Saturday, August 30, 2014

 പക്ഷികളുമായി കിന്നാരം   ജിറാഫുമായി ചങ്ങാത്തം ....

                  വെർജീനിയ സഫാരി വില്ലേജ്‌ ഒരു പ്രത്യേക അനുഭവമാണ് . 10 -ഏക്കറോളം വരും ആ ഗ്രാമം .അവിടെ പക്ഷികളേയും മൃഗങ്ങളെയും സംരക്ഷിച്ചിരിരിക്കുന്നു . നമുക്ക് നടന്ന് നടന്ന് ആ പ്രകൃതിയിൽ ലയിക്കാം .മൃഗങ്ങളും പക്ഷികളുമായി സല്ലപിക്കാം . അവയ്ക്ക് ആഹാരം കൊടുക്കാം . അവിടുത്തെ 'ബഗ്ഗി ഫീഡിംഗ് 'രസകരമാണ് . ധാരാളം പക്ഷികളുടെ ഒരു സങ്കേതം .ഒരു പ്രദേശം മുഴുവൻ വലകെട്ടി സംരക്ഷിച്ചിരിക്കുന്നു . അധികവും മനോഹരമായ ;ലവ് ബേർഡ്സ് '.തത്തകളാണ് കൂടുതൽ . ആവലിയ കൂടിനകത്ത്‌ നമുക്ക് പ്രവേശിക്കാം .'ഫീഡ് സ്റ്റിക് ' കയ്യിൽ വച്ചാൽ നമ്മുടെ കൈയിലും തോളത്തും തലയിലുമൊക്കെ അവ വന്നിരിക്കും പിന്നെ ആ സ്റ്റിക്കിലെ ധാന്യങ്ങൾ കൊത്തിതിന്നാൻ മത്സരമാണ് . ചിലപ്പോൾ എല്ലാം കൂടി കലപില ശബ്ദം ഉണ്ടാക്കി പറക്കും . വീണ്ടും നമ്മുടെ അടുത്ത് വരും .ഹൃദയഹാരി ആയ ഒരനുഭവം . 
                  ജിറാഫുകൾ ക്ക് തീറ്റകൊടുക്കാനും തൊട്ടു തലോടാനും സൌകര്യമുണ്ട് . ഒരു രണ്ട് നില കെട്ടിടം .അതിന് മുകളിൽക്കയറിയാൽ താഴെ നിൽക്കുന്ന ജിറാഫുകൾ ആഹാരത്തിനായി തല ഉയർത്തും . 18 -അടി ഉയരമുള്ള അതിന് നമ്മുടെ അടുത്തുവരെ തല ഉയർത്താം . നമുക്ക് ആതലയിൽ തലോടി അവയ്ക്ക് തീറ്റ കൊടുക്കാം .അവർ തരുന്ന ആഹാരം മാത്രമേ കൊടുക്കാവൂ . 200-പൌണ്ട് തൂക്കവും 6 -അടി ഉയരവുമുള്ള കണ്കാരുക്കൂട്ടങ്ങളാണ് അടുത്തത് . പുറകോട്ട് നടക്കാൻ പറ്റാത്ത ഏക ജീവിയാണ് കങ്കാരൂ . ആമകളെയും കുരങ്ങന്മാരെയും കടന്നു ചെല്ലുമ്പോൾ രാജകീയ പ്രൌഡിയോടെ നമ്മുടെ ബംഗാൾ കടുവകൾ . ഓറന്ജും വെള്ളയും നിറങ്ങളിൽ . ഏതു കാലാവസ്ഥയിലും ജീവിക്കാൻ പറ്റുന്ന കടുവകൾ അവിടെ രാജകീയമായി കഴിയുന്നു . 
                    ആ ഗ്രാമീണാന്തരീക്ഷത്തിൽ പക്ഷി മ്രിഗാദികളോട് കിന്നാരം പറഞ്ഞ് ഒരു പകൽ നമ്മൾ പ്രകൃതിയിലേക്ക് മടങ്ങുന്നു . മറക്കാത്ത അനുഭൂതിയുമായി ...                 

Friday, August 29, 2014

  വന്യ മൃഗങ്ങളുടെ ഇടയിലൂടെ ഒരു സാഹസികയാത്ര .....

