Sunday, September 30, 2018

  മക്കൾക്ക് പകരം [കീ ശക്കഥ-58]

       " എന്നാപ്പിന്നെ അവന് ഈ വസ്തു മുഴുവൻ അങ്ങട് എഴുതിക്കൊടുത്തു കൂടെ? എന്നിട്ട് അവരുടെ ജോലി സ്ഥലത്തു പോയി സുഖമായി ക്കൂടാം."ഭാര്യയുടെ അഭിപ്രായം കേട്ട് രാഘവന് ചിരി വന്നു.രാഘവനും ഭാര്യയും കഷ്ടപ്പെട്ട് സമ്പാദിച്ച സ്ഥലത്ത് ഒരു ചെറിയ വീട്ടിൽക്കഴിയുന്നു. മരണം വരെ ഇവിടെത്തന്നെ കൂടണം. മാത്രമല്ല മക്കൾ എത്ര നല്ല വരാണങ്കിലും സാഹചര്യം അവരെക്കൊണ്ട് മാറ്റി ചിന്തിപ്പിച്ചേക്കാം. അവരെപഴിക്കാൻ നമ്മളായി ഒരവസരം ഉണ്ടാക്കിക്കൂടാ. നമ്മുടെ കഷ്ടപ്പാടുകൾ പങ്കുവയ് ച്ച് നമുക്ക് ഇവിടെത്തന്നെ കൂടാം. അങ്ങിനെ സ്വത്തു മുഴവൻ എഴുതിക്കൊടുത്ത അച്ഛനമ്മമാർ പലരും ഇന്ന് വൃദ്ധസദനത്തിലാണ്.
"പിന്നെ വരുമാനത്തിന് നമ്മൾ എന്തു ചെയ്യും മക്കൾക്ക് സഹായിക്കാൻ ഒരു പരിധിയുണ്ട് താനും "ഭാര്യ വിടുന്ന ലക്ഷണമില്ല.പക്ഷെ അതിനൊരു മാർഗ്ഗം രാഘവൻ കണ്ടു വച്ചിട്ടുണ്ട്. അതവളെ എങ്ങിനേയാ പറഞ്ഞു മനസിലാക്കുക " നമ്മളെ ബാങ്കുകൾ സഹായിക്കും."
"ലോണെടുക്കാം അല്ലേ?അപ്പോർ നമ്മൾ എങ്ങിനെ തിരിച്ചടക്കും"
"അതിനാണ് " റിവേഴ്സ് മോർട്ട്ഗേജ് ". നമ്മുടെ സ്ഥലം ബാങ്കിന് ഈടുവയ്ക്കും. നമുക്ക് മാസാമാസം എത്ര രൂപാ വേണമെന്ന് തീരുമാനിച്ചാൽ അത് ബാങ്ക് തരും. നമ്മുടെ കാലശേഷം നമുക്കു തന്ന പണം പലിശ സഹിതം വീട്ടുന്ന മക്കൾക്കു് ഈ സ്ഥലം സ്വന്തമായിക്കിട്ടുകയും ചെയ്യും."
"ഇതു കൊള്ളാമല്ലോ. നല്ല സ്ക്രീമാണ്. ഈ കാലത്തിന് ഏറ്റവും ആവശ്യമുള്ള നിയമം. മക്കളോട് സ്നേഹത്തോടെ എന്നാൽ കടപ്പാട് ഇല്ലാത്ത ജീവിതം. നമ്മൾ അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ അവസാനം വരെ ".

     രാഘവനും ഭാര്യയും ഇന്ന് സന്തോഷമുള്ളവരാണ്. എന്നുകൂടി ഒരു പ്രത്യേക ശബ്ദത്തിൽപ്പറഞ്ഞാൽ ഒരു ഗവർന്മേന്റ് പരസ്യം പോലെ സുന്ദരമാകും ഈ കഥ..

Saturday, September 29, 2018

   ഒരു ജനന സർട്ടിഫിക്കറ്റിന്റെ കഥ [ കീശക്കഥ-58]

         മോളുടെ ജനന സർട്ടിഫിക്കറ്റ് വേണം.നാൽപ്പ ഇവർഷം മുമ്പ് രജിസ്റ്റർ ചെയ്യാൻ വിട്ടു പോയി. അപേക്ഷയുമായി അധികാരികളുടെ കടാക്ഷത്തിനായി ഓട്ടംതുടങ്ങിയപ്പോൾ ഇത്ര നിരീച്ചില്ല. ഏതാണ്ട് പത്തു മുപ്പതു രേഖകൾ. സത്യവാഗ് മൂലങ്ങൾ. സാക്ഷി പത്രങ്ങൾ. എല്ലാം കൃത്യമായി പൂർത്തിയാക്കി കാൽക്കൽ വച്ചു തൊഴുതു. ഏമാൻ കനിയണം. കടുകട്ടിയാണത്രെ. എല്ലാം നേരിൽക്കണ്ടു ബോദ്ധ്യപ്പെട്ടേചെയ്യൂ. നേഴ്സി ഗ് പഠിക്കാൻ പോകുന്ന പതിനേഴുകാരിക്ക് നീന്തൽ അറിയാം എന്നൊരു സർട്ടിഫിക്കറ്റ് വേണം. കുളത്തിൽ ഒപ്പം നീന്തി ബോദ്ധ്യപ്പെടുത്തണമെന്നു ശഠിച്ച ദേഹമാണ്.
          അപേക്ഷ ആകാം. മറ്റെല്ലാ ബഹുമാനവും കൊടുക്കാം.പക്ഷേ " കാണിക്ക "വയ്ക്കില്ലന്നു തീരുമാനിച്ചിരുന്നു. ഒരോ ദിവസവും ഓരോ കാരണം പറഞ്ഞു മടക്കി. അവസാനം മടുത്തു. എന്റെ സ്വരം കടുത്തു. അപ്പോൾ അങ്ങേർ ഇത് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് ഫോർവേർ ഡ് ചെയതു. ജീവിതത്തിൽ ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷനിൽ. ആൾക്കാരുടെ പ്രസവം എടുക്കലല്ല നമ്മുടെ പണി. എന്നെ അല്ല ഇത് ഇങ്ങോട്ടയച്ച യജമാനന്റെ തന്തക്കാണ് വിളിച്ചത് എന്ന് പിന്നെ മനസിലായി. എന്തിന് രണ്ടു ഡിപ്പാർട്ടുമെന്റുകൂടി അടി കൂടി എന്റെ ഒരു മാസം കൂടിപ്പോയിക്കിട്ടി.
        അവസാനം കളക്ട്രേറ്റിലേക്ക്. അവിടെ കാണിക്കവഞ്ചി അനവധി.തൊഴുതാൽ മാത്രം പോര കാണിക്ക കൂടി... അതില്ലന്നുറച്ചിരുന്നു.അത് വീണ്ടും സിപ്പാർട്ടുമെന്റ് കൾ തട്ടിക്കളിച്ച് ഒരു മാസം കൂടി.വീണ്ടും ഏമാന്റെ അടുത്ത് തിരിച്ചെത്തി. ഇങ്ങിനെ പോയാൽ എന്റെ "ഡത്ത് സർട്ടിഫിക്കറ്റു"കൂടി ഉടനേ വേണ്ടി വരും.
     അങ്ങിനെ വിഷണ്ണനായി പഞ്ചായത്തിന്റെ മുറ്റത്തെ ആൽമരച്ചുവട്ടിൽ ഇരിക്കുമ്പോൾ പുറകിൽ നിന്നൊരു വിളി ." മകളുടെ ജനന സർട്ടിപ്പിക്കറ്റിനുള്ള ഓട്ടത്തിലാണല്ലേ? അതു S നെ ഒന്നും കിട്ടില്ല. സാറൊരു കാര്യം ചെയ്യ് മകൾ കേരളത്തിൽ ഏതു പഞ്ചായത്തിൽ എന്ന്, എപ്പോൾ ജനിക്കണം എന്നു തീരുമാനിച്ച്, ഡീറൈറയിൽ സ്തരു.ഇരുപത്തിനാലു മണിക്കൂറിനകം നല്ല ഒറിജിനലിനെ വെല്ലുന്ന സർട്ടിഫിക്കറ്റ് സീലും ഒപ്പും സഹിതം സാറിന്റെ വീട്ടിൽ എത്തിച്ചു തരാം .ഫീസ് പതിനായിരം രൂപാ "ഒരു ശുഭ്രവസ്ത്രധാരി ചിരിച്ചു കൊണ്ട് മൊഴിഞ്ഞു.ഇങ്ങിനുള്ള മാഫിയാ കൾ എത്രഭേദം എന്നു തോന്നിപ്പോകുന്ന നിമിഷം. എന്റെ മോള് ജനിച്ചു എന്നു ള്ളതിന് കിട്ടാനു ള്ളസാക്ഷി പത്രത്തിനായി വീണ്ടും വേതാളത്തിനെത്തിരക്കി വിക്രമാദിത്യൻ

