Tuesday, April 30, 2024

കുൻസ്റ്റ് മ്യൂസിയം - ഡെൻഹാഗിലെ ഒരു ആർട്ട് ആൻൻ്റ് സയൻസ് മ്യൂസിയം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 14] ഒരു മ്യൂസിയം ഒരു ചരിത്ര പുസ്തകമാകുന്നതെങ്ങിനെ, ഒരു പാഠശാല ആകുന്നതെങ്ങിനെ ', അത് എങ്ങിനെ ഒക്കെ പുതിയ തലമുറയിലേയ്ക്ക് എത്തിയ്ക്കാം. ആധുനിക ശാസ്ത്ര കണ്ടെത്തലുകൾ ലൈബ്രറികൾ, വിശ്വോത്തര പെയ്ൻ്റിഗുകൾ പിന്നെ ഡച്ചിൻ്റെ പൈതൃകം എല്ലാം ഒരു കുടക്കീഴിൽ അതാണ് ഡെൽഹാഗിലെ കു ൻസ്റ്റ്മ്യൂസിയം. അവിടെ ഏതാണ്ട് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു. ചിട്ട ആയി.ആകൃതിയിൽ ലാളിത്യo വിളിച്ചോതുന്ന ഒരുസമുച്ച യം.ഒരു ഗയ് ഡിൻ്റെയും ആവശ്യമില്ലാതെ നമുക്കവിടുന്ന് കാര്യങ്ങൾ മനസിലാക്കി എടുക്കാം. പഴയ മൺപാത്രങ്ങളും ലോക പ്രസിദ്ധ പേർഷ്യൻ സിറാമിക്ക് പാത്രങ്ങളും, ഏതാണ്ട് അമ്പതിനായിരത്തോളം പെയ്ൻ്റിംഗ് കളും ഇവിടെ കാണാം. സംഗീതോപകരണങ്ങളുടെ വിപുലമായ ശേഖരം ഇവിടത്തെ ഒരു പ്രത്യേകത ആയി തോന്നി. അവിടുത്തെ മ്യൂസിക് ലൈബ്രറി കൗതുകമുണർത്തി. ഡച്ച് സംസ്കാരം സമുദ്രവും സമുദ്രതീരവുമൊക്കെ ആയി ബന്ധപ്പെട്ടുകിടക്കുന്നു. സമുദ്രാന്തർഭാഗത്തെ വസ്തുക്കളുടെ ഒരു ശേഖരം തന്നെയുണ്ടിവിടെ.സ്കൂൾ കോളേജ് കുട്ടികൾ എങ്ങിനെ ഇതു പ്രയോജനപ്പെടുത്തുന്നു എന്നത് നമ്മൾ നേരിൽക്കണ്ടതാണ്. കൗമാരക്കാരായ കുട്ടികൾ ഒരോ സ്റ്റാളിലും പോയി നോട്ടുകൾ കുറിച്ചെടുക്കുന്നു. നല്ല അച്ചടക്കത്തോടെ. അവർക്കു വേണ്ടി എല്ലാ മാസത്തിലും പ്രോഗ്രാമുകൾ ഉണ്ട്. തങ്ങളുടെ ടാലൻ്റുകൾ പ്രദർശിപ്പിക്കാൻ അവർ അവസരമൊരുക്കുന്നു. അക്കാഡമിക്ക്പ്രോഗ്രാമുകൾ, സെമിനാറുകൾ, ഡിബേററുകൾ എല്ലാത്തിനും അവിടെ നേരത്തേ അറിയിച്ച് ബുക്ക് ചെയ്താൽ അവസരം കിട്ടും അവിടെ ഒരു തീയേറ്റർ ഉണ്ട്. അതിന് ടിക്കറ്റ് എടുക്കണം. അകത്തു കയറിയാൽ ഒരു പ്ലാനി റ്റോറിയത്തിൻ്റെ സ്ക്രീൻ പോലെ മുകൾഭാഗം മുഴുവൻ ഒരു സ്ക്രീനാണ്. സമുദ്രാന്തർ ഭാഗത്തെ വിസ്മയങ്ങളാണ് ആ സിനിമ മുഴുവൻ. മുത്തുകളും ചിപ്പികളും വർണ്ണാഭമായ ജീവികളും. എല്ലാം കൂടി ഒരു വർണ്ണ പ്രപഞ്ചമാണ് നമ്മൾ കാണുന്നത്. ഇലട്രിക്ക് ഷോക്കടിപ്പിക്കുന്ന മത്സ്യങ്ങൾ, പല നിറത്തിലുള്ള എൽ ഇ ഡി ബൾബൂകൾ പോലെ പ്രകാശിക്കുന്ന സമുദ്രജീവികൾ, ഭീകരതിമിംഗലങ്ങൾ ,സ്രാവുകൾ എന്നു വേണ്ടി നമ്മൾഇന്നുവരെ കണ്ടിട്ടില്ലാത്ത നിരവധി സമുദ്രജീവികൾ.അവർ ഇര പിടിക്കുന്നതു o രക്ഷപെടുന്നതും ഒക്കെ ത്രില്ലിഗ് ആണ് കാണാൻ .മുത്തുകളും ചിപ്പികളും പവിഴപ്പുറ്റുകളും കൊണ്ട് തീർത്ത ഒരു മനോഹര നഗരം പോലെയാണു് നമുക്കനുഭവപ്പെടുന്നത്. സിനിമാ തീർന്നതറിഞ്ഞില്ല. അങ്ങിനെ ആവിസ്മയ കാഴ്ചകളോട് വിട പറഞ്ഞു

