Thursday, December 31, 2015

   പുതുവത്സര  ആശംസകൾ ...................

     മരിച്ചുകൊണ്ടിരിക്കുന്ന പുഴകൾക്കും ....നശിച്ചുകൊണ്ടിരിക്കുന്ന മലകൾക്കും .....കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രാണവായുവിനും .....കൂടിക്കൊണ്ടിരിക്കുന്ന ആഗോളതാപത്തിനും ,,,,,,,,വിഷമുക്തമായ പച്ചക്കറികൾക്കും ....പിന്നെ മയക്കുമരുന്നിനും മദ്യത്തിനും എതിരെ ,,,,,ഒക്കെവേണ്ടിയുള്ള ആശംസകളല്ല ,പ്രതിന്ജകളല്ല ,പ്രവര്ത്തികളാകട് ടെ...2016 ...അതിനായി പ്രവർത്തിക്കാം ......

Tuesday, December 29, 2015

പഞ്ചനക്ഷത്ര ഹോട്ടലിലെ പട്ടിണി .............

    ബാനിയാസ് അയലണ്ടിലെ പുലിമടയിൽ നിന്ന് തിരിചെത്തിയപ്പഴും മറ്റൽഭുതങ്ങൾ ഞങ്ങളെ കാത്തിരുപ്പുണ്ടായിരുന്നു . മൌണ്ടൻ ബൈകിംഗ് ,ആർച്ചറി .ഹോഷ്സ് സ് റൈഡ് ,അങ്ങിനെ പലതും . അതുപോലെ വാട്ടർസ്പോർട്സ് . സ്നോര്കളിംഗ് ,ഡൈവിംഗ് .ഓഷ്യൻകയാകിംഗ്  ,സ്കൂബാദൈവിംഗ് അങ്ങിനെ നീണ്ടുപോകുന്നു പട്ടിക. . കടലിന്റെയും ,കടൽത്തീരത്തിന്റെയും ,മരുഭൂമിയുടേയും ,എന്തിനേറെ ആകാശത്തിനെതന്നേയും കേന്ദ്രീകരിച്ച് അവർ ഒരുക്കിയിരിക്കുന്ന സാഹസിക വിസ്മ്മയം അനുകരണീയമാണ് . അതിൻറെ പുറകിലെ ബുദ്ധി ,ഭാവന ,അതൊക്കെ നമുക്കിവിടെ പാതിരാമണലിലും ,ആണ്ടമാനിലും മറ്റും പരീക്ഷിക്കാവുന്നതാണ് .
   അങ്ങിനെ ഒരു പകൽ മുഴുവൻ കഷ്ട്ടപ്പെട്ട് ,ഒരാനെ തിന്നാനുള്ള വിശപ്പോടെ ആണ് ഹോട്ടലിൽ മടങ്ങിയെത്തിയത് .പക്ഷേ ആ വലിയ നക്ഷത്ര ഹോട്ടൽ സസ്യഭുക്കുകളെ നിരാശപ്പെടുത്തി . ലോകത്തുള്ള സകല ജീവികളുടെയും ,മനുഷ്യരുടെ ഒഴിച്ച് ,പലതരത്തിൽ പാകം ചെയ്ത ആഹാരം അവിടെ കിട്ടും .അതുപോലെ എല്ലാത്തരം മദ്യവും .പക്ഷേ സസ്യാഹാരം . ! വെജിറ്റബൾ സാലഡ് ,പലതരം പഴങ്ങൾ ,ജ്യൂസുകൾ ഇവകൊണ്ടോക്കെ വിശപ്പടക്കണ്ടി വന്നു .

     കുറച്ച്  പൊടിയരിക്കഞ്ഞീം ,ച്ചുട്ടപപ്പടവും ഒരു കടുമാങ്ങയും കൂടി ഉണ്ടായിരുന്നെങ്കിൽ !....മോഹിച്ചുപോയി

Sunday, December 27, 2015

..സർ ബനിയാസ് ഐലൻഡിലെ പുലിമടയിലേക്ക് ............

        ഇനി അപകടകാരികളായ ചീറ്റ പുലികളുടെ ഇടയിലേക്ക് . ഞങ്ങളുടെ വണ്ടിക്ക്  മുമ്പിൽ ഭീമാകാരമായ ഒരു ഇരുമ്പ് ഗേറ്റ് .ജുറാസിക് പാർക്കിനെ ഓർമ്മിപ്പിച്ചുകൊണ്ട്‌   'കറകറ 'ശബ്ദത്തോടെ ഗേറ്റ് സാവകാശം വശങ്ങളിലേക്ക്ത തെ ന്നിമാറി  ഞങ്ങളുടെ വാഹനം അകത്തുകയറിയതും പുറകിൽ ഗേറ്റ് അടഞ്ഞു . ഒറ്റതിരിഞ്ഞ് മാനുകൾ ഓടിനടക്കുന്നു . ചീറ്റപുലിക്ക് വേണ്ടിയുള്ള 'ബലി മൃഗങ്ങൾ 'ആണവ . അവയുടെ കണ്ണുകളിലെ ഭയം എൻറെ ഹൃദയത്തിലേക്കും അരിച്ചിറങ്ങി . എപ്പോൾ വേണമെങ്കിലും ഒരു പുലി നമ്മുടെ മുമ്പിൽ പ്രത്യക്ഷപെട്ടെക്കാം .പക്ഷേ നമ്മുടെ സാരഥിക് ഒരുകുലുക്കവുമില്ല . വിശക്കുന്ന പുലിയെ മാത്രം പേടിച്ചാൽ മതി . അല്ലങ്കിൽ പ്രത്യാക്ക്രമണം . നമ്മൾ അതിനെ ഉപദ്രവിക്കാതിരുന്നാൽ മതി . അവയ്ക്ക് വിശക്കുന്നുണ്ടോ എന്ന് നമ്മൾ എങ്ങിനെ അറിയും . ?.

