Monday, June 22, 2026
മെഡിറ്റേഷൻ പാർക്ക് [ ക ന ന ക്ഷേത്രം - 58] എൻ്റെകാനനക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ യോഗയ്ക്കും, മെഡിറ്റേഷനും ആയി ഒരു തുറന്ന ഉദ്യാനം രൂപം കൊണ്ട് വരുന്നു. ഒരു മെ ഡിറ്റേഷൻ പാർക്ക് !പ്രകൃതി യോടിണങ്ങിയ ഒരു പ്രകൃതി സൗഹൃദ തിയേറ്റർ. കാനനക്ഷേത്രത്തിൽ ഒരു തീർത്ഥക്കുളവും അതിനോട് ചേർന്നൊരു വെള്ളച്ചാട്ടവും പിന്നെ ബോധി വൃക്ഷത്തിനു ചുവട്ടിൽ ധ്യാന മഗ്നനായിരിക്കുന്ന സാക്ഷാൽ ഭഗവാൻ ശ്രീബുദ്ധനും. ഇതിനു മുൻവശം ഒരു അറുപത് സെൻ്റ് സ്ഥലം പുല്ലുപിടിപ്പിച്ച് വൃത്തിയാക്കി വരുന്നു. ജാതി ,ഗ്രാമ്പൂ, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളുടെ ചുവട്ടിലെശിഖരങ്ങൾ വെട്ടി അതിന് തറ തീർത്ത് പുല്ലുപിടിപ്പിച്ച് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചു. നല്ല തണലിൽ ഇലകളുടെ മർമ്മര ശബ്ദത്തിൽ പക്ഷികളുടെ കളകൂജനം ശ്രവിച്ച് വെള്ളച്ചാട്ടത്തിൻ്റെ കളകളാരവ ധ്വനിയിൽ '. അണ്ണാറക്കണ്ണൻ്റെ ഛിൽ ഛിൽ ആരവം ശ്രവിച്ച് യോഗയ്ക്കും മെഡിറൈഷനും ഒരു തുറന്ന ഉദ്യാനം. ഇത് മുഴുവൻ പുല്ലുപിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. ബാഗേശ്രീരാഗത്തിലും മോഹനരാഗത്തിലും നേർത്ത സംഗീതം ഉയരുമ്പോൾ മെഡിറ്റേഷന് ഒരു നാദ യോഗമെഡിറ്റേഷൻ്റെ ഒരു പുതിയഭാവം കൈവരുന്നു. യോഗക്കും മെഡിറ്റേഷനും ഇങ്ങിനെ ഒരന്തരീക്ഷം പലരുടെയും ആവശ്യമായിരുന്നു. അതിന് നല്ല ശുദ്ധമായ പ്രണവായൂശ്വസിച്ച് മെഡിറ്റേഷന് ആവശ്യമായ ഒരന്തരീക്ഷം രൂപപ്പെടുത്തുക. അത്ര മാത്രം. ഇവിടെ യോഗയും, മെഡിറേറഷനും പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം കാനന ക്ഷേത്രം ഏറ്റെടുക്കുന്നില്ല. അതിന് സൗകര്യം ഒരുക്കുക അത്ര മാത്രം. ഈ സംരംഭത്തിന് മാദ്ധ്യമങ്ങളും പ്രകൃതി സ്നേഹികളും മറ്റു സംഘടനകളും തന്ന നസീമമായ പ്രോത്സാഹനത്തിന് നന്ദി
ശ്യാമളാമ്മയുടെ സൗജന്യ യാത്ര [കീശക്കഥ 203 ] ശ്യാമളാ മ്മരാവിലെ തന്നെ ബസ്സിൽ കയറി.ഓർഡിനറിയിൽ സ്ത്രീകൾക്ക് ഫ്രീ ആണ്.വീട്ടിലിരുന്നു മടുത്തു.മരുമകളുമായി എന്നും അടി. ഒരു സ്വസ്തതയുമില്ല."എങ്ങോട്ടാണ്.?"ഇതെവിടം വരെ പ്പോകും അവിടെവരെ. സ്റ്റാൻ്റിനടുത്ത് ഒരമ്പലമുണ്ട്. അവിടെ എന്നും പ്രസാദ ഊട്ടുണ്ട്. അതു കഴിഞ്ഞ് അടുത്ര ബസിൽ .ഇങ്ങിനെ ബസ്സുകൾ മാറി മാറിക്കയറി പല സ്ഥലത്തും പോയി. ഏഴു മണി ആയപ്പോൾ വീട്ടിലെത്തി. ഓർഡിനറി ബസുകളുടെ മുഴുവൻ സമയവിവരപ്പട്ടികയും ശ്യാമളാമ്മയുടെ കയ്യിലുണ്ട്. പതിവുപോലെ അന്നും ശ്യാമളാ മ്മ ബസ് സ്റ്റാൻ്റിൽ എത്തി. ഇത്തവണ വേറെ റൂട്ടിലാക്കാം. സീറ്റിലിരുന്ന വഴാണ് ശ്രദ്ധിച്ചത് തൊട്ടടുത്ത് ഒരു വലിയ ബാഗുമായി ഒരു സ്ത്രീ.