Wednesday, December 30, 2020
തക്രധാര. [ആയുർവേദ ചികിത്സാനുഭവങ്ങൾ - 10]ഒരു സുഖചികിത്സ എന്ന രീതിയിലാണ് അന്ന് തക്രധാര ചെയ്തത്.കേന്ദ്ര നാഡീവ്യൂഹത്തെ മുഴുവൻ ഉത്തേജിപ്പിച്ച് പെട്യൂട്ടറി ഗ്ലാൻ്റിനെ സജീവമാക്കിയാൽ അതിൻ്റെ പ്രയോജനം ശരീരത്തിൽ പല തരത്തിലാണ്. ശരീരത്തിൻ്റെ എല്ലാ നാഡീവ്യൂഹങ്ങളും ഏഴു ദിവസത്തെ ധാര കൊണ്ട് ശുദ്ധീകരിയ്ക്കപ്പെടുന്നു. നമുക്ക് ഒരു പുനർജന്മം കിട്ടിയ അനുഭൂതി. ഓർമ്മക്കുറവിന് പ്രയോജനം കിട്ടും എന്ന ചിന്തയിൽ തുടങ്ങിയതാണ് ചികിത്സ. അതിൻ്റെ പ്രയോജനം വയറിൻ്റെ അസുഖങ്ങൾക്കും എന്തിനേറെ ത്വക്ക് രോഗത്തിന് വരെ ശമനമുണ്ടായി. അതൊരത്ഭുതമാണ്. അതിൻ്റെ ലോജിക്ക് വേറൊരാളെപ്പറഞ്ഞു മനസിലാക്കുക എളുപ്പമല്ല. പക്ഷേ അനുഭവം കൊണ്ട് അത് നമുക്ക് ബോദ്ധ്യപ്പെടും.ധാരപ്പാത്തിയും, ധാര ചട്ടിയും ആണതിന് വേണ്ട ഉപകരണങ്ങൾ.ധാര ചട്ടി മണ്ണുകൊണ്ടാണ് ഉത്തമം. അതിൻ്റെ അടിയിൽ ഒരു സുഷിരം ഉണ്ടാക്കും അതിലേ ഒരു തുണികൊണ്ടുള്ള തിരിയിട്ട്, ധാരപ്പാത്തിയുമുകളിൽ തലയുടെ ഭാഗത്ത് തൂക്കിയിട്ടിരിക്കും. അതിൽ ധാര ദ്രവ്യം ഒഴിയ്ക്കുമ്പോൾ ആ തിരിയിൽക്കൂടി ധാരയായി പാത്തിയിൽ കിടത്തിയിരിക്കുന്ന നെറ്റിയിൽ പ്പതിയ്ക്കുന്നു. അത് ഇടത്തോട്ടും വലത്തോട്ടം സാവധാനം ചലിപ്പിച്ച് നെറ്റിയിൽ മുഴുവൻ പതിപ്പിക്കുന്നു. ആ ചികിത്സയുടെ രീതി ഒരു മണിക്കൂറോളം തുടരും. അങ്ങിനെ ഏഴു ദിവസം. പിന്നെ ഏഴു ദിവസം നല്ലരിയ്ക്ക.ഒരോ അസുഖത്തിനും മരുന്ന് വ്യത്യസ്ഥമാണ്. മരുന്ന് കഷായം വച്ച് പാലു ചേർത്ത് തിളപ്പിച്ച് അരിച്ചെടുത്ത് അതിൽ മോര് [തക്രം ] ഒറ ഒഴിയ്ക്കുന്നു. പിറ്റേ ദിവസം ഈ മോരു കൊണ്ടാണ് ധാര. നമ്മുടെ നാഡീവ്യൂഹത്തിൻ്റെ ഒരോ അണുവും ഈ ധാര കൊണ്ട് ഉത്തേജിതമാകും.നമ്മുടെ ശരീരത്തെ കഷ്ണം കഷ്ണമായി ചികിത്സിക്കുന്നതിന് പകരം ശരീരം മുഴുവൻ ഒന്നായി കണ്ട് ത്രിദോഷഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സകൊണ്ട് നമ്മുടെ ശരീരത്തിനും മനസിനും ഉണ്ടാകുന്ന മാറ്റം അത്ഭുതാവഹമാണ്.അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ വരാനുള്ള കാരണങ്ങളെ നേരത്തേ കണ്ടറിഞ്ഞ് ചികിത്സികുന്നതാണ് ആയുർവേദത്തിൻ്റെ രീതി. ആ ചികിത്സാരീതിക്ക് പ്രചുരപ്രചാരം കിട്ടുന്നുണ്ടന്നുള്ളത് ആശക്ക്
Monday, December 28, 2020
പാതിരാപ്പൂവ് - [നാലു കെട്ട് - 336] ഇല്ലത്തിന്റെ വടക്കു വശത്ത് ഒരു തെങ്ങിൻ തറയുണ്ട്. കാടുപിടിച്ച് കല്ലുകൾ ഇളകിക്കിടക്കുന്നു. ആ തറയിലാണ് അർദ്ധരാത്രിയിൽ മാത്രം വിരിയുന്ന പാതിരാപ്പൂവ് [കൊടുവേലി ] ഉണ്ടായിരുന്നത്. ബാക്കി സ്ഥലത്ത് ദർഭ പുല്ലും. ധനുമാസത്തിലെ തിരുവാതിരക്ക് പത്തു ദിവസം മുമ്പ് തന്നെ വൃതാനുഷ്ടാനങ്ങളോടെ ചടങ്ങുകൾ ആരംഭിക്കും. സ്ത്രീജനങ്ങൾ എഴ ര വെളുപ്പിന് എഴുന്നേൽക്കും. അരക്കൊപ്പം വെള്ളത്തിൽ നിന്ന് തുടിച്ചു കുളിക്കുമ്പോൾ ഉള്ള ജലതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാട്ടും ഉണ്ടാകും. വായ്ക്കുരവയും, വരക്കുറിയുമായി ദിവസാരംഭം. അന്നു മുതൽ സന്ധ്യക്ക് തിരുവാതിര ഉണ്ടാകും.ഊഞ്ഞാലാട്ടവും പ്രധാനം. തിരുവാതിരയുടെ തലേ ദിവസമാണ് 'എട്ടങ്ങാടി, ' എട്ടങ്ങാടിക്കുള്ള കിഴങ്ങുകൾ തിയ്യിൽ ചുട്ടെടുക്കണം. പരമശിവന് നിവേദിച്ച് പ്രസാദമായിക്കഴിക്കും. സ്ത്രീജനങ്ങളാണ് പൂജ ചെയ്യുന്നത്. ധനുമാസത്തിരുവാതിര പാവ്വതീപരിണയദിന മാന്ന്. കാമദേവന് പുനർജന്മം കൊടുത്ത ദിവസമാണ് എന്നും വിശ്വാസമുണ്ട്. അന്ന് വൃത മനുഷ്ടിക്കണം. ഗോതമ്പ് അല്ലങ്കിൽ ചാമച്ചോറ്, കരിക്കും വെള്ളം, കൂവപ്പൊടി കറുക്കിയത്.ഇവയാണ് ആഹാരം. അതുപോലെ താംബൂലം. സ്ത്രീ ജനങ്ങൾ നൂറ്റൊന്ന് വെറ്റില തിഷ്ക്കർഷിക്കപ്പെടുന്നു. നെടുമംഗല്യത്തിനാണത്. അതായത് ഭർത്താവിൻ്റെ ആയുസിന് തീവ്രമായ വൃതാനുഷ്ട്ടാനത്തിൽ, ദേവ സങ്കൽപ്പത്തിൽ അധിഷ്ടിതമായി അങ്ങിനെ കേരളത്തിന്റെ ഉദാത്തമായ ഒരു തനതു കല ഇവിടെ രൂപം കൊണ്ടു. ഇന്നാ തനതു തിരുവാതിര അന്യം നിന്നോ? ആ രൂമറിയാതെ അർദ്ധരാത്രിയിൽ പുഷ്പ്പിണിയാകാൻ കൊതിച്ച കൊടുവേലി നമുക്ക് നഷ്ടമായൊ?നാലുകെട്ടിന്റെ ഈ ശൂന്യമായ മുറ്റത്ത് ഉണ്ണിക്ക്, വായ്ക്കുരവ ഇല്ലാത്ത തിരുവാതിരയില്ലാത്ത ഒരു കാലത്തിന്റെ വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.
Sunday, December 27, 2020
മകയിരം നാളിൽ എട്ടങ്ങാടി [ നാലുകെട്ട് - 335 ] പണ്ട് തറവാട്ടിൽ തിരുവാതിര ഒരുത്സവമാണ്. പ്രത്യേകിച്ചും സ്ത്രീ ജനങ്ങൾക്ക്. തൻ്റെ ഭർത്താവിനും കുട്ടികൾക്കും നല്ലതു വരാൻ, അതുപോലെ പെൺകിടാങ്ങൾക്കു് അനുരൂപനായ ഒരു വരനെ ലഭിക്കാൻ.നല്ല ധനു ക്കുളിരിൽ ഏഴര വെളുപ്പിന് എഴുന്നേറ് തുടിച്ച് കുളിച്ച് വൃതം തുടങ്ങുന്നു. സാക്ഷാൽ പരമശിവനേയും പാർവ്വതി ദേവിയേയും മനസിൽ ധ്യാനിച്ച്. മകയിരം നാളിലാണ് എട്ടങ്ങാടി. വൈകിട്ട് കളിച്ചു വന്നു് മൈലാഞ്ചിയിട്ട് പത്ത്പൂ ചൂടി എട്ടങ്ങാടി നിവേദിക്കുന്നു. കിഴക്കുവശത്തെ മുറ്റത്ത് കനൽ കൂട്ടി എട്ടങ്ങാടി ചുട്ടെടുക്കുന്നു. ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് ,കൂർക്ക, നേന്ത്രക്കായ്, സ്വൽപ്പം മാറൻ ചേമ്പും ചുട്ടെടുത്ത് അരിഞ്ഞിട്ട് ശർക്കര പാ വു കാച്ചി അതിൽ യോജിപ്പിച്ചെടുക്കുന്നു. പയറും നാളികേരവും നെയ്യിൽ വറത്ത് അതിൽ ചേർക്കും. കരമ്പിൽ കഷ്ണവും, പച്ചക്കരുമുളകും, ഇഞ്ചിയും ചേർക്കും. ആ എട്ടങ്ങാടി,കരിക്ക്, വെററില എന്നിവ നിവേദിക്കുന്നു. ഗണപതി' ശിവൻ, പാർവ്വതീദേവി എന്നിവർക്കാണ് ഈ നൈവേദ്യം.തൻ്റെ ഭർത്താവിനെ അപമാനിച്ച തൻ്റെ പിതാവ് ദക്ഷൻ്റെ യാഗാഗ്നിയിൽ സതി ജീവത്യാഗം ചെയ്യുന്നു. വീണ്ടും അടുത്ത ജന്മം ശിവനെ ഭർത്താവായി കിട്ടണം എന്നു പ്രാർത്ഥിച്ചാണ് ആ അഗ്നിപ്രവേശം. പാർവ്വതി ആയി അവതരിച്ച ദേവിയുടെ കഥയുമായി ഇതിൻ്റെ ഐതിഹ്യം ബന്ധപ്പെട്ടുകിടക്കുന്നു. പഴയ തറവാടിൻ്റെ ഗതകാല സ്മരണകളിലെ തിളക്കമുള്ള ആചാരം. സർവ്വതലങ്ങളേയും സ്പർശിക്കുന്ന അതിൻ്റെ സങ്കൽപ്പവും,ചടങ്ങുകളും എന്നും ഗൃഹാതുരത്വം ഉണർത്തുന്നതാണ്
പൂജാരിയും കൃഷിക്കാരനും [കീശക്കഥകൾ - 96]"രേണുകാ സഹദേവൻ.ഡിസ്ട്രിക്ക് കളകറ്റർ. വാട്ട് എ സർപ്രൈസ്സ്. " അ മൃത കാറിൽ നിന്നിറങ്ങി. നേരേ പോർട്ടിക്കൊവിൽക്കയറി. കാളിഗ് ബല്ലടിച്ചു.രേണുക ഇറങ്ങി വന്നു." അമൃതാ നീയോ നീയെങ്ങിനെ ഇവിടെ?" അവർ അന്യോന്യം കെട്ടിപ്പിടിച്ചു. മനോഹരമായ ആ വീടിൻ്റെ അകത്ത് കൊണ്ടിരുത്തി. കൊളേജിൽ നിന്നു പിരിഞ്ഞ ശേഷം ആദ്യം കാണുകയാണ്. നീണ്ട പതിനാലു വർഷം!" പത്രവാർത്തയിൽ നിന്നാണ് മോസ്റ്റ് ചലഞ്ചിഗ് യഗ് കളക്ടറെ പ്പററി അറിഞ്ഞത്. നേരേ ഇങ്ങട്ടുവച്ചുപിടിച്ചു "" വിശേഷങ്ങൾ പറ. നിൻ്റെ സ്റ്റാറ്റസിനും സൗന്ദര്യത്തിനും പറ്റിയ ആ ഭാഗ്യവാൻ ആരാണ്. വിവാഹം കുട്ടികൾ എല്ലാം വിസ്തരിച്ചു പറ""നാടിൻ്റെ അന്നദാ ദാവാണ് എൻ്റെ ഭർത്താവ്. ഇപ്പം വരും. കുട്ടികൾ ആയില്ല.. പരിചയപ്പെടുത്താത്തരം. ഒരു വർഷമേ ആയുള്ളു.നമുക്ക് എന്തെങ്കിലും കഴിക്കാം. ദേ അദ്ദേഹം വരുന്നുണ്ട്; " അരോഗദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ.വിയർത്തുകളിച്ചിട്ടുണ്ട്. ഒരു തോർത്ത് തലയിൽവട്ടം കെട്ടിയിട്ടുണ്ട്."എൻ്റെ ഭർത്താവാണ്. ഇവൾ Dr. അമൃത. എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി""നിങ്ങൾ സംസാരിച്ചിരിക്ക് ഞാനൊന്നു കളിച്ചിട്ടവരാം'' അയാൾ അകത്തേക്ക് പോയി. അമൃത അത്ഭുതത്തോടെ രേണുകയേ നോക്കി."എന്താ നീ അത്ഭുതത്തോടെ നോക്കുന്നേ.ഞങ്ങൾ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാ. വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പ് മറികടന്ന് .അന്നദാതാവിനെത്തന്നെ കണ്ടു പിടിച്ചു. പട്ടിണി കിടക്കണ്ടല്ലോ?" അവൾ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു. ഇനി നിൻ്റെ വിശേഷം പറയൂ.""ഇത്രയും കാലം പഠനം തന്നെ. ഒരിയ്ക്കലും തീരാത്ത പഠനം. ഇവിടുത്തെ ഒരു വലിയ ഹോസ്പ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ്.ഡിഗ്രിയുടെ വലിപ്പം കണ്ട് പേടിച്ച് അവർ പറഞ്ഞ ശമ്പളം തന്നു. സുഖമായിക്കഴിയുന്നു.വിവാഹം കഴിഞ്ഞു. കുട്ടികൾ ആയില്ല. പരിചയപ്പെടുത്തിത്തരാം വീട്ടിലേയ്ക്ക് വരൂ.അതും എൻ്റെ മാത്രം ഇഷ്ടത്തിലായിരുന്നു ""ഒ.കെ.ഞാനെത്തിയിരിയ്ക്കും. ഞാൻ മാത്രം. അദ്ദേഹം തിരക്കിലായിരിയ്ക്കും "രാവിലെ ഒമ്പതരക്ക് തന്നെ രേണുക അമൃതയുടെ വീട്ടിലെത്തി. ഒരു പഴയ നാലുകെട്ട്.നന്നായി മെയ്ൻ്റയിൻ ചെയ്തിട്ടുണ്ട്. അതിൻ്റെ തളത്തിലേക്ക് കയറിയപ്പഴേ എന്തു തണുപ്പ്.രേണുക അത്ഭുതപ്പെട്ടു."കൊതിയാകുന്നു. എന്തു രസമായ വീട്"പഴയ കാല കഥകൾ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. നമുക്ക് ബ്രയ്ക്ക് ഫാസ്റ്റ് കഴിക്കാം. അദ്ദേഹം വരുമ്പോൾ പതിനൊന്നു മണിയാകും. ഉച്ചയ്ക്ക് ഊണും ഇവിടെയാ കാം""ശരിടാ.... സത്യത്തിൽ ഇവിടുന്നു പോകാൻ തോന്നണില്ല." പുറത്ത് ഒരു ബുള്ളററിൻ്റെ ശബ്ദം." അദ്ദേഹം വന്നു."വെളുത്തു ചുവന്ന് സുന്ദരനായ ഒരാൾ കയറി വന്നു. നെറ്റിയിൽ ഭസ്മം കുഴച്ചു തൊട്ടിരിക്കുന്നു. നടുക്ക് കരികൊണ്ട് ഒരു പൊട്ട്.കുറ്റിത്താടി.പാറിപ്പറന്ന മുടി." രേണുക... നീ പറഞ്ഞ കളക്റ്റർ. അല്ലേ?ഇരിക്കൂ. ഞാനിപ്പം വരാം. നിങ്ങൾ സംസാരിച്ചിരിക്കു"രേണുക അയാളെത്തന്നെ നോക്കി നിന്നു."ഇതാണ് എൻ്റെ മോസ്റ്റ് ലൗവിഗ് ഹസ്ബൻ്റ്. ഇവിടെ അടുത്ത് ഒരു വലിയ അമ്പലത്തിലെ പ്രധാന പൂജാരിയാണ്."
Saturday, December 26, 2020
ഒരു കാവ്യാത്മക ചികിത്സയിലൂടെ.... [ആയൂർവേദം-9] കഴിഞ്ഞ പതിനഞ്ചു വർഷമായി ആയുർവേദ ചികിത്സക്കായി ഒരു വർഷം ഏഴു ദിവസം മാറ്റിവയ്ക്കും. അസുഖത്തിനല്ല. അസുഖം വരാതിരിക്കാനായി ഒരു ചികിത്സ. പഞ്ചകർമ്മ ചികിത്സക്കു മുമ്പ് പൂർവ്വകർമ്മം. അതിൽ അഭ്യഗം, കിഴി, പിഴിച്ചിൽ, ധാര. അവഗാഹം. വൈദ്യരുടെ നിർദ്ദേശാനുസരണം ചികിത്സ നിശ്ചയിക്കുന്നു. ആയുർവേദത്തിൽ ശമന ചികിത്സയും,ശോധന ചികിത്സയുമായിത്തിരിച്ചിരിക്കും. അതിനു ശേഷം " പഞ്ചകർമ്മ " ചികിത്സ തുടങ്ങും. വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം. രോഗിയുടേയും രോഗത്തിന്റെയും ലക്ഷണം പഠിച്ച് വൈദ്യർ ചികിത്സ നിർദ്ദേശിക്കും. അതിനു ശേഷം പശ്ചാത്കർമ്മം .അതായത് നല്ലരിക്ക. ശരീരത്തിലെ മാലിന്യങ്ങൾ മുഴുവൻ പുറത്തു കളയുകയാണ് ആയുർവേദം ചെയ്യുന്നത്. ഊർദ്ധാഗ ശുദ്ധീകരണത്തിനാണ് നസ്യം. ഈ ആയുർവേദ ചികിത്സക്കൊക്കെ ഒരു കാവ്യാത്മകതയുണ്ട്.ഒരു തരം " പോയറ്റിക്ക് ട്രീറ്റ്മെൻറ് ". അഷ്ടാഗ ഹൃദയം തന്നെ മനോഹരമായ ഒരു സാഹിത്യകൃതി ആയും ആസ്വദിക്കാം. അതിൽ പറയുന്ന ചികിത്സാരീതി ഭാവനാത്മകവും, ഹൃദ്യവും ആണ്. ഏഴു ദിവസം ചികിത്സയും ഏഴു ദിവസവും പിന്നീട് ഒരേഴു ദിവസവും നല്ലരിക്ക. നമ്മുടെ സിരാ കൂടം മുഴുവൻ ശുദ്ധി ചെയത് മാലിന്യം മുഴുവൻ പുറത്തു കളയുന്നു. ഈ ചികിത്സ അങ്ങിനെ ആസ്വദിച്ച് ചെയ്യാൻ സാധിച്ചാൽ അതിന്റെ ഫലം ഇരട്ടിയാണ്.
Saturday, December 19, 2020
മുത്തശ്ശാ വീടിന് ചുറ്റും മഞ്ഞ് [അച്ചു ഡയറി-412 ]മുത്തശ്ശാ മഞ്ഞുകാലമായി. നല്ല തണുപ്പ്.മുറ്റവും പറമ്പും മുഴുവൻ സ്നോ മൂടിക്കിടക്കുകയാണ്. ചിലപ്പം കാറു വരെ മൂടിപ്പോകും. ഇപ്പം അത്രയും പ്രശ്നമില്ല. ഞങ്ങൾക്ക് ഒരു സ്കെയിറ്റിഗ് ക്യൂബ് ഉണ്ട്. രണ്ടു പേർക്കിരിയ്ക്കാം. പുറകിൽ ഇരിക്കുന്ന ആൾക്ക് നിയന്ത്രിയ്ക്കാം.ഇറക്കത്തിൽ മാത്രം .നല്ല സ്പീടിൽപ്പോകും.പാച്ചുവിനെ മുമ്പിലിരുത്തി അച്ചു പുറകിൽ ഇരിക്കും. താഴെ എത്തിയാൽ മുകളിലെത്തിയ്ക്കണം.ഈ മഞ്ഞുകാലത്ത് അതു നല്ല പണിയാണ്.അച്ചുവിൻ്റെ കൂട്ടുകാരൻ ഒരണ്ണാർക്കണ്ണനുണ്ട്. എന്നും അവൻ പോർട്ടിക്കൊയിൽ വരും. അവന് ആഹാരം കിട്ടാനാ. അച്ചു എന്നും അവന് ആഹാരം കൊടുക്കും. പക്ഷേ അവൻ അച്ചുവിൻ്റെ പൂച്ചട്ടിക്കകത്തെത്തെ മണ്ണു മുഴുവൻ ഇളക്കിയിടും. ചിലപ്പോൾ അച്ചു അവനേ ഓടിയ്ക്കും. മഞ്ഞുകാലം തുടങ്ങുന്നതിന് മുമ്പ് ഒരു ദിവസം അവൻ വന്നു. അവൻ്റെ വായിൽ എന്തോ ഉണ്ട്. അവൻ അച്ചുവിൻ്റെ പൂച്ചെട്ടിക്കടുത്തെത്തി. അവൻ്റെ വായിലുള്ള നട്സ് ആ മണ്ണുമാന്തി മാറ്റി അതിൽ കുഴിച്ചിട്ടു. അവൻ ഓടിപ്പോയി.പാച്ചു ഓടിച്ചെന്ന് അത് എടുത്തുകളയാൻ തുടങ്ങിയതാ.അച്ചു തടഞ്ഞു. പാവം മഞ്ഞുകാലത്ത് ആഹാരം കിട്ടാതെ അവൻ പട്ടിണി ആകും. അതിനവൻ സൂക്ഷിച്ചു വയ്ക്കുന്നതാണ്. അത് അവിടെ ഇരുന്നോട്ടെ.. എന്തോ പാച്ചു അനുസരിച്ചു.പിന്നെ അച്ചു അത് മറന്നതായിരുന്നു.ഇന്ന് പാത്തും പരുങ്ങിയും ആ അണ്ണാറക്കണ്ണ വന്നത് പാച്ചുവാണ് ആദ്യം കണ്ടത്.ഞങ്ങൾ ശബ്ദമുണ്ടാക്കാതെ അവനെ നോക്കി നിന്നു. അവൻ മഞ്ഞിനു മുകളിലൂടെ സ്മെല്ല് ചെയ്ത് ഒരു സ്ഥലത്ത് മഞ്ഞു മാറ്റിത്തുടങ്ങി.അച്ചുവിൻ്റെ പൂച്ചടിച്ചട്ടി അവൻ കണ്ടു പിടിച്ചു.അതിൻ്റെ അടിയിലെ മണ്ണുമാന്തി അവൻ അന്നു വച്ച ആ നട്സ് പുറത്തെടുത്തു. ഒരെണ്ണം അവിടിരുന്ന് കഴിച്ചു.ഇതിനിടെ നാലുപാടും നോക്കുന്നുണ്ട്. അതിനു ശേഷം രണ്ടെണ്ണം കടിച്ചെടുത്ത് ഓടിപ്പോയി.പാച്ചു ഓടിച്ചെന്ന് നോക്കാൻ തുടങ്ങിയതാ.അച്ചു വെയ്റ്റ്ചെയ്യാൻ പറഞ്ഞു. അവൻ ചിലപ്പം വീണ്ടും വരും. അച്ചു രണ്ട് ബ്രഡിൻ്റെ കഷ് ണം ആ പൂച്ചട്ടിയിൽ വച്ച് ഞങ്ങൾ മാറി നിന്നു. അച്ചു പറഞ്ഞ പോലെ അവൻ വീണ്ടും വന്നു. അച്ചു വച്ച ബ്രഡ് കടിച്ചെടുത്ത്എടുത്ത് സ്ഥലം വിട്ടു. പക്ഷേ അതിനു മുമ്പ് അവൻ മണ്ണുമൂടി വൃ ത്തിയാക്കിയാണ് പോയത്.പാവത്തിന് മഞ്ഞുകാലം നീണ്ടു നിന്നാൽ അവൻ്റെ സ്റ്റോക്ക് മുഴുവൻ തീരും. പാവം പട്ടിണി ആകും. മഞ്ഞുകാലത്ത് അവൻ വരാറില്ല.അല്ലങ്കിൽ അച്ചു ആഹാരം കൊടുത്തേനെ.
Thursday, December 17, 2020
കൊഴുമൊരു കൊണ്ട് സ്നേഹപാനം - മഠം ശ്രീധരൻ നമ്പൂതിരിയുടെ ഒരപൂർവ്വചികിത്സ. [ആയൂർവേദം - 8]
അച്ഛന് അന്ന് ശരീരം മുഴുവൻ ഒരു വൃണംേപാലെ വന്നു. നല്ല ചൊറിച്ചിലും. ഇന്നാണങ്കിൽ സോറിയാസിസിന് ചികിത്സിക്കും. ആയൂർവേദത്തിൽ രക്ത ദൂഷ്യം ഒരു കാരണമായി പ്പറയും. തൊലിപ്പുറത്തുള്ള ലേപന ചികിത്സയെക്കാൾ പ്രാധാന്യം കൊടുക്കുന്നത് അത് വരാനുള്ള കാരണത്തിനാണ്.അങ്ങിനെ ഇനി വരാത്ത വിധം റൂട്ട് ഔട്ട് ചെയ്യും.
അന്ന് ഒരസുഖം വന്നാൽ രണ്ടാമതൊന്നാലോചിക്കില്ല. നേരേ കുറിച്ചിത്താനം മഠം ശ്രീധരൻ നമ്പൂതിരിയുടെ അടുത്തേക്ക്.പോരാത്തതിന് അദ്ദേഹം, അച്ഛൻ്റെ സഹോദരിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നതും.വിവരങ്ങൾ പറഞ്ഞു. അച്ഛൻ്റെ ശരീരപ്രകൃതിയേപ്പററി അദ്ദേഹത്തിന് എല്ലാമറിയാം. കഴിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള മരുന്നുപയോഗിച്ച് ഒരു ചികിത്സയുണ്ട്. " കൊഴുമൊരു് " കൊണ്ട് സ്നേഹപാനം. അസുഖത്തിനുള്ള മരുന്നു കൊണ്ട് ശരീരം നിറയ്ക്കുക. ആയുർവേദ മാത്ര അനുസരിച്ച് .നല്ലപുളിച്ചമോര് ഒരു മൺകലത്തിൽ എടുക്കുക.അതിൽ പല മരുന്നുകൾ ചേർക്കും. എന്നിട്ട് അതിൽ കൊഴു [ തുരുമ്പിച്ച ഇരുമ്പിൽ കഷ്ണം] ഇടും. എന്നിട്ട് അത് അടുപ്പിന് മുകളിൽ കെട്ടി തൂക്കും. അതിൽ ഇരുമ്പ് കുറച്ചു ലയിച്ചു ചേരും.
രാവിലെ ആ മൊര് ഒരു പ്രത്യേക അളവിൽക്കഴിക്കണം. നല്ല ചുവയാണ്.ഛർദ്ദിക്കാൻ വരും. പിറ്റേ ദിവസം അളവ് കൂട്ടും. അങ്ങിനെ അളവ് കൂട്ടി കൂട്ടി ഏഴുദിവസം. അവസാനമാകുമ്പഴേക്കും അളവ് നന്നായി കൂടും. അതിന് ശേഷം നല്ലരിക്ക. പിന്നെയുള്ള ഏഴു ദിവസം സൂര്യനമസ്കാരം.ഇതും അദ്ദേഹത്തിൻ്റെ തുടർ ചികിത്സയുടെ ഭാഗമാണ്. മുറ്റത്ത് ഏഴടി നീളത്തിൽ വൃത്തിയാക്കി ചാണകം മെഴുകി ഇളവെയിലിൽ വേണം വിധിപ്രകാരം സൂര്യനമസ്ക്കാരം ചെയ്യാൻ. അതും നൂററി ഒന്നു പ്രാവശ്യം. കൃത്യമായി അച്ഛൻ അന്ന് ചികിത്സ ചെയ്തതോർക്കുന്നു. ആദ്യം അസുഖം സ്വൽപ്പം കൂടിയതായിത്തോന്നി. എന്നാൽ ക്രമേണ അതു പൂർണമായി മാറി. പിന്നെ ജീവിതത്തിൽ അച്ഛന് ആ അസുഖം വന്നിട്ടില്ല. അയണും വിറ്റമിൻ - ഡി ശരീരത്തിൽ സമ്പുഷ്ടമാക്കിയ ചികിത്സാരീതി.
മoത്തിൻ്റെ [ വൈദ്യൻ തിരുമേനി ] ഇങ്ങിനെ അപൂർവമായ അനേകം ചികിത്സകൾ ഫലം കണ്ടതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ആ വൈദ്യ പാരമ്പര്യം ഉൾക്കൊണ്ട് അദ്ദേഹത്തിൻ്റെ പിൻമുറക്കാർ കുറിച്ചിത്താനത്തും, തൃശൂർ കൂട്ടാലയിലും ശ്രീധരി സ്ഥാപനങ്ങൾ നടത്തുന്നുണ്ട്
അച്ഛന് അന്ന് ശരീരം മുഴുവൻ ഒരു വൃണംേപാലെ വന്നു. നല്ല ചൊറിച്ചിലും. ഇന്നാണങ്കിൽ സോറിയാസിസിന് ചികിത്സിക്കും. ആയൂർവേദത്തിൽ രക്ത ദൂഷ്യം ഒരു കാരണമായി പ്പറയും. തൊലിപ്പുറത്തുള്ള ലേപന ചികിത്സയെക്കാൾ പ്രാധാന്യം കൊടുക്കുന്നത് അത് വരാനുള്ള കാരണത്തിനാണ്.അങ്ങിനെ ഇനി വരാത്ത വിധം റൂട്ട് ഔട്ട് ചെയ്യും.
അന്ന് ഒരസുഖം വന്നാൽ രണ്ടാമതൊന്നാലോചിക്കില്ല. നേരേ കുറിച്ചിത്താനം മഠം ശ്രീധരൻ നമ്പൂതിരിയുടെ അടുത്തേക്ക്.പോരാത്തതിന് അദ്ദേഹം, അച്ഛൻ്റെ സഹോദരിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നതും.വിവരങ്ങൾ പറഞ്ഞു. അച്ഛൻ്റെ ശരീരപ്രകൃതിയേപ്പററി അദ്ദേഹത്തിന് എല്ലാമറിയാം. കഴിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള മരുന്നുപയോഗിച്ച് ഒരു ചികിത്സയുണ്ട്. " കൊഴുമൊരു് " കൊണ്ട് സ്നേഹപാനം. അസുഖത്തിനുള്ള മരുന്നു കൊണ്ട് ശരീരം നിറയ്ക്കുക. ആയുർവേദ മാത്ര അനുസരിച്ച് .നല്ലപുളിച്ചമോര് ഒരു മൺകലത്തിൽ എടുക്കുക.അതിൽ പല മരുന്നുകൾ ചേർക്കും. എന്നിട്ട് അതിൽ കൊഴു [ തുരുമ്പിച്ച ഇരുമ്പിൽ കഷ്ണം] ഇടും. എന്നിട്ട് അത് അടുപ്പിന് മുകളിൽ കെട്ടി തൂക്കും. അതിൽ ഇരുമ്പ് കുറച്ചു ലയിച്ചു ചേരും.
രാവിലെ ആ മൊര് ഒരു പ്രത്യേക അളവിൽക്കഴിക്കണം. നല്ല ചുവയാണ്.ഛർദ്ദിക്കാൻ വരും. പിറ്റേ ദിവസം അളവ് കൂട്ടും. അങ്ങിനെ അളവ് കൂട്ടി കൂട്ടി ഏഴുദിവസം. അവസാനമാകുമ്പഴേക്കും അളവ് നന്നായി കൂടും. അതിന് ശേഷം നല്ലരിക്ക. പിന്നെയുള്ള ഏഴു ദിവസം സൂര്യനമസ്കാരം.ഇതും അദ്ദേഹത്തിൻ്റെ തുടർ ചികിത്സയുടെ ഭാഗമാണ്. മുറ്റത്ത് ഏഴടി നീളത്തിൽ വൃത്തിയാക്കി ചാണകം മെഴുകി ഇളവെയിലിൽ വേണം വിധിപ്രകാരം സൂര്യനമസ്ക്കാരം ചെയ്യാൻ. അതും നൂററി ഒന്നു പ്രാവശ്യം. കൃത്യമായി അച്ഛൻ അന്ന് ചികിത്സ ചെയ്തതോർക്കുന്നു. ആദ്യം അസുഖം സ്വൽപ്പം കൂടിയതായിത്തോന്നി. എന്നാൽ ക്രമേണ അതു പൂർണമായി മാറി. പിന്നെ ജീവിതത്തിൽ അച്ഛന് ആ അസുഖം വന്നിട്ടില്ല. അയണും വിറ്റമിൻ - ഡി ശരീരത്തിൽ സമ്പുഷ്ടമാക്കിയ ചികിത്സാരീതി.
മoത്തിൻ്റെ [ വൈദ്യൻ തിരുമേനി ] ഇങ്ങിനെ അപൂർവമായ അനേകം ചികിത്സകൾ ഫലം കണ്ടതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ആ വൈദ്യ പാരമ്പര്യം ഉൾക്കൊണ്ട് അദ്ദേഹത്തിൻ്റെ പിൻമുറക്കാർ കുറിച്ചിത്താനത്തും, തൃശൂർ കൂട്ടാലയിലും ശ്രീധരി സ്ഥാപനങ്ങൾ നടത്തുന്നുണ്ട്
Saturday, December 12, 2020
പെരുംതച്ചൻ്റെ അത്ഭുത ക്ഷേത്രം - ഉളിയന്നൂർ മഹാക്ഷേത്രം [ഉണ്ണിയുടെ യാത്രകൾ - 8
അതി മനോഹരിയായ പെരിയാർ രണ്ടായി ഒഴുകി രൂപപ്പെട്ട മനോഹരമായ ഒരു ദ്വീപ്.ഉളിയന്നൂർ.ആലുവാ നഗരത്തിൻ്റെ തൊട്ടടുത്ത് നഗര ജാഡകളിൽ നിന്നകന്ന് ഒരു കൊച്ചുഗ്രാമം.!അവിടുത്തെ മഹാദേവ ക്ഷേത്രം ഒരത്ഭുതമാണ്. സാക്ഷാൽ പെരുന്തച്ചൻ നിർമ്മിച്ച വൃത്താകൃതിയിലുള്ള ശ്രീകോവിലും ഒരത്ഭുതം.നാൽപ്പത്തിരണ്ടു മീററർ വ്യാസത്താൽ കരിങ്കല്ലിൽ തീർത്ത ശ്രീകോവിൽ. അറുപത്തെട്ട് കഴുക്കോലുകൾ ഒരാരൂഡത്തിൽ ഉറപ്പിച്ച പെരുന്തച്ചൻ്റെ സിദ്ധി വേറൊരൽഭുതം അറുപത്തി നാല് കലകളേയും, നാലു വേദങ്ങളേയും പ്രതിനിധീകരിക്കന്ന ആ കഴുക്കോൽ പ്ലാന്തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്.പ്ലാവിൽ പലക കൊണ്ട് തന്നെ അതിൻ്റെ മുകളിൽ പൊതിഞ്ഞിരിക്കുന്നു. അതിനു മുകളിൽ ഓട് മേഞ്ഞ ശ്രീകോവിൽ. കുനിഞ്ഞു കയറിയാൽ തല മുട്ടിയും., നേരേ കയറിയാൽ മുട്ടാതിരിക്കുകയും ചെയ്യുന്ന അത്ഭുത വിദ്യയും ആ മഹാതച്ചൻ്റെ തന്നെ.ഉടമസ്ഥന്മാർ അമ്പലക്കുളം പണിക്ക് പല ആകൃതിയാണ് ആവശ്യപ്പെട്ടത്. ഒരോ കോണിൽ നിന്നു നോക്കുമ്പഴും അവർ വിചാരിച്ച ആകൃതി തോന്നിക്കുന്ന രീതിയിൽ കുളം നിർമ്മിച്ചു നൽകിയ തച്ചനെറ് വൈഭവം പ്രശംസനീയം.
സ്വയംഭൂ ആയ ശിവ ഭഗവാൻ്റെ ദർശനം കിഴക്കോട്ട്. അടുത്ത തന്നെ അന മുഖയായി ഇരിക്കുന്ന പാർവതിയുടെ ദർശനം കിഴക്കോട്ട്. അപൂർവ്വമായ ഒരു അർത്ഥനാരീശ്വര സങ്കൽപ്പം.ഇവിടെ വിവാഹ തടസം നീങ്ങാനുള്ള വഴിപാട് പ്രധാനമെന്നത് വേറൊരു വിരോധാഭാസം.B C 525-ൽപ്പണി ത "മേടയിലപ്പൻ " ഈ ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമാണ്.ദേവ സങ്കൽപ്പത്തിനൊപ്പം അതു നിർമ്മിച്ച തച്ചനേയും ഒർക്കുന്ന ഒരപൂർവ്വത ഇവിടെ മാത്രം.
പക്ഷേ ആ മഹാ തച്ചൻ, തൻ്റെ പുത്രൻ തന്നേക്കാൾ കേമനായതിൻ്റെ അസൂയ മൂത്ത് ഉളി എറിഞ്ഞ് അബദ്ധം പറ്റിയത് എന്ന രീതിയിൽ കൊലപ്പെടുത്തിയതും, ഇവിടെ തന്നെ എന്നതും പാടിപ്പറഞ്ഞ് പകർന്നു കിട്ടിയ ഒരു കദന കഥ.
ഉളിയന്നൂർ എന്ന അതി മനോഹര ഗ്രാമവും, അതിനെ വളഞ്ഞൊഴുകുന്ന ആലുവാപ്പുഴയും, അതിനൊക്കെ തിലകക്കുറിയായമേടയിലപ്പനും, പിന്നെ ആ പെരുംതച്ചനെ ഓർമ്മപ്പെടുത്തുന്ന വാസ്തുശിൽപ്പ പാടവവും...... എല്ലാം കൂടിയ ഒരു സമ്മിശ്രവികാരവുമായി അവിടുന്ന് മനസില്ലാ മനസോടെ ആണ്മടങ്ങിയത്.
അതി മനോഹരിയായ പെരിയാർ രണ്ടായി ഒഴുകി രൂപപ്പെട്ട മനോഹരമായ ഒരു ദ്വീപ്.ഉളിയന്നൂർ.ആലുവാ നഗരത്തിൻ്റെ തൊട്ടടുത്ത് നഗര ജാഡകളിൽ നിന്നകന്ന് ഒരു കൊച്ചുഗ്രാമം.!അവിടുത്തെ മഹാദേവ ക്ഷേത്രം ഒരത്ഭുതമാണ്. സാക്ഷാൽ പെരുന്തച്ചൻ നിർമ്മിച്ച വൃത്താകൃതിയിലുള്ള ശ്രീകോവിലും ഒരത്ഭുതം.നാൽപ്പത്തിരണ്ടു മീററർ വ്യാസത്താൽ കരിങ്കല്ലിൽ തീർത്ത ശ്രീകോവിൽ. അറുപത്തെട്ട് കഴുക്കോലുകൾ ഒരാരൂഡത്തിൽ ഉറപ്പിച്ച പെരുന്തച്ചൻ്റെ സിദ്ധി വേറൊരൽഭുതം അറുപത്തി നാല് കലകളേയും, നാലു വേദങ്ങളേയും പ്രതിനിധീകരിക്കന്ന ആ കഴുക്കോൽ പ്ലാന്തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്.പ്ലാവിൽ പലക കൊണ്ട് തന്നെ അതിൻ്റെ മുകളിൽ പൊതിഞ്ഞിരിക്കുന്നു. അതിനു മുകളിൽ ഓട് മേഞ്ഞ ശ്രീകോവിൽ. കുനിഞ്ഞു കയറിയാൽ തല മുട്ടിയും., നേരേ കയറിയാൽ മുട്ടാതിരിക്കുകയും ചെയ്യുന്ന അത്ഭുത വിദ്യയും ആ മഹാതച്ചൻ്റെ തന്നെ.ഉടമസ്ഥന്മാർ അമ്പലക്കുളം പണിക്ക് പല ആകൃതിയാണ് ആവശ്യപ്പെട്ടത്. ഒരോ കോണിൽ നിന്നു നോക്കുമ്പഴും അവർ വിചാരിച്ച ആകൃതി തോന്നിക്കുന്ന രീതിയിൽ കുളം നിർമ്മിച്ചു നൽകിയ തച്ചനെറ് വൈഭവം പ്രശംസനീയം.
സ്വയംഭൂ ആയ ശിവ ഭഗവാൻ്റെ ദർശനം കിഴക്കോട്ട്. അടുത്ത തന്നെ അന മുഖയായി ഇരിക്കുന്ന പാർവതിയുടെ ദർശനം കിഴക്കോട്ട്. അപൂർവ്വമായ ഒരു അർത്ഥനാരീശ്വര സങ്കൽപ്പം.ഇവിടെ വിവാഹ തടസം നീങ്ങാനുള്ള വഴിപാട് പ്രധാനമെന്നത് വേറൊരു വിരോധാഭാസം.B C 525-ൽപ്പണി ത "മേടയിലപ്പൻ " ഈ ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമാണ്.ദേവ സങ്കൽപ്പത്തിനൊപ്പം അതു നിർമ്മിച്ച തച്ചനേയും ഒർക്കുന്ന ഒരപൂർവ്വത ഇവിടെ മാത്രം.
പക്ഷേ ആ മഹാ തച്ചൻ, തൻ്റെ പുത്രൻ തന്നേക്കാൾ കേമനായതിൻ്റെ അസൂയ മൂത്ത് ഉളി എറിഞ്ഞ് അബദ്ധം പറ്റിയത് എന്ന രീതിയിൽ കൊലപ്പെടുത്തിയതും, ഇവിടെ തന്നെ എന്നതും പാടിപ്പറഞ്ഞ് പകർന്നു കിട്ടിയ ഒരു കദന കഥ.
ഉളിയന്നൂർ എന്ന അതി മനോഹര ഗ്രാമവും, അതിനെ വളഞ്ഞൊഴുകുന്ന ആലുവാപ്പുഴയും, അതിനൊക്കെ തിലകക്കുറിയായമേടയിലപ്പനും, പിന്നെ ആ പെരുംതച്ചനെ ഓർമ്മപ്പെടുത്തുന്ന വാസ്തുശിൽപ്പ പാടവവും...... എല്ലാം കൂടിയ ഒരു സമ്മിശ്രവികാരവുമായി അവിടുന്ന് മനസില്ലാ മനസോടെ ആണ്മടങ്ങിയത്.
Friday, December 11, 2020
തിരുനെല്ലി - ഒരു സഹ്യമല ക്ഷേത്രം [ ഉണ്ണിയുടെ യാത്ര -7]
കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രയിൽ ആദ്യം പോകണ്ടത് തിരുനെല്ലി ക്ഷേത്രമായിരുന്നു എന്നു തോന്നി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.ബ്രഹ്മഗിരി മലനിരകളാൽ ചുറ്റപ്പെട്ട് കൊടുംകാടിന് നടുവിൽ. കമ്പ മല, കരിമല, വരഡിക മലകൾ ഇവയുടെ സംരക്ഷണത്തിൽ. ത്രിമൂർത്തി സാന്നിദ്ധ്യമുള്ള ഈ ക്ഷേത്രം സാക്ഷാൽ ബ്രഹ്മാവ് നിർമ്മിച്ച് മഹാവിഷ്ണുവിന് കൊടുത്തതാണന്ന് ഐതിഹ്യം. മുപ്പത് കരിങ്കൽ തൂണുകളിൽ ഉയർന്നു നിൽക്കുന്ന ഈ കാനന ക്ഷേത്രം ചേരരാജാവ് ഭാസ്ക്കര രവിവർമ്മ പുതുക്കിപ്പണിതത് എന്നു ചരിത്രം.
വളരെ അധികം ജൈവ വൈവിദ്ധ്യമുള്ള സസ്യ, ജന്തുസമന്വയം കൊണ്ട് സമ്പന്നമായ ഈ ക്ഷേത്രം ദക്ഷിണ ഗയ എന്നും അറിയപ്പെടുന്നു.ബ്രഹ്മഗിരിമലയുടെ മുകളിൽ നിന്നുൽഭവിച്ച ആ ചെറുകാട്ടരുവി ഔഷധ സമ്പന്നമായ നീരുറവയായി പ്രവഹിച്ച് ക്ഷേത്രത്തിനടുത്ത് പാപനാശിനി ആയി ഒഴുകുന്നു. ഇതിൽ കുളിച്ചാൽ സകല പാപവും തീരും.ക്ഷത്രീയ കുലം മുഴുവൻ നശിപ്പിച്ച് അതിൻ്റെ പാപം തീരാൻ സാക്ഷാൽ പരശുരാമൻ പാപനാശിനിയിൽ സ്നാനം ചെയ്തിരുന്നു എന്ന് ഐതിഹ്യം.പാപം മാത്രമല്ല സകല അസുഖത്തിനും പരിഹാരം എന്ന് സാക്ഷ്യം.
ഈ ക്ഷേത്രത്തിലെ ശുദ്ധജല സ്രോതസിനെപ്പറ്റിയും ഒരു കഥയുണ്ട്. രാജപ ത്നി വാരിക്കരത്തമ്പുരാട്ടി ദർശനം കഴിഞ്ഞ് ദാഹജലം ചോദിച്ചപ്പോൾ ജലം ക്ഷേത്രത്തിലെത്തിക്കാനുള്ള ബുദ്ധിമുട്ട് പൂജാരി വിവരിച്ചു കൊടുത്തു. ഇനി ഇവിടെ ശുദ്ധജലം എത്തിക്കാതെ താൻ ജലപാനം കഴിക്കില്ലന്നു നടയിൽ നിന്നു സത്യം ചെയ്യുവത്രെ,. ഉടനേ രാജ കിങ്കരന്മാർ ബഹ്മഗിരി ശ്രിംഗത്തിൽ നിന്ന് കൽത്തൂണുകളിൽ ഉറപ്പിച്ച കരിങ്കൽപ്പാത്തിയിൽ സുലഭമായി ജലം ക്ഷേത്രത്തിൽ എത്തിച്ചു കൊടുത്തുവത്രേ. ആ കരിങ്കൽ പാത്തി ഇന്നും അവിടെ കാണാം.
ഈ ക്ഷേത്ര പരിസരത്തുള്ള, പഞ്ച തീർത്ഥക്കുളവും, പാപനാശിനിയും, ഗരുഡൻ അമൃത് ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന പക്ഷിപാതാള ഗുഹയും. ശിവൻ്റെ ഗണ്ഡിക ഗുഹയും ഒക്കെ പ്രകൃതിയുടെ അത്ഭുതങ്ങളാണ്.. ഒരു വലിയ പാറ തുരന്നുണ്ടാക്കിയ ഗണ്ഡിക ഗുഹക്ക് അകത്ത് പ്രവേശിക്കാൻ വിഷമമാണ്. നു ഴഞ്ഞു കയറണ്ടി വരും. ഈ പ്രകൃതിയുടെ വരദാനത്തിനു നടുവിൽ, പാപമുക്ത്തനായി ,രോഗമുക്തനായി, ഒരുധ്യാനതലത്തിലൂടെ മനസും ശരീരവും ശുദ്ധമാക്കി ഒരാഴ്ച്ചത്തെ വാസത്തിനുശേഷം ബാഹ്യലോകത്തിലേയ്ക്ക്.
കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രയിൽ ആദ്യം പോകണ്ടത് തിരുനെല്ലി ക്ഷേത്രമായിരുന്നു എന്നു തോന്നി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.ബ്രഹ്മഗിരി മലനിരകളാൽ ചുറ്റപ്പെട്ട് കൊടുംകാടിന് നടുവിൽ. കമ്പ മല, കരിമല, വരഡിക മലകൾ ഇവയുടെ സംരക്ഷണത്തിൽ. ത്രിമൂർത്തി സാന്നിദ്ധ്യമുള്ള ഈ ക്ഷേത്രം സാക്ഷാൽ ബ്രഹ്മാവ് നിർമ്മിച്ച് മഹാവിഷ്ണുവിന് കൊടുത്തതാണന്ന് ഐതിഹ്യം. മുപ്പത് കരിങ്കൽ തൂണുകളിൽ ഉയർന്നു നിൽക്കുന്ന ഈ കാനന ക്ഷേത്രം ചേരരാജാവ് ഭാസ്ക്കര രവിവർമ്മ പുതുക്കിപ്പണിതത് എന്നു ചരിത്രം.
വളരെ അധികം ജൈവ വൈവിദ്ധ്യമുള്ള സസ്യ, ജന്തുസമന്വയം കൊണ്ട് സമ്പന്നമായ ഈ ക്ഷേത്രം ദക്ഷിണ ഗയ എന്നും അറിയപ്പെടുന്നു.ബ്രഹ്മഗിരിമലയു
ഈ ക്ഷേത്രത്തിലെ ശുദ്ധജല സ്രോതസിനെപ്പറ്റിയും ഒരു കഥയുണ്ട്. രാജപ ത്നി വാരിക്കരത്തമ്പുരാട്ടി ദർശനം കഴിഞ്ഞ് ദാഹജലം ചോദിച്ചപ്പോൾ ജലം ക്ഷേത്രത്തിലെത്തിക്കാനുള്ള ബുദ്ധിമുട്ട് പൂജാരി വിവരിച്ചു കൊടുത്തു. ഇനി ഇവിടെ ശുദ്ധജലം എത്തിക്കാതെ താൻ ജലപാനം കഴിക്കില്ലന്നു നടയിൽ നിന്നു സത്യം ചെയ്യുവത്രെ,. ഉടനേ രാജ കിങ്കരന്മാർ ബഹ്മഗിരി ശ്രിംഗത്തിൽ നിന്ന് കൽത്തൂണുകളിൽ ഉറപ്പിച്ച കരിങ്കൽപ്പാത്തിയിൽ സുലഭമായി ജലം ക്ഷേത്രത്തിൽ എത്തിച്ചു കൊടുത്തുവത്രേ. ആ കരിങ്കൽ പാത്തി ഇന്നും അവിടെ കാണാം.
ഈ ക്ഷേത്ര പരിസരത്തുള്ള, പഞ്ച തീർത്ഥക്കുളവും, പാപനാശിനിയും, ഗരുഡൻ അമൃത് ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന പക്ഷിപാതാള ഗുഹയും. ശിവൻ്റെ ഗണ്ഡിക ഗുഹയും ഒക്കെ പ്രകൃതിയുടെ അത്ഭുതങ്ങളാണ്.. ഒരു വലിയ പാറ തുരന്നുണ്ടാക്കിയ ഗണ്ഡിക ഗുഹക്ക് അകത്ത് പ്രവേശിക്കാൻ വിഷമമാണ്. നു ഴഞ്ഞു കയറണ്ടി വരും. ഈ പ്രകൃതിയുടെ വരദാനത്തിനു നടുവിൽ, പാപമുക്ത്തനായി ,രോഗമുക്തനായി, ഒരുധ്യാനതലത്തിലൂടെ മനസും ശരീരവും ശുദ്ധമാക്കി ഒരാഴ്ച്ചത്തെ വാസത്തിനുശേഷം ബാഹ്യലോകത്തിലേയ്ക്ക്.
മുത്തശ്ശാ അച്ചു തോറ്റു കൊടുത്തു [ അച്ചുവിൻ്റെ ഡയറി-411 ]
മുത്തശ്ശാ ഈ ഓൺലൈൻ ക്ലാസ് മടുത്തു.. ഫ്രണ്ട്സ് ഒക്കെയായി കളിച്ച കാലം മറന്നു.സ്ക്കൂളിലെ കൂട്ടുകാരുമായി ഓടിക്കളിച്ചിരുന്ന കാര്യം ഓർക്കുമ്പോൾ അച്ചുവിന് സങ്കടം വരും. ഈ കോവിഡ് ഒന്നു തീർന്നാൽ മതിയായിരുന്നു.
ഇപ്പോൾ വീട്ടിൽ ടേബിൾ ടെന്നീസ് കോർട്ട് വാങ്ങിയിട്ടുണ്ട്.ഇവിടെ വീടിൻ്റെ ബെയ്സ്മെൻ്റിൽ ഒരു വലിയ ഹാൾ ആണ്. മുത്തശ്ശൻ്റെ നിലവറ പോലെ.. ശരിക്കും ഭൂമിക്കടിയിൽ.അവിടെയാണ് ടെന്നീസ് കളി.ഓടിക്കളിയ്ക്കാനുള്ള സ്ഥലം ഉണ്ട്. ഇപ്പം അച്ചൂന് നന്നായി കളിയ്ക്കാറായി.പാച്ചു. അവനും കഷ്ടിച്ച് കളിയ്ക്കും. അച്ചു അവന്നു മായി കളിയും. പക്ഷേ അവൻ തോറ്റാൽ അവന് സങ്കടം വരും. ദേഷ്യംവരും. ബാറ്റും വലിച്ചെറിഞ്ഞ് പോകും. പക്ഷേ കുറച്ചു കഴിയുമ്പോൾ ഒരു ചെറിയ ചിരിയും ചിരിച്ച് ഏട്ടനെ അന്വേഷിച്ച് വരും: വീണ്ടും കളിയ്ക്കാനാണ്. പാവം അവനും വേറേ കൂട്ടുകാരില്ല. എല്ലാത്തിനും ഏട്ടൻ വേണം.
ഇത്തവണ അച്ചു അറിഞ്ഞു കൊണ്ട് ഒന്നു തോറ്റു കൊടുത്തു. അവൻ്റെ ഗ മ ഒന്നു കാണണ്ടതായിരുന്നു. അവൻ തുള്ളിച്ചാടി.ഏട്ടനെ തോൽപ്പിച്ചതിൻ്റെ സന്തോഷം. അച്ചു അച്ഛനുമായും കളിയ്ക്കാറുണ്ട്.അച്ചുവിൻ്റെ കോച്ചും അച്ഛനാണ്. ഇന്ന് ഒരു മത്സരമായാലോ ജയിയ്ക്കണ ആൾക്ക് ഒരു കാർ സമ്മാനം.റിമോട്ട് ഉപയോഗിച്ച് ഓടിക്കുന്ന ടോയി കാറാണ്.ഇത് കിട്ടണമെങ്കിൽ അച്ഛനെ തോൽപ്പിക്കണം. അച്ചു ആ ചലഞ്ച് ഏറ്റെടുത്തു. ആദ്യമൊക്കെ അച്ഛനാ ജയിച്ചു നിന്നത്. പക്ഷേ അവസാനം അച്ചുവിന് പോയിൻ്റ് കൂടി അച്ചു ജയിച്ചു. സമ്മാനം അച്ചുവിന് പാച്ചു കൊടുക്കണം. അച്ഛൻ പറഞ്ഞു. അച്ഛൻ തോറ്റു തന്നതായിരിക്കുമോ? ഏ. അല്ല. ഞാൻ നന്നായി ക്കളിച്ചിരുന്നു. ഏതായാലും അച്ചുന് സന്തോഷായി.
പാച്ചു ഏട്ടന് സമ്മാനം തന്നപ്പോൾ അവന് സന്തോഷമില്ലായിരുന്നു. അച്ഛനെ തോൽപ്പിച്ച് സമ്മാനം മേടിച്ച എന്നെ കഴിഞ്ഞ കളിയിൽ പാച്ചു തോൽപ്പിച്ചതല്ലേ? സമ്മാനം അവനിരിക്കട്ടെ. അച്ചു ആ കാറ് അവനു കൊടുത്തു. അവനതു പ്രതീക്ഷിച്ചില്ല. അവന് സന്തോഷമായി. അവൻ ഏട്ടനെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവൻ കാറുമായി ഓടി. അവൻ്റെ സന്തോഷം കാണാനാ അച്ചു അങ്ങിനെ ചെയ്തത്
Thursday, December 10, 2020
രാധയുടെ ചികിത്സ
രാധയുടെ സ്നേഹചികിത്സ [കൃഷ്ണൻ്റെ ചിരി- 94]
,ദ്വാരകാപുരി ഉത്സാഹത്തിലാണ്. ഇന്നാണ് ശ്രീകൃഷ്ണൻ്റെ ജന്മദിനം. എവിടെയും ആഘോഷം. സത്യഭാമയും രുക്മിണിയും മത്സരിച്ച് പിറന്നാൾ മോടി കൂട്ടാൻ ഓടി നടക്കുന്നു. വിരുന്നുകാരായി എല്ലാവരും എത്തിയിട്ടുണ്ട്.നാരദമഹാമുനി ഉൾപ്പെടെ. പക്ഷേ ശ്രീകൃഷ്ണൻ മാത്രം ഒരു ഉത്സാഹവുമില്ലാതെ മഞ്ചത്തിൽ ശയിക്കുകയാണ്. നല്ല തലവേദനയും ജ്വരവും. പലരും പല മരുന്നും നിർദ്ദേശിച്ചു. കൊട്ടാരം വൈദ്യർക്ക് ആള് വിട്ടു. പക്ഷേ കൃഷ്ണൻ അവരെ എല്ലാം വിലക്കി.
തൻ്റെ അസുഖം മാറാൻ ഒരു മാർഗ്ഗമേ ഒള്ളു. എന്നെ ഏറ്റവും സ്നേഹിക്കുന്ന ആളുടെ പാദത്തിൽ പറ്റിയ മണ്ണു എൻ്റെ നെറ്റിയിൽ ലേപനം ചെയ്യുക. അതു കൊണ്ട് മാത്രമേ എൻ്റെ അസുഖം മാറൂ. എല്ലാവരും ഞട്ടി.തങ്ങളുടെ പാദധൂളികൾ ഭഗവാൻ്റെ തിരുനെറ്റിയിൽ! നിത്യ നരകത്തിന് വേറൊന്നും വേണ്ട. ആർക്കും ധൈര്യമില്ല. സാക്ഷാൽ നാരദമഹാമുനിക്ക് പോലും.
നാരദൻ നേരേവൃന്ദാവനത്തിലേക്ക് പോയി. അവിടെയാണ് കണ്ണൻ്റെ രാധ.രാധയോട് നാരദൻ വിവരം പറഞ്ഞു.രാധ തൻ്റെ ദാവണിയുടെ മുന്താണി ഉൾപ്പടെ വൃന്ദാവനത്തിലെ മണ്ണിലിട്ടു. അതിനു മുകളിൽ ചവിട്ടി നൃത്തം ചവിട്ടാൻ തുടങ്ങി. എല്ലാം മറന്ന നൃത്തം. മറ്റു ഗോപികമാരും കൂടെ കൂടി. അവസാനം ആ മണ്ണിൽ പ്പുതത്ത് അഴുക്കുപുരണ്ട ആ വസ്ത്രം മടക്കി നാരദന് കൊടുത്തു. ഇതു കൊണ്ട് കണ്ണൻ്റെ തിരുനെറ്റിയിൽ നന്നായി കെട്ടിക്കൊടുക്കൂ.അദ്ദേഹത്തിൻ്റെ അസുഖം മാറിക്കൊള്ളും.
നാരദൻ അതും കൊണ്ട് ദ്വാരകയിൽ എത്തി. ശ്രീകൃഷ്ണൻ്റെ നെറ്റിയിൽ രാധ കൊടുത്തയച്ച വസ്ത്രം ബലമായി കെട്ടിക്കൊടുത്തു. എന്തൽഭുതം ശ്രീകൃഷ്ണൻ്റെ അസുഖം മാറി. ഉത്സാഹത്തോടെ പിറന്നാൾ ആഘോഷത്തിൽപ്പങ്കെടുത്തു. എല്ലാവരും അത്ഭുതപ്പെട്ടു.
തൻ്റെ കൃഷ്ണനോടുള്ളസ്നേഹത്തിൽ, സമർപ്പണത്തിൽ അത്ര വിശ്വാസമായിരുന്നു രാധക്ക്.ഭക് ത്തോത്തമനായ നാരദർക്ക പോലും ചിന്തിക്കാൻ പറ്റാത്തത്ര സ്നേഹം.
Tuesday, December 8, 2020
ചിത്രപടം [ തിരക്കഥ - 4]
സീൻ - 1
[ഒരു പഴയ ബംഗ്ലാവിൻ്റെ പൂമുഖം. രാത്രി 11 മണി.ഭദ്രൻ ഒരു വടിവാളുമായി കടന്നു വരുന്നു. ചുറ്റിലും നോക്കുന്നുണ്ട്. കോളിഗ് ബല്ലമർത്തുന്നു.പുറത്തു ലൈറ്റ് തെളിയുന്നു.വന്ദ്യവയോധികനായ കാസിംബായ് കതകു തുറന്നു വരുന്നു.]
കാസിം :- നിങ്ങൾ ആരാണ്.? എഞു വേണം?
ഭദ്രൻ :- അങ്ങയുടെ വലത്തു കൈ .[ തൻ്റെ കയ്യിലുള്ള വാളുകൊണ്ട് ആ കയിൽ വെട്ടുന്നു.കാസിം തിരിഞ്ഞ് ആ വെട്ട് തടയുന്നു. എന്നാലും കൈക്ക് വെട്ടേൽകുന്നു ]
കാസിം :- എൻ്റെ കൈയ്ക്ക് എത്ര ലക്ഷം രൂപയാണ് കൊട്ടഷൻ?
ഭദ്രൻ: [ഞട്ടിത്തരിക്കുന്നു. ആ ഐശ്വര്യമുള്ള മുഖം ശ്രദ്ധിച്ച് അത്ഭുതത്തോടെ അയാൾ യാന്ത്രികമായിപ്പറഞ്ഞു.] " ഒരു ലക്ഷം രൂപാ ".
കാസിം :- ആരാണ് നിന്നെ ഇങ്ങോട്ടയച്ചത് എന്ന് ചോദിക്കുന്നില്ല. ഞാനിനി ചിത്രം വരക്കരുത് എന്നാഗ്രഹിക്കുന്ന ആരുമാകാം.പക്ഷേ.. എനിക്കൊരൽപ്പം സമയം തരണം.അതിനു ശേഷം എൻ്റെ കൈ വെട്ടി എടുത്തുകൊള്ളൂ. സമ്മതമെങ്കിൽ എൻ്റെ കൂടെ ഉള്ളിലേയ്ക്ക് വരൂ [ കാസിമിൻ്റെ മാസ്മരിക നയനങ്ങൾ ഭദ്രൻ്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു. അയാൾ യാന്ത്രികമായി കാസിമിനെ പിൻതുടരുന്നു.]
സീൻ - 2
[ ഒരു ആർട്ട് ഗ്യാലറി.അനേകം ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അവിടെ സ്റ്റാൻ്റിൽ ഒരു വലിയ ക്യാൻവാസ് ഉറപ്പിച്ചിട്ടുണ്ട്. അത് ഒരു തുണികൊണ്ട് മൂടിയിട്ടിരിക്കുന്നു. അതിനുള്ള പെയ്ൻ്റും ബ്രഷും. കാസിം ഭായി നടന്നു വരുന്നു.പുറകെ വാളുമായി ഭദ്രനും. അദ്ദേഹം ആ ചിത്രത്തിൻ്റെ മൂടി മാറ്റുന്നു.]
ഭദ്രൻ :- [ഞട്ടുന്നു ] ലൊകോത്തര ചിത്രകാരനായ കാസിംബായിയോ അങ്ങ്.? എൻ്റീശ്വരാ എന്തു മഹാപാപം. ഇതെങ്ങിനെ വാളും പിടിച്ച എൻ്റെ ചിത്രം?
കാസിം :- കഴുത്തറുക്കാൻ വരുന്നവന് എന്തീശ്വരൻ;
ഭദ്രൻ:- ഇതെൻ്റെ ജോലിയുടെ ഭാഗമാണ്. ചിലർ അറവുശാലയിൽ, ചിലർ പട്ടാളത്തിൽ, ചിലർ ആരാച്ചാരായി എല്ലാം ഒന്നു തന്നെ. കാശിനു വേണ്ടി. ഇതാണെൻ്റെ വരുമാന മാർഗ്ഗം ]
കാസിം:- [ഒരു ചെറു ചിരിയോടെ ] നല്ല തത്വശാസ്ത്രം. എനിക്കീ ചിത്രം പൂർത്തിയാക്കാനുണ്ട്.അതിനു ശേഷം എൻ്റെ കൈ വെട്ടി എടുത്തുകൊള്ളൂ.
ഭദ്രൻ :- [ അത്ഭുതത്തോടെ ] അങ്ങ് എങ്ങിനെ എൻ്റെ പടം വരച്ചു.?
കാസിം :- ഒരു രാജകുമാരിയുടെ ചിത്രം വരച്ച ഒരു ചിത്രകാരൻ്റെ കഥ അറിയോ? രാജാവ് രാജകുമാരിയുടെ കൈ മാത്രമേ കാണിച്ചുള്ളു. പക്ഷേ ചിത്രകാരൻ രാജകുമാരിയുടെ തുടയിലെ ഒരു മറുക് വരെ കൃത്യമായി വരച്ചു.അത് സത്യമായിരുന്നു. രാജാവ് ആ ചിത്രകാരനെ കൊന്നുകളഞ്ഞു.ഈ ഭാവന എല്ലാ നല്ല ചിത്രകാരനും സ്വായത്തമാണ്. ഭാവനയിൽ ചാലിച്ച ഒരു തരം തപസ് .ഭൂതം ഭാവി എല്ലാം അതിൽ തെളിയും,
[ ഭദ്രൻ അത്ഭുതസ്തപ്തനായി കാസിം ഭായിയേയും ചിത്രത്തെയും മാറി മാറി നോക്കുന്നു.]
സീൻ .3
[ കാസിം ആ ചിത്രത്തിൻ്റെ അടുത്തെത്തുന്നു. അതിൻ്റെ കയ്യുടെ സ്ഥാനത്ത് തൻ്റെ കൈപ്പടം വച്ച് ചോര കൊണ്ട് ആ ചിത്രം പൂർത്തിയാകുന്നു.
കാസിം :- [തൻ്റെ വലത്തു കൈ ഭദ്രന് നേരേ നീട്ടുന്നു.] ഇനി എൻ്റെ കൈ വെട്ടി എടുത്തുകൊള്ളൂ?
ഭദ്രൻ: [ കയ്യിൽ നിന്നും വാൾ താഴെ വീഴുന്നു. അയാളുടെ കണ്ണിൽ കണ്ണുനീർ ] മാപ്പ് തരണം ഭദ്രൻ കാസിമിൻ്റെ കൈ സാവകാശം തൻ്റെ കയ്യിലെടുത്ത് മുറിവ് കൂട്ടിക്കൊടുക്കുന്നു. അയാളുടെ കണ്ണുനീർ ആ കയ്യിൽ പതിക്കുന്നു.] മാപ്പ് എല്ലാറ്റിനും മാപ്പ്,.
സീൻ - 1
[ഒരു പഴയ ബംഗ്ലാവിൻ്റെ പൂമുഖം. രാത്രി 11 മണി.ഭദ്രൻ ഒരു വടിവാളുമായി കടന്നു വരുന്നു. ചുറ്റിലും നോക്കുന്നുണ്ട്. കോളിഗ് ബല്ലമർത്തുന്നു.പുറത്തു ലൈറ്റ് തെളിയുന്നു.വന്ദ്യവയോധികനായ കാസിംബായ് കതകു തുറന്നു വരുന്നു.]
കാസിം :- നിങ്ങൾ ആരാണ്.? എഞു വേണം?
ഭദ്രൻ :- അങ്ങയുടെ വലത്തു കൈ .[ തൻ്റെ കയ്യിലുള്ള വാളുകൊണ്ട് ആ കയിൽ വെട്ടുന്നു.കാസിം തിരിഞ്ഞ് ആ വെട്ട് തടയുന്നു. എന്നാലും കൈക്ക് വെട്ടേൽകുന്നു ]
കാസിം :- എൻ്റെ കൈയ്ക്ക് എത്ര ലക്ഷം രൂപയാണ് കൊട്ടഷൻ?
ഭദ്രൻ: [ഞട്ടിത്തരിക്കുന്നു. ആ ഐശ്വര്യമുള്ള മുഖം ശ്രദ്ധിച്ച് അത്ഭുതത്തോടെ അയാൾ യാന്ത്രികമായിപ്പറഞ്ഞു.] " ഒരു ലക്ഷം രൂപാ ".
കാസിം :- ആരാണ് നിന്നെ ഇങ്ങോട്ടയച്ചത് എന്ന് ചോദിക്കുന്നില്ല. ഞാനിനി ചിത്രം വരക്കരുത് എന്നാഗ്രഹിക്കുന്ന ആരുമാകാം.പക്ഷേ.. എനിക്കൊരൽപ്പം സമയം തരണം.അതിനു ശേഷം എൻ്റെ കൈ വെട്ടി എടുത്തുകൊള്ളൂ. സമ്മതമെങ്കിൽ എൻ്റെ കൂടെ ഉള്ളിലേയ്ക്ക് വരൂ [ കാസിമിൻ്റെ മാസ്മരിക നയനങ്ങൾ ഭദ്രൻ്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു. അയാൾ യാന്ത്രികമായി കാസിമിനെ പിൻതുടരുന്നു.]
സീൻ - 2
[ ഒരു ആർട്ട് ഗ്യാലറി.അനേകം ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അവിടെ സ്റ്റാൻ്റിൽ ഒരു വലിയ ക്യാൻവാസ് ഉറപ്പിച്ചിട്ടുണ്ട്. അത് ഒരു തുണികൊണ്ട് മൂടിയിട്ടിരിക്കുന്നു. അതിനുള്ള പെയ്ൻ്റും ബ്രഷും. കാസിം ഭായി നടന്നു വരുന്നു.പുറകെ വാളുമായി ഭദ്രനും. അദ്ദേഹം ആ ചിത്രത്തിൻ്റെ മൂടി മാറ്റുന്നു.]
ഭദ്രൻ :- [ഞട്ടുന്നു ] ലൊകോത്തര ചിത്രകാരനായ കാസിംബായിയോ അങ്ങ്.? എൻ്റീശ്വരാ എന്തു മഹാപാപം. ഇതെങ്ങിനെ വാളും പിടിച്ച എൻ്റെ ചിത്രം?
കാസിം :- കഴുത്തറുക്കാൻ വരുന്നവന് എന്തീശ്വരൻ;
ഭദ്രൻ:- ഇതെൻ്റെ ജോലിയുടെ ഭാഗമാണ്. ചിലർ അറവുശാലയിൽ, ചിലർ പട്ടാളത്തിൽ, ചിലർ ആരാച്ചാരായി എല്ലാം ഒന്നു തന്നെ. കാശിനു വേണ്ടി. ഇതാണെൻ്റെ വരുമാന മാർഗ്ഗം ]
കാസിം:- [ഒരു ചെറു ചിരിയോടെ ] നല്ല തത്വശാസ്ത്രം. എനിക്കീ ചിത്രം പൂർത്തിയാക്കാനുണ്ട്.അതിനു ശേഷം എൻ്റെ കൈ വെട്ടി എടുത്തുകൊള്ളൂ.
ഭദ്രൻ :- [ അത്ഭുതത്തോടെ ] അങ്ങ് എങ്ങിനെ എൻ്റെ പടം വരച്ചു.?
കാസിം :- ഒരു രാജകുമാരിയുടെ ചിത്രം വരച്ച ഒരു ചിത്രകാരൻ്റെ കഥ അറിയോ? രാജാവ് രാജകുമാരിയുടെ കൈ മാത്രമേ കാണിച്ചുള്ളു. പക്ഷേ ചിത്രകാരൻ രാജകുമാരിയുടെ തുടയിലെ ഒരു മറുക് വരെ കൃത്യമായി വരച്ചു.അത് സത്യമായിരുന്നു. രാജാവ് ആ ചിത്രകാരനെ കൊന്നുകളഞ്ഞു.ഈ ഭാവന എല്ലാ നല്ല ചിത്രകാരനും സ്വായത്തമാണ്. ഭാവനയിൽ ചാലിച്ച ഒരു തരം തപസ് .ഭൂതം ഭാവി എല്ലാം അതിൽ തെളിയും,
[ ഭദ്രൻ അത്ഭുതസ്തപ്തനായി കാസിം ഭായിയേയും ചിത്രത്തെയും മാറി മാറി നോക്കുന്നു.]
സീൻ .3
[ കാസിം ആ ചിത്രത്തിൻ്റെ അടുത്തെത്തുന്നു. അതിൻ്റെ കയ്യുടെ സ്ഥാനത്ത് തൻ്റെ കൈപ്പടം വച്ച് ചോര കൊണ്ട് ആ ചിത്രം പൂർത്തിയാകുന്നു.
കാസിം :- [തൻ്റെ വലത്തു കൈ ഭദ്രന് നേരേ നീട്ടുന്നു.] ഇനി എൻ്റെ കൈ വെട്ടി എടുത്തുകൊള്ളൂ?
ഭദ്രൻ: [ കയ്യിൽ നിന്നും വാൾ താഴെ വീഴുന്നു. അയാളുടെ കണ്ണിൽ കണ്ണുനീർ ] മാപ്പ് തരണം ഭദ്രൻ കാസിമിൻ്റെ കൈ സാവകാശം തൻ്റെ കയ്യിലെടുത്ത് മുറിവ് കൂട്ടിക്കൊടുക്കുന്നു. അയാളുടെ കണ്ണുനീർ ആ കയ്യിൽ പതിക്കുന്നു.] മാപ്പ് എല്ലാറ്റിനും മാപ്പ്,.
Sunday, December 6, 2020
ദ്വാരകാപുരി സമുദ്രത്തിന് തിരിച്ചു നൽകുന്നു. [കൃഷ്ണൻ്റെ ചിരി- 93 ]
കംസവധം കഴിഞ്ഞു.വിദ്യാഭ്യാസം പൂർത്തിയായി. ശ്രീകൃഷ്ണൻ തൻ്റെ പഴയ ഗോപാല വേഷം അഴിച്ചു വച്ചു.നൃപ വേഷം ധരിച്ചു. തൻ്റെ ലക്ഷ്യത്തിനുതകുന്ന തരത്തിൽ ഒരു നല്ല നഗരവും കൊട്ടാരവും പണിയണം.ശ്രീകൃഷ്ണൻ സമുദ്രതീരത്തു ചെന്ന് വരുണ ദേവനെ സ്മരിച്ചു. എനിക്ക് സമുദ്രത്തിൽ ഒരു നൂറു യോജന സ്ഥലം വേണം.രാജ്യ തലസ്ഥാനവും കൊട്ടാരവും പണിയണം.ലക്ഷ്യം പൂർത്തിയായിക്കഴിയുമ്പോൾ ഈ സ്ഥലം തിരിച്ചു തരുന്നതാണ്. വരുണൻ സമ്മതിച്ചു.
ദേവ ശിൽപ്പി ആയ വിശ്വകർമ്മാവിനെ വരുത്തി. ഗരുഡനെ വരുത്തി. തൻ്റെ കൊട്ടാരം വൈകുണ്ഡത്തേക്കാൾ നന്നാകണം. യക്ഷ കിങ്കരന്മാരും' ശിവദൂതങ്ങളും സഹായത്തിനുണ്ടാകും. യക്ഷ കിങ്കരന്മാർ ഹിമാലയത്തിൽ നിന്ന് നവരത്നശേഖരം തന്നെ എത്തിച്ചു കൊടുത്തു. ഉത്തമവൃക്ഷങ്ങൾ മാത്രം യധാ സ്ഥാനങ്ങളിൽ വച്ചു പിടിപ്പിക്കണം. അധമവൃക്ഷങ്ങൾ ഒഴിവാക്കണം. അതു് ഏതൊക്കെയാണന്ന് ശ്രീകൃഷ്ണൻ വിവരിച്ചു കൊടുത്തു.ജലാശയം എവിടെ വേണം എവിടെ അരുത് എന്നും പറഞ്ഞു കൊടുത്തു.സ്പ്പടികം കൊണ്ടുള്ള പുത്തലികൾ പണിയണം. വാസ്തുഭൂമിയിൽ ആനയുടേയും കുതിരയുടേയും അസ്ഥികൾ സ്ഥാപിക്കണം. സമചതുരാകൃതിയിൽ ഗൃഹങ്ങൾ പണിയരുത്. ഗരുഡൻ ദേവ ശിൽപ്പിക്സഹായി ആയി ഉണ്ടാകണം. എങ്ങിനെ വേണം ഒരു ഉത്തമ ഗൃഹം, നഗരം എന്ന് കൃഷ്ണൻ വ്യക്തമായി വിശദീകരിച്ചു കൊടുത്തു.
അതി മനോഹരമായ ദ്വാരകാപുരി ഉയർന്നു. അനുപമമായ ആ ആഡംബര നഗരത്തിൽ ശൂര സേന മഹാരാജാവിനും, ബലഭദ്രനും എല്ലാവർക്കും പ്രത്യേകം പ്രത്യേകം ഭവന സമുച്ചയങ്ങൾ. പിന്നെ അങ്ങോട്ട് ശ്രീകൃഷ്ണൻ്റെ ഒരു തേരോട്ടമാണ് നമ്മൾ കാണുന്നത്.ധർമ്മസ്ഥാപനത്തിന് ഇതുവരെ ഉള്ളത് മുഴുവൻ നശിച്ച് പുതുനാമ്പുകൾ വരേണ്ടിയിരിയുന്നു.മഹായുദ്ധത്തിൽ അധർമ്മികളും അവരുടെ പരമ്പര മുഴുവനും നശിച്ചു. ഭാരത വർഷത്തെ ഒന്നിച്ചു കൊണ്ടു പോകാൻ ഒരുത്തമ തലമുറക്ക് ശ്രീകൃഷ്ണൻ തുടക്കമിട്ടു.ദേവാംശമുള്ള പാണ്ഡവരും അഗ്നിയിൽ നിന്ന് ജനിച്ച ദ്രൗപതിയും അവശേഷിച്ചു.ഉത്തരയുടെ ഗർഭത്തിലുള്ള ശിശു വിനെ വരെ കൊന്ന് ,അതിനും ശുദ്ധി വരുത്തി ജീവിപ്പിച്ചെടുത്തു. ബാക്കിയുള്ളവർക്കു വേണ്ടി ,ഒരു ലക്ഷ്യത്തിനുവേണ്ടി ,പ്രവർത്തിച്ച് സകല ശാപവും സ്വയം ഏറ്റെടുത്ത്, തൻ്റെ സ്വന്തം കുലവും മുഴുവൻ നശിച്ച്, തൻ്റെ വാക്കനുസരിച്ച് മധുരാപുരി ഒന്നടങ്കം സൂത്രത്തിന് തന്നെ തിരികെക്കൊടുത്ത് ആദിവ്യതേജസ് ഭൂമിയിൽ നിന്ന് അന്തർധാനം ചെയ്തു.
Saturday, December 5, 2020
വള്ളിക്കാട്ടുകാവിലെ "ജലദുർഗ്ഗ " [ ഉണ്ണിയുടെ യാത്രകൾ - 4 ] പ്രകൃതി രമണീയമായ ചിക്കിലോട്ട് ഗ്രാമം. അവിടെ എടക്കരയിലാണ് വള്ളിക്കാട്ട്കാവ്. വള്ളിപ്പടർപ്പുകളും വന്മരങ്ങളും നിറഞ്ഞ ഔഷധസസ്യങ്ങൾ കൊണ്ട് നിബിഡമായ ഒരു കാനന ക്ഷേത്രം. ഇരുപത്തി ഏഴ് ഏക്കർ നി ബിഡമായ വനത്തിനു നടുവിൽ ഒരു സ്വയംഭൂ ക്ഷേത്രം. വനത്തിന് മുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു ചെറിയ കാട്ടുചോല വിഗ്രഹത്തിൽ പതിച്ച് താഴേക്ക് ഒഴുകുന്നു. അവസാനം അത് ഒരു തീർത്ഥകുളത്തിൽ സംഭരിക്കുന്നു. ഔഷധ സമ്പത്തിനാൽ ധന്യമായ ഈ പുണ്യ ജലം ഏതു വേനലിലും ഇടമുറിയാതെ ഒഴുകിക്കൊണ്ടിരിയ്ക്കും. നമ്മൾ ഒരു നടവരമ്പിലൂടെ നടന്ന് വള്ളിക്കാട്ടുകാവിൻ്റെ കവാടത്തിൽ എത്തുന്നു.പണ്ട് ,അവിടെ മുങ്ങിക്കുളിച്ച് ഈറനുടുത്ത് ആ ചെറിയ നീരൊഴുക്കിലൂടെ കാടിനുളളിലേക്ക് പ്രവേശിക്കും. അതൊരനുഭൂതിയാണ്. സൂര്യബിംബത്തെ വരെ മറയ്ക്കുന്ന നിബിഡമായ വനം. വിവിധ തരം അംബരചുംബികളായ മരങ്ങൾ, വള്ളിപ്പടർപ്പുകൾ, ഉയർന്നു നിൽക്കുന്ന വലിയ ഭീകരരൂപം പൂണ്ട വേരുകൾ, മൂവായിരത്തോളം ഇനം ജീവികളും സസ്യങ്ങളും, പത്തു പേർ ഒത്തുപിടിച്ചാൽ പോലും വട്ടമെത്താത്ത മരങ്ങൾ, കുരങ്ങന്മാർക്ക് പോലും കയറാൻ പറ്റാത്ത പ്രത്യേകതരം മരങ്ങൾ... എന്നു വേണ്ട അവിടുത്തെ ജൈവസമ്പത്തുകൾ വിവരിച്ചാൽ തീരില്ല. ഇവിടെ കുരങ്ങന്മാരുടെ ആവാസ കേന്ദ്രമാണ ന്നു പറയാം. ദർശ്ശനത്തിന് വരുന്നവർ അവർക്കു കൊടുക്കാൻ പഴങ്ങളും മറ്റും കരുതും. വഴിപാട് കഴിച്ച് അത് ഈവാനരന്മാർക്ക് കൊടുക്കുന്നത് ഇവിടെ വഴിപാടിൻ്റെ ഭാഗമാണ്. അവിടെ അതിനായി ഒരു വലിയ തറ പണിതിട്ടുണ്ട്. അവിടെ ആഹാരം വച്ച് കൈ കൊട്ടിയാൽ അവർ കൂട്ടമായി വന്ന് കഴിച്ചു പോകും.അവരുടെ കളികൾ കണ്ടിരിക്കുന്നത് കൗതുകകരമാണ്. കുരങ്ങന്മാരെ ഊട്ടുന്ന "കുടുക്കച്ചോർ " ഇവിടത്തെ പ്രധാന വഴിപാടാണ്. അമ്പത് മൺകുടങ്ങളിൽ നേദിച്ച നിവേദ്യം ഈ കുരങ്ങന്മാർക്ക് കൊടുക്കുമ്പോൾ വഴിപാട് പൂർത്തിയാകുന്നു. സന്താന ലബ്ദ്ധിക്ക് ഇത് വിശേഷമാണന്നൊരു വിശ്വാസമുണ്ട്.മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ അപൂർവ്വ വനദുർഗ്ഗാക്ഷേത്രം എൻ്റെ വാമഭാഗത്തിൻ്റെ ഇല്ലത്തിനടുത്താണ്. രാവിലെ അവിടെപ്പോയി ഒരു പകൽ മുഴുവൻ ആ കാട്ടിൽ കഴിച്ചുകൂട്ടിയിട്ടുണ്ട്. ജീവിതത്തിലെ സകല പിരിമുറുക്കങ്ങളും മറന്നു്, ഒരതീന്ദ്രിയധ്യാനത്തിൻ്റെ വക്കിൽ വരെ എത്തുന്ന അനുഭൂതി ! കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രകൾ തുടരുന്നു.
Thursday, December 3, 2020
Wednesday, December 2, 2020
ശിരോവസ്തി
സ്പോണ്ടിലോസിസിന് " ശിരോവസ്തി " [ആയൂർവേദം-2 ]
കഴുത്തിനും, കൈകൾക്കും, പുറത്തും വേദന. രാവിലെ വലത്തു കൈയ്ക്കാണങ്കിൽ കുറച്ചു കഴിയുമ്പോൾ ഇടത്തു കൈയ്ക്ക്. ചിലപ്പോൾ ഒരു ചെറിയ തലകറക്കം. ഉറപ്പിക്കാം സ്പോണ്ടിലോ സിസ്. ഹോസ്പിറ്റലിൽ പോയി. എക്സ്റേ എടുത്തു. വേദനക്ക് ഒരു ഗുളിക.കഴുത്ത് അനങ്ങാതെ ഒരു ബൽററ്. അത്യാവശ്യം അതിനു വേണ്ട എക്സർസൈസ്.അസുഖത്തിന് കൂടെ നടക്കാം. അതു പോര. പൂർണ്ണമായും മാറണം. ആയൂർവേദം നോക്കാം.
അന്ന് തൃശൂര് പീച്ചിക്കടുത്ത് ഞങ്ങൾ അഞ്ച് പേർ ചേർന്ന് ഒരു ആയുർവേദ റിസോർട്ട് തുടങ്ങിയിരുന്ന കാലം. സാക്ഷാൽ പ്ലാമന്തോൾ മൂസിൻ്റെ വിസിറ്റ് മാസത്തിലൊരിക്കൽ. സൂപ്പർ മാനെ വരെ ചികിത്സിച്ച ആ മഹാനുഭാവൻ്റെ നേരിട്ടുള്ള ചികിത്സക്ക് അങ്ങിനെ ഭാഗ്യം ലഭിച്ചു. പതിനാലു ദിവസം അനിയൻ ഞാൻ പറയുന്നതുപോലെ ചെയ്യാമെങ്കിൽ പൂർണ്ണമായി മാറ്റിത്തരാം. "ശിരോവസ്തി "മുടി നന്നായി വെട്ടിച്ചു.തലയിൽ തോലുകൊണ്ടുള്ള ഒരു തൊപ്പി ഉറപ്പിക്കും. അതിൻ്റെ മുകൾവശം മുഴുവൻ തുറന്നു കിടക്കും. വശങ്ങളിൽ ഉഴുന്നുമാവ് വച്ച് വിടവുകൾ അടയ്ക്കും. എന്നിട്ട് ഒരു കസേരയിൽ സ്പൈനൽകോർഡ് വളയാതെ ഇരിക്കണം. ശരീരം മുഴുവൻ കുഴമ്പു കൊണ്ട് ഓയിൽ മാസേജ് [അഭ്യംഗം ]ചെയ്യും. എൻ്റെ ശരീരപ്രകൃതിയുടെ ദോഷഫലങ്ങൾ കണക്കാക്കി രോഗത്തിനു തകുന്ന തൈലം തീരുമാനിക്കുന്നത് വൈദ്യനാണ്. എനിക്ക് അന്ന് "ത്രിഫലാദി " ആണ് ഉപയോഗിച്ചിരുന്നത് എന്നാണെൻ്റെ ഓർമ്മ. തൈലം ശരീരോഷ്മാവിന് പാകത്തിന് ചൂടാക്കി തലയിൽ ഒഴിക്കുന്നു. ഒരു വിരൽ ഉയരത്തിൽ എണ്ണ തലയിൽ നിർത്തും. മാസേജ് തുടരും. ആദ്യ ദിവസം നാൽപ്പത് മിനിട്ട്. സമയം കൂട്ടി കൂട്ടി ഒരു മണിക്കൂർ വരെ. പിന്നെ ടാപ്പർ ചെയ്ത് നല് പ്പത് മിനിട്ടിൽ എത്തിയ്ക്കും .ഏഴു ദിവസം കൊണ്ട്.ഒരു മൂന്നു ദിവസം കഴിയുമ്പോൾ ചികിത്സാ സമയത്ത് ഉറക്കം വരും. വായിൽ പതവരും. നമ്മുടെ സെൻ്ററൽ നർവസ് സിസ്റ്റം മുഴുവൻ ഉത്തേജിതമാകുന്നത് നമ്മൾ അറിയും. വിരേചനത്തിനും മറ്റും ഉള്ള ചികിത്സകൾ ഇതിനിടെ നടക്കും.
ഇരുപത്തി അഞ്ചു വർഷം മുമ്പ് ചെയ്തതാണ്. അതിൽപ്പിന്നെ ഇന്നുവരെ സ്പോൻഡിലോസിസിൻ്റെ ശല്യം ഉണ്ടായിട്ടില്ല. കഴുത്തിന് ഒരു ചെറിയ എക്സർസൈസ് പറയുന്നുണ്ട്. അത് കൃത്യമായി ചെയ്യും. കഴുത്തിലെ കശേരുക്കൾ ചലിക്കാൻ പാകത്തിന് ഒരു തരം ഫ്ലൂ യിഡ് ഉണ്ട്.അത് വറ്റുമ്പോൾ എല്ലിന് തേയ്മാനം വരാം.അത് ഞരമ്പുകളിൽ ഉരസി ആ ഞരമ്പ് പോകുന്നിടങ്ങളിൽ വേദന വരാം. അവിടെ കുഴമ്പിട്ട് തിരുമ്മിയിട്ട് ഒരു കാര്യവുമില്ല.അതിൻ്റെ കാരണത്തിനാണ് ചികിത്സിക്കണ്ടത്. ആ യൂ ർ വേദ ചികിത്സകൊണ്ട് ആ നഷ്ടപ്പെട്ട സ്നിദ്ധ ത വീണ്ടെടുക്കുന്നു
പ്ലാമന്തോൾ മൂസ് ഇന്ന് നമ്മൾക്കൊപ്പമില്ല. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ അനന്ത കോടി പ്രണാമം.
Tuesday, December 1, 2020
നാരായണ മുത്തു കൊണ്ട്
മുത്തുകൾ കൊണ്ടൊരു "നാരായണ" [ നാലുകെട്ട് - 334]
നാലുകെട്ടിൻ്റെ വടുക്കിണിയിലാണ് പരദേവതയുടെ ശ്രീകോവിൽ. കരിങ്കല്ലുപാകിയ ആശ്രീകോവിലിൻ്റെ മച്ചിൻ്റെ തുലാമിന് ഇടയിൽ നിന്നാണതു കിട്ടിയത്.മുഴുവൻ പൊടിപിടിച്ച് ചെളി പിടിച്ച് കിടന്നതു കൊണ്ട് എനിക്ക് എന്താണതെന്ന് ആദ്യം മനസിലായില്ല. അത് സോപ്പു വെള്ളത്തിൽ ഇട്ട് കഴുകി എടുത്തപ്പോൾ ആ പല വർണ്ണങ്ങളിലുള്ള മുത്തുകൾ തെളിഞ്ഞു വന്നു. ചുവപ്പും, വെള്ളയും, മഞ്ഞയും, കറുപ്പും ചേർന്ന മുത്തുകൾ കൊണ്ട് ഭഗവാൻ്റെ പേരു് രൂപപ്പെടുത്തിയിരിക്കുന്നു."നാരായണ".
ഓർമ്മകൾ പെട്ടന്ന് പുറകോട്ടു പോയി. ഏതാണ്ട് അമ്പതു വർഷം മുമ്പ്. അന്ന് ഒപ്പോൾ ഉണ്ടാക്കിയതാണത്. അന്ന് മുത്തു കൊണ്ട് പലതും കോർത്തെടുക്കുന്നത് പഠിപ്പിക്കാൻ ഒരു സ്ത്രീ വന്നിരുന്നു. വടക്കുവശത്തെ ഇറയം ആയിരുന്നു അന്ന് ആ ക്ലാസ് നടന്നിരുന്നത്. കുറേ അധികം കുട്ടികൾ അന്ന് പഠിയ്ക്കാനുണ്ടായിരുന്നു. വട്ടത്തിൽ കമ്പി കൊണ്ട് വെൽഡു ചെയ്ത കസേരയുടെ ഫ്രെയിം പ്ലാസ്റ്റിക് കെട്ടി മനോഹരമായ കസേരകൾ ഉണ്ടാക്കാനും അന്നു പഠിപ്പിച്ചിരുന്നു.കൂടെ തയ്യൽ ക്ലാസും
ഇന്ന് അത്തരം പ്ലാസ്റ്റിക്ക് കസേരകൾ കാണാനേയില്ല. എല്ലാം വില കൊടുത്തു വാങ്ങുന്ന ഈ കാലത്ത് ഇങ്ങിനെ ഒന്നുണ്ടാക്കാൻ ഇന്നത്തെ കുട്ടികൾ തയാറാകില്ല.
Sunday, November 29, 2020
ഇരിഞ്ഞോൾക്കാവ്
വൃക്ഷങ്ങൾ ഉപദേവതകൾ ആയ ഇരിഞ്ഞോൾ കാവ് [ഉണ്ണിയുടെ യാത്രകൾ - 1 ]
" മരം ഒരു വരം " ഇതിലെ പ്രചോദനമാണ് ഈ യാത്രകൾ. വൃക്ഷങ്ങൾ ഉപദേവതകളായി സങ്കൽപ്പിക്കുന്ന ഒരു ക്ഷേത്രത്തിൽ നിന്നു തന്നെയാകട്ടെ തുടക്കം. പെരുമ്പാവൂർ നിന്ന് നാലു കിലോമീറ്റർ അകലെ ഇരിഞ്ഞോൾക്കാവ്. അമ്പത്തി അഞ്ച് ഏക്കർ വരുന്ന കൊടും കാടിന് ഒത്ത നടുക്ക്.ഔഷധ സസ്യങ്ങളും വൃക്ഷലതാദികളും നിറഞ്ഞ് നിമിഡമായ വനം. അതിന് ഒത്ത നടുക്ക് വനദുർഗ്ഗ.രാവിലെ സരസ്വതി, ഉച്ചക്ക് വനദുർഗ്ഗ, വൈകിട്ട് ഭദ്രകാളി.ദേവിയുടെ മൂന്ന് വ്യത്യസ്ഥ ഭാവങ്ങൾ.ഈ ഭാവവ്യത്യാസം ഈ കാടിൻ്റെ സംഗീതത്തിലും നമുക്കനുഭവപ്പെടും. നൂറ്റി എട്ട് ദേവീക്ഷേത്രങ്ങളിൽ പ്രധാനമാണ് ഈ കാനന ക്ഷേത്രം.പരശുരാമനാൽ പ്രതിഷ്ടിച്ചതാണന്ന് വിശ്വാസം. എട്ടാമത്തെ പുത്രനു പകരം മായയേ പാറയിലടിച്ചു കൊല്ലാൻ ശ്രമിച്ച കംസനിൽ നിന്നും വായുവിൽ ഉയർന്ന ദേവീ ചൈതന്യം ഈ കാവ് ഇരിക്കുന്ന സ്ഥലത്ത് ലയിച്ചു ചേർന്നു എന്നും ഐതിഹ്യം ഉണ്ട്.ഹനുമാൻ്റെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട ഒരു വൃക്ഷ മുത്തശ്ശനേ ഇവിടെ കാണാം.
വിഷജന്തുക്കളോ വന്യമൃഗങ്ങളോ ഇവിടെ ഇല്ല. അമ്പതോളം ഇനം അപൂർവ്വ പക്ഷികൾ, ചിലത്തികൾ, നാൽപ്പതിൽപ്പരം അപൂർവ്വ ഇനം മരങ്ങൾ എന്നു വേണ്ട സമ്പുഷ്ടമായ ജൈവസമ്പത്തിനാൽ അനുഗ്രഹീതമായ ഈ കാവ് ഇന്ന് തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ്.
തിരിച്ചു പോരാൽ തോന്നണില്ല. പകൽ മുഴുവൻ കാടിൻ്റെ സംഗീതം ആസ്വദിച്ച്, പക്ഷികളുടെ കളകൂജനം ശ്രവിച്ച് അവിടെ കൂടി. ഒരു രാത്രി കൂടി തങ്ങാൻ സൗകര്യം കിട്ടിയെങ്കിൽ മോഹിച്ചു പോയി.കാവിലേയ്ക്ക് മൂന്നു വഴികൾ ആണ് പ്രധാനം. പിന്നെ കാടിനു നടുവിലൂടെയുള്ള നാട്ടുവഴികൾ വേറേ .ആകാടിൻ്റെ സംഗീതത്തിൽ നിന്ന് നാഗരികതയുടെ ശ്രുതിയിലേക്ക് പതിച്ചപ്പോൾ ഉള്ള നഷ്ടബോധം വലുതായിരുന്നു.
" മരം ഒരു വരം " ഇതിലെ പ്രചോദനമാണ് ഈ യാത്രകൾ. വൃക്ഷങ്ങൾ ഉപദേവതകളായി സങ്കൽപ്പിക്കുന്ന ഒരു ക്ഷേത്രത്തിൽ നിന്നു തന്നെയാകട്ടെ തുടക്കം. പെരുമ്പാവൂർ നിന്ന് നാലു കിലോമീറ്റർ അകലെ ഇരിഞ്ഞോൾക്കാവ്. അമ്പത്തി അഞ്ച് ഏക്കർ വരുന്ന കൊടും കാടിന് ഒത്ത നടുക്ക്.ഔഷധ സസ്യങ്ങളും വൃക്ഷലതാദികളും നിറഞ്ഞ് നിമിഡമായ വനം. അതിന് ഒത്ത നടുക്ക് വനദുർഗ്ഗ.രാവിലെ സരസ്വതി, ഉച്ചക്ക് വനദുർഗ്ഗ, വൈകിട്ട് ഭദ്രകാളി.ദേവിയുടെ മൂന്ന് വ്യത്യസ്ഥ ഭാവങ്ങൾ.ഈ ഭാവവ്യത്യാസം ഈ കാടിൻ്റെ സംഗീതത്തിലും നമുക്കനുഭവപ്പെടും. നൂറ്റി എട്ട് ദേവീക്ഷേത്രങ്ങളിൽ പ്രധാനമാണ് ഈ കാനന ക്ഷേത്രം.പരശുരാമനാൽ പ്രതിഷ്ടിച്ചതാണന്ന് വിശ്വാസം. എട്ടാമത്തെ പുത്രനു പകരം മായയേ പാറയിലടിച്ചു കൊല്ലാൻ ശ്രമിച്ച കംസനിൽ നിന്നും വായുവിൽ ഉയർന്ന ദേവീ ചൈതന്യം ഈ കാവ് ഇരിക്കുന്ന സ്ഥലത്ത് ലയിച്ചു ചേർന്നു എന്നും ഐതിഹ്യം ഉണ്ട്.ഹനുമാൻ്റെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട ഒരു വൃക്ഷ മുത്തശ്ശനേ ഇവിടെ കാണാം.
വിഷജന്തുക്കളോ വന്യമൃഗങ്ങളോ ഇവിടെ ഇല്ല. അമ്പതോളം ഇനം അപൂർവ്വ പക്ഷികൾ, ചിലത്തികൾ, നാൽപ്പതിൽപ്പരം അപൂർവ്വ ഇനം മരങ്ങൾ എന്നു വേണ്ട സമ്പുഷ്ടമായ ജൈവസമ്പത്തിനാൽ അനുഗ്രഹീതമായ ഈ കാവ് ഇന്ന് തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ്.
തിരിച്ചു പോരാൽ തോന്നണില്ല. പകൽ മുഴുവൻ കാടിൻ്റെ സംഗീതം ആസ്വദിച്ച്, പക്ഷികളുടെ കളകൂജനം ശ്രവിച്ച് അവിടെ കൂടി. ഒരു രാത്രി കൂടി തങ്ങാൻ സൗകര്യം കിട്ടിയെങ്കിൽ മോഹിച്ചു പോയി.കാവിലേയ്ക്ക് മൂന്നു വഴികൾ ആണ് പ്രധാനം. പിന്നെ കാടിനു നടുവിലൂടെയുള്ള നാട്ടുവഴികൾ വേറേ .ആകാടിൻ്റെ സംഗീതത്തിൽ നിന്ന് നാഗരികതയുടെ ശ്രുതിയിലേക്ക് പതിച്ചപ്പോൾ ഉള്ള നഷ്ടബോധം വലുതായിരുന്നു.
എ.ന്നെ വിൽക്കാനുണ്ട് [ ലംബോദരൻ മാഷും തിരുമേനീം - 62 ]
" എന്താ മാഷേ ഇന്നു സന്തോഷത്തിലാണല്ലോ; "
"ഞാൻ ഈ വാർഡിലെ സ്ഥാനാർത്ഥിയാണ് തിരുമേനീ
ആദ്യം ഒരു മുന്നണി സമ്മതിച്ചതാ. പക്ഷേ അവസാനം അവർ കാലുമാറി. അപ്പം ഞാൻ അടുത്ത മുന്നണി യേ സമീപിച്ചു. അവർ ആലോചിക്കാം എന്നു പറഞ്ഞതാ അവസാനം അവരുടെ ഹൈക്കമാൻ്റ് പറ്റിച്ചു "
"കഷ്ടായിപ്പോയി. ഈ നാട്ടിൽ ഇത്രയും സ്വാധീനമുള്ള മാഷേ തഴഞ്ഞത് തെറ്റായിപ്പോയി. "
"അതുകൊണ്ടൊന്നും മാഷ് തോക്കില്ല തിരുമേനി.ഇനി ഒരു മൂന്നാം മുന്നണി ഉണ്ടല്ലോ "
"എന്നാലും ഇത്രയും നാൾ ചീത്ത പറഞ്ഞു നടന്ന ആ മുന്നണിയേ മാഷ് സമീപിക്കാൻ പോവുകയാണോ?"
"അവർ സ്ഥാനാർത്ഥിയെ ഈ വാർഡിൽ നിർത്തുന്നില്ലന്നാ അറിഞ്ഞെ. അപ്പം സീററ് ഉറപ്പാ"
"ഇനി അവരും സമ്മതിച്ചില്ലങ്കിലോ.?"
"തിരുമേനി ആ കരുനാക്കു കൊണ്ടൊന്നും പറയാതെ "
" എന്നെപ്പോലെ സ്വാധീനമുള്ള ഒരാളെ അവർ തഴയില്ല. അതവർക്ക് മുതൽക്കൂട്ടാകും എന്നവർക്കറിയാം"
"പക്ഷേ അവരും തഴഞ്ഞാൽ...."
"അവിടെയാണ് മാഷ ടെകളി. തിരുമേനി കണ്ടോ. ഒരു പാർട്ടിയുടെ സ്ഥാനാർത്ഥിയുടെ പേരും എൻ്റെ പേരും ഒന്നാണ്. അവരുടെ ഛിന്നത്തിനോട് സാമ്യമുള്ള ഒരു ഛിന്നവും തിരഞ്ഞെടുക്കും. അങ്ങിനെ നിൽക്കാൻ വേണ്ടി എതിർകക്ഷികളിൽ നിന്ന് ക്യാഷ് മേടിക്കും. അവസാനം പിൻമാറാൻ മറ്റവരുടെ കയ്യിൽ നിന്നും ക്യാഷ് വാങ്ങും. എന്നിട്ട് തെറ്റായി അപേക്ഷ കൊടുത്ത് പത്രിക തള്ളിയ്ക്കും, അപ്പോൾ രണ്ടു പേരുടെയും ക്യാഷ് എൻ്റെ കയ്യിൽ വന്നില്ലേ?
" ഇനി ഇതൊന്നും നടന്നില്ലങ്കിലോ?"
"ഞാൻ സ്വതന്ത്രമായി അങ്ങോട്ടു നിൽക്കും. ഈ വാർഡിൽ ഞാൻ പഠിപ്പിച്ച കുട്ടികളുടെ രക്ഷകർത്താക്കളുടെ വോട്ട് മാത്രം മതി എനിക്കു ജയിയ്ക്കാൻ "
" അങ്ങിനെ ജയിച്ചാൽത്തന്നെ എന്തു പ്രയോജനം "
"അവിടെയാണ് തിരുമേനീ മാഷടെകളി. ഞാൻ സ്വതന്ത്രനല്ലേ.എനിക്കാരുടെ കൂടെ വേണമെങ്കിലും കൂടാം. കൂറുമാറ്റ നിയമവും ബാധകമല്ല. ഏറ്റവും നല്ല ഓഫർ തരുന്നവരുടെ കൂടെപ്പോകും. ക്യാഷും സ്ഥാനവും വിലപേശി വാങ്ങും.രണ്ടു കൂട്ടരും തുല്യ ശക്തി ആയതു കൊണ്ട് എൻ്റെ സാന്നിദ്ധ്യം നിർണ്ണായകമാകും. എന്തു ചോദിച്ചാലും അവർഎനിക്ക് തരും"
" അടുത്ത തലമുറയേ വാർത്തെടുക്കണ്ട മാഷുടെ ജനാധിപത്യ ബോധം ഭയങ്കരം. സമ്മതിച്ചിരിയുന്നു."
"
Friday, November 27, 2020
ഓടക്കുഴൽ തൻ്റെ പ്രിയ രാധയ്ക്ക് [കൃഷ്ണൻ്റെ ചിരി- 92 ]കണ്ണൻ്റെ വേണുഗാനം വശ്യമായിരുന്നു. ആ മുരളീരവത്തിൽ മുഴുകി ഗോപികമാരും മറ്റെല്ലാ ചരാചരങ്ങളും തങ്ങളുടെ കർമ്മം പോലും മറന്നു പോകുന്നു.ഈ ഗാനം എനിക്ക് മാത്രം മതി. ഇന്നേക്ക് ഏഴുദിവസത്തിനകം ആ മുരളി ഞാൻ കൈക്കലാക്കും.രാധ വൃന്ദാവനത്തിൽ കണ്ണൻ്റെ സവിധത്തിലെത്തി ആ സ്വരരാഗക്കുഴൽ വായിയ്ക്കാൻ പഠിപ്പിക്കണമെന്നു പറഞ്ഞു.ആദ്യം സംഗീതം പഠിപ്പിക്കാം എന്നിട്ട് മുരളി. ശ്രീകൃഷ്ണൻ രാധയെ സംഗീതം അഭ്യസിപ്പിക്കാൻ തുടങ്ങി.ഏഴാം ദിവസമായി.ഓടക്കുഴൽ കൊടുക്കുന്ന ക്ഷണമില്ല. അവസാനം ആ ഓടക്കുഴൽരാധക്ക് കൊടുത്ത് വായിക്കാൻ പറഞ്ഞു.ഓടക്കുഴൽ കിട്ടിയതും രാധ അതു കൊണ്ട് യമുനാതീരത്തുകൂടി ഓടി. കൃഷ്ണൻ പുറകേയും.അവസാനം യമുനാ നദിയിൽ ഇറങ്ങി നീന്തി വേഗം രാധയുടെ അടുത്തെത്താൻ കണ്ണൻ തീരുമാനിച്ചു. വസ്ത്രങ്ങൾ അഴിച്ചു വച്ച് പുഴയിലേയ്ക്ക് ചാടി.. രാധ തിരിച്ചോടി വന്ന് കൃഷ്ണൻ്റെ വസ്ത്രങ്ങൾ കൈവശപ്പെടുത്തി. ശ്രീകൃഷ്ണൻ താണു വീണപേക്ഷിച്ചിട്ടും കൊടുത്തില്ല. അന്ന് നീ ഗോപിക്കമാരെപ്പറ്റിച്ചതല്ലേ അതിനു പകരം ഇവ ഞാനെടുക്കുകയാണ്.രാധ കൃഷ്ണൻ്റെ വസ്ത്രങ്ങൾ ധരിച്ചു, തലയിൽ പീലി ചൂടി ആ കടമ്പു മരത്തി നെറെ ചുവട്ടിൽ പോയിരുന്നു ഓടക്കുഴൽ വയിക്കാൻ തുടങ്ങി.ഓടക്കുഴൽ വിളി കേട്ടതും ഗോപികമാർ ഓടിക്കൂടി. കൃഷ്ണനെന്നു കരുതി അവർ പുറകിൽ നിന്ന് വന്ന് കെട്ടിപ്പിടിച്ചു.അവർക്ക് അമളി മനസിലായി. കൃഷ്ണനെവിടെ എന്നന്വേഷിച്ച് അവർ പോയപ്പോൾ രാധ കൃഷ്ണന് വസ്ത്രങ്ങൾ കൊടുത്തു. അവർ മുരളിയുമായി വൃന്ദാവനത്തിലൊടിക്കളിച്ചു.പെട്ടന്നാണ് ആ ദുരന്തവാർത്ത .കൃഷ്ണനെ മധുരാപുരിക്ക് കൊണ്ടുപോകാൻ അ ക്രൂ രൻ വന്നിരിക്കുന്നു എന്ന്. വൃന്ദാവനം നിശ്ചലമായി.ഗോപികമാർ കൂട്ടക്കരച്ചിലായി. ഗ്രാമവാസികളാകമാനം ദുഖത്തിലമർന്നു. കൃഷ്ണൻ്റെ കണ്ണുകൾ രാധയേ തിരയുന്നുണ്ട്. അവിടെ എങ്ങും രാധയെക്കണ്ടില്ല. അങ്ങു ദൂരെ യമുനാതീരത്ത് ആ കടമ്പുമരത്തിനു ചുവട്ടിൽ ശോകമൂകയായി, ദുഖത്തിൻ്റെ പ്രതീകമായി രാധ ഇരിക്കുന്നുണ്ട്. കണ്ണൻ രാധയുടെ അടുത്തെത്തിരാധ കൃഷ്ണനോട് :കണ്ണൻ പോയാൽ ഇനി രാധയേക്കാണാൻ വരില്ലന്നെനിക്കറിയാം.രാജ്യ കാര്യങ്ങളിൽ മുഴുകി ബാക്കി ഉള്ളവർക്ക് വേണ്ടി മാത്രം ജീവിച്ച് ധർമ്മസ്ഥാപനത്തിന് ജീവിതം ഉഴിഞ്ഞുവച്ച്..... ഇല്ല. ഞാൻ ഒരിക്കലും ശല്യപ്പെടുത്തില്ല ആ നല്ല നാളുകൾ ഓർത്ത് ഞാനിവിടെത്തന്നെ ഉണ്ടാകും." ശ്രീ കൃഷ്ണൻ ഒന്നും പറഞ്ഞില്ല.തൻ്റെ എല്ലാമെല്ലാമായ ആ ഓടക്കുഴൽ രാധയുടെ കയ്യിൽ പ്പിടിപ്പിച്ച് സാവധാനം വന്ന് തേരിൽക്കയറി.പിന്നീട് ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിച്ചിട്ടില്ല. കർമ്മനിരതമായ ആ ജീവിതം ഉത്തമമായ ലക്ഷ്യത്തിനു വേണ്ടി അർപ്പിച്ച് ബാക്കി ഉള്ളവർക്ക് വേണ്ടി ജീവിച്ച് സ്വയം ശാപം ഏറ്റുവാങ്ങി മുമ്പോട്ടു പോയി. അപ്പഴും ഹൃദയത്തിൻ്റെ ഒരു കോണിൽ തൻ്റെ പ്രിയ രാധയെ ഒളിപ്പിച്ചു വച്ചിരുന്നു.
Wednesday, November 25, 2020
അശ്വസ്ഥാമാവിൻ്റെ ദുരന്ത പർവ്വം [ കൃഷ്ണൻ്റെ ചിരി- 91]ദ്രോണാചാര്യർ ശിവഭഗവാനെ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. അങ്ങയേപ്പോലെ ധീരനായ ഒരു പുത്രനേ വേണമൊന്നായിരുന്നു ആവശ്യപ്പെട്ടവരം.ശിവൻ്റെ അനുഗ്രഹത്താൽ അങ്ങിനെ അശ്വസ്ഥാമാവ് ജന്മമെടുത്തു. തൻ്റെ പിതാവിനെ ചതിച്ചുകൊന്നതിൻ്റെ പക ഒരഗ്നിയായി മനസിൽ സൂക്ഷിച്ചിരുന്ന അശ്വസ്ഥാമാവ് അവസാന നിമിഷം ദുര്യോധനൻ്റെ അടുത്തെത്തുന്നു.രണ്ടു തുടകളും ചതഞ്ഞരഞ്ഞ് വേദന കൊണ്ടു പുളഞ്ഞ് മൃത പ്രായനായ ദുര്യോധനൻ അശ്വ സ്ഥാമാവിനെ പടനായകനാകുന്നു. പാണ്ഡവരെക്കൊന്നു ആ രക്തം കാണുന്നതു വരെ ഞാൻ എൻ്റെ ജീവൻ നിലനിർത്തിക്കൊള്ളാമെന്ന് ദുര്യോധനൻ പറയുന്നു.രാത്രിയുടെ രണ്ടാം യാമത്തിൽ അശ്വ സ്ഥാമാവ് കൃപരും കൃതവർമ്മാവു മാ യി പുറപ്പെട്ടു. യുദ്ധത്തിൻ്റെ ക്ഷീണത്താൽ തളർന്നുറങ്ങുന്ന ദൃഷ്ടദ്യുമനൻ്റ പട കുടീരത്തിൽ പ്രവേശിച്ചു. മറ്റുള്ളവരെ കാവൽ നിർത്തി അശ്വ സ്ഥാമാവ് അകത്തു കയറി. കാവൽക്കാരെ മുഴുവൻ അരിഞ്ഞു വീഴ്ത്തി.അകത്തു കയറി നിരായുധരായി തളർന്നുറങ്ങിക്കിടക്കുന്ന ദൃഷ്ടമ്യം ന്നുനയും പാണ്ഡവപുത്രന്മാരേയും നിഷ്ക്കരുണം കൊന്നു തള്ളി. ചോര വാർന്ന വാളുമായി ദുര്യോധനൻ്റെ അടുത്തെത്തി.ഭുര്യാധനൻ അങ്ങിനെ ജീവൻ വെടിഞ്ഞു.കോപാക്രാന്തനായി ഭീമൻ നകുലനെ കൂട്ടി അശ്വ സ്ഥാമാവിനേ തേടി പോയി. അവൻ്റെ കയ്യിൽ ബ്രഹ്മാസ്ത്രം ഉണ്ട് ഭീമന് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നു പറഞ്ഞ് ശ്രീകൃഷ്ണൻ മറ്റു പാണ്ഡവരുമായി ഭീമനൊപ്പം എത്തി.ഗംഗാ തീരത്ത് വ്യാസ ഭഗവാനുമായി സംസാരിച്ചുകൊണ്ടിരുന്ന അശ്വസ്ഥാമാവിന് പാണ്ഡവരുടെ പടപ്പുറപ്പാട് ഭയം ഉളവാക്കി. പാണ്ഡവരെ മുഴുവൻ നശിപ്പിക്കാൻ ലക്ഷ്യം വച്ച് അവൻ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.അർജുനനോട് ഉടനേ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അതിനെ തടയാൻ കൃഷ്ണൻ പറഞ്ഞു.രണ്ട സ്ത്രവും കൂട്ടിമുട്ടിയാൽ ലോകം നശിക്കും വ്യാസ ഭഗവാൻ രണ്ട സ്ത്രങ്ങളുടേയും നടുവിൽ വന്ന് അവരോട് അസ്ത്രം പിൻവലിക്കാൻ ആവശ്യപ്പെട്ടു.അർജുനൻ അനുസരിയ്ക്കാൻ തയാറായി. പക്ഷേ അശ്വ സ്ഥാമാവ് തയാറായില്ലന്നു മാത്രമല്ല. ഉത്തരയുടെ ഗർഭത്തിലുള്ള അഭിമന്യു പുത്രനേ ലക്ഷ്യമാക്കി അസ്ത്രം അയച്ചു. പാണ്ഡവരുടെ അനന്തരാവകാശിയെ വരെ നശിപ്പിക്കണം.ശ്രീകൃഷ്ണൻ കുട്ടിയെ രക്ഷിച്ചെടുത്തു. കൃഷ്ണൻ അശ്വ സ്ഥാമാവിനോട് :- "നീ ഈ ചെയ്തു കൂട്ടിയതു മുഴുവൻ മഹാപാതകമാണ്. രാത്രിയുടെ മറവിൽ ഉറങ്ങിക്കിടന്ന നിരായുധരായവരെ കൊല്ലുക. അവസാനം ഗർഭസ്ഥ ശിശുവിനെ വരെ കൊല്ലുവാൻ ശ്രമിക്കുക. ഇതിൻ്റെ ശിക്ഷ മരണത്തേക്കാൾ ഭീകരമായിരിക്കും. നീ മരിക്കില്ല. പക്ഷേ നിൻ്റെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ഒരു കാലത്തും ഉണങ്ങുകയില്ല. അങ്ങിനെ പുഴുത്ത് നാറി നീ കൽപ്പാന്തകാലത്തോളം മരിച്ചു ജീവിക്കണ്ടി വരും."ശ്രീകൃഷ്ണൻ പറഞ്ഞിട്ട് ദീ മൻ അവൻ്റെ തലയിലേ "ശിരോമണി " എന്ന രത്നം തല തകർത്ത് പുറത്തെടുത്തു. ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുമായി അലഞ്ഞു നടന്ന് ശിഷ്ടകാലം മുഴുവൻ കഴിച്ചുകൂട്ടണ്ടി വന്നു അശ്വ സ്ഥാമാവിന് .ഒരു പക്ഷേ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ
Monday, November 23, 2020
പാരിജാതം [ കൃഷ്ണൻ്റെ ചിരി- 90 ]ഒരു ദിവസം ശ്രീകൃഷ്ണൻ്റെയും രുഗ്മിണിയുടേയും അടുത്തേക്ക് നാരദമുനി ആഗതനായി. കയ്യിൽ സ്വർഗ്ഗത്തിൽ മാത്രം ലഭ്യമാകുന്ന " പാരിജാതം" എന്ന മനോഹരമായ പൂവ് ഉണ്ട്.ആ പൂവ് നാരദൻ ശ്രീകൃഷ്ണനു കൊടുത്തു. ഉടനേകൃഷ്ണൻ അത് രുക്മിണിയുടെ തലയിൽ ചൂടിക്കൊടുത്തു. കുശലങ്ങൾക്ക് ശേഷം നാരദൻ പിൻ വാങ്ങി.നാരദൻ നേരേ പോയത് സത്യഭാമയുടെ അറിലേക്കാണ്. ഭാമ നാരദരെ ആനയിച്ചിരുത്തി.നാരദൻ: "ഞാൻ സ്വർഗ്ഗത്തിലെ മനോഹരമായ പാരിജാതം പുഷ്പ്പവുമായി വന്നതാണ്.അത് ശ്രീകൃഷ്ണന് കൊടുത്തു. അത് ശ്രീകൃഷ്ണൻ തൻ്റെ ഇഷ്ട പത്നിരുക്മിണിയുടെ തലയിൽ ചൂടിച്ചു.അതു് സത്യഭാമയുടെ തലയിലായിരുന്നു ചൂടിയതെങ്കിൽ നല്ല ഭംഗി ആയിരുന്നു."ഭാമയുടെ മുഖഭാവം മാറുന്നത് നാരദൻ ശ്രദ്ധിച്ചു. പതുക്കെ അവിടന്ന് പിൻവലിഞ്ഞു.പിന്നീട് ശ്രീകൃഷ്ണൻ ഭാമയുടെ അടുത്തുവന്നപ്പോൾ കോപിഷ്ടയായ ഭാമയെ ആണ് കണ്ടത്. നാരദൻ കൊണ്ടുവന്ന പൂവ് എനിക്ക് തരാത്തതെന്താ. ഭാമ കരഞ്ഞുകൊണ്ട് മഞ്ചത്തിലേക്ക് മറിഞ്ഞു.നാരദൻ പണിപറ്റിച്ചു എന്ന് കൃഷ്ണനു മനസിലായി. ഭാമയെ സമാധാനിപ്പിക്കാൻ പടിച്ച പണി നോക്കിയിട്ടും രക്ഷയില്ല" നമുക്ക് ഒരു കാര്യം ചെയ്യാം. നമുക്ക് സ്വർഗ്ഗത്തിൽ പോയി ഇന്ദ്രനെക്കണ്ട് പാരിജാതം സംഘടിപ്പിക്കാം."ഭാമക്ക് സന്തോഷമായി.അവർ സ്വർഗ്ഗത്തിൽ എത്തി.ഇന്ദ്രൻ അവരേ യഥാവിധി സ്വീകരിച്ചു. ഭാമയെ ഇന്ദ്രാണി അകത്തേക്കാനയിച്ചു.ശ്രീകൃഷ്ണൻ ഇന്ദ്രനുമായി ഉദ്യാനത്തിലെത്തി. ശ്രീകൃഷ്ണൻ കാര്യം അവതരിപ്പിച്ചു. അത് സ്വർഗ്ഗത്തിൽ ദൈവങ്ങൾക്ക് മാത്രമുള്ളതാണ്. ഭൂമിയിലെ നിസ്സാരമനുഷ്യർക്ക് വേണ്ടിയുള്ള തല്ല ഇന്ദ്രൻ കൃഷ്ണൻ്റെ ആവശ്യം നിരസിച്ചു.പ്രകൃതി വിഭവങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണ് അതു കൊണ്ട് ഞാനിതു കൊണ്ടുപോവുകയാണ്.ശ്രീകൃഷ്ണൻ ആ പാരിജാതത്തിൻ്റെ ചെടിയോടെ പറിച്ച് ഭാമയുമായി ഭൂമിയിലേക്ക് പോന്നു.ഇന്ദ്രഭഗവാന് ദ്വേഷ്യം വന്നു.ദേവഗണങ്ങൾ ക്രുദ്ധരായി പക്ഷേ ശ്രീകൃഷ്ണനോടേറ്റുമുട്ടാൻ ആർക്കും താത്പ്പര്യമില്ലായിരുന്നു.സത്യഭാമയ്ക്ക് വേണ്ടി ആ പാരിജാതം അവരുടെ ഉദ്യാനത്തിൽ വച്ചുപിടിപ്പിച്ചു.