                      വെർജീനിയ സഫാരി പാർക്ക്‌ കാണാൻ മോഹിച്ചിരുന്നു . ഇത്ര സാഹസികമാകുമെന്ന് കരുതിയില്ല . 180-ളം ഏക്കർ സ്ഥലത്ത് 1200 -ളം വന്യ മൃഗങ്ങൾ സർവ സ്വതന്ത്രരായി വിഹരിക്കുന്നു . അതിന് ഇടയിലൂടെ സ്വന്തം കാറിൽ നമുക്ക് സഞ്ചരിക്കാം . വേണമെങ്കിൽ അവരുടെ ട്രക്കിലും പോകാം .സ്വന്തം കാറിൽ തന്നെ ആകാം . മൃഗങ്ങൾക്ക് കാറിൽ ഇരുന്നുതന്നെ ആഹാരം കൊടുക്കാം . അവർ തരുന്നത് മാത്രം . 
                      കൊലകൊമ്പന്മാരായ കുറെ ആഫ്രിക്കൻ കാളകളാണ് ഞങ്ങളെ എതിരേറ്റത് . കണ്ടാൽത്തന്നെ പേടിയാകും . അവയുടെ രണ്ടു കൊമ്പുകളുടെ അറ്റം തമ്മിലുള്ള അകലം പത്ത് അടിയോളം വരും . അവരുടെ ശരീരം തണുപ്പിക്കാനുള്ള റേഡിയേട്ടറുകൾ ആണ് ആകൊമ്പുകൾ . ബക്കറ്റു പുറത്തേക്കു നീട്ടിയാണ് തീറ്റ കൊടുത്തത് .ആ കൊമ്പെങ്ങാനും വണ്ടിയിൽ കൊണ്ടാലോ .സാവധാനം വണ്ടി മുമ്പോട്ടെടുത്തപ്പോൾ അവ വഴി മാറി . അതിമനോഹരങ്ങളായ വിവിധയിനം മാനുകൾക്ക് ആഹാരം കൊടുത്തത് ഒരനുഭൂതിതന്നെ ആയിരുന്നു . എമുവും ഒട്ടകപ്പക്ഷികളും . ഗ്ലാസ് താഴ്ത്തിയപ്പഴെ ഒരു ഒട്ടകപ്പക്ഷി തല വണ്ടിക്കകത്തിട്ടു .ഒന്നു ഭയന്നുപോയി .തലയെടുക്കാതെ ഗ്ലാസ് ഉയർത്താനും വയ്യ . ഒരു വിധം അവനെ മാറ്റി . അവിടെ സീബ്രകൂട്ടങ്ങൾ ,യാക്ക്കൾ ,പോത്തുകൾ.വലിയ ഭീമാകാരനായ പന്നികൾ എല്ലാം കാറിനു ചുറ്റും ഇടകലർന്നു നടക്കുന്നു .തീറ്റക്കായി കാറിനടുത്തേക്ക് പാഞ്ഞ് വരും .
                       വണ്ടിക്ക് പുറത്തിറങ്ങിയാൽ അപകടമാണ് .അതുപോലെ കയ്യിൽ ആഹാരം കൊടുത്താലും . ഒട്ടകങ്ങളെ ആണ് കൂടുതൽ സൂക്ഷിക്കണ്ടത് .പ്രത്യേകിച്ചും മംഗോളിയൻ ബാക്ട്രിയൻ ക്യാമൽ .അവ അപകടകാരികളാണ് .അപകടം പറ്റിയാൽ മാത്രമേ ഹോണടിക്കാൻ അനുവാദമുള്ളൂ . അപ്പോൾ ഗാർഡ് ഓടിയെത്തിക്കൊള്ളും . സൌത്താഫ്രിക്കൻ റെയ്നോകളെ അടുത്തുകണ്ടില്ല .25 -മയിൽ വേഗത്തിൽ ഓടാൻ കഴിയുന്ന അവയെ ഭയപ്പെടുകതന്നെ വേണം .
                       ആറു ഭൂകണ്ടങ്ങളിൽ നിന്നുമുള്ള വിവിധയിനം വന്യ മൃഗങ്ങൾ എങ്ങിനെ യിത്ര ഒത്തൊരുമയോടെ . നാനാത്വത്തിൽ ഏകത്വം .       

Thursday, August 28, 2014

  കാറിൽ ഒരു ആകാശയാത്ര --സ്കൈലൈൻ ഡ്രൈവ് 

               ഷെനന്റോ നാഷണൽ പാർക്ക്‌ . അമേരിക്കയുടെ ശ്വാസകോശം . അവിടെ ഏതാണ്ട് 2 -ലക്ഷം ഏക്കർ വനം സംരക്ഷിക്കപ്പെട്ടിരിക്കുന്നു . 805 -മൈലോളം ദൂരത്തിൽ . ഇത്രയും സ്ഥലം ഉപയോഗശൂന്യമായി .? ഒരു ശരാശരി മലയാളിയുടെ സംശയം . ഈ നാടിന്റെ ജീവവായു ഇവിടെ ഉൽപ്പാദിപ്പിക്കുന്നു . ഇതു നഷ്ടമല്ല . ഓരോ അമേരിക്കക്കാരനും അത് പറയും . ഇപ്പോൾ പച്ചപ്പിൽക്കുളിച്ച് . കുറച്ചുകൂടിക്കഴിഞ്ഞാൽ തനി സ്വർണ്ണ വർണ്ണത്തിൽ . പിന്നെ ഇലപൊഴിയും കാലം . പിന്നീട് മഞ്ഞിൻ പുതപ്പ് അണിഞ്ഞ് . ഓരോ കാലത്തും ഒരോ ഭാവം .
              അവിടുത്തെ 'സ്കയിലൈൻ ഡ്രൈവ് ' വല്ലാത്ത ഒരനുഭവമാണ് . അത്യുന്നതമായ ആ മലനിരകൾക്ക് മുകളിലൂടെ ഒരു കാർ ഡ്രൈവ് . 105 -മയിൽ . മൂന്നുമണിക്കൂർ കൊണ്ട് . 35-മൈൽ കൂടുതൽ സ്പീഡ് അനുവദനീയമല്ല . ഏതാണ്ട് 75-ഓളം വ്യ്യൂപോയിന്റ്റ് . ലോകത്തിൻറെ മട്ടുപ്പാവിൽ നിന്ന് ലോകം നോക്കിക്കാണാം , പാതകൾ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു . വഴിയിൽ മല തുരന്ന് ഒരു റോക്ക് ടണൽ .മേരിസ്‌ റോക്ക് ടണൽ .600 -അടിയോളം നീളം . 
               സംസാരിക്കുന്ന പക്ഷികൾ ,പാട്ടുപാടും വാനമ്പാടികൾ ,റോക്ക്ഈറ്റിങ്ങ് പ്ലാൻസ് തുടങ്ങി വിപുലമായ ജയ്‌വ സമ്പത്ത് ,ഡോയിൽദ് നദിയിലെ വെള്ളച്ചാട്ടം ,തടാകങ്ങൾ ,പുകവമിക്കുന്ന മലനിരകൾ ,എന്നുവേണ്ട എല്ലാംകൊണ്ടും മനോഹരമായ ഒരു വനപ്രദേശം . കൊതിപ്പിക്കുന്ന കാനനപ്പാത . ചില്ല് താഴ്ത്തിവച്ചു സാവകാശത്തിലുള്ള ആ യാത്ര എല്ലാം കൊണ്ടും നമുക്ക് ഒരു പുനർജൻമ്മം നല്കുന്നു . വഴി നീളെ മാനുകളേയും കരടികളെയും മറ്റു മൃഗങ്ങളെയും കാണാം . 
               അവിടുന്ന് പുറത്ത് കടക്കുമ്പോൾ നമ്മുടെ കേരളത്തിലെ നശിച്ചുകൊണ്ടിരിക്കുന്ന മലനിരകളെ ഓർത്ത് ദുഃഖം തോന്നി .                         