അവരുമായി ശ്യാമളാമ്മ ചങ്ങാത്തത്തിലായി. കറി പൗഡറുകളും, പലഹാരങ്ങളും എല്ലാമുണ്ട് ദാ ബാഗിൽ:ബസ്സ് യാത്ര സൗജന്യമാണല്ലൊ ഞാൻ ഒരിടത്തറങ്ങി കച്ചവടം ചെയ്യും.അങ്ങിനെ പല സ്ഥലത്ത് .എനിക്ക് ജീവിക്കാനുള്ളത് ഞാനുണ്ടാക്കും.മുതലാളി 25 ശതമാനംവരെ കമ്മീഷൻ നൽകും.ചില ദിവസം 5000 രൂപാ വരെ കച്ചവടം ഉണ്ടാകും ഇതു കൊള്ളാമല്ലോ. എന്നെ കൂടി കൂട്ടാമോ? ഞാൻ മുതലാളിയോട് പറഞ്ഞു ശരിയാക്കാം.പക്ഷേ വേറെ റൂട്ടിൽ പൊയ്ക്കൊള്ളണം. അങ്ങിനെ ശ്യാമളയും ഒരു കച്ചവടക്കാരി ആയി ഈബസ്സിൽ ഓഫീസ് ടൈം കഴിഞ്ഞു യാത്ര ചെയ്യുന്നവരെ റെയും ബോറടി മാറ്റാൻ യാത്ര ചെയ്യുന്നവരാണ്. ശ്യാമളയുടെ ബിസ്സിനസ്സ് പുരോഗമിച്ചു.ഇന്ന് ശ്യാമള സമ്പന്നയാണ്. ഒരു ദിവസം കണ്ടക്റ്റർക്ക് കാശു കൊടുത്ത് ടിക്കറ്റ് തരാൻ പറഞ്ഞു.ഇതിൽ സ്ത്രീകൾക്ക് സൗജന്യമാണ് യാത്രക്ക്ക്യാഷ് മേടിക്കാൻ നിയമമില്ല."എനിക്കിനി സൗജന്യം ആവശ്യമില്ല. ആവശ്യമുള്ള കാലത്ത് ഒത്തിരി പ്രാവശ്യം ഈ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവരെ നിങ്ങൾ സൗജന്യമായി കൊണ്ടു പൊയ് ക്കോളൂ. എനിക്ക് വേണ്ട.
Saturday, June 20, 2026
ഓവർ ദി ടോപ്പിൽ [OTT] സിനിമക്കായ്. അന്നൊരു സിനിമ കാണാൻ റിലീസ് ആയി സി ക്ലാസ് തിയേറ്ററിൽ എത്തുന്നത് വരെ കാത്തിരിക്കണം. മൂന്നു കിലോമീറ്റർ നടന്ന് ഓല മേഞ്ഞ സിനിമാക്കൊട്ടയിൽ എത്തുമ്പോൾ അകത്തു നടക്കുന്ന സിനിമയുടെ സംഭാഷണം പുറത്തു കേൾക്കാം.ക്യൂവിൽ ഭയങ്കര തിരക്കാവും ഒരു മണിക്കൂർ ക്യുവിൽ നിന്ന് കൗണ്ടറിൽ എത്തുമ്പഴെ ടിക്കറ്റ് ക്ലോസ് എന്ന ബോർഡ് കണ്ടു തിരിച്ചു പോന്നിട്ടുണ്ട്. അന്നു ബുക്കി ഗില്ല പിന്നെ ടി.വിയിൽ ഏഷ്യ നെറ്റ് ദൂരദർശ്ശൻ - ആഴ്ച്ചയിൽ ഒരു സിനിമ കാത്തിരുന്ന് കാണാൻ നോക്കുമ്പോൾ ആൻ്റിനയുടെ ദിശ മാറിയിട്ടുണ്ടാകും അതു ശരിയാക്കി കാണാൻ തുടങ്ങുമ്പഴാണ് കറണ്ടു പോവുക. പിന്നീട് വിസി ആർ വന്നപ്പോൾ സമാധാനമായി.കാസററ് വാടകക്ക് കിട്ടും സൗകര്യം പോലെ കാണാം: അന്നുവി.സി.ആർ വാങ്ങിയപ്പോൾ കിട്ടിയ ബോയി ഗ്ബോ യി ഗ് എന്ന കാസറ്റ് എത്ര പ്രാവശ്യം കണ്ടു എന്നോർമ്മയില്ല. കാലം മാറി. ഇന്ന് ഒ ടി ടി റിലീസാണ്.നെഫ്ലിക് സ്, പ്രൈം ,സോണി തുടങ്ങി നൂറുകണക്കിന് ചാനലുകൾ. കാണണമെങ്കിൽ സബ്സ്ക്രിപ്ഷൻ ഉണ്ട് .ഒരു സിനിമയ്ക്ക്, ഒരാഴ്ച്ചത്തേയ്ക്ക് ഒരു വർഷത്തേക്ക്. ഇനി പരസ്യം ഒഴിവാക്കിക്കാണണമെങ്കിൽ തുക കൂടും .