Monday, April 29, 2024

സാൻ നദീതീരത്തെ കാറ്റാടിപ്പാടം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 13] ന തർലൻ്റിൻ്റെ ഏറ്റവും മനോഹരമായ കാഴ്ച്ച സാൻ നദീതീരത്തെ സാൻ ഷാൻസ് പ്രവിശ്യയാണ്. സാക്ഷാൽ വായൂ ഭഗവാനെ ആവാഹിച്ച് ആവശ്യകാര്യങ്ങൾക്ക് ഒരു വ്യവസായ ശൃoഖല തന്നെ രൂപപ്പെടുത്തിയിരിക്കുന്നു." റൂട്ട് ഓഫ് ദി ഇൻ്റർ സ്ട്രിയൽ ഹെറിറ്റേജ്." പതിനേഴാം നൂറ്റാണ്ടിൽത്തന്നെ അവർ കാറ്റാടി യന്ത്രങ്ങൾ കൊണ്ട് ധാന്യങ്ങൾ പൊടിയ്ക്കാനും മരo മുറിയ്ക്കാനും മറ്റുമുള്ള സംവിധാനം ഒരുക്കിയിരുന്നു. നതർലൻ്റിലെ അതിശക്തമായ കാറ്റ് എങ്ങിനെ വ്യവസായവൽക്കരണത്തിന് ഉപയോഗിക്കാം എന്നത് അവരെക്കണ്ടു പഠിക്കണം.നതർലൻ്റിൽ ഉടനീളം മെറ്റൽ കൊണ്ടുള്ള കാറ്റാടികൾ കാണാം. അവർക്കാവശ്യമുള്ള വൈദ്യുതി ഭൂരിഭാഗം ഇതിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. സാൻ ഷാൻസിൽ തടികൊണ്ടുള്ള കൂറ്റൻ കാറ്റാടി യന്ത്രങ്ങളാണ്. അവരുടെ പരമ്പരാഗതമായ രീതി അവിടെ നിലനിർത്തിയിരിക്കുന്നു. അടുത്ത പ്രദേശങ്ങളിലെ അങ്ങോട്ട് പറിച്ചുനട്ടിരിയുന്നു.' അവിടെ സാൻ നദീതീരത്ത് അനേകം പടുകൂറ്റൻ കാറ്റാടി യന്ത്രങ്ങൾ കാണാം. ധാന്യങ്ങൾ പൊടിക്കുന്നത് കൂടാതെ മരംമില്ലുകൾ, പെയ്ൻ്റ് മില്ലുകൾ, പേപ്പർമില്ലുകൾ എല്ലാം കാണാം.ഒരു പടുകൂറ്റൻ കാറ്റാടി മില്ല് ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. കുത്തനെയുള്ള തടികൊണ്ടുള്ള ഗോവണി കയറി വേണം അവിടെ എത്താൻ .അതിൻ്റെ മദ്ധ്യഭാഗം മുഴുവൻ തടികൊണ്ടുള്ള ഭീമൻപൽ ചക്രങ്ങളാണ്. അതിൻ്റെ പല്ലിൽ കോർത്ത് അടുത്ത ചക്രം. കാറ്റുകൊണ്ട് കാറ്റാടി കറങ്ങുമ്പോൾ അതിൻ്റെ ശക്തി കൊണ്ട് അതിൽ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങൾ ഭീകര ശബ്ദത്തോടെ തിരിഞ്ഞു തുടങ്ങും. ഒരു വലിയ ക്ലോക്കിൻ്റെ ചക്രങ്ങൾ പോലെ. തടികൊണ്ടുള്ള വലിയ വീലിൻ്റെ പ്രതലം ഒരു തട്ടിൽ ഉരസിക്കൊണ്ടാണ് കറങ്ങുന്നത്. അവിടെ ധാന്യങ്ങൾ വിതറിയാൽ നന്നായി പ്പൊടിഞ്ഞു കിട്ടും. ആവശ്യമുള്ള ചോക്ക് പൗഡർ എന്നുവേണ്ട എല്ലാം അവിടെ പൊടിച്ചെടുക്കാം. അവിടന്ന് ഒരു ഗോവണി കൂടിക്കയറി മുകളിൽ അ തി ന് ചുറ്റുമുള്ള തടികൊണ്ടുള്ള ഒരു പ്ലാറ്റഫോമിൽ എത്താം. അതിനു ചുറ്റും പുറത്തേ കാഴ്ച്ചകൾ കാണാൻ വേണ്ടിയാണ് അത്. അതിശക്തമായ കാറ്റിൽ നമ്മുടെ തൊപ്പി പറന്നു പോകും. ചിലപ്പോൾ നമ്മേ ത്തന്നെ മറിച്ചിടും. കാറ്റാടി യുടെ ലീഫ് നമ്മുടെ തൊട്ടു സൈഡിൽ കറങ്ങുന്നുണ്ടാകും അവിടെ നിന്നാൽ ആ പുഴവക്കത്തുള്ള അർദ്ധവൃത്താകൃതിയിൽ ജലാശയത്തിനു ചുറ്റും തടികൊണ്ടു തന്നെ ഉണ്ടാക്കിയ പരമ്പരാഗത വീടുകൾ കാണാം. ആ നാട്ടിലെ പരമ്പരാഗത വാസ്തുശിൽപ്പ ചാതുരി മുഴുവൻ നമുക്കവിടെ കാണാം. പച്ചയും കറുപ്പും വെള്ളയും. ഒരേ രീതിയിൽ പെയ്ൻ്റടിച്ചു സംരക്ഷിക്കുന്ന അനേകം വീടുക ൾ. ആ വലിയ ജലാശയത്തിൽ ബോട്ട് സവാരി ചെയ്യാം. വലിയ ബോട്ട് ചെല്ലുമ്പോൾ നമ്മൾ നടന്നുവന്ന പാലം രണ്ടായി മുറിഞ്ഞ് ഉയർന്ന് ബോട്ടിന് വഴികൊടുക്കുന്നു. അവിടെ എല്ലാം തടികൊണ്ടാണുണ്ടാക്കിയിരിക്കുന്നത്. അവിടെ ഏഴോളം മ്യൂസിയങ്ങളുണ്ട്. അതിന് പ്രത്യേകം ടിക്ക റ്റെടുക്കണം. പിന്നെ ചെറിയ ചെറിയ ഷോപ്പിഗ് മോളുകൾ അവരുടെ പരമ്പരാഗതമായ ഉൽപ്പന്നങ്ങൾ .നെതർലൻ്റിൻ്റെ പ്രധാന ഐക്കനാണ് തടികൊണ്ടുള്ള അവരുടെ ഷൂസ്.അത് നിമിഷ നേരം കൊണ്ട് എങ്ങിനെയാണ് നിർമ്മിക്കുന്നതെന്ന് അവർ നമുക്ക് കാണിച്ചു തരും. നല്ല കാലാവസ്ഥയിൽ ഒരു ദിവസം മുഴുവൻ കണ്ടാലും മതിവരാത്ത അവരുടെ പൈതൃകം വിളിച്ചോതുന്ന കാഴ്ച്ചകൾ .ഇത് ലോകത്തിനു മുഴുവൻ മാതൃകയാണ്. പൈതൃകം പ്രദർശിപ്പിക്കുകയല്ല പ്രവർത്തിച്ചു കാണിക്കുകയാണ്. പതിമൂന്നു മണിക്കൂർ ചെലവഴിച്ചിട്ടും മനസില്ലാ മനസോടെയാണ് തിരിച്ചു പോന്നത്.

