Monday, September 26, 2016

    വൂഡ് കട്ടർ - [ അച്ചു ഡയറി-134]
    
  
    മുത്തശ്ശാഞങ്ങളൂടെ ബാൽക്കണിയിൽ ഒരു " വൂഡ് കട്ടർ " വന്നു.നാട്ടിലെ "മരം കൊത്തി ". നല്ല നീളമുള്ള കൊക്ക്. തൂവ്വൽ ചെറുതാണ്. അവൻ തടികൊണ്ടുള്ള തൂണിൽ കൊത്തിത്തുളക്കുന്നു. ആദ്യം ചെറിയ ചെറിയ" ബഗ്ഗി "നെ തിന്നാനെന്നാണ് കരുതിയത്. അതല്ല അവൻ തൂണ് തുളക്കുന്നു. കേടുവരുത്തുമോ ആവോ.
         ഞങ്ങൾകതക് തുറന്നതും അവൻ പറന്ന് അകത്തു കയറി. അതിന് ശരിക്ക് പറക്കാറായിട്ടില്ല. കുഞ്ഞാണ്. അതിനെന്താ കൊടുക്കുക. മുറിക്കുള്ളിൽ പറന്നു നടക്കുന്നു. അതിനെ പിടിച്ച് പുറത്തേക്ക് വിട്ടാലോ?. വേണ്ട.. അതിനെ മനുഷ്യർ തൊട്ടാൽ പിന്നെ അതിനെ അതിന്റെ വീട്ടിൽ കേറ്റില്ല. കൂട്ടുകാർ അടൂപ്പിക്കില്ല. അച്ചു വായിച്ചിട്ടുണ്ട്. ആരും തൊടാൻ അച്ചു സമ്മതിച്ചില്ല. പാവല്ലേ? വീട്ടിൽ കയറ്റിയില്ലങ്കിലോ?. അച്ചു വാതിൽ തുറന്നിട്ടു. അവന്റെ അച്ഛന്റെയും അമ്മയുടേയും അടുത്തേക്ക് പൊക്കോട്ടേ.. പാവം. അവൻ പോകുന്നില്ലല്ലോ?.അച്ചുവിന് ടൻഷൻ ആയി. അവസാനം അത് പറന്നു പോയി. സമാധാനമായി.. എന്നാലും ഇത്ര പെട്ടന്ന് പോകണ്ടായിരുന്നു......