ലാപ്പിലും, ഫോണിലും ഒക്കെ കാണാം. തനിക്കുവേണ്ട സിനിമ ഏതു ചാനലിലാണ് എന്ന അന്വേഷിച്ച് കണ്ടു പിടിച്ച് പൈസ കൊടുത്ത് കാണും. ഇതൊക്കെ കഴിഞ്ഞ് കാണാൻ തുടങ്ങമ്പോൾ സ്റ്റോറേജ് ഫുൾ. സാരമില്ല അതിൽ നമുക്ക് സ്ഥലം വാങ്ങാം. ഇപ്പോൾ നാട്ടിൽ സ്ഥലം വാങ്ങുന്നതിലും ചെലവാണ്. എങ്കിലും വാങ്ങും. എൻ്റെ കുടുബത്തിൽ വച്ച് ഷൂട്ട് ചെയ്ത ഒരു സിനിമാ കാണാൻOTT റിലീസിൻ്റെ പരസ്യം കണ്ട് കാത്തിരുന്നു മടുത്തു. പിന്നെ അതിൻ്റെ ട്രയെലർ കണ്ടു തൃപ്ത്തിപ്പെട്ടു. അപ്പഴും അവർ പറഞ്ഞു റിലീസ് സൂൺ. സിനിമ മാത്രമല്ല. പാട്ട് ന്യൂസ് എല്ലാത്തിനും വിലവിവരപ്പട്ടിക നോക്കി ക്യാഷ് കൊടുക്കണം അങ്ങിനെ ചാനലുകൾ തിരഞ്ഞ് കാഷ് കൊടുത്ത് സിനിമക്കിരിയ്ക്കുന്ന ഭ്രാന്ത് പിടിച്ച പാവം ഉപഭോക്താവിന് കൗൺസിലിഗ് ഏർപ്പെടുത്തണം എന്ന ആവശ്യം അധികൃതർ ക്ക് മുമ്പിൽ സമർപ്പിക്കുന്നു
Wednesday, June 17, 2026
അച്ചുവിൻ്റെ ഡയറിയുടെ 1000മത്തെ എപ്പിസോഡാണിത്. അവൻ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നു തുടങ്ങിയ മുത്തശ്ശനുമായുള്ള സംവാദം അവൻ്റെ ഈ ടീനേജിലും തുടരുന്നു. മലയാളത്തിൽ നാലു ഭാഗവും ശശിത്തരൂരിൻ്റെ അവതാരികയോടെ ഇംഗ്ലീഷ് മൊഴിമാറ്റവും E Book ഒക്കെ ആയി പ്രോത്സാഹിപ്പിച്ച എല്ലാസൗഹൃദ യ ർ ക്ക് നന്ദി.അച്ചൂന് ഡ്രൈവിഗ് ലൈസൻസ് [ അച്ചു ഡയറി 1000] മുത്തശ്ശാ അച്ചുവിന് കുട്ടിക്കാലം മുതൽ ഡ്രൈവിഗ് വലിയ ഇഷ്ടമായിരുന്നു.കുട്ടിക്കാലത്ത് അമേരിക്കയിൽ വണ്ടിയുടെ ഫ്രണ്ട് സീറ്റി ഇരിക്കാൻ പോലും സമ്മതിക്കില്ല. നാട്ടിൽ വന്നപ്പഴാണ് ആദ്യമായി മുൻ സീറ്റിൽ ഇരുന്നു യാത്ര ചെയ്തത്. ഇപ്പോൾ അച്ചുവിന് ഡൈവിഗ് ലൈസൻസ് കിട്ടി. ലേണേ ഴ്സ് ലൈസൻസാണ് ആദ്യം കിട്ടിയത്. ലൈസൻസുള്ള ആരുടെ എങ്കിലും കൂടെയെഡ റൈവ് ചെയ്യാം. അച്ഛൻ്റെ കൂടെ ആണ് ആദ്യംഡറൈവ് ചെയ്ത ത്. അച്ഛൻ ശാസ്ത്രീയമായിത്തന്നെ എല്ലാം പഠിപ്പിച്ചു തരും. റിവേഴ്സ് എടുക്കാനും കൃത്യമായി പാർക്ക് ചെയ്യാനുമാണ് ഏറ്റവും വിഷമം അത് അച്ചു നിരന്തരം പ്രാക്റ്റീസ് ചെയ്ത് പഠിച്ചു. സ്റ്റിയറിഗ് ബാലൻസ് ശരിയാകാൻ ഒരഞ്ഞൂറ് കിലോമീറ്റർ എങ്കിലും ഓടിക്കണം. കൂട്ടുകാരൊക്കെ അടിപൊളി വണ്ടി വാങ്ങി ചെത്തി നടക്കുന്നത് കാണുമ്പോൾ അച്ചുവിന് കൊതി തോന്നും." അച്ചൂന് ഒരു പുതിയ വണ്ടി വാങ്ങിത്തരട്ടെ " അമ്മയാണ് ചോദിച്ചത് അച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി; ഞനെങ്ങിനെയാണിത് പറയുന്നതെന്നു വിചാരിച്ചിരിക്കുകയായിരുന്നു. പക്ഷേ പുതിയ വണ്ടി!. അമ്മേ സെക്കൻ്റ് ഹാൻ്റ് വണ്ടി ആയാലും മതി.അതിനായി കൂടുതൽ പൈസ ഇടണ്ട. എൻ്റെ ഹയർ സ്റ്റഡി ക്ക് ഇവിടെ ഭയങ്കര ചെലവാ.നമുക്കതിനായി ക്കരുതി വയ്ക്കാം. എൻ്റെ വിസാ വച്ച് അച്ചൂന് ശമ്പളം കിട്ടുന്ന ജോലി ചെയ്യാനും സമ്മതിയ്ക്കില്ല. എന്താണ് ഇത്പറഞ്ഞപ്പോ ൾ അമ്മയുടെ കണ്ണിൽ കണ്ണീർ വന്നത് എന്ന് അച്ചൂന് മനസിലായില്ല.അല്ലങ്കിലും അമ്മ എന്തിനൊക്കെയാ എപ്പഴൊക്കെയാ കരയുന്നത് എന്ന് അച്ചൂന് മനസിലാകാറില്ല.
