അഗ്നിസാക്ഷി .................
കൊച്ചു ഡോണി ഉറക്കമുണര്ന്നതെ ഓടിയത് പുൽക്കൂട്ടിലെക്ക് ആണ് .
ക്രിസ്തുമസ്അപ്പൂപ്പൻ സമ്മാനം കൊണ്ടുവച്ചിരിക്കും .നല്ലകുട്ടികൾക്ക്
സമ്മാനം തരാൻ പാപ്പ മാനുകളെപൂട്ടിയ തെന്നുന്ന വണ്ടിയിൽ വരും .ചുവന്ന
കൊട്ടും കൂമ്പൻ തൊപ്പിയും വെളളത്താടിയും വലിയ സോക്സും .സോക്സ് നിറയെ
സമ്മാനങ്ങൾ .
ഒന്നു കണ്ടിരുന്നെങ്കിൽ .ചീത്ത കുട്ടികൾക്ക് കരിയും വിരകുകമ്പും .ഞാൻ നല്ലകുട്ടിയാണ് .
എന്താണ് താഴെ ഒരു ബഹളം . ഡോണീക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .ഒരു
വലിയ സാന്താക്ലോസ് .എല്ലാവരും കൂടി പാട്ടും നൃത്തവുമായി കൊണ്ടുപോകുന്നു . അച്ഛന്റെ കൂടെ അവനും അവരുടെ കൂടെ കൂടി . അവൻറെ കുഞ്ഞിക്കാലുകളും ചുവടുവച്ചു . പാപ്പയെ മൈതാനമദ്ധ്യത്തിൽ ഉറപ്പിച്ചു .ചുറ്റും പാട്ടും നൃത്തവും .
അയ്യോ ...അച്ഛാ ..അവർ പപ്പാക്ക് തീ കൊളുത്തുന്നു .പാവം പപ്പാ ...അരുതന്നു പറയൂ അച്ഛാ ...
ഒരു പുതുപ്പിറവിക്കുവേണ്ടി പഴയതിനെ എല്ലാം ഉപേക്ഷിക്കുന്ന അവർ ..ഈ
നന്മയുടെ പ്രതീകത്തേയും ..എന്തിന് എനിക്കും അറിയില്ല കുട്ടി .......
No comments:
Post a Comment