Thursday, September 27, 2018


To my dearest chief minister,
The one mentioned as Achu, by my grandfather in this book(achuvinte diary) is me. I am settled in America. Flood happened when I was in Kerala during my vacation period. I came there after two years of gap by thinking of spending most beautiful moments with my grandparents and with my cute little cousins. But everything changed in one night. The way you handled that situation really surprised me.
I also wanted to help the suffered ones. Many children like me are struggling there, I saw in television. I felt really bad and is keeping on praying God to help them.
I have given my small wallet to my grandfather. It has few dollars, dinar and Indian rupees in it. I don't know how much it is. It might be  very small amount. In US my dad is conducting a badminton challenge for the same. I am sure that you will be able to rebuilt our Kerala in a much more beautiful way.
Wishing you all the very best...

Yours sincerely,
Achu, verginia
America

Tuesday, September 25, 2018

കാൽപ്പെട്ടി [നാലുകെട്ട് - 183]

          പണ്ടു വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ഈ പെട്ടിമുത്തശ്ശന്റെ ഒരു സ്വകാര്യ സ്വത്തായിരുന്നു. ആ ധാരങ്ങളും ആഭരണങ്ങളും അതിലാണ് വയ്ക്കാറ്. അതു പൂട്ടി താക്കോൽ എപ്പഴും മുത്തശ്ശന്റെ പൂണൂലിൽക്കാക്കും. പിൽക്കാലത്ത് സ്റ്റീല ല മാ രി ക ൾ വന്നപ്പോൾ ഇവൻ നാലുകെട്ടിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒതുങ്ങിക്കൂടി. കുറേ നാളായി ആരും ബഹുമാനിക്കാതെ പൊടിപിടിച്ച് ചെളി പിടിച്ച് അവിടെക്കിടന്നു.
        ഒരു ദിവസം അവനെ എടുത്തൊന്നു മിനുക്കാൻ തീരുമാനിച്ചു .ചെളിയും പൊടിയും മാറി പിച്ചളക്കെട്ടുകൾ തിളങ്ങി.ഇന്നവനൊരു സുന്ദരനാണ്. ആരും ഒന്നു നോക്കിപ്പോകും. ഇന്നവന്റെ സ്ഥാനം സന്ദർശക മുറിയുടെ ഒത്ത നടുക്ക്. ഒരു ടീപ്പോയി ആയി.ചെസ് കളിക്കാനുള്ള ഒരു സ്ഥലമായി അവൻ അവിടെ വിലസുന്നു. അതിൽ ഉള്ള രഹസ്യ അറ അത്ര എളുപ്പം കണ്ടു പിടിയ്ക്കാൻ പറ്റാത്തതാണ്.

Sunday, September 23, 2018

  ഇഷാ യോഗാ സെന്റർ അമേരിക്കയിലും ഉണ്ട്. [അച്ചു സയറി-232]

     മുത്തശ്ശാ കോയമ്പത്തൂർ ഇഷാ യോഗാ സെന്ററിൽപ്പോയപ്പോൾ അ ച്ചൂന് സന്തോഷായി.കാരണം അച്ചു സദ് ഗുരുവിന്റെ പത്തു ദിവസത്തെ ഒരു ക്യാമ്പിൽ അമേരിക്കയിൽ പങ്കെടുത്തിട്ടുണ്ട്. അവിടേയും ഒരു കാടിന് നടുക്കാണ് സെൻറർ.അച്ഛനേം അമ്മയേയും പാച്ചുവിനേയും കാണാതെ പത്തു ദിവസം!. അമ്മക്ക് വിഷമായിരുന്നു. ആദ്യ ദിവസം കഴിഞ്ഞപ്പോൾ അച്ചു ഓക്കെ ആയി. അന്നു വിചാരിച്ചതാണ് നാട്ടിൽ വന്നാൽ വെള്ളിയൻ മലയിൽ പ്പോകണമെന്ന്.
        മലകളാൽ ചുറ്റപ്പെട്ട ആ സ്ഥലം അച്ചൂ നിഷ്ടായി. എന്തൊരു കാററാണ വിടെ. ആ വലിയ ശിവഭഗവാന്റെ പ്രതിമക്കു മുമ്പിൽ അച്ചു കുറച്ചു നേരം കണ്ണടച്ചിരുന്നു.മെഡിറ്റേഷൻ അച്ചു ചെയ്യാറുണ്ട്. ഏതോ സിനിമാക്കാർ അച്ചുവിന്റെ മെഡിറ്റേഷൻ ഷൂട്ട് ചെയ്തു എന്നമ്മ പറഞ്ഞു. അച്ചു അതൊന്നുമറിഞ്ഞില്ല.
          പിന്നെ ഇഷ്ടായത് സൂര്യ കണ്ഡിലെ കുളിയാണ്. പക്ഷേ അതിന്റെ നടുക്കലേക്ക് കുട്ടികളെ ഇറങ്ങാൻ സമ്മതിക്കില്ല. എനിക്ക് നീന്തൽ അറിയാം എന്ന ച്ചു പറഞ്ഞതാ. അവിടെ നീന്താൻ സമ്മതിക്കില്ലത്രേ. പിന്നെ അച്ഛൻ പിടിച്ച് മുങ്ങാൻ സമ്മതിച്ചു. എന്തൊരു തണുപ്പാ മുത്തശ്ശാ ആ വെള്ളത്തിന്. അമേരിക്കയിൽ നിന്നു വന്ന അച്ചുവരെ തണുത്തു വിറച്ചു പോയി.
      അവിടെ അച്ചുകാള വണ്ടിയിലായാത്ര ചെയ്തേ. അതച്ചൂ നിഷ്ടായി. ആദ്യം അച്ചു മടിച്ചതാ. അവർ കാളയെ അടിക്കുന്നത് അയ്യൂ നിഷ്ടല്ല.പക്ഷേ അവർ കാളയെ അടിക്കില്ല. ശിവന്റെ വാഹനമല്ലേ.അതുകൊണ്ടായിരിക്കും. അച്ചു ഇറങ്ങിയപ്പോൾ അതിന്റെ കൊമ്പിൽപ്പിടിച്ചു.അതിന് പഴം കൊടുത്തു.

Saturday, September 22, 2018

കളിപ്പാട്ടങ്ങൾ.......

       നാലുകെട്ടിന്റെ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ. മൂന്നു മാസമായി കിലുങ്ങുന്ന പാദസ്വരങ്ങളും, കാൽച്ചിലൊമ്പൊലി ക ളും, ആ കിളിക്കൊഞ്ചലുകളും കൊണ്ട് മുഖരിതമായിരുന്നു ഇവിടം. ഇപ്പോൾ എല്ലാം നിലച്ചു  ;എല്ലാവരും പിരിഞ്ഞു. അവസാനത്തെ അഥിതിയും പിരിഞ്ഞപ്പോൾ മനസിന് ഒരു വല്ലാത്ത വിങ്ങൽ. ഏകാന്തത.ഈ വലിയ കെട്ടിടത്തിന്റെ ഒരു മൂലയിലേക്ക് ഞങ്ങൾഒതുങ്ങി യ തു പോലെ.
      വികൃതി കാട്ടി ഓടി നടക്കുന്ന കുട്ടികൾ ഒരു വീടിന്റെ ജീവൽത്തുടിപ്പുകൾ ആണ്. അവരുടെ ഇണക്കവും പിണക്കവും ആസ്വദിച്ച് മൂന്നു മാസം. എത്ര പെട്ടന്നാണത്കടന്നു പോയത്. ക്രിക്കറ്റ് കളിച്ച് അവർ പൊട്ടിച്ച ഞ നാലച്ചില്ലുകളും അതുപോലെ നിലനിർത്താൻ മോഹം. അതിലൊക്കെ ഓർമ്മകളുടെ മധുരമായ തുടിപ്പുണ്ട്.
       ഈ തറവാടിന്റെ പൈതൃകത്തിൽ നിന്നു മാറി ലോകത്തിന്റെ പല കോണുകളിലേയും സംസ്കാരം ഉൾക്കൊണ്ട്  ജീവിക്കുന്ന പേരക്കുട്ടികൾ ഇവിടെ ഒത്തു കൂടിയപ്പോൾ ഞങ്ങളെപ്പോലെ, ഒരു പക്ഷേ അതിലധികം, അവരും ആസ്വദിക്കുന്നതായി തോന്നി. അവിടെച്ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ വാരിക്കൂട്ടി മാറ്റുമ്പോൾ മനസു പിടയുന്നുണ്ടായിരുന്നു.  കണ്ണുപൊത്തി എന്നാൽ ഒളികണ്ണാൽ നോക്കി ഒളിച്ചൂ കളിക്കുക്കുന്ന നാലുകെട്ടിന്റെ തൂണുകൾ എനിക്കു മാറ്റാൻ പറ്റില്ലല്ലോ. അങ്ങിനെ മാറ്റിയാലും മാറ്റിയാലും മാറാത്ത ഓർമ്മയുടെ തിരുവിശേഷിപ്പുകൾ. ഇനിയും ഒരവധിക്കാലത്തിനായി ക്കാത്തിരിക്കാം.

