Wednesday, September 30, 2026
മുത്തശ്ശാ അച്ചു റണ്ണൗട്ടായി [ അച്ചു ഡയറി 1003] ഇന്ന് ഇൻ്റർ സ്ക്കൂൾ ക്രിക്കറ്റിൻ്റെ ഫയന ലായിരുന്നു. ആദ്യം എതിർ ടീമാണ് ബാറ്റു ചെയ്തത്.അവർ ഇരുനൂറ്റി എമ്പത് റണ്ണടിച്ചു.അത് അത്ര വലിയ ടാർജററ് അല്ലായിരുന്നു. പക്ഷേ അച്ചു നെറ് ടീമിൻ്റെ ആദ്യ വിക്കററുകൾ പെട്ടന്നുപോയി.അച്ചു കൂട്ടുകാരനുമായി നല്ല പാർട്ടനർ ഷിപ്പ് ഉണ്ടാക്കിയതായിരുന്നു.പക്ഷേ മറുവശത്ത് വിക്കറ്റ് വീണു കൊണ്ടേ ഇരുന്നു. അച്ചു പിടിച്ചു നിന്നു. എങ്ങിനെയും ടീമിനെ വിജയിപ്പിക്കണം അവസാനം ജയിക്കാൻ നാല് റണ്ണ്.അച്ചൂന്ന് സെഞ്ചറിക്ക് രണ്ട് റണ്ണ്. ലാസ്റ്റ് വിക്കറ്റ്. എല്ലാവർക്കും ടൻഷൻ ആയി .സ്റ്റേഡിയത്തിൽ പിൻ ഡ്രോപ്പ് സയലൻസ് .അച്ചൂ നും ടൻഷൻ ആയി മുത്തശ്ശാ.മീഡിയം പെയ്സർ ആണ് ബൗൾ ചെയ്യുന്നത്. ഫുൾലൻന്ത് ബോളാണങ്കിൽ ഫുട്ട് മുമ്പോട്ടു വച്ച് ഒരു സ്ട്രയ്ററ് ഡ്രൈവ്.ബൗളർക്ക് ഫീൽഡ് ചെയ്യാൻ പറ്റിയില്ലയില്ലങ്കിൽ ബൗണ്ടറി ഉറപ്പ്.അച്ചു കാത്തു നിന്നു. സ്റ്റേഡിയത്തിൽ ആകെ നിശ്ശബ്ദത. അച്ചു വിചാരിച്ചതു പോലെ സ്പീഡ് കുറഞ്ഞ ഒരു ഫുൾ ലൻന്ത് ബോൾ; അച്ചു ഫുട്ട് മുമ്പോട്ട് വച്ച് ഒരു പവ്വർഫുൾ സ്ട്രയ്ററ് ഡ്രൈവ്.പന്ത് ആപാവം ആ അമ്പയറുടെ ദേഹത്താണ് പതിച്ചത്. അദ്ദേഹത്തിന് മാറാൻ പറ്റിയില്ല.അദ്ദേഹം ബാലൻസ് തെറ്റി താഴെ വീണു. അച്ചൂന് വിഷമമായി.അച്ചു ഓടിച്ചെന്ന് സോറി പറഞ്ഞു. പക്ഷേ ആ സമയത്ത് പന്ത് എടുത്തു് എൻ്റെ വിക്കറ്റ് തകർത്തു. ഞാൻ ക്രീസിന് പുറത്തായിരുന്നു. അമ്പയർ എഴുനേററ് കയ്യുയർത്തി.അച്ചു ഔട്ട്. ടീം തോറ്റു. അച്ചൂന് സെഞ്ചറിനഷ്ട്ടമായി.ഞാൻ കാണിച്ച മര്യാദ അവർ മുതലാക്കി മുത്തശ്ശാ.