Monday, June 15, 2026
ആംഫി ബസ്സിൽ ബോസ്റ്റൺ ടൂർ [ പാച്ചു കണ്ട അമേരിക്ക - 2o ] മുത്തശ്ശാ ഇന്ന് നമുക്ക് ബോസ്റ്റൺ മുഴുവൻ കാണണം. ഒരു പാട് ഹിംസ്റ്റാറിക്കൽ ഇമ്പോർട്ടൻ സ് ഉള്ള സ്ഥമാണിത്. " ബോസ്റ്റൺ ടീ പാർട്ടി " എന്ന കെട്ടിട്ടില്ലെ. അന്ന് ബ്രിട്ടീഷ് കാരാണിവിടം ഭരിച്ചിരുന്നത്. അവർ നാട്ടുകാർക്ക് വലിയ ടാക്സ് ചുമത്തിയിരുന്നു.പ്രത്യേകിച്ചും ചായക്ക്. അതിനെതിരെ ഉള്ള പ്രതിഷേധം പിന്നീട് അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിനു തന്നെ കാരണമായി. പാച്ചൂസ്കൂളിൽ പഠിച്ചിട്ടുണ്ട്. പാച്ചൂന്ഹി സ്റ്റ റി പഠിക്കാൻ ഇഷ്ടാണ്. അവിടെ കളർഫുൾ ആയ കളിപ്പാട്ടംപൊലത്ത ഒരു വലിയ ബസ് കിടക്കുന്നത് കണ്ടോ. അതിൽക്കയറിയാൽ ബോസ്റ്റൺ മുഴുവൻ ഒരു ദിവസം കൊണ്ടു കാണാം.പാച്ചു ഇതിനകം ബോട്ട് പോലെയുണ്ടല്ലോ? ലൈഫ് ബൽററുകളും ഉണ്ടല്ലോ?മുത്തശ്ശൻ കണ്ടോളൂ ആദ്യം അത് കരയിലൂടെ ഓടിച്ച് സ്ഥലം മുഴുവൻ കാണിക്കും.രണ്ടു വശവും മടങ്ങിയ കപ്പിത്താൻ്റെ തൊപ്പി വച്ച ആളാണ് നമ്മുടെ ഡ്രൈവറും ഗൈഡും. വഴിയുടെ വശങ്ങളിലുള്ള സ്ഥലങ്ങളെപ്പററി മുഴുവൻ അങ്ങേർ വിസ്തരിച്ചു പറഞ്ഞു തരും. വണ്ടി സ്ലോ ആക്കുമ്പൊൾ ഫോട്ടോയും എടുക്കാംഅങ്ങിനെ ഒന്നര മണിക്കൂർ കൊണ്ട് എല്ലാം ചുറ്റിക്കാണിച്ചു.ഇനി ഈ ബസ് പെട്ടന്ന് ചാഴ്സ് നദിയിലേക്കിറങ്ങും. അപ്പോൾ അത് ഒരു ബോട്ടു പോലെ വെള്ളത്തിലൂടെ തെന്നി നീങ്ങും. വശങ്ങളിലുള്ള സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഡ്രൈവർ മൈക്കിലൂടെ പറഞ്ഞു കൊണ്ടിരിക്കും ഇവിടെയാണ് നാട്ടുകാർ ബ്രിട്ടീഷ് കാരുടെ കപ്പലിൽക്കയറി തേയിലപ്പെട്ടി കൾ മുഴുവൻ നദിയിലേക്കെറിഞ്ഞത്. നദിയുടെ നടുക്കെത്തി.ഇനി വേണമെങ്കിൽ നമ്മളെ ബോട്ട് ഓടിയ്ക്കാൻ അനുവദിക്കും.ഞാനൊന്നു നോക്കട്ടെ. വേണ്ട പാച്ചൂ അപകടമാണ്. അവൻ അതിനകം ഡ്രൈവറെ സേവ പിടിച്ച് ആ തൊപ്പിയും വച്ച് സ്റ്റിയറി ഗിൽകൈവച്ചു. കുറേ ഓടിച്ചു. ഡ്രൈവർ അടുത്തുണ്ട്. " ബ്ര യ് വ് ബോയ്" അങ്ങേര് പാച്ചുവിനെ അഭിനന്ദിച്ചു. ഒരു മണിക്കൂർ ബോട്ടുയാത്രക്ക് ശേഷം വീണ്ടും അവൻ കരയിലേക്ക് കയറി. നമ്മൾ കയറിയിടത്തെത്തിച്ചു." ആംഫി ബസിലുള്ള ഈ ബോസ്റ്റൺ ടൂർ" മുത്തശ്ശനിഷ്ടായോ?
