Saturday, August 27, 2016

അച്ചുവിന് നാളെ സ്ക്കൂൾ തുറക്കും... [അച്ചു ഡയറി- 130]
മുത്തശ്ശാ അച്ചു വിന് നാളെ സ്കൂൾ തുറക്കും. ഇന്ന് അച്ചു സ്ക്കൂളിൽ പോയിരുന്നു. അച്ചുവിനാവശ്യമുള്ളതൊക്കെ ഓൺലൈനിൽ ബുക്കു ചെയ്തിരുന്നു. സ്ക്കൂൾ അഡ്രസിൽ '. എല്ലാം സ്ക്കൂ ളിൽ എത്തിക്കാണും. വാങ്ങണം:
ഈ വർഷം അച്ചുവിന്റെ ക്ലാസ് മാറും. മിസും മാറും. കുറച്ചു സങ്കടായി. അച്ചു പഴയ ക്ലാസ്സിൽ 'ചെന്ന് നോക്കി.ആ ക്ലാസ് അച്ചുവിന് അത്രക്കിഷ്ടായിരുന്നു. മിസി നേയും. അച്ചുവിന്റെ മിസ്അവിടുണ്ട്.അച്ചുവിനെ ഓടി വന്ന് കെട്ടിപ്പിടിച്ചു. അച്ചുവിന് ആ മിസ് തന്നെ മതിയായിരുന്നു.' ഈ വർഷത്തെ ക്ലാസ് 1st ഫ്ലോറിൽ ആണ്ട് മിസ് എന്നെ അവിടെക്കൊണ്ട് പോയി. പുതിയ മിസിനെപ്പരിചയപ്പെടുത്തി. അച്ചുവി ന്റെ പുതിയ ക്ലാസ് റൂം കാണിച്ചു തന്നു. എന്നിട്ട് ഒരു പേനയും പേപ്പറും തന്നു. ആ ക്ലാസ് മുറിയിൽ ഉള്ള എല്ലാ സാധനങ്ങളുടേയും പേരെഴുതിത്തരാൻ പറഞ്ഞു. ഒന്നും വിട്ടു പോകാതെ എഴുതുന്നുണ്ടോ എന്നറിയാനാ.. അച്ചുവിന് മനസിലായി. മേശ തുറന്ന് അതിലുള്ളതുകൂടി എഴുതിക്കൊടുത്തു. "ഗൂഡ് ബോയി "മിസ് പറഞ്ഞു. അച്ചുവിന്റെ ഫ്രണ്ട് ജോബ് എന്റെ ക്ലാസിൽത്തന്നെയാണോ എന്നറിയണമെന്നുണ്ടായിരുന്നു.

Thursday, August 25, 2016

ആ പഴയ ഇസ്തിരിപ്പെട്ടി...... [നാലു കെട്ട് - 81]
       ഈ നാലു കെട്ടിലെ പഴയ സാധനങ്ങ8ക്കൊക്കെ ഒരു കഥയും ചരിത്രവും ഉണ്ടാകും. ഗ്രഹാതുരത്വത്തിന്റെ കുറേ നുറുങ്ങ് ഓർമ്മകളും'. വൈദ്യുതി വന്നതോടുകൂടി കാലഹരണപ്പെട്ട ആ പഴയ തേപ്പുപെട്ടി അതിലൊന്നു മാത്രം'' മുറ്റത്തിട്ട് ചിരട്ടകത്തിക്കുo ,ആ കനൽ ഈ പെട്ടിയിൽ നിറയ്ക്കുo. എന്നിട്ടാണു് തേക്കുക: പണ്ടു പല പ്രാവശ്യം ചെയ്തതിന്റെ ഓർമ്മയുണ്ട്. ആദ്യം പച്ച വാഴയിലയിൽ ആണ് തേക്കുക. അടിയിലെ കറ പോകാനാണത്. ഇലയിൽ തേക്കുമ്പോ8 "പട... പട" ശബ്ദം കേ8ക്കുo. അന്നത് കേ8ക്കാൻ നല്ല രസം തോന്നിയിട്ടുണ്ട്. 
     കുറച്ചു കഴിയുമ്പോൾ കനൽ ചാരം മൂടും. അപ്പോ 8 അടിയിൽ നിന്ന് ഊതിക്കൊടുക്കും: ആ കനൽ ജ്വലിക്കും. ചാരം പറക്കുo. നല്ല രസമുണ്ട് കാണാൻ.ഷർട്ടും മുണ്ടും കഞ്ഞി മുക്കിത്തേച്ച് വടി പോലെ ആക്o.ആ ഇസ്തിരിപ്പെട്ടി തുരുമ്പെടുത്തിയിരിക്കുന്നു. ഉണ്ണിയുടെ ഓർമ്മകളേക്കാൾ വേഗത്തിൽ........