Sunday, September 20, 2026
അദ്യൈത വേദാന്തത്തെ അടിസ്ഥാനമാക്കി "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന വിശ്വമാനവസന്ദേശം പകർന്നു നൽ കി യ ഗുരുദേവന് പ്രണാമം അനിയൻ തലയാററുംപിള്ളി അന്ന് അവിസ്മരണീയമായ ഒരു ദിനം. ആലുവാ അദ്വൈതാശ്രമത്തിലെ ഒരു പരിസ്ഥിതി സെമിനാറിൽ പങ്കെടുക്കാൻ സാധിച്ച ഒരു സുദിനം ഓർമ്മ വരുന്നു.. പെരിയാറിൻ്റെ തീരത്തെ ശാന്തസുന്ദരമായ അദ്വൈയിതാശ്രമത്തിൽ കാലെടുത്തു വച്ചപ്പഴേ എന്തൊക്കെയോ മാറ്റം വന്ന പോലെ. അത്ര ഹൃദയഹാരി ആയ അന്തരീക്ഷം. പെരിയാറിൻ്റെ തീരത്തുള്ള " വാടാരത്തു തോപ്പ് " എന്ന ഏഴേക്കർ സ്ഥലം ശ്രീനാരായണ ഗുരു ആശ്രമത്തിനായി തിരഞ്ഞെടുത്തു. പുഴവക്കത്ത് പനമ്പു കൊണ്ടൊരു പർണ്ണശാല തീർത്തു. ഇന്നവിടെ മുഴുവൻ അപൂർവ്വമായ വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. അതിൻ്റെ ഒത്ത നടുക്ക് മനോഹരമായ ശ്രീനാരായണമന്ദിരം. ജസ്റ്റീസ് സുകുമാരൻ സാറിൻ്റെ ക്ഷണപ്രകാരമാണ് ഞാനവിടെപ്പോയത്. പരിസ്ഥിതി പ്രവർത്തനത്തിന് ബാംബുവിൻ്റെ പ്രസക്തി .അതായിരുന്നു വിഷയം. പ്രകൃതി സ്നേഹികളായ അനേകം പേർ അവിടെ സമ്മേളിച്ചിരുന്നു. . " വാദിയ്ക്കാനും ജയിക്കാനുമല്ല : അറിയാനും അറിയിക്കാനുമാണ്അന്ന് പരിസ്ഥിതി സെമിനാറിന് പോയപ്പോൾ ഈ ശ്രീനാരായണ ഗുരുവിൻ്റെ ഈ വചനം അവിടെ ഒരു മരത്തിൽ തൂക്കിയിട്ട ഫലകത്തിൽ ആലപനം ചെയ്തിരുന്നത് കണ്ടു. അർത്ഥപൂർണ്ണമായ ആ സമ്മേളനത്തിലുടനീളം ഈ സൂക്തം നിഴലിച്ചിരുന്നു.മാനവമൈത്രിയുടെ മന്ത്രം ഉപദേശിച്ചു തന്ന ഗുരുദേവന് പ്രണാമം
Saturday, September 19, 2026
വർക്ക് അറ്റ് ഹോം" [കീശക്കഥകൾ - 310]ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ച ദുബായ് നഗരം, സുഖലോലുപമായ ജീവിതം. കഴിഞ്ഞ ഇരുപത് വർഷമായി അവിടെ ജോലി ചെയ്യുന്നു. ആണ്ടിലൊരിക്കൽ നാട്ടിൽ വരും. ഇപ്പോൾ നാട്ടിൽ തറവാടിനടുത്ത് മോഹിച്ചൊരു വീടുവച്ചു. എന്നാൽ അവിടെയൊന്ന് താമസിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു മാസം ലീവും ഒരു മാസം 'വർക്ക് അറ്റ് ഹോമും' കിട്ടിയിരിക്കുന്നു.പുലർച്ചെ നാലുമണിക്ക് അമ്പലത്തിൽനിന്നുള്ള സുപ്രഭാതം കേട്ടാണ് ഉണരുക. കുളി കഴിഞ്ഞ് അതിരാവിലെ കുടുംബക്ഷേത്രത്തിൽ പോകും. മുക്കുറ്റിപ്പൂവും ചൂടി, പ്രദക്ഷിണം വച്ച്, തൊഴുതു പ്രസാദവും വാങ്ങിപ്പോരും. തൃമധുരം കഴിച്ച്, തീർത്ഥം സേവിച്ച്, ചന്ദനവും തൊട്ട് നിൽക്കുമ്പോൾ ഇന്നോളം കിട്ടാത്തൊരു ശാന്തത... ഒരു വല്ലാത്ത പോസിറ്റീവ് എനർജി!പക്ഷേ, തിരിച്ചെത്തിയാൽ ഉടൻ അടുക്കളയിൽ കയറണം. പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ അടുക്കളയിൽത്തന്നെ. എന്തുമാത്രം വിഭവങ്ങളാണ് ഉണ്ടാക്കേണ്ടത്! അതിനിടയിൽ പാലുകാരൻ വൈകിയെത്തും, കറണ്ട് പോകും, ടാങ്കിലെ വെള്ളം തീരും, ഇന്റർനെറ്റ് കണക്ഷനും കട്ടാകും. ഇതെല്ലാം ഇന്നെന്നെ വല്ലാതെ വലയ്ക്കുന്നു; ദുബായിലായിരുന്നപ്പോൾ ഇതൊന്നുമറിയേണ്ടി വന്നിരുന്നില്ല.സാധനങ്ങൾ വാങ്ങാൻ ഈ ഗ്രാമത്തിൽനിന്ന് ഒരുപാട് ദൂരം സഞ്ചരിക്കണം. ഇടിഞ്ഞുപൊളിഞ്ഞ ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര ദുസ്സഹമാണ്. ഇവിടെ യാത്രയൊരു പേടിസ്വപ്നം തന്നെ. വീട്ടിൽ സഹായത്തിന് പണിക്കാരെയും കിട്ടാനില്ല. അടിച്ചുവാരിത്തുടച്ച് വീട് വൃത്തിയാക്കുന്നത് വരെ തനിയെ ചെയ്യണം.