Tuesday, April 28, 2015

 എന്താ അവൻ വലുതാകാത്തെ   മുത്തശ്ശാ .........

   മുത്തശ്ശാ എൻറെ പാച്ചുവിനെന്താ  എന്നേ കൂടുതൽ ഇഷ്ട്ടംന്നറിയോ ?   .ഞാൻ ഉണ്ണികൃഷ്ണനോട് എന്നും പ്രാർഥിച്ചിട്ടാ അവൻ ബോയ്‌ ആയത് .അമ്മയ്ക്കും അച്ഛനും ഗേൾ വേണമെന്നായിരുന്നു .അച്ഛനും ഞാനും ബോയ്‌ അല്ലേ എന്നിട്ടെന്താ അച്ചനിങ്ങനെ . അതുകൊണ്ടെന്താ അവരെക്കായിലും പാച്ചുവിന് എന്നോടാ ഇഷ്ട്ടം .ഞാൻ അവന് പാട്ടുപാടി കൊടുക്കും .ഉണ്ണീ ..വാ ,വാ  അല്ലങ്കിൽ ...ചെത്തിമന്ദാരം ....അപ്പോൾ അവൻ കരച്ചിൽ നിർത്തും .എൻറെ വിരലിൽ അവൻ മുറുക്കെപ്പിടിക്കും .ഏട്ടൻ പോകാതിരിക്കാനാ .പക്ഷേ എട്ടന് സ്കൂളിൽ പോകണ്ടേ .

     എന്താ ഇവൻ വലുതാകാത്തെ ..മുത്തശ്ശാ . എനിക്ക് അവൻറെ കൂടെ ക്രിക്കറ്റു കളിക്കാനാ ബോയ്‌ വേണമെന്ന് അച്ചു ഉണ്ണികൃഷ്ണനോട്‌ പറഞ്ഞേ .ഗേൾസ് ക്രിക്കറ്റ് കളിക്കില്ല . ഇവനൊന്നു വേഗം വലുതായാൽ മതിയായിരുന്നു .അവൻ ഫൈവ് ഇയ്യേഷ്സ് ആകുമ്പോൾ അച്ചുവിന് ടെൻ ഇയേഷ്സ്സാകും . അപ്പോ അവൻറെ കൂടെ ഓടി ക്കളിക്കാം .

     പക്ഷേ ഒരു പേടിയുണ്ട് .അവൻ മുട്ടുകുത്തി നടക്കാറാകുംപോൾ  കോണിയുടെ അടുത്തെത്തിയാൽ സൂക്ഷിക്കണം .  എന്താ ചെയ്യാ .  അവിടെ ഒരു "ഫെൻസ്" ഉണ്ടാക്കണം .  അച്ഛനോട് പറയാം . ഇപ്പത്തന്നെ വേണം . അച്ചു സ്കൂളിൽ പോകുമ്പോൾ അവന് മുട്ടുകുത്താറായാലോ ? .                  

Saturday, April 25, 2015

  അവൻ ഒന്ന് ചിരിച്ചങ്കിൽ .....

  പാച്ചു നല്ല ഉറക്കാ .അവനൊന്നുനർന്നങ്കിൽ . ഉണർത്തിയാലോ  . വേണ്ട .അവൻ കരയും .അമ്മ ചീത്ത പറയും .അവനെപ്പഴും കരച്ചിലാ .ചിരിക്കില്ല . അച്ചു അടുത്തുള്ളപ്പോൾ അവൻ ഒന്ന് ചിരിച്ചു .പക്ഷേ ഉറക്കത്തിലാ . സ്വപ്നം കണ്ടുകാണും . അവനെന്തുസ്വപ്നമാണാവോ കണ്ടത് . "സ്വീറ്റ് ഡ്രീംസ്‌ "ആകും .അതാ ചിരിച്ചത് .
   അവനുനർന്നപ്പോൾ അമ്മ പാല് കൊടുത്തു .പാലു കുടിക്കുമ്പോൾ ഏട്ടനെ ഒന്ന് നൊക്കുകപൊലുമില്ല .ഇനി അവനെ കുളിപ്പിക്കും . അച്ചു അടുത്ത് പോയി നിൽക്കും . ചെത്തിപ്പൂവിട്ട് വെന്ത വെളിച്ചണ്ണ എന്നാ അമ്മമ്മ പറഞ്ഞത് . അതിന് നല്ല മണം .അച്ചുവിനിഷ്ട്ടാ . അവൻറെ തലയിൽ വെള്ളമോഴിക്കുംപോൾ അച്ചുവിന് ടെൻഷൻ ആകും . ഈ അമ്മമ്മയുടെ ഒരു കുളിപ്പിക്കൽ .ഇതൊന്നു കഴിഞ്ഞാൽ മതിയായിരുന്നു .ഇനി കണ്ണ് എഴുതിക്കും .അമ്മമ്മ ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന മഷ്യാ . എന്തിനാ ഈ ആണ്‍കുട്ടികളെ കണ്ണ് എഴുതിക്കുന്നെ ?.അച്ചു സമ്മതിക്കില്ല .കവിളിൽ ഒരു കറുത്ത പൊട്ടും .കേമായി .അവൻ കരഞ്ഞു .ഇനിയും പാലുകുടിക്കാനാകും . ഇനി പൂജാ മുറിയിൽ ദീപം കാണിക്കും .മൂവ് ചെയ്യുന്ന ഫ്ലയും കാണുന്നത് കണ്ണിന് നല്ലതാ .മുത്തശ്ശൻ പറഞ്ഞില്ലേ . അപ്പോൾ അമ്മമ്മയുടെ ഒരു പാട്ടുണ്ട് .നല്ല രസാ .ഇനി വയമ്പ് കൊടുക്കുംപഴാ ബഹളം .നല്ല എരിവാ വയമ്പിന് .ഒരുദിവസം അച്ചു വായിൽ വച്ച് നോക്കി .തേനും കൂട്ടിയാ കൊടുക്കുന്നെ .അപ്പോ കൊഴപ്പമില്ല .തേനിനു മധുരാ .

