Friday, November 29, 2019

ആർട്ടിസ്റ്റ് ഷാജി അംഗീകാരം കിട്ടണ്ട ഒരു ചിത്രകാരൻ.....കുറിച്ചിത്താനം പി.എസ്.പി.എം ലൈബ്രറിയുടെ മിനി ഓഡിറ്റോറിയം [അറിവരങ്ങ് ] പുതുക്കിപ്പണിത് സമർപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ ചിന്ത, അതെങ്ങിനെ ഒരു വായനശാലക്ക് യോജിച്ചതരത്തിലാക്കാം എന്നതായിരുന്നു. അങ്ങിനെ ആണ് ആർട്ടിസ്റ്റ് ഷാജിയുമായി ബന്ധപ്പെടുന്നത്. ഒരു തികഞ്ഞ ചിത്രകാരൻ.നല്ല കാഴ്ച്ചപ്പാടുള്ള ഒരു ചെറുപ്പക്കാരൻ.ഷാജി കേരളാ ഗവണ്മേന്റിന്റെ "ഡ്രോയി ഗ് ആൻന്റ് പെയിന്റിഗ് " കോഴ്സ് പാസായിട്ടുണ്ട്. സത്യത്തിൽ അറിവരങ്ങിന്റെ പെയിന്റി ഗ് തീർന്നപ്പോൾ അത്ഭുതപ്പെട്ടു പോയി. " ഡിസ്ക്കവർ ദി മാജിക്ക് ഓഫ് റീഡിഗ് " എന്ന തീമിൽ ഒരാശയം കൊടുത്തതേ ഒള്ളു. ആ മാന്ത്രിക വിരലുകൾ അത് മനോഹരമാക്കി. കെ.ആർ.നാരായണൻ എൽ പി സ്ക്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിലെ പെയിന്റിഗ് ഷാജി ആണ് ചെയ്തത്.അദ്ദേഹത്തിന് ഇനിയും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കേണ്ടതു് നമ്മുടെ കടമയാണ് എന്നു ഞാൻ വിശ്വസിക്കുന്നു.

Sunday, November 24, 2019

സന്തോഷ് കുളങ്ങര എന്ന കർമ്മയോഗി..ശ്രീ.സന്തോഷ് കുളങ്ങര. ഞാനദ്ദേഹത്തിന്റെ ഒരാരാധകനാണ്. അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ "യാത്രാ നുറുങ്ങുകൾ " എന്നൊരു പരമ്പര സോഷ്യൽ മീഡിയയിൽ തുടങ്ങിയത്. ഇഗ്ലണ്ട്, അമേരിക്ക, യു. എ. ഈ, എന്നിവിടങ്ങളിലെ കുറേ സ്ഥലങ്ങൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. ഇൻഡ്യയിലെ പ്രധാന സ്ഥലങ്ങളെയും ഇതിനകം എഴു.തിക്കഴിഞ്ഞു. എന്റെ അടുത്ത പുസ്തകം അതാണ്.സഫാരി ചാനലിന്റെ ഒരു സ്ഥിരം സന്ദർശകനാണ് ഞാൻ. ലേബർ ഇൻഡ്യ എന്ന പ്രസിദ്ധീകരണവും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഡിസംബർ ഏഴിലെ "അറിവരങ്ങ് " സമർപ്പിക്കാൻ അദ്ദേഹം തന്നെ വേണമെന്ന് മടിച്ചു മടിച്ചാണവതരിപ്പിച്ചത്. അദ്ദേഹം സമ്മതിച്ചു.ലേബർ ഇൻഡ്യ എന്ന അറിവിന്റെ ഇടവും, സഫാരി ചാനലിന്റെ നിറവും ഏതാണ്ട് ഒറ്റക്ക് കൈകാര്യം ചെയ്യുന്ന അദ്ദേഹത്തെ മനസ്സുകൊണ്ട് നമസ്ക്കരിച്ചാണ് ഞാൻ അവിടുന്ന് തിരിച്ചു പോന്നത്