അതിനിടയിൽ പറമ്പിൽ പണിക്കാരുണ്ടെങ്കിൽ അവർക്ക് ആഹാരം കൊടുക്കണം. ചുരുക്കത്തിൽ 'വർക്ക് അറ്റ് ഹോം' ഇവിടെ വലിയൊരു വെല്ലുവിളിയായി മാറി. നെറ്റ് എപ്പോഴാണ് പോകുന്നതെന്ന് ഒരു നിശ്ചയവുമില്ല. പോരാത്തതിന് പവർകട്ടും. കറണ്ടില്ലാത്ത അവസ്ഥ ദുബായിൽ അനുഭവിച്ചിട്ടേയില്ലായിരുന്നു.ബന്ധുക്കളെയും സുഹൃത്തുക്കളെയും അതൃപ്തി വരാതെ നോക്കുക എന്നത് മറ്റൊരു ഭാരിച്ച ഉത്തരവാദിത്തമാണ്. അതിനിടയിലാണ് ഗ്യാസ് തീർന്നത്. അടുത്ത സിലിണ്ടറിനായി ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. ഒടുവിൽ അമിതവില നൽകി പ്രൈവറ്റ് ഗ്യാസ് വാങ്ങി.ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ന് ഞാനൊരു തികഞ്ഞ മലയാളി വീട്ടമ്മയായി മാറിയിരിക്കുന്നു. പതിയെ ഈ അസൗകര്യങ്ങളുടെ ഭംഗി പോലും ഞാൻ ആസ്വദിച്ചു തുടങ്ങി. രണ്ടു മാസം കടന്നുപോയതറിഞ്ഞതേയില്ല. ഇനി തിരിച്ച് മഹാനഗരത്തിലേക്ക് പോകുന്നത് ആലോചിക്കാൻ പോലും വയ്യാത്ത അവസ്ഥയായി. ഒടുവിൽ, ഞാൻ ശരിക്കും എന്റെ 'വർക്ക് അറ്റ് ഹോം' സ്നേഹിച്ചു തുടങ്ങിയിരുന്നു.
Tuesday, September 15, 2026
ഗോതമ്പിൻ്റെ നിറമുള്ള പെൺകുട്ടി-[ടലിഫിലിം] എൻ്റെ ഒരു കീശക്കഥയാണിത്. ഇത് Al ഉപയോഗിച്ച് ഒരു ടലിഫിലിം ആക്കാനുള്ള ശ്രമമാണ്. എൻ്റെ മോള് [തുഷാര ദൂബായി ] ആണ് ഇതിൻ്റെ സംവിധാനം.തുടക്കം നന്നായി.എൻ്റെ അമ്പതോളം കഥകൾ ഇതിനകം തിരക്കഥ ആക്കി വച്ചിട്ടുണ്ട്. ആദ്യ ശ്രമം എന്നുള്ള നിലയിലുള്ള പരിമിതികൾ അവൾ പരിഹരിച്ചു മുമ്പോട്ടു പോകാൻ ആശംസിക്കുന്നു
Saturday, September 12, 2026
കുറിച്ചിത്താനം പൂതൃക്കോവിൽ ഒക്കത്ത് ഗണപതിക്ക് അപ്പം മൂടൽകോട്ടയം ജില്ലയിലെ കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ 'ഒക്കത്ത് ഗണപതി' സങ്കല്പം ഏറെ അപൂർവ്വമാണ്. ശ്രീകൃഷ്ണ ഭഗവാന്റെ ഒക്കത്തിരിക്കുന്ന (ഇടുപ്പിലിരിക്കുന്ന) ബാലഗണപതിയാണ് ഇവിടത്തെ പ്രതിഷ്ഠ. ശൈവ-വൈഷ്ണവ ചൈതന്യങ്ങളുടെ ദിവ്യസംഗമമാണ് ഈ സങ്കല്പത്തിലൂടെ ദർശിക്കാനാകുന്നത്.'അപ്പം മൂടൽ' ആണ് ഇവിടത്തെ പ്രധാന വഴിപാട്. വിഘ്നങ്ങൾ നീങ്ങി ആഗ്രഹസാഫല്യം ലഭിക്കുന്നതിനും, വിദ്യാഭ്യാസ പുരോഗതിക്കും, ആയുരാരോഗ്യ സൗഖ്യത്തിനുമായി ഭക്തർ ഈ വഴിപാട് ഭക്തിപൂർവ്വം സമർപ്പിക്കുന്നു.ചതുർത്ഥി നാളുകളിൽ ഭക്തർ നടത്തുന്ന 'ഗണേശ പരിക്രമം' ഏറെ പ്രസിദ്ധമാണ്. രാവിലെ പൂതൃക്കോവിലിലെ ഒക്കത്ത് ഗണപതിയെ തൊഴുത്, തുടർന്ന് മണ്ണയ്ക്ക നാട് ജലാധിവാസ ഗണപതിയെയും ദർശിച്ച്, ഒടുവിൽ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ് ഈ ദർശനക്രമം. മള്ളിയൂരിൽ ഗണപതിയുടെ മടിയിലിരിക്കുന്ന ഉണ്ണിക്കണ്ണനാണ് സങ്കല്പം. ഒരേ ദിവസം ഈ മൂന്ന് അപൂർവ്വ പ്രതിഷ്ഠകളും തൊഴുതുവണങ്ങുന്നത് മഹാപുണ്യമായി ഭക്തർ വിശ്വസിക്കുന്നു.കാസർഗോഡ് മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലും ഇതിന് സമാനമായി അപ്പം കൊണ്ട് വിഗ്രഹം മൂടുന്ന 'മൂഡപ്പ സേവ' എന്ന വിശേഷാൽ വഴിപാട് നടക്കാറുണ്ട്.