Saturday, September 24, 2016

  വ്യാസ പീഠം..... [നാലു കെട്ട് - 86]
     വളരെ പഴയ ആ ഭാഗവതം ഇന്നും സൂക്ഷിച്ചിരിക്കുന്നു. അത് അമ്മ എന്നും പാരായണം ചെയ്തിരുന്നത് ഉണ്ണി ഇന്നും ഓർക്കുന്നു. ഇങ്ങിനെയുള്ള പൂണ്യഗൃന്ഥങ്ങൾ നിലത്തു വക്കാൻ പാടില്ല എന്ന മ്മ പറയാറുണ്ട്. അവ വച്ചു വായിക്കാനുള്ളതാണ് "വ്യാസ പീഠം ". ആദിയും അന്തവും നഷ്ടപ്പെട്ടതുകൊണ്ട് അതിന്റെ കാല വിളമ്പം വിഷമമാണ്. പുരാണ കഥകൾ മുഴുവൻ അന്ന് അമ്മയാണ്  പറഞ്ഞു തരാറ്. കുട്ടിക്കാലത്ത് അമ്മയുടെ മടിയിൽ തല വച്ച് അങ്ങിനെ കിടക്കും .തലയിലൂടെ ആ വിരലുകൾ ഓടിച്ച് പുരാണ കഥകളുടെ കെട്ടഴിക്കും. തടികൊണ്ട് കൊത്തുപണികളോട് കൂടിയ  ആ പീഠത്തിനൂoഉണ്ട് അമ്മക്ക് കഥകൾ.
    പണ്ട് വ്യാസഭ ഗ വാൻ മഹാഭാരതം രചിക്കാൻ തീരുമാനിക്കുന്നു. അതു് പകർത്തി എഴുതാൻ ഒരാളു വേണം. വ്യാസന് ഒരു നിബന്ധനയുണ്ട്. ഞാൻ പറഞ്ഞു കൊടുക്കുന്നതിന്റെ അർത്ഥം മനസിലാക്കിയേ പകർത്താവൂ. അത്ര പണ്ഡിതനായ ഒരാളെക്കിട്ടാനില്ല. അവസാനം ബ്രമ്മാ വിന്റെ നിർദ്ദേശപ്രകാരം ഗണപതി ഭഗവാനെ സമീപിക്കുന്നു. അപ്പോൾ ഗണപതി തിരിച്ചൊരു നിർദ്ദേശം വച്ചു വത്രേ. ഞാൻ തുടങ്ങിയാൽ നിർത്തില്ല.അനവരതം എഴുതിക്കൊണ്ടിരിക്കണം. സമ്മത മെങ്കിൽ വരാം. വ്യാസൻ സമ്മതിച്ചു.രചന തുടങ്ങി. പക്ഷേഭഗവത്ഗീതയിൽ എത്തിയപ്പോൾ വ്യാസൻ വിഷമിച്ചു.ഒന്നാലോചിക്കേണ്ടിവന്നു. അപ്പോൾ സമയം കിട്ടാൻ വേണ്ടി അതിഗഹനമായഒരു  സ്ലോ കം ഇട്ടുകൊടുത്തു. ഗണപതിക്കു പോലും ഒന്നാലോചിക്കണ്ടി വന്നു അർത്ഥം മനസിലാക്കാൻ.  ആ സമയം കൊണ്ട് വ്യാസൻ ബാക്കി പൂ ർ ത്തിയാക്കി.ഗണപതി ഭഗവാനു പോലും ഒന്നാലോചിക്കണ്ടി വന്ന ഭഗവത്ഗീതയിലെ ആ േശ്ലാകങ്ങൾ ഇന്നും പൂർണ്ണമായി ആരാലും വ്യാഖ്യാനിക്കപ്പെടാതെ കിടക്കൂന്ന ത്രേ.
   ആ വ്യാസ പീഠവും, ആ പുരാതന ഭാഗവതവും പിന്നെ എന്റെ പ്രിയപ്പെട്ട അമ്മയുടെ ആസ്വാന്തന തലോടലും... ഉണ്ണിയെ ആ പഴയ നല്ല കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി...

Wednesday, September 21, 2016

 അച്ചുവിന്റെ പൂക്കാവടി [അച്ചു ഡയറി-134]
  
   അച്ചൂന് അമേരിക്കയിൽ ഓണാഘോഷം ഇന്നായിരുന്നു. കഴിഞ്ഞ ഓണത്തിന് അച്ചുവിനെപ്പറ്റിച്ചു. അന്ന് അച്ചു മാവേലിത്തമ്പുരാനായിരുന്നു. ബോറടിച്ചൂ. വേഷം കെട്ടി ഓലക്കുടയൂം പിടിച്ച് അങ്ങിനെ ഇരിക്കുക. കൂട്ടൂകാരുടെ കൂടെ കളിക്കാൻ പറ്റില്ല.പാട്ടും ഡാൻസും ഒന്നും പറ്റിയില്ല. ഇത്തവണയില്ല. അച്ചൂ നേരത്തേ പറഞ്ഞിരുന്നു.
     അച്ചുവിന്റെയും കൂട്ടുകാരുടേയും കാവടി ആട്ടം ഉണ്ടായിരുന്നു." പഴനിമലക്കോ വിലിലെ....നല്ല രസമായിരുന്നു. കാവടി അമ്മയാ ഉണ്ടാക്കിത്തന്നേ. മുത്തശ്ശനറിയോ... ഗണ പതിയുടെ ബ്രദർ സുബ്രമണ്യനു വേണ്ടിയാ കാവടി ആട്ടം.അച്ചൂന്ഗണ പതിയേ യാകൂ ടു തൽ ഇഷ്ടം. തൈപ്പൂയത്തിന് അച്ചു കാവടി കണ്ടിട്ടുണ്ട്. അതു വലൂ താ. അച്ചൂ ത് എടുക്കാൻ പറ്റില്ല, .ഇതു ചെറുതാ. ഒരു ദിവസം മുഴുവനാഓണാഘോഷം. നല്ല രസം. കൂട്ടുകാരൊക്കെക്കൂടി അടിച്ചു പൊളിച്ചു. സമയം പോയതറിഞ്ഞില്ല. ഓണസദ്യയും ഉണ്ടായിരുന്നു.പായസവും. അച്ചൂ നിഷ്ട്ടായി. പക്ഷേ പരിപാടി അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനം കൂടി കൊടുക്കണ്ടതായിരുന്നു. ആർക്കും കിട്ടിയില്ല. സങ്കടായി.

