അച്ചുവിൻറെ ആനിമൽ ടോയിസ് .........
മുത്തശ്ശാ ഇന്നു ടോയിസ് വാങ്ങാൻ പോയാലോ ? .എൻറെ ബർത്ത് ഡേ ക്ക് കിട്ടിയ ഗിഫ്റ്റ് കാർഡ് ഉണ്ട് ."ടോയ്സ് ആർ അസ് "ലെ .അവിടെ എന്ത് കളിപ്പാട്ടങ്ങളാനന്നോ !. അച്ചുവിന് ആനിമൽ ടോയ്സ് ആണിഷ്ട്ടം . പക്ഷേ ഒരു സങ്കടം ഉണ്ട് .ഇന്നു ആനിമൽ ടോയിസ് വാങ്ങില്ലന്നു അമ്മക്ക് വാക്ക് കൊടുത്തിരുന്നു . അച്ചുവിൻറെ ടോയി റൂം മുഴുവൻ ആനിമൽ ടോയിസാ .അമ്മയോട് പ്രോമിസ് ചെയ്യണ്ടായിരുന്നു .അനിയന് വാങ്ങാം .അവന് എന്താണാവോ ഇഷ്ട്ടപ്പെടുക .അവൻറെ കുഞ്ഞ് കൈ വേദനിക്കാത്തത് ആകണം .ആനിമൽ ആയാൽ അവൻ പേടിക്കും . അതുവേണ്ട .കൂടെ അവനു നല്ല ഒരു ഉടുപ്പും വാങ്ങാം .ദിനോസറിന്റെ പടമുള്ളത് .അത് കൊഴപ്പമില്ല .അവൻ ഉണ്ടായിട്ട് ഇന്നു ഇരുപത്തിയെട്ട് ദിവസായി .അവന് ഏട്ടന്റെ വക ഒരു നല്ല സമ്മാനം ..
അയ്യോ മുത്തശ്ശാ നാളെ അമ്മയുടെ ബർത്ത് ഡേ ആണ് .അമ്മക്ക് ഒരു സർപ്രൈസ് കൊടുക്കണം .ഒരു മാല വാങ്ങാം .ആ പച്ച കല്ലുവച്ചത് .അമ്മക്കിഷ്ട്ടാകും .ഇരുപത്തി അഞ്ച് ഡോളർ ആകും .സാരമില്ല . .ഞാനിന്നുവരെ അമ്മക്ക് ഒന്നും കൊടുത്തിട്ടില്ല . അതുപോലെ അച്ചുവിൻറെ ഫ്രണ്ടിന്റെ ബർത്ത് ഡേ ക്ക് എന്തെങ്കിലും വാങ്ങണമെന്ന് അച്ഛൻ പറഞ്ഞിരുന്നു .അതും വാങ്ങാം .
മുത്തശ്ശാ കാർഡിന്റെ എമൌണ്ട് തീർന്നു .അച്ചുവിന് ഒന്നും വാങ്ങിയില്ല . മുത്തശ്ശനും .സങ്കടായിട്ടോ . മുത്തശ്ശന് സങ്കടായോ ?...
No comments:
Post a Comment