Wednesday, September 9, 2026
ഇനി ശ്രീലങ്കൻ യാത്രയാത്രാവിവരണ സാഹിത്യത്തിലെ ഒരു വേറിട്ട പരീക്ഷണമായിരുന്നു ചിത്രങ്ങൾ സഹിതമുള്ള "യാത്രാനുറുങ്ങുകൾ". സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഈ കുറിപ്പുകൾ സഹൃദയരായ വായനക്കാർ ഹൃദയപൂർവ്വം ഏറ്റെടുത്തു. ഇന്ത്യയിലും വിദേശത്തുമായി ഇതിനകം ആയിരത്തി ഇരുനൂറിലധികം എപ്പിസോഡുകൾ പൂർത്തിയായി. ഇംഗ്ലണ്ട്, അമേരിക്ക (രണ്ട് ഭാഗങ്ങൾ), ദുബായ്, യു.എ.ഇ, യൂറോപ്പ് (രണ്ട് ഭാഗങ്ങൾ) എന്നിവ ഇതിനോടകം പുസ്തകരൂപത്തിലായിക്കഴിഞ്ഞു; ബാക്കിയുള്ളവ പണിപ്പുരയിലാണ്.ശ്രീലങ്കയെക്കുറിച്ചുള്ള ഒരു പുസ്തകമാണ് അടുത്ത ലക്ഷ്യം. അതിനായി ആ "രത്നദ്വീപി"ലേക്കൊരു ഒരാഴ്ചത്തെ യാത്രയ്ക്ക് ഒരുങ്ങുകയാണ്. ആ യാത്രാവിശേഷങ്ങളും നിങ്ങളുമായി പങ്കുവെക്കാനുള്ള ആവേശത്തിലാണ് ഞാൻ.
അവർ ലേഡി ഓഫ് റാൻസം ചർച്ച് [യാത്രാനുറുങ്ങുകൾ - 121]കന്യാകുമാരിയിലെ പ്രസിദ്ധമായ ദേവാലയമാണിത്. "തൂയ അലങ്കാര ഉപകാര മാതാ തിരുത്തലം" എന്നാണ് തമിഴകത്ത് ഈ പള്ളി അറിയപ്പെടുന്നത്. പോർച്ചുഗീസ് ഗോതിക് ശൈലിയിലുള്ള, തൂവെള്ള മാർബിളിൽ തീർത്ത ഇതിൻ്റെ പ്രൗഢഗംഭീരമായ ഗോപുരം ദൂരെ നിന്നുതന്നെ കാണാം.വിശുദ്ധ ഫ്രാൻസിസ് സേവ്യറുമായി ഈ പള്ളിയുടെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നു. ജെസ്യൂട്ട് മിഷൻ പ്രവർത്തനങ്ങളുടെ പ്രധാന കണ്ണികളിലൊന്നാണ് ഈ ദേവാലയം. പള്ളിയുടെ പ്രധാന ഭാഗത്തുള്ള പന്ത്രണ്ട് ചെറിയ സ്തൂപങ്ങൾ (ഗോപുരങ്ങൾ) യേശുക്രിസ്തുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരെ പ്രതിനിധീകരിക്കുന്നു. ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന മനോഹരവും വലുതുമായ പള്ളിമണി ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. പള്ളിയിലെ പ്രധാന അൾത്താരയിൽ പരിശുദ്ധ മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്നു.എല്ലാ വർഷവും ഡിസംബറിലെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നഗരപ്രദക്ഷിണം വളരെ പ്രസിദ്ധമാണ്; സ്വർണ്ണത്തേരിൽ മാതാവിൻ്റെ സ്വരൂപവും വെള്ളിരഥങ്ങളുടെ അകമ്പടിയോടും കൂടിയാണ് ഈ പ്രദക്ഷിണം നടക്കുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇതിൽ പങ്കെടുക്കാറുള്ളത്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ശാന്തവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ പുണ്യദേവാലയം നൽകുന്ന മനശ്ശാന്തിയും കുളിർമയും വേറിട്ടൊരു അനുഭവം തന്നെയാണ്.
