Monday, August 31, 2026
വിവേകാനന്ദപ്പാറ [ യാത്രാ നുറുങ്ങുകൾ - 12 04]" ജനസേവനമാണ് ഈശ്വരസേവ " എന്ന് നമ്മെപ്പ ഠിപ്പിച്ച വിവേകാനന്ദ സ്വാമിയുടെ സ്മാരക മന്ദിരത്തിലേയ്ക്കാണ് ഇനി യാത്ര. കന്യാകുമാരി തീരത്തു നിന്ന് കടലിൽ അഞ്ഞൂറു മീററർ മാത്രം ദൂരത്തിൽ ഒരു വലിയ പാറയുടെ മുകളിലാണ് ആദിവ്യ സ്മാരകം. ദൂരെ നിന്നു തന്നെ അത് നമുക്ക് കാണാം.1970-ൽ ആണ് ഈ സ്മാരകം ഉയർന്നത്. ശ്രീരാമകൃഷ്ണ പരമഹംസൻ്റെ ശിഷ്യനായ വിവേകാനന്ദന് ഭാരതീയ തത്വചിന്തയും, വേദാന്തദർശനവും ആഗോളതലത്തിൽ എത്തിയ്ക്കാനായിരുന്നു നിയോഗം.രാവിലെ ജട്ടിയിൽ എത്തിയതാണ്.അവിടെ നീണ്ട ക്യൂ ആണ്. ഒരു മണിക്കൂറിൽ കൂടുതൽ ക്യൂവിൽ നിൽക്കണ്ടി വരും.മണ്ണൂറ് രൂപാ കൊടുത്താൽ വിഐപി ക്യു ഉണ്ട്. അതിലാകാം. കൂടുതൽ സമയം അവിടെ ചിലവഴിക്കാമല്ലോ?. പടുകൂറ്റൻ ഫെറി വന്നു. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിക്കണം. പത്തു മിനിട്ടു കൊണ്ട് വിവേകാനന്ദ റോക്ക് മെമ്മോറിയയിൽ എത്തിച്ചു. അവിടെ കാലെടുത്തു വച്ചപ്പഴേ ഒരു വല്ലാത്ത പോസിറ്റീവ് എനർജി.ആ വലിയ സ്മാരകത്തിനു ചുറ്റും നടന്ന് മൂന്നു പ്രധാന സമുദ്രവും നമുക്ക് ഒരിടത്തു നിന്ന് കാണാം. അവിടെ സമയം പോണ ' തറിയില്ല. നല്ല കാറ്റ് .നല്ല തണുപ്പ്.ഞങ്ങൾ സാവധാനം വിവേകാനന്ദ മണ്ഡപത്തിലേക്ക് കടന്നു. നല്ല ഇരുട്ട്.പരിപൂർണ്ണ നിശബ്ദത. അങ്ങേ അറ്റത്ത് വിവേകാനന്ദ സ്വാമിയുടെ ഒരു പൂർണ്ണകായ പ്രതിമ. അവിടെ നമുക്ക് ശാന്തമായ അന്തരീക്ഷത്തിൽ അതീന്ദ്ര ധ്യാനത്തിൽ മുഴുകാം."സഹോദരീ സഹോദരന്മാരേ, " എന്ന അദ്ദേഹത്തിൻ്റെ ചിക്കാഗോ പ്രസംഗത്തിൻ്റെ ഹൃദ്യമായ സംബോധനയാണോർമ്മ വന്നത്.വിവേകാനന്ദൻ ചിക്കാഗോയിൽ വന്നിറങ്ങിയ സ്ഥലത്ത് പോകാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അജന്താ എല്ലോറാ ഗുഹാക്ഷേത്രങ്ങളുടെയും ചോഴ - പല്ലവ ശൈലിയുടെയും ഒരു സമന്വയം ആണിവിടം. സമയം പോയതറിഞ്ഞില്ല. ഒരു മനോഹര സ്വപ്നത്തിൽ നിന്നുണർന്ന പോലെ ഞങ്ങൾ സാവധാനം പുറത്തിറങ്ങി. ഈ കടൽ നീന്തിക്കിടന്ന് മൂന്നു ദിവസം ഇവിടെ ധ്യാനത്തിലായിരുന്നു സ്വമി. ഇവിടെവച്ചാണ് സ്വാമിക്ക് ആത്മീയ ദർശനം കിട്ടിയത്. അവിടന്നിറങ്ങി. ഇനി ശ്രീപദമണ്ഡപം. കന്യാകുമാരി ദേവി ശിവനെ ഭർത്താവായി കിട്ടാൻ ഒറ്റക്കാലിൽ തപസ്സു ചെയ്തിവിടെയാണത്രെ. മൂന്നു പ്രധാന സമുദ്രങ്ങളുടെ സംഗമ സ്ഥാനമാണിവിടം ഇൻഡ്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ.ആ മഹാ സാഗരങ്ങളെ സാക്ഷി നിർത്തി ഒരു പുതിയ ഉൾക്കാഴ്ച്ചയുമായാണ് അവിടുന്ന് മടങ്ങിയത്.അടുത്തത് അങ്ങു ദൂരെ തിരുവള്ളുവരുടെ പടുകൂററൻ പ്രതിമയുടെ സവിധത്തിലേയ്ക്ക്