Saturday, April 27, 2024

യൂറോപ്പോളിൻ്റെ ആസ്ഥാനത്ത് [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 12 ] നമ്മൾ ഇൻ്റർപോൾ എന്നു ധാരാളം കേട്ടിട്ടുണ്ട്. അതൊരു ഇൻ്റർനാഷണൽ പോലീസ് ഏജൻസിയാണ്.അതു പോലെ യൂറോപ്പിനും ഉണ്ട് പൊതുവായ ഒരു പോലീസ് സംവിധാനം. യൂറോ പ്പോൾ. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും അംഗരാജ്യങ്ങളെ അതാതു സമയത്ത് അറിയിക്കാനും അവർക്ക് വളരെ കാര്യക്ഷമമായ ഒരു സംവിധാനം ഉണ്ട്. ആൻ്റി ഡ്രഗ്, ഭീകരപ്രവർത്തനം, സാമ്പത്തിക തട്ടിപ്പ് ,കള്ളക്കടത്ത്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം, മനുഷ്യക്കടത്ത് ഇതെല്ലാം വളരെ സൂഷ്മമായി നിരീക്ഷിക്കാനും, അന്വേഷിക്കാനും വിപുലമായ അധികാരങ്ങളോടെയുള്ള സംവിധാനം അവർക്കുണ്ട്.അങ്ങിനെ കിട്ടുന്ന വിവരങ്ങൾ ഉടൻ അംഗരാജ്യങ്ങൾക്ക് കൈമാറും.ഇൻ്റർപോളുമായി സഹകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനും അവർക്ക് കഴിയും. അവർ ആരേയും അറസ്റ്റു ചെയ്യുന്നില്ല. അംഗരാജ്യങ്ങളെ അന്വേഷണത്തിന് പ്രേരിപ്പിക്കുന്നുമില്ല. പക്ഷേ ഒരോ വർഷവും ആയിരക്കണക്കിന് കേസുകൾ അന്വേഷിച്ച് വിവരങ്ങൾ അംഗരാജ്യങ്ങൾക്ക് കൈമാറുന്നു. അവരുടെ വെബ്സൈറ്റിൽ അവർ അത് പ്രസിദ്ധീകരിക്കുന്നു. ഈ സംഘടനയുടെ കണ്ടെത്തൽ അംഗരാജ്യങ്ങൾക്ക് ചില്ലറ സഹായമല്ല നൽകുന്നത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളുടെ മദ്ധ്യസ്ഥയും ഒരു പരിധി വരെ ഇവർക്ക് സാധിക്കുന്നു. ഏതാണ്ട് ആയിരത്തി നാനൂറ് ജീവനക്കാരും ഇരുനൂറ്റി എഴുപതോളം ലെയ്സൻ ഓഫീസർമാരും അടങ്ങുന്ന ഈ സംവിധാനം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നു. "ദിവസം ഇരുപത്തിനാലു മണിക്കൂറും ആഴ്ച്ചയിൽ ഏഴു ദിവസവും." അങ്ങിനെയാണവർ പറയുക. ദി ഹേഗിലെ പ്രൗഢഗംഭീരമായ അവരുടെ ഓഫീസ് മന്ദിരത്തിൽ മുമ്പിൽ നിന്നപ്പോൾ നമുക്ക് ഏഷ്യൻ രാജ്യങ്ങൾക്കും ഇങ്ങിനെ ഒരു സംവിധാനം വേണ്ടേ എന്നു ചിന്തിച്ചു പോയി.

Thursday, April 25, 2024

പാച്ചൂൻ്റെ ഡിബേറ്റ് [അച്ചു ഡയറി-517] മുത്തശ്ശാ പാച്ചൂന് ഒരു മത്സരമുണ്ടായിരുന്നു. ഇവിടുത്തെ ഒരു വലിയ പ്രവാസി ഗ്രൂപ്പ് നടത്തുന്നത്. ഒരു സ്ക്വിസ് .അല്ലങ്കിൽ ഒരു ഡിബേറ്റ്. സബ്ജറ്റ് നേരത്തേ തരും: പാനലിലുള്ള വരുമായാണ് ഡിബേററ്. മറ്റുരക്ഷ കർത്താക്കൾ ദിവസങ്ങളായി ഇരുന്ന് പഠിപ്പിച്ച് കടലാസിൽ പോയിൻ്റ്സ് കുറിച്ചു കൊടുത്താണ് കൊണ്ടുവന്നത്.പാച്ചുവിന് സബ് ജറ്റ് മനസിലാക്കിക്കൊടുത്തു.എന്നിട്ട് ഒരു ചമ്മലും കൂടാതെ എഴുനേറ്റ് നിന്ന് നിനക്ക് ശരി എന്നു തോന്നുന്നത് ഉറച്ചു പറഞ്ഞോളാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ ആകെ കുഴപ്പമായി. എല്ലാ കുട്ടികളുടെയും കയ്യിൽ ഉത്തരം എഴുതി തയാറാക്കിയ പേപ്പർ."വെയർ ഇസ് മൈ പേപ്പർ " ? അവൻ ചൂടായി. നിനക്ക് പേപ്പറൊന്നും വേണ്ട. നീ ശരിയന്നു തോന്നുന്നത് സംശയം കൂടാതെ ഉറച്ചങ്ങ്ട് പറഞ്ഞോ " അച്ഛൻ അവനെ സമാധാനിപ്പിച്ചു."ok. "അവനൊന്നു ചിരിച്ചു.ഈശ്വരാ എന്തൊക്കെയാണോ അവൻ പറയാൻ പോകുന്നത്. അച്ചൂന്ടൻഷൻ ആയി മുത്തശ്ശാ. അവൻ്റെ ഊഴം വന്നു. ബാക്കി കുട്ടികൾ പേപ്പർ നോക്കി തപ്പീം തടഞ്ഞും പറഞ്ഞപ്പോൾ അവൻ ഒരു കൂസലും കൂടാതെ അടിച്ചു വിട്ടു. ചില ഉ ത്തരം തെററായിരുന്നു. പക്ഷേ അവൻ അവൻ്റെ ആർജൂമെൻ്റിൽ ഉറച്ചു നിന്നു. ചിരിച്ചു കൊണ്ട് വാദിച്ചു നിന്നു.ജസ്ജ സി നും ഹരം കയറി. അവൻ്റെ തമാശു നിറഞ്ഞ ഉത്തരം കേൾക്കാൻ മറ്റു പലതും ചോദിച്ചു. എല്ലാത്തിനും അവൻ ഉടൻ മറുപടി കൊടുത്തു. ആകെ ഡിബേറ്റ് ലൈവായി. ജഡ്ജസ് ഇടയ്ക്കു ഇവൻ്റെ ഉത്തരം കേട്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് അവൻ തിരിച്ചു വന്ന് എൻ്റെ അടുത്തിരുന്നു."നീ എന്തു തെറ്റൊക്കെയാണടാ മണ്ടൂ സേവിളിച്ചു കൂവിയത് ""ഞാൻ എൻ്റെ അഭിപ്രായമാണ് പറഞ്ഞത്.അതിനു കിട്ടുന്ന മാർക്ക് മതി .തോറ്റാലും സങ്കടമില്ല" പോയിൻ്റ് കുറിച്ചു കൊടുക്കാത്ത ദേഷ്യം മുഴുവൻ എന്നിൽ തീർത്തു."നിനക്കൊരു സമ്മാനവും കിട്ടാൻ പോകുന്നില്ല.""നമുക്ക് കാണാം. റിസൽട്ട് വരട്ടെ. "അവൻ്റെ കോൺഫിഡൻസിൽ എനിക്ക് അൽഭുതം തോന്നി. ഒരാഴ്ച്ചകഴിണ്.റിസൽട്ട് പ്രഖ്യാപിച്ചത്.സത്യത്തിത്തിൽ ഞങ്ങൾ ഞട്ടിപ്പോയി പാച്ചുവിന് ഒന്നാം സ്ഥാനം!അവനെൻ്റെ നേരേ ഒന്നു നോക്കി. ഞാനവനെ കെട്ടിപ്പിടിച്ചു. "കൺഗ്രാഡ്സ്സ് പാച്ചൂ " അവൻ ചിരിച്ചു.