Tuesday, September 8, 2026
കന്യാകുമാരിയിലെവിളക്കുമാടം [ യാത്രാ നുറുങ്ങുകൾ - 1210 ] ഇൻഡ്യയുടെതെക്കേ അറ്റത്തെ ഏറ്റവും പ്രധാനപ്പെട്ട നാവിക ലാൻ്റ്മാർക്കാണ് ഈ ലൈറ്റ് ഹൗസ് .വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ചുവപ്പും വെള്ളയും കൂടിയ ചതുരാകൃതിയിലുള്ള അ ശിലാ ഗോപുരത്തിന് നൂറടി ഉയരം വരും' പ്രവേശനത്തിന് നിസ്സാര നിരക്കാണ്.ക്യാമറക്ക് വേറെ കൊടുക്കണം.മുകളിലെയ്ക്ക് കയറാൻ പടികളും അത്യാവശ്യം വേണ്ടവർക്ക് ലിഫ്ററും ഉണ്ട്.സ്റ്റപ്പ് നല്ല രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.ഉരുണ്ടു കൃതിയിലുള്ള സർപ്പിളാകൃതിയിലുള്ള കോവണിയെക്കാൾ എളുപ്പമാണിത്. മുകളിലെത്തിയാൽ അതിനു ചുറ്റും ബാൽക്കണിയുണ്ട്. അവിടെ നിന്നുള്ള മണ്ണൂറ്റി അറുപത് ഡിഗ്രിയിലുള്ള പനോര മിക്ക് വ്യൂവർണ്ണനാതീതമാണ്. ഒരു ഡ്രോണിൽ നിന്നുള്ള ദൃശ്യത്തിനെക്കാൾ നഗ്നനേത്രങ്ങൾ കൊണ്ടുള്ള കാഴ്ച്ചകൾക്ക് മിഴിവേകും.നല്ല തെളിഞ്ഞ ആകാശത്തിൽ കന്യാകുമാരിയുടെ കാഴ്ച്ച ഒരു ത്രിമാനചിത്രം പോലെ കമനീയം.ബാൽക്കണിക്ക് ചുറ്റും നടന്ന് കാഴ്ച്ചകൾ ആസ്വദിക്കാം: സന്ദർശ്ശന സമയം ഒന്നു വ്യത്യാസപ്പെടുത്തി ഉദയാസ്ഥമനങ്ങൾ കാണാനും കൂടിയുള്ള സൗകര്യം ഒരുക്കിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി റഡാറും ആധുനിക തീരദേശ നിരീക്ഷണ ഉപകരണങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്
Monday, September 7, 2026
ആറാട്ടുകടവു മുതൽ അമ്പലനട വരെ ആറായിരം ദീപങ്ങൾ [ ഏകാദശി വിളക്ക് ] തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പുതുക്കാവിലിലെ ഏകാദശി മഹോത്സവം പ്രസിദ്ധമാണ്. മണ്ണയ്ക്ക നാട് ജലാധി വാസഗണപതിയുടെ ചിറയിലാണ് ഭഗവാൻ്റെ ആറാട്ട് .ആറാട്ടു കഴിഞ്ഞ് പൂർണ്ണ ചൈതന്യത്തോടെ തിരിച്ചെഴുന്നള്ളുമ്പോൾ ഒരു കിലോമീറ്റർ ദൂരത്തിൽ വഴിയുടെ രണ്ടു വശങ്ങളും കരുത്തോല തൂക്കി ദീപം തെളിച്ച് ഭക്തജനങ്ങൾ പുത്തൃക്കോവിലപ്പനെ എതിരേൽക്കുന്നു. അമ്പലത്തിൻ്റെ മൈതാനത്തിൻ്റെ പടിഞ്ഞാറെ അറ്റത്തുള്ള ആറാട്ടുപന്തലിൽ എഴുന്നള്ളുന്ന ഭഗവാനെ ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചവാദ്യമേളത്തോടെ ഭക്തജനങ്ങൾ സ്വീകരിക്കുന്നു. അപ്പഴേക്കും വിശാലമായ മൈതാനം മുഴുവൻ വിളക്കുകൾ തെളിഞ്ഞിരിക്കും പിന്നെ പ്രസിദ്ധമായ ആൽത്തറമേളം ഈ സമയത്ത് ഗ്രാമം മുഴുവൻ അവരുടെ വീടുകളിൽ ദീപം തെളിയിച്ച് "ദേശവിളക്ക് " ആഘോഷിക്കുന്നു. നാടു മുഴുവൻ ജാതി മത ഭേദമന്യേ ആഘോഷിക്കുന്ന ഈ ഉത്സവം പൂതൃക്കോവിലപ്പനുമാത്രം സ്വന്തം