  അമ്മമ്മ അവനെ വെയിലുകൊള്ളിക്കും രാവിലെയും ഈവനിങ്ങിലും .നല്ല സ്വർണ്ണ നിറം വരാനാ .അമ്മമ്മ പറഞ്ഞു .ഗോൾഡ്‌ൻറെ നിറം വന്നാൽ .....അച്ചുവിന് ചിരിവരുന്നുണ്ട് .അമ്മമ്മക്കൊന്നുമറിയില്ല. ഇനി അവനെ കിടത്തി ഉറക്കും .ഉറങ്ങുന്ന വരെ അച്ചു അടുത്തിരിക്കും .അവൻ ചിരിക്കുന്നത് കാണണം .അവൻ ഒന്ന് ചിരിക്കുമോ ആവോ ...            

Wednesday, April 22, 2015

  എന്നിട്ട് അച്ചു അതിനെ പറപ്പിച്ചു വിടും ...........................

        മുത്തശ്ശാ ഇന്ന് അച്ചുവിൻറെ ലൈഫ് ആകെ സ്പോയിൽ ആയി . സ്കൂളിലേക്ക് ബസ്‌ കാത്തുനിന്നപ്പോൾ ഒരു പാവം "ബേർഡ് " വഴിയരികിൽ കിടക്കുന്നു . അതിന് എന്ജുരിയാ . പാവം .ഒരു കാനറി പക്ഷിയാണ് .നല്ല മഞ്ഞനിറമുള്ള അതിൻറെ ചിറകിൽ ചോര . എൻറെ ഫ്രണ്ട്സ് അതിനെ കല്ലെറിഞ്ഞു . അച്ചു അവരുമായി വഴക്കുണ്ടാക്കി .എൻറെ ഫ്രണ്ട് ജോബ്‌ ആണെന്നെ രക്ഷിച്ചത് . ജോബിന് നല്ല ശക്ത്തിയാ .

    ഞാനെൻറെ സ്നാക് ബോക്സ്‌ തുറന്ന് അതിന് സ്നാക്ക് കൊടുത്തു . അത് കഴിച്ചില്ല .അത് പേടിച്ചിരിക്കുകയാ . ബസ്സ്‌ വരാറായി . എന്താ ചെയ്യാ .അച്ചുവിൻറെ ലഞ്ച് ബോക്സിലെ  ഫുഡ്‌ ട്രാഷിൽ ഇ ട്ടു .അതിനെ പതുക്കെ എടുത്ത് ആ ബോക്സിൽ വച്ചു. പാവം അതിന് വേദനിച്ചോ ആവോ .സ്കൂൾ ബസ്‌ വന്നാൽ പോകണം .ബേർഡിനെ ബസ്സിൽ കയറ്റില്ല . ഞാൻ അതിനെ നമ്മുടെ കമ്മ്യുണിറ്റി ഓഫീസിൽ കൊണ്ടുവച്ചു .സ്കൂൾ വിട്ടു വരുമ്പോൾ എടുത്തോളാം എന്ന് പറഞ്ഞതാ .മുത്തശ്ശനറിയില്ലേ ? അതിൻറെ മുമ്പിലല്ലേ ബസ്‌ വരുന്നത് .ഞാനോടിചെന്നു ബസിൽ കയറി .

    ഇപ്പോൾ വന്നപ്പോൾ ബേ ർഡ് അവിടെ ഇല്ല . അവർ അതിനെ "ആനിമൽ റെസ്ഖ്യ്യൂ സെൻട്രലിൽ "കൊണ്ടുപോയി എന്നു പറഞ്ഞു .അച്ചുവിന് വിഷമായി .അച്ചു കരഞ്ഞപ്പോൾ  ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയതാണ് അതിന് പറക്കാറായാൽ  അച്ചുവിന് തരാം എന്നുപറഞ്ഞു . മുത്തശ്ശാ ...നമുക്കവിടെ പോകാം . ആ "ബേർഡിനെ " പറക്കാറായാൽ അച്ചു കൊണ്ടുവരും .എന്നിട്ടതിനെ  പറപ്പിച്ച് വിടും .അതിൻറെ അച്ഛനും അമ്മയും സങ്കടപ്പെട്ടിരിക്കുകയാകും     

Tuesday, April 21, 2015

   മൂല്യ നിർണ്ണയം ............


      S.S.L.C -97%....!.......

   വാട്ട് ഈസ്‌ ഹിമാലയാ ?......

     ഹിമാലയാ ഈസ്‌ ദി ലോങ്ങസ്ട് റിവർ ഇൻ ദി സതേണ്‍ പാർട്ട്‌ ഓഫ് ഇന്ത്യ .

കുട്ടിക്ക് ഒരു മർക്കുകൊടുക്കാൻ ഉത്തരവ് .
     " ലോങ്ങസ്റ്റ് " എന്ന് എഴുതിയതുകൊണ്ട് ഏതോ വലിയ കാര്യമാണന്നു കുട്ടിക്കറിയാം .അതിന് അരമാർക്ക് .

"സതേണ്‍ പാർട്ട് " എന്നെഴുതിയത് കൊണ്ട് ഇന്ത്യയുടെ ഏതോ ഒരറ്റത്താണന്ന് കുട്ടിക്കറിയാം .അതുകൊണ്ട് അതിനും അര മാർക്ക് .
അങ്ങിനെ ആ ഉത്തരത്തിന് ഒരു മാർക്ക് .!....    