Saturday, August 29, 2026
ജടായുപ്പാറയിലെ കോദണ്ഡരാമ ക്ഷേത്രം [ യാത്രാ നുറുങ്ങുകൾ - 12 03 ] ത്രേതായുഗ സ്മരണകളുയർത്തി ജടായുപ്പാറയിലെ കോദണ്ഡരാമ രക്ഷത്രം. ജടായുവിന് ശ്രീരാമചന്ദ്രൻ മോക്ഷം നൽകിയ ഇടം. സീതാദേവിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ രാവണനാൽ ചിറകുകൾ അരിയപ്പെട്ട് ജടായു ഇവിടെയാണത്രെപതിച്ചതു്. മരണത്തിന് മുമ്പ് ശ്രീരാമചന്ദ്രനെ ഒന്നു കാണണം എന്ന അദമ്യമായ ആഗ്രഹത്തോെടെ ജടായു ജീവിച്ചു. ദാഹജലം മാത്രം കുടിച്ച് .ദാഹജലത്തിനുതൻ്റെ കൊക്കു കൊണ്ട് പാറ തുരന്നുണ്ടാക്കിയ കൊക്കരണി ഒരിക്കലും വറ്റാത്ത ജലാശയമായി ഇന്നും അവിടെക്കാണാം അവസാനം ശ്രീരാമൻ ജടായുവിനെ കണ്ടുമുട്ടി.ജടായുവിനെമടിയിലിരുത്തി പരിചരിച്ചു.രാമസ്പ്പർശം ഏറ്റപ്പഴേ ജടായുവിന് മോക്ഷം കിട്ടി. സ്വന്തം അച്ഛനെപ്പോലെ തന്നെ ശ്രീരാമൻ ജടായുവിൻ്റെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.അങ്ങിനെ രാമപാദം ഏറ്റ സ്ഥലം ഭക്തർക്ക് ഇന്നൊരു പുണ്യഭൂമിയാണ്. വില്ലേ ന്തി യ രൂപത്തിലുള്ള ഈ ജടായു രാമക്ഷേത്രം ഇന്ന് ഭക്തജനങ്ങളുടെ ഒരു തീർത്ഥാടന കേന്ദ്രമാണ്. ഇവിടത്തെ പ്രധാന വഴിപാട് വിശേഷ ദിവസങ്ങളിലെ "വാനര ഊട്ട് "അണ്. വഴിപാട് നിവേദ്യം അവിടെ ഒരു പ്രത്യേക സ്ഥലത്ത് വച്ചാൽ മതി കുരങ്ങൻമാർ പാഞ്ഞെത്തും അത് കഴിക്കാൻ
Thursday, August 27, 2026
ആകാശ നൗകയിൽ ജടായു പാറയിലേക്ക് [ യാത്രാ നുറുങ്ങുകൾ - 1201] കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ജടായുപ്പാറ .ആയിരത്തി ഇരുനൂറ് അടി ഉയരമുള്ള ഒരു മലയുടെ മുകളിലുള്ള കൂറ്റൻ പാറയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഈ പക്ഷി പ്രതിമ: പുഷ്പകവിമാനത്തിൽ സീതാദേവിയെ തട്ടിക്കൊണ്ടു പോയപ്പോൾ രാവണനെ തടഞ്ഞത് ജടായു ആണ് .ദീകരയുദ്ധത്തിനൊടുവിൽ രാവണൻ ജടായുവിൻ്റെ ചിറകരിഞ്ഞു.