Tuesday, September 18, 2018

വിശപ്പ് [ കീ ശക്കഥ-57]

      ഉച്ചമയക്കത്തിന് തയാറെടുക്കുമ്പോൾ ആണ് ആ " കോളിഗ് ബൽ". കതകു തുറന്നു നോക്കി. ആരുമില്ല. അപ്പഴാണ് കാർഷെഡിൽ നിന്ന് ഒരു വിളി.'' സാറെ, ഈ ഐശ്വര്യമുള്ള കാറിൽ സ്ക്രാച്ച് വീണിട്ടുണ്ടല്ലോ?" അവിടെ ഒരു ആഡംബരസ സ്ത്രധാരി. വേഷം പാൻസ്, കോട്ട്, ടൈ, ഷൂസ്. ഞാനങ്ങോട്ട് ചെന്നു. അയാളുടെ കയ്യിലെ ആ വലിയ ബാഗ് തുറന്നു. കാറിന്റെ സൗന്ദര്യവൽക്കരണത്തിനുള്ള അനേകം സാധനങ്ങൾ.
" ഒന്നും വേണ്ട ഞാൻ ഈ കാർ വിൽക്കാനിട്ടിരിക്കുകയാണ്."
അപ്പോ ൾ ഇതു വാങ്ങൂ സാർ. കാറിന്റെ സ്ക്രാച്ച്‌ മാറ്റാനുള്ള ഒരു തരം പേനയാണ്. ഇതു മാറ്റിയാൻ കാറിന് കൂടുതൽ വില കിട്ടും. അയാൾ വിടുന്ന ലക്ഷണമില്ല. ഒന്നും വേണ്ടാ എന്നു ഞാൻ പറഞ്ഞപ്പോൾ അയാൾ അപേക്ഷിച്ചു തുടങ്ങി. അവസാനം കെഞ്ചി എന്തെങ്കിലും വാങ്ങൂ സാർ എന്റെ ജീവിതത്തിന്റെ പ്രശ്നം കൂടിയാണ്. ആ മൊടിയുള്ള വസ്ത്രത്തിനുള്ളിൽ ഒരു ദൈന്യഭാവം.
" സാർ, ഞാനിന്നൊന്നും കഴിച്ചിട്ടില്ല. പല ദിവസവും പട്ടിണിയാണ്. എന്തെങ്കിലും കഴിക്കാൻ. കഞ്ഞിവെള്ള മായാലും മതി."
ഞാൻ ഞട്ടിപ്പോയി, ഈ ടോപ്പ് എക്സിക്യൂട്ടീവിന്റെ ജാഡ ക്കുള്ളിൽ പച്ചയായ ഒരു മനുഷ്യനാണ്. ആദ്യ പോസിഗ് ഒക്കെപ്പോയി സ്വന്തം വിശപ്പ് എന്നതിലേക്ക് ആ മനുഷ്യൻ ചൂരുങ്ങിയപ്പോൾ എന്റെ മനസ് പിടച്ചു.
      ഞാനയാളെ അകത്തു കൊണ്ടുപോയി. സുഭിക്ഷമായി ആഹാരം കൊടുത്തു. ഒരു ടേബിൾ മാനേഴ്സുമില്ലാതെ ആർത്തിയോടെ അയാൾ ആഹാരം വാരിവലിച്ചു കഴിക്കുന്നത് ഞാൻ നോക്കി നിന്നു.
"ഈ വേഷമൊക്കെയേ ഒള്ളു സാർ.ഇവ വിറ്റു കിട്ടുന്ന ലാഭത്തിന്റെ ഒരു ചെറിയ ശതമാനമാണെന്റെ വ രു മാ നം. ഈ ആഡ ബരവസ്ത്രങ്ങൾ കമ്പനി തരും."
   ഞാനയാളോട് കുറച്ചു സാധനങ്ങൾ വാങ്ങി. അയാൾ പടിയിറങ്ങുമ്പോൾ നന്ദിയോടെ, തെല്ലു ജാള്യതയോടെ എന്നെ നോക്കി.

Monday, September 17, 2018


aniyan thalayattumpilly aniyantn@gmail.com

Mon, Sep 17, 12:09 PM (21 hours ago)
to me
അജ്ഞാതൻ [കീ ശക്കഥ-56]

          സ്മൃതി കേതൻ. ഫെയ്സ് ബുക്കിലെ പെരതായിരുന്നു. അദ്ദേഹത്തിന്റെ എന്നുമുള്ള അനുഭവകുറിപ്പുകൾ, കഥകൾ, കവിതകൾ എല്ലാത്തിനും ഒരു വല്ലാത്ത വശ്യത. ആരാണിയാൾ. ടൈം ലയിനിൽ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അജ്ഞാതനയിതുടരാനിഷ്ടപ്പെടുന്ന ഒരാൾ.
          എന്നും നല്ല ഈടുള്ള പോസ്റ്റുകൾ.നല്ല കമന്റുകൾ. നല്ല ഭാഷ. കമന്റുകൾക്ക് അപ്പം മറുപടി. എനിക്കങ്ങേരെ ഇഷ്ടമായിത്തുടങ്ങിയിരുന്നു. ആളെക്കണ്ടു പിടിക്കണം. പരിചയപ്പെടണം. മെസ്സേജ് അയച്ചു നോക്കി. ഒരു മറുപടിയുമില്ല. അദ്ദേഹത്തിന്റെ എഴുത്തുകളിൽക്കൂടി ഒന്നു പോയി നോക്കാം. വടക്കേ മലബാറിൽ പുഴ വക്കത്തുള്ള ഒരമ്പലം പലപ്പോഴും ആ എഴുത്തിൽ മുഴച്ചു നിൽക്കുന്ന കണ്ടു. ഒരുതരം വല്ലാത്ത ഏകാന്തത അനുഭവിക്കുന്ന മനുഷ്യനാണന്നു തോന്നി. ഭാര്യ മരിച്ചു പോയി ഒറ്റക്കാണന്നും ഊഹിക്കാം. എഴുത്തിൽ ഇടക്കു കിടന്നു കൂടുന്ന ആത്മകഥാംശം വച്ചുള്ള അന്വേഷണം ഒരു കലയാണ്. . ഒരു യാത്ര പൊയ്ക്കളയാം. ഈ ലക്ഷണങ്ങൾ ഉള്ള ഒരമ്പലം എനിക്കറിയാം. അതിന്റെ ആൽമരം ചാവടിയിൽ ഇരുന്നാൽ കാണാവുന്ന വീട് കണ്ടു പിടിച്ചാൽ മതി. എനിക്ക് ചിരി വന്നു. ഇതെന്തൊരു ഭ്രാന്ത്! ഇയാളെക്കണ്ടു പിടിച്ചിട്ടെന്തിന്.. ഏതായാലും കുറച്ചു കാലം കൂടി കാത്തിരിയ്ക്കാം.
           പക്ഷേ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ ഒരു പോസ്റ്റും കാണുന്നില്ല. ഒരു ദിവസം പോലും മുടങ്ങാത്ത താണ്. എനിക്കു ടൻഷനായി.എന്തു പറ്റി ആവോ. ആരുടേയും സഹായമില്ലാതെ കഷ്ടപ്പെടുകയാവും. ചിലപ്പോൾ വെറുതേ ആലോചിച്ച് കൂട്ടുന്നതാവാം.
           എന്തായാലും ഉടൻ പോകാൻ തയാറായി.ആ അമ്പലംകണ്ടു പിടിച്ചു. ഒരു വശത്തുപുഴ. മുമ്പിൽ വലിയ ഒരു ആല്.ആ ആൽമരം കാണാവുന്ന ചാവടിയുള്ള ഒരു വീടാണ് ഞാനന്വേഷിക്കുന്നത്. ഒരാൾ ഒറ്റ ക്ക് താമസിക്കുന്ന ഒരു വീട് ഇവിടെ അടുത്തെ വിടെ എങ്കിലും? അവർ ഒരു വീടുകാണിച്ചു തന്നു.പൊതു ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാൾ ആ വീട്ടിൽ ഉണ്ട്. ഒററക്കാ
ണ്.ഗെയ്റ്റ് അടച്ചിരിക്കുന്നു. വാതി അടഞ്ഞുതന്നെ. ഞാൻ കതകിൽ മുട്ടി.ബല്ലടിച്ചു ഒരനക്കവുമില്ല. എനിക്കാകെ ആധിയായി. എനിക്ക് ആ വീട് ഒന്നു തുറന്നു പരിശോധിക്കണം. നാട്ടുകാർ സഹകരിച്ചില്ല. പോലീസിലറിയിക്കാം എസ്.ഐ ഓട് വിവരങ്ങൾ പറഞ്ഞു. അവസാനം എന്റെ സ്വന്തം റിസ്ക്കിൽ തുറക്കാമെന്ന് സമ്മതിച്ചു. കതക് കുത്തിത്തുറന്നു. അകത്ത് അനക്കമില്ല.ഞാൻ ബഡ്റൂംചവിട്ടിത്തുറന്നു. ഒരാൾ നിശ്ചലമായി കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നു. അടുത്തുചെന്നു നോക്കി. ആള് മരിച്ചിരിക്കുന്നു.ലക്ഷണം കണ്ടിട്ട് രണ്ടു ദിവസമായിട്ടുണ്ടാവും.കയ്യിൽ ഒരു സ്മാർട്ട് ഫോൺ. ഞാൻ അതു വാങ്ങി നോക്കി സ്മൃതി കേ തന്റെ പൂർത്തിയാകാത്ത ഒരു പോസ്റ്റ്.