Friday, June 12, 2026
നമ്മുടെ ജൈവഘടികാരത്തിൻ്റെ താളo തെറ്റിച്ച് ലോകകപ്പ് ഫുട്ബോൾ ഫുട്ബോൾ ഇന്ന് ഒരു ഭ്രമമല്ല. ഭ്രാന്താണ് പലർക്കും .അത് മുഴുവൻ കാണാതിരിക്കാനവർക്ക് കഴിയില്ല. അതു oതൽ സമയം വേണം. ഇതു നമ്മുടെ ബയോളജിക്കൽ ക്ലോക്കിൻ്റെ താളം തെറ്റിക്കുന്നു. നിരന്തരം മിക്ച്ചറും, ചിപ്സും കഴിച്ച് ചിലർ ബിയറും നുകർന്ന് ആ കാൽപ്പന്തുകളി കാണാൻ ഉറക്കമുളച്ചിരിക്കുന്നു. ഒന്നര മണിക്കൂർ ആചടുലമായ കളി കാണുമ്പോൾ കണ്ണിനുണ്ടാക്കുന്ന സ്ട്രസ്, ശരീരത്തിലുണ്ടാക്കുന്ന മാററങ്ങൾ ഒന്നും നമ്മൾ ശ്രദ്ധിക്കുന്നില്ല. ജൈവഘടികാരം ശരീരത്തിൻ്റെ പ്രകൃത്യാ ഉള്ള ആന്തരിക ക്രമീകരണമാണ്. ഉറക്കം, ഉണരൽ, ഹോർമോൺ ഉത്പ്പാദിപ്പിക്കൽ, ശരീരത്തിൻ്റെ താപനില നിയന്ത്രിക്കൽ എല്ലാത്തിനുമുള്ള സംവിധാനമാണിത്. മനുഷ്യ തലച്ചോറിലെ " ഹൈപ്പോതലാമിസിൻ " ഉള്ള ഒരു കൂട്ടം കോശങ്ങളാണ് ഈ ജൈവഘടികാരം നിയന്ത്രിക്കുന്നത്. ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ഈ ലോകമേള കാണാൻ ഭ്രാന്തു പിടിച്ചോടുന്നവർ ഇതുകൂടി ഓർത്താൽ നന്ന്. അനിയൻ തലയാറ്റുംപിള്ളി
Thursday, June 11, 2026
വന്ദേഭാരത് എക്സ്പ്രസ് - വേഗതയുടെ രാജകുമാരൻ അത്യാവശ്യം ഒരു കോഴിക്കോട് യാത്ര .ഒഴിവാക്കാൻ പറ്റാത്ത ഒരു നവതി ആഘോഷം. അതു കഴിഞ്ഞ് ടൗണിൽ ഒരു പുസ്തക പ്രകാശനം .ഭയങ്കര മഴയത്ത് കാറിൽ പോകു ന്ന കാര്യം ആലോചിയ്ക്കാൻ പോലും വയ്യ. വന്ദേഭാരതിൽ കോട്ടയത്തുനിന്ന് ചെയർക്കാർ തന്നെ ബുക്ക് ചെയ്തു. കൃത്യം 7.31 ന് കോട്ടയത്ത് എത്തി. വൈകിട്ട് 4.23 ന് തിരിച്ചു കോട്ടയത്തെക്ക്. പതിനൊന്നു മണിക്ക് കോഴിക്കോട്ട് എത്തിച്ചു.ഇരുനൂററി അമ്പത്തിമൂന്ന് കിലോമീറ്റർ - വെറും മൂന്നര മണിക്കൂർ ! എനിക്കിനി അഞ്ചു മണിക്കൂർ.നവതിയും ടൗണിലെ പുസ്തക പ്രകാശനവും കഴിഞ്ഞ് നാലരക്ക് റയിൽവേ സ്റ്റേഷനിൽ കൃത്യസമയത്തെത്തി. രാത്രി എട്ട് പത്തിന് കോട്ടയത്ത് ഒരു നല്ല ഫ്ളൈറ്റിൽ കിട്ടുന്ന എല്ലാ സൗകര്യവും മനസ്സിനിണങ്ങിയ ആഹാരം - ബോഗിയൽ വൃത്തിയുടെ കാര്യത്തി ഒരു വിട്ടുവീഴ്ചയുമില്ല. യാത്രക്കാരും അത് നന്നായി ശ്രദ്ധിക്കുന്നതായി തോന്നി. ഹൈസ്പീഡ് ട്രയിനുകളെയും എക്സ്പ്രസ് ഹൈവ യേയും എതിർക്കുന്നവർ ഒരു കാര്യം ഓർക്കണം. നമ്മുടെ ഒക്കെ സമയത്തിൻ്റെ വില; യൂറോപ്പിൽ ധാരാളം സഞ്ചരിച്ചിട്ടുള്ള എനിക്ക് അവർ ഒരുക്കുന്ന യാത്രാ സൗകര്യത്തിൽ അസൂയ തോന്നിയിട്ടുണ്ട്. നമുക്കും അ തൊക്കെപ്പറ്റും. ഭരണകർത്താക്കൾക്ക്ഇഛാശക്തിയുണ്ടങ്കിൽ. ഇനിയും നമ്മൾ ഒത്തിരി ദൂരം പോകാനുണ്ട്. ജലഗതാഗതം കൂടി കാര്യക്ഷമമാക്കണ്ടതുണ്ട്
Sunday, June 7, 2026
