Sunday, April 14, 2024
ടുലിപ് ഗാർഡൻ - ലോകത്തിൻ്റെ ഏഴഴകുള്ള പൂക്കൂട [ യൂറോപ്പിൻ്റെ ഹൃദയ നാളങ്ങളിലൂടെ - 3] ആസ്റ്റർഡാമിലേയ്ക്കുള്ള വിമാനയാത്രയിൽത്തന്നെ യൂറോപ്പിൻ്റെ ഈ പൂങ്കാവനം ശ്രദ്ധിച്ചിരുന്നു. വിഷു ഈ പൂക്കളുടെ നടുവിൽത്തന്നെയാകാം. അങ്ങിനെയാണ് ടുളിപ്പ് ഗാർഡനിൽ എത്തിയത്. നെതർലൻ്റിൻ്റെ സൗന്ദര്യത്തിൻ്റെ പ്രധാന കാരണo നാനാ വർണ്ണങ്ങളുള്ള ഇങ്ങിനെയുള്ള മനോഹര ആരാമങ്ങളാണ് അന്യൻ സിനിമയിലും, അമിതാബച്ചൻ്റെ സിൽസിലയിലും പണ്ട് നമ്മൾ ഇത് കണ്ടിട്ടുണ്ട്.'പക്ഷേ അതു നേരിൽ കാണുമ്പോൾ അതിലൊക്കെ എത്രയോ വലിയ കാഴ്ച്ചാനു ഭവമാണിതെന്നു് ബോദ്ധ്യപ്പെടുന്നത്. രാജ്യത്തിന് മനോഹാരിത മാത്രമല്ല ഒരു വലിയ വരുമാനമാർഗ്ഗവും ആണിത്.ആകെ വരുമാനത്തിൻ്റെ എമ്പത്തി ഒന്നു ശതമാനത്തോളമാണ് ഈ പൂക്കളിൽ നിന്നുള്ള വരുമാനം. ഒരു ദിവസം ഏതാണ്ട് നാൽപ്പത്തി അഞ്ച് മില്യൻ പൂക്കളാണ് ഇവിടുന്ന് കയറ്റി അയക്കുന്നതു്: ഇതിൻ്റെേ ലേലം രസകരമാണ് ആയിരക്കണക്കിന് ട്രക്കുകൾ ഈ പൂക്കളുമായി കടന്നു പോകുമ്പോൾ ത്തന്നെ അതിൻ്റെ ലേലം നടക്കുന്നു. ഈ ഏക ബീജച്ചെടി നൂറ്റി അമ്പത് തരം ഉണ്ട്: ഏക്കർ കണക്കിന് സ്ഥലത്ത് പല നിറത്തിലുള്ള ടുലിപ്പ് ക്രമമായി കൃഷി ചെയ്തിരിക്കുന്നത് തന്നെ ഒരു കാഴ്ച്ചാനുഭവമാണ്. അതിൻ്റെ മനോഹാരിത പറഞ്ഞു മനസിലാക്കാൻ എൻ്റെ അക്ഷര സമ്പത്ത് തികയാതെ വരും. എൻ്റെ ക്യാമറ അപര്യാപ്തമാകും.ഇവിടെ ഇപ്പോൾ ടുലിപ്പ് സീസണാണ്. വർണ്ണങ്ങളുടെ ഉത്സവം.ഗവന്മേൻ്റിനൊപ്പം സ്വകാര്യ വ്യക്തികളും സ്താപനങ്ങളും ഈ കൃഷിയാലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. അവിടെ ടുലിപ്പ് പിക്കിഗ് ഗാർഡനിൽക്കയറി നമുക്ക് ആവശ്യമുള്ളത് പറിയ്ക്കാം. അതിന് അവർ വിലയിട്ട് കൂടയിൽ ആക്കി നമുക്ക് തരുന്നു. നമുക്കിത്തവണ വിഷു ഇല്ല. പക്ഷേ ഈ വർണ്ണ പ്രപഞ്ചത്തിൽ പുഷ്പ്പാർച്ചനയുമായി ഞങ്ങൾവിഷു ഗംഭീരമാക്കി
Subscribe to:
Post Comments (Atom)
No comments:
Post a Comment