Sunday, September 16, 2018

അച്ചു ദൂബായി ഫ്രയിമിൽ [അച്ചു ഡയറി-231]

        ദൂബായിൽ കുറച്ചു സമയമേ കിട്ടിയുള്ളു. സ്ഥലങ്ങൾ കാണാൻ. ആദി യേട്ടനാ പറഞ്ഞേ ദൂ ബായി ഫ്രയിം കണ്ടാൽ മതി എന്ന്.ലോകത്തിലെ ഏറ്റവും വലിയ പിച്ചർ ഫ്രയിമാണത്. പഴയ ദൂ ബായിയേയും പുതിയ ദൂ ബായിയേയും വേർതിരിക്കുന്ന ഫ്രയിം. ഒരു ഫ്രയിമിലെന്ന പോലെ നമുക്കതു കാണാം. പഴയതു മുഴുവൻ പുതുക്കിപ്പണിയുന്നതിനെക്കാൾ എളുപ്പമിതാണല്ലോ?
     
         150 മീറ്റർ ഉയരവും 105 മീറ്റർ വീതിയും ഇതിനുണ്ട്. അതിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഒരു മ്യൂസിയം ഉണ്ട്. അവിടെ പഴയ രൂ ബായിയും, പുതിയ ദൂ ബായിയും മാത്രമല്ല ഭാവിയിലെ ദൂ ബായി എങ്ങിനെ ആയിരിക്കും എന്ന ഒരറിവും നമുക്കു കിട്ടും.
            ലിഫ്റ്റിൽ മുകളിലേക്ക് കയറാം. അതിന്റെ മുകളിലത്തെ ഫ്രയിമിനുള്ളിൽക്കൂടി നമുക്ക് നടക്കാം. അതു് ഗ്ലാസുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതൊരത്ഭുതമാണ്. തറയിലും ഗ്ലാസാണ് നടക്കാൻ പേടി ആകും. അങ്ങ് അടി വരെ ക്കാണാം. ചിലപ്പോൾ ഗ്ലാസ് ഉണ്ടന്നു തോന്നില്ല. ലൈറ്റിന്റെ ക്രമീകരണം കൊണ്ടാണത്. അപ്പോൾ കാലുമുമ്പോട്ടു വയ്ക്കാൻ പേടി ആകും. അവിടെ നടുക്ക് ഒരു സ്ക്രീൻ ഉയർത്തി വച്ചിട്ടുണ്ട്. റൗണ്ടിൽ. അതിനു മുകളിൽ നമ്മൾ എന്തെങ്കിലും എഴുതുകയോ പടം വരക്കുകയോ ചെയ്താൽ അത് മുമ്പിലുള്ള ബ്രഹ്മാണ്ഡൻ സ്ക്രീനിൽ വലുതായിക്കാണാം.
    ദൂ ബായിലെ എല്ലാ അത്ഭുതവും പോലെ സബീനാ പാർക്കിൽ ഉള്ള ഈ ഫ്രയിമിനും നല്ല ഒരു " തീം " ഉണ്ട്.

Saturday, September 15, 2018

ആ വലിയ മരക്കയിൽ [ നാലുകെട്ട്-182]

    ആ ബ്രഹ്മാണ്ട ൻ മരക്കയിൽ നമ്മളെ അത്ഭുതപ്പെടുത്തും. പഴയ നാലുകെട്ടിന്റെ ഒരു തിരുവിശേഷിപ്പായി അത് ഇന്നും ഇവിടെ വിശ്രമം കൊള്ളുന്നു. പണ്ട് കാളൻ ഇളക്കാനും പകരാനും ആണിത് ഉപയോഗിക്കുക. ഇവിടങ്ങളിൽ സദ്യയുടെ കാള ന് നാളികേരം അധികം കൂട്ടില്ല. ആ കാള നെറ് രുചി ഒന്നു വേറേ യാണ്. നല്ല പുളി ഉണ്ടാകും. കാളൻ പാകമായാൽ ഉടൻ അതൊരു വലിയ മരത്തോണിയി [ പാത്തി ]ലേക്ക് മാറ്റും. ഉലുവപ്പൊടി വിതറി പാകപ്പെടുത്തുന്ന തവിടെ ആണ് ,ഈ മരക്കയിൽ ആണതിന് ഉപയോഗിക്കാറ്.
        പുളിയുള്ളവ കഴിവതും ലോഹപ്പാത്രങ്ങൾ ഒഴിവാക്കാൻ പണ്ടുള്ളവർ ശ്രമിക്കാറുണ്ട്.മരത്തോണി., മരിക, മരക്കയിൽ, ചിരട്ടക്കയിൽ എന്നിവയായിരുന്നു അന്ന് സർവ്വസാധാരണം.. വടക്കോട്ടൊക്കെ കറുക്കു കാള നാണ്. നാളികേരം ധാരാളം അരച്ചുകൂട്ടും. അത് ഒരു ഉപവിഭവമായി ഇലയുടെ ഒരരുകിൽ സ്ഥാനം പിടിക്കും.എന്നാൽ ഇവിടങ്ങളിൽ അന്ന് ആദ്യ വിഭവമായാണ് കണക്കാക്കാറ്.പരിപ്പും നെയ്യും കഴിഞ്ഞാലുടൻ.നല്ല പുളിയൻ കാളൻ! അതിന്റെ സ്വാദ് ഓർക്കുമ്പോൾ ഇപ്പഴും വായിൽ വെള്ളമൂറും. അന്നത്തെ സദ്യയുടെ പ്രതീകമായി നമ്മുടെ പഴയ സദ്യാരീതികളെ ഓർമ്മിപ്പിച്ച് അവനിന്നും നടുമുറ്റത്തിന്റെ ഉത്തരത്തിന്റെ മൂലയിൽ വിശ്രമിക്കുന്നു

Friday, September 14, 2018

ഓംങ്കാര ധ്യാനം   [ ഇഷാ-7 ]