Wednesday, April 24, 2024

ഇക്കോഡക്ട്സ് - ഒരു വന്യ ജീവി ഇടനാഴി [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 11] വലിയ രണ്ടു വനങ്ങൾക്ക് നടുവിലൂടെ ആണ് ആ ആറുവരിപ്പാത .അതി മനോഹരമായ ആ പാതയിലൂടെ ഉള്ള ഡ്രൈവിഗ് ഒരനുഭവമാണ്. കുറച്ചെന്നപ്പോൾ രണ്ടു വശവും വലിയ വനം ആണന്നു മനസിലായത്. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. ഒരു വശത്തു നിന്ന് മറുവശത്തേ വനത്തിലേയ്ക്ക് പോകാൻ അവരവിടെ റോഡ് ക്രോസ് ചെയ്യണ്ടതില്ല. ഇവിടെനതർലൻ്റിൽ അവർ പ്രകൃതിക്കിണങ്ങിയ രീതിയിൽ മൈഗ്രേഷൻ ഇടനാഴികകൾ നിർമ്മിച്ചിട്ടുണ്ട്. രണ്ടു കാടുകളും തമ്മിൽ യോജിപ്പിക്കാൻ ഒരു വലിയ വീതി കൂടിയ മേൽപ്പാലം .ആ പാലത്തിൽ അവർ വലിയ കാടുകൾ പിടിപ്പിച്ച് അതിനിടയിലൂടെ അവർ കാനനപ്പാത ഒരുക്കിയിരിക്കുന്നു. അവയ്ക്കും നമുക്കും അപകടമില്ലാത്ത ഒരു വൈൽഡ് ലൈഫ് ക്രോ സിഗ് ബ്രിഡ്ജ്. നതർലൻ്റിൽ അറുപത്തി ആറോളം ഇതുപോലത്ത വന്യ ജീവി ക്രോസിഗ്പാലങ്ങൾ ഉണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം ഇവിടെയാണ്. നൂറ്റി അറുപതടി വീതിയിൽ രണ്ടായിരത്തി അറുനൂറടി നീളത്തിൽ .റെയിൽവേ., ബിസിനസ്സ് പാർക്ക്, സ്പോട്സ് കോബ്ലക്സ്, ഇവയ്ക്കൊക്കെ മുകളിലൂടെ ഒരു വ ന പാത. വർഷത്തിൽ അയ്യായിരത്തിൽ കൂടുതൽ മൃഗങ്ങൾ ഇവിടെ കൂടി ക്രോസ് ചെയ്യുന്നു.അവറോഡിലിറങ്ങി യുള്ള അപകടം പൂർണ്ണമായും ഒഴിവാക്കുന്നു. വന്യ ജീവി സംരക്ഷണവും വനവൽക്കരണവും നഗരവികസനവും ഇവർ സുഗമമാക്കുന്നു. നമുക്കും ഇതു പരീക്ഷിക്കാവുന്നതാണ് ആന മലയിൽ വാൽപ്പാറയിൽ ചെറിയ തോതിൽ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. വയനാട്ടിലും ഇടുക്കിയിലും ശബരിമലയിലും നമുക്കിതു പരീക്ഷിക്കാവുന്നതാണ്. വന്യമൃഗങ്ങൾ റോ ഡിലിറങ്ങി ഉണ്ടാകുന്ന അപകടങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കും ചില സ്ഥലങ്ങളിൽ തുരങ്ക പാതകളും കാണാം. പ്രകൃതിസംരക്ഷണത്തിൻ്റെ ബാലപാഠങ്ങൾ നമ്മൾ ഇവിടുന്ന് നതർലൻ്റിൽ നിന്നു തന്നെ പഠിക്കണം.

Sunday, April 21, 2024

നെതർലൻ്റിൽ നിന്ന് " ആടുജീവിതം" ( യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 9] ഇവിടത്തെ തീയേറ്ററുകൾകൾക്ക് ഒരാർ ഭാ Sവുമില്ല. സാധാരണ ഒരു ഷോപ്പ് പൊലെ ഒരു ഷോപ്പിഗ് മോളിൽ ഒരിടം. സത്യത്തിൽ കണ്ടു പിടിയ്ക്കാൻ വിഷമിച്ചു. "ആടുജീവിത"ത്തിൻ്റെ അവസാന ഷോ ആണ്. നാട്ടിൽ നിന്നേ മോഹിച്ചതാണ്. ശരാശരി കോമഡി സിനിമളുടെയും മസാല പ്പടങ്ങളുടേയും ഇടയിൽ നിന്ന് മലയാള മനസിനെ പിടിച്ചു നിർത്തിയ ഒരു സിനിമ."ഭ്രമ യുഗം" അതിനു തുടക്കം കുറിച്ചിരുന്നു ബന്യാമിൻ്റെ ആടുജീവിതം പല തവണ വായിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പലതവണ പോയിട്ടുള്ളതുകൊണ്ടാവാം ആ സിനിമയുടെ പരിസ്സരം എന്നെ കൂടുതൽ ആകർഷിച്ചത്. മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു സിനിമ. സാങ്കേത്തികവിൽ ഒന്നാം ന്തരം. കാശു കൊടുത്ത് കരയാൻ താൽപ്പര്യമില്ലന്നു പറഞ്ഞവരും സിനിമ കണ്ടു.പ്രത്യു രാജ് എന്ന അതുല്ല്യ നടൻ്റെ അർപ്പണ മനോഭാവം, സംവിധായകൻ്റെ നിശ്ചയദാർഢ്യം, മനോഹരമായ പശ്ചാത്തല സംഗീതം എല്ലാം ഒന്നിനൊന്നു മെച്ചം.പിന്നെ ആ സിനിമയ്ക്കു വേണ്ടി എല്ലാവരും കൂടി എടുത്ത അദ്ധ്വാനം, ത്യാഗം എല്ലാം അവരെ ഈ സിനിമയുടെ പരിപൂർണതയ്ക്ക് അവരെസജ്ഞമാക്കി എന്നെ നിയ്ക്കു തോന്നി. ഇതൊരു മാറ്റമാകട്ടെ. എല്ലാവരും ഒന്നു മാറിച്ചി ന്തിക്കട്ടെ. ഇവിടെയും ഈ സിനിമയുടെ അവസാന ഷോക്ക് പോലും ഇത്ര അധികം ആളുകളെ ആകർഷിക്കാൻ കഴിഞ്ഞതിൽ മലയാളികൾക്ക് അഭിമാനിയ്ക്കാം. അഹങ്കരിക്കാം