     മുമ്പോട്ട്‌ പോയപ്പോൾ പകുതി ഭക്ഷിച്ച ഒരു മാൻപേടയുടെ ചോരഒലിപ്പിച്മൃതദേഹം  . കൊല കഴിഞ്ഞിട്ട് അധികമായില്ല .ബാക്കി കഴുകൻ കൊത്തിവലിക്കുന്നു . അടുത്തെവിടെയോ അവനുണ്ട് . ഞട്ടിപ്പോയി . വഴിയരുകിൽ ത്തന്നെ രണ്ട് ഭീമാകാരികൾ !.വെയിലുകൊണ്ട് നീണ്ട് നിവർന്നു കിടക്കുന്നു . വണ്ടി സാവധാനം അവിടെ നിർത്തി . ഞങ്ങളുടെ തുറന്ന വാഹനമാണ് .അവയ്ക്ക് ഒറ്റക്കുതുപ്പിനു നമ്മളിൽ ഒരാളെ പിടിക്കാം . 'ആവശ്യമുള്ളവർ  ഫോട്ടോ എടുത്തു കൊള്ളൂ .ഫ്ലാഷ് ഒഴിവാക്കണം . കയ്യും തലയും പുറത്തിടരുത് 'ഞങ്ങൾ കുറേ ഫോട്ടോകൾ എടുത്തു . ഒരുവൻ പതുക്കെ തല ഉയർത്തി . അവൻറെ കൂർത്തു മൂർത്ത കൊണ്പല്ലുകൾ ഞങ്ങളുടെ രക്തം വെള്ളമാക്കി .അപ്പഴും അവൻറെ വായിൽ ചുടുചോര . രണ്ടും പതുക്കെ എഴുനേറ്റു . ഉടനെ നമ്മുടെ വണ്ടി സാവധാനം മുമ്പോട്ടെടുത്തു . അധികം ഇരപ്പിക്കാതെ വണ്ടി മുന്നോട്ട് നീങ്ങി . അരമണിക്കൂർ മണിക്കൂർ കൊണ്ട് ഒരുപ്രകാരത്തിൽ ആ പുലിമടയിൽ നിന്ന് രക്ഷപെട്ടു . ഞങ്ങളുടെ പുറകേ രക്ഷപെടാൻ ശ്രമിച്ച രണ്ടുമൂന്നു നിസ്സഹായരായ മാനുകളെത്തടഞ്ഞ് നമ്മുടെ വണ്ടിയുടെ പുറകിൽ ആ ഇരുമ്പ് ഗേറ്റ് അടഞ്ഞു . 
     ആ ബലിമൃഗങ്ങളുടെ കാതരനയനങ്ങൾ ഇപ്പഴും എന്നേ വേട്ടയാടുന്നു              
സർ ബാനിയാസ് ഐലാൻഡ്‌ ---അബുദാബി ..

 ദൂബായിൽ നിന്ന് 350 -കിലോമീറ്റർ യാത്ര . അബൂദാബിയുടെ പടിഞ്ഞാരെതീരത്ത് ഏതാണ്ട് 87 കിലോമീറ്റർ നീളത്തിൽ കടലിൽ ഒരു കൊച്ചു ദീപ് . 13000-ത്തോളം പക്ഷികൾക്കും മൃഗങ്ങൾക്കും ഒരു സുരക്ഷിത താവളം . അതിമനോഹരമായ ഒരു ബോട്ടിൽ ദ്വീപിലേക്ക് .ഏതാണ്ട് മുക്കാൽ മണിക്കൂർ പ്രക്ഷുബ്തമായകടലിൽകൂടി ദ്വീപിലേക്ക് . അവിടുന്ന് ഒരു വാനിൽ ബയിസ് ക്യാമ്പിലേക്ക് . തുടർന്ന് ഒരു തുറന്ന വാഹനത്തിലാണ് യാത്ര .വാഹനത്തിന് ഗ്ലാസോ ഗ്രില്ലോ ഇല്ല .ഒരു നല്ല സ്മാർട്ടായ ഒരു യുവതിയാണ് സാരഥി . ആയിരക്കണക്കിന് മൃഗങ്ങൾക്കും ,പക്ഷികൾക് ഇടയിലേക്ക് . ഒരു വലിയ മാന്കൂട്ട്ത്തിനിടയിലേക്ക്ആണ് ആദ്യം എത്തിയത് ..അവയെ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം . തൻറെ കൂർത്തു മൂർച്ചയുള്ള കൊമ്പുകൊണ്ട് പ്രിയതമയുടെ കണ്ണ് ചൊറിയുന്ന കാളിദാസന്റെ മാനുകളേയും അവിടെ കണ്ടു  . ആ ദ്വീപിൽ മഴവില്ല് വിരിയിച്ചു പീലിവ്ടർത്തി നടനമാടുന്ന മാന്കൂട്ടങ്ങൾ ഒരു ചേതോഹര കാഴ്ചതന്നെ .ഇവിടെ അപൂർവ്വം കാണുന്ന മഴക്കാർ അതിനു പ്രചോദനമായേക്കാം .ആ കാതര മിഴികളെ കടന്നെത്തിയത് ഒരു ഭീമൻ ജിറാഫിന്റെ അടുത്താണ് . തല ഉയർത്തി ഞങ്ങളെ കണ്ടന്നു പോലും നടിക്കാതെ ആ രാജകീയ നടനം തുടർന്നു .ഏതാണ്ട് രണ്ടുമണിക്കൂറോളം പലതരം ജീവികളുമായി കിന്നരിച്ച് യാത്ര തുടർന്നു .ഇനി അപകടകാരികളായ ചീറ്റപ്പുലികളുടെ സങ്കേതത്തിലേക്ക്