       ലിംഗഭൈരവി ക്ഷേത്രത്തിൽ നിന്ന് പോയത് ഓംങ്കാര ദീക്ഷയ്ക്കാണ്. രണ്ടാം നിലയിലാണ് ധ്യാന ഗൃഹം. ധ്യാനത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ അവരുടെ മികവ് സമ്മതിച്ചു കൊടുക്കണം. അത്ഭുതകരമായ വാസ്തുവിദ്യാ ചാതുരി കൊണ്ടുള്ള കുറ്റമറ്റ സൗണ്ട് എഞ്ചിനീയറിഗ് നമ്മളെ അത്ഭുത പരതന്ത്രരാക്കും.അവിടേയും നമുക്ക് കൂട്ട് പരിപൂർണ്ണ നിശബ്ദതയാണ്.
       ഓംകാരം എന്നും എനിക്കത്ഭുതമായിരുന്നു. ശ്വസനക്രിയക്ക് കുറച്ചൊന്നുമല്ല ഈ മന്ത്രം എന്നെ സഹായിച്ചിട്ടുള്ളത്. ശ്വാസകോശത്തിനുള്ള ഒരു നല്ല വ്യായാമമായാണ് ഞാന തഭ്യസിച്ചിരുന്നത്. പക്ഷേ അവിടെ ചെന്നപ്പഴാണ് പ്രണവ മന്ത്രത്തിന്റെ അനന്ത സാദ്ധ്യത ബോദ്ധ്യപ്പെട്ടത്.
        എല്ലാവരും പത്മാസനത്തിൽ ഇരിക്കണം. മുദ്രാങ്കിതമായി കൈകൾ മടിയിൽ വയ്ക്കുക. ഒരു സ്വാമി വന്ന് വളരെ പതിഞ്ഞ സ്വരത്തിൽ ഈ ധ്യാനത്തിന്റെ രീതി വിശദീകരിച്ചുതരുന്നു. നമ്മുടെ മുമ്പിൽ ഒരു വലിയ സ്ക്രീനിൽ സദ്ഗുരു പ്രത്യക്ഷപ്പെടുന്നു. ഓംകാര മന്ത്രം ജപിക്കണ്ടതെങ്ങിനെ എന്ന് അദ്ദേഹം പറഞ്ഞു തരുന്നു. അതിന്റെ മൂന്നു തലങ്ങൾ. നാവ് ഉപയോഗിക്കാതെ മൂന്ന് ഭാഗത്തുനിന്നായി ശബ്ദം ക്രമീകരിക്കണം.അതിന്റെ "റിതം " എങ്ങിനെ ആയിരിക്കണം. ആരൊഹണാവരോഹണങ്ങൾ എങ്ങിനെ. എത്ര സമയമെടുത്ത്.... അതു കൊണ്ട് നമ്മുടെ മനസിനും ശരീരത്തിനുമുണ്ടാകുന്ന മാറ്റങ്ങൾ.അതിന്റെ ശബ്ദതര ഗങ്ങൾ കേൾവിക്കുണ്ടാക്കുന്ന ഇമ്പം... എല്ലാ വിശദമായിപ്പറഞ്ഞു തരും. അങ്ങിനെ വിധി പ്രകാരം ഒരു പത്തു മിനിട്ട് നമ്മൾ പ്രണവമന്ത്രം ഉരുവിടണം. ലോകത്തെ ഏറ്റവും ഉദാത്തമായ ധ്യാന മന്ത്രം ഇതുതന്നെ എന്ന് നമുക്ക് ബോദ്ധ്യമാകും.
        സത്യത്തിൽ അതു കഴിഞ്ഞപ്പോൾ ഒരു വല്ലാത്ത അനു ഭൂതി. നമ്മുടെ റസൂൽ പൂക്കുട്ടി പരമോന്നത ഓസ്ക്കാർ വേദിയിപ്പറഞ്ഞതപ്പോൾ ഓർമ്മ വന്നു
" എന്നും എന്റെ ഗ്രാമത്തിന്റെ അടുത്തുള്ള ശിവക്ഷേത്രത്തിൽ നിന്നും കേൾക്കുന്ന ഓംങ്കാര മന്ത്രമാണ് എന്നെ ഈ നിലയിൽ എത്തിച്ചെത്. ആശബ്ദ സംഗീതം അത്ര അധികം എന്നെ സ്വാധീനിച്ചിരുന്നു."
     അവിടുന്ന് ഇറങ്ങിയിട്ടും ആ മന്ത്രധ്വനി ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.

Thursday, September 13, 2018

  അച്ചു പോവുകയാ മുത്തശ്ശാ... [ അച്ചു ഡയറി-230]

      ബന്തു കാരണമാമുത്തശ്ശൻ അച്ചൂ നെ യാത്ര അയക്കാൻ വരാത്തതെന്നറിഞ്ഞു. ഒരു കണക്കിനു നന്നായി മുത്തശ്ശാ. അച്ചൂന് സങ്കടായേനേ.ചിലപ്പം കരച്ചിലും വന്നേ നേ. മുത്തശ്ശൻ വിഷമമുണ്ടങ്കിലും കരയില്ല. അതച്ചൂനറിയാം. നാട്ടിൽ നിന്ന് വിമാനം പൊങ്ങിയപ്പോൾ അച്ചൂ നും സങ്കടായി. രാത്രി ആയതു കൊണ്ട് അച്ചൂന്റെ നാട് ആകാശത്തു നിന്ന് ഒന്നുകൂടി കാണണമെന്നുണ്ടായിരുന്നു.അതും നടന്നില്ല. രാത്രി ആയിരുന്നല്ലോ?ഇനി എന്നാ വരാൻ പറ്റുക. അ റി യില്ല.
            അച്ചൂന്റെം പാച്ചൂന്റെം കളിപ്പാട്ടങ്ങൾ അവിടെ ചിതറിക്കിടപ്പുണ്ട്.അതു കണ്ടപ്പോൾ മുത്തശ്ശന് സങ്കടായി എന്നമ്മ പറഞ്ഞു. സോറി... മുത്തശ്ശാ അച്ചു അതെല്ലാം എടുത്തു വച്ചിട്ടു പോരണ്ടതായിരുന്നു. ഇത്തവണത്തെ വെക്കേഷൻ മറക്കില്ല മുത്തശ്ശാ. നാട്ടിലേ മഴ കാണാൻ കൊതിച്ചാ നാട്ടിൽ വന്നത്. അയ്യോ... അച്ചൂന് മതിയായി. അതു കൊണ്ട് അച്ചൂന് ആഗ്രഹമുണ്ടായിരുന്ന പല യാത്രകളും മുടങ്ങി. അതു സാരമില്ല. ഈ വെള്ളപ്പൊക്കത്തിൽ സകലതും നഷ്ടപ്പെട്ടവരെ അച്ചു കണ്ടു. എങ്ങിനെയാ ഇനി അവർ ജീവിക്കുന്നെ. കുറച്ചു കാലം ടി- വി - കാണാൻ അച്ചൂന് പേടി ആയിരുന്നു.അതു പോലെ വെള്ളം കാണുമ്പഴും പേടി.ഇത് നാട്ടിലെ കുട്ടികളെ ആണ് മാനസികമായി ഏറ്റവും ബാധിച്ചിരിക്കുന്നതെന്നു തോന്നുന്നു.അവർക്ക് പ്രത്യേകം കൗൺസിലിഗ് നടത്തണ്ടതാണ്. അമേരിക്കയിൽ ഇതിലൊക്കെ ചെറിയ പ്രശ്നം വന്നാലും സ്കൂളിൽ അത് കൂടുതൽ ശ്രദ്ധിക്കും.
       സങ്കടമുണ്ടങ്കിലും ഒരു സന്തോഷമുണ്ട് മുത്തശ്ശാ. വഴിക്ക് ദൂ ബായിൽ ഇറങ്ങി രണ്ടു ദിവസം. ആമിക്കുട്ടിം ആദിയേട്ടനുമായി അടിച്ചു പൊളിക്കും. അവര് ക്ലാസു പോലും വേണ്ടന്നു വച്ച് വിമാനത്താവളത്തിൽ വരാമെന്നു പറഞ്ഞിട്ടുണ്ട്. അവിടെ ചെന്നിട്ട് വിളിക്കാം.. ബൈ ൈബ മുത്തശ്ശാ,,,,,,,

Wednesday, September 12, 2018

  ലിംഗ ഭൈരവി [ഇഷാ - 6]