Sunday, April 19, 2015


ആമിഷ് വില്ലേജിലൂടെ --നൂറ്റാണ്ടുകൾ പുറകോട്ട് ഒരു യാത്ര ...

പെൻസിൽവാലിയായിൽ "ദി ആമീഷ് വില്ലേജ് ". അവിടെ നമ്മളെ നൂറ്റാണ്ടുകൾ പിന്നോട്ട് നടത്തുന്ന ജീവിതരീതിയുള്ള ഒരു ജന സമൂഹം .ഏതാണ്ട് ഒരു മുപ്പതിനായിരത്തോളം പേർ വരും . അവർ റേഡിയോ ,ടി വി ,മോബൈൽഫോണ്‍ ഒന്നും ഉപയോഗിക്കുന്നില്ല .കാറും മോട്ടോർ സൈക്ലും അവർക്ക് വേണ്ട . .സൈക്കിൾ മാത്രം .അതും ഒരു പ്രത്യേക തരം സൈക്കിൾ . കറണ്ടില്ല .സോളാർ എനർജിയും ,മറ്റ് ഓയിൽ ഗ്യാസും മാത്രം ,അവിടെ വിദ്യാഭ്യാസം എട്ടാം ക്ലാസ് വരെമാത്രം . ഒരുമുറി സ്കൂളുൾ .ഒരു ടീച്ചർ .ഗവർന്മേന്റിന്റെ ഒരു സഹായവും സ്വീകരിക്കില്ല .

കൃഷിയും മൃഗസംരക്ഷണവും പ്രധാനജോലി .അവരുടെ "ഫുഡ് പ്രോടക്ട്സ് "പ്രസിദ്ധമാണ് . കൊച്ചുകുട്ടികൾ മുതൽ വൃദ്ധൻമ്മാർ വരെ എല്ലാവരും പണിയെടുക്കുന്നു .ഒരുനിമിഷം ആരും വെറുതെ ഇരിക്കില്ല . ഒരാൾക്ക്‌ ഒരു പ്രശ്നം വന്നാൽ എല്ലാവരും കൂടി പരിഹാരം കാണുന്നു .സമയം കിട്ടുമ്പോൾ അവർ കരകൌശല വസ്തുക്കൾ ഉണ്ടാക്കുന്നു .വിൽക്കുന്നു .വലിയ കുടുംബം .ലളിതമായ ജീവിതരീതി .ആര്ഭാടങ്ങളിൽ ബ്രമമില്ല .ആഭരണങ്ങൾ ഉപയോഗിക്കില്ല .ലാളിത്യമുള്ള വസ്ത്രധാരണരീതി .

ജെർമ്മനിയിൽ നിന്ന് കുടിയേറിയവർ ആണിവർ .ആരേയും ആ കമ്മ്യൂനിറ്റിയിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കില്ല .പുറത്തുനിന്നുള്ള വിവാഹ ബന്ധവും നിഷിദ്ധം .എല്ലാവരും എല്ലാവർക്കും വേണ്ടി സുഖമായി ജീവിക്കുക .അവരുടെ കളികളിൽ പോലും ജയപരാജയങ്ങൾ ഇല്ല അന്വോന്യം പകയില്ല വിദ്വേഷമില്ല .

ആ ആമിഷ് വില്ലേജിൽ ചുറ്റിസഞ്ചരിച്ചു മടങ്ങിയപ്പോൾ ,ഈ ഉപഭോക്തൃസംസ്ക്കാരത്തിൽ ഭ്രമിച്ച് മനസമാധാനം നഷ്ട്ടപ്പെട്ട് ജീവിക്കുന്ന നമ്മുടെ ഈ പരിഷ്കൃത സമൂഹത്തോട് അവർ തരാൻ ഉദ്ദേശ്ശിക്കുന്ന സന്ദേശം വലുതാണന്നു തോന്നി .

Friday, April 17, 2015

   മുത്തശ്ശാ -"ചെറി ബ്ലോസം ഫെസ്റ്റിവൽ ".........

        ചെറി ബ്ലോസം മുത്തശ്ശന് ഇ ഷ്ട്ടപ്പെടും .എന്ത് രസമാണന്നോ . വാഷിഗ്ടൻ ഡി .സി .യിൽ ചെറി ബ്ലോസ്സം ഫസ്ടിവെൽ ഉണ്ട് . "സ്പ്രിങ്ങി"നെ വെൽക്കം ചെയ്യാനാണത് .മുത്തശ്ശനെ അച്ചു കൊണ്ടുപോകാം . അവിടെ പോട്ടോമാക് റിവർ ഉണ്ട് . അതിൻറെ അരികിൽ മുഴുവൻ "ചെറിപ്ലാൻറ് 'ആണ് . ഇപ്പോൾ മുഴുവൻ വെള്ളപ്പൂക്കൾ ആണ് .ഒരിലപോലും കാണില്ല .പക്ഷേ ഇന്ത്യയിലെ "പവിഴമല്ലി പോലെ സ്മെൽ ഇല്ല .ഞാൻ അമ്മാത്ത് പവിഴമല്ലി കണ്ടിട്ടുണ്ട് .സ്വീറ്റ് സ്മെൽ .അച്ചുവിനിഷ്ട്ടാ .ഇന്നവിടെ ഫസ്ടിവേല്ലിൽ "ഫയർ വർക്ക്‌ "ഉണ്ട് .നമുക്കതുവേണ്ട . അച്ചുവിന് പേടിയാ .
    
