ഐസ് ക്രീം വണ്ടി [അച്ചു - 290]
ആ വെള്ള നിറത്തിലുള്ള വണ്ടി ദൂരേ നിന്നു വരുമ്പഴേ അറിയാം. കുട്ടികൾക്കുള്ള പാട്ട് കൾ ഉറക്കെ വച്ചിരിക്കും. അതിൽ നിറയെ കാർട്ടൂൺ കഥാപാത്രങ്ങളുടെ പടമാണ്. കമ്യൂണിറ്റിയിൽ ഒരോ കവലയിലും അത് നിർത്തും. അതിന്റെ ഷട്ടർ തുറന്നു വയ്ക്കും. അതിൽ പല തരം ഐസ്ക്രീം ഉണ്ട്.പല നിറങ്ങളിൽ.ഐ സ് സ്റ്റിക്കും ഉണ്ട്. നാട്ടിൽ അച്ചു ഉത്സവ സ്ഥലത്തു കണ്ടിട്ടുണ്ട്. പക്ഷേ അത് ചെറിയ വണ്ടിയാണ്.ഇത് വലിയ ഒരു വാനാണ്,.കൂട്ടുകാർ ഓടിപ്പോകുമ്പോൾ അച്ചൂ നുംതോന്നിയിട്ടുണ്ട്. പക്ഷേ അച്ചു വാങ്ങാറില്ല. അച്ചൂന്റെ പേഴ്സിൽ കാഷ് ഉണ്ട് എന്നാലും അതു വാങ്ങാറില്ല.
അത് അത്ര സ്റ്റാൻഡാർഡ് ഉള്ളതല്ലന്ന് അച്ചൻ പറയാറുണ്ട്. പിന്നെ മൂന്നിരട്ടി വിലയുമാകും.ഐസ് ക്രീം വേണമെങ്കിൽ കളർ ചേർക്കാത്ത നല്ല ഐസ് ക്രീം അച്ഛൻ വാങ്ങിത്തരും. അച്ചൂന് ഭയങ്കര കൊതിയാ ഐസ് ക്രീം കഴിക്കാൻ. എന്നാലും അച്ചു കൺട്രോൾ ചെയ്തേ കഴിക്കൂ.അത് അധികം കഴിക്കുന്നത് നല്ലതല്ലന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്.അച്ചു വായിച്ചിട്ടും ഉണ്ട്.
ഇവിടെ കൂട്ടുകാർ ഒന്നിച്ചു കളിച്ചു കൊണ്ടിരിക്കുമ്പോൾ ചിലർ ഓടിച്ചെന്ന് ഐസ്ക്രീം വാങ്ങി മററുള്ളവരുടെ മുമ്പിൽ വച്ച് കഴിക്കും. അതു ശരിയല്ല എന്നച്ചൂന് തോന്നിയിരുന്നു. പക്ഷേ ഇവിടെ ആർക്കും അതുകൊണ്ടൊരു വിഷമമില്ല. കാരണം ഇവിടെ അങ്ങിനെയാണ് കുട്ടികളെപ്പഠിപ്പിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും ഭക്ഷണം ഷെയർ ചെയ്യാൻ സമ്മതിക്കില്ല.സ്ക്കൂളിൽ അത് നിയമമാണ്. കുട്ടിക്കാലം മുതൽ അങ്ങിനെ ശീലിച്ചിരിക്കുന്നത് കൊണ്ട് കൊടുക്കണമെന്നും കിട്ടണമെന്നും ആർക്കും തോന്നാറില്ല.ചില ഭക്ഷണത്തിന് ചില കുട്ടികൾക്ക് അലർജി ഉണ്ടാകാം.അതായിരിക്കും അങ്ങിനെ. പക്ഷേ അച്ചൂ ന് ഷയർ ചെയ്തു കഴിക്കുന്നതായിരുന്നു ഇഷ്ട്ടം.
No comments:
Post a Comment