അങ്ങിനെ ചിറകറ്റ് ജടായുതാഴെപ്പതിച്ച സ്ഥലത്താണത്രേ ഈ പ്രതിമ സ്ഥാപിച്ചത്. ആ മലയുടെ മുകളിലേയ്ക്ക് കേബിൾ കാറിൽപ്പൊകാം. കാൽനടയായിപ്പൊകുന്ന സാഹസികർക്കും അവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കേബിൾ കാറിലെ യാത്ര ഒര നുഭൂതിയാണ്. ടിക്കറ്റെടുത്ത് കേബിൾ കാർ വരുമ്പോൾത്തന്നെ അതിൽക്കയറണം. അത് നിർത്തുന്നില്ല. ആറു പേർക്ക് സുഖമായിരിക്കാം. ചുറ്റും സുതാര്യമായ ഗ്ലാസിലൂടെ വിശാലമായ താഴ്വാരം ഒരു ത്രിഡി സിനിമാ പോലെ കാണാം. നല്ല കാലാവസ്ത ആയതു കൊണ്ട് എല്ലാ വ്യക്തമായിരുന്നു. ഇനി നടന്നു പോകണമെങ്കിൽ അത് വേറൊരനുഭൂതിയാണ്. ഒരു മൈൽ നടക്കണം. എണ്ണൂറ്റി ഇരുപത്തി ആറ് സ്റ്റപ്പുകൾ കയറണം. ഇടക്കിടെ ഊടുവഴികൾ.അവിടെ അഡ്വഞ്ചർ പാർക്ക്, റോക്ക് ക്ലമ്പി ഗ്.സിപ്പ് ലൈൻ തൊപ്പലിഗ് എല്ലാം അവിടെ അനുഭവിച്ചറിയാം. അതിനു മുകളിൽ ഒരു പടുകൂറ്റൻ പാറയാണ്.അതിനു മുകളിലാണ് ആ പടുകൂറ്റൻ പക്ഷിപ്പതിമ. സ്ത്രീ സുരക്ഷ തീം ആക്കി പ്രതിഭാസമ്പന്നനായ സിനി ആർട്ടിസ്റ്റ് രാജീവ് അഞ്ചൽ ആണ് ഈ പ്രതിമ രൂപകൽപ്പന ചെയ്തിരിക്കുന്നത്
Sunday, August 16, 2026
ഓണത്തിനൊരു സ്പെഷ്യൽ ചെറുനാരങ്ങാ അച്ചാർ [തനതു പാകം - 48] നല്ല പഴുത്ത ചെറുനാരങ്ങ നന്നായി ക്കഴുകി ഉപ്പ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. അത് പുറത്തെടുത്ത് തുടച്ച് നാരങ്ങയിൽ ഉപ്പും പഞ്ചസാരയും തിരുമ്മിപ്പിടിപ്പിക്കുക. ഒരു പരന്ന പാത്രത്തിൽ നാരങ്ങ കാൽ ഭാഗം മൂടാൻ പാകത്തിന് എള്ളണ്ണ എടുത്ത് ചൂടാക്കുക.നാരങ്ങ സാവധാനം ആ പാത്രത്തിൽ നിരത്തുക. നന്നായി ചൂടാക്കുക. സാവധാനം ഇളക്കി നാരങ്ങയുടെ എല്ലാ ഭാഗവും ഫ്റൈ ആകുന്നവരെ ഇളക്കണം. തീ കെടുത്തി നാരങ്ങ ഒരൊന്നും പുറത്തെടുത്ത് നന്നായി വൃത്തിയുള്ള തുണി കൊണ്ട് തുടച്ച് വയ്ക്കുക. പാത്രത്തിനടിയിൽ ഒരു ടാർ പോലത്ത കറുത്ത ദ്രാവകം അടിയും അത് കളഞ്ഞ് പാത്രം കഴുകി വയ്ക്കണം ചൂടാറിക്കഴിയുമ്പോൾ നാരങ്ങ നല്ല മൂർച്ചയുള്ള കത്തി കൊണ്ട് രണ്ടായി പിളർന്ന് ആ പരന്ന പാത്രത്തിൽ തൊണ്ടിൻ്റെ വശം അടിയിൽ വരാൻ പാകത്തിന് നിരത്തുക. അടുപ്പത്തു വച്ച് ചൂടാകുമ്പോൾ കുറച്ച് നല്ല ണ്ണ അതിൽ ഒഴിക്കുക. മുളക് പൊടിയും, ഉപ്പും,വളരെ കുറച്ച് മല്ലിപ്പൊടിയും കായപ്പൊടിയും ചേർത്ത് ഇളക്കി കൂട്ട് റഡിയാക്കണം. ഒരു സ്പ്പൂൺ കൊണ്ട് ഈ പൊടി എടുത്ത് ഒരോ നാരങ്ങപ്പ കു തി യിലും നിറക്കണം .അടച്ചു വച്ച് ചൂടാക്കുക. അടപ്പു മാറ്റി ഇളക്കി യോജിപ്പിച്ച് സ്റ്റൗ ഓഫ് ചെയ്യുക. ഓണത്തിന് നല്ല സ്വാദിഷ്ടമായ നാരങ്ങാ അച്ചാർ റഡി.എത്ര ദിവസം ഇരുന്നാലും ഇതിന് പൂപ്പൽ അടിക്കില്ല.