Saturday, November 21, 2020
കർണ്ണൻ്റെ ദാനം ഉദാത്തം [ കൃഷ്ണൻ്റെ ചിരി- 88]കർണ്ണനാണ് കൂടുതൽ ദാനശീലൻ എന്ന് ശ്രീകൃഷ്ണൻ ഒരിക്കൽ അർജുനന് തെളിയിച്ചു കൊടുത്തതാണ്. എന്നാലും പൂർണ്ണമായി അർജ്ജുനൻ അത് അംഗീകരിച്ചില്ല. കയ്യിലുള്ളത് ദാനം ചെയ്യുന്നതിന് അത്ര വലിയ മഹത്വം ഇല്ല എന്നായിരുന്നു അർജുനൻ്റെ പക്ഷം. പക്ഷേ കയ്യിലുണ്ടായിട്ടും ദാനം ചെയ്യാത്തവർ ഉണ്ടല്ലോ? എന്നു കൃഷ്ണൻ മറുപടി പറഞ്ഞു.അങ്ങിനെ ഇരിക്കെ ഒരു ദിവസം നാട്ടിൽ മുഴുവൻ ഘോരമായ മഴ. സകല വസ്തുക്കളും നനഞ്ഞു കുതിർന്നു .ഒരു സാധുവായ മനുഷ്യൻ അർജുനനെ സമീപിച്ചു. എൻ്റെ ഭാര്യ മരിച്ചു പോയി. ദഹിപ്പിക്കാൻ നനയാത്ത വിറക് നാട്ടിൽ കിട്ടാനില്ല. അങ്ങ് സഹായിയ്ക്കണം.അർജുനൻ ആ പാവത്തിനെ സഹായിയ്ക്കാൻ അവിടെ മുഴുവൻ അന്വേഷിച്ചിട്ടും ഉണങ്ങിയ വിറക് കിട്ടാനില്ല.അർജുനന് വിഷമമായി. അപ്പോൾ കൃ ഷണൻ അയാളെ കർണ്ണൻ്റെ അടുത്തേക്ക് പറഞ്ഞു വിട്ടു.അയാൾ ഓടി കർണ്ണൻ്റെ അടുത്തെത്തി വിവരം പറഞ്ഞു.കർണ്ണനും മനസിലായിനനയാത്ത വിറക് കിട്ടാൻ വിഷമമാണന്നു്. കർണ്ണൻ രണ്ടാമതൊന്നാലോചിച്ചില്ല കോടാലി എടുത്ത് തൻ്റെ ഭവനത്തി ൻ്റെ ചന്ദനം കൊണ്ടുള്ള കട്ടിള വെട്ടിക്കീറികെട്ടാക്കി ആ പാവത്തിൻ്റെ വീട്ടിലെത്തിച്ചു.അർജുനനെ നോക്കി കൃഷ്ണൻ ചോദിച്ചു. " നിൻ്റെ ഭവനത്തിലും കട്ടിള ഉണ്ടായിരുന്നല്ലോ എന്നിട്ടെന്താ ആ പാവത്തിനെ സഹായിക്കാത്തത്.അർജുനൻ തല കുനിച്ചു.അർജുനന് ഉത്തരമില്ലായിരുന്നു.കൃഷണൽ ചിരിച്ചു.
Wednesday, November 18, 2020
ശ്രീകൃഷ്ണനും ഭൂതവും [കൃഷ്ണൻ്റെ ചിരി- 88 ]ഒരു ദിവസം ബലരാമനും സാത്യകിയും, ശ്രീകൃഷ്ണനൊത്ത് കൊടുംകാട്ടിൽ വേട്ടക്ക് പോയി. രാത്രി ആയപ്പോൾ കാനന മദ്ധ്യത്തിൽ കുടുങ്ങിപ്പോയി. ഇനി പ്രഭാതമാകാതെ പുറത്തു കടക്കാൻ പറ്റില്ല. രാത്രി അവർ കാട്ടിൽ തന്നെ കൂടാൻ തീരുമാനിച്ചു.രണ്ടു പേർ ഉറങ്ങുമ്പോൾ ഒരാൾ കാവൽ നിൽക്കണം എന്നു നിശ്ചയിച്ചു.ആദ്യം സാത്യകിയാണ് കാവൽ നിന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ഭീകരരൂപി ആയ ഒരു ഭൂതം അവിടെ പ്രത്യക്ഷപ്പെട്ടു. ഞാൻ നിങ്ങളുടെ കൂട്ടുകാരേ രണ്ടു പേരേയും വധിക്കാൻ പോവുകയാണ് എന്നു പറഞ്ഞു.സാത്യകികോപിഷ്ടനായി ഭൂതത്തിനു നേരേ വാളും ഊരിപ്പിടിച്ച് കുതിച്ചു.സാത്യകിക്ക് കോപം കൂടുംതോറും ശത്രു വിൻ്റെ ശക്തി കൂടി കൂടി വന്നു.അപ്പോൾ ബലരാമൻ ഉണർന്നു. തത്ക്കാലം ഭൂതം പിൻ വാങ്ങി.സുക്ഷിക്കണം എന്നു പറഞ്ഞ് സാത്യകി ഉറങ്ങി.ബലരാമൻ കാവലിരുന്നു. രണ്ടു പേർ ഉറക്കമായന്നു് ഉറപ്പായപ്പോൾ ഭൂതം വീണ്ടും പ്രത്യക്ഷപ്പെട്ടു.ഉറങ്ങുന്നവരെ കൊല്ലാൻ മുതിർന്നു .ബലരാമൻ ക്രോധിഷ്ടനായി. കലപ്പയുമായി ഭൂതത്തിന് നേരേ കുതിച്ചു. ചൂടാകുംതോറും ഭൂതത്തിൻ്റെ ശക്തി കൂടി കൂടി വന്നു.അപ്പഴാണ് കൃഷ്ണൻ ഉണർന്നത്. ഭൂതം വീണ്ടും അപ്രത്യക്ഷനായി. ബലരാമൻ ശ്രീകൃഷ്ണനോട് കാര്യങ്ങൾ പറഞ്ഞു. ആ ഭൂതത്തിന് ശക്തി കൂടിക്കൂടി വരുകയാണ്. സൂക്ഷിക്കണം. എന്നു പറഞ്ഞ് ബലരാമനും കിടന്നുറങ്ങി. ശ്രീകൃഷ്ണൻ കാവലിരുന്നു. പൂർവ്വാധികം ശക്തിയോടെ ഭൂതം പ്രത്യക്ഷപ്പെട്ടു. ഇത്തവണ ഉറപ്പായും നിൻ്റെ രണ്ടു കൂട്ടുകാരെ ഞാൻ വധിക്കും. അതു കഴിഞ്ഞ് നിന്നേയും.ശ്രീകൃഷ്ണൻ ഭൂതത്തിനെ നോക്കി ചിരിച്ചു. " സുഹൃത്തേ ഞാൽ തന്നെ ഇവർക്ക് കാവലിരിയുന്നത് വിരസമാണ്. ഒരു കൂട്ടുകിട്ടിയത് നന്നായി " എന്നു പറഞ്ഞ് വീണ്ടും ചിരിച്ചു. സമചിത്തതയോടെ ചിരിച്ചു കൊണ്ട് ഭൂതത്തേ അഭിമുഖീകരിച്ചപ്പോൾ അവൻ്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. അവൻ്റെ വലിപ്പവും കുറഞ്ഞു വന്നു. പെട്ടന്ന് ബലരാമനും സാത്യകിയും ഉണർന്നു. ഭൂതം എവിടെപ്പോയി എന്നു ചോദിച്ചു.ശ്രീകൃഷ്ണൻ തൻ്റെ മേലങ്കിയിലെ ഒരു ചെറിയ കെട്ട് കാണിച്ചു കൊടുത്തു. ഇതിൽ ഒരു ചെറിയ പുഴുവായി അവനുണ്ട്. എന്നു പറഞ്ഞു. അവർക്കൽഭുതമായി. ഇതെങ്ങിനെ സംഭവിച്ചു. എന്നു ചോദിച്ചു.അപ്പം കൃഷ്ണൻ പറഞ്ഞു. ശത്രുവിനെ എതിരിടുമ്പോൾ അവൻ്റെ ദൗർബല്യങ്ങൾ അറിയണം. ദേഷ്യം കൂടിയാൽ അവൻ്റെ ശക്തിയും വലിപ്പവും ഇരട്ടിയ്ക്കും. അതേ സമയം ചിരിച്ചു കൊണ്ട് സമചിത്തതയോടെ അവനെ നേരിട്ടാൽ അവൻ്റെ ശക്തി കുറഞ്ഞു കുറഞ്ഞു വരും. അവൻ്റെ രൂപവും ചെറുതാകും. ഇതു മനസിലാക്കാതെ നിങ്ങൾ ചൂടായതാണ് പ്രശ്നമായത്. ഈ തത്വം നിങ്ങൾ ഏതു പ്രശ്നത്തിൽ ഇടപെടുംമ്പഴും ഒരു പാഠമാകണ്ടതാണ്.
മോഷ്ടാവായ ഭാസുരാംഗൻ. [കൃഷ്ണൻ്റെ ചിരി- 87]ജീവന പുരിയിൽ താമസിച്ചിരുന്ന ഭാസുരാംഗൻ ഒരു പെരും കള്ളനാണ്. വിലപിടിപ്പുള്ള എന്തെവിടെക്കണ്ടാലും അവൻ സ്വന്തമാക്കും. ഒരു ദിവസം ഒരമ്പലത്തിൽ മോഷണത്തിൻ്റെ സാദ്ധ്യത പരിശോധിക്കാൻ ചെന്നതാണ്. അവിടെ ഒരു പ്രഭാഷണം നടക്കുകയാണ്.ഭക്തജനങ്ങൾക്കൊപ്പം ഭാസുരാംഗനും കൂടി.ശ്രീകൃഷ്ണകഥകൾ വർണ്ണിയ്ക്കുന്നതിനൊപ്പം ശ്രീകൃഷ്ണൻ്റെ വിലമതിക്കാനാവാത്ത രത്ന കിരീടത്തേപ്പറ്റിയും പ്രഭാഷകൻ വിസ്തരിച്ചു.അമൂല്യ രത്നങ്ങൾ പതിച്ച ആ സ്വർണ്ണ കിരീടത്തിൻ്റെ വില ഇനിയും ആർക്കും തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നും പറഞ്ഞു. പ്രഭാഷണം കഴിഞ്ഞ് എല്ലാവരും പി രിഞ്ഞു.ഭാസുരാംഗൻ പ്രഭാഷകൻ്റെ അടുത്തെത്തി." അങ്ങ് ഒരു കിരീടത്തേപ്പറ്റിപ്പറഞ്ഞല്ലോ അതെവിടെയാണ്."പ്രഭാഷകൻ: "ഇത്രയൊക്കെപ്പറഞ്ഞിട്ടും നീ കിരീടത്തേപ്പറ്റി മാത്രമേ കേട്ടുള്ളു. ഇവിടുന്ന് കുറേ വടക്ക് മധുരാപുരി എന്ന രാജ്യമുണ്ട്. അവിടെയാണ് ശ്രീകൃഷ്ണൻ.കൊട്ടാരത്തിൽപ്പോയി അന്വേഷിച്ചാൽ മതി ദർശനം നൽകും"എങ്ങിനേയും ആ കിരീടം കൈക്കലാക്കണം.ഭാസുരംഗൻ തീരുമാനിച്ചു.അയാൾ വടക്കുദിശയേലക്ഷ്യമാക്കി യാത്ര തുടങ്ങി.പോകുന്ന വഴിക്ക് പേരു് മറക്കാതിരിക്കാൽദ്വാരക എന്നും കൃഷ്ണൻ എന്നും ഉരുവിട്ടുകൊണ്ടിരുന്നു. ദിവസങ്ങൾ കഴിഞ്ഞു. അവൻ മധുരയിൽ എത്തി. തൻ്റെ നാമവും ജപിച് ഒരാൾ വരുന്നുണ്ട് എന്ന് കൃഷ്ണൻ മനസിലാക്കി.ക്രിഷ്ണന്കാര്യം മനസിലായി. അയാൾ വന്നപ്പോൾ ശ്രീകൃഷ്ണൻ കിരീടവും കയ്യിൽ പ്പിടിച്ച് കോട്ടവാതുക്കൽ തന്നെ നിലയുറപ്പിച്ചു.ഭാസുരാംഗൻ അവിടെ എത്തി ശ്രീകൃഷ്ണനേപ്പറ്റിത്തിരക്കി.ഞാൻ തന്നെയാണ് കൃഷ്ണൻ.ഞാൻ ഒരു യാത്ര പുറപ്പെടാൻ പോവുകയാണ്. ഞാൻ വരുന്നത് വരെ അങ്ങ് ഈ കിരീടം സൂക്ഷിക്കണം. എന്ന് പറഞ്ഞ് കിരീടം ഭാസുരംഗൻ്റെ കയ്യിൽ ക്കൊടുത്തു. അയാൾ ഞട്ടിപ്പോയി. ഞാനെത്തിനിത്ര കഷ്ടപ്പെട്ടു വന്നോ ഒരു ബുദ്ധിമുട്ടും കൂടാതെ ആ കിരീടം കയ്യിൽ കിട്ടി. പക്ഷേ ഒരു കഷ്ട്ടപ്പാടും കൂടാതെ ആ കിരീടം കയ്യിൽക്കിട്ടിയപ്പോൾ എന്തോ അയാൾക്ക് അതിനോട് താത്പ്പര്യം തോന്നിയില്ല. മാത്രമല്ല ഈ കൃഷ്ണൻ്റെ പേര് ഉച്ചരിച്ചു്ച്ചരച്ച് ശ്രീകൃഷ്ണനോട് ഒരു മമത തോന്നിത്തുടങ്ങി.iആ മമത ക്രമേണ ഒരുതരം ഭക്തിയായി മാറിയതയാളറിഞ്ഞു.ഭാസുരംഗൻ ആ കിരീടം ശ്രീകൃഷ്ണൻ്റെ കാൽക്കൽ വച്ച് മാപ്പിരന്നു.ഞാൻ വന്നത് ഈ കിരീടം മോഷ്ട്ടിക്കാനാണ്. എൻ്റെ അവിവേകം പൊറുക്കണം എന്നു പറഞ്ഞു. അങ്ങിനെ അയാൾ ശ്രീകൃഷ്ണൻ്റെ ഒരു ഭക്തനായി മാറിയത്രെ
Tuesday, November 17, 2020
സാമ്പാർ ഇങ്ങിനെയും ഉണ്ടാക്കാം [തനതു പാകം - 44] ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ബീറ്റ്റൂട്ട്, ചേന, ചെറുതായി പഴുത്ത കപ്ലങ്ങാ ,മുരിങ്ങക്കാ ഇവ അരിഞ്ഞ് കഴുകി വയ്ക്കുക. തക്കാളി, വഴുതനങ്ങ, വെണ്ടയ്ക്കാ എന്നിവ വേറേയും അരിഞ്ഞു വയ്ക്കണം. കുക്കറിൽ വെളിച്ചണ്ണ ഒഴിച്ച് അടുപ്പത്തു വയ്ക്കണം, കടുക്, മുളക്, കരിവേപ്പില എന്നിവ ചേർക്കുക. കടുക് പൊട്ടിക്കഴിഞ്ഞാൽ അതിൽ കുറച്ച് സമ്പാർ പരിപ്പ് ചേർത്തിളക്കണം.പരിപ്പ് നന്നായി പാകമായാൽ അതിൽ ഉപ്പ്, കായം, സാമ്പാർ പൊടി എന്നിവ ചേർത്ത് ഇളക്കണം. ഉടനേ അതിൽ ആദ്യം മുറിച്ചു വച്ച കഷ്ണം ചേർത്ത് നന്നായി യോജിപ്പിക്കുക. കഷ്ണത്തിൽ ഈ മിശ്രിതം നന്നായി പിടിച്ച് ജലാംശം വറ്റുന്നതു വരെ ഇളക്കണം.അതിൽ പുളിവെള്ളം ചേർത്ത് കുക്കർ അടച്ചു വച്ച് വേവിക്കുക. പാകമാകുമ്പോൾ കൂക്കർ തുറന്നാൽ പുളിവെള്ളത്തിൽ കഷ്ണം നന്നായി വെന്നതായി കാണാം. ഇനി അതിൽ രണ്ടാമത്തെ സെററ് കഷ്ണം ചേർത്ത് തിളപ്പിക്കണം. കുക്കർ അടച്ചു വയ്ക്കണമെന്നില്ല. കുറച്ച് ശർക്കര കൂടി ചേർക്കുന്നത് നല്ലതാണ്. ഇനി നാളികേരം വറത്തരച്ച് ചേർക്കണമെന്നുള്ളവർ വറക്കുമ്പോൾ കുറച്ച് പരിപ്പു കൂടി ചേർത്താൽ നന്നായി. നാളികേരം ചേർക്കാതുള്ളതിന് വേറൊരു സ്വാ ദാണ്. കേടുകൂടാതെ ഒരു ദിവസത്തിൽ കൂടുതൽ ഇരിക്കുകയും ചെയ്യും.
Monday, November 16, 2020
ബിലഹരി ബാലൻ ഭാഗവതർ. [ കീശക്കഥകൾ - 190 ]ബാലൻ ഭാഗവതർ നാദസ്വര വിദ്വാനാണ്. സംഗീതത്തിൽ അഗ്രഗണ്യനാണന്നാണ് ഭാവം.ബിലഹരി ബാലൻ ഭാഗവതർ എന്ന് സ്വയം വിശേഷിപ്പിക്കുന്നു. ഏററവും നല്ല രാഗം "ബിലഹരി ' ആണന്നാണ് കക്ഷിയുടെ അഭിപ്രായം. ആരേക്കിട്ടിയാലും ബിലഹരി രാഗത്തിൻ്റെ സവിശേഷതകൾ പറഞ്ഞ് വധിക്കും. തറവാട്ടിൽ കുട്ടികളെ കർണ്ണാടക സംഗീതം പഠിപ്പിക്കാൻ ബാലൻ ഭാഗവതരെയാണ് ചുമതലപ്പെടുത്തിയത്. അമ്പലത്തിലെ ശീവേലി കഴിഞ്ഞാൽ ഭാഗവതർ വേറേ ഒരു പണിയുമില്ല. കാർന്നോർക്ക് ഒരു സഹാനുഭൂതി തോന്നിയതിൻ്റെ ഫലമാണ് ബാക്കിയുള്ളവർ അനുഭവിക്കുന്നത്. രാവിലത്തെ പഠനം കഴിഞ്ഞാൽ അവിടെത്തന്നെ കൂടും.കോവണിയുടെ ചുവട്ടിൽ ഉള്ള ഒരിടം ഭാഗവതർ തന്നെ തരപ്പെടുത്തിയിട്ടുണ്ട്.ഒരു ദിവസം വളരെ ഗൗരവമുള്ള ഒരു കാര്യം സംസാരിക്കാനാണ് എല്ലാവരും ഒത്തുകൂടിയത്.ഭാഗവതവർക്ക് സന്തോഷമായി. ഇന്ന് പുതിയ ആൾക്കാരും ഉണ്ട്. രാഗ വിസ്താരവും ആകാം. യാതൊരു ഔചിത്യവുമില്ലാതെ ഭാഗവതർ അവിടെ പ്രത്യക്ഷപ്പെട്ടു. പിന്നെ ബിലഹരിയുടെ വിശേഷം.കർണ്ണാടക സംഗീതത്തിലെ ഇരുപത്തി ഒമ്പതാമത്തെ മേളകർത്താരാഗമായ 'ശങ്കരാഭരണത്തിൻ്റെ 'ജന്യ രാഗമാണ് ബിലഹരി. തിരുമേനിമാർക്കറിയൊ? അതിൻ്റെ ആരോഹണം മോഹനം, അവരോഹണം ശങ്കരാഭരണം. പ്രഭാത രാഗമായതുകൊണ്ട് ഭക്തിരസപ്രധാനമാണ്. ഭാഗവതർ വിടുന്ന ലക്ഷണമില്ല." ഇതെത്ര പ്രാവശ്യം പറഞ്ഞതാ "ഇന്നു പുതിയ ആൾക്കാരില്ലേ ഭാഗവതർ രാഗ വിസ്താരം തുടങ്ങി...ഓ ക്ഷമയ്ക്കും ഒരതിരില്ലേ... ഇതൊന്നു നിർത്തണമല്ലാ...അഫനാണ് തുടങ്ങി വച്ചത് " അപ്പോ ബാലൻ ഭാഗവതർ അറിഞ്ഞില്ലേ ഈ "ബിലഹരി "വേണ്ടന്നു വച്ച വിവരം.ഗവർണ്മെൻ്റ് തീരുമാനമാണന്നാ കേട്ടേ "ഭാഗവതർ ചൂടായി "എന്തു വിഡിത്തമാ പറയുന്നേ.. ഒരു രാഗം അങ്ങടു വേണ്ടന്നു വയ്ക്കുകയോ? അതുംബിലഹരി! "അഫൻ:( ഒരു നെടുവീർപ്പിട്ട്.ഗൗരവത്തോടെ ] "കഷ്ടായിപ്പോയി.കലാമണ്ഡലവും ശുപാർശ ചെയ്യന്നാ കേട്ടതു് " .ഭാഗവതർക്കിരിക്കപ്പൊറുതി ഇല്ലാതായി.ബിലഹരി ചൂടായിത്തുടങ്ങി.അഫൻ [ ഗൗരവത്തിൽത്തന്നെ ] " ഇനി അതു പുനസ്ഥാപിച്ചു കിട്ടുക എളുപ്പമാണന്നു തോന്നുന്നില്ല."എല്ലാവരും കൂടിക്കൊടുത്തു. ഭാഗവതരുടെ ശുണ്ഡി കാണാനൊരു രസം. അപ്പഴാണ് മുത്തശ്ശൻ്റെ വരവ്. അവിടുത്തെ കലാപരിപാടികൾ അറിഞ്ഞാണ് വരവ്.ഇവരുടെ കൂടെ കൂടി ഭാഗവതരെ ഒന്നു കലശൽ കൂട്ടാം എന്നു തീരുമാനിച്ചാണ് വരവ്.ബാലൻ ഭാഗവതർ: [ 'സമക്ഷം താണു തൊഴുത് ] " ആവൂ.. സമാധാനമായി. സംഗീതത്തെപ്പറ്റി അറിയാവുന്ന ഒരാളെങ്കിലും ഉണ്ടല്ലോ. സംഗീതത്തേപ്പറ്റി ഒരു വിവരവുമില്ലാത്ത ഇവർ പറയുകയാ" ബിലഹരി '' നിരോധിച്ചെന്ന്. അങ്ങ് ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കൂ".മുത്തശ്ശൻ ആകെ രംഗം ഒന്നു വീക്ഷിച്ചു.എന്നിട്ട് ദുഖത്തോടെ "ഞാനും കേട്ടു .എനിക്കൊരു ദു:ഖമേ ഒള്ളു ഇനി " ബിലഹരി ബാലൻ ഭാഗവതർ " എന്ന് ഭാഗവതർക്ക് പേരു വയ്ക്കാൻ പറ്റില്ലല്ലോ എന്നോർത്ത്. എന്നാലും കഷ്ടയിപ്പോയി ബിലഹരി നിർത്തണ്ടായിരുന്നു."ഇനി സത്യമായിരിക്കുമോ? ബിലഹരി നിരോധിച്ചൊ? ബാലൻ ഭാഗവതർക്ക് ഭൂമി കറങ്ങുന്ന പോലെ തോന്നി.ബിലഹരിയുടെ അവരോഹണം പോലെ ഭാഗവതർ തല കറങ്ങി നിലംപതിച്ചു.
Saturday, November 14, 2020
ആ കരിങ്കല്ലുകൊണ്ടുള്ള " ഓവ് ' [ നാലുകെട്ട് - 333 ]പറമ്പ് കിളച്ച് ചെന്നപ്പഴാണ് ആ കരിങ്കല്ലിൽ തീർത്ത ഓവ് കണ്ടത്. ഏതാണ്ട് ഏഴര അടിയോളം നീളം. ഒരറ്റം അർത്ഥവൃത്താകൃതിയിൽ കൊത്തി എടുത്തിരിക്കുന്നു. അവിടെ ഇരിക്കാൻ പാകത്തിത്പാദത്തിൻ്റെ ആകൃതിയിൽ രൂപപ്പെടുത്തിയിരിക്കുന്നു. ആ കരിങ്കല്ലിൻ്റെ ഭാരം മുഴുവൻ ആ അറ്റത്ത് ക്രമീകരിച്ചിരിക്കുന്നു. പിന്നെ ആ ഓവിന് നീളം കുറഞ്ഞു കുറഞ്ഞു വരുന്നു.അന്ന് കളപ്പുര മാളികയുടെ മുകളിൽ ഓവ് മുറിയിൽ വച്ചിരുന്നതാണ് ആ ഭീമാകാരമായ കരിങ്കൽ ഓവ്. നാലു കെട്ടിൻ്റെ പടിഞ്ഞാറുവശം താഴ്ന്നു കിടക്കരുത് എന്നാണ് ശാസ്ത്രം. കാറ്റിൻ്റെ ശല്യം ഉണ്ടാകുമത്രേ.അങ്ങിനെ താഴ്ന്നാണ് കിടക്കുന്നതെങ്കിൽ അവിടെ ഒരു രണ്ടുനില മാളിക പണിയും. നാലുകെട്ടിൻ്റെ സുരക്ഷക്കാണത്രേ.അങ്ങിനെ ഒരു മാളിക തറവാടിന് പടിഞ്ഞാറേ മുറ്റത്തിനരുകിൽ ഉണ്ടായിരുന്നു. ചുവട്ടിൽ വലിയ രണ്ടു മുറി .അതിന് മൂന്നു വശവും വിശാലമായ അഴിയിട്ട ഇറയം.അതിൻ്റെ ഒരറ്റത്ത് തടികൊണ്ടുള്ള ഭീമാകാരനായ ഒരു ഗോവണി. മുകളിൽ ഒരു വലിയ ഹാൾ ആണ്. അതിനു ചുറ്റും പത്തോളം ജനലുകൾ. മച്ചിനു മുകളിൽ തേക്കില നിരത്തി അതിനു മുകളിൽ വെട്ടുകല്ല് പാകി അതിനു മുകളിൽ തറയോട് പാകി മനോഹരമാക്കിയിരുന്നു. അതിൻ്റെ ഒരു മൂലയിൽ ആണ് പല ക കൊണ്ട് മറച്ച ആ ഓവുപുര .അവിടെയാണ് ആ കരിങ്കല്ലിൽ തീർത്ത ഓവ് സ്ഥാപിച്ചിരിക്കുന്നത്. അതിൻ്റെ മറ്റേ അറ്റം ദൂരെ മാറി പറമ്പിൽ വെള്ളം വീഴാൻ പാകത്തിനാണ് ക്രമീകരിച്ചിരിക്കുന്നത്. ആ പഴയ മാളിക ഇന്ന് ഒരു ഗതകാല ഓർമ്മ മാത്രം. ആ ഓർമ്മകളുടെ ഒരു പ്രതീകമായി ആ നെടുനീളൻ കരിങ്കല്ലിൽ തീർത്ത ഓവ് മണ്ണിൽ പുതഞ്ഞു കിടക്കുന്നു.
Friday, November 13, 2020
യുധിഷ്ടിരൻ്റെ അഹങ്കാരം ശമിക്കുന്നു. [കൃഷ്ണൻ്റെ ചിരി-86 ]മഹാഭാരത യുദ്ധം കഴിഞ്ഞു. ശ്രീകൃഷ്ണൻ്റെയും മഹാമുനിമാരുടേയും നിർദ്ദേശപ്രകാരം ഹിമാലയ സാനുക്കളിൽ നിന്ന് അളവറ്റ ധനം യുധിഷ്ഠിരന് കിട്ടി.രാജസൂയം നടത്തി. യുധിഷ്ടിരൻ ചക്രവർത്തി ആയി .നാട്ടിലെ പ്രജകൾക്ക് മുഴുവൻ അന്നദാനം നടത്താൻ യുധിഷ്ടിരൻ തീരുമാനിച്ചു.അതിവിപുലമായ ആ അന്നദാനസമയത്ത് ശ്രീകൃഷ്ണനെയും ക്ഷണിച്ചു. . അന്നദാനത്തിനോളം മഹത്തായ ഒരു കർമ്മം വേറെയില്ല. അതു കൊണ്ട് എല്ലാവർക്കും പ്രൗഢഗംഭീരമായ സദ്യ തന്നെ കൊടുക്കാൻ തീരുമാനിച്ചു. യുധിഷ്ട്ടിരൻ ശ്രീകൃഷ്ണനോട് പറഞ്ഞു. ശ്രീകൃഷ്ണൻ ഒന്നു ചിരിച്ചു.അവർ അങ്ങിനെ നടക്കുമ്പോൾ വിചിത്രമായ ഒരു കാഴ്ച്ച കണ്ടു. ഒരു കീരി അന്നദാനം കഴിഞ്ഞ ഇലകളിൽ കിടന്നുരുളുന്നു. ആ കീരിയുടെ പകുതി സ്വർണമാണ്. നീ എന്താണ് ചെയ്യുന്നത് എന്നു കൃഷ്ണൻ കീരിയോട് ചോദിച്ചു.അത്ഭുതം. ആ കീരി സംസാരിയ്ക്കാൻ തുടങ്ങി. ഞാൻ പാവപ്പെട്ട ഒരു നേരം പോലും ആഹാരമില്ലാത്ത ഒരു കുടുബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. അന്ന് നാലു ദിവസമായി ആഹാരം കിട്ടാതെ ആ ഗൃഹനാഥനും ഭാര്യയും മകനും മരണം സംഭവിക്കും എന്ന സ്ഥിതി വരെയായി.ആ കഷ്ടതയിലും ഞാൻ അവരെ വിട്ടു പോയില്ല. അതേ സമയം ഒരു വഴിപോക്കൻ ഒരു പാത്രം നിറയെ ആഹാരം അവർക്ക് കൊണ്ടുവന്ന് കൊടുത്തു. അവർ ആർത്തിയോടെ അത് മൂന്നായി പ്പങ്കുവച്ചു.കഴിക്കാൻ തുടങ്ങിയപ്പോൾ വിശന്നുവലഞ്ഞ് ഒരു സാധു ബ്രാഹ്മണൻ അതിലേ വന്നു. എന്തെങ്കിലും കഴിക്കാൻ തരണമെന്ന് അപേക്ഷിച്ചു.ഗൃഹനാഥൻ ഒരു മടിയും കൂടാതെ തൻ്റെ ഇല അങ്ങിനെ തന്നെ ആ ബ്രാഹ്മണന് കൊടുത്തു. അദ്ദേഹത്തിന് അതുകൊണ്ട് വിശപ്പ് മാറ്റിയില്ലന്നറിഞ്ഞ് അദ്ദേഹത്തിൻ്റെ പത്നിയും പിന്നെ മകനും ഗൃഹനാഥൻ്റെ പാത പിന്തുടർന്നു. ബ്രാഹ്മണൻ സന്തോഷത്തോടെ തിരിച്ചു പോയി. അന്നു രാത്രി ആ ഭവനത്തിൽ ഒരനക്കവും കേൾക്കാത്തതിനാൽ ഞാൻ പോയി നോക്കി. ആ മൂന്നു പേരും പട്ടിണി കൊണ്ട് മരിച്ചിരുന്നു. ദേഷ്യവും സങ്കടവും കൊണ്ട് ഞാൻ ആ ഏച്ചിലിലയിൽ കിടന്നുരുണ്ടു.അത്ഭുതം !എൻ്റെ ശരീരത്തിൻ്റെ പകുതി സ്വർണ്ണമായി മാറി. ആ ഉദാത്തമായ അന്നദാനത്തിൻ്റെ മഹത്വം കൊണ്ടാണങ്ങിനെ സംഭവിച്ചതെന്ന് എനിക്ക് മനസിലായി. അതിൽപ്പിന്നെ എൻ്റെ ശരീരത്തിൻ്റെ ബാക്കി ഭാഗം കൂടി സ്വർണ്ണമാക്കാൻ ഉദാത്തമായ അന്നദാനം നടത്തുന്നിടത്തെല്ലാം പോയി ഇലയിൽക്കിടന്നുരുണ്ട് നോക്കി. ഒരു ഫലവുമുണ്ടായില്ല. അപ്പഴാണ് ധർമ്മിഷ്ടനായ യുധിഷ്ട്ടിരൻ്റെ അന്നദാനത്തെപ്പറ്റി കേട്ടത്.അതാണ് ഇവിടെയും ഇലയിൽ കിടന്നുരുണ്ടു നോക്കി. പക്ഷേ ഈ അന്നദാനവും അത്രയും നിസ്വാർത്ഥവും ഉദാത്തവും ആയിരുന്നില്ലന്നാണ് ഇപ്പോൾ മനസിലാക്കുന്നത്. ആ കീ രി ഇത്രയും പറഞ്ഞ് നിരാശനായി അവിടെ നിന്നു പോയി.ശ്രീകൃഷ്ണൻ ഒരു ചെറുചിരിയോടെ യുധിഷ്ടിരനെ നോക്കി. തൻ്റെ സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും ഹുങ്കിൽ താൻ നടത്തിയ അന്നദാനം ഉദാത്തമായിരുന്നില്ലന്ന് യുധിഷ്ഠിരന് മനസിലായി.അദ്ദേഹം തൻ്റെ അഹങ്കാരത്തിന് ശ്രീകൃഷ്ണനോട് മാപ്പ് ചോദിച്ചു.
ഓൺലൈൻ ഇൻട്രാക്ഷൻ വിത്ത് ദി ഓതർ [ അച്ചു ഡയറി-402 ] മുത്തശ്ശാ അച്ചു ഇന്ന് ലൈബ്രറിയിൽ പോയിരുന്നു.അവർ ഒരു പുസ്തകം ഫ്രീ ആയി അച്ചുവിന് തന്നു." ഫ്രണ്ട് ഡസ്ക്ക്". ഇത് വായിച്ചു തീർത്ത് ആ ബുക്ക് എഴുതിയ ആളുമായി ഒരു ഓൺലൈൻ ഇൻട്രാക് ഷന് സൗകര്യമുണ്ട്. നമുക്ക് ചോദ്യങ്ങൾ ചോദിക്കാം. അച്ചുവിനും ചില കാര്യങ്ങൾ ചോദിയ്ക്കണം. ഈ കൗണ്ടിയിലുള്ളവർക്ക് മുഴുവൻ ഈ പുസ്തകം അവർ സൗജന്യമായിക്കൊടുത്തു. ഈ കൗണ്ടിയിൽ ഒരാൾ സംഭാവന ചെയ്തതു് ഒരു വലിയ തുകയാണ്.ഈ കൗണ്ടിയേ പ്രമോട്ട് ചെയ്യാൻ എന്തിനും ഈ തുക ഉപയോഗിക്കാം എന്നും പറഞ്ഞു. അവർ ഈ ബുക്കുകൾ വിതരണം ചെയ്യാനാണ തുപയോഗിച്ചത്. അച്ചു അത്ഭുതപ്പെട്ടു പോയി. പക്ഷേ പുസ്തകം വായിച്ചപ്പഴാണച്ചൂന് മനസിലായത് അത് എന്തിനാണന്ന്. ഈ നാട്ടിൽ കുടിയേറിപ്പാർത്ത ഒരു ഇമി ഗ്രൻ്റിൻ്റെ കുട്ടിയുടെ കഥയാണിത്. അതിലൂടെ ഈ കൗണ്ടിയുടെ ചരിത്രം മുഴുവൻ ആൾക്കാർക്ക് മനസിലാകും. അവസാനം ആ കുട്ടിക്ക് ഒരു വലിയ ടൂറിസ്റ്റ് ഹോട്ടലിൽ റിസപ്ഷണിസ്റ്റായി ജോലി കിട്ടി. അവിടെ ഇരുന്നും പലതരത്തിലുള്ള ആൾക്കാരുമായി അവർ പരിചയപ്പെട്ടു. അവരുടെ പ്രശ്നങ്ങൾ അറിഞ്ഞു. അവൾ ഇതുവരെ അനുഭവത്തിലൂടെ ആർജ്ജിച്ച അറിവുകൾ വച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി.കഥ അങ്ങിനെ തുടരുന്നു.ആ പുസ്തകം തീർന്നു കഴിഞ്ഞപ്പോൾ അച്ചുതാമസിക്കുന്ന ആ കൗണ്ടിയുടെ ചരിത്രം മുതൽ ഇപ്പഴത്തെ അവസ്ഥ വരെ എല്ലാം മനസിലായി. അടുത്ത ആഴ്ച്ച ആ പുസ്തകത്തിൻ്റെ ഓതർ ഓൺലൈനിൽ വരുമ്പോൾ ചോദ്യങ്ങൾ ചോദിയ്ക്കാൻ അച്ചുവും ഉണ്ടാകും. അച്ചു കാത്തിരിക്കുന്നു. മുത്തശ്ശാ നമ്മുടെ നാട്ടിലാണങ്കിൽ ഇങ്ങിനെ ഒരു വലിയ തുക കിട്ടിയാൽ ഒരു വലിയ കെട്ടിടം അല്ലങ്കിൽ ഒരു ബസ് സ്റ്റേഷൻ, ഒരു ടൂറിസ്റ്റ് സെൻ്റർ.ഇങ്ങിനെ അവനവൻ താമസിയുന്ന സ്ഥലത്തിൻ്റെ ഒരു സമഗ്ര പഠനത്തിനുള്ള ഒരു പുസ്തകത്തിന് ഇൻവെസ്റ്റ് ചെയ്യില്ല ഉറപ്പ്. അതാണ് ഇൻഡ്യയും അമേരിക്കയുമായുള്ള ഒരു വ്യത്യാസം.അവർക്ക് നാനൂറു വർഷത്തെ ചരിത്രമേ ഒള്ളു. പക്ഷേ അത് സംരക്ഷിക്കാനും പ്രൊമോട്ട് ചെയ്യാനും അവർ എന്തും ചെയ്യും.
Monday, November 9, 2020
കൃഷ്ണയും കൃഷ്ണനും [കൃഷ്ണൻ്റെ ചിരി-84 ]ഒരു പക്ഷെ മഹാഭാരതത്തിലെ ഏറ്റവും ഉദാത്തമായ ഒരു ബന്ധത്തിൻ്റെ കഥയാണ് വ്യാസഭഗവാൻ പറയുന്നത്. പാഞ്ചാലിയും കൃഷ്ണനും തമ്മിലുള്ള ബന്ധം.പാഞ്ചാലീ സ്വയംവരത്തിന് വന്നപ്പോൾ കൃഷ്ണന് പാഞ്ചാലിയെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ദ്രുപതന് ആഗ്രഹമുണ്ടായിരുന്നു. അന്നു ജീവിച്ചിരിക്കുന്നവരിൽ ദ്രോണരേ തോൽപ്പിയ്ക്കാൻ ശ്രീകൃഷ്ണനു മാത്രമേ പറ്റുകയുള്ളു എന്ന് ദ്രുപതൻ വിശ്വസിച്ചിരുന്നു..പക്ഷേ കൃഷ്ണൻ പാഞ്ചാലിയെ ഒരു സഹോദരിയുടെ സ്ഥാനത്താണ് കണ്ടത്.അല്ലങ്കിൽ ഒരു ഉത്തമ സുഹൃത്തിൻ്റെ സ്ഥാനത്ത്. പാർത്ഥനേക്കൊണ്ട് പാഞ്ചാലിയെ വിവാഹം കഴിപ്പിക്കാനാണ് ശ്രീകൃഷ്ണൻ ആഗ്രഹിച്ചത്.അത് ദൃപതനോട് പറയുകയും ചെയ്തു.അങ്ങിനെ കൃഷ്ണൻ്റെ ഉപദേശപ്രകാരമാണ് അർജുനന് മാത്രം വിജയിയ്ക്കാൻ പറ്റുന്ന ഒരു മത്സരം സംഘടിപ്പിച്ചത്. പക്ഷേ ആപ്രതീക്ഷിതമായി കർണ്ണൻ അവിടെ വരുന്നു. പരീക്ഷണത്തിൽ പങ്കെടുക്കാൻ സന്നദ്ധനാകുന്നു. സൂതപുത്രനേ വരിക്കില്ല എന്ന് പാഞ്ചാലിയെക്കൊണ്ട് പറയിപ്പിക്കുന്നതും കൃഷ്ണനാണ്.കൃഷ്ണനും കൃഷ്ണയും തമ്മിൽ ഒരു തരം വല്ലാത്ത സുഹൃത്ബന്ധം നമുക്ക് കാണാൻ പറ്റും. രാജസൂയ സമയത്ത് ശിശുപാലനെ ചക്രം ചുഴറ്റി വ ധിക്കുമ്പോൾ കൃഷ്ണൻ്റെ കൈ മുറിഞ്ഞ് ചോര വരുന്നു. സുഭദ്ര ഉടനേ അകത്തേക്കോടിമരുന്നുമായി വരുന്നു.പക്ഷേ അപ്പഴേക്കും ദ്രൗപതി തൻ്റെ ചേലവലിച്ചു കീറി ആ കൈ കെട്ടിക്കൊടുക്കുന്ന ഒരു രംഗം ഉണ്ട്. പിന്നീട് ഈ സുഹൃത്ബന്ധത്തിന് രാഖി കെട്ടിക്കൊടുക്കുന്ന ചടങ്ങായി ഇതിന് തുടർച്ചയായി. എന്നെങ്കിലും ഇതിന് നിനക്ക് പ്രത്യുപകാരം ചെയ്യും എന്ന് ശ്രീകൃഷ്ണൻ പാഞ്ചാലിയ്ക്ക് വാക്കു കൊടുക്കുന്നുണ്ട്. ചൂതു സഭയിൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപ സമയത്ത് ശ്രീകൃഷ്ണൻ തൻ്റെ വാക്കുപാലിയ്ക്കുന്നുമുണ്ട്.ശ്രീകൃഷ്ണന് പാഞ്ചാലിയുമായി വേറൊരു ജന്മാന്തര ബന്ധമുണ്ട്.അതായത് രാവണൻ സീതാദേവിയെ അപഹരിച്ചു കൊണ്ട് പോകുമ്പോൾ യധാർത്ഥ സീത അഗ്നിദേവൻ്റെയും സൂര്യദേവൻ്റെയും സംരക്ഷയിലായിരുന്നു.മായാ സീതയെ ആണ് അന്ന് രാവണൻ കൊണ്ടുപോയത്.രാവണവധം കഴിഞ്ഞ് അഗ്നിപരീക്ഷകഴിഞ്ഞ് യധാർത്ഥ സീത രാമനടുത്തെത്തുന്നു. അപ്പോൾ മായാസീതഅവിടുന്ന് തൻ്റെ ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു. ശിവനെ തപസു ചെയ്തു വരം വാങ്ങുന്നു. അടുത്ത ജന്മം അഞ്ചു ഗുണങ്ങളോടുകൂടി ഒരു രാജകുമാരി ആയി നീ ജനിയ്ക്കും എന്നും ഒരോ ഗുണവും ഉള്ള അഞ്ച് ഭർത്താക്കന്മാർ നിനയുണ്ടാകും എന്നും ശിവഭഗവാൻ അനുഗ്രഹിച്ചു.അങ്ങിനെ ആ മായാസീത പാഞ്ചാലി ആയി പുനർജനിച്ചു.അതു കൊണ്ട് തന്നെ കൃഷ്ണന് പാഞ്ചാലിയോട് ഒരു പ്രത്യേക കടപ്പാടും മമതയും ഉണ്ടായിരുന്നു.ഇന്നത്തേക്കാലത്ത് ഇങ്ങിനെയുള്ള ഉദാത്ത ബന്ധങ്ങൾ വിരളമാണ്. "ബാംഗ്ലൂർ ഡേയ്സ് ' എന്ന സിനിമയിൽ ആ തലത്തിലുള്ള ബന്ധം നന്നായി ചിത്രീകരിച്ചിട്ടുണ്ട്.
Saturday, November 7, 2020
സാംബൻ -ശ്രീകൃഷ്ണൻ്റെ ദു:ഖംശ്രീകൃഷ്ണൻ്റെയും, ജാംബവതിയുടേയും പുത്രനാണ് സാംബൻ. താന്തോന്നിയാണ്. ശ്രീകൃഷ്ണനേപ്പോലും ധിക്കരിക്കുന്ന നിഷേധി.ചീത്ത കൂട്ടുകെട്ടിൽപ്പെട്ട് മധുപാനവുമായി തൻ്റെ കുത്തഴിഞ്ഞജീവിതം തള്ളിനീക്കുന്നു. ദുര്യോധന പുത്രി ലക്ഷ്മണയുടെ വിവാഹ ദിവസം സാoബൻ അവളെ തട്ടിക്കൊണ്ടു പോന്നു. കൗരവർ അവനേ കയ്യോടെ പിടിച്ച് കാരാഗ്രഹത്തിലടച്ചു.നാരദനിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ കൃഷ്ണൻ മകനേ രക്ഷിക്കാനായി പോകാനൊരുങ്ങുന്നു. ബലരാമൻ കൃഷ്ണനെത്തടഞ്ഞു." ഞാൻ പോകാം എൻ്റെ പ്രിയശിഷ്യനാണ് ദുര്യോധനൻ ഞാൻ സംസാരിച്ച് ഒരു യുദ്ധം ഒഴിവാക്കാം " ബലരാമൻ ദുര്യോധനൻ്റെ അടുത്തെത്തി സാംബനെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. ദുര്യോധനൻ ഗുരുവിൻ്റെ ആവശ്യം നിരസിച്ചു.ബലരാമൻ കോപംപൂണ്ട് യുദ്ധത്തിന് തയാറായി. ഭീഷ്മരും കൂട്ടരും അപകടം മനസിലാക്കി. ദുര്യോധനുമായി സംസാരിച്ചു. അവസാനം ദുര്യോധനൻ വഴങ്ങി. തൻ്റെ മകളെ സാംബനൊപ്പം യാത്രയാക്കി.എന്നും ശ്രീകൃഷ്ണനെ ധിക്കരിക്കാറുള്ള സാംബൻ ഇതും എൻ്റെ അച്ഛനെക്കണ്ടു പഠിച്ചതാണ്.ഇതിൽ അച്ഛന് എന്നെ കുറ്റപ്പെട്ട ത്താൻ അവകാശമില്ല എന്നും പറഞ്ഞു.കാലം കുറേക്കഴിഞ്ഞു.മഹാഭാരത യുദ്ധം കഴിഞ്ഞ് മുപ്പത്തി ആറ് വർഷം പൂർത്തിയായി.ആ കാലത്ത് നാരദർ ഉൾപ്പടെ കുറച്ച് മഹർഷിമാർ ദ്വാരക സന്ദർശിച്ചു.സാംബനും കൂട്ടരും സുരപാനത്തിൽ മദോന്മത്തരായി ഇരിക്കമ്പഴാണ് അവരുടെ വരവ്. അവരെ ഒന്നു പറ്റിയ്ക്കാൻ തന്നെ അവർ തീരുമാനിച്ചു.സാംബനെ ഒരു ഗർഭിണിയുടെ വേഷം കെട്ടിച്ച് മഹർഷിമാരുടെ മുമ്പിലെത്തിച്ചു.ഇവൾ പ്രസവിക്കുന്നത് ആൺ കുട്ടിയാണോ പെൺകുട്ടിയാണോ എന്നു പറഞ്ഞു തരണമെന്ന് അപേക്ഷിച്ചു.മഹർഷിമാർക്ക് കാര്യം മനസിലായി.അവർ അന്യോന്യം നോക്കി ' എന്നിട്ട് പറഞ്ഞു."ഇവൾ പ്രസവിക്കുന്നത് ഒരു ഇരുമ്പൊലക്ക' ആയിരിക്കും. അതു കൊണ്ട് നിങ്ങളുടെ കുലം മുഴുവൻ നശിക്കും" എന്നു ശപിച്ചു. അവർ പറഞ്ഞ പോലെ സാംബൻ ഒരു ഇരുമ്പ് ഉലക്ക പ്രസവിച്ചു. അവർ ഭയന്നു.എല്ലാവരും കൂടി ആ ഉലക്ക രാകിപ്പൊടിച്ച് കടലിൽ കലക്കി. അവസാനം മിച്ചം വന്ന ഒരു കഷ്ണം കടലിലെറിഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ പൊടി കരയ്ക്കടിഞ്ഞു. അതു മുഴുവൻ നല്ല ബലമുള്ള എയ്യാംപുല്ലുകളായി വളർന്നു വലുതായി. യാദവ കുലം കുടിച്ച് മദോന്മത്തരായി ആ പുല്ല് പറിച്ചെടുത്ത് അന്യോന്യം തല്ലി നശിച്ചു.കടലിൽ എറിഞ്ഞ ആ മിച്ചം വന്ന ഇരുമ്പിൻ കഷ്ണം ഒരു മത്സ്യം വിഴുങ്ങി. അതിനെ ഒരു മുക്കുവൻ പിടിച്ചു.അതിൻ്റെ വയറ്റിൽക്കണ്ട ആ ഇരുമ്പിൻ കഷ്ണം ഒരു വേടന് സമ്മാനിച്ചു. അവൻ അതു കൊണ്ട് ഒരസ് ത്രമുണ്ടാക്കി വേട്ടക്കിറങ്ങി.ഒരു മരത്തിൻ്റെ ചുവട്ടിൽ യോഗ നിന്ദ്രയിൽ ഇരുന്നിരുന്ന കൃഷ്ണനെക്കണ്ട് ഒരു മാ നാണന്നു കരുതി വേടൻ അമ്പയച്ചു. ഒരു ചെറു മന്ദഹാസത്തോടെ പ്രതീക്ഷിച്ചിരുന്ന വിധിയേ സന്തോഷത്തോടെ സ്വീകരിച്ച് സ്വർഗ്ഗസ്ഥനായി
Tuesday, November 3, 2020
. ഭഗവാൻ കൃഷ്ണൻ - US എമിഗ്രേഷൻ കൗണ്ടറിൽ.....ആദ്യത്തെ അമേരിയ്ക്കൻ യാത്രയുടെ ഒരോർമ്മയാണ്.വാഷിഗ്ടൻDC യിലെ വിമാനത്താവളത്തിലാണ് ലാൻ്റ് ചെയ്തത്.ഞാനെൻ്റെ പെട്ടികളുമായി പല കടമ്പകൾ കടന്ന് എമിഗ്രേഷൻ കൗണ്ടറിൽ. അവിടെ ഒരു മദാമ്മ. പൂതനയുടെ ഭാവം. കൂടെ വേറൊരു കൂറ്റൻ അസുരനും."എനി' റൈസ്, ഹാൻ്റീക്രാഫ്റ്റ് "പൂതനയുടെ ചോദ്യം"നോ നത്തിഗ് മാഡം" ആദ്യം എഴുതി ഒപ്പിട്ടു കൊടുത്തതാണ്. നുണ പറഞ്ഞേ പറ്റൂ. ആ പെട്ടികൾ, കൂടെയുള്ള അസുരൻ പുഷ്പ്പം പോലെ എടുത്ത് ഒരു യന്ത്രത്തിലൂടെ കയറ്റി വിട്ടു.അതിൽ നിന്നും ഒരു പെട്ടി മാറ്റിവച്ചു. രൂക്ഷമായി എന്നെ നോക്കി. പിടിക്കപ്പെട്ടു. ഞാൻ തീരുമാനിച്ചു."ഓപ്പണിറ്റ് " എനിക്ക് പരിഭ്രമത്തിൽ താക്കോൽ തപ്പി എടുക്കാൻ കുറച്ചു സമയമെടുത്തു. അവർ ലോക്ക് തകർത്തു പെട്ടി തുറന്നു.അവർ ഞട്ടി. പാവം നമ്പൂതിരിയുടെ പെട്ടിയിൽ...... പൂതന വീണ്ടും എന്നെ നോക്കി. പെട്ടിയിലെ സാധനങ്ങൾ എമിഗ്രേഷൻ കൗണ്ടറിൽ നിരത്തി വച്ചു.ഒരു കിലോ ഉണ്ടശർക്കര, അവിൽ, പിന്നെ ഒരു കിഴി പൊടിയരി.അഷ്ടമംഗല്യ സെററ്, ഒരാന, ഗുരുവായൂർ നിന്നു വാങ്ങിയ ഒരു ഫൈബർ താളിയോല ഗ്രന്ഥം, വിഷ്ണു സഹസ്രനാമം, അവസാനം പട്ടിൽപ്പൊതിഞ്ഞ ഒരു ശ്രീകൃഷ്ണ വിഗ്രഹം ഫൈബറിൽ തീർത്തത്.ആ പട്ടുവിരിച്ച് അവർ ആ വിഗ്രഹം അവിടെ പ്രതിഷ്ടിച്ചു.അരിയാണ് അവിടെ പ്രശ്നമായത്. രൂക്ഷമായി പൂതത എന്നെ നോക്കി." കൃഷ്ണാ .. ഒന്നു രക്ഷിക്കൂ മാഷേ? ഒന്നുകിൽ ഞാനകത്താകും... അല്ലങ്കിൽ ഒരു മടക്കയാത്ര.... അതുമല്ലങ്കിൽ അങ്ങയ്ക്കവർ വില പറയും. എൻ്റെ കയ്യിൽ പത്തു ഡോളർ പോലും തികച്ച് എടുക്കാതില്ല. "...എവിടെ.... ആ കള്ള ചിരിയും ചിരിച്ച് ഓടക്കുഴലും വായിച്ച് നീയവിടെ ഇരുന്നോ..... അനുഭവിക്കുന്നത്. ഞാനല്ലേ. രംഗം വഷളായിത്തുടങ്ങി.അവർ ഭഗവാൻ്റെ മുമ്പിൽ ഇതെല്ലാം നിരത്തി വച്ചു.ആൾക്കാർ ശ്രദ്ധിയ്ക്കുന്നുണ്ട്. അവർ അഷ്ടമംഗല്യ സെററും നിരത്തി.അതിൽ നിന്നും മണി എടുത്തതും അതിൻ്റെ ശബ്ദം അവിടെ മുഴങ്ങി.പൂതന ഒന്നു പരുങ്ങി.."കള്ളത്തിരുമാടി.... ഞാൻ അറ്റകൈ പ്രയോഗിക്കാൻ പോവുകയാ... രക്ഷിച്ചേക്കണം"ഞാൻ കണ്ണടച്ച് കൈകൂപ്പി ഉറക്കെ സഹ ശ്രനാമത്തിൻ്റെ ആദ്യ രണ്ടുവരി ഒരു കാച്ചങ്ങടു കാച്ചി." പ്ലീസ്" പൂതനയാണ്. ഞാൻ കണ്ണു തുറന്നു. രംഗം മാറിയിരിക്കുന്നു.പരിപൂർണ്ണ നിശബ്ദത."ഓ... ഇററ് ഈസ് ഗോഡ് " പൂതന മാറി നിന്ന് കുരിശു വരയുന്നു.അസുരൻ തൻ്റെ മാലയിലെ കുരിശ് മുത്തുന്നു. ആൾക്കാർ ചുറ്റും കൂടി.അവർ എല്ലാം എടുത്ത് പെട്ടിയിൽ വച്ച് സോറി പറഞ്ഞ് സുരക്ഷിതമായി പുറത്തെത്തിയ്ക്കാ കിങ്കരനോട് കൽപ്പിച്ചു.അങ്ങിനെ അന്ന് ആ ചൂടൻ രംഗത്തു നിന്ന് രക്ഷപെട്ട് തണുത്തുറഞ്ഞ അമേരിയ്ക്കൻ മണ്ണിലേയ്ക്ക്
ഭീഷ്മ പരശുരാമയുദ്ധം [ കൃഷ്ണൻ്റെ ചിരി- 82 ]കാശീ പുത്രിമാരെ വിചിത്രവീര്യന് വേണ്ടി ബലം പ്രയോഗിച്ച് ഭീഷ്മർ പിടിച്ചു കൊണ്ടു പോന്നു.അംബ, അംബിക, അംബാലിക.എന്നാൽ അംബ ഭീഷ്മരോട്, താൻ സ്വാല രാജാവിനെ സ്നേഹിക്കുന്നു എന്നും എന്നെ തിരിച്ചയക്കണമെന്നും അപേക്ഷിക്കുന്നു. ഭീഷ്മർ സമ്മതിച്ചു. പക്ഷേ ഭീഷ്മർ പിടിച്ചു കൊണ്ടുപോയ അംബയേ സ്വീകരിക്കാൻ പറ്റില്ല എന്നു തീർത്തു പറഞ്ഞു തിരിച്ചയച്ചു.അംബ ഭീഷ്മരുടെ അടുത്ത് തിരിച്ചെത്തി. തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു.താൻ നിത്യബ്രഹ്മചാരി ആണ് അതു നടക്കില്ലന്നു തീർത്തു പറഞ്ഞു. കോപം കൊണ്ട് അംബപ്രതികാര ദുർഗ്ഗയായി മാറി. നേരെ ഭീഷ്മരുടെ ഗുരു പരശുരാമൻ്റെ അടുത്തെത്തി .അംബയുടെ ഭാഗത്ത് ന്യായം ഉണ്ടന്ന് പരശുരാമന് തോന്നി. അദ്ദേഹം ഭീഷ്മരുടെ അടുത്ത് വന്ന് അംബയെ സ്വീകരിക്കാൻ പറഞ്ഞു. ഭീഷ്മർ നിരസിച്ചു. വാക്കുതർക്കമായി.രണ്ടു പേരും തമ്മിൽ യുദ്ധമായി. അവസാനം യുദ്ധത്തിൽ പരശുരാമൻ തോറ്റു. അദ്ദേഹത്തിന് ശിഷ്യൻ്റ പേരിൽ അഭിമാനം തോന്നി..പക്ഷേ അംബ തോൽക്കാൻ തയാറല്ലായിരുന്നു. പകയുടെ അവതാരമായ അംബ ശിവനെ തപസു ചെയ്തു പ്രത്യക്ഷപ്പെടുത്തി.ഭീഷ്മരെക്കൊല്ലാനുള്ള വരം തരണമെന്ന് ആവശ്യപ്പെട്ടു. നിൻ്റെഅടുത്ത ജന്മത്തിൽ അതു സാദ്ധ്യമാകും എന്നു വരും കൊടുത്തു.അംബ അഗ്നിയിൽചാടി ആത്മാഹൂതി ചെയതു.അങ്ങിനെ അംബ ദ്രുപത രാജാവിൻ്റെ മകളായി പുനർജനിച്ചു.ശിഖണ്ഡിനി ആയി.മഹാഭാരത യുദ്ധം ആയി .ശിഖണ്ഡിയെ മുമ്പിൽ നിർത്തി യുദ്ധം ചെയ്താൽ ഭീഷ്മ വധം ഉടൻ സാദ്ധ്യമാക്കും എന്നു കൃഷ്ണനറിയാമായിരുന്നു.എന്നാൽ പുരുഷന്മാർ മാത്രമേയുദ്ധത്തിൽ പ്പങ്കെടുക്കാവൂ എന്ന് ശകുനി ഒരു നിബന്ധന വച്ചു. ഭീഷ്മരെ രക്ഷിച്ചെടുക്കാനായി ശകുനിയുടെ മറുതന്ത്രം.മഹാഭാരത യുദ്ധം തുടങ്ങി. ഭീഷ്മർ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങൾ വിജയിക്കില്ലന്ന് കൃഷ്ണൻ പാണ്ഡവരെപ്പറഞ്ഞു മനസിലാക്കി. യുദ്ധത്തിൻ്റെ ഒമ്പതാം ദിവസം. പാണ്ഡവപക്ഷം കൂടിയാലോചന തുടങ്ങി.. ശിഖണ്ഡിവരണം. അതിനവൾ എവിടെ. അപ്പോൾ കൃഷ്ണൻ പറഞ്ഞു." ഞാൻ ശിഖണ്ഡിനിയെ യക്ഷ രാജൻ സൂ ത ക ർ ണ്ണനെ ഏർപ്പിച്ചിട്ടുണ്ട്. ഇന്നൊരു ദിവസത്തേക്ക് സൂത കർണ്ണൻ്റെ പുരുഷത്വം ശിഖണ്ഡിനിക്ക് കൊടുക്കും.ഇന്ന് സൂര്യനസ്ഥമിക്കുന്നതിന് മുമ്പ് ഭീഷ്മരെ ശിഖണ്ഡിയെ മുന്നിൽ നിർത്തി നിങ്ങൾ വധിയ്ക്കണം. ശിഖണ്ഡി വന്നാൽ ഭീഷ്മർ ആയുധം താഴെ വയ്ക്കും. അപ്പോൾ നിങ്ങൾ ഭീഷ്മരെ വീഴ്ത്തണം അങ്ങിനെ ശ്രീകൃഷ്ണൻ്റെ പദ്ധതി നടപ്പായി. ഭീഷ്മപിതാമഹൻ ശരശയ്യയിലായി.അംബ തൻ്റെ പ്രതിജ്ഞ പൂർത്തിയാക്കി.
Saturday, October 31, 2020
B +ve [ കീശക്കഥ-189]ശങ്കരപ്പിള്ള രാമുവിൻ്റെ അമ്മാവൻ. മൂക്കത്താണ് ശുണ്ടി. എപ്പഴും കുറ്റം പറഞ്ഞു കൊണ്ടിരിക്കും. എപ്പഴും എങ്ങിനെയാണ് ഒരാളുമായി ശത്രുത ഉണ്ടാക്കാം എന്നാണ് എപ്പഴുംപിള്ളയുടെ ചിന്ത. എന്തുപറഞ്ഞാലും അതിൻ്റെ ദുരർത്ഥമേ കാണൂ. നല്ല ഉദ്ദേശം മനസിലാകില്ല. മനസിലായാലും അംഗീകരിക്കുകയും ഇല്ല.ഒരു ദിവസം പതിവില്ലാതെ ശങ്കരപ്പിള്ള രാമുവിനെ വിളിച്ചു.രാമു അത്ഭു തപ്പെട്ടു. പരീക്ഷണമായ ശബ്ദം. വിളിക്കുമ്പഴേ തട്ടിക്കയറുയുന്ന ഈ അമ്മാവനിതെന്തു പറ്റി. ഒരു വല്ലാത്ത മാറ്റം." അത്യാവശ്യമായി കാണണം,,.. അതും ഉടൻ.," അതാണ് സന്ദേശം. രാമു ഓടി അവിടെ ചെന്നു.. അമ്മാവൻ വിഷണ്ണനായി കസേരയിൽ ഇരിക്കുന്നുണ്ട്. ഇപ്പഴത്തെ മഹാമാരിയാണ് പ്രശ്നം. കൊറോണാ ബാധിച്ച ഒരാളുമായി ബന്ധപ്പെടണ്ടി വന്നു. കൊറോണ പകരാൻ സാദ്ധ്യതയുണ്ട്. ക്വാറൻ്റയിനിൽപ്പോ കണം. കൊറോണാ ടെസ്റ്റ് നടത്തണം. പ്രായമായവർ കൂടുതൽ ശ്രദ്ധിക്കണം.അമ്മാവൻ ഭയന്നു. നന്നായി ഭയന്നു. മുഖത്ത് ആ പരിഭ്രാന്തി കാണാനുണ്ട്. അതിൻ്റെ ടൻഷനും. ശുണ്ടിയും ഒക്കെ മുഖത്തുണ്ട്.രാമു സമാധാനിപ്പിച്ചു. ഒന്നുകൊണ്ടും പേടിക്കണ്ട. നല്ലതേ വരൂ. എന്നു ചിന്തിച്ച് മനസ് ശാന്തമാക്കൂ."ബി. പോസിറ്റീവ് "ഞാനതു പറഞ്ഞതും അമ്മാവൻ ചാടി എഴുനേററ് രാമുവിൻ്റെ കവിളിൽ ഒന്നു പൊട്ടിച്ചു. പോസിറ്റീവായി ഞാൻ ഒന്നു ചത്തുകിട്ടാനാണ് നിൻ്റെ ആഗ്രഹം. അല്ലേ?
Friday, October 30, 2020
സംസ്കതത്തിൽ ഒരു ബർത്ത് ഡേ സോംഗ് [അച്ചു ഡയറി-401 ] മുത്തശ്ശൻ്റെ ബർത്ത് ഡേ ആണ് ഇന്ന് അല്ലേ? അതും സെവൻ്റിയത്ത് ബർത്ത് ഡേ ! ഗ്രയ്റ്റ്.അച്ചു അമേരിക്കയിൽ നിന്ന് ഒരു സ്പെഷ്യൽ ഗ്രീററി ഗ് അയയ്ക്കാം. സംസ്കൃതത്തിൽ. സംസ്കൃതം മുത്തശ്ശനറിയോ .ഇല്ലങ്കിൽ അത് ഇംഗ്ലീഷിൽ ആക്കിത്തരാം. ഈ "ഹാപ്പി ബർത്ത് ഡേ "ഒക്കെ നമുക്ക് നിർത്താം മുത്തശ്ശാ. അതുപോലെ ഈ ദീപം ഊതിക്കെടുത്തുന്ന പരിപാടിയും വേണ്ട. നമുക്ക് ദീപം തെളിയിച്ച് ബർത്ത് ഡേ ആഘോഷിക്കാം. അച്ചുവിൻ്റെ ബർത്ത്ഡേ സോഗ് താഴെക്കൊടുക്കാം. നമുക്ക് നാളെ എല്ലാവർക്കും "സൂം " ഉപയോഗിച്ച് ഒത്തുകൂടിയാലോ? എല്ലാവരേയും സമയം അറിയിച്ച് ഒരു ഗ്രൂപ്പ് മീററി ഗ്. ഗൂഗിൾ മീററിലും ചെയ്യാം.ഒരു സമയം വയ്ക്കൂ. ഇൻഡ്യൻ സമയം വൈകിട്ട് 7 മുതൽ ആണങ്കിൽ നന്നായി. നമുക്ക് രാവിലെ ആണ്.
Wednesday, October 28, 2020
കർണ്ണൻ മുജ്ജന്മത്തിൽ ദുഷ്ടനായ ഒരു രാക്ഷസൻ [ കൃഷ്ണൻ്റെ ചിരി- 80 ]കർണ്ണൻ ശ്റേതായുഗത്തിൽ ദംബോദ്ധാവ് എന്ന ദുഷ്ട്ടനായ ഒരു അസുരനായിരുന്നു. ദംബോദ്ധാവ് സൂര്യദേവനെ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഒരിയ്ക്കലും മരിക്കില്ല എന്ന വരമാണ് ചോദിച്ചത്.എന്നാൽ അങ്ങിനെ ഒരു വരം ആർക്കും കൊടുക്കാൻ പറ്റില്ല എന്ന് സൂര്യഭഗവാൻ പറഞ്ഞു. അവസാനം സൂര്യഭഗവാൻ അവന് ആയിരം കവച കുണ്ഡലങ്ങൾ സമ്മാനിച്ചു. ഇതിൽ ഓരോന്നും തകർക്കണമെങ്കിൽ ഒരാൾ ആയിരം വർഷം തപസ് ചെയ്യണം അല്ലാതെ ആ കവചങ്ങൾ ഭേദിക്കുന്നവൻ മരിയ്ക്കുംഎന്നും വരം കൊടുത്തു.അങ്ങിനെ അവന് സഹസ്രകവചൻ എന്ന പേരു വന്നു.അജയ്യനായ അസുരൻ പിന്നെ നാട്ടിൽ സംഹാര താണ്ഡവമാടുന്നതാണ് കണ്ടത്. അവൻ്റെ ദുഷ്ടത കൊണ്ട് ജനം വലഞ്ഞു. ഈ സമയത്താണ് ദക്ഷ പുത്രി മൂർത്തിയുടെ വിവാഹം ബ്രഹ്മാവിൻ്റെ പുത്രനുമായി നിശ്ചയിച്ചത്. പക്ഷേ മൂർത്തി ഈ ദുഷ്ട്ടനായ സഹപ്രകവചൻ്റെ മരണത്തിന് ഒരു മാർഗം ഉണ്ടാകാതെ ഞാൻ വിവാഹം കഴിക്കില്ല എന്നുറച്ച് മഹാവിഷ്ണുവിനെ തപസ്സു ചെയ്തു.മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു.സഹസ്രകവച ൻ്റെ മരണത്തിന് മാർഗ്ഗം ഉണ്ടാക്കാം എന്നു വാക്കു കൊടുത്തു. മൂർത്തിയുടെ വിവാഹം കഴിഞ്ഞു. നരയും നാരായണനും എന്ന രണ്ടു പുത്രന്മാർജനിച്ചു. അവർ രണ്ടു പേരും മഹാവിഷ്ണുവിൻ്റെ അവതാരമായിരുന്നു.കുട്ടികൾ യവ്വന യുക്തരായി. സഹസ്ര കവചനുമായി യുദ്ധത്തിന് പുറപ്പെട്ടു.നര അവനുമായി നേരിട്ട് യുദ്ധത്തിലേർപ്പെട്ടു.നാരായണൻ തപസിന് പോയി. ആയിരം വർഷം ഘോര തപസ്. തപസിന് ശേഷം നാരായണൻ തിരിച്ചു വന്നു. അപ്പഴേക്കും നരൻ അസുരൻ്റെ ഒരു കവചം തകർത്തു മരിച്ചുവീണു. ആയിരം വർഷം തപസു ചെയ്തവന് മൃതസഞ്ജീവനി മന്ത്രം സ്വായത്തമാകും. അങ്ങനെ നരയേ ജീവിപ്പിച്ചു. പിന്നീടുള്ള യുദ്ധത്തിൽ അവൻ്റെ തൊള്ളായിരത്തി തൊണ്ണൂററി ഒമ്പത് കവചവും തകർത്തു.ജനി രക്ഷയില്ലന്നു കണ്ട അസുരൻ ഓടി സൂര്യഭഗവാനെ അഭയം പ്രാപിച്ചു.നാരായണൻ അസുരനെ വിട്ടുതരണമെന്ന് സൂര്യനോട് ആവശ്യപ്പെട്ടു. പക്ഷേ തൻ്റെ ഭക്തനെ ഉപേക്ഷിക്കാൻ സൂര്യഭഗവാൻ തയ്യാറായില്ല.നാരായണൻ സൂര്യഭഗവാനെ ശപിച്ചു.നിനക്ക് മനുഷ്യനായി ജനിക്കണ്ടി വരട്ടെ എന്ന് സഹസ്ര കവചനൊപ്പം.അങ്ങിനെ സൂര്യപുത്രനായി സഹസ്ര കവചൻ ഭൂമിയിൽ കുന്തീ പുത്രനായി ജന്മമെടുത്തു.ശേഷിച്ച ഒരു കവചവും കുഞ്ഞലവുമായി. അതാണ് കർണ്ണൻ. ദുഷ്ടനായ അസുരൻ്റെ ജന്മമായ തുകൊണ്ട് പാവം കർണ്ണൻ അനുഭവിക്കാത്ത കഷ്ട്ട തകളില്ല.എന്നും അപമാനിതനായി ജീവിയ്ക്കണ്ടി വന്നു. പക്ഷേ ഭഗവാൻ്റെ തേജസ് ഉള്ളതുകൊണ്ട് ധീരനും ദാനശീലനും ആയി വളർന്നു.നരനാരായണന്മാർ അർജുനനും കൃഷ്ണനുമായി ജന്മമെടുത്തു.അങ്ങിനെ കർണ്ണനെ അവർ തന്നെ വധിക്കുന്നു
Tuesday, October 27, 2020
വിദ്യാരംഭത്തിനു മുമ്പുള്ള "വിദ്യാവൃതം " [നാലുകെട്ട് - 332]പണ്ട് നവരാത്രി ആഘോഷം തറവാട്ടിൽ പ്രധാനമാണ്. ഒരാഴ്ച്ച മുമ്പുതന്നെ തയാറെടുപ്പുകൾ തുടങ്ങും.പരദേവതയുടെ ശ്രീകോവിൽ ശുദ്ധി ചെയ്ത്. പൂജാ മുറി വൃത്തിയാക്കി വാഗ്ദേവതയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കും.പൂജാ പാത്രങ്ങൾ ഭസ്മമിട്ട് വിളക്കി തയാറാക്കും.നവരാത്രി ആരംഭ ദിവസം അതിരാവിലെ കുളിച്ചു വന്ന് ചടങ്ങുകൾ തുടങ്ങും. മുത്തശ്ശൻ്റെ ലളിതാസഹസ്രനാമം കെട്ടാണുണരുക. അന്ന് ഞങ്ങൾ കുട്ടികൾ വളരെ ഉത്സാഹത്തിലാണ്. ആ നാളുകളിലെ നൈവേദ്യത്തിൻ്റെ പ്രത്യേകതയാണതിന് ഒരു കാരണം. നെയ്പ്പായസത്തിനു പുറമേ തൃമധുരം, മലർ നിവേദ്യം, ഗുരുതി. നല്ല പൂവ്വൻ പഴമോ, നേന്ത്രപ്പഴമോ ആണ് തൃമധുരത്തിന്. അതു നുറുക്കി ഒരു വെള്ളി ഓടത്തിൽ ഇട്ട് അതിൽ കൽക്കണ്ടവും തേനും ചേർക്കും. അതാണ് സരസ്വതീ ദേവിക്കുള്ള നിവേദ്യം .മലരും ശർക്കരയും ചേർന്ന മലർ നിവേദ്യം ലക്ഷ്മിദേവിയ്ക്കാണ്,.ചുണ്ണാമ്പും മഞ്ഞപ്പൊടിയും, ശർക്കരയും തുളസിയിട്ട തീർത്ഥത്തിൽ കലക്കി യാണ് ഗുരുതിയുണ്ടാക്കുന്നത്. അതുദുർഗ്ഗയ്ക്കാണ്. അത് നല്ല ഒരു വിഷഹാരി കൂടിയാണ്.പിന്നെ നെയ്പ്പായസവും പടച്ചോറും.ഈ നൈയ് വേദ്യങ്ങളുടെ വൈവദ്ധ്യമാണ് അന്ന് ഞങ്ങൾ കുട്ടികളെ ആകർഷിച്ചിരുന്നത്.ഇണക്കൽ അരി വേവിച്ച് ഉള്ള നിവേദ്യം രാവിലെ നല്ല കട്ട തൈരും കാന്താരിമുളകും പൊട്ടിച്ചു കഴിക്കും. അതാണന്നത്തെ ബ്രയ്ക്ക് ഫാസ്റ്റ്. കാപ്പിയും ചായയും ഒന്നുമില്ല.പൂജവയ്പ്പിന് പുസ്തകങ്ങളും, പെൻസിലും പേനയും എന്നു വേണ്ട പഠനോപകരണങ്ങളും വാദ്യോപകരണങ്ങളും പൂജയ്ക്ക് വയ്ക്കും.പിന്നെപൂജ എടുക്കുന്നതു വരെ വായിയ്ക്കാൻ പാടില്ല. എഴുതാൻ പാടില്ല. നല്ല ഒരു വിദ്യാരംഭത്തിന് തുടക്കം കുറിയ്ക്കാൻ ഒരു " വിദ്യാവൃതം ". അതുകൊണ്ടൊക്കെയാണ് കുട്ടികൾക്ക് ആ ദിവസങ്ങൾ ഇഷ്ടമാകുന്നത്.വിജയദശമിയുടെ അന്ന് കളിച്ചു വന്നു് വാണീദേവിയെ വണങ്ങി പൂജയ്ക്കു ശേഷം പൂജ എടുപ്പ്. അതിന് ശേഷം പലകയിട്ട് കിഴക്കോട്ട് തിരിഞ്ഞിരുന്ന്, നിലത്ത് മണൽ വിരിച്ച് അതിൽ ഹരിശ്രീ കുറിക്കും.മണലിൽ അമർത്തി വിരൽത്തുമ്പു കൊണ്ട് ഹരിശ്രീ കുറിക്കുമ്പോൾ അതൊരു വിദ്യു പ്രവാഹമായി നമ്മുടെ ചിന്താമണ്ഡലത്തിൽ വ്യാപിക്കുന്നത് നമ്മൾ അറിയുന്നു. നമ്മുടെ ദേവതാ സങ്കൽപ്പങ്ങളിൽ എനിക്ഷേററവും ഇഷ്ടപ്പെട്ട സങ്കൽപ്പം വിദ്യാദേവി സരസ്വതി തന്നെ. ഏറ്റവും ഇഷ്ടപ്പെട്ട ചടങ്ങ് വിദ്യാരംഭവും.
Monday, October 26, 2020
അച്ചു ഒരു ലൈബ്രറി സെറ്റു ചെയ്തൂ മുത്തശ്ശാ. [ അച്ചുവിൻ്റെ ഡയറി-400]ഇത്തവണ മുത്തശ്ശൻ കൊടുത്ത്അയച്ച എഴുപത്തി അഞ്ച് പുസ്തകങ്ങൾ ഉൾപ്പടെ ഒത്തിരി പുസ്തകങ്ങൾ അച്ചുവിനുണ്ട്.വീടിൻ്റെ പല ഭാഗത്തായി ചിതറിക്കിടക്കുകയാണ്. ഇതൊക്കെ എടുത്ത് ഒന്നടുക്കി വയ്ക്കണം. പലതും ഭാവിയിൽ പാച്ചൂവിന് പ്രയോജനപ്പെടും. പാച്ചുവിന് ബാത്ത് റൂമിൽ പോകാൻ വരെ പുസ്തകം വേണം. ഇതു മുഴുവൻ എടുത്തു കൊണ്ടുവന്ന് ഒരു ഷെൽഫിൽ ആക്കാമെന്ന് വച്ചു. അച്ഛൻ ഒരു നല്ല ബുക്ക് ഷെൽഫ് വാങ്ങിത്തന്നിട്ടുണ്ട്.അച്ചുതന്നെ അത്ഭുതപ്പെട്ടു പോയി. ആയിരത്തോളം പുസ്തകങ്ങൾ ഉണ്ട് മുത്തശ്ശാ..എങ്ങിനെ ഈ ബുക്കുകൾ കാറ്റഗറൈസ് ചെയ്ത് അടുക്കി ഷൽഫിൽ വയ്ക്കാമെന്ന് സ്കൂളിൽ നിന്ന് അച്ചു പഠിച്ചിട്ടുണ്ട്. അദ്യം അച്ചു ബുക്കുകൾ കാറ്റഗറി അനുസരിച്ച് തിരിച്ചു. അച്ചുവിൻ്റെ ലാപ്പ് ടോപ്പിൽ ഒരു സ്റ്റോക്ക് രജിസ്റ്റർ ഉണ്ടാക്കി.ഐഡൻ്റിഫിക്കേഷൻ നമ്പർ കൊടുത്തു. ഒരോ ബുക്കിലും ആ നമ്പർ സ്കച്ച് പെൻ കൊണ്ടെഴുതി. ഒരോ തട്ടിലും അച്ചുവിന് സി ലക്റ്റ് ചെയ്യാൻ പാകത്തിന് അടുക്കി വച്ചു.അപ്പഴാണ് പാച്ചു ബഹളം തുടങ്ങിയത്. അവനും ഷൽഫ് വേണമെന്നു പറഞ്ഞ്. ആകെ അവനു വായിക്കാവുന്ന കുറച്ചു പുസ്തകങ്ങളേ ഒള്ളു. അതിനാണവന് ഒരു ഷെൽഫ്. മുത്തശ്ശാ അവസാനം ഷെൽഫിൻ്റെ അടിയിലത്തെ തട്ട് അവനു കൊടുത്തു. അവിടെ അവൻ്റെ പേരും [ ഈശ്വർ ] എഴുതി വച്ചു.അങ്ങിനെ എങ്കിലും അവൻ അവൻ്റെ പുസ്തകം അവിടെക്കൊണ്ടു വയ്ക്കുമല്ലോ?
" കൃഷ്ണനെത്തല്ലീ കുചേലൻ........."അങ്ങി നേയും വയലാറിൻ്റെ ഒരു കവിത. കുചേലവൃത്തം കഥകളി. കുചേലനായി കുഞ്ഞൻ നായർ.ശ്രീകൃഷ്ണനായി കളി നടത്തിപ്പുകാരൻ കൂടി ആയ ശങ്കുണ്ണി മേനോൻ. ഒരു ദിവസം കഥകളിയുടെ അരങ്ങിൽ വച്ച് തൻ്റെ ഓലക്കുടയുടെ കാലൂരി ദ്വാരകാപാലകൻ ശ്രീകൃഷ്ണനെ പൊതിരെ ത്തല്ലി. പട്ടിണിയും പരിവട്ടവുമായിക്കഴിയുന്ന കുഞ്ഞൻ നായർ കുചേലനായി അരങ്ങു വാണിരുന്ന കാലം.ശങ്കുണ്ണി മേനോനാണ് ശ്രീകൃഷ്ണനായി സ്ഥിരം വേഷം കെട്ടാറ്. അയാൾ കളി നടത്തിപ്പുകാരനുമാണ്. കണക്കു പറഞ്ഞ് അയാൾ വാങ്ങുന്ന കാഷ് മുഴുവൻ അയാളെടുക്കും. ആർക്കും കൊടുക്കില്ല. പട്ടിണി കൊണ്ട് സഹികെട്ടാണയാടളെത്തല്ലിയതു്.സർഗ്ഗധനനായ വയലാറിൻ്റെ കവിതകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. പക്ഷേ ഈ കവിതയിൽ ഒരു കുസൃതിയുണ്ട്. ഒരു കറുത്ത ഹാസ്യമുണ്ട്.ഇതു പോലെ സമസ്ത മേഖലയിലൂടെയും വ്യാപരിക്കുന്നവയലാറിന്നാദരം.മലയാള ഭാഷക്ക് അനേകം വാക്കുകളും, ശൈലിയും പുതിതായി സംഭാവന ചെയ്ത അദ്ദേഹം അമരനാണ്. ആ കവിതകൾ അനശ്വരവും.കുറിച്ചിത്താനം ലൈബ്രറിയിൽ രണ്ടു പ്രാവശ്യം അദ്ദേഹം വന്നിട്ടുണ്ട് സന്ദർശ്ശന ഡയറിയിൽ അന്നദ്ദേഹം കുറിച്ചിട്ട ആ വരികൾ ഈ സരസ്വതീ ക്ഷേത്രത്തിൻ്റെ മൂലമന്ത്രം പോലെ പാവനം. പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ കവിതകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചപ്പോൾ ഇവിടുത്തെ അപൂർവ്വ ( [ മാസികകൾ ] ശേഖരത്തിൽ നിന്ന് പതിനഞ്ചോളം കവിതകൾ കണ്ടെടുത്തു കൊടുത്തിരുന്നു.. അദേഹത്തിൻ്റെ മകൻ ശ്രീ.ശരച്ചന്ദ്രവർമ്മ അത്ത ഇടെ ലൈബ്രറിയുടെ ജൂബിലി പരിപാടിയിൽ വന്നപ്പോൾ അതിൻ്റെ നന്ദി അറിയിച്ചിരുന്നു.മലയാളിയുടെ പ്രിയപ്പെട്ടവയലാറിന് ശത കോടി പ്രണാമം...
Sunday, October 25, 2020
നവരാത്രി - സ്ത്രീ ശാക്തീകരണത്തിൻ്റെ ഒമ്പതുനാൾ...ഭൂമിയിലെ സമസ്ത ഭാവങ്ങളും സ്ത്രീ എന്നു സങ്കൽപ്പിച്ചുള്ള ഈ ആഘോഷം നമുക്ക് മാത്രം സ്വന്തം. ആദ്യ മൂന്നു ദിവസം ശക്തിക്കും: പിന്നെ മൂന്നു ദിവസം ലക് ഷിക്കും, അവസാന മൂന്നു ദിവസം സരസ്വതിയ്ക്കും പ്രധാന്യം നൽകി നമ്മൾ ആരാധിക്കുന്നു.. ശക്തിയും, ധനവും, വിദ്യയും മൂന്നു ദേവതാ സങ്കൽപ്പത്തിൽ.ഈ രീതി ലോകത്ത് എവിടെയും കാണാൻ പറ്റില്ല.ദുർഗ്ഗാ ഷ്ട്ടമി ദിവസം ആയുധപൂജയ്ക്കാണ് പ്രധാനം. വടക്കേ ഇൻഡ്യയിൽ പൊതുവേ ഇതിനാണ് പ്രധാനം. മഹാനവമി ലക്ഷ്മിദേവിയ്ക്കാണ്. ധനവും, സമ്പത്തും ലക്ഷ്മീദേവിയിൽ കുടികൊള്ളുന്നു. വിജയദശമി.വിദ്യാദേവതയായ സരസ്വതീദേവിയ്ക്ക്. നമ്മൾ കേരളീയർക്ക് വിജയദശമിയാണ് പ്രധാനം.വിദ്യക്കൊരു ദേവി, വിദ്യാരംഭത്തിനൊരു ദിവസം. എത്ര ഉദാത്തമായ സങ്കൽപ്പം! പുസ്തകങ്ങളും, പഠനോപകരണങ്ങളും, വാദ്യോപകരണങ്ങളും എല്ലാം നമ്മൾ പൂജയ്ക്ക് വയ്ക്കുന്നു.വിജയദശമി ദിവസം പൂജ എടുപ്പ്. എല്ലാവരും കുളിച്ചു വന്ന് സരസ്വതീദേവിയെ ധ്യാനിച്ച് ആദ്യക്ഷരം കുറിക്കുന്നു.ഈ മൂന്നു ദേവിമാരുടേയും ശക്തിയും സൗന്ദര്യവും ദുർഗ്ഗാദേവിയിൽ ലയിപ്പിക്കുന്നു. അതുപോലെ എല്ലാ ദൈവങ്ങളുടെയും ചൈതന്യം മഹിഷാസുര നിഗ്രഹത്തിനായി ദേവിയിൽ ലയിപ്പിക്കുന്നു. അങ്ങിനെ ശക്തിമയിയായിത്തീർന്ന ദേവി മഹിഷാസുരനെ വധിക്കുന്നു. അതിൻ്റെ ഓർമ്മയിൽ ആണ് ഈ ആഘോഷങ്ങൾ.. :
Saturday, October 24, 2020
ശ്രീകൃഷ്ണൻ ശിശുപാലനെ വധിക്കുന്നു. [ കൃഷ്ണൻ്റെ ചിരി- 79]ചേദി രാജാവിൻ്റെ മകനായി ശിശുപാലൻ ജനിക്കുമ്പോൾ മൂന്നു കണ്ണുകളും നാലു കൈകളും ഉള്ള ഒരു വൃകൃത രൂപമായിരുന്നു. അധികാംഗനായ പുത്രനെക്കൊല്ലാൻ രാജാവ് തീരുമാനിച്ചു. ആ സമയത്ത് ഒരശരീരി ഉണ്ടായത്രേ."ഇവനെ മടിയിലിരുത്തുമ്പോൾ ഇവൻ്റെ അധികാംഗങ്ങൾ പൊഴിഞ്ഞു പോകുന്ന ആളാൽ ഭാവിയിൽ ശിശുപാലൻ വധിക്കപ്പെടും."ഏതായാലും രാജാവ് അവനെ വളർത്താൻ തീരുമാനിച്ചു. നാട്ടിലെ രാജാക്കന്മാരെ എല്ലാവരെയും പലപ്പഴായി കൊട്ടാരത്തിൽ വിളിച്ചു സൽക്കരിച്ചു. ആ സമയം ശിശുപാലനെ അവരുടെ മടിയിൽ വച്ചു കൊടുക്കും.അങ്ങിനെ ഇരിക്കുമ്പഴാണ് ശ്രീകൃഷ്ണനും ബലരാമനും കൊട്ടാരത്തിൽ എത്തുന്നത്. ശ്രീകൃഷ്ണൻ്റെ അച്ഛൻ്റെ സഹോദരിയാണ് ശിശുപാലൻ്റെ അമ്മ. അങ്ങിനെ അവിടെ വന്നു താമസിക്കുന്നതിനിടെ ശിശുപാലനെ ശ്രീകൃഷ്ണൻ്റെ മടിയിൽ വച്ചു കൊടുക്കുന്നു. അത്ഭുതം! അവൻ്റെ അധിക കൈകളും കണ്ണും കൊഴിഞ്ഞ് ഭൂമിയിൽ പതിച്ചു.രാജ്ഞിക്കു സന്തോഷമായി. പക്ഷേ അശരീരി പ്രകാരം ശ്രീകൃഷ്ണൻ തൻ്റെ പുത്രനേക്കൊല്ലും. ശ്രീകൃഷ്ണനോട് തൻ്റെ പുത്രനേ വധിക്കരുതെന്നു പറയുന്നു. ശിശുപാലൻ്റെ നുറ് അപരാധങ്ങൾ വരെ ക്ഷമിക്കും. വീണ്ടും തുടർന്നാൽ മാത്രമേ കൊല്ലുകയുള്ളു എന്ന വാക്കു കൊടുത്തു. ശിശുപാലൻ അതിക്രൂരനായി വളരുന്നു. അവൻ പൂർവ്വജന്മത്തിൽ ഹിരണ്യകശ്യപൂ ആയിരുന്നു. അവൻ്റെ ദുഷ്ടത മുഴുവൻ ശിശുപാലനിലുമുണ്ടായിരുന്നു. ശ്രീകൃഷ്ണനോട് അവന് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. തനിക്ക് വിവാഹം നിശ്ചയിച്ച, താൻ ഇഷ്ട്ടപ്പെട്ട രുഗ്മിണിയെ ശ്രീകൃഷ്ണൻ അപഹരിച്ചു കൊണ്ട് പോയത് അവൻ്റെ പക കൂട്ടി.ഇനി രംഗം യുധിഷ്ടിരൻ്റെ രാജസൂയയാഗം. അവിടെ മഹാ രാജാക്കന്മാർ ഒക്കെ സന്നിഹിതരായിട്ടുണ്ട്. ഭീഷ്മപിതാമഹനും ദ്രോണരും ഉണ്ട്. യാഗത്തിന് ഏറ്റവും യോഗ്യനായ ആളെ വേണം മാന്യ സ്ഥാനത്തിരുത്തി പൂജിക്കണ്ടത്.ശ്രീകൃഷ്ണനാണ് അതിന് ഏറ്റവും യോഗ്യൻ എന്ന് ഭീഷ്മർ പറഞ്ഞു. എല്ലാവരും അനുകൂലിച്ചു.ശിശുപാലൻ എതിർത്തു.ശ്രീകൃഷ്ണനെ മാത്രമല്ല ശ്രീകൃഷ്ണൻ്റെ പേര് നിർദ്ദേശിച്ച ഭീഷ്മരെ വരെ അധിക്ഷേപിച്ചു. യുധിഷ്ടിരനേയും പാണ്ഡവരേയും അപമാനിച്ചു. വന്ന രാജാക്കന്മാരെ പാണ്ഡവരെ ആക്രമിക്കാൻ പ്രോത്സാഹിപ്പിച്ചു.ഭീമനും നകുലനും ശിശുപാലൻ്റെ നേരേ കുതിച്ചു. അപ്പോൾ ശ്രീകൃഷ്ണൻ തടഞ്ഞു.ഇതു ഞങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. ഞാൻ തന്നെ തീർത്തു കൊള്ളാം. വീണ്ടും ശിശുപാലൻ ശ്രീകൃഷ്ണനേ ആക്ഷേപിച്ച് ധൈര്യമുണ്ടങ്കിൽ യുദ്ധം ചെയ്യാൻ വെല്ലുവിളിച്ചു. ശിശുപാലൻ സകല സീമകളും ലംഘിച്ചപ്പോൾ ശ്രീകൃഷണൻ തൻ്റെ ശ്രീചക്രം കയ്യിലെടുത്തു. ശിശുപാലൻ്റെ ശിരസ് ഛേദിച്ചു.
Friday, October 23, 2020
കൃഷ്ണാർജുന യുദ്ധം [കൃഷ്ണൻ്റെ ചിരി- 78 ]കൃഷ്ണനും അർജുനനും തമ്മിലുള്ള ഒരു യുദ്ധത്തിൻ്റെ കഥ രസമാണ്. ഗയൻ എന്ന ഗന്ധർവ്വൻ. ഇന്ദ്രസദസിലെ ഗായകൻ.ആകാശമാർഗ്ഗേ കുതിരപ്പുറത്ത് ഇന്ദ്രസവിധത്തിലേക്ക് പാഞ്ഞു പോകുന്നു. പെട്ടന്ന് എത്താൻ കുതിരയെ പ്രഹരിക്കുന്നുണ്ട്. കുതിരയുടെ വായിൽ നിന്നു് നുരയും പതയും വരുന്നുണ്ട്. അവൻ്റെ വായിൽ നിന്നുള്ള പതഭൂമിയിൽ പതിക്കുന്നുണ്ട്. ശ്രീകൃഷ്ണൻ സന്ധ്യക്ക് തർപ്പണം ചെയ്യാൻ കൈയിൽ ജലമെടുത്ത് പ്രാർത്ഥിക്കുന്ന ശ്രീകൃഷ്ണൻ്റെ കൈക്കുമ്പിളിൽ ഈ പത വന്നു പതിക്കുന്നു. ജലം അശുദ്ധമായി. കൃഷ്ണന് കൊപം അടക്കാനായില്ല. ഇതിനു കാരണക്കാരനായ ഗയനെക്കൊല്ലും എന്നു പ്രതിജ്ഞ ചെയ്യുന്നു.ഇതറിഞ്ഞ ഗയൻ ഭയചകിതനായി.വേഗത്തിൽ ഇന്ദ്രനെ അഭയം പ്രാപിച്ച് രക്ഷിക്കാനപേക്ഷിച്ചു. മറുവശത്ത് ശ്രീകൃഷ്ണനാണന്നറിഞ്ഞപ്പോൾ ഇന്ദ്രൻ ഒഴിഞ്ഞുമാറി. ഗയൻ ബ്രഹ്മാവിൻ്റെ അടുത്തെത്തി. എന്തിനേറെ എതിരാളി ശ്രീകൃഷ്ണനാണന്നറിഞ്ഞപ്പോൾ ത്രിമൂർത്തികൾ ഒന്നൊന്നായി പിന്മാറി.ഗയൻ തീരുമാനിച്ചു. എൻ്റെ മരണം ഉറപ്പായി. അപ്പോൾ നാരദൻ അവിടെ എത്തി. വിവരങ്ങൾ അന്വേഷിച്ചു. ഇതിൽ നിന്നും നിന്നെ രക്ഷിക്കാൻ ഒരാളേയുള്ളു. അതർജ്ജുനനാണ്. പാണ്ഡവർ കുന്തീസമതനായി വനത്തിലാണ്. അവിടെ ചെല്ലൂ .ആദ്യം രക്ഷിക്കാമെന്നു വാക്കു മേടിക്കണം അതിനു ശേഷമേ ബാക്കി കാര്യങ്ങൾ വിശദീകരിക്കാവൂ.ഗയൻ പാണ്ഡവ സവിധത്തിലെത്തി.അർജുനനോട് രക്ഷിക്കണമെന്നപേക്ഷിച്ചു. നമ്മളെ ശരണം പ്രാപിച്ചവരെ ഉപേക്ഷിക്കരുത്. പാണ്ഡവരുടെ തീരുമാനം അതായിരുന്നു.അർജുനൻ വാക്കു കൊടുത്തതിനു ശേഷം കാര്യങ്ങൾ വിശദീകരിച്ചു.ശ്രീകൃഷ്ണനാണ് എതിരാളി എന്നറിഞ്ഞപ്പോൾ അർജുനൻ തളർന്നു. ആയുധം താഴെവച്ചു. എല്ലാവർക്കം വിഷമമായി. അപ്പോൾ നാരദർ അവിടെ എത്തി.നിങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടണ്ട ശ്രീ കൃഷ്ഷണൻഒരു കാരണവശാലും അർജുനനെ വധിക്കില്ല. മാത്രമല്ല കൊടുത്ത വാക്കുപാലിച്ചില്ലങ്കിൽ അത് നിങ്ങളുടെ എശസിനെ അതു ബാധിക്കും. യുദ്ധത്തിനു പുറപ്പെടൂ.അവസാനം അർജുനൻ യുദ്ധത്തിന് പുറപ്പെട്ടു.. കൃഷ്ണനെ കണ്ടപ്പോൾ ഗയൻ എൻ്റെ സംരക്ഷണയിലാണ് അവനെ വധിക്കരുത് എന്നു പറഞ്ഞു. ഞാൻ പ്രതിജ്ഞ ചെയ്തതാണ് വധിച്ചേ പറ്റൂ എന്നു കൃഷ്ണനും. ഏതായാലും രണ്ടു പേരും ആയുധമെടുത്തു. പിന്നെ ഭീകരമായ യുദ്ധമാണ് നമ്മൾ കാണുന്നത്. രണ്ടു പേരും തോൽക്കാൻ തയാറല്ലായിരുന്നു. ശ്രീകൃഷ്ണൻ്റെ ചക്രവും,അർജുനൻ്റെ അസ്ത്രവും തമ്മിൽ കൂട്ടിമുട്ടിയുള്ള ഘർഷണത്തിൽ ഭൂമി കുലുങ്ങി.തീ ജ്വാലകൾ ഭൂമിയിൽ ചിതറി വീണു.അങ്ങിനെ ആരും ജയിക്കാതെ യുദ്ധം നീണ്ടു പോയി.ത്രിമൂർത്തികൾ അപകടം മണത്തു. യുദ്ധഭൂമിയിൽ എത്തി. രണ്ടു പേരും പിൻമാറാൻ തയാറില്ലായിരുന്നു. അവസാനം ബ്രഹ്മാവ് അർജുനനോട് സ്വൽപ്പസമയം കണ്ണടച്ചിരിക്കാനാവശ്യപ്പെടുന്നു. ആ സമയം ശ്രീകൃഷ്ണൻഗയനെക്കൊല്ലുന്നു.പക്ഷെ അർജുനൻ കണ്ണു തുറന്നപ്പഴേക്കും ബ്രഹ്മാവ് ഗയനെ ജീവിപ്പിച്ചിരുന്നു.അങ്ങിനെ രണ്ടു പേരുടെയും പ്രതിജ്ഞ പാലിക്കപ്പെട്ടു.സ്വതസിദ്ധമായ ചിരിയോടെ ശ്രീകൃഷ്ണൻ അർജുനനെ ആലിംഗനം ചെയ്തു.
Thursday, October 22, 2020
ഞാൻ വർക്ക് ചെയ്തിരുന്ന ബാങ്കിൽ ജനറൽ മാനേജർ ആയിരുന്ന ശ്രീ.ബാബുരാജൻ സാർ "അച്ചുവിൻ്റെ ഡയറി "വിലയിരുത്തുന്നു. നന്ദി... സാർDear Achu . This Muthachan of 75 is your fan, wishes to be 5 years old and be your friend. Your purity of mind thinking curiosity eagerness and action make me to feel like that What all you conveyed in the dairy like keeping rubber nipple in Pachu's mouth to make him feel that he will get milk is cheating only , we in India also started doing that . Probably this may be the starting point of cheating to a newborn. Your love-care for animals birds wish not to have barricade with Rasak house ( mental barricade also) , not to tell lies still say small lies to save your friend DON from punishment is more sensible and practical.In this case also you lied not for selfish purpose, sowing sunflower seeds to spread happiness everywhere etc are lessons for all, ,Achu you are right not to buy time from AMMA to take care of PACHU ,it is your duty to look after him being your brother. Your empathy at times hurt feelings, selfless mind etc are the reflections of a noble hereditary. You taught me a lot on American system of education teachers time outs , no stick,/scolding school canteens, school cerebrations , making children independent , national festivals love for motherland ,regards and respect for the army men who safeguard the motherland over all cleanliness reduce pollution American elections so on and so forth . Achu unfortunately you will not feel many of such finer aspects in India still we lead quite unplanned lives. You may be knowing that the US is a land of migrants. In more than 200 years migrants to that country knitted a new cultural/social fabric out of what all they brought from their mother lands. Surprised you gave a lot of information, feedback advice to elders like Obama Care ,preservation of water forest blood donation , a child's feelings on divorce, adoption etc These. can be eye opener for elders as they may not realize these finer sentiments of a child with their egos, selfishness. Wish at least the parents who read you realize their follies American life dominates individualism in, their needs purpose etc, even parents roles and duties are overlooked for individual comforts. , purely a materialistic life where as our philosophy is live for others including animates and in animates LOKA SAMASTHA SUKHINO BHAVANTHU.I agree we also started ignoring these value system It is said new born child reflects the divinity in his smiles What all you reflect is the sum total of your genes, reflexes you had in mother's womb, Taking birth in a 350 years old house, where more than 10 generations born, lived, did lot of Poojas, Homas Tapas , led life as enshrined in Vedas and Upanishads is the real blessings.. Those fore fathers shadows vibrations still spread in the air in that surroundings will impact your thinking action caring and sharing etc, that is your PEDIGREE At times this Appupan also has a flashback of 70 years of life in a remote village of Kerala Human relation, comradeship values regards and respect to the elders were more in those days. We led a peaceful life of caring and sharing without the bindings of religion, caste etc A PEACEFUL CO EXISTENCE . In 70 years all those are , replaced by cruelty, greed, cheating, selfishness and what not. Man turned to be worse than animals , If animals have sense and reasoning they would be ashamed of humans.. The story goes that the MICHAEL ANGELO the renowned painter used the same person to draw JESUS CHRIST when that man was young and JUDAS when he was in jail, MORAL When born all are innocent and divine The Circumstance and society at large make the changes Achu in the last 60/70 years we of your Muthachan generation present you a cruel greedy, selfish world . We owe an apology to all Achus born to be born for passing on such a world/ hereditary. We plead all of you to forget and forgive and build a new world order where humanity is emancipated animate/inanimate beings co-exist peacefully. Pray that the power of this manifestation gives life to millions of ACHUS to build a new world. Your UNNIKRISHNAN may pave the path and lead the way for achieving a new world order . With Thanks And Regards-K Baburajan91-9447116315
ബലരാമനും ഹനുമാനും തമ്മിൽ യുദ്ധം [കൃഷ്ണൻ്റെ ചിരി- 77]ഒരിക്കൽ നാരദൻ ശ്രീകൃഷ്ണൻ്റെ അടുത്തെത്തി. ഗരുഡൻ തന്നെ അപമാനിച്ചു എന്നു പരാതി പറഞ്ഞു. അവൻ്റെ ശക്തിയിൽ വലിയ അഹങ്കാരമാണവന്. അഹങ്കാരികളുടെ ഒക്കെ അഹങ്കാരം നമുക്ക് അവസാനിപ്പിക്കാം. അങ്ങ് സത്യഭാമയുടെ അറയിൽച്ചെന്ന് ഞാൻ വിളിക്കുന്നു ഇങ്ങോട്ടു വരാൻ പറയൂ. നാരദൻ അറയുടെ വാതിക്കൽച്ചെന്ന് പലപ്രാവശ്യം വിളിച്ചു. ഭാമ കേട്ടില്ല. തൻ്റെസൗന്ദര്യത്തെപ്പററി അമിതാഹങ്കാരമുള്ള അവൾ ആടയാഭരണങ്ങൾ അണിയുന്ന തിരക്കിലായിരുന്നു.കൃഷ്ണനോട് നാരദൻ വിവരം പറഞ്ഞു. അങ്ങ് ബലരാമൻ്റെ അടുത്തു പോയി ഞാൻ പറഞ്ഞു നേരിട്ട് കാണാൻ എന്ന്പറഞ്ഞ് കൂട്ടിക്കോണ്ടു വരൂ. നാരദൻ അവിടെച്ചെന്നു. അപ്പോൾ ഞാനാണ് കൃഷ്ണനേക്കാൾ ശക്തൻ. അതു കൊണ്ട് ഇപ്പോൾ രാജ്യ കാര്യങ്ങൾ നോക്കുന്നത് ഞാനാണ്.കൃഷ്ണന് എന്നെക്കാണണമെങ്കിൽ ഇവിടെ വന്നു കാണാൻ പറയൂ. നാരദൻ നിരാശനായി മടങ്ങി. അങ്ങ് ഒരു കാര്യം കൂടി ചെയ്യണം കദളീവനത്തിൽ രാമനാമവും ഉരുവിട്ട് ഹനുമാൻ ധ്യാനത്തിലാണ്. അവിടെ ചെന്ന് ഞാൻപറഞ്ഞു ഇവിടെ വരെ വരാൻ എന്നു പറഞ്ഞ് കൂട്ടിക്കൊണ്ട് വന്ന് കൊട്ടാരത്തിൻ്റെ ഉദ്യാനത്തിൽ എത്തിക്കൂ.നാരദനു വാശി ആയി. ഇതെങ്കിലും നടത്തിക്കൊടുക്കണം.നാരദൻ കദളീവനത്തിൽ എത്തി. കാര്യം പറഞ്ഞു. ഹനുമാൻ കേട്ട ഭാവം നടിച്ചില്ല.അർജുനൻ്റെ തേരിനു മുകളിൽ സ്ഥാനം പിടിച്ചപ്പോൾ ഏതോ ഒരു തേരാളി എന്നേ കൃഷ്ണനെ മനസിലാക്കിയിട്ടുള്ളു എന്നു തോന്നുന്നു. നാരദർ ആടവൊന്നു മാറ്റി. അതിമധുരമായി രാമകഥകൾ പാടി.ഹനുമാൻ പതുക്കെ എഴുനേററു.കൈ കൂപ്പി.നാരദൻ മുമ്പോട്ട് നടന്നു.രാമനാമത്തെ പിൻതുടർന്ന് ഒരു സ്വപ്നാടനം പോലെ ഹനുമാനും നാരദൻ്റെ പുറകേ നടന്നു.അങ്ങിനെ കൊട്ടാരത്തിലെ ഉദ്യാനത്തിലെത്തി.നാരദൻ പാട്ട് നിർത്തി കൃഷ്ണനോട് വിവരം പറഞ്ഞു.:ശ്രീരാമനാമം നിലച്ചപ്പോൾ ഹനുമാൻ കണ്ണു തുറന്നു. താൻ കദളീവനത്തിലല്ലന്നു മനസ്സിലായി. ഹനുമാന് ദേഷ്യം വന്നു. ആ ഉദ്യാനം മുഴുവൻ നശിപ്പിക്കാൻ തുടങ്ങി. ശ്രീകൃഷ്ണൻ ഗരുഡനെ വരുത്തി ആ കുരങ്ങനെപ്പിടിച്ചുകെട്ടി കൊണ്ടുവരാൻ പറഞ്ഞു. ഇത്ര നിസ്സാര ഒരു കാര്യമാണല്ലോ സ്വാമി എന്നെ ഏശപ്പിച്ചതെന്ന വിഷമത്തോടെ ഉദ്യാനത്തിലെത്തി. പിടിച്ചുകെട്ടാൻ പോയ ഗരുഡന് നല്ല ഒരു യുദ്ധം തന്നെ ചെയ്യണ്ടി വന്നു. പക്ഷേ ശക്തനെന്ന ഹങ്കരിച്ച ഗരുഡനെ അടിച്ചവശനാക്കി ദൂരെ വലിച്ചെറിഞ്ഞു.ദ്വാരപാലകർ ഓടി ബലരാമൻ്റെ അടുത്തെത്തി. ഗരുഡനെ തോൽപ്പിച്ചവൻ അത്ര നിസാരക്കാരനല്ല ഞാൻ നേരിട്ട് പോയേക്കാം എന്നു തീരുമാനിച്ച് ഹനുമാനുമായി ഏറ്റുമുട്ടി. ഖോര യുദ്ധം തന്നെ നടന്നു. അവസാനം ബലരാമനെ തോൽപ്പിച്ച് ബന്ധിച്ചു. കൃഷ്ണൻ വിവരമറിഞ്ഞ് നാരദ രോട് പറഞ്ഞു. ഞാൻ ചെന്നാലും ഇതു തന്നെ സ്ഥിതി. ഞാൻ ശ്രീരാമൻ്റെ വേഷത്തിൽച്ചെല്ലാം സത്യഭാമ സീതയുമാകട്ടെ. സത്യഭാമക്ക് സന്തോഷമായി. സർവ്വാഭരണഭൂഷിതയായി കൃഷ്ണസവിധത്തിൽ എത്തി.ഇത് സീത അല്ലന്ന് ഹനുമാൻ ഒറ്റനോട്ടത്തിൽ തിരിച്ചറിയും. അവസാനം രുഖ്മിണിയെ വിളിച്ചു. രുഗ്മിണി ശ്രീകൃഷ്ണൻ്റെ കാലു തൊട്ടു വന്ദിച്ച് അങ്ങയുടെ ആഗ്രഹം പോലെ വരാം എന്നു പറഞ്ഞ് ലളിതമായ വേഷത്തിൽ ശരിക്കും സീതയായി കൃഷ്ണ സവിധത്തിലെത്തി. ശ്രീകൃഷ്ണൻ ശ്രീരാമനുമായി.അവർ ഹനുമാൻ്റെ അടുത്തെത്തി. തൻ്റെ സ്വാമി വന്നതറിഞ്ഞ് കാൽക്കൽ സാഷ്ടാഗ0 നമസ്ക്കരിച്ചു.ശ്രീകൃഷ്ണൻ ഹനുമാനെ പിടിച്ചുയർത്തി കാര്യങ്ങൾ പറഞ്ഞു. ചിലരുടെ അഹങ്കാരം തീർക്കാൻ അങ്ങയെ ഒരു നിമിത്തമാക്കിയതാണ് ക്ഷമിക്കണം.ഹനുമാൻ ശ്രീകൃഷ്ണനോട് മാപ്പപേക്ഷിച്ച് തിരിച്ചുപോയിഗരുഡനും, ബലരാമനും., സത്യഭാമയും തങ്ങളുടെ അഹങ്കാരം തിരിച്ചറിഞ്ഞു.
Wednesday, October 21, 2020
എൻ്റെ പ്രിയപ്പെട്ട സ്ക്കറിയാസാർ [ ഗുരുപൂജ - 7 ] ഞാൻ കുറിച്ചിത്താനം സ്കൂളിലേയ്ക്ക് വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ എൻ്റെ സഹോദരി ഈ സ്കൂളിൽ അദ്ധ്യാപകയായിവന്നു.അങ്ങിനെ ഞാൻ എല്ലാ അദ്ധ്യാപകരുടെയും നോട്ടപ്പുള്ളി ആയി. എനിക്ക് മുമ്പിലത്തെ ബഞ്ചിലേയ്ക്ക് സ്ഥാനക്കയറ്റം വിധിച്ചു. സ്ക്കറിയാസാർ എൻ്റെ സഹോദരിയുടെയും ഗുരുഭൂതനാണ്.അതുകൊണ്ട് ഞാൻ പെട്ടന്ന് സാറിൻ്റെ പ്രത്യേക ശ്രദ്ധയിലായി. സത്യത്തിൽ സാറിനെ എല്ലാവർക്കും ആദ്യം ഭയമായിരുന്നു. സാറിൻ്റെ ഒരൊറ്റ നോട്ടം മതി കുട്ടികളെ അടക്കി നിർത്താൻ. ഇത്ര രൂക്ഷമായ കണ്ണുകൾ ഞാൻ മറ്റാർക്കും കണ്ടിട്ടില്ല. പക്ഷേ ഉള്ളു നിറയെ കപടമില്ലാത്ത സ്നേഹവും കൂടുതൽ അടുത്താൽ നല്ല സരസനുമായിരുന്നു അദ്ദേഹം. സ്വദേ ഉഴപ്പനായ ഞാൻ സാറിൻ്റെ ശിക്ഷണത്തിൽ മാറ്റം വന്നു തുടങ്ങി എന്നെ നിക്കു തോന്നി. എൻ്റെ കയ്യക്ഷരം ആയിരുന്നു പ്രധാന വില്ലൻ. ചിലപ്പോൾ എനിക്കു തന്നെ വായിക്കാൻ പറ്റാത്തത്ര ഭീകരം. സാറിനോടുള്ള ഭയമാണ് എനിക്കതിൽ കൂടുതൽ ശ്രദ്ധിക്കണ്ടി വന്നത്. സാറിൻ്റെ ചെരുവിൽ കുടുബവുമായി അച്ഛന് നല്ല ബന്ധമായിരുന്നു. പിൽക്കാലത്ത് സാറ് ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയി. ഞാൻ പത്താം ക്ലാസ് കഴിഞ്ഞ് പിരിഞ്ഞിട്ടും സാറുമായി നല്ല സൗഹൃദമായിരുന്നു. ഞാൻ നാട്ടിൽത്തന്നെ ലോർഡ് കൃഷ്ണാ ബാങ്കിൽ ജോലി ആയി. അന്ന് സാറുമായി നിരന്തരം ബന്ധപ്പെടണ്ടി വന്നിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പൂർവാദ്ധ്യാപകരെ ആദരിക്കുവാൻ ഗുരുപൂജ എന്നൊരു ഗംഭീര പരിപാടി നടത്തിയിരുന്നു. മുമ്പ് ഈ സ്കൂളിൽ പഠിപ്പിച്ചിരുന്ന മിക്കവാറും എല്ലാവരും തന്നെ എത്തി. അത്ര ഹൃദയസ്പൃക്കായിരുന്നുആ പരിപാടി .പ്രൗഢഗംഭീരവുമായിരുന്നു. അന്ന് ആരോഗ്യ കാരണങ്ങളാൽ സ്ക്കറിയാ സാറിന് വരാൻ പറ്റിയില്ല. അത് ഞങ്ങൾക്കൊക്കെ മനപ്രയാസം ഉണ്ടാക്കിയിരുന്നു.
Tuesday, October 20, 2020
പാവയ്ക്കാ അച്ചാർ [തനതു പാകം 43] നല്ല പാവയ്ക്കാ ചെറുതായി അരിഞ്ഞെടുക്കണം. അതിൻ്റെ കുരുവും മററും കളഞ്ഞ് വൃത്തിയാക്കിയിട്ട് വേണം അരിയാൻ. അതിൽ ഉപ്പ്, പഞ്ചസാര, കുരുമുളക് പൊടി, മഞ്ഞപ്പൊടി, കായപ്പൊടി എന്നിവ കൂട്ടി ഇളക്കിയോജിപ്പിക്കൂക.. ഒരു നല്ല സ്റ്റീൽ തളികയിൽ നിരത്തി വെയിലത്ത് വച്ച് വെള്ളം വററിച്ചെടുക്കുക. നല്ല ഉരുളിയിൽ നല്ലണ്ണ ഒഴിക്കുക.വെളിയണ്ണ ആയാലും മതി. കയ്പ്പ് ശമനം കിട്ടാൻ വെളിയണ്ണയാണ് നല്ലത്. എണ്ണ മൂത്തു കഴിഞ്ഞാൽ അതിൽ അരിഞ്ഞുവച്ച കരിവേപ്പിലയും കാന്താരിമുളകും ചേർക്കണം. പാകമായാൽ ജലാംശം വറ്റിയ പാവയ്ക്കാ അതിൽ ചേർക്കണം നന്നായി ഇളക്കണം. നന്നായി ഉലന്നു കഴിഞ്ഞാൽ അതിൽ സ്വൽപ്പം മുളക് പൊടി ചേർത്ത് ഇളക്കണം.തീയണച്ചതിന് ശേഷവും നന്നായി ഇളക്കിക്കൊണ്ടിരിയ്ക്കണം. ചൂടാറിയാൽ ചില്ലു പാത്രത്തിൽ പകർന്ന് അടച്ചു വയ്ക്കണം വളരെക്കാലം ഉപയോഗിക്കാം. നല്ല സ്വാദിഷ്ടമായ പാവയ്ക്കാ അച്ചാർ അങ്ങിനെ ഉണ്ടാക്കി എടുക്കാം.
Monday, October 19, 2020
പരീക്ഷിത്ത് [തിരക്കഥ - 1 ][ ഒരാഡംബര ഭവനത്തിൻ്റെ സ്വീകരണമുറി.അതിൻ്റെ ഒരു വശത്ത് ഒരു പൂജാമുറി ഒരുക്കിയിട്ടുണ്ട്. സുമ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഓടി വരുന്നു. കയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ട്. ഓടിച്ചെന്ന് പൂജാമുറിയിൽ ശ്രീകൃഷ്ണൻ്റെ മുമ്പിൽ പലകയിട്ടിരിക്കുന്നു. അവളുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ കാണാം]സുമ: - എൻ്റെ കൃഷ്ണാ അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേട്ടു .ഞാനൊരമ്മയാകാൻ പോകുന്നു . പത്ത് വർഷമായ കാത്തിരിപ്പ്. അദ്ദേഹത്തോടിതുവരെപ്പറഞ്ഞില്ല. ഓഫീസിൽ നിന്ന് വരുമ്പോൾ ഈ സന്തോഷ വാർത്ത നേരിട്ടറിയിക്കണം.[കോളിഗ്ബൽ ശബ്ദിക്കുന്നു. സൂമ തൊഴുതു വണങ്ങി എഴുനേൽക്കുന്നു. ഓടിച്ചെന്ന് കതക് തുറക്കുന്നു. സുമയുടെ ഭർത്താവ് പ്രതാപ് കയറി വരുന്നു. അവൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നു.പ്രതാപ് അമ്പരന്നു നിൽക്കുന്നു.]പ്രതാപ് :- എന്താ പതിവില്ലാതെ ഒരു സന്തോഷം.ലോട്ടറി അടിച്ചോ?സുമ :- ഒരു തരത്തിൽ അമൂല്യമായ ഒരു ഭാഗ്യം തന്നെ. നമുക്ക് ഒരു കുഞ്ഞു ജനിയ്ക്കാൻ പോകുന്നു.[ പ്രതാപ് സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിക്കുന്നു. അയാളുടെ കൈ സാവധാനം അവളുടെ വയറിൽ സ്പർശിക്കുന്നു.]പ്രതാപ് :- ഈ കശുവണ്ടി എസ്റ്റേററി ലെ ജോലി രാജിവച്ച് നാട്ടിൽപ്പോയി ജീവിക്കാൻ തോന്നുന്നു.അമ്മയുടെയും അച്ഛൻ്റെയും അടുത്ത്.നിനക്ക് ഇപ്പോൾ അമ്മയുടെ സാന്നിദ്ധ്യം ആവശ്യമാണ്.സുമ: എനിക്ക് സന്തോഷം അടക്കാൻ കഴിയണില്ല ഏട്ടാ.കുറച്ചു ദിവസം ലീവെടുക്കൂ. ഒരു കുഞ്ഞിക്കാൽ കാണാൻ എത്ര കാലമായി കാത്തിരിക്കുന്നു.. ഇന്ന് രാത്രി നമുക്ക് സന്തോഷത്തിൻ്റെ ദിവസമാണ്.[സമയം രാവിലെ.പ്രതാപ് ഒരു കസേരയിൽ ഇരിക്കുന്നു. കയ്യിൽ ഒരു പുസ്തകം ഉണ്ട്.പ്രതാപിൻ്റെ മുഖത്ത് ഒരു ദുഖഭാവം സുമ കുളിച്ച് ചന്ദനക്കുറിയിട്ട് സന്തോഷത്തോടെ കാപ്പിയുമായി വരുന്നു.പ്രതാപൻ്റെ ദു:ഖഭാവം അവൾ ശ്രദ്ധിക്കുന്നു. കയ്യിൽ ഒരു പുസ്തകമുണ്ട് .]സുമ :- എന്തു പറ്റി ഒരു സങ്കടം മുഖത്ത്?[ പ്രതാപ് അവളെ നോക്കുന്നു. ആ കണ്ണിൽ കണ്ണീർ പൊടിയുന്നു. സുമ അത്ഭുതത്തോടെ അയാളെ നോക്കുന്നു. ചായ അയാൾക്ക് കൊടുക്കുന്നു ] സുമ:- എന്തു പറ്റി ഏട്ടാ .ഈ സന്തോഷിക്കണ്ട സമയത്ത്.പ്രതാപ്:- നമുക്ക് ഈ കുഞ്ഞിനെ വേണ്ടന്നു വയ്ക്കാം.സുമ: [ഞട്ടിത്തരിക്കുന്നു.] എന്ത്?പ്രതാപ് :- നീ പരീക്ഷിത്തിൻ്റെ കഥ കേട്ടിട്ടില്ലേ? അശ്വ സ്ഥാമാവിൻ്റെ വിഷലിപ്തമായ മാരകാസ്ത്രം ഉത്തരയുടെ ഗർഭത്തിലാണ് പതിച്ചത്. ശ്രീകൃഷ്ണൻ്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പരീക്ഷിത്തിനെ പൂർണ്ണാരോഗ്യവാനായിത്തിരികെ കിട്ടിയത്സുമ :- അങ്ങെന്തൊക്കെയാ പറയുന്നേ? ഏട്ടന് ഭ്രാന്തു പിടിച്ചോ? എനിക്കൊന്നും മനസിലാകുന്നില്ല.[ പ്രതാപിൻ്റെ കയ്യിൽ നിന്ന് ആ പുസ്തകം താഴെ വീഴുന്നു. സുമ അതെടുക്കുന്നു."എൻഡോസൾഫാൻ അടുത്ത തലമുറയുടെ ശാപം"]പ്രതാപ് :നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാൽ ഒരവതാരത്തിനായി കാത്തിരിക്കാം. അന്നു മതി നമുക്ക് ഒരു കുഞ്ഞ്.
Thursday, October 15, 2020
സ്കൂൾ ബസിൽ ലൈബ്രറി ബുക്സ് [ അച്ചു ഡയറി - 399]മുത്തശ്ശാ മുത്തശ്ശൻ കൊടുത്തു വിട്ട പുസ്തകങ്ങൾ കിട്ടി. സന്തോഷായി. എഴുപത്തി അഞ്ചു ബുക്കുകൾ. പകുതി പാച്ചൂന് ആണന്ന് മുത്തശ്ശൻ പറഞ്ഞതാ കുഴപ്പായേ. അവൻ പകുതി വാരി എടുത്ത് ഓടി. അവന് വായിക്കാറായില്ല. പക്ഷേ കഥ വായിച്ചു കൊടുക്കണമെങ്കിൽ ഈ ഏട്ടൻ വേണം.. അതു കൊണ്ട് കുറച്ചു കഴിയുമ്പോൾ പതുക്കെ ബുക്കുമായി അവൻ വരും .ഇവിടെ സ്കൂളിൽ ആഴ്ച്ചയിൽ ഒരുദിവസം ലൈബ്രറിഡേ ആണ്. നമുക്ക് അന്ന് സ്കൂൾ ലൈബ്രറിയിൽപ്പോയി പുസ്തകമെടുത്ത് വായിക്കാം.പിന്നെ അവിടെ രജിസ്റ്ററിൽ ചേർത്ത് വീട്ടിൽ കൊണ്ടു വരാം.ഇപ്പോൾ കൊറോണാ കാരണം സ്കൂളില്ല. അതു കൊണ്ട് എല്ലാ തിങ്കളാഴ്ച്ചയും സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ സ്കൂൾ ബസിൽ ക്കൊണ്ട് ത്തരും. ബസ് നമ്മുടെ സ്റ്റോപ്പിൽ വരുന്ന സമയം നേരത്തേ അറിയിക്കും. അവിടെ ചെന്നാൽ നമ്മുടെ പുസ്തകം തരും. അര മണിക്കൂർ ബസ് അവിടെ നിർത്തിയിടും. അതിനകത്തു കയറി വേറേ ബുക്കുകൾ നമുക്ക് സിലക്റ്റ് ചെയ്യാം. അടുത്ത ആഴ്ച്ച വായിച്ച്തിരിച്ചു കൊടുക്കണം .മുത്തശ്ശാ ഇപ്പം വായിക്കാൻ സമയം കുറവാണ്. ഓൺലൈൻ ക്ലാസ് കഴിഞ്ഞ് സമയം കിട്ടില്ല.പക്ഷെ ഇടക്ക് ടീച്ചർ റീഡിഗ് ടൈം തരും. ബാക്കി രാത്രി വായിക്കും.പഠിത്തത്തിനിടയിൽ നല്ല രസമുള്ള ആക്റ്റിവിറ്റീസ് വേറേയുണ്ട്. അതു രസമാണ്.ഒറ്റ ഇരുപ്പിന് ഇരുന്നു പഠിക്കുന്നത് ബോറാണ്. അതു കൊണ്ട് അച്ചു സ്റ്റാൻഡിഗ് ടേബിൾ വാങ്ങി.ടേബിളിൻ്റെ ഹൈററ് അഡ്ജസ്റ്റ് ചെയ്യാം. അപ്പോൾ മടുക്കുമ്പോൾ നിന്നോണ്ടാണ് പഠിക്കുന്നത്. ഇപ്പം അച്ഛന് വർക്ക് ചെയ്യാനും വേറൊന്നു വാങ്ങി.അച്ചൂൻ്റെ ഡോക്ട്ടർ അങ്കിൾ പറഞ്ഞിട്ടാ അച്ചു ആ ടേബിൾ വാങ്ങിയത്.ഇപ്പോൾ നല്ല ആശ്വാസമാണ്.