Wednesday, August 17, 2016

  ചങ്ങല വട്ട - [ നാലു കെട്ട് - 80]
     ക്ലാവുകയറിയ ആ വിളക്ക് ഒരു കാലത്തു പൂജാ സമയത്തെ ഒരു അനിവാര്യത ആയിരുന്നു; " ചങ്ങല വട്ട "മുൻ വശത്ത് തിരിയിട്ടു കത്തിക്കാവുന്ന ഒരു വിള ക്ക്. അതിനു പുറകിൽ എണ്ണ സംഭരിക്കാവുന്ന ഒരു പാത്രം. അതിൽ നിന്നു് എണ്ണ എടുക്കാൻ പാകത്തിന് ഒരു ചെറിയ തവി. അത് ചങ്ങലയിൽ വിളക്കിൽത്ത ന്നെ കൊളൂത്തി ഇട്ടിരിക്കും. ആ എണ്ണപ്പാത്രത്തിന്റ അടിഒ രുപീഠം നിലത്തുമറിയാതെ വയ്ക്കാൻ. പിന്നെ നീളത്തിൽ ഒരു ദണ്ഡ്. അതിന്റെ അറ്റം സ്വല്പം വളഞ്ഞ് കൈക്ക് ഒരു താങ്ങായി നിൽക്കും. കാരണം എണ്ണക്കടി നിറയുമ്പോൾ നല്ല തൂക്കം വരും ചെരിഞ്ഞാൽ എണ്ണ പോകും. അതിൽ നിന്ന് മറ്റു വിളക്കുകളിലേക്ക് ദീപം പകരാൻ എളുപ്പമാണ് .
      എണ്ണയിൽ കുതിർന്ന ആ ചങ്ങലവട്ട ഉണ്ണിക്കിന്നും സുഖമുള്ള ഒരോർമ്മയാണ്. കുട്ടിക്കാലത്തു് ഇതുമെടുത്തു പൂജ കഴിച്ചിട്ടുണ്ട്. ഉപനയനവും സമാവർത്തനവും കഴിഞ്ഞ് തറ്റുമുടുത്ത്, ഈ ചങ്ങല വട്ടയും പിടിച്ച് അന്ന് അതൊരു ഗമയായിരുന്നു
.

Sunday, August 14, 2016

അച്ചു ന്റെ നാഷണൽ ഫ്ലാഗ്.. [ അച്ചുവിൻറെ ഡയറി -129 ].
   മുത്തശ്ശാ നാളെ നമ്മുടെ "ഇൻഡിപ്പണ്ടന്റ് ഡേ" അല്ലേ?. ഇൻഡ്യയിലെ സ്കൂളുകളിൽ സെലിബ്രേഷൻ ആയിരിക്കും. അമേരിക്കയിൽ സമ്മതിക്കില്ല: എന്നാലും അച്ചു ഇന്ത്യൻ ഫ്ലാഗ് ഉണ്ടാക്കി: വെള്ളക്കടലാസ് എടുത്ത് മൂന്നായിത്തിരിച്ചു' .മുകളിൽ ഓറഞ്ചും താഴെ പച്ചയും പെയിന്റടിച്ചു. നടുക്ക് വൈറ്റ് ആണല്ലൊ .
         അതിന്റെ നടുക്ക് അശോക ചക്രം വരയ്ക്കണം. അതച്ചൂന് അറിയില്ല. എന്നാലും അച്ചു കപൂട്ടറിൽ നോക്കി വരച്ചു. ഒരു കമ്പ് എടുത്ത് അതിൽ ഒരറ്റം ഒട്ടിച്ച് ഫ്ലാഗ് ആക്കി. അതു് അച്ചുവിന്റെ സൈക്കിളിൽ ഫിറ്റ് ചെയ്തു.
              ചെറുത് ഒരണ്ണം കൂടി ഉണ്ടാക്കി. പാച്ചൂന് കൊടുക്കാനാ. പക്ഷെ അവൻ അതു കീറിക്കളഞ്ഞു.. ഏട്ടന് ദ്വേഷ്യം വന്നുട്ടൊ. അങ്ങിനെ ചെയ്യാൻ പാടില്ല. അവ
നോട് പറഞ്ഞതാ. അവൻ കേട്ടില്ല. എന്നിട്ടിരുന്ന് ചിരിക്കുന്നു. അതു് നമ്മുടെ നാഷണൽ ഫ്ലാഗ് അല്ലേ? ആരോട് പറയാൻ........