Thursday, August 13, 2026
മള്ളിയൂർ മഹാഗണപതി ക്ഷേത്രം [ഉണ്ണിയുടെ യാത്രകൾ - 15] ഋഷിവര്യനായ ആ ഭാഗവതസത്തമൻ്റെ ദിവ്യമായ ഓർമ്മയോടെയാണ് മള്ളിയൂരിൽ എത്തിയത്. ദ്വാപരയുഗത്തിൽ പാണ്ഡവർ പ്രതിഷ്ഠിച്ചു എന്നു വിശ്വസിക്കുന്ന ഈ ബീജഗണപതി പ്രതിഷ്ഠ കുറേ അധികം കാലം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നുവത്രേ. പിൽക്കാലത്ത് മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പര ദേവതാ സങ്കൽപ്പത്തിലേയ്ക്ക് വന്നപ്പോൾ മുതലുള്ള പടിപടി ആയ വളർച്ച ഇന്ന് ഒരു മഹാക്ഷേത്രത്തിൻ്റെ പദവിയിൽ എത്തി നിൽക്കുന്നു.പ്രസിദ്ധമായ മള്ളിയൂർ മഹാഗണപതി ക്ഷേത്രം. തൻ്റെ ഇഷ്ടദേവൻ്റെ മുമ്പിൽ ഭാഗവത പാരായണം ഒരു തപസായി അദ്ദേഹം കൊണ്ടു പോയിരുന്നു. അദ്ദേഹത്തിൻ്റെ നിഷ്ക്കളങ്ക ഭക്തിയിൽ സംപ്രീതനായി സാക്ഷാൽ ശ്രീകൃഷണൻ കഥകൾ കേൾക്കാനിഷ്ടമുള്ള ഉണ്ണികൃഷ്ണൻ്റെ ഭാവത്തിൽ വിഘ്നേശ്വരൻ്റെ മടിയിൽ സന്നിഹിതനായതായി എന്നും വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ ഭാഗവത പാരായണം കേൾക്കാൻ സാക്ഷാൽ ഭഗവാൻ തന്നെ വിഘ്നേശ്വരൻ്റെ മടിയിൽ വന്നിരുന്ന് മള്ളിയൂരിന് ദർശനം നൽകി എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു - അങ്ങിനെ മള്ളിയൂർ മഹാഗണപതിയുടെ മടിയിൽ ഉണ്ണികൃഷ്ണൻ ഇരിക്കുന്ന ഒരപൂർവ സങ്കൽപ്പം അവിടെ ഉടലെടുത്തു. മള്ളിയൂർ ഇന്നില്ല. പക്ഷേ അദ്ദേഹം വിഷ്ണു പാദം പൂകിയതിന് ശേഷവും ആ അദമ്യമായ ഭക്തിയുടെ പരിവേഷത്തിൽ ആ ക്ഷേത്രം ഉത്തരോത്തരം പുരോഗമിച്ചു. " ഭാഗവതഹംസ വിഹാരം" എന്ന മള്ളിയൂർ സ്മൃതി മണ്ഡപത്തിൻ്റെ പണികൾ തുടങ്ങിക്കഴിഞ്ഞു. പരിപാവനമായ ഒരാ ശ്രമസങ്കൽപ്പത്തിൽ ഉയരുന്ന സ്മൃതിമണ്ഡപം വിവിധ ആദ്ധ്യാത്മിക പരിവേഷത്തിന് തുടക്കം കുറിക്കുന്നു.ഭീമമായ തുക ആവശ്യമുള്ള ആ സംരംഭം ഒരു വലിയ ആദ്ധ്യാത്മിക വിദ്യാലയമായി വികസിക്കട്ടെ. മള്ളിയൂരിൻ്റെയും അദ്ദേഹത്തിൻ്റെ പ്രിയ പത്നിയുടേയും ഓർമ്മക്കായി ഒരു " ശങ്കര സ്മൃതി മണ്ഡപം" ഉയർന്നു കഴിഞ്ഞു. ഭാഗവതഹംസത്തിൻ്റെ ശങ്കര സ്മൃതിനാലു ഹംസങ്ങളാൽ അലംകൃതമായ ഒരു മണ്ഡപമാണ്. അവിടത്തെ ജലധാരകളും, ദീപാലങ്കാരങ്ങളും, മന്ത്രധ്വനികളും ഭക്തിയുടെ ഒരു വല്ലാത്ത ഭാവത്തിലേയ്ക്ക് നമ്മേ ആവാഹിക്കുന്നു. അദ്ദേഹത്തിൻ്റെ പഴയ തറവാട് പൊളിച്ചുമാറ്റി ഒരു വലിയ കെട്ടിട സമുച്ചയം തന്നെ അവിടെ ഉയർന്നു. അവിടെയും ഒരത്ഭുതം