Monday, September 17, 2018


aniyan thalayattumpilly aniyantn@gmail.com

Mon, Sep 17, 12:09 PM (21 hours ago)
to me
അജ്ഞാതൻ [കീ ശക്കഥ-56]

          സ്മൃതി കേതൻ. ഫെയ്സ് ബുക്കിലെ പെരതായിരുന്നു. അദ്ദേഹത്തിന്റെ എന്നുമുള്ള അനുഭവകുറിപ്പുകൾ, കഥകൾ, കവിതകൾ എല്ലാത്തിനും ഒരു വല്ലാത്ത വശ്യത. ആരാണിയാൾ. ടൈം ലയിനിൽ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അജ്ഞാതനയിതുടരാനിഷ്ടപ്പെടുന്ന ഒരാൾ.
          എന്നും നല്ല ഈടുള്ള പോസ്റ്റുകൾ.നല്ല കമന്റുകൾ. നല്ല ഭാഷ. കമന്റുകൾക്ക് അപ്പം മറുപടി. എനിക്കങ്ങേരെ ഇഷ്ടമായിത്തുടങ്ങിയിരുന്നു. ആളെക്കണ്ടു പിടിക്കണം. പരിചയപ്പെടണം. മെസ്സേജ് അയച്ചു നോക്കി. ഒരു മറുപടിയുമില്ല. അദ്ദേഹത്തിന്റെ എഴുത്തുകളിൽക്കൂടി ഒന്നു പോയി നോക്കാം. വടക്കേ മലബാറിൽ പുഴ വക്കത്തുള്ള ഒരമ്പലം പലപ്പോഴും ആ എഴുത്തിൽ മുഴച്ചു നിൽക്കുന്ന കണ്ടു. ഒരുതരം വല്ലാത്ത ഏകാന്തത അനുഭവിക്കുന്ന മനുഷ്യനാണന്നു തോന്നി. ഭാര്യ മരിച്ചു പോയി ഒറ്റക്കാണന്നും ഊഹിക്കാം. എഴുത്തിൽ ഇടക്കു കിടന്നു കൂടുന്ന ആത്മകഥാംശം വച്ചുള്ള അന്വേഷണം ഒരു കലയാണ്. . ഒരു യാത്ര പൊയ്ക്കളയാം. ഈ ലക്ഷണങ്ങൾ ഉള്ള ഒരമ്പലം എനിക്കറിയാം. അതിന്റെ ആൽമരം ചാവടിയിൽ ഇരുന്നാൽ കാണാവുന്ന വീട് കണ്ടു പിടിച്ചാൽ മതി. എനിക്ക് ചിരി വന്നു. ഇതെന്തൊരു ഭ്രാന്ത്! ഇയാളെക്കണ്ടു പിടിച്ചിട്ടെന്തിന്.. ഏതായാലും കുറച്ചു കാലം കൂടി കാത്തിരിയ്ക്കാം.
           പക്ഷേ രണ്ടു ദിവസമായി അദ്ദേഹത്തിന്റെ ഒരു പോസ്റ്റും കാണുന്നില്ല. ഒരു ദിവസം പോലും മുടങ്ങാത്ത താണ്. എനിക്കു ടൻഷനായി.എന്തു പറ്റി ആവോ. ആരുടേയും സഹായമില്ലാതെ കഷ്ടപ്പെടുകയാവും. ചിലപ്പോൾ വെറുതേ ആലോചിച്ച് കൂട്ടുന്നതാവാം.
           എന്തായാലും ഉടൻ പോകാൻ തയാറായി.ആ അമ്പലംകണ്ടു പിടിച്ചു. ഒരു വശത്തുപുഴ. മുമ്പിൽ വലിയ ഒരു ആല്.ആ ആൽമരം കാണാവുന്ന ചാവടിയുള്ള ഒരു വീടാണ് ഞാനന്വേഷിക്കുന്നത്. ഒരാൾ ഒറ്റ ക്ക് താമസിക്കുന്ന ഒരു വീട് ഇവിടെ അടുത്തെ വിടെ എങ്കിലും? അവർ ഒരു വീടുകാണിച്ചു തന്നു.പൊതു ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാൾ ആ വീട്ടിൽ ഉണ്ട്. ഒററക്കാ
ണ്.ഗെയ്റ്റ് അടച്ചിരിക്കുന്നു. വാതി അടഞ്ഞുതന്നെ. ഞാൻ കതകിൽ മുട്ടി.ബല്ലടിച്ചു ഒരനക്കവുമില്ല. എനിക്കാകെ ആധിയായി. എനിക്ക് ആ വീട് ഒന്നു തുറന്നു പരിശോധിക്കണം. നാട്ടുകാർ സഹകരിച്ചില്ല. പോലീസിലറിയിക്കാം എസ്.ഐ ഓട് വിവരങ്ങൾ പറഞ്ഞു. അവസാനം എന്റെ സ്വന്തം റിസ്ക്കിൽ തുറക്കാമെന്ന് സമ്മതിച്ചു. കതക് കുത്തിത്തുറന്നു. അകത്ത് അനക്കമില്ല.ഞാൻ ബഡ്റൂംചവിട്ടിത്തുറന്നു. ഒരാൾ നിശ്ചലമായി കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നു. അടുത്തുചെന്നു നോക്കി. ആള് മരിച്ചിരിക്കുന്നു.ലക്ഷണം കണ്ടിട്ട് രണ്ടു ദിവസമായിട്ടുണ്ടാവും.കയ്യിൽ ഒരു സ്മാർട്ട് ഫോൺ. ഞാൻ അതു വാങ്ങി നോക്കി സ്മൃതി കേ തന്റെ പൂർത്തിയാകാത്ത ഒരു പോസ്റ്റ്.

No comments:

Post a Comment