       ഈ ചെറി പ്ലാൻറ് അമേരിക്കയിൽ എവിടുന്നാ കൊണ്ടുവന്നതെന്നറിയോ മുത്തശ്ശന് .ജപ്പാനിൽ നിന്നാ .അന്ന് അമേരിക്കക്ക് അവർ സമ്മാനമായി ത്തന്നതാണ് . ചെറി പ്ലാൻറിന് ഒരു മാജിക് ഉണ്ട് . ഒരാഴ്ച്ച കഴിയുമ്പോൾ ഈ പൂക്കളുടെ മുഴുവൻ നിറം പിങ്ക് ആകും .അപ്പൊ അതിലും രസാ . എന്നാലും അച്ചുവിന് വൈറ്റാ ഇ ഷ്ട്ടം .പിങ്ക് ഗേൾസിനാ ഇ ഷ്ട്ടം .അച്ചു  ബോയ്‌ അല്ലേ .
      അച്ചുവിനും ചെറി പ്ലാൻറ് തരാമെന്ന് പറഞ്ഞിട്ടുണ്ട് .ജോബിന്റെ ഡാഡി .പക്ഷേ അച്ചു എവിടെയാ വയ്‌ക്കാ .അച്ചുവിന് വീടില്ല .അച്ചു 'കാമ്മ്യുണിറ്റി"യിൽ റെന്റിനാ താമസിക്കുന്നെ .അച്ഛൻ ഹൌസ് പ്ലോട്ട് വാങ്ങുന്നുണ്ട് .അന്ന് വീടിനുചുറ്റും വയ്ക്കണം .പക്ഷേ അച്ഛനെന്തിനാ ഇവിടെ ഹൌസ് വാങ്ങുന്നെ .അച്ചുവിന് ഇന്ത്യ മതി .അവിടെ എലിഫൻറ് ഉണ്ടന്ന് മുത്തശ്ശൻ പറഞ്ഞില്ലേ .അച്ചുവിന് എലിഫന്റിനെ ഇ ഷ്ട്ടാ .അമേരിക്കയിൽ എലിഫൻറ് ഇല്ല .   

Monday, April 13, 2015

  അച്ചുവിൻറെ ആനിമൽ ടോയിസ്‌ .........

   മുത്തശ്ശാ ഇന്നു ടോയിസ് വാങ്ങാൻ പോയാലോ ? .എൻറെ ബർത്ത് ഡേ ക്ക് കിട്ടിയ ഗിഫ്റ്റ്‌ കാർഡ്‌ ഉണ്ട് ."ടോയ്സ്  ആർ  അസ്‌ "ലെ .അവിടെ എന്ത് കളിപ്പാട്ടങ്ങളാനന്നോ !.  അച്ചുവിന് ആനിമൽ ടോയ്സ് ആണിഷ്ട്ടം . പക്ഷേ ഒരു സങ്കടം ഉണ്ട് .ഇന്നു ആനിമൽ ടോയിസ് വാങ്ങില്ലന്നു അമ്മക്ക് വാക്ക് കൊടുത്തിരുന്നു . അച്ചുവിൻറെ ടോയി റൂം മുഴുവൻ ആനിമൽ ടോയിസാ .അമ്മയോട് പ്രോമിസ് ചെയ്യണ്ടായിരുന്നു .അനിയന് വാങ്ങാം .അവന് എന്താണാവോ ഇഷ്ട്ടപ്പെടുക .അവൻറെ കുഞ്ഞ് കൈ വേദനിക്കാത്തത് ആകണം .ആനിമൽ ആയാൽ അവൻ പേടിക്കും . അതുവേണ്ട .കൂടെ അവനു നല്ല ഒരു ഉടുപ്പും  വാങ്ങാം .ദിനോസറിന്റെ പടമുള്ളത്‌ .അത് കൊഴപ്പമില്ല .അവൻ ഉണ്ടായിട്ട് ഇന്നു ഇരുപത്തിയെട്ട് ദിവസായി .അവന് ഏട്ടന്റെ വക ഒരു നല്ല സമ്മാനം ..

    അയ്യോ മുത്തശ്ശാ നാളെ അമ്മയുടെ ബർത്ത് ഡേ ആണ് .അമ്മക്ക് ഒരു സർപ്രൈസ് കൊടുക്കണം .ഒരു മാല വാങ്ങാം .ആ പച്ച കല്ലുവച്ചത് .അമ്മക്കിഷ്ട്ടാകും .ഇരുപത്തി അഞ്ച് ഡോളർ ആകും .സാരമില്ല .  .ഞാനിന്നുവരെ  അമ്മക്ക് ഒന്നും കൊടുത്തിട്ടില്ല . അതുപോലെ അച്ചുവിൻറെ ഫ്രണ്ടിന്റെ ബർത്ത് ഡേ ക്ക് എന്തെങ്കിലും വാങ്ങണമെന്ന് അച്ഛൻ പറഞ്ഞിരുന്നു .അതും വാങ്ങാം .
 
     മുത്തശ്ശാ കാർഡിന്റെ എമൌണ്ട് തീർന്നു .അച്ചുവിന് ഒന്നും വാങ്ങിയില്ല . മുത്തശ്ശനും .സങ്കടായിട്ടോ . മുത്തശ്ശന് സങ്കടായോ ?...      

Sunday, April 12, 2015

  അച്ചുവിൻറെ    "പാമ്പും കാവ് "........