Saturday, November 23, 2019

ചരമവാർഷികം [കീ ശക്കഥ-100 ]എന്റെ ലാൻഡ് ഫോൺ ശബ്ദിച്ചിട്ട് കുറേക്കാലമായി. ഏതാണ്ട് ഒമ്പതു മാസം! മുട്ടാത്ത വാതിലുകളില്ല.കബ്ലയിന്റ് രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിന് കബ്ലയിന്റില്ലന്ന് ല ല ലാമണി. റിസീവർ ഇടിവെട്ടി പോയിക്കാണും. അതൊന്നു ടെസ്റ്റ് ചെയ്യാൻ നാട്ടിലെങ്ങും ഒരു ലാൻഡ് ഫോൺ കണക്ഷൻ പോലുമില്ല.ഇവരുടെ സേവന മികവുകൊണ്ട് എല്ലാവരും ഫോൺ വേ ണ്ടന്നു വച്ചു. വേറൊരു റിസീവർ വാങ്ങാം. പുതിയതു വച്ചിട്ടും തഥൈവ. എന്റെ നല്ല നമ്പരാണു്.o 482225 1000. പിന്നെ പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള അമിത സ്നേഹവുംമടുത്തു. ഒരു കബ്ലയിന്റ് മെയിലിൽ അറിയിച്ചു.അടുത്ത നിമിഷം മറുപടി വന്നു. ഒരു കബ്ലയിന്റ് നമ്പർ തുല്യം ചാർത്തിക്കിട്ടി.ത കിട് ജപിച്ച് അരയിൽക്കെട്ടി കാത്തിരിക്കുന്നവരുടെ കൂട്ട് ആ നമ്പരും പിടിച്ചു ഞാൻ കാത്തിരുന്നു. പെട്ടന്ന് ഒരവസൂതൻ പ്രത്യക്ഷപ്പെട്ടു. കക്ഷത്തിൽ ഒരു ലാൻ ഡ്ഫോണുണ്ട്. ഇതവൻ തന്നെ. ചെക്കു ചെയ്തു. കണക്ഷൻ വരുന്നില്ല. വഴിയരികിലെ ജോയിന്റ് നോക്കണം. തൊട്ടുപുറകേ ഞാനും. വഴിയിൽ കുഴി മാന്തി.- കുടൽമാലപോലെ കുറേ വയറുകൾ ആ കെ എന്റെ മാത്രമേ ഉപയോഗമുള്ളു. അതു കണ്ടു പിടിക്കാൻ സാധിക്കാതെ ടിയാൻ പിന്മാറി. പത്തു മാസം മുമ്പ് ഒരു വർഷത്തെ ക്യാഷ് ഒന്നിച്ചടച്ച എന്നെ നോക്കി "മണ്ടൻ" എന്നു മനസിൽ പറഞ്ഞാണവൻ പിന്മാറിയത്.ഇന്ന് എന്റെ ഫോൺ കേടായതിന്റെ ചരമ വാർഷികം ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഈ മഹത്തായ സ്ഥാപനത്തിന്റെ മരണമണി മുഴങ്ങുന്നതും ഇന്നു ഞാനറിയുന്നു.