Wednesday, August 27, 2014

ഓണത്തിനു മുമ്പ്  പാതാളത്തിലേക്ക് ഒരു യാത്ര .......

        ലൂറെ ഗുഹ . ഒരു മായികലോകം . യക്ഷിക്കഥകളിലെ ഭീകര കോട്ടകൾ പോലെ . ഭൂമിക്കടിയിലേക്ക് നമ്മൾക്കിറങ്ങിപ്പോകാം. പടികളിറങ്ങിചെല്ലുംപഴെ വർണ്ണക്കാഷ്ച്ചകൾ . കോടിക്കണക്കിന് വർഷങ്ങൾ  കൊണ്ട് ലയിംസ്ടോണ് ,വെള്ളം ,മറ്റു മിനറൽസ് എന്നിവ കൊണ്ട് രൂപം കൊണ്ടത് . പലവിചിത്ര ആകൃതിയിൽ .മഞ്ഞിൻറെ നിറം . വജ്രത്തിന്റെ കടുപ്പം .
       കിഴക്കൻ അമേരിക്കൻ പർവതനിരകൾക്കുള്ളിൽ നിന്ന് ഉണ്ടായ ഒരു തണുത്ത വായുപ്രവാഹമാണ് ഈ ഗുഹയിലേക്ക് വഴിതുറന്നത് . 1878 -ൽ . ചിലസ്ഥലങ്ങളിൽ ഒരു പത്തുനിലകെട്ടിടത്തിന്റെ  വലിപ്പം .'ഫ്രൈഡ് എഗ്ഗ് ' ആകൃതിയിൽ രൂപപ്പെട്ടിരിക്കുന്നത് കൌതുകകരം . ഞൊറിഞ്ഞുടുത്ത സെറ്റ് മുണ്ട് പോലെയോ ,മനോഹരകൊത്തുപണികളുള്ള കൽത്തൂണുകൾ പോലെയോ വലുതും ചെറുതുമായ വിചിത്രരൂപങ്ങൾ . ഒരു സ്ഥലത്ത് സ്പടികജലം .18 -20 -ഇഞ്ച് ആഴമേ ഉള്ളു . മുകളിലെ വിചിത്രആകൃതികൾ ഒരു മായക്കണ്ണാടീയിൽ എന്നപോലെ പ്രതിഭലിപ്പിക്കുന്നു .മറക്കാനാവാത്ത ഒരു മായക്കാഴ്ച . 
             ലോകത്തിലെ ഏറ്റവും വലിയ ഒരു പ്രകൃതിദത്ത സംഗീതോപകരണം അവിടെ രൂപം കൊണ്ടിരിക്കുന്നു . 'ഗ്രേറ്റ്‌സ്റ്റാലിക് പ്യ്പ് ഓർഗൻ 'അവിടെ ഉണ്ടാക്കുന്ന ചെറിയ ഒരു ശബ്ധം പോലും മൂന്നേക്കർ ഉള്ള ആ ഗുഹ മുഴുവൻ മുഴങ്ങുന്നതായി തോന്നുന്നു . ആ ഗുഹയിൽ നിന്ന് പുറത്തു കിടക്കുമ്പോൾ പാതളവസിയായ മാവേലിത്തമ്പുരാനെ ആണ് ഓർത്തു  പോയത് .           

Sunday, August 24, 2014

 മഴവിൽത്തടാകക്കരയിൽ ...ഒരു അശ്രുപൂജ .