Saturday, December 26, 2015

അച്ചുവിൻറെ ഡയറി -90 -ആം താള് ....

         അച്ചുവിൻറെ ക്രിസ്തുമസ് ട്രീ ..............


മുത്തശ്സാ അച്ചു ക്രിസ്തുമസ് ട്രീ ഉണ്ടാക്കി . അച്ചുവിനോളം പൊക്കമുണ്ട് . തിരുവാതിരയും ഇന്നാണന്നു അമ്മ പറഞ്ഞു .അമ്മ തിരുവാതിരക്ക് ' റൈസ് ഫുഡ്‌ ' കഴിക്കില്ല . അമ്മ തിരുവാതിര 'സെലിബ്രെറ്റു 'ചെയ്യുന്നത് അച്ഛനുവേണ്ടിയാണന്നു പറഞ്ഞു . അതച്ചുവിനതിഷ്ട്ടായി . അമ്മാവൻറെ വേളിക്ക് എല്ലാവരും കൂടി തിരുവാതിര കളിക്കുന്നത് അച്ചു കണ്ടിട്ടുണ്ട് .അച്ചുവിനിഷ്ട്ടാണ് അത് കാണാൻ . പക്ഷേ അച്ചു അമേരിക്കയിൽ ഇതു കണ്ടിട്ടില്ല . അന്ന് വെറ്റിലയും ,അടക്കയും ,ചുണ്ണാമ്പും കൂട്ടി എല്ലാവരും മൂന്നുംകൂട്ടും . വായുമുഴുവാൻ ചുവന്നുവരും . അങ്ങിനെ അച്ചുവും വായ്യ്‌ ചുമപ്പിച്ചിട്ടുണ്ട് . ക്രിസ്തുമസ് സ്റാർ പോലെ 'തിരുവാതിരനക്ഷത്രവും 'ഉണ്ടന്ന് അച്ഛൻ പറഞ്ഞു . അച്ചുവിൻറെ അമ്മക്കുവേണ്ടി ഒരു വലിയ ചുവന്ന തിരുവാതിര നക്ഷത്രം ക്രിസ്തുമസ് ട്രീയുടെ ഏറ്റവും മുകളിൽ അച്ചു പിടിപ്പിച്ചിട്ടുണ്ട്

Tuesday, December 22, 2015

അറബിക്കഥകലുടെ മായികലോകത്തേക്ക്‌ !. ലോകത്തിൻറെ ഒന്നാമത്തെ സ്വപ്ന നഗരത്തിലേക്ക് . ,ഷേക്ക്‌ മുഹമ്മദ്‌ബിൻ റഷീദ് എന്ന ഇച്ചാശക്തിയുള്ള , സ്വപ്നങ്ങളുള്ള ,കരുത്തനായ ആ ഭാരണാധികാരിയുടെ നാട്ടിലേക്ക് ,"ദൂബായിക്ക് " ഒരു യാത്ര . ഇന്നവിടെ ഞാൻ കാലുകുത്തും . കുറച്ചുകാലം ആ സ്വപ്ന നഗരത്തിൽ തന്നെ വാസം .മോൾക്കും കുടുംബത്തിനുമൊപ്പം കുറച്ചുകാലം .....

അറബിയുടെ ദുഖം എന്റേയും .......

      എന്നെപ്പോലെ ദുഖിച്ചിരിക്കുന്ന ആ അറബിയെ കണ്ടപ്പോൾ ഞാൻ അടുത്തുകൂടി . സമ്പന്നതയുടെ അപ്പോസ്തലനും സങ്കടമോ ?. എണ്ണക്ക് വിലകുറഞ്ഞു ജീവിക്കാൻ നിവർത്തിയില്ല . അപ്പഴാണ് ലോകത്ത് ഇന്ത്യാ മഹാരാജ്യത്താണ് പ്രത്യേകിച്ചും കേരളത്തിൽ ആണ് പെട്രോളിനും ഡീസലിനും നല്ല വിലയുണ്ടന്നറിഞ്ഞത്, അവിടെ മാത്രം ഈ വിലകുറയാത്തതിന്റെ രഹസ്യം അറിയണം . പറ്റുമെങ്കിൽ അവിടെ കുറേ വിൽക്കണം . അതാണ്‌ ഈ യാത്രയുടെ ഉദ്ദേശം .