        ധ്യാന ലിംഗത്തിലെ ധ്യാനത്തിന് ശേഷം എത്തിയത് ലിംഗഭൈരവി ക്ഷേത്രത്തിലാണ്. തികച്ചും വ്യത്യസ്ഥമായൊരന്തരീക്ഷം. ത്രികോണാകൃതിയിലാണ് ശ്രീകോവിൽ. അമ്മയെ ദൈവസങ്കൽപ്പത്തിൽ ആവാഹിച്ചുള്ള ധ്യാനം. ഒരു വ്യക്തി "സൗമ്യം; എന്നു തോന്നുന്നതെല്ലാം സ്വായത്തമാക്കാൻ ഒരു ധ്യാന പ്രക്രിയ. ഭയവും, ഉൽഖണ്ടയും ഒരമ്മയുടെ അടുത്തെന്ന പോലെ അകന്നു പോകുന്നു.
       ഘര രൂപത്തിലുള്ള രസം കൊണ്ടുണ്ടാക്കിയ വിഗ്രഹത്തിന് 8 അടി ഉയരമുണ്ട്. അതീവ ചൈതന്യത്തോടു കൂടിയ സ്ത്രൈണ ഭാവത്തിന്റെ അതുല്ല്യമായ ഒരാവിഷ്കാരം.അവിടുത്തെ ആരതി പ്രധാനമാണ്. പൗർണ്ണമി നാളിൽ സംഗീതവും നൃത്തവും കൊണ്ട് അസാധാരണമായ ഒരു ഊർജ്ജo ശൃഷ്ടിക്കപ്പെടുന്നു.ശരീരവും. മനസ്സും. ശരീരത്തിന്റെ എല്ലാ ഊർജ്ജ സ്റോതസുകളും മാലിന്യമുക്തമാക്കി ഒരു നവചൈതന്യം പ്രദാനം ചെയ്യാൻ ഈ സ്ത്രൈണ സങ്കൽപ്പത്തിന് കഴിയുന്നു.ദേവിയുടെ തിരുമുറ്റത്ത് നന്ദിയുടെ ഒരു വലിയ പ്രതിഷ്ടയുണ്ട്. അവിടുത്തെ മഹാ ആരതി എന്ന പകിട്ടേറിയ "അഗ്നി നൃത്തം" ഒരു വല്ലാത്ത അന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കൂ ക.
        നവരാത്രി ക്കാലത്ത് മൂന്നു ഭാവങ്ങളിൽ ദേവിയേ ഒരോ ദിവസവും ദർശിക്കാം. ദുർഗ്ഗ., ലക്ഷ്മി, സരസ്വതി. ഒരോ ദിവസവും വ്യത്യസ്ഥ നിറങ്ങളിൽ., ഭാവങ്ങളിൽ ദേവിയെ ഒരുക്കുന്നു. കുട്ടികളുടെ വിദ്യാരംഭവും ഇവിടെ നടക്കുന്നു.


Tuesday, September 11, 2018


ധ്യാന ലിoഗം..... [ഇഷാ- 3]

          സൂര്യ കുണ്ടിലെ സ്നാനത്തിന് ശേഷം ഉന്മേഷവാനായാണ് "നാദാരാധന " ക്ക് എത്തിയത്. അവിടുന്നങ്ങോട്ട് പരിപൂർണ്ണ നിശബ്ദതയാണ്. ധ്യാന ലിംഗം സ്ഥിതി ചെയ്യുന്ന കുംഭ ഗോപുരം ദൂരെക്കാണാം .ഇടനാഴികയിലെ ഒരു വശത്തെ ഹാളിലേക്ക് നമ്മളെ ആനയിക്കുന്നു. ആ ഗ്യം കൊണ്ട് ഞങ്ങളോട് ഇരിക്കാൻ അഭ്യർത്ഥിച്ചു. അവിടെ ആരും സംസാരിക്കുന്നില്ല. പ്ലെക്കാർഡ് കാണിച്ച് നിർദ്ദേശങ്ങൾ തരുന്നു.
         കൃത്യം 11 .50 ന് നമ്മൾക്ക്
കുംഭ ഗോപുരത്തിലേക്ക് കടന്നിരിക്കാം. ധ്യാന ലിംഗത്തിന്റെ ഗർഭ ഗോപുരം ഒരത്ഭുതമാണ്. അതിന്റെ ഡയ മീററർ 76 അടി. 33 അടി ഉയരം. വൃത്താകൃതിയിലുള്ള ആ ഇ ട ത്തിന്റെ ഒത്ത നടുക്ക് " ധ്യാന ലിംഗം".13 അടി ഒമ്പത് ഇഞ്ച് ഉയരമുള്ള ധ്യാന ലിംഗത്തിന് ചുറ്റും നമുക്ക് പത്മാസനത്തിൽ ഇരിക്കാം. വൃത്താകാരത്തിലുള്ള കരിങ്കൽ ഭിത്തിയിൽ 28 അറകൾ ഉണ്ട്. നാദാരാധന ക്കുള്ള മണി മുഴങ്ങി. സംഗീതോപകരണങ്ങളുടെ "റിംകാരവും" നാദവും ധ്യാനത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നു. മൃദുവായ ആ സംഗീതധാരയും വായുവും വെളിച്ചവും സമഞ്ജസമായി ക്രമീകരിച്ചിരിക്കുന്ന ആ അന്തരീക്ഷവും അതീന്ദ്ര ധ്യാനത്തിന്റെ ഉന്നതതലങ്ങളിലേക്ക് നമ്മെ എത്തിക്കുന്നു.
      രസാധിഷ്ടിതമായ ജീവൻ തുടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ ധ്യാന ലിംഗം നമ്മുടെ ധ്യാനത്തെ സ്വാധീനിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷേ നമുക്ക് ധ്യാനത്തിന് ഊർജ്ജദായകമായ ഒരു ദിവ്യ വിഗ്രഹമായി നമുക്കത് അനുഭവപ്പെടും. അവിടെ പൂജയോ വഴിപാടോ ഇല്ല. നമ്മൾ പിൻതുടരുന്ന ഭക്തിക്കും അവിടെ സ്ഥാനമില്ല.നല്ല ഭാവന ഉണർത്തുന്ന അന്തരീക്ഷത്തിൽ നമ്മുടെ മനസിനെ ഒരു പ്രത്യേക തലത്തിൽ എത്തിക്കാൻ ഈ നാദാരാധനക്ക് കഴിയുന്നു
      ഇത്ര വലിയ ഈ കുംഭ ഗോപുരത്തിന്റെ നിർമ്മാണം ഒരത്ഭുതമാണ്.ഇതിന്റെ നിർമ്മിതിക്ക് സിമിന്റ്. കമ്പി, കോൺക്രീറ്റ എന്നിവ ഉപയോഗിച്ചിട്ടില്ല. ഇഷ്ടിക, ചുണ്ണാമ്പ്, ചാന്ത്, മററു സസ്യജന്യ കൂട്ടുകൾ ഇവ മാത്രമാണ് ഊർജ്ജസമ്പുഷ്ടമായ ഈ ധ്യാനകേന്ദ്ര o നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. നടുക്ക്തൂണുകളും ഇല്ല.
     മനുഷ്യനിലെ പഞ്ച ഭൂതങ്ങളെ ശുദ്ധീകരിക്കാനുള്ള "പഞ്ചഭൂതാ രാധന "യും ഇവിടെ നടത്താറുണ്ട്. ഊർജ്ജസമ്പുഷ്ടമായ ആ ഗർഭഗൃഹത്തിൽ നിന്നിറങ്ങുമ്പോൾ നമുക്ക് ഒരു പുനർജന്മം പോലെ അനുഭവപ്പെടും....

Monday, September 10, 2018

ഇഷാ-  സൂര്യ കുണ്ട്, ചന്ദ്രകുണ്ട്.