Tuesday, October 13, 2020
അർജുനൻ യുധിഷ്ടിരനെ വധിക്കാൻ ശ്രമിക്കുന്നു [ കൃഷ്ണൻ്റെ ചിരി- 73]മഹാഭാരത യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ശത്രുക്കളെപ്പോലെ സ്വന്ത പക്ഷത്തുള്ളവരും മരിച്ചു വീഴുന്നു. അന്നത്തെ യുദ്ധത്തിൽ കർണ്ണൻ യുധിഷ്ടിരനുമായി ഏറ്റുമുട്ടുന്നു. യുധിഷ്ടിരൻ്റെ ശരീരം മുഴുവൻ കർണ്ണൻ്റെ തീഷ്ണാസ്ത്രങ്ങളാൽ മുറിവേൽക്കുന്നു. പാണ്ഡവരിൽ അർജുനനെ മാത്രമേ കൊല്ലൂ എന്ന് കർണ്ണൻ കുന്തീ ദേവിക്ക് വാക്ക് കൊടുത്തിരുന്നു.. യുധിഷ്ടിരനെ വധിക്കാതെ വിടുന്നു.അന്ന് രാത്രി പട കുടീരത്തിൽ യുധിഷ്ടിരൻ അപമാനഭാരത്താലും, ശരീരത്തിലും മനസിലും ഏറ്റിട്ടുള്ള മുറിവിൻ്റെ വേദനയാലും വിലപിക്കുന്നു. അപ്പഴാണ് അർജുനൻ അവിടെ വരുന്നത്,.യുധിഷ്ഠിരൻ അർജുനനെഭത്സിക്കുന്നു. നിനക്ക് കർണ്ണനെ കൊല്ലാനുള്ള കെൽപ്പില്ലങ്കിൽ നിൻ്റെ ഗാണ്ഡീവം വേറേ ആരെ എങ്കിലും എ ൾപ്പിക്ക് എന്നു പറയുന്നു.ഇത് കേട്ട് കോപാക്രാന്തനായി വാളും ഊരിപ്പിടിച്ച് സ്വന്തം ജേഷ്ടനെ കൊല്ലാനായി അടുക്കുന്നു. എൻ്റെ ഗാണ്ഡീവത്തെ താഴെ വയ്ക്കാൻ പറയുന്നവനെ ഞാൻ വധിക്കുമെന്ന് അർജുനൻപ്രതിജ്ഞ ചെയ്തിട്ടുണ്ട്.അപ്പോൾ ശ്രീകൃഷ്ണൻ ഓടി വന്ന് അർജുനനെത്തടയുന്നു.. യുദ്ധസമയത്തെ ഈ പാളയത്തിൽ പട കണ്ട് എന്താണ് പ്രശ്നം എന്നാരായുന്നു. കാര്യങ്ങൾ മനസിലായപ്പോൾ അർജുനന് ആ പ്രതിജ്ഞക്കുള്ള പരിഹാരം നിർദ്ദേശിക്കുന്നു. യുധിഷ്ടിരനെ പരമാവധി അധിക്ഷേപിക്കുക. വ്യക്തിഹത്യ നടത്തുക. തേജോവധം വധത്തിനു തുല്യമാണ്. എന്നിട്ട് ജേഷ്ട നോട് കാലിൽ വീണ് മാപ്പിരക്കുക.യുധിഷ്ടിരൻ അർജുനനെ പിടിച്ചുയർത്തി ആശ്ലേഷിക്കുന്നു. അങ്ങിനെ ആ പ്രശ്നം അവസാനിച്ചു എന്നാണ് കൃഷ്ണൻ വിചാരിച്ചത്എന്നാൽ പാർത്ഥൻ വാളെടുത്ത് സ്വയം കഴുത്തറക്കാൻ തയ്യാറാകുന്നു. അവിടെയും ശ്രീകൃഷ്ണൻ തടഞ്ഞ് കാര്യം അന്വേഷിക്കുന്നു. എൻ്റെ ഗാണ്ഡീവത്തെ പുഛിക്കുന്നവനെ ' വധിക്കാൻ കഴിഞ്ഞില്ലങ്കിൽ ഞാൽ സ്വയം കഴുത്തറത്ത് മരിക്കുന്നതാണന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ള കാര്യം പറയുന്നു. അപ്പോൾ കൃഷ്ണൻ പറഞ്ഞു. അർജുനാ നീ നിൻ്റെ കഴിവുകൾ എണ്ണിപ്പറഞ്ഞ് നിന്നെ സ്വയം പുകൾത്തുക. സ്വയം പുകൾത്തുന്നത് ആത്മഹത്യക്കു തുല്യമാണ്..അങ്ങിനെ ചെയ്താൽ നീ നിൻ്റെ ശപഥത്തിൽ നിന്ന് മുക്തി നേടാം. അങ്ങിനെ ആ ഗൗരവതരമായ സാഹചര്യം ശ്രീകൃഷ്ണൻ തൻ്റെ വാക്ചാതുര്യം കൊണ്ട് രക്ഷപെടുത്തുന്നു..പ്രതിജ്ഞയുടേയും, ശാപത്തിൻ്റെയും, ശാപമോക്ഷത്തിൻ്റെയും.വരത്തിൻ്റെയും, പകയുടേയും, പ്രതികാരത്തിൻ്റെയും കഥയായി മാഹാഭാരതം മാറിമറിയുന്ന കഥയാണ് നമ്മൾ കാണുന്നത്. ലോകത്തെ ഏറ്റവും ഉദാത്തമായ പാത്രസൃഷ്ടി കൊണ്ട് വ്യാസൻ വ്യാസ ഭഗവാനാകുന്നു.
നേന്ത്രക്കായ്ത്തൊണ്ടു കൊണ്ടൊരു തോരൻ [തനതു പാകം - 4 2] ഉപ്പേരി വറക്കാൻ കായ്യ് എടുത്തു കഴിഞ്ഞാൽ അതിൻ്റെ തൊണ്ട് സാധാരണകളയുകയാണ് പതിവ്. അതു കൊണ്ട് സ്വാദിഷ്ടമായ, ഫൈബ്രസായ തോരൻ ഉണ്ടാക്കാം. അഞ്ച് നേന്ത്രക്കായുടെ തൊണ്ട് ചൂടുവെള്ളത്തിൽ ഉപ്പും ,മഞ്ഞൾപ്പൊടിയും ഇട്ട് ഒരു മണിക്കൂർ വയ്ക്കണം.അതിനു ശേഷം ആ തൊണ്ട് ചെറുതായി അരിഞ്ഞെടുക്കണം.അതിൽ ഒരു കപ്പ് പയർ മുളപ്പിച്ചത് ചേർക്കുക. കാന്താരിമുളക് ചതച്ചത്, മഞ്ഞപ്പൊടി, കുരുമുളക് പൊടി ,കരിവേപ്പില അരിഞ്ഞത്, ഉപ്പ് എന്നിവ പാകത്തിന് ചേർക്കുക. സ്വൽപ്പം കായപ്പൊടി ചേർക്കുന്നതു് ഫ്ലേവർ കിട്ടാൻ നല്ലതാണ്.ഇത് കുക്കറിൽ വച്ച് കഷ്ണത്തിൻ്റെ നാലിൽ ഒന്നു ഭാഗം വെള്ളം ചേർത്ത് വേവിക്കുക. മൂന്നു വിസിൽ അടിച്ച് ഉടൻ വാങ്ങി വയ്ക്കുക. ഇനി നല്ല നാളികേരം ഒരു മുറി ചിരകി വത്തൽ മുളകും സ്വൽപ്പം ഉപ്പും ചേർത്ത് അരക്കുക. ഒരു വലിയ ഉരുളി അടുപ്പത്ത് വച്ച് അതിൽ വെളിച്ചണ്ണ ഒഴിച്ച് കടുകും, മുളകും, കരിവേപ്പിലയും ഇട്ട് വറവ് ശരിയാക്കുക.അതിലേക്ക് അരച്ചു വച്ച നാളികേരം ചേർത്ത് ഉലത്തി എടുക്കുക അതിലേക്ക് കുക്കറിൽ വേവിച്ചു വച്ച മിശ്രിതം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.വെള്ളം കൂക്കറിൽ പാകത്തിന് ചേർത്താൽ അതിൽ വെള്ളം കാണില്ല. ഇളക്കി അതിലെ ജലാംശം വറ്റിക്കുക. നല്ല സ്വാദിഷ്ടമായ കായത്തൊണ്ടിൻ്റെ തോരൻ അങ്ങിനെ തയാറാക്കി എടുക്കാം.
Sunday, October 11, 2020
കർണ്ണപുത്രൻ ഋഷകേതു [കൃഷ്ണൻ്റെ ചിരി- 72]മഹാഭാരത യുദ്ധം കഴിഞ്ഞു.യുദ്ധത്തിൽ വീരമർത്യു മരിച്ചവർക്ക് തർപ്പണം ചെയ്യാൻ തുടങ്ങുന്ന യുധിഷ്ടിരനോട് കുന്തി ആദ്യം കർണ്ണനു വേണ്ടി തർപ്പണം ചെയ്യൂ. കർണ്ണൻ നിങ്ങളുടെ മൂത്ത സഹോദരനാണ് എന്നു പറയുന്നു. പാണ്ഡവർ ഞട്ടിപ്പോയി.തങ്ങൾ ഇതുവരെ ശത്രുവായിക്കണ്ട കർണ്ണൻ. യുദ്ധഭൂമിയിൽ ചതിച്ചുകൊന്ന കർണ്ണൻ. പാണ്ഡവർ ദുഖത്തിലമർന്നു. ഇതു വരെ അറിയിക്കാതെ ആ രഹസ്യം ഒളിച്ചു വച്ചതിന് കുന്തിയെപ്പഴിക്കുന്നു. ഇനി മുതൽ സ്ത്രീകർക്ക് രഹസ്യം സൂക്ഷിക്കുവാൻ പറ്റാതെ വരട്ടെ എന്ന് യുധിഷ്ടിരൻ ശപിച്ചു.അപ്പോൾ ശ്രീകൃഷ്ണൻ അവിടെ എത്തി. ഇനി ദുഃഖിച്ചിട്ടിരുന്നിട്ട് കാര്യമില്ല. അതിന് പ്രായശ്ചിത്തം ചെയ്യാൻ നോക്കൂ എന്ന് കൃഷ്ണൻ പറഞ്ഞു. പ്രായശ്ചിത്തം! അവർക്ക് മനസിലായില്ല. കർണ്ണന് ഒമ്പത് പുത്രന്മാരാണ് അതിൽ എട്ടു പേരും യുദ്ധത്തിൽ കൊല്ലപ്പെട്ടു. പക്ഷേ കർണ്ണൻ്റെയും ഋഷാലിയുടേയും ഇളയ പുത്രൻ ഋഷകേതു ഇപ്പഴും ജീവിച്ചിരിക്കുന്നുണ്ട് .അവൻ്റെ സംരക്ഷണം നിങ്ങൾ ഏറ്റെടുക്കണം.അർജുനൻ അവനെ ആയുധാഭ്യാസം ചെയ്യിക്കണം. ശ്രീകൃഷ്ണൻ ഋഷകേതുവിനെ അവരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. കുന്തി അവനെ കെട്ടിപ്പിടിച്ചു.അർജുനൻ അവൻ്റെ ശിക്ഷണം ഏറ്റെടുത്തു. സ്വന്തം അച്ഛൻ്റെ കൂട്ട് അവൻ വലിയ വില്ലാളിവീരൻ ആയി. പാണ്ഡവർ മത്സരിച്ച് അവനെ സ്നേഹിച്ചു. അവസാനം അവനെ കർണ്ണൻ്റെ രാജ്യമായ മാലി, ചബാ പുരി, അംഗ രാജ്യം എന്ന രാജ്യങ്ങളിലെ രാജാവായി അഭിഷേകം ചെയ്തു..ഹസ്തിനപുരം വിപുലപ്പെടുത്താൽ പാണ്ഡവർ ഓരോ ദിക്കിലേക്ക് പുറപ്പെട്ടു.അർജുനൻ്റെ കൂടെ ഋഷകേതുവും കൂടി. അവൻ്റെ യുദ്ധപാടവം ശത്രുക്കളെ അത്ഭുതപ്പെടുത്തി. അങ്ങനെ അവർ ചിത്രാംഗതൻ്റെ രാജ്യത്തെത്തുന്നു. അർജുന പുത്രനാണ് അവിടുത്തെ രാജാവ്. അവൻ ഓടി വന്ന് അച്ഛൻ്റെ കാൽക്കൽ വീണു നമസ്കരിച്ചു. അപ്പോൾ അർജുനൻ അവനെ ശകാരിക്കുന്നു. കാൽക്കൽ വീഴുകയല്ല ക്ഷത്രിയൻ ചെയ്യണ്ടത് തന്നോട് യുദ്ധം ചെയ്യാൻ പറയുന്നു. ആദ്യം അവൻ മടിച്ചു. അവസാനം യുദ്ധത്തിന് തയാറായി. അവൻ അ ബദ്ധത്താൽ അർജുനനേയും ഋഷകേതുവിനേയും വധിക്കുന്നു. അപ്പോൾ അർജുനൻ്റെ വേറൊരു ഭാര്യ ആയ ഉലൂപി അവിടെ എത്തുന്നു. നാഗരാജ്യത്തു നിന്നു കൊണ്ടുവന്ന ഒരു സിദ്ധൗഷധം കൊണ്ട് ഉലൂപി അർജ്ജുനനെ ജീവിപ്പിക്കുന്നു. പക്ഷേ തൻ്റെ പുത്രനെക്കൊന്ന കർണ്ണൻ്റെ പുത്രൻ ഋഷകേതുവിനെ ജീവിപ്പിക്കാൻ ഉലൂപി സമ്മതിച്ചില്ല.അർജുനൻ എത്ര നിർബന്ധിച്ചിട്ടും ഉലൂ പി വഴങ്ങിയില്ല.ഋഷകേതുവിൻ്റെ ഭാര്യ പ്രഭദ്ര. അവരുടെ പുത്രൻ ധർമ്മരാജ രുദ്രൻ രാജ്യാധികാരമേറ്റു.ആനയുമായുള്ള യുദ്ധത്തിന് പേരുകേട്ട ധർമ്മരാജ രുദ്രൻ്റെ പരമ്പര ദില്ലന്മാർ എന്നാണറിയപ്പെടുന്നത്.ഇന്നും ഈ പാരമ്പര്യം അവകാശപ്പെടുന്ന ഒരു വിഭാഗം വടക്കേ ഇൻഡ്യയിൽ ഉണ്ട്. അവരുടെ കുലദൈവം സൂര്യനാരായണനാണ്.
Saturday, October 10, 2020
പാഞ്ചാലി കർണ്ണനേ സ്നേഹിച്ചിരുന്നു [കൃഷ്ണൻ്റെ ചിരി - 71]വനവാസക്കാലത്ത് പാഞ്ചാലി ഒരു മനോഹര വനപ്രദേശത്തെത്തുന്നു.അവിടെ ഒരു മനോഹരമായ ഒരു പഴം കണ്ടു. പാഞ്ചാലി അതു് പറിച്ച് ഭക്ഷിക്കാൻ തുടങ്ങുന്നു. അപ്പോൾ കൃഷ്ണൻ അവിടെ വന്ന് പാഞ്ചാലിയെ തടയുന്നു. ഒരു മഹർഷി അവിടെ തപസു ചെയ്യുന്നുണ്ടന്നും അദ്ദേഹത്തിൻ്റെ ധ്യാനം കഴിഞ്ഞ് ഭക്ഷിക്കാനുള്ളതാണ് ആ ഫലം എന്നും കൃഷ്ണൻ പറയുന്നു.. അദ്ദേഹം ധ്യാനത്തിൽ നിന്നുണരുമ്പോൾ പഴംകണ്ടില്ലങ്കിൽ നിങ്ങളെ എല്ലാം ശപിക്കും എന്നും പറയുന്നു. പാഞ്ചാലി ഭയചകിതയായി. ഇനി എന്തുചെയ്യും. അതു പറിച്ച ആൾക്ക് മാത്രമേ അത് യഥാസ്ഥാനത്ത് വയ്ക്കാൻ പറ്റൂ. പക്ഷേ മനസിൽ എന്തെങ്കിലും മറച്ചു വച്ചിട്ടുള്ളവർ വച്ചാൽ അതു സാധിക്കില്ലന്നും ശ്രീകൃഷ്ണൻ പറഞ്ഞു.ക്ഷമിക്കണം എൻ്റെ ഭർത്താക്കന്മാരോട് പറയാത്ത ഒരു രഹസ്യം എനിക്കുണ്ട്. അത് ഞാൻ അംഗരാജൻ കർണ്ണനെ പ്രേമിച്ചിരുന്നു. ഞാനത് പാണ്ഡവരോട് പറഞ്ഞിട്ടില്ല." അത് അവരോട് തുറന്നു പറയൂ.എന്നിട്ട് ശ്രമിക്കൂ " കൃഷ്ണൻ പറഞ്ഞു.പാഞ്ചാലി പാണ്ഡവരോട് തൻ്റെ ഹൃദയ രഹസ്യം വെളിപ്പെടുത്തുന്നു. പാണ്ഡവർ ഞട്ടിപ്പോയി. ശത്രുവായ കർണ്ണനെ പാഞ്ചാലി സ്നേഹിച്ചിരുന്നു എന്നത് അവർക്ക് വിശ്വസിക്കാനായില്ല. ഏതായാലും അതിനു ശേഷം ആ പഴം അതിൻ്റെ ഞട്ടിൽത്തന്നെ പൂർവ്വസ്ഥാനത്ത് പിടിപ്പിക്കാൻ പാഞ്ചാലിക്ക് പറ്റി.സ്വയംവര സമയത്ത് ശ്രീകൃഷ്ണൻ പാഞ്ചാലിയോട് എങ്ങിനെയുള്ള ഭർത്താവിനെയാണ് നിനക്ക് വേണ്ടതെന്ന് ചോദിക്കുന്നു. പാഞ്ചാലിഅഞ്ചു പ്രധാന ഗുണങ്ങൾ പറഞ്ഞു. ഇതെല്ലാം ഒത്തുചേർന്ന ഒരു പുരുഷനെ ഞാൻ സ്നേഹിക്കുന്നു. എന്നു പറഞ്ഞു.ശ്രീകൃഷ്ണൻ കർണ്ണൻ്റെ ഛായാചിത്രം പാഞ്ചാലിയെക്കാണിക്കുന്നു. ഇദ്ദേഹം തന്നെ." അദ്ദേഹം സൂത പുത്രനായ കർണ്ണനാണ്. ഒരു ക്ഷത്രീയ യുവതി ഒരു സൂത വംശജനെ വിവാഹം കഴിക്കുന്നത് ശരിയല്ല." ശ്രീ കൃഷ്ണൻ പറഞ്ഞു..പിന്നെ ഈ അഞ്ചു ഗുണങ്ങളും ചേർന്നവനെങ്കിൽ നീ അഞ്ചു പേരേ വിവാഹം കഴിക്കണ്ടി വരും.മദ്ധ്യപാണ്ഡവനായ വില്ലാളിവീരൻഅർജുനൻ ബ്രഹ്മണ വേഷത്തിൽ സ്വയംവരത്തിന് വരും. നീ അവനെ വിവാഹം കഴിച്ചു കൊള്ളൂ.അങ്ങിനെ സ്വയംവരത്തിൽ അർജുനൻ ലക്ഷ്യം കണ്ടു.അങ്ങിനെ പാഞ്ചാലി അർജ്ജുനനെ വിവാഹം ചെയ്തു.
Friday, October 9, 2020
ശ്രീകൃഷ്ണൻ ഏകലവ്യനെ വധിക്കുന്നു. [കൃഷ്ണൻ്റെ ചിരി- 70] അർജുനനെക്കാൾ വലിയ ധനുർധാരി ആയി ആരും ഉണ്ടാകാൻ പാടില്ല എന്ന ചിന്തയാണ് ദ്രോണരെ ആ കടുംകൈക്ക് പ്രേരിപ്പിച്ചത്.ഏകലവ്യൻ്റെ പെരുവിരൽ ആവശ്യപ്പെട്ടത്.ഒരു മടിയുമില്ലാതെ ഏകലവ്യൻ പെരുവിരൽ മുറിച്ചുനൽകി. അതു പറഞ്ഞു കേട്ട കഥ. ഇനി ഏകലവ്യൻ്റെ ജന്മ രഹസ്യം. അത് രസകരമാണ്. സത്യത്തിൽ ശ്രീകൃഷ്ണൻ്റെ അർദ്ധ സഹോദരനാണ് ഏകലവ്യൻ. വസുദേവരുടെ സഹോദരൻ ദേവ വൃതൻ്റെ മകനാണ് ഏകലവ്യൻ.ദേവവൃതൻ കാട്ടിൽ വേട്ടക്ക് പോയപ്പോൾ കൊടുംകാട്ടിൽ തൻ്റെ പുത്രനേ നഷ്ടപ്പെടുന്നു. കാട്ടാള രാജാവ് ഹിരണ്യധനുസ് കൂട്ടിയേ എടുത്തു വളർത്തുന്നു. ഏകലവ്യൻ എന്ന കാട്ടാളയോദ്ധാവായി അവൻ വളരുന്നു. ശ്രീകൃഷ്ണൻ തന്നെ ദ്രോണ പർവ്വത്തിൽ അത് സൂചിപ്പിക്കുന്നുണ്ട്. ഏകലവ്യൻ്റെ പെരുവിരൽ ദ്രോണർ ഗുരുദക്ഷിണ ആയി വാങ്ങിയില്ലങ്കിൽ അവൻ സാക്ഷാൽ ഭാർഗ്ഗവരാമന് തുല്യനാകുമായിരുന്നു. അർജുനനേക്കാൾ മികച്ച യോദ്ധാവ് . ഏകലവ്യന് കൃഷ്ണനുമായി ശത്രുത ആയിരുന്നു. ജരാസന്ധനുമായി ആയിരുന്നു ഏകലവ്യൻ്റെ ചങ്ങാത്തം.ജരാസന്ധൻ കൃഷ്ണൻ്റെ ശത്രുവും.ജരാസന്ധ വധത്തിനു ശേഷം ഏകലവ്യൻ ദേഷ്യം മൂത്ത് ശ്രീകൃഷ്ണനെ പോരിനു വിളിക്കുന്നു. ഘോര യുദ്ധത്തിനൊടുവിൽ ശ്രീകൃഷ്ണൻ ഏകലവ്യൻ്റെ കഴുത്തറക്കുന്നു.. ശിശുപാല നേയും, ജരാസന്ധനേയും, ഏകലവ്യനേയും വധിച്ചതിൽ കൃഷ്ണന് കൃഷ്ണൻ്റെതായ ന്യായം ഉണ്ട്. എന്നാൽ പിന്നീട് ഏകലവ്യൻ പുനർജനിച്ച് യുദ്ധത്തിൽ പാണ്ഡവപക്ഷത്തു ചേർന്ന് ദ്രോണവധത്തിന് സഹായിക്കുന്നുണ്ട്.
Thursday, October 8, 2020
ഛായാ മുഖി " എന്ന മാന്ത്രിക ക്കണ്ണാടി [ കൃഷ്ണൻ്റെ ചിരി- 6 9]മഹാഭാരതത്തിൽ ഛായാ മുഖി എന്നൊരു മാന്ത്രിക കണ്ണാടിയെപ്പറ്റി പറയുന്നുണ്ട്. വനത്തിൽ വച്ച് ഹിഡുബി ഭീമസേനന് കൊടുത്തതാണതു്. രണ്ടാം വനവാസകാലത്ത് ഘടോൽക്കചനെ കണ്ടുമുട്ടുകയും വീണ്ടും ഹിടുംബിയുമായി ഭീമസേനൻ കാണുകയും ചെയ്യുന്നു. അപ്പോൾ കൊടുത്തതാണത്.ഭീമനോട് അതിൽ നോക്കാൻ ഹിംഡുംബി ആവശ്യപ്പെടുന്നു. ആ കണ്ണാടിക്ക് ഒരു പ്രത്യേകതയുണ്ട് തൻ്റെ പ്രതിബിംബത്തിന് പകരം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുടെ മുഖമാണ് തെളിഞ്ഞു വരുക.ഭീമൻ നോക്കുമ്പോൾ പാഞ്ചാലിയുടെ മുഖമാണ് കണ്ടത്. ഹിടുംബിക്ക് ദുഖമായി.ഭീമൻ ആ കണ്ണാടി പാഞ്ചാലിക്ക് കൊടുക്കുന്നു. അതിൽ നോക്കാൻ പറഞ്ഞു. കല്യാണ സൗഗന്ധികം കഷ്ടപ്പെട്ടുകൊണ്ടു കൊടുത്തും ഒക്കെ പാഞ്ചാലിക്ക് തന്നോടാണ് കൂടുതൽ ഇഷ്ടം എന്നാണ് ഭീമൻ വിചാരിച്ചത്. പക്ഷേ അതിൽ തെളിഞ്ഞു കണ്ടത് അർജുനൻ്റെ മുഖമാണ്.ഭീമന് ആകെ വിഷമമായി.അജ്ഞാതവാസക്കാലത്ത് ആ കണ്ണാടി സൈരന്ധ്രിയുടെ കയ്യിൽ നിന്ന് വാങ്ങി വിരാട പത്നി നോക്കുമ്പോൾ സത്യത്തിൽ വിരാട രാജാവിനെ അല്ല കാണുന്നത്.പിന്നീട് രാജ്ഞി പറഞ്ഞതനുസരിച്ച് ഈ മാന്ത്രിക ക്കണ്ണാടി കാണണമെന്ന് കീചകൻ ആവശ്യപ്പെടുന്നു. അത്ഭുതം. അതിൽ കീചകൻ ആരേയും കാണുന്നില്ല. താൻ ധാരാളം സ്ത്രീകളെ ബലം പ്രയോഗിച്ച് പ്രാപിച്ചിട്ടുണ്ടങ്കിലും ഇവരാരും തൻ്റെ മനസിൽപ്പതിഞ്ഞിട്ടില്ലന്ന് കീചകൻ തിരിച്ചറിഞ്ഞു. അവിടെ വച്ചാണ് കീചകൻ സൈരന്ധ്രിയേക്കാണുന്നതും അവളിൽ മോഹം തോന്നുന്നതും. വീണ്ടും ആ കണ്ണാടി നോക്കുമ്പോൾ സൈരന്ധ്രിയുടെ മുഖമാണതിൽ തെളിയുന്നത്. തൻ്റെ മനസിനിണങ്ങിയത് ഇവൾ തന്നെ എന്ന് കീചകൻ തീരുമാനിക്കുന്നു.അജ്ഞാതവാസം വിജയകരമായി പൂർത്തിയാക്കി. ഭഗവത് ദൂത് പരാജയപ്പെട്ടു. മഹായുദ്ധം ആസന്നമായി.ആ സമയത്ത് പാഞ്ചാലിയുടെ കയ്യിലുള്ള ഛായാമുഖി എന്ന കണ്ണാടി അർജുനൻ ഗ്രീകൃഷ്ണനെ കാണിക്കുന്നു. അർജുനനുറപ്പായിരുന്നു ശ്രീ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവൻ താനാണന്ന്. എൻ്റെ രൂപമായിരിക്കും അതിൽ കാണുക എന്ന്. അത്ഭുതം! അതിൽ തെളിഞ്ഞു കണ്ടത് ശകുനിയുടെ മുഖമായിരുന്നു. ഇതെന്താണിങ്ങനെ? അങ്ങയുടെ ശത്രു വിൻ്റെ മുഖം? ഇപ്പോൾ ശകുനിയേപ്പറ്റി മാത്രമാണ് എൻ്റെ ചിന്ത. അയാളുടെ കുടില ബുദ്ധി കൊണ്ട് യുദ്ധത്തിൽ എന്തെല്ലാം ചതി അയാൾ രൂപപ്പെടുത്തുന്നുണ്ടന്നറിയണം. എന്നാലേ അതിനെ പ്രതിരോധിക്കാൻ പറ്റൂ. യുദ്ധത്തിൽ നമ്മൾ മിത്രങ്ങളേക്കാൾ ശത്രുക്കളെപ്പറ്റി ചിന്തിക്കുക,.ശ്രീകൃഷ്ണൻ്റെ യുദ്ധതന്ത്രങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്.അതുകൊണ്ടൊക്കെയാണ് ശ്രീകൃഷ്ണൻ അമരനാകുന്നത്.
ഭഗവത് ദൂത് - സത്യത്തിൽ കൃഷ്ണൻ്റെ യുദ്ധ സന്നാഹം [കൃഷ്ണൻെറ ചിരി- 68]യുദ്ധം ആസന്നമായപ്പോൾ ധൃതരാഷ്ട്രർ ഭയന്നു. പാണ്ഡവരുടെ ശക്തി ധൃതരാഷ്ട്രർക്ക് അറിയാം. അതുപോലെ കൃഷ്ണൻ്റെ യുദ്ധതന്ത്രവും. സജ്ഞയ നെയാണ് ആദ്യം സമാധാന സന്ദേശത്തി നയക്കുന്നത്.നിർദ്ദേശങ്ങൾ വച്ചു യുദ്ധം ഒഴിവാക്കാൻ. മറുപടി കൃഷ്ണൻ തന്നെ ദൂതുമായി വന്ന് കൗരവ സഭയിൽ അവതരിപ്പിക്കണമെന്നും പറഞ്ഞു.യുദ്ധം ഒഴിവാക്കുന്നതിനേക്കുറിച്ച് കൃഷ്ണൻ പാണ്ഡവരുമായി സംസാരിച്ചു. മനസില്ലാ മനസോടെ ഒരു മഹാ ദുരന്തം ഒഴിവാക്കാൻ ശ്രമിക്കുന്നതിൽ തെറ്റില്ലന്നു പാണ്ഡവർ കഷ്ട്ടിച്ചു സമ്മതിച്ചതായിരുന്നു.. പക്ഷേ കൃഷ്ണ എതിർത്തു.ഈ അഴിച്ചിട്ട മുടി കണ്ടിട്ട് തീരുമാനിയ്ക്കൂ.ഈ അപമാനത്തിന് പ്രതികാരം ചെയ്യണം.അതിന് യുദ്ധമെങ്കിൽ യുദ്ധം തന്നെ വേണം.കൃഷ്ണനോട് പാഞ്ചാലി പറഞ്ഞു. ശരിക്കും പഞ്ചാലിയുടെ ആഗ്രഹം പോലെ നടക്കും എന്ന വാക്കു കൊടുത്തിട്ടാണ് കൃഷ്ണൻ ദൂതിന് പോകുന്നത്.ശ്രീകൃഷ്ണനെ ധൃതരാഷ്ട്രർ സ്വീകരിച്ചു. ഞാൻ വി ദുരരുടെ കൂടെയാണ് രാത്രി തങ്ങുന്നതെന്നും രാവിലെ കൗരവ സഭയിൽ എത്താമെന്നും പറഞ്ഞ് വിദുരഭവനത്തിലേയ്ക്ക് പോയി. പിറേറദിവസം രാവിലെ സഭയിൽ ശ്രീകൃഷ്ണൻ എത്തിയപ്പോൾ മഹാരഥന്മാർ എല്ലാവരും അവിടെ ഉണ്ടായിരുന്നു.നയ കോവിദനായ ശ്രീകൃഷ്ണൻ ദുര്യോധനനെ അവൻ്റെ തെറ്റുകൾ ആവർത്തിച്ച് പ്രകോപിപ്പിച്ചു. അവസാനം പാണ്ഡവർക്ക് അവകാശപ്പെട്ട പാതിരാജ്യം അവർക്കു നൽകി യുദ്ധം ഒഴിവാക്കണമെന്നഭ്യർദ്ധിച്ചു. ദുര്യോധനൻ അതിനെ എതിർത്തു. അവസാനം പാണ്ഡവർക്കു വസിക്കാൻ അഞ്ചു ഗ്രാമമെങ്കിലും കൊടുക്കണമെന്ന് കൃഷ്ണൻ അഭ്യർദ്ധിച്ചു.സൂചി കുത്താനുള്ള ഇടം പോലും നൽകില്ല എന്നും ദുര്യോധനൻ പറഞ്ഞു. മാത്രമല്ല ദൂതുമായി വന്ന കൃഷ്ണനെ ബന്ധിയാക്കി കാരാഗൃഹത്തിൽ അടയ്ക്കാനും ദുര്യോധനൻ കൽപ്പിച്ചു. വലിയ ചങ്ങലയുമായി വന്ന പടയാളികൾ കൃഷ്ണൻ്റെ പ്രഭാവത്താൽ ചങ്ങല ഉയർത്താൻ പോലും സാധിച്ചില്ല. പിന്നെ സഭാ വാസികൾ കാണുന്നത് ശ്രീകൃഷ്ണൻ്റെ വിശ്വരൂപമാണ്.ഒരു വലിയ വ്യക്തിത്വത്തിൻ്റെ പൂർണ്ണരൂപം. സകലരും ആ പ്രഭാവത്തിൽ അസ്ഥ പ്രജ്ഞരായി. ജന്മനാ അന്ധനായ ധൃതരാഷ്ട്രർ പോലും ആ രൂപം അകക്കണ്ണാൽ കണ്ട് നടുങ്ങി.ദുര്യോധനൻ്റെ നിഷേധാത്മക നിലപാടു കൊണ്ട് ഈ കുലം മുഴുവൻ നശിക്കുന്നത് കാണാൻ കാത്തിരുന്നോളൂ എന്ന് ധൃതരാഷ്ട്ര രോട് പറഞ്ഞ് ശ്രീകൃഷ്ണ കുന്തീ മാതാവിനെ കാണാൻ പോയി. കാര്യങ്ങൾ വിശദീകരിച്ചു. യുദ്ധം നടക്കണം. ധർമ്മം വിജയിക്കണം. പക്ഷേ കർണ്ണൻ അവനെൻ്റെ പുത്രനാണ് വാസുദേവാ. ഈ സഹോദരന്മാർ തമ്മിലുള്ള യുദ്ധം നിനക്ക് തടയാൻ ഒരുപായവു മില്ലേ.? അതിന് കർണ്ണൻ്റെ പെറ്റമ്മ തന്നെ വിചാരിക്കണം.രാവിലെ സൂര്യഭഗവാന് തർപ്പണം ചെയ്യുന്ന സമയത്ത് എന്താവശ്യപ്പെട്ടാലും കർണ്ണൻ നൽകും. അവനോട് പാണ്ഡവപക്ഷത്ത് ചേരാൻ ആവശ്യപ്പെടണംഇവിടെ ശ്രീകൃഷ്ണൻ്റെ യുദ്ധതന്ത്രങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഭീഷ്മരുടേയും, ദ്രോണരുടയും മനസ് പാണ്ഡവരുടെ കൂടെയാണ്. ഇനി കർണ്ണനെ നിർവ്വീര്യമാക്കണം. അതിനുള്ള കരുക്കൾ കൃഷ്ണൻ സമർദ്ധമായി നീക്കി.
Wednesday, October 7, 2020
പറയാതിരുന്ന പ്രേമം [കീശക്കഥകൾ - 187]തപാലിൽ വന്ന ആ ചുവന്ന കവർ പ്രത്യേകം ശ്രദ്ധിച്ചു.അതിൽ ഒരു പഴയ പുസ്തകം. ഒരു പഴയ സോവിയറ്റ് ലാൻഡിൻ്റെ കവറിൽപ്പൊതിഞ്ഞ്. " അഡ്വഞ്ചർ സ്റ്റോറി " അലക്സാണ്ടറുടെ കഥയാണ്. ഡിഗ്രിക്ക് പടിച്ചിരുന്നത്. അമ്പത് വർഷം മുമ്പ് പഠിച്ചത്.പെട്ടന്ന് ഞാൻ ബുക്കു തുറന്നു. അതിൻ്റെ ഇരുപത്തി അഞ്ചാം പേജ്. ചുവന്ന മഷി കൊണ്ട് അണ്ടർലൈൻ ചെയ്തവൾക്ക് കൊടുത്തതാണ് അന്ന്. അരുകിൽ ,വെരി ഇമ്പോർ ട്ടൻ്റ് "എന്നും എഴുതി."ഞാൻ നിന്നെ സ്നേഹിക്കുന്നു. പക്ഷേ അതു തുറന്നു പറയാൻ എനിക്ക് ധൈര്യമില്ല "ഏതാണ്ടി അർത്ഥം വരുന്ന വാചകമാണ്. അന്ന് അപ്പു തൻ്റെ പ്രിയപ്പെട്ടവൾക്ക് ആ പുസ്തകം കൊടുത്തതാണ്. സതി.അതാണവളുടെ പേര്.രണ്ടു ദിവസം കഴിഞ്ഞവളത് തിരിച്ചു തന്നു. മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. അവൾ അതു ശ്രദ്ധിച്ചിരുന്നോ? തിരിച്ചു തരുമ്പോൾ അത് സോവിയറ്റ്ലാൻ്റിൻ്റെ കടലാസ് കൊണ്ട് പൊതിഞ്ഞിരുന്നു. ആ കവറിൽ സോവിയറ്റ് ലാൻൻ്റിൻ്റെ എബ്ലം.SL എന്നു വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. അതിനപ്പറംഅപ്പു എന്ന് മനോഹരമായ അവളുടെ കൈപ്പടയിൽ എഴുതിച്ചേർത്തിരിക്കുന്നു. പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത്.എസ് എന്നത് സതി എന്നും ലാൻ്റ് എന്നത് ലൗ എന്നു മാക്കി വായിച്ചപ്പോൾ "സതി ലൗ അപ്പു". അപ്പു കോരിത്തരിച്ചു. അവൾ അതാണോ ഉദ്ദേശിച്ചത്. അറിയില്ല. പിറേറദിവസം കണ്ടപ്പഴും അവൾക്ക് ഒരു ഭാവവ്യത്യാസവുമില്ല.അങ്ങിനെ അദ്ധ്യനത്തിൻ്റെ അവസാന ദിവസമായി.അവൾ ഓടി മുമ്പിൽ വന്നു. ആ പുസ്തകം എനിക്കു തരൂ.അഡ്വഞ്ചർ സ്റ്റോറി. ഞാനതവൾക്ക് കൊടുത്തു. ഒരു ചെറുചിരിയോടെ അവൾ നടന്നകന്നു.ആ പുസ്തകമാണപ്പൂന് കിട്ടിയത്. അതിൻ്റെ കവറും അതേപടി. ഈ അമ്പതു വർഷവും അവൾ ആ പുസ്തകം സൂക്ഷിച്ചു വച്ചിരുന്നു. രണ്ടു പേരും പറയാൻ മടിച്ച ആ പ്രേമം! ആ പുസ്തകം ഞാൻ നെഞ്ചോടമർത്തി.അതു സാവധാനം മറിച്ചു നോക്കി. അതിലൊരു ചെറിയ കുറിപ്പ്. " ഒന്നു കാണാൻ മോഹമുണ്ട്. വരുമല്ലോ?"ഒരു വൃദ്ധസദനത്തിലെ അഡ്രസ് ആണല്ലോ കൊടുത്തിരിക്കുന്നത്. കാറിൽപ്പോയാൽത്തന്നെ പത്തു മണിക്കൂർ.രാവിലെ എട്ടു മണിക്കവിടെ എത്തി. "അപ്പുവല്ലേ? വേഗം അകത്തേക്ക് ചെല്ലൂ." അകത്ത് ഒരു കട്ടിലിൽ താമരത്തണ്ടു പോലെ അവൾ. സതി. ഞാനടുത്തു ചെന്ന് കസേരയിലിരുന്നു. ഞാനവളുടെ കൈ പിടിച്ചു. " അപ്പൂ എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നു " അപ്പു തരിച്ചിരുന്നു പോയി. എനിക്കും. അപ്പുവിൻ്റെ വായിൽ നിന്നതു കേട്ടതും അവളുടെ കണ്ണു നിറഞ്ഞു. സാവധാനം ആ കണ്ണുകൾ അടച്ചു എന്നത്തേക്കു മായി......
Tuesday, October 6, 2020
ജരാസന്ധ വധം [ കൃഷ്ണൻ്റെ ചിരി- 67]രാജസൂയയാഗം നടക്കണമെങ്കിൽ ആദ്യം ജരാസന്ധനെ തോൽപ്പിക്കണം.കൃഷ്ണനും, അർജുനനും, ഭീമനും ബ്രാഹ്മണ വേഷത്തിൽ മഗധയിലേക്ക് പുറപ്പെട്ടു. കൃഷ്ണൻ ജരാസന്ധ ൻ്റെ കഥ അവരെപ്പറഞ്ഞു മനസ്സിലാക്കി. മഗധയിലെ ബൃഹദത്ത രാജാവിന് കുട്ടികൾ ഇല്ലായിരുന്നു. ചണ്ഡ കൗശികൻ എന്ന മുനി രാജാവിന് ഒരു മാമ്പഴം കൊടുത്തൂ. അതു പത്നിക്കു കൊടുക്കാൻ പറഞ്ഞു. രാജാവ് തൻ്റെരണ്ടു ഭാര്യമാർക്കും ആ മാമ്പഴം പതുത്ത് നൽകി. രണ്ടു പേരും ഒരു സമയത്ത് പ്രസവിച്ചു. പക്ഷേ കുട്ടികൾ പകുതി ശരീരവുമായാണ് ജനിച്ചത്.അവയെ കാട്ടിലുപേക്ഷിക്കാൽ രാജാവ് ഏൾപ്പിച്ചു.കാട്ടിൽ നിന്ന് ആ കുട്ടികളെ ജര എന്ന ഒരു രാക്ഷസി കണ്ടു. ആ കുട്ടികളെ യോജിപ്പിച്ചപ്പോൾ അതിന് ജീവൻ വച്ചു.ജര അവനെ രാജധാനിയിൽ എത്തിച്ചു.ജര യോജിപ്പിച്ചതുകൊണ്ട് അവന് ജരാസന്ധൻ എന്നു പേരിട്ടു. അവൻ്റെ പുത്രിമാരെ കംസനു വിവാഹം കഴിച്ചു കൊടുത്തു. കംസനെ കൊന്നതിൻ്റെ പകഎന്നോടുണ്ട്.. കൃഷ്ണൻ പറഞ്ഞു നിർത്തി. ജരാസന്ധൻ ഇതിനകം എഴുപതോളം രാജാക്കന്മാരെ തോൽപ്പിച്ചു തടവിലാക്കി.നൂറു തികയുന്ന ദിവസം അവരെ എല്ലാം ബലി കൊടുക്കാനാണവൻ്റെ പരിപാടി. അതു തടയണം. അവനെക്കൊന്ന് രാജാക്കന്മാരെ മോചിപ്പിക്കണം.അവർ മൂവരും അവിടെ എത്തി. ജരാസന്ധ നോട് ദ്വന്തയുദ്ധം ഭിക്ഷയായിച്ചോദിച്ചു. മല്ലയുദ്ധം ഹരമായ ജരാസന്ധൻ ഭീമനെയാണ് തിരഞ്ഞെടുത്തത്.രണ്ടു പേരും തമ്മിലുള്ള യുദ്ധം തുടങ്ങി. തുല്യശക്തികളുടെ പോരാട്ടം നീണ്ടു പോയി.ഭീമൻ തളർന്നു തുടങ്ങി എന്ന് കൃഷ്ണന് മനസിലായി. കൃഷ്ണൻ ഒരില പറിച്ച് രണ്ടായിക്കീറി രണ്ടു വശത്തേക്കും എറിഞ്ഞു.ഭീമന് കാര്യം മനസിലായി. ഭീമൻ ജരാസന്ധ നെ നിലത്തിട്ട് കാലിൽ പിടിച്ച് രണ്ടായിക്കീറി ദൂരെ എറിഞ്ഞു. പക്ഷേ എന്തൽഭുതം. ആ മുറി രണ്ടും യോജിച്ച് ജരാസന്ധൻ വീണ്ടും ഭീമനുമായി ഏറ്റുമുട്ടി. ഇത്തവണ കൃഷ്ണൻ ഇലകീറി തല തിരിച്ച് രണ്ടു വശത്തേക്കും എറിഞ്ഞു. ഇത്തവണ ഭീമൻ ജരാസന്ധ ൻ്റ് ഒരു കാൽ ചവിട്ടിപ്പിടിച്ച് ജരാസന്ധ നെരണ്ടായി കീറി തല തിരിച്ച് രണ്ടു വശത്തേക്കും എറിഞ്ഞു.അങ്ങിനെ ജരാസന്ധൻ്റ കഥ കഴിഞ്ഞു തടവിലാക്കപ്പെട്ട രാജാക്കന്മാർക്ക് അവരുടെ രാജ്യം തിരിച്ചു കൊടുത്തു.ജരാസന്ധ ൻ്റെ മകനെ മഗഥയുടെ രാജാവാക്കി.രാജ സൂയത്തിന് എല്ലാവരേയും ക്ഷണിച്ച് തിരിച്ചു പോന്നു.
Monday, October 5, 2020
മുത്തശ്ശന് അച്ചുവിൻ്റെ സമ്മാനം [അച്ചു ഡയറി-398]മുത്തശ്ശാ അച്ചുവിൻ്റെ പേര് മലയാളത്തിൽ എഴുതിത്തരുന്ന ഒരു കമ്പനി അമേരിക്കയിൽ ഉണ്ട്. തടിയിലാണങ്കിൽ കർവ് ചെയ്ത് തരും. അച്ചു മുത്തശ്ശന് സമ്മാനമായി ഒരു പേനാ തന്നില്ലേ.? അതിൻ്റെ തടികൊണ്ടുള്ള കൂടിന് മുകളിൽ "മുത്തശ്ശന് സ്നേഹപൂർവ്വം അച്ചു " എന്നു മലയാളത്തിൽ കർവ് ചെയ്ത് തന്നതവരാണ്.അതു പോലെ പേനയിൽ " അച്ചുവിൻ്റെ ഡയറി " എന്നെഴുതിയതും അവരാണ്. ഇതു കൂടാതെ3D പ്രിൻ്റിഗ് അത്ഭുതം തോന്നും മുത്തശ്ശാ.കമ്പനിയിൽ ഏതു ഭാഷയിലും അവർ എഴുതിത്തരും.വെർജീനിയയിലെ ഗം സ്പ്രി ഗ് ലൈബ്രറിയിൽ ചെന്നപ്പോഴാണ് അച്ചു ഇതറിഞ്ഞത് . അവിടെ നല്ല റീ ഡിഗ്റും ഉണ്ട്.പ്രായമനുസരിച്ച് പ്രത്യേകം പ്രത്യേകം. അച്ചു അവിടുത്തെ മെമ്പർ ആണ്. അവിടെപ്പോയി പുസ്തകങ്ങൾ സിലക്റ്റ് ചെയ്ത് അച്ചുതന്നെ കംപ്യൂട്ടറിൽ മെമ്പർഷിപ്പ് കാർഡ് നമ്പർ അടിച്ച് എൻറർ ചെയ്ത് പുസ്തകങ്ങൾ കൊണ്ട് പോരും. ഈ 'ബക്കുകളും അച്ചു എടുക്കാറുണ്ട്. കുട്ടികൾക്ക് അവിടെ വേറേ ആക്റ്റിവിറ്റികൾ അനവധിയുണ്ട്. .മുത്തശ്ശ ന് തരാവുന്ന എറ്റവും നല്ല സമ്മാനം പേനയാണന്നച്ചൂന് അറിയാം. അതാ അച്ചു പേനാ തന്നെ മുത്തശ്ശന് സമ്മാനമായിത്തന്നത്.അതിൽ മലയാളത്തിൽ എഴുതിക്കിട്ടിയപ്പോൾ മുത്തശ്ശന് സന്തോഷായില്ലേ?
Saturday, October 3, 2020
പൗഡ്രകവാസുദേവൻ -ശ്രീകൃഷ്ണൻ്റെ അപരൻ [കൃഷ്ണൻ്റെ ചിരി-66]കാരൂശത്തിലെ രാജാവാണ് പൗഡ്രകൻ.ജരാസന്ധ ൻ്റെയും, നരകാസുരൻ്റെയും സുഹൃത്ത്. അവരുടെ വധത്തിൽ കൃഷ്ണനോട് തീരാത്ത പകയുണ്ട്. എന്നാൽ ശ്രീകൃഷ്ണൻ്റെ സമൂഹത്തിലുള്ള സ്വീകാര്യത അവനെ അസ്വസ്ഥനാക്കി. അയാൾ സ്വയം വാസുദേവനായി പ്രഖ്യാപിച്ചു. പൗഡ്രകവാസുദേവൻ! ശ്രീകൃഷ്ണൻ്റെ കൂട്ട് മൈൽപ്പീലി ചൂടി, മഞ്ഞപ്പട്ടുടയാട ചാർത്തി, ഗരുഡപതാക പഹിച്ച രഥത്തിൽ ശ്രീചക്രവും ഗദയും ആയുധമാക്കി ജനമദ്ധ്യത്തിലേക്കിറങ്ങി ഞാനാണ് യധാർത്ഥ വിഷ്ണുവിൻ്റെ അവതാരം.ശ്രീകൃഷ്ണൻ കപട കൃഷ്ണനാണ്. അവൻ ആൾക്കാരെപ്പററിക്കുകയാണ് എന്നെല്ലാം പറഞ്ഞു വിശ്വസിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവസരം കിട്ടുമ്പോൾ ഒക്കെ ശ്രീകൃഷ്ണനെ ഇകഴ്ത്തിക്കൊണ്ടിരുന്നു.. ശ്രീകൃഷ്ണൻ ഇതറിയുന്നുണ്ടായിരുന്നു. ഒരു ഭ്രാന്തൻ്റെ ജൽപ്പനം എന്നു കരുതി അത്പൂർണമായും തിരസ്കരിച്ചു.ശ്രീകൃഷ്ണൻ പ്രതികരിക്കുന്നില്ലന്നു കണ്ട പൗഡ്രകൻ മധുരയിലേക്ക് ഒരു സന്ദേശമയച്ചു. നിങ്ങൾ കപട കൃഷ്ണനാണ്. ഞാനാണ് യധാർത്ഥ കൃഷ്ണൻ. അതു കൊണ്ട് ഈ കള്ളക്കളി അവസാനിപ്പിച്ച് എൻ്റെ കാലു പിടിച്ചാൽ നിൻ്റെ ജീവൻ രക്ഷിക്കാം. അല്ലങ്കിൽ യുദ്ധത്തിനു തയാറായിക്കൊള്ളൂ .. ഇതായിരുന്നു സന്ദേശത്തിൻ്റെ ഉള്ളടക്കം .ശൂരസേന രാജാവിന് ഇത് കേട്ടപ്പോൾ ചിരിയാണ് വന്നത്. പക്ഷേ അവൻ കൃഷ്ണനെ യുദ്ധത്തിന് ക്ഷണിച്ചിരിക്കുകയാണ്. സ്വീകരിച്ചില്ലങ്കിൽ അവനിനിയും അപവാദം തുടരുംശ്രീകൃഷ്ണൻ അവനുമായി യുദ്ധത്തിന് പുറപ്പെട്ടു. പൗഡ്രകൻ കാശിയിലെ രാജാവിനോടൊപ്പം ശ്രീകൃഷ്ണനോട് ഏറ്റുമുട്ടി. ശ്രീകൃഷ്ണൻ നിഷ്പ്രയാസം സുദർശനചക്രം കൊണ്ടു തന്നെ അവൻ്റെ തല അറുത്തു.കാശീ രാജാവിൻ്റെ തല അങ്ങ് കാശിരാജധാനിയിലാണ് പതിച്ചത്.
Friday, October 2, 2020
സുപ്രൻ. [ കീശക്കഥകൾ -186 ]സുപ്രന് സങ്കടാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജനിച്ചപ്പം മുതൽ. അവന് മുറിച്ചുണ്ടാണ്. പല്ലു വന്നപ്പോൾ കോന്ത്രൻ പല്ലും. വലുതായപ്പോൾ മീശ കൊണ്ടു മറക്കാമെന്നു വിചാരിച്ചു. മീശയും ചതിച്ചു. അവിടെ മീശ വളർന്നില്ല. അവൻ കണ്ണാടിയുടെ മുമ്പിൽ നിന്നു നോക്കും. കൈ കൊണ്ട് വാ പൊത്തി നോക്കും. ഇതില്ലങ്കിൽ ഈ നാട്ടിലെ ഏറ്റവും സുന്ദരൻ താനാണ്. സുപ്രൻ്റെ ചിന്ത ശരിയാണ്. ഇനി വിവാഹം നടക്കില്ല. ഒരു കുട്ടിയ്ക്കും എന്നെ ഇഷ്ട്ടപ്പെടില്ല. സുപ്രൻ്റെ സങ്കടം ഇരട്ടിച്ചു. എന്നും അവൻ ഭഗവാനോട് പ്രാർത്ഥിക്കും.ഒരു ദിവസം അവനൊരു സ്വപ്നം കണ്ടു. നിൻ്റെ പ്രശ്നത്തിന് ഉടനേ പരിഹാരം ആകും എന്ന്. സുപ്രൻ പ്രതീക്ഷയോടെ കാത്തിരുന്നു..അപ്പഴാണ് സുപ്രനെ സംബന്ധിച്ചിടത്തോളം അനുഗ്രഹമായി ആ മഹാമാരി പടർന്നുപിടിച്ചത്. വായുവിലൂടെ പകരുന്ന ഈ അസുഖത്തിന് ചികിത്സയില്ല. മരുന്ന് ഇതുവരെ ക്കണ്ടു പിടിച്ചിട്ടില്ല.മാസ്ക്ക് ധരിക്കുക മാത്രം മാർഗ്ഗം. അത് ഗവന്മേൻ്റ് നിയമമാക്കി. സുപ്രന് സന്തോഷായി.കാരണം മാസ്ക്ക് തൻ്റെ വൈകല്യം മറച്ചു.ഇന്ന് നാട്ടിലെ ഏറ്റവും സുന്ദരൻ സുപ്രനാണ്.ഇനി ഒരു കല്യാണം കഴിക്കണം. പക്ഷേ പെണ്ണുകാണൽ പ്രോട്ടോക്കോൾ അനുസരിച്ചു മാത്രം.അതിനു് ഒരു വിട്ടുവീഴ്ച്ചയുമില്ല. നാട്ടിലെ നിയമം പാലിക്കണ്ടത് പൗരധർമ്മമാണ്. പെൺ വീട്ടുകാർക്ക് സുപ്ര നോട് ബഹുമാനം തോന്നി. എന്തൊരു സാമൂഹ്യ പ്രതിബന്ധത !. പെൺകുട്ടിയും അങ്ങിനെ തന്നെ ആയിരിക്കും. പെണ്ണുകണ്ടു. പരസ്പ്പരം ഇഷ്ടപ്പെട്ടു.വിവാഹച്ചടങ്ങു വരെ മാസ്ക്ക് ധരിച്ചു വേണം. വിവാഹം നടന്നു. രണ്ടു പേരും മണിയറയിൽ എത്തി. ഇനിമാസ്ക്ക് അഴിച്ചുമാറ്റാം. സുപ്രൻ പറഞ്ഞു. രണ്ടു പേരും മാസ്ക്ക് അഴിച്ചുമാറ്റി.സുപ്രൻഞട്ടിപ്പോയി. അവൾക്ക് ഇരുവശത്തും മുറിച്ചുണ്ട്. രണ്ടു പേരും മുഖത്തോട് മുഖം നോക്കി അന്തം വിട്ടിരിക്കുകയാണ്.പെട്ടന്ന് രണ്ടു പേരും പൊട്ടിച്ചിരിച്ച് കിടക്കയിലേക്ക് മറിഞ്ഞു.
Thursday, October 1, 2020
പ്രദ്യുമ്നൻ - കാമദേവാവതാരം [കൃഷ്ണൻ്റെ ചിരി- 64 ]വിദർഭയിലെ ഭീഷ്മകൻ്റെ പുത്രിയാണ് രുഗ്മിണി.ലക്'ഷമിദേവിക്കൊത്ത സൗന്ദര്യം.കൃഷണനെ ഭർത്താവായിക്കിട്ടാൻ വൃതം നോറ്റു കഴിയുന്നു.. പക്ഷേ രുക്മിണിയുടെ സഹോദരൻ രൂക്മി ചേതി രാജാവായ ശിശുപാലനുമായി രുക്മിണിയുടെ വിവാഹം തീരുമാനിച്ചു. വിവാഹദിവസം ശ്രീകൃഷ്ണൻ ശത്രു പാളയത്തിൽ നിന്ന് രുഗ്മിണിയേ തേരിൽക്കയറ്റി കൊണ്ടു പോരുന്നു. എതിർക്കാൻ വന്നവരെ മുഴുവൻ കൃഷ്ണൻ തോൽപ്പിച്ചു. രുഗ്മിയെ മാത്രം കൊല്ലാതെ വിട്ടു.?ദ്വാരകയിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഒരു ലക്ഷണമൊത്ത പുത്രൻ വേണം എന്ന് രുക്മിണി ശ്രീകൃഷ്ണ നോട് പറയുന്നു. ശ്രീകൃഷ്ണൻ - പരമശിവനെക്കാണാൻ കൈലാസത്തിലെത്തി. ബ്രഹ്മാവും അവിടെ എത്തി. പരമശിവൻ പണ്ട് കാമദേവനെ തൃക്കണ്ണാൽ ദഹിപ്പിച്ചിരുന്നു. കാമദേവന് പുനർജന്മം കൊടുക്കാൻ അവർ തീരുമാനിച്ചു.ശ്രീകൃഷ്ണൻ്റെയും രുക്മിണിയുടേയും പുത്രനായി മന്മഥന് പുനർജന്മം കിട്ടുന്നു.പ്രദ്യുമ്നൻ എന്ന് അവന് നാമകരണം ചെയ്തു.പക്ഷേ ശംബരൻ എന്ന അസുരൻ ഗർഭഗൃഹത്തിൽ നിന്ന് തന്നെ ആ ശിശുവിനെ അപഹരിച്ചു കൊണ്ടുപോയി സമുദ്രത്തിലെറിഞ്ഞു. കാമദേവൻ ജീവിച്ചാൽ തൻ്റെ ജീവൻ അപകടത്തിലാകുമെന്ന് അവന് ഒരു ശാപം കിട്ടിയിരുന്നു. അതു കൊണ്ടാണവൻ ഈ പാതകം ചെയ്തത് പക്ഷേ കുഞ്ഞിനെ ഒരു വലിയ മത്സ്യം വിഴുങ്ങി. ആ മത്സ്യത്തിനെ ഒരു മുക്കുവൻ വലയിലാക്കി. അതിനെ ശംബരാസുരന് കൊണ്ടുപോയിക്കൊടുത്തു.. ശംബരൻ അതിനെപ്പാകം ചെയ്യാൻ ശംബരൻ്റെ പാചകക്കാരി മായാവതി യേ ഏൾപ്പിച്ചു.ഈ മായാവതി കാമദേവൻ്റെ ഭാര്യ ആയിരുന്ന രതിയുടെ പുനർജൻമ്മ മായിരുന്നു.ആ മത്സ്യത്തിനുള്ളിൽ അതിതേജസ്വി ആയ ഒരു കുഞ്ഞിനെ കണ്ട് അവൾ അത്ഭുതപ്പെട്ടു. അവനെ ശംബരൻ അറിയാതെ വളർത്തി വലുതാക്കി.നാരദനിൽ നിന്ന് പൂർവ്വജന്മ രഹസ്യം മനസിലാക്കിയ അവർ വിവാഹിതരാകാൻ തീരുമാനിച്ച. പ്രദ്യുമ്നനെ മായാവിദ്യകൾ മുഴുവൻ പഠിപ്പിച്ചു. ശംബരനേ വധിച്ച് തന്നെ മോചിപ്പിക്കാൻ രതി പ്രദ്യുമ്ന നോട് ആവശ്യപ്പെട്ടു.പ്രദ്യുമ്നൻ ശംബരാസുരനുമായി യുദ്ധം ചെയ്ത് അവനെ വധിച്ചു.പ്രദ്യുമ്നനും രതിയും മധുരാപുരിയിൽ എത്തി. രുക്മിണിക്ക് ആദ്യം ആളെ മനസിലായില്ല. പുത്ര വിയോഗത്തിൽ ദുഖിച്ചു കഴിഞ്ഞിരുന്ന രക്മിണിക്ക് തൻ്റെ മകൻ ആണ് പ്രദ്യുമ്നൻ എന്നു മനസിലായപ്പോൾ സന്തോഷായി. ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അപ്പഴേക്കും ശ്രീകൃഷ്ണനും എത്തി. ശ്രീകഷ്ണൻ്റെയും. കാമദേവൻ്റെയും സൗന്ദര്യം ഒത്തുചേർന്ന പ്രദ്യുമ്നൻ ഹിന്ദു പുരാണത്തിലെ ഏറ്റവും സുന്ദരപുരുഷനായിട്ടാണ് കണക്കാക്കിയിട്ടുള്ളത്
Tuesday, September 29, 2020
മുത്തശ്ശാ പാച്ചൂന് "ബ്രയിൻ സ്റ്റോം " [ അച്ചുവിൻ്റെ ഡയറി-397 ]മുത്തശ്ശൻ പേടിച്ചു. പേടിക്കണ്ട അത് പാച്ചുവിൻ്റെ ഓൺലൈൻ ക്ലാസിൻ്റെ ഒരു രീതിയാണ്. കിൻ്റർഗാർഡനിലെ കുട്ടികൾക്ക് എഴുതാനറിയില്ലല്ലോ. അവർക്ക് വേണ്ടിയുള്ള ഒരു ഓൺലൈൻ ക്ലാസിൻ്റെ ഒരു സെക് ക്ഷൻആണിത്. മോനിട്ടറിന് മുമ്പിൽ അവനെ കൂടുതൽ സമയം പിടിച്ചിരുത്താൻ പാടാണ്. പക്ഷേ ഈക്ലാസ് അവനിഷ്ടാണ്. കണ്ണടച്ചിരുന്ന് പത്തു മിനിട്ട് ചിന്തിക്കാൻ പറയും. സ്റ്റാർട്ട് ചെയ്യാനും സ്റ്റോപ്പ് ചെയ്യാനും ടീച്ചർ ബല്ല് കൊടുക്കും. അവർക്കിഷ്ടമുള്ളത് എന്തും ചിന്തിക്കാം. അവൻ കണ്ണടച്ച് ഇരുന്നു.. കുട്ടികളുടെ ഇമ്മാ ജിനേഷൻ വളരാനാണീ ക്ലാസ്.അവസാനം ടീച്ചർ ബല്ലടിച്ചു. അവൻ കണ്ണു തുറന്നു.നാലുപാടും നോക്കി. ഒരു ഡ്രോയി ഗ് പേപ്പർ എടുത്ത് അതിൽ നിങ്ങൾ ചിന്തിച്ചത് വരയ്ക്കാൻ പറഞ്ഞു. അവൻ പേപ്പർ എടുത്ത് വരച്ചു തുടങ്ങി. മുത്തശ്ശൻ ബൈക്കിൽ കയറ്റിക്കൊണ്ടു സ്പീഡിൽ പോകുന്നതാ വരച്ചത്. അവൻ്റെ ബൈക്ക് കണ്ടപ്പോൾ അച്ചൂന് ചിരി വന്നു.കുട്ടിയല്ലേ? നന്നായി എന്നച്ചു അവനോട് പറഞ്ഞു. ഇനി അവർ എന്താണ് വരച്ചത് എന്ന് ടീച്ചറോട് വിശദീകരിച്ച് ,വരച്ചത് കാണിക്കണം. മുത്തശ്ശൻ്റെ കൂടെ ബൈക്കിൽ സ്പീഡിൽ പോകുന്നത് എന്നാണ് അവൻ പറഞ്ഞത്. ഇനി അതു് ഒരു ബയൻ്റിൽ ഒട്ടിച്ച് സ്റ്റഡീ റൂമിൽ തൂക്കാൻ പറഞ്ഞു.അവൻ ഏട്ടനുമായി അടിയുണ്ടാക്കുന്നത് വരയ്ക്കാത്തത് ഭാഗ്യം.
രജകനും ശ്രീകൃഷ്ണനും [ കൃഷ്ണൻ്റെ ചിരി- 63]മധുരാപുരി ചുറ്റിക്കറങ്ങി ജനഹിതവും, വേദനയും, ബുദ്ധിമുട്ടുകളും അറിയണം.അതിനാണ് കംസവധത്തിനു മുമ്പ് ജനമദ്ധ്യത്തിലേക്കിറങ്ങിയത്. അപ്പോൾ ഒരു രജകൻ എതിരേ വന്നു. ഒരു വസ്ത്രവ്യാപാരി. കംസരാജധാനിയിലേക്ക് വസ്ത്രങ്ങൾ എത്തിക്കുന്നവരുടെ തലവൻ.സ്വതവേ ദുഷ്ടനും അപവാദ പ്രചാരകനുമായ അവൻ കംസൻ്റെ അടുത്തുള്ള തൻ്റെ സ്വാധീനത്തിൻ്റെ പേര് പറഞ്ഞ് പാവങ്ങളെ നിരന്തരം ദ്രോഹിച്ചു കൊണ്ടിരുന്നു.തനിക്കും കൂട്ടുകാർക്കും കുറച്ച് വസ്ത്രങ്ങൾ തരൂ എന്ന് കൃഷ്ണൻ താഴ്മയായി അവനോടാവശ്യപ്പെട്ടു."ഛീ.. വഴിയിൽ നിന്ന് മാറി നിൽക്ക് നിന്നെപ്പോലെ കാലിമേച്ചു നടക്കുന്ന ഗോപാലന്മാർക്കുള്ളതല്ല ഈ വസ്ത്രങ്ങൾ.ഇത് കംസരാജധാനിയിലേക്കാണ്. വഴിയിൽ നിന്ന് മാറി നിന്നില്ലങ്കിൽ രാജ കിങ്കരന്മാരെക്കൊണ്ട് നിന്നെ ഞാൻ കൊല്ലിയ്ക്കും." വീണ്ടും കൃഷ്ണൻ ആവശ്യപ്പെട്ടപ്പോഴും അവൻ കൃഷ്ണനെ അപമാനിക്കുന്നത് തുടർന്നു.പക്ഷേ കുഷ്ണൻ്റെ ഒരു ചെറിയ താഡനത്തിന് അവൻ കാലപുരി പൂകി. അവൻ്റെ കൂട്ടുകാർ ഭയന്ന് വസ്ത്രമുപേക്ഷിച്ച് പാലായനം ചെയ്തു. ആ വസ്ത്രങ്ങൾ മുഴുവൻ ശ്രീകൃഷ്ണൻ പാവങ്ങൾക്ക് വിതരണം ചെയ്തു.ഇനി ഈ രജകൻ ആരായിരുന്നു എന്നു നോക്കാം. ശ്രീ രാമാവതാരത്തിൽ സീതയെപ്പറ്റി അപവാദം പ്രചരിപ്പിച്ച രജകൻ്റെ പുനർജന്മമാണവൻ. വേറൊരാൾ തട്ടിക്കൊണ്ടുപോയി പാർപ്പിച്ച സ്ത്രീയെ രാജപത്നി ആയി വാഴിക്കുന്ന രാജാവ് നമുക്ക് അപമാനമാണ് എന്നാണവൻ അന്നു പറഞ്ഞത്. പാവം സീതയേ അപമാനം ഭയന്ന് അന്ന് ശ്രീരാമൻ കാട്ടിലുപേക്ഷിച്ചു. അന്ന് മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രൻ അവനെ ശിക്ഷിച്ചില്ല. പക്ഷേ ശ്രീകൃഷ്ണൻ.! ഭൂമിക്ക് ഭാരമായി മനുഷ്യർക്ക് ഉപദ്രവം മാത്രം നൽകുന്നവരെ വച്ചുപൊറുപ്പിക്കില്ല. അതുകൊണ്ടാണവനെ കൊന്നുകളഞ്ഞത്. കംസ രാജധാനിയിലെ സ്വാധീനം പറഞ്ഞ് പാവങ്ങളെ ഭയപ്പെടുത്തുന്ന എല്ലാവർക്കും ഇതൊരു പാഠവുമായി.
ഞാനറിഞ്ഞില്ല. [ കീശക്കഥകൾ -186 ]അച്ഛന് മഹാമാരി. അമ്മയ്ക്കും ആരംഭം.തുടർന്ന് അച്ഛൻ്റെ മരണം. എല്ലാത്തിനും കാരണം ഞാൻ. ഇടനെഞ്ചു പൊട്ടുന്നു. ഭ്രാന്തു പിടിക്കുന്ന പോലെ. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ തുടങ്ങിയതാണ് രാഷ്ടീയത്തോടുള്ള ആവേശം. പിന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വേണ്ടി മാത്രമായി പഠനം.കഷ്ട്ടപ്പെട്ടു പഠിപ്പിച്ച അച്ഛനോട് ചെയ്ത ആദ്യത്തെ ചതി. തുന്നിച്ചേർത്ത ഒരു വെളുത്ത ഷർട്ടും ഒരു പോക്കറ്റ് സയറിയും. യൂണിഫോം കൽപ്പിച്ചു തന്നു. പിന്നെ രാഷ്ട്രീയ നേതാക്കന്മാരുടെ ചട്ടുകമായത്ഞാനറിഞ്ഞില്ല,. പ്രലോഭനങ്ങൾ ആവേശമായപ്പോൾ പഴയ ആദർശങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടതും ഞാനറിഞ്ഞില്ല.ഭീകര പകർച്ചവ്യാധിക്കെതിരേ ആയിരുന്നു പിന്നെ എൻ്റെ രാഷ്ട്രീയം. പക്ഷേ എപ്പഴോ കാലിടറി. രാഷ്ട്രീയ നേതാക്കൾ ജന്മിയും ഞാൻ അടിയാനുമായതും ഞാനറിഞ്ഞില്ല. പിന്നെ ആഹ്വാനമനുസരിച്ച് പകർച്ചവ്യാധി വകവയ്ക്കാതെ സമരം.അഴിമതിക്കെതിരായ സമരം എന്നു പട്ടം കിട്ടിയപ്പോൾ ആവേശത്തോടെ തെരുവിലിറങ്ങി. വ്യാധിയുടെ ലക്ഷണങ്ങൾ കണ്ടപ്പഴുംകൂട്ടായ സമരത്തിന് കൂടെ നിന്നു. അസുഖമായവര് പുറത്തറിയിക്കരുത്. രഹസ്യ നിർദ്ദേശം. അച്ഛൻ മരിച്ചിട്ട് ആരും തിരിഞ്ഞു നോക്കിയില്ല. ഈ മഹാമാരിക്കാലത്തെ നിയമം. എല്ലാം സഹിച്ചു. പക്ഷേ എൻ്റെ എല്ലാമെല്ലാമായ പാർട്ടി ഓഫീസിൽ അസുഖം കാരണം എന്നെ വിലക്കിയപ്പോൾ തകർന്നു പോയി.എൻ്റെ സ്വബോധം നഷ്ടപ്പെട്ട പോലെ. അപ്പഴേക്കും ഏതാണ്ട് ഇന്മാദത്തിൻ്റെ വക്കിലെത്തിയത് ഞാനറിഞ്ഞില്ല.. പിന്നെ മഹാമാരിയുടെ വിത്ത് വാരി എറിഞ്ഞ് മഹാകാളിയുടെ അവതാരമായി മാറിയ ഞാൻ സമൂഹത്തിൽ താണ്ഡവനൃത്തമാടി. എല്ലാം നഷ്ടപ്പെട്ടവൻ്റെ താണ്ഡവം
Monday, September 28, 2020
കാലയവനനും ശ്രീകൃഷ്ണനും [കൃഷ്ണൻ്റെ ചിരി- 62]കംസനെ കൊന്നതിന് പ്രതീകാരമായി ജരാസന്ധൻ കൃഷ്ണനോട് യുദ്ധം ചെയ്തു.പതിനെട്ട് വട്ടം.കൃഷ്ണനെ തോൽപ്പിക്കാൻ പറ്റിയില്ല. അപ്പഴാണ് ജരാസന്ധ ൻ്റെ സുഹൃത്ത് ദുഷ്ടനായ കാലയവനൻ കൃഷ്ണനുമായി ഏറ്റുമുട്ടിയത്. അവന് പരമശിവൻ ഒരു വരം നൽകിയിട്ടുണ്ട് ഒരായുധം കൊണ്ടോ, കൈ കൊണ്ടോ ആർക്കും അവനെ കൊല്ലാൻ പറ്റില്ല എന്ന്. ആ ഹുങ്കിലാണ് കൃഷ്ണനുമായി ഏറ്റുമുട്ടിയത്.കൃഷ്ണൻനിരായുധനായി അവൻ്റെ മുമ്പിൽ വന്നു.കൃഷ്ണനെപ്പിടിച്ച് വധിക്കാനായി അവൻ ഓടി അടുത്തു. കൃഷ്ണൻ പേടിച്ച പോലെ ഓടി.പുറകെ കാലയവനനും.കൃഷ്ണൻ ഓടി ഓടി ഒരു ഗുഹയിലൊളിച്ചു. പുറകേ അവനും ഗുഹയിൽക്കയറി. കുറേ ചെന്നപ്പോൾ അവിടെ ഒരാൾ കിടന്നുറങ്ങുന്നു. കൃഷ്ണൻ്റെ ഉത്തരീയവും പുതച്ച്.കൃഷ്ണനാണന്നുറച്ച് കാലുകൊണ്ട് ഒററച്ചവിട്ട്. കാലങ്ങളായി നിന്ദ്രയിലായിരുന്ന മുചുകുന്ദൻ എന്ന മഹർഷി ആയിരുന്നു അത്. തൻ്റെ നിദ്രക്ക് ഭംഗം വരുത്തിയതിൽ ക്രുദ്ധനായ മഹർഷി രൂക്ഷമായി അവനെ നോക്കി.ആ നോട്ടത്തിൽ അവൻ ഭസ്മമായി.ഇഷാക്കുവംശത്തിലെ മന്ധാതാവ് എന്ന രാജാവിൻ്റെ പുത്രനായിരുന്നു മുചു കുന്ദൻ.വീരപരാക്രമി ആയ അവനെ ഇന്ദ്രൻ ദേവ സംരക്ഷകനായി ദേവലോകത്തു നിയമിച്ചു. പരമശിവൻ്റെ പുത്രൻ സുബ്രമണ്യൻ ആ ചുമതല ഏറ്റെടുക്കുന്നവരെ അതു തുടർന്നു. സംപ്രീതനായ ഇന്ദ്രൻ മുചുകുന്ദനോട് ഒരു വരം ആവശ്യപ്പെട്ടോളാൻ പറഞ്ഞു. ഇത്രയും കാലം ഊണും ഉറക്കവുമുപേക്ഷിച്ച് ദേവരക്ഷക്ക് വേണ്ടി ജീവിച്ചു. എനിക്ക് സ്വസ്ഥമായി ഒന്നുറങ്ങിയാൽ കൊള്ളാമെന്നുണ്ട്. ദീർഘനിന്ദ്രക്കുള്ള വരം തന്നാൽ മതി എന്നു പറഞ്ഞു. ഇന്ദ്രൻ സമ്മതിച്ചു.കൂടെ ഒന്നുകൂടി പ്പറഞ്ഞു നീ ഉണർന്നാൽ ആദ്യം കാണുന്ന ആൾ ഭസ്മമായാത്തീരും.ഈ കാര്യങ്ങൾ അറിയാവുന്ന കൃഷ്ണൻ കാലയവനനെ ആഗുഹയിൽ എത്തിച്ചത്. തൻ്റെ ഉത്തരീയം കൊണ്ട് മഹർഷിയെ പുതപ്പിച്ചതും കൃഷ്ണനാണ്.അങ്ങിനെ ആയുധവും കയ്യും ഉപയോഗിക്കാതെ തന്നെ കാലയവനൻ കാലപുരി പൂകി.കൃഷ്ണൻ മഹർഷിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.ശ്രീകൃഷ്ണനെതാണ് തൊഴുത് അനുഗ്രഹം വാങ്ങി. കലിയുഗാരംഭമായി എന്നു മഹർഷിക് മനസിലായി.അവിടെത്തന്നെ ആശ്രമം കെട്ടി ശിഷ്യഗണങ്ങളോടൊത്ത് അവിടെ വസിച്ചു. ദുഷ്ട്ടനിഗ്രഹം വൃതമാക്കിയ കൃഷ്ണൻ തൻ്റെ യാത്ര തുടർന്നു.തൻ്റെ സ്വതസിദ്ധമായ ചിരിയോടെ...
Sunday, September 27, 2020
സാളഗ്രാമം [നാലുകെട്ട് - 330] തറവാട്ടിൽ പൂജക്ക് പീഠത്തിൽ ആറ് സാളഗ്രാമങ്ങൾ ഉണ്ട്. നല്ല കറുത്ത നിറമുള്ള ഒന്ന് "ലക്ഷ്മീ ജനാർദനം" എന്ന ആപൂർവസാളഗ്രാമമാണന്ന് മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ ചാരനിറമുള്ള പ്രദ്യുമ്നം. ചെറുത് വാമനം പിന്നെ ലക്‌ഷ്മി നാരായണം, സുദർശനം, അനിരുദ്ധം. അതിൽ ഒരെണ്ണത്തിൽ ഒരു വശത്ത് ഒരു ദ്വാരം കാണാം. അതിലൂടെ നോക്കിയാൽ അതിനുള്ളിൽ സ ർ പ്പിള ആകൃതിയിൽ രേഖകൾ കാണാം. അതിൻ്റെ ആകൃതി നോക്കിസാളഗ്രാമങ്ങൾ പത്തൊമ്പതോളം തരങ്ങൾ ഉണ്ട്.ഇവിടെ പീ0 ത്തിൽ വച്ച് പൂജിയ്ക്കുന്നതെല്ലാം വിഷണു സങ്കൽപ്പത്തിലാണ്. വിഗ്രഹം ഉണ്ടാക്കാൻ ഏറ്റവും ഉത്തമം ഈ സാളഗ്രാമശിലകളാണത്രേ. ശരിക്ക് ഇതൊരു ഫോസിൽക്കല്ലുകളാണ്. അമോണൈയ്ററുകൾ .'നേപ്പാളിലെ ഗണ്ഡക എന്ന നദിയിലാണ് ലക്ഷണമൊത്ത സാളഗ്രാമങ്ങൾ കാണാറ്.ആ നദിയിൽ വളരുന്ന "വജ്ര ദന്തം " എന്ന ജീവികൾ അതിൻ്റെ ശ്രവംകൊണ്ട് കളിമണ്ണ് കുഴച്ച് കൂടുണ്ടാക്കി അതിൽ വസിക്കുന്നുവത്രേ. നല്ല കടുപ്പമുള്ളതായിത്തീരുന്ന ഈ കല്ലുകൾ ഒരിയ്ക്കലും നശിക്കുന്നില്ല.ക്രമേണ നദിയിലെ ശക്തിയായ ഒഴുക്കിൽ ഉരുണ്ട കല്ലുകളായി മാറുന്നു. ചിപ്പിയിലെ മുത്ത് പോലെ അതിലും രത്നങ്ങൾ ഉണ്ടന്നു വിശ്വസിക്കുന്നവരും അനവധിയുണ്ട്. പ്രകൃതിയിലെ ഇങ്ങിനെയുള്ള അപൂർവ്വ സൃഷ്ടികൾ ക്ക് ദൈവ സങ്കൽപ്പം കൊടുത്ത് ആരാധിക്കുന്ന പ്രകൃതീ പൂജ ഹിന്ദു സംസക്കാരത്തിൽ പലിടത്തും കാണാം. സാളഗ്രാമം പോലെ രുദ്രാക്ഷവും അതിനൊരുദാഹരണമാണ്. വൈഷ്ണ സങ്കൽപ്പമാണ് പ്രധാനമായും.പാലാഴി മഥനത്തിൽ നിന്നു കിട്ടിയ അമൃത് സംരക്ഷിക്കുന്ന മോഹിനിയുമായും ഇതിനെ ബന്ധപ്പെടുത്തുന്ന ഒരു കഥയുണ്ട്. അതു കൊണ്ട് അപൂർവ്വമായി ശൈവ സങ്കൽപ്പത്തിലും സാളഗ്രാമപൂജകണ്ടു വരുന്നു. സ്ത്രീകൾ ഇതു തൊടുന്നതും, പൂജിക്കുന്നതും നിഷിദ്ധമാണത്രേ എന്തായാലും ഈ കുടുംബത്തിൻ്റെ സകല ഐശ്വര്യത്തിനും കാരണം ഈ ലക്ഷ്മീ ജനാർദനം ആണന്ന് പൂർവികൾ വിശ്വസിച്ചിരുന്നു.
Saturday, September 26, 2020
ലാഭവീതം... [ കീശക്കഥകൾ -185 ]റബർ വെട്ടിയിട്ട് ഒരു മാസമായി, ഇന്ന് മുതലാളിയെക്കാണണം. വഴക്കു കിട്ടിയതു തന്നെ. കാണിച്ചത് തെമ്മാടിത്തരമാണ്. വേറൊരു കോളു കിട്ടിയപ്പോൾ പോയതാണ്.അസുഖമാണന്നാണ് പറഞ്ഞത്. ചതിയാണ് ചെയ്തത്. വഴക്കു പറയുന്നത് മുഴുവൻ കേൾക്കാനുള്ള തയാറെടുപ്പിലാണ് പോകുന്നത്,. നാളെ മുതൽ കൃത്യമായി വെട്ടിക്കൊളാം എന്നു പറഞ്ഞു നോക്കണം.മുതലാളി നല്ല മൂഡിലായാൽ മതിയായിരുന്നു.മുതലാളി പൂമുഖത്ത് ചാരുകസേരയിൽ ഇരിക്കുന്നുണ്ട്. "ഹലോ .. ഇതാരാ? നമ്മുടെ റബർ വെട്ടുകാരനല്ലേ.? കണ്ടിട്ടൊരുപാട് നാളായി. ""മാപ്പ് തരണം ഒരു മാസമായി വെട്ടാൻ പറ്റിയില്ല.""സാരമില്ല ഞാൻ കണക്കു കൂട്ടിയപ്പോൾ എനിക്ക് മൂവ്വായിരം രൂപാ ലാഭമാണ്. നീ വെട്ടാത്തതു കൊണ്ട്. വെട്ടിയിരുന്നെങ്കിൽ ഇരുപത്തി ഒരായിരം രൂപയോളം കിട്ടിയേനേ? പക്ഷേ നിനക്ക് വെട്ടുകൂലി ഇരുപത്തിനാലായിരം രൂപയോളം തരണം.അതായത് കഴിഞ്ഞ മാസം നീവെട്ടാത്തതു കൊണ്ട് മൂവ്വായിരം രൂപാ ലാഭം. അതിൻ്റെ പകുതി നിനക്ക് ലാഭവീതമായിത്തരാമെന്നു വച്ചു.ഈ കവറിൽ ആയിരത്തി അഞ്ഞൂറു രൂപയാണ്.അത് നിനക്കിരിക്കട്ടെ.
Friday, September 25, 2020
മുത്തശ്ശാ അച്ചു " ടൂബാ " എന്ന മ്യൂസിക്കൽ ഇൻട്രമെൻ്റ് സിലക്റ്റ് ചെയതു [അച്ചു ഡയറി-396]ഓൺലൈൻ ക്ലാസ് ബോറടിച്ചു തുടങ്ങി.കൂട്ടുകാരെ നന്നായി മിസു ചെയ്യുന്നു മുത്തശ്ശാ.ബാക്കി പല കാര്യങ്ങളിലും ഓൺലൈൻ ക്ലാസ് കൊള്ളാം. വീട്ടിലാകുമ്പോൾ ബോറടിക്കുമ്പോൾ ഗിത്താറു വായിക്കാം, ടി.വി.കാണാം. സ്കൂളിൽ ഒരു വർഷം ഒരു പുതിയ മ്യൂസിക്കൽ ഇൻട്രമെൻ്റ് പരിചയപ്പെടണം. എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്ന് അത് തരും. ഇത്തവണയും കിട്ടി. പോയി മേടിക്കണ്ടി വന്നു. അച്ചു സെലക്റ്റ് ചെയ്തത് " ട്യൂബാ " എന്നബ്രാസ് മ്യൂസിക്കൽ ഇൻട്രമെൻ്റ് ആണ്. ഒരു വലിയ പെട്ടിയിൽ വച്ച് തന്നു.ബ്രാസ് ഫാമിലിയിൽപ്പെട്ട ഒരു വലിയ ഉപകരണമാണത്.ലിപ്പ് വൈബ്രേഷൻ കൊണ്ടാണത് വായിക്കുന്നത്. ഒരു വിൻഡ് ഇൻട്രമെൻ്റ് കൂടി പഠിക്കാമെന്ന് വിചാരിച്ചു.സ്ട്രിഗ് ഇൻട്രമെൻ്റ് അച്ചു പഠിക്കുന്നുണ്ട്.നല്ല വലിപ്പമാണ്. സ്വർണ്ണo പോലെ വെട്ടിത്തിളങ്ങും.ലോവസ്റ്റ് പിയച്ചിലുള്ള ഒരുപകരണമാണിത്. നമ്മുടെ നാട്ടിലെ ബാൻഡ് മേളത്തിന് ഉപയോഗിക്കുന്നതു പോലെ ഒന്നാണ് ട്യൂബാ. അഞ്ച് വാൽവാണി തിന്.ലാർജ് സൈസ്.ഡീപ് സൗണ്ട്. പക്ഷേ വീട്ടിൽ കൊണ്ടുവന്ന് ഒന്നു ഉറക്കെ വായിയ്ക്കാൻ പറ്റിയില്ല. അച്ഛൻ ഓൺലൈനിലിൽ വർക്കു ചെയ്യുമ്പോൾ ഡിസ്റ്റർബൻസാകും. പക്ഷേ പാച്ചു എടുക്കാതെ സൂക്ഷിക്കാനാ പണി. അതു് കണ്ടപ്പഴേ അതിൽ വെള്ളം നിറച്ചു വയ്ക്കാനാ അവൻ്റെ പ്ലാൻ. അതാ പേടി.
ഉപശ്ലോകൻ -ശ്രീകൃഷ്ണപുത്രൻ [കൃഷ്ണൻ്റെ ചിരി- 61]ആദ്യമായി മധുരാനഗരിയിൽ എത്തിയ ശ്രീകൃഷ്ണൻ ആദ്യം കണ്ടുമുട്ടുന്നത് കുബ്ജയേആണ്. കംസന് കുറിക്കൂട്ടുകളുമായി പോയ ത്രിവിക്ര എന്ന സൈരന്ധ്രി .അവൾ ജന്മനാ കൂനിയാണ്. ഭഗവാൻ്റെ സാന്നിദ്ധ്യമാണ് തൻ്റെ കൂന് മാറാൻ കാരണമെന്ന് കുബ്ജു വിശ്വസിച്ചു.കൃഷ്ണൻ്റെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണൻ്റെ തിരുനെറ്റിയിൽ അവൾ തന്നെ തിലകം ചാർത്തി. ഒരു ദിവസം അങ്ങ് എൻ്റെ ആഥിത്യം സ്വീകരിക്കണം എന്നു പറഞ്ഞു.ഇനി ഒരിയ്ക്കൽ വരുമെന്ന് അന്ന് വാക്കു കൊടുത്തതാണ്. വിദ്യാഭ്യാസം പൂർത്തിയാക്കി തിരിച്ചെത്തിയ കൃഷ്ണൻ ത്രിവിക്ര ക്ക് കൊടുത്ത വാക്ക് മറന്നില്ല. അക്രൂരനോട് കൂടി അവളുടെ ഭവനത്തിലെത്തി.അവൾ സന്തോഷം കൊണ്ട് മറിമറന്നു.അവൾ അതീവ സുന്ദരി ആയിരിക്കുന്നു. കൃഷ്ണൻ വിചാരിച്ചു. അങ്ങ് കുറച്ചു ദിവസം എൻ്റെ ആഥിത്യം സ്വീകരിച്ച് ഇവിടെ കൂടിയെങ്കിൽ. അവൾ മടിച്ചു മടിച്ച് അവളുടെ ആഗ്രഹം പ്രകടിപ്പിച്ചു.ശ്രീകൃഷ്ണൻ സമ്മതിച്ചു.അങ്ങിനെ കുബ് ജയിൽ ശ്രീകൃഷ്ണന് ജനിച്ച പുത്രനാണ് ഉപശ്ലോകൻ. അതിബുദ്ധിമാനായ കൃഷ്ണപുത്രൻ നാരദമുനിയിൽ നിന്നും "പഞ്ചരാത്രം " എന്ന തത്വത തന്ത്രത്തെ ഗ്രഹിച്ചു.സംഖ്യാ യോഗാചാര്യനായ ഉപശ്ലോകൻ അറിവിൻ്റെ അവതാരമായി ശോഭിച്ചു.കുബ്ജ ,രാമാവതാര സമയത്ത് കൈയേയിയുടെ തോഴി ആയിരുന്ന മഥര ആയിരുന്നു എന്നൊരു കഥയുണ്ട്. അന്ന് ശ്രീരാമനെ പതിനാലു വർഷം വനത്തിലേയ്ക്കയച്ചത് കൈകേയിയെ മഥര പ്രലോഭിപ്പിച്ചത് കൊണ്ടാണ്. പിന്നീടതാണ് ദുഷ്ട നിഗ്രഹത്തിന് കാരണമായത്. ഭഗവാൻ അന്ന് മഥരയോട് കടപ്പെട്ടിരിക്കുന്നു എന്ന് ശ്രീരാമൻ ഓർക്കുന്നുണ്ട്. അതിനുള്ള പ്രത്യുപകാരമായാണ് കൃഷ്ണാവതാരത്തിൽ ഈ സൗഹൃദ സംഗമം എന്നാണ് കഥ.
Thursday, September 24, 2020
വിഷ്ണു ദേവൻ സാർ - എൻ്റെ പ്രിയപ്പെട്ട കായികാദ്ധ്യാപകൻ [ ഗുരുപൂജ - 6 ] കുറിച്ചിത്താനത്ത് ആദ്യകാലത്ത് ഫുട്ബോൾ നന്നായി പ്രചാരത്തിലുണ്ടായിരുന്നു. അന്ന് ചിരട്ടപ്പാൽ വീർപ്പിച്ചെടുത്ത് അതിനു മുകളിൽ ഒട്ടുപാൽ ചുറ്റിയാണ് പന്ത് ഉണ്ടാക്കാറ്. അന്നത്തേകളിക്കാരിൽ ചിലർ ഇന്നും ജീവിച്ചിരിപ്പുണ്ട്. അതിനു ശേഷമാണ് വിഷ്ണു ദേവൻ സാർകുറിച്ചിത്താനം ഹൈസ്ക്കൂളിൽ കായികാദ്ധ്യാപനായെത്തുന്നത്.നല്ല ചെറുപ്പം. കാരിരുമ്പു പോലത്ത ശരീരം. സരസൻ.ആ സ്നേഹത്തോടെയുള്ള പെരുമാറ്റ രീതി കൊണ്ട് തന്നെ കുട്ടികൾക്കും നാട്ടുകാർക്കും സാറ് പ്രിയങ്കരനായിരുന്നു. കായികാദ്ധ്യാപകനായിരുന്നെങ്കിലും അന്ന് ചില വിഷയങ്ങളിൽ ക്ലാസെടുക്കാറുണ്ട്. അദ്ദേഹം ശാസ്ത്രീയമായ പരിശീലനം കൊണ്ട് സ്കൂളിൽ ഒരു നല്ല ഫുട്ബോൾ ടീമിനെ വാർത്തെടുത്തു.സ്കൂൾ ടൈം കഴിഞ്ഞാലും നാട്ടിലുള്ള കായിക പ്രേമികളെ വിളിച്ചു കൂട്ടി ശാസ്ത്രീയമായി പരിശീലിപ്പിച്ച് ഫുട്ബോളും, വോളീബോളും.. ബോൾ ബാറ്റ് ബിന്ണ്ടനും ഒക്കെ ഈ നാടിൻ്റെ കായിക സംസ്കാരത്തിൻ്റെ ഭാഗമാക്കി. അന്ന് സ്കൂളിൽ ഡ്രില്ലിന് ഒരു പീരിയഡ് ഉണ്ട്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള പീരിയഡ്. വിരസമായ ക്ലാസ് മുറികളിൽ നിന്ന് ഒരു മോചനം .അപ്പോൾ ആ അദ്ധ്യാപകൻ ഒരു കൂട്ടുകാരൻ്റെ തലത്തിലേക്ക് എത്തും. ഞങ്ങളുടെ ഒക്കെ ഒരു ഹീറോ ആയിരുന്നു വിഷ്ണു ദേവൻ സാർ. സാർ എൻ്റെ അടുത്താണ് താമസിച്ചിരുന്നത്. ഇല്ലപ്പറമ്പിൽ ഒരു വലിയ കളമുണ്ട്. എന്നും സാറ് അവിടെയാണ് കുളിയ്ക്കാൻ വരാറ്. ശാസ്ത്രിയമായി എന്നെ നീന്തൽ അഭ്യസിപ്പിച്ചത് സാറായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട വിഷ്ണു ദേവൻ സാറിൻ്റെ അകാലമരണം ഇന്നും മനസിൽഒരു നൊമ്പരമായി അവശേഷിക്കുന്നു.
Wednesday, September 23, 2020
ശ്രീകൃഷ്ണൻ്റെ ഗുരുദക്ഷിണ [കൃഷ്ണൻ്റെ ചിരി- 6o]രാമകൃഷ്ണന്മാരുടെ വിദ്യാഭ്യാസം. ഗർഗ്ഗ മുനിയാണ് അവരെ സന്ദീപനി മഹർഷിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടത്.സുദാമാവും അവിടെത്തന്നെ പഠിക്കാൻ എത്തി.അറുപത്തിനാലു കലകളും, ധനുർവേദവും എല്ലാം വളരെപ്പെട്ടന്ന് അവർ ഹൃദിസ്ഥമാക്കി.അങ്ങിനെ പഠന കാലം ചുരുങ്ങിയ സമയം കൊണ്ട് വിജയകരമായി അവർപൂർത്തിയാക്കി.ഗുരുത്വം എന്നത് ഗുരുശിഷ്യബന്ധത്തിൻ്റെ ഒരു ഉന്നതതലമാണ്. അത് വേണ്ടുവോളം അനുഗ്രഹിച്ചരുളിയിരുന്നു മഹർഷി.ഇനി ഗുരുദക്ഷിണ.സന്ദീപനിയുടെ പുത്രൻ പ്രഭാസ തീർത്ഥത്തിൽ സ്റ്റാനത്തിനു പോയതാണ് പിന്നെ കണ്ടിട്ടില്ല. അവനെക്കണ്ടു പിടിച്ച് തരണം എന്നതാണ് മുനി ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്. ശ്രീകൃഷ്ണൻ പ്രഭാസ തീർത്ഥത്തിലേക്ക് പുറപ്പെട്ടു.അതിനടിയിൽ ക്രൂരനായ ഒരസുരൻ പാർക്കുന്നുണ്ട്. ശംഖ:ാ സുരൻ. അവനാണ് ഗുരു പുത്രനെ അപഹരിച്ചത് എന്ന് കൃഷ്ണന് മനസിലായി. പഞ്ചജൻ എന്നും അവനെപ്പറയും.ശ്രീകൃഷ്ണൻ ഗുരു പുത്രനെ വിട്ടുതരാൻ ആവശ്യപ്പെട്ടു.. അവൻ അനുസരിച്ചില്ല. വെള്ളത്തിനടിയിൽ പാഞ്ചജന്യം എന്ന വിശിഷ്ടമായ ഒരു ശംഖുണ്ട്. അവൻ അതിനകത്ത് ഒളിച്ചു.ശ്രീകൃഷ്ണൻ തീർത്ഥത്തിലേക്ക് ചാടി. മുങ്ങിത്താഴ്ന്ന് അവനുമായി യുദ്ധം ചെയ്തു.. അവനെവധിച്ചു. അവൻ്റെ തടവിലായിരുന്ന മൃതപ്രായനായ ഗുരു പുത്രനേ വീണ്ടെടുത്തു. ഈശ്വര കൃപയാൽ പൂർണ്ണാരോഗ്യം വീണ്ടെടുത്തു.അങ്ങിനെ ഗുരു പുത്രനെ ഗുരുവിന് സമർപ്പിച്ചു. അദ്ദേഹം ആനന്ദം കൊണ്ട് കണ്ണുനീർ പൊഴിച്ചു.ശ്രീകൃഷ്ണനെ കെട്ടിപ്പിടിച്ചു.ആ അസുരൻ താമസിച്ചിരുന്ന പാഞ്ചജന്യം എന്ന വിശിഷ്ടമായ ശംഖ് വീണ്ടെടുത്തു.ശഖ് ,ചക്ര, ഗദാ ,പത്മം അങ്ങിനെ ശ്രീകൃഷ്ണൻ്റെ കയ്യിൽ പൂർണ്ണമായി.പാഞ്ചജന്യം മുഴക്കുമ്പോൾ ശത്രുക്കൾ ഞട്ടിവിറച്ചു.മഹാഭാരത യുദ്ധത്തിന് ആരംഭം കുറിച്ചത് ഈ പഞ്ചജന്യം മുഴക്കിയായിരുന്നു.
Tuesday, September 22, 2020
കുട്ടൻ്റെ ഫസ്റ്റ് നൈറ്റ് ചലഞ്ച് [കീശക്കഥ-182]കുട്ടൻ ചിരി ചലഞ്ചിൽ തുടങ്ങിയതാണ് ഫെയ്സ് ബുക്കിലെ ചലഞ്ച്. പിന്നെ അങ്ങോട്ട് ചലഞ്ചുകളുടെ ഒരു പ്രവാഹമായിരുന്നു. ബാത്ത് ചലഞ്ചാണ് വിവാദമായത്. ഷേവിഗ് ചലഞ്ച്, ഹെയർ കിട്ടഗ് ചലഞ്ചും ജനങ്ങൾ സഹിച്ചു.പിന്നെ ഒരു " റെയ്പ്പ് ചലഞ്ച് " കുട്ടന് പ്ലാനുണ്ടായിരുന്നു. ഭാഗ്യം! കുട്ടന് അതിന് സൗകര്യം കിട്ടിയില്ല. എങ്ങിനെയും സോഷ്യൽ മീഡിയയിൽ തരംഗമാക്കണം. അതിന് ഏതു ചലഞ്ചിനും കുട്ടൻ തയാർ.മുത്തശ്ശൻ്റെ ഡിസീസ് ചലഞ്ച് ക്രൂരമായിപ്പോയി.അപ്പഴാണ് കുട്ടൻ്റെ പെണ്ണുകാണൽ.പെണ്ണു കാണുന്നതിനേക്കാൾ അതെങ്ങിനെ ഒരു ചലഞ്ചാക്കാം എന്നാണ് കൂട്ടൻ ചിന്തിച്ചത്. ആ ചലഞ്ച് വൈറൽ ആയി. വിവാഹം കുട്ടൻ മൂന്നു ചലഞ്ചിൽ ഒതുക്കി. അവസാനം ഫസ്റ്റ് നൈറ്റ് ചലഞ്ചാണ് പ്രശ്നമായത്. അതോടു കൂടി ഭാര്യ പിണങ്ങിപ്പോയി. ഒരു ഡൈവോഴ്സ് ചലഞ്ചിൽ സ്ക്കൊപ്പ് ഉണ്ടന്നു കണ്ടപ്പോൾ കുട്ടന് സന്തോഷമായി.അവസാനം ഒരു സൂയിസൈഡ് ചലഞ്ച് കുട്ടന് വലിയ ആഗ്രഹമായിരുന്നു.. ഭാര്യ പിണങ്ങിപ്പോയതും ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകളും കുട്ടന് അതിനുള്ള പരിസരം ഒരുക്കി.ഫാൻ പൊട്ടിവീണ് തൂങ്ങിമരണം നടന്നില്ലങ്കിലും ഒരു എസ് ക്കേപ്പിനുള്ള ചലഞ്ച് കുട്ടൻ മനസിൽക്കണ്ടു. പക്ഷേ കേസായി.പോലീസ് സ്റ്റേഷൻ ചലഞ്ച് കുട്ടന് ഒരു ഹീറോ പരിവേഷം നൽകി. പക്ഷേ കോടതിയിൽ സാക്ഷിക്കൂട്ടിൽ നിന്ന് ഓടി ഇറങ്ങി ജഡ്ജിക്കൊപ്പം സെൽഫി എടുത്തു. ഒരു കോടതി ചലഞ്ച് ആയിരുന്നു കുട്ടൻ്റെ ഉദ്ദേശ്യം. പക്ഷേ കോടതി അലക്ഷ്യത്തിന് ആറുമാസം ശിക്ഷ.ഒരുപ്രിസൻ ചലഞ്ചോടു കൂടി കുട്ടന് ആറു മാസത്തേ ഇടവേള കിട്ടി.
കംസവധം [കൃഷ്ണൻ്റെ ചിരി- 58]ശരിക്കും കംസൻ ഉഗ്രസേന നെറ് പുത്രനല്ല. ദ്ര മിളൻ എന്ന ഗന്ധർവ്വൻ ഉഗ്രസേനൻ്റെ രൂപം പൂണ്ട് ഉഗ്രസേനൻ്റെ പത്നിയെ പ്രാപിക്കുന്നു. അങ്ങിനെ ഉണ്ടായ പുത്രനാണ് കംസൻ.ഉഗ്രസേനൻ്റെ പരമ്പരയിലുള്ള ഒരാൾ തന്നെ നിൻ്റെ പുത്രനെ കൊല്ലും. തന്നെ ചതിച്ച ദ്രമിളനെ രാജപത്നി ശപിച്ചു.അതു വരെ ഞാൻ വളർത്തും.തൻ്റെ സഹോദരി ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെ വധിക്കുമെന്ന അശരീരി കംസനെ ഭയപ്പെടുത്തി.ഇടിവെട്ടുന്ന പോലെ ആചാപം മുറിഞ്ഞ ശബ്ദം കേട്ട് കംസൻ നടുങ്ങി.നാട് ഞട്ടിവിറച്ചു.കൃഷ്ണനാണ് ആ പരശുരാമ ചാപം മുറിച്ചത്.കൃഷ്ണനേയും ബലരാമനേയും ഉടനെ വധിക്കാൻ പദ്ധതി തയാറാക്കി. " കുവലയ പീഢം" എന്ന ഭീകരമദയാനയെ ഗോപുര കവാടത്തിൽത്തന്നെ നിർത്തി. വരുമ്പഴേ കൃഷ്ണനേയും ബലരാമനെയും ആ കൊല യാ ന ചവിട്ടി അരയ്ക്കും. കൃഷ്ണ ഗോപുര കവാടത്തിൽ വന്നപ്പഴേ ആ മദയാന പാഞ്ഞടുത്തു. ആയുധാദ്യാസത്തിനിടെ ഹസ്തമർമ്മവും കൃഷ്ണൻ പഠിച്ചിരുന്നു.' രണ്ടു പേരും കൂടി ആ മദയാനയെ വകവരുത്തി.അതിൻ്റെ കൊമ്പ് രണ്ടും വലിച്ചൂരി. പിന്നെ ആ കൊമ്പ് കൊണ്ട് തന്നെ ആക്രമിക്കാൻ വന്നവരേ ഒക്കെ കാലപുരിയ്ക്കയച്ചു.പിന്നെ മുരടികൻ', ചണൂരൻ, കൂടൻ, ശലൻ എന്ന ഭീകര രാക്ഷസന്മാർ അവരെ എതിരിട്ടു. രണ്ടു പേരും കൂടി അവരെ മുഴുവൻ കാലപുരിക്കയച്ചു. കോപാക്രാന്തനായ കംസൻ നന്ദ ഗോപരേയും കൂട്ടരെയും വധിക്കാൻ കൽപ്പിച്ചു.കൃഷ്ണൻകംസൻ്റെ സിംഹാസനത്തിൽ ചാടിക്കയറി കംസനെ എടുത്ത് താഴേക്കെറിഞ്ഞു. രണ്ടു പേരുമായ യുദ്ധത്തിനൊടുവിൽ കൃഷ്ണൻ കംസനെ വധിച്ചുകംസവധത്തിൽ ശേ.ഷം കൃഷ്ണൻ കാരാഗ്രഹത്തിൽ പ്രവേശിച്ചു. ജനിച്ചപ്പഴേ അച്ഛനേയും അമ്മയേയും പിരിയണ്ടി വന്നതായിരുന്നു. ആ കൂടിക്കാഴ്ച്ച വികാര തീവ്രമായിരുന്നു. ദേവകി ശ്രീകൃഷ്ണനെ കെട്ടിപ്പിടിച്ചു അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി പ്രവഹിച്ചു. തൻ്റെ മകൻ ഒത്ത പുരുഷനായിരിക്കുന്നു. കാരാഗ്രഹത്തിൽ നിന്ന് തൻ്റെ മുത്തശ്ശൻ ഉഗ്രസേനനെ തടവറയിൽ നിന്ന് മോചിപ്പിച്ചു. മധുരാപുരിയിലെ രാജാവാക്കി അഭിഷേകം ചെയ്തു.
Monday, September 21, 2020
ചാപപൂജ [കൃഷ്ണൻ്റെ ചരി 57]അക്രൂരനൊപ്പം കൃഷ്ണനും ബലരാമനും തേരിൽക്കയറി. യദുകുലം മുഴുവൻ ഉറക്കെ ക്കരഞ്ഞുകൊണ്ട് പുറകേ കൂടി.രാധ മാത്രം കൃഷ്ണൻ കൊടുത്ത മുരളിയുമായി ദു:ഖത്തിൻ്റെ പ്രതീകമായി മാറി നിന്നു.ആദ്യം രഥവും, പിന്നെ കൊടിക്കൂറയും പിന്നെ പിന്നെ രഥചക്രം പറപ്പിക്കുന്ന പൊടിപടലങ്ങളും മറഞ്ഞു. കൃഷ്ണൻ്റെ യാത്രയുടെ ഉദ്ദേശം കംസവധമായിരുന്നു. കംസന് നേരേ മറിച്ചും. മധുരാപുരിയിലെത്തിയ കൃഷ്ണന് കാണാൻ കഴിഞ്ഞത് ഭയാത്രാന്തരായ ജനങ്ങളെയാണ്. ക്രൂരനായ ഒരു ഭരണാധികാരിയോടുള്ള ഭയം.ഒരു രാജാവിനെ കൊന്നതുകൊണ്ട് മാത്രമായില്ല. ജനങ്ങളുടെ വിശ്വാസം നേടണം.മധുരാപുരി ഒന്നു ചുറ്റിക്കാണാൻ കൃഷ്ണൻ തീരുമാനിച്ചു.അപകടമാണന്ന് അക്രൂരൻ മുന്നറിയിപ്പ് കൊടുത്തതാണ്. കംസന് വസ്ത്രവുമായിപ്പോകുന്നവനെയാണ് ആദ്യം കണ്ടത്. ധിക്കാരി ആയ അവനെ നല്ലപാഠം പടിപ്പിച്ചു. പറഞ്ഞയച്ചു.. അപ്പഴാണ് കൂഞ്ഞിക്കൂടി ഒരു സ്ത്രീ.കുബ്ജു.സന്ദരിയാണ് പക്ഷേ കൂനുണ്ട്. കംസനു മാത്രമായി കുറിക്കൂട്ടുകൾ എത്തിയ്ക്കുകയാണ് കുബ്ജുവിൻ്റെ ജോലി. തനിക്കു കൂടി ആ അംഗരാഗക്കൂട്ട് തരാൻ കൃഷ്ണൻ പറഞ്ഞു. അവർ പാടുപെട്ട് ക്ഷണനേ നോക്കി. ഈ മനോഹരമായ വദനമാണ് എൻ്റെ കുറിക്കൂട്ടിൻ്റെ ഉത്തമ സ്ഥാനം. അവൾ തീരുമാനിച്ചു. ഭവിഷ്യത്ത് അവൾ മറന്നു. കംസനറിഞ്ഞാൽ.... അങ്ങേയ്ക്കല്ലാതെ ആർക്കാണിതു തരുക .. എന്നാൽ എന്നെ തൊടീച്ചോളൂ. പാവം അവൾക്ക് നി വരാൻ മേല. ഭയം കൊണ്ട് കംസന്പാദസേവ ചെയ്താണിങ്ങിനെ ആയതെന്നു കൃഷ്ണന് തോന്നി .ധൈര്യമായി എൻ്റെ മുഖത്തു നോക്കൂ. നീ തന്നെ തിലകം ചാർത്തിക്കൂ. അവൾ ശ്രമിച്ചു. പാവം പറ്റുന്നില്ല. കൃഷ്ണൻ്റെ നിരന്തരമായ പ്രോത്സാഹനം തുടർന്നു. അത്ഭുതം. അവളുടെ ഭയം മാറി. അവൾ നിവർന്നുനിന്നു. കൃഷ്ണൻ്റെ തിരുനെറ്റിയിൽ കുറി ഇ ടീച്ചൂ. അവളുടെ കണ്ണുനിറഞ്ഞ് സന്തോഷം കൊണ്ട് കൃഷ്ണനെ സാഷ്ടാംഗം നമസ്കരിച്ചു."ചാപ പൂജ -യ്ക്കുള്ള സ്ഥലം കണ്ടു പിടിക്കണം. അവിടെ വലിയ കാവലാണ്. ഒന്നു കാണാനാണന്നു പറഞ്ഞ് കൃഷ്ണനും ഏട്ടനും അകത്തു കയറി. അവിടെ വലിയ ഒരു പീഠത്തിൽ പട്ടു വിരിച്ച് ആ 'ദിവ്യമായ ധനുസ് വച്ചിട്ടുണ്ടു്.അഷ്ട്ട ധാതുക്കൾ കൊണ്ടുണ്ടാക്കിയതാണ്. അയ്യായിരം പേരു് പിടിച്ചാൽപ്പോലും അനക്കാൻ പറ്റാത്തത് സാക്ഷാൽ ഭാർഗ്ഗവരാമൻ്റെ ധനുസ്.കൃഷ്ണനടുത്തു ചെന്നു. ആ ദിവ്യ ധനുസിനെ വണങ്ങി. അതു് നിഷ്പ്രയാസം ഉയർത്തി ഞാൺ ബന്ധിച്ചു.ഞാൺവലിച്ചപ്പോൾ ഒരു ഭയങ്കര ശബ്ദത്തോടെ അതു രണ്ട് കഷ്ണമായി.മധുരാപുരി നടുങ്ങി. കംസൻ ഭയന്നു. പക്ഷേ അവിടുത്തെ ജനങ്ങൾക്ക് വിശ്വാസമായി.കം സനേ വെല്ലാൻപററിയ ഒരു പ്രതിയോഗി തന്നെ .കൃ ഷണൻ എതിർത്ത കാവൽക്കാരെ മുഴുവൻ ആ മുറിഞ്ഞ വില്ലുകൊണ്ടുതന്നെ കാലപുരിയ്ക്കയച്ചു. നമുക്ക് ഈ ദുർഭരണത്തിനെ തകർക്കാൻ പോന്ന ഒരു രക്ഷകൻ തന്നെ കൃഷ്ണൻ.അങ്ങിനെ നാട്ടുകാരുടെ വിശ്വാസം കൃഷ്ണൻ ആദ്യം കയ്യടക്കി. ഇനി കംസവധം.
Friday, September 18, 2020
നരകാസുരവധം [ കൃഷ്ണൻ്റെ ചിരി 55 ]നരകാസുരൻ ഭൂമിദേവിയുടെ പുത്രനാണ്. നല്ല കുലത്തിൽ ജനിച്ചിട്ടും അസുര സ്വഭാവം കൊണ്ടാണ് നരകൻ നരകാസുരനായത്.തൻ്റെ ദുഷ്ട പ്രവർത്തികൾക്ക് ശക്തി വർദ്ധിപ്പിക്കാൻ ബ്രഹ്മാവിനെ തപസു ചെയ്തു. ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. വരപ്രാപ്തിക്കിടെ ഒരു കാര്യം കൂടി നരകാസുരൻ ചോദിച്ചു. എൻ്റെ അമ്മയുടെ സഹായം കൊണ്ടു മാത്രമേ എന്നേ കൊല്ലാൻ പറ്റുകയുള്ളു എന്ന വരം. ആ വരം കൂടി കിട്ടിയപ്പോൾ അവൻ അജയ്യനായി. പിന്നെ നരകാസുരൻ്റെ മരണതാണ്ഡവമാണ് നമ്മൾ കാണുന്നത്. സകലരാജാക്കന്മാരെയും കൊന്ന് അവരുടെ സ്ത്രീകളെ കാരാഗ്രഹത്തിലടച്ചു. പതിനാറായിരത്തോളം സ്ത്രീജനങ്ങളെ ! .മഹർഷിമാരുടെ യാഗം തടസപ്പെടുത്തി. അവസാനം ഇന്ദ്രസദസിലെത്തി. ദേവന്മാരെ മുഴുവൻ ഭയപ്പെടുത്തി ഓടിച്ചു.ദേവമാതാവിനെ വലിച്ചിഴച്ച് അവരുടെ കാതിലെ അതിവി ശിഷ്ട കർണ്ണാഭരണം പറിച്ചെടുത്തു. ഇതിന് മുഴുവൻ കൂട്ട് മുരൻ എന്ന അഞ്ചു തലയുള്ള ഒരു ഭീകരൻ' ലവണാസുരൻ്റെ പടത്തലവനാണവൻ.അവൻ്റെ ശല്യം സഹിക്കവയ്യാതെ ഇന്ദ്രഭഗവാൻ ശ്രീകൃഷ്ണനെ ശരണം പ്രാപിച്ചു ശ്രീകൃഷ്ണൻ നരകാസുരവധത്തിനായി പുറപ്പെട്ടു. തൻ്റെ. പ്രിയ പത്നി സത്യഭാമയെക്കൂടി യുദ്ധത്തിന് തേർതെളിയ്ക്കാൻ കൂടെക്കൂട്ടി. കൃഷ്ണനറിയാം അവനെ അവൻ്റെ അമ്മയുടെ സഹായമില്ലാതെ കൊല്ലാൻ കഴിയില്ലന്ന്. സത്യഭാമ ഭൂമീദേവിയുടെ അവതാരമാണല്ലോ.?അവൻ്റെ പ്രജ്യോതിഷപുരത്തെ മാന്ത്രികക്കോട്ടയുടെ അടുത്തെത്തി.അത്യുന്നതങ്ങളായ ആ പാറക്കൂട്ടത്തിനപ്പുറമാണവൻ്റെ കോട്ട. കൃഷ്ണൻ അവിടെ എത്തിയപ്പഴേ ആപാറക്കൂട്ടങ്ങളിൽ നിന്ന് പല മാരകായുധങ്ങളും കൃഷ്ണൻ്റെ നേരേ പാഞ്ഞു വന്നു.അതു മുഴുവൻ തടഞ്ഞ് തൻ്റെ ഗദാ പ്രഹരത്താൽ ആ പാറക്കൂട്ടം മുഴുവൻതകർത്തു. ഇനി കോട്ടയുടെ മുകളിൽ എത്തണം.കൃഷ്ണൻ ഗരുഡൻ്റെ സഹായം തേടി. രണ്ടു പേരും ഗരുഡൻ്റെ പുറത്തു കയറി കോട്ടയിലെത്തി കാവൽക്കാരെ മുഴുവൻ വധിച്ചു. അപ്പോൾ മുരാസുരൻ യുദ്ധത്തിനായി എത്തി. പിന്നെ നടന്ന ഭീകര യുദ്ധത്തിൽ മുരാസുരൻ്റെ അഞ്ചു തലകളും അറത്ത് അവനെക്കൊന്നു.പിന്നെ അവൻ്റെ പുത്രന്മാരേയും. അപ്പഴേക്കും നരകാസുരൻ തൻ്റെ ഗജസൈന്യവുമായെത്തി കൃഷ്ണനേ നേരിട്ടു. ഗരുഡൻ പറന്നു നടന്ന് ആനകളുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. ആനകൾ വിരണ്ടോടി. അവസാനം നരകാസുരനുമായി കൃഷ്ണൻ ഏറ്റുമുട്ടി. ശ്രീകൃഷ്ണൻ ശ്രീചക്രം കയ്യിലെടുത്തു. ആ ചക്രായുധം അവൻ്റെ തല കൊയ്യുന്നതോടൊപ്പം സത്യഭാമയുടെ അമ്പും അവൻ്റെ മാറിൽപ്പതിച്ചു.അവസാനം നരകാസുരൻ തൻ്റെ അമ്മയോട് ആവശ്യപ്പെട്ടത് എൻ്റെ മരണ ദിവസം നാട്ടിൽ ദീപം കത്തിച്ച് ആഘോഷമാക്കണമെന്നാണ്.അങ്ങിനെ എൻ്റെ പാപങ്ങൾ എരിതീയിൽ എരിയട്ടെ. അന്നാണ് നമ്മൾ ദീപാവലി ആഘോഷിക്കുന്നത്.ദേവമാതാവിൻ്റെ കർണ്ണാഭരണം ഇന്ദ്രന് തിരിച്ചുനൽകി.അസുരൻ തടവിലാക്കിയ പതിനാറായിരം രാജ കന്യകമാരുടേയും സംരക്ഷണം ശ്രീകൃഷ്ണൻ ഏറ്റെടുത്ത
Wednesday, September 16, 2020
സത്രാ ജിത്തിൻ്റെ സ്യമന്തകം മണി [ കൃഷ്ണൻ്റെ ചിരി- 54]സത്രാഞ്ജിത്തിന് സൂര്യഭഗവാൻ കൊടുത്തതാണ് സ്യമന്തകം മണി. ഈരത്നം കയ്യിൽ വയ്ക്കുന്നവർക്ക് എന്നും അളവറ്റ സ്വർണ്ണം ലഭിയ്ക്കും. പട്ടിണിയും ദു:ഖങ്ങളും മാറിക്കിട്ടും. ഒരു ദിവസം ഈ രത്നവുമായി ശ്രീ കൃഷ്ണൻ്റെ കൊട്ടാരത്തിൽ എത്തി.തൻ്റെ കൈവശമുള്ള അമൂല്യ രത്നം കൃഷ്ണന് കാണിച്ചു കൊടുത്തു. അതിൻ്റെ ഗുണഗണങ്ങൾ പറഞ്ഞു. ഇങ്ങിനെയുള്ള ഗുണങ്ങൾ ഉണ്ടെങ്കിൽ ഇത് ശൂരസേന രാജാവിനു കൊടുക്കൂ നാട് ഇന്ന് പട്ടിണിയിലാണ്. കംസൻ്റെ ദുർഭരണം കൊണ്ട് ഘജനാവും ശൂന്യമാണ്. കുറച്ചു കാലത്തേക്ക് മതി. അത് കഴിഞ്ഞ് തിരിച്ചേൽപ്പിക്കാം. ഇല്ല. ഇതൊരിക്കലും തരില്ല. പ്രത്യേകിച്ചും ഈ ദാരിദ്ര്യവാസികൾക്ക്.ശരി എന്നാൽ കൊണ്ടു പൊയ്ക്കോള്ളൂ. ഇത്രയും വില കൂടിയ രത്നം കഴുത്തിലണിണ് പുറത്തു നടക്കുന്നതപകടമാണ്. എന്നു കൃഷ്ണൻ പറഞ്ഞു.സത്രാ ജിത്ത് രത്നവുമായി മടങ്ങിപ്പോയി. അടുത്ത ദിവസം സത്രാ ജിത്തിൻ്റെ അനിയൻ പ്രസേനൻ ഈ മാലയും ധരിച്ച് വേട്ടക്കു പോയി. കാട്ടിൽ വച്ച് ഒരു സിംഹം പ്രസേനനെക്കൊന്നു.മാലയും കടിച്ചെടുത്ത് ഗുഹയിലേക്ക് പോയി. വഴിക്ക് വച്ച് ജാംബവാൻ സിംഹത്തെക്കൊന്ന് മാല മകന് കളിയ്ക്കാൻ കൊടുത്തു.ശ്രീകൃഷ്ണൻ പ്രസേനനെക്കൊന്ന് രത്നം കൈക്കലാക്കി എന്നും അതിൽ കൃഷ്ണനോട് പ്രതികാരം ചെയ്യുമെന്നും പറഞ്ഞു. അന്ന് ചോദിച്ചിട്ടുകൊടുക്കാത്തതു കൊണ്ടാണ് ആ കള്ള കൃഷ്ണൻ അതു ചെയ്തത് എന്നും പറഞ്ഞു. ഈ അപവാദം നാടു മുഴുവൻ പരന്നു. കൃഷ്ണൻ്റെ ചെവിയിലുമെത്തി.ഇതിൻ്റെ സത്യ സ്ഥിതി അറിയാനുറച്ചു.സ്യമന്തക രത്നം തേടി ശ്രീകൃഷ്ണൻ കാട്ടിലേക്ക് പുറപ്പെട്ടു. കൊടുംകാട്ടിൽ പ്രസേനൻ്റെ മൃതദേഹം കണ്ടു. സിംഹത്തിൻ്റെ കാലടിപ്പാടുകളും അതിനോക്കി മുമ്പോട്ട് നടന്നപ്പോൾ സിംഹത്തിനേയും കൊന്നിട്ടിരിയുന്നു. മുമ്പിൽക്കണ്ട ആ വലിയ ഗുഹയിലേയ്ക്ക് ക്ഷണൽ പ്രവേശിച്ചു. അവിടെ ഒരു കൊച്ചു കുട്ടി ഈരത്നമാലയുമായി ക്കളിക്കുന്നു. കൃഷ്ണനെക്കണ്ട് കുട്ടി കരഞ്ഞു. അപ്പോൾ ഭയങ്കര ശബ്ദത്തോടെ ജാം ബവാൻ കൃഷ്ണൻ്റെ മുമ്പിലെത്തി. എൻ്റെ കുട്ടിയെ ഭയപ്പെടുത്തിയവനെ ഞാൻ കൊല്ലും എന്നു പറഞ്ഞ് ഗദയുമായി കൃഷ്ണൻ്റെ നേർക്ക് ചാടി. കൃഷ്ണന് ഒന്നും പറയാൻ അവസരം കൊടുത്തില്ല. പിന്നെ രണ്ടു തുല്യശക്തികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം: ഇരുപത്തി എട്ടു ദിവസം അത് തുടർന്നു. അവസാനം ജാംബവാന് മനസിലായി ഇത് കൃഷ്ണനാണന്ന്. ആ മാലയും തൻ്റെ പുത്രിയേയും കൃഷ്ണന് സമ്മാനിച്ച് മാപ്പ് ചോദിച്ചു.കൃഷ്ണൻ രാജധാനിയിൽ തിരിച്ചെത്തി. ശൂരസേന രാജാവ് സത്രാ ജിത്തിന് ആളെ വിട്ടു .കാര്യം മനസ്സിലാക്കാതെ ആളുകളെപ്പറ്റി അപവാദം പറയരുത് എന്നു പറഞ്ഞ രത്നം തിരിച്ചു കൊടുത്തു. സത്രാ ജിത്തിന് വിഷമമായി. എങ്ങിനെ കൃഷ്ണനെ സന്തോഷിപ്പിക്കാം എന്നു ചിന്തിച്ചു. അവസാനം തൻ്റെ മകൾ സത്യഭാമയെകൃഷ്ണന് വിവാഹം ചെയ്തു കൊടുത്തു.കൂടെ ആ അമൂല്യ രത്നവും. സത്യഭാമ ഭൂമിദേവിയുടെ അവതാരമാണ്. അത് കൃഷ്ണനോട് തന്നെ ചേർന്നു.കൃഷ്ണൻ രത്നംസത്രാജിത്തിന് തിരിച്ചു കൊടുത്തു. ബത് അങ്ങേയ്ക്ക് സൂര്യഭഗവാൻ നൽകിയതാണ്.അതങ്ങു തന്നെ വച്ചു കൊള്ളൂ.ഭരണാധികാരികൾ സംശയത്തിനതീതരാകണം അൽപ്പന്മാർ തെറ്റായ ആരോപണം ഉന്നയിച്ച് അപവാദം പ്രചരിപ്പിക്കുമ്പോൾ അതു തെററന്ന് തെളിയിക്കണ്ട ഉത്തരവാദിത്വം ഭരണാധികാരിക്കു തന്നെയാണ്. ഇന്നും പ്രസക്തമാണ് കൃഷ്ണൻ്റെ ആ കാഴ്ച്ചപ്പാട്.