Saturday, August 13, 2016

ആ പുരാതന ഘടികാരം [നാലു കെട്ട് -77]
       ഭിത്തിയിൽ തൂങ്ങുന്ന ആ പഴയ ക്ലോക്ക് കുട്ടിക്കാലത്ത് ഒരാവേശമായിരുന്നു - അതിന് എന്നും 'കീ, കൊടുക്കണം. താക്കോലിട്ട് അത് തിരിച്ച് അതിന്റെ സ്പ്രിംഗ് മുറുക്കുമ്പോൾ ഉള്ള ആശബ്ദം കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു: രാത്രിയുടെ നിശബ്ദതയിൽ ആ പെൺഡുലം ചലിക്കുമ്പോൾ ഉള്ള 'ടിക്ക് ടിക്ക്, ശബ്ദം പലപ്പോഴും അലോസരപ്പെടുത്തിയിരുന്നു.എങ്കിലും അന്നത്തെ ജീവിതതാളത്തിനൊപ്പമായിരുന്നു ആ സ്പന്ദന ശബ്ദം. ഒരോ മണിക്കൂറിലും അത് സമയം വിളിച്ചോതി വലിയ ശബ്ദത്തിൽ ബൽ മുഴങ്ങും  ദൂരെ നിന്നു വരെ കേ8ക്കാം
       ഇന്നത് നിശ്ശബ്ദമാണ്. കാലപ്പഴക്കത്തിൽ തേയ്മാനം വന്നിരിക്കാം. തൂരുമ്പിൽ ഞരിഞ്ഞമർന്നിരിക്കാം. കാലവിളമ്പരം നടത്തി കിതച് ക്ഷീണിച്ച് ഇന്നും ഓർമ്മക8 ബാക്കിയാക്കി അതീ നാലുകെട്ടിന്റെ ഭിത്തിയിൽത്തന്നെ ' .
      അന്നതഴിച്ചു കാണാൻ വലിയ മോഹമായിരുന്നു. അന്നു കാണാവുന്നതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ  യന്ത്രം.

Thursday, August 11, 2016

 ധാരത്തോണി... [നാലു കെട്ട് - 78]
      ആ പഴയ ധാരപ്പാത്തി കാഞ്ഞിരത്തടി കൊണ്ടാണ്. വാത ഹാരിയാണ് കാഞ്ഞിരവും, വേങ്ങയും .കർക്കടക ചികിത്സയ്ക്കായി എത്തിയതാണവിടെ.  ഈ ധാരപ്പാത്തി മുത്തശ്ശൻ കെടുന്നതാണ്. പലരും നല്ല വില പറഞ്ഞതാണ് അന്ന്. ചികിത്സകള്ളവ വിൽക്കില്ല. മുത്തശ്ശന്റെ തീരുമാനം.അങ്ങിനെ വെറുതേ കൊടുത്തതാണത്. ഒരിക്കൽ കൃഷി ചെയ്തുണ്ടാക്കിയ ഞവരനെല്ലു മുഴുവൻ പലർക്കായി ദാനം ചെയ്യുകയുണ്ടായി. അന്നു കർക്കിടക മാസത്തിൽ സുഖചികിത്സ നിബ്ബന്ധമാണ്.വാ തം, പിത്തം, കഫം എന്ന ത്രിദോഷങ്ങളുടെ അസന്തുലാവസ്ഥയാണ് രോഗം. ആ ത്രി ദോഷങ്ങെളെ ചിന്തിച്ചുള്ള ചികിത്സാരീതിയാണ് ആയുസിന്റെവേദ മായ "ആയൂർവേദം "I പഞ്ചഭൂതങ്ങളിൽ അധിഷ്ടിതമായ ശരീരശാസ്ത്രത്തെ ഇത്ര ഭംഗിയായി അപഗ്ര ധിച്ചിട്ടുള്ള വേറേ ചികിത്സാരീതി ഇല്ല തന്നെ. മുത്തശ്ശൻ പറയാറുണ്ട്.
         രോഗത്തിന്റെ ചികിത്സയെക്കാൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്ന "സ്വസ്ഥവൃത്തം " ആണ് കർക്കടക ചികിത്സക് ആധാരം. അതൊരു ജീവിതരീതി എന്നു വേണമെങ്കിൽ പ്പറയാം. കർക്കിടകക്കഞ്ഞി മുതൽ പത്തിലത്തോരൻ വരെ, ആഹാരത്തിന്റെ ചിട്ടകൾ ഏറെ.. മുത്തശ്ശൻ ഈ ധാരത്തോണിയിൽ ചികിത്സ നടത്തിയിരുന്നത് ഉണ്ണി ഓർക്കുന്നു. ചികിത്സ പൊലെ ആഹാര പത്ഥ്യവും നിർബ്ബന്ധമാണ്.
         ഉണ്ണിക്കും ഒരിക്കൽ വേണ്ടി വന്നിട്ടുണ്ട് "ഞവരപ്പായസം" തേക്കൽ. കുറുംതോട്ടി കഷായത്തിൽ പാലു ചേർത്ത് അതിൽ പഴകിയ "ഞവര അരി "വേ വി ച്ചെടുക്കുന്നു. അതു് ധാരത്തോണിയിൽ കിടത്തി അഭ്യംഗത്തിന് ശേഷം ശരീരത്തിൽ തേച്ച് തിരുമ്മുന്നു. വീണ്ടുo അതു തുടച്ചുകളഞ്ഞ്, വീണ്ടും തൈലം തെയ് തിരുമ്മുന്നു.അങ്ങിനെ ഏഴ് ദിവസം. നമ്മുടെ സിരാ വ്യൂഹം മുഴുവൻ സജീവമായി ജീവസ്സുറ്റതാകുന്നു. പിന്നെ ഏഴു ദിവസം നല്ലരിക്ക. ആ ചികിത്സയുടെ സുഖം ഒന്നു വേറേ.

Saturday, August 6, 2016



 ഇത് വാർപ്പിടമല്ല .......ഹൃദ്യമായ പാർപ്പിടം ..[നാലുകെട്ട് -൭൬ ]..
      