Sunday, September 6, 2026
ശുചീന്ദ്രം ശ്രീ താണു മാലയൻ പെരുമാൾ ക്ഷേത്രം [ യാത്രാ നുറുങ്ങുകൾ - 12O9] കന്യാകുമാരിയിൽ നിന്ന് പതിനൊന്ന് കിലോമീറ്റർ ദൂരമേ ഉള്ളു ശുചീന്ദ്രത്തേക്ക്. പല സിനിമകളിലും കണ്ടു പരിചയമായ ഈ ക്ഷേത്രത്തിൽ ഇതുവരെ പോകാൻ ഭാഗ്യമുണ്ടായില്ല. ദൂരെ നിന്നു തന്നെ ദ്രാവിഡ ശൈലിയിലുള്ള ക്ഷേത്രത്തിൻ്റെ രാജഗോപുരം കാണാം.ശിവനാണ് പ്രാധാന്യം എങ്കിലും ത്രിമൂർത്തി സങ്കൽപ്പത്തിലാണ് പൂജ. വിഗ്രഹത്തിൻ്റെ മുകൾഭാഗം ശിവൻ [ താണു ], മദ്ധ്യഭാഗം വിഷ്ണു [ മാൽ], താഴെ ബ്രഹ്മാവ് [ അയൻ] അങ്ങിനെയാണ് ആ ശിവലിംഗം സങ്കൽപ്പിച്ചിരിക്കുന്നത്.ഗൗതമ മഹർഷിയുടെ ഭാര്യയുടെ പാതിവൃത്യം പരീക്ഷിക്കാൻ പോയ ത്രിമൂർത്തികൾ ജലം ആവശ്യപ്പെട്ടു.അതും പൂർണ്ണനഗ്ന ആയി വേണം തരാൻ എന്നും പറഞ്ഞു.ഗൗതമ പത്നി തൻ്റെ തപശക്തി കൊണ്ട് ത്രിമൂർത്തികളെ പിഞ്ചു കുഞ്ഞുങ്ങളാക്കി മാറ്റി എന്നുകഥ. ത്രിമൂർത്തികൾ ക്ഷമ പറഞ്ഞ് അവരെ പൂർവ സ്ഥിതിയിലാക്കാൻ അപേക്ഷിച്ചു.അതുകൊണ്ടായിരിക്കാം ഇവിടെ ഒരു വിഗ്രഹത്തിൽ ത്രിമൂർത്തി സങ്കൽപ്പം.അതു പോലെ ഗൗതമ പത്നിയേ ചതിച്ച ദേവേന്ദ്രനും ശാപമോക്ഷത്തിന് ശുചീന്ദ്രത്താണ് വന്നതെന്നും കഥയുണ്ട്. പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റി എട്ടു ക്ഷേത്രങ്ങളിൽ ഈ മഹാക്ഷേത്രവും പെടും. പണ്ട് തിരുവതാo കൂർ വകയായിരുന്നു ഈ ക്ഷേത്രം.ഇതിൻ്റെ അലങ്കാര മണ്ഡപം ഒറ്റക്കല്ലിൽ കൊത്തി എടുത്തതാണ്. സപ്തസ്വരം പൊഴിക്കുന്ന കൽത്തൂണുകളും ഇവിടത്തെ പ്രത്യേകതയാണ്.ഇരുപത്തിരണ്ടടി ഉയരമുള്ള ഹനുമാൻ വിഗ്രഹം ഇൻഡ്യയലേ തന്നെ ഏറ്റവും വലുതാണ് . കുപ്രസിദ്ധമായ "കൈമുക്ക് പരീക്ഷ ഈ ക്ഷേത്രത്തിലുണ്ടായിരുന്നു. തിളച്ച എണ്ണയിലോ നെയ്യിലൊകൈമുക്കു ക.പൊള്ളിയില്ലങ്കിൽ അവരെ 'കുറ്റവിമുക്തനാക്കും. പക്ഷേ പിൽക്കാലത്ത് തിരുവിതാംകൂർ മഹാരാജാവ് ഇത് നിരോധിക്കുകയുണ്ടായി. ഒരു വിഗ്രഹത്തിൽ തന്നെ ത്രിമൂർത്തികളെ ഒന്നിച്ചു സങ്കൽപ്പിച്ചുള്ള പൂജ ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേക തയാണ്.