Friday, April 19, 2024

സ്ക്കേ വെനിങ്കൻ ബീച്ച് അനുപമം [ യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ - 8] അതി മനോഹരമായ ബീച്ച്. ഏതാണ്ട് പതിനൊന്ന് കിലോമീറ്റർ നീളത്തിൽ. അതെങ്ങിനെ പ്രൊഫഷണൽ ആയി പരിപാലിക്കാം. എങ്ങിനെ ഒരു വ്യാപാര സമുച്ചയം അവിടെ പരീക്ഷിക്കാം, ഒരു വിനോദോപാധി ആയി എങ്ങിനെ അതിനേ രൂപാന്തി രപ്പെടുത്താം. സ്വന്തം സാങ്കേതിക വിദ്യകൊണ്ട് എങ്ങിനെ കടലാക്രമണത്തെ ചെറുക്കാം.ഇതിനൊക്കെ ഒറ്റ ഉത്തരമേയുള്ളു. നെതർലൻ്റിലെ സ്ക്കേ വനിങ്കൻ ബീച്ച്.. മനോഹരമായ ബീച്ചിൻ്റെ കരയിൽ മുഴുവൻ ബീച്ച് റിസോർട്ടും,സ്റ്റാർ ഹോട്ടലുകളും, കളിസ്ഥലങ്ങളും മറ്റു വിനോദോപാധികളും. ആ ബീച്ചിൽ ഒരു ഭീമാകാരമായ മുഖകണ്ണാടി ഉറപ്പിച്ചിട്ടുണ്ട്. ആ ബീച്ചും അവരുടെ സംസ്കാരവും അവരുടെ മിത്തുകളും അവരുടെ കാഴ്ച്ചപ്പാടിൽ കാണണം എന്ന പ്രതീകാത്മകമായ ഒരു സന്ദേശം. ആ ബീച്ചിനു നടുവിൽ നിന്ന് സമുദ്രത്തിനെ കീറി മുറിച്ചു കൊണ്ട് ഏതാണ്ട് അരക്കിലോ മീറ്റർ നീളത്തിൽ രണ്ടു നിലയിൽ ഒരു വ്യാപാര സമുച്ചയം തന്നെ പണിതിരിക്കുന്നു. അതിൻ്റെ വശങ്ങളിൽ മുഴുവൻ ഗ്ലാസ് ആണ്. സമുദ്രത്തിനു നടുവിൽ കടലുമായി സംവദിച്ച് നമുക്ക് ആഹാരം കഴിക്കാം, ബിയറടിച്ച് 'സ്ക്കോച്ച് നുകർന്ന് ഉല്ലസിക്കാം: അതിൻ്റെ അങ്ങേത്തലക്കൽ ഒരു വലിയ ഒബസർവേഷൻ Sവർ ഉണ്ട്. വൃത്തത്തിൽ അനേകംപടികൾ കയറിമുകളിലെത്താം. അവിടെ എത്തിയാലുള്ള കാഴ്ച്ച അവർണ്ണനീയമാണ്.കപ്പലിൻ്റെ പായ്മരത്തിനു് മുകളിൽ ഇരുന്നു കടൽ കാണുന്ന ഒരു പ്രതീതി. അവിടുന്നിറങ്ങിയാൽ ലണ്ടൻ ഐ യെ വെല്ലുന്ന ഒരു വീൽ ഉണ്ട്. ഭൂമിയുടെ ഒരോ ഉയരത്തിലും ഇരുന്ന് വരുണ ദേവനെ നമുക്ക്നമസ്ക്കരിയ്ക്കാം സൂര്യൻ, സമുദ്രം, ഭക്ഷണം, വിനോദം ഇവ സമജ്ഞസമായി ഇവിടെ കൂട്ടി ഇണക്കിയിരിക്കുന്നു. രാത്രി തുടങ്ങിയാൽ വേറൊരു മുഖമാണ് ഈ ബീച്ചിന്. ഇതുവരെക്കണ്ടതൊന്നുമാല്ല പിന്നെ ഒരു മാദക സൗന്ദര്യമാണ്. നൃത്തം, സംഗീതം, കാബറേ, നാടകം വേണമെങ്കിൽ എല്ലാം മദ്യലഹരിയിൽ അത് പുലർച്ചയോളം നീളുന്ന ദിവസങ്ങൾ ഉണ്ട്.ഒരേ സ്ഥലത്ത് ഏഴു ഭൂഘണ്ഡത്തിലേയും ആഹാരം നമുക്ക് രുചിക്കാം. ഇവിടെ നല്ല ഒരു മ്യൂസിയവും അക്വെറിയവും നമുക്ക് കാണാം.മണൽപ്പുറത്ത് ലോഹ നിർമ്മിതമായ അനേകം രൂപങ്ങൾ കാണാം. എല്ലാം കടലുമായി ബന്ധപ്പെട്ടത്.ശക്തമായ തണുന്ന കാറ്റും നുനുത്ത മഴയും ആസ്വദിക്കാനുള്ള മാനസികാവസ്ഥ നിങ്ങൾ നേടിയാൽ ഇവിടം സ്വർഗ്ഗമാണ്. എല്ലാ വിഷമങ്ങളും കടലമ്മക്ക് സമർപ്പിച്ച് ആശ്വസിക്കാവുന്ന ഒരേ ഒരു സ്ഥലം