         അറുപത്തി ഏഴ് വർഷമായി ഈ നാലു കെട്ടിൽവാസം. ഇവിടുന്നു കിട്ടുന്ന "പോസിറ്റീവ് എനർജി "ഒന്നു വേറെയാണ്. തടികൊണ്ടുള്ള ആ വാസ്തുശിൽപ്പം തന്നെ ആദ്യം. അറയും നിരയും നിലവറയും... നടുമുറ്റവും വിശാലമായ തളവും, മനോഹരമായ പൂമുഖവും. സ്വാകാര്യതെ വേണ്ടുവോളം ഉള്ള കോൺപുര കൾ [കോമ്പര]. നടുമുററത്തിന് മുകളിൽ കാണുന്ന തെളിഞ്ഞ ആകാശം. സർപ്പിള ആകൃതിയിൽ ശുദ്ധവായൂ പ്രവാഹം.കനത്ത ചൂടിലും ആധുനിക ശീതീകരണ മുറികളേക്കാൾ സുഖമുള്ള തണുപ്പ്. " ക്രോ സ് വെന്റിലേഷൻ" വാസ്തുവിദ്യാ ചാരുതയിൽ. ദേവചൈതന്യം മുഴുവൻ ഉൾക്കൊണ്ട് 'ചതുരാശ്രാകാരമായിക്കിടക്കുന്ന  "വാസ്തു പുരുഷന്റെ "ചൈതന്യം ഇവിടെ ഓരോ നിർമ്മാണത്തിലും അനുഭവപ്പെടുന്നു.
               ആചാരങ്ങൾ മുഴുവൻ ആരോഗ്യവുമായി ബന്ധപ്പെടുത്തിയ ആരാധനാക്രമം. ഏഴരവെളുപ്പിനു തന്നെ മുഴങ്ങുന്ന മന്ത്രധ്വനി. ഗണപതി ഹോമത്തിന്റെ രോഗാണു നാശിനി ആയ ധൂമ പടലം. ഓംകാരമ ന്ത്രം. സൂര്യനമസ്കാരം... എല്ലാം ഭക്തിക്കപ്പുറം ആരോഗ്യ ശാസ്ത്രത്തിന്റെയും സംസ്കാരമാണ്.
         ഗൃഹനിർമ്മാണത്തിന് മുമ്പ് തന്നെ ഭൂമി പൂജ.വൃക്ഷലതാദികളേയും പക്ഷിമൃഗാദികളുടേയും അനുവാദം വാങ്ങി അവരുടെ ആവാസ വ്യവസ്തക്ക് കൊട്ടം വരാതെ, പകരം സംവിധാനം ഉണ്ടാക്കിക്കൊടുക്കുന്ന..എന്നിട്ടേ നിർമ്മാണം തുടങ്ങൂ.
                ലോകത്തിന്റെ പല കോണിലും താമസിച്ചിട്ടുണ്ട്. ആ ആധുനിക സൗകര്യങ്ങളെ വെല്ലുന്ന ഒരു മനശ്ശാന്തി ഇവിടെ അനുഭവപ്പെടുന്നു. ഇവിടുത്തെ സർപ്പക്കാ ടൂകൾ ജൈവസമ്പത്തിന്റെ ഒരു കലവറയാണ്.നമ്മൾ സർപ്പാ രാധനയിലൂടെ ഒരു വലിയ പരിസ്ഥിതി സന്ദേശം ലോകത്തിനു നൽകുന്നു.'മാവുകളും മറ്റു ഫലവൃക്ഷങ്ങളൂo കൊണ്ടുള്ള ചുറ്റുപാടുക8 ഒരു മരം മുറിക്കുന്നതു പോലും പാപമായിക്കാണുന്ന ഒരു ഉദാത്ത സംസ്കാരം.
            ഇത് വാർപ്പിട മല്ല..... ഹൃദ്യമായ പാർപ്പിടം!....

Thursday, August 4, 2016

  ഇല്ലം നിറയും നിറപുത്തരിയും: [നാലുകെട്ട് - 76] 
   തടി കൊണ്ടുള്ള ആ അ റ വാതിലിലും ഭിത്തിയിലും അരിമാവുകൊണ്ടുള്ള വൃത്തത്തിലുള്ള അടയാളങ്ങൾ. അവ്യക്തമാണ്. അന്ന് അരിമാവിൽ ഒരു ഓടം മുക്കി അതു കൊണ്ട് അവിടെ അണിയും ആ വൃത്തത്തിന്റെ അടിയിൽ നിന്ന് വാലു പോലെ അരിമാവ് ഒലിച്ചിറങ്ങിയിരിക്കും. ഇല്ലം നിറയും, നിറപുത്തരിയും.. ഗതകാലത്തിന്റെ സമ്പന്നമായ ഓർമ്മകൾ. പാടത്തു നിന്ന് നെൽക്കതിർ കൊണ്ടുവന്ന് പൂജിച്ച് അറ വാതുക്കൽ അലങ്കരിയുന്നു... മുറികളിലും തൊഴുത്തിലും ' അറക്കകത്തും ഇങ്ങിനെ അണിയും. അതിൽ പൂവും അടയും വയക്കും. വളരെ ചെറിയ അട. കണ്ണട: അത് വച്ചുമാറുമ്പഴേ കുട്ടികൾ എടുത്തു തിന്നും: വലിയ സ്വാദോന്നും ഇല്ലങ്കിലും അതിനായി അടികൂടാറുള്ളത്  ഓർക്കുന്നു. പുന്നെല്ല് കുത്തിയ അരി കൊണ്ടാണ് പുത്തരി പായസം - ഉണങ്ങാത്ത  ആ അരിയുടെ ടെ സ്വാദിനൂം പ്രത്യേ കത ഉണ്ട്.പഞ്ഞം കർക്കിടക മാസത്തിൽ വീട്ടമുഴുവൻ വൃത്തിയാക്കി " ചേട്ടാ ഭഗവതിയെ " ഓടിച്ചു വിട്ട് '' ശ്രീ ഭഗവതിയെ " കടിയിരുത്തുന്നു. വിളവെടുപ്പുത്സവത്തിന് പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കുന്നു ....പ്രതീക്ഷ.... പുതു സ്വപ്നങ്ങൾ... എല്ലാം ഈ ചടങ്ങുകളിലൂടെ നാം മനസിൽ നെയ്തെടുക്കുന്നു '"പൊലിയോപൊലി" അതുകഴിഞ്ഞ് മനസു നിറയുന്നു! ഇല്ലം നിറയുന്നു.... ഇന്നതെല്ലാം ഓർമ്മ .ഇന്ന് ഒരു കതിർ വേണമെങ്കിൽ ദേശങ്ങൾ താണ്ടണം. നാണ്യ വിജക8 മതി എന്നു നമ്മ8 തീരുമാനിച്ചതിന്റെ ദുരന്തം: ...