Friday, September 4, 2026
കന്യാകുമാരിയിൽ തങ്ക സൂര്യോദയം [ യാത്രാ നുറുങ്ങുകൾ - 12 08] ഉദയാസ്ഥമനങ്ങൾ ഒരു ബിന്ദുവിൽ നിന്ന്. അതൊരപൂർവ്വതയാണ്. വൈകിട്ട് അസ്തമനത്തിനു പാകത്തിനെത്തി. സൂര്യഭഗവാൻ പടിഞ്ഞാറെ ചക്രവാളത്തിൽ സാവധാനം അപ്രത്യക്ഷമാകാൻ തുടങ്ങിയിരിക്കുന്നു. അരുണാഭമായ ആകാശം ഇരുണ്ടു തുടങ്ങി .പൂർണ്ണമായും ആ ഭാനുബിംബം മറഞ്ഞു. എങ്ങും ഇരുട്ട്. ആകെ ഒരു ദു:ഖഛായ . പക്ഷേ പ്രത്യാശയുടെ കിരണവുമായി രാവിലെ കാണാം എന്ന സന്ദേശം ആശ്വാസമായി.മൂന്നു സമുദ്രങ്ങളുടെ സംഗമസ്ഥാനത്ത് ഉദയവും നമുക്ക് കാണാം. കിഴക്കേ ചകവാളത്തിൽ സുര്യഭഗവാൻ്റെ എഴുന്നള്ളത്ത് കാണാൻ സൺറൈസ് വ്യൂ പോയിൻ്റിൽ രാവിലെ തന്നെ എത്തി. ചക്രവാളത്തിൽ നീലാകാശവും സമുദ്രവും ചേരുന്ന ഭാഗത്ത് ക്രമേണ സ്വർണ്ണവർണ്ണം വ്യാപിച്ചു. സാവധാനം സൂര്യഭഗവാൻ ഉയർന്നു വന്നു. അന്തരീക്ഷം ആകെ മാറി. ആകാശം ചുവന്നു തുടുത്തു. ഇതൊരു മനോഹരമായ കാഴ്ച്ച തന്നെ. വിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയും ഒക്കെക്കൂടി ആ കാഴ്ചാനുഭവം ഒന്നു വേറെ തന്നെയാണ് '. ചിത്രാപൗർണമി നാളിലാണ് വെറൊരൽഭുതം നമുക്ക് കാണാൻ സാധിക്കുന്നത്. കിഴക്ക് പൂർണ്ണ ചന്ദ്രൻ ഉദിക്കുന്നതും പടിഞ്ഞാറ് സൂര്യൻ അസ്ഥമിക്കുന്നതും ഒരു സ്ഥലത്തു നിന്ന് ഒരു സമയത്ത് കാണാൻ പറ്റും.ഉഷസ്സന്ധ്യയുടെയും, സായംസന്ധ്യയുടേയും സൗന്ദര്യംഘർണ്ണമായും ആസ്വദിക്കണമെങ്കിൽ കന്യാകുമാരിയിൽത്തന്നെ വരണമെന്നു തോന്നി
Thursday, September 3, 2026
കന്യാകുമാരി ദേവിയുടെ മൂക്കൂത്തി [ യാത്രാ നുറുങ്ങുകൾ - 1207 J കന്യാകുമാരി ദേവിയുടെ മൂക്കൂത്തിയുടെ തിളക്കം ലോക പ്രസിദ്ധമാണ്. അതിൽ നിന്നും തീഷ്ണമായ പ്രകാശം പരന്നിരുന്നു.ഇതിൻ്റെ വെളിച്ചത്തിൽ ലൈറ്റ് ഹൗസിൻ്റെ പ്രകാശമാണന്ന് തെറ്റിധരിച്ച് കപ്പലുകൾക്ക് വഴിതെറ്റി. കപ്പൽഛേ തം വരെ ഉണ്ടായത്രേ. അതു കൊണ്ട് അമ്പലത്തിൻ്റെ കിഴക്കോട്ടുള്ള വാതിൽ സ്ഥിരമായി ബന്ധിച്ചു. കേരളീയപൂജാവിധി തുടരുന്ന ക്ഷേത്രത്തിൽ ഷർട്ട് ഊരിയാണ് അകത്തു കയറിയത്. കരിങ്കൽ കൊത്തുപണികളാൽ അലംകൃതമായ ചുറ്റമ്പലം കടന്ന് ശ്രീകോവിലിനു മുമ്പിൽ എത്തി. സത്യത്തിൽ കണ്ണഞ്ചിപ്പോയി. അത്ര തീഷ്ണമായ പ്രകാശമാണ് ആ മൂക്കൂത്തിയിൽ നിന്ന് പ്രവഹിക്കുന്നത്. അതൊരപൂർവ്വര ത്നം തന്നെ. പറഞ്ഞു കേട്ടതൊന്നും അതിശയോക്തി അല്ലായിരുന്നു എന്നു ബോദ്ധ്യമായി. ഒരു കന്യകയാലല്ലാതെ തനിക്ക് മരണം സo ഭവിക്കില്ല എന്ന വരത്തിൻ്റെ ബലത്തിൽ ബാണാസുരൻ്റെ അക്രമം കൊണ്ട് ജനങ്ങളാകെ വലഞ്ഞു. ഇന്ദ്രപ്രസ്തത്തിനും ഭീഷണി ആകും എന്ന സ്ഥിതി വരെഎത്തി.