Tuesday, September 20, 2016

 തേക്ക് കൊട്ട - [ നാലു കെട്ട് - 85]
      പഴയ കാർഷിക സമൃദ്ധിയുടെ തുടികളുണ്ടർത്തി ആ പഴയ തേക്ക് കൊട്ട. നാലു കെട്ടി ന്റെ പടിഞ്ഞാറു മാറിയാണ് പാടശേഖരം. ഞാറ് മൂപ്പായാൽ പാടത്തു പറിച്ചുനടും. അതിനു മുമ്പ് പാടം ഒരുക്കണം. കാള പൂട്ടി നിലം ഒരുക്കണം. ചാണകവും ചവറും ഇഷ്ഠം പോലെ വിതറുന്നു. വീണ്ടും പൂട്ടി മണ്ണമായി യോജിപ്പിക്കുന്നു. കലപ്പ മാറ്റി ,ഞവരി "കെട്ടി നിലം നിരപ്പാക്കുന്നു. എന്നിട്ട് മൂപ്പായ ഞാർ പറിച്ചു നടുന്നു. പ്രത്യേകഈണത്തിൽ "ഞാറ്റുപാട്ട്" പാടി ഞാറുനടുന്നു, ആ പാട്ടിന്റെ ഈണം ഇന്നും ഉണ്ണിയുടെ കാതിൽ മുഴങ്ങുന്നുണ്ട്.
      പാടത്തിനരുകിലുള്ള കിനറിൽ നിന്നാണ് പാടത്തേക്ക് വെള്ളം തേകുന്നത്‌. ഒരു വലിയ തൂണ് കിനട്ടിൻ കരയിൽ ഉറപ്പിക്കുന്നു .അതിൽ "ടി " ആകൃതിയിൽ ഒരു മുള വച്ചു കെട്ടുന്നു .അതിന്റെ ഒരറ്റത്ത് ഒരു കല്ല് കെട്ടി വക്കുന്നു. മറേറ അറത്ത് മിനുസമുള്ള വേറൊരു മുള കെട്ടിത്തൂക്കിയിടും അതിനനത്താണ് തേക്കു കൊട്ട ഉറപ്പിക്കുന്നത്‌.കിനറിന് മുകളിലൂടെ ഉള്ള പാലത്തിലൂടെ നടന്നു തേക്കു കൊട്ട വലിച്ച് വെള്ളത്തിൽ മുക്കുന്നു. കല്ലിന്റെ വെയ്റ്റ് കൊണ്ട് വെള്ളത്തോടെ കൊട്ട പൊങ്ങുന്നു. കിനറിന്റെ വക്കിൽ കൊള്ളിച്ച് കൊട്ട ചെരിച്ച് വെള്ളം പാടത്തേക്ക് ഒഴുക്കുന്നു. കുട്ടിക്കാലത്തു് ഉണ്ണി ഇത് പല പ്രാവശ്യം ചെയ്തിട്ടുണ്ട്.
     ഇന്ന് നെൽകൃഷിയില്ല. പാടത്ത് വെള്ളമില്ല.ചുറ്റുപാടും വച്ചുപിടിപ്പിച്ച റബർ മരങ്ങൾ ഭൂമീദേവിയുടെ ജലാംശം മുഴുവൻ ഊററി എടുത്തിരിക്കുന്നു. തന്റെ ജലസ്രോ തസ്സ് മുഴുവൻ ഊറ്റിക്കുടിച്ച റബർ മരങ്ങൾക്ക് ഭൂമീദേവിയുടെ ശാപമായിരിക്കാം ഇന്നത്തെ ദയനീയ അവസ്തക്ക് കാരണം......