Wednesday, April 17, 2024

സെഹെവെനിഗ‌ൻ തുറമുഖം [ യൂറോപ്പിൻ്റെ ഹൃദയതാളങ്ങളിലൂടെ - 6] വളരെ പുരാതനമായ ഒരു പോർട്ട്.സെഹെവെ നിഗൺപോർട്ട്.പണ്ട് മീൻപിടുത്ത ബോട്ടുകൾ വന്നിരുന്ന ചെറിയ ഒരു പോർട്ട്. അന്ന് ചരക്കുനീക്കത്തിലൂടെ ഹേഗിൻ്റെ സമ്പത് വ്യവസ്ഥയേ ഏറെ സഹായിച്ചിരുന്ന ഒരു സ്ഥാപനം.. ബോട്ടുകളുടെയും ചെറു കപ്പലുകളുടേയും അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് ഇവിടെയാണ്. നല്ല ആഴമുള്ള സമുദ്രത്തിൻ്റെ സാമിപ്യം വലിയ കപ്പലുകൾ പൊലും ഇവിടെ പ്രവേശിക്കാൻ സാധിച്ചിരുന്നു. ഇന്ന് ചരക്കൂ കപ്പലുകളും ആഢംബര നൗകകളും ഇവിടെ എത്തുന്നു. ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും ടൂറിസ്റ്റുകൾ അങ്ങിനെ ഇവിടെ എത്തിത്തുടങ്ങി. ധാരാളം സ്റ്റാർ ഹോട്ടലുകളും ആഢംബര സൗധങ്ങളും മററു വ്യാപാര സ്ഥാപനങ്ങൾകൊണ്ടും സമ്പന്നമാണിവിടം. ലോകത്തുള്ള എല്ലാ ത്തുറമുഖങ്ങൾക്കും ഒരേ മുഖമാണ് എന്നു തോന്നിയിട്ടുണ്ട്. പക്ഷേ എങ്ങും കാണാത്ത ഒരു വൃത്തിയും വെടിപ്പും നമുക്കിവിടെ കാണാം. അത് ഹേഗിൻ്റെ മാത്രംപ്രത്യേക തയാണ്. കാഴ്ച്ചയിലും സത്തയിലും, മുക്കുവരുടെ വിശ്വാസത്തിലും മിത്തുകളിലും എല്ലാം ഒരു ഏകീകൃത ഭാവമാണ്. കാഴ്ച്ചകൾ കണ്ട് എത്ര നേരമിരുന്നാലുംമടുപ്പു തോന്നാത്ത ഒരു തുറമുഖം. മിക്കവാറും നടക്കാനിറങ്ങുന്നത് അങ്ങോട്ടാണ്. അവിടുന്ന് ബീച്ചിലെത്തി വീട്ടിലേയ്ക്ക് തിരിച്ചുപോരും'

Tuesday, April 16, 2024

നതർലൻ്റിലെ കാറ്റും മഴയും [ യൂറോപ്പിൻ്റെ ഹൃദയ നാളങ്ങളിലൂടെ - 5] കാറ്റിന് അറുപത്താറ് കിലോമീറ്റർ സ്പീഡ്. ഹേ ഗിലെ കാലാവസ്ഥാ പ്രവചനമാണ്. ഇവിടുത്തെ കാറ്റും മഴയും ഉടനേ മഴ മാറി വെയിൽ വരുന്നതും ഒരു പ്രതിഭാസമാണ്. മോൻ്റെ വീടിനടുത്ത് ഒരൊന്നാന്തരം ബീച്ചുണ്ട്. കാററ് ഏറ്റവും ആദ്യം വീശുന്നതവിടെയാണ്. ഇതൊന്നനുഭവിയ്ക്കണം. വിലക്ക് വകവയ്ക്കാതെ ഇറങ്ങി ബീച്ച് ലക്ഷ്യമാക്കി നടന്നു. . 'സോക്സും ഷൂസും കോട്ടും തലയും ചെവിയും കവർ ചെയ്യുന്ന തൊപ്പിയും പിന്നെ മൂക്കും വായും മൂടാനുള്ള പ്രത്യേകമാസ്ക്കും കണ്ണാടിയും പിന്നെ ഗ്ലൗസും. ഒരു ബഹിരാകാശ സഞ്ചാരിയുടെ കൂട്ട് മോനെന്നെ ഒരുക്കി. എനിക്കുള്ളിൽ ചിരി വന്നു. നാട്ടിൽ ഇതിലും വലിയ മഴയും കാറ്റും നമ്മൾ എത്ര കണ്ടിരിക്കുന്നു.! പുറത്തിറങ്ങി ബീച്ചിനടുത്തെത്തിയപ്പോൾ കാലാവസ്ഥാ പ്രവചനം കൃത്യം .: കാറ്റ് ആഞ്ഞുവീശിത്തുടങ്ങി.കൂടെ ഒരു പ്രത്യേക തരം മഴ .ഡ്രസിലിഗ്. ഭൂമിക്ക് പാരലലായിട്ടാണ് മഴ പെയ്യുന്നതെന്നു തോന്നി. അത്ര ശക്തമാണ് കാറ്റ്: മഴ വെള്ളത്തിനൊപ്പം വളെരെച്ചെറിയമഞ്ഞുകട്ടകളും ഉണ്ടന്നു തോന്നി. മണൽ വാരി എറിയുന്നതു പോലെ. ഇത്രയും സന്നാഹം ഉണ്ടായിട്ടും പിടിച്ചു നിൽക്കാൻ പറ്റണില്ല. ഒരടി മുന്നോട്ടും പുറകോട്ടും വയ്ക്കാൻ ധൈര്യമില്ല. അടുത്തുള്ള ഒരു മതിലിനോട് ചേർന്ന ഒരു തൂണിൽ പിടിച്ചു നിന്നു. ഇന്ദ്രൻ്റെയും വായു ഭഗവാൻ്റെയും കോപത്തിൽ നിന്ന് രക്ഷിക്കാൻ ഒരവതാരവുമെത്തിയില്ല. അതിനിടെ അടുത്ത കടക്കാരൻ്റെ പുറത്ത് പ്രദർശിപ്പിച്ചിരുന്ന സാധനങ്ങൾ പറന്നു പോകുന്നത് നിസഹായനായി നോക്കി നിൽക്കണ്ടി വന്നു. മോനെ ഒന്നു ഫോൺ വിളിക്കാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാനൊ ഡയൽ ചെയ്യാനോ പറ്റണില്ല. നമ്മൾ മഴ വരുമ്പോൾ മഴയേയും വെയിലു വരുമ്പോൾ വെയിലിനേയും കുറ്റം പറഞ്ഞു കൊണ്ടിരിക്കും. എന്നാൽ നതർലൻ്റിൽ ആരും കാലാവസ്ഥയെ പഴിക്കില്ല. അതവർ ബഹുമാനത്തോടെ സ്വീകരിക്കും. പക്ഷേ പെട്ടന്ന് മഴ മാറി. കാറ്റ് നിലച്ചു.നല്ല വെയിൽ പരന്നു. റിമോട്ട് കൺട്രോളിൽ പോസ് ചെയ്തപ്പോലെ നഗരം ഇതിനകം നിശ്ചലമായിരുന്നു. വളരെ പെട്ടന്ന് എല്ലാം പഴയപോലെ ആയി. ഇവിടുത്തെ ആൾക്കാർക്ക് ഇത് പതിവാണ്. അവർക്ക് ഒരു പിരിമുറുക്കവും കണ്ടില്ല. ഇതൊക്കെ ഇവരുടെ ജീവിതത്തിൻ്റെ ഭാഗം .