       എൻറെ ദുഖവും ഏതാണ്ടിതുപോലെ തന്നെ .ലോകത്തെല്ലാം നല്ല വിലയുള്ള ,റബറിന്റെ നാട്ടിൽനിന്നാനു ഞാൻ വരുന്നത് . അവിടെ വില വളരെ കുറഞ്ഞിരിക്കുന്നു . ജീവിക്കാൻ നിവർത്തിയില്ല . ഇവിടെ റബറിന് ഒരുപാട് ആവശ്യമുണ്ടല്ലോ ?.ഇവിടെ ആരെങ്കിലും കുറേ വാങ്ങിയാൽ അങ്ങോട്ടുള്ള ഇറക്കുമതി അതത്രയും കുറയുമല്ലോ . അവിടെ കിട്ടുന്നതിനേക്കാളും വിലകൊടുത്താലും ,ഗുണം കുറഞ്ഞാലും ഇറക്കുമാതിയാണവിടെ ഇഷ്ട്ടം !...   

Friday, December 18, 2015

    ആൻണ്ടമാൻ  യാത്രയുടെ വായനാനുഭൂതി മനോഹരമായിരിക്കുന്നു .കുറ്റവാളികളെ നാടുകിടത്തിയിരുന്ന ഒരുദ്വീപ് .ഭീകരമായ ജയീലുകൾ ...ഇങ്ങിനെ ഒക്കെയാണ് നമ്മൾ ആൻഡമാനെ പറ്റി ധരിച്ചിരുന്നത് . പക്ഷേ എസ്‌ .പി .നമ്പൂതിരിയുടെ ആൻഡമാൻ യാത്രാവിവരണം വായിച്ചപ്പോൾ എന്നേയും കൂടി അങ്ങോട്ട് നാടുകടത്തിയിരുന്നെങ്കിൽ എന്ന് സത്യത്തിൽ മോഹിച്ചുപോയി !."നിങ്ങളുടെ കാലടിപ്പാടുകൾ ഒഴിച്ച് ഒന്നും അവിടെ ഉപേക്ഷിക്കരുത് "എന്നവിടെ നിഷ്ക്രഷിച്ചിരുന്നു  എന്ന് വായിച്ചു .സത്യത്തിൽ ആ മാന്ത്രികത്തൂലികയുടെ സ്പർശം അവിടെ മുഴുവൻ പതിഞ്ഞിരിക്കുന്നു . അതിൻറെ സുഗന്ധം ലോകം മുഴുവൻ പരക്കട്ടെ ...അഭിനന്ദനങ്ങൾ ...

Thursday, December 17, 2015

 അച്ചുവിൻറെ മലയാളം ന്യൂസ്‌ .....
  അച്ചു ഇപ്പോൾ മലയാളം ന്യൂസ്‌ കേൾക്കും .മലയാളം മറക്കാതിരിക്കാനാ . അമ്മ പറഞ്ഞിട്ടാ . പക്ഷേ അച്ചുവിന് ഒന്നും മനസിലാകുന്നില്ല . തമിൾനാട്ടിൽ നിന്ന് വരുന്ന പച്ചക്കറി മുഴുവൻ വിഷമാണന്നാ പറയുന്നേ . വിഷം എന്നു പറഞ്ഞാൽ പോയിസൻ എന്നല്ലേ .എങ്കിൽ എന്തിനാ നമ്മളതുപയോഗിക്കുന്നെ. മുത്തശ്ശൻ അവിടെ കൃഷി ചെയ്യുന്നപോലെ ചെയ്‌താൽ പോരേ .അതുപോലെ "മുല്ലപ്പെരിയാർ "  ",സോളാർ "  ഇതൊന്നും അച്ചുവിന് മനസിലായില്ല . തമിൾനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ന്യൂസ്‌ കണ്ടു . അച്ചുവിന് സങ്കടം വന്നു . പാവങ്ങൾ അവർക്കെന്തെങ്കിലും സഹായം ചെയ്യണം . അച്ഛൻ പറഞ്ഞു . അച്ചുവിൻറെ പെട്ടിയിലും കുറേ "ഡോളർ "ഉണ്ട് .അച്ചു സൂക്ഷിച്ച് വച്ചിരുന്നതാ .അതും കൊടുക്കാം . എങ്ങിനെയാ അവിടെ എത്തിക്കാ ..... 
  മണിക്കുട്ടിക്ക് സന്തോഷായി .....
  ടി ,വി ഇല്ല .ചൊമ്പൂട്ടെർ ഇല്ല ഫോണില്ല ,കരണ്ടുമില്ല .അച്ഛനും അമ്മയും ഒന്നിച്ചിരുന്ന് ധാരാളം വർത്തമാനം പറയുന്നു .മണിക്കുട്ടിയെ മടിയിലിരുത്തി കഥകൾ പറഞ്ഞുതരുന്നു . ഫ്ലാറ്റിന്റെ അചാമത്തെ നിലയിലാണ് . താഴെ മുഴുവൻ വെള്ളം കയറി . ആവശ്യത്തിന് ആഹാരവും വെള്ളവും സ്ടോക്ക്കുണ്ട് .അച്ഛൻ പറഞ്ഞു . 
 മുമ്പ് അതിരാവിലെ മുതൽ തിരക്കുമയം .അച്ഛനും അമ്മയും അന്യോന്യം സംസാരിക്കുന്നത് വരെ മണിക്കുട്ടി കേട്ടിട്ടില്ല .എന്നേയും വേഗം ഒരുക്കി ഡേ കയറിൽ ആക്കും .വയ്കിട്ടു വരുമ്പഴും തിരക്കുമയം . ഒന്നുകിൽ ടി വി അല്ലങ്കിൽ ഫോണ്‍ .പിന്നെ ലാപ്ടോപ് .അച്ഛൻ രാത്രി വരുമ്പോൾ ഞാൻ ഉറങ്ങിയിരിക്കും .അച്ഛന്റെ കയിൽ വേറെ കീ ഉണ്ട് . അച്ഛൻ വരുന്നത് അമ്മപോലും അറിയുന്നുണ്ടാവില്ല . അടുത്തു താമസിക്കുന്ന ആരേം അറിയില്ല . മനിക്കുട്ടിക്കിപ്പഴാ സന്തോഷായെ . വെള്ളം താഴാതിരുന്നാൽ മതിയായിരുന്നു
 ...................വിശപ്പ് .............
   നിശബ്ദനായ .ഒരു കൊലയാളിയുടെ കൂട്ടാണ് രാത്രിയിൽ വെള്ളം കയറിയത് . ആദ്യത്തെ നില നിറഞ്ഞ് ഞങ്ങൾ കിടക്കുന്ന രണ്ടാമത്തെ നിലയിൽ വെള്ളം ഓളം വെട്ടിയപ്പോൾ ആണ് ഞങ്ങൾ ഉണർന്നത് .കൂരാക്കൂരിരിട്ട് . കറണ്ടില്ല . ഒന്നും കാണുന്നില്ല . പെട്ടന്നാണ് നടുക്കത്തോടെ കുട്ടികളുടെ കാര്യം ഓർത്തത് .എങ്ങിനെയോ ടോർച്ച് കണ്ടെടുത്തു .ഹൃദയഭേദകമായിരുന്നു ആ കാഴ്ച്ച . ഞങ്ങളുടെ കുട്ടികൾ മൂന്നും കോണിയുടെ അടുത്ത് ഒഴുകിനടക്കുന്നു . ഒരുപ്രകാരത്തിൽ മുകളിൽ എത്തിച്ചു . എല്ലാം കഴിഞ്ഞിരുന്നു . ഒന്നുറക്കെക്കരയാൻ പോലുമാകാതെ .വിളിച്ചുകൂവിയാൽ ആരുകേൾക്കാൻ !.പ്രത്യേകവീടുമതി ഫ്ലാറ്റുവേണ്ട .കുട്ടികളുടെ വാശി ആയിരുന്നു .ബാൽക്കണിയിൽ വന്ന് പുറത്തേക്ക് ലൈറ്റ് അടിച്ചപ്പോൾ കണ്ട കാഴ്ച !.ചങ്കിടിച്ചുപോയി . ചുറ്റുപാടും വെള്ളം മാത്രമേ കാണാനുള്ളൂ . ഫോണ്‍ വർക്ക് ചെയ്യുന്നില്ല . ടവറുകൾ തകർന്നിരിക്കുന്നു . 
     ഒരുപ്രകാരത്തിൽ നേരം വെളിപ്പിച്ചു .കോരിചൊരിയുന്ന മഴ . പുറത്ത് നോക്കെത്താത്ത ദൂരത്ത്‌ ആരേം കാണുന്നില്ല . ഞങ്ങൾ അന്യോന്യം നോക്കാൻ പോലും ഭയന്ന് ഒരു പകലും ഒരു രാത്രിയും .രാവിലെ അദ്ദേഹം ഒരു തീരുമാനത്തിലെത്തി .എങ്ങിനേയും ആരുടെയെങ്കിലും സഹായം തേടണം .ബാൽക്കണിയിൽ ഒഴുകിവന്ന ഒരു തടിക്കഷണം അദ്ദേഹം പിടിച്ചടിപ്പിച്ചു . ഞാൻ എങ്ങിനേയും സഹായവുമായി തിരിച്ചെത്തും .കാത്തിരിക്കുക .ഒന്ന് തടയാൻ പോലും കഴിയുന്നതിന് മുമ്പ് അദ്ദേഹം നീന്തി അകന്നു . എൻറെ പ്രിയപ്പെട്ട കുട്ടികളുടെ മൃതദേഹത്തിന് കാവലായി ഒരുദിവസം കൂടി . അദ്ദേഹം വന്നില്ല . ജീവനോടുക്കിയാലോ ? പാടില്ല .അദ്ദേഹം വരും .കുട്ടികളുടെ മരണാനന്തര കർമ്മങ്ങൾ നടത്തണം .ഞാൻ ജീവിച്ചിരുന്നേ പറ്റൂ .ആരെങ്കിലും സഹായത്തിനുണ്ടാകും .കാത്തിരിക്കാം . 
    വിശപ്പും ദാഹവും കൊണ്ട് ഒരുതരം ഉണ്മ്മാദത്തിന്റെ വക്കിലെത്തിയിരുന്നു . മുകളിൽ ഒരു ടിണ്‍ ബിസ്ക്കറ്റും ,ജ്യൂസും ഇരുപ്പുണ്ട്‌ .കുട്ടികൾ എടുക്കാതെ വച്ചതാണ് .എനിക്കും എത്തില്ല .കുറച്ചുകൂടിഉയരമുണ്ടായിരുന്നെങ്കിൽ .ഒരുന്മ്മാദിയുടെ കൂട്ട് ഞാൻ ചാടി എഴുനേറ്റു .ദൈവമേ ക്ഷെമിക്കണേ !...ഞാൻ കുട്ടികളുടെ ശവശരീരങ്ങൾ ഒന്നിന് മുകളിൽ ഒന്നായി എടുത്ത് വച്ചു .അതിന് മുകളിൽ ചവിട്ടി നിന്ന് ബിസ്ക്കറ്റും ജ്യൂസും എടുത്തു .ഒരുതരം ഭ്രാന്തിന്റെ വക്കോളമെത്തിയ ഞാൻ അവ ആർത്തിയോടെ കഴിച്ചു .പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടികളുടെ മൃതദേഹത്തിൽ പതിച്ചു .              