Tuesday, September 13, 2016

അച്ചുവിന്റെ ഓണപ്പൂക്കളം.... [അച്ചു ഡയറി-133]
     
        മുത്തശ്ശാ അച്ചു ഓണത്തിന് പൂവിട്ടു. ഇവിടെ പല നിറങ്ങളിൽ പൂവ് ഉണ്ട്. പക്ഷേ തുമ്പപ്പൂ കിട്ടാനില്ല. വീടിന്റെ മൂറ്റത്തു തന്നെയിടാം. മുററത്തു പൂ വിട്ടാലേ മാവേലി വരുള്ളു വത്രേ. ഇവിടെ ഇടയ്ക്ക് നല്ല കാറ്റാണ്. പൂവിട്ട് തീർന്നപ്പഴേ കാറ്റു വന്ന് പൂവെല്ലാം പറപ്പിച്ചു കൊണ്ടുപോയി. ആകെ സങ്കടായി. ഇവിടെ അമേരിക്കയിൽ മൂറ്റത്ത് പൂവിടാമെന്ന് വിചാരിക്കണ്ട. ഇനി എന്താ ചെയ്യാ. അകത്തു തന്നെയിടാം. മാവേലിക്കു കുട്ടികളെ വലിയ ഇഷ്ടാ... അകത്ത് കുട്ടികൾ പൂവിട്ടാലും മാവേലി വരും എന്നച്ഛൻ പറഞ്ഞു . പാച്ചൂനേ യാ പേടി. പക്ഷേ അവൻ ഏട്ടനെ സഹായിക്കാൻ കൂടെ കൂടി. പൂ എടുത്തു തരുന്നു. നല്ല സന്തോഷത്തിലാ. എല്ലാം ഇട്ടു കഴിഞ്ഞു.ഇനി ഫോട്ടോ എടുത്തയച്ചു തരാം എന്നു വിചാരിച്ചതാ. പാച്ചൂ എല്ലാം തട്ടിക്കളഞ്ഞു മുത്തശശാ. എന്തു കഷ്ടപ്പെട്ടതാ.അച്ചുവിന് സങ്കടം വന്നു. അവൻ ആ പൂവിൽക്കിടന്ന് ഉരുളുന്നു. .ദുഷ്ടൻ. .അച്ചു ന്േദ്വഷ്യം വന്നു. അടിക്കാൻ തുടങ്ങിയതാ. അപ്പം അവൻ ചിരിക്കുന്നു. അവൻ ഓടി വന്ന് ഏട്ടനെ കെട്ടിപ്പിടിച്ചു. എങ്ങിനെയാ അവനെ അടിക്കുക.അച്ചു അവനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു

Sunday, September 11, 2016

  ഓല മിടഞ്ഞ പൂക്കൂട_ [ നാലു കെട്ട് - 84]
    അടുപ്പിന് മുകളിൽ ചേരിനോട് ചേർന്നാണ് അതു തൂക്കിയിരുന്നത്. അന്ന് ഓണത്തിന് പൂ പറിക്കാൻ കൊണ്ടുപോയിരുന്ന പൂക്കൂട. സദ്യ കഴിഞ്ഞാൽ കുട്ടികൾ ഉത്സാഹത്തോടി റ ങ്ങും.പൂപറിക്കാൻ. എല്ലാവരുടേയും കയ്യിൽ ഇത്തരം പൂക്കൂട ഉണ്ടാകും. കാടുകയറിയ ഇല്ലപ്പറമ്പിലും ഇട   വഴികളിലും പാടത്തും കൂട്ടമായി ഉത്സാഹത്തോടെ കൂട്ടുകാരുമൊത്ത്.  .കൊങ്ങിണിപ്പൂവും, അരിപ്പൂവും, തുമ്പപ്പൂവും ഇന്നു കാണാനില്ല. അന്ന് തൊടി നിറയെ പലതരം പൂക്കൾ ഉണ്ടാകും. മുറ്റത്ത് ചാണകം കൊണ്ട് വട്ടത്തിൽ മെഴുകും. അതിലാണ് പൂവിടുക. അത്തം മുതൽ തുടങ്ങും. ഒരോ ദിവസവും വലിപ്പം കൂടി കൂടി വരും. ഉത്രാടത്തിന്റ അന്ന് പാരമ്യതയിൽ എത്തും. അന്ന് തിരു വോണത്തിന്റെ ഏക ദുഖം അന്നു പൂവിടുന്നില്ല എന്നുള്ളതാണ്. കൂ ട്ട് കാർക്കൊപ്പം ഓണത്തുമ്പികൾക്കൊപ്പം ഓടി നടന്നിരുന്ന കുട്ടിക്കാലം. ഉണ്ണി ഓർത്തു...
     ഓണം എന്ന മനോഹര സങ്കൽപ്പത്തിനെ സമ്മോഹനമായി മലയാളികൾ ഹൃദയത്തിൽ ആ വാ ഹി ച്ചു സൂക്ഷിച്ച് ആചരിച്ചു വരുന്ന ആഘോഷം. ഇന്നത് വെറും ചടങ്ങായി മാറുന്നോ?. മിത്തുകളെ ചരിത്രമാക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന അതിർവരമ്പുക ഇന്ന് ഓണമനസ്സിൽ മൂറിവേൽപ്പിക്കുന്നു. ഉണ്ണി ഓർത്തു...
ലോട്ടയും ആ ഓട്ടു കിണ്ണവും.. [നാലു കെട്ട് - 83]
   ആ ഓട്ടു ഗ്ലാസിന് 'ലോട്ട, എന്നാണ് പറയുക. അത് നന്നായി തേച്ചുമിനുക്കി വച്ചിരിക്കും. അതു  പോലെ ആ ഒട്ടു കിണ്ണം. ആ കിണ്ണം കാണുമ്പോൾ തന്നെ ഉണ്ണിയുടെ വായിൽ വെള്ളം ഊറും. അന്ന് നല്ല ചെമ്പാവിന്റെ പൊടി അരി കൊണ്ട് കഞ്ഞി വക്കും , ആവി പറക്കുന്ന ആ ചൂടു കഞ്ഞി യിൽ ഉപ്പും നെയ്യും ചേർക്കും ' അതിലേക്ക് നാളികേരം ചി ര കിയിടും. പ്ലാവില ഒരു പ്രത്യേകരീതിയിൽ കോട്ടി ഈർക്കിൽ കോർത്ത് അതുകൊണ്ടാണ് കഞ്ഞി കുടിക്കുക. ആ വിപറക്കുന്ന ആ ചൂട് കഞ്ഞിയിൽ നിന്നു പറക്കുന്ന ആവിക്ക് നറുനെയ്യിന്റ് മണമുണ്ടാകും. നല്ല മാങ്ങാച്ചമ്മന്തിയും. ആസ്വാദ് മറക്കില്ല. 
    ഒരുസമീകൃതാഹാരം. ഇന്ന് ആഹാരരീതി ആകെ മാറി. ഇന്നെല്ലാ o" ഇൻസ്റ്റന്റ്  ഫൂഡ° " കഞ്ഞി യോട് പുഛം.അവർക്ക് ബൾഗറും 'പിസ്സയും, നൂഡിൽസും മതി. അന്ന് പഴേം കഞ്ഞി കൂടിക്കാൻ ഉണ്ണിമോഹിച്ചിട്ടുണ്ട്. അന്നതു സമ്മതിക്കില്ല. പണിക്കു വരുന്ന നാണിത്തള്ള ആപഴേം കഞ്ഞിയിൽ ഉപ്പും കാന്താരി മുളകും തിരുമ്മി ക ഴിക്കുന്നത് കണ്ട് കൊതിച്ചിട്ടുണ്ട് . 
  അസുഖം ക്ഷണിച്ചു വരുത്തുന്ന ഈ പുതിയ ആഹാരക്രമത്തിൽ നിന്ന് പഴയ ആ ഓട്ടൂകിണ്ണത്തിലേക്കുള്ള ഒരു മടക്കയാത്ര ഉണ്ണി സ്വപ്നം കാണുന്നു