    മുത്തശ്ശൻ ആനക്കൊണ്ട സിനിമ കണ്ടിട്ടുണ്ടോ ?,അച്ചുവിന് പാമ്പുകളെ ഇഷ്ട്ടാ . പേടിയില്ല . അമ്മാത്ത് പാമ്പുകൾക്ക് അമ്പലമുണ്ടന്നു അമ്മമ്മ പറഞ്ഞു .പാമ്പുംകാവ്‌ .അമേരിക്കയിൽ" സൂ "വിൽ  പോണം പാമ്പിനെ കാണാൻ .  മുത്തശ്ശൻ പാമ്പ്കളെ "വർഷിപ്പ് " ചെയ്യോ ? .ശിവന്റെ കഴുത്തിൽ പാമ്പുണ്ട് .അതുപോലെ മഹാവിഷ്ണു കിടക്കുന്നത് പാമ്പിന്പുറത്താ . അന്ന് ഉണ്ണികൃഷ്ണനെ മഴനനയാതെ രക്ഷിച്ചത്  അനന്തനല്ലേ? അതൊക്കെ നല്ലപാമ്പുകളാ .പക്ഷേ കാളിയൻ  അവൻ ദുഷ്ട്ടനാ .അതല്ലേ ഉണ്ണികൃഷ്ണൻ അവനെ ചവിട്ടി അരച്ചത്‌ .എന്തിനാ മുത്തശ്ശാ നമ്മൾ ഈ നല്ല പാമ്പുകളെ കൊല്ലുന്നത് ?

      പാമ്പും കാവിൽ അപ്പവും പായസവും ആണോ പാമ്പുകൾക്ക് കൊടുക്കുന്നത്  .?പാമ്പുകൾ "  റാറ്റിനേ "ആണ് തിന്നുന്നത് .മുത്തശ്ശന് ഒന്നും അറിയില്ല .ഗണപതിയുടെ സിനിമ കണ്ടപ്പോൾ അച്ചുവിന് പേടിയുണ്ടായിരുന്നു .ശിവന്റെ കഴുത്തിലെ പാമ്പ് ഗണപതിയുടെ എലിയെ തിന്നുമോയെന്ന് .അതുപോലെ സുബ്രംമണിയൻറെ മയിൽ ശിവന്റെ പാമ്പിനെ പിടിക്കുമോ എന്ന് .ഭാഗ്യം !..ഒന്നുമുണ്ടായില്ല .നന്നായി .അല്ലങ്കിൽ പ്രോബ്ലം ആയേനെ .ഇത്തവണ ഇന്ത്യയിൽ വരുമ്പോൾ മുത്തശ്ശൻറെ പാമ്പും കാവിൽ പോകണം   

Saturday, April 11, 2015

         അച്ചുവിൻറെ  "ടെൻഷൻ "...............


ഇന്ന് അമ്മക്ക് ചെക്കപ്പിന് പോകണം .അമ്മമ്മയും അച്ഛനും കൂടെ പോകും .അച്ചു വേണം അനിയനെ നോക്കാൻ . ഞാനവന്റെ അടുത്തു തന്നെ ഉണ്ടാവണം .കരഞ്ഞാൽ മുത്ത ശ്ശൻ അവനെ എൻറെ മടിയിൽ വച്ചു തന്നാൽ മതി .കരയാതിരുന്നാൽ മതിയായിരുന്നു .  "ഉണ്ണി  വാ വാ ..."അച്ചുവിന് പാട്ടറിയാം . അവന് പാട്ടിഷ്ട്ടായിരിക്കും .പാട്ട് പാടി അവനെ ഉറക്കാം .

  അവനെ മുറുക്കെപ്പിടിക്കാൻ പാടില്ല ."ഫെതെർ ടച് " എന്നാ അച്ഛൻ പറഞ്ഞെ .അവൻ അച്ചുവിൻറെ വിരലിൽ പിടിച്ചാൽ വിടില്ല .അത്രക്ക് ഇഷ്ട്ടാ ഏട്ടനെ . അവനെ ഒന്നു മുറുക്കെ കെട്ടിപ്പിടിക്കാൻ തോന്നുന്നു .വേണ്ട .അവനു വേദനിച്ചാലോ .അവൻ കരഞ്ഞാൽ  നെപ്പിൾ വായിൽ വച്ചാൽ മതി .അമ്മ പറഞ്ഞതാ . പാവം പാലാണന്നു വിചാരിച്ച് കുടിക്കും . അത് ചീറ്റിങ്ങാ .കരഞ്ഞാലും അച്ചു അവനെ പറ്റിക്കില്ല .എന്നാലും എങ്ങിനെ കരച്ചിൽ മാറ്റും .

   ഡയപ്പർ ഉള്ളത് രക്ഷപെട്ടു .അല്ലങ്കിൽ അവൻ ഏട്ടനെ പറ്റിച്ചെനേ .അച്ചുവിന് വിശക്കുന്നുണ്ട് .എന്താ ചെയ്യാ .മുത്തശ്ശൻ പാല് ഇങ്ങോട്ട് തന്നാൽ മതി .അവൻറെ അടുത്തുന്നു അച്ചു മാറില്ല .അമ്മ താമസിച്ചാൽ പ്രശ്നാകും .അവന് വിശന്നാൽ പാലിന് അമ്മ വരണം .എന്താ ചെയ്യാ .ആയ്യോ അവൻ കരഞ്ഞു തുടങ്ങി .അച്ചുവിന് 'ടെൻഷൻ ' ആകുന്നുണ്ടിട്ടോ.  ......

Thursday, April 9, 2015

   അച്ചുവിൻറെ  "ടൈം ഔട്ട്‌ "......