ഇടന [കാനന ക്ഷേത്രത്തിലെ ഔ ഷധങ്ങൾ 15 ] കാനനക്ഷേ ത്രത്തിൽ പടർന്നു പന്തലിച്ച് സുഗന്ധം പരത്തി ഇടന എന്ന ഔഷധസസ്യം കാണാം.ഇതിൻ്റെ ഇലയുടെ ഹൃദ്യമായ സുഗന്ധവും ഔഷധ ഗുണവും, ഒന്നു വേറെയാണ്. നീളം കൂടിയ കട്ടിയുള്ള അതിൻ്റെ ഇല ദഹനസംബന്ധമായ രോഗങ്ങൾക്കും, പ്രമേഹനിയന്ത്രണത്തിനും, ശ്വാസകോശ അസുഖങ്ങൾക്കും ഉത്തമമായ ഔഷധമാണ്. ബിരിയാണി ഉണ്ടാക്കുമ്പോൾ അതിൻ്റെ ഇല അരിഞ്ഞി ടാറുണ്ട്. കറുവാപ്പട്ട യുടെ ജനുസ്സിൽപ്പെട്ട ഇടനയുടെ വേരും ഔഷധത്തിനുപയോഗിക്കുന്നു. ചക്കപ്പഴ പലഹാരം ഇടനയിലയിൽ ഉണ്ടാകുമ്പോൾ അതിൻ്റെ സ്വാദും സുഗന്ധവും ഒന്നു വേറേയാണ്.അതിൻ്റെ ഇല പറിച്ച് കഴുകിത്തുടച്ച് ആ ഇലയിൽ പൊതിഞ്ഞാണ് പലഹാരം ഉണ്ടാക്കുന്നത് ചക്കപ്പഴവും, ശർക്കരയും ചുക്ക് പൊടിയുംഅരിപ്പൊടിയും ചേർത്ത് അരച്ച് അത് ഇടന ഇലയിൽ നിരത്തി മടക്കി അതിൻ്റെ ഞ ട്ടുകൊണ്ട് തന്നെ ലോക്ക് ചെയ്ത് ഒരു ഇഢലിപ്പാത്രത്തിൽ അടുക്കി വയ്ക്കുന്നു. അതിനു മുകളിൽ കുറച്ച് ഇടനിലകൊണ്ട് മൂടുന്നു. അടച്ച് വച്ച് ആവിയിൽ വേവിച്ചെടുക്കുന്നു. അതിൻ്റെ സ്വാദ് ഒന്നു വേറെയാണ്. ഗൃഹാതുരത്വ മൂറുന്ന അതിൻ്റെ സ്വാദ് അനുഭവിച്ചു തന്നെഅറിയണം.
Friday, June 5, 2026
കാനന ക്ഷേത്രത്തിൻ്റെ പരിസ്ഥിതി ദിനാശംസകൾ അന്ന് ഒരു പരിസ്ഥിതി ദിനത്തിൽ തുടങ്ങിയതാണ് എൻ്റെ കാനന ക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം ആയൂർവേ ദ ഔഷധങ്ങളും, ഫലവൃക്ഷങ്ങളും മറ്റ് അപൂർവ വൃക്ഷങ്ങളും കൊണ്ടൊരു വന ഉദ്യാനം. മുണ്ണൂറ്റി അമ്പതു വർഷം പഴക്കമുള്ള തറവാടിന് ചുറ്റുമുള്ള രണ്ടേക്കർ സ്ഥലം ഇന്ന് ഒരു ചെറു വനമായി രൂപപ്പെട്ടു കഴിഞ്ഞു. മിയാ വാക്കി രീതിയാണ് ഇത് ഇത്ര വേഗം പടർന്നു പന്തലിക്കാൻ കാരണമായത്. വനമിത്ര പരിസ്ഥിതി മിത്ര പരിസ്ഥിതിരത്ന തുടങ്ങിയ അവാർഡുകൾ എന് ഈ പരിസ്ഥിതി പ്രവർത്തനത്തിന് പ്രചോദനമായിട്ടുണ്ട് ധാരാളം പക്ഷികളും, മറ്റു ജീവികളും ഇവിടെ ഭയമില്ലാതെ ജീവിക്കുന്നു. അവർക്കുള്ള ആഹാ രവുംവെള്ളവും കാനന ക്ഷേത്രത്തിൽ സുലഭം. ലോക പരിസ്ഥിതി ദിനത്തിൽ കാനന ക്ഷേത്രത്തിൻ്റെ ആശംസകൾ '
Wednesday, June 3, 2026
വായൂ ഭഗവാനെ ഭയന്ന് കാനന ക്ഷേത്രം കാലവർഷം വരുന്നു. ഇന്ദ്ര ഭഗവാനെയും സൂര്യഭഗവാനേയും നമ്മൾ മെരുക്കിക്കഴിഞ്ഞു.ഇനി വായൂ ഭഗവാനാണ്. കഴിഞ്ഞ തവണ എൻ്റെ കണിക്കൊന്ന മുത്തശ്ശിയും ഇലഞ്ഞിമരവും ഭഗവാൻ്റെ കോപത്തിൽ കടപുഴകിയതാണ്.പി ടർന്നു വീഴുംമ്പഴും അതിൻ്റെ തളിരിലകൾ ജീവനു വേണ്ടി കേഴുന്നുണ്ടായിരുന്നു. അന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇന്ന് കാനനക്ഷേത്രം മുഴുവൻ വളർന്നു പടർന്നു പന്തലിച്ച് വീടിനു ചുറ്റും ഒരു ചെറു വനമായി രൂപപ്പെട്ടു കഴിഞ്ഞു. അവയെ രക്ഷിക്കണം.