Tuesday, September 15, 2020
ഉതംഗമഹർഷിക്ക് കൊടുത്ത വരം [ കൃഷ്ണൻ്റെ ചിരി- 53]മഹാഭാരത യുദ്ധം കഴിഞ്ഞ് ശ്രീകൃഷ്ണൻ മടങ്ങുമ്പോൾ വഴിക്കു വച്ച് ഉതംഗ മഹർഷിയെ കണ്ടുമുട്ടി. ഞാൻ കൊടും കാട്ടിലൂടെയുള്ള ഒരു യാത്രയാണ് അനുഗ്രഹമുണ്ടാകണം എന്ന് മഹർഷി കൃഷ്ണനോട് പറഞ്ഞു."എപ്പോഴൊക്കെ എനിക്ക് ദാഹിക്കുന്നുവോ അപ്പോഴൊക്കെ എനിക്ക് കുടിവെള്ളം ലഭ്യമാക്കണം." എന്നൊരു വരം കൃഷ്ണനോട് ചോദിച്ചു.കൃഷ്ണൻ വരം കൊടുത്തു.ഉതംഗ മഹർഷി കാട്ടിലൂടെ യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ദാഹം തോന്നി. അടുത്തെങ്ങും ഒരു ജലാശയത്തിൻ്റെ ലക്ഷണമില്ല. അപ്പഴാണ് കൃഷ്ണൻ്റെ വരം ഓർമ്മ വന്നത്.ആ സമയത്ത് ഒരു പ്രാകൃതനായ കാട്ടാളൻ ആ വഴി വന്നു. കീറിയ മൃഗചർമ്മം കൊണ്ടുള്ള വേഷം. തലമുടി വളർന്ന് മുഖം പകുതി മറച്ച് കിടക്കുന്നു. കൂടെ രണ്ടു വേട്ടപ്പട്ടികൾ. കയ്യിൽ പ്രാകൃതായുധങ്ങൾ.തോളത്ത് തോലുകൊണ്ടൊരു സഞ്ചി.മറു തോളിൽ ചോരയൊലിപ്പിച്ച് ഒരു വേട്ടമൃഗം '" അങ്ങയെക്കണ്ടിട്ട് ദാഹിച്ചുവലഞ്ഞതായിത്തൊന്നുന്നു. ഇതു കടിച്ചാലും " കാട്ടാളൻ തൻ്റെ തോളത്തുള്ള തുകൽ സഞ്ചി എടുത്തു. അതിലെ വെള്ളം മഹർഷി ക്ക് നീട്ടി. പക്ഷെ ഉതംഗ മഹർഷിക്ക് വൃത്തിഹീനനായ ആ ചണ്ഡാലൻ്റെ കയ്യിൽ നിന്നുള്ള വെള്ളം വേണ്ട എന്നു തീരുമാനിച്ചു. കാട്ടാളൻ വീണ്ടും നിർബ്ബന്ധിച്ചു.ഉതംഗൻ നിരസിച്ചു. കാട്ടാളൻകാട്ടിൽ മറഞ്ഞു.ഇതാണോ കൃഷ്ണൻ്റെ വരം. മഹർഷി ദാഹം കൊണ്ട് അവശനായി. അപ്പോൾ കൃഷ്ണൻ അദ്ദേഹത്തിൻ്റെ അടുത്തെത്തി."ഈ വൃത്തിഹീനനായ ചണ്ഡാലൻ്റെ കയ്യിൽ നിന്നാണോ ഞാൻ വെള്ളം കുടിക്കണ്ടത്. ഇതാണോ അങ്ങയുടെ വരപ്രസാദം " മുനി അദ്ദേഹത്തിൻ്റെ നീരസം മറച്ചു വച്ചില്ല.കൃഷ്ണൻ ചിരിച്ചു. അങ്ങേയ്ക്ക് ദാഹിച്ചപ്പോൾ അങ്ങേയ്ക്ക് വേണ്ടി ഇന്ദ്രനോട്അമൃതാണ് ആവശ്യപ്പെട്ടത്. പക്ഷേ ഇന്ദന് അമൃത് ഒരു മനുഷ്യന് കൊടുക്കാൻ താൽപ്പര്യമില്ലായിരുന്നു. ഞാൻ നിർബ്ബന്ധിച്ചപ്പോൾ ഞാൻ ഒരു കാട്ടാളൻ്റെ വേഷത്തിലേ അദ്ദേഹത്തിന് അമൃത് കൊടുക്കുകയുള്ളു എന്നു പറഞ്ഞു. അങ്ങിനെ അങ്ങയുടെ മുമ്പിൽ വന്നത് സാക്ഷാൽ ഇന്ദ്രദേവനാണ്.അങ്ങക്ക് തരുവാൻ അമൃതുമായി.ഉതം ഗ മുനി ലജ്ജിച്ചു തലതാഴ്ത്തി." കാട്ടാളർക്കും, മുനിമാർക്കും, രാജാക്കന്മാർക്കും എല്ലാം ഒരു ദൈവമേ ഒള്ളു. എല്ലാവരുടേയും ചോരയ്ക്ക് ചുവപ്പു നിറവും. അങ്ങയുടെ മനസിലെ മാലിന്യം കൊണ്ടാണ് അങ്ങേക്ക് അതു തിരിച്ചറിയാതെ പോയത്.തെറ്റുപറ്റിയ ഉതംഗ മുനികൃഷ്ണനെ നമസ്ക്കരിച്ചു മാപ്പ് ചോദിച്ചു.കൃഷ്ണൻ അദ്ദേഹത്തിന് ജലം നൽകി യാത്രയാക്കി.നാനാജാതി മനസ്ഥതരേയും ഒരു പോലെ കാണാനുള്ള ഒരു വലിയ സന്ദേശമാണ് ശ്രീകൃഷ്ണൻ ഇവിടെ മാലോകർക്ക് നൽകിയത്.
Sunday, September 13, 2020
രാധ പ്രണയത്തിൻ്റെയും ത്യാഗത്തിൻ്റേയും ദേവി (കൃഷ്ണൻ്റെ ചിരി- 52 ]ഗാന്ധാരി ശാപത്താൽ യാദവകുലം മുഴുവൻ തമ്മിത്തല്ലി നശിച്ചു. താനുംഭൂമിയിൽ നിന്ന് വിട വാങ്ങാനുള്ള തയാറെടുപ്പിലാണ് കൃഷ്ണൻ. പ്രിയ സുഹൃത്ത് ഉദ്ദവർ കൃഷ്ണനെ കാണാൻ വരുന്നു.എന്തുകൊണ്ട് അങ്ങയുടെ പ്രണയിനി രാധയെ അങ്ങ് ഉപേക്ഷിച്ചു. എന്തുകൊണ്ട് പിന്നെക്കണ്ടില്ല. എന്നു ചോദിച്ചപ്പോൾ കൃഷ്ണൻ സ്വന്തം മാറിടത്തിലെ ഉത്തരീയം നീക്കി എന്നും രാധ ഇവിടുണ്ടായിരുന്നു എന്നു പറഞ്ഞു. ശ്രീകൃഷ്ണൻ്റെ മുഖത്ത് വിഷാദഛായയുള്ള ഒരു ചിരി.ഒത്തിരി ഒത്തിരി പ്രതിസന്ധികളിലൂടെ കടന്നുപോയ പ്പഴൊന്നും ഇങ്ങിനെ ഒരു ചിരി ആ മുഖത്തു കണ്ടിട്ടില്ല.വ്യഷഭാനുവിൻ്റെയും കീർത്തിയുടെയും മകളാണ് രാധ. മഹാലക്ഷ്മിയുടെ അവതാരമായ രാധ കണ്ണടച്ചു തന്നെയാണ് ജനിച്ചത്.അന്ധയാണന്നെല്ലാവരും കരുതി. പക്ഷേ കൃഷ്ണൻ്റെ മുഖമേ ആദ്യം കാണൂ എന്ന് രാധ ഉറച്ചിരുന്നുവത്രേ.അങ്ങിനെ വൃന്ദാവനത്തിൽ വച്ച് കൃഷ്ണനെ ത്തന്നെയാണ് രാധ ആദ്യമായി കാണുന്നത്.പിന്നീട് വൃന്ദാവനത്തിൽ ഗോപികമാർക്കൊപ്പം രാധ കൃഷ്ണൻ്റെ ഇഷ്ട സഖിആയിക്കഴിഞ്ഞു.രാധയ്ക്ക് കൃഷ്ണനെക്കാൾ പ്രായമുണ്ട്. പക്ഷേ അവരുടെ പ്രണയം ഉദാത്തമായിരുന്നു. കാളിയനെക്കൊല്ലാൻ കാളിന്ദിയിലേക്ക് ശ്രീകൃഷ്ണൻ ചാടാനൊരുങ്ങിയപ്പോൾ എല്ലാവരും എതിർത്തു.രാധ മാത്രം കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചു. അവരുതമ്മിലുള്ള പ്രണയത്തിൻ്റെ തീവ്രത മനസിലാക്കുന്നത് അവരുടെ വിരഹത്തിലാണ്.കൃഷ്ണൻ മധുര ഉപേക്ഷിച്ചു പോകുന്ന നേരം എല്ലാ ഗോപികമാരും വാവിട്ടു കരഞ്ഞു.രാധ മാത്രം കരഞ്ഞില്ല. ശ്രീകൃഷണൻ നൽകിയ ആ മുരളിയും കയ്യിൽ പ്പിടിച്ച് അവൾ ദുഖത്തിൻ്റെ പ്രതീകമായി മാറി നിന്നു.ഇനി കൃഷ്ണൻ തിരിച്ചു വരില്ലന്നു് അവൾക്കറിയാമായിരുന്നു.ഇനി ജീവിതത്തിലൊരിക്കലും കാണില്ലന്നും. പിന്നീട് ആ മുരളിയുമായി വൃന്ദാവനത്തിൽ രാധ അലഞ്ഞു നടന്നു. കാളിന്ദീ തീരത്ത് ആ കടമ്പ് മരത്തിൻ്റെ ചുവട്ടിൽ ദുഖത്തിൻ്റെ പ്രതീകമായി ഇരിക്കുന്ന രാധയുടെ രൂപം കരളലിയിക്കുന്നതായിരുന്നു. കംസവധത്തിനു ശേഷം സ്വന്തം ഉത്തരവാദിത്വങ്ങളിൽ മുഴുകിയ കൃഷ്ണന് തൻ്റെ പ്രണയിനിയേക്കാണാൻ പോലും സമയം കിട്ടിയില്ല. ഒരിയ്ക്കൽ മധുരയിലും, പിന്നീട് ദ്വാരകയിലും കൃഷ്ണനെ ഒരു നോക്കു കാണാനായിരാധ പോയങ്കിലും കാണാതെ തിരിച്ചു പോരികയാണുണ്ടായത്.രാധയുടെ ഭർത്താവ് അയൻ ൻ്റെ ഒരു കഥയുണ്ട്. അ യ ൻ മഹാവിഷ്ണുവിനെ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി.ലക്ഷ്മീദേവിയെ ഭാര്യയായിക്കിട്ടണമെന്ന് വരം ചോദിച്ചു വത്രേ. അവസാനം വിഷ്ണു ഭഗവാൻ സമ്മതിച്ചു. അടുത്ത ജന്മം ദ്വാപരയുഗത്തിൽ ലക്ഷ്മിദേവി രാധയായി ജനിക്കുമെന്നും. അന്നവന് രാധയെ വിവാഹം ചെയ്യാമെന്നും പറഞ്ഞു. പക്ഷേ നീ ഒരു നപുംസകമായേ ജനിയ്ക്കൂ എന്നും പറഞ്ഞു. കൃഷ്ണനുമായുള്ള രാധയുടെ ചെങ്ങാത്തം അയന് വിരോധമില്ലായിരുന്നു
Saturday, September 12, 2020
ശ്രവണം മുക്തിദായകം " ' ആദ്യ ഭാഗവതസത്ര വേദിയിൽത്തന്നെ ആയിരുന്നു 25-മത് സത്രവും. കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിൽ. അന്ന് ആ സത്രത്തിൻ്റെ എല്ലാമെല്ലാമായിരുന്ന മള്ളിയൂർ ശങ്കരൻ നമ്പൂതിരിയാണ് ആ സത്രത്തിൻ്റെ "സ്ലോ ഗൺ" നിശ്ചയിച്ചത്. " ശ്രവണം മുക്തിദായകം". കാണുന്നതിനേക്കാൾ കേൾവി ആണ് മനസിൽ കൂടുതൽ കാലം നിലനിൽക്കുന്നതെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.ഞാൻ പിൽക്കാലത്തു് അമേരിയ്ക്കയിൽ കുറേക്കാലമുണ്ടായി. അന്നും അവിടെ ഓൺലൈൻ പഠനം വ്യാപകമായുണ്ട്. അവിടത്തെ വിദ്യാഭ്യാസ പ്രവർത്തകരുമായി അന്ന് അടുത്തിടപഴകാന വസരമുണ്ടായി. അവർ ഇപ്പോൾ പറയുന്നത് ഒരു വീഡിയോ കണ്ടു പഠിക്കുന്നതിനേക്കാൾ കേട്ടു പഠിക്കുന്നതാണ് മനസിൽ കൂടുതൽ കാലം തങ്ങിനിൽക്കുന്നതെന്നാണ്. അവിടെയാണ് കുട്ടികൾക്ക് കൂടുതൽ ചിന്തിക്കാനവസരം കിട്ടുന്നത്. വ്യത്യസ്ഥ അഭിപ്രായങ്ങളും ഉണ്ട്.പക്ഷേ അവിടെ കഥകൾ വായിച്ചു തരുന്ന ഈ ബുക്കുകൾ സർവ്വസാധാരണമാണ്. ലൈബ്രറി കളിൽപ്പോലും. മറ്റു ജോലികൾ [ ഡ്രൈവിംഗ് പോലെ ] ഇതു കേട്ടു കൊണ്ട് ചെയ്യാൻ പറ്റുന്നു എന്നത് പ്രധാനമാണ്പണ്ടു മുത്തശ്ശിമാർ പറഞ്ഞു തരുന്ന മുത്തശ്ശിക്കഥകൾ ഇന്നും നമ്മുടെ ഓർമ്മയിലുണ്ടാകും. കണ്ണിന് ഹാനികരമായ ഈ ക്ലാസുകൾ പകുതി എങ്കിലും ഓഡിയോ മുഖാന്തിരം ആക്കിയാൽ നന്നാവും എന്നു തോന്നുന്നു.
കാളിയമർദ്ദനം - കാളിന്ദീനദി ശുദ്ധീകരിയ്ക്കുന്നു. [കൃഷ്ണൻ്റെ ചിരി- 51]കൃഷ്ണൻ കാലിമേച്ച് കൂട്ടുകാരുമായി ഗോപികമാരോടു കൂടി വൃന്ദാവനത്തിലാണ് കളിച്ചു വളർന്നത്..ആ മനോഹരമായ സ്ഥലത്തിനരികിലൂടെയാണ് കാളിന്ദി നദി ഒഴുകുന്നത്. യമുനാ നദിയുടെ ഒരു ഭാഗം. ഒരു ദിവസം കൃഷ്ണൻ്റെ ചില സുഹൃത്തുക്കളും, പശൂക്കളും കാളിന്ദിയിലെ വെള്ളം കുടിച്ച് ബോധംകെട്ടുവീണു. കാളിന്ദിയിൽ കാളിയൻ എന്നു പേരായ ഒരു ഭീകര സർപ്പം വസിക്കുന്നുണ്ട്. അവൻ ചീററിയ വിഷം കൊണ്ടാണ് ജലം വിഷലിപ്തമായത്.കൃഷ്ണന് കാര്യം മനസിലായി. സാഹസികനായ കൃഷ്ണൻ നദീതീരത്തുള്ള കടമ്പ് വൃക്ഷത്താൽക്കയറി നദിയിലേക്ക് ചാടി.എല്ലാവരും ഭയപ്പെട്ടു.ക്രുദ്ധനായ കളിയൻ തൻ്റെ ഫണങ്ങൾ ഉയർത്തി ശ്രീകൃഷ്ണനെ ആക്രമിച്ചു. പക്ഷേ കൃഷ്ണൻ്റെ താഡനത്താൽ അവൻ വശംകെട്ടു .അവൻ്റെ വാലിൽപ്പിടിച്ച് ഫണത്തിൽ ചാടിക്കയറി നൃത്തം ചെയ്യാൻ തുടങ്ങി. അവസാനം കാളിയൻ ചോര ഛർദ്ദിച്ചു.കാളിയനും അവൻ്റെ ഭാര്യമാരും കാലിൽ വീണപേക്ഷിച്ചു. രക്ഷിക്കണം. ഗരുഡനെപ്പേടിച്ചാണ് കാളിന്ദിയിൽ എത്തിയത്.ഇവിടെ മഹർഷിയുടെ ശാപം കൊണ്ട് ഗരുഡന് വരാൻ പറ്റില്ല... കൃഷ്ണൻ അവർക്ക് മാപ്പ് കൊടുത്തു. കൊല്ലാതെ വെറുതെ വിട്ടു. മാത്രമല്ല രമണകദ്വീപ് താമസിക്കാനായി വിട്ടുകൊടുത്തു. അവിടെ ഗരുഡൻ ഉപദ്രവിക്കില്ലന്നും പറഞ്ഞു.മലിനമാകാതെ നദി കൾ സൂക്ഷിക്കുന്നതിൻ്റെ ഒരു മഹത് സന്ദേശമാണ് കൃഷ്ണൻ ഇവിടെ കൊടുക്കുന്നത്. അതോടൊപ്പം അതിൽ കാരണക്കാരനായ കാളിയനെ കൊല്ലുന്നുമില്ല. അവന് സംരക്ഷിതമായ ഒരു സ്ഥലം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഒരു വലിയ സന്ദേശം ഈ കഥയിൽ കാണാം.ഇനി കാളിയന് ഒരു പൂർവ്വ കഥയുണ്ട്. ശാപങ്ങളുടെയും, ശാപമോക്ഷങ്ങളുടേയും കഥകൾ കോർത്തിണക്കിയ നമ്മുടെ പുരാണ കഥകളിലൂടെയുള്ള സഞ്ചാരം രസാവഹമാണ്. വേദ സരസ് എന്ന. ഋഷിവര്യൻ ഒരു നദീതീരത്ത് തപസു ചെയ്യുകയായിരുന്നു. അപ്പഴാണ് അവിടെത്തന്നെ അശ്വ ശിരസ്സും തപസിനു വന്നത്. അത് വേദ ശിരസിന് ഇഷ്ടപ്പെട്ടില്ല. ഇത് അങ്ങയുടെ മാത്രം സ്ഥലമല്ല എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്നായി അശ്വ ശിരസ്,.വാക്കുതർക്കമായി. വഴക്കായി. അവസാനം അവസാനം വേദ ശിരസ് അശ്വ ശിരസിനെ ശപിച്ചു. നീ വിഷം ചീറരുന്ന ഒരു ഘോര സർപ്പമായിപ്പോകട്ടെ എന്ന് .ആ സർപ്പമാണ് കാളിയൻ.മറിച്ച് അശ്വശി രസ് നീ ഒരു കാക്കയായിപ്പോകട്ടെ എന്നു ശപിച്ചു. അവസാനം രണ്ടു പേർക്കും വിഷമമായി. ഭഗവാർ കൃഷ്ണൻ്റെ പാദാംശു നിൻ്റെ ശിരസിൽ പതിയാൻ യോഗമുണ്ടാകട്ടെ എന്നനു ഗ്രഹിച്ചു. നീ ത്രികാലജ്ഞാനി ആയ ഒരു കാക്ക [ദു ഡൂകൻ] ആകട്ടെ എന്ന് മറിച്ചുംഅനുഗ്രഹിച്ചു.
Friday, September 11, 2020
ഗോവർദ്ധന ഗോപാലൻ - കർഷകരുടെ ഉപാസനാമൂർത്തി [കൃഷ്ണൻ്റെ ചിരി- 50]കംസൻ്റെ വധശ്രമങ്ങളിൽ നിന്ന് പല പ്രാവശ്യം രക്ഷപെട്ട കഥകൾ ശ്രീകൃഷ്ണന് ഒരു വീരപരിവേഷം നൽകിയിരുന്നു.എങ്കിലും അവർ ബലരാമൻ്റെ കലപ്പയും, ശ്രീകൃഷ്ണൻ്റെ ഗോപാലനവുമായി കർഷകവൃത്തിയുടെ മൂല്യം വിളിച്ചോതി ലളിതമായിത്തന്നെ ജീവിച്ചു. നന്ദഗോ പരും, യദുകുലവാസികളും കൃഷിയും പശുവളർത്തലുമായി സ്വസ്ഥമായി ജീവിതം നയിക്കുന്നവരാണ്. എല്ലാ വർഷവും ജനങ്ങൾ ഇന്ദ്രദേവന് ഒരു പൂജ പതിവുണ്ട്. പൂജ ചെയ്തില്ലങ്കിൽ ഇന്ദ്രദേവൻ കോപിക്കും.മഴയും കാറ്റും കൊണ്ട് കൃഷി മുഴുവൻ നശിപ്പിക്കും എന്നവർ ഭയപ്പെട്ടിരുന്നു. ഇനി മുതൽ ഇന്ദ്രപൂജ വേണ്ട. പൂജിക്കുകയാണങ്കിൽ പശുക്കളേയും, പർവ്വതത്തെയുമാണ് പൂജിക്കണ്ടത്. കൃഷ്ണൻ പറഞ്ഞപ്പോൾ എല്ലാവരും ഞട്ടി. അതപകടമാണ്. ഇന്ദ്രകോപം അശ്വനീപാതമായി പതിച്ച് നമ്മെ ഉന്മൂലനം ചെയ്യും.അവർ ഭയന്നു. അവസാനം ശ്രീകൃഷ്ണൻ്റെ അഭിപ്രായത്തിനവർ വഴങ്ങി. പ്രകൃതീ പൂജയുടെ പ്രതീകമായി ഗോവർദ്ധന പൂജ നടന്നു.ഒപ്പം ഗോപൂജയും. ഇന്ദ്രൻ കോപാകുലനായി തൻ്റെ മേഘങ്ങളെ അയച്ച് അവിടെ കെടും കാറ്റും, പേമാരിയും അശ്വനീ പാതവും കൊണ്ട് യാദവരെ ഒന്നടങ്കം ഭയവിഹ്വലരാക്കി. അവർ രക്ഷപെടാൻ പരക്കം പാഞ്ഞു തുടങ്ങി. അവസാനം ഗോവർദ്ധന പർവ്വതംതൻ്റെ ചെറുവിരളി നാൽ ഉയർത്തി എല്ലാവരേയും അതിനടിയിൽ സുരക്ഷിതരാക്കി.അങ്ങിനെ ഏഴു ദിവസം. അവസാനം ഇന്ദ്രൻ വന്ന് മാപ്പ് ചോദിച്ചു. എന്നാണ് കഥ. പട്ടിളം പുല്ല് നിറഞ്ഞ ഗിരിതടങ്ങളും, നീർച്ചാലുകളും, നറുമണം പരത്തുന്ന പൂക്കളും, ധ്യാനത്തിനുതകുന്ന വലിയ ഗുഹകളും ഒക്കെ ക്കൊണ്ട് സമ്പന്നമായ പ്രകൃതിയെ സംരക്ഷിക്കണ്ടതിൻ്റെ ആവശ്യകതയാണ് ഗോവർദ്ധന ഗോപാലനായ കൃഷ്ണൻ നമ്മെ പഠിപ്പിച്ചത്.ഈ ഗോവർദ്ധന പർവ്വതത്തെപ്പറ്റി ഒരു കഥയുണ്ട്. ഒരിക്കൽ പുല സ്ത്യ മഹർഷി ദ്രോണാചല പർവതത്തെ ക്കണ്ട് പുത്രനായ ഗോവർദ്ധന പർവ്വതത്തെ കൊടുക്കണമെന്നാവശ്യപ്പെട്ടു.മഹർഷിയുടെ ദേശത്ത് മലകൾ ഇല്ലാത്തതു കൊണ്ട് അവിടെ സ്ഥാപിക്കാനാണന്നാണ് പറഞ്ഞത്. മനസ്സില്ലാ മനസോടെ മഹർഷിശാപം ഭയന്ന് തൻ്റെ പുത്രനെ മഹർഷിക്ക് ദാനം ചെയ്തു. എന്നെപ്പോലെ ഇത്ര വലിയ ഒരു പർവതത്തെ എങ്ങിനെ കൊണ്ടു പോകും എന്നു ചോദിച്ചപ്പോൾ എൻ്റെ യോഗവിദ്യകൊണ്ട് കൈ കൊണ്ട് ആ കാശമാർഗ്ഗേണ കൊണ്ടു പോകും എന്നു പറഞ്ഞു.. പക്ഷേ വഴിക്ക് എവിടെ എങ്കിലും എന്നേ ഇറക്കണ്ടി വന്നാൽ പിന്നെ എന്നെ ഉയർത്താൻ പാടില്ല എന്നു പറഞ്ഞു മഹർഷി സമ്മതിച്ചു.അങ്ങിനെ ആകാശമാർഗ്ഗേ പോയി യാദവ ദേശത്തിന് മുകളിലെത്തി. ഭഗവാൻ കൃഷ്ണൻ വസിക്കുന്ന സ്ഥലമാണ്. എനിക്കിവിടെയാണ് വസിക്കാനിഷ്ടം ശ്രീകൃഷ്ണനെ നേരിൽ കാണുകയും ചെയ്യാം. പർവ്വതംതൻ്റെ ഭാരം ഇരട്ടിയാക്കി. മഹർഷിക്ക് താങ്ങാൻ പറ്റാത്തത്ര ഭാരം! പുലസ്ത്യ മഹർഷി മടുത്ത് ഭാരം അവിടെ ഇറക്കി വച്ചു.. പക്ഷേ പിന്നെ കരാറു പ്രകാരം കൊണ്ടുപോകാൻ പറ്റില്ല. ആ പർവതമാണ് ശ്രീകൃഷ്ണൻ പ്രകൃതിസംരക്ഷണത്തൻ പൂജിച്ച ഗോവർദ്ധന പർവ്വതം.
Thursday, September 10, 2020
ഒരു ഇതിഹാസ പുരുഷൻ്റെ പൂർണ്ണാവതാരം [കൃഷ്ണൻ്റെ ചിരി- 49 ] കംസൻ തൻ്റെ അച്ഛൻ ഉഗ്രസേനനെ തടവിലാക്കിയാണ് രാജാവായത്.തൻ്റെ സഹോദരി ദേവകിയെവസുദേവരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.വിവാഹ ഘോഷയാത്രയിൽ ഒരശരീരി കേട്ടു.ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെക്കൊല്ലും എന്ന്. ക്രുദ്ധനായ കംസൻ വാളും ഊരിപ്പിടിച്ച് ദേവകിയെക്കൊല്ലാനായി അടുത്തു. വസുദേവർ തടഞ്ഞു.ദേവകിയെക്കൊല്ലരുത് ഞങ്ങൾക്കുണ്ടാകുന്ന എല്ലാ കുട്ടികളേയും ജനിക്കുമ്പോൾത്തന്നെ അങ്ങേയ്ക്ക് തന്നുകൊള്ളം എന്നു പറഞ്ഞു. കംസൻ സമ്മതിച്ചു. പക്ഷേ രണ്ടു പേരെയും കാരാഗ്രഹത്തിലടച്ചു.ഒരോ കുട്ടികൾ ഉണ്ടാകുമ്പഴും താണുകേണപേക്ഷിച്ചിട്ടും കംസൻ സമ്മതിച്ചില്ല. പ്രസവിച്ച ഉടനെ അവരെ എല്ലാംപാറയിലടിച്ചു കൊന്നുകളഞ്ഞു. അങ്ങിനെ ദേവകി എട്ടാമത്തെ ഗർഭം ധരിച്ചു.കൃഷ്ണനെ പ്രസവിച്ചു. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയുടെ അന്ന് അർദ്ധ രാത്രി.തേജസ് സ്വരൂപനായ ആ ഉണ്ണിയെ കംസൻ വധിക്കും എന്നോർത്ത് വിഷമിച്ചിരിക്കുമ്പോൾ ആ കുഞ്ഞിൻ്റെ മുഖത്ത് ഒരു തെളിഞ്ഞ പുഞ്ചിരി. ഭൂമിയിൽ ദിവ്യമായ ഒരു തേജസ് ജന്മമെടുത്തതായി അവർക്ക് തോന്നി.എന്തോ ഒരരുളപ്പാട് പോലെ വസുദേവർ എഴുന്നേറ്റു.. തന്നെ രക്ഷിക്കാനുള്ള മാർഗ്ഗം മുഴുവൻ ആ ചിരിയിലൂടെ വസുദേവർക്ക് പകർന്നു കിട്ടിയതുപോലെ അദ്ദേഹത്തിന് തോന്നി. തടവറയുടെ പൂട്ടും ,കാവൽക്കാരും, പ്രകൃതിക്ഷോപങ്ങളും പിന്നെ വസുദേവർക്കു് തടസമായില്ല.എല്ലാ പ്രകൃതി ശക്തികളുടെയും സഹായത്തോടെ വസുദേവർ തൻ്റെ അരുമയായ പുത്രനെ അമ്പാടിയിൽ യശോദയുടെ അരികിൽ എത്തിച്ചു.യശോദ പ്രസവിച്ച ചോരക്കുഞ്ഞിനെ പകരമായി എടുത്തു തിരിച്ചു പോന്നു. ആ പെൺകുഞ്ഞുമായി തിരിച്ച് കാരാഗ്രഹത്തിൽ പ്രവേശിച്ച ഉടനെ കുഞ്ഞു കരഞ്ഞു. കാവൽക്കാർ ഉണർന്നു. കംസൻ വിവരമറിഞ്ഞു കാരാഗ്രഹത്തിൽ എത്തി. എട്ടാമത്തെ പുത്രൻ എന്നല്ലേ പറഞ്ഞത്, ഇതു പെൺകുഞ്ഞല്ലേ ഇതിനേക്കൊല്ലരുത്.ദേവകി കംസൻ്റെ കാൽക്കൽ വീണു.. ആരു കേൾക്കാൻ. ആ കുഞ്ഞിൻ്റെ കാലിൽപ്പിടിച്ച് തറയിലടിച്ചു കൊല്ലാൻ തുടങ്ങിയപ്പോൾ കൈവിട്ട് ആ കുഞ്ഞ് ഉയർന്നു പോയി. "കംസാ നിന്നെ കൊല്ലാൻ ഒരുണ്ണി പിറന്നിട്ടുണ്ട് ഭൂമിയിൽ. നീ കരുതിയിരുന്നോ?" എന്നു പറഞ്ഞ് ആ ദിവ്യ തേജസ് അപ്രത്യക്ഷമായി..പിന്നെ നന്ദഗോപരുടേയും യശോദയുടേയും മകനായി യദുകുലത്തിൽ കളിക്കൂട്ടുകാരുമായി കാലിമേച്ചുനടക്കുന്ന കൃഷ്ണനെയാണ് നമ്മൾ കാണുന്നത്.സാധാരണക്കാരിൽ സാധാരണക്കാരനായി വളർന്ന് സ്വന്തം കർമ്മം കൊണ്ട് വിശ്വം കീഴടക്കി ആ വിശ്വരൂപം നമുക്ക് കാണിച്ചു തന്ന കൃഷ്ണൻ്റെ കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല.ഭാഗവതത്തിലും, മഹാഭാരതത്തിലും മാത്രമല്ല ബ്രഹ്മ വൈവർത്തപുരാണത്തിലും, വിഷ്ണുപുരാണത്തിലും ഹരിവംശത്തിലും, കൃഷ്ണോ പനിഷത്തിലും കൃഷ്ണൻ്റെ കഥകൾ നമുക്ക് വായിച്ചെടുക്കാം. ഭാരതത്തിൽ മാത്രമല്ല ലോകത്തിൻ്റെ നാനാഭാഗത്തും ആ കർമ്മയോഗിയുടെ കഥകൾ പാടിപ്പറഞ്ഞ്, പകർന്നു നൽകിക്കൊണ്ടിരുന്നു. അതെല്ലാം ഒന്നു കോർത്തിണക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ "കൃഷ്ണൻ്റെ ചിരി " എന്ന പരമ്പരക്ക്. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം'
Sunday, September 6, 2020
ദ്രുപത മഹാരാജാവും, ശ്രീകൃഷ്ണനും [കൃഷ്ണൻ്റെ ചിരി- 47]പിന്നെ ദ്രോണരും, കുചേലനും. രണ്ടു പേരുടേയും സൗഹൃദം വ്യത്യസ്ഥമാണ്. അഗ്നിവേ ശ്രമത്തിൽ ദ്രുപതനും ദ്രോണരും സതീർത്ഥ്യരായിരുന്നു. ഉററ ചെങ്ങാതിമാർ.ഞാൻ രാജാവാകുന്ന കാലത്ത് വന്നു കാണണമെന്നും അളവറ്റ സഹായം നിനക്ക് ചെയ്യാൻ പ്രാപ്തനാകുമെന്നും വാക്കു പറഞ്ഞാണ് അന്നവർപിരിഞ്ഞത്.കാലം കടന്നു പോയി.ദ്ര്യം പതൻ പഞ്ചാലത്തിലെ രാജാവായി. ദ്രോണരാണങ്കിൽ പട്ടിയും പരിവട്ടവുമായി കഷ്ടപ്പെട്ടു ജീവിച്ചു വന്നു. അപ്പഴാണ് തൻ്റെ സഹപാഠിയുടെ വാഗ്നാനം ഓർമ്മ വന്നത്. പക്ഷേ ദ്രുപത രാജധാനിയിൽ എത്തിയ ദ്രോണരെ അദ്ദേഹം കണ്ടു എന്നു പോലും നടിച്ചില്ല. ദ്രോണർ പഴയ കാലം സൂചിപ്പിച്ചു. അന്നു പറഞ്ഞിരുന്നത് ഓർമ്മിപ്പിച്ചു.പി ച്ചക്കാർ കയറി വന്ന് എന്തും ചോദിക്കാനുള്ള സ്ഥലമല്ല ഈ രാജധാനി.വേഗം ഇവനെപ്പിടിച്ചു പുറത്താക്ക് എന്ന് കൽപ്പിച്ചു.അങ്ങിനെ ഒരാണരെ ആ രാജധാനിയിൽ നിന്ന് അടിച്ചിറക്കി. കോപംപകയായി മാറിയപ്പോൾ ആ ബ്രാഹ്മണൻ ക്ഷത്രിയ സ്വഭാവമാണ് പുറത്തെടുത്തത്.ഇതിനു പകരം ചോദിക്കും എന്നു പ്രതിജ്ഞ ചെയ്ത് അവിടുന്നിറങ്ങി.ഏതാണ്ടീസമയത്ത്തന്നെ ദ്വാരകയിൽ ഒരു രംഗം അരങ്ങേറുന്നുണ്ടായിരുന്നു. ശ്രീകൃഷ്ണനും കുചേലനും സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ സതീർത്ഥരായിരുന്നു. ഇണപിരിയാത്ത കൂട്ടുകാർ. പഠനം കഴിഞ്ഞ് രണ്ടു പേരും പിരിഞ്ഞു. കാലക്രമത്തിൽ ശ്രീകൃഷ്ണൻ മധുരയിലെ രാജാവായി. സുദാമാവ് എന്ന കളിക്കൂട്ടുകാരൻ ഈശ്വര ചിന്തയുമായി ,പട്ടിണിയും പരിവട്ടവുമായി ജീവിച്ചു പോന്നു.. സ്വന്തം ഭാര്യയും കുട്ടികളും വരെ ആഹാരമില്ലാതെ കരയുന്നത് കാണണ്ടി വന്നു. അവസാനം കുചേല പത്നി ശ്രീകൃഷ്ണനെ പോയിക്കാണാൻ നിർബന്ധിക്കുന്നു. നമ്മുടെ കഷ്ടപ്പാടിന് ഒരു പരിഹാരം അദ്ദേഹം ഉണ്ടാക്കിത്തരും. മടിച്ചു മടിച്ച് അവസാനം, ഭിക്ഷ യാചിച്ചു കിട്ടിയനെല്ല് കുത്തി അവിലാക്കി കൃഷ്ണന് കൊടുക്കാൻ അതും കരുതി പുറപ്പെട്ടു. ദൂരെ നിന്ന് തൻ്റെ കളിക്കൂട്ടുകാരൻ വരുന്നത് കൊട്ടാരത്തിൻ്റെ മട്ടുപ്പാവിലിരുന്ന് കൃഷ്ണൻ കണ്ടു. അദ്ദേഹം ഓടി ഇറങ്ങിച്ചെന്ന് സുദാമാവിനെ സ്വീകരിച്ചു. ആ വലിയ കൊട്ടാരം കണ്ടപ്പോൾത്തന്നെ കുചേലൻ ഒന്നു പകച്ചു. കൃഷ്ണൻ ഇറങ്ങി വന്നു കെട്ടിപ്പിടിച്ചപ്പോൾ അദ്ദേഹം അത്ഭുതം കൂറി.കളിക്കൂട്ടുകാരൻ എന്നെ മറന്നിട്ടില്ല!കചേലനെആനയിച്ച് സിംഹാസനത്തിലിരുത്തി കാലു കഴുകിച്ച് ഉപചാരം ചെയ്തു. പകച്ചു നിന്ന കുചേലൻ്റെ കയ്യിൽ നിന്ന് ആ അവിൽക്കിഴി പിടിച്ചു വാങ്ങി. കഴിച്ചു.മൂന്നാമത്തെ പിടിക്കും കഴിക്കാൻ തുടങ്ങിയപ്പോൾ രൂക്മിണീ ദേവി തടഞ്ഞു. തങ്ങളുടെ ഐശ്വര്യം മുഴുവൻ ഇതു മൂലം കുചേലനാകുമെന്നു ഭയന്നാണ് തടഞ്ഞത്. അവിടെ കൃഷ്ണൻ്റെ കൂടെ രണ്ടു ദിവസം കഴിഞ്ഞിട്ടും പാവം സുദാ മാവ് കൃഷ്ണനോട് ഒന്നും ആവശ്യപ്പെട്ടില്ല. കുചേലൻ്റെ ആഗ്രഹം മാനിച്ച് അദ്ദേഹം കുചേലനെ യാത്ര അയച്ചു. ആ പാവം ബ്രാഹ്മണന് തനിക്കു വേണ്ടി അദ്ദേഹത്തോട് ഒന്നും ചോദിച്ചില്ല. ചോദിക്കാൻ തോന്നിയില്ല. പക്ഷേ കൃഷ്ണൻ ഈ സമയം കൊണ്ട് കുചേലന് മണി മന്ദിരവും സമ്പത്തും ഏർപ്പാടാക്കിയിരുന്നു. കുചേലൻ നാട്ടിൽ വന്നപ്പോഴാണ് തനിക്കു കൈവന്ന ഐശ്വര്യം അറിഞ്ഞതു തന്നെ.ഇവിടെ ദ്ര്യംപതനേയും കൃഷ്ണനേയും താരതമ്യം ചെയ്യുന്നത് രസമാണ്. കുചേലനാണങ്കിലോ ഒരു സ്വാർത്ഥ താത്പ്പര്യവുമില്ലാതെ ഒന്നും ആവശ്യപ്പെടാതെ തിരിച്ചു പോന്നു.അവിടെ ദ്രോണരുംബ്രാഹ്മണനാണ്. ഏകലവ്യനിൽ നിന്ന് അർഹതയില്ലാഞ്ഞിട്ടും ക്രൂരമായി ഗുരുദക്ഷിണ വാങ്ങിയവനാണ്. സ്വന്തം ശിഷ്യന്മാരെ വച്ച് തൻ്റെ പ്രതീകാരം ചെയ്തവനാണ്.അങ്ങിനെ പാതി രാജ്യം കൈവശപ്പെടുത്തിയവനാണ്.ഒരു സ്ഥലത്ത് സൗഹൃദഭംഗത്തിൽ നിന്ന് ഉണ്ടായ പക. മറുവശത്ത് സമാനതകളില്ലാത്ത കറകളഞ്ഞ സൗഹൃദം.
Friday, September 4, 2020
മുത്തശ്ശാ ബാർബറിക്കിൻ്റെ കഥ അച്ചൂനിഷടായി [അച്ചു ഡയറി-375 ]മുത്തശ്ശാ അച്ചു അമേരിക്കയിൽ ആണങ്കിലും നമ്മുടെ പുരാണ കഥകൾ മുഴുവൻ അച്ചൂനറിയാം. അച്ഛനും, അമ്മയും, പിന്നെ അന്നു മുത്തശ്ശനും കറേ അധികം കഥകൾ പറഞ്ഞു തന്നിട്ടുണ്ടല്ലോ? പിന്നെ ഞാനിവിടെ ചിന്മയായുടെ ഗീതാ ക്ലാസിന് പോകുന്നുണ്ട്. അന്നു മുത്തശ്ശൻ നൂറു പുസ്തകങ്ങൾ കൊണ്ടു വന്നില്ലേ? അതു മുഴുവൻ അച്ചു വായിച്ചു തീർത്തു.അച്ചൂന് ഏറ്റവും ഇഷ്ടം ശ്രീകൃഷ്ണനേയാ.ഇപ്പം മുത്തശ്ശൻ്റെ "കൃഷ്ണൻ്റെ ചിരി " ഫെയ്സ് ബുക്കിൽ അമ്മ വായിച്ചു തരും.. അച്ചൂ നിഷ്ടായി. പക്ഷേ കഴിഞ്ഞ ദിവസം ഇട്ട ബാർബറിക്കിൻ്റെ കഥ അച്ചു ആദ്യമായി കേൾക്കുകയാ.ബാർബറിക്കിൻ്റെ മുത്തശ്ശൻ ഭീമസേനനാണന്നറിഞ്ഞപ്പോൾ അച്ചൂന് സന്തോഷായി.ഭീമനെപ്പിടിച്ചു കെട്ടണമെങ്കിൽ അവനെന്തു ശക്തിമാൻ ആയിരിക്കണംപക്ഷേ അവസാനം സങ്കടായി മുത്തശ്ശാ. എന്തിനാ സ്വന്തം തല വെട്ടിക്കൊടുത്തതു്. അതു വേണ്ടായിരുന്നു. വാക്കു പറഞ്ഞു പോയി എന്നതുകൊണ്ട് ഉടനേ അതു ചെയ്യണ്ടായിരുന്നു.കൃഷ്ണനോട് ഒന്നുകൂടി ചോദിച്ചിട്ടു മതിയായിരുന്നു. കൃഷ്ണൻ വേണ്ടന്നു പറഞ്ഞേനേ. കഷടായിപ്പോയി. ആയുദ്ധവീരന് മഹാഭാരത യുദ്ധം മുഴുവൻ കാണാൻ കൃഷ്ണൻ സഹായിച്ചില്ലേ? ഇതുപോലെ ആരും കേൾക്കാത്ത കഥകൾ ഇനിയും പറഞ്ഞുതരൂ മുത്തശ്ശാ.
Thursday, September 3, 2020
ഘടോൽക്കചപുത്രൻ്റെ ശിരസ് [ കൃഷ്ണൻ്റെ ചിരി- 46]മഹാഭാരത യുദ്ധം കഴിഞ്ഞു. ആരാണ് ഈ വിജയത്തിൻ്റെ ശിൽപ്പി? തർക്കമായി.ആ മലയുടെ മുകളിൽ ഈ യുദ്ധം മുഴുവൻ കണ്ടു കൊണ്ട് ബാർബറിക്കിൻ്റെ ജീവനുള്ള ശിരസ് ഇരിപ്പുണ്ട്. ഘടോൽക്കചപുത്രൻ ബാർബറി ക്ക്. അവനോട് ചോദിക്കൂ. പാണ്ഡവർ ബാർബറിക്കി നോട് ചോദിച്ചു" യാതൊരു സംശയവുമില്ല. അതു ശ്രീകൃഷ്ണൻ മാത്രം " എന്നായിരുന്നു ഉത്തരം.ആ ശിരസി നേപ്പററി ഒരു കഥയുണ്ട്. മഹാഭാരത യുദ്ധത്തിന് സഹായിക്കാൻ ഭീമൻ കാട്ടിൽ ഘടോൽക്കചനെ കാണാൻ പോയി. വഴിക്ക വച്ച് ബാർബറി ക്ക ഭീമനെ തടഞ്ഞു. രണ്ടു പേരും തമ്മിൽ യുദ്ധമായി. അവസാനം ബാർബറിക്ക് ഭീമസേനനെ പിടിച്ചു കെട്ടി ഹി ടുംബിയുടെ മുമ്പിൽ ഇട്ടു കൊടുത്തു."അയ്യോ.! ഇത് നിൻ്റെ മുത്തശ്ശൻ ഭീമസേനനാണ്.അദ്ദേഹത്തെ അഴിച്ചുവിട്ട് ആ കാലിൽ വീണ് മാപ്പു പറയൂ.ഭീമസേനൻ തൻ്റെ പൗത്രനെ കെട്ടിപ്പിടിച്ചു. ആഗമനോദ്ദേശം അറിയിച്ചു.' ഘടോൽക്കചന് സന്തോഷമായി. ബാർബറിക്കിന് യുദ്ധം ഒരു ഹരമായിരുന്നു അവനും ഉത്സാഹമായി. കാര്യങ്ങൾ അറിഞ്ഞപ്പോൾ ശ്രീകൃഷ്ണൻഅപകടം മണത്തു. കാരണം ശിവഭക്തനായ ബാർബറിക്കിന് സ്വയം ഉറപ്പിച്ച ഒരു നിയമമുണ്ട്. യുദ്ധത്തിൽ ദുർബലരുടെ ഭാഗത്തു നിന്നേയുദ്ധം ചെയ്യു. അങ്ങിനെ വരുമ്പോൾ പാണ്ഡവരുടെ സേനയാണ് ചെറുത്. അപ്പോ ൾ പാണ്ഡവരുടെ കൂടെ കൂടി യുദ്ധം ചെയ്യും. കുറച്ചു കഴിയുമ്പോൾ കൗരവസേന ദുർബലമാകും. അപ്പൊ ൾ അവിടെ കൂടി പാണ്ഡവരോട് യുദ്ധം ചെയ്യും. ചുരുക്കം സകലരുംനശിക്കും. അതിനും പുറമേ ഭീമനും, അർജുനനും എല്ലാവർക്കും അവരുടെ പ്രതിജ്ഞ നിറവേറ്റണ്ടതുണ്ട്.അതുകൊണ്ട് അപകടകാരി ആയ ബാർബറിക്കിനെ ഒഴിവാക്കണം.കൃഷ്ണൻ ബാർബറിക്കിനടുത്തെത്തി.അതിന് മുമ്പ് കൃഷ്ണൻ നിങ്ങൾ ഒറ്റക്കാണങ്കിൽ ഈ യുദ്ധം എത്ര ദിവസം കൊണ്ട് തീർക്കും എന്നു ഭീഷ്മരോടും കർണ്ണനോടും അർജുനനോടും ഒക്കെ ചോദിച്ചിരുന്നു, 24 ദിവസം, 25 ദിവസം, 28 ദിവസം എന്നിങ്ങിനെയാണ് ഉത്തരം കിട്ടിയത്.ഇതേ ചോദ്യം കൃഷ്ണൻ ബാർബറിക്കിനോടും ചോദിച്ചു" ഒരു നാഴിക കൊണ്ട് യുദ്ധം അവസാനിപ്പിച്ചു തരാം"ബാർബറിക് പറഞ്ഞു.കൃഷ്ണൻ അത്ഭുതപ്പെട്ടു. "അതെങ്ങിനെ "കൃഷ്ണൻ ചോദിച്ചു."എനിക്ക് മഹാദേവൻ മൂന്ന് ദിവ്യാസ്തങ്ങൾ തന്നിട്ടുണ്ട്. അതിലാദ്യത്തെ അസ്ത്രം കൊണ്ട് ശത്രുക്കളെ അടയാളപ്പെടുത്തും. രണ്ടാമത്തെ അസ്ത്രം കൊണ്ട് രക്ഷിക്കണ്ട മിത്രങ്ങളെ അളക്കും. മൂന്നാമത്തെ അസ്ത്രം കൊണ്ട് ശത്രുക്കളെ ഭസ്മമാക്കും""എന്നാൽ അവിടെ ഒരു വലിയ വൃക്ഷം നിൽക്കുന്നുണ്ട് അതിൻ്റെ തടിയും മുഴുവൻ ഇലകളും ഈ അസ്ത്രങ്ങൾ കൊണ്ട് നശിപ്പിക്കാൻ പറ്റുമോ:?""നിഷ്പ്രയാസം. സാധിച്ചില്ലങ്കിൽ ഞാൻ എൻ്റെ ശിരസറുത്ത് അങ്ങയുടെ കാൽക്കൽ വയ്ക്കാം."അവൻ ആദ്യ അസ്ത്രം കൊണ്ട് മരവും ഇലകളും അളന്നു. മൂന്നാമത്തെ അസ്ത്രം പ്രയോഗിക്കുന്നതിന് മുമ്പ് ശ്രീകൃഷ്ണൻ അതിലൊരില അവനറിയാതെ പറിച്ച് സ്വന്തം പാദത്തിനിടയിൽ ഒളിപ്പിച്ചു.ബാർബറി ക്ക് അസ്ത്രം പ്രയോഗിച്ചു മരം മുഴുവൻ ഭസ്മമാക്കി അസ്ത്രം കൃഷ്ണൻ്റെ പാദത്തിനു മുകളിൽ വിശ്രമിച്ചു.ആ ഒരില നശിപ്പിയ്ക്കാൻ കഴിഞ്ഞില്ല. ഘടോൽക്കചപുത്രൻ വാക്കുപാലിച്ചു അവൻ്റെ തല സ്വയം അറുത്ത് കൃഷ്ണൻ്റെ കാൽക്കൽ വച്ചു;" അങ്ങ് എനിക്കൊരുപകാരം ചെയ്യണം. ഇതു വരെ ആരും കണ്ടിട്ടില്ലാത്ത ഭീകരമായ ഒരു യുദ്ധമാകും കുരുക്ഷേത്രയുദ്ധം. അതു് കാണാൻ മോഹമുണ്ട്. എൻ്റെ ശിരസ് യുദ്ധം കാണാൻ പാകത്തിന് ആ മലയുടെ മുകളിൽ വച്ച് യുദ്ധം കഴിയുന്നത് വരെ എൻ്റെ ജീവൻ നിലനിർത്തണം"കൃഷ്ണൻ സമ്മതിച്ചു :അങ്ങിനെയാണ് ബാർബറിക്കിൻ്റെ തല അവിടെ സ്ഥാപിച്ചത്.
Wednesday, September 2, 2020
ധൃതരാഷ്ട്രാലിംഗനം [കൃഷ്ണൻ്റെ ചിരി- 45 ]മഹാഭാരത യുദ്ധം കഴിഞ്ഞു. ധൃതരാഷ്ട്രർ കരു ക്ഷേത്രഭൂമിയിലേക്ക് പുറപ്പെടുന്നു. ദുഃഖാർത്തയായ അന്തപ്പുര സ്ത്രീകളും പരിവാരങ്ങളും കൂടെയുണ്ട്. തൻ്റെ നൂറു പുത്രന്മാരും മൃഗീയമായിക്കൊല്ലപ്പെട്ട യുദ്ധഭൂമി.ഭീമസേനൻ അവനൊറ്റക്കാണ് ഇവരെ എല്ലാം കാലപുരിയ്ക്കയച്ചത്.ദൂ ശാസസ്സനനെ അതിഭീകരമായി മാറിടം അടിച്ചു പിളർന്ന് ! രണ്ടു തുടകളും അടിച്ച് തകർത്തു മൃതപ്രായനാക്കി മരണത്തിനായി കേഴുന്ന ദുര്യോധനൻ! ആ വൃദ്ധൻ്റെ ഉള്ള്കൊപം കൊണ്ട് തിളച്ചു.അപ്പഴാണ് ശ്രീ കൃഷ്ണൻ പാണ്ഡവരോടും സത്യകിയോടും കൂടെ അവിടെ എത്തിയത്. പാണ്ഡവർ എത്തി എന്നറിഞ്ഞപ്പോൾ ആ വൃദ്ധനേത്രം ഒന്നു തിളങ്ങി. അദ്ദേഹം പാണ്ഡവരെ സ്വാഗതം ചെയ്തു. യുധിഷ്ഠിരൻ ജേഷ്ഠ പിതാവിൻ്റെ കാലു തൊട്ട് വന്ദിച്ചു. അദ്ദേഹം യുധിഷ്ടിരനെ ആലിംഗനം ചെയ്തു.ഭീമസേനൻ എവിടെ? ഭീമൻ ധൃതരാഷ്ട്രറുടെ മുമ്പിലേയ്ക്ക് ചെന്നു. ആ വൃദ്ധ നേത്രത്തിലെ പകയുടെ ഭാവം കൃഷ്ണൻ ശ്രദ്ധിച്ചു. അദ്ദേഹം ഭീമനെ തടഞ്ഞു.ഭീമനു പകരം ഒരു വലിയ ഇരുമ്പു പ്രതിമ ധൃതരാഷ്ട്രരുടെ മുമ്പിലേക്ക് വച്ചു കൊടുത്തു.ഭീമനോ? രണ്ടു കൈയ്യും നീട്ടി ആ പ്രതിമയെ വരിഞ്ഞുമുറുക്കി, പതിനായിരം ആനയുടെ ശക്തിയുള്ള അവയോവൃദ്ധൻ്റെ പ്രതികാര ദാഹം കൂടി ആയപ്പോൾ ഇരട്ടി ശക്തി ആയി. ആ ആലിംഗനത്തിൻ്റെ ശക്തിയിൽ ആ ഇരുമ്പ് പ്രതിമ പൊടിഞ്ഞ് തരിപ്പണമായി. ആ ആയാസത്തിൻ്റെ ശക്തിയിൽ ആ വൃദ്ധൻ ചോര ഛർദ്ദിച്ച് മറിഞ്ഞു വീണു.ബോധം വീണപ്പോൾ മകനെ ഭീ മാ എന്നു പറഞ്ഞ് വിലപിക്കാൻ തുടങ്ങി. "അങ്ങു ദുഃഖിക്കണ്ട ഭീമൻമാരിച്ചിട്ടില്ല.പകരം ഞാൻ വച്ച ഇരുമ്പു പ്രതിമയാണ് തകർന്നത്. പിന്നെ അങ്ങയുടെ പുത്രന്മാരുടെ ദുഷ്ചെയ്തികൾ കൊണ്ടാണീ വിധി. അങ്ങയുടെ അന്ധമായ പുത്ര' സ്നേഹം കൊണ്ട് അങ്ങ് അതു കാര്യമാക്കിയില്ല. കുരുവംശം മുഴുവൻ നശിപ്പിക്കാൻ മനസുകൊണ്ട് പ്രതിജ്ഞ എടുത്ത ശകുനിയുടെ കയ്യിലെ ഒരു കളിപ്പാവയായി ദുര്യോധനൻ മാറി. ധൃതരാഷ്ടർ ക്രമേണ ശാന്തനായി. എല്ലാവരേയും സ്നേഹപൂർവ്വം അനൂ ഗ്രഹിച്ചു....
Tuesday, September 1, 2020
ഗാന്ധാരീ ശാപം ഏററുവാങ്ങി ശ്രീകൃഷ്ണൻ [ കൃഷ്ണൻ്റെ ചിരി- 44]മഹാഭാരത യുദ്ധം കഴിഞ്ഞു.. കൃഷ്ണൻ തൻ്റെ പ്രതിജ്ഞ നിറവേറ്റി. യുധിഷ്ടിരനെ രാജാവാക്കി.അവരുടെ അനന്തരാവകാശിയുടെ ജീവൻ രക്ഷിച്ചു."ഈ ഗാന്ധാരി മാതാവിനെക്കാണണം. ഭയമാണ്. മാതാവിൻ്റെ ശാപം പാണ്ഡവ കുലം മുഴുവൻ നശിപ്പിക്കും. അതിനും അങ്ങൊരു മാർഗ്ഗം കണ്ടു പിടിച്ചു തരണം."യുധിഷ്ഠിരൻ കൃഷ്ണനോട് പറഞ്ഞു." ഒരു രാജാവ് ഇങ്ങിനെ അധീരനാകരുത്. ശരി ഞാൻ പോകാം ഗാന്ധാരി മാതാവിൻ്റെ അടുത്ത്. ആ കോപം എന്നിലേക്കായിക്കൊള്ളും" കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു.ശ്രീകൃഷ്ണൻ അസ്തിനപുരം കൊട്ടാരത്തിലെത്തി. അവിടുത്തെ സ്ഥിതി കരളലിയിയുന്നതാണ്. ധൃതരാഷ്ട്രർ പുത്ര വിയോഗം അറിഞ്ഞ് ബോധംകെട്ട് വീണു കിടക്കുന്നു.വിധവകളായ നൂറ്റവരുടെ ഭാര്യമാർ അലമുറയിട്ട് കരയുന്നു.ഗാന്ധാരി മാതാവ് കരഞ്ഞ കണ്ണുമായി വെറും തറയിലിരിക്കുന്നു. കൃഷ്ണൻ അടുത്ത് ചെന്ന് ആ തോളത്ത് കൈവച്ചു.ആര് കൃഷ്ണനോ? നിനക്കിനിയും മതിയായില്ലേ. നീ വിചാരിച്ചിരുന്നെങ്കിൽ ഈ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു.എൻ്റെ നൂറു മക്കളേയും നീ കൊല്ലിച്ചില്ലെ? ഭീഷ്മ പിതാമഹനേയും, ദ്രോണരെയും, കർണ്ണനേയും നീ ചതിച്ചു കൊല്ലാൻ കൂട്ടുനിന്നില്ലേ?" മാതാവേ അങ്ങ് അന്ധനായ ഭർത്താവിനു വേണ്ടി കണ്ണുകെട്ടി സ്വയം കാഴ്ച്ച മറച്ചപ്പോൾ മക്കളുടെ തെറ്റുകൾ കാണാനും തിരുത്താനും കഴിഞ്ഞില്ല. ഇതു വരെ സ്വന്തം മക്കളേപ്പോലും കാണാൻ സാധിക്കാത്ത ഈ തീരുമാനം ഒരു നീതി പുസ്തകത്തിലും പറഞ്ഞിട്ടുള്ളതല്ല. മക്കളെ തെറ്റുതിരുത്തി നേർവഴിക്ക് നടത്താനുള്ള അവസരമാണ് മാതാവ് ഇതുകൊണ്ട് നഷ്ട്ടപ്പെടുത്തിയത്."' കൃഷ്ണാ നീ എനിക്കൊരുപകാരം ചെയ്യണം നീ എന്നെ കുരുക്ഷേത്രത്താൽക്കൊണ്ടു പോകണം. എനിക്കെൻ്റെ കുട്ടികളെ കാണാൻ അവസരമുണ്ടാക്കിത്തരണം"കൃഷ്ണൻ ഗാന്ധാരിയെ കുരുക്ഷേത്രയുദ്ധഭൂമിയിൽ എത്തിച്ചു. കൃഷ്ണാ എനിക്കിപ്പോൾ എല്ലാം കാണാം. ശരശയ്യയിൽ ഭീഷ്മപിതാമഹൻ, ശിരസറ്റ് പ്രോണാചാര്യർ., രഥം ഉയർത്താൻ ശ്രമിക്കുമ്പോൾ നീ കൊല്ലിച്ച പാവം കർണ്ണൻ, മാറുപിളർന്ന് കിടക്കുന്ന എൻ്റെ ദുശാസനൻ, ഊരുക്കൾ തകർന്ന് മരിച്ചു കിടക്കുന്ന എൻ്റെ സുയോധനൻ, എൻ്റെ ബാക്കി മക്കളും മകളുടെ ഭർത്താവും. എന്തിനെനിക്ക് നീ ഈ കാഴ്ച്ച തന്നു. ഉറക്കെ ക്കരഞ്ഞുകൊണ്ട് കൃഷ്ണൻ്റെ തോളത്ത് ചാരി .പെട്ടന്ന് ഗാന്ധാരിയുടെ ഭാവം മാറി." ഇതിനു മുഴുവൻ കാരണക്കാരൻ നീയാണ് വാസുദേവാ. നീ വിചാരിച്ചിരുന്നെങ്കിൽ നിനക്ക് ഇതു മുഴുവൻ തടയാമായിരുന്നു. ഇതു മൂലം വിധവകളായവരുടെ ദുഃഖം നീ കാണുന്നില്ലേ? ഇതിനെല്ലാം നീ അനുഭവിക്കും. ഞാൻ എൻ്റെ തപശക്തിയുടേയും, പാതിവൃത്യത്തിൻ്റെയും ശക്തിയിൽ ഞാൻ നിന്നെ ശപിക്കുന്നു: മുപ്പത്തിആറു വർഷം കഴിയുമ്പോൾ യാദവ കുലം മുഴുവൻ തമ്മിത്തല്ലിച്ചാകും.അവരുടെ വിധവകൾ അലമുറയിട്ട് കരയുന്നത് നീ കാണും അങ്ങിനെ നിൻ്റെ അന്ത്യവും സംഭവിക്കും." കൃഷ്ണൻ അപ്പഴും ചിരിച്ചു . ചിരിച്ചു കൊണ്ട് തന്നെ ഗാന്ധാരിയേ സമാധാനിപ്പിച്ചു:"അയ്യോ.. കൃഷ്ണാ ഞാൻ എന്തൊക്കെയോ പറഞ്ഞു. ദുഖം കൊണ്ടെല്ലാം മറന്നു. ക്ഷമിക്കണം വാസുദേവാ."സാരമില്ല മാതാവേ, വളരെ മുമ്പേ തീരുമാനിക്കപ്പെട്ടതിന് ഈ ശാപം ഒരു നിമിത്തമായി, അത്രയേ ഉള്ളു"കൃഷ്ണൻ ഗാന്ധാരിയെ കൊട്ടാരത്തിലെത്തിച്ചു.കാലു തൊട്ട് വന്ദിച്ച് തിരിച്ചു പോന്നു.
തിരുവോണ ദിവസത്തെ ." ടോപ്സിങ്ങേൾസ്:തിരുവോണത്തിൻ്റെ അന്ന് രാവിലെ ഒമ്പതു മണിക്ക് ടി.വിയുടെ മുമ്പിലിരുന്നതാണ്. നീണ്ട പതിനാലു മണിക്കൂർ ! ഫ്ലവേഴ്സ് ടി.വി.യിലെ ടോപ് സിംഗർ ഫ യ ന ൽ സ്. ലോകമെമ്പാടുമുള്ള ഭൂരിഭാഗം മലയാളികളുടെയും കഥയാണിത്. എന്തുകൊണ്ട്? അതിനുള്ള ഉത്തരം രസമാണ്. ചാനലുകളിലെ മനം മടുപ്പിക്കുന്ന സീരിയലുകളിൽ നിന്നും, സെൻസേഷണൽ വാർത്താ മസാലകളിൽ നിന്നും ഒരു മോചനം. അത്ര അധികം സ്വാധീനിച്ചിരുന്നു ഈ സംഗീത പരിപാടി.അനന്യ കുട്ടിയും, ഋതുക്കുട്ടനും, ഗളുമോളും ഒക്കെ കൂടി നമുക്ക് സമ്മാനിച്ച ആ നിമിഷങ്ങൾ മറക്കില്ല. രണ്ടു വർഷമായി ഈ പരിപാടി ഒരുദിനചര്യയുടെ ഭാഗമായി മാറിയിരുന്നു പലർക്കും.പ്രായമായ പലരും അവരുടെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും ഈ പരിപാടി കാരണം മോചനം കിട്ടി എന്നത് ഒരു സത്യമാണ്. സംഗീത ചികിത്സ എന്നു കേട്ടിട്ടുണ്ട്. അത് കൊച്ചു കുഞ്ഞുങ്ങളുടെ സംഗീതമാകുമ്പോൾ അതിൻ്റെ മാറ്റ് വേറേയാണ്ആരേയും എലിമിനേറ്റ് ചെയ്യാതെ, എല്ലാവർക്കും സന്തോഷമായി പര്യവസാനിച്ച ആ പരിപാടി മറ്റുചാനലുകാർക്കും മാതൃകയാകേണ്ടതാണ്. അതിൻ്റെ അണിയറ പ്രവർത്തകർക്കും പ്രിയപ്പെട്ട ജഡ്ജസിനും വിശിഷ്യ ഫ്ലവേഴ്സ് ടി.വിക്കും അഭിനന്ദനങ്ങൾ
Monday, August 31, 2020
അശ്വത്ഥാമാവിൻ്റെ ശിരസ് തകർക്കുന്നു [കൃഷ്ണൻ്റെ ചിരി- 43]അശ്വസ്ഥാമാവിൻ്റെ പാണ്ഡവശിബിരത്തിലെ കൂട്ടക്കൊല പാണ്ഡവരെ നടുക്കി. പാഞ്ചാലിയുടെ കാര്യമാണ് ഏറ്റവും കഷ്ടം. യുദ്ധം ജയിച്ചു എന്നു കരുതിയിരിക്കുന്ന സമയത്തെ ഈ അരുംകൊല അവരെ തളർത്തി. പിന്നീടത് കോപമായി മാറി. അശ്വ സ്ഥാമാവിൻ്റെ തല തകർത്ത് അവൻ്റെ തലയിലുള്ള ആ രത്നം എനിക്കു കൊണ്ടുത്തരണം. അതു വരെ ഞാൻ ജലപാനം ചെയ്യില്ല. ആ " ശിരോമണി.' അശ്വസ്ഥാമാവിന്ന് ജന്മനാ കിട്ടിയതാണ്.അതുള്ളപ്പോൾ വിശപ്പും ദാഹവും ഒന്നും അറിയില്ല. പക്ഷേ അവനെക്കൊല്ലാൻ പറ്റില്ല. ചിരംജ്ജീവിയാണവൻ.ഹിന്ദു പുരാണത്തിൽ അഞ്ചു പേർ മാത്രമാണ് ചിരംജീവി ആയിട്ടുള്ളത്. അതിലൊരാളാണ് ദ്രൗണി.ഇതു കേട്ടപാതി ഭീമസേനൻ നകുലനുമായി പുറപ്പെട്ടു.കൃഷ്ണന് അപകടം മനസിലായി. ആചാര്യപുത്രൻ്റെ കയ്യിൽ ദ്രോണർനൽകിയ " ബ്രഹ്മ ശിരസ്" എന്ന മാരകമായ അസ്ത്രമുണ്ട്. അത്പ്രയോഗിച്ചാൽ ഭീമൻ കൊല്ലപ്പെട്ടതു തന്നെ. ഉടനേ അർജുനനേയും, യുദ്ധിഷ്ടിരനേയും കൂട്ടി ശ്രീകൃഷ്ണൻപുറപ്പെട്ട് ഭീമനൊപ്പമെത്തി.ഗംഗാ തീരത്ത് വ്യാസ ഭഗവാനുമായി സംസാരിച്ചിരിക്കുന്ന അശ്വ സ്ഥാമാവിനെ അവർ കണ്ടെത്തി.ആചാര്യപുത്രന് അപകടം മണത്തു. രക്ഷപെടില്ല. ഉടനേ അയാൾ പാണ്ഡവ കുലം മുഴുവൻ നശിക്കട്ടെ എന്നു പറഞ്ഞ് ബ്രഹ്മ ശിരസ് അവരുടെ നേരേ പ്രയോഗിച്ചു.ശ്രീകൃഷ്ണൻ്റെ ചക്രായുധത്തിനു പോലും അതിനെ പ്രതിരോധിക്കാൻ പറ്റില്ല. അർജുനനോട് ഉടനേ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അതിനെത്തടയു. അല്ലങ്കിൽ എല്ലാവരും കൊല്ലപ്പെടും.അർജുനനും ബ്രഹ്മാസ്ത്രം തൊടുത്തു. ഇതു രണ്ടും കൂട്ടിമുട്ടിയാൽ ലോകം നശിക്കും.വേഗം വ്യാസൻ ആ രണ്ട് അസ്ത്രത്തിനും നടുവിൽ നിന്ന് അതു കൂട്ടിമുട്ടുന്നത് തടഞ്ഞു.എന്നിട്ട് രണ്ടു കൂട്ടരോടും അസ്ത്രം പിൻവലിക്കാൻ ആവശ്യപ്പെട്ടു.അർജ്ജുനൻ വേദവ്യാസനേ അനുസരിച്ചു. അതു പിൻവലിക്കാൻ പറ്റില്ല. ആരേ എങ്കിലും വധിച്ചിട്ടേ അതു നിർവ്വീര്യമാകൂ. ഉത്തരയുടെ ഗർഭത്തിൽ അഭിമന്യുവിൻ്റെ പുത്രനുണ്ട്. വംശം നിലനിർത്തണ്ടതവനാണ്. അതു തന്നെ ആയിരുന്നു ആ പ്രതികാരദാഹിയുടെ ലക്ഷ്യം. പക്ഷേ ശ്രീകൃഷ്ണൻ ആ ഗർഭസ്ഥ ശിശുവിനെ രക്ഷിച്ചു.ഭീമൻ അശ്വസ്ഥാമാവിൻ്റെ തല തകർത്ത് ആ രത്നം പുറത്തെടുത്തു. പക്ഷേ അശ്വ സ്ഥാമാവിന് മരണമില്ല. തല തകർന്ന് രക്തവുമൊലിപ്പിച്ച് കൽപ്പാന്തകാലത്തോളം അലഞ്ഞു നടക്കാനായിരുന്നു അയാളുടെ വിധി. ഒരു തരത്തിൽപ്പറഞ്ഞാൽ മരണത്തേക്കാൾ ഭീകരം. ആ ശിരോമണി പാഞ്ചാലിക്ക് കൊടുത്തു. അതു യുദ്ധിഷ്ടിരൻ്റെ കിരീടത്തിന ലങ്കാരമായി. ഉത്തരയുടെ പുത്രൻ പരീക്ഷിത്ത് പിന്നീട് വളരെക്കാലം ഭാരതവർഷത്തൻ്റെ ചക്രവർത്തി ആയി തുടർന്നു.
തൃക്കാക്കരപ്പൻ. [ നാലുകെട്ട് - 280 ] തിരുവോണ നാളിൽ തൃക്കാക്കരപ്പനെ വയ്ക്കുന്ന ചടങ്ങ് പ്രധാനമാണ്. മുറ്റത്ത് ചാണകം മെഴുകി, വിസ്തരിച്ച് അണിഞ്ഞ് പീഠത്തിൽ നാക്കില വച്ച് കിഴക്കോട്ട് തിരിഞ്ഞ് തൃക്കാക്കരപ്പനെ വയ്ക്കും. തലേ ദിവസം നല്ല പുറ്റ് മണ്ണ് കുഴച്ച് അതുകൊണ്ടാണ് ഓണത്തപ്പനെ ഉണ്ടാക്കുന്നത് തൃക്കാക്കരപ്പനെ അരിമാവ് കൊണ്ടണിഞ്ഞ് തുമ്പപ്പൂവും, ചെത്തിപ്പൂവും,, അരളിപ്പൂവും കൊണ്ടലങ്കരിക്കുന്നു. അടയാണ് പ്രധാന നിവേദ്യം. തലേ ദിവസം തന്നെ അട മടക്കി തയാറാക്കി വയ്ക്കും. പിറ്റേ ദിവസം അട പാകം ചെയ്ത് നാക്കിലയിലാക്കി കിഴക്കോട്ട് തിരിഞ്ഞിരുന്നാണ് നിവേദിക്കുന്നത്. ഗണപതിയ്ക്കും, വിഷ്ണുവിനും, ചിലപ്പോൾ ശിവനും നിവേദിക്കുന്നത് കണ്ടിട്ടുണ്ട്. അന്തർജ്ജനങ്ങൾ കുളിച്ച് മുടി തിരുകി വച്ച് പത്തൂപൂ ചൂടി ആവണിപ്പലകയിലുരുന്നാണ് നിവേദിക്കുന്നത്. പുതുവർഷത്തിലെ ഈ കാർഷികോത്സവത്തിന് ഈ ദൈവികമായ ചടങ്ങ് ഭക്തിയുടെ ഒരു പരിവേഷം നൽകുന്നു.മഹാബലിത്തമ്പുരാനെ ഓർക്കുമ്പോൾ, ഒരു മിത്തിൻ്റെ സൗന്ദര്യത്തിനുമപ്പുറം പൂജിയ്ക്കാൻ തോന്നുന്ന ആ ഭരണ നൈപുണ്യത്തിന് ഒരു നല്ല നമസ്ക്കാരം.അതിൻ്റെ ഇന്നിൻ്റെ പ്രസക്തി ഓർമ്മിപ്പിച്ച് ഒരു 'നല്ല ഓണം ആശംസിക്കുന്നു.
Saturday, August 29, 2020
അശ്വ സ്ഥാമാവിൻ്റെ പ്രതികാരം [ കൃഷ്ണൻ്റെ ചിരി- 4 2]ശിഷ്ടപ്രാണനായി ഊരുക്കൾ തകർന്ന് അവശനായ ദുര്യോധനനെ അവൻ്റെ വിധിക്ക് വിട്ടുകൊടുത്ത് കൃഷ്ണനും പാണ്ഡവരും മടങ്ങി. പക്ഷേ അവരെ കൈ നിലയത്തിലേക്ക് പോകാൻ കൃഷ്ണൻ സമ്മതിച്ചില്ല. ഇന്ന് നമുക്ക് ഇവിടെ എവിടെ എങ്കിലും വിശ്രമിക്കാം.കൊത്തി വലിയ്ക്കാൻ കാത്തു നിൽക്കുന്ന കഴുകനും, കുറുനരിക്കും നടുക്ക് ദുര്യോധനൻ നിസ്സഹായാവസ്ഥനായി വീണു കിടക്കുന്നു. അശ്വ സ്ഥാമാവും കൂട്ടരും തിരിച്ചെത്തിയപ്പോൾ കാണുന്ന താണ്.പ്രതാപി ആയ ദുര്യോധനൻ്റെ ദുര്യോഗം കണ്ട് അശ്വസ്താ മാവിൻ്റെ കണ്ണു നിറഞ്ഞു. ഇന്നു രാത്രി ഞാൻ പാണ്ഡവ കുലം മുഴുവൻ നശിപ്പിക്കുന്നതാണ്. എന്നു പ്രതിജ്ഞ ചെയ്തു. ദുര്യോധനൻ അശ്വസ്ഥാമാവിനെ പടത്തലവനായി പ്രഖ്യാപിച്ച് ആ മൂവർ സംഘത്തിനെ യാത്രയാക്കി. പാണ്ഡവരുടെ കുടീരങ്ങളിലെ ആരവം ഒഴിഞ്ഞിട്ടില്ല. അവസാനം ഒന്നു വിശ്രമിയ്ക്കാൻ ഒരാലിൻ ചുവട്ടിൽ എത്തി. അവിടെ നീണ്ടു നിവർന്നു കിടന്നു. പക്ഷേ അശ്വസ്ഥാമാവിന് ഉറക്കം വന്നില്ല. ആ ആലിൻ്റെ ഉയരത്തിലുള്ള കൊമ്പിൽ ഒരു കാക്കക്കൂട് ഉണ്ട്. കാക്കകൾ എല്ലാം നല്ല ഉറക്കം.ആ സമയത്ത് ഭീകരനായ ഒരു കൂമൻ ആകൂടിന കത്തു കയറി ആ കാക്കകളെ മുഴുവൻ കൊന്നുകളഞ്ഞു.അശ്വസ്ഥാമാവ് ചാടി എഴുനേറ്റു. ഇതു തന്നെ മാർഗ്ഗം.കൃപരേയും കവർമ്മാ വിനേയും വിളിച്ചുണർത്തി തൻ്റെ പരിപാടി വിശദീകരിച്ചു. ആദ്യം കൃപർ സമ്മതിച്ചില്ല. അവസാനം തൻ്റെ മരുമകൻ്റെ ഇഷ്ടത്തിന് വഴങ്ങി.ആ കാളരാത്രിയുടെ അന്ത്യയാമത്തിൽ യ മ കിങ്കരന്മാരെപ്പോലെ മൂന്നു രൂപങ്ങൾ പാണ്ഡവരുടെ കൈ നിലയം ലക്ഷ്യമാക്കി നടന്നു.. എല്ലാവരും നല്ല ഉറക്കം. പക്ഷേ ഭീമാകാരനായൊരാൾ അവിടെ കാവൽ നിൽക്കുന്നു. അശ്വസ്ഥാമാവിൻ്റെ അസ്ത്രങ്ങൾ മുഴുവൻ ആ ഭീകരൻ മിഴുങ്ങി. ആചാര്യപുത്രൻ അത്ഭുതപ്പെട്ടു പോയി. സാക്ഷാൽ പരമേശ്വരനാണതെന്ന് അശ്വസ്ഥാമാവിന് മനസിലായി. അദ്ദേഹം ശിവ ഭഗവാനെ സ്തുതിക്കാൻ തുടങ്ങി. അവസാനം തൻ്റെ ശരീരം ത്യജിച്ചും തപസ് തുടരും എന്നറിഞ്ഞപ്പോൾ ശിവ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. വളരെ വിശേഷപ്പെട്ട ഒരു വാൾ കൊടുത്ത് അനുഗ്രഹിച്ച് അപ്രത്യക്ഷമായി.' കൃപരേയും, കൃ ത വ ർ മ്മാ വിനേയും കാവൽ നിർത്തി അവൻ ആ കുടീരത്തിൽ പ്രവേശിച്ചു. തൻ്റെ അച്ഛനെക്കൊന്ന ദൃഷ്ട്ടബദ്യുന്മൻ സുഖമായി ശയ്യയിൽ ഉറങ്ങുന്നു. അയാളുടെ മുടിക്ക് പിടിച്ച് ഉയർത്തി ആ തല അറത്തു. പിന്നെ പാണ്ഡവരുടെ പുത്രന്മാരെ മുഴുവൻ അരിഞ്ഞു തള്ളി. പിന്നെ പ്രേതാവേശം പോലെ അശ്വ സ്ഥാമാവിൻ്റെ ഒരു മരണതാണ്ഡവമാണവിടെക്കണ്ടത്. അവിടെ ഉണ്ടായിരുന്ന ആണുങ്ങളെ മുഴുവൻ അയാൾ കാലപുരിക്കയയച്ചു. ആ ചോര പുരണ്ട വാളുമായി അശ്വ സ്ഥാമാവ് പുറത്ത കടന്ന് ദുര്യോധനൻ്റെ അടുത്തെത്തി. അവരെ മുഴുവൻ കൊന്നു എന്ന് പറഞ്ഞ് ആ വാൾ ദുര്യോധനൻ്റെ മുമ്പിൽ വച്ചു. ദുര്യോധനന് സുന്താഷമായി.അങ്ങിനെ ദുര്യോധനൻ ഈ ലോകത്തു നിന്ന് യാത്രയായി.അന്ന് കൃഷ്ണൻ ആണ് കൈ നിലയത്തിലേക്ക് പോകുന്നത് വിലക്കിയത്.അല്ലങ്കിൽ പാണ്ഡവരുടെ വിധിയും ഇതായേനെ.
Friday, August 28, 2020
ദുര്യോധനനെ തുടയ്ക്ക് അടിച്ചു കൊല്ലുന്നു [കൃഷ്ണൻെറ ചിരി- 41]തൻ്റെ കൂടെയുള്ള മഹാരഥന്മാർ എല്ലാം കൊല്ലപ്പെട്ടു.തൊണ്ണൂററി ഒമ്പത് അനുജന്മാരേയും ഭീമൻ കാലപുരിക്കയച്ചു. പ്രിയ സുഹൃത്ത് കർണ്ണൻ, അമ്മാവൻ ശകുനി എന്നിവരും കൊല്ലപ്പെട്ടു. ഏക സഹോദരി വിധവയായി. ഇനി എന്ത്. ദുര്യോധനൻ യദ്ധഭൂമിയിൽ നിന്നോടി ഒരു തടാകത്തിലൊളിച്ചു.അശ്വസ്ഥാമാവും, കൃപരും, കൃതവർമ്മാവും ദുര്യോധനടുത്തുവന്നു. ദുര്യോധനൻ ഒളിസ്ഥലത്തു നിന്ന് പുറത്തു വന്നു. ഇനി അവശേഷിച്ചിരിക്കുന്നത് ഇവർ നാലു പേരാണ്. പാണ്ഡവരെയും ദൃഷ്ട്ടദ്യുമനനെയും ഞാനിന്ന് കൊല്ലും.അശ്വസ്ഥാമാവ് പറഞ്ഞു. ദുര്യോധനൻ അശ്വ സ്ഥാമാവിനെപ്പടത്തലവനായി അവരോധിച്ചു.ദുര്യോധനൻ്റെ ഒളിസ്ഥലം മനസിലാക്കിയ പാണ്ഡവർ കൃഷ്ണസമേതനായി തടാകക്കരയിൽ എത്തുന്നു. യുദ്ധിഷ്ടിരൻ ദുര്യോധന നോട് ഭീരുവിൻ്റെ കൂട്ട് ഒളിച്ചിരിക്കാതെ പുറത്തു വരാൻ ആവശ്യപ്പെട്ടു. ആ സമയത്ത് ബലരാമനും അവിടെ എത്തി. ഞങ്ങളിൽ ആരേ എങ്കിലും യുദ്ധത്തിൽ തോൽപ്പിച്ചാൽ രാജ്യം നിനക്കു തരാം എന്നു യുധിഷ്ടിരൻ പറയുന്നു. കൃഷ്ണൻ യുഗ്ഷ്ടിരനെത്തടഞ്ഞു.ഭീമനുപോലും അഭ്യാസപടുവായ ദുര്യോധനനോട് പിടിച്ചു നിൽക്കാൻ പറ്റില്ല. പിന്നെയാ.. അപ്പോൾ ഭീമൻ ഗദയുമായി മുമ്പിലേയ്ക്ക് ചാടി. ദുര്യോധനാ നിന്നെക്കൊല്ലുമെന്ന് ഞാൻ ശപഥം ചെയ്തിട്ടുണ്ട്. ഭീരുവിൻ്റെ കൂട്ട് ഒളിച്ചിരിക്കാതെ പുറത്തു വാ. ദുര്യോധനൻ പുറത്തേക്ക് വന്നു. രണ്ടു പേരും യുദ്ധത്തിന് പറ്റിയ സ്ഥലം കണ്ടെത്തി. പടച്ചട്ടയും ആയുധവും ദുര്യോധനനു നൽകി.അങ്ങിനെ ഭീമനും ദുര്യോധനനും തമ്മിലുള്ള യുദ്ധം തുടങ്ങി.ഇന്നു വരെ ആരും കണ്ടിട്ടില്ലാത്തത്ര ഭീകരമായ ഗദാ യുദ്ധം.ഭീമൻ്റെ ഗദാ പ്രഹരമൊന്നും ദുര്യോധന നേൾക്കുന്നില്ല. ഗാന്ധാരിയുടെ തപശ്ശക്തിയുടെ പരിണാമം. യുദ്ധത്തിൽ ഭീമന് അടിപതറിത്തുടങ്ങി. എന്നാലും തൻ്റെ ശക്തി കൊണ്ട് ഭീമൻ പിടിച്ചു നിന്നു. ഒരു രീതിയിലും ദുര്യോധനനെ തോൽപ്പിക്കാൻ പറ്റില്ല എന്നു തോന്നിച്ചു .അപ്പോൾ കൃഷ്ണൻ അർജ്ജനനോട് തുടയിൽ താളം പിടിച്ച് ഭീമന് സന്ദേശം കൊടുക്കാൻ പറഞ്ഞു.ഭീമന് സംഗതി പിടി കിട്ടി. ദുര്യോധനൻ്റെ തുടക്ക് ഗദ കൊണ്ടടിച്ചു. ദുര്യോധനൻ ഒഴിഞ്ഞുമാറി ഉയർന്നു ചാടി. ആ സമയം ഭീമനും ഉയർന്നു ചാടി ദുര്യോധനൻ്റെ രണ്ടു തുടയും അടിച്ചു തകർത്തു.ഗദായുദ്ധത്തിൽ അരക്ക് താഴെ പ്രഹരിക്കാൻ പാടില്ല. ദുര്യോധനൻ വീണു. വീണു കിടക്കുന്ന ദുര്യോധനൻ്റെ മുഖത്ത് ഭീമൻ ചവിട്ടി.ഇത് കണ്ട് രോഷാകുലനായി ബലരാമൻ ഗദയുമായി ഭീമൻ നേരേ ചെന്നു. പെട്ടന്ന് കൃഷ്ണൻ അവരുടെ ഇടയിൽ വന്നില്ലായിരുന്നെങ്കിൽ ഭീമൻ്റെ കാര്യം കുഴപ്പമായ നേ, കൃഷ്ണൻ ഒരു പ്രകാരത്തിൽ ബലരാമനെ സമാധാനിപ്പിച്ചു. ക്രോധാ വേശനായി ബലരാമൻ യുദ്ധഭൂമിയിൽ നിന്നു പോയി.നിരായുധനായ കൃഷ്ണനാണ് മഹാഭാരത യുദ്ധം പരിപൂർണമായി നിയന്ത്രിച്ചത്.കൃഷ്ണൻ്റെ തന്ത്രങ്ങൾക്ക് ധർമ്മ പുനസ്ഥാപനം എന്ന ലക്ഷ്യമുണ്ടായിരുന്നു
Thursday, August 27, 2020
ഗാന്ധാരിയുടെ തപശക്തി ദുര്യോധന രക്ഷയ്ക്ക്. [ 1- ചിരി- 40]യുദ്ധത്തിൻ്റെ പോക്ക് പന്തിയല്ലന്ന് ശകുനിക്ക് മനസിലായി. ഗാന്ധാരിയുടെ തപശക്തി ദുര്യോധനന് പ്രയോജനപ്പെടുത്താൻ ശകുനിയാണ് കരുക്കൾ നീക്കിയത്. അതിന് കുളിച്ച് പരിപൂർണ്ണ നഗ്നനായി ഗാന്ധാരിയുടെ മുമ്പിൽച്ചെല്ലാൻ ദുര്യോധന നോട് പറയുന്നു.ഗാന്ധാരി യുടെ തപശക്തി കൊണ്ട് ദുര്യോധനൻ്റെ ശരീരം ഉരുക്കിന് സമാനമകും എന്നും പറഞ്ഞു മനസിലാക്കുന്നു. അതിന് അശ്വ സ്ഥാമാവിനെ ചുമതലപ്പെടുത്തുന്നു.വിവാഹത്തിൻ്റെ അന്ന് തന്നെ അന്ധനായ ഭർത്താവിൻ്റെ ഒപ്പം എനിക്കും കാഴ്ചശക്തി വേണ്ട എന്നുറച്ച് കണ്ണുമൂടിക്കെട്ടിയതാണ്. പിന്നീട് തീർവ്വ മായത പസായിരുന്നു ആ ജീവിതം. ആ തപശക്തിയും പാതിവൃത്യശക്തിയും സ്വപുത്രൻ്റെ ശരീരത്തിൽ സന്നിവേശിപ്പിച്ച് ഉരുക്ക് ശരീരമുള്ളവനാക്കി മാറ്റുക എന്നതായിരുന്നു ഗാന്ധാരിയുടെ ആഗ്രഹം. യുദ്ധത്തിൽ പിന്നെ ഭീമനു പോലും ആ ശരീരത്തിൽ ഒരു പോറൽ പോലും ഏൾപ്പിക്കാൻ സാധിക്കില്ല.കുളിച്ച് പൂർണ്ണ നഗ്നനായി വരുന്ന ദുര്യോധനനെ കൃഷ്ണൻ തടഞ്ഞു നിർത്തുന്നു.പ്രായപൂർത്തി ആയ ഒരാൾ അമ്മയുടെ അടുത്തേക്ക് ഇങ്ങിനെ പോകുന്നതിനെ പരിഹസിക്കുന്നു. മാതൃ ശാപം വരെ ഉണ്ടാകും എന്നു പറയുന്നു. ദുര്യോധനൻ ചിന്താ കുഴപ്പത്തിലാകുന്നു.ഗദായുദ്ധത്തിൽ നിയമപ്രകാരം അരക്കു താഴെ പ്രഹരിക്കാൻ പാടില്ല. അതു കൊണ്ട് അരക്ക് താഴ്ഭാഗം മറയ്ക്കാം. ഒരു വാഴ ഇല കൊണ്ട് അരയ്ക്കുതാഴെ മറച്ച് ദുര്യോധനൻ ഗാന്ധാരിയുടെ മുമ്പിൽ ചെല്ലുന്നു.ഗാന്ധാരി സാവധാനം കണ്ണിലെ കെട്ടഴിക്കുന്നു. തൻ്റെ തപശക്തി മുഴുവൻ ആവാഹിച്ച് തൻ്റെ പ്രിയപുത്രൻ്റെ ശരീരത്തിൽ പതിപ്പിക്കുന്നു.ദുര്യോധനൻ്റെ ശരീരത്തിൽ ഒരു വിദ്യുൽപ്രഭാവം ഉണ്ടാകുന്നു. ആ ശരീരം കാരിരുമ്പു പോലെ ദൃഡമാക്കുന്നു. അരക്കെട്ടും തുടയും ഒഴിച്ച്.കൃഷ്ണൻ്റെ തന്ത്രം മനസിലാക്കിയ ശകുനി ഓടി വന്നപ്പഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഗാന്ധാരിത നെറ് പ്രിയപുത്രൻ്റെ മണ്ടത്തരത്തെ പഴിച്ചു.' എവിടെ എല്ലാമാണ് കൃഷ്ണൻ്റെ കണ്ണെത്തുന്നത്. യുദ്ധത്തിൽ സാരഥി എന്നാൽ വഴികാട്ടി കൂടെയാണ്. പാണ്ഡവരുടെ വിജയങ്ങളുടെ മുഖ്യശിൽപ്പി ആകുന്നതങ്ങിനെയാണ്.,
Wednesday, August 26, 2020
കർണ്ണവധം [കൃഷ്ണൻ്റെ ചിരി ]കർണ്ണനേപ്പോലെ ഇത്ര അധികം അപമാനം സഹിച്ച ഒരാൾ വേറേ ഉണ്ടാകില്ല. ജനിച്ചപ്പഴേ അമ്മ ഉപേക്ഷിച്ചു. വളർന്നത് സൂതപുത്രനായി. അതു കൊണ്ടു തന്നെ ആയുധാഭ്യാസം നിഷിദ്ധം. അവസാനം ബ്രാഹ്മണനാണന്ന് കളവ് പറഞ്ഞ് പരശുരാമ ശിഷ്യനായി. സകല വിദ്യയും അഭ്യസിച്ചു.ഇന്ദ്രതന്ത്രം കൊണ്ട് പരശുരാമന് സത്യം മനസിലായി കണ്ണനെ ശപിച്ചു. അത്യാവശ്യ സമയത്തു് പഠിച്ച വിദ്യ മറന്നു പോകട്ടെ. ദാനശീലനായ കർണ്ണനിൽ നിന്ന് ഇന്ദ്രൻ കവച കുണ്ടലങ്ങൾ ദാനമായി ആവശ്യപ്പെടുന്നു.കണ്ണൻ തൻ്റെ ശരീരത്തിൻ്റെ ഭാഗമായ കവച കുണ്ഡലങ്ങൾഅറത്തെടുത്ത് ഇന്ദ്രന് ദാനം ചെയ്യുന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് കൃഷ്ണൻകുന്തിയേ കർണ്ണൻ്റെ അടുത്തേക്ക് പറഞ്ഞു വിടുന്നു.അർജുനനെ ഒഴിച്ച് ബാക്കി നാലുപേരേയും കൊല്ലില്ലന്ന് കർണ്ണൻ കുന്തിക്ക് വാക്ക് കൊടുക്കുന്നു.അങ്ങിനെ അർജുനനുമായുള്ള അവസാന യുദ്ധം തുടങ്ങി. രണ്ടു പേരും ഒരുപോലെ പൊരുതി നിന്നു. അതിനിടെ കർണ്ണൻ്റെ തേര് ചെളിയിൽ താഴ്ന്നു പോയി.. അതും കർണ്ണനേറ്റ ഒരു ശാപത്തിൻ്റെ ഫലമായിരുന്നു.എന്നിട്ടും ആ പോരാളി ഭീകരമായി യുദ്ധം ചെയ്തു.അവസാനം കർണ്ണൻ തേര് ഉയർത്താൻ നിരായുധനായി താഴെ ഇറങ്ങി.ഇതാണവസരം.. കർണ്ണനെക്കൊല്ലൂ. ഇനി ഇങ്ങിനെ ഒരവസരം കിട്ടില്ല. കൃഷ്ണൻ പറഞ്ഞു. അർജ്ജുനൻ ഒന്നു മടിച്ചു. അവൻ ദുര്യോധനൻ്റെ കൂടെക്കൂടി പാണ്ഡവർക്ക് ചെയ്ത ചതികൾ എണ്ണി എണ്ണി കൃഷ്ണൻ അർജുനനെ ഓർമ്മിപ്പിച്ചു.അവസാനം അർജുനൻ " അഞ്ചലീയം " എന്ന അസ്ത്രം കർണ്ണൻ്റെ നേരേ തൊടുത്തു. ആ അസ്ത്രം കർണ്ണൻ്റെ തല അറത്തു അങ്ങിനെ ആ സൂര്യതേജസ് അവസാനിച്ചു.അന്ന് ശ്രീരാമൻ ഇന്ദ്രപുത്രനായ ബാലിയേക്കൊല്ലാൻ സൂര്യപുത്രനായ സുഗ്രീവനെ സഹായിച്ചു.ഇന്ന് ഇന്ദ്രപുത്രനായ അർജുനനെ സൂര്യ പുത്രനായ കർണ്ണനെക്കൊല്ലാൻ സഹായിച്ചത് കൃഷ്ണൻ.രണ്ടിനും സമാന ഭാവം.
Tuesday, August 25, 2020
കർണ്ണൻ്റെ സർപ്പാകൃതിയിലുള്ള ഭീകരാസ്ത്രം [കൃഷ്ണൻ്റെ ചിരി 38]പിന്നീട് കർണ്ണൻ പടത്തലവനായി. ശ്രീകൃഷ്ണൻ്റെ കൂട്ട് സാമർത്ഥ്യമുള്ള ഒരു തേരാളിയേ ത്തരാമെങ്കിൽ ഞാൻ ഈ യുദ്ധം ജയിച്ചു തരാം. ദുര്യോധനൻ ശല്യരോട് കർണ്ണ ൻ്റെ തേരാളി ആകാൻ ആവശ്യപ്പെട്ടു. ഒരു സൂതപുത്രൻ്റെ തേരാളി ആകുകയോ? ശല്യർക്കതിഷ്ടപ്പെട്ടില്ല. പക്ഷേ ഗത്യന്തരമില്ലാതെ സമ്മതിയ്ക്കണ്ടി വന്നു. പക്ഷേ ശല്യർ എപ്പഴും കണ്ണനെ ഭൽസിച്ചു കൊണ്ട് നിർവ്വീരനാക്കി.കാത്തിരുന്ന കർണ്ണാർജുന യുദ്ധം തുടങ്ങി. അത് കാണാൻ ദേവഗണങ്ങൾ വരെ ആകാശത്തിൽ നിരന്നു.അർജുനൽ അഗ്നേയാസ്ത്രംഅയക്കുമ്പോൾ കർണ്ണൻ വരുണാസ്ത്രം കൊണ്ട് തടയുന്നു. അപ്പോൾ അർജ്ജുനൻ വായ വാസ്ത്രം കൊണ്ട് കെടുംങ്കാറ്റ് അഴിച്ചുവിട്ടു. അപ്പഴാണ് കർണ്ണപുത്രൻ വൃഷ സേനൻ അർജുനനുമായി യുദ്ധത്തിനു വന്നത്.കർണ്ണാ നിൻ്റെ മുമ്പിൽ വച്ച് നിൻ്റെ പുത്രനെ കൊല്ലാൻ പോകുന്നു. പറ്റുമെങ്കിൽ തടയ്.കർണ്ണനെന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മമ്പ് വൃഷസേനൻ അർജുനനാൽകൊല്ലപ്പെട്ടു.ദുഖം കോപമായി മാറിയപ്പോൾ കർണ്ണൻ്റെ യുദ്ധത്തിന് തീവൃത കൂടി. കർണ്ണൻ്റെ കയ്യിൽ സർപ്പാകൃതിയിലുള്ള ഒരത്രമുണ്ട്. ആ മാരകാസ്ത്രം ചന്ദനപ്പൊടിയിൽ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. അർജുന നിഗ്രഹത്തിത് വേണ്ടി. അതിനിടെ ഖാണ്ഡവ ദഹന സമയത്ത് രക്ഷപെട്ട് പാതാളത്തിൽ ഒളിച്ച അശ്വസേനൻ എന്ന സർപ്പം അർജ്ജുനനോട് പ്രതികാരത്തിന് കാത്തിരിക്കുകയായിരുന്നു. അവൻ കർണ്ണൻ്റെ ആ മാരകാസ്ത്രത്തിൽ പ്രവേശിച്ചു.കർണ്ണൻ ആ ഭീകരായുധം അർജ്ജുനൻ്റെ കഴുത്ത് ലക്ഷ്യമാക്കി തൊട്ടത്തുവിട്ടു.ആ അസ്ത്രം ചീറിപ്പാഞ്ഞു വരുന്നത് കണ്ടപ്പഴേ കൃഷ്ണൻ അപകടം മണത്തു. ഉടനെ കൃഷ്ണൻ പെരുവിരൽ കൊണ്ട് രഥം ഭൂമിയിൽ ഒരടി താഴ്ത്തി. കുതിരകൾക്ക് കാല് മടക്കണ്ടി വന്നു. ചീറിപ്പാഞ്ഞു വന്ന അസ്ത്രം അർജുനൻ്റെ കിരീടവും കൊണ്ടുപോയി.അർജുനൻ രക്ഷപെട്ടു. നന്ദിയോടെ അർജുനൻ കൃഷ്ണനെ നോക്കി. ആ മുഖത്ത് ഒരു ചെറു ചിരി മാത്രം. കൃഷണന് അശ്വസേനൻ്റെ ചതി മനസിലായി.അർജുനൻ അവനെ കഷ്ണങ്ങളായി മുറിച്ചു തള്ളി.
Sunday, August 23, 2020
ദ്രോണാചാര്യരെ ചതിച്ച് കൊല്ലുന്നു [കൃഷ്ണൻ്റെ ചിരി- 36]ഘടോൽക്കചൻ്റെ ' മരണത്തിനു ശേഷം കുരുക്ഷേത്രം കൂടുതൽ കലുഷിതമായി. കോപാക്രാന്തനായ ഭീമൻ ഭീകര യുദ്ധം അഴിച്ചുവിടുന്നതാണ് പിന്നീട് കണ്ടത്. ദ്രോണാചാര്യരും പതിവിനു വിരുദ്ധമായി ഉണർന്നു യുദ്ധം ചെയ്തു. ദ്ര്യംപദരേയും അദ്ദേഹത്തിൻ്റെ മൂന്നു പൗത്രന്മാരെയും വധിച്ചു.ഇത് കണ്ട് ദ്രോണരെ ഇന്നു വധിയ്ക്കാൻ സാധിച്ചില്ലങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല എന്നു ദൃഷ്ടദ്യുമ്നൻപ്രതിജ്ഞ ചെയ്തു.ദ്രോണർ പാണ്ഡവപ്പടയിൽ മരണം വിതച്ചു മുന്നേറി.കഷ്ട്ടിച്ച് അർജ്ജുനൻ മാത്രം പിടിച്ചു നിന്നു. അവസാനം കൃഷ്ണൻ അർജുനനോട് പറഞ്ഞു " ദ്രോണരുടെ വശം ആയുധം ഉള്ളിടത്തോളം കാലം അദ്ദേഹത്തെ തോൽപ്പിക്കാൻ പറ്റില്ല. അദ്ദേഹത്തെ അസ്ത്രത്യാഗം ചെയ്യിച്ചാൽ മാത്രമേ ദ്രോണ വധം സാദ്ധ്യമാകൂ. അതിനുള്ള മാർഗ്ഗം ആലോചിയ്ക്കൂ. ദ്രോണർക്ക് അദ്ദേഹത്തിൻ്റെ മകൻ അശ്വസ്താ മാവ് ജീവനാണ്. അവൻ മരിച്ചു എന്നറിഞ്ഞാൽ ദ്രോണർ അസ്ത്രത്യാഗം ചെയ്യും;അപ്പോൾ ഭീമൻ തൻ്റെ കൂടെയുദ്ധം ചെയ്യുന്ന ഇന്ദ്രവ ർ മ്മാ വിൻ്റെ അശ്വസ്താമാവ് എന്ന ആനയെ അടിച്ചു കൊന്നു.എന്നിട്ട് ആചാര്യരുടെ അടുത്തു ചെന്ന് അശ്വസ്താ മാവ് മരിച്ചു എന്നുറക്കെ വിളിച്ചു പറഞ്ഞു. ദ്രോണർ ഒന്നു ഞട്ടി. പക്ഷേ അദ്ദേഹം ആദ്യം അത് വിശ്വസിച്ചില്ല. അദ്ദേഹം യുധിഷ്ടിരനോട് ഇത് സത്യമോ എന്നന്വേഷിച്ചു. യുധിഷ്ട്ടിരൻ ഒരിയ്ക്കലും അസത്യം പറയില്ല. പക്ഷേ കൃഷ്ണൻ യുധിഷ്ടിരനോട് നേരത്തെ പറഞ്ഞിരുന്നു. അർത്ഥ സത്യംമെങ്കിലും പറയണം.അല്ലങ്കിൽ ഇതുവരെ ചെയ്തതു മുഴുവൻ വൃധാവിലാകും. ദ്രോണർ എല്ലാവരെയും കാലപുരിക്കയക്കും."ആനയായ അശ്വസ്താ മാവ് മരിച്ചു; എന്നു പറഞ്ഞു. അതിൽ ആനയായ എന്നത് പതുക്കെയും ബാക്കി ഉറക്കെയും ആണ് പറഞ്ഞത്. യുധിഷടിരൻ പറഞ്ഞതുകൊണ്ട് അദ്ദേഹമത് വിശ്വസിച്ച് അസ്ത്രത്യാഗം ചെയ്തു തേർ തട്ടിൽ പത്മാസനത്തിലിരുന്ന് ഭഗവാനെ സ്തുതിച്ചു.ഊരിപ്പിടിച്ച വാളുമായി ദൃഷ്ടദ്യുമ്നൻ ആചാര്യൻ്റെ തേർ തട്ടിൽ ചാടിക്കയറി.ഓടി എത്തിയ അർജുനന് തടയാൻ പറ്റുന്നതിന് മുമ്പ് തന്നെ ദൃഷ്ടദ്യുമ്നൻ ആചാര്യൻ്റെ തല അറത്തു. ഒരു പക്ഷേ കുരുക്ഷേത്രത്തിലെ ഏറ്റവും വലിയ അനീതി.ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കും എന്നാശ്വസിക്കാൻ പറ്റാത്തത്ര അനീതി.
Saturday, August 22, 2020
ഘടോൽക്കചവധം [കൃഷ്ണൻ്റെ ചിരി- 35] ജയദ്രഥ വധത്തിനു ശേഷം കൗരവരെ രാത്രി യുദ്ധത്തിന് പ്രലോഭിപ്പിച്ചത് കൃഷ്ണൻ്റെ ഒരു തന്ത്രമായിരുന്നു.ഭീമപുത്രൻ ഘടോൽക്കചൻ രാക്ഷസനാണ്.മായാ യുദ്ധത്തിൽ അഗ്രഗണ്യൻ.ഒ രസാധാരണ അഭ്യാസിയും. രാത്രി യുദ്ധത്തിൽ രാക്ഷസന്മാർക്ക് പ്രാവണ്യം കൂടും. ആദ്യം അശ്വസ്ഥാമാസുമായി ഘടോൽക്കചൻ യുദ്ധം തുടങ്ങി. ആ യുദ്ധം ഭീകരമായിരുന്നു. ചിലപ്പോൾ ശരീരം പർവ്വതം പോലെ വലുതാക്കിയും ചിലപ്പോൾ കടുകുമണിയോളം ചെറുതാക്കിയും അശ്വത്ഥാമാവിൻ്റെ ലക്ഷ്യം തെറ്റിച്ചു മായ കൊണ്ട് കാടും മലയും ഹിം സറ ജന്തുക്കളും എല്ലാം കടന്നു വന്നു. ഇതിനിടെ കർണ്ണൻ ഇതുവരെ ക്കണ്ടിട്ടില്ലാത്തത്ര ഭീകരമായാണ് യുദ്ധം ചെയ്തത്.അർജുനനൊഴിച്ച് എല്ലാ പാണ്ഡവരേയും വധിക്കാൻ അവസരം കിട്ടിയിട്ടും കുന്തിയൊടുള്ള വാക്കുപാലിയ്ക്കാൻ അവരെ വെറുതേ വിട്ടു. പാണ്ഡവപ്പടയെ തകർത്തു മുന്നേറുന്ന കർണ്ണൻ്റെ അടുത്തേക്ക് തേരു തെളിയ്ക്കാൻ കൃഷ്ണനോട് പറഞ്ഞു. പക്ഷേ കൃഷ്ണൻ സമ്മതിച്ചില്ല.അർജുന നു വേണ്ടി കരുതിവച്ചിരിക്കന്ന "ഏക പുരുഷ ഘാതിനി" എന്ന ദിവ്യാസ്തമുണ്ട് കർണ്ണൻ്റെ കയ്യിൽ. ഇന്ദ്രൻ കൊടുത്തതാണ്. അതു കൊണ്ട് ഘടോൽക്കചനെ കർണ്ണനുമായി ഏറ്റുമുട്ടാൻ നിയോഗിച്ചു. ഘടോൽക്കചൻ്റെ പ്രചണ്ഡമായ മായാ യുദ്ധത്തിൽ കൗരവ സൈന്യം മുഴുവൻ നശിക്കും എന്ന സ്ഥിതി വന്നു.ഗത്യന്തരമില്ലാതെ ഇന്ദ്രൻ്റെ ആ ദിവ്യാ യുധം കൊണ്ട് ഘടോൽക്കചനെ വധിക്കാൻ ദുര്യോധനൻ കർണ്ണനോടാവശ്യപ്പെട്ടു. ആദ്യം കർണ്ണൻ സമ്മതിച്ചില്ല. അവസാനം "ഏക പുരുഷ ഘാതിനി" ഘടോൽക്ക ചന്റെ നേരേ പ്രയോഗിച്ചു.ഭീമപുത്രൻ അപകടം മണത്തു. അദ്ദേഹം ശരീരം ഒരു വലിയ പർവതത്തിനോളം വലുതാക്കി.ആ അസ്ത്രംഘടോൽക്കചൻ്റെ മാ റു പിളർന്നു.ആ ഭീമാകാരമായ തൻ്റെ ശരീരം കൗരവപ്പടയുടെ ഇടയിലേക്ക് പതിപ്പിച്ചു. ഒരക്ഷൗണി മുഴുവൻ ച തഞ്ഞരഞ്ഞു പോയി. മരണത്തിലും പാണ്ഡവർക്കു വേണ്ടി നിന്ന ആ മഹാപരാക്രമിയുടെ മരണത്തിൽ പാണ്ഡവർ ദുഖിതരായി. പക്ഷേ കൃഷ്ണൻ മാത്രം ചിരിച്ചു :സിംഹനാദം മുഴക്കി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അർജുനൻ അത്ഭുതത്തോടെ കൃഷ്ണനെ നോക്കി. അർജുനൻ രക്ഷപ്പെട്ടതിൻ്റെ സന്തോഷമായിരുന്നു കൃഷ്ണന്. തൻ്റെ തന്ത്രം വിജയിച്ചതിൻ്റെ സന്തോഷം മാത്രമല്ല ഭാവിയിൽ ഹസ്തിനപുരത്തെ കിരീടവകാശവുമായി ഒരു നിഷാദൻ വരാൻ പാടില്ല.
Friday, August 21, 2020
ജയദ്രഥ വധം [ കൃഷ്ണൻ്റെ ചിരി- 34]സമയം പോയ്ക്കൊണ്ടിരിക്കുന്നു. ഇന്ന് സൂര്യാസ്ഥ മനത്തിനു മുമ്പ് ജയദ്രഥനെ വധിക്കാൻ സാധിച്ചില്ലങ്കിൽ അർജുനൻ അഗ്നിപ്രവേശനം നടത്തി ആത്മാഹൂതി ചെയ്യണ്ടി വരും. അഭിമന്യുവിനെ ചതിച്ചു കൊന്ന ജയദ്രഥനെ ഇന്നുതന്നെ വധിക്കണം. ദ്രോണാചാര്യർ നിർമ്മിച്ച ആ മഹാവ്യൂ ഹത്തിന് നടുവിൽ എവിടെയോ അനേകം മഹാരഥന്മാരുടെ മധ്യത്തിൽ ഒളിച്ചിരിക്കുകയാണ് ജയദ്രഥൻ. അയാളെ കണ്ടെത്തുക തന്നെ എളുപ്പമല്ല.പക്ഷേ ശപഥമെടുത്തിരിക്കുന്നത് അർജ്ജുനനാണ്. കൂട്ടിന് തന്ത്രശാലി ആയ കൃഷ്ണനും. അതിഭയങ്കരയുദ്ധം മാണ് പിന്നെ കുരുക്ഷേത്രം കണ്ടത്.ഗാണ്ഡീവധാരി ആയ അർജ്ജുനൻ വ്യൂഹം ഭേദിച്ച് മുന്നേറി.വാസുദേവൻ സമർത്ഥമായി തേരുതെളിച്ചു. പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല.അർജുനനെ വധിക്കൂക എളുപ്പമല്ല. അപ്പോൾ പ്രതിരോധിക്കുക. സമയം കളയുക. സൂര്യാസ്ഥമനം വരെ ജയദ്രഥനെ കൊല്ലാൻ സാധിച്ചില്ലങ്കിൽ അർജ്ജുനൻ ജീവത്യാഗം ചെയ്തുകൊള്ളും. അതായിരുന്നു കൗരവരുടെ തന്ത്രം. സംഗതി അപകടത്തിലേയ്ക്ക് എന്ന് ശ്രീകൃഷ്ണനും മനസിലായി,. അദ്ദേഹം തൻ്റെ സുദർശനചക്രം കൊണ്ട് സൂര്യബിംബം മറച്ചു കളഞ്ഞു. സൂര്യനസ്ഥമിച്ചു എന്ന് എല്ലാവരും ധരിച്ചു.കൗരവപക്ഷം ആഘോഷം തുടങ്ങി.ജയരഥനെ വിട്ട് മഹാരഥന്മാർ വിജയാ ഘോഷത്തിനായി പോയി.പാണ്ഡവർ ദുഖത്തിലാഴ്ന്നു.ജയരഥൻപതുക്കെ ഒളിസ്ഥലത്തു നിന്ന് പുറത്തു വന്നു.ഇതാണവസരം.കൃഷ്ണൻ അർജുനനോടു പറഞ്ഞു ഉടനെ അവൻ്റെ കഥ കഴിക്കൂ. പക്ഷേ ഒരു കാര്യം അവനൊരു വരം കിട്ടിയിട്ടുണ്ട് അവൻ്റെ തല ആരു താഴെയിടുന്നോ അയാളുടെ തല പൊട്ടിത്തെറിച്ചു മരിക്കും. അതു കൊണ്ട് ജയദ്രഥൻ്റെ തല അറുത്ത് അസത്രത്തിൽ കൊർത്ത് സമന്തപഞ്ചകതീർത്ഥക്കരയിൽ തപസു ചെയ്യുന്ന ജയദ്രഥൻ്റെ അച്ഛൻ വൃദ്ധക്ഷത്രൻ്റെ മടിയിൽ ക്കൊണ്ടിടുക. ആദ്യം അർജുനൻ എതിർത്തു. പാവം ആ അച്ഛൻ എന്തു പിഴച്ചു. പക്ഷേ കൃഷ്ണൻ്റെ നിർദ്ദേശിച്ച പോലെ ഒരമ്പു കൊണ്ട് ജയദ്രഥൻ്റെ തല അറുത്തു. അടു ത്ത അമ്പ് തൊടുത്ത് ആ തല വൃദ്ധക്ഷത്രൻ്റെ മടിയിൽ ക്കൊണ്ടു പോയിട്ടു. ഞട്ടി എഴുനേറ്റ അദ്ദേഹത്തിൻ്റെ മടിയിൽ നിന്ന് ആ തല ഭൂമിയിൽ പ്പതിച്ചു. വൃദ്ധമിത്രൻ്റെ തല പൊട്ടിത്തെറിച്ചു..ഇവിടെ ഒരു ചോദ്യമുണ്ട്. പാവം ഈ വൃദ്ധൻ എന്തു പിഴച്ചു.അതിലും മഹാഭാരതത്തിൽ ഉത്തരമുണ്ട്.കൃഷ്ണന് ന്യായമുണ്ട്. ജയദ്രഥനെ വധിക്കാൻ പറ്റിയില്ലങ്കിൽ ജീവത്യാഗം ചെയ്യും എന്ന് അർജ്ജുനൻ പ്രതിജ്ഞയെടുത്ത ശേഷമാണ് വൃദ്ധക്ഷത്രൻ പുത്രന് ഈ വരം കൊടുത്തത്. അപ്പോൾ അതിൽ ഒരു സ്വാർത്ഥതയുണ്ട്. അതു കൊണ്ട് വദ്ധ്യനാണ്.
Thursday, August 20, 2020
ദുര്യോധനൻ്റെ മാന്ത്രിക കവചം [കൃഷ്ണൻ്റെ ചിരി - 33 ]ശ്രുതായുധൻ്റെ മരണത്തിനു ശേഷം അർജുനൻ്റെ പരാക്രമം അനുപമമായിരുന്നു. വ്യൂഹത്തിൽ അർജുനൻ വെട്ടിത്തെളിച്ച വഴിയിലൂടെ ശ്രീകൃഷ്ണൻ സമർത്ഥമായി തേർതെളിച്ചു.ഈ രീതിയിൽ ഈ യുദ്ധം തുടർന്നാൽ അർജുനൻ ഈ വ്യൂഹം ഭേദിച്ച് അധികം താമസിയാതെ ജയദ്രഥനെ വധിക്കും എന്നു കണ്ട് പരാതിയുമായി ദുര്യോധനൻ ദ്രോണരുടെ അടുത്തുചെന്നു. അദ്ദേഹത്തെ ഭത്സിക്കാൻ തുടങ്ങി. അങ്ങയുടെ സ്നേഹം ഇന്നും പാണ്ഡവരോടാണ്."എനിയ്ക്ക് പ്രായമായില്ലേ? മാത്രമല്ല ഗാണ്ഡീവധാരി ആയ അർജ്ജുനനെ തടയുക അസാദ്ധ്യമാണ്.പോരാത്തതിന് അവൻ്റെ സാരഥി കൃഷ്ണനും.എൻ്റെ എത്ര ആയുധങ്ങളാണ് ആ തേരാളിയുടെ സാമർഥ്യംകൊണ്ട് നഷ്ടപ്പെട്ട് ഫലം കാണാതെ പോയത്.ഇന്ന് സൂര്യാസ്തമനം വരെ അർജ്ജുനൻ ജയദ്രഥൻ്റെ അടുത്തെത്താതെ നോക്കൂ. നീ തന്നെ പോയി അർജ്ജുനനെ തടയൂ." എന്നു പറഞ്ഞ് ആചാര്യൻ മന്ത്രം ജപിച്ച് ദുര്യോധനന് ഒരു മാന്ത്രിക കവചം ഉണ്ടാക്കിക്കൊടുത്തു. ഏതു ദിവ്യാസ്ത്രത്തേയും ചെറുക്കാൻ ഈ കവചത്തിനു കഴിയും.വർദ്ധിത വീര്യത്തോടെ ആ മാന്ത്രിക കവചം ധരിച്ച് ദുര്യോധനൻ അർജ്ജുനനുമായി ഏറ്റുമുട്ടി. ദുര്യോധനൻ്റെ പരാക്രമത്തിൽ കൃഷ്ണാർജുനന്മാർ പോലും അത്ഭുതപ്പെട്ടു.ഗാണ്ഡീവ ത്തിൽ നിന്ന് തൊടുക്കുന്ന ഒര സ്ത്രവും ദുര്യോധനനെ ഏൾക്കുന്നില്ല. ദിവ്യാസ്ത്രങ്ങൾ പോലും ആ ഉജ്വല കവചത്തിൽ തട്ടി തെറിച്ചു പോകുന്നു. കൃഷ്ണന്കാര്യം മനസിലായി.ആ മാന്ത്രിക കവചം ആവരണം ചെയ്യാത്ത ദുര്യോധനൻ്റെ ശരീരഭാഗം ലക്ഷ്യം വയ്ക്കൂ.അർജുനന് കാര്യം മനസിലായി. ദുര്യോധനൻ്റെ കയ്യിലും കാലിലും അസ്ത്ര വർഷം തന്നെ നടത്തി. ദുര്യോധനൻ്റെ കൈകൾ അറ്റു വീഴും എന്ന സ്ഥിതി വന്നപ്പോൾ ദുര്യോധനൻ പിൻ വാങ്ങി.സൂര്യൻ അസ്തമിക്കാൻ ഇനി കുറച്ചു സമയമേ ഉള്ളു. എങ്ങിനെ ജയദ്രഥ വധം നടക്കും. ശ്രീകൃഷ്ണൻ്റെ യുദ്ധതന്ത്രങ്ങൾക്കായി കാത്തിരിയ്ക്കാം.
Wednesday, August 19, 2020
ശ്രുതാ യു ധൻ്റെ വരുണ ദത്തമായ ഗദ [കൃഷ്ണൻ്റെ ചിരി- 32 ]ദ്രോണാചര്യരുടെ ചക്രവ്യൂഹം തകർത്ത് മഹാര ധന്മാരെ മുഴുവൻ തോൽപ്പിച്ച് മുന്നേറിയ അഭിമന്യം വിനെ തോൽപ്പിക്കാൻ അവർക്ക് ചതിപ്രയോഗം വേണ്ടി വന്നു. ചതിയിലൂടെ വളഞ്ഞിട്ട് ആക്രമിച്ച് ആ സിംഹക്കുട്ടിയെ ജയദ്രഥറെ നേതൃ ത്വ ത്തിൽ നിഷ്ക്കരുണം കൊന്നുകളഞ്ഞു. നാളെ സൂര്യനസ്തമിക്കുന്നതിന് മുമ്പ് ജയദ്രഥനെ വധിക്കുമെന്നും അതിനു സാധിച്ചില്ലങ്കിൽ അഗ്നിപ്രവേശനത്തിലൂടെ ജീവത്യാഗം ചെയ്യുമെന്നും അർജ്ജുനൻ പ്രതിജ്ഞ ചെയ്യുന്നു.ഇതറിഞ്ഞ ദ്രോണാചാര്യൻ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു വ്യൂ ഹമാണ് ചമച്ചത്.ഏറ്റവും പുറകിൽ ജയദ്രഥൻ. അദ്ദേഹത്തെ സംരക്ഷിക്കാൻ മഹാരഥന്മാർ.ഇരുപതിലധികം നാഴികനീളവും പത്തു നാഴിക വീതിയും, അതിൻ്റെ മുൻഭാഗം ശകടാ കൃതിയിലും പിൻഭാഗംച ക്രാ കൃതിയിലും പത്മാ കൃതിയിലും, അതിനകത്ത് " സൂചി" എന്ന പേരിൽ മറ്റൊരു വ്യൂഹവും.ജയദ്രഥനെ സംരക്ഷിച്ചാൽ അർജുനൻ ജീവത്യാഗം ചെയ്യും.പിന്നെ വിജയംഎളുപ്പം. ഈ വ്യൂഹം തകർത്ത് മഹാരഥന്മാരെ കൊന്നൊടുക്കി അർജുനൻ മുന്നോട്ട് നീങ്ങി.അപ്പഴാണ് ശ്രുതായുധൻ അർജ്ജുനനുമായി ഏറ്റുമുട്ടിയത്.ശ്രുതായുധനു് വരുണഭഗവാൻ നൽകിയ ഒരു ഗദയുണ്ട്. അത് ആരെ ലക്ഷ്യംവച്ച് പ്രഹരിക്കുന്നുവോ അയാൾ കൊല്ലപ്പെടും. ആർക്കും ആഭീ കരായുധത്തെ നേരിടാനാകില്ല. സാക്ഷാൽ ഇന്ദ്ര ഭഗവാന് പോലും. പക്ഷേ അതിനൊരു ന്യൂനതയുണ്ട്. ആരേലക്ഷ്യം വയ്ക്കുന്നോ അതയാളിൽ പതിക്കാതെ വേറൊരാളിൽപ്പതിച്ചാൽ അത് തിരിച്ചുവന്ന് പ്രയോഗിച്ച ആളെ കൊല്ലും.ശ്രുതായുധൻ ഭീകരമായ ഗദ അർജ്ജുനനെ ലക്ഷ്യം വച്ച് ചുഴറ്റി എറിഞ്ഞു. അർജുനൻ്റെ കഥ കഴിഞ്ഞതു തന്നെ. പക്ഷേ അർജുനൻ്റെ സാരഥി സാക്ഷാൽ വാസുദേവനാണ്.കൃഷ്ണന് ഈ ഗദയുടെ രഹസ്യം അറിയാം. അദ്ദേഹം പെട്ടന്ന് തേർ തട്ട് വെട്ടിച്ച് ആ ഗദാ പ്രഹരം തൻ്റെ മാറിൽ സ്വീകരിച്ചു.ലക്ഷ്യം തെറ്റിയ ആ ഗദ തിരിച്ചു പാഞ്ഞ് അതുപയോഗിച്ച ആളെ വകവരുത്തി.ആ യുധമെടുക്കാതെ എത്രയോ പ്രാവശ്യമാണ് ഭഗവാൻ അർജുനനേയും പാണ്ഡവരേയും രക്ഷിച്ചിരിക്കുന്നത്.