      ഇന്ന് അച്ചുവിനെ കൊണ്ടുവരാൻ മുത്തശ്ശനാണല്ലോ വന്നത് . അച്ചുവിന് സന്തോഷായി .എന്നാലും   അച്ചുവിന് ഇന്ന് ഒരു സങ്കടമുണ്ട്  . ഇന്നു  ജോബിനെ ടീച്ചർ  ടയിം ഔട്ടിൽ ഇരുത്തി . ജോബ്‌ എൻറെ ബെസ്റ്റ് ഫ്രണ്ടാ . "ടയിം ഔട്ട്‌ "എന്താണന്നു മുത്തശ്ശനറിയോ  ?.കുട്ടികൾ വികൃതി കാണിച്ചാൽ ക്ലാസിന്റെ മൂലയിൽ ഒരുകസേരയിൽ ഒറ്റക്കിരിക്കണം .മിണ്ടാൻ പാടില്ല .കൂടുത്തൽ "ക്രയ്സി " ആയാൽ വാണിംഗ് പോലും ഇല്ലാതെ "ഔട്ട്‌ സൈഡ് ടൈം ഔട്ട്‌ " ഉണ്ട് .കൂട്ടുകാരെ കാണാൻ പോലും പറ്റില്ല .ശരിക്കും സങ്കടം വരും .തെറ്റ് എന്താണന്നു തിങ്ക്‌ ചെയ്യാനാണത്. തെറ്റ് മനസിലാക്കി റിപ്പണ്ട് ചെയ്യണം അപ്പോൾ കയറ്റിയിരുത്തും .

      ഇന്ന് അച്ഛൻ എന്നെ  ടൈം ഔട്ടിൽ ഇരുത്തും എന്നാ തോന്നണേ .ഇന്നു ടിഫിൻ മുഴുവൻ കഴിച്ചില്ല .ഫുഡ്‌ കഴിക്കാതിരുന്നാൽ ടൈം ഔട്ടിൽ ഇരുത്തും എന്നാ പറഞ്ഞിരിക്കുന്നെ .  ജോബ്‌ പകുതി കഴിച്ച് ബാക്കി ട്രാഷിൽ ഇടും . അത് ചീറ്റിങ്ങാ . അച്ചു അത് ചെയ്യില്ല . ടൈം ഔട്ടിൽ  ഇരുത്തിയാലും അച്ഛനെ ചീറ്റ് ചെയ്യാൻ പാടില്ല .ആരേം ചീറ്റ് ചെയ്യാൻ പാടില്ല . ടൈം ഔട്ടിൽ ഇരുത്തിയാൽ അച്ചുവിന് സങ്കടം വരും .അച്ഛനും സങ്കടമുണ്ട് . കൂടുതൽ സങ്കടം അമ്മയ്ക്കാ .അതാ അച്ചുവിന് സങ്കടം .  ഇതെന്തിനാ മുത്തശ്ശാ എല്ലാവർക്കും സങ്കടത്തിന്‌ ഒരു ടൈം ഔട്ട്‌ .

Wednesday, April 8, 2015

   അച്ചുവിന്  "അമ്മ "എന്നെഴുതണം ............

     മുത്തശ്ശാ മലയാളം പഠി ച്ചാലോ ?.പക്ഷേ മലയാളത്തിൽ മോർ ദാൻ ഫിഫ്ടി ലെറ്റർ  ഉണ്ട് .ഇംഗ്ലീഷിൽ ട്വന്റിസിക്സ്‌  ലെറ്ററേ ഉള്ളു  .മുത്ത ശ്ശൻ  കൊണ്ടുവന്ന  ബുക്ക്‌ അച്ചു കണ്ടു .അതു മുഴുവൻ പഠിക്കാൻ അച്ചുവിന് പറ്റില്ല . പക്ഷേ "അമ്മ " എന്നെഴുതണമെന്നുണ്ട് .അച്ചു ,പാച്ചു ,അച്ഛൻ ,ആന അങ്ങിനെ എല്ലാം പഠിക്കണമെന്നുണ്ട് . അക്ഷരം മുഴുവനൊന്നും പഠിക്കണ്ട .

      ഭീമൻ ,ഹനുമാൻ ,ഗണപതി  ഒക്കെ പഠി ക്കാം .പക്ഷേ ഭീമൻറെ  സണ്‍  ഖടോൽ ക്കചൻ  അതുവേണ്ട .അത് ഡിഫികൽറ്റാ . ഇന്ത്യയിൽ മണലിൽ വിരലുകൊണ്ടാ എഴുതുന്നെ അല്ലേ .അമ്മമ്മ പറഞ്ഞു .എന്തിനാ ഈ മണലിൽ എഴുതുന്നെ ?..അതുപോലെ മുത്തശ്ശന് ടീച്ചർ "ലീഫിലാ "  എഴുതിത്തന്നത് എന്നു പറഞ്ഞു . ലീഫിൽ എന്തുകൊണ്ടാ എഴുതുക .അച്ചുവിന് ചിരിവരുന്നുണ്ട് .സില്ലി തിങ്ങ്സ്‌ .

      മമ്മി എന്നെഴുതുന്നതിലും അച്ചുവിനിഷ്ട്ടം അമ്മ എന്നാണ് . "അമ്മ "  എന്നെഴുതുമ്പോൾ മലയാളം പഠിക്കണമെന്ന് തോന്നും . പക്ഷേ വേണ്ടാ  . അച്ചുവിന് ഇഷ്ട്ട മുള്ളത് മാത്രം എഴുതാൻ പഠിച്ചാൽ മതി .ബാക്കി ഇംഗ്ലീഷ് മതി                 
      അച്ചുവിന് 7 -ആംനമ്പർ ജഷ്സി ......

   മുത്തശ്ശാ അച്ചു സോക്കർ കോച്ചിങ്ങിന് പോവ്വാ .. ഇന്ത്യയിൽ ഫുട്ബോളിന്‌ അമേരിക്കയിൽ സോക്കർ എന്നാ പറയുക  . ഇവിടെ ഫുട്ബോൾ എന്നുപറഞ്ഞാൽ "റബ്ബി "കണ്ടിട്ടില്ലേ .അതുപോലെ ആണ് . ഓവൽ ഷെയ്പ്പിലാ അതിൻറെ പന്ത് . ആ പന്തിന് "വണ്‍ ഫുട്ട് "നീളമുണ്ട് .അതാ അതിന് ഫുട്ബോൾ എന്നു പറയുന്നേ .ഇതൊക്കെ അച്ചുവിന് കോച്ച് പറഞ്ഞുതന്നതാ .