          വാഷിങ്ങ്ടൻ ഡി സി -യിൽ രണ്ടാംലോകമഹായുദ്ധത്തിൻറെ ഒരു സ്മാരകം. മരിച്ചുവീണ നാലുലക്ഷത്തിലധികം പടയാളികൾക്ക് ഒരു അശ്രുപൂജ . അർദ്ധവൃത്താകൃതിയിൽ മഴവിൽ മനോഹാരിതയോടെ ഒരു തടാകം .അത് ജലധാരകൾ കൊണ്ട് ചടുലമാക്കിയിരിക്കുന്നു .17 അടി ഉയരത്തിൽ ചുറ്റും 56 സ്തൂപങ്ങൾ . ഓരോ സ്റ്റെയ്റ്റിനെ പ്രതിനിധീകരിക്കുന്നു . രണ്ട് വശത്തും കമാന)കൃതിയിൽ ഓരോ വിജയകവാടങ്ങൾ. വടക്ക് അറ്റ്‌ലാന്റിക്നേയും തെക്ക് പസഫിക്കിനെയും ഓർമ്മിപ്പിച്ച് . അതിനടിയിൽ വിജയമുദ്ര പിച്ചളയിൽ കൊത്തിവച്ചിരിക്കുന്നു . 
         വാഷിങ്ടൻ മോണിമെൻന്റിടേയും ലിങ്കൻമെമ്മോരിയലിന്റെയും നടുക്കാണ് വിശാലമായ ഈ സ്മാരകസമുച്ചയം. അവിടെ ഒരു ഭലകത്തിൽ 4048 സ്വർണ്ണ നക്ഷത്ത്രങ്ങൾ . ഓരോ നക്ഷത്രവും മരിച്ചു വീണ നൂറുപടയാളികളുടെ ഓര്മ്മക്കായ് . ഇവിടെ ഞങ്ങൾ സ്വാതന്ത്രിയത്തിന്റെ വിലയുടെ അടയാളം ആലേപനം ചെയ്യുന്നു എന്നൊരു അടിക്കുറിപ്പും . 
 ലക്ഷക്കണക്കിന്‌  ജനങ്ങൾ ഒരു വർഷം ഇവിടം സന്ദർശിക്കുന്നു ."നാസി "വാസ്തുശിൽപ്പകലയോടുള്ള ഇതിൻറെ സാമ്യം എതിർപ്പുകൾ ഉണ്ടാക്കിയിരുന്നു . ആ സായംസന്ധ്യയിൽ ആ വീരജവാൻ മാരുടെ ഓർമ്മക്കായി ആ ജലധാരായെന്ത്രങ്ങൾ നടത്തുന്ന തർപ്പണത്തിൽ ഞാനും ഭാഗഭാക്കായി .                             

Thursday, August 21, 2014

യു .സ് .ക്യാപ്പിറ്റോൾ -അമേരിക്കൻ ഭരണസിരാകേദ്രം 

         വാഷിഗ്ടൻ ഡി.സി -യിൽ യു .സ് .ക്യാപ്പി റ്റോൾ .അമേരിക്കൻ ഭരണത്തിൻറെ ആസ്ഥാനം . അതൊരു കെട്ടിടസമുച്ചയമാണ്‌ . തൂവെള്ളനിനിറത്തിൽ മൂന്നു വലിയ ഡൂമുകളാൽ അലങ്കരിക്കപ്പെടുന്ന ഒരു ഭീമാകാരൻ . പോട്ടോമാക് നദിയുടെ ഓരം ചേർന്ന് ഏതാണ്ട്‌ ഒന്നര കിലോമീറ്ററോളം വിസ്തൃതിയിൽ മറ്റു ഗവന്മേന്റുസ്ഥാപനങ്ങൾ . ക്യാപ്പിറ്റോലിന് ഏതാണ്ട് 88-മീറ്റർ ഉയരം . നിയോക്ലാസിക്കൽ ആർക്കിടചെർ . അതീവ സുരക്ഷയോടെ സംരക്ഷിക്കപ്പെടുന്നു. അവിടുത്തെ സെനറ്റ്ഹാൾ ഒരു വിസ്മയമാണ് . മറ്റുകെട്ടിടങ്ങൾ തുരംങ്കങ്ങൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു .അതിനു മുൻവശ൦ വിശാലമായ മുറ്റം .ജലധാര യന്ത്രങ്ങളാൽ മനോഹരമാക്കിയിരിക്കുന്നു .പുൽത്തകിടികളും പൂന്തോട്ടങ്ങളും തണൽമരങ്ങളും .കണ്ണിനും മനസിനും വിരുന്നൊരുക്കുന്ന കാഴ്ച്ചവിസ്മ്മയം .
         ലോകക്രമം തന്നെ മാറ്റിമറിച്ച തീരുമാനങ്ങൾ ഉരുത്തിരിഞ്ഞ ആ മനോഹര സൌധത്തിലേക്ക് തെല്ലോരസൂയയോടെ അമ്പരപ്പോടെ നോക്കിനിന്നുപോയി .....                     
 അടിമകൾ 

       അടിമകൾ . നമ്മൾ അടിമാകളായിക്കൊണ്ടിരിക്കുന്നു . മദ്യത്തിനും മയക്കുമരുന്നിനും . ലഹരിയുടെ അടിമത്വം നമ്മൾ ആസ്വദിക്കുന്നു . മതത്തിനും മതതീർവവാദത്തിനും അടിമ . മറ്റു മതസ്ത്തരേ നശിപ്പിക്കുവാനുള്ള മനസുള്ള അടിമ . പ്രത്യശാസ്ത്രങ്ങളുടെ അടിമ.  രാസ്ട്രീയനേട്ടങ്ങളുടെ അടിമ .നേതാക്കളുടെയും . ഉന്മൂലനാശയങ്ങളുടെ അടിമ . 
                                               അടിമത്തം സ്നേഹത്തിനാകട്ടെ .
                                               അടിക്റ്റക്ട് ടു ലൈഫ് ....             

Wednesday, August 20, 2014

വാഷിഗ്ടൻ ഡിസി യിലെ അൽഭുത സ്തൂപം ....