Tuesday, August 18, 2020
ഭഗദത്തൻ്റെ "വൈഷ്ണവാങ്കുശം" [കൃഷ്ണൻ്റെ ചിരി- 31 ]ഭീഷ്മരുടെ പതനത്തിശേഷം ദ്രോണാചാര്യരെ പടത്തലവനാക്കി നിശ്ചയിച്ചു. യുധിഷ്ടിരനെ ജീവനോടെ പിടിച്ചു തരണം. ദുര്യോധനൻ്റെ ആവശ്യം അതായിരുന്നു. ഭീഷ്മരുടെ കൂട്ട് ദ്രോണരും പാണ്ഡവരെക്കൊല്ലില്ലന്ന് ശകുനിക്കറിയാം.യുധിഷ്ടിരനെ തടവിലാക്കിയാൽ യുദ്ധം ജയിക്കാൻ എളുപ്പമായി.അർജ്ജുനനെ യുധിഷ്ടിരൻ്റെ അടുത്തു നിന്ന് മാറ്റിത്തന്നാൽ ബന്ധിയാക്കിത്തരാം. അർജുനൻ അടുത്തുള്ളപ്പോൾ നടക്കില്ല.അർജുനനെ യുദ്ധത്തിന് വെല്ലുവിളിച്ച് അകറ്റാനുള്ള തന്ത്രം മെനഞ്ഞാണ് പിറേറദിവസത്തെ യുദ്ധം തുടങ്ങിയത്.അർജുനനെ യുധിഷ്ടിരൻ്റെ അടുത്തു നിന്ന് തന്ത്രപൂർവ്വം ദൂരേക്ക് യുദ്ധത്തിന് വെല്ലുവിളിച്ച് കൊണ്ടു പോയി.ഭീമനും മറ്റും പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും ദ്രോണാചാര്യരെത്തടയാൻ പറ്റിയില്ല. അവസാനം യുധിഷ്ടിരൻ പടക്കളത്തിൽ നിന്ന് പിന്മാറി. ആ സമയത്താണ് ദശാകർണ്ണത്തിലെ രാജാവ് ഭഗദത്തൻ തൻ്റെ പ്രസിദ്ധമായ ആനയുമായി യുദ്ധത്തിന് സാത്യകിയോട് ഏറ്റുമുട്ടിയത്.ഭഗദത്തൻ്റെ " സുപ്രതിക" എന്ന ആന അഷ്ടദിക്ക് ഗജങ്ങളിൽ ഒന്നാണ്. ഒരൊന്നാന്തരം പോരാളി സാത്യകിയുടെ രഥം തുമ്പി ക്കയിൽ എടുത്ത്.ദൂരെ എറിഞ്ഞു.ആനയുമായുള്ള യുദ്ധം ഹരമായ ഭീമസേനൻ ഭഗദത്ത നുമായി ഏറ്റുമുട്ടി. അനേകം ആനകളെ ഇതിനോടകം കാലപുരിയ്ക്കയച്ച ഭീമസേനൻ പക്ഷെ ഇവിടെ തോറ്റു പോയി. ആ മത്തേഭം ഭീമസേന നെ തൻ്റെ തമ്പിക്കൈയിൽ വരിഞ്ഞുമുറുക്കി.ഭീമൻ എത്ര ശ്രമിച്ചിട്ടും ആനയുടെ പിടിവിടുവിക്കാൻ പറ്റിയില്ല. അവസാനം മറെറാരാനഏ ററുമുട്ടാൻ വന്ന തക്കത്തിന് ഭീമൻ ആനയുടെ അടിയിലേക്ക് കുതറി മാറി രക്ഷപെട്ടു.ഭീമൻ കൊല്ലപ്പെട്ടു എന്നു തന്നെ എല്ലാവരും കരുതി.ബഹളം കേട്ട് അർജ്ജുനൻ അവിടെ പാഞ്ഞെത്തി. ഒരമ്പു കൊണ്ട് ഭഗദത്തൻ്റെ വില്ലും, തൂ ണി യും തകർത്തു.അടുത്തടുത്ത് എഴുപതോളം ബാണങ്ങൾ അയച്ച് ഭഗദത്തനെ മുറിവേൽപ്പിച്ചു.ക്രുദ്ധനായ ഭഗദത്തൻ തൻ്റെ ദിവ്യാസ്ത്രം "വൈഷ്ണവാങ്കുശം" കയ്യിലെടുത്തു.മഹാവിഷ്ണു നരകാസുരന് കൊടുത്തതാണ് ആ ദിവ്യാസ്ത്രം. സാക്ഷാൽ ഇന്ദ്ര ഭഗവാനു പോലും അതിനെ തടുക്കാൻ പറ്റില്ല. ആ ദിവ്യാസ്ത്രം അർജുനന് നേരേ തൊടുത്തു. അർജുനൻ്റെ കഥ കഴിഞ്ഞതു തന്നെ. പാണ്ഡവർ നടുങ്ങി.അതിൻ്റെ ഹൂങ്കാരത്തിൽ പാണ്ഡവപക്ഷം പേടിച്ചു വിറച്ചു.. ഒരാൾ മാത്രം സമചിത്തതയോടെ, തൻ്റെ സ്വതസിദ്ധമായ ചിരിയോടെ തേർ തട്ടിൽ എഴുനേറ്റുനിന്ന് ആ അസ്ത്രം നെഞ്ചിൽ ഏറ്റുവാങ്ങി. അത്ഭുതം! ആ അസ്ത്രം ഒരു പൂമാലയായി കൃഷ്ണൻ്റെ മാറിടത്തിൽ. മഹാവിഷ്ണു നൽകിയ ആ അസ്ത്രം ശ്രീകൃഷ്ണനേക്കില്ലല്ലോ?ഉടൻ അർജുനൻ ഒ ര സ്ത്രം കൊണ്ട് ആനയുടെ മസ്തകം തുളച്ച് ഭഗദത്തൻ്റെ തലയറുത്തു.
Monday, August 17, 2020
ശങ്കുപ്പണിക്കരുടെ കത്തി [ കീശക്കഥകൾ -181]ശങ്കുപ്പണിക്കർ. പൊട്ടം കുഴി പ്പഞ്ചായത്തിലെ പെരുന്തച്ചൻ.നല്ല പണിക്കാരൻ. സംസാര പ്രിയൻ. വർത്തമാനം പറയാൻ ആളെക്കിട്ടിയാൽ അപ്പം ഉളി താഴെ വയ്ക്കും. ഒറ്റമുണ്ട്. മുറിക്കയ്യൻ ഷർട്ട്. പൂണൂലും ഉണ്ട്. കയ്യിൽ സന്തത സഹചാരി ആയി ഒരു മുഴക്കോൽ. വിശ്വകർമ്മാവിൻ്റെ പാരമ്പര്യം. പെരുന്തച്ചൻ്റെ കുടുംബം.പാരമ്പര്യത്തിൻ്റെ കാര്യം പറഞ്ഞാൽ വാചാലനാകും. ജാലിയൻ കണാരൻ തോറ്റു പോകുന്ന കത്തി.ഇതുകൊണ്ടൊക്കെ ആരും പണിയ്ക്ക് വിളിയ്ക്കില്ല. പക്ഷേ സാധുവാണ്.ശുദ്ധൻ. മിക്കവാറും ഇവിടെ വരും.മുത്തശ്ശനുമായി ക്കത്തിവയ്ക്കാൻ. മുത്തശ്ശനും ഇഷ്ടാണ്. അവർ ഒത്തുകൂടിയാൽ സമയം പോണതറിയില്ല. കാപ്പിയും ഊണും ശങ്കുവിനും കൊടുക്കും.അന്ന് കൂട്ടുകുടുംബമാണ്. ഒരു ദിവസം എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു.ശങ്കുപ്പണിക്കരെ ക്കത്തി വച്ച് മുട്ടുകുത്തിയ്ക്കാൻ.രാവിലെ പത്തുമണിക്ക് ശങ്കുപടി കടന്നെത്തി. കയ്യിൽ ഒരു പെരുങ്കായത്തിൻ്റെ സഞ്ചിയുണ്ട്. പിന്നെ മുഴക്കോലും. മുത്തശ്ശനാണ് തുടങ്ങി വച്ചത്." ഉച്ചക്ക് വയ്ക്കാൻ അരിയും പലവ്യഞ്ജനവും വാങ്ങാനിറങ്ങിയതാണ്.ഇത് എത്തിയിട്ടു വേണം അവരുടെ വിശപ്പകറ്റാൻ."മുത്തശ്ശൻ ചാരുകസേരയിലാണ്.ശങ്കു താഴെ ഇറയത്ത് നിലത്ത് കുത്തിയിരിക്കുന്നു. രണ്ടു കയ്യും കൂട്ടിമുഴക്കോൽ പിടിച്ചിട്ടുണ്ട്. പഴം പുരാണങ്ങളുടെ കെട്ടഴിക്കാൻ താമസമുണ്ടായില്ല. പലപ്പഴും പറഞ്ഞിട്ടുള്ള വീരസാഹസികകഥകൾ !. പെരുന്തച്ചൻ്റെ പാരമ്പര്യത്തിൽ തുടങ്ങി സാക്ഷാൽ ശങ്കുപ്പണിക്കർ വരെ എത്തി. നേരം 12 മണി ആയി. മുത്തശ്ശന് കഴിക്കണ സമയമായി. അപ്പഴേക്കും മുത്തശ്ശൻ്റെ അനിയൻ തുപ്പൻ നമ്പൂതിരി എത്തി. ശങ്കുവിന് സന്തോഷായി." ശങ്കുവിനും ചോറ് കൊടുക്കണം. ഞാൻ ഒന്നു വിശ്രമിക്കട്ടെ.""പണിക്കരേ പൂതൃക്കോവിലിലെ ശ്രീകോവിലിൻ്റെ ആരൂഢം ശങ്കുവല്ലേ അവസാനം ശരിയാക്കിയത്."പിന്നെ ആരൂഢം ഉറപ്പിച്ചതിൻ്റെ കഥയായി. എത്ര പറഞ്ഞാലും തീരാത്ത കഥ. ഇതിനിടെ ആഹാരം കഴിക്കുമ്പഴും ശങ്കുപറഞ്ഞുകൊണ്ടിരുന്നു.. ശങ്കുവിന് സ്റ്റോക്ക് തീരുന്നില്ല. ഭൂമിക്ക് താഴെയുള്ള ഏതു വിഷയവും ശങ്കുവിന് വഴങ്ങും. നാലു മണി ആയപ്പോൾ റിലേ സമരത്തിന് അടുത്ത ആൾ വന്നു. സമയം പോയതറിയാതെ ശങ്കു.രാത്രി എട്ടുമണിക്ക് ശങ്കുവിനത്താഴം. മുത്തശ്ശനും അഫന്മാരും കിടന്നു പിന്നെ മക്കൾ ഏറ്റെടുത്തു. രാത്രി പത്തു മണി.ഏട്ടൻ വേറൊന്നു വിഷയം എടുത്തിട്ട് ശങ്കുവിൻ്റെ വിഷയ ദാരിദ്ര്യം ഒഴിവാക്കി.. ശങ്കുപ്പണിയ്ക്കർ ഒറ്റക്ക് കത്തിക്കയറുകയാണ്.ഒരു മടുപ്പുമില്ല. രാത്രി പന്ത്രണ്ടു മണി.ഏട്ടൻ ഒരുറക്കം കഴിഞ്ഞ് എഴുനേറ്റു ".പണിക്കരെ നമുക്ക് ഒന്നു മുറുക്കാം. ന്താ ". ഒരു മണിക്കൂർ ഏട്ടൻ ഒരു വിധം പിടിച്ചു നിന്നു. അപ്പഴാണ് അനിയൻ സെക്കൻ ഷോ കഴിഞ്ഞെത്തിയത്." ആ ഇളം കാവിലെ വള്ളത്തിൻ്റെ പണിയുടെ ചരിത്രം അവനു കൂടെ ഒന്നു പറഞ്ഞു കൊടുക്കൂ ". രാത്രി അങ്ങിനെ ഞങ്ങൾ മാറി മാറിപ്പെരുമാറിയിട്ടും ശങ്കുവിന് ഒരു കുലുക്കവുമില്ല.മുത്തശ്ശൻ രാവിലെ നാലു മണിക്ക് എഴുനേൽക്കും."അ..ശങ്കു പോയില്ലേ ? ഞാൻ കുളിയ്ക്കാൻ പോണൂ ശങ്കുകൂടെ വന്നോളൂ. വർത്തമാനം പറഞ്ഞിരിക്കാമല്ലോ? കുളിയും തേവാരവും കഴിഞ്ഞെത്തിയപ്പോൾ ആറു മണി. പിന്നെ ഒരോരുത്തരായി ഉണർന്നു. ഊഴം തെറ്റാതെ പണിക്കരോടേറ്റുമുട്ടി."അയ്യോ.തമ്പുരാനേ.. പന്ത്രണ്ടു മണിയായി.അരീം സാധനങ്ങളും വാങ്ങിക്കൊടുത്തില്ലങ്കിൽ വീട്ടുകാർ പട്ടിണിയാകും""എന്താ ധൃതി. പതുക്കെപ്പോകാം: "" വീട്ടിൽപ്പോയി ഇതു കൊടുത്ത് ഉടനേ വരാം"മുത്തശ്ശൻ പണിക്കാർ വശം ശങ്കു അറിയാതെ ശങ്കുവിൻ്റെ കുട്ടികൾക്ക് ആഹാരത്തിനുള്ളത് ഇന്നലെത്തന്നെ എത്തിച്ചു കൊടുത്തിരുന്നു.
ഭീഷ്മ പിതാമഹൻ്റെ പതനം [കൃഷ്ണൻ്റെ ചിരി - 30 ]മഹാഭാരതത്തിലെ കൃഷ്ണൻ! .ശരിക്കും ഒരു പൂർണ്ണാവതാരം.ആ വിശ്വം മയക്കുന്ന ചിരി പ്രസിദ്ധമാണ്. മഹാഭാരത യുദ്ധത്തിൽ ആയുധമെടുക്കാത്ത കൃഷ്ണൻ ഒരത്ഭുതമാണ്. യുദ്ധാരംഭത്തിൽ നിർവ്വീരനായി തളർന്നിരുന്ന അർജുനനെ കർമ്മനിരതനാക്കുന്ന കൃഷ്ണനെയാണ് പാർത്ഥസാരഥി ആയി യുദ്ധഭൂമിയിൽ നമ്മൾ ശ്രദ്ധിക്കുന്നത്.ഭീഷ്മപിതാമഹനറെ നേതൃ ത്വത്തിലുള്ള കൗരവപ്പടയേ ആർക്കും തോൽപ്പിക്കാൻ പറ്റില്ലന്നു കൃഷ്ണനറിയാം.താൻ തീരുമാനിക്കുമ്പോൾ മാത്രം മരണം സാദ്ധ്യമാക്കുന്ന ഭീഷ മ പിതാമഹൻ ജീവിച്ചിരിക്കുമ്പോൾ പാണ്ഡവരുടെ ജയം അസാദ്ധ്യമാണ് എന്ന് ക്ഷണനറിയാം. യുദ്ധാനന്തരം രാത്രി വിശ്രമിക്കുന്ന പിതാമഹൻ്റ അടുത്തേക്ക് പാണ്ഡവരെപ്പറഞ്ഞു വിടുന്നത് കൃഷ്ണനാണ്. തൻ്റെ പ്രിയപ്പെട്ട പാണ്ഡവർക്ക് വ്യംഗ്യം തരേണ തന്നെ കീഴ്പ്പെടുത്താനുള്ള മാർഗ്ഗംഭീഷ്മർ പാണ്ഡവരോട് പറയുന്നു. കാര്യം മനസിലാക്കിയ കഷ്ണൻ അംബയുടെ മുൻ ജന്മവൃത്താന്തം പാണ്ഡവരൊട് വെളിപ്പെടുത്തുന്നു.ഭീഷ്മരോടുള്ള പ്രതികാര ദാഹി ആയി ശിഖണ്ഡി ആയി പുനരവതാരം എടുത്ത അംബ ഭീഷ് രെ വധിക്കാൻ അവസരം കാത്തിരിക്കുകയായിരുന്നു. നപുംസകങ്ങളോട് ഭീഷ്മർ യുദ്ധം ചെയ്യില്ല. അതു കൊണ്ട് ശിഖണ്ഡി യേ മുമ്പിൽ നിർത്തി ഭീഷ്മരോട് യുദ്ധം ചെയ്യാൻ കൃഷ്ണൻ പാണ്ഡവരെ ഉപദേശിക്കുന്നു. ആ യുദ്ധത്തിൽ കൂരമ്പുകളേറ്റ് ഭീഷ്മപിതാമഹൻ ശരശയ്യയിലാകുന്നു. സ്വശ്ചന്ദമൃത്യം വായ ഭീഷ്മർ തൻ്റെ മരണത്തിന് ഉത്തരായനം കാത്ത് യുദ്ധഭൂമിയിൽത്തന്നെ ശയിക്കുന്നു. ഭീഷ്മരുടെ ദുര്യോഗത്തിൽ എല്ലാവരും ദുഖിതരാകുന്നു. ക്ഷണനൊഴിച്ച്.രാത്രിയിൽ ശരശയ്യയിൽക്കിടക്കുന്ന ഭീഷ മരെ സന്ദർശിക്കുന്ന കൃ ഷണൻ അദ്ദേഹത്തിന് സ്വാന്തന മേകുന്നതും കാണാം.യുദ്ധത്തിൽ കൗരവപക്ഷത്തെ പ്രധാനികളെ മുഴുവൻ കൊല്ലിക്കുന്നത് ശ്രീകൃഷ്ണൻ്റെ തന്ത്രം കൊണ്ടാണ്. അധർമ്മത്തിനെതിരെയുള്ള യുദ്ധത്തിൽ മാർഗ്ഗമേതായാലും ലക്ഷ്യം മാത്രമാണ് പ്രധാനം ഏതു പ്രതിസന്ധിയിലും സമചിത്തത വെടിയാതെ ആ ചിരി കൊണ്ട് അതിജീവിക്കാനും, അതിനു മററുള്ളവരെ പ്രാപ്തമാക്കാനും കൃഷ്ണനു സാധിക്കുന്നതാണ് പിന്നീട് നമ്മൾ കാണുന്നത്....... -
Sunday, August 16, 2020
"ചേട്ടാ ഭഗവതി പുറത്ത് " [ നാലുകെട്ട് - 271]പഞ്ഞം കർക്കിടകം കഴിഞ്ഞു.പൊന്നിൻചിങ്ങം പിറന്നു. നമ്മുടെ പുതുവൽസരം. പണ്ട് ചിങ്ങമാസത്തിലൂടെ പുതുവത്സരത്തിലേക്കുള്ള പ്രവേശനം ഒരാഘോഷമാണ്. ഇന്നും ഓണത്തിൻ്റെ ഈണം മനസിൽ ആവേശമാണ്.അതു പോലെ ഒരു വലിയ ആത്മവിശ്വാസവും.പണ്ട് "ചേട്ടാ ഭഗവതി"യെ ക്കളയുക എന്നൊരു ചടങ്ങുണ്ട്. എല്ലാ സ്ഥലവും അടിച്ചു വൃത്തിയാക്കി മാലിന്യം പുറത്തു കളയുന്ന ചടങ്ങ്. കർക്കിടക സങ്കറാന്തിക്കാണ് ഈ ചടങ്ങ്. കരികൂട്ടി ഉരുട്ടിയ ഒരു കറുത്ത ഉരുള, നൂറും മഞ്ഞപ്പൊടിയും കൂട്ടിയ ചുവന്ന ഉള, കൂവച്ചെടി കടയോടെ പറിച്ചത്, പച്ച മഞ്ഞൾ, പൂവ്വാംകുരുന്നില, മുക്കൂറ്റി, തലനാരിൻകെട്ട്, നഖം, പ്ലാവില കോട്ടി അതിൽ തിരി കത്തിച്ചത്, ഇതെല്ലാം ഒരു പഴയ മുറത്തിലും, ഉടത്ത കലത്തിലുമാക്കി, ചൂട്ട് കൊളുത്തി ഒരോ മുറിയിലും ചെന്ന് "ചേട്ടാ ഭഗവതി പുറത്ത് ശ്രീ ഭഗവതി അകത്ത് "എന്നു റക്കെപ്പറഞ്ഞ് ദീപം ഉഴിഞ്ഞ് എല്ലാം കൂടി ദൂരെക്കൊണ്ടുക്കളയുന്നു.അങ്ങിനെ ചേട്ടാ ഭഗവതിയെ പുറത്താക്കി അകത്തു കയറി വാതിലടച്ച് ശ്രീ ഭഗവതിയെ പ്രതിഷ്ടിക്കുന്നു. അഷ്ടമംഗല്യത്തിൽ വിളക്കുവച്ച് ഒരു നല്ല വർഷത്തിനായി പ്രാർത്ഥിക്കുന്നു.അന്നത് ശുചീകരണത്തിൻ്റെ ഒരു ഭാഗമായ ചടങ്ങാണത്. മനസ്സിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മാറാലകളും കളഞ്ഞ് പ്രതീക്ഷയുടെ പുതുനാമ്പുകൾ മനസിൽ മുളയ്ക്കുന്നു. പിന്നെ ഓണാഘോഷമായി. പൂവിടലും, ഊഞ്ഞാലാട്ടവും ഓണത്തപ്പനെ വരവേക്കലും ഓണക്കോടിയും, ഓണസദ്യയുമൊക്കെയായി പുതുവർഷത്തിന് വർണ്ണാഭമായ ഒരു തുടക്കം കിട്ടുന്നു...
Friday, August 14, 2020
പാച്ചൂന് ഏട്ടനൊപ്പമാകണം [ അച്ചു ഡയറി-355 ]മുത്തശ്ശാ പാച്ചുവിനേക്കൊണ്ടു തോറ്റു.എല്ലായിടത്തും അവന് ഏട്ടനൊപ്പം നിൽക്കണം. രാവിലെ ഇഢലി കഴിച്ചാൽ അതും ഏട്ടൻ കഴിച്ചിടത്തോളം. അവൻ കൊച്ചു കുട്ടിയല്ലേ. പറഞ്ഞാൽ മനസിലാകില്ല. അവിടെ അച്ചു തോറ്റു കൊടുക്കും. വിശന്നാലും വേണ്ടില്ല.ക്യാരംസ് കളിക്കുമ്പഴും അവന് എപ്പഴും ജയിയ്ക്കണം. ഞങ്ങൾ രണ്ടു പേരും മാത്രം കളിയ്ക്കുമ്പോൾ അച്ചു തോറ്റു കൊടുക്കും. പക്ഷേ നാലു പേരു് കളിക്കുമ്പോൾ അതു പറ്റില്ലല്ലോ? വാശിയാകും അടിയാകും. അവനേക്കൊണ്ട് അച്ചു തോറ്റു.കഴിഞ്ഞ ദിവസം ഗീതയിലെ ഒരു ശ്ലോകം അച്ചു ചൊല്ലി റിക്കാർഡ് ചെയ്ത് അയച്ചില്ലേ. മുത്തശ്ശൻ 'മിടുക്കൻ, എന്നു പറഞ്ഞില്ലേ.പ്രശ്നമായി. അവനും ചൊല്ലണം. റിക്കാർഡ് ചെയ്തത് പല പ്രാവശ്യംകേട്ട് കഷ്ടിച്ച് ചൊല്ലാറായി. ഒന്നും ക്ലിയർ അല്ല. അച്ചൂന് ചിരി വന്നു. പക്ഷേ അവൻ്റെ ആ വാശി അച്ചൂ നിഷട്ടായി. അത് റിക്കാർഡ് ചെയ്തയച്ചിട്ടുണ്ട്. ഏട്ടൻ ചൊല്ലിയതിനേക്കാൾ നല്ലതായി എന്നവനോട് ഒന്നു പറഞ്ഞേക്കണം.ഇന്നലെ വേറൊരു പ്രശ്നം. അവന് ഉടനേ ഏട്ടനൊപ്പം പത്തു വയസാകണം. എത്ര പറഞ്ഞാലും മനസിലാകില്ല. അങ്ങിനെ ഉടനേ പത്തു വയസാകാൻ പറ്റില്ല. അതിന് ഇനിയും അഞ്ചു വർഷം കഴിയണം. അപ്പം ഏട്ടനും വയസു കൂടില്ലേ? അതു പറ്റില്ല. അവന് ഏട്ടന് ഒപ്പം ആകണം. എന്താ മുത്തശ്ശാ പറയുക ഇതിലച്ചൂന് ഒന്നും ചെയ്യാൻ പറ്റില്ല. മുത്തശ്ശൻ ഒന്നു പറഞ്ഞു നോക്കൂ.,
Thursday, August 13, 2020
"അരിപ്പ " പുരാണം [ കീ ശക്കഥ-18 O ]കൊറോണക്കാലമാണ്. എല്ലാം ഓൺലൈനിലാവാങ്ങുക. കടകളിൽ പോകാൻ പേടി. ചായ അരിക്കുന്ന ഒരരിപ്പ വേണമല്ലോ? മോനപ്പോൾത്തന്നെ ഓർഡർചെയ്തു. രണ്ടാഴ്ച്ചകഴിഞ്ഞു.ഇതിനിടയിൽ ഒരു മെസേജ്. ഹരിയാനയിൽ നിന്ന് പൊന്നിട്ടുണ്ട്.അടുത്ത ആഴ്ച്ച എത്തും.നിങ്ങളുടെ ഒരു പാഴ്സൽ വന്നു കിടപ്പുണ്ട്. അവിടെ ട്രിപ്പിൾ ലോക് ഡൗൺ ആയതു കൊണ്ട് കൊണ്ടുവരാൻ പറ്റില്ല. ഇവിടെ വന്നു കളക്റ്റ് ചെയ്യണം. പലതും ഓർഡർ ചെയ്തിരുന്നു. അത്യാവശ്യമുള്ളതായിരിക്കും. ഇവിടെ നിന്ന് പുറത്തു കടക്കാൻ പോലീസിൻ്റെ അനുവാദം വേണം. ഒരു പ്രകാരത്തിൽ അനുവാദം വാങ്ങി. വരുന്നു എന്ന് ഓഫീസിൽ വിളിച്ചു പറഞ്ഞു. ഇങ്ങോട്ട് വരണ്ട. വണ്ടി താഴെ ഇട്ട് ഡിക്കി തുറന്നു വയ്ക്കുക. ഒരാൾ നാലു പാടും നോക്കി ഒരു പാഴ്സലുമായി ഇറങ്ങി വന്നു. അയാൾ അതു ഡിക്കിയിൽ വച്ച് കൈക്കില കൂട്ടി ഡിക്കി അടച്ച പ്രത്യക്ഷനായി. ഡിക്കിയിൽ 24 മണിക്കൂർ വിശ്രമം. സാനി ടൈസർ അടിച്ച് സാവധാനം തുറന്നു. എൻ്റെ അരിപ്പ. പക്ഷേ അതിൻ്റെ നെറ്റ് കീറിയിരുന്നു. സാരമില്ല. നീ പ്ലെയ്സ് ചെയ്യാം റീഫണ്ട് ചെയ്യാം. മാറ്റിക്കിട്ടിയാൽ മതി. സാധനം ഓഫീസിൽ എത്തിച്ചു. വീണ്ടും ഹരിയാനയിൽ നിന്ന് ബോംബേ വഴി എൻ്റെ അരിപ്പ എന്നെ തേടി എത്തി.അടുത്ത കടയിൽ നിന്ന് പന്ത്രണ്ട് രൂപക്കു കിട്ടുന്ന സാധനമാണ്.അപ്പഴേക്കും ലോക് ഡവുൺ കഴിഞ്ഞിരുന്നു. ഒരു വലിയ ബാഗും തൂക്കി വന്ന ആ അവധൂതൽ ഒരു ചെറിയ പെട്ടി പൂമുഖത്തു വച്ചു പോയി. ഇനി 24 മണിക്കൂർ കാക്കാൻ വയ്യ. ഒരു ഡോക്ട്ടർ സിസേറിയ ഓപ്പറേഷന് തയാറാകുന്ന പോലെ ഞാൻ തയാറായി. ഗ്ലൗസിട്ടു.മാസ്ക്ക് വച്ചു. അവിടം മുഴുവൻ അണുവിമുക്തമാക്കി. കത്രിക കയ്യിലെടുത്തു. ആ പായ്ക്കറ്റിൻ്റെ വയർ പിളർന്നു.കൊടി ലു കൊണ്ട് എൻ്റെ വിശ്വവിഖ്യാതമായ അരിപ്പ പുറത്തെടുത്തു. ബക്കറ്റിൽ കുരുതിയ സോപ്പ് വെള്ളത്തിൽ നിക്ഷേപിച്ചു.ഓപ്പറേഷൻ സക്സസ്.പിന്നേയും 12 മണിക്കൂർ അവനെ പ്പുറത്തെടുത്ത് തിളച്ച വെള്ളത്തിൽ ക്കഴുകി എടുത്തു. നല്ല ഒരു ചായയുണ്ടാക്കി ആ അരിപ്പയിൽ അരിച്ച് കുടിച്ച് സായൂജ്യമടഞ്ഞു..
Wednesday, August 12, 2020
ഉണക്കക്കപ്പപ്പുഴുക്ക് [തനതു പാകം - 40]കേരളത്തിൽ ഭക്ഷ്യക്ഷാമം വന്നപ്പഴൊക്കെ നമ്മളെ രക്ഷപെടുത്തിയത് മരച്ചീനി [കപ്പ ,പൂള ] ആണ്.ബ്രസീലിയൻ വംശജനായ ഇവനെ ഇവിടെ ക്കൊണ്ടുവന്നത് പോർച്ചുഗീസ് കാരാണ് തിരുവതാംകൂർ മഹാരാജാവ് വിശാ ഘം തിരുനാൾ രാമവർമ്മത്തമ്പുരാനാണ് ഇവിടെ ഇത് സർവ്വസാധാരണമാക്കിയത്.സ്റ്റാർച്ചിൻ്റെ കലവറയായ ഈ കിഴങ്ങിൽ പ്രോട്ടീനോ, വിറ്റാമിനോ ഒന്നും ഇല്ല എന്നു തന്നെ പറയാം.ഇതിന് ഒരു വിഷാംശം ഉണ്ടുതാനും അപകടകരമല്ലങ്കിലും തിളപ്പിച്ച് ഊററിക്കളഞ്ഞാൽ ഇത് ഒഴിവായിക്കിട്ടും.ഈ വിഷാംശം പൂർണ്ണമായും നീക്കി ഇതിനെ ഒരു സമീകൃതാഹാരമാക്കി ഉപയോഗിക്കുന്ന ഒരു രീതി മദ്ധ്യകേരളത്തിലുണ്ട്.കപ്പ പറിച്ച് തൊണ്ടുകളഞ്ഞ് വട്ടത്തിൽ അരിഞ്ഞ് വലിയ ചെമ്പിൽ വെള്ളമൊഴിച്ച് വാട്ടി എടുക്കും. ആ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് അത് നന്നായി വെയിലത്ത് ഉണക്കി സൂക്ഷിക്കും.വാട്ടുമ്പോൾ ചെമ്പിൽ പച്ചമഞ്ഞൾ ചതച്ചിടാറുണ്ട്.വീണ്ടും ആകപ്പ നല്ലവണ്ണം വെള്ളമൊഴിച്ച് ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു് കുക്കറിൽ വേവിച്ചെടുക്കും. അതിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് അത് ഒരു ഉരുളിയിലേക്ക് പകരുക. തലേ ദിവസം വെള്ളത്തിലിട്ട് കതിർത്തവൻപയർ കുക്കറിൽ മഞ്ഞപ്പൊടിയും സ്വൽപ്പം ഉപ്പും ചേർത്ത് വേവിച്ച് ഊറ്റിവച്ചത് ഈ കപ്പയിലേക്ക് പകരണം. നാളികേരം ചിരകി എടുത്ത് കരിവേപ്പില, കാന്താരിമുളക് ഉപ്പ്, ഉള്ളി, ചുവന്ന മുളക് എന്നിവ പാകത്തിന് ചേർത്ത് അരച്ചെടുക്കണം. കുറച്ച് കുരുമുളക് പൊടിയും ചേർക്കുന്നത് നല്ലതാണ്.അത് കപ്പയും പയറും കൂടിയ മിശ്രിതത്തിലേക്ക് ചേർത്ത് ചെറിയ തീയ്യിൽ നന്നായി ഇളക്കി യോജിപ്പിക്കണം .തീ കെടുത്തി മുകളിൽ വെളിച്ചണ്ണ ത ളി ച്ച് അടച്ചു വയ്ക്കണം.കപ്പയിലെ സ്റ്റാർച്ചും, പയറിലെ പ്രൊട്ടീനും ചേർന്ന് അപകടമില്ലാത്ത ഉണക്കു കപ്പപ്പുഴുക്ക് ഉണ്ടാക്കാം. നല്ല ഉലുവ മാങ്ങ കൂടി ഉണ്ടങ്കിൽ അത്യംത്തമം
Saturday, August 8, 2020
അദ്ധ്യാപകൻ്റെ പണി [ ലംമ്പോദരൻ മാഷും തിരുമേനിം.117]" അദ്ധ്യാപകന് അദ്ധ്യാപകൻ്റെ പണി അല്ലാതെ പൊലീസിൻ്റെയും ഡോക്ട്ടർമാരുടേയും പണി അല്ല "" അദ്ധ്യാപകരോട് മഹാമാരിയേ പ്രതിരോധിക്കാൻ സഹായിക്കണംന്ന് പറഞ്ഞതിനാണോ മാഷ ടെ രോഷം?""അതു തന്നെ "" ഈ മഹാമാരി നേരിടാൽ ജനങ്ങൾ ഒറ്റക്കെട്ടായിപ്പോരാടുകയാണ്. അപ്പോ ൾ സർക്കാർ ശമ്പളം പറ്റുന്ന എന്നാൽ ഇന്ന് വെറുതെ ഇരിക്കുന്ന മാഷന്മാരെ ആ പണി ഏൾപ്പിച്ചതിലെന്താണ് തെറ്റ്? പ്രബുദ്ധരായപൂരിഭാഗം അദ്ധ്യാപകരും സ്വ മനസാലെ അതിനു തയാറാകുന്ന കാഴ്ച്ച മാഷ് കാണുന്നില്ലേ എന്താ മാഷ് മാത്രം ഇങ്ങിനെ "" കുട്ടികളെ പഠിപ്പിക്കലാണെൻ്റെ ചുമതല."" കുട്ടികളെ പുസ്തകം മാത്രമല്ല അദ്ധ്യാപകർ പഠിപ്പിക്കണ്ടത് സാമൂഹിക പ്രതിബദ്ധത കൂടി പഠിപ്പിക്കണം.തൻ്റെ പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കണം""തിരുമേനിക്കതൊക്കെപ്പറയാം.""സത്യമാണ്. കുറ്റബോധമുണ്ട്.അറുപതു വയസു കഴിഞ്ഞവരെ അതിന് സമ്മതിച്ചിരുന്നെങ്കിൽ യാതൊരു സംശയവുമില്ല പോയേനേ. ആകെ ചെയ്യാവുന്നത് ചെലവുചുരുക്കി ജീവിച്ച് മിച്ചം വരുന്ന രൂപാ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുക അത്ര മാത്രം ""നമ്മൾ ഭാഗ്യവാന്മാരാണ് മാഷേ. നല്ല കരളുറപ്പും ഇഛാശക്തിയുമുള്ള ഭരണാധികാരികൾക്ക് മാത്രമേ ഇത്ര വലിയ ഈ പ്രതിസന്ധി മറികടക്കാൻ പറ്റൂ. നമുക്ക് കേന്ദ്രത്തിലും കേരളത്തിലും നമുക്കീതുണ്ട്. മററു ആരോപണങ്ങൾ പറഞ്ഞ് ഇവരുടെ ശ്രാദ്ധതിരിക്കാതിരിക്കാനാണ് ഞങ്ങൾ ശ്രദ്ധിക്കണ്ടത്.ഇന്നിത് ജീവിതത്തിൻ്റെ പ്രശ്നമല്ല. ജീവൻ്റെ പ്രശ്നമാണ്.ഇതിൽ നിന്നു കരകയറാൻ ജനശക്തി ഒന്നു മാത്രമേ പറ്റു. നമുക്ക് അത് വേണ്ടുവോളം ഉണ്ട്. നമ്മൾ അതിജീവിക്കും മാഷേ.
Friday, August 7, 2020
വിട [കീ ശക്കഥകൾ -179]എന്തിനെന്നെ മരണത്തിൽ നിന്നു രക്ഷിച്ചു? എൻ്റെ കുട്ടികളുടെയും ഭാര്യയുടെയും അടുത്തേക്കുള്ള യാത്രയാണ് തടഞ്ഞത്.മഹാമാരിമിച്ചം വച്ചത് എന്നെ മാത്രം."നിങ്ങൾ മരിച്ചോളൂ പക്ഷേഒരു നല്ല കാര്യം ചെയ്തിട്ടാകാമല്ലോ?"ഞാൻ ഡോക്ട്ടറെ നോക്കി. എൻ്റെ കൂടെ വരൂ. ആ വലിയ കെട്ടിടത്തിൻ്റെ പത്താം നിലയിലേക്കാണെന്നെ കൊണ്ടുപോയത്. മരുന്ന്ഗവേഷണത്തിനുള്ള അത്യന്താധുനിക സൗകര്യമുള്ള ഒരു ലാബ്. എന്നെ അവിടെ ഒരു മുറിയിലിരുത്തി. വയസായ ഒരു ഡോക്ടർ കൂടി എത്തി."നിങ്ങളുടെ കുടുംബം തകർത്ത ആ മഹാമാരിയെ കീഴടക്കാൻ ഒന്നു സഹായിക്കൂ""എങ്ങിനെ?" സ്വൽപ്പം ക്രൂരമാണ്. അരോഗദൃഡ ഗാത്രനായ നിങ്ങളെ ആദ്യം ആ മഹാമാരിക്ക് അടിമയാക്കണം. അസുഖം ബാധിച്ചാൽ ഈ വാക്സിൻ നിങ്ങളിൽ പരീക്ഷിക്കും.മറ്റെല്ലാ പരീക്ഷണങ്ങളിലും ഈ വാക്സിൻ വിജയിച്ചു കഴിഞ്ഞു.ഇനി മനുഷ്യരിൽ കൂടി വിജയിച്ചാൽ ഈ മഹാമാരിയെ നൊടിയിട കൊണ്ട് നമുക്ക് കീഴടക്കാം. അങ്ങിനെ സംഭവിച്ചാൽ നിങ്ങൾ ഈ ലോകത്തിൻ്റെ രക്ഷകനായി വാഴ്ത്തപ്പെടും.സമ്മതമാണോ?""സമ്മതമാണ് ഈ പരീക്ഷണത്തിൽ ഞാൻ മരിച്ചാലും സന്തോഷം. ഇനി ഗവേഷണം. വിജയിച്ചാലും ഞാൻ മരിക്കും "അവർ പറഞ്ഞ കടലാസിലൊക്കെ ഒപ്പിട്ട് കൊടുത്തു. പിന്നെ ഒരു മാസം. പരീക്ഷണ പരമ്പര. അവസാനം ആ വാക്സിൻ എന്നിൽ പരീക്ഷിച്ചു. ഡോക്ട്ടർമാരുടെ sൻഷൻ എനിക്ക് മനസിലായി അവർ സകല ദൈവങ്ങളേയും വിളിച്ചു പ്രാർത്ഥിക്കുന്നുണ്ട്. എല്ലാവരുടേയും മുഖത്ത് പിരിമുറുക്കം.രണ്ടാം ദിവസം ഫയനൽ ടെസ്റ്റ്. " രക്ഷപെട്ടു' എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഞാൻ പൂർണ്ണ ആരോഗ്യവാനായി. പത്രക്കാരും ചാനലുകാരും എന്നെ പൊതിഞ്ഞു.പൊടിപ്പും തൊങ്ങലും വച്ച് ഈ മഹാമാരിയോടുള്ള എൻ്റെ പ്രതികാരം എന്നു വാഴ്ത്തി. വലിയ പാരിതോഷികങ്ങൾ എന്നെത്തേടി എത്തി.അങ്ങിനെ അവിടുന്നു സിസ്ച്ചാർജ് ആകുന്ന ദിവസം. ഞാൻ ഒരു കവർ ഡോക്ടറെ ഏൾപ്പിച്ചു. എൻ്റെ സ്ഥാവരജംഗമ സ്വത്തുക്കൾ മുഴുവൻ ഈ ഗവേഷണ സ്ഥാപനത്തിന് കൊടുക്കാനുള്ള സമ്മതപത്രമായിരുന്നു അതിൽ. അവസാന പേജിൽ " വിട " എന്നു മാത്രം എഴുതിയ ഒരു കടലാസും. അവസാന സന്ദേശം വായിച്ച് അവർ ഓടി വന്നപ്പഴേക്ക് ഞാൻ ജനൽ വഴി ആ പത്താം നിലയിൽ നിന്ന് താഴേക്ക് ചാടിയിരുന്നു.എൻ്റെ കുടുംബത്തിനൊപ്പം ചേരാൻ.
Tuesday, August 4, 2020
അംബികാകുമാരി ടീച്ചർ [ഗുരുപൂജ - 2 ]ഞാൻ എൽ.പി.സ്ക്കൂളിൽ രണ്ടു വർഷമേ പഠിച്ചുള്ളു. നമ്മുടെ പ്രസിഡൻ്റ് ശ്രീ.കെ.ആർ.നാരായണന് ആദ്യക്ഷരം പറഞ്ഞു കൊടുത്ത പ്രസിദ്ധമായ കുറിച്ചിത്താനത്തെ എ.പി സ്ക്കൂൾ. മൂന്നാം ക്ലാസിൽ ആദ്യമായെത്തിയതുകൊണ്ട് തന്നെ മറ്റു കുട്ടികളുമായി ഇടെപെടാൻ സമയമെടുത്തു.അന്നത്തെ കാലത്ത് ഒരു ഓർത്തഡോക്സ് നമ്പൂതിരി കുടുബത്തിൽ നിന്നു വന്ന കുട്ടി എന്നുള്ള നിലയ്ക്ക് ബാക്കി കുട്ടികളും ഒരു തരം അകലം പാലിച്ചത് എന്നെ വേദനിപ്പിച്ചിരുന്നു.അങ്ങിനെ സ്കൂൾ അങ്കണത്തിൽ പകച്ചു നിന്ന ആ വള്ളിനിക്കറുകാരന് ആശ്വാസമായത് എൻ്റെ ക്ലാസ് ടീച്ചർ ആയിരുന്നു. അബികാകുമാരി ടീച്ചർ എന്നെ മുമ്പിലത്തെ ബഞ്ചിൽത്തന്നെ കൊണ്ടിരുത്തി. എൻ്റെ അമ്മയുടെ ഛായയും, കരുതലും ഉള്ള ടീച്ചർ ആണ് എന്നിൽ ആത്മവിശ്വാസം നിറച്ച് സ്ക്കൂളിലെ മുഖ്യധാരയിലേക്ക് എത്തിച്ചത്. മിക്കവാറും എല്ലാ വിഷയവും ഒരു ടീച്ചർ തന്നെയാകും കൈകാര്യം ചെയ്യുക. പൊതുവേ അന്തർമുഖനായിരുന്ന എന്നെ കൂട്ടുകാർക്കൊപ്പം കളിയ്ക്കാനും മറ്റും പ്രേരിപ്പിച്ച് സാവധാനം ടീച്ചർ എന്നെ മാറ്റി എടുത്തു.പ0നത്തിലും ഒരു ലക്ഷ്യബോധം ഉണ്ടാക്കിത്തന്നു. അടുത്ത വർഷം യു പി സ്ക്കൂളിലേയ്ക്ക് മാറുമ്പോൾ ആ നല്ല ടീച്ചറെ നഷ്ടപ്പെട്ട വേദന ആയിരുന്നു മനസിൽ.അന്ന് സ്ക്കൂളിൽ ഉപ്പുമാവ് ഉണ്ട്.കൂട്ടുകാർ സ്ലെററിനും പുസ്തകത്തിനും കൂടെ ഒരു വട്ടയിലയും കൊണ്ടുവരും. ഉച്ചക്ക് കൂട്ടികൾ ഉപ്പുമാവ് ഉണ്ടാക്കുന്ന അമ്മാവന് ചുറ്റും കൂടും. ഞാൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.കൂട്ടുകാരോട് അസൂയ തോന്നിയിട്ടുണ്ട്.സ്ക്കൂളിൽ നിന്നു വന്നാൽപ്പോലും കുളത്തിൽപ്പോയി മുങ്ങിക്കുളിച്ചിട്ടേ ആഹാരം തരൂ. അപ്പം സ്ക്കൂളിൽ നിന്ന് ഉപ്പുമാവ് കഴിച്ചു എന്നറിഞ്ഞാലുള്ള പുകിൽ അറിയാമല്ലോ.? അപ്പഴൊക്കെ എൻ്റെ പ്രശ്നങ്ങൾ മനസിലാക്കി ഒപ്പം നിന്നത് ടീച്ചർ ആണ്.അറുപത്തിരണ്ടു വർഷം മുമ്പുള്ള കഥയാണ്. ആ ടീച്ചർ എന്നെ ഓർക്കുന്നു പോലും ഉണ്ടാകില്ല. ഇന്ന് ടീച്ചർ തൃപ്പൂണിത്തു റെ യാണ് താമസം എന്നറിഞ്ഞു. പോയിക്കാണണം. ആ പാദങ്ങളിൽ നമസ്ക്കരിയ്ക്കണം.
Monday, August 3, 2020
മള്ളിയൂർ ശങ്കരൻ നമ്പൂതിരി - എനിക്കും ഗുരുഭൂതൻഈ നൂററാണ്ടിൻ്റെ ആ യോഗീ വര്യൻ നമ്മളെ ഒക്കെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് ഒമ്പതു വർഷം. എന്തെങ്കിലും മനസിനൊരു ദു:ഖമോ, സമസ്യ യോ ഉണ്ടങ്കിൽ ഓടി എത്തുന്നതതവിടെ ആയിരുന്നു. അദ്ദേഹം വിഷ്ണു പാദം പൂകിയ ശേഷവും അദ്ദേഹത്തിൻ്റെ മുറിയിൽ പോയി ഇരുന്ന് അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്.കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിൻ്റെ മാനേജർ സ്ഥാനം ഏറ്റെടുക്കണമെന്ന് വന്നപ്പോൾ,.. അതും അങ്ങിനെ ഒരു സന്ദർഭമായിരുന്നു. മള്ളിയൂരിനെക്കണ്ട് അനുഗ്രഹം വാങ്ങിയ്ക്കണം. അങ്ങിനെ അവിടെ എത്തി."അനിയനകത്തിരിക്കൂ. ഞാനങ്ങോട്ട് വരാം "കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വന്നു.ഞാൻ കാര്യങ്ങൾ പറഞ്ഞു. 25 - മത് ഭാഗവതസത്രം ആദ്യ സത്ര വേദി ആയ കുറിച്ചിത്താനം പുത്തൃക്കോവി ലിൽത്തന്നെ വേണമെന്നുണ്ടായിരുന്നു. അതിനു വേണ്ടി കഴിഞ്ഞ ആറു വർഷമായി ശ്രമങ്ങൾ തുടങ്ങിയിരുന്നു.ആറാട്ടിന് പ്രാധാന്യം കൊടുത്ത് ഉത്സവത്തിൻ്റെ ഭാവം തന്നെ മാറ്റി എടുത്തു.""ഇത്രയും ലക്ഷണമൊത്ത ഒരമ്പലത്തിലെ മാനേജർ ആകുക എന്നതൊരു ഭാഗ്യമല്ലേ? അതിലെന്താ പ്രശ്നം?"ഞാനൊന്നു ശങ്കിച്ചു. "ഞാനൊരു നിരീശ്വരവാദി ആയാണ് ആളുകൾ കാണുന്നത്. ശരിയുമാണ്. ഞാൻ എൻ്റെ ഒരാവശ്യത്തിന് പ്രാർത്ഥിക്കാൻ അമ്പലത്തിൽ പോകാറില്ല. ഇപ്പഴത്തെ ഈ ഭ്രാന്തമായ ഭക്തിയോട് എനിക്ക് താത്പ്പര്യവുമില്ല. അങ്ങിനെ ഒരാൾ ഇങ്ങിനെ ഒരമ്പലത്തിൻ്റെ......." ഋഷി തുല്യനായ അദ്ദേഹത്തോട് ഇങ്ങിനെ പറയണ്ടായിരുന്നു.അദ്ദേഹം ഒന്നു ചിരിച്ചു. ലോകത്ത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നിഷ്കളങ്കമായ ചിരി !" ഭക്തിയോഗ "മല്ല, '' കർമ്മയോഗ "മാകണം അനിയൻ്റെ വഴി.സ്വന്തം താത്പ്പര്യത്തെപ്പറ്റി ചിന്തിക്കാതെ കർമ്മം ചെയ്യൂ. കർമ്മഫലം തന്നേ വന്നുകൊള്ളും. അതിൻ്റെ ഫലം കർമ്മം ചെയ്യുന്നവരേക്കാൾ കൂടുതൽ ബാക്കി ഉള്ളവർക്ക് കിട്ടുമ്പോൾ കർമ്മഫലം ഉദാത്തമാകുന്നു. അനിയൻ ധൈര്യമായി ഏറ്റെടുത്തു കൊള്ളൂ",.സത്യത്തിൽ ഞാൻ ഞട്ടിപ്പോയി. എത്ര ലളിതമായിട്ടാണ് എൻ്റെ പ്രശ്നം അദ്ദേഹം പരിഹരിച്ചത്.എൻ്റെ ഗുരുനാഥൻ്റെ പേരിലൊരുത പോവനം ഒരുങ്ങുന്നു.ആ സ്മൃതി മണ്ഡപം ഒരു തപോവനം പോലെ ശാന്തമാകണം. പരിസ്ഥിതി സൗഹൃദമാകണം. അദ്ദേഹത്തിൻ്റെ മകൻ ദിവാകരനുമായി ഈ ആഗ്രഹം പലവട്ടം പങ്കുവച്ചിട്ടുണ്ട്. ഭരണാധികാരികൾ പലപ്പഴായി വലിയ വലിയ വാഗ്നാങ്ങൾ കൊടുത്തിട്ടുണ്ട്. ഒന്നും നടന്നില്ല. എന്തായാലും അദ്ദേഹത്തിൻ്റെ പേരിലുള്ള സ്മൃതി മണ്ഡപം ഉയരുമെന്നു റപ്പായപ്പോൾ സന്തോഷം തോന്നി.
Wednesday, July 29, 2020
എൻ്റെ അന്തോനിയും കുഞ്ഞ റോതയും [നാലുകെട്ട് -268]എനിക്കോർമ്മ വച്ച കാലം മുതൽ അന്തോനി ഇങ്ങിനെ തന്നെ. ഒരു മാറ്റവുമില്ല. ഈ എൺപതാം വയസിലും തലമുടി നരച്ചിട്ടില്ല. പല്ല് പോയിട്ടില്ല. കുട്ടിക്കാലം മുതൽ ഈ തറവാട്ടിലെ പണിക്കാരനാണ്. കൃഷിപ്പണി മുഴുവൻ അന്തോനി യുടെ മേൽനോട്ടത്തിലാണ്. പാടത്തു പണി.കാള കളെ പരിപാലിക്കൽ, കാളപൂട്ട്, ഞവരി അടി എല്ലാം അന്തോനിയാണ് ചുക്കാൻ പിടിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് കറ്റ കൊണ്ടു വയ്ക്കാൻ മുറ്റം ചാണകം കൊണ്ട് മെഴുകി. നടുക്ക് കുറ്റി നാട്ടി അതിൽ കെട്ടി ഉറപ്പിച്ച മുളയിൽപ്പിടിച്ചാണ് കറ്റ മെതിയ്ക്കുന്നത്.മെതി കഴിഞ്ഞാൽ പതം അളന്നു കൊടുക്കുന്നത് അന്തോനിയാണ്. ചിലർക്ക് അന്തോനി കൂടുതൽ കൊടുക്കും. അതച്ഛൻ അനുവദിച്ചിട്ടുള്ളതാണ്അന്തോനി യുടെ വിവാഹത്തിൻ്റെ കഥ രസമാണ്. അന്തോനി യുടെ അച്ഛൻ്റെ ആദ്യ പുത്രനാണ് അന്തോനി.അതു പോലെ കുഞ്ഞ റോതയുടെ അമ്മയുടെ ആദ്യപുത്രിയാണ് കുഞ്ഞ റോത. പിന്നെ അന്തോനി യുടെ അച്ഛനും കുഞ്ഞ റോതയുടെ അമ്മയും വിവാഹം കഴിച്ചു. അച്ഛൻ്റെയും അമ്മയുടേയും വിവാഹം കഴിഞ്ഞാണ് അന്തോണിയും കുഞ്ഞ റോതയും വിവാഹിതരാകുന്നത്. സത്യത്തിൽ വിവാഹം കഴിക്കുമ്പോൾ രണ്ടു പേരും തമ്മിൽ ഒരു ബന്ധവുമില്ല.അന്തോനി യുടെ പാളത്തൊപ്പി രസമാണ്. അതിനുള്ളിൽ അനേകം രഹസ്യ അറകളുണ്ട്. അന്തോനിയുടെ സബാദ്യം മുഴുവൻ അതിലാണ്. അതുപോലെ മുറുക്കാനും. അന്തോനി കുട്ടിക്കാലത്തുണ്ടാക്കിത്തന്ന തൊപ്പി ഈ അടുത്ത കാലം വരെ സൂക്ഷിച്ചു വച്ചിരുന്നു. പകലന്തിയോളം പണി എടുത്ത് വൈകിട്ട് ഷാപ്പിൽപ്പോയി രണ്ടു പേരും കള്ളുകുടിയ്ക്കും.നാട്ടിലെ കള്ളുഷാപ്പ് ഒരു കുപ്പി കള്ളു കുടിച്ച് ഉത്ഘാടനം ചെയ്തത് അന്തോണിയാണ്. " സ്ഥാപകൻ " എന്ന സ്ഥാനപ്പേർ ചാർത്തിക്കൊടുത്ത് എല്ലാ ദിവസവും രണ്ടു കുപ്പി ക്കള്ള് സൗജന്യമായി സ്ഥാപകന് കൊടുത്തിരുന്നു. രാത്രി ചൂട്ടും കത്തിച്ച് പാട്ടും പാടി വരുന്ന അവരുടെ രൂപം ഇന്നും ഓർമ്മയിലുണ്ട്. കാലയവനികക്കുള്ളിൽ മറഞ്ഞ കാർന്നോന്മാർക്കൊപ്പം മനസിൽ എൻ്റെ പ്രിയപ്പെട്ട അന്തോനിക്കും ഒരു സ്ഥാനമുണ്ട്
Tuesday, July 28, 2020
പാച്ചു അവൻ്റെ പാസ്പ്പോർട്ട് ഉണ്ടാക്കി [ അച്ചു ഡയറി-353]പാച്ചുവിൻ്റെ ഓൺലൈൻ ക്ലാസ് രസമാണ്. കഴിഞ്ഞ ദിവസം 'ലിറ്റിൽ എയ്ൻ റൈറയിൻ" ആയിരുന്നു. ഇന്ന് ലോക യാത്രയാണ്. അതിന് പാച്ചുവിനോട് ആദ്യം ഒരു പാസ്പ്പോർട്ട് ഉണ്ടാക്കാൻ പറയും. അതിനുള്ള മെറ്റീരിയൽ സ് സ്ക്കൂളിൽ നിന്ന് കൊടുക്കും. അതിൽ തെറ്റാതെ അഡ്രസ് എഴുതി പാസ്പ്പോർട്ട് തയാറാക്കണം. എല്ലാം ടീച്ചർ ഓൺ ലൈൻ ആയിപ്പറഞ്ഞു കൊടുക്കും.പിന്നെ ടൂർ തീരുമാനിയ്ക്കണം. അതിന് ഒരു വലിയ ബലൂൺ കൊടുത്തിട്ടുണ്ട്. അതു പയോഗിച്ച് രാജ്യങ്ങൾ അടയാളപ്പെടുത്തി ഒരു ഗ്ലോബ് ഉണ്ടാക്കണം. അച്ചു അവന് അതിൻ്റെ ഔട്ട് ലൈൻ വരച്ചു കൊടുത്തു. അവൻ കളർ ചെയ്ത് മാപ്പ് ശരിയാക്കി. അവനോട് എങ്ങോട്ടാണ് പോകണ്ടത് എന്ന് ടീച്ചർ ചോദിച്ചപ്പോൾ ഇൻഡ്യയിൽ മുത്തശ്ശൻ്റെ അടുത്തേക്ക് എന്നാ അവൻ പറഞ്ഞത്. ടീച്ചർക്ക് ചിരി വന്നു. പക്ഷേ ടീച്ചർ അവനോട് ഇൻഡ്യയിൽ മുത്തശ്ശൻ എവിടെയാണ് അവിടെ അടുത്തുള്ള വിമാനത്താവളം എവിടെയാണ് എന്നു ചോദിച്ചു. മുത്തശ്ശാ അവൻ കൃത്യമായി ഉത്തരം പറഞ്ഞു. ഇപ്പം അവനും ടീച്ചറും കൂടി ഇൻഡ്യക്കുള്ള വിസയും പ്ലെയിൻ ടിക്കറ്റും ശരിയാക്കാനുള്ള തിരക്കിലാണ്. അവൻ നല്ല ഉത്സാഹത്തിലാ.മുത്തശ്ശാ അതു ശരിയായിക്കഴിഞ്ഞാൽ അവൻ പ്രശ്നമുണ്ടാക്കും നാട്ടിലേക്ക് പോരാൻ വാശി പിടിക്കും .ഉറപ്പാ..
യുദ്ധകാണ്ഡം [കീ ശക്കഥകൾ 178 ]കൊറോണ ക്കൊരു മരുന്ന്. മഹാമാരിയ്ക്കെതിരായ ഒരു യുദ്ധത്തിലാണ് ലോകം മുഴുവൻ. ഈ രാക്ഷസ വൈറസിനെതിരായ യുദ്ധത്തിന് പുതിയ ആയുധങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. സമയം പ്രധാനമാണ്. താമസിച്ചാൽ ആ പത്തു തലയുള്ള രാക്ഷസൻ ഭൂരിഭാഗം ആൾക്കാരേയും കൊന്നൊടുക്കിയിരിക്കും.വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ നാൽപ്പതു വർഷത്തെ റിസർച്ച് പ്രയോജനപ്പെടുത്തി ഇതിനൊരു പ്രതിരോധം തീർക്കാൻ ഗവന്മേൻ്റ് സഹായം ചോദിച്ചപ്പോൾ അതൊരു വലിയ അംഗീകാരമായിത്തോന്നി. അതിലും ഉപരി ലക്ഷക്കണക്കിനു മാനവരാശികളെ രക്ഷിക്കാനുള്ള ദൗത്യം എന്നിൽ വന്നു ചേർന്നു എന്നൊരു തോന്നൽ.ഒ രു അത്യന്താധുനിക ലാബ് മുഴുവൻ എൻ്റെ സ്വാധീനത്തിൽ. ചെലവിന് ബ്ലാങ്ക് ചെക്ക്.രാജ്യത്തെ രക്ഷിക്കണം. അങ്ങിനെയാണ് ആ രാഷസനെതിരെയുള്ള യുദ്ധം കുറിച്ചത്. ഇവനെ ഉന്മൂലനം ചെയ്യാൻ സമയമെടുക്കും.പിന്നെ ഒരു മാർഗ്ഗം അവനെ വഴി തിരിച്ചുവിടുക അതിലായി എൻ്റെ ഗവേഷണം. ഈ യുദ്ധത്തിൽ പരീക്ഷണത്തിന് പക്ഷികളേയും, കുരങ്ങന്മാരേയും കൂടെ ചേർത്തു. സമർത്ഥരായ ശാസ്ത്രജ്ഞൻമ്മാരെ സഹായത്തിനു വിട്ടു തന്നു. ശ്വാസകോശത്തിൽ ഈ വൈറസ് കിടന്നാലാണ് കുഴപ്പം. അവനെ നശിപ്പിക്കാൻ സമയം എടുക്കും. അവനെ ശ്വാസനാളത്തി ൽ കയറാതിരിക്കാനുള്ള മാർഗ്ഗം ആദ്യം കണ്ടു പിടിക്കണം. അതു വിജയിച്ചാൽ നമുക്ക് തത്ക്കാലം പിടിച്ചു നിൽക്കാം. ഊണുമുറക്കവുമില്ലാതെ നാൽപ്പതു ദിവസം. എങ്ങുമെത്തിയില്ല.ജനങ്ങൾ ഈ രാക്ഷസാക്രമണത്തിൽ പൊറുതിമുട്ടി. മൃതസഞ്ജീവനി തന്നെ വേണം. അത് നിഷ്പ്രയാസം എത്തിച്ചു തരാൻ മിടുക്കുള്ള അജ്ഞനേയൻമ്മാർ ഇന്നില്ല.അങ്ങിനെ അവസാനം ആ പ്രതിരോധ " ജെൽ "വികസിപ്പിച്ചെടുത്തു. ആ ജെൽ തൊണ്ടയിൽ എത്തിയാൽ ശ്വസന നാളിയിൽ വൈറസ് കയറാതെ അവൻസംരക്ഷിച്ചു കൊള്ളും.പരീക്ഷണം വിജയമായിരുന്നു. എല്ലാവരോടും ആദ്യം ചൂടുവെള്ളം ഗാർഗിൾ ചെയ്യാൻ പറഞ്ഞു. പിന്നെ ഞങ്ങൾ വികസിപ്പിച്ചെടുത്ത ആ ജെൽ കൊണ്ട് ഗാർഗിൾ ചെയ്യുക. കൊറോണാ വൈറസ് ശ്വാസകോശത്തിൽക്കയറാതെ മാറിപ്പോകുന്നതായി കണ്ടെത്തി. വളരെ രഹസ്യമായാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്.പക്ഷേ ചില മാരീചന്മാർ അതു മണത്തറിഞ്ഞു.കൊടികൾ ആണ് ഓഫർ ചെയ്തത് ഈ രാക്ഷസ വേഷം ഞാൻ തിരിച്ചറിഞ്ഞതുകൊണ്ട് ഞാൻ വഴങ്ങിയില്ല. ഇതു വലിയ കമ്പനികൾക്ക് ലാഭമുണ്ടാക്കാനുള്ള താവരുത്. സാധാരണ ജനങ്ങൾക്ക് വലിയ ചെലവില്ലാതെ പ്രയോജനപ്പെടുന്നതാവണം. അവർ അടവു മാറ്റി. സാമം, ദാനം, ദണ്ഡം, ഭേദം..... എന്തുവന്നാലും വഴങ്ങില്ല എന്നുറച്ചിരുന്നു. ജനങ്ങൾക്ക് വേണ്ടി രാജ്യത്തിനു വേണ്ടി കഷ്ട്ടപ്പെട്ട് വികസിപ്പിച്ചെടുത്ത ഈ മരുന്ന് ഈ ചോരക്കൊതിയന്മാർക്ക് അടിയറ വയ്ക്കില്ല. ഉറച്ചിരുന്നു.അവസാനം സെറ്റ് റൽ ഗവന്മേൻ്റും സെൻ്ററൽ ഇൻറലിജൻസും സഹായത്തിനെത്തി.അതിൻ്റെ പേറ്റൻ്റ് എനിക്കു പതിച്ചു തന്നു. അതിൻ്റെ ലാഭം മുഴുവൻ ഞാൻ ഇങ്ങിനെയുള്ള ഗവേഷണങ്ങൾക്കായി മാറ്റിവച്ചു. ഇന്നു ഞാൻ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനാണ്. പക്ഷേ ഈ ഭീകരരാക്ഷസൻ്റെ പത്തു തലയും അറക്കാതെ ഈ യുദ്ധകാണ്ഡം തീരില്ല
Sunday, July 26, 2020
ആരണ്യകാണ്ഡം [ കീ ശക്കഥകൾ -177 ]ആരണ്യകാണ്ഡത്തിന് തയാറാകേണ്ടിരിക്കുന്നു. മഹാനഗരത്തിൽ മഹാമാരി. ഞാനും എൻ്റെ സീതയും തയ്യാറായി. നാട്ടിൻ പുറത്തുള്ള തറവാട്ടിലെക്ക്.വിശാലമായ നാലുകെട്ട്. പന്ത്രണ്ട് ഏക്കറോളം പരന്നു കിടക്കുന്ന തറവാട്ടുവളപ്പ്. അവിടെ അച്ഛനും അമ്മയും മാത്രം. പണ്ട് ഇവിടെ എത്തുമ്പോൾ അവൾക്ക്ആകെ വിമ്മിഷ്ട്ടമായിരുന്നു. പക്ഷേ ഇന്നവൾ ഈ അന്തരീക്ഷം ആസ്വദിക്കുന്നു.വലിയ മാനംമുട്ടി പടർന്നു പന്തലിച്ചു കിടക്കുന്നവന്മരങ്ങൾ മാവും., പ്ലാവും, തേക്കും അരയാലും പേരാലും, ഇലഞ്ഞിയും എല്ലാമുണ്ട്. എല്ലാം സൂര്യഭഗവാനെ ഭൂമി കാണിക്കിയ്ക്കില്ല എന്ന വാശിയിൽ പടർന്നു നിൽക്കുന്നു. ശാപമോക്ഷം കാത്ത് അഹല്യകൾ അനവധി കുയിലിൻ്റെ ഗാനവും മയിലിൻ്റെ ന്യത്തവും. അണ്ണാറക്കണ്ണൻ്റെ ഛിൽഛിൽ ആരവം. പായൽ കയറി കാടുപിടിച്ചു കിടക്കുന്ന ഇല്ലക്കുളം. ഇടിഞ്ഞു വീഴാറായ കുളപ്പുര മാളിക. നീർക്കോലിയും, തവളയും മത്സ്യവും നിറഞ്ഞ കുളത്തിലിറങ്ങാൻ ആദ്യം അവൾക്ക് പേടി ആയിരുന്നു.അമ്മയുണ്ടാക്കിയ നീലീ ഭൃംഗാദിതേച്ച് കാലത്ത് അമ്മയുടെ കൂടെ തുടിച്ചു കളിയ്ക്കുമ്പോൾ നഷ്ടപ്പെടുത്തിയ കാലങ്ങളോർത്ത് അവൾ ദുഖിക്കുന്നതായി തോന്നി.നിഷ്ക്കളങ്കതയുടെ പ്രതീകമായ എൻ്റെ ഗ്രാമം.ഇവിടെ മാരീചവേഷത്തിൽ സ്വർണ്ണ മാനുകളില്ല, കപടവേഷധാരി ആയ സ്ത്രീജിതനായ രാവണന്മാരില്ല. പെൺകെണി ഒരുക്കാൻ ശൂർപ്പണ കമാരില്ല. ഒരുത പോവനം പോലെ പാവനമായ ഗ്രാമഭംഗി. സർപ്പക്കാടിനടുത്തുള്ള പർണ്ണശാല വള്ളികയറി മൂടിക്കിടക്കുന്നു. പടർന്നു പന്തലിച്ച നെന്മേനിവാകമരത്തിൻ്റെ ചുവട്ടിൽ ആവള്ളിക്കുടിലിന് ഒരു സ്വർണ്ണ നിറം വന്ന പോലെ. കരിങ്കല്ലിൽ ഒരിരിപ്പിടം. ഒരു ചെറിയ ഉഞ്ഞാൽ.സെറ്റുമുണ്ടുടുത്ത് പത്തൂവും ചൂടി അജ്ഞനക്കണ്ണെഴുതി.നാൽപ്പാമരക്കുറിയും തൊട്ട് എൻ്റെ സീത. അവൾ ആ കെ മാറി.നടുമുറ്റത്തിൻ്റെ ഒരു മൂലയിൽ നാരായണക്കിളിയുടെ മണ്ണൂ കൊണ്ടുള്ള ഒരു കൂടുണ്ട്. അതിൻ്റെ ചടുലചലനങ്ങൾ നോക്കിയിരിക്കുക സകരമാണ്. കുറുകി കാലിനടിയിൽ സ്നേഹം കൂടുന്ന കുറിഞ്ഞി പൂച്ചയും ഇന്നവളുടെ കൂട്ടുകാരിയാണ്. നന്ദിനി പ്പശുവിൻ്റെ കിടാവിനൊപ്പം ഓടിക്കളിക്കുന്ന അവൾക്ക് ഒരു കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു.നല്ല നാടൻ ചെമ്പാവിൻ്റെ പൊടിയരിച്ചൊർ വിഷമയമല്ലാത്ത പച്ചക്കറി, ശുദ്ധമായ ജലം, പാല് അതു പോലെ പരിശുദ്ധമായ പ്രാണവായു.പത്തിലത്തോരൻ...... ഇവിടെ ഒരു മഹാമാരിയും അടുക്കില്ല. ഈ നല്ല അന്തരീക്ഷം ആസ്വദിക്കാൻ ഒരു മഹാമാരിവേണ്ടി വന്നു എന്നത് വിരോധാഭാസം. അച്ഛൻ്റെയും അമ്മയുടേയും കരുതൽ കരുത്താകുന്നത് ഞങ്ങളറിഞ്ഞു." ആര്യപുത്രാ... നമുക്ക് ഈ വനവാസം അവസാനിപ്പിക്കണ്ടന്നു വച്ചാലോ? ബാംഗ്ലൂരെ ഫ്ലാറ്റ് നമുക്ക് വിൽക്കാം. എന്നിട്ട് ജീവിതകാലം മുഴുവൻ നമുക്ക് ഈ ആരണ്യകാണ്ഡത്തിൽ വസിക്കാം"ഞാനവളെ മാറോടണച്ചു.
ഒരു ദന്താസുരൻ്റെ ശാപം [കീ ശക്കഥകൾ - 176 ]എന്നാലും ഈ എഴുപത് വയസു വരെ നിങ്ങളേ സേവിച്ചിട്ട് എന്നെ നിങ്ങൾ നിഷ്ക്കരുണം വേരോടെ പിഴുത് പുറത്തെറിഞ്ഞില്ലേ?.ഒരു ചെറിയ പല്ലു വേദന എന്നു പറഞ്ഞാണ് ഈ ക്രൂര കൃത്യം നിങ്ങൾ ചെയ്തത്. നിങ്ങളുടെ വായിൽ ഏറ്റവും മാന്യമായ സ്ഥാനം കിട്ടണ്ടതാണ് ഞങ്ങൾക്കു്. " വിഷ്ഡം ടീത്ത് "അല്ലങ്കിൽ 'വിവേക ദന്തങ്ങൾ. '. ഞങ്ങൾ നിങ്ങളുടെ കൗമാരം കഴിയുമ്പഴാണ് ജനിക്കാറ്. ഞങ്ങൾ അവതരിക്കുമ്പോൾ തന്നെ പനി തലവേദന ഒക്കെ ഉണ്ടാകുന്നെന്നു പറഞ്ഞ് ഞങ്ങളെ താറടിക്കാൻ തുടങ്ങും.വൈകി വന്നതുകൊണ്ട് ഞങ്ങൾക്ക് വളരാൻ സ്ഥലം ഇല്ലാത്തതു കൊണ്ട് തിങ്ങി ഞരുങ്ങിയാണ് വളരുന്നത്. അതാണ് വേദന വരുന്നത്.വലിയ പ്രയോജനമില്ലാത്തവൻ എന്നു പറഞ്ഞ് പല രാജ്യങ്ങളിലുള്ളവരും ഞങ്ങളെ ജനി കുമ്പഴേ പിഴുതുമാറ്റും.അമേരിക്കയിൽ ആണ് അതു സർവ്വസാധാരണം. മറ്റു പല്ലു പറിയ്ക്കുന്ന ലാഘവത്തോടെ ഞങ്ങളെ ഒഴിവാക്കുമ്പോൾ നിങ്ങൾ ഒരു വലിയ അപകടമാണ് വിളിച്ചു വരുത്തുന്നത്. ശരീരത്തിലെ മിക്കവാറും എല്ലാ നാഡീഞരബുക ളുമായി നമുക്ക് ബന്ധമുണ്ട്.പ്രത്യേകിച്ചും തലച്ചോറിലേയ്ക്കുള്ള വ.വേദന വന്നാൽ പൊതിനഓയിലോ, ഗ്രാമ്പൂ ഓയിലൊ ഉപയോഗിച്ചാൽ മാറാവുന്നതേ ഒള്ളു. അതിനാണ് തിങ്ങളുടെ ഈ ഉന്മൂലനസിദ്ധാന്തം.ഒരു ചെറിയ പല്ലുവേദന വന്നപ്പോൾ നിങ്ങൾ ഞങ്ങളെ പിഴുതെറിഞ്ഞു. തലവേദന വന്നാലോ എന്നു ഞങ്ങൾ ചോദിക്കുന്നില്ല. ഇനി നീ അവിടെക്കിടന്നു വേദനിക്കട്ടെ എന്നാണങ്കിൽ ഞങ്ങൾക്കിനി വേദനിക്കില്ല, പക്ഷേ നിങ്ങൾ അനുഭവിക്കാൽ പൊകന്നതേയുളളു....
Friday, July 24, 2020
കൊറോണാദേവിയും യമധർമ്മനും [കീ ശക്കഥകൾ - 175]"മഹാരാജൻ അങ്ങയെ മുഖം കാണിക്കാൻ ഒരാൾ വന്നിരിക്കുന്നു.""ആരാണ് ചിത്രഗുപ്തൻ ഇത്ര രാവിലെ.""കൊറോണാദേവി എന്നാ പറഞ്ഞത്. ""അയ്യോ എന്തിനാ കടത്തിവിട്ടേ? അവളെ മുഖം കാണിച്ചാൽപ്പണികിട്ടും. സകലരേയും കൊന്നൊടുക്കിയിട്ടേ അവൾ പോകൂ. അന്നൊരിക്കൽ ശിവഭഗവാൻ തൃക്കണ്ണു തുറന്ന് എന്നെ ദഹിപ്പിച്ചപ്പോൾ ഭൂമിയിലുണ്ടായ പുകില് നിനക്ക് ഓർമ്മയില്ലേ?""എന്തോ സഹായം ചോദിച്ചാണ് അതു കൊടുത്തു കഴിവതും വേഗം ഒഴിവാക്കൂ,,,." വരാൻ പറയൂ. ഇരിപ്പിടം കുറേ ദൂരെ മാറ്റി ഇട്ടാൽ മതി"കാലൻ്റെ തിരുമുമ്പിൽ കൊറോണാദേവി ഉപവിഷ്ടയായി.മാസ്ക്ക് ധരിച്ച് യമധർമ്മരാജാവും ചിത്രഗുപ്തനും സുരക്ഷിത അകലം പാലിച്ച് ഇരുന്നു."എന്താണ് വേണ്ടത്. വേഗം പറഞ്ഞ് സ്ഥലം വിടൂ.""ഞാൻ ഭൂമിയിൽ എൻ്റെ വിളയാട്ടം തുടങ്ങി. ഇനി അങ്ങേയ്ക്ക് നല്ല തിരക്കായിരിക്കും, ഇനി ഈ പഴയ രീതി, പോത്തും കയറും ഒക്കെ ഒന്നു മാറ്റി കുറച്ചു കൂടെ ഹൈടെക് ആക്കൂ.അതു പോലെ സ്വർഗ്ഗത്തിലും നരകത്തിലും കൂറേക്കൂടി സ്ഥലം കണ്ടെത്തണ്ടി വരും.""എനിക്ക് പണി തരുന്നത് ഇവിടെ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്.ഇതവസാനിപ്പിക്കാറായില്ലേ?""ഇല്ല ഞാൻ തുടങ്ങിയിട്ടേ ഒള്ളു. മനുഷ്യൻ സകല സീമകളും ലംഘിക്കുന്നു. അവനാരേയും പേടിയില്ല. ദൈവത്തെപ്പോലും. അവൻ സ്വന്തം കാര്യം മാത്രം നോക്കി മറ്റു ജീവജാലങ്ങളേയും പ്രകൃതി വിഭവങ്ങളേയും നശിപ്പിച്ചുള്ള ഈ തേരോട്ടം അവസാനിപ്പിച്ചേ തീരൂ. അവനൊരു പണി കൊടുത്തില്ലങ്കിൽ അവൻ ലോകം മുഴുവൻ നശിപ്പിക്കും.""കേരളത്തിലാണെനിക്ക് പണി കിട്ടിയത്. അവിടുത്തെ ആരോഗ്യ സംവിധാനവും അതു കൈകാര്യം ചെയ്യുന്നവരും ലോകത്ത് ഏറ്റവും മെച്ചപ്പെട്ടതാണ്. പണ്ട് എൻ്റെ ചേച്ചി " നിപ്പ" യെ അവർ നിഷ്പ്രയാസം തുരത്തിയതാണ്. ആ ടീച്ചറമ്മയോടുള്ള പക അന്നു തുടങ്ങിയതാണ്. ഇത്തവണ അവരെ ഞാൻ മുട്ടുകുത്തിക്കും""അവരെ തോൽപ്പിക്കുക അത്ര എളുപ്പമല്ല. എനിക്കു തന്നെ അവിടെ പണി കുറവാ ""അതിനൊരു മാർഗ്ഗമുണ്ട്. അവർക്ക് സെൻസേഷണലായ ഒരു പൈങ്കിളി കഥ കിട്ടിയാൽ ചാനലുകാരും ജനങ്ങളും അതിൻ്റെ പുറകേ പൊയ്ക്കൊള്ളും. വിവാദങ്ങൾ ഇഷ്ടമുള്ളവരാണവർ. രാജ്യതാത്പ്പര്യം പോലും മറന്ന് അവർ രാഷ്ട്രീയ വിരോധം തീർക്കാൻ ഈ മസാലക്കൂട്ട് അന്യോന്യം ഉപയോഗിക്കാൻ തുടങ്ങും. അങ്ങിനെ എന്നിൽ നിന്ന് ശ്രദ്ധ മാറുമ്പോൾ ഞാൻ കയറി മേയും ""ഞാൻ സർവ്വ സന്നാഹവുമായി കൂടെ ഉണ്ടാകും. പക്ഷേ അവരുടെ ശ്രദ്ധ താത്ക്കാലികമായി മാറിയാലും അവർ വളരെപ്പെട്ടന്ന് ലൈനിൽ വരും. അവരെ തോൽപ്പിക്കുക എളുപ്പമല്ല.""അതാണ് ഉടനേ വേണ്ടത് ചെയ്യണം എന്നു പറയാനാ ഞാൻ വന്നത്. ""പക്ഷേ നിന്നെ നശിപ്പിക്കാൻ ഉള്ള രാസായുധത്തിൻ്റെ ഗവേഷണത്തിലാണവർ. അതു വിജയിച്ചാൽ നിൻ്റെ കാര്യം പോക്കാ"."മനുഷ്യരുടെ കിടമത്സരവും,ബിസിനസ് താത്പര്യവും കൊണ്ട് ഒരു രാജ്യം കണ്ടു പിടിച്ചാൽത്തന്നെ ശത്രുക്കൾ അത് ഹാക്കു ചെയ്ത് നശിപ്പിച്ചു കൊള്ളും."
Thursday, July 23, 2020
പഴങ്ങളുടെ രാജകുമാരി - റംബൂട്ടാൻ [തറവാട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ - 11 ]തറവാട്ടുവളപ്പിൽ ഒരു മൂലയ്ക്ക് ആരാലും ശ്രദ്ധിക്കപ്പെടാതെ, പരിപാലിക്കപ്പെടാതെ വളർന്നതാണവൻ. അന്ന് അതിൻ്റെ പ്രധാന്യം അറിഞ്ഞിരുന്നില്ല. വവ്വാലിനും അണ്ണാറക്കണ്ണനും ഉള്ള ഒരു പഴം. അത്രമാത്രം.പക്ഷേ അടുത്ത കാലത്ത് അതിൻ്റെ പ്രാധാന്യവും ഔഷധ ഗുണവും ആൾക്കാർ ശ്രദ്ധിച്ചു തുടങ്ങി. "ദേവതകളുടെ ഭക്ഷണം " എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പഴം സ്ഥിരമായിക്കഴിച്ചാൽ ചർമ്മ സൗന്ദര്യം കൂടുമത്രേ. " പഴങ്ങളുടെ രാജകുമാരി" എന്ന പേരു് അന്വർദ്ധമാക്കി ഇന്നവൻ്റെ ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു. സമൃർദ്ധമായി വൈറ്റമിൻ -സി [40% ]അടങ്ങിയിരിക്കുന്ന ഈ ഫലം പനി, ജലദോഷം എന്നിവ തടഞ്ഞ് രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു. കൊറോണയുടെ ആകൃതിയാണങ്കിലും അതിനെ പ്രതിരോധിക്കാൻ, ശരീരത്തിൻ്റെ ഇമ്യൂണിറ്റി കൂട്ടാൻ ഈ പഴം സഹായിക്കും. ശരീരത്തിലെ വിഷാംശം കുറക്കുന്നതിന് ഇത് അത്യുത്തമമാണ്.ഇവൻ്റെ ഈറ്റില്ലം മലായ് ദ്വീപസമൂഹമാണ്. ആദായകരമായ അപൂർവം കൃഷിയിൽ ഒന്നാണിത്.മരം അധികം മുകളിലേക്ക് ഉയരാതെ ബ്രാഞ്ചി ഗ് നടത്തി വലയിട്ടു മൂടി അണ്ണാറക്കണ്ണനിൽ നിന്നും, വവ്വാലിൽ നിന്നും ഇവനെ രക്ഷിച്ചെടുക്കൂ കശ്രമകരമാണ്.
Tuesday, July 21, 2020
ആശയസമരം [ ലംബോ ഭര മാഷും തിരുമേനീം I l 6 ]" മുഖ്യമന്ത്രി രാജിവയ്ക്കുന്നവരെ സമരം. ഒരു കൊറോണയും ഞങ്ങൾക്ക് ബാധകമല്ല.""മാഷ് ഇന്നൊരു സമരത്തിൻ്റെ മൂഡിലാണല്ലോ?""സ്വർണ്ണക്കടത്തി ന് മുഖ്യമന്ത്രിയുടെ ഓഫീസല്ലേ ഉത്തരവാദി. ""മാഷേ അതിന് ലോകത്തിലെ ഏറ്റവും നല്ല അന്വേഷണ ഏജൻസിയേഅല്ലേ പ്രധാനമന്ത്രി ചുമതല ഏൾപ്പിച്ചിരിക്കുന്നത്. അത് നമ്മുടെ മുഖ്യമന്ത്രി കൂടി ആവശ്യപ്പെട്ടിട്ടല്ലേ? അന്വേഷണ ഫലം വരുന്നവരെ ഒന്നു ക്ഷമിച്ചു കൂടെ?""സമരം ചെയ്യണ്ടത് പ്രതിപക്ഷത്തിൻ്റെ ചുമതലയാണ് ""നല്ല ക്രിയേറ്റീവായ പ്രതിപക്ഷം ഉണ്ടങ്കിൽ ജനാധിപധ്യത്തിൽ ഭരണം കൂടുതൽ നന്നാകും; മാഷ് ഒരു സ്വയം വിമർശനം നടത്തൂ. മാഷ്ക്ക് ഇപ്പം വേറേ പണിയൊന്നുമില്ലല്ലോ? സമരം ചെയ്തോളൂ. പക്ഷേ ഈ ഭീകരാന്തരീക്ഷത്തിൽ സമര രീതി ഒന്നു മാറ്റിയാലോ?" ആശയസമരം " മതി എന്നു വയ്ക്കൂ.. സോഷ്യൽ മീഡിയയും, എന്തും ചർച്ച ചെയ്യാൻ തയാറുള്ള മാദ്ധ്യമങ്ങളും നമുക്കില്ലേ?പിന്നെന്തിന് ജീവനു വേണ്ടി പരക്കം പായുന്ന ജനങ്ങളുടെ ഇടയിലേക്കിറങ്ങി ബഹളം വയ്ക്കുന്നു. നിങ്ങളുടെ അണികളുടെ അഭിപ്രായം ആരാഞ്ഞിരുന്നെങ്കിൽ നിങ്ങൾ മാറിച്ചിന്തിച്ചേനേ?""ഞങ്ങൾ ഒറ്റക്കെട്ടാണ്. തിരുമേനി കണ്ടോ? കേരളം കത്തും.""കഷ്ട്ടം ആരോടാ മാഷേ ഈ യുദ്ധം. ഇവിടുത്തെ ഭയപ്പാടിൽ കഴിയുന്ന ജനങ്ങളോടൊ.? ഇപ്പം നമുക്ക് ഈ സങ്കുചിത രാഷ്ട്രീയം മാറ്റി വച്ച് നമുക്ക് ഈ മഹാ മരിയെ ഒറ്റക്കെട്ടായി നേരിടാം. അതിജീവനത്തിനല്ല ജീവനു വേണ്ടിയാണ് നമ്മളിന്ന് ഓടുന്നതു്. ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് ഈ ഭീകരനേ മറികടക്കാം. സമസ്ത ജീവിതരീതിയും മാറ്റിമറിച്ച ഈ കാലത്ത് സമരങ്ങൾക്കും ഒരു പുതിയ രീതി ആവിഷ്ക്കരിയ്ക്കാം മാഷെ."
ചക്കപ്പുഴുക്കും പൊടിയരിക്കഞ്ഞിയും [തനതു പാകം - 36]ഒരു സ്പെഷ്യൽ ചക്കപ്പുഴുക്ക്.ചുളയുടെ കടയും തലയും മുറിച്ചുമാറ്റി കുരുകളഞ്ഞ് ചെറുതായി അരിഞ്ഞ് കുക്കറിൽ ഇടുക. മഞ്ഞപ്പൊടിയും, സ്വൽപ്പം മുളകുപൊടിയും, ഉപ്പും, കുരുമുളക് പൊടിയും ഒന്നരക്കപ്പ് വെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കി കുക്കറിൽ ഒഴിച്ച് ഇളക്കുക. നല്ല വാഴയില കഴുകി നന്നായി അടച്ചു വയ്ക്കുക. കുക്കറിൻ്റെ അടപ്പ് അടച്ച് വെയിറ്റിട്ട് വേവിച്ചെടുക്കുക.നാളികേരവും, ഉള്ളിയും, കരിവേപ്പിലയും കാന്താരിമുളകും മിക്സിയിൽ അരച്ചെടുക്കുക. ഒന്നു നന്നായി ചതച്ച് എടുത്താൽ മതി.പാകമായാൽ കുക്കർ തുറന്ന് വാഴയില മാറ്റണം. വാഴയില കൊണ്ട് അടച്ചു വച്ച് വേവിക്കുമ്പോൾ ഒരു നല്ല ഫ്ലേവർ കിട്ടും. സ്വാദും കൂടും.കൂക്കർ വീണ്ടും അടുപ്പത്ത് വച്ച് അരവ് ചേർത്ത് വീണ്ടും ഇളക്കുക. സ്റ്റൗ ഓഫ് ചെയ്തു് 'മുകളിൽ നല്ല പച്ചവെളിച്ചണ്ണതളിക്കണം. അരിഞ്ഞ കരിവേപ്പില വിതറണം. കുറച്ച് കഴിഞ്ഞ് ഇളക്കി എടുത്ത് ഉപയോഗിക്കാം,നല്ല പൊടിയരിക്കഞ്ഞി കൂടി കൂട്ടുണ്ടങ്കിൽ നല്ല ഒരു സമീ കൃതാഹാരമായി.
Thursday, July 16, 2020
പാച്ചുവിൻ്റെ "ലിറ്റിൽ എയ്ൻസ്റ്റയിൻ ക്യാമ്പ് " [ അച്ചുവിൻ്റെ ഡയറി-352 ]മുത്തശ്ശാ പാച്ചുവിൻ്റെ ഓൺലൈൻ ക്ലാസ് കാണാൻ രസമാണ്. അവൻ ക്ലാസിൽ 'ഇൻ വോൾവ് ' ആകുന്നത് ദൂരെ നിന്നു കാണാനാണ് രസം. ആ സമയത്തു്ചുറ്റുപാട് നടക്കുന്ന തൊന്നും അവനറിയില്ല. ടീച്ചറുമായി നന്നായി ഇൻട്രാക്റ്റ് ചെയ്യും. അവൻ്റെ മുഖത്ത് ഭാവങ്ങൾ മാറി മാറി വരും. ചിലപ്പോൾ ഡാൻസ് ചെയ്യുന്നത് കാണാം. ചിലപ്പോൾ പാട്ടു പാടും. പക്ഷേ അതൊക്കെ അവ നിഷ്ടമുള്ള ടീച്ചർ പഠിപ്പിക്കുമ്പം മാത്രം. അല്ലങ്കിൽ " ഇറ്റ് ഈസ് സോ ബോറിഗ് " എന്നുറക്കെപ്പറഞ്ഞ് അവൻ തിരിച്ചുപോരും.ഇന്നവന് 'ലിറ്റിൽ എയിസ്റ്റയിൻ' ക്യാമ്പായിരുന്നു.". ഓൺലൈനിൽ. ഓയിൽ ആൻ്റ് വാട്ടർ ". ഒരു സയൻസ് ആക്റ്റിവിറ്റി. അതിന് നല്ല ക്ലിയർ ആയ ഒരു കുപ്പി ഗ്ലാസ്, പ്ലാസ്റ്റിക് കപ്പ്, വാട്ടർ, ഫുഡ് കളറിഗ്, മിനറൽ ഓയിൽ. പിന്നെ ഒരു പ്ലാസ്റ്റിക്ക് ഫില്ലർ.ഇതെല്ലാം സംഘടിപ്പിച്ചു കൊടുത്തു.ഗ്ലാസിൽ മിനറൽ ഓയിൽ എടുക്കണം. ഒരു പാത്രത്തിൽ ഫുഡ് കളർ കയറ്റിയ വെള്ളവും.ഫില്ലർ ഉപയോഗിച്ച് ചുവന്ന കളറിലുള്ള വെള്ളം ഗ്ലാസിലെ ഓയിലിൽ ഒഴിക്കുന്നു. ഇതെല്ലാം ടീച്ചർ പറഞ്ഞ പോലെ കൃത്യമായി അവൻ ചെയ്തു.വെള്ളവും ഓയിലും രണ്ടു ല യറിൽ ഗ്ലാസിൽക്കണ്ടപ്പോ ൾ അവന് സന്തോഷായി.അവൻ കൈകൊട്ടിതുള്ളിച്ചാടി.പഠിപ്പിച്ച കാര്യം അവൻ തന്നെ തെളിയിച്ചതിൻ്റെ സന്തോഷം. പക്ഷേ പിന്നെയാണ് കുഴപ്പം. എവിടെ എണ്ണയിരുന്നാലും അവൻ അതിൽ വെള്ളമൊഴിച്ചുവയ്ക്കും... അവൻ്റെ പരീക്ഷണം കാരണം മടുത്തു മുത്തശ്ശാ.. ഇവിടെ ഒരു ചെറിയ അക്വറിയം ഉണ്ട്. നല്ല ഭംഗിയുള്ള മത്സ്യങ്ങളാണതിൽ .അതിൽ അവൻ ഓയിലൊഴിച്ചു. മത്സ്യം ചത്തുപോകില്ലേ? അച്ചു പെട്ടന്ന് വെള്ളം മാറിയതുകൊണ്ട് രക്ഷപെട്ടു.
Tuesday, July 14, 2020
പനിക്കൂർക്ക [തറവാട്ടുവളപ്പിലെ ഔഷധച്ചെടികൾ- 10]കുട്ടികൾക്ക് ചെറുപ്പത്തിൽ പനിയുടേയും കഫത്തിൻ്റെയും ശല്യം സാധാരണയാണ്.അതു ശ്രദ്ധിക്കാതെ പഴകിയാൽ ന്യൂമോണിയ വരെ ആകാം.ഇതിൻ്റെ ഇലവാട്ടിപ്പിഴിഞ്ഞ് കൽക്കണ്ടവും ചേർത്തു കൊടുത്താൽ കഫത്തിൻ്റെ ശല്യത്തിന് ഉടനേ ശമനം കിട്ടും.ചെറിയ പനി വരുമ്പഴേ ആശുപത്രിയിൽ കൊണ്ടു പോകുന്ന പതിവ് അന്നില്ല. അതിന് പനിക്കൂർക്ക തന്നെ സിദ്ധൗഷധം. അതുപോലെ അതിൻ്റെ ഇലവാട്ടിപ്പിഴിഞ്ഞ് ആവണക്കെണ്ണ പുരട്ടി നിറുകയിൽ പതിച്ചു വയ്ക്കും.വീട്ടുവളപ്പിൽ ധാരാളമായി ക്കാണുന്ന ഔഷധച്ചെടിയാണ് പനിക്കൂർക്ക.നല കട്ടിയുള്ള ഇലയാണതിന്. അത് കയ്യിൽ വച്ചു തിരുമ്മിയാൽ നല്ല രൂക്ഷമായ ഗന്ധമാണ്. അത് കൊച്ചു കുട്ടികളെ മണപ്പിച്ചാൽത്തന്നെ മൂക്കടപ്പ് മാറിക്കിട്ടും. ആയ്യൂർവേദത്തിൽ ഡയേറിയ, പനി, കഫം, വയറെരിച്ചിൽ, ഗ്യാസ് എന്തിനേറെ അപസ്മാരത്തിനു വരെ അത്യുത്തമമാണന്നു പറയുന്നു.
Monday, July 13, 2020
എൻ്റെ പ്രകാശിൻ്റെ "നിഷാദം ""നിഷാദം' പ്രകാശിൻ്റെ ആദ്യ പുസ്തകമാണ്. മനോഹരമായ ഒരു കാവ്യസമാഹാരം. അതു പ്രകാശനം ചെയ്യാനുള്ള ആഗ്രഹം ഞാൻ സന്തോഷത്തോടെ ഏറ്റെടുത്തു. കുറേക്കാലമായി ഒരു സാഹിത്യ സദസിൽ പങ്കെടുത്തിട്ട്. കോവിഡ് പ്രോട്ടോ ക്കോൾ പാലിച്ച് ചെറുതെങ്കിലും പ്രൗഢമായ സദസ്."നിഷാദം " നല്ലൊരു വായനാനുഭവമാണ്.ഒരു സോപാന സംഗീതത്തിൻ്റെ സൗന്ദര്യവും, കാവിൽ ഭഗവതിയുടെ ചടുലതാളവും, നാടൻ പാട്ടിൻ്റെ ശീലും ഈ പുസ്തകത്തെ വേറിട്ടൊരനു ഭവമാക്കുന്നു.പ്രകാശിൻ്റെ അച്ഛൻ തൗ താരിയുടെ വായ്ത്താരികൾ എന്നും എന്നെ ആകർഷിച്ചിട്ടുണ്ട്. ആ അനുഷ്ടാന കലക്ക് ഒരു ഫോക് സംഗീതത്തിൻ്റെ താളമുണ്ട്, ഈണമുണ്ട്.അച്ഛൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ പ്രകാശിൻ്റെ ഈ പുസ്തകത്തിൽ "വായ്ത്താരി" എന്ന ഒരു മനോഹര കവിത കൂടിയുണ്ട്. Dr.തോമ്മസ് സ്ക്കറിയയുടെ മനോഹര അവതാരിക ഈ പുസ്തകത്തിൻ്റെ മാറ്റ് കൂട്ടുന്നു.ഇതിനൊക്കെപ്പുറമേ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിപ്ലവകാരിയേയും നമുക്കിവിടെ കാണാം .BSF - ൽ നിന്ന് വിരമിച്ച പ്രകാശ് അടിമുടി ഒരു സ്പോട്സ് മാൻ കൂടിയാണ്. ഇന്ന് ആരാലും അറിയപ്പെടാതെ കിടക്കുന്ന, ഒരു കാലത്ത് കായികരംഗത്തെ രോമാഞ്ചമായിരുന്നവർ അനവധിയാണ്. അവരെയൊക്കെത്തപ്പിപ്പിടിച്ച്, ഫോട്ടോ സഹിതം ഒരു വലിയ പരമ്പര തന്നെ അദ്ദേഹം ചെയ്യുന്നുണ്ട്. അത് ഒരാധികാരിക റഫറൽ ഗ്രന്ഥമാകട്ടെ എന്നാശംസിക്കുന്നു.
Saturday, July 11, 2020
ഒരു പോലീസുകാരൻ്റെ ആത്മകഥ [കീ ശക്കഥകൾ -172]ഞാനൊരു സാധാരണ പോലീസുകാരൻ.ഒത്തിരി ഒത്തിരി കുറ്റവാളികളെക്കണ്ടിട്ടുണ്ട്. കൈകാര്യം ചെയ്തിട്ടുണ്ട്. അതൊരു ജോലിയേക്കാൾ രാജ്യ സേവനം എന്ന ചിന്തയും മനസിലുണ്ടായിരുന്നു.പക്ഷേ പെട്ടന്നാണ് ഒരദൃശ്യ കൊലയാളിയെ നേരിടണ്ടി വന്നത്. ആരോഗ്യ പ്രവർത്തകൾക്കൊപ്പം അവനിൽ നിന്ന് ജനങ്ങളെ രക്ഷിക്കണ്ടത് നമ്മുടെ ചുമതല ആണന്ന ബോദ്ധ്യം എന്നെ കൂടുതൽ കർമ്മനിരതനാക്കി. സാമൂഹിക അകലം പ്രാപിച്ചുള്ള നിയമപാലനം കഠിനം തന്നെ. പക്ഷേ തളർന്നില്ല. കൂടുതൽ ആവേശത്തോടെ പ്രവർത്തിച്ചു. അജ്ഞത കൊണ്ട പകടത്തിൽപ്പെടുമായിരുന്ന എത്രയോ പെരേരക്ഷിച്ചു. ജനങ്ങൾ ഒറ്റക്കെട്ടായി കൂടെ നിന്നു. അന്നു പ്രളയകാലത്തു കണ്ട കൂട്ടായ്മ.ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽപ്പോകാറില്ല. ഈ ഭീകരൻ്റെ വൈറസ് എൻ്റെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടങ്കിലൊ.?പ്രായമായ അച്ഛനും അമ്മക്കും പകരാൻ പാടില്ല. ഗർഭിണി ആയ എൻ്റെ ഭാര്യയെക്കണ്ടിട്ടും കുറേ ആയി. ഒരു ദിവസം മോനെ ദൂരെ നിന്നൊന്നു കണ്ടു. അവനറിയാതെ തിരിച്ചു പോന്നു. കൊതിയാകുന്നു. വീട്ടിൽ എല്ലാവരും ഒത്ത്. പാടില്ല... ഞാൻ കാരണം... ലോകത്തിനു മുഴുവൻ മാതൃകയായ ഈ പ്രവർത്തനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.പെട്ടന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.തിരഞ്ഞെടുപ്പുകാ ഹ ളം മുഴങ്ങിയപ്പോൾ രാക്ടീയപ്പാർട്ടികൾ പഴയ സമരമുറകളുമായി രംഗത്തിറങ്ങി. അന്യോന്യം ചെളി വാരി എറിഞ്ഞു തുടങ്ങി. പലരേയും അടുത്തുചെന്ന് പിടിച്ചു മാറ്റണ്ടി വന്നു. അറസ്റ്റു ചെയ്ത് നീക്കണ്ടി വന്നു. ഈ സമയത്ത് ഇത്ര പ്രബുദ്ധമായ പാർട്ടികൾ ഈ രീതി തിരഞ്ഞെടുത്തതിൽ വിഷമം തോന്നി.നമ്മളെല്ലാം ഓറ്റക്കെട്ടായിക്കെട്ടിപ്പൊക്കിയ തൊക്കെ ഒറ്റയടിക്ക് നഷ്ടപ്പെടുമോ. എല്ലാവരും മനസിലാക്കി പിന്മാറുമായിരിക്കും.പക്ഷേ സകല നിയന്ത്രണവും വിട്ടത് ഇന്നാണ്. ഊണും ഉറക്കവുമുപേക്ഷിച്ച് ഈ രോഗത്തിൽ നിന്ന് രക്ഷിക്കാനായി ജീവിതം മാറ്റിവച്ച ആ സോക്ട്ടറുടെ കാറ് സമരക്കാർ തടഞ്ഞപ്പോൾ സകല നിയന്ത്രണവും വിട്ടു. കാറിനകത്ത് അദ്ദേഹത്തിൻ്റെ മുഖത്തേക്ക് ഒരുത്തൽ തുപ്പുന്നതാണ് പിന്നെക്കണ്ടത്. തടഞ്ഞ പോലീസുകാരൻ്റെ ഗ്ലൗസ് വലിച്ചൂരി കയ്യിൽക്കയറിപ്പിടിച്ചു തള്ളിത്താഴെയിട്ടു. എൻ്റെ സകല നിയന്ത്രണവും വിട്ടു. ഞാനയാളെപ്പിടിച്ച് ചെകിട്ടത്തിനിട്ട് തന്നെ ഒന്നു പൊട്ടിച്ചു. ഒരു രാഷ്ട്രീയ നേതാവിനെ തല്ലിയാലുള്ള പൊല്ലാപ്പറി യാഞ്ഞിട്ടല്ല. സഹിച്ചില്ല.ഇനി ആരും ഇതാവർത്തിക്കരുത്.
Thursday, July 9, 2020
ചുട്ട കപ്പ കൊണ്ടൊരു നാലുമണിപ്പലഹാരം [തനതു പാകം - 35]അന്ന് തറവാട്ടിൽ രാവിലെ അടുപ്പ് കത്തിച്ചാൽ മൂന്നു മണി വരെ വിശ്രമമില്ല. നല്ല പച്ചക്കപ്പ പുറംതൊണ്ടു പോലും കളയാതെ അടുപ്പിൽ ചാരത്തിനടിയിൽ തിരുകി വയ്ക്കുന്നു. ചാരം കൊണ്ട് മൂടുന്നു അതിന് മൂകളിൽ ആണ് തീ കത്തിച്ച് പാകം ചെയ്യുന്നത്.പാചകം എല്ലാം കഴിയുമ്പോൾ ചാരത്തിനടിയിൽ നിന്ന് ചുട്ട കപ്പ എടുത്തൊരു പ്രയോഗമുണ്ട്. ഒന്നു പരീക്ഷിച്ചു കളയാം.ഇന്ന് സ്റ്റൗ ആണ്.ഇന്ന് അടുപ്പിൽ തീ പൂട്ടി. മേൽപ്പറഞ്ഞ പോലെ പുറംതൊണ്ടു പോലും കളയാതെ അടുപ്പിനിടയിൽ പമ്പക്കപ്പ വച്ച്.ചാരം കൊണ്ട് മൂടി.അതിനു മുകളിൽ ചിരട്ട അടുക്കി തീ കത്തിച്ചു.. ചിരട്ട മുഴുവൻ കത്തിത്തീർന്ന് അതിൻ്റെ കനൽ കപ്പ മുഴുവൻ പൊതിഞ്ഞ് കിടക്കും.വൈകുന്നേരം വരെ അതവിടെത്തന്നെ കിടക്കാൻ അനുവദിക്കുക.ഒരു നാലുമണിയൊടെ തീകെട്ടിട്ടുണ്ടാകും. കപ്പ ഒരു കൊടിൽ കൊണ്ട് പുറത്തെടുക്കുക.അതിൻ്റെ പുറംതോട് മുഴുവൻ കത്തിത്തീർന്നിട്ടുണ്ടാവും. അത് പുറത്തെടുത്ത് പുറത്തേകരി ചു രണ്ടിക്കളയുക. അകത്ത് അതിലെ ജലാംശം മുഴുവൻ വററി നന്നായി ആവി പറക്കുന്ന വെന്ത കപ്പ നമുക്ക് കിട്ടും.അത് അമ്മിക്കല്ലിലൊഉരലിലൊ ഇട്ട് കല്ലുപ്പും കരിവെപ്പിലയും കാന്താരിമുളകും ചേർത്ത് ഇടിച്ചുകൂട്ടുന്നു. അതിലേക്ക് നല്ല പച്ചവെളിച്ചണ്ണ ഒഴിച്ച് യോജിപ്പിക്കുന്നു. ആ ചുട്ട കപ്പക്ക് ഒരു പ്രത്യേക രുചിയാണ്.ഒരു നാലുമണിപ്പലഹാരം ആയി ഉപയോഗിക്കാം.
Wednesday, July 8, 2020
കൈക്കുടുന്നയിലെ പാൽപ്പായസം. [കീ ശക്കഥകൾ - 17 2]മുത്തശ്ശാ മനസിനൊരു വിഷമം. എന്നും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം ചൊവ്വയും വെള്ളിയും ദേവീക്ഷേത്രം, മാസത്തിൽ ഒരു ദിവസം ഗുരുവായൂർ., ഒരു ദിവസം ഏറ്റുമാനൂർ മഹാദേവക്ഷേത്രം. എല്ലാം മുടങ്ങി. മനസിന് ഒരു സമാധാനവുമില്ല. ഈ കൊറോണാ ഒന്നു കഴിഞ്ഞാൽ മതിയായിരുന്നുനീ ഈ ഊഴം വച്ച് എല്ലാ ദൈവങ്ങളേയും അന്വേഷിച്ച് പോകുമ്പോൾ നീ മനസ്സുകൊണ്ടല്ലേ പ്രർത്ഥിക്കാറ്. അവിടെ ശരീരത്തിനും, സാമിപ്യത്തിനും എന്താണ് പ്രസക്തി. ദൈവം നമ്മുടെ ഒക്കെ ഉള്ളിലാണ് എന്ന് ദൈവം തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിനീ സാഹചര്യത്തിനെ പഴിക്കുന്നു. നീ ധ്യാനത്തിലൂടെ നിൻ്റെ ഉള്ളിലുള്ള ദൈവത്തെ കണ്ടെത്തൂ."ഭഗവാന് വഴിപാട് ഒന്നും കഴിക്കാൻ പറ്റണില്ല .അതിനെന്തു ചെയ്യും"."നീ പുറത്തേക്ക് ഒന്നു കണ്ണു തുറന്ന് നോക്ക്. ആയിരക്കണക്കിനാളുകളാണ്, പണിയില്ലാതെ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നത്. നിൻ്റെ വഴിപാട് അവർക്കാകട്ടെ. ഉറപ്പായിട്ടും നിൻ്റെ ദൈവം നിന്നെ അനുഗ്രഹിക്കും.""നീ ഒരു കഥ കെട്ടിട്ടുണ്ടോ? ഒരാൾക്ക് കഴിക്കാൻ ഉള്ളംകൈ നിറയെ പാൽപ്പായസം കൊടുത്തു.ആർത്തിയോടെ അത് കഴിക്കാൻ തുടങ്ങിയപ്പോൾ പെരുവിരലിടയിൽ കൂടെ രണ്ടു തുള്ളി ചോർന്നു.പെട്ടന്ന് അയാൾ കൈ കമിഴ്ത്തി അത് നക്കിക്കുടിച്ചു. എന്താ സംഭവിച്ചെ കയ്യിലെ പായസം മുഴുവൻ നഷ്ടപ്പെട്ടു. നീ ദൈവത്തെ അന്വേഷിച്ച് നാടു മുഴുവൻ അലയുമ്പോൾ നിൻ്റെ ഉള്ളിലുള്ള ദൈവത്തെ നീ നഷ്ടപ്പെടുത്തുന്നു..
Tuesday, July 7, 2020
ഒരു കാറിൻ്റെ ക്വാറൻ്റയിൻകാലം [കീശക്കഥകൾ -171]ബാംഗ്ലൂർ നിന്ന് പെട്ടന്ന് പോരണ്ടിയിരുന്നു. രണ്ടു പേരും ഓഫീസിൽ നിന്നെത്തിയപ്പോൾ വൈകി. ഫ്ലൈയിറ്റിന് സമയമായി. അത്യാവശ്യ സാധനങ്ങൾ മാത്രമെടുത്ത് ഓലെ പിടിച്ച് കൃത്യ സമയത്ത് എയർപ്പോർട്ടിൽ എത്തി. രണ്ടു ദിവസത്തിനകം തിരിച്ചു പോകണം. മഹാമാരി സകല പരിപാടിയും തെറ്റിച്ചു. ഭാഗ്യം! വീട്ടിലിരുന്നു ജോലി ചെയ്യാം.അത്യാവശ്യ സാധനങ്ങൾ പലതും ഫ്ലാറ്റിൽ ആയിപ്പോയി. പുതിയ കാറാണ്. ഓടിച്ച് കൊതി തീർന്നില്ല. അവൻ്റെ സ്ഥിതി എന്തായോ? പുറം കഴികിയിടാൻ ഏർപ്പാടാക്കിയവൻ ഇതൊന്നുമറിയാതെ എന്നും കഴുകിയിടും. അവന് കൂലി അയച്ചുകൊടുക്കും. നാലു മാസമായി. എങ്ങിനേയും കാറിവിടെ എത്തിക്കണം. ബാറ്ററി പോകാം. മൂഷികനും വില്ലനാകാം. അതിനായി അവിടെ പോകാൻ പറ്റില്ല. ഇങ്ങോട്ട് വരുന്ന കാറ് ആവശ്യമുള്ളവരെക്കണ്ടു പിടിക്കണം. എന്തിനും പൊന്ന ആത്മാർത്ഥതയുള്ള കൂട്ടുകാരുണ്ട വിടെ.ഒരാൾ തയാറായിട്ടുണ്ട്. താക്കോൽ?... താക്കോൽ വീട്ടിനകത്താണ്.വീടിൻ്റെ താക്കോൽ എൻ്റെ കയ്യിലും. അതിൻ്റെ കൃത്യമായ അളവും, ഫോട്ടോയും അയച്ചുകൊടുത്താൽ ഡൂപ്ലിക്കേററ് ഉണ്ടാക്കാം. അങ്ങിനെ അവൻ തക്കോൽ ഉണ്ടാക്കിച്ചു. ഇനി ഫ്ലാറ്റിലെ അസോസിയേഷൻ്റെ അനുവാദം വേണം. ഫോൺ ചെയ്തു.പോര മെയിൽ അയക്കണം. അപ്രൂവൽ എടുക്കണം. വരുന്നവൻ്റെ ഐഡൻ്റിറ്റി അറിയിക്കണം.ഈ കടമ്പകൾ മുഴുവൻ തരണം ചെയ്ത് ഡൂപ്ലിക്കേറ്റ് താക്കോലുമായി അവനെ ഡോറിന് മുമ്പിലെത്തിച്ചു. കഷ്ടം പടിച്ച പണി പതിനെട്ടും നോക്കിയിട്ടും കതക് തുറക്കാനായില്ല.എങ്ങിനെ ഒറിജിനൽ താക്കോൽ അവിടെ എത്തിയ്ക്കാം. അപ്പഴാണ് ഫ്രണ്ടിൻ്റെ ഫോൺ. നാട്ടിലേക്ക് ഒരാംബുലൻസ് വരുന്നുണ്ട്. ഡ്രൈവർ അവൻ്റെ പരിചയക്കാരനാണ്. തിരിച്ചു വരുമ്പോൾ താക്കോൽ അവൻ എത്തിക്കും. നാലു ജില്ലകൾ താണ്ടി കോവി ഡ് പ്രൊട്ടോക്കോൾ മുഴുവൻ പാലിച്ച് ഒരു പ്രകാരത്തിൽ താക്കോൽ ഡ്രൈവരെ ക്കണ്ടു പിടിച്ച് ഏൾപ്പിച്ചു.മൂന്നാം നാൾ താക്കോൽ അവിടെ എത്തി. ഇനി ഇങ്ങോട്ടു പോരുന്ന വേറേ ആളെക്കണ്ടു പിടിക്കണം. ഒരാഴ്ച്ചക്കകം അങ്ങിനെ ഒരു ഭാഗ്യവാനെക്കണ്ടു പിടിച്ചൂ.സകല സമസ്യകൾക്കും ഉത്തരം പറഞ്ഞ് വീണ്ടും വേതാളത്തെ.... എന്ന ട്യൂണിൽ താക്കോലുമായി വീടിന് മുമ്പിലവനെത്തി. പക്ഷേ ഒരു തരത്തിലും പൂട്ടു തുറക്കാൻ പറ്റിയില്ല. അയാൾ ലീവ് റഡിയാക്കി പോരാൻ തയാറായതായിരുന്നു. അവസാനം അവൻ കതക് ഒന്നു തള്ളി നോക്കിയതാ.ഭാഗ്യം കതക് തുറന്നു.അന്ന് തിരക്കിൽ കതക് പൂട്ടാൻ മറന്നിരുന്നു.അവർ അകത്തു കയറി. പറഞ്ഞിടത്ത് കാറിൻ്റെ കീ ഇല്ല. വീടു മുഴുവൻ അരിച്ചുപറുക്കി. എവിടെ!. അവസാനം നിരാശനായി വീട് പൂട്ടി അവർ ഇറങ്ങി. കാറിൻ്റെ സ്ഥിതി കൂടി ഒന്നു നോക്കണന്നു പറഞ്ഞിരുന്നു. കാറ് നല്ല വൃത്തിയായിക്കഴുകി ഇട്ടിട്ടുണ്ട്. ചില്ലിൽക്കൂടി അകത്തേക്ക് നോക്കിയപ്പോൾ കാറിൻ്റെ താക്കോൽ കാറിനകത്തു തന്നെ. കാറ്ഓട്ടോമാറ്റിക്കായി ലോക്കായിപ്പോയിരുന്നു.പിന്നെ അതിനും അനുവാദം വാങ്ങി വർക്ക് ഷോപ്പിൽ നിന്ന് ആളെ വരുത്തി കാറ് തുറന്ന് താക്കോലെടുത്തു. പക്ഷേ വണ്ടി സ്റ്റാർട്ടാകുന്നില്ല. പിന്നെ സർവ്വീസ് സെൻ്ററിൽ വിളിച്ച് പറഞ്ഞ് "ടോവിൻ സർവ്വീസ് " അറയ്ഞ്ച് ചെയ്ത് കാറ്സർവീസ് സ്റ്റേഷനിൽ എത്തിച്ചു.അങ്ങിനെ ചരിത്ര യാത്ര കഴിഞ്ഞ് എൻ്റെ കാറ് നാട്ടിലെത്തി. ഇനി പതിനാ നാല് ദിവസം ക്വാറൻ്റയിൻ. കാറിനും വേണമത്രേ.?കേരളത്തിൻ്റെ അങ്ങേത്തലയ്ക്കലെത്തിച്ച വണ്ടി ഒത്തിരി കടമ്പകൾ കടന്ന് കാറിൻ്റെ ക്വാറൻ്റയിൽ കഴിഞ്ഞ് അങ്ങിനെ വീട്ടിലെത്തിച്ചു
Monday, July 6, 2020
തിലഹോമം [നാലുകെട്ട് -267 ]പണ്ട് ഈ തറവാട്ടിൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും തില ഹോമം നടത്താറുള്ളത് ഓർക്കുന്നു. പിതൃദോഷത്തിനും, പാപപരിഹാരത്തിനും വേണ്ടിച്ചെയ്യുന്ന ഈ ഹോമത്തിത് മനശാസ്ത്ര പരമായി വളരെ അധികം പ്രയോജനം അന്നത്തെ തലമുറക്കുണ്ടായിക്കണ്ടിട്ടുണ്ട്. കുറച്ച് അന്ധവിശ്വാസവും, മരിച്ചു പോയവരുടെ അലഞ്ഞു തിരിയുന്ന ആത്മാവിനെപ്പറ്റിയുള്ള അകാരണ ഭയത്തിനും ഈ വേദിക് പ്രക്രിയയിലൂടെ അന്നുള്ളവർ പരിഹാരം കണ്ടിരുന്നു.ഈ ഹോമത്തിന് ഗായത്രി മന്ത്രമാണ് ഉപയോഗിക്കുക. എള്ളും നെയ്യുമാണ് പ്രധാന ഹോമദ്രവ്യം. ചെമ്പു കൊണ്ടുള്ള സ്രുവവും, ജുഹുവും ആണ് ഹോമത്തിനുപയോഗിക്കുന്നത്. അതിൽ നെയ്യ് എടുത്തു മന്ത്രോച്ചാരണത്തോടെ അഗ്നിദേവന് സമർപ്പിച്ച് അതിൽ മിച്ചം വരുന്നത് ഒരു ചെറിയ ചെമ്പ് പാത്രത്തിൽ നിക്ഷേപിക്കുന്നു.സംബാദം എന്നാണതിനു പറയുക. രണ്ടു മണിക്കൂറോളം നീളുന്ന ഈ ഹോമത്തിൻ്റെ സംമ്പാദം അതിൻ്റെ പ്രസാദമായി വിതരണം ചെയ്യും. ബാക്കിയുള്ളത് ഒരു നല്ല ചെമ്പുകുടത്തിലാക്കി വായൂ കിടക്കാതെ സീലുചെയ്ത് നാലുകെട്ടിൻ്റെ തളത്തിത്തിൽ കുഴിച്ചിടാറുള്ളത് ഓർക്കുന്നു. അന്ന് തളം ചാണകം കൊണ്ട് മെഴുകിയ താണു്. പലപ്പഴായി ഭൂമിക്കടിയിൽ സ്ഥാപിച്ച സം ബാദം പല കുടങ്ങളിലായിക്കാണാം. അത് കുടുബത്തിൻ്റെ ഐശ്വര്യത്തിനും, സംരക്ഷണത്തിനും നല്ലതാണന്നു വിശ്വസിക്കപ്പെടുന്നു.ഇഷ്ടിക കൊണ്ടാണ് ഹോമകുണ്ഡം തയാറാക്കുന്നത്.മേലരി [ പ്ലാവിൻ്റെ കാതൽ] ആണ് ഹോമാഗ്നിക്കായി ഉപയോഗിക്കുന്നത്.ഈ ഇടെ മുല്ലക്കലെ പരിഹാരക്രിയയുടെ ഭാഗമായി തറവാട്ടിൽ വച്ച് തിലഹോമം നടന്നിരുന്നു.. പ്രസിദ്ധ തന്ത്രി എ രളിയൂർ ഹരി ആയിരുന്നു യജ്ഞാചാര്യൻ.
Sunday, July 5, 2020
അച്ചു ഔട്ടി ഗ് മതിയാക്കി.. [അച്ചു ഡയറി-351 ]മുത്തശ്ശാ ഫ്രണ്ട് കളിക്കാൻ വിളിക്കുന്നുണ്ട്.അച്ചൂന് പോകണന്നുണ്ട്. പക്ഷേ പുറത്തു പോകാറില്ല. പക്ഷേ റൂബൻ വീണ്ടും വിളിക്കുന്നു. അമ്മയോട് ചോദിക്കാം. സമ്മതിയ്ക്കില്ല." അച്ചൂന് കാര്യങ്ങൾ ഒക്കെ അറിയാമല്ലോ? സ്വയം ശ്രദ്ധിക്കുമെന്നുറപ്പുണ്ടങ്കിൽ പൊയ്ക്കൊള്ളൂ"അച്ചു പോയി. പക്ഷേ പെട്ടന്ന് തിരിച്ചു പോന്നു.അവിടെ കൂട്ടുകാർ ഒത്തിരി ഉണ്ട്. മാത്രമല്ല അച്ചുവിൻ്റെ സൈക്കിൾ ഷയർ ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ അതു മാത്രം പറ്റില്ലന്ന് തീർത്തുപറഞ്ഞു.ഈ കൊറോണാ വരാതിരിയ്ക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. അച്ചുവിൻ്റെ അശ്രദ്ധ കൊണ്ട് പാച്ചുവിനും അമ്മയ്ക്കും, അച്ഛനും ഒരു കഷ്ടപ്പാടും വരരുത്. അതാ അച്ചു വേഗം തിരിച്ചു പോന്നത്.അച്ചൂന് എക്സർസൈസിന് സൂര്യനമസ്ക്കാരവും ടേബിൾ ടെന്നീസും മതി. നാട്ടിൽ മുത്തശ്ശനും അമ്മമ്മയും പുറത്തു പോകുന്നില്ലല്ലോ?. വേണ്ട പ്രായമായവർ ശ്രദ്ധിക്കണം. ഇടക്കിടക്ക് ചൂടുവെള്ളം കുടിയ്ക്കണം. നാട്ടിലെ ക്കാര്യം സമാധാനമുണ്ട്. അവിടെ ഗവന്മേൻ്റും, ആരോഗ്യ വകുപ്പും നാട്ടുകാരുമുഴുവനും ഒറ റക്കെട്ടല്ലേ? നാട്ടിലെ " റൂട്ട് മാപ്പി ഗ്" ഇവിടെ ഒരത്ഭുതമാണ്. അമേരിക്കയിൽ അച്ചുവിൻ്റെ ഫ്രണ്ടിനു പോലും നമ്മുടെ ആരോഗ്യ മന്ത്രി ടീച്ചറമ്മയെ അറിയാം. അച്ചുവും അച്ചുവിൻ്റെ സം ബാദ്യം നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കയച്ചിട്ടുണ്ട്.
Friday, July 3, 2020
ആദിക്കുട്ടൻ്റെ ആമിക്കുട്ടി [ കീ ശക്കഥ - 17 O ]"അമ്മേ.. കുഞ്ഞു വാവേ ഡോക്ട്ടർ ആദ്യം എൻ്റെ കയ്യിലാ തന്നേ". ആദി വല്ലാത്ത ത്രില്ലിലായിരുന്നു.അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുവാവ! അവന് ആദ്യമൊക്കെ ഒന്നും മനസിലായില്ല. പക്ഷേ ക്രമേണ അവൻഎല്ലാം മനസ്സിലാക്കി. അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുവാവ. ആദിയ്ക്ക് അനിയത്തി മതി. എന്നും അവൻ അമ്മയുടെ വയറ്റിൽ ചെവി വച്ച് നോക്കും.അവളുടെ ശബ്ദം കേൾക്കാൻ. അവൻ അവൾക്ക് പേരു് വരെക്കണ്ടു പിടിച്ചു. ആരാധന. ആമി എന്നു വിളിക്കാം. ആദി.... ആമി.... കൊള്ളാം.ആശുപത്രിയിൽ എത്തിയപ്പോൾ അവൻ ആകെ ടൻഷനിലായിരുന്നു. ലേബർ റൂമിലേക്ക് അവനും കൂടെ വന്നു. മോനെപ്പിന്നെ വിളിക്കാം"നഴ്സവനെത്തടഞ്ഞു. അവന് കരച്ചിൽ വന്നു. ആ കുഞ്ഞിക്ക വിളിൽ കണ്ണുനീർ.ലേബർ റൂമിൻ്റെ കതകടഞ്ഞു.രണ്ടാമത്തെ കുട്ടിയൊട് ഒരു പക തോന്നാതെ അവളെ അവൻ്റെ സ്വന്തം എന്നു ബോദ്ധ്യപ്പെടുത്തിയാണ് ഞങ്ങൾ മുമ്പോട്ട് പോയത്." കുഞ്ഞിനെ ആദ്യം ആദിയുടെ കയ്യിൽ കൊടുക്കണം" ഞാൻ നഴ്സിനോട് പറഞ്ഞു. അങ്ങിനെയാണ് അവളെ ആദ്യം അവൻ്റെ കയ്യിൽ വച്ചു കൊടുത്തതു്. അവിടം മുതൽ അവളെ അവൻ ഏറ്റെടുക്കുന്നതാണ് കണ്ടത്. ആശുപത്രിയിൽ നിന്ന് വീട്ടിൽ ചെന്നപ്പോൾ ഞാനും ഞട്ടിപ്പോയി. "വെൽക്കം.. ആമിക്കുട്ടി." മുൻ വശത്തെ കതകിൽത്തന്നെ എഴുതിവച്ചിരുന്നു. ബലൂണുകൾ കൊണ്ടലങ്കരിച്ചിരുന്നു. ഞങ്ങളുടെ കിടപ്പുമുറി വരെ അവൻ മാലയും ബലൂണുകളും തൂക്കിയിരുന്നു.അഞ്ചു വർഷം കടന്നു പോയി. ഇ ന്നവളുടെ പിറന്നാൾ ആണ്. ആദി അവൻ കൂട്ടി വച്ച സബാദ്യം കൊണ്ട് അവൾക്കു് ഒരു പട്ടുപാവാട വാങ്ങിയിട്ടുണ്ട്."ഹാപ്പി ബർത്ത് ഡേ ആമി" അവൻ ആ പായ്ക്കറ്റ് അവൾക്ക് സമ്മാനിച്ചു.