ഉൻമൂലനം തടയാൻ ഒരു ശസ്ത്രക്രിയ അനിവാര്യമാണ്. രണ്ടു ദിവസമായി വൃക്ഷങ്ങളുടെ ശിഖരങ്ങൾ വെട്ടി കാററിനെ പ്രതിരോധിക്കാനുള്ള തന്ത്രം ഒരുക്കി. ഒരോ ശിഖരവും നിലംപതിക്കമ്പഴും എൻ്റെ ഉള്ളം പടച്ചു കൊണ്ടിരുന്നു. അവസാനം ഞാൻ ആറ്റു നോറ്റു വളർത്തിയ ആരിവേപ്പിൻ്റെയും ശിഖരങ്ങളും ഭൂമിദേവിയെ ചുംബിച്ചു.വീടിനു ചുറ്റും അവൻ്റെ ഇലകൾ കൂട്ടി ചിത ഒരുക്കി കത്തിച്ചു. അവൻ അപ്പഴും അവൻ്റെ ഔഷധഗുണമുള്ള പുക വമിപ്പിച്ച് കാനന ക്ഷേത്രവും നാലുകെട്ടും പരിസരവും അണുവിമുക്തമാക്കി. പടിഞ്ഞാറുവശത്ത് പടർന്നു പന്തലിച്ച ആ ആരിവേപ്പിൻ്റെ ഇലയിൽത്തട്ടി വരാറുള്ളവായ്യുപോലും നമ്മുടെ ആരോഗ്യത്തെ പരിപാലിച്ചു പോന്നതായിരുന്നു
Saturday, May 30, 2026
ഇടിമിന്നൽ കവചം. - ഒരു ഗോവർദ്ധ നോദ്ധാരണം പണ്ട് ഇന്ദ്രകൊപത്തി നെ പ്രതിരോധിക്കാൻ ഗോവർദ്ധന പർവ്വതം തന്നെ ഉയർത്തി മഴയെയും ഇടിയേയും തടഞ്ഞ വാസുദേവൻ്റെ കഥ നമുക്കറിയാം കാനന ക്ഷേത്രവും എൻ്റെ നാലുകെട്ടും എല്ലാ വർഷവും ഇന്ദ്രകോപത്തിനിരയാകാറുണ്ട്. മേഘ ജ്യോതിസുയർത്തി ഭയപ്പെടുത്തിയിരുന്നു. നാശ നഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ഏതായാലും ഞാനും ഇന്ദ്രപൂജ ചെയ്ത് ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താൻ ഉദ്ദേശ മില്ല: ഇന്ദ്രധനുസിൻ്റെ മോഹനരൂപത്തിൽ നമ്മെ ഭ്രമിപ്പിക്കുമ്പോഴും അതേ ഇന്ദ്രചാപം കൊണ്ട് നിരന്തരംനമ്മേആക്രമിച്ചുകൊണ്ടുമിരുന്നു.അങ്ങിനെയാണ് ഇടിമിന്നൽ കവചം കൊണ്ട് ഇന്ദ്രധനുസിനെ പ്രതിരോധിക്കാൻ തീരുമാനിച്ചത്.ഇന്ദ്രദേവൻ്റെ ഒരോ മിന്നൽ പ്രഹരവും ആവാഹിച്ച് ഭൂമി ദേവിക്ക് കൈമാറുന്ന രീതി. അങ്ങിനെയാണ് " ടീം സി ലെ "സന്ദീപ രാജയെ പരിചയപ്പെടുന്നത്.ഹൈ ഇൻ്റെഗ്രിറ്റിലൈറ്റ നിഗ് പ്രൊട്ടക്ഷൻ സിസ്റ്റം. കൂടെ ഇലട്രോണിക്ക് ഉപകരണങ്ങൾക്ക് സംരക്ഷണമേകാൻ വേറൊരു ഡി വൈയ്സും. പക്കാ പ്രൊഫഷണലായി അവർ അത് ചെയ്തു തന്നു.
Tuesday, May 26, 2026
തെക്കുംഭാഗം ശ്രീ .ധർമ്മശാസ്താ ക്ഷേത്രം [ഗ്രാമ ക്ഷേത്രങ്ങളിലൂടെ - 62] തൊടുപുഴയിലെ തെക്കുംഭാഗത്ത് നല്ല ഐശ്വര്യമുള്ള ഒരു ശാസ്താ ക്ഷേത്രം ഉണ്ട്. ഇരളിയൂർ മനയുടെ അധീനതയിലുള്ള ആക്ഷേത്രാധികാരി ഇന്ന് ശ്രീ. ആദിത്യൻ നമ്പൂതിരിയാണ്. മുമ്പ് അവിടെ ചെല്ലുമ്പോൾ അദ്ദേഹത്തിൻ്റെ അമ്മയെ അമ്പലത്തിൽ എപ്പഴും കാണാം.ഗുരുവായൂരപ്പന് കുറൂരമ്മ പോലെ ശാസ്താ ഭക്തയായ ഒരു മുത്തശ്ശി.ആ ക്ഷേത്രത്തിൻ്റെ ഐശ്വര്യമായിരുന്നു ആ മുത്തശ്ശി.എപ്പഴം നാമം ജപി യു കൊണ്ട് ആ സന്നിധിയിൽ എപ്പഴും ആ നിറസാന്നിദ്ധ്യം ഉണ്ടാകും. അമ്പലത്തിൽ ദർശനത്തിന് വരുന്നവർ ആ മുത്തശ്ശിയെക്കണ്ട് അനു ഗ്രഹം വാങ്ങിയേ പോകാറുള്ളു. ഇന്നാ മുത്തശ്ശിയില്ല. അതിപുരാതനമായ ഈ ക്ഷേത്രത്തെപ്പറ്റി ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. AD 1600 ന് കിഴുമല നാട് വടക്കുo കൂർ രാജ്യത്ത് ലയിച്ചപ്പോൾ ആ രാജ്യത്തിൻ്റെ ആസ്ഥാനം കാരിക്കോടായി. അവിടെ മഹാരാജാവ് കോട്ടയും കൊട്ടാരവും പണിതു. അയ്യപ്പഭക്കനായിരുന്ന അദ്ദേഹത്തിന് പ്രായമായപ്പോൾ ശബരിമലയ്ക്ക് പോകാൻ പറ്റാത്തതിൽ അതീവ ദു:ഖിതനായി. അന്നു രാത്രി അദ്ദേഹത്തിന് ഒരു സ്വപ്നദർശ്ശനം ഉണ്ടായി. തെക്കുഭാഗത്തുള്ളവനാന്തരത്തിൽ ഒരു ശൊസ്താവിൻ്റെ വിഗ്രഹം മറഞ്ഞു കിടപ്പുണ്ട്. അതു വീണ്ടെടുത്തു പ്രതിഷ്ഠിക്കണം. ശബരിമലയിൽ പോകാൻ പറ്റാത്ത ഭക്തർക്ക് അത് ഒരു ഉപകാരമാക്കും. രാജാവ് പരിവാരസമേതം തെക്കുവശത്തുള്ള വനാന്തരത്തിലേക്ക് പുറപ്പെട്ടു. അവിടെ ഒരു ആലിൻ ചുവട്ടിൽ ചിതൽപ്പുറ്റി നടിയിൽ നിന്ന് ആ വിഗ്രഹം കണ്ടെടുത്തു. അദ്ദേഹം അവിടെത്തന്നെ ഒരമ്പലം പണിത് ശാസ്താവിനെ അവിടെ പ്രതിഷ്ഠിച്ചു.ആ സ്ഥലത്തിന് തെക്കുംഭാഗം എന്ന് അദ്ദേഹം പേരിട്ടു.ഇന്നും ശബരിമലയ്ക്ക് പോകാൻ സാധിക്കാത്ത അനേകം ഭക്തർ അവിടെ ദർശനത്തിന് വന്നു പോകുന്നു. ശനീശ്വരപൂജയും, നീരാജ്ഞനവും എള്ളു പായസവും ആണി വിടുത്തെ പ്രധാന വഴിപാട്. ഈ ഗ്രാമത്തിൻ്റെ ഐശ്വര്യമായ ഈ ക്ഷേത്രത്തിന് നാട്ടുകാരുടെ നിർലോഭമായ സഹകരണമുണ്ട്.കൃഷ്ണനും ഭഗവതിയും ആണിയടത്തെ ഉപദൈവ സങ്കൽപ്പങ്ങൾ
Friday, May 15, 2026
ദോശക്കട. [കീശക്കഥകൾ - 202] വലിയ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടിയിട്ട് അഞ്ചുമാസം.ആറ്റു നോറ്റു കിട്ടിയ ജോലിയാണ്. ആറു മാസമാണ് പ്രൊബേഷണറി പീരിയട്. എങ്ങിനെ എങ്കിലും അത് വിജയകരമായി പൂർത്തിയാക്കണം: അപ്പഴാണ് ഇടിത്തി പോലെ ആ വാർത്ത .പേഴ്സണൽ ഡിപ്പാർട്ട്മെൻ്റിലെ സുഹുർത്താണ് വിളിച്ചത്.കമ്പനിയുടെ സി യി ഒഎൻ്റെ നമ്പർ ചോദിച്ചെന്ന് .അവർക്ക് അൽഭുതമായി എന്തിനാവും വിളിച്ചത്. നിൻ്റെ നമ്പർ ചോദിച്ചത് പണി കിട്ടും സൂക്ഷിച്ചോ .അതുകൂടി കേട്ടപ്പോൾ മുഴുവനായി .ഒന്നാമത് ടൻഷൻ അടിച്ചിരിക്കുകയായിരുന്നു. ഇതും കൂടി ആയപ്പോൾ മുഴുവനായി .രണ്ടു ദിവസമായി ഉറക്കമില്ല പണി എങ്ങാൻ പോയാൽ. ഒരോ ഫൊൺ വരുമ്പഴും ഉക്കിടിലമാണ്. പേടിച്ച് പേടിച്ചാണ് ഫോൺ എടക്കുന്നതു. ഒററ ഫോൺ കോളിൽ ടെർമിനേറ്റ് ചെയ്ത ചരിത്രമുണ്ട്. എൻ്റെബോസ് ആണങ്കിൽ എന്നും ഉടക്കാണ്. എത്ര ആത്മാർത്ഥമായി പണി എടുത്താലും കുറ്റപ്പെടുത്തും ഹരാസ് ചെയ്യും. ജോലി വേണ്ടന്നു വച്ചാലൊ എന്നു പോലും തോന്നിയിട്ടുണ്ട്.പക്ഷേ പടിച്ചു നിൽക്കണം: ഈ അമേരിക്കയിൽ രണ്ടു പേർക്കും ജോലിയില്ലങ്കിൽ ജീവിയ്ക്കാൻ കഷ്ടപ്പാടാണ്. കുട്ടികളുടെ ഹയർ സ്റ്റഡി ക്ക് ഇപ്പം തന്നെ കരുതി വയ്ക്കണം." ഇന്ന് സി യി ഒ നിൻ്റ ഓഫീസ് സന്ദർശിക്കുന്നുണ്ട് സൂക്ഷിച്ചൊളൂ" പേഴ്സണൽ ഡിപ്പാർട്ട്മെൻ്റിൽ നിന്നാണ് അറിയിച്ചത്.ഉറച്ചു പണി പോയതു തന്നെ. ഇനി ഞാനെന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടങ്കിