Wednesday, August 17, 2016

  ചങ്ങല വട്ട - [ നാലു കെട്ട് - 80]
     ക്ലാവുകയറിയ ആ വിളക്ക് ഒരു കാലത്തു പൂജാ സമയത്തെ ഒരു അനിവാര്യത ആയിരുന്നു; " ചങ്ങല വട്ട "മുൻ വശത്ത് തിരിയിട്ടു കത്തിക്കാവുന്ന ഒരു വിള ക്ക്. അതിനു പുറകിൽ എണ്ണ സംഭരിക്കാവുന്ന ഒരു പാത്രം. അതിൽ നിന്നു് എണ്ണ എടുക്കാൻ പാകത്തിന് ഒരു ചെറിയ തവി. അത് ചങ്ങലയിൽ വിളക്കിൽത്ത ന്നെ കൊളൂത്തി ഇട്ടിരിക്കും. ആ എണ്ണപ്പാത്രത്തിന്റ അടിഒ രുപീഠം നിലത്തുമറിയാതെ വയ്ക്കാൻ. പിന്നെ നീളത്തിൽ ഒരു ദണ്ഡ്. അതിന്റെ അറ്റം സ്വല്പം വളഞ്ഞ് കൈക്ക് ഒരു താങ്ങായി നിൽക്കും. കാരണം എണ്ണക്കടി നിറയുമ്പോൾ നല്ല തൂക്കം വരും ചെരിഞ്ഞാൽ എണ്ണ പോകും. അതിൽ നിന്ന് മറ്റു വിളക്കുകളിലേക്ക് ദീപം പകരാൻ എളുപ്പമാണ് .
      എണ്ണയിൽ കുതിർന്ന ആ ചങ്ങലവട്ട ഉണ്ണിക്കിന്നും സുഖമുള്ള ഒരോർമ്മയാണ്. കുട്ടിക്കാലത്തു് ഇതുമെടുത്തു പൂജ കഴിച്ചിട്ടുണ്ട്. ഉപനയനവും സമാവർത്തനവും കഴിഞ്ഞ് തറ്റുമുടുത്ത്, ഈ ചങ്ങല വട്ടയും പിടിച്ച് അന്ന് അതൊരു ഗമയായിരുന്നു
.

No comments:

Post a Comment