Wednesday, December 31, 2014

ഒരു വർഷം കൂടിക്കഴിഞ്ഞു . പുതുവർഷമായി . ഒരു വയസുകൂടെ   കൂടി . ആയുസ്സ് ഒരുവർഷം കൂടി കുറഞ്ഞു . പക്ഷെ ഒരുവയസ് കുറഞ്ഞു എന്ന് ചിന്തിക്കൂ . അപ്പോൾ ആയുസ്സ് ഒരുവർഷം കൂടെ കൂട്ടിക്കിട്ടും . സ്വർഗരാജ്യത്തിനുവേണ്ടിയും മോക്ഷത്തിനുവേണ്ടിയും നെട്ടോട്ടമോടാതെ സ്വർഗം ഇവിടെ സൃഷ്ടിക്കുക . നമ്മുടെ മനസിലും പ്രവർത്തിയിലും സന്തോഷത്തിന്റെ ,സഹാനുഭൂതിയുടെ  നിറം നിറയ്ക്കുക .
എല്ലാവർക്കും നിറപ്പകിട്ടാർന്ന പുതുവൽസരാശം സകൾ .......

Sunday, December 28, 2014

അഗ്നിസാക്ഷി .................
      കൊച്ചു ഡോണി ഉറക്കമുണര്ന്നതെ ഓടിയത് പുൽക്കൂട്ടിലെക്ക് ആണ് . ക്രിസ്തുമസ്അപ്പൂപ്പൻ സമ്മാനം കൊണ്ടുവച്ചിരിക്കും .നല്ലകുട്ടികൾക്ക് സമ്മാനം തരാൻ പാപ്പ മാനുകളെപൂട്ടിയ തെന്നുന്ന വണ്ടിയിൽ വരും .ചുവന്ന കൊട്ടും കൂമ്പൻ തൊപ്പിയും വെളളത്താടിയും വലിയ സോക്സും .സോക്സ്‌ നിറയെ സമ്മാനങ്ങൾ .  
ഒന്നു  കണ്ടിരുന്നെങ്കിൽ .ചീത്ത കുട്ടികൾക്ക് കരിയും വിരകുകമ്പും .ഞാൻ നല്ലകുട്ടിയാണ് .
        എന്താണ് താഴെ ഒരു ബഹളം . ഡോണീക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .ഒരു വലിയ സാന്താക്ലോസ് .എല്ലാവരും കൂടി പാട്ടും നൃത്തവുമായി കൊണ്ടുപോകുന്നു . അച്ഛന്റെ കൂടെ അവനും അവരുടെ കൂടെ കൂടി . അവൻറെ കുഞ്ഞിക്കാലുകളും ചുവടുവച്ചു . പാപ്പയെ മൈതാനമദ്ധ്യത്തിൽ ഉറപ്പിച്ചു .ചുറ്റും പാട്ടും നൃത്തവും .
   അയ്യോ ...അച്ഛാ ..അവർ പപ്പാക്ക് തീ കൊളുത്തുന്നു .പാവം പപ്പാ ...അരുതന്നു പറയൂ അച്ഛാ ...
       ഒരു പുതുപ്പിറവിക്കുവേണ്ടി പഴയതിനെ എല്ലാം ഉപേക്ഷിക്കുന്ന അവർ ..ഈ നന്മയുടെ പ്രതീകത്തേയും ..എന്തിന് എനിക്കും അറിയില്ല കുട്ടി .......    