ഒരു 'യാത്രനമ്പൂതിരി,യുടെ ദു:ഖംഎന്നും യാത്രകൾ ഒരു ഹരമായിരുന്നു. എത്ര എത്ര യാത്രകൾ. നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ അവസരം കിട്ടിയിരുന്നു. "ലണ്ടൻ ഒളിമ്പി ക് സ് "കാലത്ത് അഞ്ചു മാസത്തോളം ലണ്ടനിൽ കുട്ടികളുടെ കൂടെ താമസിക്കാൻ സൗകര്യം കിട്ടി. അവിടുത്തെ പ്രധാന സ്ഥലങ്ങൾക്കൊപ്പം ഒളിമ്പിക്സ് കണാൻ കഴിഞ്ഞത് ഒരപൂർവ്വ ഭാഗ്യമായിക്കരുതുന്നു .മരുമകന് ജോലി അമേരിക്കയിലേക്ക് മാറിയപ്പോൾ അടുത്ത അവസരം.നാലു പ്രാവശ്യമായി അമേരിയ്ക്കൻ സന്ദർശനത്തിനു കിട്ടിയ അവസരം സ്ഥലങ്ങൾ കാണാൻ പരമാവധി ഉപയോഗിച്ചു.അതിൽ വാഷിഗ് ടൻ DC യിൽ വച്ചു നടന്ന അച്ചുവിൻ്റെ ഡയറിയുടെ പ്രകാശനം മറക്കാൻവയ്യാത്ത ഒരനുഭവമായി.മൂത്ത കുട്ടി ദൂ ബായിൽ ആണ് മിഡിലീസ്റ്റ് മുഴുവൻ കാണാനുള്ള ഭാഗ്യവും അങ്ങിനെ കൈവന്നു.. അഞ്ചു പ്രാവശ്യമായി ദൂബായിലെഎല്ലാ കാലാവസ്ഥയുടേയും അവസ്ഥാന്തരങ്ങൾ അനുഭവിക്കാൻ സാധിച്ചു. ഒരോ തവണ ചെല്ലുമ്പഴും പുതിയ ഒരു ദൂബായി ആണ് കാണാൻ സാധിച്ചത്. മോൻ്റെ കൂടെ ബാംഗ്ലൂർ ഉണ്ടായിരുന്നപ്പോൾ ടൻഷൻ കൂടാതെ അവിടേയും യാത്ര തരപ്പെട്ടുഇന്ന് യാത്ര നമ്പൂതിരി ദൂഖത്തിലാണ്. ഒരു യാത്രയുമില്ല.നാലുകെട്ടിൻ്റെ അകത്തളങ്ങളിൽ ചുറ്റിത്തിരിയുന്ന ,പുറത്തിറങ്ങാത്ത ഒരന്തർജനമായി നമ്പൂതിരിമാറി. മക്കൾ കൂടെ ഉണ്ട് എന്നതാശ്വാസം.അന്നത്തെ യാത്രാക്കുറിപ്പുകളും ഏതാണ്ട് പതിനായിരത്തിലധികം ഫോട്ടോകളും വേർതിരിച്ച് പുസ്ഥകമാക്കാനുള്ള ശ്രമത്തിലാണ്.ശ്രീ.സന്തോഷ് ജോർജ് കുളങ്ങര യു ടെ അ വ താരിക യോടെ ഇംഗ്ലണ്ട് അമേരിക്കൻ യാത്രാവിവരണ ഗ്രസ്ഥം ഉടൻ പ്രസിദ്ധീകൃതമാകും. ദൂ ബായിയും, മിഡിൽ ഈസ്റ്റും, ഇൻഡ്യൻ സ്ഥലങ്ങളും, പിന്നെ കേരളയാനവും വെവ്വേറെ പുസ്ഥകമാക്കാനുള്ള ശ്രമവും നടക്കുന്നു.
Monday, June 29, 2020
ഞങ്ങൾ തിരോന്തോരം കാര്.....ധാരാളം സമരങ്ങൾ കണ്ടിട്ടുണ്ട്. കേരളത്തിൻ്റെ ഏതു മൂലയിൽ നിന്നും സമരത്തിന് കൂടും കുടുക്കയുമെടുത്ത് ഇങ്ങോട്ടു പോരും. സെക്രട്ടറിയേറ്റ് പടിക്കൽ, ക്ലിഫ് ഹൗസ്, മന്ത്രിമന്ദിരങ്ങൾ, അസംബ്ലികവാടം അങ്ങിനെയുദ്ധഭൂമി ഇവിടെ അനവധിഞങ്ങൾ സമരങ്ങൾക്കെതിരല്ല. പക്ഷേ ഈ സമയം. ഈ മഹാമാരിയുടെ സാമൂഹിക വ്യാപന ഭീതിയിൽ കഴിയുന്ന ഞങ്ങൾക്ക് ഇത് സഹിക്കാവുന്ന തിനപ്പുറമാണ്.പോലീസുകാരുടെ കാര്യമാണതിലും കഷ്ടം. സാമൂഹികാക ലം പാലിക്കാതെ പിടിച്ചു മാറ്റണ്ടി വരുന്നു. അറസ്റ്റ് ചെയ്യണ്ടി വരുന്നു.പിന്നെയുള്ളത് പാവം മാധ്യമ പ്രവർത്തകരുടെ കാര്യമാണ്.ക്യാമറയിൽപ്പെടാൻ മാസ്ക് പോലും മാറ്റി അവരുടെ മുമ്പിൽച്ചാടി വീഴുന്നവർ അനവധി. ഒന്നുകിൽ കുറച്ചു കാലത്തേക്ക് കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കാത്ത ഈ സമരം നേതാക്കൾ ഉത്തരവാദിത്വത്തോടെ വിലക്കുക.അല്ലങ്കിൽ ഇത് നേരിടുന്ന രീതി മാറ്റുക. ജലപീരങ്കിയും, ടിയർഗ്യാസും, തീരെ നിവർത്തിയില്ലങ്കിൽ റബർ ബുള്ളറ്റും. ഒരു കാരണവശാലും അവരെ അറസ്റ്റു വരിക്കാൻ അനുവദിക്കാതിരിക്കുക.മാധ്യമങ്ങൾ ഈ സമരങ്ങൾ എത്ര ന്യായമാണങ്കിലും കുറേ നാളത്തേക്ക് റിപ്പോർട്ട് ചെയ്യില്ലന്നുറപ്പിക്കുക.ഞങ്ങൾ തിരോന്തരംകാരെ രക്ഷിക്കൂ. നമുക്കെല്ലാവർക്കും കൂടി ഈ മഹാമാരിക്കെതിരെ ഒറ്റക്കെട്ടായിപ്പോരാടാം...
Wednesday, June 24, 2020
കണ്ണാടി പൈക്കൂറ. [നാലുകെട്ട് - 26 5 ]നമ്പൂതിരി സമുദായത്തിലെ പഴയ വേളിച്ചsങ്ങുകൾ രസകരമാണ്. വരൻ്റെ ഗൃഹത്തിലേയ്ക്ക് കൂടി വയ്പ്പിൻ്റെ സമയത്ത്, കൈക്കുടുന്നയിൽ നിറയെ ഉണക്കലരിയുമായി അകമ്പടിയോടെ കുരവയിട്ട്, ആർപ്പ് വിളിച്ചു വേണം അകത്ത് കയറ്റാൻ.വരൻ്റെ അമ്മ പൂവ് അക്ഷതം എന്നിവ ഉഴിഞ്ഞിട്ട് വധൂവരന്മാരെ സ്വീകരിയ്ക്കുന്നു. വരൻ അകത്തു കടന്നാൽ വാതിൽ അടയ്ക്കുന്നു. അപ്പോൾ വധു കതക് ചവിട്ടിത്തുറന്ന് വേണം അകത്തു കയറാൻ.വധുവിൻ്റെ കാൽപ്പാദം ആദ്യം പതിഞ്ഞിടത്ത് വട്ടത്തിൽഅണിഞ്ഞ് നെല്ലും പൂവും ഇടുന്നു.വധൂഗൃഹത്തിൽ നിന്ന് വരുന്ന വധുവിൻ്റെ കയ്യിൽ " കണ്ണാടി പൈക്കൂറ " ഉണ്ടാകും.കോടിത്തോർത്ത് രണ്ടു കള്ളിയായിത്തുന്നി ഒന്നിൽ അരി നിറക്കുന്നു. അടുത്ത തിൽ രണ്ടു ചെപ്പുകൾ, മഷിക്കൂട്. ചന്ദനം മുട്ടി, വാൽക്കണ്ണാടി, കളി അടയ്ക്കാ, വെററില, അലക്കിയ മുണ്ട്.കറുകമാല, പച്ച മഞ്ഞൾ, ആവണക്കിൻ കുരു, പൂ വിത്തുകൾ ചാന്ത് എന്നിവ ഇടും. ഗൃഹത്തിൻ്റെ കിഴക്കുവശത്ത്, വിളക്ക് വച്ച് കിഴക്കോട്ട് തിരിഞ്ഞു നിന്ന് പൂവി ത്തുകൾ പാകണം.കാർ ഷിക സംസ്കാരവുമായി പഴയ ചടങ്ങുകൾക്ക് നല്ല ബന്ധമുണ്ട്.
Tuesday, June 23, 2020
വർണ്ണവിവേചനം [കീ ശക്കഥകൾ - 169 ]എനിക്കും ശ്വാസം മുട്ടുന്നു.അത് വർണവിവേചനത്തിൻ്റെ രോദനമായിരുന്നില്ല. കൊറോണാ ലക്ഷണവുമല്ലായിരുന്നു.പ്രകൃതിയിലെ നല്ലവർണ്ണങ്ങൾ മുഴുവൻ ഇവിടുത്തെ രാഷ്ട്രീയപ്പാർട്ടികൾ വീതിച്ചെടുത്തതു കൊണ്ടാണ് എനിയ്ക്ക് ശ്വാസം മുട്ടിയത്.വിവേചനത്തിനുള്ള അടയാളമാക്കി അവർ നിറങ്ങളെ മാറ്റി. ചുവപ്പ്, പച്ച, കാവി, നീല എല്ലാം വീതിച്ചു മൂന്നു നിറങ്ങളും മൊത്തത്തിലെടുത്ത് വേറൊരു പാർട്ടി.മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി ഈ മഹാമാരിയ്ക്ക് എതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇലക്ഷൻ്റെ കാഹളം മുഴങ്ങിയത്.പിന്നെ പഴയ കലാപരിപാടികൾ അവർ ഓർത്തെടുത്തു. കുറ്റപ്പെടുത്തൽ, പഴി ചാരൽ, എല്ലാം വിവാദമാക്കൽ, കുടുംബം പോലും മറന്ന് ഈ മഹാമാരിക്കെതിരെ പ്രവർത്തിച്ചവരേ തേജോവധം ചെയ്യൽ.... എന്നു വേണ്ട വൈറസിനെക്കാൾ വേഗത്തിൽ ആ കലാപരിപാടികൾ പടരുമ്പോൾ ജീവൻ കയ്യിലെടുത്ത്, ഭയപ്പെട്ട് നെഞ്ചു പിടക്കുന്ന നിറങ്ങളില്ലാത്ത കുറേ ജനങ്ങളുണ്ടിവിടെ എന്ന വർ മറന്നു.ഒറ്റക്കെട്ടായി നിന്നവർ ഇപ്പോൾ സേവനം പോലും ഒറ്റതിരിഞ്ഞാക്കി. മാസ്കുകൾക്ക് നിറം കൊടുത്തു. ചുവപ്പ്, പച്ച, കാവി, നീല, പിന്നെ ത്രിവർണ്ണം. എന്നീ നിറങ്ങളിലുള്ള മാസ്കുകളുമായി അവർ വീടുകൾ കയറി ഇറങ്ങി.ജോലിയില്ല. ഭക്ഷണം സമൂഹ അടുക്കളയിൽ നിന്നെത്തിച്ചു തരും. ഉള്ളതുകൊണ്ട് ഓണം പോലെ കിട്ടുന്ന ഭക്ഷണം വീതിച്ചെടുത്ത് ഞങ്ങൾ കഴിഞ്ഞു കൂടി. പക്ഷേ ഇന്ന് കിട്ടിയത് എട്ട് പൊതിച്ചോർ. പല രായി അവരുടെ ഇഷ്ട വർണ്ണത്തിൽ പൊതിഞ്ഞ പൊതിച്ചോർ.ഈശ്വരാ.... വിശന്നിട്ട് ഒരു രക്ഷയുമില്ല. ഇതിലേത് ആദ്യം തുറക്കും. ഒന്നു മാത്രം തുറന്നാൽ മറ്റവർ അടിക്കും.അല്ലങ്കിൽ നീരസമാകും. അവസാനം ഒരു വലിയ പാത്രം കൊണ്ടുവന്ന് എല്ലാം തുറന്ന് അതിലിട്ടു.അത്ഭുതം! ... ആഹാരത്തിനും നിറ വൈവിദ്ധ്യം.......
Monday, June 22, 2020
സ്പെഷ്യൽ റവ ഉപ്പുമാവ് [ തനതു പാകം - 34 ]റവ ഉപ്പുമാവിൻ്റെ വേറൊരു പാചകരീതി.ഇതിനായി വറുത്തവ ഒരു ഗ്ലാസ്.ഇഞ്ചി, പച്ചമുളക്, ക്യാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, കരിവേപ്പില, ചുവന്നുള്ളി എന്നിവ പ്രത്യേകം പ്രത്യേകം ചെറുതായി അരിഞ്ഞുവയ്ക്കുക. ഇതെല്ലാം കൂടി റവയുടെ മൂന്നിരട്ടി അളവ് വേണംഉരുളി അടുപ്പത്ത് വച്ച് നല്ല ശുദ്ധമായ വെളിച്ചണ്ണ പകരുക. നന്നായി ചൂടായാൽ ഇഞ്ചിയും, പച്ചമുളകും, ഉള്ളിയും, കരിവേപ്പിലയും അരിഞ്ഞത് ചേർത്ത് ഇളക്കണം. അതു ഒന്നുലന്നു കഴിയുമ്പോൾ ബാക്കി അരിഞ്ഞുവച്ച വെജിറ്റബിൾസ് ചേർക്കുക. നന്നായി ഇളക്കണം. ആവശ്യത്തിനു് പൊടിയുപ്പ് ചേർക്കണം.അതിൽ ഉപ്പു പിടിക്കാൻ അതു നല്ലതാണ്.അത് ഒന്ന് ഉലന്നു കഴിയുമ്പോൾ അതിൽ അഞ്ച് ഗ്ലാസ് തിളച്ചവെള്ളം ചേർത്ത് നന്നായി ഇളക്കണം .അതിൽ സ്വൽപ്പം മഞ്ഞൾപ്പൊടിയും മുളക് പൊടിയും ചേർക്കണം. ആ വെള്ളം വെട്ടിത്തിളച്ച് അതിലെ വെജിറ്റബിൾസ് നന്നായി വേകണം.അതിലേക്ക് എടുത്തു വച്ച റവ കുറശ്ശേ ഇട്ട് ഇളക്കണം. കുറേ ഇളക്കി കഴിയുമ്പോൾ വെള്ളം വറ്റി റവ ഉപ്പുമാവ് റഡിയാകും. അതിൻ്റെ മുകളിൽ കുറച്ച് കരിവേപ്പില വിതറി പച്ചവെളിച്ചണ്ണ ത ളി ച്ച് അടച്ചു വയ്ക്കണം.നല്ല നാരങ്ങാക്കറിയോ, പപ്പടം കാച്ചിയ തോ ഉണ്ടങ്കിൽ നല്ല ഒരു ബ്രയ്ക്ഫാസ്റ്റാകും
Sunday, June 21, 2020
റൂം ക്വാറൻ്റയിൻ [ കീശക്കഥകൾ - 168 ]നാലുകെട്ട് അനക്കം വച്ചു.നാലു തലമുറയും ഒന്നിച്ച്.ആ ഭീകരമാരി ഓടിച്ചകത്തു കയറ്റിയതാണ്. മുതുമുത്തശ്ശനായി ഞാൻ. ഏതോ വലിയ ഐ.റ്റി. കമ്പനിയിലെ ജോലി വർക്ക് അറ്റ് ഹോം ആക്കി മകൻ്റെ മകനും ഭാര്യയും. കൊളും ജോലിയുമായി അവർ രണ്ടു മുറിയിലാണ്. മകൻ ഓൺലൈൻ സാഹിത്യവുമായി അല്ലങ്കിൽത്തന്നെ കമ്പ്യൂട്ടറിൻ്റെ മുമ്പിലാണ്. മരുമകൾ ഈ വയസാംകാലത്ത് ആദ്ധ്യാത്മിക ലോകത്താണ്. നാരായണീയം, ഭാഗവതം.... എല്ലാം ഓൺലൈനിൽ വിവിധ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ. അവൾ ഫോണുമായി ഏതെങ്കിലും ഒരു മൂലയിൽ ഉണ്ടാകും. മിക്കവാറും പൂജാമുറിയിൽ.അപ്പഴാണ് പേരക്കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്. മൂത്തവന് ലാപ്ടോപ്പും പ്രത്യേക മുറിയും നിർബ്ബന്ധം. അങ്ങിനെ അവനും ഒരു മുറിയിലായി.എൽ.കെ.ജിക്കാർക്കും ഓൺലൈൻ ക്ലാസ്. ഈശ്വരാ... ഇനി കൊച്ചുമോളെ എവിടെ ഇരുത്തും. അവൾക്ക് ടി.വിമതി. തളത്തിൽത്തന്നെ ആക്കാം. അവളുടെ കാർട്ടൂൺ കഥാപാത്രവുമായുള്ള കളിക്കളമാണ് ആ വലിയ ടി.വി. അത് ക്ലാസ് റൂം ആക്കുന്നതിനോട് യോജിപ്പില്ലങ്കിലും അവളും ഓൺലൈൻ ക്ലാസ്സിലായി. ഇനി മിച്ചം. ഈ പടുവൃദ്ധൻ.പ്രത്യേകം റൂമില്ല. ഒച്ച എടുക്കാൻ പാടില്ല. ഉറക്കെ ച്ചുമയ്ക്കാൻ പാടില്ല. ആകെ ഐ.എസ്.ആറോയിലെ കൺട്രോൾ റൂം പോലെ ആയി എൻ്റെ നാലുകെട്ട്.കഷ്ടിച്ച് അടുക്കളയും പിന്നെ എൻ്റെ പച്ചക്കറിത്തോട്ടവും.കൃഷി ഇഷ്ടമായതുകൊണ്ട് രക്ഷപ്പെട്ടു. പിന്നെ കൂട്ട് നന്ദിനി പ്പശുവും അവളുടെ വികൃതി കിടാവും." മുത്തശ്ശാ നമുക്ക് ഈ കൃഷിയും ഓൺലൈനാക്കിയാലോ. നല്ല വാട്സസ്സ് ഗ്രൂപ്പ് ഉണ്ട് കൃഷിക്ക്.ഗവന്മേൻ്റിൻ്റെ നല്ല ഓൺലൈ സൈറ്റുണ്ട്. ഒന്നു ട്രൈ ചെയ്യുന്നോ?""വേണ്ട മോനേ നിങ്ങൾ എല്ലാവരും ആകാശത്തിൽ ക്ലൗഡിലും, മേഘസന്ദേശങ്ങളിലും അല്ലേ? ഞാൻ ഈ മണ്ണിൽ ചവിട്ടി ഒന്നു നിന്നോട്ടെ. മണ്ണ് ഒരിയ്ക്കലും ചതിയ്ക്കില്ല.പാവലി നോടും, വെണ്ടയോടും, പയറിനോടും കിന്നരിച്ച് മുത്തശ്ശൻ കഴിഞ്ഞോളാം"
Saturday, June 20, 2020
മുളംകുറ്റിയിൽ ആദിവാസി നാരങ്ങാക്കറി [തനതു പാകം - 33 ]വയനാട്ടിൽ കുറുവ ദ്വീപിലെ കുറിച്ച്യ രൂടെ ഊരിൽ പോകാനിടയായി.പൊതുവേ വെജിറ്റേറിയൻ കൂടുതൽ താത്പ്പര്യമുള്ള അവരെ "മലയിൽ ബ്രാമ്മിൻസ് " എന്നാണ് പറയുക.അവരുടെ പ്രധാന പാചകങ്ങൾ മുളംകുററിയിൽ ആണ്. അവരുടെ മുളംകുറ്റിയിലെ നാരങ്ങാക്കറിയുടെ സ്വാദ് ഇന്നും നാവിലുണ്ട്. പച്ചമുള വെട്ടി എടുത്ത് കമ്പുകളഞ്ഞ് അതിൻ്റെ മുട്ട് നിർത്തി മുറിച്ചെടുത്ത് മുളംകുറ്റി തയ്യാറാക്കും.അതിനൊരു വശം കത്തി കൊണ്ട് തുരന്ന് തുള ഉണ്ടാക്കും. നല്ല മൂത്തുപഴുത്ത ചെറുനാരങ്ങാ ഇരുപത് എണ്ണം കഴുകിത്തുടച്ച് എടുക്കണം. ഒരെണ്ണം രണ്ടായി മുറിച്ചു വയ്ക്കണം. ബാക്കി ചെറുതായി അരിഞ്ഞു വയ്ക്കണം.നാരങ്ങയുടെ അത്രയും കാന്താരിമുളക് ഞട്ടുകളഞ്ഞ് ഒന്നു ചതച്ച് വയ്ക്കുക. ആ വ ശ്യത്തിന് കല്ലുപ്പ് കരുതുക.കരിവേപ്പില ഞ ട്ടു കളഞ്ഞ് ചെറുതായി അരിഞ്ഞു വയ്ക്കണം.ഒരു വശം തുളച്ച് കഴുകി വച്ച മുളംകുറ്റിയിൽ സ്വൽപ്പം തേൻ ഒഴിച്ച് തന്നായി കുലുക്കുക.അതിൻ്റെ അകവശം മുഴുവൻ തേൻ പറ്റിപ്പിടിക്കണം.മുറിച്ചു വച്ച നാരങ്ങാമുറി മുറിച്ച വശം മുകളിലേയ്ക്കാക്കി അടിയിൽ ഒരു കമ്പ് കൊണ്ട് കുത്തി ഉറപ്പിക്കുക. സ്വൽപ്പം കല്ലുപ്പ് ചേർക്കണം അരിഞ്ഞു വച്ച നാരങ്ങ കുറച്ച് അതിലിടണം. അത്രയും കാന്താരിമുളകും പിന്നെ അരിഞ്ഞുവച്ച കരിവേപ്പിലയും കുറച്ചിടണം.അത് അറ്റം പരന്ന കമ്പു കൊണ്ട് കുത്തി ഉറപ്പിക്കണം. വീണ്ടും പുട്ടുകുറ്റി നിറയ്ക്കുന്നതു പോലെ ഇടകലർത്തി പല പ്രാവശ്യം ഇട്ട് ഉറപ്പിച്ച് കുറ്റി നിറക്കണം. അവസാനം മുറിച്ചു വച്ച അടുത്ത കഷ്ണം മുറിച്ച വശം അകത്തേയ്ക്കാക്കി വയ്ക്കണം. മുള കൊണ്ടുള്ള ഒരടപ്പ് ഉണ്ടാക്കി വായു കിടക്കാതെ അടച്ചു വയ്ക്കണം. നല്ല മെഴുകു കൊണ്ട് സീലുചെയ്യുക. നല്ല പുററ് മണ്ണ് കുഴച്ച് മുളംകുറ്റി നന്നായി പൊതിയണം. എന്നിട്ട് മണ്ണിൽ കുഴിച്ചിടണം. ഒരു മാസം കഴിഞ്ഞ് മുള പൊട്ടിച്ച് നല്ല സ്വാദിഷ്ടമായ നാരങ്ങാറി പുറത്തെടുക്കണം. നല്ല ഔഷധ ഗുണമുള്ള ആ മുളയുടെ നീര് നാരങ്ങാക്കറിയിൽക്കലർന്ന് അതിന് കൈപ്പ് കുറഞ്ഞ് നല്ല സ്വാദ് കൈവരുന്നു. ഇനി ചെറിയമുളയാണങ്കിൽ ചെറുതായി അരിഞ്ഞ് അതിൽ നിറച്ചാലും മതിഇതു പോലെ " മുള അരി "കുറ്റിയിൽ നിറച്ച് കനലിൽ ചുട്ടെടുത്ത ചോറിന് ഒരു പ്രത്യേക സ്വാദാണ്.വാ ജീകരണത്തിനും, വിരശല്യത്തിനും, ഒരു ജനറൽ ടോണിക്കായും ഇത് പ്രയോജനപ്പെടും എന്ന് ആയൂർവേദാചാര്യന്മാർ പറഞ്ഞു വച്ചിട്ടുണ്ട്.
Thursday, June 18, 2020
തൈര് മുളക് [തനതു പാകം - 32 ]കൊണ്ടാട്ടം മുളകിന് പറ്റിയ എരിവു കുറഞ്ഞ, വലിയ പച്ചമുളക് അരക്കിലോ വാങ്ങി ഉപ്പും മഞ്ഞപ്പൊടിയും ഇട്ട വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു വയ്ക്കണം. മുളക് എടുത്ത് കത്തി കൊണ്ട് കുറച്ചു നീളത്തിൽ കീറി വയ്ക്കണം.അതിൽ പാകത്തിന് പൊടിയുപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് തിരുമ്മി ഒരു ദിവസം അടച്ചു വയ്ക്കണം.ഒരു ചീനച്ചട്ടിയിൽ കുറച്ച് വെണ്ണ ഇട്ട് ചൂടാക്കണം. നന്നായി ഉരുകി ചൂടായാൽ നമ്മൾ തയാറാക്കി വച്ച പച്ചമുളക് അതിലിട്ട് ഒന്ന് ഉലത്തി എടുക്കണം.അതിലേക്ക് ഒരു കപ്പ് കട്ട തൈർ ചേർത്ത് ഇളക്കി വററിക്കയണം.അത് ഒരു പാത്രത്തിൽ ഇട്ട് കുറച്ചു തൈര് കൂടിച്ചേർത്തു അടച്ചു വയ്ക്കണം. പിറ്റെ ദിവസം അത് ഒരു സ്റ്റീൽപ്ലെയിറ്റിൽ വെയിലത്തുവച്ച് ഉണക്കണം. വൈകിട്ട് വീണ്ടും മുളക് ഈ തൈരിൽ ഇട്ടു വയ്ക്കണം.ആ തൈരു മുഴുവൻ ആഗീരണം ചെയ്തു വീർത്ത മുളക് വീണ്ടും പിറേറദിവസം വെയിലത്തിടണം. അങ്ങിനെ രണ്ടു ദിവസം ആവർത്തിക്കണം. നന്നായി ഉണക്കി ജലാംശം വററിച്ച തൈര് മുളകിന് നല്ല സ്വാ ദാണ്.
Monday, June 15, 2020
ഗുഹാ മനുഷ്യൻ [ കീശക്കഥകൾ 166 ]എനിക്ക് പാസ്പ്പോർട്ട് വേണ്ട. വിസ വേണ്ട. ലോകത്തുള്ളു ഏതു കമ്പനിയിലും എവിടെ ഇരിന്നു വേണമെങ്കിലും ഏതു സമയത്തും ജോലി ചെയ്യാം. കമ്പനികൾക്ക് പൊഷ് ഓഫീസുകൾ വേണ്ട. നമുക്ക് പാർക്കാൻ ഫ്ലാറ്റുകൾ വേണ്ട. സിനിമാ കാണാൻ തിയേറ്റർ വേണ്ട. ആഹാരം കഴിക്കാൻ ഹോട്ടലും.. എൻ്റെ ജോലി അളക്കാൻ ആർട്ടിഫിഷ്യൽ ഇറ്റലിജൻസിൻ്റെ സഹായമുണ്ട്. റിസൽട്ട് ആണ് പ്രധാനം. അവൻ്റെ ചാരക്കണ്ണുകൾ എൻ്റെ ചുറ്റുമുണ്ട്. പണിതില്ലങ്കിൽ പണ്ടിയുണ്ടാകില്ല. ലോകമേ തറവാട്.മുഖം മൂടി ധരിച്ച് ആരാലും തിരിച്ചറിയാതെ പഴയ ഗുഹാ മനുഷ്യരുടെ കൂട്ട്. വസ്ത്രം അത്യാവശ്യം മതി. പുതിയതു് വാങ്ങണ്ട കാര്യമില്ല. കുട്ടികൾക്ക് യൂണീഫോം വേണ്ട, ബാഗു വേണ്ട. കൂടുബത്തിൽ ഓരോ മുറിയിൽ പഠിക്കുന്നു, പഠിപ്പിക്കുന്നു. മറ്റു ജോലികൾ ചെയ്യുന്നു. എല്ലാം എൻ്റെ സ്വന്തം ഗുഹയി ൽ ഒളിച്ചിരുന്നു ചെയ്യാം ആരേയും കാണണ്ട. കാണാൻ പാടില്ല. ആ ഭീകര നൊപ്പം ജീവിയ്ക്കാൻ പഠിക്കുകയായിരുന്നു. അവൻ ഒത്തിരി പാഠങ്ങൾ പറഞ്ഞു തന്നു. ഗുരുവേ നമ.
Saturday, June 13, 2020
അടിമക്കൊലയാളി [കീ ശക്കഥകൾ - 165 ]വിഷജന്തുക്കൾ എന്നു നിങ്ങൾ പുഛത്തോടെ വിളിക്കുന്നില്ലേ? പക്ഷേ ഞങ്ങൾ ആരേയും മനപ്പൂർവം കൊന്നിട്ടില്ല. വേദനിപ്പിച്ചാൽ കടിക്കാറുണ്ട്.സ്വരക്ഷക്കാണത്.പക്ഷേ നിങ്ങൾ മനുഷ്യർ ! എന്നെയും എൻ്റെ മക്കളേയും നിങ്ങളിൽ ഒരുവൻ പിടിച്ചു കൊണ്ടുപോയി തടവിലിട്ടിരിക്കുകയാണ്. അവൻ്റെ ഗോഡൗണിൽ ഞങ്ങളുടെ സഹോദരങ്ങൾ ഒത്തിരി എണ്ണത്തിനെ ഭരണിയിലാക്കി സൂക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ വിഷത്തിന് ലക്ഷങ്ങളുടെ വിലയുണ്ടത്രേ. അതെടുത്ത് വിറ്റ് അവനിന്ന് ലക്ഷാപതിയാണ്.കഴിഞ്ഞ ദിവസം ഒരാൾ അവനെക്കാണാൻ വന്നു. കണ്ടാൽ നല്ല തറവാടി. അവന് ഒരു വിഷപ്പാമ്പിനെ വേണം. വിഷം എടുക്കുന്നത് നിർത്തിവച്ച നല്ല വിഷം മുറ്റിയതിനെത്തന്നെ വേണം.. അവരുടെ സംസാരം കേട്ടപ്പോൾ ഞാൻ ഞട്ടിപ്പോയി."ആരും അറിയാതെ ഒരാളെക്കൊല്ലണം.പാമ്പുകടിയേറ്റ് മരിച്ചതാണന്നേ പുറത്തറിയാവൂ. അതിന് വിഷം മുറ്റിയ ഒരു പാമ്പിനെ വേണം.""ആരെയാണ് കൊല്ലണ്ടത്. എന്തിനാ കൊല്ലുന്നെ?""എൻ്റെ ഭാര്യയെത്തന്നെ.ഭീമമായ സ്വത്തു മുഴുവൻ അവളുടെ പേരിലാണ്. അതെനിക്ക് കിട്ടണം. എന്നിട്ടെനിക്ക് എൻ്റെ കാമുകിയുമായി ജീവിക്കണം. മകൻ എ നെറ് കൂടെ വേണം. അല്ലങ്കിൽ സ്വത്തിൻ്റെ കാര്യം എളുപ്പമാകില്ല.""എന്നത്തെക്ക് ആണ് വേണ്ടത് ""ഒരു ഭീമമായ തുകയ്ക്ക് അവളുടെ പേരിൽ ഒരു ഇൻഷ്വറൻസ് കൂടി എടുക്കണം. അതിലെ നോമിനി എൻ്റെ പേര് വയ്ക്കണം""നല്ല തുക തരണ്ടി വരും. നിങ്ങൾക്ക് ലാഭമുണ്ടാകുന്നതല്ലേ. ഒരു പാമ്പിന് ഇരുപത്തി അയ്യായിരം രൂപാ "" സമ്മതം"ഞാൻ ഞട്ടിത്തരിച്ചു പോയി. സ്വന്തം ഭാര്യയെ കൊല്ലാൻ... ഇതു മനുഷ്യർക്ക് മാത്രമേ പറ്റൂ. ഞങ്ങൾ മൃഗങ്ങൾ ആഹാരത്തിനു വേണ്ടി മാത്രമേ കൊല്ലൂ. ആ മഹാപാപം എന്നെ ഉപയോഗിച്ചു ചെയ്യാനാണ് പ്ലാൻ. കൊലക്കുത്തരവാദി ഞാൻ .ആ ദുഷ്ടൻ രക്ഷപെടും.പത്ത് ദിവസം എന്നെപ്പട്ടിണിയ്ക്കിട്ടു. എന്നിട്ട് ആ രുമറിയാതെ ഒരു ഭരണി യിലാക്കി അവൻ്റെ അലമാരിയിൽ സൂക്ഷിച്ചു. ഇടക്ക് വന്നു ഒന്നു പതുക്കെ അടപ്പ് തുറന്ന് അടച്ചു വയ്ക്കും.വായൂ കയറാനാണ്. അന്നു രാത്രിയും അവൻ വന്നു. ഇന്ന് തുറന്നാൽ കുതറിച്ചാടി അവനെക്കൊത്തണം. തീരുമാനിച്ചുറച്ചു.നല്ല ഇരുട്ട്. അവൻ കട്ടിലിലിരുന്ന് അടപ്പ് മുഴുവൻ തുറന്നു.ഞാൻ പുറത്തുചാടി. ആഞ്ഞ് കൊത്തി.മൂന്നു പ്രാവശ്യം. അവസാനം ഒരു അലമാരിക്കടിയിലൊളിച്ചു. അവൻ പുളഞ്ഞ് ചാകണത് കാണണം. കുറച്ചു സമയം കഴിഞ്ഞു അവൻ പെട്ടന്ന് കതക് തുറന്നു പുറത്തു പോയി വാതിലടച്ചു.അയ്യോ.... അപ്പോൾ അവനെ അല്ലേ ഞാൻ കടിച്ചത്. പാവം അവൻ്റെ ഭാര്യയെയാണ് ഞാൻ കടിച്ചത്.മൂന്നു മണിക്കൂർ കഴിഞ്ഞു. പുറത്ത് "പാമ്പ് പാമ്പ് ' എന്നവൻ്റെ അലർച്ച കേട്ടു.വടിയും ടോർച്ചുമായി ആളുകൾ കൂടി. എനിക്ക് രക്ഷപെടാൻ സാധിക്കുന്നതിന് മുമ്പ് ആദ്യം അടി എന്നിൽ പതിച്ചു.പിന്നെ ഒന്നും ഓർമ്മയില്ല. എൻ്റെ ബോധം പോയി.
Friday, June 12, 2020
ഒരു നിഴൽ നാടകത്തിൻ്റെ ഓർമ്മ [ നാലുകെട്ട്. 254]നാലുകെട്ടിൻ്റെ പടിഞ്ഞാറ്റി. ഒഴുകാരം എന്നാണാമുറിയ്ക്കു പറയുക. അതിൻ്റെ പുറത്തേക്കുള്ള കതക് പെയ്യിൻ്റ് ചെയ്യാൻ മിനുക്കിയപ്പഴാണ് അതിനു നടുക്കുള്ള ആ സുഷിരം തെളിഞ്ഞു വന്നത്.അതെന്നെ കുട്ടിക്കാലത്തെ നിഴൽ നാടകത്തിലേക്ക് കൂട്ടി കൊണ്ടുപോയി.പുറത്ത് മുറ്റത്ത് വെയിലത്തു ആരെങ്കിലും നിന്നാൽ അതിൻ്റെ തല തിരിഞ്ഞ നിഴൽ ഭിത്തിയിൽ തെളിയും. അടച്ചിട്ട മുറിയിൽ അത് നല്ല വ്യക്തമായി കാണാം. അന്ന് പടിഞ്ഞാറുവശത്തെ മുറ്റത്താണ് നമ്മൾ കുട്ടികൾ നിഴൽ നാടകം അരങ്ങേറാറുള്ളത്. എല്ലാവരെയും അകത്തിരുത്തി വാതിലും ജനലും അടച്ചാണ് ഈ നിഴൽ സിനിമ കാണിയ്ക്കാറ്. നിശബ്ദ സിനിമാ പോലെ ആസ്വദിക്കാം. പുറത്ത് ഉറക്കെ സംസാരിച്ചാൽ ശബ്ദവും അകത്തു കേൾക്കാം. പുരാണകഥകളിലെ പ്രധാന ഭാഗങ്ങളാണ് അരങ്ങേറുക. കല്യാണസൗഗന്ധികത്തിൽ ഭീമസേനൻ ഹനുമാനെക്കാണുന്ന രംഗമാണ് എല്ലാവർക്കും ഇഷ്ടം.ഇന്നത്തെ കുട്ടികൾക്ക് ഇങ്ങിനെയുള്ള ഓർമ്മ അരോചകമായിത്തോന്നാം.എന്നാൽ അന്നത്തെ കുട്ടിക്കാലത്തെ വിനോദങ്ങൾ കുട്ടികളെ ഹരം കൊള്ളിച്ചിരുന്നു. ഇന്നവരുടെ സ്വീകരണമുറിയിൽ വലിയ ഹൈ 'ടെക് സിനിമാ വരെ ആസ്വദിക്കാം. അവൻ്റെ കൈക്കുള്ളിൽ എന്തും കാണാനും കാണിക്കാനുമുള്ള സംവിധാനം ഉണ്ട്.
Wednesday, June 10, 2020
അച്ചു "വിക്റ്റർ ചാനൽ "കാണാറുണ്ട് [അച്ചു ഡയറി- 348]മുത്തശ്ശാ അച്ചൂ നും പാച്ചൂനും സ്ക്കൂളടച്ചു.ഇന്ന് നാട്ടിലെത്തണ്ടതായിരുന്നു. സങ്കടായി.വെക്കേഷൻ മുഴുവൻ നാട്ടിൽ അടിച്ചു പൊളിക്കാം എന്നു കരുതിയതാ. കൊറോണാ പറ്റിച്ചു.വെക്കേഷന് പുതിയ പരിപാടി കണ്ടു പിടിയ്ക്കണം.പാച്ചുവിനെ മാനേജ് ചെയ്യുക പ്രശ്നമാണ്.മലയാളം പഠിക്കണമെന്നുണ്ട്. അച്ചൂന് അത്യാവശ്യം മലയാളം അറിയാം. വായിക്കാനും പറ്റും.പക്ഷേ പാച്ചു. ഒരു രക്ഷയുമില്ല.മലയാളം സംസാരിക്കാൻ പോലും അറിയില്ല. പക്ഷേ അവൻ്റെ ഇഗ്ലീഷ് കേട്ടാൽ തമ്മൾ തന്നെ ഞട്ടിപ്പോകും.നമ്മുടെ കേരളത്തിൻ്റെ "വിക്റ്റർ ചാനലിൽ മലയാളം ക്ലാസ് കാണണം. പഠിക്കണം. അവനേം കൂട്ടണം. അവൻ ആദ്യം സമ്മതിച്ചില്ല. പക്ഷേ അതിൽ വന്ന തങ്കുപ്പൂച്ചയുടെ കഥ പറഞ്ഞ ടീച്ചറെ അവനിഷ്ടപ്പെട്ടു. ഇപ്പം മലയാളം പഠിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ അമേരിക്കയിൽ മലയാളം അക്ഷരം പഠിപ്പിക്കാനാളില്ല. കൊറോണാക്കാലത്ത് ഒട്ടും നടക്കില്ല. ചാനലിൽ കൂടി മാത്രം പഠിക്കാൻ പറ്റില്ല. ആരെങ്കിലും കൂടെ ഇരുന്ന് പഠിപ്പിക്കണം. അച്ചൂ നെ അച്ചൂൻ്റെ അമ്മയാപഠിപ്പിച്ചെ.ലോകത്ത് മലയാളം പഠിക്കാനാ ഏററവും വിഷമം.പാച്ചുവിനേം എങ്ങി നെം പഠിപ്പിച്ചെടുക്കണം. ഇപ്പം മലയാളം സംസാരിക്കാറായാലും മതിയായിരുന്നു.ഇവിടെ മുമ്പും ഓൺലൈൻ ക്ലാസുണ്ട്. അച്ചൂന്സ്ക്കൂളിൽ നിന്ന് ലാപ്ടോപ്പ് തരും. ഹോംവർക്കും പരീക്ഷയും എല്ലാം അതിലാണ്. ടീച്ചർ ഇൻട്രക്ഷൻ തരുന്നതും ഓൺലൈനിൽ ആണ്.കഴിവതും പേപ്പറിൻ്റെ ഉപയോഗം കുറക്കണം. അങ്ങിനെ പെപ്പർലസ് എഡ്യൂക്കേഷനാക്കണം. പേപ്പറിൻ്റെ ഉപയോഗം കുറയുമ്പോൾ അത്രയും മരങ്ങളാ രക്ഷപെടുന്നത്.നമ്മുടെ കേരളത്തിൽ ഇത്ര പെട്ടന്ന് ഇതു നടപ്പിൽ വരുത്താൻ പറ്റുമെന്ന് കരുതിയില്ല. അതുപോലെ ഇൻഡ്യ മുഴുവൻ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്ക് പ്രത്യേകം ചാനൽ വരുമെന്നു കേട്ടു. നന്നായി.അച്ചൂന് സന്തോഷായി മുത്തശ്ശാ.
Tuesday, June 9, 2020
കാന്താരി കൊണ്ടൊരു മുളകാക്കറി [തനതു പാകം - 31]ഇതു കാന്താരിമുളകിൻ്റെ കാലമാണ്.ഇത് മുളകാക്കറി ആക്കിസൂക്ഷിച്ചു വയ്ക്കാം. പണ്ട് കാന്താരിമുളക് അധികം കഴിച്ചാൽ രക്തം വെള്ളമാകും എന്നു കാർന്നോന്മാർ പറയാറുണ്ട്. ഇന്ന് കൊളോസ്ട്രോൾ കൂടി രക്തം കട്ടയാകുന്നത് തടയാൻ കാന്താരി വളരെ വിശേഷമാണന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു.അഞ്ഞൂറ് ഗ്രാം കാന്താരി പറിച്ച് കഴുകി ഉപ്പ് തിരുമ്മി വയ്ക്കണം. പഴുത്തതും, മൂത്തതും, മൂപ്പുകുറഞ്ഞതും ഒന്നിച്ച് ഉപയോഗിക്കാം. ഞ ട്ട് കളയണമെന്നില്ല. കരിവേപ്പില ചെറുതായി അരിഞ്ഞു വയ്ക്കണം.കായം, മുളക്, മഞ്ഞൾ എന്നിവ പൊടിച്ചത് നൂറു ഗ്രാം കരുതണം. മു ണ്ണൂറു ഗ്രാം വാളൻപുളി കുരു കളഞ്ഞതിനു കൂടെ സ്വൽപ്പം ശർക്കരയും ചേർത്തു മിക്സിയിൽ നന്നായി അരച്ച് കുഴമ്പ് പരുവത്തിലാക്കി വയ്ക്കുക• നൂറു ഗ്രാം നല്ലണ്ണ ഒരു ചീനച്ചട്ടിയിൽ നന്നായി ചൂടാക്കണം.ആദ്യം അതിലേക്ക് കരിവേപ്പില ഇടണം. അതിന് ശേഷം കാന്താരിമുളക് ചേർത്ത് ഇളക്കണം. വേഗം തന്നെ നന്നായി അടച്ചു വയ്ക്കണം. ചിലത് പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ട്. ഇടയ്ക്ക് അടപ്പ് ഉയർത്തി ഇളക്കി അടച്ചു വയ്ക്കണം. കാന്താരിമുളക് നന്നായി ഇളക്കി ഉലത്തി എടുക്കണം.പുളിയും ശർക്കരയും കൂട്ടിയമിശ്രിതം അതിൽ ചേർത്തിളക്കി അതിലുള്ള അധികജലം വററിച്ചെടുക്കണം.പാകമായാൽ അതിലേക്ക് മുളക് പൊടിമിക്സ്ചേർത്ത് നന്നായി ഇളക്കണം. തീ കെടുത്തി അതിൽ കുറച്ച് ഉലുവാപ്പൊടി വിതറണം. നല്ലമുളകാക്കറി തയാർ. എത്ര കാലം വേണമെങ്കിലും ഇത് കേടുകൂടാതെ സൂക്ഷിക്കാം
Monday, June 8, 2020
ഞവര കൃഷി [ നാലുകെട്ട് -263]കരപ്പാടി പാടത്താണ് "ഞവര" ഞങ്ങൾ കൃഷി ചെയ്യാറ്. കുറച്ചുയർന്ന വെള്ള ശല്യം അധികമില്ലാത്ത പാടം. മററു നെൽകൃഷി പോലെ വലിയ വിളവ് കിട്ടില്ല. പക്ഷേ കിട്ടുന്നതിൻ്റെ മൂല്യം വലുതാണ്.നല്ല ഔഷധ ഗുണമുള്ള ഞവര അരി പഞ്ചകർമ്മ ചികിത്സയിൽ പ്രധാനമാണ്. വാതത്തിനും സന്ധീ വേദനക്കും ഞവരക്കിഴി ചെയ്യാറുണ്ട്. കുട്ടികൾക്ക് ഞവരപ്പായസം തേൽപ്പിച്ച് തിരുമ്മുന്നത് ഇല്ലത്തു വച്ചുതന്നെ നടത്താറുണ്ട്. ശരീരപുഷ്ടിക്കും, ഞരമ്പുകളുടെ ഉണർവിനും, തൊലിക്ക് നിറം കിട്ടുന്നതിനും ഒരു സുഖചികിത്സ പോലെ കുട്ടിക്കാലത്ത് ചെയ്തത് ഓർക്കുന്നു. പച്ച ഞവരനെല്ലു കുത്തി അരിയാക്കി കിറുന്തോട്ടിക്ക ഷായത്തിൽ വേവിച്ച് അഭ്യംഗത്തിന് ശേഷം ഞവരപ്പായസം ശരീരത്തിൽ തേച്ച് തിരുമ്മുന്നു.അങ്ങിനെ ഏഴു ദിവസം.ഞവരക്കഞ്ഞി ഇടക്ക് കഴിക്കാറുണ്ട്. കർക്കിടക മാസത്തിൽ എന്നും ഒരനുഷ്ടാനം പോലെ കഴിക്കാറുള്ളത് ഓർക്കുന്നു. ഞവരക്കഞ്ഞിവെള്ളം നേർപ്പിച്ച് ധാര കോരുന്നത് തലമുടി വളരാൻ ഉത്തമമാണന്നമ്മ പറയാറുണ്ട്.ഞവരനെല്ല് ഒരിക്കലും വിലയ്ക്കു കൊടുക്കാൻ അച്ഛൻ സമ്മതിക്കാറില്ല. ചികിത്സക്കുള്ളതിന് ഒരിക്കലും വില വാങ്ങാൻ പാടില്ല എന്നാണച്ഛൻ്റെ മതം. വളരെ പഴയ ഞവരനെല്ല് ഇന്നും അറയിൽ സൂക്ഷിച്ചിട്ടുണ്ട്. പഴക്കം ചെല്ലുംതോറും അതിത് ഗുണം കൂടുമത്രേ.
Saturday, June 6, 2020
പാവം കള്ളൻ [ കീശക്കഥകൾ - 162 ]രാത്രി മുഖം മൂടിവച്ച് അവൻ അകത്തു കയറി. കത്തികാണിച്ച് ഭയപ്പെടുത്തിയാണ് ഞങ്ങളെ കസേരയിൽ പിടിച്ചുകെട്ടിയിട്ടത്." അനങ്ങുകയോ ഒച്ച ഉണ്ടാക്കുകയോ ചെയ്താൽ കൊന്നുകളയും. സെയ്ഫിൻ്റെ താക്കോ ലെവിടെ."അവൻ താക്കോൽ പിടിച്ചു വാങ്ങി സെയ്ഫ് തുറന്നു. അതിലെ സാധനങ്ങൾ മുഴുവൻ അവൻവലിച്ചു പുറത്തിട്ടു."സ്വർണ്ണവും രൂപയും എവിടെ "അവൻ്റെ കത്തി കഴുത്തിലമർന്നു.."കഷ്ടം. നിങ്ങൾ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. ഇതൊക്കെ ആരെങ്കിലും വീട്ടിൽ വയ്ക്കുമോ? സ്വർണ്ണവും വിലപ്പിടിപ്പുള്ളതു മുഴുവൻ ബാങ്ക് ലോക്കറിൽ ആണ്. വിവാഹമോതിരം വരെ "അപ്പഴാണവൻ പേഴ്സ് കണ്ടെടുത്തതു് അവൻ ആർത്തിയോടെ അതു തുറന്നു. അതിൻ പാത്തു പൈസയില്ല!. കുറേ കാർഡ് കളും, ചെക്ക് ലീഫും മാത്രം .അത് ഭ്രാന്തു പിടിച്ചു." ഇപ്പോൾ എല്ലാ പേയ്മെൻ്റും ഓൺലൈനിൽ ആണ്. ചിലർക്ക് ചെക്ക് കൊടുക്കും. അത്യാവശ്യം ക്യാഷ് വേണ്ടി വന്നാൽ എ.ടി.എം അടുത്തുണ്ടല്ലോ? പിന്നെന്തിന് ക്യാഷ് എടുത്തു വയ്ക്കണം."നിങ്ങളുടെ താലിമാല കാണുമല്ലോ" അവൻ ഭാര്യയുടെ നേരേ തിരിഞ്ഞു."മാലയില്ല. ഒരു താലി മാത്രം .നിങ്ങൾക്ക് ഒരു ഭാര്യയുണ്ടങ്കിൽ അതിൻ്റെ വില നിങ്ങൾക്കറിയുമായിരിക്കും." അവൻ കൈ പതുക്കെ പിൻവലിച്ചു."ഈ ഫോൺ ഞാനെടുക്കുകയാ" അവൻ എൻ്റെ ഫോൺ കയ്യിലെടുത്തു."അതു കൊണ്ട് പോയാൽ നിങ്ങൾ കുടുങ്ങും. നിങ്ങൾ എവിടെപ്പോയാലും നിങ്ങളെ ട്രയ്സ് ചെയ്യാനുള്ള സംവിധാനം അതിലുണ്ട്."അവൻ നിരാശനായി ഫോൺ താഴെ വച്ചു."നാശം ഞാൻ പോവുകയാ"" അടുക്കളയിൽ നല്ല ചൂട് ഇഢലി യി രുപ്പുണ്ട്. ആവിപറക്കുന്ന സാമ്പാറും. വിശക്കുന്നുണ്ടങ്കിൽ കഴിച്ചിട്ട് പൊയ്ക്കൊള്ളൂ.അവൻ സാവധാനം അടുക്കളയിലേക്ക് നടന്നു. കുറച്ച് സമയത്തെക്ക് ഒരനക്കവും കെട്ടില്ല. പിന്നെ വാതിൽ തുറന്നടയ്ക്കുന്ന ശബ്ദം.
വാഴപ്പിണ്ടി അച്ചാർ [തനതു പാകം -29 ]നല്ല വാഴപ്പിണ്ടി വട്ടത്തിൽ വലിയ കനമില്ലാതെ അരിഞ്ഞെടുക്കുക. അത് അകത്തുമ്പോൾ നൂറുകണക്കിന് നൂല് വലിഞ്ഞ് വരും. അത് വിരളിൽ ചുറ്റിക്കളയണം.അത് ചെറുതായി അരിഞ്ഞ് ഉപ്പും മഞ്ഞൾപ്പൊടിയും തിരുമ്മി അര മണിക്കൂർ വയ്ക്കുക. അത് പിഴിഞ്ഞെടുക്കണം. അടുപ്പത്ത് ഉരുളിയിൽഅത് ഉലത്തി എടുക്കാൻ പാകത്തിന് നല്ലണ്ണ ഒഴിച്ച് ചൂടാക്കണം. അതിലേയ്ക്ക് പിണ്ടി അരിഞ്ഞത് ചേർത്ത് ഇളക്കണം. ചെറിയ ചുവന്ന നിറം വരുമ്പോൾ കരിവെപ്പിലയും, കാന്താരിമുളകും അരിഞ്ഞുവച്ചത് ചേർത്ത് നന്നായി ഇളക്കണം. നന്നായി ചുവന്ന നിറം വരുമ്പോൾ തീ കെടുത്തുക.കുരു കളഞ്ഞ പുളി നൂററമ്പത് ഗ്രാം, ഉപ്പ് , കായപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കുറച്ച് വെള്ളം കൂട്ടി മിക്സിയിൽ അരച്ച് കുഴമ്പ് പരുവത്തിലാക്കണം.നൂറു ഗ്രാം മുളക് പൊടി, അമ്പത് ഗ്രാം ഉലുവപ്പൊടി എന്നിവ ചേർത്ത് പിണ്ടി വറത്തു വച്ചത് യോജിപ്പിക്കുക.ചീനച്ചട്ടിയിൽ കഴമ്പ് പരുവത്തിലാക്കിയ പുളിക്രൂട്ടി വച്ചത് )ഒഴിച്ച് ഇളക്കി നന്നായി കുറുക്കണം.അതിൽ നമ്മൾ ആദ്യം തയാറാക്കിയ വാഴപ്പിണ്ടി മിക്സ്ചേർത്ത് ഇളക്കണം. നല്ല സ്വാദും ദഹനത്തിന് നല്ലതും ആയ വാഴപ്പിണ്ടി അച്ചാർ തയാർ.രണ്ടു ദിവസം അടച്ചു വച്ചതിന് ശേഷം ഉപയോഗിക്കാം. കേടുകൂടാതെ കുറേക്കാലം വയ്ക്കാം
Friday, June 5, 2020
ഓൺലൈൻ ക്ലാസ് [ ലംബോദരൻ മാഷും തിരുമേനീം - 117]" ഇത്ര പെട്ടന്ന് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് തുടങ്ങണ്ട ഒരു കാര്യവുമില്ല തിരുമേനീ ""ഓ.. മാഷോ? മാഷ് തന്നെ പറയണം ഇത്.എത്ര കാലം അടച്ചിടണ്ടി വരുമെന്നറിയാത്ത അനിശ്ചിതത്വത്തിൽ കുട്ടികളു ഭാവിയെക്കരുതി എന്തു കഷ്ടപ്പെട്ടാണ് ഈ സംവിധാനം ഒരുക്കിയതെന്ന് മാഷു ചിന്തിച്ചിട്ടുണ്ടോ?""എല്ലാവരിലും എത്തിയില്ലല്ലോ?""ഇതു വരെ ആരും പരിചയിച്ചിട്ടില്ലാത്തവ കൊണ്ടു വരുമ്പോൾ ബാലാരിഷ്ടകൾ സ്വാഭാവികം. പക്ഷേ ആദ്യത്തെ രണ്ടാഴ്ച്ച ട്രയൽ. ആർക്കും ക്ലാസ് നഷ്ടപ്പെടില്ല എന്നു പറഞ്ഞിരുന്നു.""എന്നിട്ടാണ് ഒരു പാവം കുട്ടി."" കേട്ടപ്പോൾ വിഷമം തോന്നി. എല്ലാ കുട്ടികളുടെയും വീടുകളിൽ പ്പൊയി മാഷന്മാർ പറഞ്ഞിരുന്നു. ഇതു ട്രയയൽ മാത്രം. എല്ലാവർക്കും സൗകര്യമാകുമ്പോൾ മാത്രം ശരിക്കുള്ള ക്ലാസ്. എന്നു്. ""സംഭവിക്കാനുള്ളത് സംഭവിച്ചില്ലേ?""പക്ഷേ മാഷേ പ്പോലെ ഒരാൾ ഇത് പറഞ്ഞ് ഇതിനു വേണ്ടി അഹോരാത്രം കഷ്ട്ടപ്പെട്ടവരേ കുറ്റപ്പെടുത്തുക അല്ലായിരുന്നു വേണ്ടിയിരുന്നത്. ഒപ്പം നിന്ന് പ്രശ്നങ്ങൾ പരിഹരിക്കണമായിരുന്നു "" ഇത് അല്ലങ്കിലും ശരിയാകില്ല. കുട്ടികളെ വഴക്കു പറയാതേം, പേടിപ്പിക്കാതേം ഒരു കുട്ടീം പഠിക്കില്ല. ഓൺലൈൻ ക്ലാസിൽ എങ്ങിനെ അവരെ അനുസരിപ്പിക്കും"" മാഷ് ഇപ്പഴും പഴയ കാലത്താണ്. ഇന്നത്തേ കുട്ടികൾ അവരുടെ ലക്ഷ്യത്തേപ്പറ്റി ബോധവാൻമ്മാരാണ്""പക്ഷേ കുറേ അധികം പേർ ഇപ്പഴും ഇതിന് സൗകര്യം ഇല്ലാത്തവരാണ്.""എല്ലാം നെഗറ്റീവ് ആയിച്ചിന്തിക്കാതെ മാഷേ. നമ്മുടെ പ്രബുദ്ധ കേരളം ഇതു പരിഹരിക്കും.ഇപ്പോൾത്തന്നെ ടി.വി യും, സ്മാർട്ട് ഫോണും സംഭാവന ചെയ്യാൻ എത്ര പേരാണ് തയാറായത്. മെയിൻ ചാനലുകൾ ക്ലാസുകൾ കാണിച്ചു തുടങ്ങി. കേബിൾ ടി.വി ക്കാർ പാവപ്പെട്ടവർക്ക് സൗജന്യ കണക്ഷൻ കൊടുത്തു. വായനശാലകളും, തദ്ദേശ സ്ഥാപനങ്ങളും., സ്കൂളുകളും ചേർന്ന് അവർക്ക് സൗകര്യം ഒരുക്കിക്കഴിഞ്ഞു. മാഷേ പ്പോലെ കുറച്ചു പേർ മാത്രം നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഏതു കാര്യത്തിനും. പരീക്ഷാ നടത്തിപ്പിൻ്റെ കാലത്തും ഈ നിലപാട് കണ്ടതാണ്. കഷ്ടമുണ്ട് മാഷേ""എന്തു പറഞ്ഞാലും എനിക്ക് ഈ ഓൺലൈൻ ക്ലാസിനോട് യോജിക്കാൻ പറ്റില്ല. തർക്കിക്കാനില്ല ഞാൻ പോണു. "
Wednesday, June 3, 2020
ആ കൺമഷി ഒരൗഷധക്കൂട്ട് [നാലുകെട്ട് -253]ദശപുഷ്പ്പത്തിൽ ,ശ്രീ ഭഗവതീ സങ്കൽപ്പത്തിലുള്ള, പൂവ്വാംകുരിന്നിലയുടെ രണ്ടിലയും തണ്ടും കഴുകിത്തുടച്ച് നീരെടുക്കുക. മുന്ന് തിരി എടുത്ത് ഈ നീരിൽ മുക്കി തണലത്തിട്ട് ഉണക്കി എടുക്കണം ഇത് മൂന്നു പ്രാവശ്യം ആവർത്തിച്ചാലും നല്ലതാണ്. ഇനി നിലവിളക്കിൽ നല്ല എള്ളാട്ടിയ എണ്ണ ഒഴിച്ച് ഈ തിരിയിട്ട് കൊളുത്തണം. അതിൻ്റെ കരി പിടിക്കാൻ പാകത്തിന് ചെമ്പു കൊണ്ടുള്ള പൂവട്ട പോലുള്ള ഒരു പാത്രം കമിഴ്ത്തിവയ്ക്കുക. ആ കരിമുഴുവൻ അതിൽ പിടിക്കും. ആ കരി നല്ലൊരു വെള്ളക്കടലാസിൽ ശേഖരിക്കുക.ഒരു ഇരുമ്പ് കരണ്ടിയിൽ കുറച്ച് എള്ളണ്ണ എടുത്ത് അടുപ്പത്തു വച്ച് ചെറുചൂടിൽ കുറുക്കണം.അത് കട്ടിയാകുമ്പോൾ അതിൽ തിളപ്പിച്ചാറിച്ച തണുത്ത വെള്ളം ചേർക്കണം.അത് ഒരു ദിവസം അടച്ചു വയ്ക്കണം. പിറേറദിവസം അതിലെ വെള്ളത്തിൻ്റെ അംശം കളഞ്ഞ്, ആദ്യം ഉണ്ടാക്കിയ മഷിപ്പൊടി ചേർക്കുക.അതിൽ കുറച്ച് പച്ചക്കർപ്പൂരം പൊടിച്ചു ചേർക്കണം.ഇത് നല്ല കഴമ്പ് പരുവത്തിലാക്കി എടുക്കാൻ ശ്രദ്ധിക്കണം. പണ്ട് ഓടു കൊണ്ടുള്ള, പകുതി നിരക്കി നീക്കാവുന്ന ഒരു അളുക്കിലാണ് അതുസൂക്ഷിക്കുക.അതിൽ കരടും പൊടിയും വീഴാതെ സൂക്ഷിക്കാൻ ഈ "മഷിക്കൂട്" നല്ലതാണ്. ഈ "കൺമഷിക്കൂട്ട് " കണ്ണിന് നല്ലൊരൗഷധവും ആണ്. ചിലി ട ങ്ങളിൽ ആവണക്കെണ്ണ ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട്.
Tuesday, June 2, 2020
നാൽപ്പാമരക്കുറി [നാലു കെട്ട് -252 ]കുളി കഴിഞ്ഞ് വന്ന് മുടി കെട്ടി വലത്തോട്ട് തിരി കി വച്ച് കറുകമാല ചൂടി സദാ നാമം ജപിച്ച് തേവാരത്തിൽ മുഴുകിയിരിക്കുന്ന അമ്മയേക്കണി കണ്ടാണ് ഞാൻ മിക്കവാറും ഉണരാറ്. അമ്മ ഓപ്പളെക്കുറിയിടീക്കുന്ന രീതി പലപ്പഴും ശ്രദ്ധിച്ചിട്ടുണ്ട്. വാഴയില നെററിക്ക് പാകത്തിന് കീറി എടുക്കുന്നു. അതിൽ നീളത്തിൽ ഇല മുറിച്ചുമാറ്റി മൂന്നു കോളമായിത്തിരിക്കുന്നു. അത് നെറ്റിയിൽ വച്ച് അതിനു മുകളിൽ ചന്ദനം അരച്ച് നീളത്തിൽ ചാർത്തുന്നു. സാവധാനം ഇല മാറ്റുമ്പോൾ മൂന്നു വരിയായി ചന്ദനക്കുറി കാണാം. അതിനിടക്കുള്ള കോളത്തിൽ മുകളിലും താഴെയും നാൽപ്പാമരക്കുറിയും നടുക്ക് ദശപുഷ്പ്പക്കുറിയും ഇടുന്നു. ദശപുഷ്പ്പം അരച്ചുണക്കി ദശപുഷ്പ്പക്കുറിഉണ്ടാക്കാം. അതിന് ചില സ്ഥലങ്ങളിൽ പെട്ടിക്കുറി എന്നും പറയാറുണ്ട്.അത്തി, ഇത്തി, പേരാൽ ,അരയാൽ എന്നിവയുടെ തൊലി ആവണക്കിൻ കുരുവും പച്ചമഞ്ഞളും കൂട്ടി അരച്ച് ഉരുളയാക്കി ഉണക്കി വയ്ക്കുന്നു. അത് വെള്ളത്തിൽ അരച്ചാണ് നാൽപ്പാമരക്കുറി ഉണ്ടാക്കുന്നത്.നമ്മുടെ നാഡീവ്യൂഹത്തെ ആകെ തണുപ്പിക്കാനും., ഉത്തേജിപ്പിക്കാനും ശരീരത്തിൻ്റെ ഏറ്റവും പ്രധാന ഭാഗം നെറ്റിയാണന്നാണ് അമ്മ പറയാറ്. ദൈവികമായ ഒരു ചടങ്ങായി ഈ അലങ്കാരത്തെക്കാണണ്ടതില്ല, അതൊര ഔഷധ പ്രയോഗമായിക്കണ്ടാൽ മതി എന്നമ്മ പറഞ്ഞതോർക്കുന്നു.
Monday, June 1, 2020
മള്ളിയൂരിൻ്റെ അനുഗ്രഹംപതിനേഴ് വർഷം മുമ്പ് എൻ്റെ മോൾ തുഷാരയുടെ വിവാഹം. ക്ഷണപത്രിക ആദ്യം കൊടുക്കണ്ടത് മള്ളിയൂരിന് തന്നെ. സംശയമുണ്ടായില്ല. കൂടെ മോളേക്കൊണ്ട് അഭിവാദ്യം ചെയ്യിപ്പിച്ച് ആ പാദങ്ങളിൽ നമസ്കരിപ്പിക്കണം.നിഷ്ക്കളങ്കമായ ആ ദിവ്യ തേജസിൻ്റെ പാദങ്ങളിൽ നമസ്ക്കരിച്ച് എഴുനേറ്റപ്പോൾ ,ആ രണ്ടു കൈകളും തലയിൽ വച്ച നുഗ്രഹിച്ചു.മൊളുടെ കണ്ണിൽക്കണ്ണീരിൻ്റെ നനവ് ഞാൻ ശ്രദ്ധിച്ചു. അത്രമാത്രം ആ ദിവ്യ ചൈതന്യത്തിൽ അവൾ ലയിച്ചിരുന്നു.ഞാൻ വിവാഹക്ഷണക്കത്ത് അദ്ദേഹത്തിന് സമർപ്പിച്ച് തൊഴുതു. പഴയ താളിയോല ഗ്രന്ഥത്തിൻ്റെ രീതിയിൽ പനയോലയിലായിരുന്നു ആ ക്ഷണപത്രിക. രണ്ടു വശവും പടിവച്ച് പട്ടുനൂലുകൊണ്ട് കെട്ടിയ ആ കത്ത് ഒരു പട്ടിൽ പൊതിഞ്ഞാണ് സമർപ്പിച്ചത്. അദ്ദേഹം തെല്ലൊരൽഭുതത്തോടെ ആണത് തുറന്നു നോക്കിയത്.ആദ്യ ഓലയിൽ വേളി ഓത്തിൻ്റെ ഒരു ഭാഗമായിരുന്നു." സുമംഗലീരിയം വധൂഇമാം സമേത പശ്വത: "അദ്ദേഹം അത് ഓത്തു ചെല്ലുന്ന രീതിയിൽ ഉറക്കെ വായിച്ചു. ഇതു തന്നെ ഒരു ക്ഷണമായല്ലോ. ഇവൾ സുമംഗലിയാകാൻ പോകുന്ന വധുവാകുന്നു, അവളെ പതിയോടു കൂടി കണ്ടാലും. അസ്സലായി അനിയൻ്റെ ഔചിത്യം. എന്നെ അടുത്തു പിടിച്ചിരുത്തി.ആ ഋഷി പുംഗവൻ്റെ അനുഗ്രഹം എൻ്റെമോൾക്കും എനിക്കും ഇന്നും കൂടെയുണ്ട്.അടുത്ത വർഷം അദ്ദേഹത്തിൻ്റെ ജന്മശതബ്ദിയാണ്. ദൈവങ്ങൾക്ക് മരണമില്ല. ആ സുഖമുള്ള ഓർമ്മയിൽ അദ്ദേഹത്തെ സാഷ്ടാഗം നമസ്കരിക്കുന്നു.
Friday, May 29, 2020
പ്രവാസം [ ലംബോദരൻ മാഷും തിരുമേനീം - 116 ]" എന്നാലും ഇതു കുറേ കഷ്ടമാണ് പ്രവാസികളെ ഇങ്ങിനെ പിഴിയാൻ തീരുമാനിച്ചത് ""എന്താ മാഷേ ഇന്നത്തെ വിഷയം "" ഈ പ്രവാസികൾ നമുക്കു വേണ്ടി എന്തൊക്കെ ചെയ്യുന്നു.എന്നിട്ടും ക്വാറൻ്റ് യി ന് അവരിൽ നിന്ന് ക്യാഷ് മേടിക്കുക എന്നു പറഞ്ഞാൽ... ""മാഷേ അവർ വിമാനം കയറുമ്പഴേ ഇതു മുഴുവൻ വഹിക്കാൻ തയ്യാറാണന്ന് ഒപ്പിട്ടു കൊടുത്തിട്ടാ വരുന്നേ. പക്ഷേ ഇവിടെ ഇതുവരെ എല്ലാം സൗജന്യമായിരുന്നു. ഇനി ഇത് അനിയന്ത്രിതമായിക്കൂടുമ്പോൾ സാമ്പത്തിക ശേഷിയുള്ള പ്രവാസികൾ അതു വഹിക്കണ്ടി വരും എന്നേ പറഞ്ഞുള്ളു. അതവർക്കു സമ്മതമാണ് താനും.പിന്നെ മാഷ്ക്ക് എന്താ പ്രശനം""ആദ്യം പറഞ്ഞ വാക്കു മാറിയതെന്തിനാ ""മാഷേ നമ്മളെല്ലാം ഒരു വലിയ യു ദ്ധഭൂമിയിലാ.മഹാമാരിയുടെ ഒരു " ഡെമോക്ലീസിൻ്റെ വാൾ നമ്മുടെ ഒരോരുത്തരുടേയും തലയ്ക്ക് മുകളിൽ ഉണ്ട്.ലക്ഷക്കണക്കിനാളുകൾ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി അതിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ കേരളത്തിൻ്റെ സാമ്പത്തിക ശേഷി പരിതാപകരമാണ്..യുദ്ധഭൂമിയിൽ സാഹചര്യത്തിനുസരിച്ച് തീരുമാനം മാറ്റണ്ടി വരും.""എന്നാലും തീരുമാനം എടുക്കുമ്പോൾ പ്രതിപക്ഷത്തിൻ്റെ കൂടി അഭിപ്രായം ആരായാമായിരുന്നു.""നാടിൻ്റെ ജീവൽ പ്രശ്നത്തിൽ എല്ലാവരും കൂടി ഒന്നിച്ചു പ്രവർത്തിക്കുകയല്ലേ വെണ്ടത്.ഈ പ്രതികൂല സാഹചര്യത്തിൽ പന്ത്രണ്ട് ലക്ഷം പേരേ പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചപ്പൊൾ മാഷുൾപ്പടെ എന്തു ബഹളമായിരുന്നു. എന്തിന് മാഷേപ്പറയുന്നു ഉത്തരവാദിത്വപ്പെട്ട എം.പി.മാർ വരെ. എന്നിട്ടെന്തായി ഭംഗിയായി നടന്നില്ലേ. ആ പന്ത്രണ്ട് ലക്ഷം കുട്ടികളും അവരുടെ രക്ഷകർത്താക്കളും, എത്രമാത്രം സന്തോഷിച്ചു എന്നത് നമ്മൾ കണ്ടതല്ലേ? ഈ മഹാമാരിക്കൊപ്പം ജീവിക്കണ്ടി വരുന്നവർക്ക് ആ തെന്താശ്വാസമാണ് നൽകിയതെന്ന് മാഷ് കണ്ടതല്ലേ?""തിരുമേനിയുടെ രാഷ്ടീയം വച്ചു പറയുകയാണ് ""എനിക്ക് രാഷ്ട്രീയമുണ്ട് മാഷേ.പക്ഷേ നാടിൻ്റെ നൻമ്മക്ക് ആരു നല്ലത് ചെയ്താലും നല്ലതെന്നു പറയും. നമ്മുടെ കേരളത്തിനെ ലോക രാഷ്ട്രങ്ങൾ മുഴുവൻ അഭിനന്ദിക്കുന്നതു പോലും സഹിക്കാൻ മേലാത്ത മലയാളികൾ ഉണ്ടന്നുള്ളത് ഒരത്ഭുതമാണ് മാഷേ"
Wednesday, May 27, 2020
മഹാമാരി പഠിപ്പിച്ചത്ആൻ്റിബയോട്ടിക്സിൻ്റെ ഉപയോഗം അമ്പതു ശതമാനം കുറഞ്ഞു. കുട്ടികളുടെ അസുഖ നിരക്കും കുറഞ്ഞു. അത്യാവശ്യമെങ്കിൽ മാത്രം ആശുപത്രികളെ ആ ശ്രയിച്ചാൽ മതി എന്ന് ജനം തീരുമാനിച്ചു. അന്തരീക്ഷ മലിനീകരണം കുറഞ്ഞു.സമരമില്ല. ജാഥയില്ല മീററി ഗില്ല. ബന്തില്ല. പണിമുടക്കില്ല.ഇനി കൊറോണ ക്കൊപ്പം അവനു പിടികൊടുക്കാതെ ജീവിക്കാൻ പഠിക്കാം. എട്ടു ലക്ഷം കുട്ടികളെ സുഗമമായി പരീക്ഷ എഴുതിക്കാൻ സാധിച്ചതു് നമ്മുടെ ആത്മവിശ്വാസം കൂട്ടുന്നുപക്ഷേ തമ്മൾ ഇന്നൊരു സമൂഹ വ്യാപനത്തിൻ്റെ വക്കിലാണ്. മുപ്പത് രോഗികളുടെ റൂട്ട് മാപ്പി ഗ് പോലും പറ്റാത്തതരത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത്.ഇവിടെ ആയിരക്കണക്കിനാളുകളുടെ പ്രയത്നം കൊണ്ട് കെട്ടിപ്പൊക്കിയ ഈ കോട്ടയിൽ വിള്ളൽ വീഴുന്നത് ചിലർക്കെങ്കിലും സന്തോഷമുണ്ടന്നു കാണുന്നത് സങ്കടകരമാണ്.നമുക്കൊത്തു പിടിക്കാം.. നമ്മൾ അതിജീവിക്കും
Tuesday, May 26, 2020
കൂനൻ പാല [ ഔഷധസസ്യങ്ങൾ - 18 ] തറവാട്ടു വളപ്പിൽ കയ്യാലക്കിടയിൽ വളരുന്ന ഒരു പാവം ചെടിയാണ് കൂനൻ പാല. പാലവർഗ്ഗത്തിൽ പെടുന്ന ഈ ചെടിയേ ഓർക്കുന്നത് അതിൻ്റെ കായിൻ്റ് ഭംഗിയും അതിൻ്റെ ഉപയോഗവും കൊണ്ടാണ്. തത്തമ്മച്ചുണ്ടു പോലെ വളഞ്ഞ് കുലയായി നിൽക്കുന്ന കായ് കാണാൻ നല്ല ഭംഗിയാണ്.കുട്ടിക്കാലത്ത് കാലിൽ മുള്ളു കൊണ്ടാൽ ആദ്യം ഓടുന്നത് അതിൻ്റെ ചുവട്ടിലേയ്ക്കാണ്. അതിൻ്റെ കായ്യ് പറിച്ചാൻ അതിൽ നിന്ന് വെളുത്ത നിറത്തിലുള്ള കൊഴുത്ത പാൽ ഒഴുകി വരും. കാലിൽ ആഴ്ന്നിരിക്കുന്ന മുള്ളു കൊണ്ടഭാഗം വൃത്തിയാക്കി അതിലേക്ക് ഈ പാൽ ഇററിച്ച് രണ്ടു വശങ്ങളിലും അമർത്തിക്കൊടുത്താൽ വേദനയില്ലാതെ ആ മുള്ള് താനേ പുറത്തേക്ക് വരും. പേപ്പറും മറ്റും ഒട്ടിക്കാനുള്ള പശയായും ഇതു ഉപയോഗിക്കാറുണ്ട്. നാണ്യവിളകളുടെ കടന്നുകയറ്റം ഇങ്ങിനെയുള്ള സസ്യങ്ങൾ അപ്രത്യക്ഷമാകാനുള്ള ഒരു കാര
വെളുത്തുള്ളി നാരങ്ങാ അച്ചാർ [ തനതു പാകം -27 ]വെളുത്തുള്ളി ഒരു ഭീകര ജീവിയാണ് ചിലർക്കെങ്കിലും. അവൻ്റെ രൂക്ഷമായ ഗന്ധവും വീര്യവുമാണ് പ്രശ്നം. അതു മാറ്റി വച്ചാൽ അവൻ ഒരു സിദ്ധൗഷധമാണ്. ഇവൻ നാരങ്ങയുടെ കൂടെക്കൂടുമ്പോൾ അവൻ്റെ സകല വീര്യവും നശിക്കുന്നതു കാണാം. ഗുണം കുറയുകയുമില്ല.വെളുത്തുള്ളി നാരങ്ങാ അച്ചാർ. അഞ്ച് ചെറുനാരങ്ങാ എടുത്ത് ചെറുതായി അരിഞ്ഞെടുക്കുക.പറ്റുമെങ്കിൽ കുരു മാറ്റുക. നാരങ്ങയുടെ അളവ് വെളുത്തുള്ളി എടുത്ത് തൊലികളഞ്ഞ് ചെറുതായി നുറുക്കി എടുക്കുക. ഒന്നു ചെറുതായി ചതച്ചാലും കുഴപ്പമില്ല. അതും പാകത്തിന് ഉപ്പും കൂടി നാരങ്ങയിൽ കൂട്ടിയോജിപ്പിക്കണം. കാന്താരിമുളക്, കരിവേപ്പില, ഇഞ്ചി എന്നിവ തുല്യ അളവിൽ അരിഞ്ഞ് ഇതിൽ ചേർക്കണം. പച്ചക്കുരുമുളക്, കൂടുതൽ മൂക്കാത്തതായാൽ നന്നായി, സ്വൽപ്പം എടുത്ത് ചതച്ച് അതിൽ ചേർക്കണം. നന്നായി ഇളക്കിച്ചേർത്ത് സ്പടികപ്പാത്രത്തിൽ ഇട്ട് അടച്ചു വയ്ക്കുക. യാതൊരു കാരണവശാലും പ്ലാസ്റ്റിക്ക് പാത്രം ഉപയോഗിക്കരുത്. അതിൻ്റെ മുകളിൽ ഒരു നാരകത്തിൻ്റെ ഇലയോ സർവ്വ സുഗന്ധിയുടെ ഇലയോ ഇടുന്നത് നല്ലതാണ്.ഒരാഴ്ച്ചകഴിയുമ്പോൾ വെളുത്തുള്ളിയുടെ ഗന്ധമൊരു ചിയോ ശല്യപ്പെടുത്താത്ത ഒന്നാന്നന്തരം അച്ചാർ തയ്യാർ. സാധാരണ അച്ചാറുകളുടെ ഒരു ദൂഷ്യവശവുമില്ലാത്ത ആരോഗ്യദായകമായ അച്ചാർ ആണിത്
Saturday, May 23, 2020
ഓൾഡ് മേൻ [കീ ശക്കഥകൾ 16o ]എഴുപത് ദിവസം പിന്നിട്ടു.ബാംഗ്ലൂർ ഫ്ലാറ്റിൽ ഒറ്റക്ക്. ഭാര്യയും മോനും നേരത്തേ നാട്ടിൽ പോയി. വീട്ടിലിരിന്നു വർക്ക് ചെയ്യാം.ഒരു നിമിഷം ഒഴിവില്ല. ദിവസം പതിനെട്ടു മണിക്കൂർ ജോലി !. ഇതിനിടെ സാധനങ്ങൾ വാങ്ങണം, ആഹാരം പാകം ചെയ്യണം. പാത്രം കഴുകണം. ഒരു ഹോട്ടൽ എങ്കിലും ഉണ്ടായിരുന്നെങ്കിൽ. പല ദിവസവും മടി കൊണ്ട് ബ്രഡും വെള്ളവും ഭക്ഷണം. ഒരു ദിവസം ഭാര്യ എന്തുമാത്രം പണി എടുക്കുന്നുണ്ട് എന്നുള്ളത് ഇന്നാണ് അറിയുന്നത്.ഇതിനിടെ തലമുടി വെട്ടിയില്ല. ഷേവ് ചെയ്തില്ല, ഡൈ ചെയ്തില്ല. സമയമില്ല.അല്ലങ്കിൽത്തന്നെ ഇതൊക്കെ ആരു കാണാൻ. ആരേയും നേരിൽ കാണില്ലല്ലോ?.വീഡിയോക്കോളിൽ പോലും വരാറില്ല.ആകാശമദ്ധ്യത്തിലുള്ള ഫ്ലാറ്റിലിരുന്നു നോക്കിയാൽ ചുറ്റും ആകാശം മാത്രം.അങ്ങിനെ ആ ദിവസം വന്നു. നാട്ടിലെക്ക് പോകാന വസരം. എൻ്റെ സ്വന്തം നാടിൻ്റെ പച്ചപ്പിലേക്ക്, സുരക്ഷിതത്വത്തിലേക്ക്, കരുതലിലേക്ക്. ഭാര്യയുടേയും പ്രിയപ്പെട്ട മോൻ്റെയും അടുത്തേക്ക്. അവന് മാറ്റം വന്നിട്ടുണ്ടാകും.മലയാളം സംസാരിക്കാറായിക്കാണും. ഒന്നും അവനു വാങ്ങിയില്ല. ഇന്ന് ടോയി കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്നതപകടമാണ്. പാവം അവനതറിയില്ലല്ലോ?നാട്ടിലെത്തി. പതിനാലു ദിവസം ഹോം ക്വാറൻ്റയിൻ മതി. ഭാഗ്യം. ഭാര്യയേയും മോനേം കാണാമല്ലോ? ആദ്യം അവളാണിറങ്ങി വന്നത്. "ഇതെന്തരു കോലം, വേഗം കുളിച്ച് ഫ്രഷാകൂ. "മോനെവിടെ. അവനെക്കാണാൻ ധൃതി ആയി. എടുക്കരുതെങ്കിലും കാണാമല്ലോ? ആ കുസൃതിക്കുടുക്ക ഓടി വന്നു. എന്നെ സൂക്ഷിച്ചു നോക്കി. ഒന്നു പരുങ്ങി." ഹ്യൂ ഈസ് ദിസ് ഓൾഡ് മേൻ? വെയർ ഈസ് മൈ ലവ്വിഗ് പപ്പാ?
Thursday, May 21, 2020
പ്ലാഞ്ചാണ. മുണ്ടിനീരിനുള്ള സിദ്ധൗഷധം [നാലുകെട്ട് - 251 ]നല്ല മൂത്ത പ്ലാവിൽ ഒരു കൂൺ പോലെ അപൂർവ്വമായുണ്ടാകുന്ന ഒന്നാണ് പ്ലാഞ്ചാണ. പക്ഷേ അതിന് നല്ല കടുപ്പമുണ്ട്.വിശറി പൊലെ ഞൊറി വോടു കൂടി തടിയുടെ ഒരു ഭാഗമായി അത് വളരുന്നതു കാണാം. ഇത് അത്യപൂർവ്വമായ ഒരു മരുന്നാണ്. " മുണ്ടിനീരിനു " ള്ള സിദ്ധൗഷധം.അന്ന് മുണ്ടിനീരുവന്നാൽ പ്ലാഞ്ചാണ അരച്ചുപുരട്ടും.വേറൊന്നും ചെയ്യണ്ട. മൂന്നു നാലു ദിവസം കൊണ്ട് അത് പൂർണ്ണമായും ഭേദമാകും. അന്ന് ആ അസുഖത്തേപ്പറ്റി അത്ര വേവലാതി കണ്ടിട്ടില്ല.ഇന്നതിൻ്റെ അനന്തരഫലത്തേപ്പറ്റി ഒത്തിരി പേടിപ്പെടുത്തുന്ന കഥകളാണ് പറയുന്നത്. മുണ്ടിനീര് വന്ന് കൃത്യമായി ചികിത്സിച്ചില്ലങ്കിൽ വന്ധ്യത വരെ വരാമത്രേ.തറവാടിൻ്റെ കിഴക്കേ തൊടിയിൽ ഒരു വലിയ അമ്മച്ചിപ്ലാവ് ഉണ്ടായിരുന്നു. അതിൻ്റെ ചുവട്ടിൽ വലിയ പൊത്താണ്. രണ്ട് പേർക്ക് സുഖമായി ഇരിക്കാവുന്നത്ര വലിയ പൊത്ത്.കുട്ടിക്കാലത്ത് അത് കളി വീടാക്കിയിരുന്നത് ഓർക്കുന്നു. അമ്മച്ചിപ്ലാവ് എന്ന പേരു വന്നത് അങ്ങിനെയാണ്. അതിൻ്റെ പഴക്കം എത്ര ഉ ണ്ടന്ന് മുത്തശ്ശനു പോലും അറിയില്ലത്രേ?ആ പ്ലാവിൽ ആണ് ആനച്ചെവി പോലെ തടിയിൽ നിന്നു വളർന്നു നിൽക്കുന്ന പ്ലാഞ്ചാണകൾ കാണാറ്. ഇന്ന് ആ പ്ലാവ് പൊയെങ്കിലും അന്ന് അതിൽ നിന്നറുത്തെടുത്ത " പ്ലാഞ്ചാണ" ഇന്നും തറവാട്ടിൽ സൂക്ഷിച്ചിട്ടണ്ട്.
മഴ നനഞ്ഞ ചാർലി ചാപ്ലിൻചാർലി ചാപ്ലിന് മഴ നനയാനിഷ്ടമായിരുന്നു. എന്താ കാരണം എന്നു ചോദിച്ചപ്പോൾ, ലോകം മുഴുവൻ കുടുകൂടെ ചിരിപ്പിച്ച ആ ഹാസ്യ സാമ്രാട്ട് പറഞ്ഞത് മഴ നനയുമ്പോൾ എൻ്റെ കണ്ണീർ ആരും ശ്രദ്ധിക്കില്ല എന്ന്.ഈ മാഹാമാരിയുടെ താണ്ഡവത്തിൽ കഷ്ടപ്പെടുന്നവരുടെ കഥകൾ കേൾക്കുമ്പോൾ, പട്ടിണി സഹിക്കാൻ വയ്യാതെ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്തവരുടെ ദുരന്തം കേൾക്കുമ്പോൾ, കുഞ്ഞിനെയും അമ്മയെയും ഉന്തുവണ്ടിയിൽ കയറ്റി ദിവസങ്ങളോളം നടന്നുള്ള നെട്ടോട്ടം കാണുമ്പോൾ, നടന്നു നടന്ന് കാലിലെ ഉള്ളം കാൽ വിണ്ടുകീറി പൊള്ളിക്കുമളച്ചത് കാണുമ്പോൾ...... എനിക്കെന്നോടു തന്നെ പുഛം തോന്നുന്നു.ഇവർക്കൊന്നും വേണ്ടി ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നൊർത്ത്.....ദന്തഗോപുരത്തിലിരുന്ന് കഥകളും സറ്റയറും എഴുതുമ്പോഴും അവൻ്റെ ഉള്ളു കത്തുകയാണന്ന് ബാക്കി ഉള്ളവർ അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.എല്ലാക്കലാകാരന്മാരുടേയും സ്ഥിതി ഇതുതന്നെ. ബാക്കിയുള്ളവരുടെ സന്തോഷത്തിനായി ഹാസ്യ പരിപാടികൾ അവതരിക്കുമ്പോഴും അവൻ്റെ ഉള്ളിൽ ദുഖത്തിൻ്റെ കനലെരിയുന്നുണ്ടാവും. സ്വാദിഷ്ടമായ വിഭവങ്ങളുടെ കുക്കറി ഷോ അവതരിക്കുമ്പോൾ ദിവസങ്ങളായി ആഹാരം കഴിക്കാത്തവൻ്റെ വിശപ്പിനെ പരിഹസിക്കുന്നതാവല്ലേ ഇതെന്ന് മനസുരുകി പ്രാർത്ഥിച്ചിരുന്നു.അവനവൻ്റെ ദുഖം ബാക്കി ഉള്ളവർ കാണാതിരിക്കാനുള്ള മുൻകരുതലായി തൻ്റെ സർഗ്ഗവാസന അനവസരത്തിലാക്കുന്നറിഞ്ഞിട്ടും, അവതരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു എഴുത്തുകാരും മറ്റു കലാകാരന്മാരും...
Wednesday, May 20, 2020
ഒരു " ഔഷധ ചായ "ഇറാനിയൻ സ്റ്റൈലിൽ [ തനതു പാകം.26]ചായ എന്നും എൻ്റെ ഒരു ബലഹീനതയാണ്. തണുപ്പുകാലത്തിനുത്തമമായ ഇഞ്ചിച്ചായ [ ഔഷധച്ചായ] ഇറാനിയൻ രീതിയിൽ ഉണ്ടാക്കുമ്പോൾ അതിൻ്റെ സ്വാദ് ഒന്നു വേറേയാണ്.ഒരു ചെറിയ സ്റ്റീൽ ബൗളിൽ ഒന്നര ഗ്ലാസ് വെള്ളം എടുക്കുക.അതിൻ്റെ മുകൾവശം നല്ല വൃത്തിയുള്ള തുണികൊണ്ട് മൂടിക്കെട്ടുക. തുണിയുടെ നടുഭാഗം അരിപ്പ പോലെ കുഴിഞ്ഞിരിക്കണം.അതിൽ മൂന്ന് ഏലയ്ക്കാ, ഇരുപത്തി അഞ്ചു ഗ്രാം ഇഞ്ചി, ജാതി പത്രിക ര ണ്ടു കഷ്ണം, ചുവന്ന തുളസി ഇല അഞ്ചെണ്ണം, രണ്ട് കുരുമുളക് എന്നിവ ഇടണം.അതിൽ മൂന്ന് സ്പൂൺ തേയിലയും, നാല് സ്പൂൺ പഞ്ചസാരയും ചേർക്കണം.ഈ ബൗൾ സാവധാനം ഒരുക്കറിൽ സ്വൽപ്പം ഉയർത്തി വയ്ക്കണം. കുക്കറിൽ അതിനു താഴെനിക്കാൻ പാകത്തിന് വെള്ളം ഒഴിക്കണം. കുക്കർ അടച്ച് സ്റ്റൗ ഓൺ ചെയ്ത് മൂന്നു വിസിൽ വരെ കാത്തിരിക്കുക. കുറച്ചു സമയം കഴിയുമ്പോൾ സാവധാനം കുക്കറിൻ്റെ അടപ്പ് കുക്കർ ചെരിയാതെ തുറക്കണം. തുണിയുടെ കെട്ടഴിച്ച് പിഴിഞ്ഞ് അതിൻ്റെ സത്ത് ബൗളിലെ വെള്ളത്തിൽ വീഴ്ത്തണം.ഒരു പാത്രത്തിൽ ഒരു ഗ്ലാസ് പാല് തിളപ്പിച്ച് അതിൽ ഈ കട്ടൻ ചായക്കൂട്ട് ചേർക്കണം. പത പൊങ്ങുന്നവരെ ഉയർത്തി ആറിച്ച് കപ്പിൽ പകർന്ന് നമുക്ക് സ്വാദിഷ്ടമായ ഔഷധ ചായ ആ സ്വദിക്കാംഇനി കട്ടൻ ചായയാണ് ഇഷ്ടമെങ്കിൽ അതിൽ തേനും നാരങ്ങാനീരും ചേർക്കാം.
Tuesday, May 19, 2020
അഞ്ചും രണ്ടും കൂട്ടിയാൽ എട്ട് [അച്ചു ഡയറി-346 ]ഞങ്ങൾക്കിപ്പം ഓൺലൈൻ ക്ലാസാണ്. പാച്ചുവിനും. പക്ഷേ അവ നിഷ്ടമുള്ള ടീച്ചറുടെ ക്ലാസിലേ അവനിരിക്കൂ. എത്ര പറഞ്ഞിട്ടും കാര്യമില്ല.ലാപ്പിനടുത്തേക്ക് വരുക പോലുമില്ല. അവനെ കണക്ക് പഠിപ്പിക്കുന്ന ചുമതല ഞാൻ ഏറ്റെടുത്തു. ഒരു രക്ഷയുമില്ല അവന് നന്നായി മനസിലായാലും ഒന്നും മനസിലായില്ല എന്നു നടിച്ച് അവൻ നമ്മെ വടിയാക്കും. അവസാനം അമ്മ വരുമ്പോൾ അവൻ മണി മണിയായി ഉത്തരം പറയും.കള്ളൻ്റെ അഭിനയമായിരുന്നു ദുഷ്ടൻ!അവനെ ആഡിഗ് പഠിപ്പിക്കാൻ അച്ചു രണ്ടു കൈപ്പത്തി യുടെ പടം വരച്ച് കളർ ചെയ്ത് ഭിത്തിയിൽ തൂക്കി. ആകെ വിരൽ പത്ത്. അവൻ കൃത്യമായി പ്പറയും. അഞ്ചും രണ്ടും കൂടി കൂട്ടിയാൽ എത്ര എന്നറിയുന്നതിനു് ഒരു ക യിലെ മൂന്നു വിരലുകൾ കൈ കൊണ്ട് മറച്ച് വച്ച് ബാക്കി എണ്ണിയാൽ മതി എന്നു പറഞ്ഞു കൊടുത്തു. അവൻ്റെ വിരലുകൾ കൊണ്ട് മൂന്ന് വിരലുകൾ മറച്ചപ്പോൾ വലിയ വിരൽ മുഴുവൻ മറഞ്ഞില്ല. അവൻ്റെ ചെറിയ വിരലല്ലേ? അഞ്ചും രണ്ടും കൂട്ടിയാൽ എട്ട്. അവൻ ഒരു സംശയവും കൂടാതെ പറഞ്ഞു. ഏഴാ ണന്നു പറഞ്ഞിട്ടവൻ സമ്മതിച്ചില്ല. മറയാത്ത വിരൽ കൂടി എണ്ണി എട്ട് എന്നവൻ ഉറച്ചു നിന്നു.അവസാനം അച്ചു അച്ചുവിൻ്റെ കൈ കൊണ്ട് മൂന്ന് വിരൽ മറച്ച് ബാക്കി എണ്ണാൻ പറഞ്ഞു. അവനങ്ങോട്ട് നോക്കുക പോലും ചെയ്യാതെ ഒരു കള്ളച്ചിരിയും ചിരിച്ച് ഏഴ് എന്നു കൃത്യമായിപ്പറഞ്ഞു. അവനെന്നേ ഇവിടെയും പറ്റിക്കുകയായിരുന്നു. അച്ചൂന് സങ്കടം വന്നു. എന്നാലും അവൻ്റെ കളി അച്ചൂന് ഇഷ്ടാ.
Monday, May 18, 2020
വെർച്ച്വൽ ക്യൂ [ കീ ശക്കഥകൾ 158 ]• അഴകപ്പൻ പൊട്ടംകുഴി പ്പഞ്ചായത്തിലെ അറിയപ്പെടുന്ന കുടിയനാണ്. നല്ല അദ്ധ്വാനി. പരോപകാരി. നാട്ടിലെല്ലാവർക്കും അഴകപ്പനേ വേണം. പണിതു കിട്ടുന്ന ക്യാഷ് മുഴുവൻ കുടിച്ചു തീർക്കും. പക്ഷേ നല്ലവനാണ്. ഒറ്റത്തടി. കുടി കഴിഞ്ഞ് വൈകുന്നേരം ഏതു പാറപ്പുറത്തും കിടന്നുറങ്ങും. ടാറിട്ട വഴിയാണ് ഏററവും ഇഷ്ടം. നാട്ടുകാർ വഴി സൈഡിലേക്ക് മാറ്റിക്കിടത്തി വണ്ടി വിട്ടു പോകും.കഴിഞ്ഞ രണ്ടു മാസമായി അഴകപ്പൻ അസ്വസ്തനാണ്. മദ്യ നിരോധനം. ആദ്യത്തെ രണ്ടു ദിവസം ശരിക്കും വിഷമിച്ചു. മദ്യത്തിൻ്റെ നിരോധനം മാറുമ്പോൾ കൂടിച്ചർമ്മാദിക്കാൻ പണിത കാശ് മുഴുവൻ സൂക്ഷിച്ചു വച്ചു. പലിശക്ക് പണം കൊടുക്കുന്ന മുതലാളിയേ ഏൾപ്പിച്ചു.ചെറിയ പലിശയും കിട്ടും. തുക കൂടി കൂടി വന്നു. തുകയുടെ വലിപ്പം അഴകപ്പനേ അത്ഭു തപ്പെടുത്തി.. ഒരു ദിവസം പല പണി എടുത്ത് അയ്യായിരം രൂപാ വരെ ഉണ്ടാക്കുംഅങ്ങിനെ ആ സന്തോഷ വാർത്ത അഴകപ്പനേ തേടി എത്തി.മദ്യശാലകൾ തുറക്കുന്നു. അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.വാങ്ങാൻ ആദ്യം തന്നെ പോകണം. ആദ്യ കുപ്പി തന്നെ വാങ്ങണം. പഞ്ചായത്തിലെ കള്ളുഷാപ്പിൻ്റെ ഉത്ഘാടനം ഒരു കുപ്പി കള്ളുവാങ്ങിക്കുടിച്ച് അഴകൻ്റെ അപ്പനാണ് ചെയ്തത്.അപ്പൻ മരിക്കുന്നതു വരെ ഷാപ്പിൽ എന്നും ഒരു കുപ്പി കള്ള് അപ്പന് ഫ്രീ."സ്ഥാപകൻ " എന്ന സ്ഥാനപ്പേര് അപ്പത് നൽകിയത് ഷാപ്പുകാരാണ് പാരമ്പര്യം നിലനിർത്തണം ആദ്യ കുപ്പി തന്നെ വാങ്ങണം.അപ്പഴാണറിയുന്നത് "വെർച്ച്വൽ ക്യൂ "വേണം മദ്യം കിട്ടാൻ എന്ന്. അഴകപ്പന് ഒന്നും മനസിലായില്ല. എന്തിനാണിതൊക്കെ.എത്ര അച്ചടക്കത്തോടെയാണ് ഞങ്ങൾ അവിടെ ക്യ.നിക്കാറ്. ക്രമസമാധാനം പ്രശ്നം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും സഹിക്കുക തന്നെ. വെർച്ചൽ ക്യൂവിൻ്റെ നൂലാമാലകൾ അഴകപ്പനെ വെട്ടിലാക്കി,.സ്വന്തമായി ഒരു ഫോൺ വാങ്ങണം അതിലൊരാപ്പ് ഡൗൺലോഡ് ചെയ്യണം. എന്നിട്ടതിൽ രജിസ്റ്റർ ചെയ്യണം. നമ്മൾ ചെല്ലണ്ട സമയവും ക്രമവും ഫോണിൽ നിന്നറിയാം. ടോക്കൺ നമ്പരും കിട്ടും. അതു മാ യിപ്പൊയി മാസ്ക് ധരിച്ച്, ഗ്ലൗസ് ധരിച്ച്, അകലം പാലിച്ച് കുപ്പി വാങ്ങാം. അഴകപ് ന് തലകറങ്ങി. ഇനി മുതലാളി ശരണം. അഴകപ്പനുവേണ്ടി ഫോൺ വാങ്ങി എല്ലാം മുതലാളി ചെയ്തു കൊടുത്തു. എന്തു നല്ല മനുഷ്യൻ അവനോർത്തു. ആ കച്ചവടത്തിൽ ഒരു നല്ല തുക മുതലാളി എടുത്തത് പാവം അറിഞ്ഞില്ല. ഇത്രയും ചെയ്തു കൊടുത്തതിന് മുതലാളിക്ക് ഒരു പെയ്ൻ്റ്. അത് മുതലാളി പറയുന്നതിന് മുമ്പ് അഴകപ്പൻ തീരുമാനിച്ചതാ.പക്ഷേ വീട്ടിലിരുന്നേ കഴിക്കാവൂ. കടിച്ചാൽ നാലു വർത്തമാനം പറഞ്ഞ് ഉറക്കെപ്പാട്ടും പാടി ഗ്രാമവഴിയിലൂടെ നടന്നില്ലങ്കിൽ എന്തു സുഖം. എത്ര കുടിച്ചാലും അഴകൻ തെറി പറയില്ല. വഴക്കു കൂടില്ല. അതു കൊണ്ട് നാട്ടുകാർക്കും അവൻ്റെ ഈ വരവ് ഇഷ്ടാണ്.ഇ തി നു സൗകര്യമില്ലങ്കിൽ എന്തിന് കുടിക്കണം.... പുരയിൽ ഇരുന്ന് കുടിക്കാൻ ഒരു സൗകര്യവുമില്ല. ഇപ്പഴാണ് തൻ്റെ വീടിൻ്റെ പോരായ്മകൾ അവൻ ശ്രദ്ധിക്കുന്നത്. ഇരുന്ന് കുടിയ്ക്കാൻ ഒരു മുറിപണിയണം. പണിതു വന്നപ്പോൾ അതൊരു ചെറിയ വീടായി. കുറച്ചു ദിവസം കഴിഞ്ഞപ്പഴാണ് ഒരു കൂട്ടിനെപ്പറ്റി ആലോചിച്ചത്.സ്ഥിരം എൻ്റെ പിറകെ നടന്നിരുന്ന റോസിയെത്തന്നെ കെട്ടി. ഇപ്പോൾ അഴകപ്പൻ മൊബൈൽ ഉപയോഗിക്കാൻ പഠിച്ചു.തനിക്കെറ്റവും ഇഷ്ടമുള്ള അയ്യപ്പ ബൈജുവിൻ്റെ വീഡിയോ എടുത്തു കാണാൻ പഠിച്ചു.ഇന്ന് വീട്ടിൽ ആട്, കോഴി എല്ലാമുണ്ട്. അഴകപ്പൻ ഇന്ന് മദ്യത്തിൻ്റെ അളവ് കുറച്ചു.ഇന്നഴകപ്പൻ ഒരു നല്ല ജീവിതത്തിൻ്റെ വെർച്ച്വൽ ക്യൂവിലാണ്.
Sunday, May 17, 2020
പ്രവാസം [ കീശക്കഥകൾ 157 ]എൻ്റെ പച്ചപ്പിലേക്ക്, നമ്മുടെ കരുതലിലേക്ക് പറന്നിറങ്ങിയപ്പോൾ എന്താശ്വാസം. ആരോഗ്യ പ്രവർത്തകരുടെ പരിശോധന. സ്നേഹമസൃണപെരുമാറ്റം.പരിശോധന കഴിഞ്ഞു. നെഞ്ചിടിപ്പ് കൂടി.ഏഴു ദിവസം ഡിപ്പാർട്ട്മെൻ്റൽ കോറൻ നെറ്റ്യിൻ. ഭാര്യയും മക്കളും വിമാനത്താവളത്തിൽ സ്വീകരിക്കാൻ വന്നില്ല. അവരുടെ വണ്ടിയിൽത്തന്നെ ആശുപത്രിയിലേക്ക്.മൂന്നു വർഷമായി മണലാരണ്യത്തിൽപ്പണി എടുക്കുന്നു. ആദ്യമായി വരുകയാണ്. കുട്ടികൾ ക്കും ഭാര്യയ്ക്കും, ബാക്കി ഉള്ളവർക്കും പലപ്പഴായി വാങ്ങിയ തൊക്കെ പെട്ടിയിൽ അടുക്കി വച്ചിട്ടുണ്ട്. പിന്നെ എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അപ്പു. അവന് ഒരു കുപ്പി. എല്ലാവരേയും കാണാനുള്ള മോഹം. പക്ഷേ.ഗവന്മേൻ്റ് എല്ലാ സൗകര്യവും ചെയ്തു തരുന്നുണ്ട്. സിം കാർഡ് വരെ. എന്തും സ ഹിക്കാം എൻ്റെ നാട്ടിൽ എത്തിയല്ലോ? ഈ നിയമങ്ങൾ എനിക്കും എൻ്റെ നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടിയാണ്. സന്തോഷത്തോടെ അനുസരിക്കാം. അവളെ വിളിക്കാറുണ്ട്. ഭാര്യയുടെ ദുഖം ആ ശബ്ദത്തിൽ ഞാൻ തിരിച്ചറിഞ്ഞു.അങ്ങിനെ ഏഴു ദിവസം പിന്നിട്ടു.ഡോക്ടർ വന്നു.ചെക്കു ചെയ്തു. " വീട്ടിലെക്ക് ഇനി പോകാം..... പക്ഷേ ഏഴു ദിവസം കൂടി ക്വാറൻ്റയിനിൽ വേണം. വീട്ടിൽ മതി.ഞങ്ങൾ ഇടക്ക് വന്ന് അന്വേഷിക്കും നിങ്ങൾ എന്നും റിപ്പോർട്ട് തരണം." സന്തോഷം. വീട്ടിലേക്കാണല്ലോ. അവർ എന്നെ വീട്ടിൽ ആക്കി.തൻ്റെ പ്രയത്നം കൊണ്ടുണ്ടാക്കിയ മനോഹരമായ വീട്. ആദ്യം കാണുകയാണ്. ആരേം കാണുന്നില്ലല്ലോ?" വീട്ടിൽ എല്ലാം ഒരുക്കിയിട്ടുണ്ട്. ഇതാ താക്കോൽ " അവർ തിരികെ പ്പോയി. വാതിൽ തുറന്ന് അകത്തു കയറി.അപ്പോൾ ഫോൺ ബല്ലടിച്ചു. വീട്ടുകാരിയാണ്.ശബ്ദത്തിൽ ഒരു ദുഃഖഛായ. ഞങ്ങൾ ചിററപ്പൻ്റെ വീട്ടിലേക്കു പോന്നു. ഏഴു ദിവസം അവിടുന്ന് മാറി നിൽക്കണം എന്നാണ് നിർദ്ദേശം. എല്ലാം റഡിയാക്കിയിട്ടുണ്ട്. ആഹാരം പാകം ചെയ്യാനുള്ളതൊക്കെ അവിടെ ഒരുക്കിയിട്ടുണ്ട്" അവൾ കരച്ചിൽ നിയന്ത്രിക്കാൻ വിഷമിക്കുന്നത് ഞാനറിഞ്ഞു.മൂന്നു വർഷമായി നാട്ടിൽ വന്നിട്ടും തമ്മിൽ കാണാൻ പറ്റാത്തതിൻ്റെ വിഷമം എനിക്കും ഉണ്ട്. അമ്മുവിനേം അപ്പുവിനേം വാരിയെടുത്ത് മുത്തം കൊടുക്കണം. സമ്മാനം കൊടുക്കണം. എല്ലാം നഷ്ടമായി.നാളെ ഏഴു ദിവസം തീരുകയാണ്. സോക്ടർ വന്ന് വീണ്ടും ടെസ്റ്റ് ചെയ്യും.സമ്മതിച്ചാൽ കുട്ടികളെ കാണാം. എപ്പഴും അവൾ വിളിക്കും. അപ്പൂൻ്റെ കയ്യിൽ ക്കൊടുക്കൂ."അച്ഛൻ്റെ അസുഖം മാറിയോ.?""അച്ഛന് അസുഖമൊന്നുമില്ല മോനെ.. നാളെ നമുക്ക് കാണാം അപ്പൂ നും അമ്മൂ നും എത്ര കളിപ്പാട്ടങ്ങളാ അച്ഛൻ കൊണ്ട് വന്നിട്ടുള്ളതെന്നറിയാമോ? നാളെത്തരാം""ഇപ്പം അച്ഛനേ കൂട്ടികൾ കാണണ്ടാന്ന് ചിറ്റപ്പൻ പറഞ്ഞു. അതുപോലെ അവിടുന്നു കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ തൊടരുതെന്നും പറഞ്ഞു. അപ്പൂന് സങ്കടായി. "ഈശ്വരാ ഇതെന്തൊരവസ്ഥ.ഈ പ്രവാസം ഇവിടെ വന്നിട്ടും തീരുന്നില്ലല്ലോ.? ജനൽ തുറന്ന് പുറത്തേക്ക് നോക്കി അങ്ങിനെ എത്ര നേരം ഇരുന്നു എന്നൊർമ്മയില്ല. തൊടിയിൽ ഒരാൾ പശുവിനെ തീററുന്നുണ്ടല്ലോ. അയ്യോ ഇതെൻ്റെ കൂട്ടുകാരൻ അപ്പുവല്ലേ. അവനോടുള്ള ഇഷ്ടം കൊണ്ട് അവൻ്റെ പേരാ മോനിട്ടത്. അത്ര അടുപ്പമായിരുന്നു. എല്ലാക്കാര്യത്തിനും ഒന്നിച്ചായിരുന്നു.ഞാൻ കതകു തുറന്നു." അപ്പൂ " ഞാൻ ഉറക്കെ വിളിച്ചു. അവൻ ഞട്ടിത്തിരിഞ്ഞു നോക്കി. അവനൊന്നു പരുങ്ങി. പതുക്കെ തിരിഞ്ഞു നടന്നു. "അപ്പൂ ഇതു നിൻ്റെ കൂട്ടുകാരനാണ്. നിനക്ക് ഞാനൊരു കുപ്പി കൊണ്ടു വന്നിട്ടുണ്ട്. അവൻ നടത്തത്തിന് സ്പീട് കൂട്ടി. അവൻ തിരിഞ്ഞു നിന്നു."സത്യത്തിൽ എനിക്കു പേടിയാണ്.. നീ എന്നോട് ക്ഷമിക്കൂ: "അവൻ ഓടി മറഞ്ഞു.മണലാരണ്യത്തിലെ കടുത്ത കഷ്ട്ടപ്പാടിലും ഇങ്ങിനെ മനസിന് വിഷമമുണ്ടായിട്ടില്ല.ഞാന കത്തുകയറി. കട്ടിലിൽ വീണു. തലയിണയിൽ മുഖo അമർത്തി."
Thursday, May 14, 2020
കുട്ടൻപിള്ളയുടെ വേട്ട [ കീ ശക്കഥകൾ-156]കുട്ടൻപിള്ള ഒരു പഴയ പട്ടാളക്കാരൻ. പൊട്ടംകുഴി പഞ്ചായത്തിലെ ഏക വേട്ടക്കാരൻ. അടുത്ത വീട്ടിൽ വേട്ടയ്ക്കായെത്തിയതാണ്. ഒരിക്കലും ഉപയോഗിക്കാത്ത ഒരു തോക്കുണ്ട് കയ്യിൽ." ഇവിടെ എന്താണ് പ്രശ്നം. എന്തിനാണെന്നെ വരുത്തിയത്." കുട്ടൻപിള്ള മീശ പിരിച്ചു."എൻ്റെ തോട്ടത്തിൽ ഒരു മുയൽ ഇളവെയിലത്ത് മയങ്ങുന്നുണ്ട്. അതിനെ അങ്ങയുടെ കൗശല മുപയോഗിച്ച് ജീവനോടെ പിടിച്ചു തരണം"" ഛെ... വെടിവച്ച് കൊല്ലാനായിരുന്നു ഇഷ്ടം. ഇനി ജീവനോടെ പിടിക്കണമെങ്കിലും കുട്ടൻപിള്ള തയാർ.കാർഗിൽ യുദ്ധകാലത്ത് ഞാനൊറ്റക്ക് ഒരു ഹിമക്കരടിയെ....." ആ മുയൽ പോകും വേഗമാകട്ടെ."" ഇതു നിസാരം! എൻ്റെ " ചാക്ക് വിദ്യ" മതിയാകും"കുട്ടൻപിള്ള ഒരു ചാക്കുമായി സാവധാനം മുയൽ മയങ്ങുന്ന സ്ഥലത്തേക്ക് നടന്നു.. ചാക്കിൻ്റെ തുറന്ന വശം രണ്ടു കൈ കൊണ്ടും വിടർത്തി കുനിഞ്ഞ് നടന്ന് മുയലിൻ്റെ മുൻവശത്തെത്തി. അവൻ മയക്കത്തിലാണ്. മുമ്പിൽ ചാക്കു വിടർത്തി വച്ച് ഒരു ശബ്ദം കേൾപ്പിച്ചാൽ മുയൽ ഞട്ടി മുമ്പോട്ട് ചാടും. അങ്ങിനെ ചാക്കിൽ പതിക്കും.കുട്ടൻ പിള്ളയോടാ കളി....മുമ്പിൽ ചാക്കു തുറന്നു വച്ച് കുട്ടൻപിള്ള "ശ്ശൂ .." എന്ന ശബ്ദം കേൾപ്പിച്ചതുo മുയൽ ഞട്ടിത്തിരിഞ്ഞ് പുറകോട്ട് ഒരറ്റ ഓട്ടം....
Sunday, May 10, 2020
ധവളാബരം. [ കീ ശക്കഥകൾ - 149]അടുക്കി വച്ച തൂവെള്ള ഷർട്ടുകൾ. കരയുള്ള മുണ്ട്. എല്ലാം എന്നേ നോക്കിച്ചിരിക്കുന്ന പോലെ സോമനു തോന്നി. സോമൻ ഒരു രാഷ്ട്രീയക്കാരനാണ്. വേറൊരു തൊഴിലും അറിയില്ല. അല്ലങ്കിൽ രാഷ്ട്രീയമാണ് തൊഴിൽ. ലോകത്ത് ഇവിടെ മാത്രം കാണുന്ന ജനുസ്.പ്രവർത്തിയേക്കാൾ പ്രസംഗമാണിഷ്ടം. മൈക്കിൻ്റെ പുറകിലും അതിനു വേണ്ടി ക്കാത്തിരിന്നും ജീവിതത്തിൻ്റെ ഭൂരിഭാഗവും വേദിയിൽ ചെലവഴിക്കുന്ന പൊതുപ്രവർത്തകൻ. അതിരാവിലെ വീട്ടിൽ നിന്നിറങ്ങും. പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും മാത്രം. പൊതുജന സേവനം! മണ്ണാം കട്ട. സോമന് പൊളിറ്റിക്കൽ മൈലേജിന് കുറുക്കുവഴികൾ മതി. രണ്ടു മാസമായി അതൊക്കെ നിന്നു.ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനങ്ങൾക്കു വേണ്ടി. അതൊക്കെപ്പണ്ട് .ഇന്നു പണത്തിൻ്റെയും അധികാരത്തിൻ്റെയും കളി, ആദർശ രാഷ്ട്രീയക്കാരെ ഒക്കെച്ചവിട്ടിമെതിച്ചാണ് ഇത്രയും എത്തിയത്.ഈ നശിച്ച മഹാമാരി കാരണം.. എല്ലാം തകർന്നു. ആരും കാണാൻ വരുന്നില്ല, ആർക്കും ശുപാർശ വേണ്ട. ഇപ്പം പുറത്തിറങ്ങുന്നത് അപകടമാണ്.മാസ്ക്ക് തുന്നി വിതരണം ചെയ്യാനും പാവങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനും ഭാര്യ പോകുന്നത് അപകടമാണ്. വിലക്കിയതാണ്." പാവങ്ങൾക്ക് വേണ്ടി എന്നും പ്രസംഗിച്ചു നടന്നിട്ട് അവർക്കൊരാവശ്യം വന്നപ്പോൾ വീട്ടിലിരിക്ക ക യാണോ? ചെല്ലൂ സന്നദ്ധ സേനക്കൊപ്പം ചേരൂ. ഈ സമയത്തെങ്കിലും അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യൂ " ഭാര്യ പറഞ്ഞത് സോമൻ കേട്ടില്ലന്നു നടിച്ചു. അപ്പഴാണ് ഫോൺ ബൽ അടിച്ചത് .പാർട്ടി ഓഫീസിൽ നിന്നാണ്."നിങ്ങൾ ഉടനേ വരണം. എല്ലാ വീടും കയറി ഇറങ്ങണം. ബാക്കി പാർട്ടിക്കാർ മുഴുവൻ സമയവും അവർക്ക് വേണ്ടി രംഗത്താണ് .നമ്മൾ ഒറ്റപ്പെട്ടു പോകും""സോറി. എനിക്കൊരു തലവേദന തൊണ്ണക്ക് വേദന ഞാൻ ഇരുപത്തിനാലു ദിവസം ക്വാറൻൻ്റയിനിലാണ്."ഇവന്മാർക്കവേണ്ടി ഓടി നടക്കാൻ എനിക്ക് വട്ടുണ്ടോ? എൻ്റെ ആരോഗ്യം നോക്കണ്ടേ. അതിനു വേണ്ടി പ്പറഞ്ഞ നുണ ആസ്വദിച്ച് സോമൻ ടി.വി ഓൺ ചെയ്തു.
Saturday, May 9, 2020
എൻ്റെ അമ്മ...ഈ മാതൃദിനത്തിൽ എൻ്റെ പ്രിയപ്പെട്ട അമ്മക്ക് പ്രണാമം. ഈ നാലുകെട്ടിൻറെ മാറാലപിടിച്ച അകത്തളത്തിലേയ്ക്ക് കാലെടുത്തു വച്ച അന്നുമുതലുള്ള ത്യാഗത്തിൻറെ കഥ പറഞ്ഞറിഞ്ഞിരുന്നു .പിന്നീട് അടുത്തറിഞ്ഞിരുന്നു .അന്ന് ഒരു വലിയ നമ്പൂതിരി തറവാട് .പുറമെ ഭദ്രം . പക്ഷേ അന്തർജനങ്ങളാകാൻ വിധിക്കപ്പെട്ടവരുടെ കാര്യം മഹാകഷ്ടം . അഫന്മ്മാരും ,മുത്തഫന്മാരും അടങ്ങിയ ഒരു വലിയ തറവാട് .രാവിലേ ഏഴരവെളുപ്പിന് തുടങ്ങും ഒരുദിവസം . കുളിച്ചുവന്നാൽ നിത്യപൂജക്കുള്ളത് ഒരുക്കുന്നത് മുതൽ തുടങ്ങും ജോലി .എല്ലാവർക്കും ആഹാരം ഒരുക്കണം .പണിക്കാരുണ്ടാകും ,വിരുന്നുകാരുണ്ടാകും .എത്ര വയ്ക്കണമെന്ന് ഒരുകണക്കുപോലും ഉണ്ടാകില്ല .അതുകൊണ്ടൊക്കെ ചിലപ്പം അവസാനം അമ്മ പട്ടിണിയാകും . അന്ന് ഇന്നത്തെ സൗകര്യങ്ങൾ ഒന്നുമില്ല . വെള്ളം കോരണം അരക്കുന്നത് അമ്മിക്കല്ലിൽ പൊടിക്കാൻ ഉരള് ,തിരിക്കല്ല് . എല്ലാം നല്ല അദ്ധ്വാനം .തറനിരപ്പിൽ അടുപ്പ് .നനഞ്ഞ വിറക് ഊതി കത്തിച്ചു് കലങ്ങിയ കണ്ണുമായി നിൽക്കുന്ന അമ്മയേ ഇന്നും ഓർക്കുന്നു .പകുതി ദിവസം ഒരിക്കൽ [ഒരുനേരം ആഹാരം ] ,ഉവാസം [അന്ന് ആഹാരം കഴിക്കില്ല ] മിക്കവാറും ശ്രാദ്ധം ,വാവുബലി ,വിശേഷാൽ പൂജകൾ ,പിറന്നാൾ എല്ലാത്തിനും അമ്മയുടെ കയ്യെത്തണം . ഒരുപരിഭവവുമിലാതെ ഒരു യോഗിനി യുടെ മനസുമായി എൻറെ 'അമ്മ .പുരാണത്തിലും ,ജ്യോതിഷത്തിലും പാണ്ഡിത്യമുണ്ടായിരുന്ന അമ്മ ഞങ്ങൾക്ക് പുരാണകഥകൾ പറഞ്ഞുതരാനുള്ള സമയവും കണ്ടെത്തിയിരുന്നു . ആ വലിയ കുടുംബം കാല ക്രമത്തിൽ ഒരു ചെറിയ കുടുംബത്തിലേക്ക് ചുരുങ്ങി .ഇനി 'അമ്മ കഷ്ട്ടപ്പെടരുത് . അമ്മയുടെ കണ്ണൂനീർ ഇനി ഇവിടെ വീഴരുതു്. അത്ഭുതം! അമ്മ കരയുന്നത് ഞാൻ കണ്ടിട്ടില്ല. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ കൊമ്പരയുടെ മൂലയിൽ ആരും കേൾക്കാതെ കരഞ്ഞിട്ടുണ്ടാവാം. തൻ്റെ എല്ലാമായിരുന്ന പരദേവതക്ക് നെയ് വിളക്കു വയ്ക്കുമ്പോൾ ആ കണ്ണു നനഞ്ഞിട്ടുണ്ടാവാം. ഈ വലിയ തറവാടിൻ്റെ അടുക്കളയിലും പൂജാമുറിയിലും തടവിലാക്കപ്പെട്ട അന്തർജനങ്ങൾക്ക് അന്ന് കരയാൻ അനുവാദമില്ല.. സമയവുമില്ല.പക്ഷേ വിധി മറിച്ചായിരുന്നു . അച്ഛൻറെ അസുഖം ,മരണം ഇതമ്മയേതളർത്തി എങ്കിലും പിടിച്ചുനിന്നു . അന്നാണറിയുന്നത് മാരകമായ ക്യാൻസർ അമ്മയെ വിഴുങ്ങിയിരുന്നെന്ന് .ദീർഘമായ ചികിത്സ .അതിന്റെ ഭീകരമായ വേദനയും കഷ്ടപ്പാടും നമ്മളെ അറിയിക്കാതിരിക്കാൻ 'അമ്മ ശ്രദ്ധിച്ചിരുന്നു . ആയുസ് എന്നെത്തും എന്ന് 'അമ്മ കൃത്യമായി പ്രവചിക്കുന്നു . ആ ദിവസം വന്നു .എൻറെ മടിയിൽ തലവച്ചു് ആ സംഭവബഹുലമായ ജീവിതത്തിന് തിരശീല വീണു.... ജീവിതത്തിൽ ഇന്നുവരെ ദൈവമേ എന്നു വിളിക്കാതെ 'അമ്മേ' എന്നു മാത്രം വിളിച്ചു ശീലിച്ച എനിക്ക് ഇന്നും അമ്മയാണെൻ്റെ ദൈവം. എൻറെ പ്രിയപ്പെട്ട അമ്മക്ക് കണ്ണീർ പ്രണാമം .......... .
