Thursday, April 25, 2024

പാച്ചൂൻ്റെ ഡിബേറ്റ് [അച്ചു ഡയറി-517] മുത്തശ്ശാ പാച്ചൂന് ഒരു മത്സരമുണ്ടായിരുന്നു. ഇവിടുത്തെ ഒരു വലിയ പ്രവാസി ഗ്രൂപ്പ് നടത്തുന്നത്. ഒരു സ്ക്വിസ് .അല്ലങ്കിൽ ഒരു ഡിബേറ്റ്. സബ്ജറ്റ് നേരത്തേ തരും: പാനലിലുള്ള വരുമായാണ് ഡിബേററ്. മറ്റുരക്ഷ കർത്താക്കൾ ദിവസങ്ങളായി ഇരുന്ന് പഠിപ്പിച്ച് കടലാസിൽ പോയിൻ്റ്സ് കുറിച്ചു കൊടുത്താണ് കൊണ്ടുവന്നത്.പാച്ചുവിന് സബ് ജറ്റ് മനസിലാക്കിക്കൊടുത്തു.എന്നിട്ട് ഒരു ചമ്മലും കൂടാതെ എഴുനേറ്റ് നിന്ന് നിനക്ക് ശരി എന്നു തോന്നുന്നത് ഉറച്ചു പറഞ്ഞോളാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ ആകെ കുഴപ്പമായി. എല്ലാ കുട്ടികളുടെയും കയ്യിൽ ഉത്തരം എഴുതി തയാറാക്കിയ പേപ്പർ."വെയർ ഇസ് മൈ പേപ്പർ " ? അവൻ ചൂടായി. നിനക്ക് പേപ്പറൊന്നും വേണ്ട. നീ ശരിയന്നു തോന്നുന്നത് സംശയം കൂടാതെ ഉറച്ചങ്ങ്ട് പറഞ്ഞോ " അച്ഛൻ അവനെ സമാധാനിപ്പിച്ചു."ok. "അവനൊന്നു ചിരിച്ചു.ഈശ്വരാ എന്തൊക്കെയാണോ അവൻ പറയാൻ പോകുന്നത്. അച്ചൂന്ടൻഷൻ ആയി മുത്തശ്ശാ. അവൻ്റെ ഊഴം വന്നു. ബാക്കി കുട്ടികൾ പേപ്പർ നോക്കി തപ്പീം തടഞ്ഞും പറഞ്ഞപ്പോൾ അവൻ ഒരു കൂസലും കൂടാതെ അടിച്ചു വിട്ടു. ചില ഉ ത്തരം തെററായിരുന്നു. പക്ഷേ അവൻ അവൻ്റെ ആർജൂമെൻ്റിൽ ഉറച്ചു നിന്നു. ചിരിച്ചു കൊണ്ട് വാദിച്ചു നിന്നു.ജസ്ജ സി നും ഹരം കയറി. അവൻ്റെ തമാശു നിറഞ്ഞ ഉത്തരം കേൾക്കാൻ മറ്റു പലതും ചോദിച്ചു. എല്ലാത്തിനും അവൻ ഉടൻ മറുപടി കൊടുത്തു. ആകെ ഡിബേറ്റ് ലൈവായി. ജഡ്ജസ് ഇടയ്ക്കു ഇവൻ്റെ ഉത്തരം കേട്ട് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് അവൻ തിരിച്ചു വന്ന് എൻ്റെ അടുത്തിരുന്നു."നീ എന്തു തെറ്റൊക്കെയാണടാ മണ്ടൂ സേവിളിച്ചു കൂവിയത് ""ഞാൻ എൻ്റെ അഭിപ്രായമാണ് പറഞ്ഞത്.അതിനു കിട്ടുന്ന മാർക്ക് മതി .തോറ്റാലും സങ്കടമില്ല" പോയിൻ്റ് കുറിച്ചു കൊടുക്കാത്ത ദേഷ്യം മുഴുവൻ എന്നിൽ തീർത്തു."നിനക്കൊരു സമ്മാനവും കിട്ടാൻ പോകുന്നില്ല.""നമുക്ക് കാണാം. റിസൽട്ട് വരട്ടെ. "അവൻ്റെ കോൺഫിഡൻസിൽ എനിക്ക് അൽഭുതം തോന്നി. ഒരാഴ്ച്ചകഴിണ്.റിസൽട്ട് പ്രഖ്യാപിച്ചത്.സത്യത്തിത്തിൽ ഞങ്ങൾ ഞട്ടിപ്പോയി പാച്ചുവിന് ഒന്നാം സ്ഥാനം!അവനെൻ്റെ നേരേ ഒന്നു നോക്കി. ഞാനവനെ കെട്ടിപ്പിടിച്ചു. "കൺഗ്രാഡ്സ്സ് പാച്ചൂ " അവൻ ചിരിച്ചു.

No comments:

Post a Comment