     ആദി യോഗിയുടെ സന്നിധിയിൽ നിന്ന് ധ്യാനകേന്ദ്രത്തിലേക്ക്. നല്ല രീതിയിലുള്ള രാജപാത. ഒരു കിലോമീറ്റർ ദൂരം നടക്കണം.അല്ലങ്കിൽ കാളവണ്ടിയിൽ പോകാം. അതിശക്തമായ കാറ്റ് വീശുന്നുണ്ട്. ഒരു വലിയ കവാടം കടന്ന് വീണ്ടും നടക്കണം. ഇരുവശവും " ഇ ഷാ " പ്രസിദ്ധീകരണങ്ങളുടെയും മറ്റ് ഉൽപ്പന്നങ്ങളുടേയും വിൽപ്പന കേന്ദ്രങ്ങൾ. പാത അവസാനിക്കുന്നത് ഒരു വലിയ കെട്ടിടത്തിലാണ്. അവിടെ നമ്മൾ ചെരുപ്പ്, കുട മൊബൈൽ എന്നിവ സൂക്ഷിക്കാനേ ൾപ്പിക്കണം.
        അവിടുന്ന് അടുത്ത കെട്ടിടത്തിലേക്ക്. അവിടെ വീഡിയോ ഡമോസ് ട്രേഷൻ ഉണ്ട്.അവിട്ടുന്നാണ് തീർത്ഥക്കുളത്തിലേക്ക് പോകണ്ടത്. പുരുഷന്മാർക്ക് സൂര്യ കുണ്ടും., സ്ത്രീകൾക്ക് ചന്ദ്രകുണ്ടും. ഡ്രസ് മാറി അവർ തരുന്ന കാവി വസ്ത്രം ധരിച്ച് ആദ്യം വൃത്തിയായി കുളിക്കണം. ഈ റ നുടുത്ത് ഭുമിക്കടിയിലെ സൂര്യ കുണ്ടിലേക്ക് പോകാം വിശാലമായ ഒരു കുളം.വലിയ കരിങ്കൽപ്പടികളിറങ്ങി ജലാശയത്തിലേക്കിറങ്ങാം. മരം കോച്ചുന്ന തണുപ്പാണ് വെള്ളത്തിന്. കഴുത്തോളം വെള്ളമുണ്ടാകും. നീന്താൻ പാടില്ല. മുങ്ങിക്കളിയ്ക്കാം.
       ആ തീർത്ഥത്തിൽ മൂന്നു ഭാഗത്തായി വെള്ളത്തിൽ ശിവലിംഗങ്ങൾ ഉണ്ട്. പൗരാണിക രസതന്ത്രത്താൽ ഖനീഭവിപ്പിച്ച രസത്താൽ നിർമ്മിച്ചതാണത്രേ ഈ ലിംഗങ്ങൾ. ആധുനിക ശാസ്ത്രം ഇതൊരിക്കലും അംഗീകരിക്കില്ല.. രസത്തെ ഖനീഭവിപ്പിക്കാൻ കഴിയില്ലത്രേ? ആ ജലാശയം ചെമ്പു പ്ലെയ്ററുകൾ കൊണ്ടാവരണം ചെയ്തിട്ടുണ്ട്. അതു് തണുപ്പ് ഇരട്ടി ആക്കുന്നു. ഒരു വശത്ത് പരന്നൊഴുകുന്ന ഒരു വെള്ളച്ചാട്ടമുണ്ട്. മുകളിൽ ഒത്ത നടുക്ക് അതിതേജസ്വി ആയി ലോഹ നിർമ്മിതമായ സൂര്യഭഗവാൻ.ഉന്മേഷം തുടിക്കുന്ന ഈ ജലാശയത്തിൽ മുങ്ങി പ്രാണശക്തിയെ സന്തുലിതമാക്കുന്നു. ഒരു വല്ലാത്ത പോസിറ്റീവ് എനർജി ശരീരത്തിൽ പ്രവേശിക്കുന്നതായി അനുഭവപ്പെടുന്നു. പലവട്ടം മുങ്ങി ആ ശിവലിംഗങ്ങളെ പ്രദിക്ഷിണം വച്ച് മനസും ശരീരവും പരിപൂർണ്ണമായും മാലിന്യമുക്തമാക്കുന്നു. അങ്ങിനെ നമ്മളെ അതീന്ദ്ര ധ്യാനത്തിന് പാകപ്പെടുത്തി എടുക്കുന്നു. ചന്ദ്ര കുണ്ടിന്റെ മുകളിൽ മനോഹരമായ മ്യൂറൽ പെയിന്റിഗ് കൊണ്ട് മനോഹരമാക്കിയിരിക്കുന്നു.
     അമ്പത് ടൺ വരെ ഭാരമുള്ള കൂററൻ കരിങ്കല്ലുകൾ കൊണ്ടാണ് ഇതിന്റെഭിത്തി നിർമ്മിച്ചിരിക്കുന്നത്. സത്യത്തിൽ അവിടുന്നു കയറാൻ തോന്നില്ല. അത്രമാത്രം അനുഭൂതിയാണ് ആ സ്നാനത്തിന്.
 ഇഷാ "- ആദി യോഗീ സങ്കേതം

      എല്ലാവരും കൂടി ഒരു ഒത്തുചേരൽ. അങ്ങിനെയാണ് "ഇഷാ യോഗാ സെന്ററിൽ എത്തിയത്. കോയമ്പത്തൂർ നിന്ന് മുപ്പത് കിലോമീറ്റർ പടിഞ്ഞാറായി "വെള്ളിയൻ ഗിരി " മലനിരകളാൽ ചുറ്റപ്പെട്ട ശാന്തമായ ഒരിടം. അതിന്റെ ഏകദേശം മദ്ധ്യഭാഗത്ത് ആദി യോഗിയുടെ ഒരു വലിയ അർദ്ധ കായ പ്രതിമ. 11 2 അടി ഉയരം.30 അടി വീതി.അതിന്റെ അതിവിശാലമായ പീ0 ത്തിനും നല്ല ഉയരം. സദ്ഗുരു ജഗ്ഗി വാസുദേവാണ്ഇതുരൂപകൽപ്പന ചെയ്തത്. 500 ടൺ തൂക്കം വരുന്ന ഈ പ്രതിമ പൂർണ്ണമായും സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
       ശിവനെ[ഒറിജിനേറ്റർ ഓഫ് യോഗ] യോഗാ പ്രചാരണത്തിന് ആദി യോഗി സങ്കൽപ്പമായി പ്രതിഷ്ട്ടിച്ചിരിക്കുന്നത്. തെക്കോട്ട് ദർശനമുള്ള ആദി യോഗിക്ക് ദക്ഷിണാ മൂർത്തി [ആദി ഗുരു] എന്നും പറയും. മനുഷ്യ ശരീരത്തിലെ 112ചക്രങ്ങളെ പ്രതീകാത്മകമായി ഈ 112 അടി ഉയരത്തിലുള്ള ആദി യോഗിയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
     പൂജയ്ക്കോ.പ്രാർത്ഥനക്കോ ഇവിടെ പ്രാധാന്യമില്ല. ധ്യാനത്തിനാണ് പ്രാധാന്യം. മനസ്സിനെയും, ശരീരത്തിനേയും ശുദ്ധീകരിക്കുന്നതിനുള്ള പ്രക്രീയ ഇവിടെ ആരംഭിക്കുന്നു. മുമ്പോട്ടു പോകുംതോറും ഇതിനുള്ള അനന്ത സാദ്ധ്യതകൾ തുറന്നിട്ടിരിക്കുന്ന അനേകം കേന്ദ്രങ്ങൾ.!
       ഭാരതത്തിലെ നദീസംരക്ഷണത്തിനായി സദ്ഗുരു ജഗ്ഗി വാസുദേവ് നടത്തിയ ആ മഹത്തായ യാത്ര. അവിടം മുതലാണ് ഞാനദ്ദേഹത്തെ ആദരിച്ചു തുടങ്ങിയത്. ഒരു ദൈവിക പരിവേഷവും അവകാശപ്പെടാതെ തികച്ചും സാമൂഹിക പ്രതിബദ്ധതയുള്ള ആ യോഗീവര്യനെ എനിക്കിഷ്ടമാണ്.