Wednesday, November 13, 2019

എന്റെ പുസ്തകങ്ങളുടെ റോയൽറ്റി എന്റെ ലൈബ്രറിക്ക്.... :പി.ശിവരാമ പിള്ള മെമ്മോറിയൽ പീപ്പിൾസ് ലൈബ്രറി കുറിച്ചിത്താനം. അവിടെയാണ് ഞാൻ വായിച്ചു വളർന്നത്. ശിവരാമ പിള്ള സാർ എന്റെ ഗുരുഭൂതനാണ്.അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ ഹോമിച്ച് പടുത്തുയർത്തിയ ഈ ഗ്രന്ഥശാല അത്യപൂർവ്വമായ പുസ്തകങ്ങളുടെയും, പ്രസിദ്ധീകരണങ്ങളുടേയും ഒരു നിധി പേടകമാണ്. ഒരു നല്ല എ .സി. റഫറൽ ലൈബ്രറിയും ഇതിന്റെ ഭാഗമാണ്.ഈ ഗ്രന്ഥശാലയുടെ രണ്ടാം നിലയിലെ ഹാൾ പുനരുദ്ധരിച്ച് ഒരു മിനി ഓഡിറ്റോറിയമാക്കി, എന്റെ പുസ്തകങ്ങളുടെ റോയൽറ്റി ഉപയോഗിച്ച്, സമർപ്പിക്കാമെന്നു വിചാരിക്കുന്നു. അന്ന് [ 07-12-2019] എന്റെ "മെക്സിക്കൻ ഹോട്ട് " എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്യാനും മോഹമുണ്ട്

Wednesday, November 6, 2019

ശുചിത്വ ഹർത്താൽ " ഇത് കോഴിക്കോടിന് സ്വന്തം.....കൂട്ടായ്മയുടെ കാര്യത്തിൽ ചരിത്രം രചിച്ച് വീണ്ടും കോഴിക്കോട്. "നിപ്പ" വന്നപ്പഴും പ്രളയം വിഴുങ്ങിയപ്പോഴും നമ്മൾ ഇതു കണ്ടതാണ്." ശുചിത്വ ഹർത്താൽ " അതും കൊഴിക്കോടിന് സ്വന്തം.സെന്റർ മാർക്കറ്റിലെ മണ്ണൂറോളം കടകളടച്ച്, തൊഴിലാളികൾ ഒരു ദിവസം ജോലി വേണ്ടന്നു വച്ച്, ജനമൈത്രി പോലീസ് മററു സംഘടനകൾ എല്ലാ വിഭാഗക്കാരും ഒറ്റക്കെട്ടായി ഇതിനായി അണിനിരന്നു.കഴിഞ്ഞ 112 വർഷത്തെ മാർക്കറ്റിന്റെ ചരിത്രത്തിൽ ആദ്യം. ഒറ്റ ദിവസം കൊണ്ട് അവർ മാർക്കറ്റ് മാലിന്യ മുക്തമാക്കി. ഇനി എല്ലാ ആഴ്ച്ചയും തുടർ പ്രവർത്തനവും.അഭിനന്ദിക്കുന്നു..... ഹൃദയത്തിൽ തൊട്ട്ഇനി ഇതൊരു മാതൃകയാകട്ടെ

ഓസ്യത്ത്

ഓസ്യത്ത് [ കീശക്കഥകൾ - 95]

കുട്ടൻ നായർ കിടപ്പിലാണ്.ബന്ധുക്കൾ ചുറ്റുമുണ്ട്. എല്ലാവർക്കും എന്റെ ഭീമമായ സ്വത്തിലാണ് നോട്ടം.രഹസ്യമായ ഒരു "ഓസ്യത്ത് " എഴുതി വച്ചിട്ടുണ്ട്. അതാർക്കൊക്കെ എങ്ങിനെയാണന്നവർക്കറിയണം. വക്കീൽ വിശ്വസ്തനാണ്.അയാൾ പുറത്തു പറയില്ല. എന്നെ നന്നായി നോക്കുന്നവർക്ക് സ്വത്ത് കിട്ടും.സ്വരക്ഷക്ക് കുട്ടൻ നായർ ഇങ്ങിനെ ഒരു പ്രസ്താവന നടത്തി.ഓസ്യത്ത് പുറത്തായാൽ അതിന്റെ ഗുണഭോക്താക്കൾ എന്നെക്കൊല്ലും. ഇനി ഇതു കിട്ടാത്തവർ പുതിയ ഓസ്യത്ത് ഉണ്ടാക്കി എന്നെക്കൊന്ന് എന്റെ പെരുവിരലിന്റെ തമ്പ് ഇപ്രഷൻ എടുത്ത് സ്വത്തുതട്ടി എടുക്കും. ആരും അറിയാതെ എങ്ങിനെ ആളേക്കൊല്ലാം എന്ന് ഒരു മാസമായി ടി.വി.യിൽക്കണ്ടു കൊണ്ടിരിക്കുകയാണ്.ബന്ധുക്കൾ തച്ചി നിരുന്ന് അതു കാണുന്നുണ്ട്. ഭയമാകുന്നു. പേടിച്ചിട്ട് ആഹാരം കഴിക്കാൻ പറ്റണില്ല. ആദ്യം ആ ഹാരം എന്റെ സന്തത സഹചാരി കുറിഞ്ഞിപ്പൂച്ചക്ക് കൊടുക്കും. അതിനു ശേഷമേ ഞാൻ കഴിക്കൂ. പൂച്ചയോടുള്ള സ്നേഹമൊന്നുമല്ല അതിനു പുറകിൽ.ഒ രു മുൻകരുതൽ.