Tuesday, December 23, 2014

   തക്രധാര ---ഒരു പൊയറ്റിക്ക് ആയുർവേദ ചികിത്സ .......
    ധാരതോണിയിൽ അഭ്യംഗത്തിന് ശേഷം തക്ക്രധാര . നെല്ലിക്കയും മുത്തങ്ങയും മറ്റുമരുന്നുകളും കഷായം വച്ച് ഒറഒഴിച്ച് കലക്കി അരിചെടുക്കും .അതാണ്‌ ധാരക്ക് . നെറ്റിയിൽ പുരികത്തോട്‌ ചേർന്ന് ഒരു തുണികൊണ്ട് ഒരു കേട്ടുകെട്ടും . കണ്ണുരഡും പഞ്ഞിയും തുണിയും ഉപയോഗിച്ച് മൂടുന്നു . മുകളിൽ തൂക്കിയിട്ടിരിക്കുന്ന ധാരപ്പാത്രത്തിൽനിന്ന് ധാരധാര ആയി ഒരു പെണ്ടുലത്തിന്റെ  കൃത്യതയോടെ നെറ്റിയിൽ വിഴ്ത്തുന്നു . പ്രസിദ്ധ ആയുർവേദ ആചാര്യൻ തോട്ടംശിവകരൻ നമ്പൂതിരിയുടെ പതിഞ്ഞസ്വരത്തിലുള്ള നിർദേശങൾ ,പക്ഷികളുടെ കളകൂജനങ്ങൾ ,അങ്ങു ദൂരെനിന്ന് അണ്ണാറാക്ക ണ്ണൻറെ ചിൽ ചിൽ ശബ്ദം ,ദൂരെ ഏതോ അമ്പലത്തിൽ നിന്നുള്ള ശ൦ ഖ നാദം ...ആ നിശ ബ്ദതയിൽ ഞാൻ അതീന്ദ്ര്യധ്യാ നത്തിൽ എന്നപോലെ ഒരു പുതിയ അനുഭൂതിയിൽ ലയിക്കുന്നു . സുഖചികിത്സക്ക് തക്ക്രധാര എൻറെ ആഗ്രഹമായിരുന്നു .അതും ഈ ശാന്ത സുന്ദരമായ ഗ്രാമീണ ചികിത്സാലയത്തിൽ .എൻറെ സിരാവ്യൂഹം മൂഴുവൻ ഈ ധാരയുടെ തണുപ്പറിഞ്ഞു . സുഖമറിഞ്ഞു .
      അഷ്ട്ടാന്ഗഹൃദയത്തിലെ ഭാവനാസമ്പന്നമായ ഈ ചികിത്സാരീതി ഒരു കാൽപ്പനികകവിതപോലെ എന്നിൽ ആവേശിച്ചു .          

Friday, December 19, 2014

  ഒരു അബ്ക്കാരിയുടെ കണക്കുപുസ്തകം .......

     ബാർ അനുവദിക്കാൻ -20 കോടി . മദ്യനയം നടപ്പാക്കാതിരിക്കാൻ -10 കോടി . കോടതിയിൽ വക്കിൽ ഫീസ്‌  സർക്കാർ വക്കീലിനുൽപ്പെടെ -5 കോടി . മന്ത്രിമാർ മദ്യ നയത്തിൽ മാറ്റം എന്ന് പറഞ്ഞപ്പോൾ അത് തിരുത്താൻ -25 കോടി . അടിസ്ഥാന സൌകര്യമോരുക്കിയാൽ തരാമെന്ന് പറഞ്ഞതുകൊണ്ട് അതിന് ചെലവ് -40 കോടി . മദ്ദ്യവർജനമാണ് നമ്മുടെ നയം എന്നുപറഞ്ഞ ഖടകകക്ഷികൾക്ക് മിണ്ടാതിരിക്കാൻ -5 കോടി വീണ്ടും മദ്യനയം തിരുത്താൻ -40 കോടി മദ്യനയത്തിന് വേണ്ടിയുള്ള പ്രചാരണ യാത്രക്ക് സംഭാവന -1 കോടി


വീണ്ടും സർക്കാർ നയം മാറ്റിയാൽ സര്ക്കാരിനെ പുതപ്പിക്കാൻ ഒരു കോടിക്ക് -20 രൂപ . 

Tuesday, December 16, 2014

  സഹധർമ്മം ചരത :

       വേളിനിസ്ചയം കഴിഞ്ഞ് എല്ലാവരും തിരിച്ചെത്തിയതിന്റെ ബഹളമാണ് പുറത്ത് . ഉണ്ണിയുടെ വേളിനിസ്ച്ചയമായിരുന്നു . ഉണ്ണിമായയുടെ ഉണ്ണി . എൻറെ പേരക്കിടാവ് . നിശ്ചയത്തിനു പോകണം . അവൻറെ ഭാഗ്യം ചെയ്ത കുട്ടിയെ ക്കാണണം . പക്ഷെ ഈ പ്രായമായ എന്നെ ആരുകൊണ്ടുപോകാൻ . മക്കളെല്ലാം കൊമ്പൻമ്മാർ . എല്ലാസൗഭാഗ്യവുമായി വിലസുന്നവർ . ഒരമ്മയുടെ മനസരിയാത്തവർക്ക് എന്തു സൌഭാഗ്യമുണ്ടയാലെന്ത് . അവരെ കുറ്റപ്പെടുത്തിയിട്ടുകാര്യ മില്ല . എല്ലാവർക്കും അവരവരുടെ കാര്യം
. പക്ഷേ ഞാൻ ചെന്നില്ലങ്കിൽ ഉണ്ണിമായയുടെ മനസ് വേദനിക്കും .അവൾക്ക് ഏറ്റവും വലുത് എൻറെ സാന്നിദ്ധ്യമാണ് . എനിക്കത് നന്നായറിയാം . ഞാൻ എത്തിക്കോളാം എന്നവൾക്ക് വാക്കു കൊടുത്തതാണ് .