Monday, September 3, 2018

അമ്മ- [കീ ശക്കഥ-45]

       അമ്മ മരിച്ചു പോയി. ഒരു മാസത്തേ ലീവ് വേണം. എന്റെ ദു:ഖത്തിൽ പങ്കു ചേർന്ന് ലീവനുവദിച്ചു. ജീവിതത്തിലാദ്യമായാ ഇത്രയും ലീവ് ഒന്നിച്ചു കിട്ടുന്നത്.നാട്ടിൽ വന്നപ്പഴാണറിഞ്ഞത് അമ്മ മോർച്ചറിയിൽ ആണന്നു്. ആരും സഹായത്തിനില്ലാതെ ഒറ്റക്കായിരുന്നല്ലോ? എന്റെ വിവാഹശേഷം എനിക്കമ്മയെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കഴിവതും വേഗം മൃതദേഹം ഏറ്റുവാങ്ങിച്ച ട ങ്ങുകൾ നടത്തണം. ബാക്കി ലീവു കൊണ്ട് ഒരു പാടു കാര്യങ്ങൾ ചെയ്യാനുണ്ട്. കിടപ്പാടം വിറ്റു കാശാക്കണം. അമ്മ ആയിരുന്നു സമ്മതിക്കാത്തത്.ഇനി എളുപ്പമായി.
           സംസ്കാരച്ചടങ്ങുകൾ ഒരു ഈ വ ന്റ് മാനേജ്മെന്റ് കമ്പനിയേ ആണ് ഏൾപ്പിച്ചിരുന്നത്. അവർ അത് ഭംഗിയായി നിർവ്വഹിച്ചു. ഞാൻ ചടങ്ങുകൾക്ക് നിന്നു കൊടുക്കുകയേ വേണ്ടി വന്നുള്ളു. ഇനി ഉടനെ വസ്തുവിൽക്കണം. അതിന് ഡത്ത് സർട്ടിഫിക്കറ്റ്. അവകാശ സർട്ടിഫിക്കറ്റ് എല്ലാം വേണം. അതും അവർ എളുപ്പം സാധിച്ചു തന്നു.
            എല്ലാം ഏതാണ്ട് ശരിയായി വന്നപ്പഴാണ് വേറൊരു പുലിവാല്. മോർച്ചറിയിൽ നിന്നെടുത്ത മൃതദേഹം മാറിപ്പോയിരുന്നു. തിരക്കിൽ ഞാനതു ശ്രദ്ധിച്ചില്ല. പോലീസായി.കേ സായി.പൊല്ലാപ്പായി;ഞാൻ അമ്മ എന്നു കരുതി മറവു ചെയ്തവരുടെ അവകാശികൾ പ്രശ്നമുണ്ടാക്കി.അവർ അതു കൊണ്ടുപോയിച്ചടങ്ങുകൾ നടത്തിയിരുന്നെങ്കിൽ പൊല്ലാപ്പാ കി ല്ലായിരുന്നു. അപ്പഴാ അവരുടെ ഒരു ഒടുക്കത്തെ സെൻറിമെൻസ്. ശവക്കുഴിയിൽ നിന്ന് മൃതദേഹം തിരിച്ചെടുത്ത് പൊലീസ് അവരെ ഏൾപ്പിച്ചു.
      എന്റെ ശരിക്കുള്ള അമ്മ ഇപ്പഴും മോർച്ചറിയിലാണ്. ഇരട്ടിച്ചിലവായി. സ്വന്തം അമ്മയേപ്പോലും തിരിച്ചറിയാത്തവൻ എന്ന പേരുദോഷം വേറേ,. എല്ലാക്കേസും അഴിച്ച് വീണ്ടും ചടങ്ങുകൾ. എല്ലാം കഴിഞ്ഞപ്പോൾ ഒരു മാസം കടന്നു പോയി.ലീവ് മുഴുവൻ തീർന്നു.മററു കാര്യങ്ങൾക്കൊന്നിനും സമയം കിട്ടിയില്ല.
       ജോലിക്ക് തിരിച്ചു ചെന്നപ്പോൾ ജി.എം.നെ കണ്ടിട്ട് ജോയിൻ ചെയ്താൽ മതി എന്നു പറഞ്ഞിട്ടുണ്ടന്നറിഞ്ഞു.ജി.എം.ന്റടുത്തെത്തി
" നാട്ടിലെ വിവരങ്ങൾ എല്ലാം അറിഞ്ഞു. സ്വന്തംപെററമ്മയെ തിരിച്ചറിയാൻ പറ്റാത്ത നിങ്ങളെ ഈ കമ്പനിക്കാവശ്യമില്ല. നിങ്ങളെ പിരിച്ചുവിട്ടു കൊണ്ടുള്ള ഓർഡർ ആണിത്. നിങ്ങൾക്ക് പോകാം,

Sunday, September 2, 2018

   മതിലുകൾ.   [കീ ശക്കഥ _ 44]

         ക്യാമ്പിൽ തന്റെ കുട്ടിയേ ത്തിരയുന്ന അവരുടെ അടുത്തുചെന്നു. അവരുടെ കുട്ടിയേക്കാണാനില്ല. അടുത്ത വള്ളത്തിൽ അവൾ വരുന്നതുവരെ എനിക്കും ആധി ആയിരുന്നു. പരിചയപ്പെട്ട് കൂടെ കൂടി.ദുരന്തം പേറി സർവ്വവും നഷ്ടപ്പെട്ട് ദുഃഖം അടക്കിപ്പിടിച്ചവർ. പരിചയപ്പെട്ടപ്പോഴാണ് എന്റെ സ്വന്തം വീടിന് ചുറ്റും താമസിക്കുന്നവർ തന്നെ. ഞങ്ങളുടെ മക്കൾ എല്ലാം വിദേശത്താണ്. അവർ ഞങ്ങൾക്കു് ഒരു കൊട്ടാരം പണിതു തന്നു. അതിനു ചുറ്റും വലിയ പൊക്കത്തിൽ മതിൽ കെട്ടി. അതിനു മുകളിൽ കുപ്പിച്ചില്ലു വിതറി. ഒരു വലിയ ഇരുമ്പ് ഗേറ്റും പിടിപ്പിച്ചു. ഒരു വലിയ അൾസേഷ്യൻ നായയേയും വാങ്ങിത്തന്നു. അതിനെ നോക്കാൻ ഏൽപ്പിച്ച  സെക്യൂരിറ്റിയും., അടുക്കണപ്പണിക്ക് വരുന്ന ഒരു സ്ത്രീയും .ഇവരെ മാത്രമേ ഞങ്ങൾ കാണാറുള്ളു. 
           ചുറ്റും ഇത്ര നല്ല മനുഷ്യർക്കുളളപ്പോൾ എന്തിന് ചുറ്റുമതിൽ. എന്തിന് സെക്യൂരിറ്റി. ഒരു പക്ഷേ വിരോധാഭാസമാകാം. എന്നാലും സത്യമാണ്. ആ ദുരിതാശ്വാസ ക്യാമ്പിലെ ജീവിതമാണ് ഞങ്ങൾ ഏറ്റവും ആസ്വദിച്ച കാലം. അവിടെ സ്നേഹിക്കുന്നവരുണ്ട്, ദുഖം പങ്കുവക്കുന്നവരുണ്ട്, സ്വന്തം ജീവൻ തൃണവൽഗണിച്ച് ഞങ്ങളെ രക്ഷിച്ചവരുണ്ട്. നമുക്ക് ആരൊക്കെയോ ഉണ്ടന്നൊരു തോന്നൽ. നമുക്ക് ബാക്കിയുള്ളവർക്ക് വേണ്ടി എന്തെല്ലാമോ ചെയ്യാനുണ്ടന്നുള്ള തിരിച്ചറിവ്.
     രണ്ടു ദിവസം കഴിഞ്ഞു. ഫോൺ റീച്ചാർജ് ചെയ്തപ്പോൾ മക്കൾ വിളിച്ചു. അവരുടെ ശബ്ദത്തിൽ ഇടർച്ചയുണ്ട്. മോളുടെ തേങ്ങൽ ഇത്ര ദൂരെ എനിക്കനുഭവപ്പെട്ടു
" ഇവിടെ പരമസുഖം.ഇവിടെയാണു സുഖം. മറുപടി കൊടുത്തു. അടുത്ത ആഴ്ച്ച ക്യാമ്പ് വിടണം.അതാണ് ദുഖം.
" നീ ഒരു കാര്യം ചെയ്യൂ. വീടിന്റെ ചുറ്റുമതിൽ പൊളിച്ചു മാറ്റൂ.ആ ഭീമാകാരമായ ഇരുമ്പ് ഗേയ്റ്റ് അടർത്തി മാറ്റു. സെക്യൂരിറ്റി യെ പിരിച്ചുവിടൂ.' ആ പട്ടിയെ ഞാൻ അഴിച്ചു വിട്ടിരുന്നു. ഇനി അവനും വേണ്ട. എനിക്കു വേണ്ടപ്പെട്ടവർ ചുറ്റുമുണ്ട്. വേദനിക്കുന്നവർക്ക് ഞങ്ങളുണ്ട്"
   ഇനി ഞങ്ങൾക്ക് മതിലുകൾ വേണ്ട..:....