Monday, April 15, 2024

പീസ് പാലസിലെ ലോക കോടതി [ യൂറോപ്പിൻ്റെ ഹൃദയതാളങ്ങളിലൂടെ - 4] ഹേഗിലെ ലോക കോടതി സന്ദർശിക്കുക ഒരാഗ്രഹമായിരുന്നു.വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞാണ തിന് അനുവാദം' രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് തീർപ്പുകൽപ്പിച്ചിരുന്നതു് ഈ പാലസിലാണ്. അതിനുള്ളിലാണ് അന്തർദേശീയ നീതിന്യായക്കോടതി. 15 ജഡ്ജിമാരുടെ പാനലാണ് അവിടെ തീരുമാനം എടുക്കുക. ഈ വർഷം 125-ാം വാർഷികം ആഘോഷിക്കാനായി ഈ കൊട്ടാരം ഒരുങ്ങിക്കഴിഞ്ഞു.. ദൂരെ നിന്നു തന്നെ വലിയ രണ്ടു മണി ഗോപുരങ്ങൾ അടങ്ങിയ ആ മനോഹരമായ കൊട്ടാരം നമുക്ക് ദൃശ്യമാകും.നിയോ - നവോഥാന ശൈലിയിൽ നിർമ്മിച്ച ഈ കെട്ടിട സമുച്ചയം ലോകസമാധാനത്തിനായി സമർപ്പിച്ചിട്ട് 125 വർഷമായി. രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങൾ ഇവിടെ ഒത്തുതീർപ്പാക്കുന്നു. തർക്ക വിഷയങ്ങൾക്ക് ഇവിടെ പരിഹാരം കാണുന്നു. ലോകരാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് ഇവിടന്നു നല്ല നിർദ്ദേശങ്ങൾ കിട്ടുന്നു. അതി ബ്രഹത്തായ ഒരു ലൈബ്രറിയും ഈ സമുച്ചയത്തിൻ്റെ ഭാഗമാണ്. അവിടുത്തെ ഗാർഡൻ ടൂർ ആണ് എന്നെ ഏറെ ആകർഷിച്ചത്. അതിനു മുൻവശം നല്ല ഒരാരാമം രൂപകൽപ്പന ചെയ്തിരിക്കുന്നു. ബാക്കിയുള്ള ബ്രഹത്തായ സ്ഥലം മുഴുവൻഒരു വനമായി അവർ രൂപപ്പെടുത്തിയിരിക്കുന്നു. ധാരാളം അപൂർവ വൃക്ഷങ്ങളും, പൊയ്കകളും ചെറിയ അരുവികളും അവിടെക്കാണാം. ഇതിനു പുറത്ത് വലത്ത് വശത്ത് ഒരു കിടാവിളക്ക് കാണാം. അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നു കൊണ്ടു വന്ന അഗ്നി ഉപയോഗിച്ചാണ് ആ സമാധാന ജ്വാല ഉണ്ടാക്കിയിരിക്കുന്നത്. "വേൾഡ് പീസ് ഫ്ലെയിം " പക്ഷേ പ്രധാനരാജ്യങ്ങളുടേയും വീറ്റോ പവ്വർ ഇതിൻ്റെ സുഗമമായ നടത്തിപ്പിക്ക് പല പ്പഴും തടസമാകാറുണ്ട്.

No comments:

Post a Comment