പക്ഷേ അവർക്ക് എന്തൊ സംശയം തോന്നിയിട്ടുണ്ട്. ഭൂരിഭാഗവും ഞാൻ ഒരു നാഥാലയത്തിനാണ് എഴുതിവച്ചിരിക്കുന്നത് എന്ന്. സൂക്ഷിക്കണം.
എന്റെ ഡോക്ട്ടർക്ക് പെട്ടന്നുള്ള എന്റെ വരവ് ഒരത്ഭുതമായിരുന്നു. :അങ്ങേക്കിപ്പം കുഴപ്പ മൊന്നുമില്ലല്ലോ? പിന്നെ ഇത്ര അത്യാവശ്യമായിട്ട്.
"എനിക്ക് ഒരോ പ്രേഷൻ വേണം. എന്റെ ജീവൻ നിലനിർത്താൻ അത് അത്യാവശ്യമാണ്"
ആ പ്രസിദ്ധഭിഷഗ്വരൻ കുട്ടൻ നായരെ സൂക്ഷിച്ചു നോക്കി.
"എനിക്കു കണ്ടു പിടിക്കാൻ പറ്റാത്ത അസുഖം ? അല്ല .. എന്തോ പ്രറേഷനാ വേണ്ടത് "
" എന്റെ രണ്ടു കയ്യിലേ പെരുവിരലും അങ്ങ് ഓപ്പറേറ്റ് ചെയ്ത് മാറ്റിത്തരണം" !

Saturday, November 2, 2019

MTR

മാവലി ടിഫിൻ റൂം - സസ്യാഹാര രീതിയുടെ അവസാന വാക്ക് [ ബാംഗ്ലൂർ - 26 ]

ബാംഗ്ലൂരെപ്പോലെ വിവിധ തരം ആഹാരം കിട്ടുന്ന സ്ഥലം വേറേ ഇല്ലന്നു തന്നെ പറയാം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നതു്. അതു കൊണ്ട് തന്നെ സസ്യാഹാരത്തിന്റെ എല്ലാ ചേരുവകളും ഞാൻ ആസ്വദിച്ചിട്ടുണ്ട്. പങ്കുവച്ചിട്ടുണ്ട്.