Wednesday, September 7, 2016

  മുത്തശ്ശാ പാച്ചൂ നെ മൊട്ടയാക്കി.... [അച്ചു ഡയറി-1 32]
      മുത്തശ്ശാ അച്ഛൻ പാച്ചുവിന്റെ തലമുടി മുഴുവൻ വെട്ടി മൊട്ടയാക്കി. അരുത ന്ന് അ ച്ചു പറഞ്ഞതാ. അവന്റെ മുടി നല്ല രസായിരുന്നു. അതുചീകി വയ്ക്കാൻ അവൻ സമ്മതിക്കില്ല.മുഖത്തേക്ക് നീണ്ടു കിടക്കുന്ന ആ മുടി കളയണ്ടായിരുന്നു അച്ചൂസ്കൂളിൽ പോയപ്പഴാ വെട്ടിയത്. വന്നപ്പോൾ അച്ചുവിന് സങ്കടം വന്നു. ഇപ്പം അവനെന്റെ അനിയനാണന്നു തോന്നണില്ല. അവന്റെ ഛായ ആകെ മാറി. അവനും സങ്കടായിക്കാണും. പക്ഷേ അവൻ കരഞ്ഞില്ലന്നമ്മ പറഞ്ഞു. ഇപ്പോ എടയ്ക്കു് അവൻ തലതൊട്ടു നോക്കുന്നുണ്ട്. കണ്ണാടി കാണിച്ചില്ല. അവന് വിഷമമായാലോ?. 
    നല്ല ഭംഗിയുള്ള മുടി വരാനാ അങ്ങിനെ ചെയ്തത് അമ്മ പറഞ്ഞു. എന്നാലും ഇതുപോലെ മൊട്ട ആക്കണ്ടായിരുന്നു. ഇനി അവനെ ആരും കളിയാക്കാതിരുന്നാൽ മതിയായിരുന്നു.
തൂക്കക്കാരന്റെ ചിരി...........
അരവിന്ദന്റെ " തമ്പ് " എന്ന സിനിമയിൽ ഒരു രംഗം ഉണ്ട്. ആ ഗ്രാമപ്രദേശത്തെ സർക്കസ് കൂടാരത്തിലെ ബഫൂൺ എല്ലാവരേയും ചിരിപ്പിച്ച് രസിപ്പിക്കുന്നു. ഷോ കഴിഞ്ഞ് കുട്ടികൾ കലപില ശബ്ദത്തിൽ ഓടി ഈ തമാശക്കാരനെ ക്കാണാനെത്തുന്നു.പെട്ടന്ന് കുട്ടികളുടെ ശബ്ദം നിലക്കുന്നു. കാരണം അവർ കാണുന്നത് അവിടെ ദുഖത്തിന്റെ പ്രതീകമായി കണ്ണീർ വാർത്തു് അവിടെ ഇരിക്കുന്ന അവരുടെ പ്രിയപ്പെട്ട 'ബഫൂണിനെയാണ്. ഇത്രമാത്രം ഹൃദയത്തിൽ തട്ടിയ ഒരു രംഗം എന്റെ ഓർമ്മയിൽ വേറേയില്ല. 
സ്വന്തം ദുഖങ്ങളും വിഷമം ങ്ങളും മൂടിവയ് ബാക്കിയുള്ളവരെ രസിപ്പിക്കാൻ പാടുകയും, തമാശ കാണിക്കുകയും ചെയ്യുന്നവരുടെ കാര്യമാണ് അപ്പോൾ ഓർത്തത്. അവർ അവർ അതു ചെയ്തേ പറ്റൂ. അതുപോലെ ചിലർക്ക് കരയാനവകാശമില്ല. ദുഖങ്ങൾ ഉള്ളിലൊതുക്കി ചിരിക്കണം ജീവിയ്ക്കണം.

