ഡോഡാ അലാഡാ മാരാ - ഒരു മരമുത്തശ്ശി [ ബാംഗ്ലൂർ - 25 ]
" ബിഗ് ബനിയൻ ട്രീ ". ഡോ ഡാ അലാഡാമാ രാ. മൂന്ന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരാൽമരം.ബാംഗ്ലൂർ നിന്ന് 28 കിലോമീറ്റർ അകലെ കെത്തോപ്പിള്ളിയിൽ. ആ വലിയ ആൽമരം കാണാൻ മോഹം തോന്നിയിട്ട് ഒത്തിരി ആയി. ഒരു വലിയ സ്ഥലം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരൊറ്റ മരം! .ഏതാണ്ട് നാനൂറ് വർഷം പഴക്കമുണ്ടതിന്. അതിന്റെ ശാഖകൾ വളർന്ന്, അതിൽ നിന്നൊക്കെ വേരു പൊട്ടി താഴേക്ക് തൂങ്ങി വന്ന് മണ്ണിൽ വേരുറപ്പിക്കുന്നു. അത് വലിയ തൂണുകൾ പോലെ വളർന്ന് ആ പ്രദേശം മുഴുവൻ കാണാം.എല്ലാക്കാലത്തും ഇലകളുള്ള ഈ ബോധി വൃക്ഷം പ്രാണവായൂ നമുക്ക് പകർന്നു നൽകുന്നു. അതിന്റെ വേരുകൾക്കിടയിലൂടെ നമുക്ക് സഞ്ചരിക്കാം വേരുകളിൽ തൂങ്ങി ഊഞ്ഞാലാടാം.
ലോകത്തിലെ ഏറ്റവും വലിയതു് ആന്ധ്രാപ്രദേശിലെ "തിമ്മമ്മ മാരിമാൻ" ആണ്. അവിടെ അഞ്ച് ഏക്കറിൽ ഒരു മരമാണ്.ഒരു ഗിന്നസ് റിക്കാർഡ് ഉടമ.ഇതിന് രണ്ടാംസ്ഥാനമാണ്. 250 മീറ്റർ ചുറ്റളവിൽ ആയിരത്തോളം ആകാശ വേരുകളോടെ അതങ്ങിനെ പടർന്നു പന്തലിച്ചു തൽക്കുന്നു. ആഹാരവുമായിപ്പോയാൽ ഒരു ദിവസം മുഴുവൻ അവിടെ കൂടാം. ആഹാരത്തിന്റെ ഒരു പങ്ക് അവിടെ വിഹരിക്കുന്ന കുരങ്ങന്മാർക്ക് കൊടുക്കണമെന്നു മാത്രം, അല്ലങ്കിൽ അതവ തട്ടിപ്പറിക്കും.
അതിന്റെ ഒത്ത നടുക്ക് ഒരു ശിവന്റെ അമ്പലമുണ്ട്. അതിന് പുറകിൽ ഒരു വിശ്രമ മണ്ഡപവും. സത്യത്തിൽ വാർക്കയും മെറ്റൽഷീറ്റും ഇട്ട ഈ കെട്ടിടങ്ങൾ ഈ അന്തരീക്ഷത്തിൽ അരോചകമായിത്തോന്നി. പ്രകൃതിക്കിണങ്ങിയ രീതിയിൽ എത്ര മനോഹരമായി അതു പണിയാമായിരുന്നു. ജീവവായൂ ആവോളം പകർന്നു തന്ന ആ മര മുത്തശ്ശിയോട് നന്ദി പറഞ്ഞ്, നമിച്ച് അവിടുന്ന് തിരിച്ചു പോന്നു.
No comments:
Post a Comment