Friday, May 8, 2020
അച്ചുവിനിപ്പോൾ പേടിയില്ല [ അച്ചു സയറി - 3 45]മുത്തശ്ശൻ ഞങ്ങളെ ഓർത്ത് Sൻഷൻ അടിയ്ക്കണ്ട. നന്നായി ലോക്ക് ഡൗൺ ശ്രദ്ധിച്ചാൽ മതി. ഒരു കുഴപ്പവും വരില്ല. അച്ഛൻ ഇവിടിരുന്നു വർക്ക് ചെയ്യും.പാച്ചൂനും എനിയ്ക്കും ഓൺലൈൻ ക്ലാസുണ്ട്.ഗീതാ ക്ലാസും ഓൺലൈൻ ആണ്. അവൻ്റെ കൂടെക്കളിയ്ക്കാൻ ഇഷ്ട്ടം പോലെ സമയം. പക്ഷേ അവന് തോൽക്കാനിഷ്ടമില്ല.അച്ചു തോറ്റു കൊടുക്കും.അവൻ പാവമല്ലേ മുത്തശ്ശാ.ഞങ്ങളിപ്പം പച്ചക്കറി കൃഷി തുടങ്ങി. ഇവിടെ അമേരിക്കയിൽ മഞ്ഞുകാലമാവുമ്പഴേക്കും വിളവെളെടുപ്പ് തീരണം. കരിവേപ്പും തുളസിയും ചട്ടിയിൽ അന്ന് അകത്തെടുത്തു വയ്ക്കും. നല്ല വളമണ്ണും വിത്തുകളും സ്റ്റോക്കുണ്ട്. പാച്ചുവും കൂടും. പക്ഷേ അവനെ ശ്രദ്ധിച്ചില്ലങ്കിൽ കുഴപ്പാ. നനയ്ക്കാനാണവന് ഏറ്റവും ഇഷ്ടം.. അവസാനം അവൻ നമ്മളെ കൂടി കുളിപ്പിയ്ക്കും. എല്ലാ കൃഷിയുമായി. നാട്ടിലേപ്പോലെ ഒത്തിരി സ്ഥലമൊന്നുമില്ല മുത്തശ്ശാ. പക്ഷേ ആ സ്ഥലത്ത് നമ്മൾ എല്ലാം ഉണ്ടാക്കും.എല്ലാം പ്ലാൻ ചെയ്ത്ഒരു മിനിട്ട് വെറുതെ കളയാതെ പണി എടുക്കും.കോറോണയെപ്പറ്റിച്ചിന്തിക്കാൻ പോലും ഇപ്പോൾ സമയമില്ല. ഞങ്ങൾ വീടിന് പുറത്തിറങ്ങാറില്ല. ഇവിടെ മലയാളികൾ മാത്രമേ ഇത്രയും ശ്രദ്ധിക്കുന്നുള്ളു എന്നു തോന്നുന്നു.അച്ചുൻ്റെ ഫ്രൺസ് കളിക്കാൻ വിളിക്കം. അച്ചുപോകില്ല.. പാച്ചു നെയാണ് പിടിച്ചു നിർത്താൻ വിഷമം.
Wednesday, May 6, 2020
കുട്ടികൾക്കായി വെന്ത വെളിച്ചണ്ണ [ നാലുകെട്ട് - 242 ]പണ്ട് മുത്തശ്ശി ഉണ്ടാക്കുന്നവെന്ത വെളിച്ചെണ്ണ കട്ടികൾക്കാണ്. നല്ല വിളഞ്ഞ നാളികേരം പിഴിഞ്ഞെടുത്ത നാളികേരപ്പാൽ ഒരു ഉരുളിയിൽ ഒഴിച്ച് തിളപ്പിക്കുന്നു. ചുവന്ന നാടൻചെത്തിപ്പൂ പറിച്ച് കഴുകി തിരുമ്മി ആ പാലിൽ ഇടും. കുറച്ച് മഞ്ഞപ്പൊടിയും ചേർക്കും. അതു തിളച്ച് വറ്റി കക്കൻ പ്രായമായാൽ അതരിച്ചെടുക്കും നല്ല സ്വർണ്ണ നിറവും നല്ല ഹൃദ്യമായ ഗന്ധവുമുള്ള വെന്ത വെളിച്ചണ്ണ കിട്ടുന്നു.ഇത് കുട്ടികളെ തേപ്പിച്ച് കുളിപ്പിക്കാൻ അത്യുത്തമമാണ്. ത്വ ക്ക് രോഗത്തിൽ നിന്ന് രക്ഷപെടാനും തൊലിക്ക് നിറം കൂട്ടാനും ഉത്തമമാണന്ന് മുത്തശ്ശി പറയാറുള്ളത് ഓർക്കുന്നു.സാധാരണ വെന്ത വെളിച്ചണ്ണക്ക് നാളികേര പാല് തിളച്ച് മുകളിൽ പത കെട്ടിക്കഴിയുമ്പോൾ നല്ല കുഴിയുള്ള ഒരു കണ്ണൻചിരട്ട അതിന് മുകളിൽ ഇന്നു. അടിയിലുള്ള വെള്ളം അതിൽ നിറയുന്നത് കയ്യിലുകൊണ്ട് മുക്കിക്കളയുന്നു. അതിൽ എണ്ണയുടെ അംശം ഒട്ടുമുണ്ടാകില്ല. ആ വെള്ളം മുഴുവൻ വറ്റിക്കാതിരിക്കാനുള്ള സൂത്രവിദ്യയാണത്.വററി കക്കൻ പ്രായമായാൽ അരിച്ചെടുക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. രണ്ട് ഉലക്ക എടുത്ത് അതിൻ്റെ ഒരു വശം കയർകൊണ്ട് കൂട്ടിക്കെട്ടുന്നു. മറ്റേ അറ്റം അകത്തി അതി തെങ്ങിൻ്റെ അരിയാട [തെങ്ങാക്കുലക്ക്താഴെ അരിപ്പ പോലത്തത് ] വയ്ക്കുന്നു. അതിൽ ഈ പാകമായ വെളിച്ചണ്ണ ഒഴിച്ച് അരിച്ചെടുക്കും. അതിൻ്റെ മുകളറ്റം കൂട്ടിപ്പിടിച്ച് ആ ഉലക്കകൾ തിരിക്കുമ്പോൾ അതിലെ എണ്ണ മുഴുവൻ നമുക്ക് കിട്ടുന്നു.പിഴിഞ്ഞ നാളികേര പീരയുടെ കൂടെ മുളകും പുളിയും ഉപ്പും ഈ കക്കനും ( കീടൻ] ചേർത്ത് പൊടിച്ച് നല്ല ചമ്മന്തിപ്പൊടിയും ഉണ്ടാക്കും..
Monday, May 4, 2020
ജോർജ്കുട്ടിയുടെ ദുരന്തം [കീ ശക്കഥ-144]ജോർജുകുട്ടി എന്നും നന്നായി മദ്യപിക്കുമായിരുന്നു. ഒരു ദിവസം മദ്യം കിട്ടിയില്ലങ്കിൽ കൈവിറയ്ക്കും.തൻ്റെ ശമ്പളത്തിൻ്റെ അമ്പതു ശതമാനവും മദ്യത്തിന് മുടക്കും. രണ്ടു മാസമായി എല്ലാം തകിടം മറിഞ്ഞു. ഫ്ലാറ്റിൽ ഒറ്റക്ക് വർക്ക് ചെയ്യുന്നു. വീട്ടുകാർ നാട്ടിലേക്ക് പോയി. കമ്പനി കൂടിയാണ് മദ്യപിക്കാറ്. ഇന്ന് എല്ലാം നിന്നു. നല്ല സ്പടികഗ്ലാസിൽ ഐസിട്ട മദ്യം സ്വപ്നം കണ്ടു. ആ ഗ്ലാസിൽ പറ്റിപ്പിടിച്ച തണുത്ത ജലകണങ്ങൾ. മനോഹരമായ കുപ്പിയുടെ ആകൃതി എല്ലാം ഇന്ന് സ്വപ്നത്തിൽ മാത്രം. ഭ്രാന്തു പിടിച്ചു തുടങ്ങി. ഇന്ന് ഒരു കുപ്പി കിട്ടിയെങ്കിൽ എത്ര രൂപ വേണമെങ്കിലും കൊടുക്കാൻ ജോർജ്കുട്ടി റഡി. എങ്ങിനെയാണ് ഈ രണ്ടു മാസം മദ്യം തൊടാതെ. ജോർജ്കുട്ടിക്ക് അത്ഭുതം തോന്നി.അപ്പഴാ ണ് ആ സന്തോഷ വാർത്ത. മദ്യവിൽപ്പനശാലകൾ തുറക്കുന്നു. പക്ഷേതൃത്യമായ സമയത്തേക്ക് മാത്രം. ക്യൂ നിൽക്കുക തന്നെ. വലിയ മാസ്ക്ക് ധരിച്ചാൽ ആരും തിരിച്ചറിയല്ല. അവിടെ ചെന്നപ്പോ ൾ ഞട്ടിപ്പോയി. ഒരു കിലോമീറ്റർ നീളം ക്യൂവിന്."സാർ അഞ്ഞൂറാരു പാ തന്നാൽ ഞാൻ ക്യൂ നിന്ന് കുപ്പി വാങ്ങി ഫ്ലാറ്റിൽ എത്തിച്ചു തരാം. സന്തോഷമായി. അഞ്ഞൂറല്ല എത്ര വേണമെങ്കിലും അവന് കൊടുക്കും.ഇന്നു മുഴുവൻ കുടിച്ചു കൂത്താടണം.ലീവ് എഴുതിക്കൊടുത്തു.ചിക്കനും ബീഫും കരിമീനും പൊറോട്ടയും ഓർഡർ ചെയ്തു വരുത്തി. പിക്കിളുo സാലഡും മേശപ്പുറത്ത് നിരത്തി.ഫ്രിഡ്ജിൽ ഐ സും വെള്ളവും വച്ചു. നന്നായി ഒന്നു കുളിച്ചു വന്ന് ഫ്രഷായിത്തുടങ്ങാം.ഹെക്സഗൺ ആകൃതിയിലുള്ള ആബയൻ്റ് കൂട്ടിൽ എൻ്റെ പ്രിയപ്പെട്ട ബ്രാൻ്റ്. അവന് കൂടുതൽ ക്യാഷ് കൊടുത്തു. മേശപ്പുറത്ത് എല്ലാം നിരത്തി.ഓറ്റക്ക് കഴിക്കുന്നത് ബോറാണ്. നിവർത്തിയില്ല.ഫ്രിഡ്ജിൽ നിന്ന് ഞാൻ കുപ്പി കയ്യിലെടുത്തു. ആ കുപ്പിയുടെ കവറിൽ ഒരു മുത്തം കൊടുത്തു. രണ്ടു മാസം കഴിക്കാതിരുന്നതിൻ്റെ മുഴുവൻ കേടും ഇന്നു തീർക്കണം. കുപ്പിയുമായി മേശക്കരുകിലേക്ക് വന്ന് ജോർജ് കസേരയിൽ തട്ടി ഒന്നു വേച്ചു.കുറ്റിയുടെ അടിയിലെ പിടി വിട്ടു പോയി.ഇതിനകം കുതിർന്ന ആ ബയൻ്റ് കൂടി നെറ അടിതുറന്ന് കുപ്പി താഴേക്ക്. അതു നിലത്തു വീണ് പൊട്ടിച്ചിതറി.
ഒരു ജന്മിയുടെ കഥ
ഒരു ജന്മിയുടെ കഥ [കീ ശക്കഥകൾ - 107 ]
നമ്പ്യാത്തൻ നമ്പൂതിരി ഒരു ജന്മി.ദാനം കൊടുത്തു മാത്രം ശീലിച്ച ജന്മിത്വം.ഇന്ന് കുടുംബം ക്ഷയിച്ചു തുടങ്ങി. എങ്കിലും ബാക്കിയുള്ള ഭൂസ്വത്തിൽ കുറച്ച് പാടവും. പാടത്ത് പണിക്കാരെ കിട്ടാൻ വിഷമമാണ് എങ്കിലും നടന്നു പോകുന്നു.
അപ്പഴാ ണ് പഞ്ചായത്തുകാരും, രാഷ്ട്രീയക്കാരും ഒരാവശ്യവുമായി വന്നത്. ഒരു കുടിവെള്ള പദ്ധതിക്കായി പാടത്ത് കുറച്ചു സ്ഥലം കിട്ടിയാൽ നാട്ടിൽ മു ണ്ണൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിയ്ക്കാമായിരുന്നു.
" സമ്മതം" നമ്പ്യാത്തന് രണ്ടാമതൊന്നാലോചിക്കണ്ടി വന്നില്ല. പണിതുടങ്ങിയപ്പഴാണ് മണ്ണ് എടുത്തിടാൻ സ്ഥലമില്ല. തിരുമേനിയുടെ പാടത്ത് ഇടാൻ സമ്മതിക്കണം.അത് നിരത്തി കൃഷിയോഗ്യമാക്കിത്തന്നുകൊള്ളാം. അതു സമ്മതിച്ചു. ഒരു വലിയ കാര്യത്തിനല്ലേ?
"മോട്ടർ പുര പണിയാൻ സ്വൽപ്പ സ്ഥലം കൂടി കിട്ടിയിരുന്നെങ്കിൽ."
അങ്ങിനെ മോട്ടോർ പുരയും കുളവും തീർന്നു.
" അങ്ങോട്ട് വൈദ്യുതി ലൈൻ വലിയ്ക്കണം. അ ങ്ങയുടെ സ്ഥലത്തു കൂടെ വലിയ്ക്കാൻ സമ്മതപത്രം വേണം"
"പാടത്തിന്റെ അതിരിലൂടെ വലിച്ചോളൂ"
"അതിർ ചേർത്തു വലിക്കാൻ അടുത്ത പറമ്പുകാരൻ സമ്മതിക്കുന്നില്ല. അതു കൊണ്ട് നടുവിലൂടെ..
നമ്പ്യാത്തൻ ചിരിച്ചു "നമ്മതിച്ചു. പക്ഷേ ഞാനൊരു മണ്ടനാണന്നു നിങ്ങളുടെ മനസിൽ ഇപ്പോൾ തോന്നിയ ആ തോന്നൽ ഉണ്ടല്ലോ അതു വേണ്ട."
കുടിവെള്ള പദ്ധതി ഗംഭീരമായി നടന്നു. വിചാരിച്ചതിൽ കൂടുതൽ പേർക്ക് പ്രയോജനപ്പെട്ടു.നമ്പ്യാത്തന് സന്തോഷായി.
"ഇനി എന്താ പ്രശ്നം "
" സ്ഥലം തന്നവർക്ക് ഒരു ടാപ്പ് സൗജന്യമായി തരുമെന്ന് പറഞ്ഞിരുന്നല്ലോ? അത് ഈ പാടത്ത് തരാനേ നിവർത്തിയുള്ളു"
"ഞാന താവശ്യപ്പെട്ടില്ലല്ലോ? സാരമില്ല ഞാൻ അവിടുന്ന് ഇല്ലത്തേക്ക് പൈപ്പ് ഇട്ടോളം.നമ്പ്യാ ത്തന് മുപ്പതിനായിരത്തോളം രൂപാ മുടക്കു വന്നു. വേനൽക്കാലമായി.മണ്ണൂറോളം കുടുംബങ്ങൾക്ക് ദാഹജലം കിട്ടിയപ്പോൾ നമ്പ്യാത്തന്റെ മനസും തണുത്തു. പക്ഷേ അപ്പഴേക്ക് പാടത്തു നിറച്ചിട്ട ചെമ്മണ്ണുകൊണ്ട് നെൽകൃഷി പറ്റാതായി.
പക്ഷേ അതിനിടെ നമ്പ്യാത്തൻ ഇട്ട പൈപ്പിൽ നിന്ന് അമ്പതിനായിരം വച്ച് വാങ്ങി അവർ വേറേ കണക്ഷൻ കൊടുത്തിരുന്നു. നമ്പ്യാത്ത നറിയാതെ. അറിഞ്ഞപ്പഴും തടഞ്ഞില്ല കുടിവെള്ളമല്ലേ.പക്ഷേ വേനൽക്കാലത്ത് അവർ വെള്ളമെടുക്കുമ്പോൾ മുകളിലേക്ക് വെള്ളം വരാതായി.
അതിനിടെ പഞ്ചായത്തിൽ നിന്ന് ഒരു സമൻസ്.പാടം നികത്തിയതിന് ആരോ പരാതി കൊടുത്തിരിക്കുന്നു. ഈ പദ്ധതി കൊണ്ട് ഏറ്റവും പ്രയോജനം കിട്ടിയ ഒരു മാന്യ ദേഹം തന്നെയാണ് പരാതിക്കു പിന്നിൽ.നമ്പ്യാത്തൻ കാര്യം പറഞ്ഞു.
"വെറുതേ പറഞ്ഞാൽപ്പോര.രേഖ?" അപ്പഴാണ് നമ്പ്യാത്തൻ ഓർത്തത് അന്ന് അതിന് രേഖ ഒന്നും തന്നില്ലല്ലോ എന്ന്.
നമ്പ്യാത്തനും ജലക്ഷാമം രൂക്ഷമായി.എന്നാൽ പാടത്ത് ഒരു കിനർ കുത്താം"
"തിരുമേനി പാടത്ത് വേറേ കിനർ കുത്തി യാൽ കുടിവെള്ള പദ്ധതിയിലെ വെള്ളം വററും. അതു ഞങ്ങൾ സമ്മതിക്കില്ല.
നിലം കൃഷിയോഗ്യമല്ലാതായി
ഇപ്പോൾ ഗവന്മേന്റിൽ നിന്ന് നിലം തരിശിടുന്നതിനെതിരെ സമൻസ്.
ദാനം കൊടുത്തു മാത്രം ശീലിച്ച ആ ബൂർഷാ ജന്മി അപ്പഴും സന്തോഷത്തോടെ ചിരിച്ചു. ഞാൻ കാരണം എത്ര പേരാണ് ദാഹമകറ്റുന്നത്....
വനദേവതക്കൊരു പ്രണയ ലേഖനം.. [കീശക്കഥ-143 ]കാണാനൊരു മോഹത്തോടെ നാടു മുഴുവൻ അലഞ്ഞു. കൗമാരസ്വപ്നങ്ങൾക്കൊപ്പം നിൻ്റെ രൂപം, ഭാവം ഇതൊക്കെ എനിക്ക് ഹരമായിരുന്നു. ഒരു പതിനാലു വർഷം വനവാസത്തിന് വിധിച്ചിരുന്നെങ്കിൽ! ശ്രീരാമചന്ദ്രനോട് എനിക്കസൂയ തോന്നി. കാടു പൂ കാൻ മോഹിച്ചിട്ടുണ്ട് .നിന്നെപ്പുൽകാൻ ആ ഗ്രഹിച്ചിട്ടുണ്ട്.ഇപ്പോൾ നാടു മുഴുവൻ കോൺക്രീറ്റ് വനങ്ങളാണു്. അതിൻ്റെ അടുത്തെങ്ങും നീ എത്തില്ലെന്നെനിക്കറിയാം. ഞാൻ ഈവനത്തിലെ അംബരചുംബി ആയ ഒരു ഫ്ലാറ്റിൻ്റെ ഇരുപത്തി അഞ്ചാമത്തെ നിലയിലെ തടവുകാരനാണ്. സസുഖം വാഴുന്നു. മറ്റുള്ളവരുടെ ദൃഷ്ടിയിൽ." സുഖം തന്നെയോ ""സുഖം തന്നെയും ഞാൻ വേറെയും " ഉത്തരം കാരണം നിൻ്റെ സാമിപ്യമില്ലാതെന്തു സുഖം.'ഇന്നലെ അച്ഛൻ്റെ കത്തുണ്ടായിരുന്നു. നീ നാട്ടിലേക്കു വരണം. ഇവിടെ തറവാട്ടുവളപ്പ് മുഴുവൻ കാട് പിടിച്ച് കിടക്കുകയാണ്. നീ വന്നിട്ട് വേണം എന്തെങ്കിലും ചെയ്യാൻ. ഞങ്ങൾ നിൻ്റെ ഏട്ടനെറ് അടുത്തേക്ക് പോവുകയാണ്. നിൻ്റെ എഴുത്തിനും വായനക്കും പറ്റിയ ഇടമാണ്.സമ്മതിക്കുമെന്നച്ഛൻ കരുതിയില്ല. പക്ഷേ എനിക്ക് സന്തോഷായി. വളരെക്കാലമായി നാട്ടിൽപ്പോയിട്ട്.കുട്ടിക്കാലത്ത് എന്നോ പൊയതാണ്.അവിടെ ചെന്നപ്പോൾ സന്തോഷായി. വളരെ പ്പഴക്കം ചെന്ന നാലുകെട്ട്.അടുക്കളക്കിനറ്റിൽ നിന്ന് വെള്ളം കോരാൻ തുടി. ഒരു വലിയകുളം. തറവാട് വളപ്പ് മുഴുവൻ കാടുകയറിക്കിടക്കുന്നു. വലിയ മാവും പ്ലാവും തെക്കും ആഞ്ഞിലിയും. പക്ഷികളുടെ കളകൂജനം. എനിക്കിഷ്ടായി ഇവിടെ നിൻ്റെ ഗന്ധം ഞാനറിഞ്ഞു. നിനക്കായി ഞാനീ ക്കാടൊരുക്കും. ആകാടിൻ്റെ നടുവിലൊരുവള്ളിക്കുടിലും. കാട്ടു പൊയ്കയും കളി ഊഞ്ഞാലും. നീ വരില്ലേ? ഞാൻ കാത്തിരിക്കും. വനദേവതയെ പ്രേമിച്ച കുറ്റത്തിനെന്നെ നാടു കിടത്തിയതല്ലേ? നിൻ്റെ സവിധത്തിലെക്കവർ ഓടിച്ചതല്ല ഓടിക്കയറിയതാണവർക്കി റി യില്ലല്ലോ? കുയിലിടെ പാട്ടുകേട്ട് മയിലിനൊപ്പം നൃത്തം ചെയ്ത് നമുക്കൊന്നിയ്ക്കാം. ഇന്നു രാത്രി നീ വരണം. ഞാൻ കാത്തിരിക്കും.
Sunday, May 3, 2020
ഭൂമി ആകെ ഒരു " കൊറോണാ സോണിൽ ". [ ലംബോദരൻ മാഷും തിരുമേനീം -115 ]" ഓ.. ഇന്ന് മാഷ് മാസ്ക്ക് ധരിച്ചാണല്ലോ വന്നത്. ""പിടിച്ചാൽ അയ്യായിരം രൂപാ പോക്കാ""അതിന് കോടതിയിൽ പോകാനും പറ്റില്ല.. അല്ലേ മാഷേ?""തിരുമേനീ ഈ പ്രവാസികളേയും അന്യസംസ്ഥാനത്തു കഴിയുന്നവരേയും ഇങ്ങട്ടു കൊണ്ടുവന്നാൽ! കേട്ടിട്ട് പേടിയാകുന്നു. തീരുമാനം മണ്ടത്തരമാണ് ""എന്തു വിഢിത്തമാണ് മാഷ് പറയുന്നത്. ഇതവരുടെ കൂടെ നാടല്ലേ? അവരെ സ്വന്തം പോലെ ഞങ്ങൾ സ്വീകരിക്കുകയല്ലേ വേണ്ടത് ""അതല്ല ഇവിടെ ഇപ്പോൾ ഒതുങ്ങി വന്നതേ ഒള്ളു അപ്പം പുതിയ വയ്യാവേലി... ""കഷ്ടമാണ് ഇങ്ങിനെ ചിന്തിക്കുന്നത്. കൊറോണക്ക് അതിർത്തിയില്ല ഭൂമി മുഴുവൻ ഇന്ന് ഒരു സോണിലാണ്.' കൊറോണാ സോൺ " അതിന് സമയമോ അതിർത്തിയോ നിശ്ചയിച്ചിട്ട് കാര്യമില്ല. സ്വന്തം പോലെ അവരേം സംരക്ഷിക്കണ്ടത് നമ്മുടെ കടമയല്ലേ? മൂന്നര ലക്ഷം അതിഥി തൊഴിലാളികളെ സ്വന്തം പോലെ നമ്മൾ സംരക്ഷിച്ചില്ലേ?""ഇപ്പത്തന്നെ പാപ്പരായ നമ്മൾ അതിനുള്ള ചെലവ് എങ്ങിനെ ഉണ്ടാക്കും""സന്തോഷായി ഇപ്പഴെങ്കിലും ഗവന്മേൻ്റിൻ്റെ ധനസ്ഥിതിയെപ്പറ്റി ചിന്തിച്ചല്ലോ? നന്നായി.ഇതിൽ രാഷ്ട്രീയം മറന്ന് അതിനു വേണ്ടതു കകണ്ടെത്തണ്ടതും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നമ്മുടെ എല്ലാം ചുമതലയാണ്. ചിലരുടെ പ്രതികരണം കണ്ടാൽ കേരളം പാപ്പരായതിൽ സന്തോഷിക്കുന്ന പോലെ തോന്നി. ദു:ഖം തോന്നുന്നു "" പാഴ്ച്ചെലവും ധൂർത്തും തിരുത്തണ്ടേ? ""വേണം ഒരു സംശയവുമില്ല അതിന് നെഗറ്റീവ് ആയ പ്രചരണം കൊണ്ട് വരുമാനത്തിനുള്ള സോഴ്സ് അടക്കുകയല്ല വേണ്ടത്. നമ്മുടെ കേന്ദ്ര ഗവന്മേൻ്റും, കേരള ഗവന്മേൻ്റും എത്രമാതൃകാപരമായാണ് ഇതിനെ പിടിച്ചുകെട്ടിയത്. അവിടെ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നമ്മൾ ഒന്നിച്ചു നിൽക്കണ്ട സമയമാണ്.മരുന്നുകൊണ്ടല്ല നമ്മളുടെ ശീലം കൊണ്ടാണ് ഈ മഹാമാരിയെ കീഴടക്കണ്ടത്. നമ്മൾ അതിജീവിക്കും മാഷേ."
.ശുദ്ധമായ വെളിച്ചെണ്ണ ഒരു ദിവ്യ ഔഷധം [നാലുകെട്ട് -241 ]തറവാട്ടിൽ വെളിച്ചണ്ണ ഉണ്ടാക്കുന്നതിലെ നിഷ്ക്രഷവലുതാണ്. നല്ല വിളഞ്ഞ തേങ്ങാ തിരഞ്ഞെടുക്കും. പൊതിച്ച് നാരു മുഴുവൻ മാറ്റി കൂട്ടിയിടും.പി റേറദിവസം അതിരാവിലെ പൊട്ടിച്ച് വെള്ളം കളഞ്ഞ് കമിഴ്ത്തിവയ്ക്കും. വെയിലാകുംമ്പഴേക്കും അതിനുള്ളിലെ വെള്ളം മുഴുവൻ വലിയും. അത് മലർത്തി വച്ച് വെയിൽ കൊള്ളിക്കും.വൈകിട്ട് നല്ലതുണികൊണ്ട് ഉൾവശം തുടച്ച് വൃത്തിയാക്കുന്നു. അതിൽ വീണപൊടികൾ മാറ്റാനും പൂപ്പൽ വരാതിരിയ്ക്കാനും ആണ് അങ്ങിനെ ചെയ്യുന്നത്.. മൂന്നാം ദിവസം ചിരട്ടയിൽ നിന്ന് കുത്തി എടുക്കാം. ഒരു ദിവസം കൂടി വെയിൽ കൊള്ളിച്ച് കൊപ്ര ചെറുതായി അരിഞ്ഞിട്ട് ഉണക്കണം.നല്ല ഉണക്കായാൽ ആട്ടി വെളിച്ചണ്ണ ആക്കാം. അതിരാവിലെ തന്നെ മില്ലിൽ എത്തിക്കും. മായം കൂടാതെ ആദ്യം തന്നെ ആട്ടിക്കിട്ടണം. അങ്ങിനെ ആട്ടി എടുത്ത വെളിച്ചണ്ണ വെയിലത്തു വയ്ക്കുന്നു. എന്തെങ്കിലും ജലാംശം അവശേഷിച്ചിട്ടുണ്ടങ്കിൽ മാറിക്കിട്ടാനാണതു്. അത് നല്ല തുണികൊണ്ട് മൂടിക്കെട്ടി രണ്ടു ദിവസം വയ്ക്കണം. നല്ല ശുദ്ധമായ തെളിഞ്ഞ വെളിച്ച എടുത്ത് ഭദ്രമായി അടച്ചു വച്ച് ഉപയോഗിക്കാം.ഇത് സിദ്ധൗഷധമാണന്ന് മുത്തശ്ശൻ പറഞ്ഞത് ഓർക്കുന്നു. കുളിക്കുമ്പോൾ തലയിലും ശരീരത്തിലും വെളിച്ചണ്ണ തേച്ചാണ് കുളിയ്ക്കുക. വായിൽ വെളിച്ചണ്ണ കവിൾക്കൊള്ളാൻ മുത്തശ്ശൻ പറയും.അതു പോലെ മൂക്കിലും ചെവിയിലും വെളിച്ചണ്ണ പുരട്ടാൻ ശ്രദ്ധിക്കാറുണ്ട്. ബാക്റ്ററീരിയയ്ക്കെതിരെ നല്ല ഔഷധമാണ് വെളിച്ചണ്ണ എന്ന് ഇന്ന് തെളിയിക്കപ്പെട്ടു.അന്താരാഷ്ട്ര കോർപ്പറേറ്റുകൾ അവരുടെ എണ്ണ വിൽപ്പനക്കു വേണ്ടി നമ്മുടെ പാവം വെളിച്ചണ്ണക്കെതിരെ പ്രചണ്ഡമായ പ്രചരണമാണ് അഴിച്ചുവിട്ടത്. പക്ഷേ ഇന്ന് അഗ്നിശുദ്ധി വരുത്തി വെളിച്ചണ്ണ തിരിച്ചു വന്നു കഴിഞ്ഞൂ.
Saturday, May 2, 2020
തേക്കിൻകാടിൻ്റെ ദുഖം (കീ ശക്കഥ I33]ആര് പുതുവാളോ? ആ തഴമ്പിച്ച കൈകൾ സാവധാനം എൻ്റെ തോളിൽ.ആ കണ്ണൂകളിൽ ദുഖം തളം കെട്ടിയിരിക്കുന്നു. വടക്കുന്നാഥൻ്റെ മുന്നിൽ ഈ ഇലഞ്ഞിത്തറയിൽ. എനിക്കും ദുഃഖമുണ്ട്. കഴിഞ്ഞ അമ്പത് വർഷം മുടങ്ങാതെ പൂരം കണ്ടതാണ്. പൂരം തൃശൂർക്കാരുടെ ജീവൻ്റെ ഭാഗമാണ്. ജീവിതത്തിൻ്റെ താളമാണ്. അത് മുടങ്ങുക. അസംഭവ്യം. പക്ഷേ അതും സംഭവിച്ചു.ഇലഞ്ഞിത്തറമേളത്തിൽ കാലങ്ങളായി കൊട്ടിത്തിമിർത്തകയ്യാണ്. ഞാൻ എഴുനേറ്റ് പുതുവാളിനെ കെട്ടിപ്പിടിച്ചു.ഇന്ന് രാവിലെ എത്തിയതാണ് ഒന്നും കഴിച്ചിട്ടില്ല.കഴിക്കാൻ തോന്നിയില്ല. മഠത്തിൽ നിന്നുള്ള വരവ് ഇലഞ്ഞിത്തറമേളവും ഇന്നില്ല. ഒരു വർഷത്തെ പൂരം കഴിഞ്ഞ് അതിൻ്റെ സുഖമുള്ള ആലസ്യം മാറിയാൽ അടുത്ത പൂരത്തിനുള്ള കേളികൊട്ട് മനസിൽ മുഴങ്ങിത്തുടങ്ങും, ഒരോ തൃശൂർക്കാരനും.പുതുവാളിൻ്റെ കൈ വിറക്കുന്നുണ്ട്ആ മെലിഞ്ഞ വൃദ്ധ വാർദ്ധക്യം, ചെണ്ടയുമായി കൊട്ടിക്കയറുമ്പോൾ ക്കണ്ടിട്ടില്ല. ചെറുപ്പക്കാരേക്കാൾ ആവേശമാണ്, ചുറുചുറുക്കാണ്.ഒരോ കാലവും കൊട്ടിക്കയറുമ്പോൾ ആ വലിയ പ്രകമ്പനത്തിനിടയിലും പുതുവാളിൻ്റെ കൊട്ടിൻ്റെ ശബ്ദം നമ്മൾ തിരിച്ചറിയും. പതിനഞ്ചു വയസിൽ തുടങ്ങിയതാണ്. ഈ വർഷം അമ്പതാമത്തെ പൂരം. ആ നടന പ്രഭുവിൻ്റെ മുമ്പിൽ കൊട്ടിക്കയറാനുള്ള അവസരം ഇന്നില്ല. ആ വൃദ്ധ നയനത്തിൽ നിന്നുള്ള കണ്ണീരിൻ്റനനവ്ഞാനറിഞ്ഞു.കഴിഞ്ഞ അമ്പതു വർഷമായി പുതു വാളിനു മുമ്പിൽ താളം പിടിച്ചിരുന്ന എനിക്കും ഇത് നഷ്ട്ടം തന്നെ. കാലം മാറിയാലും മാറ്റമില്ലാത്ത ഒന്നുണ്ടായിരുന്നു. തൃശൂർ പൂരം. ഇന്ന് പൂരം ഇല്ല. മഠത്തിൽ നിന്നുള്ള വരവും, ഇലഞ്ഞിത്തറമേളവും, കുടമാറ്റവും. വെടിക്കെട്ടുമില്ല.അങ്ങിനെ എത്ര നേരം കെട്ടിപ്പിടിച്ചു നിന്നു എന്നറിയില്ല.പുതുവാ എന്നെ സാവധാനം മാറ്റി നിർത്തി.അരയിൽ തിരുകിയ ആ ചെണ്ടക്കോലുകൾ പുറത്തെടുത്തു. ആ ഇലഞ്ഞിത്തറയിൽ കാലത്തിൻ്റെ ഗോപുരം തീർക്കാനുള്ള പുറപ്പാടാണ്. ആ മുഖത്ത് ഒരു പ്രത്യേക ചൈതന്യം. ആ കണ്ണുകൾ തിളങ്ങി.ആ ചെണ്ടക്കൊൽ കയ്യിൽ പിടിച്ച് ആ നടന പ്രഭുവിനെ വണങ്ങി. എൻ്റെ നെരേ തിരിഞ്ഞ് വണങ്ങി." ഇന്ന് അങ്ങ് എനിക്കു വേണ്ടി താളം പിടിക്കണം".ആ മാന്ത്രിക കൈകൾ താളത്തിൽച്ചലിച്ചു തുടങ്ങി. മേളത്തിൻ്റെ കാലങ്ങൾ ഒന്നൊന്നായി കൊട്ടിക്കയറിത്തുടങ്ങി. ദുഖം അടക്കി ഞാൻ താളം പിടിച്ചു.പുതുവാളിൻ്റെ ശരീരം വിറച്ചു തുടങ്ങി."ഒന്നു നിർത്തൂ "ആരു കേൾക്കാൻ. അദ്ദേഹം കൊട്ടിക്കയറി. ആ വായിൽ നിന്നും ചോര വാർന്നു. ആ ശരീരം ഒന്നാടി ഉലഞ്ഞു. ഞാൻ പിടിക്കുന്നതിന് മുമ്പ് ആ വൃദ്ധ ശരീരം വടക്കുന്നാഥന് മുമ്പിൽ തളർന്നുവീണു. വായിൽ നിന്നും ചോര അവിടെപ്പടർന്നു. അപ്പഴും ആ കയ്യിൽ ആ ചെണ്ടക്കോലുകൾ മുറുക്കെപ്പിടിച്ചിരുന്നു.പുതുവാളിൻ്റെ മടിയിൽ നിന്നും തെറിച്ചു പോയ ആ വിഷപ്പിപ്പതിച്ചത് എൻ്റെ മടിയിൽ." ചതിച്ചല്ലോ ഭഗവാനെ "എൻ്റെ ശബ്ദം ആ തേക്കിൻകാട്ടിൽ മുഴങ്ങി.
Friday, May 1, 2020
ഭാര്യയുടെ ദു:ഖം [ കീ ശക്കഥ-1 32 ]ഇന്ന് വാമഭാഗം ദു:ഖത്തിലാണ്. എന്താ കാരണം അ റി യില്ല. അവൾ ഒന്നും പറയുന്നില്ല." എന്തു പറ്റി നിനക്ക് ഒരു മൂഡോഫ്. ""ഇനിപ്പറഞ്ഞിട്ട് കാര്യമില്ല. ലോക് ഡൗൺ നീട്ടിയില്ലേ""നീ വിഷമിക്കാതെ.. എന്തിനും പരിഹാരം ഉണ്ടാക്കാം "അവളൊന്നു പരുങ്ങി. ഒന്നും പറയാതെ അടുക്കളയിലേക്ക്.ഈശ്വരാ.. ബന്ധുക്കൾക്കാർക്കെങ്കിലും ഈ മാഹാമാരി... ആകാതിരിക്കട്ടെ എന്നാലും ഇത്രയും ദൂ:ഖം - ഇരുപത്തിനാലു മണിക്കൂറും ഈ വീട്ടിനകത്ത് ഒന്നിച്ചിരിക്കുമ്പോൾ. ഒരാൾ മൂഡോഫ് ആയാൽ... എല്ലാവരേയും ബാധിക്കും.ഒന്നാമത് ആകെ ട ൻഷനിലാണ്.ഇതിനിടെയാണ് വീട്ടുകാരിയുടെ കണ്ണുനീർ."നിനക്ക് തലവേദന ഒന്നുമില്ലല്ലോ? തൊണ്ണക്കു വേദന.. പനി. അങ്ങിനെ എന്തെങ്കിലും ഉണ്ടങ്കിൽപ്പറയണം. ഉടനേ ഡോക്ട്ടറെക്കാണണം.""ഇതെന്തൊരു ശല്യം എനിക്കസുഖമൊന്നുമില്ല." അവളുടെ ദു:ഖം ദേഷ്യമായി മാറി. ഉടനെ പരിഹാരം കാണണം. അടുത്തുകൂടി ചോദിച്ചു മനസിലാക്കണം. ബന്ധുക്കൾ ക്കാർക്കും അസുഖം കൊണ്ടായിരിക്കരുതേ ഈ സങ്കടം. മനസുരുകി പ്രാർത്ഥിച്ചു. സാവധാനം അവളുടെ അടുത്തുചെന്നു. തൊളത്ത് കൈവച്ചു."എന്തായാലും പറഞ്ഞോളൂ.. ഈ ദു:ഖം മനസിൽ വച്ച് പുകച്ച് മറ്റ സുഖമൊന്നും ഉണ്ടാക്കി വയ്ക്കണ്ട.""ഞാൻ പറയട്ടെ "" പറയൂ ""അതേയ്.... എൻ്റെ സാരിക്ക് മാച്ചുചെയ്യുന്ന മാസ്ക്ക് വേണം. അതുപോലെ മാസ്ക്കിന് ചേർന്ന പൊട്ടും "
ഹം കമരേ മേം ബ ന്ത് ഹോം " [ കീശക്കഥ-13 0]വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി. സുനിത ക്ക് ക്കദ്ദേഹവുമായി അടുത്തിടപഴകാൻ പോലും അധികം സമയം കിട്ടാറില്ല. സ്നേഹസമ്പന്നനാണ്. പക്ഷേ സ്നേഹിക്കാൻ സമയിമില്ല. ഒരു രാഷ്ട്രീയക്കാരനുമായുള്ള വിവാഹം, ഒന്നു ശങ്കിച്ചതാണ്. പക്ഷേ അദ്ദേഹത്തിൻ്റെ നിസ്വാർദ്ധ പ്രവർത്തനങ്ങൾ മനസിൽ ഇടം നേടിയിരുന്നു. ആർക്ക് എന്തു പ്രശ്നമുണ്ടങ്കിലും ഓടി എത്തും.കലാലയ രാഷ്ട്രീയത്തിൽ തുടങ്ങിയതാണ് ഈ യാത്ര. സംശുദ്ധ രാഷട്രീയത്തിൻ്റെ പ്രതീകം. അന്നും അദ്ദേഹത്തിൻ്റെ തീപ്പൊരി പ്രസംഗങ്ങൾ ആണെന്നെ കൂടുതൽ ആകർഷിച്ചത്.അന്ന് ക്ലാസ് കട്ടു ചെയ്ത് പല ദിവസം പോയിട്ടുണ്ട് അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാൻ.പക്ഷേ വിവാഹത്തിനു ശേഷം. ആദ്യ രാത്രിയിലും ഒറ്റക്ക് വേണ്ടി വന്നു.. അദ്ദേഹം ക്ഷമ ചോദിച്ചാണ് പോയത്. വേഗം വരാമെന്നു പറഞ്ഞ്. എവിടെ, രണ്ടാം ദിവസമാണ് തിരിച്ചെത്തിയത്.പരിക്ഷീണനായി വന്ന അദ്ദേഹത്തെ എല്ലാ വരും കുറ്റപ്പെടുത്തി.രണ്ടായിരത്തഞ്ഞൂറു പേരുടെ ജീവിതത്തിൻ്റെ പ്രശ്നമായിരുന്നു, ആ സമരത്തിൻ്റെ ഒത്തുതീർപ്പ് ചർച്ച. പിറ്റേ ദിവസത്തെ പരത്തിൽ നിന്നാണറിഞ്ഞത് അദേഹത്തിൻ്റെ ഇടപെടലായിരുന്നു ആ സമര വിജയത്തിനാധാരം.അദ്ദേഹത്തോട് ഇഷ്ടം കൂടിയതേ ഒള്ളു. എല്ലാം സഹിക്കണം. അദ്ദേഹം എൻ്റെ മാത്രമല്ല. ആയിരക്കണക്കിന് പാവപ്പെട്ടവരുടെ കൂടെയാണ്.പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആവശ്യം അദ്ദേഹം നിരസിച്ചപ്പോൾ വിഷമം തോന്നി. അന്ന് മത്സരിച്ചങ്കിൽ ഇന്നദ്ദേഹം മന്ത്രി ആയിരുന്നു. ട്രയ്ഡ് യൂണിയൻ രംഗമാണ് ഇഷ്ടമെന്നു പറഞ്ഞപ്പോൾ പാർട്ടി വഴങ്ങുകയായിരുന്നു.പക്ഷേ ഇന്നദ്ദേഹം മിക്കവാറും വീട്ടിലുണ്ട്. ലോക്ക് ഡൗണിൽ പാർട്ടിയുടെ സൈബർ സെല്ലിൻ്റെ ചുമതല അദ്ദേഹത്തെ ഏ ൾപ്പിച്ചു. മടിച്ചാണങ്കിലും അദ്ദേഹം അതേറ്റെടുത്തു.ഐ.ടി.രംഗത്തെ എൻ്റെ ഉന്നത ക്വാളിഫിക്കേഷനും പാർട്ടി പരിഗണിച്ചിരുന്നു. സ്വന്തമായൊരു ജോലി എൻ്റെ സ്വപ്നമായിരുന്നു. അതിങ്ങിനെ ആയിആദ്യമൊക്കെ അദ്ദേഹം അസ്വസ്ഥനായിരുന്നു. പക്ഷേ പെട്ടന്നദ്ദേഹം സാഹചര്യവുമായി ഇണങ്ങി. ഞങ്ങളൊന്നിച്ചു നടത്തിയ പ്രവർത്തനം പാർട്ടിക്ക് അദ്ദേഹം വിചാരിച്ചതിലും എത്രയോ കൂടുതലായിരുന്നു എന്നദ്ദേഹം മനസിലാക്കി.ഞങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കൂടി. എല്ലാക്കാര്യങ്ങളും അന്യോന്യം ചർച്ച ചെയ്തു.ശാന്തമായ മനസും കൂടുംബത്തിലെ സ്നേഹമസൃണമായ അന്തരീക്ഷവും അദ്ദേഹത്തിൽ മാറ്റങ്ങൾ വരുത്തി.ഇന്നദ്ദേഹമാണ് പാർട്ടിയുടെ മുഴുവൻ സൈബർ ക്കാര്യങ്ങളും നോക്കുന്നതു് ഈ മഹാമാരിയുടെ സമയത്ത് ദൂരത്തിനതീതമായി സഞ്ചരിച്ച് ചിട്ടയായി അദ്ദേഹം കാര്യങ്ങൾ നിർവ്വഹിച്ചു. ഒരു കാലത്ത് കമ്പ്യൂട്ടർവൽക്കരണത്തിനെതിരേ സമരം ചെയ്ത പ്രത്യയശാസ്ത്രത്തിൻ്റെ മാറ്റം ഞാൻ കൗതുകത്തോടെ നോക്കി നിന്നു. എത്ര തിരക്കാണങ്കിലും അദ്ദേഹത്തിൻ്റെ മുഴുവൻ സമയ സാമിപ്യവും, ശാന്തമായ അന്തരീക്ഷവും എന്നിൽ എന്തെല്ലാമോ മാറ്റങ്ങൾ വരുത്തി. പിന്നെയാണറിഞ്ഞത് എൻ്റെ വയറ്റിൽ ജീവൻ്റെ ഒരു നാമ്പ് ഉടലെടുത്ത ന്ന്. അദ്ദേഹം ഒരു കൊച്ചു കുട്ടിയെ .പ്പോലെ തുള്ളിച്ചാടി. കലുഷമായി സംഘർഷഭരിതമായി ഓടിക്കൊണ്ടിരുന്ന ഞങ്ങളുടെ ജീവിതം പിന്നീട് ശാന്തമായി ഒഴുകിത്തുടങ്ങി.
Wednesday, April 29, 2020
"ഞങ്ങൾ ജയിച്ചു " [ ലംബോദരൻമാഷും തിരുമേനീം]" മാഷ് ഇന്ന് നല്ല മൂഡിലാണല്ലോ?" "ഞങ്ങൾ ജയിച്ചു തിരുമേനീ. അങ്ങിനെതങ്ങളുടെ ശമ്പളം പിടിച്ച് ഗവന്മേൻ്റ് ഉണ്ണണ്ട. "" എന്ത് മാഷ് പറയുന്നത് എനിക്കു മനസിലാകുന്നില്ല.""ഞങ്ങൾ ആ ഓർഡർ കത്തിച്ചപ്പോൾ നിങ്ങൾ കളിയാക്കിയില്ലേ ഇപ്പം എന്തായി. കോടതി ഞങ്ങൾക്ക് അനുകൂലമായി വിധിച്ചു ","മാഷേ ആരോടാണ് ഈ യുദ്ധം! ഇവിടെ ലക്ഷക്കണക്കിനാളുകൾക്കാണ് ഈ മഹാമാരി കാരണം തൊഴിൽ നഷ്ടം. ആകെ ഒന്നരക്കോടി ജനങ്ങൾക്ക്. ആയിരക്കണക്കിന് ബിസിനസുകാരാണ് കത്തുപാള എടുത്തത്. ജീവിതത്തിൻ്റെ നാനാതുറകളിലുള്ളവരും കഷ്ടപ്പെട്ടുകയാണ്. എന്നാലും അവരെല്ലാം അവരാൽ കഴിയുന്ന എല്ലാ സഹായവും ഈ മാരിയെ പ്രതിരോധിക്കാൻ ഒപ്പം നിൽക്കുന്നു. ഒരു മനസോടെ. അപ്പഴാണ് നിങ്ങളുടെ ഒരു ആറു ശതമാനം! കഷ്ടം.""എന്നാലും ഇത്ര മുഷ്ക്ക് പാടില്ല. ഇപ്പോൾ കോടതിയിൽ തോറ്റ പ്പൊൾ സമാധാനമായില്ലേ?""ഈ സാഹചര്യത്തിൽ ഏറ്റവും നല്ല " സെയ്ഫ് സോണിൽ " ആണ് അദ്ധ്യാപകർ .ഒരു പണിയും എടുക്കണ്ട ശമ്പളം അകൗണ്ടിൽ എത്തും. പക്ഷേ നിങ്ങളിൽ ഭൂരിഭാഗവും ഈ രോഗ പ്രതിരോധ പ്രവർത്തനത്തിൽ ഒപ്പമുണ്ട്. പക്ഷേ ഈ കേ മം പറയുന്ന ഒരു ചെറിയ വിഭാഗത്തിൻ്റെ പ്രവർത്തി കൊണ്ട് എല്ലാവരും മോശക്കാരായി ""ഞങ്ങൾ പ്രതിപക്ഷ യൂണിയനാണ് സർക്കാരിൻ്റെ ധിക്കാരം തങ്ങൾ സഹിക്കില്ല"" മാഷെ എനിക്കതിലെ രാഷ്ട്രീയം അറിയില്ല. താത്പ്പര്യവുമില്ല. ഇപ്പം അതു ചർച്ച ചെയ്യണ്ട സമയവുമല്ല. ഇനി അങ്ങിനെ ആണന്നു വയ്ക്കൂ. പൊതുജനങ്ങൾക്ക് വേണ്ടിയാണല്ലോ രാഷ്ട്രീയം. ഈ നിലപാടിന് ഇന്ന് കേരളത്തിൽ ഒരു ഹിതപരിശോധന നടത്തൂ.. അപ്പോൾ അറിയാം ഒരു ശതമാനം പോലും കാണില്ല നിങ്ങളുടെ കൂടെ "" തിരുമേനിക്ക് രാഷ്ട്രീയം അറിയില്ല.അതാണ് ഇങ്ങിനെ ഒക്കെ സംസാരിക്കുന്നത്"."എനിക്കറിയില്ല മാഷേ നിങ്ങളിപ്പറയുന്ന രാഷ്ട്രീയം. ഒരു രാഷ്ട്രീയപ്പാർട്ടി ഒരു നയം പ്രഖ്യാപിക്കുമ്പോൾ ചുരുങ്ങിയത് തങ്ങളുടെ അണികളെ എങ്കിലും ബോദ്ധ്യപ്പെടുത്താൻ കഴിയണം..""ഞാൻ തർക്കിക്കാനില്ല.ഞാൻ പോകുന്നു."മാഷ് ഈമാസ്ക്ക് ധരിച്ചു പുറത്തിറങ്ങിയാൽ മതി. ചുരുങ്ങിയത് വൈറസിനെ തടയാനെങ്കിലും പറ്റും., മറ്റു വിഷപ്രസരണത്തിന് പറ്റിയില്ലങ്കിലും "
Tuesday, April 28, 2020
മാംഗല്യം [കീ ശക്കഥ- 13o ]ഒന്നിച്ചു പഠിച്ചത് അഞ്ചു വർഷം.പ്രേമിച്ചു നടന്നത് ഒരു വർഷം. ഒരു വർഷത്തിനു ശേഷം വിവാഹ നിശ്ചയം. അവൾ അടുത്ത സംസ്ഥാനത്ത്. യാത്രാ വിലക്കിന് സ്പെഷ്യൽ സാഗ്ഷൻ. എൻ്റെ ആശുപത്രിയിൽ സൗജന്യ സേവനത്തിനു തയാർ.ഇവിടെ വന്നപ്പോൾ ഇരുപത്തിനാലു ദിവസം ക്വാറൻ്റയിൽ. അവൾ ജോയിൻ ചെയ്ത ദിവസം സംശയത്തിൻ്റെ പേരിൽ എനിക്ക് ക്വാറൻ്റയിൻ. ഇന്നലെ ജോയിൻ ചെയ്തു. രണ്ടു പേരും സ്പെഷ്യൽ ഐ.സി.യുവിൽ. ദേഹമാസകലും മുൻകരുതൽ ഡ്രസ് ധരിച്ച്.മാസ്ക്കും ധരിച്ച് ഇടക്ക് കിട്ടിയ സമയം ആശുപത്രിയിലെ പ്രെയർ റൂമിൽ വച്ച് അന്യോന്യം മാലയിട്ടു. താലികെട്ടി. സാക്ഷിയായി ഡോക്ടർമാരും നഴ്സുമാരും. അപ്പോൾത്തന്നെ ഞങ്ങൾ രണ്ടു പേരും വീണ്ടും ഐസിയുവിലേക്ക് രോഗികൾക്ക് സാന്ത്വനവുമായി.
Monday, April 27, 2020
കൊറോണക്ക് നന്ദി - ഓസോൺ സുഷിരം അടയുന്നു....സുര്യൻ്റെ മാരകമായ അൾട്രാവയലറ്റ് രശ്മികൾ തടഞ്ഞു നിർത്തി ഭൂമിയെ കാക്കുന്ന പ്രകൃതിദത്തമായ മാന്ത്രികക്കുടയിൽ വിള്ളൽ വീണിരുന്നു പത്തു ലക്ഷം കിലോമീറ്റർ വിസ്തീർണ്ണമുണ്ട് ആ വിള്ളലിന്.ഹൈഡ്രോക്ലോറോ പ്ലൂറോ കാർബൺ മുതലായ അന്തരീക്ഷ മലിനീകരണത്തിൻ്റെ അതിപ്രസരത്തിൻ്റെ അനന്തരഫലം. അതു കൊണ്ടുണ്ടായ പകർച്ചവ്യാധികളും മാറ്റും നമ്മൾ കണ്ടില്ലന്നു നടിച്ചു. നമ്മൾ നന്നാവാൻ തയാറല്ല എന്നുറച്ചു.തങ്ങളുടെ ജീവൻ വരെ തുലാസിലാക്കിക്കൊണ്ട് ഈ ഭീകര വൈറസ് അഴിഞ്ഞാടിയപ്പോൾ മനുഷ്യന് അനുസരിക്കണ്ടി വന്നു. അവൻ പേടിച്ച് വീട്ടിൽ ഒളിച്ചപ്പോൾ ക്രമേണ അന്തരീക്ഷ മലിനീകരണം കുറഞ്ഞു. അവൻ പോലുമറിയാതെ. മാരകപ്രഹര ശേഷിയുള്ള ഓസോൺ പാളി അടഞ്ഞുതുടങ്ങി.കൊറോണ ക്ക് നന്ദി...ചിലപ്പോൾ ഇതു കൊണ്ടു തന്നെ ഈ മാരക രോഗം അപ്രത്യക്ഷമായേക്കാം. നമുക്ക് പ്രത്യാശിക്കാം....
Friday, April 24, 2020
ഇപ്പം ഒരു വേളി കഴിച്ചാലോ?സ്ത്രീധനം വാങ്ങില്ല. തീരുമാനിച്ചതാണ്. പക്ഷേ വേളി ച്ചെലവ് താങ്ങാൻ പറ്റുന്നില്ല. നമ്മുടെ വേളിക്ക് എത്ര ദിവസത്തെ ചടങ്ങുകൾ! അയനിയൂണ് വേളിക്ക് തലേ ദിവസം. പിറ്റേ ദിവസം വേളി, പിന്നെ കുടിവയ്പ്പ്. പിന്നെ മുതക്കുടി.ഇപ്പോൾ അതൊന്നും പോരാഞ്ഞിട്ട് അയനിയൂണിനും തലേ ദിവസം ഒരു വടക്കേ ഇൻസ്യൻ ഇറക്കുമതി, മൈലാഞ്ചിക്കല്ല്യണം. ചെലവ് മാത്രമല്ല. എത്ര പേരുടെ മെനക്കേടാണ്. ഇനി ഇതൊക്കെക്കഴിഞ്ഞാലൊ.ബന്ധുവീട്ടിലെ വിരുന്ന് യാത്ര. നമുക്ക് മാത്രമല്ല നമ്മുടെ ബന്ധുക്കൾ ളേ കൂടി കഷ്ടപ്പെടുത്തുന്ന ചടങ്ങുകൾ.ഇപ്പോൾ വേളികഴിക്കാൻ തീരുമാനിച്ചു.ഈ കൊറോണക്കാലത്ത്.രണ്ടു തുളസിമാലയുടെയും മഞ്ഞച്ചരടിൽ കോർത്ത ഒരു താലിയുടെയും ചെലവ് മാത്രം.ഏറ്റവും ആർഭാടമായാൽ ഇരുപത് പേർക്ക് സദ്യ.പക്ഷേ സാമൂഹിക അകലം മാത്രം നിർബ്ബന്ധിക്കുത്..........
തത്തമ്മയുടെ ശാപം [കീ ശക്കഥ-128 ]എന്നെ മനസിലായോ? ഞാൻ പിങ്കി. അഞ്ചു വർഷം മുമ്പ് എൻ്റെ അമ്മയിൽ നിന്ന് നിങ്ങളെന്നെ വേർപെടുത്തി. എന്നിട്ട് കൂട്ടിലടച്ചു.അന്ന് എൻ്റെ അമ്മത്തത്തമ്മ എത്ര ദിവസം നിങ്ങളുടെ വീടിനു ചുറ്റും പറന്നു നടന്ന് കെഞ്ചി. നിങ്ങളുടെ മനസലിഞ്ഞില്ല. നല്ല കാഞ്ചന കൂടുണ്ടായിട്ടോ ഭക്ഷണം തന്നിട്ടൊ ആയില്ല. സ്വാതന്ത്ര്യം വേണം. ഒരു ദിവസം കൂട് പകുതി തുറന്നപ്പഴേ ഞാൻ രക്ഷപെട്ടു. പക്ഷേ എന്നെ എൻ്റെ കൂട്ടർ കൂട്ടത്തിൽ കൂട്ടിയില്ല. സ്വന്തം അമ്മ പോലും. എനിക്കു ദുഷ്ടരായ മനുഷ്യരുടെ ഗന്ധമുണ്ട് പോലും. മനുഷ്യൻ എന്ന ഭീകര വൈറസിൻ്റെ സാമിപ്യമാണ് എന്നെ ഈ സ്ഥിതിയിലെത്തിച്ചത്ഇന്ന് നിൻ്റെയും അവസ്ഥ ഇതു തന്നെ. ഭീകര രൊഗത്തിൻ്റെ വൈറസ് നിങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നു സംശയിച്ചപ്പഴേ നിങ്ങളെ മുറിക്കുള്ളിലിട്ട് പൂട്ടി. സ്വന്തക്കാരേയും അമ്മയേയും മക്കളെ ..യും പോലും കാണാനനുവദിക്കാതെ. ഇപ്പോൾ പാരതന്ത്ര്യത്തിൻ്റെ വിഷമം നിങ്ങൾക്കു് മനസിലായിരിക്കും. നിങ്ങളുടെ മുറിയുടെ ഈജനൽ ക്കമ്പിയിൽ ഇരിക്കുന്ന എന്നെ കൊല്ലാൻ നിനക്കു തോന്നുന്നുണ്ടാകും. നിങ്ങൾക്കതു പറ്റില്ല. നിങ്ങളുടെ മാത്രം സ്ഥിതിയല്ലിത്. മനുഷ്യരാശിയുടെ മുഴുവൻ സ്ഥിതിയാണിത്.എല്ലാവരും ഞങ്ങളെ ഉപദ്രവിച്ചിട്ടേ ഉള്ളു. നിങ്ങൾ എന്നേക്കൊണ്ട് ഭഗവാൻ ശ്രീരാമചന്ദ്രൻ്റെ കഥ പറയിപ്പിച്ചില്ലേ? ആ കഥ മുഴുവൻ ദു:ഖത്തിൻ്റെ കഥയായത് എന്തുകൊണ്ടെന്ന് അന്നു നിങ്ങൾക്കു മനസിലായില്ല. എൻ്റെ ദു:ഖവും വേദനയും മുഴുവൻ കവി അറിയാതെ ഞാനതിൽ ചാലിച്ചിരുന്നു. ഞങ്ങളുടെ ചിറകരിഞ്ഞ് കൂട്ടിലിട്ട് നിങ്ങളുടെ ഒക്കെ ഭാവി ഫലം അറിയാൻ നിങ്ങൾ ഞങ്ങളേ ഉപയോഗിച്ചു.ഇന്ന് നിങ്ങളുടെ ശരിക്കുള്ള ഭാവി ഞാൻ പറയാം. കേൾക്കാൻ ധൈര്യമുണ്ടങ്കിൽ..ഈ ഭൂമിയുടെ അവകാശികൾ നിങ്ങൾ മാത്രമാണ ന്നു നിങ്ങൾ ധരിച്ചു. എന്നിട്ട് നിങ്ങൾ ഭൂമിദേവിയെക്കൂടി ചതിച്ചു.അതിൻ്റെ തിരിച്ചടി ആണിത്.ഈ ആവാസ വ്യവസ്തിതിയിലെ മററ വകാശികൾ നിങ്ങളുടെ നാട്ടിൽ സ്വതന്ത്രമായി നടക്കുമ്പോൾ നിങ്ങൾ വീടിനുള്ളിൽ പൂട്ടിയിടപ്പെട്ടു. കാട്ടാനകളും, മാനുകളും നാട്ടിൽ സ്വയിരവിഹാരം നടത്തുന്നു.ഇതു ഞങ്ങളുടെ ശാപമാണ്.ഒരു പക്ഷിപ്പനി വരുമ്പോൾ കൂട്ടത്തോടെ നിങ്ങൾക്കു വേണ്ടി ഞങ്ങളെ നിങ്ങൾ കൊന്നൊടുക്കി. അതുപോലെ ആണ് നിങ്ങളുടെ ഇന്നത്തെ അവസ്ഥ. ഇതു ഭൂമിദേവിയുടെ ശാപമാണ്.പക്ഷേ നിങ്ങൾ ഭയപ്പെടണ്ട. നിങ്ങൾ അകത്തായപ്പോൾ തങ്ങൾ രക്ഷപെട്ടു. കാടും പുഴകളും രക്ഷപെട്ടു. ജലവും വായുവും ശുദ്ധമായി.ഈ ജയിൽവാസത്തിൽ മനസു നൊന്ത് നിങ്ങളുടെ ദുഷ്ചെയ്തികളിൽ പശ്ചാത്തപിച്ച് സ്വയം മാറാൻ തയാറായാൽ ഇനിയും നിങ്ങൾക്ക് രക്ഷപെടാം. സ്വയം ചിന്തിക്കൂപിങ്കിത്തത്തമ്മ ചിറകടിച്ചു പറന്നു പോയി.
Thursday, April 23, 2020
"നാരായണൻ നായർ വക " [കീ ശക്കഥകൾ - 127]സാക്ഷാൽ കൃഷ്ണഭഗവാനെ ത്തൊഴുതു വണങ്ങി. പ്രധാന പ്രതിഷ്ഠയാണ്. ക്ഷിപ്രപ്രസാദി. പ്രദ ക്ഷിണം വച്ചു.ഉപ ദൈവങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട് അവിടെ. ഗണപതി ഭഗവാനാണ് ആദ്യം. എല്ലാ ശ്രീ കോവിലിൻ്റെ മുമ്പിലും മൂർത്തി യുടെ പേരെഴുതാ വച്ചത് ഭാഗ്യമായി. സർവ ചാരാചരങ്ങളേയും സൂചിപ്പിക്കുന്ന മുപ്പത്തിമുക്കോടി ദൈവങ്ങളിൽ ചില വ മാത്രമേ ഉപ ദൈവ പ്രതിഷ്ഠ പതിവുള്ളു.പ്രദിക്ഷിണം വച്ച് അഗ്നി കോണിൽ എത്തിയപ്പോൾ അവിടെ അതി മനോഹരമായൊരു ശ്രീകോവിൽ.നല്ല ടൈൽസ് ഇട്ട് മോടിപിടിപ്പിച്ചിരിക്കുന്നു. അതിൽ കുടികൊള്ളാനുള്ള ഭാഗ്യം ആർക്കാണോ?അവിടേയും എഴുതി വച്ചിട്ടുണ്ട്." നാരായണൻ നായർ " .വക എന്നും കൂടി ഉണ്ടത്രേ. അത് കാലപ്പഴക്കം കൊണ്ട് മാഞ്ഞു പോയതാ. സങ്കൽപ്പം മനസിലായില്ല. അപ്പഴാണ് മേ ശാന്തി അതിലേ വന്നത് ഈ "നാരായണൻ നായരുടെ 'മൂലമന്ത്രം ഏതാ.
Wednesday, April 22, 2020
ഭഗവാനെന്തിന് ക്വാറൻ്റ് യി ൻ ക്രീശക്കഥ-126 ]ആരും വരുന്നില്ല. ശാന്തം. മേശാന്തി മാത്രം. പൂജ ച്ചടങ്ങുകൾ പലതും വെട്ടിക്കുറച്ചു. അത്യാവശ്യം മാത്രം.മേശാന്തിയോട് ചോദിക്കാനാരുമില്ല. അങ്ങേരും തോന്നിയപോലെ. പാവം.കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്ര കാലം എനിക്കു വേണ്ടി സേവനം നടത്തിയിട്ടും രക്ഷപെട്ടില്ല.ഭക്തരില്ലങ്കിൽ ഭഗവാനില്ല. പക്ഷേ ഇന്ന് ഭക്തിയുടെ പ്രകടനത്തിന് കുറവുണ്ടന്നേ ഒള്ളൂ. ഇന്നലെ വരെ എന്ത് ബഹളമായിരുന്നു. ഭക്തരുടെ നേരിട്ടു വന്നുള്ള ആവശ്യം കേട്ടു മടുത്തു. ശത്രുസംഹാര പൂജ വരെയുണ്ട്. ഈ കൊട്ടേഷൻ തരുന്നവരേ അല്ലങ്കിലും പണ്ടേ എനിക്ക് പുഛമാണ്. ഇനി സ്വാർത്ഥതയിലൂന്നിയ ഭക്തി. കഴിഞ്ഞ ദിവസം ഒരു മുത്തശ്ശി തൻ്റെ പേരക്കുട്ടിയേയും കൊണ്ട് ഇവിടെ വന്നു. പേരക്കുട്ടിയുടെ കൂട്ടുകാരനും ഉണ്ടു് ഒപ്പം. മുത്തശ്ശിക്ക് ശരിക്ക് കണ്ണുപിടിക്കില്ല.ഉണ്ണിയൂടെ തലയിൽ കൈ വച്ച് ഇവന് നന്നായി വരണേ എന്നു പ്രാർത്ഥിച്ചു. അവസാനം ആണ് മനസിലായത് പേരക്കുട്ടിയുടെ കൂട്ടുകാരൻ്റെ തലയിലാണ് കൈവച്ചിരുന്നതെന്ന്. ക്ഷമിക്കണം ഭഗവാനെ ഇവനല്ല നല്ലതു വരണ്ടത്. എൻ്റെ പേരക്കുട്ടിക്കാണ്.അങ്ങിനെ തിരുത്തി. വീണ്ടും പ്രാർത്ഥിച്ചു. ഇത്തരത്തിലുള്ള ഭക്തി നിന്നപ്പോൾത്തന്നെ സമാധാനമായി.പാൽപ്പായസത്തിൻ്റെ ഗുണനിലവാരം കുറഞ്ഞതിന് പാവം മേശാന്തിയെ എൻ്റെ മുമ്പിലിരുന്നു ചീത്ത പറഞ്ഞ ഭക്തരുണ്ട്, ഒരു ദിവസം ഇവർ നിവേദിക്കുന്ന പായസവും പാൽപ്പായസവും ഞാനങ്ങട്ട് കഴിച്ചു എന്നു വയ്ക്കൂ.അന്ന് നിൽക്കും എനിക്കുള്ള വഴി പാട്. മനസിൽ അചഞ്ചലമായ ഭക്തിയുള്ള വേറൊരു കൂട്ടർ ഉണ്ട്. അവർ എൻ്റെ അടുത്തു വരാറില്ല.അവർക്കു വേണ്ടി പ്രാർത്ഥിക്കാറുമില്ല. ലോകസമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നവർ. അവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നിക്കന്നു. പക്ഷെ ഇന്ന് മാറ്റം വന്നു. ലോകം മുഴുവൻ രക്ഷപെടാൻ പ്രാർത്ഥിക്കുന്നവർ അനവധി. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ മഹാമാരി ഒന്നു മാറിക്കിട്ടാൻ മറന്നുരുകി പ്രാർത്ഥിക്കുന്നവർ ., എല്ലാവരും കൂടി എന്നേയും ക്വാറൻ്റെ യി നി ൽ ആക്കിയിരിക്കുകയാണ്. അദൃർ ശ്യ നായ എന്നെ അവർക്ക് വിശ്വാസമാണ്. പക്ഷേ രൂപമില്ലാത്ത ആ കൊലയാളിയെ പേടിയാണ്. നിശബ്ദനായി ആരിലൊക്കെ അവൻ പ്രവേശിക്കുമെന്നറിയില്ല. സിഹജീവികളെ എല്ലാവർക്കും പേടിയാണ്. സംശയമാണ്. ലോകരക്ഷക്കും ദുഷ്ട നിഗ്രഹത്തിനുമാണ് ഞാനവതരിക്കാറുള്ളത്.കൽഘിയുടെ ഒരംശാവതാരമാണ് ഇതെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. ഭയപ്പെട്ടതില്ല. നല്ല വൃത്തിയും ശുദ്ധിയും മനസ്സിനും ശരീരത്തിനും വന്നാൽ ഇതു കുറഞ്ഞു തുടങ്ങും.അതു പോലെ ഭൂമിയും, വായുവും, ജലവും ശുദ്ധമാകുമ്പോൾ ഇത് തന്നെ പൊയ്ക്കൊള്ളും. ഇപ്പോൾത്തന്നെ മാറ്റം കണ്ടുതുടങ്ങി. ഈ വിഷബീജം കലുഷമായ മനുഷ്യരാശിയെ ശുദ്ധീകരിക്കാനുള്ള ഒരു ഒറ്റമൂലിയായി കണ്ടാൽ മതി. പക്ഷേ അതിന് കുറേ നിരപരാധികളെ ബലി കൊടുക്കണ്ടി വന്നു. അവൻ്റെ അവതാരലക്ഷ്യം പൂർത്തി ആയാൽ അവൻ തന്നെ അപ്രത്യക്ഷനായിക്കൊള്ളും.
Tuesday, April 21, 2020
മുത്തശ്ശാ അച്ചുവിൻ്റെ യാത്ര നടക്കില്ല [ അച്ചു ഡയറി- 342 ]മുത്തശ്ശാ അച്ചു ഈ വർഷം നാട്ടിലേയ്ക്ക് വരുന്ന മോഹം ഉപേക്ഷിച്ചു. ടിക്കറ്റ് ക്യാൻസൽ ചെയ്തു.ഈ കോ വിഡ് പ്രശ്നം മാറിയാൽത്തന്നെ വിമാന സർവ്വീസ് തുടങ്ങാൻ താമസിക്കും. അപ്പഴേക്കും അച്ചുവിന് സ്ക്കൂൾ തുറക്കും. സങ്കടായിനാട്ടിൽ മാമ്പഴക്കാലമല്ലേ?കഴിഞ്ഞ തവണ മാവിൻ്റെ ചുവട്ടിൽപ്പോയി അണ്ണാറക്കണ്ണൻ വീഴ്ത്തിത്തരുന്ന മാമ്പഴം പറുക്കി എടുക്കും. അവിടെ വച്ചുതന്നെ കടിച്ചു പറിച്ച് തിന്നും. എന്നിട്ട് മാങ്ങയണ്ടി അവിടെത്തന്നെ എറിയണം. എന്തിനെന്നറിയോ മുത്തശ്ശന് അതവിടെക്കിടന്ന് മുളച്ച് മാവുണ്ടാകാനാ. ഇത്തവണ പാച്ചുവിനെ കൂടെക്കൊണ്ടുപോകാമെന്നവനെ മോഹിപ്പിച്ചതാ. ഒന്നും നടക്കില്ല.. അതുപോലെ അവനെ പൂരം കാണിയ്ക്കണമെന്നുണ്ടായിരുന്നു.അതും നടക്കില്ല.ഇതിനിടെ പൂരം വരെ ഉപേക്ഷിച്ചു എന്നു കേട്ടു.അത് കഷ്ടായിപ്പോയി. ഒരു കാര്യത്തിൽ നന്നായി. ആളുകൾ കൂടിയാൽ ഇത് പെട്ടന്ന് പകരും. ഇപ്പോൾ ലോകത്ത് ഏറ്റവും നന്നായി കോവി ഡിനെ മെരുക്കിയത് നമ്മുടെ കേരളത്തിലാണ്.' ഇനി കുഴപ്പം ഉണ്ടാക്കണ്ട. പാച്ചുവിന് നാട്ടിലെ കാഴ്ച്ചകൾ അത്ഭു പ്പെടുത്തുമായിരുന്നു. അമ്മാത്തെ തട്ടുമ്പുറത്ത് അവൻ്റെ മിക്കി മൗസ് ഉണ്ടന്നു പറഞ്ഞിരുന്നു. അതുപോലെ ചെറിയ ഡിനോസർ അതു പോലെ സ്പൈഡർ.എല്ലാം അവന് കാണിച്ചു കൊടുക്കണ ന്നു വിചാരിച്ചതാണ്. അതുപോലെ അവൻ എലിഫെൻ്റിനെ കണ്ടിട്ടില്ല.ഇവിടെ ന്യൂയോർക്കിൽ കേരളത്തിലെപ്പോലെ ശ്രദ്ധിക്കാൻ പറ്റിയില്ല.വൈകിപ്പോയി. ഇപ്പം മാറ്റം വന്നു പക്ഷേ ഞങ്ങൾ ഇവിടെ ശ്രദ്ധിക്കുന്നുണ്ട്. പുറത്തിറങ്ങാറില്ല. പാച്ചൂന് വരെ അതിൻ്റെ ഗൗരവം അറിയാം. സ്പൈസർമെനെറ്മാസ്ക്കും ധരിച്ച് കൊറോണ ക്കെതിരായ യുദ്ധത്തിലാണ് കക്ഷി.
മുത്തശ്ശാ അച്ചുവിൻ്റെ യാത്ര നടക്കില്ല [ അച്ചു ഡയറി- 342 ]മുത്തശ്ശാ അച്ചു ഈ വർഷം നാട്ടിലേയ്ക്ക് വരുന്ന മോഹം ഉപേക്ഷിച്ചു. ടിക്കറ്റ് ക്യാൻസൽ ചെയ്തു.ഈ കോ വിഡ് പ്രശ്നം മാറിയാൽത്തന്നെ വിമാന സർവ്വീസ് തുടങ്ങാൻ താമസിക്കും. അപ്പഴേക്കും അച്ചുവിന് സ്ക്കൂൾ തുറക്കും. സങ്കടായിനാട്ടിൽ മാമ്പഴക്കാലമല്ലേ?കഴിഞ്ഞ തവണ മാവിൻ്റെ ചുവട്ടിൽപ്പോയി അണ്ണാറക്കണ്ണൻ വീഴ്ത്തിത്തരുന്ന മാമ്പഴം പറുക്കി എടുക്കും. അവിടെ വച്ചുതന്നെ കടിച്ചു പറിച്ച് തിന്നും. എന്നിട്ട് മാങ്ങയണ്ടി അവിടെത്തന്നെ എറിയണം. എന്തിനെന്നറിയോ മുത്തശ്ശന് അതവിടെക്കിടന്ന് മുളച്ച് മാവുണ്ടാകാനാ. ഇത്തവണ പാച്ചുവിനെ കൂടെക്കൊണ്ടുപോകാമെന്നവനെ മോഹിപ്പിച്ചതാ. ഒന്നും നടക്കില്ല.. അതുപോലെ അവനെ പൂരം കാണിയ്ക്കണമെന്നുണ്ടായിരുന്നു.അതും നടക്കില്ല.ഇതിനിടെ പൂരം വരെ ഉപേക്ഷിച്ചു എന്നു കേട്ടു.അത് കഷ്ടായിപ്പോയി. ഒരു കാര്യത്തിൽ നന്നായി. ആളുകൾ കൂടിയാൽ ഇത് പെട്ടന്ന് പകരും. ഇപ്പോൾ ലോകത്ത് ഏറ്റവും നന്നായി കോവി ഡിനെ മെരുക്കിയത് നമ്മുടെ കേരളത്തിലാണ്.' ഇനി കുഴപ്പം ഉണ്ടാക്കണ്ട. പാച്ചുവിന് നാട്ടിലെ കാഴ്ച്ചകൾ അത്ഭു പ്പെടുത്തുമായിരുന്നു. അമ്മാത്തെ തട്ടുമ്പുറത്ത് അവൻ്റെ മിക്കി മൗസ് ഉണ്ടന്നു പറഞ്ഞിരുന്നു. അതുപോലെ ചെറിയ ഡിനോസർ അതു പോലെ സ്പൈഡർ.എല്ലാം അവന് കാണിച്ചു കൊടുക്കണ ന്നു വിചാരിച്ചതാണ്. അതുപോലെ അവൻ എലിഫെൻ്റിനെ കണ്ടിട്ടില്ല.ഇവിടെ ന്യൂയോർക്കിൽ കേരളത്തിലെപ്പോലെ ശ്രദ്ധിക്കാൻ പറ്റിയില്ല.വൈകിപ്പോയി. ഇപ്പം മാറ്റം വന്നു പക്ഷേ ഞങ്ങൾ ഇവിടെ ശ്രദ്ധിക്കുന്നുണ്ട്. പുറത്തിറങ്ങാറില്ല. പാച്ചൂന് വരെ അതിൻ്റെ ഗൗരവം അറിയാം. സ്പൈസർമെനെറ്മാസ്ക്കും ധരിച്ച് കൊറോണ ക്കെതിരായ യുദ്ധത്തിലാണ് കക്ഷി.
Monday, April 20, 2020
ബ്യൂട്ടി പാർലർ [കീ ശക്കഥ - 1 24]ഈ മോഹനഗരത്തിൽ നിന്ന് ഒരു തിരിച്ചു പോക്ക് ഇല്ല. നല്ല ശമ്പളം.നാഗരികതയുടെ മാദക സൗന്ദര്യം വയസ് നാൽപ്പതു കഴിഞ്ഞു. സൊസൈറ്റിയിലെ സ്റ്റാറ്റസ് നിലനിർത്താൻ ജീൻസും ടീ ഷർട്ടും ആക്കി. പരമ്പരാ ഗ ത വസ്ത്രങ്ങൾ ഒഴിവാക്കി. സുന്ദരമായ ചുരുണ്ട മുടി സ്റ്റർന്തൻ ചെയ്തു. കളർ ചെയ്ത് മനോഹരമാക്കി.ഷാമ്പുവും കണ്ടീഷനറും മുടിയുടെ രൂപം തന്നെ മാറ്റി. പതിവായി ഫേഷ്യൽ ചെയ്യും, പുരികം ത്രഡ് ചെയ്യും. നെയിൽ പൊളിഷും ലിഫ്റ്റിക്കും നിർബന്ധം.സൗന്ദര്യ വർദ്ധക സാമഗ്രികൾക്ക് തന്നെ എത്ര രൂപയാ മുടക്കിയിരുന്നത്. ഈ മഹാമാരിയുടെ പ്രഭാവം അവിടുന്ന് ഒരു തിരിച്ചു പോക്ക് അനിവാര്യമാക്കി.നാട്ടിൽ അദ്ദേഹത്തിൻ്റെ തറവാട്ടിലേക്ക്. ജാഡകളില്ലാത്ത ലോകം.ആദ്യമൊക്കെ കുറേ വിഷമിച്ചു അഡ്ജസ്റ്റ് ചെയ്യാൻ. പതുക്കെ പതുക്കെ എൻ്റെ മാറ്റം ഞാനറിഞ്ഞു. നീലീ ഭ്രം ഗാദി എണ്ണ തേച്ചുള്ള കളി.ഷാമ്പുവും കണ്ടീഷണറു മില്ല. നല്ല ചെമ്പരത്തി താളി.ഏലാദികേരമോ ധന്വന്തരം തൈല മോമേത്ത് തേയ്ക്കും. സോപ്പുപയോഗിക്കില്ല.ഏലാ ദി ചൂർണ്ണം, രക്തചന്ദനം, മഞ്ഞൾ, വാകപ്പൊടി. സോപ്പിനു പകരം. നെയിൽ പോളീഷും ലിപ്സ്റ്റിക്കുമില്ല. കയ്യിലും കാലിയും മൈലാഞ്ചി. വളരെക്കാലം കൂടി സെററ് മുണ്ടുടുത്തു.തലയിൽ തുളസിപ്പൂവും മുക്കൂററിയും ചൂടി. കണ്ണാടി നോക്കുമ്പോൾ ഞാൻ തന്നെ ഞട്ടി. എന്തൊരു മാറ്റം.നാളെ മോളു വരും. കൊളേജ് ഹോസ്റ്റലിൽ നിന്ന്. അന്നു ബാംഗ്ലൂർ വച്ചു കണ്ടതാ. വന്ന പാടെ ഓടി എൻ്റെടുത്തേക്ക്. അവൾ ഞട്ടിപ്പോയി. അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. സെറ്റുമുണ്ടുടുത്ത് ചന്ദനവും സിന്ദൂരവുമണിഞ്ഞ്, തലയിൽ തുളസിപ്പൂ ചൂടി ആ മനോഹരമായ മുടിയിൽ നരകയറിയിരിക്കുന്നു"മാർവലസ്... എന്തു ചെയ്ഞ്ചാണ് മമ്മി. ഒരു ദേവതയുടെ കൂട്ടുണ്ട് എനിക്കിഷ്ടായി. അവൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
Sunday, April 19, 2020
ഞാനും ഒരു കണിമംഗലത്തുകാരനായി [കീശക്കഥ - 1 2 3]കമ്പനിക്കും ലോക്ക് ഔട്ട്. വേഗം നാട്ടിലേയ്ക്ക് പോന്നു.ഭീമമായ ശമ്പളവുമായി ഞങ്ങൾ അവിടെ അർമ്മാദിച്ചിരുന്ന കാലം ഇന്ന് പേടിപ്പെടുത്തുന്ന ഒരു ഓർമ്മയാണ്.മുതിർന്ന ഹോട്ടലുകളിലെ കൊതിയൂറുന്ന ആഹാരങ്ങൾക്കായിരുന്നു അന്നു കൂട്ടതൽ ചെലവ്. വൈകുന്നേരമായാൽ ബാംഗ്ലൂരിലെ വിവിധ ഹോട്ടലുകളിൽ ഊഴമിട്ട് പൊയ്ക്കൊണ്ടിരുന്നു. രാത്രി വളരെ വൈകി വീട്ടിലെത്തും. അമിതമായ ആഹാരത്തിൻ്റെ മടുപ്പിൽ ഉറക്കം പോയ രാത്രികൾ. ആഹാരം ദഹിക്കാനും, ഉറങ്ങാനും, അസിഡിറ്റിക്കും, ഗ്യാസിനും ഒക്കെ പ്രത്യേകം ഗുളികകൾ. വൈകി ഉണരുന്ന ദിനങ്ങൾ. രാവിലത്തെ ദിനചര്യ ഒക്കെ തെറ്റി.വലിയ ഐ.ടി.കമ്പനിക്കുള്ള അടിമപ്പണിക്ക് പതിവു യാത്ര.കമ്പനി ക്യാൻ്റീനിൽ സൗജന്യ ഭക്ഷണം. ഉച്ചക്കും ഇടസമയങ്ങളിലും. ഒരോ ഒരു മണിക്കൂർ ഇടവിട്ട് ചായ മേശപ്പുറത്തുവരും. ജോലികഴിഞ്ഞ് മടുത്ത് എത്തുമ്പോൾ രാത്രി ആകും. ഒരു സെക്കൻ്റ് ഷോക്ക് പോയാലോ? ഒന്നും വയ്ക്കാൻ സമയമില്ല അത്താഴം ഹോട്ടലിൽ നിന്ന്. അന്നും പതിവുപോലെ. ഇതിനിടെ കൂട്ടുകാരുടെ ട്രീറ്റ്. പിന്നെ അവർക്ക് ഞങ്ങൾ കൊടുക്കുന്ന ട്രീറ്റ്. മിക്കതും രാവേറെ വൈകുന്നത്. അമിതാഹാരം, വ്യായാമമില്ലായ്മ്മ പല അസുഖങ്ങളും ഓടി എത്തി. ഇടക്കിടക്കുള്ള ആശുപത്രി സന്ദർശനവും ശീലമായി.നാട്ടിലെത്തിയപ്പോൾ ആദ്യം വിഷമമായിരുന്നു.പിന്നെപ്പിന്നെ രസമായിത്തുടങ്ങി. നല്ല ഫ്രഷ് ആയ ആഹാരം, ശുദ്ധവായു, ശുദ്ധജലം പുറമേ അച്ഛൻ്റെയും അമ്മയുടേയും സുരക്ഷിത കവചം. നല്ല ഉറക്കം. നല്ല വ്യായാമം. നാട്ടുമ്പുറത്തിന്നെ നന്മകളിലേക്ക്. അതിൻ്റെ നിഷ്ക്കളങ്കതയിലേക്ക്. പാതിശമ്പളത്തിൽ ജോലി ചെയ്യുമ്പഴും ക്യാഷ് മിച്ചം. ക്രഡിറ്റ് കാർഡിൻ്റെ ഖനം കുറഞ്ഞു കുറഞ്ഞു വന്നു. മനസുകൊണ്ട് ഈ മഹാമാരിക്ക് നന്ദി പറഞ്ഞ ദിനങ്ങൾ. ഒരു കാര്യം ഉറപ്പായി എനിക്കിനി എൻ്റെ ഈ മനോഹര ഗ്രാമം ഉപേക്ഷിക്കാൻ വയ്യ. ഇന്ന് ഞാനും ഒരു കണിമംഗലത്തുകാരനായോ എന്നു സംശയം.
ഉലു മാങ്ങാ ഭരണി. [ നാലുകെട്ട് -240 ]നല്ല ചീനഭരണികൾ തറവാടിൻ്റെ സ്വത്താണ്. പണ്ട് പര ദേ ശി ക്കച്ചവടക്കാരിൽ നിന്നും കുരുമുളകും, അടയ്ക്കയും ഒക്കെ ക്കൊടുത്തു വാങ്ങിയതാണന്നു മുത്തശ്ശൻ പറഞ്ഞറിയാം. ചില ഭരണിയിൽ ചീനക്കാരുടെ വ്യാളിയുടെ രൂപം കാണാം. കടുമാങ്ങക്കും., ഉലുവ മാങ്ങയക്കും, ഉപ്പുമാങ്ങയ്ക്കം പ്രത്യേകം ഭരണികളാണ് ഉപയോഗിക്കാറ്.ശർക്കര ഇട്ടു വയ്ക്കുന്ന ഭരണിക്കു ചുറ്റും കയർ വരിഞ്ഞ് സുരക്ഷിതമാക്കിയിരിക്കും.സാധാരണ ഉലുവ മാങ്ങയാണ് കേടാകാൻ കൂടുതൽ സാദ്ധ്യത. അതിന് ഏറ്റവും നല്ല ഭരണിയാണുപയോഗിക്കുക. നല്ല നാട്ടുമാങ്ങ പാകമായാൽ മാവിൻ്റെ ചുവടു മുഴുവൻ ഉഴുതുമറിക്കും. എന്നിട്ടാണ് മാങ്ങാ പറിക്കുക.താഴെ വീഴുമ്പോൾ മാങ്ങാപൊട്ടാതിരിക്കാനാണങ്ങിനെ ചെയ്യുന്നെ. പറിച്ച മാങ്ങാ അസ്സലായി കഴുകി എടുക്കും. എന്നിട്ട് അതിൻ്റെ രണ്ടു വശവും പൂളും. പക്ഷേ വേർപെടുത്തില്ല.അതു പോലെ മാങ്ങയുടെ ഞ ട്ട് ചെത്തില്ല. അതിൻ്റെ ചെന നഷ്ടപ്പെടാൻ പാടില്ല. അത് ചീനഭരണിയിൽ ഇടും. കല്ലൂപ്പ് വൃത്തിയാക്കിയത് മുകളിൽ വിതറും. പിന്നെയും മാങ്ങ. ഉപ്പ് എന്നിവ ഇടവെട്ടിട്ട് ഭരണി നിറക്കുന്നു. ഭദ്രമായി അടച്ചു വയ്ക്കുന്നു.ഒരാഴ്ച കഴിഞ്ഞ് ആണ് അതിൻ്റെ കൂട്ട് ശരിയാക്കുക. നല്ലവത്തലുമുളക് ഞ ട്ട് കളഞ്ഞ് നന്നായി വെയിലത്ത് ഉണക്കി എടുക്കും. എന്നിട്ട് മുളക് അരക്കല്ലിൽ അരച്ചെടുക്കുകയാണ് പതിവ്. നല്ല വെണ്ണ പോലെ അരയ്ക്കും.ഉലുവ വറത്തു പൊടിച്ച് ഏതാണ്ട് മുളകിൻ്റെ അത്രയും തന്നെ അതും ചേർക്കും. അന്ന് പെട്ടിക്കായ മാണ് കിട്ടുക. അത് ചെറുകഷണങ്ങളാക്കി നല്ലണ്ണയിൽ വറത്തെടുക്കും. അതും പൊടിച്ചു ചേർക്കും. വലിയ മരം കൊണ്ടുള്ള തോണിയാണ് അതിന് ഉപയോഗിക്കുക.അതിൽ ഭ ര ണി യിലെ മാങ്ങാ ഇട്ട് കൂട്ട് ചെർത്ത് നന്നായി ഇളക്കി യോജിപ്പിക്കുന്നു.ഇത് ഈ ചീനഭരണിയിലേയ്ക്ക് തന്നെ ഇടുന്നു.ഭരണിയുടെ മുക്കാൽ ഭാഗമേ നിറക്കൂ.അതിന് മുകളിൽ നല്ലണ്ണ ഒഴിക്കുന്നു. എന്നിട്ട് അടച്ചു വച്ച് നല്ലമെഴുകു കൊണ്ട് സീലുചെയ്യുന്നു.. നല്ല ഭരണിയാണങ്കിൽ ഇത് കേടുകൂടാതെ എത്ര കാലം വേണമെങ്കിലും ഇരിക്കും
Saturday, April 18, 2020
ലഹരി [കീശക്കഥകൾ - 1 2 3]മദ്യത്തിനുള്ള ക്യൂവിൽ ആണ്.ഒരു മാസത്തിനു ശേഷം വീണ്ടും. അകലം പാലിച്ച്.കഴിച്ചിട്ട് ഒരു മാസമായി. ആദ്യമൊക്കെ കൈ വിറച്ചു.പിന്നെ പിന്നെ ഭ്രാന്തു പിടിച്ച പോലെ.. ക്രമേണ കുട്ടികളുകളി ചിരിയും വീട്ടുകാരിയുടെ സന്തോഷവും ഞാൻ ശ്രദ്ധിച്ചു. കുട്ടികളുടെ കൂടെക്കളിച്ചു. ഒന്നിച്ച് നാടൻ പാട്ടുകൾ പാടി.ആ ദാരിദ്രവും ഞങ്ങൾ ഒന്നിച്ചാസ്വദിച്ചു.പക്ഷേ വീണ്ടും ആ വിലക്കപ്പെട്ട കനി മുമ്പിൽ.ഒ രു മണിക്കൂർ കഴിഞ്ഞു. കയ്യിൽ ആകെ അഞ്ഞൂറു രൂപാ.കൗണ്ടറിനോടടുത്തപ്പോൾ നിയന്ത്രിക്കാൻ പറ്റിയില്ല. ചില്ലു ഗ്ലാസിൽ ഐ സി ട്ട് തണുപ്പിച്ച്... ഹാവൂ.. ഇനിയും മൂന്നു പേർ മുമ്പിൽ. മനസിനെ നിയന്ത്രിക്കാൻ പറ്റിയില്ല. മുമ്പിലെ രണ്ടു പേരേം തള്ളി നീക്കി എൻ്റെ കൈകൗണ്ടറിലേക്ക്. പെട്ടന്ന് ബലിഷ്ടമായ ഒരു കൈ എന്നെ മാറ്റി നിർത്തി. ആ നിയമ പാലകൻ എൻ്റെ കയ്യിലിരുന്ന അഞ്ഞൂറു രു പാ പിടിച്ചു വാങ്ങി. അകലം ലംഘിച്ചതിന് പിഴ. രസീത് പൊക്കറ്റിലിട്ടു തന്നു."സാർ. പ്ലീസ്"കുട്ടികളുടെ പൊട്ടിച്ചിരികേട്ടാണുണർന്നത്.വീട്ടുകാരിക്കു ചുറ്റും കൂടിയിരുന്നു പാട്ടു പാടിക്കളിക്കുന്നു. അവർ ഓടി വന്ന് കട്ടിലിൽക്കയറി. ശരീരത്തിൽ കെട്ടി മറിഞ്ഞുഎനിക്കിനി ഈ ലഹരി മതി.
Wednesday, April 15, 2020
മുത്തശ്ശാ അച്ചൂൻ്റെ ഫ്രണ്ടിന് കൊറോണയേ ഇഷ്ടാ [അച്ചു ഡയറി- 328 ]അച്ചുവിന് അമേരിക്കയിലും ലോക്ക് ഡൗണായി. പുറത്തിറങ്ങാറില്ല. അച്ഛനും അമ്മയും പാച്ചുവും എപ്പഴും അടുത്തുണ്ട്. മുമ്പ് സ്കൂൾ വിട്ടുവന്നാൽ ഉടനെ അച്ചുകൂട്ടുകാരുടെ കൂടെ കളിയ്ക്കാൻ പോകുമായിരുന്നു. ഏട്ടൻ്റെ കൂടെ കളിയ്ക്കാൻ കാത്തിരിക്കുന്ന പാച്ചുവിനെപ്പറ്റിച്ച്. അവന് സങ്കടം വരും. പക്ഷേ ഇന്നങ്ങിനെ അല്ല എപ്പഴും അച്ചു അവൻ്റെ കൂടെക്കളിക്കും.അച്ചുവിന് നാട്ടിൽ ഒരു ഫ്രണ്ടുണ്ട്. കേശു'.വാര്യരു കുട്ടിയാണ്. നാട്ടിൽ ചെന്നപ്പോൾ അമ്പലത്തിൽ പോകുമ്പോൾ എന്നും കാണും. ഒരു "മൂഡി " ആയിട്ടേ അവനെക്കണ്ടിട്ടുള്ളു. ഇടക്ക് ഇവിടുന്ന് അവന് വീഡിയോ കോൾ ചെയ്യാറുണ്ട്. അവൻ്റെ അമ്മയാ എടുക്കാറ്. എന്നിട്ട് അവനു കൊടുക്കും. ചിലപ്പോൾ അവൻ പെട്ടന്നു വയ്ക്കും അച്ഛൻ വരുന്നുണ്ട് എന്നു പറഞ്ഞ്. ഇന്ന് വിളിച്ചപ്പോൾ അവൻ നല്ല സന്തോഷത്തിലാണ്. അവൻ്റെ അച്ഛൻ ലിക്വറിന് "അഡിക്റ്റ് " ആയിരുന്നു.എന്നും വെള്ളമടിച്ച് വീട്ടിൽ വന്നു ബഹളം. അമ്മ ഒന്നു ചിരിച്ചിട്ട് കുറേ ആയി.എന്നാൽ വെള്ളമില്ലാത്ത സമയത്ത് അച്ഛന് എന്തു സ്നേഹമാണന്നോ?ഇപ്പോൾ ഇവിടെ ലോക്ക് ഡൗൺ ആണ്. ലിക്കർ കിട്ടാനില്ല. പുറത്തിറങ്ങാൽ പറ്റില്ല. ആദ്യ കുറേ ദിവസം വലിയ പ്രശ്നമായിരുന്നു.എന്നാൽ ഇപ്പോൾ അച്ഛന് നല്ല മാറ്റം വന്നു.അമ്മ ചിരിച്ചു തുടങ്ങി. അമ്മ മനോഹരമായി പാടും. അച്ഛൻ നന്നായി തബല വായിക്കും. ഇടക്കു വച്ച് നിന്നു പോയ തൊക്കെ ത്തുടങ്ങി. എപ്പഴും ഞങ്ങൾ മൂന്നു പേരും ഒന്നിച്ച്.ചിരിച്ചു കളിച്ച്.ഒന്നിച്ചടുക്കളയിൽക്കയറും. പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ അച്ഛന് സങ്കടം വരും. ഞങ്ങൾ വിഷയം മാറ്റും. ഇന്നലെ ഒരടുക്കളത്തോട്ടത്തിൻ്റെ പണിയിലായിരുന്നു.അച്ചൂ എനിക്കിപ്പം കൊറോണയെപ്പേടിയല്ല ഇഷ്ടമാ.അവൻ്റെ സന്തോഷം കണ്ടപ്പോൾ അച്ചൂ നും സന്തോഷായി. ഇനികൊ റോണാ മാറിയാലും നാട്ടിൽ ലിക്കർ വേണ്ടായിരുന്നു.
വിവാദം "വ്യവസായം [ ലംബോദരൻ മാഷും തിരുമേനീം _ 112 ]" എന്നാലും എൻ്റെ തിരുമേനീ ആ "സ്പ്രി ഗൾ" കമ്പനിയുടെ കാര്യം ""ഹാ.. മാഷോ? ലോക്ക് ഡൗൺ പിൻവലിച്ചില്ല മാഷേ.. ഇന്നെന്താ മാഷ ടെ പ്രശ്നം ""പ്രതി പക്ഷ നേതാവിൻ്റെ ആരോപണം. നമ്മുടെ ആരോഗ്യ വിവരങ്ങൾ ആഗോള കമ്പനിക്ക് വിറ്റു എന്നാ പറയുന്നേ ""മനുഷ്യൻ്റെ ജീവൻ രക്ഷിക്കാനും, ചികിത്സ കിട്ടാനും, വിശപ്പകറ്റാനും വേണ്ടി അഹോരാത്രം പണി എടുക്കുകയാണ് നമ്മുടെ ഭരണാധികാരികൾ.അതിനിടെ ഈ വിവാദം വേണോ?""അതിനെപ്പറ്റി പത്തു ചോദ്യങ്ങളാ പത്ര സമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് ചോദിച്ചത് "" അദ്ദേഹം പ്രതിപക്ഷ നേതാവല്ലേ? പത്രക്കാരെ വിളിച്ച് ആരോപണം വിളമ്പാതെ ഈ വലിയ മുന്നേറ്റത്തിൻ്റെ ഒപ്പം നിന്ന് ഭരണാധികാരികളെ അതിൻ്റെ ഗൗരവം (ഉണ്ടെങ്കിൽ) ധരിപ്പിച്ച് തിരുത്തുകയായിരുന്നില്ലേ കരണീയം "" ഈ "വിവാദ "വ്യവസായം ജനങ്ങൾ മടുത്തു. പണ്ട് ഒരു വില്ലേജ് ഓഫീസിൽ നിന്നും ഒരു സ്ഥലത്തിൻ്റെ മാപ്പ് ചോർന്നു എന്നു പറഞ്ഞ് ഓഫീസറെ സസ്പ്പൻൻ്റ് ചെയ്തത് ഓർക്കുന്നു. ശത്രുരാജ്യത്തിൻ്റെ ചാരൻ എന്നു വരെ പറഞ്ഞു. ആ സമയത്ത് ഗൂഗിൾ മാപ്പിൽ ഏതൊരു പൗരനും ഇതെടുക്കാവുന്നതേ ഒള്ളു എന്നത് അന്നു മറന്നു. സാറ്റലൈറ്റ് മിഖാന്തിരം ആർക്കും നമ്മുടെ സ്വാകാര്യത മുഴുവൻ ഒപ്പിയെടുക്കാനാവും. നമ്മൾ തന്നെ സോഷ്യൽ മീഡിയയിലൂടെ നമ്മുടെ എല്ലാ വിവരവും പരസ്യപ്പെടുത്താറില്ലേ?" എന്നു പറഞ്ഞാൽ തെറ്റു കണ്ടാൽപ്പറയണ്ടേ?""ലോകം മുഴുവൻ നമ്മുടെ ഈ രോഗത്തിനെതിരെയുള്ള പ്രവർത്തനത്തെ പ്രകീർത്തിക്കുമ്പോൾ, ഒരു വലിയ സമൂഹം മുഴുവൻ മനസുകൊണ്ടും ശരീരം കൊണ്ടും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായിപ്പൊ രാ ടുമ്പോൾ എന്നും രാവിലെ എഴുനേറ്റ് പത്രക്കാരെ വിളിച്ച് കുറ്റം മാത്രം പറയണ്ട സമയമല്ലിപ്പൊൾ. നമുക്ക് ഒന്നിച്ചു നിന്ന് പ്രവർത്തിക്കാം. നമ്മൾ അതിജീവിക്കും
Saturday, April 11, 2020
" അജയിൽ മെത്തഡോളജി "മുമ്പ് ഐ.ടി.കമ്പനികൾ അവരുടെ പ്രോജക്റ്റ് കംപ്ലീറ്റ് പ്ലാൻ ചെയ്ത് അതിനനുസരിച്ചേ തുടക്കമിടൂ. അതു് ഒരു വർഷമായാലും രണ്ടു വർഷമായാലും. പക്ഷേ ഇന്നതിനു മാറ്റം വന്നു.പ്രൊജക്റ്റ് ആരംഭിച്ച് മുമ്പോട്ടു പോവുക. ചിലപ്പോൾ ഇടക്ക് വച്ച് ഡീ വിയേഷൻ വേണ്ടി വന്നേക്കാം. അങ്ങിനെ വന്നാൽ അതിനനുസരിച്ച് അതിൻ്റെപ്ലാൻ മാററും. അതിനാണ് " അജയിൽ മെത്തഡോളജി " എന്നു പറയുന്നത്.ഇന്ന് ഞാനും അങ്ങിനെ ആയിരിക്കുന്നു. ആകണ്ടിവന്നു .ഒരു വർഷത്തെ പരിപാടികൾ കാലേകൂട്ടി പ്ലാൻ ചെയ്യും. അണുവിട മാറാതെ അതുപോലെ മുമ്പോട്ടു പോകും. ഒരു വിധം തടസങ്ങൾ ഒക്കെ മറി കിടക്കും. പക്ഷേ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു. കോവിഡ് നമ്മുടെ നമ്മുടെ ഭാവി പ്ലാനുകളൊക്കെ തകിടം മറിച്ചു. എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു. എല്ലാം തകർത്തെറിഞ്ഞു." ജീവനുണ്ടങ്കിലേ ജീവിതമൊള്ളു". നമുക്കീ നിമിഷത്തിൽ ജീവിക്കാം. നമ്മൾ മറികിടക്കും ഈ മഹാമാരിയേ....
പാച്ചുവിൻ്റെ ഓൺലൈൻ ക്ലാസ് [ അച്ചു ഡയറി-341]മുത്തശ്ശാ അച്ചുവിനും പാച്ചൂനും ഇപ്പം ഓൺലൈൻ ക്ലാസാണ്. അവൻ്റെ ക്ലാസുതുടങ്ങി.അച്ചു ശ്രദ്ധിക്കുന്നുണ്ട്. അവൻ ചിലപ്പോൾ വീഡിയോ ഗയിമിലേക്ക് പോകും." സബ് ട്രാക്ഷൻ " ആണ് പഠിപ്പിക്കുന്നത് സ്ക്രീനിൽ മൂന്ന് കപ്പ് ഐസ് ക്രീം തെളിഞ്ഞു വരും. സ്ട്രോബറി, ചോക്ലേറ്റ്, വാനില.ആദ്യം ശരിയുത്തരം പറയുന്നവർക്ക് സ്ട്രോബറി. രണ്ട് ചോക്ലേറ്റ്, മൂന്ന് വാനില. മൂന്നു സമ്മാനമേ ഒള്ളു.ടീച്ചറുടെ ചോദ്യം. എല്ലാ വീടുകളിലും കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്."നിങ്ങളുടെ കയ്യിൽ 20 ഡോളർ ഉണ്ട്.അതിൽ മൂന്ന് സോളർ ചിലവായി. ബാക്കി എത്ര?"പാച്ചൂന് ഏറ്റവും ഇഷ്ടം സ്ട്രോബറി ആണ്. അവൻ ഉത്സാഹത്തോടെ വേഗം ഉത്തരം പറഞ്ഞു. അവൻ്റെ കൂട്ടുകാരൻ അർജുനനും ഏതാണ്ട് ഒപ്പം. ടീച്ചർ അർജുനന് സ് ട്രോബറി.അച്ചുവിന് ചേക്ലേറ്റ്. കുഴപ്പായി. അവൻ ഉറക്കെ ക്കരഞ്ഞ് വാശി പിടിച്ചു.അവന് സ്ട്രോബറി വേണം. ഇത് റിയലല്ല. ഇമ്മാ ജിനേഷൻ മാത്രമാണന്ന് ടീച്ചർ പറയുന്നുണ്ട്. ആരു കേൾക്കാൻ. അവൻ വയലൻ്റായി ത്തുടങ്ങി.അച്ചു സമാധാനിക്കാൻ നോക്കി."ടീച്ചർ പറ്റിച്ചതാ, എനിക്കാ സ്ട്രോബറി കിട്ടണ്ടത്. അതവനു കൊടുത്തു."അച്ചു പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. എവിടെ.അവൻ്റെ വാശി കരച്ചിലായി.അവൻ്റെ കണ്ണീരു കണ്ടപ്പം അച്ചൂ നും വിഷമായി.അച്ചു കിച്ചനിൽപ്പോയി.ഫ്രിഡ്ജ് തുറന്നു. ഭാഗ്യംസ്ട്രോബറി ഉണ്ട്.ഒരു കപ്പ് എടുത്ത് അവന് കൊടുത്തു. അവന് സന്തോഷായി. പകുതി കഴിച്ച് ബാക്കി അച്ചൂ വിന് നീട്ടി. അവനോട് തന്നെ കഴിച്ചോളാൻ പറഞ്ഞു. അവൻ അതു മുഴുവകഴിച്ചു."എന്നാലും ടീച്ചർ സ്ട്രോബറി അർജുനന് കൊടുത്തല്ലോ? "അച്ചു ന്ചിരി വന്നു.
Wednesday, April 8, 2020
ക്വാറൻ്റയിനിൽ. .ഒരു കാലാന്തര യാത്ര [കീ ശക്കഥകൾ 12 o]മഹാനഗരത്തിലെ ആർഭാടപൂർണ്ണമായ കത്തഴിഞ്ഞ ജീവിതത്തിൽ നിന്നൊരു മോചനം വേണം. കുറേ നാളായി മോഹിക്കുന്നു. ഇങ്ങിനെ ഒക്കെ അർമാദിച്ചു നടക്കുമ്പഴും എൻ്റെ ഉള്ളിൽ ആ പഴയ ഉണ്ണി തന്നെയാണ്. അതിനിടെ ഉർവശീശാപം പോലെ ആ മഹാമാരി നാടു മുഴുവൻ പടർന്നു്. ഞങ്ങൾ നാട്ടിലെക്ക്. സ്വന്തം അച്ഛനമ്മമാരുടെ അടുത്ത്.ഒന്നിച്ച് തീരുമാനിച്ചതാണ് .ഇനി മുതൽ."വർക്ക് അററ് ഹോം. ഇവിടെ വന്നപ്പോൾ 24 ദിവസത്തെ ക്വാറൻ്റയിൻ .പഴയ തറവാടിൻ്റെ ചിട്ടകളിലേക്ക് തിരികെ പ്പൊക്കണം.അത് ഈ മഹാമാരിയേ നേരിടാൻ എന്തുമാത്രം പ്രയോജനപ്പെടും. അപ്പോൾ ആ വിഷയം എൻ്റെ പ്രബന്ധത്തിൻ്റെ ഒരു വിഷയം മാത്രമായിരുന്നു എനിക്ക്.നാട്ടിൽ വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പഴേ എൻ്റെ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു.അമ്മയുടെ സ്നേഹവും അച്ഛൻ്റെ കരുതലും ഞാനറിഞ്ഞു. ഞാൻ ജനിച്ചു വളർന്ന തറവാട് ഞാൻ അത്ഭുതത്തോടെ നോക്കി. ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മുടെ ഇ മ്യൂണിറ്റി പവ്വർ കൂട്ടണം. അതിന് പഴയ രീതിയിലേക്കുള്ള മടക്കയാത്രക്ക് എൻ്റെ ശരീരവും മനസും ഞാൻ പാകപ്പെടുത്തി.ഇന്നു മുതൽ ഞാൻ പഴയ ഉണ്ണിയാകും. ജോലിക്ക് തടസമില്ലാതെ തന്നെ. അതിരാവിലെ ഏഴരവെളുപ്പിന് എഴുനേൽക്കും. കുളത്തിൽപ്പോയി നീന്തിക്കുളിയ്ക്കും.പരദേവതക്കുംമുല്ലയ്ക്കൽത്തേവർക്കും നിത്യേന പൂജയുണ്ട്.ആ ചുമതല ഞാൻ ഏറ്റെടുത്തു.സമാവർത്തനത്തിനു ശേഷം ഊരി വച്ച പൂണൂൽ ഞാൻ വീണ്ടും അണിഞ്ഞു.ഭ സ്മം കുഴച്ച് സന്ധികളിലും നെറ്റിയിലും മാറത്തും തൊട്ടു.ശരീരത്തിലെ നീർക്കെട്ടു വലിച്ചെടുക്കാൻ ഭസ്മത്തിൻ്റെ കഴിവ് തെളിയിക്കപ്പെട്ടതാണ്. ചന്ദനം നെറ്റിയിൽ തൊടുമ്പോൾ തലയിലേക്ക് ഒരു തണുപ്പ് അരിച്ചു കയറും.പിന്നെ ഓംകാരമന്ത്രത്തോടെ ഉള്ള മെഡിറ്റേഷനിൽ മനസും ശരീരവും ശുദ്ധമായി.പത്മ സനത്തിലെ മെഡിറ്റേഷൻ ആദ്യം ബുദ്ധിമുട്ടായിരുന്നു. പക്ഷേ മറികടന്നു.അപ്പഴേക്കും അമ്മ കുളിച്ചു വന്നിരിക്കും.ഈറനുടുത്ത് മുക്കൂറ്റിയും പത്തൂവും ചൂടി അമ്മ വരുമ്പഴേ ആ സാന്നിദ്ധ്യംനമ്മൾ അറിയും. നിവേദ്യത്തിനുള്ള പായസവും, നേദ്യവും അമ്മയാണ് ഉണ്ടാക്കുക. ഭഗവതിക്ക് ഗുരുതിയും തൃമധുരവും ഉണ്ടാക്കി വച്ച് അമ്മ മാല കെട്ടാൻ പോകും. നാമം ജപിച്ചു കൊണ്ടാണ് ഈ പണികൾ ഒക്കെ എടുക്കുക. ഇന്നുവരെ അമ്മ ഒരു പരാതി പറയുന്നത് ഞാൻ കേട്ടിട്ടില്ല. അഷ്ടദ്രവ്യ ഗണപതി ഹോമത്തിലൂടെ ഉള്ള ധൂമ ചികിത്സ വായുവിലെ ബാക്റ്റീരിയ യെ അകറ്റി അന്തരീക്ഷം ശുദ്ധമാക്കിയിരുന്നുപൂജ കഴിയുമ്പോൾ ഏഴു മണി ആകും. ഇനി സൂര്യനമസ്ക്കാരമാണ്. മുത്തശ്ശൻ 101 നമസ്കാരമാണ് പതിവ്.ആദ്യം പന്ത്രണ്ടിൽ തുടങ്ങാം. ക്രമേണ 101 - ൽ എത്തിക്കാം. മുല്ലയ്ക്കലെ തെക്കുവശത്ത് ഒരു തറയൂണ്ട്. അത് ചാണകം കൊണ്ട് മെഴുകി വൃത്തിയാക്കിയിരിക്കും. അവിടെ കിഴക്കോട്ട് അഭിമുഖമായാണ് സൂര്യനമസ്ക്കാരം. സൂര്യഭഗവാൻ്റെ സ്വർണ്ണ നിറമുള്ള കിരണങ്ങൾ ശരീരത്തിൽപ്പതിക്കണം.വിധി പ്രകാരമുള്ള സൂര്യനമസ്ക്കാരം ശരീരത്തിൻ്റെ എല്ലാ അംശത്തേയും ചലിപ്പിക്കും. ശരീരം വിയർത്തു കുളിക്കും. ഞാൻ പോലുമറിയാതെ വയിറ്റമിൻ Dഎൻ്റെ ശരീരത്തിൽ നിറയുകയായിരുന്നു. വന്ന് കാലും മുഖവും കഴുകി തൃമധുരവും., ഗുരുതിയും കഴിക്കും. മഞ്ഞളും ചുണ്ണാമ്പും ശർക്കരയും കൂട്ടി ഉണ്ടാക്കുന്ന ഗുരുതി നല്ല വിഷഹാരിയാണ്. ഫുഡ് പോയി സന് നല്ല ഔഷധം.പൂവൻ പഴവും കൽക്കണ്ടവും തേനും കൂടിയ തൃമധുരം ശരീരത്തിന് വിശേഷമാണ്.പിന്നെ പായസം. അതു കഴിഞ്ഞ് ഉണക്കച്ചോറ്. ഉപ്പും തൈരും കാന്താരിമുളകും. തവിട്കളയാത്ത ഒണക്കച്ചോറ് സമ്പുഷ്ട വൈറ്റമിനാണ്. തകരയിലത്തോരൽ ചിലപ്പോൾ കൂട്ടിന്.രാവിലെ കാപ്പി, ചായ ഒന്നുമില്ല. ചിലപ്പോൾ ഒരു ഗ്ലാസ് പശുവിൽ പാൽ.ഉച്ചക്ക് പൊടിയരിക്കഞ്ഞിയാണ്. ചൂടു കഞ്ഞിയിൽ നാളികേരം ചിരകിയിട്ട് നെയ്യും ഒഴിച്ച് ചൂടോടെ പ്ലാവില കുമ്പിൾ കൂട്ടി അതു കൊണ്ട് കഴിക്കും.നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് കഴിക്കുക. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ചിലപ്പോൾ കഞ്ഞിക്ക് പകരം ചോറ്. നല്ല നാട്ടു മാമ്പഴം പിഴിഞ്ഞു കൂട്ടി അവസാനിപ്പിക്കും. സന്ധ്യക്ക് മുമ്പ് " പകലെ ഊണ് "ആണ് പതിവ്. കിടക്കുന്നതിനു മുമ്പ് കഴിച്ചത് ദഹിച്ചിരിക്കണം. എട്ടരക്ക് തന്നെ കിടക്കും.ഒരാഴ്ച്ചകഴിഞ്ഞപ്പഴേ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇതിനിടെ ആഴ്ച്ചയിൽ രണ്ടു ദിവസം ''ഒരിക്കൽ'. ഒരു നേരമേ ആഹാരമുള്ളു. മാസത്തിൽ ഒരു ദിവസം ഉപവാസം. അന്ന് ഒന്നും കഴിക്കില്ല. ഉമിനീരു പോലും ഇറക്കില്ല.ദഹനേന്ദ്രിയങ്ങൾക്ക് ഒരു ദിവസത്തെ വിശ്രമം. ആഴ്ച്ചയിൽ മൂന്നുദിവസം ധന്വന്തരം കുഴമ്പ് കൊണ്ട് തേച്ചു കുളി. രാവിലെ ഇന്ദുകാന്തം നെയ്യ്. വൈകിട്ട് ചവനപ്രാശം.ഇതൊന്നും ഒരു മരുന്നായിട്ടല്ല ഒരു ശീലമായിട്ട് തുടർന്നു.ഇന്ന് ഒരു മാസം തികയുന്നു. പഴയ ചിട്ടയായ ജീവിത രീതിയുമായി ഒരു മാസം!. ശരീരത്തിനും മനസിനും എന്തൊക്കെയോ മാറ്റങ്ങൾ ഒരു കായകൽപ്പ ചികിത്സ കഴിഞ്ഞ പ്രതീതി. കോറൻ്റയിൻ തുടങ്ങുന്നതിന് മുമ്പ് എല്ലാ ടെസ്റ്റുകളും നടത്തി ഡോക്ട്ടറെ സാക്ഷിപ്പെടുത്തിയിരുന്നു. ഒരു മാസം കഴിഞ്ഞ റിസൽട്ടുമായി വീണ്ടും ഡോക്ടറുടെ അടുത്തെത്തി. അദ്ദേഹം അത്ഭുതപ്പെട്ടു പോയി." എന്തുമരുന്നാ കഴിച്ചത്.""മരുന്നല്ല കുറച്ചു ശീലങ്ങൾ മാത്രം "എൻ്റെ തൂക്കം കുറഞ്ഞു.ബി.പി നോർമൽ. തലവേദനയില്ല. ഗ്യാസിൻ്റെ അസുഖം ഒട്ടുമില്ല." ഇമ്യൂണോ ഗ്ലോബലിൻ്റെ " റിസൽട്ടാണ് ഡോക്ട്ടറെ കൂടുതൽ അത്ഭുതപ്പെടുത്തിയത്. ആൻ്റി ബോഡി വളരെ അധികം മാറ്റം വന്നിരിക്കുന്നു.ദുഷിച്ച വായുവും, വെള്ളവും, ഭക്ഷണ രീതികളും, ദിനചര്യകളുമാണ് ഈ മഹാമാരിക്ക് നമ്മൾ ഇടം നൽകുന്നത്. നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമാണിതിത് പ്രതിവിധി.ആ പ്രബന്ധം പൂർത്തിയാക്കുമ്പോൾ ഞാനും ആ കെ മാറിയിരുന്നു. തിരിച്ചു പോകാനാകാത്ത വിധം...
Monday, April 6, 2020
കോവിഡ്ചികിത്സ അമേരിക്കയിൽ...... കേരളത്തിൽ"നാട്ടിലെ ആശുപത്രി ഒക്കെ എന്താ ശുപത്രി. ആശുപത്രികാ ണണമെങ്കിൽ ഇവിടുത്തെ ആശുപത്രിയിൽ പോകണം." അമേരിക്കയിൽ വച്ച് ഒരു പ്രവാസി സുഹൃത്ത് മൊഴിഞ്ഞതാണ്. പക്ഷേ ഇൻഷ്വറൻസ് മേഖലയിലെ ഭീമന്മാരാണ് അവിടുത്തെ ആശുപത്രികളും ചികിത്സയും നിയന്ത്രിക്കുന്നതെന്ന് ഇപ്പഴാണ് മനസിലായത്. എവിടെ ഒക്കെ ആശുപത്രി വേണം എവിടെ ഒക്കെ വേണ്ട എന്നു തീരുമാനിക്കുന്നതവരാണ്. ഗ്രാമപ്രദേശങ്ങളിലെ ആശൂപത്രികൾ മുഴുവൻ അവർ പൂട്ടി." എക്കണോമിക്കലിനോട്ട് വയബിൾ " ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് ഭീമമായ തുക ചികിത്സക്ക് വേണ്ടി വരും. ഇൻഷ്വറൻസ് എടുക്കാത്ത രോഗികളെ അവർ തെരുവിലേക്കിറക്കി വിട്ടു.ഒബാമയുടെ " ഒബാമാകെയർ " പോലെ സാധാരണക്കാർക്ക് സഹായമായ പദ്ധതികൾ മുഴുവൻ നിർത്തി.ഇന്ന് കൊറോണക്കാലം. കൊറോണാ ടെസ്റ്റിന് ഒരു ലക്ഷത്തിപ്പതിനായിരം രൂപാ. ചികിത്സക്ക് 33 ലക്ഷം മുതൽ 57 ലക്ഷം വരെ ചെലവ്. ഇ ൻ ഷ്വറൻസ് ഉള്ളവർക്കും ഒരു ഭാഗം മാത്രം കവർ ചെയ്യുകയുള്ളൂ."സാർവത്രിക ആരോഗ്യ പരിരക്ഷ "ഇല്ലാത്ത ഏക രാഷ്ട്രമാണ് അമേരിക്ക എന്നു തോന്നുന്നു. ഇപ്പോ ൾ കൊറോണാ ടെസ്റ്റ് സൗജന്യമാക്കി എന്നി യു ന്നു.അത് വേറൊരപകടം വിളിച്ചു വരുത്തി. കൊറോണ ആണന്ന് ടസ്റ്റിലൂടെ മനസിലാക്കിയവർക്ക് ചികിത്സിക്കാൻ മാർഗ്ഗമില്ലാതെ മാനസിക സംഘർഷം കൊണ്ട് ആൾക്കാർ മരിക്കാതെ മരിക്കുന്ന സ്ഥിതിഇനി നമ്മളുടെ കൊച്ചു കേരളത്തിൻ്റെ കാര്യം. കൊറോണാ സംശയം പ്രകടിപ്പിച്ചാൽ ഗവന്മേൻ്റ് ആ രോഗിയേ ഏറ്റെടുക്കുന്നു. പിന്നെ ടെസ്റ്റും ചികിത്സയും ഭക്ഷണവും എല്ലാം സൗജന്യം. കൂട്ടിരുപ്പി ന് പോലും ആൾ വേണ്ട. വീട്ടിലുള്ളവർക്ക് വേണ്ട നിർദേശം നൽകുന്നു. അവരെ ബോധവൽക്കരിച്ച് പതിനാല് ദിവസത്തെ ഏകാന്ത വാസം സൗകര്യപ്പെടുത്തുന്നു. ആവശ്യമെങ്കിൽ അവർക്ക് സൗജന്യമായി ഭക്ഷണം വരെ എത്തിച്ചു കൊടുക്കുന്നു ഗ്രാമഗ്രമാന്തരങ്ങളിലുള്ള പ്രയ്മറി ഹെൽത്ത് സെൻ്റർ പോലും ഈ ജനകീയാരോഗ്യ പ്രസ്ഥാനത്തിൽ ഭാഗഭാക്കാകുന്നു. മതവും, ജാതിയും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി ഈ യുദ്ധത്തിൽ പങ്കാളി ആകുന്നു. ഇവിടെ നമ്മൾ അതിജീവിക്കും.ഉറപ്പ്.