അഞ്ചു വയസിൽ താഴെയുള്ളവർക്കാ കോച്ചിംഗ് . അച്ചുവിന് ഓൾമോസ്റ്റ്‌ ഫൈവ് ഇയ്യേഷ്സ് ആയി .പക്ഷേ ജോബിൻ തടിയനാ .അവനെ എനിക്കു പേടിയാ . ഓടിവന്ന് അച്ചുവിൻറെ ബോടിയിലിടിച്ചാൽ അച്ചു ജാമാകും .വേൾഡ് കപ്പിലെ പോലെ വന്ന് കടിക്കാതിരുന്നാൽ  മതിയായിരുന്നു . കോച്ച് ശ്രദ്ധിക്കും .പക്ഷേ ജോബിന് അച്ചുവിൻറെ കൂട്ട് ഓടാൻ പറ്റില്ല .ഇപ്പോൾ അച്ചു നന്നായി പാസുചെയ്യും  ,ട്രീബിൾ ചെയ്യും   , .അച്ചുവിന് ഏറ്റവും ഇഷ്ട്ടം മെസ്സിയെ ആണ് . മുത്തശ്ശൻ വേൾഡ് കപ്പ്‌ കണ്ടില്ലേ .ഞാൻ മുഴുവൻ കണ്ടു .അച്ചുവും ഒരിക്കൽ വലിയ കളിക്കാരനാകും .പക്ഷേ മെസ്സിയുടെ പത്താം നമ്പർ ജേഷ്സ്സി വേണമെന്നുണ്ടായിരുന്നു .കോച്ച് സമ്മതിച്ചില്ല .പത്താം നമ്പർ ജോബിന് കൊടുത്തു . അച്ചുവിന് ശകലം ദേഷ്യോം കുറച്ചു സങ്കടോം വന്നു .
   
   അച്ഛൻ പറഞ്ഞു "അച്ചുവിൻറെ "ലക്കി നമ്പർ" ഏഴ് ആണ് .ലോകത്തിലെ ഏറ്റവും വലിയ കളിക്കാരൻ  ക്രിസ്ത്യാനോ റൊണാൾഡോ യുടെ നമ്പർ ആണത് ."   അച്ചുവിനും ഏഴുമതി .              

Sunday, April 5, 2015

മുത്തശ്ശാ നമുക്ക് സ്വിമ്മിഗിനു പോകാം .........

         മുത്ത ശ്ശാ നമുക്ക് സ്വിമ്മിംഗ് പൂളിൽ പോകാം .അച്ചുവിന് നീന്തൽ ഇഷ്ട്ടാണ് .  മുത്തശ്ശ ന് നീന്തൽ  
   അറിയോ .അവിടെ ഒരു ചൂട് മുറിയുണ്ട് ."ഹോട്ട് സ്പാ "എന്നാണ് ടീച്ചർ പറഞ്ഞത് . അവിടെ ഇരുന്നാൽ ശരീരം ചൂടാക്കാം . പത്തു മിനിറ്റിൽ കൂടുതൽ മുത്തശ്ശൻ ഇരിക്കണ്ട .കുട്ടികൾക്ക് അവിടെ കയറാൻ പാടില്ല . അതുകഴിഞ്ഞ് ഷവറിൽ കുളിച്ച് സ്വിമ്മിംഗ് സ്യൂട്ട് ഇട്ടു വേണം പൂളിൽ പോകാൻ . അവിടെ കുറേപ്പേർ ഉണ്ടാകും .മുത്തശ്ശനും നീന്താം . അവിടെ "ഡൈവിംഗ് "ഉണ്ട് .മുത്തശ്ശൻ അതിനുപോകണ്ട . അച്ചു നീന്താൻ നന്നായിപ്പടിച്ചു .പൂളിന്റെ അടിയിൽ നിന്ന് അച്ചു എല്ലാം മുങ്ങിയെടുക്കും ."അക്വാ എഗ്ഗ് ഹണ്ട് " ഉണ്ട് .കൂട്ടുകാരുമൊത്തു നല്ലരസാ .

        മുത്തശ്ശാ തണൂക്കുന്നുണ്ടങ്കിൽ ഇവിടെ ഒരു ചെറിയ പൂൾ ഉണ്ട് ."ജക്കൂസി "...ഒരു ഹോട്ട് സ്പാ .അതിനു      ചുറ്റുനിന്നും ചൂടുവെള്ളം ശക്ത്തിയായി പമ്പ് ചെയ്തുകൊണ്ടിരിക്കും . അത് ശരീരത്തിനു ഒരു മാസ്സേയ്ജു്  ആണ് .അച്ഛൻ പറഞ്ഞതാണ് .അവിടെ കുട്ടികൾ ഇറങ്ങാൻ സമ്മതിക്കില്ല .പൊള്ളും . "മസ്സേയ്യ്ജ് " എന്നു പറഞ്ഞാൽ എന്താണ് മുത്തശ്ശാ ? .മുത്തശ്ശന് ദാഹിക്കുന്നുണ്ടോ ? ഇവിടെ പ്രസ്സ് ചെയ്‌താൽ മതി .തണുത്ത വെള്ളം വരും .വായ്‌ അവിടെ വച്ച് വെള്ളം കുടിക്കാം . 
       മുത്തശ്ശന് മടുത്തങ്കിൽ പോകാം .വീണ്ടും സോപ്പ് തേച്ച് കുളിക്കണം . നനഞ്ഞ ഡ്രസ്സ്‌ അവിടെ ഒരു മിഷ്യനിലിട്ട് പ്രസ്‌ ചെയ്‌താൽ മതി ഉണങ്ങി ക്കിട്ടും .ഇന്ത്യയിൽ ഇതൊക്കെ ഉണ്ടോ ?. അച്ചുവിന് ഇന്ത്യയിലേക്ക്‌ പോകാൻ തിരക്കായി 

Friday, April 3, 2015

  ഫോർ യുവർ കൂൾ സ്മൈൽ ..........