നമ്മെക്കാത്തിരുപ്പുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മുറിയിലെ തറ പൊളിച്ചപ്പോൾ അതിനു ചുവട്ടിൽ ലക്ഷണമൊത്ത ഒരു വലിയ കിനർ തെളിഞ്ഞു വന്നു. ആ മണിക്കിനർ പരിപാവനമായി ഇന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പുതിയ കെട്ടിട സമുച്ചയത്തിൻ്റെ മുറ്റത്ത് ആ തറവാടിൻ്റെ കാലപ്പഴക്കത്തിൻ്റെ അടയാളമായി സംരക്ഷിച്ചിരിക്കുന്നു
ഏറ്റുമാനൂരമ്പലനടയിൽ [ മഹാക്ഷേത്രങ്ങളിലൂടെ - 61] ഏറ്റുമാനൂർ പട്ടണത്തിൻ്റെ തിലകക്കുറി ആയി ഒരു മഹാക്ഷേത്രം. മൂന്നാം തൃക്കണ്ണിൽ നിന്ന് അഗ്നിജ്വാല വർഷിക്കുന്ന രൗദ്ര ഭാവത്തിലുള്ള അഘോരമൂർത്തീ സങ്കൽപ്പം.രാവിലെ അഘോരമൂർത്തിയായും, ഉച്ചക്ക് ശരഭമൂർത്തി ആയും, വൈകിട്ട് അർദ്ധനാരീശ്വര സങ്കൽപ്പമായും ഭക്തജനങ്ങൾ ആരാധിക്കുന്നു. പടിഞ്ഞാട്ട് ദർശനമുള്ള ശൈവ സങ്കൽപ്പത്തിന് ഏറെ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.പരശുരാമ പ്രതിഷ്ഠ എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം പലതുകൊണ്ടും പ്രസിദ്ധമാണ്. വയ്ക്കം മഹാദേവക്ഷേത്രം, കടുത്തുരുത്തിതളിയിൽ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം എന്നിവ ഒരു ദിവസം ഉച്ചക്ക് മുമ്പ് തന്നെ ദർശിക്കുന്നത് വിശേഷമാണന്ന് ഭാക്തജനങ്ങൾ വിശ്വസിക്കുന്നു.ഗണപതിയും, ശാസ്ത്രവും, ദക്ഷിണാമൂർത്തിയും, ദുർഗ്ഗയും നാഗയക്ഷിയും ഇവിടെ ഉപദൈവങ്ങൾ ആയുണ്ട്. അഘോരമൂർത്തിയുടെ കോപ ജ്വാല ശമിപ്പിക്കാൻ ശാന്ത ഭാവത്തിൽ അടുത്ത തന്നെ ഒരു ശ്രീക്ഷണ ക്ഷേത്രവും കാണാം. വില്ലിൻ്റെ ആകൃതിയിലുള്ള " വില്ലു കുള"ത്തിൽ മുങ്ങിക്കുളിച്ചു വേണം ഇവിടെ ദർശനം നടത്താൻ . ഏഴരപ്പൊന്നാനയും, സ്വർണ്ണപ്പഴക്കുലയും, ബലിക്കൽ പുരയിലെ അഞ്ചു തിരിയിട്ട അതിപുരാതനമായ കെടാവിളക്കും,വില്ലുകുളവും ഒക്കെ ഇവിടുത്തെ അപൂർവ്വതയാണ്. ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രം എട്ട് ഊരാത്മകുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു. ഇന്ന് ദേവസ്വം ബോർഡിൻ്റെ കീഴിലാണ്. കുംഭമാസത്തിലെ പത്തു ദിവസത്തേ ഉത്സവവും പ്രസിദ്ധമാണ്. അവിടത്തെ അതിപുരാതനമായ ചുമർചിത്രങ്ങൾ ഇന്നും കേടുകൂടാതെ സംരക്ഷിച്ചിട്ടുണ്ട്.
Wednesday, August 12, 2026