Sunday, April 5, 2020
വെടിവട്ടം [ ലംബോദരൻ മാഷും തിരുമേനീം 110]" എന്താ ഇന്ന് മാഷ് ഇങ്ങോട്ടൊക്കെ "?"വെറുതെ.... വീട്ടിലിരുന്ന് മടുത്തു "" ഇപ്പോൾ ഇങ്ങിനെ വെറുതേ ഇറങ്ങി നടക്കുന്നത് ശരിയല്ല. മാഷൊരു കാര്യം ചെയ്യ് പുറത്ത് വെള്ളം വച്ചിട്ടുണ്ട്. കയ്യും കാലും മുഖവും സോപ്പിട്ട് കഴുകിയിട്ട് ഇങ്ങോട്ടു കയറിയാൽ മതി. എന്നിട്ട് ദാ അവിടെ ഇരുന്നോളൂ""എന്താ തിരുമേനിക്ക് തീണ്ടലും തൊടീ യും ഒക്കെത്തുടങ്ങിയോ?"" ഇപ്പോൾ തിരുമേനിക്ക് മാത്രമല്ല എല്ലാവർക്കും തുടങ്ങണം""എൻ്റെ തിരുമേനീ ഈ നിയന്ത്രണങ്ങൾ കുറച്ചു കൂടുതലല്ലേ എന്നു സംശയം""കഷ്ടം അങ്ങൊരു മാഷല്ലെ?എന്നിട്ടും ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.ഈ മഹാമാരിയെ ചെറുക്കാൻ ബോധവൽക്കരണം നടത്തണ്ട ആളല്ലേ അങ്ങ്. എന്നിട്ടും "" സത്യത്തിൽ മടുത്തു തിരുമേനീ. ഇങ്ങിനെ ആൾക്കാരെക്കാണാതെ ""മാഷുടെ വീട്ടിൽ ഭാര്യയും മക്കളുമില്ലേ കുറച്ചു കാലം അവരുടെ ഒപ്പം ഒരു ലോകം ശൃഷ്ടിക്കു മാഷേ""തിരുമേനിക്ക് ഞാനിവിടെ വന്നത് ഇഷ്ടമായില്ല എന്നു തോന്നുന്നു."" ഇഷ്ടമായില്ല.""എനിക്കൊരു ഗ്ലാസ് വെള്ളം തരൂ.? ഞാൻ പോയേക്കാം"മാഷ് തിരുമേനി കൊണ്ടുവന്ന വെള്ളം കുടിക്കാൻ തുടങ്ങുന്നു." നിർത്തൂ. വെള്ളം പൊക്കിയേ കുടിക്കാവൂ. മൊത്തിക്കുടിക്കാൻ പാടില്ല. പണ്ട് പൂർവ്വികർ നമുക്ക് പറഞ്ഞു തന്നതാണ്. അതു കഴിഞ്ഞ് ഗ്ലാസ് കഴുകിക മിഴ്ത്തി വച്ചോളൂ""ഓ... തിരുമേനിക്ക് ശുദ്ധം മാറും ഇല്ലെ? ഓർത്തില്ല "" അന്ന് പറഞ്ഞു തന്ന ശുദ്ധം എന്നത് ശുദ്ധി എന്നാണ് ഉദ്ദേശിച്ചത്.എല്ലാ ആചാരങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ടതാണ് ഈ കൊറോണക്കാലത്ത് അതിനൊക്കെ വലിയ പ്രസക്തിയുണ്ട്. ""ഞാൻ പോണൂ.""ഇപ്പം പൊയ്ക്കോളൂ. ഇനിയും പഴയപോലെ വെടിവട്ടത്തിനവസരം ഉണ്ടാകും. ആ കാലത്തിനായി നമുക്ക് കാത്തിരിക്കാം "
ദിസ് ലാംമ്പ് ഈസ് ഫോർ ദാറ്റ് എയ്ഞ്ചൽസ്..."ലേഡി വിത്ത് ദി ലാംമ്പ് ". ഫ്ലൊറൻസ് നൈറ്റി ഗേ ൽ. അസുഖബാധിതരായ അശരണരിലേയ്ക്ക് അർപ്പണബോധത്തോടെ ഇറങ്ങിച്ചെല്ലുന്ന അവർക്കാകട്ടെ ഇന്നത്തെ ഈ ദീപ പ്രകാശം. ഈ ചൂടുകാലത്ത് മുൻകരുതൽ ഡ്രസും മാസ്ക്കും ധരിക്കുമ്പോൾ പ്രാധമിക കാര്യങ്ങൾക്കു പോലും ബുദ്ധിമുട്ടുള്ളതുകൊണ്ട് വെള്ളം പോലും കുടിക്കാതെ ഈ മഹാമാരിയെച്ചെറുക്കാൻ ഇറങ്ങിത്തിരിച്ചവർക്കാകട്ടെ ഇന്നത്തെ ആരതി. ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് അണുവിമുക്തി വരുത്തി വീട്ടിൽച്ചെന്നിട്ടും തൻ്റെ കുഞ്ഞിനു മുലപ്പാൽ കൊടുക്കാൻ പേടിക്കുന്ന അവരുടെ ത്യാഗത്തിനാകട്ടെ നമ്മുടെ പ്രകാശം പരത്തുന്ന ആ ഒമ്പതു മിനിട്ട്. എല്ലാ മുൻകരുതൽ എടുത്തിട്ടും ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഇവരെ സ്വീകരിക്കാൻ ഭയക്കുന്ന വീട്ടുകാർക്കു വേണ്ടി വീണ്ടും ആശുപത്രി തന്നെ അഭയം പ്രാപിക്കണ്ടി വരുന്ന സഹോദരിമാർക്കാകട്ടെ ഇന്നത്തെ ഈ ഒരുമയുടെ പ്രകാശം.
Friday, April 3, 2020
ആ ട്രോയിഡ് കുഞ്ഞപ്പൻ.....ഈ ഇടെക്കണ്ട ഒരു സിനിമയിലെ കഥാപാത്രമാണ് ഈ റോബർട്ട്. ഇതു പോലെയുള്ള റോബർട്ടുകളെ നിർമ്മിക്കാൻ നമുക്കിന്നെളുപ്പം കഴിയും. കൊറോണ പോലുള്ള ഭീകര പകർച്ചവ്യാധികൾ പരക്കുമ്പോൾ, രോഗികളുടെ പരിചരണത്തിന് ഒരു പരിധി വരെ ഇതു സഹായകമാകും. ഇടക്കിടെ അണുവിമുക്തമാക്കണമെന്ന് മാത്രം.രാജ്യങ്ങൾ ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ ഉപയോഗിക്കുന്ന ഭീമമായ തുകകൾ വെട്ടിക്കുറച്ച് ആരോഗ്യപരിപാലനത്തിനും ഗവേഷണത്തിനും തുക ക ൾ മാറ്റി വയ്ക്കേണ്ടിയിരിക്കുന്നു.
ആ ട്രോയിഡ് കുഞ്ഞപ്പൻ.....ഈ ഇടെക്കണ്ട ഒരു സിനിമയിലെ കഥാപാത്രമാണ് ഈ റോബർട്ട്. ഇതു പോലെയുള്ള റോബർട്ടുകളെ നിർമ്മിക്കാൻ നമുക്കിന്നെളുപ്പം കഴിയും. കൊറോണ പോലുള്ള ഭീകര പകർച്ചവ്യാധികൾ പരക്കുമ്പോൾ, രോഗികളുടെ പരിചരണത്തിന് ഒരു പരിധി വരെ ഇതു സഹായകമാകും. ഇടക്കിടെ അണുവിമുക്തമാക്കണമെന്ന് മാത്രം.രാജ്യങ്ങൾ ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ ഉപയോഗിക്കുന്ന ഭീമമായ തുകകൾ വെട്ടിക്കുറച്ച് ആരോഗ്യപരിപാലനത്തിനും ഗവേഷണത്തിനും തുക ക ൾ മാറ്റി വയ്ക്കേണ്ടിയിരിക്കുന്നു.
Thursday, April 2, 2020
അച്ചൂ നും ചെറിയ ടൻഷൻ ഉണ്ട് [ അച്ചു ഡയറി-340 ]മുത്തശ്ശാ ഇവിടെ അച്ചുവിൻ്റെ ഫ്രണ്ട്സ് ഒക്കെ വലിയ ടൻഷനിലാ. ഫൊൺ ചെയ്യുമ്പോൾ അറിയാം. അച്ചൂനും Sൻഷൻ ഉണ്ട്. ഈ അസുഖത്തിൽ നിന്ന് നമ്മൾ രക്ഷപെടാൻ നമ്മൾ മാത്രമേ ഉണ്ടാകൂ .ലോകത്താർക്കും നമ്മെ രക്ഷിക്കാൻ പറ്റില്ലന്നുറച്ചു വിശ്വസിച്ച് അവനവൻ ചെയ്യണ്ടത് ചെയ്യാനാണ് അച്ഛൻ. പറഞ്ഞ ത്. അത് ശരിയാണന്നച്ചൂന് തോന്നണൂ പക്ഷേ ഇവിടുത്തെ പ്രസിഡൻ്റ് തന്നെ ഇവിടെ രണ്ടര ലക്ഷം പേർ മരിക്കും.എന്ന് പറഞ്ഞപ്പോൾ അച്ചു ഒന്നു പേടിച്ചു. ഒരിക്കലും പ്രസിഡൻ്റ് അങ്ങിനെ പറയരുതായിരുന്നു.പുറത്ത് .ഇവിടെ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസുകൾ ഇതിനെ സംബത്തിച്ചില്ല. നാട്ടിൽ നിന്ന് ഇതിനെടുക്കണ്ട മുൻകരുതലിനെപ്പറ്റിയുള്ള നല്ല ക്ലാസുകൾ കേട്ട് അമ്മ പറഞ്ഞു തരും.ആരു മായും ബന്ധപ്പെടാതെ വൃത്തിയും ശുദ്ധിയും സൂക്ഷിച്ച് ജീവിച്ചാൽ ഇതു വരില്ല ഉറപ്പ്.പാച്ചു. അവന് ഒരു ടൻഷനുമില്ല. കളിച്ച് ചിരിച്ച് ഓടി നടക്കുന്നു. അമ്മ കുട്ടികൾക്കായി മാസ്ക്ക് ഉണ്ടാക്കി കൊടുക്കുന്നുണ്ട്. സൂപ്പർ മാൻ, സ്പൈഡർ മെൻ തുടങ്ങി വരൂടെ മുഖം മൂടിയുടെ ആകൃതിയിൽ. അവൻ അതും വച്ച് കൊറോണക്കെതിരെ ഫൈറ്റ് ചെയ്ത് ഓടി നടക്കുകയാണ്.ലോകത്ത് ഇത്രയും ടൻഷൻ ഇല്ലാത്ത ഒരാൾ അവൻ മാത്രമേ ഉണ്ടാകൂ എന്നു തോന്നുന്നു.കൊച്ചു കുട്ടിയല്ലേ. ഒരു കണക്കിനവ നാ ഭാഗ്യവാൻ. നാട്ടിലേക്ക് ഉടനേ വരാനുള്ള മോഹമൊക്കെ അച്ചു പതുക്കെ പതുക്കെ ഉപേക്ഷിച്ചു തുടങ്ങി.സങ്കടായി.എന്നാലും നിവർത്തിയില്ല മുത്തശ്ശാ......
Wednesday, April 1, 2020
വലിയ l T ഓഫീസുകൾ അനാവശ്യമാകുന്നു.വർക്ക് അററ് ഹോം. ഈ മഹാമാരിക്കാലത്തെ അനിവാര്യത ആയിരുന്നു. ഇപ്പോൾ 90% ഐ.ടീജോലിക്കാരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇത് വർക്കിംഗ് എഫിഷ്യൻസി കൂട്ടുന്നു. സ്ട്രസ് കുറക്കുന്നു. ഭീകരമായ ട്രാഫിക്ക് തിരക്കിലൂടെ ഉള്ള യാത്ര സമയം ലാഭിക്കുന്നു. അപ്പോൾ ലോകത്തിൻ്റെ ഏതു കോണിലും ഇരുന്ന് ജോലി ചെയ്യാം.അപ്പപ്പിന്നെ എന്തിനാ ഇത്ര വലിയ ഓഫീസും സെറ്റപ്പും. അതിനു മുടക്കുന്ന കോടിക്കണക്കിന് രൂപാലാ ദിക്കാൻ മേലെ? ചിന്തിച്ചു തുടങ്ങി. പ്രാവർത്തികമാക്കിത്തുടങ്ങി.നഗര കേന്ദ്രീകൃതമായ ജോലിയുടെ പ്രസക്ത്തി പോയിത്തുടങ്ങി. അപ്പോൾ ബാഗ്ലൂർ പോലെയുള്ള 1 T ഹബ്ബകളിൽ തിരക്കുകുറയും. ഫ്ലാറ്റുകൾ മിച്ചം വരും.ഈ പുതിയ സാഹചര്യത്തിൽ ശീലിച്ച ജോലി സംസ്കാരം പ്രവചനാതീതമായ മാറ്റ ങ്ങൾക്ക് തുടക്കം കുറിച്ചേക്കാം.
Tuesday, March 31, 2020
ക്യൂബാ
വെള്ള റോസാപ്പൂക്കളുടെ സൈന്യം..
ഇറ്റലിയിലെങ്ങും സ്മശാന മൂകത. ഒരു ശവപ്പറമ്പിൻ്റെ നിശബ്ദത. ആ പുണ്യഭൂമിയെ ആ ഭീകരമഹാമാരി ശരിക്കും കീഴടക്കിയിരുന്നു. ഭരണാധികാരികൾ നിസ്സഹായരായി കേഴുന്ന അവസ്ഥ.ലോകത്തിലെ ഏറ്റവും വലിയ ആത്മീയാചാര്യനും പൂർണ്ണമായും അവർക്ക് സാന്ത്വനമേകാൻ കഴിഞ്ഞില്ല. സുഖത്തിൽ ഒപ്പം നിന്നവർ അതിർത്തി അsച്ചു. ആരും ഒപ്പം നിന്നില്ല.
ഈ സമയത്താണ് ദൈവദൂതരെപ്പോലെ അവർ എത്തിയത്. "ആർ മീസ് ഓഫ് വൈറ്റ് റോസ്സസ്: ക്യൂബയിൽ നിന്നുള്ള സോക്ട്ടർമാരുടേയും ആരോഗ്യ പ്രവർത്തകരുടെയും സംഘം.
"ഞങ്ങൾ സൂപ്പർ ഹീറോകളല്ല. നമുക്കും ഭയമുണ്ട്. പക്ഷേ ലോകത്ത് രോഗംമൂലം അവശത അനുഭവിക്കുന്നവരുടെ അടുത്തു് നമ്മൾ എത്തും." സംഘത്തലവൻ ലിനാർഡോ ഫെർണാണ്ടസിൻ്റെ വാക്കുകളാണ്.ഇറ്റലിക്കാർക്ക് ഈ വാക്കുകൾ ജീവാമൃതമായി.
മരുന്നു നിർമ്മാണത്തിലും ഗവേഷണത്തിലും ലോക രാജ്യങ്ങളിൽ ഏറ്റവും മുന്നിലാണ് ക്യൂബ. പക്ഷേ അത് ഇവർക്ക് സേവനമാണ്. ബിസിനസ്സ് അല്ല
Monday, March 30, 2020
കാടിൻ്റെ പുത്രൻ
കാടിൻ്റെ പുത്രൻ [ കീശക്കഥകൾ - 119 ]
ബോധം തെളിഞ് കണ്ണു തുറന്നപ്പോൾ ഉണ്ണി ഒന്നു പകച്ചു. കൊടുംകാടിനു നടുവിൽ.ഒ രു വലിയ പാറപ്പുറത്ത് കിടക്കകയാണ് . കാട്ടുനായ്ക്കന്മാരെപ്പറ്റി പഠിക്കാൻ ഇറങ്ങിത്തിരിച്ചതാണ്. ഒറ്റക്ക്.വീട്ടിൽ പറഞ്ഞില്ല. പറഞ്ഞാൽ സമ്മതിക്കില്ല. അടുത്ത് പാറപ്പുറത്ത് ദീർഘകായനായ ഒരു യുവാവ് ഇരിക്കുന്നുണ്ട്. കറുത്ത നിറം. ചുരുണ്ട മുടി.അരയിൽ കത്തി.അമ്പും വില്ലും. അയാൾ ഒരു മുളം കഷ്ണത്തിൽ ഉള്ള ഒരു തരം ദ്രാവകം എൻ്റെ വായിലൊഴിച്ചു തന്നു. നല്ല മധുരം. ചെറുതേനും വെള്ളവും. അയാൾ ശത്രു വല്ല. ഞാനയാളുടെ നേരേ കൈ നീട്ടി.ആ പരുക്കനായ കൈ കൊണ്ട് ഒരു പുഷ്പം പോലെ എന്നെ എടുത്ത് ഒരു പാറക്കല്ലിൽ ഇരുത്തി. ഒരില നിറയെപ്പഴങ്ങൾ മുമ്പിൽ നിരത്തി. കുറച്ചു സമയം കൊണ്ട് ആ നിഷ്ക്കളങ്കനായ യുവാവുമായി ഉണ്ണി അടുപ്പത്തിലായി.കറുമ്പൻ. അതാണവൻ്റെ പേര്.
തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ആയി. കാട്ടുനായ്ക്ക വിഭാഗത്തിൽ പെട്ടവനാണയാൾ.
"എന്നെ ഉൾക്കാടുകളിലേയ്ക്ക് കൊണ്ടു പോകുമോ"?
അവൻ തലയാട്ടി. മരം കേറാനറിയോ? ഞാൻ തലകുലുക്കി.ഞങ്ങൾ ആ കൊടും കാട്ടിലൂടെ നടന്നു.പെട്ടന്നവൻ നിന്നു. ചെവി മണ്ണിൽ താഴ്ത്തി എന്തോ ശ്രദ്ധിച്ചു.. ഉടനെ എൻ്റെ കൈ പിടിച്ച് ഒരു മരത്തിൽച്ചാടിക്കയറി. അവനൊപ്പം ആ മരത്തിൻ്റെ മുകളിൽ എത്തി. താഴെ ഒരു വലിയ ആരവം. കാട്ടാനക്കൂട്ടമാണ്. വെള്ളം കുടിക്കാൻ പോവുകയാണ്.
അവൻ താഴെ ഇറങ്ങി.ഞാനും.ഭയം തോന്നി. അവൻ വേറൊരു ദിശയിലേക്ക് നടന്നു കാടിന് നടുക്ക് ഒരു വലിയ മരത്തിനു ചുവട്ടിൽ അവൻ നിന്നു.അവിടെ കെട്ടിയിരുന്ന ഒരു കയർ അഴിച്ചുവിട്ടപ്പോൾ ഒരു ഗോവണി താഴ്ന്നു വന്നു.അതിൽക്കൂടി അതിന് മുകളിൽക്കയറി
അതൊരേറുമാടമാണ്. അതിനകത്തെ സൗകര്യങ്ങൾ എന്നെ ഞട്ടിച്ചു കളഞ്ഞു. ഒരു വീടിനു വേണ്ട എല്ലാ സൗകര്യങ്ങളും അവിടുണ്ട്. വന വിഭവങ്ങൾ ശേഖരിക്കാനുംവേട്ടക്കും ഉള്ള ഒരിടത്താവളമാണത്. അവൻ്റെ ഊര് കുറേ ദൂരെയാണ്. അവൻ ഒറ്റക്ക് രണ്ടും മൂന്നും മാസം ഇവിടെ ആകും. ഇടക്ക് അവൻ സംഭരിച്ചവന വിഭവങ്ങൾ കൊണ്ട് നാടിറങ്ങും. ആ സമ്പാദ്യം അവൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അവൻ്റെ വള്ളിയേ കെട്ടാനുള്ള " പെൺപണ" മാണത്. അത് വള്ളിയുടെ അച്ഛനു് കൊടുത്താലെ അവളെ കെട്ടാൻ പറ്റൂ അതവരുടെ ആചാരമാണ്.
നാളെ എങ്കിലും പണം എത്തിക്കണം. അതു കഴിഞ്ഞാൽ ആദ്യം പണം എത്തിക്കുന്നവൻ അവളെ കെട്ടും അവൻ അവൻ്റെ സമ്പാദ്യം എണ്ണി നോക്കി. അവൻ്റെ മുഖം മ്ലാനമായി.തു ക തികയില്ല. രണ്ടായിരം രൂപാ കൂടെ വേണം. ഇത്തവണ നാട്ടിൽ വിൽക്കാൻ പറ്റിയില്ല. നാടു മുഴുവൻ മാരിയമ്മൻ വിളയാട്ടമാണ്. കടകൾ എല്ലാം അടച്ചു കിടക്കുന്നു.
ഉണ്ണി അവൻ്റെ തോൾസഞ്ചിയിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറ് രൂപാ എടുത്ത് അവന് കൊടുത്തു.ഇത് കൊണ്ട് ക്കൊടുത്ത് നീ നിൻ്റെ വള്ളിയെ സ്വന്തമാക്വ്. അവൻ അത്ഭുതത്തോടെ എന്നെ നോക്കി. സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൻ ഉണ്ണിയുടെ കൈപിടിച്ചു.അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ.
" ഞാൻ ഇപ്പോൾ പ്പോ
കാം.ഇത് കൊടുത്താൽ ഒരു മാസത്തിനകം കല്യാണം. പോരുന്നുണ്ടോ? എൻ്റെ ഊരിലേക്ക് "
"വരാം നിൻ്റെ കല്ല്യാണത്തിന്. പോയി വാ "
ഉണ്ണി ആകാടുമായി ഇണങ്ങിയിരുന്നു. ഇടക്കിറങ്ങി ആറ്റിൽപ്പോയിക്കളിക്കും. കായ്കനികളും തേനും ഭക്ഷിച്ച്.മുളയരിച്ചോറുണ്ട്. എത്ര ആതന്ദ കരമാണ് ജീവിതം. അച്ഛനെപ്പററി യോ രണ്ടാനമ്മ യേപ്പറ്റിയോ എൻ്റെ പേരിലുള്ള ഭാരിച്ച സ്വത്തിനെപ്പറ്റിയോ ഇപ്പോൾ ഉണ്ണിക്ക് ചിന്തയില്ല.
ഓടിക്കിതച്ചാണ് കറമ്പൻ വന്നത്. ഊരിൽ പോലീസ് എ മാൻമാർ വന്നിരുന്നു. നിങ്ങളെ അന്വേഷിച്ചിറങ്ങിയതാണ്. എന്നോട് ചോദിച്ചു. എനിക്കറിയില്ല എന്നു പറഞ്ഞു..
"നന്നായി.. പോയ കാര്യം എന്തായി.?"
മൃഗക്കൊഴുപ്പിൻ്റെ എണ്ണ ഒഴിച്ച പാട്ട വിളക്കിൻ്റെ വെളിച്ചത്തിൽ അവൻ്റെ കണ്ണുകൾ തിളങ്ങി.
" അപ്പൊൾ ഇനിയും ഒരു മാസം നീ എൻ്റെ കൂടെക്കാണും. നന്നായി "
"അതു കഴിഞ്ഞും."കറുമ്പൻ മൊഴിഞ്ഞു
Sunday, March 29, 2020
അമ്മ വിളയാട്ടം [കീ ശക്കഥ-118]ഞാൻ ഭൂമീദേവി. പ്രപഞ്ചത്തിൽ ഏറ്റവും ക്ഷമയുണ്ടന്ന് നിങ്ങളൊക്കെപ്പാടിപ്പുകഴ്ത്തുന്ന ദേവി.നിങ്ങളുടെ ഒക്കെ അത്യാഗ്രഹത്തിനും ആർത്തിക്കും ഇരയായി അംഗഭംഗം വന്ന ഒരു ഹതഭ്യാ ഗ്യ." ഇനിയും മരിക്കാത്ത ഭൂമി" എന്ന് സഹതപിച്ച കവിക്കും എന്നെ രക്ഷിക്കാനായില്ല.മടുത്തു ഇനി ക്ഷമിക്കാൻ വയ്യ." അമ്മ വിളയാട്ടം" എന്ന് നിങ്ങൾ കേട്ടിട്ടില്ലേ? നിങ്ങളുടെ ഒക്കെ അമ്മയാണ് ഞാനെന്നു മറന്ന മാനവരാശിക്ക് ഈ മഹാരോഗത്തിൻ്റെ വിത്തെറിഞ്ഞത് ഞാനാണ്. അത്ര മാരകമല്ലാത്ത ഈ മഹാമാരി ഒരു തുടക്കം മാത്രമാണ്. ഇതു കൊണ്ട് നിങ്ങൾ ഒരു പാഠം പഠിക്കണം. പഠിച്ച് പ്രവർത്തിച്ചാൽ നിങ്ങൾക്ക് ഇതിൽ നിന്ന് മുക്തി നേടാം.നിങ്ങൾ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ പഠിച്ചു തുടങ്ങി. നല്ലത്. ആരും പുറത്തിറങ്ങാതെ അടച്ചു പൂട്ടി അഞ്ചു ദിവസം കഴിഞ്ഞപ്പോൾത്തന്നെ അതിൻ്റെ മാറ്റം കണ്ടുതുടങ്ങി. പ്രകൃതി ശുദ്ധമായി തുടങ്ങി.നിങ്ങൾ വിഷലിപ്തമാക്കിയ അന്തരീക്ഷം, ജല സ്രോതസുകൾ എല്ലാം ശുദ്ധമായി .ശുദ്ധവായു ലഭിച്ചു തുടങ്ങി. മിതാഹാരം ശീലിച്ചു തുടങ്ങി. മനസ് കലുഷമാക്കുന്ന വാദപ്രതിവാദങ്ങൾ നിന്നു. എൻ്റെ മററ വ കാശികൾ, പക്ഷിമൃഗാദികൾ, ആശ്വാസത്തോടെ ജീവിക്കാൻ തുടങ്ങി.ഹേ... മനുഷ്യാ നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കൂ, നിങ്ങളുടെ ഈ ധൂർത്തും ആർഭാടവും എന്തുമാത്രമായിരുന്നു എന്ന്. ഇതൊന്നും കൂടാതെ ലളിതമായി കുടുംബത്തിൽ ഒതുങ്ങിക്കൂടി ജീവിക്കാൻ നിങ്ങൾ പഠിച്ചു.ചെറിയ അസുഖങ്ങൾക്കു പോലും ആശുപത്രികളിൽപ്പോയി, അനാവശ്യമായി മരുന്നു കഴിച്ചുണ്ടാക്കുന്ന പാർശ്വഫലങ്ങൾ നിങ്ങൾക്കിന്നില്ല. അന്തരീക്ഷം കുറേക്കൂടിശുദ്ധമായാൽ, കുറച്ചു കൂടി വ്യക്തി ശുദ്ധി നിങ്ങൾ ശീലിച്ചാൽ, ഞാൻ വിതച്ച ഈ മഹാമാരി നിങ്ങളെ തന്നേ വിട്ടു പൊയ്ക്കൊള്ളും,,,.. ഇല്ലങ്കിൽ.....
Friday, March 27, 2020
പരോൾ
പരോൾ [കീശക്കഥകൾ - (117 ]
" ഡേവിഡ് നിങ്ങൾക്ക് പരോൾ തരാൻ പോവുകയാണ്. ചിലപ്പോൾ ഈ തടവിൽ നിന്ന് സ്ഥിരമായി മോചിപ്പിക്കൂന്നതിൽ അതെത്തിയേക്കാം."
ഡേവിഡ് കുറേ നാളായി ഏകാന്ത തടവിലാണ്. എൻ്റെ എല്ലാ മാ യി രു ന്ന പെണ്ണിനെ ഉപദ്രവിച്ചവനെ ഒറ റക്കത്തിന് കൊന്നതാണ് കേസ്. തൂക്കുകയറിൽ നിന്ന് രക്ഷപെട്ടു. പക്ഷേ ജീവപര്യന്തം. കുറേ നാളായി പരോളിന് ശ്രമിക്കുന്നു. അവളെക്കാണണം. സ്നേഹവും ആശ്വാസവും പകരണം. പക്ഷേ പിന്നെയാണ് അറിഞ്ഞത് അവൾ ഇന്ന് വേറൊരാളുടെ കൂടെ താമസമാക്കി എന്ന്. അന്നു സമനില തെറ്റിയതാണ്. അക്രമാസക്ത്തമായ ത്രേ. എനിക്കൊന്നും ഓർമ്മയില്ല. പക്ഷേ അന്നു മുതൽ ഏകാന്തതടവിലാണ്. ആരുമായും ഇട പഴകാൻ അനുവാദമില്ല. എങ്ങിനേയും പുറത്തിറങ്ങണം. ഇനി നല്ല പെരുമാറ്റം കൊണ്ടേ നടക്കൂ.
ഇപ്പോൾ കൊറോണാ ഭീതിയിലാണ് നാടെങ്ങും.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പം പടരുന്ന ഈ മഹാമാരി നാട്ടിൽ എല്ലാവരേയും തടവിൽ ആക്കിയിരിക്കുകയാണ്.ജയിലിൽ നല്ല നടപ്പിലുള്ള തടവുകാരെ മുഴുവൻ മോചിപ്പിക്കാൻ ഗവന്മേൻ്റ് തീരുമാനം വന്നു. അതിൻ്റെ പേരിൽ ആണ് ഡേവിഡ് നറുക്ക് വീണത്.
" ഡേവിഡ് ഇതിലൊന്ന് ഒപ്പിട്ടു. താങ്കളുടെ വലിയ ആഗ്രഹം സാധിക്കാൻ പോകുന്നു. ആദ്യം ഒരു മാസത്തേ പരോൾ. പിന്നെ മോചനം. നാട്ടിൽപ്പോയി ഒരു പുതിയ ജീവിതം തുടങ്ങൂ."
"ഞാനൊപ്പീടില്ല സാർ എനിക്ക് പരോളും മോചനവും വേണ്ട. ഈ മഹാപകർച്ചവ്യാധിയുടെ കാലത്ത് ഏറ്റവും സുരക്ഷിതം ഈജയിലാണ്. നിങ്ങൾ വിധിച്ച ഈ ഏകാന്തവാസമാണ്. എനിക്ക് മോചനം വേണ്ട സാർ ".
ഡേവിഡ് തിരിച്ച് ജയിലറകളിലെക്കു തന്നെ നടന്നു.
Wednesday, March 25, 2020
ആറക്ക ശമ്പളം
അറക്കശമ്പളം [കീശക്കഥകൾ 116 ]
മഹാനഗരത്തിൽ നിന്ന് ഭാര്യയേയും മക്കളേയും നാട്ടിലേക്കയച്ചപ്പോൾ ഇവിടുത്തെ കഷ്ടപ്പാടുകൾ ഒറ്റ ക്ക് സഹിച്ചാൽ മതിയെല്ലോ എന്നു വിചാരിച്ചു..കൂടെ കൂട്ടുകാരുടെ കൂടെ സ്വതന്ത്രമായിട്ട് കുറച്ചു കാലം അർമാദിക്കാം എന്നൊരു ദുരുദ്ദേശവും ഉണ്ടായിരുന്നു. പക്ഷേ ആ മഹാമാരിയുടെ ഭീകരമുഖം എല്ലാം മാറ്റിമറിച്ചു വീട്ടിലിരുന്നു വർക്ക് ചെയ്യണം.പുറത്തിരങ്ങാൻ പാടില്ല. പാചകം വശമില്ലാത്ത ഞാൻ ഹോട്ടലുകളും കമ്പനി ക്യാൻറീനും ആശ്രയിക്കാമെന്നാണ് വിചാരിച്ചത്.അതും നടക്കില്ല. കൂട്ടുകാരെ ക്കാണാൻ പറ്റില്ല. അത്യാവശ്യ സാധനം വാങ്ങാനല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ല.
രാവിലെ മുതൽ കമ്പനി ലാപ്പ് ടോപ്പിനു മുന്നിൽ.ചിലപ്പൊൾ രാത്രി വരെ നീളും. ഡേറ്റാ ക ളും, കൊളുമായി ലാപ്ടോപ്പിൽ യുദ്ധം.ബ്രഡും ജാമും കഴിച്ചു മടുത്തു. ഉറക്കം ഇല്ല. കുളിച്ചിട്ട് രണ്ടു ദിവസമായി.മടുത്തു ഭ്രാന്ത് പിടിക്കാതിരുന്നാൽ മതി. ആറക്ക ശമ്പളത്തിൽ അഹങ്കരിച്ച എനിക്ക് ക്യാഷ് ഒന്നിനും ഒരു പരിഹാരമല്ല എന്നു മനസിലായി.അതിനിടെ എന്നും അവൾ വിളിക്കും. നാട്ടിലും ഈ പകർച്ചവ്യാധിയുടെ പിടിയിലാണ്. "വിരുന്നുകാർക്ക് ഒരു കുറവുമില്ല. അച്ഛന് പറയാൻ മടി. അവസാനം ഞാൻ പറയണ്ടി വന്നു. മോനാണങ്കിൽ 'ഇമ്യൂണിറ്റി " വളരെ കുറവാണ്. ഇപ്പോൾ ഗവന്മേൻ നിയമം കർക്കശമാക്കിയതുകൊണ്ട് രക്ഷപെട്ടു.
ആകെ മനസമാധാനമില്ല. എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലെയ്ക്ക് പോകാമെന്ന് വച്ചാൽ അതും നടക്കില്ല. ലാപ് ടോപ്പ് കാണുമ്പോൾ ഭയമാണ്.ഈ അവസ്ഥയിലും ലോകത്തിൻ്റെ പല കോണിലുമുള്ള ആൾക്കാരോട് സൗമ്യമായി സംസാരിച്ച് പ്രോജക്റ്റ് ശരിയാക്കണം.
സൗഹൃദക്കണ്ണികൾ അറത്തതു് നാടിനു വേണ്ടി. അതിൽ ദു:ഖമില്ല. പക്ഷേ കുടുംബം കൂടെ ഇല്ലാത്ത ഈ അവസ്ഥ ഇത്ര ഭീകരമാണന്നു കരുതിയില്ല. മാസംതോറും അടക്കണ്ട ഒത്തിരി കടങ്ങൾ ഉണ്ട്. ക്രെഡിറ്റ് കാർഡിനറ്ഘനം വേറേ. പിടിച്ചു നിന്നേ പറ്റു.അല്ലങ്കിൽ എല്ലാം തകരും. അതിനിടെയാണ് ഷയർ മാർക്കറ്റിൻ്റെ തകർച്ച.ലക്ഷങ്ങൾ പോയിക്കിട്ടി. ഇതൊക്കെ ആർക്കു വേണ്ടി. കേരളത്തിലെ ഗ്രാമീണ ഭംഗിയിൽ വീടും പറമ്പും നോക്കി ഉള്ളതുകൊണ്ട് സന്തോഷമായി കഴിയാൻ മോഹമായിത്തുടങ്ങി.അന്നച്ഛൻ പറഞ്ഞതാണ്. കേട്ടില്ല. എല്ലാം ഇട്ടെറിഞ്ഞ് സ്വർഗ്ഗം തേടി ഇവിടെത്തി. പക്ഷേ ഇനി പുറകോട്ടു പോകാൻ പറ്റില്ല. നെരിട്ടേ പറ്റൂ.ഉറച്ച തീരുമാനത്തോടെ വീണ്ടും ലാപ്പിന് മുമ്പിൽ. കയ്യിൽ സുദർശനചക്രം പോലെ എപ്പഴും ഫോൺ. പക്ഷേ കമ്പനിയുടെ പ്രഷർ താങ്ങാൻ പറ്റുന്നില്ല. ലാപ് ടോപ്പ് അടിച്ചു പൊളിച്ച് ഇറങ്ങി ഓടാൻ തോന്നി. തലപ്പത്തു നിന്ന് പ്രഷറും കുറ്റപ്പെടുത്തലും കൂടി കൂടി വന്നു. അപ്പോൾ തൊട്ടതെല്ലാം പിഴച്ചു.
അപ്പഴാണ് ഫോണിൽ സൗമ്യമായ ഒരു ശബ്ദം.പെട്ടന്നദ്ദേഹം എൻ്റെ സൗഹൃദം പിടിച്ചെടുത്തു. എൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ആ സുഹൃത്ത് എനിക്കാശ്വാസമായി. പതുക്കെപ്പതുക്കെ ഞാനങ്ങേരെ അനു സ രി ച്ചു തുടങ്ങി. എനിക്കാ ത്മവിശ്വാസം കൂടിക്കൂടി വന്നു. ജീവിതത്തിനൊരു ചിട്ട വന്നു.എന്നും അദ്ദേഹം വിളിക്കും. ഞാൻ യോഗയും മെഡിറേറഷനും ശീലിച്ചു.ആഹാരം സ്വയം പാകം ചെയ്യാൻ തുടങ്ങി. എൻ്റെ മാറ്റം എൻ്റെ ഭാര്യയും ശ്രദ്ധിച്ചു തുടങ്ങി. അങ്ങാരാണ്.?
" ഞാൻ കേരളത്തിൽ നിന്നുള്ള Dr.ശ്യാം. ഗവന്മേൻ്റ് അപ്പോയിൻ്റ് ചെയ്തതാണ്.ഈ മഹാമാരി കൊണ്ട് ടൻഷൻ അടിക്കുന്നവരെ രക്ഷിക്കാൻ. നിങ്ങളുടെ അച്ഛൻ്റെ ഒരു സുഹൃത്തായതു കൊണ്ടാണ് അങ്ങയിലെക്കെത്തിയത്.ഇവിടെ നമ്മൾ തോൽക്കാൻ പാടില്ല. ഈ സാഹചര്യം നമ്മൾ അതിജീവിക്കും. അതിജീവിച്ചേ പറ്റൂ."
Monday, March 23, 2020
കുട്ടികൾക്കായി.......അച്ഛനും അമ്മയും എപ്പഴും അടുത്തു ണ്ടായിരിക്കുക. അപൂർ വമായി മാത്രം അച്ഛനേയും അമ്മയേയും ഒന്നിച്ച് കിട്ടുന്നത് അവർക്ക് സന്തോഷമാണ്.ഈ മഹാമാരിക്കാലം എല്ലാം മറന്ന് അവർക്കു വേണ്ടി ജീവിക്കുക. കൂട്ടുകാർ ഒത്തുകളിക്കാനുള്ള അവരുടെ ആഗ്രഹം നടക്കാതിരിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും. കഥകൾ പറഞ്ഞു കൊടുത്തും കൂടെക്കളിച്ചും കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയും ആ വിടവ് നമുക്ക് നികത്താം. ഈ ഭീകരാന്തരീക്ഷം സന്തോഷത്തോടെ നേരിടൂ. എല്ലാം നല്ലതിനെന്നു ചിന്തിക്കൂ. നമുക്ക് നേരിടാം. നമ്മൾ നേടും...
Tuesday, March 17, 2020
ബ്രയ്ക്ക് ദി ചെയിൻ
ബ്രെയ്ക്ക് ദി ചെയിൻ [ അച്ചു ഡയറി 33 o ]
മുത്തശ്ശാ അച്ചു അമേരിക്കയിൽ സ്ക്കൂളിൽ ചെന്നാൽ കൈകൂപ്പി യേ ഗൂഡ് മോർണി ഗ് പറയാറുള്ളു.ഷെയ്ക്ക് ഹാൻഡ് കൊടുക്കാറില്ല. ഇവിടെ പാച്ചുവിൻ്റെ ചിന്മയാ സ്കൂളിൽ അച്ചു ഈവനിഗ് ക്ലാസിന് പോകുന്നുണ്ട്. അവിടുന്ന് പഠിച്ചതാ. അന്ന് എൻ്റെ കൂട്ടുകാർ ഒക്കെക്കളിയാക്കി. ജോബ് ആണ് ഏറ്റവും കളിയാക്കിയത്. അച്ചു അതുപോലെ ഹഗ് ചെയ്യാറുമില്ല.
പക്ഷേ ഇന്ന്, അച്ചുചെയ്യുന്ന പോലെയാവിഷ് ചെയ്യണ്ടത്, ഇനി മുതൽ ഷെയ്ക്ക് ഹാൻസ് ഒഴിവാക്കണം,. ടീച്ചർ ഇത് പറഞ്ഞപ്പോൾ അച്ചൂന് സന്തോഷായി. " കോ വിഡ് 19. നെറ് വ്യാപനം തടയാൻ ലോകം മുഴുവൻ അത് ശീലിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ജോബ് എന്നെ കൈകൂപ്പി വിഷ് ചെയ്തു. അച്ചൂന് സന്തോഷായി. അതുപോലെ പുറത്തു പോയി വന്നാൽ കാലും, കയ്യും,മുഖവും കഴുകിയതിന് ശേഷമേ അകത്തു കയറുകയുള്ളൂ.മുഖം കഴുകുമ്പോൾ കണ്ണും, മൂക്കും, വായും, ചെവിയും പ്രത്യേകം കഴുകും. അത് അമ്മാത്തു വന്നപ്പോൾ പഠിച്ചതാണ്. ഇപ്പോൾ കൊറോണയെ പ്രതിരോധിക്കാൻ ലോകം മുഴുവൻ അത് ശീലിച്ചു തുടങ്ങി.
''ബ്രയ്ക്ക് ദി ചെയിൻ "! നമ്മുടെ ഗവന്മേൻ്റിൻ്റെ പ്രോഗ്രാം അച്ചൂ നിഷ്ടപ്പെട്ടു.ഈ രോഗം പകരാതിരിക്കാൻ സോഷ്യൽ കോൺഡ്ക് റ്റും അനാവശ്യ കൂടിച്ചേരലും അവസാനിപ്പിക്കണം. നമ്മൾ പരമ്പരാഗതമായി ചെയ്തു വന്നപല ചങ്ങലക്കെട്ടുകളും പൊട്ടിയ്ക്കണം. എത്ര പ്രൊഫഷണൽ ആയാണ് നമ്മുടെ കേരളത്തിൽ ഇത് നടപ്പിൽ വരുത്തുന്നത്. ഏതു ഭീകരനെയും തളയ്ക്കാൻ പറ്റിയ സോഷ്യൽ ഓഡിറ്റി ഗ് നമുക്ക് മാത്രം സ്വന്തം. അച്ചൂന് കേരളത്തിലെയ്ക്ക് വരാൻ തോന്നണു.ഈ അസുഖത്തിന് ഏറ്റവും സെയ്ഫ് കേരളമാണെന്ന് എല്ലാവരും പറയണു.
Monday, March 9, 2020
കൊറോണാ
മഹാവ്യാധിക്കെതിരേ പട നയിക്കൂ......
പ്രിയപ്പെട്ട രാഷട്രീയ പ്രവർത്തകരോട്, നിങ്ങളുടെ സമരവും,ബന്ദും, ഖൊ രാ വോയും വാക്കൗട്ടും ഒക്കെ കുറെ നാളത്തേക്ക് മാറ്റി വയ്ക്കൂ. നിങ്ങൾ പിളരുന്നതും, പിന്നെ കൂടിച്ചേരുന്നതും ഒന്നും സാധാരണക്കാരുടെ വിഷയമല്ല. ദന്തഗോപുരത്തിൽ ഏസി റൂമിലിരുന്ന ഈ രാഷ്ട്രീയം ആൾക്കാർ മടുത്തു.
നമ്മുടെ നാട് ഇന്ന് ഒരു മഹാവ്യാധിയുടെ പിടിയിലാണ്. ഇതിലും വലിയ ദുരന്തങ്ങൾ നമ്മൾ ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോൽപ്പിച്ചതാണ്. കുറച്ചു കാലത്തേക്ക് രാഷട്രീയ പ്രവർത്തനം ഈ മഹാവ്യാധിയെ മെരുക്കാനാകട്ടെ. ഗവന്മേൻ്റുമായും തദ്ദേശ സ്വയംവര സ്ഥാപനങ്ങളും ഒക്കെ ആയിച്ചേർന്ന് നമുക്ക് ഒന്നായിപ്പൊരുതാം. എല്ലാ മാധ്യമങ്ങൾക്കും പ്രത്യേകിച്ചും സോഷ്യൽ മീഡിയക്കും ഇതിനു വലിയ ഉത്തരവാദിത്വം ഉണ്ട്.
നമുക്കൊന്നായി പൊരുതാം... നമുക്ക് പറ്റും
Saturday, February 29, 2020
അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ ഭാഗം 12 ]അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഇനി. അമേരിക്കയിൽ വെർജീനയിൽ വച്ചു നടന്ന പരിപാടിക്കു ശേഷം വാഷിഗ്ടൻDC യിൽ നിന്ന് ഒരു ക്ഷണനം. കേരളാ അസോസിയേഷൻ ഓഫ് വാഷിഗ്ടൻ ഡി.സി. അമേരിക്കയിലെ പ്രമുഖ മലയാളി അസോസിയേഷൻ . വർഷത്തിൽ പ്രധാനമായും മൂന്നു പ്രോഗ്രാം. ഈ ദ്, ക്രിസ്തുമസ്, ഓണം. ഇത് ഈദ് പ്രോഗ്ര മിനോടനുബന്ധിച്ചുള്ള " മുബാറക്ക് 2 o19 " എന്ന പരിപാടിയിൽ വച്ച് അച്ചുവിൻ്റെ ഡയറി പ്രകാശനം ചെയ്യാനുള്ള കത്തായിരുന്നു അത്. ഒരു മലയാളിഎഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സ്വപ്നം കാണാൻ പറ്റാത്ത വേദി. അവരുടെ മാഗസിൻ എഡിറ്ററായ അനിൽ പന മനയാണതിന് മുൻകൈ എടുത്തത്.സമ്മേളന നഗരിയിൽ എത്തിയപ്പോൾ ഞട്ടിപ്പോയി.വലിയ സ്റ്റാർ നൈറ്റിന് സമാനമായ ഒരു സ്വപ്ന വേദി. ആയിരക്കണക്കിന് ആൾക്കാർ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ്. അതിൻ്റെ പ്രൈയും ടൈം തന്നെ എനിക്കായി. ഞങ്ങൾ വേദിയിൽ എത്തിയപ്പഴേ പ്രസിദ്ധ സിനിമാ നടൻ ബാബു നമ്പൂതിരിയുടെ അച്ചുവിൻ്റെ ഡയറിയെപ്പറ്റിയുള്ള സന്ദേശം അവിടെ കേൾപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് അവിടുത്തെ പ്രസിദ്ധനായ ഒരു പീഡിയാട്രീഷ്യന് ഈ ബാലസാഹിത്യ കൃതി നൽകി പ്രകാശനം നിർവഹിച്ചു. മറുപടി പ്രസംഗത്തിനു ശേഷം ആ പ്രൗഡഗംഭീര ചടങ്ങ് അവസാനിച്ചു.അച്ചുവിൻ്റെ ഡയറി അവിടെ സൊഷ്യൽ മീഡിയയിൽ വായിയ്ക്കപ്പെടുന്നതു കൊണ്ട് അവതരണം എളുപ്പമായി. ഒരു പക്ഷേ ഒരു മലയാളം എഴുത്തുകാരനും ഇങ്ങിനെ ഒരു ഭാഗ്യം സിദ്ധിച്ചിട്ടുണ്ടാവില്ല,
Friday, February 28, 2020
അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം 11 ]അച്ചുവിൻ്റെ ഡയറിയുടെ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ ഞാൻ ആറു മാസത്തെ സന്ദർശനത്തിന് അമേരിക്കയിൽ ആയിരുന്നു. അതിൻ്റെ പ്രകാശനം അച്ചുതന്നെ നിർവ്വഹിക്കുക എന്ന ആശയത്തിൻ്റെ പരിണതഫലമായിരുന്നു വെർജീനിയയിലെ ആ പ്രൗഡഗംഭീരമായ സദസ്. പുസ്തകം പ്രഭാത് ബുക്ക് ഹൗസ് അമേരിക്കയിൽ എത്തിച്ചു തന്നു.പക്ഷേ മീററി ഗ് ആരംഭിക്കുന്നതിന് മുമ്പ് എന്നെ ഞട്ടിച്ച ഒരു സംഭവമുണ്ടായി. " അച്ചുവിൻ്റെ ഡയറിയെപ്പറ്റി പ്രഗൽഭർ " എന്നൊരു പരിപാടി ഉണ്ടായിരുന്നു. സുമംഗല, മാടമ്പ് കത്തിക്കുട്ടൻ, കെ.സി.നാരായണൻ, ഹനീഫാ റാവൂത്തർ, ബാബു നമ്പൂതിരി, ജ്യോതിർമയി എന്നിവരുടെ വീഡിയോ സന്ദേശം വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു.. മക്കൾ എനിക്കു വേണ്ടി ഒരുക്കിയ ഒരു സർപ്രൈയ്സ് ആയിരുന്നു അത്. എനിക്ക് ഒരു സൂചന പോലും മുമ്പ് കിട്ടിയില്ല. എൻ്റെ മക്കൾ ആദ്യമായി രണ്ടു ദിവസത്തേക്കാണ്ടങ്കിലും ഒരു കാര്യം എന്നോട് മറച്ചു വച്ചു.പക്ഷേ അതുകൊണ്ടൊക്കെത്തന്നെ ആ പ്രകാശനച്ചടങ്ങ് വികാരഭരിതമായി.ആ കഥാപാത്രത്തിൻ്റെ പ്രതീകമായി സങ്കൽപ്പിച്ച അച്ചുതന്നെ, അച്ചുവിൻ്റെ ഡയറിയുടെ രണ്ടാം ഭാഗം അവിടെ വച്ച് പ്രകാശനം ചെയ്യുക!.പലതുകൊണ്ടും വ്യത്യസ്ഥമായിരുന്നു ആ പ്രകാശനച്ചടങ്ങ്. ഒരു പക്ഷേ ലോകത്ത് തന്നെ ആദ്യമായിരുന്നിരിക്കണം ഇങ്ങിനെ ഒരു പ്രകാശനച്ചടങ്ങ്.
Thursday, February 27, 2020
മുഖ്യമന്ത്രിയുടെ കത്ത്
അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം-10]
അച്ചുവിന് ലോകത്ത് പല ഭാഗത്തു നിന്നുമുള്ള കറൻസികൾ സംബാദിക്കുന്നതു് ഒരു ഹോബിയാണ്.കഴിഞ്ഞ പ്രാവശ്യം അമേരിക്കയിൽ നിന്ന് വന്ന് തിരിച്ചു പോയപ്പോൾ ഈ വെള്ളപ്പൊക്ക കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ ഇരുപയോഗിച്ചു കൊള്ളൂ. അവൻ്റെ എല്ലാ മാ യി രു ന്ന ആ സംബാദ്യം മുഴുവൻ ആ പെഴ്സ് സഹിതം എന്നെ ഏൾപ്പിച്ചു. ഞാനത് നേരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്തു.
മുഖ്യമന്ത്രി അതിലുള്ള തുക.രൂപയിൽ കണക്കാക്കിയ റസിപ്റ്റ് സഹിതം മറുപടി അയച്ചു. അച്ചുവിനെ അഭിനന്ദിച്ചു കൊണ്ട്. ആ കത്ത് അച്ചുവിൻ്റെ ഡയറി യുടെ വേറൊരു നാഴികക്കല്ലായി മാറി.
Wednesday, February 26, 2020
അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ ഭാഗം-9]
ദുബായിലെ പുസ്തക പ്രകാശനത്തോടെ അച്ചുവിൻ്റെ ഡയറിക്ക് ഒരു പുതിയ മാനം കൈവന്നു. അവിടുത്തെ ആസൗഹൃദസദസ് എന്നെ അത്ഭുതപ്പെടുത്തി. ലോകമെമ്പാടുമുള്ള വായനക്കാർ അച്ചുവിനെ നെഞ്ചിലേറ്റിയതിൻ്റെ ഉദാഹരണമായിരുന്നു ആ സദസ്.സോഷ്യൽ മീഡിയയുടെ സാദ്ധ്യത ഞാൻ അനുഭവിച്ചറിഞ്ഞു.
അവർ ആ പുസ്തകത്തെ വിലയിരുത്തിയത് എന്നെ അത്ഭുതപ്പെടുത്തി. ഒരു ബാലസാഹിത്യ കൃതിക്കപ്പുറം അത് ഒരു " സ്മാർട്ട് പേരൻ്റിഗ് " ഗ്രന്ഥമാണ ന്നവർ പറഞ്ഞപ്പോൾ സത്യത്തിൽ സന്തോഷം തോന്നി. പ്രവാസികൾ അവരുടെ ഒരോ കുട്ടിയിലും അച്ചുവിനെക്കണ്ടു. അവരിലെ 'അച്ചുത്വം' അവർ ശ്രദ്ധിച്ചു തുടങ്ങി. കുട്ടികളുടെ ഒപ്പം സമയം ചിലവഴിച്ചു തുടങ്ങി. അവസാനം സ്മാർട്ട് പേരൻ്റി ഗിന് ഒരു ക്ലാസ് വേണമെന്നു വരെ ആയി.
ദൂബായിൽ ഉള്ള മലയാളികളുടെ വായനാശീലം എന്നെ അത്ഭുതപ്പെടുത്തി. എല്ലാവർക്കും വീട്ടിൽ സ്വന്തമായി ഒരു ലൈബ്രറി തന്നെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ " ഷാർജാ ബുക്ക് ഫെയറി " ന് അവർ പുസ്തകങ്ങൾ വാങ്ങിക്കൂട്ടും.ദൂ ബായിലെ താമസ സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ പുസ്തകം വായിച്ചത് എന്നു തോന്നുന്നു.
Tuesday, February 25, 2020
അച്ചുവിൻ്റെ ഡയറി ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം 8 ]
ഞങ്ങൾ കുറിച്ചിത്താനത്ത് പി.എസ്.പി.എം ലൈബ്രറിയിൽ പരിപാടികൾ നടക്കുമ്പോൾ സ്വാഗതസമയത്ത് പൂച്ചണ്ടുകക്ക് പകരം പുസ്തകങ്ങൾ ആണ് കൊടുക്കാറ്. അതുപോലെ സമ്മാനം കിട്ടിയ കുട്ടികൾക്കും സമ്മാനത്തോടൊപ്പം പുസ്തകങ്ങൾ കൊടുക്കാറുണ്ട്. അത് ഒരു മാതൃകയായി പിന്നീട് പലിടത്തും പിന്തുടർന്നിരുന്നു.
ആ കാലത്താണ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന കലോത്സവം കൊട്ടയം സി.എം.എസ്സ് കോളേജിൽ വച്ചു നടന്നത്.നാലു ദിവസത്തെ പരിപാടികളിൽ മുഴുവൻ സമയം പങ്കെടുക്കാൻ സാധിച്ചു.വിവിധ ഇനങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമാപന സമ്മേളനത്തിൽ ആണ് ട്രോഫികൾ വിതരണം ചെയ്തതു്. ട്രോഫിയുടെ കൂടെ എല്ലാവർക്കും അച്ചുവിൻ്റെ ഡയറി കൂടെ കൊടുക്കാം എന്ന എൻ്റെ ആഗ്രഹം അവർ സമ്മതിച്ചു.കിട്ടിയ സമ്മാനം രക്ഷകർത്താക്കളെ എൾപ്പിച്ച് ആ പുസ്തകം കൗതുകത്തോടെ മറിച്ചു നോക്കുന്ന ആ കുട്ടികളെക്കണ്ടപ്പോൾ അന്ന് സന്തോഷം തോന്നി.
Monday, February 24, 2020
അച്ചുവിൻ്റെ ഡയറിയുടെ നാൾവഴിയിലൂടെ [ ഭാഗം 7 ]
എൻ്റെ ആദ്യ പുസ്തകം. " അച്ചുവിൻ്റെ ഡയറി "മഹാരഥന്മാരുടെ കയ്യൊപ്പൊടെ. ഇനി പ്രസാധനം. ലൈബ്രറി കൗൺസിലിൻ്റെ പുസ്തകോത്സവത്തോടനുബന്ധിച്ച് കോട്ടയത്ത് തിരുനക്കര മൈതാനിയിൽ.ചന്ദ്രമോഹൻ സാറിനും ലൈബ്രറി കൗസിലിനും നന്ദി.അതേറ്റെടുത്തു നടത്തിത്തന്ന കുറിച്ചിത്താനം PSp Mലൈബ്രറിക്കും നന്ദി.പ്രകാശനം നടത്തിയത് സുപ്രസിദ്ധ സിനിമാ താരം ശ്രീ ബാബു നമ്പൂതിരി. ആശംസകളുമായി ചന്ദ്ര മോഹൻ സാർ, ശ്രീ.ഹനീഫാ റാവുത്തർ, എസ് പി.നമ്പൂതിരി. ജ്യോതിർമ്മയി, ശ്രീദേവി പൈക്കാട്, വിശ്വനാഥൻ സാർ തുടങ്ങിയ മഹാരധന്മാർ. പ്രൗഢഗംഭീരമായ സദസ്. പുസ്തകോൽത്സവത്തിൽ ന്യൂറോളം പബ്ലിഷേഴ്സിൻ്റെ നടുക്ക്.അടുത്തതന്നെ എൻ്റെ പ്രഭാത് ബുക്ക് ഹൗസും .കേരളത്തിലെ ലൈബ്രറി പ്രതിനിധികൾ വേറേ.ഇതിൽപ്പരം എന്തു വേണം.
അന്ന് പ്രകാശനത്തോടനുബന്ധിച്ച് ശ്രീ.ബാബു നമ്പൂതിരി പുസ്തകത്തെപ്പറ്റി ആധികാരികമായി സംസാരിച്ചു. സോഷ്യൽ മീഡിയയിൽ ചെയ്തതിൻ്റെ പുതുമ എല്ലാവരും പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.മാധ്യമങ്ങളും അതിന് നല്ല പ്രചാരം കൊടുത്തു.പ്രത്യേകിച്ചു മാതൃഭൂമി ചാനൽ.ആ പുസ്തകത്തിൻ്റെ സത്ത മുഴുവൻ ഉൾകൊണ്ട ആ റിപ്പോർട്ടി ഗ് അനുപമമായിരുന്നു.എൻ്റെ ഒരു ഹൃസ്വ അഭിമുഖം ഉൾപ്പടെ.നന്ദിയോടെ ഓർക്കുന്നു. എല്ലാവർക്കും നന്ദി
എൻ്റെ ആദ്യ പുസ്തകം. " അച്ചുവിൻ്റെ ഡയറി "മഹാരഥന്മാരുടെ കയ്യൊപ്പൊടെ. ഇനി പ്രസാധനം. ലൈബ്രറി കൗൺസിലിൻ്റെ പുസ്തകോത്സവത്തോടനുബന്ധിച്ച് കോട്ടയത്ത് തിരുനക്കര മൈതാനിയിൽ.ചന്ദ്രമോഹൻ സാറിനും ലൈബ്രറി കൗസിലിനും നന്ദി.അതേറ്റെടുത്തു നടത്തിത്തന്ന കുറിച്ചിത്താനം PSp Mലൈബ്രറിക്കും നന്ദി.പ്രകാശനം നടത്തിയത് സുപ്രസിദ്ധ സിനിമാ താരം ശ്രീ ബാബു നമ്പൂതിരി. ആശംസകളുമായി ചന്ദ്ര മോഹൻ സാർ, ശ്രീ.ഹനീഫാ റാവുത്തർ, എസ് പി.നമ്പൂതിരി. ജ്യോതിർമ്മയി, ശ്രീദേവി പൈക്കാട്, വിശ്വനാഥൻ സാർ തുടങ്ങിയ മഹാരധന്മാർ. പ്രൗഢഗംഭീരമായ സദസ്. പുസ്തകോൽത്സവത്തിൽ ന്യൂറോളം പബ്ലിഷേഴ്സിൻ്റെ നടുക്ക്.അടുത്തതന്നെ എൻ്റെ പ്രഭാത് ബുക്ക് ഹൗസും .കേരളത്തിലെ ലൈബ്രറി പ്രതിനിധികൾ വേറേ.ഇതിൽപ്പരം എന്തു വേണം.
അന്ന് പ്രകാശനത്തോടനുബന്ധിച്ച് ശ്രീ.ബാബു നമ്പൂതിരി പുസ്തകത്തെപ്പറ്റി ആധികാരികമായി സംസാരിച്ചു. സോഷ്യൽ മീഡിയയിൽ ചെയ്തതിൻ്റെ പുതുമ എല്ലാവരും പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.മാധ്യമങ്ങളും അതിന് നല്ല പ്രചാരം കൊടുത്തു.പ്രത്യേകിച്ചു മാതൃഭൂമി ചാനൽ.ആ പുസ്തകത്തിൻ്റെ സത്ത മുഴുവൻ ഉൾകൊണ്ട ആ റിപ്പോർട്ടി ഗ് അനുപമമായിരുന്നു.എൻ്റെ ഒരു ഹൃസ്വ അഭിമുഖം ഉൾപ്പടെ.നന്ദിയോടെ ഓർക്കുന്നു. എല്ലാവർക്കും നന്ദി
ReplyForward
|
Sunday, February 23, 2020
അച്ചുവിൻ്റെ ഡയറിയുടെ നാൾവഴിയിലൂടെ [ ഭാഗം 6]
എൻ്റെ "അച്ചുവിൻ്റെ ഡയറി "അങ്ങിനെ ശ്രീ.കെ.സി.നാരായണൻ ഏറ്റെടുത്തു. സാഹിത്യ രംഗത്തും ,പുസ്തക നിരൂപണ രംഗത്തും, പ്രസാധകരംഗത്തും പയറ്റിത്തെളിഞ്ഞ, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള, കെ.സി.യുടെ കയ്യിൽ ഈ പുസ്തകം ഭദ്രമാണന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ വലിയ തിരക്കിനിടയിലും ദിവസങ്ങളോളം അതിന് സമയം കണ്ടെത്തിയതിന് ഞാൻ ജീവിതകാലം മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഡി. ടി.പി എടുക്കാനും കവർ ഡിസൈൻ ചെയ്യാനും, കൂടുതൽ ചിത്രങ്ങൾ കൂട്ടിച്ചേർക്കാനും അതിസമർത്ഥരായ ആളുകളെ അദ്ദേഹം കണ്ടെത്തി.
ആ പുസ്തകത്തിൻ്റെ രൂപഭാവത്തിൽ മുഴുവൻ അദ്ദേഹത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിൻ്റെ കൂടെ ഒരു കുറിപ്പ് കൂടി അതിനു വേണമെന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അതും എഴുതിത്തന്നു. അതിൻ്റെ ഓരോ ഘട്ടത്തിലും കെ.സിയുടെ ശ്രദ്ധ അതിനുണ്ടായിരുന്നു. ഞാൻ അതിനു വേണ്ടി ഒരു പത്തു പ്രാവശ്യമെങ്കിലും കോട്ടയത്തിന് പോയിട്ടുണ്ട്. ഒന്നിച്ചിരുന്ന് ഡിസ്ക്കസ് ചെയ്യാൻ. അന്നും അത് കഴിഞ്ഞ് ഇന്നും എൻ്റെ ഈ എളിയ സാഹിത്യ ശ്രമങ്ങൾക്ക് കെ.സി.ഒപ്പമുണ്ടായിരുന്നു.
അങ്ങിനെ പൂർണ്ണരൂപത്തിൽ എൻ്റെ ആദ്യ പുസ്തകം " അച്ചുവിൻ്റെ ഡയറി പുറത്തിറങ്ങി.
എൻ്റെ "അച്ചുവിൻ്റെ ഡയറി "അങ്ങിനെ ശ്രീ.കെ.സി.നാരായണൻ ഏറ്റെടുത്തു. സാഹിത്യ രംഗത്തും ,പുസ്തക നിരൂപണ രംഗത്തും, പ്രസാധകരംഗത്തും പയറ്റിത്തെളിഞ്ഞ, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള, കെ.സി.യുടെ കയ്യിൽ ഈ പുസ്തകം ഭദ്രമാണന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ വലിയ തിരക്കിനിടയിലും ദിവസങ്ങളോളം അതിന് സമയം കണ്ടെത്തിയതിന് ഞാൻ ജീവിതകാലം മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഡി. ടി.പി എടുക്കാനും കവർ ഡിസൈൻ ചെയ്യാനും, കൂടുതൽ ചിത്രങ്ങൾ കൂട്ടിച്ചേർക്കാനും അതിസമർത്ഥരായ ആളുകളെ അദ്ദേഹം കണ്ടെത്തി.
ആ പുസ്തകത്തിൻ്റെ രൂപഭാവത്തിൽ മുഴുവൻ അദ്ദേഹത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിൻ്റെ കൂടെ ഒരു കുറിപ്പ് കൂടി അതിനു വേണമെന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അതും എഴുതിത്തന്നു. അതിൻ്റെ ഓരോ ഘട്ടത്തിലും കെ.സിയുടെ ശ്രദ്ധ അതിനുണ്ടായിരുന്നു. ഞാൻ അതിനു വേണ്ടി ഒരു പത്തു പ്രാവശ്യമെങ്കിലും കോട്ടയത്തിന് പോയിട്ടുണ്ട്. ഒന്നിച്ചിരുന്ന് ഡിസ്ക്കസ് ചെയ്യാൻ. അന്നും അത് കഴിഞ്ഞ് ഇന്നും എൻ്റെ ഈ എളിയ സാഹിത്യ ശ്രമങ്ങൾക്ക് കെ.സി.ഒപ്പമുണ്ടായിരുന്നു.
അങ്ങിനെ പൂർണ്ണരൂപത്തിൽ എൻ്റെ ആദ്യ പുസ്തകം " അച്ചുവിൻ്റെ ഡയറി പുറത്തിറങ്ങി.
Saturday, February 22, 2020
അച്ചുവിൻ്റെ സയറിയുടെ നാൾവഴിയിലൂടെ [ഭാഗം-5 ]
" അച്ചുവിൻ്റെ ഡയറി " യുടെ മറക്കാനാവാത്ത വഴിത്തിരിവ് ഇനിയാണ്. ഇത്രയുംലോകോത്തര മഹത്തുക്കൾ കൈയ്യൊപ്പു ചാർത്തിയ എൻ്റെ പുസ്തകത്തിൻ്റെ പ്രസാധനം. അതെളുപ്പമല്ലായിരുന്നു എന്ന് പിന്നീടാണനുഭവപ്പെട്ടത് പല പ്രസാധകരുടേയും അടുത്തു പോയി. ഒരു വർഷം, അല്ലങ്കിൽ രണ്ടു വർഷം കാത്തിരിക്കുക.മടുത്തു. ആ സമയത്താണ് ശ്രീ.കെ.സി.നാരായണൻ പറയുന്നത്. നമുക്ക് തിരുവനന്തപുരം വരെപ്പോകാം. അവിടെ പ്രഭാത് ബുക്ക് ഹൗസ് എന്ന നല്ല പാരമ്പര്യമുള്ള ഒരു ബുക്ക് ഹൗസ് ഉണ്ട്. അതിൻ്റെ ജനറൽ മാനേജർ ശ്രീ.ഹനീഫാ റാവുത്തർ എൻ്റെ സുഹൃത്താണ്. അങ്ങിനെ ഞങ്ങൾ തിരുവനന്തപുരത്ത് വഞ്ചിയൂർ പ്രഭാത് ബുക്ക് ഹൗസിൽ എത്തി. എൻ്റെ കുട്ടിക്കാലം മുതൽ കേൾക്കുന്നതാണു്. അതിൻ്റെ എല്ലാ മായിരു ന്ന പപ്പേട്ടനെപ്പറ്റി അച്ഛൻ പറഞ്ഞതോർമ്മയുണ്ട്. മനോഹരമായ പുസ്തകങ്ങളുമായി ഒരു മൊബൈൽ ബുക്ക് ഡിപ്പോ (ഒരു വലിയ ബസ്സ്) ഉത്സവപ്പറമ്പുകളിൽ കണ്ടിട്ടുള്ളതും മനസ്സിൽ തെളിഞ്ഞു വന്നു. രണ്ടാം നിലയിലാണ് ജി.എം.ൻ്റെ ഓഫീസ്.ശ്രീ.ഹനീഫാ റാവുത്തർ.കണ്ടു.കെ സി കാര്യം അവതരിപ്പിച്ചു.അദ്ദേഹത്തോടു സംസാരിക്കും തോറും എനിക്കദ്ദേഹത്തെപ്പറ്റിയുള്ള ബഹുമാനം കൂടി വന്നു.. വിരൽത്തുമ്പുവരെ മാന്യൻ.ജാഡകളില്ലാതെ നേരേ ചൊവ്വേ കാര്യങ്ങൾ പറയുന്ന രീതി എനിക്കിഷ്ടപ്പെട്ടു. "ഇത് നമുക്ക് പ്രസിദ്ധീകരിക്കാം. സൊഷ്യൽ മീഡിയയിൽ വന്നത് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നമുക്ക് ഇത് നോക്കാം. സ്റ്റാഫ് കുറവാണ്. DTP എടുത്ത് ലേഔട്ട് ചെയ്യാൻ കുറച്ചു സമയം എടുക്കും." അവിടെയാണ് മറക്കാനാവാത്ത ഒരോ ഫർ കെ.സി.നാരായണൻ വച്ചത്. " ഞാനിത് എല്ലാ പെർഫെക്ഷനോട് കൂടി DTP എടുത്ത് ലേഔട്ട് ചെയ്തു തരാം ഇവിടെ പബ്ലിഷ് ചെയ്താൽ മതി. "റാവൂത്തർ സാറിനും സന്തോഷമായി. അന്ന് കെ.സി. കോട്ടയത്ത് ഭാഷാപോഷിണിയുടെ ചീഫ്എഡിറ്റർ ആണ്.പിന്നെ തിരക്കിനിടയിലും ഇതിനു വേണ്ടി സമയം കണ്ടെത്തിയത് വേറൊരു കഥയാണ്.
|
Friday, February 21, 2020
എസ്. പി.നമ്പൂതിരി
അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ഭാഗം 4 ]
ശ്രീ.എസ്.പി.നമ്പൂതിരിയുടെ കയ്യൊപ്പ് കൂടെ കിട്ടിയിരുന്നെങ്കിൽ അച്ചുവിൻ്റെ ഡയറി പൂർണ്ണമായേ നേ. എഴുത്തിൽ അദ്ദേഹം എൻ്റെ ഗുരുഭൂതനാണ്.
" ഇത്രയും മഹാരഥന്മാരുടെ കൂടെ ഞാനും വേണമോ?"
"വേണം. എനിക്ക് അങ്ങയുടെ മാസ്റ്റർ പീസ് ആയ അനുഷ്ടിപ്പ് വൃത്തത്തിലൂള്ള ഒരു കവിത ആശംസയായിക്കിട്ടിയാലും മതി"
അപ്പോൾത്തന്നെ അവിടെക്കിടന്ന ഒരു പോസ്റ്റൽ കവറിനു മുകളിൽ അനുഷ്ടിപ്പ് വൃത്തത്തിൽ ഒരു മനോഹര കവിത എഴുതിത്തന്നു
'അച്ചുവിൻ കഥാവ്യാഖ്യാനം
ഉദാത്തം ഹൃദ്യസുന്ദരം
ഉണ്ണിതൻ ഭാഷയിൽത്തന്നേ
യാ വിഷ്ക്കാര വിശേഷവും.'
ആ നിമിഷ കവിതയിലെ ഒരു ഭാഗമാണിത്
'പേരക്കിടാവിൻ കൊഞ്ചുന്ന
വിചാരങ്ങൾ വികാരവും
സ്വാംശീകരിച്ച മുത്തശ്ശൻ
അനിയന്നഭിനന്ദനം '
അങ്ങിനെ ആ ആശംസ അവസാനിക്കുന്നു. ഒരു പുസ്തകത്തിന് കവിതയിൽ ഒരവതാരിക മലയാളത്തിൽ ആദ്യമാണന്നു തോന്നുന്നു. നന്ദിയോടെ അവിടുന്നിറങ്ങുംമ്പൊൾ അച്ചുവിൻ്റെ ഡയറി പൂർണ്ണതയിലേക്ക് അടുക്കുക യായിരുന്നു.
Thursday, February 20, 2020
ആർട്ടിസ്റ്റ് നമ്പൂതിരി
അച്ചുവിൻ്റെ ഡയറിയുടെ നാൾവഴിയിലൂടെ [ഭാഗം-4 ]
അച്ചുവിൻ്റെ ഡയറിക്ക് മാടമ്പ് കുഞ്ഞിക്കട്ടേ ട്ടൻ്റെ അവതാരിക കൂടി കിട്ടിയപ്പോൾ എൻ്റെ ആത്മവിശ്വാസം കൂടി.ഒരിക്കലും നടക്കാത്ത മോഹത്തിനു പുറകേ പോവുക എൻ്റെ ഒരു സ്വഭാവമാണ്. നമ്മൾ ഒരു കാര്യം വേണമെന്നുറപ്പിച്ചിറങ്ങിയാൽ പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെ നിൽക്കും." ആൽക്കമിസ്ററി " ലെ ആപ്തവാക്യം. ഞാനതു വിശ്വസിക്കുന്ന ആളാണ്.
എൻ്റെ ആദ്യ പുസ്തകത്തിന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഒരു വര കൂടി കിട്ടിയിരുന്നെങ്കിൽ! അതിമോഹമാണന്നറിയാം. എനിക്കദ്ദേഹത്തെ നേരിട്ടറിയില്ല. പക്ഷേ ആ ലോകോത്തര ആർട്ടിസ്റ്റിനെ എനിക്കറിയാം. അദ്ദേഹത്തിൻ്റെ മകനുമായിപ്പരിചയം ഉണ്ട്.എം.ടി.യുടെ രണ്ടാമൂഴത്തിനും മറ്റു പല ക്ലാസിക്കുക ൾ ക്കും മാറ്റുകൂട്ടിയത് അദ്ദേഹത്തിൻ്റെ മാന്ത്രിക വിരലുകളാണ്. പത്മരാജൻ്റെ "ഗന്ധർവനും "രൂപം നൽകിയതദ്ദേഹമാണ്.
അദ്ദേഹത്തെ കാണാൻ പോവുക തന്നെ.വി.കെ.എൻ പറഞ്ഞ ആ വരയുടെ വാസുദേവനെ പ്പോയിക്കണ്ടു.കല്ലും മുള്ളും നിറഞ്ഞ ഈ അവൽപ്പൊതി കാക്കൽ വച്ചു. യാതൊരു ജാഡയുമില്ലാത്ത ആ അതുല്യ കലാകാരൻ്റെ സ്വീകരണം എന്നെ അത്ഭുതപ്പെടുത്തി.
"ഞാനിപ്പോൾ പുതിയവർക്കുകൾ ഏറ്റെടുക്കാറില്ല. ഏറ്റെടുത്തത് ഒത്തിരി തീർത്തു കൊടുക്കാനുണ്ട്. അനിയ നിത് ഇവിടെ വച്ചോളൂ ഞാൻ നോക്കട്ടെ." അദ്ദേഹത്തിൻ്റെ ഒരു കരസ്പർശ്ശത്തിനു വേണ്ടി എത്രനാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയാറാണു്.
ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം അച്ചുവിൻ്റെ ഡയറിക്കുവേണ്ട ചിത്രങ്ങൾ വരച്ച് എൻ്റെ മരുമകൻ [ കൈതമറ്റം രാജ് കുമാർ ] വശം കൊടുത്തുവിട്ടു. സത്യത്തിൽ സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയ തന്നേരമാണ്. ഒരെഴുത്തുകാരന് ആവിലപിടിച്ച നിധിയുടെ മൂല്യം എത്ര വലുതാണന്ന് ബാക്കി ഉള്ളവർക്ക് മനസിലായിക്കൊള്ളണമെന്നില്ല. അച്ചുവിൻ്റെ ഡയറിയുടെ യാത്രയിലെ ഒരു വലിയ നാഴികക്കല്ല് അങ്ങിനെ പിന്നിട്ടു.ആ അതുല്യ ചിത്രകാരൻ്റെ പാദങ്ങളിൽ മനസുകൊണ്ട് ഒരായിരം വട്ടം നമസ്ക്കരിച്ചിട്ടുണ്ടാവും അല്ലാതെ നമസ്ക്കരിക്കാൻ അന്നദ്ദേഹം അനുവദിച്ചില്ല. അന്ന് പിടിച്ച് ഒപ്പമിരുത്തുകയാണ് ചെയ്തത്
Tuesday, February 18, 2020
അച്ചുവിൻ്റെ നാൾവഴിക്കുെ
അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ ഭാഗം -1 ]
എൻ്റെ "അച്ചുവിൻ്റെ ഡയറി " പ്രകാശനം ചെയ്തിട്ട് ഇന്ന് കൃത്യം മൂന്നു വർഷം. 2012 മുതൽ ആണ് ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായത്.ഇതിനിടെ അമേരിക്കയിൽ മോളുടെ കൂടെ കുറേ നാൾ താമസിക്കാനിടയായി. അവിടെ വച്ചാണ് അച്ചു എന്ന കഥാപാത്രം മനസിൽ കടന്നു കൂടിയത് മകളുടെ മകൻ്റെ കുസൃതിയും, അവന് നാടിനോടുള്ള സ്നേഹവും ആ കഥാപാത്രത്തിനു രൂപം നൽകാൻ സഹായിച്ചു. ഇൻഡ്യൻ വംശജരായ അവൻ്റെ കുറേ കൂട്ടുകാരെപ്പരിച യപ്പെടാനിടയായി.അച്ചു അവൻ്റെ മുത്തശ്ശനോട് സംവദിക്കുന്ന രീതിയിലാണ് അതിൻ്റെ ആഖ്യാനം.ഇവിടെ മുത്തശ്ശൻ കേൾവിക്കാരൻ മാത്രം.
ഇവരുടെ ഒക്കെ ചിന്തകളും അവരുടെ ഗൃഹാതുരത്വവും എല്ലാം അച്ചുവിൻ്റെ ഡയറിയിൽ വിഷയമായി. അത് ഫെയ്സ് ബുക്കിൽ പോസ്റ്റു ചെയ്തു. അതിനു കിട്ടിയ സ്വീകാര്യത എനിക്കാവേശം പകർന്നു. അച്ചുവിനെ വായനക്കാർ നെഞ്ചിലേറ്റിയപ്പോൾ അത് വളരെപ്പെട്ടന്ന് 100 എപ്പിസോഡ് പിന്നിട്ടു. ആദ്യം ഒരു തമാശിന് തുടങ്ങിയത് കാര്യമായി. ഒരെപ്പിസോഡ് വൈകിയാൽ ആൾക്കാർ അന്വേഷിച്ചു തുടങ്ങി.അമേരിക്കയിൽ കേരളത്തിൽ നിന്നു വന്ന പ്രവാസികളെല്ലാം അവരു ടെ കുട്ടികളിൽ അച്ചുവിനെക്കണ്ടു.നാട്ടിലുള്ളവർ തങ്ങളുടെ പേരക്കുട്ടികളെ അച്ചുവിൽകൂടി കണ്ടാസ്വദിച്ചു. ഒരു ബാലസാഹിത്യം എന്നതിലുപരി അത് " സ്മാർട്ട് പേരൻ്റിഗ് " എന്നുള്ള രീതിയിൽ കൂടി വായനക്കാർ ആ കൃതിയെ വിലയിരുത്തിത്തുടങ്ങി. അവിടെ ഒരെഴുത്തുകാരൻ്റെ ഉത്തരവാദിത്വം കൂടുകയായിരുന്നു
ആ സമയത്ത് ശ്രീ.കെ.സി. നാരായണനുമായി സംസാരിക്കാനിടയായി. അദ്ദേഹമാണ് ഇതൊരു പുസ്തകമാക്കിയാലോ എന്നുള്ള ചിന്ത എന്നിൽ രൂപപ്പെടുത്തിയത്.പിന്നെ അതിനുള്ള ഒരു പരക്കംപാച്ചിൽ ആയിരുന്നു.ഇതിൻ്റെ കോപ്പിയുമായി ഒരവതാരികക്കായി ശ്രീ.മാടമ്പ് കുഞ്ഞിക്കുട്ടനെ സമീപിച്ചു. അദ്ദേഹം അതൊന്ന് ഓടിച്ചു നോക്കി. അവതാരിക എഴുതിത്തരാമെന്ന് സമ്മതിച്ചു.
പ്രസിദ്ധ ബാലസാഹിത്യകാരി സുമംഗലയുടെ ചേച്ചി അന്ന് അമേരിക്കയിൽ ആണ്.അച്ചുവിൻ്റെ ഡയറി അവർ സ്ഥിരം വായിക്കാറുണ്ട്. മോളാണ് അതവതരിപ്പിച്ചത് " അച്ഛന് ഈ പുസ്തകത്തിന് സുമംഗലൂടെ ഒരാസ്വാദനം കിട്ടാൻ മോഹമുണ്ടന്ന് " അപ്പൊൾത്തന്നെ വിളിച്ചു പറഞ്ഞ് എന്നോട് ചെല്ലാൻ പറഞ്ഞു. എനിക്കാ അമ്മയുടെ മുമ്പിൽ ഇരിക്കാൻ പോലും ധൈര്യമില്ലായിരുന്നു. അവരെന്നെ അടുത്ത് പിടിച്ചിരുത്തി.ഞാൻ കോപ്പി കൊടുത്ത് മടിച്ച് മടിച്ച് കാര്യം പറഞ്ഞു. ഇവിടെ വച്ചോളൂ ഞാൻ വായിച്ചു നോക്കട്ടെ. വിളിക്കാം. ഞാനവിടുന്ന് പൊന്ന് മൂന്നാം ദിവസം എനിക്ക് ഫോൺ വന്നു. അച്ചുവിൻ്റെ ഡയറി ഇഷ്ടായി, ഒരാസ്വാദനം എഴുതി വച്ചിട്ടുണ്ട്. എങ്ങിനെയാ എത്തിച്ചു തരുക. ജീവിതത്തിൽ സന്തോഷം കൊണ്ട് കരഞ്ഞു പോയ നിമിഷം. ഞാനതു വാങ്ങി താണു നമസ്ക്കരിച്ചപ്പോൾ പിടിച്ചെഴുനേൽപ്പിച്ച് അനുഗ്രഹിച്ചു. "നന്നായിട്ടുണ്ട് ഇതിവിടം കൊണ്ട് നിർത്തരുത് തുടരണം. ആ അനുഗ്രഹം ഇന്നും എൻ്റെ കൂടെ ഉണ്ട്.ഇന്ന് അച്ചുവിൻ്റെ സയറിയുടെ മൂന്നാം ഭാഗത്തിൻ്റെ ശ്രമത്തിലാണ്. ഫെയ്സ് ബുക്കിൽ 328 ലധികം എപ്പിസോഡായി തുടരുന്നു.
Sunday, February 16, 2020
അനന്യ കൂട്ടി
മുത്തശ്ശാ അച്ചൂന് സന്തോഷായി [അച്ചു ഡയറി-328]
ഫ്ലവേഴ്സ് ടോപ് സിംഗറിൽ അനന്യ കുട്ടിയുടെ പാട്ടുകേൾക്കണമെന്ന് അച്ചു പറഞ്ഞതു് എത്ര ഭംഗിയായിട്ടാണ് ജയചന്ദ്രനങ്കിൾ അവതരിപ്പിച്ചത്.എന്തു രസമായാണ് അനന്യക്കുട്ടി അതിനോട് പ്രതികരിച്ചത്. അച്ചൂന് വിശ്വസിക്കാൻ പറ്റണില്ല. സ്വപ്നമാണന്നാ അച്ചു വിചാരിച്ചെ.
ഈ പരിപാടി മാർച്ചിൽ തീരുമെന്നാണറിഞ്ഞത്. സങ്കടായി. ഞങ്ങൾ അമേരിക്കയിൽ ജീവിക്കുന്നവർക്ക് നമ്മുടെ ഒക്കെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ ആയിരുന്നു അവർ എല്ലാവരും. അനന്യ കുട്ടിയും, ഋതുക്കുട്ടനും, ശ്രീഹരിയും, ഗുളുമൊളും, ഓറഞ്ചു കുട്ടിയും വൈഷ്ണവി കുട്ടി എല്ലാവരും. പാട്ടും പാടി വർത്തമാനം പറഞ്ഞ് ഞങ്ങളുടെ സ്വീകരണമുറിയിൽ ഒരു മേശക്കു ചുറ്റും ഇരിക്കണ കുടുംബാംഗങ്ങളെ പോലെ ആയിരുന്നു .അതു പോലെ മീനാക്ഷി ചേച്ചിയേം അച്ചൂ നിഷ്ടാ. ചേച്ചിയെ എല്ലാ വരും ഒത്തിരി കളിയാക്കുമ്പോൾ അച്ചൂന് സങ്കടം വരും. പക്ഷേ ചേച്ചിക്ക് ഒരു കുലുക്കവുമില്ല. ചേച്ചി സ്റ്റേജിൽ വന്നാൽ ഒരു വല്ലാത്ത പോസിറ്റീവ് എനർജിയാണ്.
ഇതിലാർക്കാ ഫസ്റ്റ് കൊടുക്കുക!. ഫസ്റ്റും സെക്കൻ്റും ഒന്നും വേണ്ടായിരുന്നു. എല്ലാവർക്കും ഗ്രഡ് പറഞ്ഞ് സമ്മാനം വീതിച്ചു കൊടുത്താൽ മതി ആയിരുന്നു. അല്ലങ്കിൽ സമ്മാനം കിട്ടാത്തവർക്ക് വിഷമാകില്ലേ? അപ്പം അച്ചൂ നും സങ്കടാകും. പാച്ചു ഭയങ്കര നാ അവന് പാട്ട് ഒന്നും കേൾക്കണ്ട.എം.ജി. അങ്കിളിൻ്റെ "അടി ഒരു പൂക്കുറ്റി " എന്നു പറയുന്നത് മാത്രം കേട്ടാൽ മതി.
മുത്തശ്ശാ എല്ലാവരോടും എൻ്റെ സന്തോഷം അറിയിയ്ക്കണം.
Wednesday, February 12, 2020
അച്ചുയോഗ
മുത്തശ്ശാ അച്ചു ഗീത പഠിക്കുന്നുണ്ട് [ അച്ചു ഡയറി-326 ]
മുത്തശ്ശാ ഇവിടെ അമേരിക്കയിൽ ചന്മയ മിഷന്റെ ഒരു സ്ക്കൂൾ ഉണ്ട്. പാച്ചു അവിടെയാ പഠിക്കുന്നേ. അവിടെ യോഗയും ഗീതയും ഒക്കെ പഠിപ്പിക്കുന്നുണ്ട്. അവൻ വീട്ടിൽ വന്നു യോഗാ ചെയ്തു കാണിക്കും. അതുപോലെ ഗീതയിലെ ചില സ്ലോ കങ്ങൾ കഷ്ടിച്ച് ചൊല്ലും. ഇപ്പം ഭയങ്കര ഗമയാ അവന്.ഏട്ടനറിയാൻ മേലാത്തത് പഠിച്ചതിന്റെ ഗമ. അച്ചൂ നും യോഗാ പഠിക്കണം. അതുപോലെ ഗീതയും. ഒരു ദിവസം അച്ചുവിന്റെ ടീച്ചർ പറഞ്ഞു ലോകത്തിലെ ഏറ്റവും ഗ്ലോറിയസ് ആയ പുസ്തകം അച്ചുവിന്റെ നാട്ടിലെ ഭഗവത് ഗീത " ആണന്ന് അച്ചൂന് സന്തോഷം തോന്നി. അച്ചൂ നും പഠിക്കണം ഗീത.
പാച്ചൂന്റെ ചിന്മയാ സ്കൂളിൽ എല്ലാ വെള്ളിയാഴ്ച്ച വൈകുന്നേരവും അവധി ദിവസങ്ങളിലും യോഗയും ഗീതയും പഠിപ്പിക്കുന്നുണ്ട്.അച്ചുവും ചേർന്നു.അവിടെ ഇൻഡ്യൻ സ്പിരിച്ച്വൽ കൾച്ചർ, പുരാണങ്ങൾ എല്ലാം പഠിപ്പിക്കുന്നുണ്ട്. അതുപോലെ ശാസ്ത്രീയമായി സൂര്യനമസ്കാരം പഠിച്ച തവിട്ന്നാണ്. അതത്ര എളുപ്പമല്ല മുത്തശ്ശാ. പക്ഷേ അച്ചു ഇപ്പോൾ എന്നും ചെയ്യുന്നുണ്ട്. അതുപോലെ എന്തുമാത്രം പുരാണകഥകളാ അവിടെ പ്പഠിപ്പിക്കുന്നത്. അച്ചൂന് കഥ കേൾക്കാൻ വളരെ ഇഷ്ടമാണ്. അതുപോലെ നമ്മളോട് ബാക്കി ഉള്ളവർക്ക് കഥ പറഞ്ഞുകൊടുക്കാൻ പറയും, ചിലപ്പോൾ ക്ലാസെടുക്കാനും.
Monday, February 10, 2020
ഒരു ജന്മിയുടെ കഥ
ഒരു ജന്മിയുടെ കഥ [കീ ശക്കഥകൾ - 107 ]
നമ്പ്യാത്തൻ നമ്പൂതിരി ഒരു ജന്മി.ദാനം കൊടുത്തു മാത്രം ശീലിച്ച ജന്മിത്വം.ഇന്ന് കുടുംബം ക്ഷയിച്ചു തുടങ്ങി. എങ്കിലും ബാക്കിയുള്ള ഭൂസ്വത്തിൽ കുറച്ച് പാടവും. പാടത്ത് പണിക്കാരെ കിട്ടാൻ വിഷമമാണ് എങ്കിലും നടന്നു പോകുന്നു.
അപ്പഴാ ണ് പഞ്ചായത്തുകാരും, രാഷ്ട്രീയക്കാരും ഒരാവശ്യവുമായി വന്നത്. ഒരു കുടിവെള്ള പദ്ധതിക്കായി പാടത്ത് കുറച്ചു സ്ഥലം കിട്ടിയാൽ നാട്ടിൽ മു ണ്ണൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിയ്ക്കാമായിരുന്നു.
" സമ്മതം" നമ്പ്യാത്തന് രണ്ടാമതൊന്നാലോചിക്കണ്ടി വന്നില്ല. പണിതുടങ്ങിയപ്പഴാണ് മണ്ണ് എടുത്തിടാൻ സ്ഥലമില്ല. തിരുമേനിയുടെ പാടത്ത് ഇടാൻ സമ്മതിക്കണം.അത് നിരത്തി കൃഷിയോഗ്യമാക്കിത്തന്നുകൊള്ളാം. അതു സമ്മതിച്ചു. ഒരു വലിയ കാര്യത്തിനല്ലേ?
"മോട്ടർ പുര പണിയാൻ സ്വൽപ്പ സ്ഥലം കൂടി കിട്ടിയിരുന്നെങ്കിൽ."
അങ്ങിനെ മോട്ടോർ പുരയും കുളവും തീർന്നു.
" അങ്ങോട്ട് വൈദ്യുതി ലൈൻ വലിയ്ക്കണം. അ ങ്ങയുടെ സ്ഥലത്തു കൂടെ വലിയ്ക്കാൻ സമ്മതപത്രം വേണം"
"പാടത്തിന്റെ അതിരിലൂടെ വലിച്ചോളൂ"
"അതിർ ചേർത്തു വലിക്കാൻ അടുത്ത പറമ്പുകാരൻ സമ്മതിക്കുന്നില്ല. അതു കൊണ്ട് നടുവിലൂടെ..
നമ്പ്യാത്തൻ ചിരിച്ചു "നമ്മതിച്ചു. പക്ഷേ ഞാനൊരു മണ്ടനാണന്നു നിങ്ങളുടെ മനസിൽ ഇപ്പോൾ തോന്നിയ ആ തോന്നൽ ഉണ്ടല്ലോ അതു വേണ്ട."
കുടിവെള്ള പദ്ധതി ഗംഭീരമായി നടന്നു. വിചാരിച്ചതിൽ കൂടുതൽ പേർക്ക് പ്രയോജനപ്പെട്ടു.നമ്പ്യാത്തന് സന്തോഷായി.
"ഇനി എന്താ പ്രശ്നം "
" സ്ഥലം തന്നവർക്ക് ഒരു ടാപ്പ് സൗജന്യമായി തരുമെന്ന് പറഞ്ഞിരുന്നല്ലോ? അത് ഈ പാടത്ത് തരാനേ നിവർത്തിയുള്ളു"
"ഞാന താവശ്യപ്പെട്ടില്ലല്ലോ? സാരമില്ല ഞാൻ അവിടുന്ന് ഇല്ലത്തേക്ക് പൈപ്പ് ഇട്ടോളം.നമ്പ്യാ ത്തന് മുപ്പതിനായിരത്തോളം രൂപാ മുടക്കു വന്നു. വേനൽക്കാലമായി.മണ്ണൂറോളം കുടുംബങ്ങൾക്ക് ദാഹജലം കിട്ടിയപ്പോൾ നമ്പ്യാത്തന്റെ മനസും തണുത്തു. പക്ഷേ അപ്പഴേക്ക് പാടത്തു നിറച്ചിട്ട ചെമ്മണ്ണുകൊണ്ട് നെൽകൃഷി പറ്റാതായി.
പക്ഷേ അതിനിടെ നമ്പ്യാത്തൻ ഇട്ട പൈപ്പിൽ നിന്ന് അമ്പതിനായിരം വച്ച് വാങ്ങി അവർ വേറേ കണക്ഷൻ കൊടുത്തിരുന്നു. നമ്പ്യാത്ത നറിയാതെ. അറിഞ്ഞപ്പഴും തടഞ്ഞില്ല കുടിവെള്ളമല്ലേ.പക്ഷേ വേനൽക്കാലത്ത് അവർ വെള്ളമെടുക്കുമ്പോൾ മുകളിലേക്ക് വെള്ളം വരാതായി.
അതിനിടെ പഞ്ചായത്തിൽ നിന്ന് ഒരു സമൻസ്.പാടം നികത്തിയതിന് ആരോ പരാതി കൊടുത്തിരിക്കുന്നു. ഈ പദ്ധതി കൊണ്ട് ഏറ്റവും പ്രയോജനം കിട്ടിയ ഒരു മാന്യ ദേഹം തന്നെയാണ് പരാതിക്കു പിന്നിൽ.നമ്പ്യാത്തൻ കാര്യം പറഞ്ഞു.
"വെറുതേ പറഞ്ഞാൽപ്പോര.രേഖ?" അപ്പഴാണ് നമ്പ്യാത്തൻ ഓർത്തത് അന്ന് അതിന് രേഖ ഒന്നും തന്നില്ലല്ലോ എന്ന്.
നമ്പ്യാത്തനും ജലക്ഷാമം രൂക്ഷമായി.എന്നാൽ പാടത്ത് ഒരു കിനർ കുത്താം"
"തിരുമേനി പാടത്ത് വേറേ കിനർ കുത്തി യാൽ കുടിവെള്ള പദ്ധതിയിലെ വെള്ളം വററും. അതു ഞങ്ങൾ സമ്മതിക്കില്ല.
നിലം കൃഷിയോഗ്യമല്ലാതായി
ഇപ്പോൾ ഗവന്മേന്റിൽ നിന്ന് നിലം തരിശിടുന്നതിനെതിരെ സമൻസ്.
ദാനം കൊടുത്തു മാത്രം ശീലിച്ച ആ ബൂർഷാ ജന്മി അപ്പഴും സന്തോഷത്തോടെ ചിരിച്ചു. ഞാൻ കാരണം എത്ര പേരാണ് ദാഹമകറ്റുന്നത്....
Wednesday, February 5, 2020
പ്രതിരോധം
പ്രതിരോധം [കീ ശക്കഥകൾ - 106]
എന്റെ കൂട്ടുകാരിയുടെ മുത്തശ്ശന് കുട്ടികളെ വളരെ ഇഷ്ടമാണ്. വാത്സല്യമാണ്. എല്ലാവർക്കും ചോക്ലേറ്റ് തരും. ഒരു ദിവസം അവിടെ മുത്തശ്ശൻ മാത്രം. എന്നെ അടുത്തു വിളിച്ചു. തലയിലും കവിളിലും മുത്തം തന്നു. പെട്ടന്ന് ഞാൻ കുതറി മാറി. ആ ചുക്കിച്ചുളിഞ്ഞ മുഖത്ത് ഒന്നു പൊട്ടിച്ചു. ഓടിപ്പോന്നു. പക്ഷേ തല്ലുകൊണ്ട വിവരം മുത്തശ്ശൻ ആരോടും പറഞ്ഞില്ല. അതെന്താ.....
Monday, February 3, 2020
നിപ്പൻ. [കീ ശക്കഥകൾ - 105 ]
നിപ്പൻ ചാക്കോ എന്നാണ് വിളിപ്പേര്.ആ വിളി കേൾക്കാൻ മൂപ്പർക്കും സന്തോഷം. എന്നും രണ്ടു നേരവും പറ്റുമെങ്കിൽ ഇടനേരവും ചാക്കോയ്ക്ക് മദ്യം വേണം. നല്ല വീര്യം കൂടിയതു തന്നെ. അതിന് കൂടുതൽ നേരം കാത്തിരിയ്ക്കാനൊന്നും പറ്റില്ല."നിപ്പൻ " ആണിഷ്ടം. ബാറിന്റെ കൗണ്ടറിൽപ്പോയി മദ്യം വാങ്ങി ഒറ്റ വലി. നിന്ന നിൽപ്പിൽ. കഴിവതും വേഗം പൂസാകണം. എന്നിട്ട് കവലയിൽച്ചെന്ന് വലിയ വായിൽ രണ്ടു വർത്തമാനം പറയണം. ആരെ എങ്കിലുമൊക്കെ വെല്ലുവിളിക്കണം. ഞാൻ കഴിച്ചിട്ടുണ്ടന്നുള്ളത് ബാക്കി ഉള്ളവരെ അറിയിയ്ക്കണം. ഒരു ശരാശരി മലയാളിക്ക് എല്ലാത്തിനോടും ആസക്തിയാണ്. ഇഷ്ടമല്ല.ചാക്കോ അത്തരക്കാരുടെ ഒരു പ്രതിനിധിയാണ്. ആഹാരം വലിയ നിർബ്ബന്ധമില്ല. കിട്ടിയാൽ വെട്ടി വിഴുങ്ങും. മകൾ അമേരിക്കയിലാണ്.ക്യാഷിന് പഞ്ഞമില്ല.
അങ്ങിനെ വിലസി യി രു ന്ന കാലത്ത് ഒരിയ്ക്കൽ മകൾ ചാക്കോയെ അമേരിയ്ക്കക്കു കൊണ്ടുപോയി. അവിടെ എല്ലാ വീട്ടിലും ഫ്രിഡ്ജ് നിറയെ മദ്യം. ചില വീട്ടിൽ ബാർ തന്നെയുണ്ട്. കൂട്ടുകാരൻ പറഞ്ഞതാണ്. . ആദ്യം മടിച്ചെങ്കിലും പോയി. വിമാനത്തിൽ നിന്നിറങ്ങിയപ്പഴേ നല്ല തണുപ്പ്.വീട്ടിലെത്തിയപ്പഴേ ആ വലിയ ഫ്രിഡ്ജിൽ ചാക്കോയുടെ കണ്ണുടക്കി.ഓടിച്ചെന്ന് ഫ്രിഡ്ജ് തുറന്നു. എന്ത് അതിൽ മദ്യത്തിന്റെ ഒരു തരിപോലുമില്ല.
" അപ്പനെന്താ തിരയുന്നേ? ഉച്ചയ്ക്ക് ഊണിനു മുമ്പ് എത്തിയ്ക്കാം " മോൾക്ക് കാര്യം പിടികിട്ടി. " ഇത്ര രാവിലെ ആരെങ്കിലും കഴിക്കുമോ?"
ഉച്ചവരെ എങ്ങിനെ കാത്തിരുന്നു എന്ന് ചാക്കോയ്ക്കറിയില്ല. ആഹാരം മേശപ്പുറത്ത് നിരത്തി. നോൺ വെജിറേററിയൻ തന്നെ. പക്ഷേ എന്തുമാത്രം വെജിറ്റബിൾ സാലഡാണ്. കൂടെ. എല്ലാവരും മേശക്ക് ചുറ്റുമിരുന്നു. ആഹാരസാധനങ്ങൾ ഒന്നൊന്നായി വിളമ്പി.ചാക്കോ അക്ഷമനായി. അവസാനം മരുമകൻ സ്കോച്ചു വിസ്ക്കിയുടെ ഒരു കുപ്പി പുറത്തെടുത്തു. "ഒരു ആപ്പിറ്റൈസർ ആകാം "
കോണിക്കൽ ആകൃതിയിലുള്ള ഗ്ലാസ് നിരത്തി. എല്ലാവർക്കും ഒരു പെഗ് വീതം പകർന്നു. ഐസും തണുത്ത വെള്ളവും പകർന്നു." ടേബിൾ മാനേഴ്സ് മറക്കരുത്" മോളു പറഞ്ഞതോർത്തു. അവസാനം എല്ലാവരും ഗ്ലാസ് കയ്യിലെടുത്ത് ചിയേഴ്സ് പറഞ്ഞു ഒരു സിപ്പെടുത്തു. ആർക്കും ഒരു ധൃതി യുമില്ല. സാവകാശം എല്ലാവരും ആഹാരം കഴിച്ചു തുടങ്ങി.ചാക്കോ പെട്ടന്ന് ഗ്ലാസ് കാലിയാക്കി. ഛെ.. ഇതു തൊണ്ണനനയാനില്ലല്ലോ. പതുക്കെ മനസിൽപ്പറഞ്ഞു.അടുത്ത പെഗ് ഒഴിക്കാൻ തുടങ്ങിയപ്പഴേ ചാക്കോ കുപ്പി വാങ്ങി അടുത്തിരുന്ന വലിയ ബിയർ ഗ്ലാസിൽ പകുതിയിലധികം പകർന്നു. കുറച്ചു വെള്ളവും ചേർത്ത് ഒരൊറ്റ വലി.എല്ലാവരും പകച്ചു നോക്കുന്നുണ്ട്.ചാക്കോ ശ്രദ്ധിക്കുന്നേയില്ല. വീണ്ടും ചാക്കോ കുപ്പി കയ്യിൽ എടുത്തു.
" അപ്പാ "മോളുടെ ശബ്ദം. അവൾ സാവധാനം കയ്യിൽ പിടിച്ചു.. പ്ലീസ്.......
ഉണക്ക നാരങ്ങാക്കറി [തനതു പാകം -2 1 ]വലിയ നാരങ്ങ [വടുകപ്പുളി നാരങ്ങാ ] എടുത്ത് കഴുകി തുടച്ച് മുഴുവനോടെ അടുപ്പത്ത് ചൂടാക്കിയ എണ്ണയിൽ ഇടുക. കുറച്ച് എണ്ണമതി. നാരങ്ങയുടെ മുകളിൽ പഞ്ചസാരയും ഉപ്പും വിതറുക. അത് തിരിച്ചും മറിച്ചും ഇട്ട് പുറംതോട് നന്നായി മയം വരുന്ന വരെ ഇളക്കുക.അതു പുറത്തെടുത്ത് നല്ല വൃത്തിയുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കണം. തണുത്തു കഴിഞ്ഞാൽ അത് നെടുകേകനം കുറച്ച് പൂളി എടുക്കുക. അത് ഒരു സ്റ്റീൽ തളികയിൽ നിരത്തി ആവശ്യത്തിന് പൊടിയുപ്പ് ചേർത്തു വെയിലത്തു വയ്ക്കൂ ക.വൈകിട്ട് അതിൽ മുളക്, കായം, കുറച്ച് ഉപ്പ് മാറ്റു മസാല [ വേണമെങ്കിൽ ) എന്നിവ ഇതിൽ തേച്ച് പിടിപ്പിക്കൂ ക. ഒരു മൂന്നു ദിവസം നല്ലവണ്ണം ഉണക്കി എടുക്കുക. കയ്പ്പ് കുറഞ്ഞ് നല്ല നാരങ്ങാക്കറി റഡി. അതിൽ സ്വൽപ്പം നല്ലണ്ണ തിരുമ്മി ചില്ലു ഭരണിയിൽ അടച്ചു വയ്ക്കുകഅതിന്റെ ഒരു പൂളും മോരും മാത്രം മതി ഊണ് കുശാൽ ആവാൻ..
Saturday, January 18, 2020
ഷഹല - അച്ചു ഡയറി
മുത്തശ്ശാ ഷെഹല യെ എല്ലാ വരുംമറന്നോ? [ അച്ചുവിന്റെ ഡയറി-325 ]
മുത്തശ്ശാ നിങ്ങൾ നാട്ടുകാരും മാദ്ധ്യമങ്ങളും പാമ്പുകടി ഏറ്റു മരിച്ച ആ ഷെഹല യെ മറന്നോ? അന്നെന്തായിരുന്നു ബഹളം. ക്ലാസുമുറികളിലെ പൊത്തുകളും പരിസരത്തെ കാടുകളും കുട്ടികളെ ഭയപ്പെടുത്തി.അച്ചുവും അന്നു പേടിച്ചു പോയിരുന്നു. അത്ര വലിയ പ്രചരണമായിരുന്നില്ലേ അവിടെ. വേറേ പ്രശ്നം കിട്ടിയപ്പോൾ ഇതു മറന്നു.ഇതിന് ഒരുക ബ്ലീറ്റ് സൊല്യൂഷനായിരുന്നു വേണ്ടിയിരുന്നത്.
ഇവിടെ അമേരിക്കയിൽ ഒരു ടീച്ചർ ആയി ജോലി കിട്ടണമെങ്കിൽ അമേരിക്കൻ റഡ് ക്രോസിന്റെ ട്രയിനി ഗ്, ഡെയിലി ഹെൽത്ത് ഓപ്പറേഷൻ ട്രയിനി ഗ്, ഫുഡ് അലർജിയുടെ പരിചയം, എല്ലാം വേണം. അതോടൊപ്പം ഒരു ക്വാളീഥൈസ് നഴ്സിനെ സ്കൂളിൽ ഗവണ്മെന്റ് അപ്പോയിൻറ് ചെയ്യും. പ്രാധമിക ചികിത്സാ സൗകര്യവും ഇവിടുണ്ടാകും. കുട്ടികൾക്ക് കൗൺസിലിഗിനും സൗകര്യമുണ്ടാകും.
പാമ്പിനേയും മറ്റുള്ള ജീവികളോടും ഉള്ള ഒരു അകാരണ ഭയമുണ്ടാക്കാനെ ഇത് ഉപകരിച്ചുള്ളു. അച്ചുവിന്റെ സ്കൂളിൽ കഴിഞ്ഞ ദിവസം ഒരു പരിപാടി ഉണ്ടായിരുന്നു. അടുത്ത "സൂ" വിൽ നിന്ന് വിവിധ ഇനം പാമ്പുകളെ കൊണ്ടുവന്നു. കുട്ടികളെ പരിചയപ്പെടുത്തി.അതിനെ അടുത്തറിയാനും ടച്ച് ചെയ്യാനും സമ്മതിച്ചു. അവരും ഈ ഭൂമിയുടെ അവകാശികൾ ആണ് എന്നു നമ്മളെ പഠിപ്പിക്കും. അതിനെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് നമ്മെ മനസിലാക്കിത്തരും. നാട്ടിലും ഇങ്ങിനെ ഒക്കെയാണ് വേണ്ടിയിരുന്നതെന്ന് അച്ചൂന് തോന്നണു..
Wednesday, January 15, 2020
കാനന ക്ഷേത്രം
ഒരു കാനനക്ഷേത്രം ഒരുങ്ങുന്നു [നാലു കെട്ട് - 234 ]
പരിസ്ഥിതി സംരക്ഷണത്തിന് ദേവസങ്കൽപ്പങ്ങളെ ഉപാധി ആക്കിയ പൂർവ്വസൂരികളുടെ കാഴ്ചപ്പാടിനൊപ്പം ഇവിടെ ഒരു " കാനനക്ഷേത്രം' ഒരുങ്ങുന്നു. തറവാടിന്റെ വടക്കു കിഴക്കേ മൂലയിലാണ് വിശാലമായ സർപ്പക്കാട്. അതിനോട് ചേർന്നാണ് മുല്ലയ്ക്കൽ ക്ഷേത്രം. വനദുർഗ്ഗയും, വന യക്ഷിയും, കിരാതമൂർത്തിയും, കാനനവാസനും, നാഗരാജാവും, നാഗയക്ഷിയും ഒക്കെ അടങ്ങിയ ദേവസങ്കൽപ്പങ്ങൾ.
ഇതിന്റെ പുനരുദ്ധാരണ പാതയിലാണിപ്പോൾ. ക്ഷേത്രത്തിനു പുറകിലുള്ള ഒരേക്കറോളം ഭൂമി ശാസ്ത്രീയമായി കാടുപിടിപ്പിക്കാൻ പോകുന്നു. ഒരു ഹെർബെറിയ മായോ ഒരു ഫലവൃക്ഷത്തോട്ടമായോ ആ സ്ഥലം രൂപാന്തരം പ്രാപിക്കുമ്പോൾ ആ ഭൂമിയിൽ വനവൽക്കരണത്തിന് ഒരു പുതിയഭാവം കൈവരുന്നു. പ്രപഞ്ചത്തിലെ മുപ്പത്തിമുക്കോടി ചരാചരങ്ങളേയും ദൈവമായിക്കണ്ട് ആരാധിക്കാൻ പഠിപ്പിച്ച ഒരു വലിയ സംസ്കൃതിയുടെ കണ്ണിയാണ് ഞാനും. അതു കൊണ്ടൊക്കെ അവർക്കൊക്കെ വാസസ്ഥലം ഒരുക്കാനും സംരക്ഷിക്കാനുമുള്ള ഒരു എളിയ ശ്രമമായിക്കണ്ടാൽ മതി ഇതിനെ.
പഴയ ഓടും, തടിയും കരിങ്കല്ലും മാത്രം ഉപയോഗിച്ച് ഈ കാനനത്തിന് തൊടുകുറി ആയി ഒരു കൊച്ചു ശ്രീകോവിലും പരിസരവും. അത്രയെ ഉള്ളു. പ്രകൃതി ശക്തികളെ ദൈവങ്ങളായി ആരാധിച്ചിരുന്ന വേദകാലഘട്ടത്തിൽ ആകൃഷ്ടനാണ് ഞാനെന്നും. പഞ്ചഭൂതങ്ങൾ തുന്നിത്തന്ന ഈ പഴയ കുപ്പായം അഴിഞ്ഞു വീഴുന്നതിന് മുമ്പ് ഭൂമിദേവിക്ക് ഒരു പുനർജ്ജനീ മന്ത്രമായി സമർപ്പിയ്ക്കാനാണ് എനിക്ക് മോഹം.
അമേരിക്കാ - ഇംഗ്ലണ്ട് യാത്രകളിലൂടെഅമേരിക്കയിലേയും ഇംഗ്ലണ്ടിലേക്കും യാത്രാനുഭവങ്ങൾ ഒരു പുസ്തകമാക്കാനുള്ള ശ്രമത്തിലാണ് ഞാൻ. ഫെയ്സ് ബുക്കിൽ ഇവ പ്രസിദ്ധീകരിച്ചപ്പോൾ സർവ്വാത്മനാ പിന്തുണ നൽകിയ സഹൃദയ സുഹൃത്തുക്കൾ ഇതും ഏറ്റെടുക്കും എന്ന പ്രതീക്ഷ എനിക്കുണ്ട്.ഇതിന് ഒരു മഹാഭാഗ്യം കൂടി എനിക്കു കൈവന്നിട്ടുണ്ട്. നൂതന സഞ്ചാര സാഹിത്യത്തിന്റെ കുലപതി ശ്രീ.സന്തോഷ് കുളങ്ങര [ MD സഫാരി ചാനൽ ] ഇതിനായി ഒരവതാരിക എഴുതിത്തരാമെന്ന് സമ്മതിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരി, സുമംഗല, മാടമ്പ് കുഞ്ഞിക്കുട്ടൻ, കെ.സി.നാരായണൻ, എസ്.പി.നമ്പൂതിരി, പ്രഫസർ സാജൻ പാലമറ്റം തുടങ്ങിയ മഹാരഥന്മാർ എന്റെ മറ്റു പുസ്തകങ്ങളെ അറിഞ്ഞനുഗ്രഹിച്ചിരുന്നു. ഈ യാത്രാവിവരണത്തിനും ഇതിലും നല്ല മറെറാരാളില്ല. ഒരു ദിവസം ഇരുപത്തിരണ്ടു മണിക്കുറും പണി എടുക്കുന്ന അദ്ദേഹം ഇതിനും സമയം കണ്ടെത്താമെന്ന് സമ്മതിച്ചത് എന്റെ ഒരു മഹാഭാഗ്യമായി ഞാൻ കാണുന്നു. നന്ദിയുണ്ട് പ്രിയ സന്തോഷ്.
Tuesday, January 14, 2020
ഓപ്പണി ഗ്
ഓപ്പണി ഗ് [ ലംബോദരൻ മാഷും തിരുമേനീം - 40 ]
"എന്താ മാഷേ കുറേക്കാലമായല്ലോ കണ്ടിട്ട് "
" പ്രത്യേകിച്ച് ഒന്നുമില്ല..... പിന്നെ.... "
"എന്താ മാഷ്ക്ക് എന്നോടെന്തോ പറയാനുണ്ടന്നു തോന്നുന്നു."
"അതു പിന്നെ.... എങ്ങിനെയാ.. പറയുക "
"മാഷേ പ്രശ്നം തെളിച്ചു പറയൂ ".
"തിരുമേനി പ്രശ്നം ഉണ്ടാക്കരുത്"
"ഹായ്.. ഇതെന്തൊരു മുഖവുര. മാഷ് കാര്യം പറമാഷേ"
"തിരുമേനീ ടെ മോൻ "
"അവനെന്തു പറ്റി. ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയൂ."
"ഒന്നും പറ്റിയില്ല. പക്ഷേ അവനേ കാണരൂ താത്ത ഒരിടത്തു വച്ചു കണ്ടു "
"എന്ത്?"
"അതേ ബാറിൽ കൂട്ടുകാരുമൊത്ത്. "
" എന്ത്! അവനോടു ചോദിച്ചിട്ടു തന്നെ കാര്യം. അവനി ങ്ങട് വരട്ടെ"
"ഞാൻ പഠിപ്പിച്ച കുട്ടിയാണ് ഒരബദ്ധം പറ്റിയ താവും. സാരമില്ല. തിരുമേനി കുഴപ്പമൊന്നും ഉണ്ടാക്കരുത്"
"അതങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ. അവനോട് ചോദിച്ചിട്ടു തന്നെ കാര്യം."
"കുഴപ്പായല്ലോ ഇശ്വരാ " ലംബോദരൻ മാഷ് നെടുവീർപ്പിട്ടു.
" മാഷ് പേടിക്കണ്ട മാഷാ പറഞ്ഞതന്ന് ഞാൻ പറയില്ല. അപ്പോൾ മാഷ് എന്തിനാ അവിടെ വന്നത് എന്നു ചോദിച്ചാലോ?"
"പാവം കുട്ടിയാണ് കൂട്ടുകാര് പറ്റിച്ചതാവും. ഇത്തവണത്തേക്കു ക്ഷമിക്കൂ തിരുമേനീ.ഈശ്വരാ ഞാൻ പറഞ്ഞും പോയി. "
"അതല്ല മാഷേ അവനോട് ഇതു ചോദിച്ചിട്ടു തന്നെ കാര്യം. ശരിയായില്ലന്നു പറയണം .'ഓപ്പണി ഗ് ' എന്റെ കൂടെ വേണമെന്ന് അവനോട് പറഞ്ഞിരുന്നതാ
Saturday, January 11, 2020
ആ പഴയ " തറയോട് " [ നാലുകെട്ട് -233 ]തറവാട്ടിൽ മുല്ലക്കൽ ഭഗവതീ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ സമയത്ത് ആണ് ആ "ഫ്ളോർ ടൈൽസ് " കിട്ടിയത്.അതിൽ കുറിച്ചിരിക്കുന്ന വർഷ സൂചിക കൗതുകമുണർത്തി.1865. നൂറ്റി അമ്പത് വർഷം മുമ്പ് നിർമ്മിച്ചത് ." ബേസിൽ മിഷൻ ടൈൽ " എന്നും ഇഗ്ലീഷിൽ എഴുതിയിട്ടുണ്ട്.മംഗലാപുരത്താണ് ആ കമ്പനി. തറവാട് മേയാൻ ഉപയോഗിച്ചതും മംഗലാപുരം ഓടുതന്നെ. അതിലും ഈ തിയതി തന്നെ രേഖപ്പെടുത്തിയിരുന്നു. അന്ന് അവ ഒന്നിച്ച് കൊണ്ടുവന്നതാവാം.മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് ഈ നാട്ടിൽ ആദ്യമായി കെട്ടിടം ഓട് മേഞ്ഞത് പൂതൃക്കോവിൽ ക്ഷേത്രത്തിലാണ്. രണ്ടാമത് തലയാറ്റും പിള്ളിയിലും. അന്ന് മംഗലാപുരത്തു നിന്ന് എറണാകുളം വരെ തീവണ്ടിയിലും , അവിടുന്ന് കറുപ്പന്തറ വരെ വള്ളത്തിലും, പിന്നെ കുര്യനാട് വരെ കാ ളവണ്ടിയിലും ആണ് അവ കൊണ്ടുവന്നത്. അവിടുന്ന് ആറു കിലോമീറ്റർ തലചു മടായിയും. ഇന്നത്തെ തലമുറക്ക് ഒരു പക്ഷേ ഇത് ചിന്തിക്കാൻ പോലും പറ്റില്ല.മാംഗ്ലൂർ നേത്രാവതീ നദീതീരത്ത് ജർമ്മൻ മിഷ്യനറി ആയിരുന്ന ജോർജ് പ്ലേബസ്റ്റ് ആണ് 186o പതിൽ ഈ ടൈൽ ഫാക്റ്ററി തുടങ്ങിയത്.സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് ഒരു തൊഴിൽ സംരംഭമായിത്തുടങ്ങിയ ഈ ടൈൽ ഫാക്റ്ററി പിൽക്കാലത്ത് വിശ്വ പ്രസിദ്ധമായി.അഞ്ഞൂറു വർഷത്തിൽ താഴെ പഴക്കമുണ്ടന്നു കരുതുന്ന ഈ തറവാടിന്റെ കാലപ്പഴക്കത്തേപ്പറ്റി ഗവേഷണംതടത്തുന്ന എനിക്ക് ഈ ടൈൽ ഒരു സൂചികയായി
Thursday, January 9, 2020
ചിത [കീ ശക്കഥകൾ - 102]
മരണവീടുകളുടെ മനം മടുപ്പിക്കുന്ന വീർപ്പുമുട്ടൽ. തേങ്ങലുകൾ. അടക്കം പറച്ചിലുകൾ മടുത്തു എന്റെ തൊഴിൽ അതായിപ്പോയി. ശവദാഹത്തിനുള്ള പെട്ടിയുമായി മരണ വീടുകൾ തേടി. നിർവ്വികാരമായി നിസംഗമായി ഇതുവരെ. എന്നാൽ ഇന്ന്. അതു ഹൃദയഭേദകം. ഫ്രീസറിലേക്ക് ആ മൃതദേഹം എടുത്തു കിടത്തിയപ്പോൾ ഞട്ടിപ്പോയി. ഒന്നേ നോക്കിയുള്ളു. ഒരു കാലത്ത് എന്റെ എല്ലാ മാ യി രു ന്ന കാത്തു.കുട്ടിക്കാലം മുതൽക്കു തന്നെ ഇഷ്ടമായിരുന്നു. എനിക്ക് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് പഠനം നിർത്തണ്ടി വന്നപ്പഴും പ0നം അവൾ തുടർന്നു.ഉയർന്ന നിലയിലെത്തിയപ്പഴും അവൾ കാണാൻ വരുമായിരുന്നു. വീട്ടുകാരുടെ സമ്മർദ്ദത്തിൽ വഴങ്ങി അവൾക്ക് മറ്റൊരു വിവാഹത്തിന് സമ്മതിക്കണ്ടി വന്നു. എന്റെ കൂടെ അവൾ ഇറങ്ങിവരാൻ തയാറായിരുന്നു. ഞാനാണ് വിലക്കിയത്. ഞാനവളെ തിരിച്ചയച്ചു. അവൾക്ക് നല്ലതു വരണം. വന്നത് നല്ല ബന്ധമാണ്. ജീവിതത്തിൽ അവൾ കഷ്ട്ടപ്പെടരുത്. അതു മതി എനിക്ക്. പിന്നീട് കണ്ടിട്ടില്ല. ഞാൻ വിവാഹം കഴിച്ചില്ല. എന്റെ കാത്തുവിന് പകരം ഒരാളെപ്പറ്റിച്ചിന്തിക്കാൻ എനിക്ക് കഴിഞ്ഞില്ല.
ഇന്നു ഞാൻ ഒറ റക്കാണ്. ഉറ്റവരും ഉടയവരും ഇല്ലാത്ത ഒറ്റയാൻ. ഇവിടെ ജോലിയിൽക്കയറിയിട്ട് നീണ്ട ഇരുപതു വർഷം.ഇതിനിടെ എത്ര എത്ര മരണങ്ങൾ കണ്ടു. പക്ഷേ ഇന്ന് ഞാൻ ഉലഞ്ഞു പോയി. എന്റെ പ്രിയ കാത്തു വാണന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അവളുടെ കുട്ടികൾ കാത്തു വി ന്റെ മൃതദേഹം മുളം കോണിയിൽ എടുത്ത് ചിത്രക്കരുകിൽ കൊണ്ടു വന്നപ്പോൾ അവളെ കോടി കൊണ്ട് മൂടി പുത്ര പ്പിച്ചിരുന്നു. ആ മുഖം ഒന്നു കൂടിക്കണ്ടങ്കിൽ! എന്റെ എല്ലാമെല്ലാമായിരുന്ന കാത്തുവിനെ ഞാൻ തന്നെ ദഹിപ്പിക്കണം. വിധി നിയോഗമായിരിക്കാം. ചടങ്ങുകൾ കഴിഞ്ഞു. പഞ്ചസാരയും കർപൂരവും ശരീരത്തിൽ വിതറി. ചിരട്ട നിറച്ചു.അതിനു മുമ്പ് വണ്ടിയിൽ നിന്ന് രാമച്ചം കൊണ്ടുവന്ന് അതിനകത്തു വച്ചു.പിന്നെ ചിരട്ട അടുക്കി.അവർ രാമച്ചത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല. ഇതെന്റെ കാത്തുവിന് വേണ്ടി. എല്ലാം കഴിഞ്ഞു പെട്ടി അടച്ചു. മനസിന് വല്ലാത്ത ഒരു ദുഖത്തോടെ ആണ് പിരിഞ്ഞത്. ഇനി നാലാം ദിവസം തിരിച്ചു ചെല്ലണം. സജ്ഞയനത്തിന്. അന്ന് പെട്ടി എടുത്തു തിരിച്ചു പോരാം. ഇനി അടുത്ത മരണ വീട്ടിലെയ്ക്ക്.
"ആ പെട്ടിക്കു പകരം ഞാൻ വേറൊന്നു വാങ്ങിത്തരാം. ആ പെട്ടി എനിക്കു തരണം. ആദ്യം എല്ലാവരും ഞട്ടിപ്പോയി.
"ഇന്നു തന്നെ വേറൊരു സ്ഥലത്തു ബാകണം"
അതിനു ഞാൻ വേറൊന്നു വാങ്ങി വച്ചിട്ടുണ്ട്.
അവസാനം അവർ സമ്മതിച്ചു.
ഞാൻ പെട്ടി വണ്ടിയിൽക്കയറ്റുമ്പോൾ അവളുടെ ഭൗതികാവശിഷ്ടം കുറച്ച് ഞാൻ പെട്ടിയിൽ ബാക്കി വച്ചിരുന്നു.അതു കൊണ്ട് വന്ന് എന്റെ ചെറിയ വീടിന് കിഴക്കവശത്ത് ഞാൻ പ്രതിഷ്ട്ടിച്ചു
'ഞാൻ മരിച്ചാൽ എന്നേയും ഈ പെട്ടിയിൽത്തന്നെ ദഹിപ്പിക്കണം' എന്നൊരു ബോർഡും ഞാനവിടെ എഴുതി വച്ചു.
..വാക്കിന് പകരം വര..
നമ്മുടെ പ്രിയഗായകൻ ശ്രീ.ഏശുദാസിന്റെ എൺപതാം പിറന്നാളിന്റെ ആശംസകൾക്കായി മാതൃഭൂമിയുടെ എഡിറ്റോറിയൽ.! വരയുടെ വരരുചി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ "വരപ്രസാദ"മായി ആ ചിത്രം. ഇതിലും ഉദാത്തമായൊരു പിറന്നാൾ സമ്മാനം നമ്മുടെ ഗാന ഗന്ധർവ്വന് കൊടുക്കാനില്ല.
നന്ദി.. മാതൃഭൂമിക്കും... ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്കും..... കൂടെ എന്റെ പ്രിയ ഗായകന് പിറന്നാൾ ആശംസകളും
Subscribe to:
Posts (Atom)