aniyan 

  .............പ്രളയം .......
     വേലുചാമിക്ക് കാല്‌ രണ്ടുമില്ല . കണ്ടാൽ അറപ്പുണ്ടാക്കുന്ന വികൃത രൂപം . ഞങ്ങളുടെ ഫ്ലാറ്റിന് പുറത്ത് ആഴ്ചയിൽ രണ്ടുദിവസം .നാലുചക്രമുള്ള ഒരു ചെറിയവണ്ടിയിൽ കൈ നിലത്തൂന്നി സഞ്ചരിക്കും . ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകൾ ആണ് ഏക  വരുമാനം . മിക്കപ്പഴും എന്തെങ്കിലും കൊടുക്കും .എൻറെ കൊച്ചുമോൾക്ക് അതോരുപതിവാണ് . ആ കുഞ്ഞുമനസിന് ആ വികൃതരൂപം ഇഷ്ട്ടമായിരുന്നു . അയാളുടെ ആന്തരികസൌന്ദര്യം ആ നിഷ്ക്കളങ്ക മനസിന്‌ തൊട്ടറിയാൻ കഴിഞ്ഞിരിക്കണം . 
   അന്നാണ് ആ ഭീകര വെള്ളപ്പൊക്കം നഗരത്തെ മുക്കിയത് . നമ്മുടെ ഫ്ലാറ്റിലും വെള്ളം കയറി .അടിയിലത്തെനില വെള്ളത്തിൽ മുങ്ങി എല്ലാവരും മുകളിലേക്ക് .അപ്പോൾ മോളാണ് വേലുചാമിയെ ശ്രദ്ധിച്ചത് . ആ പാവത്തിനെ ക്കൂടി നമ്മുടെ ഫ്ലാറ്റിൽ എത്തിക്കൂ . മോളുടെ കടുംപിടുത്തം മനസില്ലാമനസോടെ ഞാൻ അനുസരിച്ചു .പുറത്തുപോകാൻ നിവർത്തിയില്ല . സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ  മുഴുവൻ തീർന്നു . ബാങ്കിൽ ലക്ഷങ്ങൾ ഡിപ്പോസിറ്റുണ്ട് . എന്തുകാര്യം ! എ .ടി .യം ഇല്ല .ബാങ്കുകൾ തുറക്കുന്നില്ല . ക്രെടിട്റ്റ് കാർഡ്‌ പ്രയോജനമില്ല . കാഷ് സൂക്ഷിക്കാറില്ല . വല്ലപ്പഴും വള്ളത്തിൽ സാധനങ്ങൾ കൊണ്ടുവരും . പത്തിരട്ടിവില !. രൊക്കം കാഷ് വേണം .
   അപ്പഴാണ് മുറിയുടെ മൂലയിൽ നിന്ന് ഒരു വികൃത ശബ്ദം . വേലുചാമിയാണ് .അയാളുടെ ഭാണ്ടത്തിൽനിന്നു ഒരു പൊതിയെടുത്ത് മോളുടെ നേരേ നീട്ടി . അതിൽ നിറയെ നോട്ടുകൾ .അയാളുടെ ആകെ സമ്പാദ്യം !. മനസുകൊണ്ട് ആ മനുഷ്യനെ നൂറുവട്ടം നമസ്ക്കരിച്ച്‌ ആ നോട്ടുകൾ വാങ്ങിയപ്പോൾ എൻറെ കൈ വിറക്കുന്നുണ്ടായിരുന്നു !. ലോകം മുഴുവൻ വെട്ടിപ്പിടിച്ചു എന്നഭിമാനിച്ചിരുന്ന ഞാൻ ആ മനുഷ്യന്റെ മുമ്പിൽ എത്ര  നിസാരൻ !.........  .  

Sunday, December 6, 2015

  ..അമ്മാമ്മക്ക് സങ്കടായോ ?...............
അമ്മമ്മ അന്ന്" ചെത്തിമന്ദാരം " എന്ന പാട്ട് മടിയിലിരുത്തി പഠിപ്പിച്ചുതന്നില്ലേ ?..അച്ചുവിന് ആ പാട്ട് ഒരുപാടിഷ്ട്ടാ .അച്ചു പാച്ചുവിനത് പാടിക്കൊടുക്കും . അച്ചു ആ പാട്ട് ഇഗ്ലീഷിൽ ആക്കി .പാടി .അമ്മയെകേൾപ്പിച്ചു . അമ്മ അത് റെക്കോർഡ്‌ ചെയ്ത് അമ്മാമ്മക്ക് അയച്ചു കൊടുത്തു . വേണ്ടായിരുന്നു . അമ്മമ്മക്ക് സകടായിക്കാനും .അമ്മമമ ക്കതിഷ്ട്ടപ്പെടില്ല.അയക്കണ്ടായിരുന്നു . മുത്തശ്ശാ അമ്മമ്മ വല്ലതും പറഞ്ഞോ ?. മുത്തശ്ശനത് കേൾക്കണ്ട .അച്ചു തമാശിനു ചെയ്തതാ . ഉണ്ണികൃഷ്ണനും ദേഷ്യം വന്നു കാണും .ഇങ്ങിനെ ഒക്കെപ്പാടിയതിനു . സ്കൂളിൽ അച്ചുവിൻറെ ഫ്രണ്ട്സിന് വേണ്ടിയാ അങ്ങിനെ ആക്കിയത് .അമ്മയെ കേൾപ്പിക്കണ്ടായിരുന്നു .       
....സ്വേദനം ..സ്നേഹനം ...വിരേചനം .......