മുത്തശ്ശാ അച്ചുവിന് സിലക്ഷൻ കിട്ടി [ അച്ചു ഡയറി- 1003] കുടുംബ സഹിതമുള്ള ആ ഒരാഴ്ച്ചത്തെ ടൂർ ദു:ഖത്തോടെ ഉപേക്ഷിച്ച് ആണ് അച്ചു ഇവിടെ നിന്നത്. എല്ലാം പ്ലാൻ ചെയ്തത് അച്ചുവായിരുന്നു. സ്കൂളിൽ ഓളിബോളിൻ്റെ സിലക്ഷൻ ട്രയലായിരുന്നു ആ ആഴ്ച്ച. എല്ലാവരും കുറ്റപ്പെടുത്തി. അമ്മക്ക് സങ്കടായി. പാച്ചു ഒന്നും മിണ്ടുന്നില്ല. അച്ഛൻ കൂടെ നിന്നു. എനിയ്ക്കും വിഷമമുണ്ടായിരുന്നു. പക്ഷേ ആ തീരുമാനം എടുത്തു.ടൂറിനില്ല. ഒറ്റയ്ക്ക് ഒരാഴ്ച്ച ഈ വലിയ വീട്ടിൽ! അപ്പഴാണ് മുത്തശ്ശാ അവരുടെ സാമിപ്യത്തിൻ്റെ വില അറിഞ്ഞത്: ആദ്യ ദിവസം ഒന്നു വിഷമിച്ചു. ഉറക്കം വന്നില്ല.തലയിണയിൽ മുഖമമർത്തി കരഞ്ഞു. പക്ഷേ വേണ്ടപ്പെട്ടവർ ഒരുപാടുണ്ട് ചുറ്റും. രാത്രി ഒറ്റക്ക് കിടക്കണ്ട. വീട്ടിലേയ്ക്ക് പലരും ക്ഷണിച്ചു. അച്ചു പോയില്ല. അങ്ങിനെ ആ ദിവസം വന്നു. അച്ചൂന്ടൻഷൻ ആയി .സിലക്ഷൻ കിട്ടിയില്ലങ്കിൽ .അവസാനം ആ സന്തോഷ വാർത്ത വന്നു.അച്ചുന് സിലക്ഷൻ കിട്ടി. ഈ മാസം അച്ചു സ്വന്തം സ്ക്കൂളിന് വേണ്ടി ജഴ്സി അണിയും.ആഗസ്റ്റ് അവസാനം ഒളിബോളിന് ഇൻ്റർ സ്കൂൾ ടൂർണമെൻ്റുണ്ട്. ഇന്ന് അച്ചുവിൻ്റെ ബർത്ത് ഡേ .കരഞ്ഞു പോയ ഒരു ദിവസം. അപ്പഴാണ് കോളിഗ് ബല്ല് കേട്ടത്. ഓടി താഴെയിറങ്ങി വാതിൽ തുറന്നു."ഹാപ്പി ബർത്ത് ഡേ അച്ചു. " ഞങ്ങളുടെ ഫാമിലിയുമായി അടുപ്പമുള്ളവർ എല്ലാവരും ഉണ്ട്. അവർ കേക്കും, സ്വീററ്സും, സമ്മാനങ്ങളും എന്തിനേറെ വിഭവസമൃദ്ധമായ സദ്യ ഉൾപ്പടെ ഒരുക്കിയാണ് അവരുടെ വരവ്.കേക്ക് കട്ടു ചെയ്തപ്പോൾ അച്ചു കരഞ്ഞു പോയിരുത്തശ്ശാ. പാച്ചുവും, അമ്മയും അച്ഛനുമില്ലാത്ത ആഘോഷം.
Tuesday, August 11, 2026
എൻ്റെ പ്രിയപ്പെട്ട ഉണ്ണിയേട്ടൻ [ എം.പി.പരമേശ്വരൻ ] നമ്മെ വിട്ടു പോയി. അശ്രുപൂജയോടെ വിടവളരെക്കാലം മുമ്പ് ശാസ്ത്രസാഹിത്യ പരിഷത്തിൽ പ്രവർത്തിച്ച അന്നു മുതലറിയാം ഉണ്ണിയേട്ടനെ. അറിയും തോറും ആരാധന കൂടിക്കൂടി വന്നു. ഒരു ദിവസം ഗാന്ധി ജൂണി വെഴ്സിറ്റിയിൽ ഇക്ബാലുമൊത്തൊരു സെമിനാറിൽ പ്പങ്കെടുക്കണം. ഞാൻ തലേ ദിവസം അനിയൻ്റെ അവിടെ വരാം. നമുക്ക് ഒന്നിച്ച് പോകാം. സത്യത്തിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ആ അറിവിൻ്റെ തമ്പുരാനുമെത്ത്, കാഴ്ച്ചപ്പാടിൻ്റെ അപ്പൊസ്തലനു മൊത്ത് ഒരു ദിവസം!. ഞാൻ കാറയക്കാമെന്നു പറഞ്ഞതാ സമ്മതിച്ചില്ല. ഉച്ചയോടെ ഇവിടെ എത്തി. ഇഷ്ട വിഷയങ്ങൾ ഒരു പാടുള്ളതുകൊണ്ട് സമയം പോയതറിഞ്ഞില്ല. സാഹിത്യം, പരിസ്ഥിതി, ആഗോള താപനം എല്ലാം .ഞാൻ 'കാനന ക്ഷേത്രം'' എന്ന ഒരു ജൈവ വൈവിദ്ധ ഉദ്യാനത്തിന് പ്ലാനുണ്ട്.