  മുത്തശ്ശാ ഇന്നു ദന്തിസ്ടിനെ കാണണം . പല്ലുവരുമ്പോൾ മുതൽ ആറു മാസം കൂടുമ്പോൾ കുട്ടികൾ ഡോക്ടറെ ക്കാണണം .നല്ല പല്ല് വരാനാ . അച്ചു രാവിലേം വൈകിട്ടും പല്ല് തേക്കും .ബ്രഷുപയോഗിച്ചു . പല്ല് തിളങ്ങണം .പല്ലിലെ ജേംസ് ഒക്കെ പോകണം .അല്ലങ്കിൽ പല്ല് കേടുവരും .ഉറങ്ങുമ്പോൾ പല്ല് കടിക്കുമ്പോൾ പല്ലുകേടുവരും .അതുപോലെ നഖം കടിക്കാനും പാടില്ല .ഡോക്ടർ പറഞ്ഞതാ .    

     ആദ്യം നേഴ്സ് വന്ന് പല്ലിൻറെ എക്സ് റേ  എടുത്തു .പുതിയപല്ല് വരുന്നുണ്ട് . പക്ഷേ കംമ്പിയുട്ടറിൽ എക്സ് റേ  കണ്ടപ്പോൾ അച്ചു പേടിച്ചുപോയി .അച്ചുവിന് നല്ല പല്ലാണ് വരുന്നത് എന്ന് ഡോക്ടർ പറഞ്ഞു ."ഫോർ യുവർ കൂൾ സ്മൈൽ "ഡോക്ടർ ചിരിച്ചു  .അച്ചുവിന് സന്തോഷമായി . .ഇപ്പോൾ അച്ചുവിന് ഇരുപത് പല്ലുണ്ട് .ഇതു പോയി വേറെ വരും .അത് പോകുമ്പോൾ വയറ്റിലേക്ക് ഇറങ്ങാതിരുന്നാൽ മതിയായിരുന്നു .ഇനി മുപ്പത്തിരണ്ട് പല്ല് വരുമെന്നാ ഡോക്ടർ പറഞ്ഞത് .  ഈ മുപ്പത്തിരണ്ട് പല്ലുകൾക്ക് അച്ചുവിൻറെ വായിൽ എവിടെയാ സ്ഥലം .അച്ചുവിന് അത്രയും പല്ലുകൾ വേണ്ടായിരുന്നു .   

Wednesday, April 1, 2015




  മുത്തശ്ശന് "ഈസ്റെർ എഗ്ഗ് "  എന്തെന്നറിയോ?...........

   മുത്തശ്ശാ എനിക്ക് ഈസ്റർ എഗ്ഗ്  ഫൈൻഡ് ചെയ്യാൻ പോകണം .എൻറെ ഫ്രണ്ട് എബനി  വിളിച്ചിട്ടുണ്ട് . അവള്  അമേരിക്കക്കാരിയാണ് . ഈസ്റെർ എന്തെന്ന് മുത്തശ്ശന് അറിയോ ?. ജീസസിനെ  ദുഷ്ട്ടമ്മാര് മരം കൊണ്ടുള്ള കുരിശ്ശിൽ ആണി അടിച്ച് തറച്ചു . തലയിൽ ആണി കൊണ്ടുള്ള "ക്രവ്ൻ "തറച്ചു .ചോര വന്നു .പാവം ജീസസ് . പക്ഷേ "ത്രീ ഡയിസ്‌ "   കഴിഞ്ഞ് നാലാം ദിവസം ജീസസ് ലൈവായി .അന്നാണീസ്ടർ .അച്ചുവിന് ജീസസിനെ ഇഷ്ട്ടാ ജീസസ്  ആ ദുഷ്ട്ടന്മ്മാരെ ഒന്നും ചെയ്തില്ല .അതെന്താ മുത്തശ്ശാ അങ്ങിനെ ?.               

              എബനിന്റെ മമ്മി പലതരം "എഗ്ഗ് " പലസ്ഥലത്തും ഒളിച്ചുവച്ചിട്ടുണ്ട് . പല കളറിൽ പെയിന്റ് ചെയ്തത് .പലവലിപ്പത്തിൽ ഉള്ളത് .ഏറ്റവും കൂടുതൽ എഗ്ഗ് കണ്ടുപിടിക്കുന്നവർക്ക് സമ്മാനമുണ്ട് .ഏറ്റവും ചെറുത്‌ കണ്ടു പിടിക്കുന്നവർക്കും . ചില എഗ്ഗിനകത്ത് നിറയെ ചോക്ലേറ്റ് ആണ് .അതുകിട്ടിയാൽ മതിയായിരുന്നു . എബനിന്റെ മമ്മി അച്ചുവിന് ഒരുപാട് സമ്മാനങ്ങൾ തന്നു .അതു കഴിഞ്ഞ് "ഹോപ്‌ -എഗ്ഗ്  ഡാൻസ് ഉണ്ട് . കുട്ടികൾ എല്ലാവരും കൂടി . എന്തു രസമാണന്നറിയോ ?..