      സമയം സന്ധ്യ ആകാറായി .   "അമ്മമ്മേ "......അല്ല ആരാ അത് എൻറെ ഉണ്ണിയല്ലേ ?
   "ഞാൻ മാത്രമല്ല ഒരു പുതിയ ആൾ കൂടിയുണ്ട് അമ്മമ്മയുടെ അനുഗ്രഹം വാങ്ങാൻ ."
    എൻറെ കാലിൽ തൊട്ടു വന്ദിച്ച ആ കുട്ടിയെ ഞാൻ പിടിച്ചുയർത്തി . രണ്ടു പേരേയും കെട്ടിപ്പിടിച്ചു .. എൻറെ സന്തോഷാശ്രുക്കൾ അനുഗ്രഹവർഷമായി അവരിൽപ്പതിച്ചു  

Monday, December 8, 2014

ആഗ്രി ബേർട്‌സ് ........

ഈ മുഖം മൂടിവച്ച് വെള്ള ഉടുപ്പിട്ടുവന്നവർ നമ്മുടെ താറാവുകളെ ജീവനോടെ തീയിലിട്ടു കൊല്ലുന്നച്ചാ . എനിക്കു പേടിയാകുന്നു . എൻറെ പ്രിയപ്പെട്ട പുള്ളിതാറാവിനേയും അവര് പിടിക്കുമോ ?......താരാവുകൾക്ക് പക്ഷിപ്പനി വന്നിട്ടല്ലേ . അത് മറ്റുള്ളവയിലേക്ക് പകരാതിരിക്കാനല്ലേ അവരതിനെ കൊല്ലുന്നത് . ..മാളൂട്ടി യുടെ കണ്ണുകലങ്ങി .അവൾ വിതുംബി കരഞ്ഞു അച്ഛൻറെ മാറിൽ മുഖമമർത്തി കണ്ണുകളടച്ച്‌ കരഞ്ഞു .
മോളു കരയണ്ട .അതു കാണാൻ നിൽക്കണ്ട അകത്ത് പൊയ്ക്കൊള്ളു . അച്ഛാ എനിക്ക് പനിവന്നാൽ പകരാതിരിക്കാൻ എന്നെ ക്കൊന്നിട്ടേ തീയിലിടാവു . അല്ലങ്കിൽ മാളുവിന് പൊള്ളും .
മോളേ ................

Wednesday, December 3, 2014

  മനസിലും ഉത്സവത്തിൻറെ കൊടിയിറക്കം .........

                   ഉത്സവത്തിന്‌ കൊടിയിറങ്ങുകയാണ് . എൻറെ മനസ്സ് ഒരു 55 -വർഷം പുറകോട്ടുപോയി . പൂതുക്കോവിൽഏകാദശിവിളക്ക് ഞങ്ങളുടെ ഉത്സവമാണ് . ആനയും മേളവും വച്ചുവാണിഭവും ,കൂത്തും കഥകളിയും കുറത്തിയാട്ടവും ...എന്നുവേണ്ട എല്ലാം ..ശാന്തമായ ഈ ഗ്രാമീണഅന്തരീക്ഷം ശ ബ്ദായമാനമാക്കും . ആനയുടെ ചൂരുവരെ ആസ്വാദ്യകരം . ഉത്സവത്തിന്‌ കൊടികയരുമ്പോൾ മനസും ഒരു പ്രത്യേക തലത്തിലെത്തുന്നു . അന്ന് അതുവരെ സമ്പാദിച്ചുവച്ച നാണയത്തുട്ടുകളുടെ കുടുക്ക പൊട്ടിക്കും . അനിയത്തിക്ക് വള ബലൂണ്‍ എനിക്ക് ഒരു തോക്ക് . പൊട്ടാസ് വച്ച് പോട്ടിക്ക്കുന്ന തോക്ക് . അനിയത്തിക്ക് പേടിയാണ് . അവളുടെ പുറകില്ചെന്നു കാഞ്ചി വലിക്കും .
എല്ലാം പെട്ടന്നു കഴിഞ്ഞു . ആനയെ ഇരുത്തിപ്പൂജിച്ച് കൊടിയിറക്കി ആറാട്ടിന് പുറപ്പെടും . കൊടിമരത്തിൽനിന്ന് ആ കൊടിക്കൂറ താഴുമ്പോൾ മനസിന്‌ ഒരു വിഷമമാണ് . ഇനി അടുത്തവർഷതെക്കുള്ള കാത്തിരുപ്പാണ് . നാണയത്തുട്ടുകൾ ശേഖരിക്കാൻ പുതിയ മണ്കുടുക്ക വാങ്ങി കാത്തിരിക്കും .