എം.ടി.ആർ, ശ്രീ നാദ്ജി തുടങ്ങിയ സസ്യാഹാരത്തിലും, ചിക് പേട്ട് ദൊ ണ്ണ ബിരിയാണി പോലത്ത മാംസാഹാരവും ഇവിടുത്തെ പ്രത്യേക തയാണ്.മാവലി ടിഫിൻ റൂം [ MTR ] ബാംഗ്ലൂർ ലാൽബാഗിൽ1924-ൽ ആണു തുടങ്ങിയത്. രുചിയിലും വൃത്തിയിലും വിട്ടുവീഴ്ച്ച ഇല്ലാത്ത അവിടുന്നു തന്നെ ആകട്ടെ ഇന്നത്തെ ഉച്ചഭക്ഷണം .പുറമേ നിന്നു കണ്ടപ്പോൾ നിരാശയാണ് തോന്നിയത്.ഒരാർ ഭാടവുമില്ലാത്ത ഒരു ചെറിയ മുറി.അതു പോലെ ആരും ശ്രദ്ധിക്കാത്ത ഒരു ബോർഡും. പക്ഷേ അകത്തുകയറിയപ്പോൾ ഞട്ടിപ്പോയി. എന്തൊരു തിരക്ക്. ടിക്കറ്റെടുത്ത് അനവധി ആളുകൾ ക്യൂ നിൽക്കുന്നു. അകത്തു നല്ല സൗകര്യമുണ്ട്. സീറ്റൊഴിവ് വരുന്ന ക്രമത്തിന് അവർ വിളിക്കും. അങ്ങിനെ കുറേ അധികം നേരത്തേ കാത്തിരുപ്പിനു ശേഷം ഞങ്ങൾക്കും കിട്ടി ഒരു മേശ.
നല്ലവണ്ണം കഴുകി സ്റ്റിറലൈസ് ചെയ്ത പ്ലയിറ്റും ഗ്ലാസും മുമ്പിൽ തിരന്നപ്പോൾ തന്നെ തൃപ്തി ആയി. ആദ്യം മുന്തിരിയും തേനും കൂട്ടിയ ഒരു വെൽക്കം ഡ്രിങ്ക്. അത് കടിച്ചപ്പ ഴെ ഉള്ളൊന്നു തണുത്തു. നല്ല ചുടു ചുടെ ഉള്ള മസാല ദോശയും, പൊതി നച്ചമ്മന്തിയും, സബ്ജിയും. അതിന്റെ രുചി ഒന്നു വെറേ. അവിടം മുതൽ സ്വാദി ന്റെ ഒരു ഘോഷയാത്ര ആയിരുന്നു. മസാല ദോശ അവസാനിച്ചപ്പഴേ ആ വി പറക്കുന്ന പൂരി എത്തി. പിന്നീട് "ബാത്ത് "കളുടെ ഒരു പരമ്പര ഒന്നിനു പുറകെ ഒന്നായി. ബിസി ബല്ലാ ബാത്ത്, പുളിയോ ദി ര, കേസരി ബാത്ത്, തൈർ ശാതം പിന്നെ വൈറ്റ് റൈസ്.പിന്നെ ചുട്ട കുട്ടിപ്പപ്പടം ഇഷ്ടം പോലെ. അവസാനം ഫ്രഡ് റൈസ് പിന്നെ അവരുടെ തനതായ രസം .ഇങ്ങിനെ ഒന്നു കഴിയുമ്പോൾ മറ്റൊന്ന്. അവസാനം ഫ്രൂട്ട് സലാഡ് പിന്നെ ഒരു മീട്ടാ പാനും. ആ വിഭവങ്ങളുടെ ഒക്കെ രുചി വൈവിധ്യം ഒരു പ്രത്യേകതയാണു്.

അവരുടെ അടുക്കള സന്ദർശിക്കാനനുവദിച്ചത് എനിക്കത്ഭുതമായി. സാധാരണ ഹോട്ടലുകാർ സമ്മതിക്കാറില്ല. എത്ര ഹൈ ജിനിക്കായാണ് അവർ അടുക്കളയും പാത്രങ്ങളും സൂക്ഷിച്ചിരിക്കുന്നത്.ഈ ''ബഡാ ഖാനാ " താങ്ങാനുള്ള ശേഷി ഈ പ്രായത്തിൽ ഇല്ല എന്നു ബോദ്ധ്യപ്പെട്ട് അവിടുന്നു മടങ്ങി.