അറബിയുടെ ദുഖം എന്റേയും .......
എന്നെപ്പോലെ ദുഖിച്ചിരിക്കുന്ന ആ അറബിയെ കണ്ടപ്പോൾ ഞാൻ അടുത്തുകൂടി . സമ്പന്നതയുടെ അപ്പോസ്തലനും സങ്കടമോ ?. എണ്ണക്ക് വിലകുറഞ്ഞു ജീവിക്കാൻ നിവർത്തിയില്ല . അപ്പഴാണ് ലോകത്ത് ഇന്ത്യാ മഹാരാജ്യത്താണ് പ്രത്യേകിച്ചും കേരളത്തിൽ ആണ് പെട്രോളിനും ഡീസലിനും നല്ല വിലയുണ്ടന്നറിഞ്ഞത്, അവിടെ മാത്രം ഈ വിലകുറയാത്തതിന്റെ രഹസ്യം അറിയണം . പറ്റുമെങ്കിൽ അവിടെ കുറേ വിൽക്കണം . അതാണ് ഈ യാത്രയുടെ ഉദ്ദേശം .
എൻറെ ദുഖവും ഏതാണ്ടിതുപോലെ തന്നെ .ലോകത്തെല്ലാം നല്ല വിലയുള്ള ,റബറിന്റെ നാട്ടിൽനിന്നാനു ഞാൻ വരുന്നത് . അവിടെ വില വളരെ കുറഞ്ഞിരിക്കുന്നു . ജീവിക്കാൻ നിവർത്തിയില്ല . ഇവിടെ റബറിന് ഒരുപാട് ആവശ്യമുണ്ടല്ലോ ?.ഇവിടെ ആരെങ്കിലും കുറേ വാങ്ങിയാൽ അങ്ങോട്ടുള്ള ഇറക്കുമതി അതത്രയും കുറയുമല്ലോ . അവിടെ കിട്ടുന്നതിനേക്കാളും വിലകൊടുത്താലും ,ഗുണം കുറഞ്ഞാലും ഇറക്കുമാതിയാണവിടെ ഇഷ്ട്ടം !...
No comments:
Post a Comment