Saturday, November 2, 2019

MTR

മാവലി ടിഫിൻ റൂം - സസ്യാഹാര രീതിയുടെ അവസാന വാക്ക് [ ബാംഗ്ലൂർ - 26 ]

ബാംഗ്ലൂരെപ്പോലെ വിവിധ തരം ആഹാരം കിട്ടുന്ന സ്ഥലം വേറേ ഇല്ലന്നു തന്നെ പറയാം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നതു്. അതു കൊണ്ട് തന്നെ സസ്യാഹാരത്തിന്റെ എല്ലാ ചേരുവകളും ഞാൻ ആസ്വദിച്ചിട്ടുണ്ട്. പങ്കുവച്ചിട്ടുണ്ട്.

എം.ടി.ആർ, ശ്രീ നാദ്ജി തുടങ്ങിയ സസ്യാഹാരത്തിലും, ചിക് പേട്ട് ദൊ ണ്ണ ബിരിയാണി പോലത്ത മാംസാഹാരവും ഇവിടുത്തെ പ്രത്യേക തയാണ്.മാവലി ടിഫിൻ റൂം [ MTR ] ബാംഗ്ലൂർ ലാൽബാഗിൽ1924-ൽ ആണു തുടങ്ങിയത്. രുചിയിലും വൃത്തിയിലും വിട്ടുവീഴ്ച്ച ഇല്ലാത്ത അവിടുന്നു തന്നെ ആകട്ടെ ഇന്നത്തെ ഉച്ചഭക്ഷണം .പുറമേ നിന്നു കണ്ടപ്പോൾ നിരാശയാണ് തോന്നിയത്.ഒരാർ ഭാടവുമില്ലാത്ത ഒരു ചെറിയ മുറി.അതു പോലെ ആരും ശ്രദ്ധിക്കാത്ത ഒരു ബോർഡും. പക്ഷേ അകത്തുകയറിയപ്പോൾ ഞട്ടിപ്പോയി. എന്തൊരു തിരക്ക്. ടിക്കറ്റെടുത്ത് അനവധി ആളുകൾ ക്യൂ നിൽക്കുന്നു. അകത്തു നല്ല സൗകര്യമുണ്ട്. സീറ്റൊഴിവ് വരുന്ന ക്രമത്തിന് അവർ വിളിക്കും. അങ്ങിനെ കുറേ അധികം നേരത്തേ കാത്തിരുപ്പിനു ശേഷം ഞങ്ങൾക്കും കിട്ടി ഒരു മേശ.
നല്ലവണ്ണം കഴുകി സ്റ്റിറലൈസ് ചെയ്ത പ്ലയിറ്റും ഗ്ലാസും മുമ്പിൽ തിരന്നപ്പോൾ തന്നെ തൃപ്തി ആയി. ആദ്യം മുന്തിരിയും തേനും കൂട്ടിയ ഒരു വെൽക്കം ഡ്രിങ്ക്. അത് കടിച്ചപ്പ ഴെ ഉള്ളൊന്നു തണുത്തു. നല്ല ചുടു ചുടെ ഉള്ള മസാല ദോശയും, പൊതി നച്ചമ്മന്തിയും, സബ്ജിയും. അതിന്റെ രുചി ഒന്നു വെറേ. അവിടം മുതൽ സ്വാദി ന്റെ ഒരു ഘോഷയാത്ര ആയിരുന്നു. മസാല ദോശ അവസാനിച്ചപ്പഴേ ആ വി പറക്കുന്ന പൂരി എത്തി. പിന്നീട് "ബാത്ത് "കളുടെ ഒരു പരമ്പര ഒന്നിനു പുറകെ ഒന്നായി. ബിസി ബല്ലാ ബാത്ത്, പുളിയോ ദി ര, കേസരി ബാത്ത്, തൈർ ശാതം പിന്നെ വൈറ്റ് റൈസ്.പിന്നെ ചുട്ട കുട്ടിപ്പപ്പടം ഇഷ്ടം പോലെ. അവസാനം ഫ്രഡ് റൈസ് പിന്നെ അവരുടെ തനതായ രസം .ഇങ്ങിനെ ഒന്നു കഴിയുമ്പോൾ മറ്റൊന്ന്. അവസാനം ഫ്രൂട്ട് സലാഡ് പിന്നെ ഒരു മീട്ടാ പാനും. ആ വിഭവങ്ങളുടെ ഒക്കെ രുചി വൈവിധ്യം ഒരു പ്രത്യേകതയാണു്.

അവരുടെ അടുക്കള സന്ദർശിക്കാനനുവദിച്ചത് എനിക്കത്ഭുതമായി. സാധാരണ ഹോട്ടലുകാർ സമ്മതിക്കാറില്ല. എത്ര ഹൈ ജിനിക്കായാണ് അവർ അടുക്കളയും പാത്രങ്ങളും സൂക്ഷിച്ചിരിക്കുന്നത്.ഈ ''ബഡാ ഖാനാ " താങ്ങാനുള്ള ശേഷി ഈ പ്രായത്തിൽ ഇല്ല എന്നു ബോദ്ധ്യപ്പെട്ട് അവിടുന്നു മടങ്ങി.

No comments:

Post a Comment