അതിനായി തറവാടിരിക്കുന്ന രണ്ടര ഏക്കർ മാറ്റി വച്ചിട്ടുണ്ട്. ഏട്ടെൻ്റെ വിലയേറിയ നിർദ്ദേശങ്ങൾ വേണം. അതു പറഞ്ഞപ്പഴെ അദ്ദേഹം ആവേശഭരിതനായി. ഞാനെൻ്റെ പ്രോജക്റ്റ് വിശദീകരിച്ചു. പിന്നീട് അതിന് ഇന്നത്തെ രൂപം കൈവന്നതിന് അദ്ദേഹത്തിൻ്റെ സംഭാവന ചെറുതല്ല. അന്ന് ഉച്ചയ്'ക്ക് നമ്മുടെ സ്ക്കൂളിലെ കുട്ടികളുമായി ഒരു ഇൻട്രാക്ഷൻ ഉണ്ടായിരുന്നു. ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിനും ആധികാരികമായി ഉത്തരം പറയാൻ പറ്റുന്ന ഒരു മഹത് വ്യക്തിയെ ആണ് നമുക്ക് കിട്ടിയിരിക്കുന്നത്. നിങ്ങൾ അത് പരമാവധി പ്രയോജനപ്പെടുത്തണം" നല്ല സംവാദമായിരുന്നു.പിന്നെ അമ്പലത്തിനു മുമ്പിലുള്ള ആൽത്തറയിൽ പോയി എല്ലാവരും പ്രകൃതിസംരക്ഷണത്തിനുള്ള പ്രതിജ്ഞ ചൊല്ലിയാണ് പിരിഞ്ഞത്. പിന്നെ ഗ്രന്ഥശാലയിൽ അദ്ദേഹത്തിൻ്റെ വേറൊരു മുഖമാണ് ഞങ്ങൾ കണ്ടത്.സാഹിത്യവും ശാസ്ത്രവും ആയിരുന്നു വിഷയം. അത് വിശദീകരിക്കാൻ അദ്ദേഹത്തെ കഴിഞ്ഞ് വേറൊരാളില്ല എന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടു. അതു കഴിഞ്ഞ് പലപ്പഴും അദ്ദേഹത്തിൻ്റെ ഇല്ലത്തു പോയിട്ടുണ്ട്. അറിവിൻ്റെയും കാഴ്ച്ചപ്പാടിൻ്റെയും ആ തമ്പുരാന് ഇന്ന് .ഓർമ്മ ആയി 'ദു:ഖ പ്രണാമം
Wednesday, August 5, 2026
വൺവേൾഡ് ട്രയ്ഡ് ഒബ്സർവേറ്ററി [ പാച്ചു കണ്ട അമേരിക്ക- 10] ഇവിടെ നൂറ്റി എട്ടു നിലയുള്ള ഒരു ഭീമൻ കെട്ടിടം ഉണ്ട്. അതിനു മുകളിലുള്ള ഒബ്സർവേ റററി കാണണ്ടതാണ്. നമുക്കു് പോകാം. ആദ്യം ടിക്കറ്റ എടുത്ത്ക്വു നിൽക്കണം. ഇരുപത്തി ആറു ലക്ഷം സ്ക്വയർ ഫീറ്റാണ് ഈ കെട്ടിടം. ഇതിൻ്റെ ഹൈസ്പീഡ് എലിവേറ്റർ ഒ രൽഭുതമാണ്. നാൽപ്പത്തി ഏഴു സെക്കൻ്റുകൊണ്ട് നമ്മളെ നൂറ്റി രണ്ടാമത്തെ നിലയിൽ എത്തിയ്ക്കും.ഇനിയാണ് രസം നമ്മൾ ഒരു വലിയ ഹാളിലാണ് എത്തപ്പെടുക. അതിൻ്റെ ഭിത്തി മുഴുവൻ ഒരു വലിയ എൽഇഡി സ്ക്രീൻ ആണ്. അവിടെ ഇവരുടെ ചരിത്രം മുഴുവൻ ഒരു സിനിമ കാണുന്ന പോലെ നമുക്കാസ്വദിക്കാം. സമയം പോണതറിയില്ല. പെട്ടന്ന് ഷോ തീരും. അപ്പഴാണ് വൃത്തത്തിലുള്ള ഒരു വലിയ ഹാളിലാണ് നമ്മൾ എത്തിപ്പെട്ടതെന്ന് മനസിലാകുക. അതിൻ്റെ ഭിത്തി മുഴുവൻ ഗ്ലാസിട്ടിരിയ്ക്കുന്നു. അതിൻ്റെ വക്കത്തു പോയി നിന്നാൽ പേടിയാകും.