            വാഷിഗ്ടൻ മോണി മെന്റ്റ് . അമേരിക്കയുടെ ആദ്യ പ്രസിഡണ്ട്‌ ജോർജ് വാഷിഗ്ടൻറെ ഓർമ്മക്കായ്‌ .  സ്നേഹനിധി ആയ ധീരനായ ആ വലിയ  മനുഷ്യന് മാനം മുട്ടെ ഒരു സ്മാരകം . 555 അടി ഉയരത്തിൽ ഒരു സ്തൂപം . ഏതാണ്ട്  106 -ഏക്കർ സ്ഥലത്തിനു നടുക്ക് 1885 -ൽ തുറന്നുകൊടുത്തു . 19 വർഷത്തെ അസ്രാന്ത പരിശ്രമഭലം . മാർബിളും ഗ്രാനയ്റ്റ്ഉം ഇഷ്ടികയും ഉപയോഗിച്ചിരിക്കുന്നു . 
              റോബർട്ട്‌ മിൽ എന്ന വാസ്തുശിൽപ്പിയുടെ ശിൽപ്പചാതുര്യം . 90000 -ടണ്‍ തൂക്കം . എലിവേറ്റ് ർ വഴി മുകളിൽ എത്താം . അവിടെനിന്ന് നാഷണൽ മോൾ ,വൈറ്റ്ഹൗസ് ,ക്യാപ്പിറ്റോൾ ,ലിങ്കണ്‍മെമ്മോറിയൽ എല്ലാം സുവ്യക്ത മായി ക്കാണാ൦ . 
              2011 -ൽ ആയിരുന്നു ആ ദുരന്തം . റിച്ചഡ് സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂമിദേവിയുടെ പ്രതിഷേധം . അതിൻറെ മുകൾ ഭാഗത്തിനു കേടു പറ്റി . സ്തൂപം ആകെ ഒന്നു ചെരിഞ്ഞു എന്ന് അന്ന് സംശയിച്ചിരുന്നു .അവിടെ പ്രവേശനം നഷേധിക്കപ്പെട്ടു . പക്ഷേ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ ഓർമ്മക്കായി അത് വീണ്ടും കേടുപാടുകൾ തീർത്ത് പുതുക്കി പ്പണിതു .
               അടിമത്തം നിരോധിച്ച ആ മഹാനുഭാവന്റെ ഓർമ്മസ്തൂപം അത്ഭുതം കൊണ്ട് നമ്മെ അടിമയാക്കുന്നു . 

Tuesday, August 19, 2014

വെയിറ്റ് ഫോർ യുവർ ടേണ്‍ -ഇവിടെ ക്യു നിൽക്കാൻ പOI പ്പിക്കുന്നു ...  

                       അച്ചുവിനെയും കൊണ്ട് ഹെർവാർഡിലെ ലൈബ്രറിഹാളിൽ എത്തി.അവൻറെ പുതിയസ്കുളിന്റെ അറിയിപ്പനുസരിച്ച്‌ . അധ്യാപികമാർ കൃത്യ സമയത്തുതന്നെ എത്തിയിരുന്നു . അടുത്തമാസം സ്കൂൾ തുറക്കുന്നതിന്റെ തയാറെടുപ്പ് . കുഞ്ഞുകുട്ടികൾക്ക് വളരെ രസകരമായ ഒരഭിമുഖം . അവിടെ കുഞ്ഞുങ്ങളുടെ ബലവും ബലഹീനതയും അവർ അളക്കുന്നു . വേണ്ട നിർദേശ ങ്ങൾ രക്ഷകർത്താക്കൾക്ക് നൽകുന്നു.  ധാരാളം പുസ്തകങ്ങൾ വായിച്ചുകൊടുക്കാൻ നിർദേശിക്കുന്നു . ഏതുതരം പുസ്തകം എന്നുവരെ പറഞ്ഞുതരുന്നു . കാർടൂണ്‍ ,സിനിമ ,ടിവി എന്തിനേറെ വീഡിയോ ഗെയിം വരെ ഓരോ കുട്ടികൾക്കും വേണ്ടി അവർ തിരഞ്ഞെടുത്തു തരുന്നു . 
                       ഇനി പെരുമാറ്റച്ചട്ടം .അതവർക്ക് നിർബന്ധമാണ് . ആഹാരം കഴിക്കുന്നത് ,മറ്റുള്ളവരുമായി ഇടപഴകുന്നത് ,എന്തിനേറെ കുട്ടികൾ ച്ചുമയ്ക്കുന്നത് വരെ എങ്ങിനെ വേണം എന്നവർ നിസ്കര്ഷിക്കുന്നു .വെയിറ്റ് ഫോർ യുവർ ടേണ്‍ -ക്യു നിൽക്കാൻ പഠിപ്പിക്കുക ..നമുക്കൽഭുതം തോന്നും 
                       അമേരിക്കയിൽ 12 -ക്ലാസ് വരെ വിദ്യാഭ്യാസം സൌജന്യമാണ് . അതും അവനവൻ താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയിൽ ഉള്ള സ്കൂളിൽ മാത്രമേ പോകാവു .അത് നിയമമാണ് . അനാവശ്യ മത്സരം ഒഴിവാകുന്നു . സ്കൂളിൽ ഓരോ സ്റ്റേറ്റ്നും ആണ് പൂർണ്ണ അധികാരം . 
                      ബുദ്ധിയും ,മനസ്സും ശരീരവും കൂടെ ഹൃദയവും അവരുടെ കരിക്കുലത്തിന്റെ ഭാവമാണ് ഭാഗമാണ് ....           

Saturday, August 16, 2014

  കോണ്‍കോര്ഡ് ---ഒരു ഫ്രഞ്ച് ദുരന്തനായകൻ ..