    നടുവിന്റെ വേദന കാലിലേക്ക് പടർന്നപ്പോൾ ഡിസ്ക് പ്രശ്നം (L4,L5) എന്നുപറഞ്ഞ് "ട്രാക്ഷ്നും ",വേദനസംഹാരിയുമായി ഒരുമാസം .പഞ്ച ഭൂതങ്ങളുടേയും ത്രിദോഷ ഭലങ്ങളെയും ആസ്പദമാക്കിയുള്ള ആയുർവേദ ചികിത്സ മതിയെന്ന് തീരുമാനിച്ചത് ഏതോ പുണ്ണ്യ സമയത്താണന്നു തോന്നുന്നു .
അഭ്യന്ഗവും ,വിയർപ്പിക്കലും ,വസ്തിയും ..അങ്ങിനെ പതിനാലുദിവസം .അഭ്യങ്ങത്തിനു ശേഷം ആദ്യ ദിവസം "ക്ഷീരവസ്തി "വ്യ്കീട്ട് കടീവസ്തി .പിറ്റേദിവസം മുതൽ മാത്ര വസ്തി. ....അങ്ങിനെ സ്നേഹനതിലൂടെയും, സ്വേദനത്തിലൂടേയും ,ശരീരത്തിലെ മാലിന്യങ്ങൾ പൂർണ്ണമായും  പുറത്തുകളയുന്നു .ഡിസ്ക്കിന്റെ ലൂബ്രിക്കേഷൻ പുനസ്ഥാപിച്ച് വേദനയുടെ പ്രഭവസ്ഥാനത്ത് ചികിത്സിക്കുന്നു .അതാണ്‌ ആയുർവേദത്തിൽ ചെയ്യുന്നത് . പക്ഷേ അതോടുകൂടി നമുക്കുണ്ടായിരുന്ന പൈൽസ് പോലുള്ള പല അസുഖങ്ങൾക്കും ശാന്തിയുണ്ടായത് എൻറെ ശരീരം അറിയുന്നു . 
          ഒരു കായകൽപ്പചികിത്സയിലെന്നപോലെ എൻറെ ശരീരത്തിന്റെ ഒത്തിരി പ്രശനങ്ങൾക്ക് പരിഹാരത്തിന് ശേഷം പതിനാലുദിവസങ്ങൾക്കകം ആ പ്രസിദ്ധ ആയുവേദാശ്രമത്തിൽ നിന്ന് [ഇക്കോ ഫ്രണ്ടിലി റിസോർട്ട് ]ഇന്നു വിടവാങ്ങുന്നു ....                    

Saturday, December 5, 2015

    .............പ്രളയം .......
     വേലുചാമിക്ക് കാല്‌ രണ്ടുമില്ല . കണ്ടാൽ അറപ്പുണ്ടാക്കുന്ന വികൃത രൂപം . ഞങ്ങളുടെ ഫ്ലാറ്റിന് പുറത്ത് ആഴ്ചയിൽ രണ്ടുദിവസം .നാലുചക്രമുള്ള ഒരു ചെറിയവണ്ടിയിൽ കൈ നിലത്തൂന്നി സഞ്ചരിക്കും . ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകൾ ആണ് ഏക  വരുമാനം . മിക്കപ്പഴും എന്തെങ്കിലും കൊടുക്കും .എൻറെ കൊച്ചുമോൾക്ക് അതോരുപതിവാണ് . ആ കുഞ്ഞുമനസിന് ആ വികൃതരൂപം ഇഷ്ട്ടമായിരുന്നു . അയാളുടെ ആന്തരികസൌന്ദര്യം ആ നിഷ്ക്കളങ്ക മനസിന്‌ തൊട്ടറിയാൻ കഴിഞ്ഞിരിക്കണം . 
   അന്നാണ് ആ ഭീകര വെള്ളപ്പൊക്കം നഗരത്തെ മുക്കിയത് . നമ്മുടെ ഫ്ലാറ്റിലും വെള്ളം കയറി .അടിയിലത്തെനില വെള്ളത്തിൽ മുങ്ങി എല്ലാവരും മുകളിലേക്ക് .അപ്പോൾ മോളാണ് വേലുചാമിയെ ശ്രദ്ധിച്ചത് . ആ പാവത്തിനെ ക്കൂടി നമ്മുടെ ഫ്ലാറ്റിൽ എത്തിക്കൂ . മോളുടെ കടുംപിടുത്തം മനസില്ലാമനസോടെ ഞാൻ അനുസരിച്ചു .പുറത്തുപോകാൻ നിവർത്തിയില്ല . സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ  മുഴുവൻ തീർന്നു . ബാങ്കിൽ ലക്ഷങ്ങൾ ഡിപ്പോസിറ്റുണ്ട് . എന്തുകാര്യം ! എ .ടി .യം ഇല്ല .ബാങ്കുകൾ തുറക്കുന്നില്ല . ക്രെടിട്റ്റ് കാർഡ്‌ പ്രയോജനമില്ല . കാഷ് സൂക്ഷിക്കാറില്ല . വല്ലപ്പഴും വള്ളത്തിൽ സാധനങ്ങൾ കൊണ്ടുവരും . പത്തിരട്ടിവില !. രൊക്കം കാഷ് വേണം .
   അപ്പഴാണ് മുറിയുടെ മൂലയിൽ നിന്ന് ഒരു വികൃത ശബ്ദം . വേലുചാമിയാണ് .അയാളുടെ ഭാണ്ടത്തിൽനിന്നു ഒരു പൊതിയെടുത്ത് മോളുടെ നേരേ നീട്ടി . അതിൽ നിറയെ നോട്ടുകൾ .അയാളുടെ ആകെ സമ്പാദ്യം !. മനസുകൊണ്ട് ആ മനുഷ്യനെ നൂറുവട്ടം നമസ്ക്കരിച്ച്‌ ആ നോട്ടുകൾ വാങ്ങിയപ്പോൾ എൻറെ കൈ വിറക്കുന്നുണ്ടായിരുന്നു !. ലോകം മുഴുവൻ വെട്ടിപ്പിടിച്ചു എന്നഭിമാനിച്ചിരുന്ന ഞാൻ ആ മനുഷ്യന്റെ മുമ്പിൽ എത്ര  നിസാരൻ !.........  .  