Friday, September 2, 2016

    ആ വെള്ളി കെട്ടിയ ശംഖ്... [നാലു കെട്ട് - 82]
     പൂജാ പാത്രങ്ങൾക്കിടയിൽ ആ വെള്ളി കെട്ടിയ ആശ oഖ്.. അതാണ് ഉണ്ണിയെ എന്നും ആകർഷിച്ചിരുന്നത്. തൂവെള്ള നിറത്തിലുള്ള ആശംഖ് വെള്ളി കെട്ടിമനോഹരമാക്കിയിരുന്നു. ഭസ്മ്മ മിട്ട് വിളക്കിയ മറ്റു പൂജാ പാത്രങ്ങൾക്കിടയിൽ എന്തോ ഒരു പ്രത്യേകത ഇതിനുണ്ടായിരുന്നു.
   മഹാവിഷ്ണുവിന്റെ പാഞ്ചജന്യവും മറ്റു വലം പിരി ശംഖുകളുടെ മഹത്വവും ഒക്കെ മുത്തശ്ശി പറഞ്ഞു തന്നത് അന്ന് മനസിൽ ഇടം പിടിച്ചിരുന്നു. കുട്ടിക്കാലത്ത് കടലിന്റെ സംഗീതം കേ8ക്കാൻ ഇത് ചെവിയിൽ വച്ചിരുന്നത് ഓർക്കുന്നു. ഒരു കടൽ ജീവിയുടെ പുറംതോട് ഇത്രദിവ്യമായ ഒരു പൂജാസാ മഗ്രി ആയത് എങ്ങിനെ എന്ന് പലപ്പഴും ചിന്തിച്ചിട്ടണ്ട്. അതിന്റെ ഭംഗിയും അതിനേപ്പററിയുള്ള " മിത്തു "കളൂം I ആകാം അതിനു കാരണം -
    അതിരാവിലെ നല്ല തണുപ്പത്ത് കുളിച്ച് ഈറ നൂം ഉടുത്ത് ചെല്ലുമ്പോൾ പൂജാമുറിയിൽ മുത്തശ്ശന്റെ മന്ത്രോചാരണം മുഴങ്ങുന്നത് കേൾക്കാം. പൂജകഴിഞ്ഞ് സഹ ശ്രനാമ ധ്വനി കേ8ക്കുന്നതു തന്നെ മനസിനൊരു സുഖം തന്നിരുന്നു. തുളസിപ്പൂ വിട്ടതീർത്ഥജലം നാമം ജപത്തിനിടയിൽ മുത്തശ്ശൻ ഈ ശംഖിൽ നിന്ന് ഉള്ളം കയ്യിൽ ഒഴിച്ചു തരും. അത് സേവിച്ച് ബാക്കി മൂർദ്ധാവിൽ തളിക്കും. കൂടെ ചന്ദനവും. എന്തോ.. ശരീരത്തിനും മനസിനൂം ഒരു വല്ലാത്ത കുളിർമ്മനമുക്ക് അനുഭവപ്പെടും. അതൊക്കെ പോയ കാലത്തിന്റെ നിവൃതിയുള്ള ഒരോർമ്മ മാത്രമാണ് ഉണ്ണിക്ക്..

Thursday, September 1, 2016

    അച്ചൂന്റെ പല്ലു പോയിത്തുടങ്ങി.. [.. അച്ച
ഡയറി-131 ]
      അച്ചൂ ഇന്നു മുതൽ സ്ക്കൂളിൽ പോയിത്തുടങ്ങി.? രാവിലെ പോകണം. അച്ചുതന്നെ പോകും. .പാച്ചുവിനെ ഉണർത്തണ്ട . അവന് സങ്കടാകും . രണ്ടുമാസമായി അവൻറെ കൂടെയായിരുന്നു കളി . അവൻ ഭയങ്കര കുറുമ്പനാ മുത്തശ്ശാ . എന്നെ അടിക്കും ,കടിക്കും ....എന്നാലും ഏട്ടനെ വലിയ ഇഷ്ട്ടാ .ഏറ്റവും ഇഷ്ട്ടള്ളവരെ മാത്രമേ കുട്ടികൾ ഉപദ്രവിക്കൂ എന്ന് 'അമ്മ പറഞ്ഞു .

        മുത്തശ്ശാ അച്ചുവിൻറെ പല്ലുകൾ പോയി .തുടങ്ങി . മുമ്പിൽ പല്ലില്ല . പാച്ചു കളിയാക്കി ചിരിക്കുന്നു എന്നു തോന്നുന്നു . അവനിപ്പഴാ പതുക്കെ പല്ലു വന്നേ . എന്നിട്ടാ അവൻറെ ചിരി . ക്ലാസ്സിൽ കുട്ടികൾ കളിയാക്കില്ല . എല്ലാത്തിന്റേം പല്ല് പോയിട്ടുണ്ട് . പക്ഷേ അച്ചുവിന് പുതിയ പല്ലുവരുന്നുണ്ട് . പാലകപ്പല്ലാണെന്നാ അമ്മ പറഞ്ഞേ . അങ്ങിനെ പറഞ്ഞാൽ എന്താ അച്ചുവിനറിയില്ല ......