                വീണ്ടും എയർ ആൻഡ്‌ സ്പേസ് മ്യൂസിയത്തിൽ . ഒരു ദുരന്തനായകനെ കാണാൻ . എയർ ഫ്രാൻസിന്റെ കോണ്‍കോര്ഡ് യാത്രാവിമാനം . ജനനം ഫിൽടനിൽ . ഫ്രാൻസിന്റെയും ലോകത്തിന്റെയും അഭിമാനഭാജനം . ശബ്ദ്ദ വേഗത്തിൽ [സൌണ്ട്ബാരിയർ  അല്ലങ്കിൽ സൂപ്പർ സോണിക് ]സഞ്ചരിക്കുന്ന ആകാശപ്പറവ . എണ്‍പത്അടിയോളം നീളമുള്ള ഒരു ദീർഗ്ഖകായൻ . ബാക്കി വിമാനങ്ങളെക്കാൾ പകുതിയിൽ താഴെ സമയം കൊണ്ട് ലക്ഷ്യപ്രാപ്തി . വിശേഷണങ്ങൾ ഏറെ . പക്ഷെ ഒരു നിർഭാഗ്യവാൻ .2003 -ഒക്ടോബറിൽ അവന് യാത്ര നിർത്തിവക്കണ്ടിവന്നു . അവന്റേതല്ലാത്ത കുറ്റത്തിന് കോടതി ശിക്ഷിച്ചു എന്നു പറയുകയാവും കൂടുതൽ ശരി . 
                  25 -07 -2000 . അവൻറെ ശപിക്കപ്പെട്ട ദിവസം . പാരി സിൽ നിന്ന് അമേരിക്കയിലേക്ക് പറന്നുപോങ്ങുന്ന സമയം . ഒരു ചെറിയ ഇരുമ്പിൻറെ പട്ട വിമാനത്തിൻറെ ടയറിൽ ഉടക്കി . അതിനു തൊട്ടുമുമ്പ് പറന്നുപോങ്ങിയ ഒരു വിമാനത്തിൽ നിന്നാണ് അത് വീണത് . ടയർ പൊട്ടിത്തെറിച്ചു . ഇന്ധനടാങ്കിൽ ഇടിച്ചു . ടാങ്കിനു തീ പിടിച്ചു . വിമാനം കത്തിയമർന്നു . ആ ദുരന്തം നൂറോളം പേരുടെ ജീവനെടുത്തു . കേസ്സായി ,അന്വേഷ്ണമായി അവസാനം കോടതിവിധി വന്നു .വിധി അവനെതിരായിരുന്നു . വായുവിനേക്കാൾ വേഗത്തിൽ സഞ്ചരിച്ച ആ വായൂപുത്രൻറെ യാത്ര അവിടെ അവസാനിച്ചു . അവന്റെതല്ലാത്ത കാരണത്താൽ . ഇപ്പോൾ ഭീകര യുദ്ധ വിമാനങ്ങൾക്കൊപ്പം മ്യൂസിയത്തിൽ അവൻ വെറും ഒരു കാഴ്ച്ച വസ്തു .
                 ഒരു ദീർക്ഖനിശ്വാസത്തോടെ ആ വായുദേവനെ വണങ്ങി യാത്ര തുടർന്നു .                              

Thursday, August 14, 2014

 ശയ്‍വ വിഷ്ണു സംഗമം --മേരിലാണ്ടിൽ ..

          ശിവാ വിഷ്ണു ടെമ്പിൾ . വഷിഗ്ടൻ ഡി സി  യിൽ നിന്ന് 12 മയിൽ . ദൂരെനിന്നേ ഗോപുരം കണ്ടു . തൂവെള്ള നിറത്തിൽ . അതിമനോഹരമായ പരിസരം . പൂക്കളും  മരങ്ങളും ചുറ്റും . ഗോപുരം കിടന്ന് അകത്തു ചെന്നാൽ ശിവന്റെയും വിഷ്ണുവിന്റെയും ശ്രീകോവിലുകൾ. വിഷ്ണു ഭഗവാൻ  അനന്തശയനത്തിൽ. പിന്നെ ഏതാണ്ട് എല്ലാ ദൈവങ്ങൾക്കും സ്ഥാനം. കൂടെ നവഗ്രഹപ്രതിസ്ടയും . ഗണേശ ഉത്സവം ഇവിടെ പ്രധാനമാണ് . 
           അമേരിക്കയിലെ അല്ലങ്കിൽ പടിഞ്ഞാറേഅർദ്ധഗോളത്തിലെ തന്നെ വലിയ ക്ഷേത്രങ്ങളിൽ ഒന്ന് . കേരളത്തിലെയും വിജയനഗരത്തിന്റെയും വാസ്തുശിൽപ്പചാരുത ഇവിടെ കാണാം . പൂജാരികൾ പാളത്താർ ഉടുത്ത് ,കുടുമ്മവച്ചു ,വലിയഗോപി തൊട്ട് ഉച്ചത്തിൽ മന്ത്രം ജപിച്ച് അവിടെ സജീവമാണ് . കാലിൽ സോക്സിട്ടത് കൌതുകം ഉണർത്തി . അവിടെ അത് കൂടിയേ പറ്റൂ . 
           ഞങ്ങളോട് പ്രധാനപൂജാരി ഹിന്ദു പുരാണത്തിലെ ച്ചില ചോദ്യങ്ങൾ ചോദിച്ചു . തൃപ്തികരമായ ഉത്തരം കിട്ടിയപ്പോൾ ശ്രീകോവിലിൽ നിന്ന് ഒരു പൂജിച്ച മാമ്പഴം  ഞങ്ങൾക്ക് സമ്മാനിച്ചു . ഊട്ടുപുരയിൽ പ്രസാദഊട്ടൂണ്ട് . ഒരു ചെറിയ തുക അവിടെ അടക്കണം . തയ്ർശാതം ,സാമ്പാർശാതം മുതലായവ . ജോലിക്കാർ അധികവും സൌജന്യമായി ജോലി ചെയ്യുന്നവരാണ് . പ്രസിഡണ്ട്‌ ഒബാമ അമ്പലം സന്ദർശിച്ചതിന്റെ ഫോട്ടോ അമ്പലത്തിനകത്ത് പ്രധാനമായി പ്രദർശിപ്പിച്ചിട്ടുണ്ട് . 
              കേരളത്തിലെ അമ്പലഗളിലെത് പോലെ ഭക്തിയുടെ ഒരന്തരീക്ഷം അവിടെ അനുഭവപ്പെടുന്നുണ്ടോ എന്നു ചോദിച്ചാൽ ...