അവിടെ ഗ്ലാസ് ഉണ്ട് എന്നു നമുക്ക് തോന്നില്ല അതിനു ചുറ്റുമുള്ള അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ളതെല്ലാം നമുക്ക് വ്യക്തമായിക്കാണാം. വലിയ വലിയ കെട്ടിടങ്ങൾ പോലും ഒരു തീപ്പെട്ടിയുടെ വലിപ്പത്തിൽ അവിടെ നമുക്കു് ഒരു ഐപ്പാഡ് തരും. അത് ഒരൊ വശത്തേക്ക് തിരിച്ചാൽ നമുക്ക് അവിടുത്തെ കാഴ്ച്ചകൾ അടുത്തു കാണാം. അതെന്താണന്നു് നമുക്കത് മനസിലാക്കിത്തരും സ്റ്റാച്ചുഓഫ് ലിബർട്ടി:എല്ലീസ് ഐലൻ്റ്, ഹഡ്സൺ റിവർ -ഈസ്റ്റ് റിവർ എല്ലാം. അങ്ങു ദൂരെ നമ്മുടെ കാർ പാർക്ക് ചെയ്തിരിക്കുന്നതു വരെ വ്യക്തമായി കാണാം. ഇനിമുത്തശ്ശന് എന്തെങ്കിലും സംശയമുണ്ടങ്കിൽ ആ നടുക്കുള്ള മേശക്കരുകിൽ ഇതിൻ്റെ ടൂർ അംബാസിഡർ ഉണ്ട്.നമുക്കദ്ദേഹത്തോട് ചോദിക്കാം. ഈ ഗ്ലാസ് ഭിത്തിക്കടുത്തിരിക്കുമ്പോൾ മുത്തശ്ശന് പേടിയാക്കുന്നില്ലേ? ഇവിടെ ഇങ്ങിനെ എത്ര കണ്ടാലും മതിയാകില്ല പാച്ചൂന് നല്ല വിശപ്പുണ്ട്. നമുക്ക് ഇതിൻ്റെ നൂറ്റി ഒന്നാമത്തെ നിലയിലേയ്ക്ക് പോകാം. അവിടെ വിശാലമായ ഫുഡ് കോർട്ടാണ്. ഇവിടെ നല്ല ബർഗ്ഗർ കിട്ടും. പാച്ചൂന് വലിയ ഇഷ്ട്ടാ. മുത്തശ്ശൻ്റെ ദോശയും ഇഡലിയും ഒന്നും ഇവിടെ കിട്ടില്ല. അവൻ കപ്യൂട്ടർ സ്ക്രീനിൽ sച്ച് ചെയ്ത് ആവശ്യത്തിന് ഓർഡർ ചെയ്തു. അവൻ്റെ അമ്മ കൊടുത്ത കാർഡ്സ്ക്കൈപ്പ് ചെയ്തു.ടോക്കണുമായി ഞങ്ങൾ ഒരു മേശക്കിരുവശവും ഇരുന്നു. മുത്തശ്ശനെക്കൊണ്ട് ഒരു പൈസയും ചെലവാക്കിക്കരുത് എന്നാണമ്മ പറഞ്ഞിരിക്കുന്നത്. മുത്തശ്ശാ അങ്ങേ അറ്റത്തേക്ക് നമുക്ക് പോകണ്ട. അവിടെ ലിക്വർ സെക്ഷനാണ്.അത് നമുക്ക് വേണ്ട. പാച്ചു ടോക്കൺ കൊടുത്ത് ഒരു ട്രെയിൽ ബർഗ്ഗറുമായി വന്നു. കൊച്ചു കുട്ടിയാണങ്കിലും എല്ലാം അവനറിയാം. ഇത്ര ചെറുപ്രായത്തിലേ ഇതൊക്കെ പരിശീലിപ്പിക്കുന്നത് ഇവരുടെ സംസ്ക്കാരത്തിൻ്റെ ഭാഗമാണ്. ഇനിനമുക്ക് തിരിച്ചു പോകാം മുത്തശ്ശാ. അച്ഛൻ അവിടെ കാത്തു നിൽപ്പുണ്ടാകും
Sunday, August 2, 2026
എൻ്റെ പ്രിയ സുഹൃത്ത് പി.ഡി.നമ്പൂതിരിയുടെ സാന്നിദ്ധ്യവും മനസി നിണങ്ങിയ ഭക്ഷണവും മഴയുടെ ഭീകരതയിൽ വടക്കുനിന്ന് മൈലുകൾയാത്ര ചെയ്ത് മടുത്താണ് കൂത്താട്ടുകുളത്തെത്തിയത്.ഭയങ്കര വിശപ്പ്.അങ്ങിനെയാണ് ഹരിദ്വാറിൽ എത്തിപ്പെട്ടത്. സർവ്വകലാവല്ലഭനായ എൻ്റെ സുഹൃത്ത് പി ഡി നമ്പൂതിരി ആണ് ഞങ്ങളെ സ്വീകരിച്ചത്. ആദ്യമായാണ് ഹരിദ്വാറിൽ .നല്ല വൃത്തി. വിശാലമായ പാർക്കിഗ്. നല്ല സർവ്വീസ് അതിലൊക്കെ ഉപരി മനസിനിണങ്ങിയ ഭക്ഷണം സാധാരണ ഹോട്ടലുകളിലെ മടുപ്പിക്കുന്ന ഗന്ധം അവിടില്ല. നല്ല വൃത്തിയും വെടിപ്പുള്ള ഊൺ മുറി. വിശന്നിരിക്കുമ്പോൾ തൃപ്ത്തിയോടെ ഒരു കുടുംബാന്തരീക്ഷത്തിൽ ആഹാരം കഴിച്ച ഒരു സന്തോഷത്തോടെയാണ് ഞങ്ങൾ മടങ്ങിയത്
Subscribe to:
Posts (Atom)