Tuesday, August 2, 2016

അച്ചുവി.ന്റെ ടോയി കാണാനില്ല....( അച്ചുവിന്റെ ഡയറി-128)
                  മുത്തശ്ശാ അച്ചുവിന് അമ്മ ഒരു നല്ല ടോ,യി വാങ്ങിത്തന്നിരുന്നു.. അച്ചുവിന് ഏറ്റവും ഇഷ്ടമുള്ളത് 'ഇന്നതു കാണാനില്ല. ഫ്രണ്ട്സിന്റെ വീട്ടിൽ കളിക്കാൻ പോയപ്പോൾ അവിടെ എവിടെയോ ഇട്ടൂ  എന്നു തോന്നുന്നു. അതു കണ്ടു പിടിക്കാതെ അമ്മയോട് മിണ്ടണ്ട എന്നാ പറഞ്ഞേ - അച്ചുവിന് ദേഷ്യം തോന്നിയില്ല. തെററ് അച്ചൂന്റെ അല്ലേ, പക്ഷേ സങ്കടായി.അച്ചു സൈക്കിളിൽ ഫ്രണ്ട്സിന്റെ വീട്ടിൽ ഒക്കെ പ്പൊയി നോക്കി. എങ്ങും കണ്ടില്ല. പാർക്കിലും പോയി. എവിടെേയാ വച്ചത് എന്ന് ഓർമ്മയില്ല.
      അച്ചുവിന്റെ ഫ്രണ്ട്സ് കൂടി - ഞങ്ങൾ ഇൻന്റർനെറ്റിൽ സേർച്ച് ചെയ്തു ' ''ഹൗ ടു ഫൈൻണ്ട് സ്മാൾ തിങ്ക് സ് ലോസ്റ്റ് ". എന്നടിച്ചു കൊടുത്തപ്പോൾ എവിടെ ഒക്കെ നോക്കണം. എങ്ങിനെ നോക്കണം എന്നൊക്കെ മനസിലാക്കി. എല്ലാവരും കൂടി എല്ലായിടത്തും നോക്കി. കണ്ടില്ല അവസാനം വീട്ടിൽ വന്നു. എല്ലാവരും കൂടി അവിടേയും നോക്കി. അങ്ങിനെ കാറിന്റെ ഡിക്കിയിൽ നിന്നു കിട്ടി. അച്ചു ബോൾ എടുക്കാൻ  തുറന്നപ്പോൾ അതിൽ ഇട്ടതായിരുന്നു.: ഓർത്തില്ല. അമ്മക്ക് കൊണ്ടു കൊടുത്തു. വഴക്ക് പറക്കുവായിരിക്കും! പക്ഷേ അമ്മ അച്ചുവിനെ കെട്ടിപ്പിടിച്ചു. അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. എന്തിനാ അമ്മ കരഞ്ഞേ. അച്ചുവിന് ഒന്നും മനസ്സിലായില്ല.....