Wednesday, August 13, 2014

 എന്റെ കൊച്ചു ഡൊണാൾഡ്....
                                                                                    അനിയൻ തലയാറ്റുംപിള്ളി         
                                   വെർജീനിയയുടെ ഒരു ഉൾനാടൻ പ്രദേശത്താണ് അന്ന് ഞാൻ താമസിച്ചിരുന്നത്. അമേരികയെപ്പറ്റിയുള്ള എന്റെ സങ്കൽപ്പത്തിന് നെരേ വിപരീതമായ ഭൂപ്രദേശം. ഇവിടുത്തെ പ്രഭാതം സുന്ദരമാണ്. താമസസ്ഥലത്തിന് അരുകിലൂടെ രാജപാത. കല്നടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും പാതയോരത്തുകൂടെ പ്രത്യേക സവുകര്യം. അതിൻറെ മറുവശം ഒരു വലിയ സംരക്ഷിത വനപ്രദേശം. മാനുകളും മറ്റും വഴിതെറ്റി ഓടിവരും. ധാരാളം മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു.
                                 എന്നും രാവിലെ പതയോരതുകൂടെ നടക്കാനിറങ്ങും. അതിനു ഒരു വശം മുഴുവൻ ആധുനിക സൌകര്യങ്ങളോടുകൂടിയ പർപ്പിടസമുച്ചയങ്ങൾ. ഇടയിൽ പൂന്തോട്ടങ്ങളും തടാകങ്ങളും. അന്നുനടന്നുകുറച്ചുചെന്നപ്പോൾ വഴിയിൽ എന്തോ കിടക്കുന്നു. ഒരു വലിയ പാറക്കഷ്ണം ആണെന്നാണ് ആദ്യം വിചാരിച്ചത്. അടുത്തുചെന്നപ്പോൾ അത് ചലിക്കുന്നു. കല്ലല്ല.. ഒരു വലിയ ആമ. എങ്ങിനെയോ വഴിയരുകിൽ എത്തിയതാണ്. ഞാൻ ചുറ്റും നോക്കി ആരും അടുത്തില്ല. അത് കുറച്ചുകൂടി മാറിയാൽ പ്രധാനപാതയിലെക്ക് ഇറങ്ങും. അതോടെ അതിൻറെ അന്ത്യം. എന്തെങ്കിലുമാകട്ടെ ...ഞാൻ തിരിച്ചു നടക്കാൻ തുടങ്ങിയതാണ് 
           “അങ്കിൾ”.ഒരു വിളി .ഞാൻ തിരിഞ്ഞു നോക്കി .ഒരു കൊച്ചു പയ്യൻ .പത്തുവയസ്സിൽ താഴെ പ്രായം .സൈക്കിൾ ഓടിച്ചുവന്നതാണ്‌  .അവൻ ആമയുടെ അടുത്തെത്തി .നമ്മുടെ നാട്ടിലെപ്പോലെ അതിനെ കല്ലെറിഞ്ഞു പോകുമെന്നാണ് ഞാൻ കരുതിയത്‌ .പക്ഷേ എനിക്ക് തെറ്റി .അവൻ അതിൻറെ അടുത്തിരുന്നു . “പ്ലീസ് വെയിറ്റ് ഹിയർ”...എന്നും പറഞ്ഞവൻ സൈകിളിൽ ഓടിച്ചുപോയി  .ഒരുകന്നാസ് നിറയെ വെള്ളവുമായവൻ തിരിച്ചുവന്നു .ആവെള്ളം അവൻ ആമയുടെ ശരീരത്തിലേക്ക്ഒഴിച്ചു  .ആഇളവെയിലിൽ കിടന്ന ആമ ഒന്നു ചലിച്ചു  .അതിനു സ്വൽപം ആശ്വാസം കിട്ടിയതുപോലെ .ഞാൻ അത്ഭുതത്തോടെ അവൻറെ പ്രവർത്തി നോക്കി നിന്നു 
          “പ്ലീസ് ഗിവ് മി യുവർ സെൽ ഫോണ്‍” ...ഞാൻ ഒന്നു ശങ്കിച്ചു .എന്നാലും ഞാൻ അവന് ഫോണ്കൊടുത്തു.                        
അവൻറെ വീട്ടിലേക്ക് വിളിക്കാനായിരിക്കും എന്നാണ് ഞാൻ കരുതിയത്‌  .എനിക്ക് തെറ്റി  .അവൻ നേരേ പോലിസിനെ ആണ് വിളിച്ചത്. അതുപോലെ ആനിമൽ കെയർ സെന്ട്രലിലേക്കും  .താങ്ക്സ് ...അവനെന്റെ ഫോണ്തിരിച്ചുതന്നു  .അതുകഴിഞ്ഞ് പലതരം ആമകളെപ്പറ്റിയും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണന്നുംഅവൻ പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി  .ഒരു ചെറിയ ജാള്യതയും തോന്നി  .ഒരു രസത്തിനു ഒരു ഫോട്ടോയും എടുത്തു തിരിച്ചുപോരാൻ തീരുമാനിച്ച എന്നെ അവൻറെ ഉത്തരവാദിത്വം അത്ഭുതപ്പെടുത്തി.
               കേരളത്തിലാണങ്കിൽ കുട്ടികൾ കൂടിനിന്ന് അതിനെ കല്ലെറിയും  .എല്ലാവരും നോക്കിനിൽക്കും  .അതിനെ കൊണ്ടുപോയി പാകപ്പെടുത്തി കഴിക്കും  .നമ്മുടെ പുരാണത്തിൽ അറിവിൻറെ സത്ത മുഴുവൻ വീണ്ടെടുത്ത് മനുഷ്യർക്ക്തിരിച്ചു നൽകാൻ മഹാവിഷ്ണു കൂർമ്മ രൂപമാണ് എടുത്തത്  .ഇതു മുഴുവൻ ഒരു തപസുപോലെ ഠിച്ച എനിക്ക് കൊച്ചുകുട്ടിയുടെ അറിവും വിവേകവും കിട്ടിയില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി  .അവനിപ്പഴും ആമയെത്തന്നെ ശ്രദ്ധിച്ചിരിക്കുന്നു  .
                “യുവർ ഗുഡ് നെയിം പ്ളീസ് “...അവൻ തല ഉയർത്തി  .ഡോണാൾഡ് ..അവൻ പറഞ്ഞു . ചെമ്പിച്ച മുടിയും നീലക്കണ്ണ്കളും എന്നെ വല്ലാതാകർഷിച്ചു  ....”ടുഡേ ഈസ്മെയ്‌ 23 -വേൾഡ് ടർട്ടിൽ ഡേ --യു നോ? ..”
                ഞാനൊന്നു ചമ്മി .ഇങ്ങിനെയുള്ള കാര്യങ്ങളിൽ കൊച്ചുകുട്ടിയുടെ അറിവ് പോലും എനിക്കില്ലല്ലോ .പലതരം ആമകളെ പ്പറ്റി ,അതിൻറെ ആയുസിനെ പറ്റി ..എല്ലാം അവൻ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു  .ഇതിനകം പോലീസ് വരാത്തത് അവനെ ചൊടിപ്പിച്ചു .
     “സർ .ഡു യു നോ ഫോണ്നമ്പർ ഓഫ് ATR?...”
      ATR..NO....
    അമേരിക്കൻ ടോര്ടോയ്സ് റെസ്ക്യു.....അവൻ എൻറെ ഫോണ്വാങ്ങി .ഗൂഗിൾ സേർച്ച്ചെയ്ത് നമ്പർ കണ്ടുപിടിച്ചു .അവൻ ATR- ലേക്ക് വിളിച്ച് എന്തൊക്കെയോ സംസാരിച്ചു .                   
നമ്മുടെ പുരാണത്തിലെ കൂർമ്മാവതാരത്തിന്റെ കഥ ഞാൻ അവന് പറഞ്ഞുകൊടുത്തു  .വേദങ്ങൾ വീണ്ടെടുക്കാൻ മഹാവിഷ്ണു കൂർമ്മാവതാരമെടുത്ത കഥ  .അറിവിനെ നമുക്ക് വീണ്ടെടുത്തു തന്ന ദൈവത്തിന്റെ കഥ  .
അതിനെ ആരാധിക്കാനല്ല രക്ഷിക്കാനാണ് നോക്കണ്ടത്