Tuesday, December 1, 2015

         ......അച്ചുവിന് ഇന്ന്  "വർക്ക്‌ അറ്റ്‌ ഹോം "ആണ് .

      മുത്തശ്ശാ ഇന്നു നല്ല തണുപ്പാ .പുറത്ത് മഞ്ഞു വീഴുന്നുണ്ട്‌ . അച്ചു ഇന്നുസ്കൂളിൽ പോകുന്നില്ല . അമ്മ വഴക്ക് പറയുന്നു .അച്ഛന്റെ കൂട്ട് അച്ചുവിന് ഇന്നു  "വർക്ക്‌ അറ്റ്‌ ഹോം " ആണ് . അച്ചനങ്ങിനെയാണല്ലോ ചെയ്യാറ് . അതിന് അമ്മക്ക് ഒരു കുഴപ്പവുമില്ല . അച്ചുവിനെ വഴക്കുപറയും . അതൊക്കെ വലിയവർക്കാണന്ന് അമ്മ പറഞ്ഞു . അച്ചു എട്ടനായില്ലേ ?.അച്ചു വലിതായി . സ്കൂളിൽ പഠിക്കുന്നത് ഞാൻ വീട്ടിലിരുന്ന് പഠിച്ചോളാം . ഇടക്ക് പാച്ചുവിനേം നോക്കാം . പക്ഷേ അച്ചുവിൻറെ ടീച്ചർ "വർക്ക്‌ അറ്റ്‌ ഹോം "എടുത്താലോ ?.അമ്മ ചോദിച്ചു . അതെങ്ങേനെയാ ശരിയാകാ .അച്ചുവിന് ചിരിവന്നു . ഈ അമ്മയുടെ ഒരു കാര്യം !. പോയേക്കാം .തണുപ്പ് സാരമില്ല .
............രോദനം .........
നടുവേദനയ്ക്ക് ചികിത്സയുമായി പ്രസിദ്ധമായ ഒരു ആയുർവേദ റിസോർട്ടിൽ . വേദനകൊണ്ട് രാത്രിയിൽ ഉറക്കമില്ല . അടുത്തപറബിൽനിന്നു ഒരു നായയുടെ ദയനീയരൊദനം !.ഒന്നുകിൽ പട്ടിണി അല്ലങ്കിൽ അതിഭയങ്കര വേദന . അതിനെ കെട്ടിയിട്ടിരിക്കുകയാകാം .ആ ദയനീയകരച്ചിൽ എൻറെ വേദനയെപ്പോലും നിസാരവൽക്കരിച്ചപോലെ . ധർമപുത്രർ തൻറെ സ്വർഗരാജ്യം ,തൻറെ കൂടെ വന്ന നായയെ ക്കൂടി കൂട്ടിയാലേ സ്വീകരിക്കൂ എന്ന് പറഞ്ഞത് ഓർത്തുപോയി . അതിൻറെ വേദന കൂടി എനിക്ക്തന്നെങ്കിൽ !എനിക്കിനി ഇതിൽക്കൂടുതൽ ഒരു വേദന വരാനില്ല .അതിനാശ്വാസ്മാവുകയും  ചെയ്യും . 
  പിന്നീടാണറിഞ്ഞത് ,നായയെ കൊന്നാൽ കുറ്റം ,അതുകൊണ്ട് കാലുതല്ലിഒടിച്ച് കെട്ടിയിട്ടിരിക്കുകയാണന്നു .തന്നേ ചാകാൻ . ഈ ഭൂമിയുടെ  അവകാശി നമ്മൾമനുഷ്യർ മാത്രമല്ലന്ന് ഒർക്കാത്തവരുടെ  ക്രൂരത !..രാവിലെ അഞ്ചുമണിവരെ അതുതുടർന്നു . അടുത്ത അമ്പലത്തിൽനിന്നും ,പള്ളിയിൽ നിന്നും ഭക്തിഗാനം ഉച്ചത്തിൽ മുഴങ്ങി . ആ മിണ്ടാപ്രാണിയുടെ കരച്ചിൽ കേൾക്കാതായി .ദൈവങ്ങൾ ആ വേദന മറയ്ക്കാതെ  ഒന്ന് മാറ്റിത്തന്നെങ്കിൽ !.....