Monday, April 15, 2024

പീസ് പാലസിലെ ലോക കോടതി [ യൂറോപ്പിൻ്റെ ഹൃദയതാളങ്ങളിലൂടെ - 4] ഹേഗിലെ ലോക കോടതി സന്ദർശിക്കുക ഒരാഗ്രഹമായിരുന്നു.വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞാണ തിന് അനുവാദം' രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് തീർപ്പുകൽപ്പിച്ചിരുന്നതു് ഈ പാലസിലാണ്. അതിനുള്ളിലാണ് അന്തർദേശീയ നീതിന്യായക്കോടതി. 15 ജഡ്ജിമാരുടെ പാനലാണ് അവിടെ തീരുമാനം എടുക്കുക. ഈ വർഷം 125-ാം വാർഷികം ആഘോഷിക്കാനായി ഈ കൊട്ടാരം ഒരുങ്ങിക്കഴിഞ്ഞു.. ദൂരെ നിന്നു തന്നെ വലിയ രണ്ടു മണി ഗോപുരങ്ങൾ അടങ്ങിയ ആ മനോഹരമായ കൊട്ടാരം നമുക്ക് ദൃശ്യമാകും.നിയോ - നവോഥാന ശൈലിയിൽ നിർമ്മിച്ച ഈ കെട്ടിട സമുച്ചയം ലോകസമാധാനത്തിനായി സമർപ്പിച്ചിട്ട് 125 വർഷമായി. രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങൾ ഇവിടെ ഒത്തുതീർപ്പാക്കുന്നു. തർക്ക വിഷയങ്ങൾക്ക് ഇവിടെ പരിഹാരം കാണുന്നു. ലോകരാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് ഇവിടന്നു നല്ല നിർദ്ദേശങ്ങൾ കിട്ടുന്നു. അതി ബ്രഹത്തായ ഒരു ലൈബ്രറിയും ഈ സമുച്ചയത്തിൻ്റെ ഭാഗമാണ്. അവിടുത്തെ ഗാർഡൻ ടൂർ ആണ് എന്നെ ഏറെ ആകർഷിച്ചത്. അതിനു മുൻവശം നല്ല ഒരാരാമം രൂപകൽപ്പന ചെയ്തിരിക്കുന്നു. ബാക്കിയുള്ള ബ്രഹത്തായ സ്ഥലം മുഴുവൻഒരു വനമായി അവർ രൂപപ്പെടുത്തിയിരിക്കുന്നു. ധാരാളം അപൂർവ വൃക്ഷങ്ങളും, പൊയ്കകളും ചെറിയ അരുവികളും അവിടെക്കാണാം. ഇതിനു പുറത്ത് വലത്ത് വശത്ത് ഒരു കിടാവിളക്ക് കാണാം. അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നു കൊണ്ടു വന്ന അഗ്നി ഉപയോഗിച്ചാണ് ആ സമാധാന ജ്വാല ഉണ്ടാക്കിയിരിക്കുന്നത്. "വേൾഡ് പീസ് ഫ്ലെയിം " പക്ഷേ പ്രധാനരാജ്യങ്ങളുടേയും വീറ്റോ പവ്വർ ഇതിൻ്റെ സുഗമമായ നടത്തിപ്പിക്ക് പല പ്പഴും തടസമാകാറുണ്ട്.

Sunday, April 14, 2024

ടുലിപ് ഗാർഡൻ - ലോകത്തിൻ്റെ ഏഴഴകുള്ള പൂക്കൂട [ യൂറോപ്പിൻ്റെ ഹൃദയ നാളങ്ങളിലൂടെ - 3] ആസ്റ്റർഡാമിലേയ്ക്കുള്ള വിമാനയാത്രയിൽത്തന്നെ യൂറോപ്പിൻ്റെ ഈ പൂങ്കാവനം ശ്രദ്ധിച്ചിരുന്നു. വിഷു ഈ പൂക്കളുടെ നടുവിൽത്തന്നെയാകാം. അങ്ങിനെയാണ് ടുളിപ്പ് ഗാർഡനിൽ എത്തിയത്. നെതർലൻ്റിൻ്റെ സൗന്ദര്യത്തിൻ്റെ പ്രധാന കാരണo നാനാ വർണ്ണങ്ങളുള്ള ഇങ്ങിനെയുള്ള മനോഹര ആരാമങ്ങളാണ് അന്യൻ സിനിമയിലും, അമിതാബച്ചൻ്റെ സിൽസിലയിലും പണ്ട് നമ്മൾ ഇത് കണ്ടിട്ടുണ്ട്.'പക്ഷേ അതു നേരിൽ കാണുമ്പോൾ അതിലൊക്കെ എത്രയോ വലിയ കാഴ്ച്ചാനു ഭവമാണിതെന്നു് ബോദ്ധ്യപ്പെടുന്നത്. രാജ്യത്തിന് മനോഹാരിത മാത്രമല്ല ഒരു വലിയ വരുമാനമാർഗ്ഗവും ആണിത്.ആകെ വരുമാനത്തിൻ്റെ എമ്പത്തി ഒന്നു ശതമാനത്തോളമാണ് ഈ പൂക്കളിൽ നിന്നുള്ള വരുമാനം. ഒരു ദിവസം ഏതാണ്ട് നാൽപ്പത്തി അഞ്ച് മില്യൻ പൂക്കളാണ് ഇവിടുന്ന് കയറ്റി അയക്കുന്നതു്: ഇതിൻ്റെേ ലേലം രസകരമാണ് ആയിരക്കണക്കിന് ട്രക്കുകൾ ഈ പൂക്കളുമായി കടന്നു പോകുമ്പോൾ ത്തന്നെ അതിൻ്റെ ലേലം നടക്കുന്നു. ഈ ഏക ബീജച്ചെടി നൂറ്റി അമ്പത് തരം ഉണ്ട്: ഏക്കർ കണക്കിന് സ്ഥലത്ത് പല നിറത്തിലുള്ള ടുലിപ്പ് ക്രമമായി കൃഷി ചെയ്തിരിക്കുന്നത് തന്നെ ഒരു കാഴ്ച്ചാനുഭവമാണ്. അതിൻ്റെ മനോഹാരിത പറഞ്ഞു മനസിലാക്കാൻ എൻ്റെ അക്ഷര സമ്പത്ത് തികയാതെ വരും. എൻ്റെ ക്യാമറ അപര്യാപ്തമാകും.ഇവിടെ ഇപ്പോൾ ടുലിപ്പ് സീസണാണ്. വർണ്ണങ്ങളുടെ ഉത്സവം.ഗവന്മേൻ്റിനൊപ്പം സ്വകാര്യ വ്യക്തികളും സ്താപനങ്ങളും ഈ കൃഷിയാലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. അവിടെ ടുലിപ്പ് പിക്കിഗ് ഗാർഡനിൽക്കയറി നമുക്ക് ആവശ്യമുള്ളത് പറിയ്ക്കാം. അതിന് അവർ വിലയിട്ട് കൂടയിൽ ആക്കി നമുക്ക് തരുന്നു. നമുക്കിത്തവണ വിഷു ഇല്ല. പക്ഷേ ഈ വർണ്ണ പ്രപഞ്ചത്തിൽ പുഷ്പ്പാർച്ചനയുമായി ഞങ്ങൾവിഷു ഗംഭീരമാക്കി