അവൻറെ ചെറിയ വായിൽ നിന്നു വന്ന വാചകം എന്റെ ചങ്കിൽ കൊണ്ടു  . എനിക്കവനോട്ഒരു വല്ലാത്ത സ്നേഹം തോന്നിത്തുടങ്ങിയിരുന്നു  .
     
വലിയസീൽക്കാരത്തോടെ ഒരു പോലീസ് വാഹനം വന്നു നിന്നു  .ഒരു മൃഗ ഡോക്ടർ ഉൾപ്പടെ പോലീസുകാർ ഇറങ്ങി വന്നു .നമ്മുടെ കൊച്ചു ഡോണാൾഡ് അവരെ ആമയുടെ അടുത്തേക്ക് ആനയിച്ചു  .വളരെ സുരക്ഷിതമായി അവർ അതിനെ വാഹനത്തിൽ കയറ്റി  .ഡോണാൾഡീന് ഒരു ഷേക്ക്ഹാൻഡ്കൊടുത്ത് അഭിനന്ദിച്ചാണ് അവർ പോയത് .
      “താങ്ക് യു അങ്കിൾ.ഇറ്റ്ഈസ്ടൈം ടു ഗോ ടു  സ്കൂൾ ...ബൈ” .
          അവൻ സൈകിളിൽ കയറി പാഞ്ഞു പോയി. ഞാൻ എൻറെ കൊച്ചു കൂട്ടുകാരനെ നോക്കി നിന്നു. അങ്ങു ദൂരെ ഒരു പൊട്ടുപോലെ അവൻ മറഞ്ഞു.     


_____________________________________________________________________________________