ദേവന്മാരുടെ ആഗ്രഹപ്രകാരം ആദിപരാശക്തി ബാലികാ രൂപത്തിൽ അവതരിച്ചു. കന്യകയായ ദേവിയിൽ ആകൃഷ്ടനായ ബാണാസുരൻ ദേവിയേ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു.ദേവി അത് നിരസിച്ചു. അവസാനം അതൊരു ഘോര യുദ്ധത്തിലാണവസാനിച്ചത്.ബാണാസുരൻ അങ്ങിനെ വധിക്കപ്പെടുന്നു. ശുചീന്ദ്രത്തെ ശിവഭഗവാനുമായി ദേവിയുടെ വിവാഹം നിശ്ചയിച്ചു നാരദൻ്റെ കൗശലത്താൽ വിവാഹം മുടങ്ങി. ക്രുദ്ധയായ ദേവി വിവാഹത്തിൻ്റെ സദ്യവട്ടങ്ങൾ തീരത്ത് വലിച്ചെറിഞ്ഞു. അത് മനോഹരമായ മണൽത്തരി ആയി മാറി എന്ന് ഭക്തർ വിശ്വസിക്കുന്നു ശിവഭഗവാനുമായുള്ള വിവാഹം നടക്കാൻ ത്രിവേണിസംഗമത്തിലുള്ള പാറയിൽ ദേവി ഒറ്റക്കാലിൽ തപസു ചെയ്തു എന്നാണ്കഥ. ഇന്നും അവിടെ ദേവി ജനനന്മക്കായി തപസു ചെയ്യുന്നുണ്ടന്നുള്ള വിശ്വാസത്തിലാണ് അവിടത്തെ ആരാധനക്രമം
Tuesday, September 1, 2026
കന്യാകുമാരിയിലെ തിരുവുള്ളവർ പ്രതിമ [ യാത്രാ നുറുങ്ങുകൾ - 12 05] വിവേകാനന്ദപ്പാറയിൽ ആ ദിവ്യ സ്മാരകം സന്ദർശിച്ചതിലുള്ള ഊർജവുമായി നിൽക്കുമ്പഴാണ് അടുത്തുള്ള ഒരു ചെറിയ പാറയിൽ തിരുവള്ളുവരുടെ ഭീമാകാരമായ പ്രതിമ ശ്രദ്ധിച്ചത്. അവിടുന്ന് ആ പ്രതിമക്കടുത്തേക്ക് ഒരു പാലം ഉണ്ടാക്കിയിട്ടുണ്ട്. നടുക്ക് ഗ്ലാസിട്ട ആ മനോഹര പാലത്തിലൂടെ നടന്നു നീങ്ങുമ്പോൾ അങ്ങ് താഴെ സമുദ്രം അലയടിക്കുന്നത് നമുക്ക്കാണാം. നൂറ്റി മുപ്പത്തിമൂന്നടി ഉയരത്തിലുള്ള ആ ഭീമാകാരമായ പ്രതിമ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.അതിൻ്റെ പീഠത്തിന് തന്നെ മുപ്പത്തി എട്ടടി ഉയരമുണ്ട്. ലോക പ്രസിദ്ധ ശിൽപ്പി Dr.വി.ഗണപതിയുടെ കരവിരുതിൻ്റെ മികവിൽ രണ്ടായിരത്തിൽ ഇത് പൂർത്തി ആക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. തമിൾ സാഹിത്യത്തിലെ നീതിശാസ്തഗ്രന്ഥം "തിരുക്കുറൾ " നമുക്ക് സമ്മാനിച്ച ആ മഹാനുഭാവനാണ് ലോകത്തോളം വളർന്ന് നമുക്ക് മുന്നിൽ കാണുന്നത്. ജാതി, മത ,ദേശ ഭേദമന്യേ ആസ്വദിക്കാൻ പറ്റുന്ന രീതിയിലാണിതിൻ്റെ പ്രതിപാദന രീതി. സാർവ്വലൗകിക മൂല്യങ്ങൾ പ്രതിപാദിക്കുന്ന " തിരുക്കുറൾ " ഉലകപ്പൊതുമറൈ എന്നാണറിയപ്പെടുക. നൂററി മുപ്പത്തിമൂന്നടി അദ്ധ്യായമാണിതിനുള്ളത്. അതിൻ്റെ പ്രതീകമായാണ് തിരുവള്ളുവർ പ്രതിമക്ക് നൂറ്റിമുപ്പത്തി മൂന്നടി ഉയരം നിശ്ചയിച്ചത്. മതേതര വീക്ഷണവും തത്വചിന്തകളുo വളരെ ലളിതമായ ഭാഷയിൽ ഈ ദിവ്യ ഗ്രന്ഥത്തിൽഎഴുതപ്പെട്ടിരിയ്ക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷയിലെയ്ക്കു് പരിഭാഷപ്പെടുത്തിയത് എന്ന ഖ്യാതിയും ഈ ബുക്കിന് സ്വന്തം.
Subscribe to:
Posts (Atom)