Friday, April 12, 2024

നാൽപ്പത് ഡിഗ്രിയിൽ നിന്ന് നാലു ഡിഗ്രിയിലേയ്ക്ക്: [ യൂറോപ്പിൻ്റെ ഹൃദയതാളങ്ങളിലൂടെ - 1 ] നാട്ടിൽ നിന്ന് നെതർലൻ്റിലെ ഹേഗിലേയ്ക്ക് പോരാൻ തീരുമാനിച്ചപ്പോൾ നാട്ടിൽ ചൂട് നാൽപ്പത് ഡിഗ്രി. ഇവിടെ നാലു ഡിഗ്രി. എത്തിഹാദിൽ അബുദാബി ഇറങ്ങി ഹെഗിലെക്കു്. പഞ്ഞിക്കെട്ടിനിടയിലൂടെ ഊളിയിട്ട് ഒരു ഭീമാകാരനായ പക്ഷി യേപ്പോലെയുള്ള വിമാനയാത്രയിൽ വിൻ്റൊ സീറ്റ് തന്നെ കിട്ടി. നെതർലൻ്റിനു മുകളിൽ എത്തിയപ്പോൾ ആകാശം തെളിഞ്ഞു. കാലാവസ്ഥ കനിഞ്ഞു. നല്ല സ്പടിക കണ്ണാടിയിലെന്ന പോലെ നെതർലൻ്റിൻ്റെഹരിത മനോഹര ഭൂപ്രദേശം ദൃശ്യമായിത്തുടങ്ങി. ധാരാളം കാറ്റാടി യന്ത്രങ്ങൾ. ധാരാളം പച്ചപ്പ്.തുലിപ്പ് പുഷ്പ്പങ്ങളുടെ മനോഹാരിത .എല്ലാം മനം മയക്കുന്നതായിരുന്നു. കരഭൂമിയുടെ നാലിൽ ഒന്നു ഭാഗവും സമുദ്രനിരപ്പിൽ നിന്നും താഴെയാണ്.കടലാക്രമണം നിയന്ത്രിക്കാൻ ഡൈക്കുകൾ എന്ന അവർ രൂപകൽപ്പന ചെയ്ത പദ്ധതി ഇന്ന് ലോകത്തിന് മാതൃകയാണ്. വരുണ ദേവനെ മാത്രമല്ല വായൂ ഭഗവാനേയും തങ്ങളുടെ വരുതിയിലാക്കി. ധാരാളം കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് അവർ വൈദ്യുതി ഉൽപ്പാദിപ്പിച്ചു. വല്ലപ്പഴും പ്രത്യക്ഷപ്പെടുന്ന സൂര്യഭഗവാനേയും അവർ വെറുതേ വിട്ടില്ല. സോളാർ എനർജിയും ഈ പരിമതിയിൽ നിന്നു കൊണ്ട് തന്നെ രാജ്യത്തിന് പ്രയോജനപ്പെടുത്തി. ഇവിടെ വിമാനമിറങ്ങിയപ്പോൾ വരുണിൻ്റെ കൂട്ടുകാർ കാത്തു നിൽപ്പുണ്ടായിരുന്നു.ഉണ്ണിക്കും സുമിത്തും. ഞാൻ അവരേക്കണ്ടിട്ടില്ല. പക്ഷേ ഹൃദയത്തിൻ്റെ ഭാഷയിൽ സവദിക്കുന്ന അവരുടെ ശബ്ദം എനിക്ക് പരിചിതമായിരുന്നു. അവൻ്റെ ഏറ്റവും വലിയ സംമ്പാദ്യം ഈ സുഹൃത്തുക്കൾ ആയിരുന്നു എന്നു തോന്നിയിട്ടുണ്ട്. അവരുടെ വീട്ടിൽ കൊണ്ടു പൊയി വിഭവ സമൃദ്ധമായ സദ്യയും തന്നാണ് വീട്ടൽ എത്തിച്ചത്. വീടെല്ലാം അടിച്ച് വൃത്തിയാക്കി ഇട്ടുന്നു. അവനു വേണ്ടി നിസാര കാര്യങ്ങൾ വരെ ശ്രദ്ധിക്കുന്ന അവരുടെ ആത്മ്മാർ സതയിൽ ആദരവ് തോന്നി. ഇനി മൂന്നു മാസം നതർലൻ്റിൽ. ശരീരത്തിൻ്റെയും മനസ്സിൻ്റെയും ഉഷ്മാവ് നിയന്ത്രിക്കുന്ന ഒരു ദേവഭൂമിയായി ഇവിടം അനുഭവപ്പെട്ടു.

Thursday, April 11, 2024

അക്ഷര ചികിത്സ " ജീവിതത്തിൽ ദുരന്തങ്ങൾ വരുമ്പോൾ അതിൻ്റെ പിരിമുറുക്കത്തിൽ നിന്ന് രക്ഷപെടാൻ നമ്പൂതിരി സറ്റയർ എഴുതൂ." എൻ്റെ ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ എൻ്റെ പ്രിയപ്പെട്ട ഒരദ്ധ്യാപകൻ ഉപദേശിച്ചതാണ്. ആദ്യം വിഷമം തോന്നി. നടക്കാത്ത കാര്യം. പക്ഷേ വളരെ കഷ്ട്ടപ്പെട്ട് ഞാനതു ശീലിച്ചു: എന്നെ വായിയ്ക്കാനും എഴുതാനും പഠിപ്പിച്ച എൻ്റെ പ്രിയപ്പെട്ട ശിവരാമപിള്ള സാറിൻ്റെ ഉപദേശമായിരുന്നു അത്. ഇന്ന് ഞാൻ ഒരിയ്ക്കൽ കൂടി സാറിനോട് നന്ദി പറയുന്നു. ജീവിതത്തിലെ വലിയ ദുരന്തങ്ങൾ എല്ലാ ഞാനങ്ങിനെ എഴുത്തിലൂടെ തരണം ചെയ്തിരുന്നു.. പക്ഷേ ഇന്ന് ഞാൻ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ദുരന്തമുഖത്താണ്. എൻ്റെ പ്രിയപ്പെട്ട ഗുരുഭൂതനെ മനസിൽ ധ്യാനിച്ച് ആ ഗുരു വചനം പ്രാവർത്തികമാക്കാൻ ശ്രമിക്കട്ടെ. അക്ഷരങ്ങൾ അങ്കലാപ്പോടെ കോർത്തിണക്കമ്പോൾ ദുഃഖത്തിൻ്റെ ഒരു നിഴൽ പോലും വരാതെ പൂർത്തിയാക്കുന്നത് ശ്രമകരമാണ്. ശ്രമിച്ചു നോക്കട്ടെ.....