Thursday, August 11, 2016

 ധാരത്തോണി... [നാലു കെട്ട് - 78]
      ആ പഴയ ധാരപ്പാത്തി കാഞ്ഞിരത്തടി കൊണ്ടാണ്. വാത ഹാരിയാണ് കാഞ്ഞിരവും, വേങ്ങയും .കർക്കടക ചികിത്സയ്ക്കായി എത്തിയതാണവിടെ.  ഈ ധാരപ്പാത്തി മുത്തശ്ശൻ കെടുന്നതാണ്. പലരും നല്ല വില പറഞ്ഞതാണ് അന്ന്. ചികിത്സകള്ളവ വിൽക്കില്ല. മുത്തശ്ശന്റെ തീരുമാനം.അങ്ങിനെ വെറുതേ കൊടുത്തതാണത്. ഒരിക്കൽ കൃഷി ചെയ്തുണ്ടാക്കിയ ഞവരനെല്ലു മുഴുവൻ പലർക്കായി ദാനം ചെയ്യുകയുണ്ടായി. അന്നു കർക്കിടക മാസത്തിൽ സുഖചികിത്സ നിബ്ബന്ധമാണ്.വാ തം, പിത്തം, കഫം എന്ന ത്രിദോഷങ്ങളുടെ അസന്തുലാവസ്ഥയാണ് രോഗം. ആ ത്രി ദോഷങ്ങെളെ ചിന്തിച്ചുള്ള ചികിത്സാരീതിയാണ് ആയുസിന്റെവേദ മായ "ആയൂർവേദം "I പഞ്ചഭൂതങ്ങളിൽ അധിഷ്ടിതമായ ശരീരശാസ്ത്രത്തെ ഇത്ര ഭംഗിയായി അപഗ്ര ധിച്ചിട്ടുള്ള വേറേ ചികിത്സാരീതി ഇല്ല തന്നെ. മുത്തശ്ശൻ പറയാറുണ്ട്.
         രോഗത്തിന്റെ ചികിത്സയെക്കാൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്ന "സ്വസ്ഥവൃത്തം " ആണ് കർക്കടക ചികിത്സക് ആധാരം. അതൊരു ജീവിതരീതി എന്നു വേണമെങ്കിൽ പ്പറയാം. കർക്കിടകക്കഞ്ഞി മുതൽ പത്തിലത്തോരൻ വരെ, ആഹാരത്തിന്റെ ചിട്ടകൾ ഏറെ.. മുത്തശ്ശൻ ഈ ധാരത്തോണിയിൽ ചികിത്സ നടത്തിയിരുന്നത് ഉണ്ണി ഓർക്കുന്നു. ചികിത്സ പൊലെ ആഹാര പത്ഥ്യവും നിർബ്ബന്ധമാണ്.
         ഉണ്ണിക്കും ഒരിക്കൽ വേണ്ടി വന്നിട്ടുണ്ട് "ഞവരപ്പായസം" തേക്കൽ. കുറുംതോട്ടി കഷായത്തിൽ പാലു ചേർത്ത് അതിൽ പഴകിയ "ഞവര അരി "വേ വി ച്ചെടുക്കുന്നു. അതു് ധാരത്തോണിയിൽ കിടത്തി അഭ്യംഗത്തിന് ശേഷം ശരീരത്തിൽ തേച്ച് തിരുമ്മുന്നു. വീണ്ടുo അതു തുടച്ചുകളഞ്ഞ്, വീണ്ടും തൈലം തെയ് തിരുമ്മുന്നു.അങ്ങിനെ ഏഴ് ദിവസം. നമ്മുടെ സിരാ വ്യൂഹം മുഴുവൻ സജീവമായി ജീവസ്സുറ്റതാകുന്നു. പിന്നെ ഏഴു ദിവസം നല്ലരിക്ക. ആ ചികിത്സയുടെ സുഖം ഒന്നു വേറേ.

No comments:

Post a Comment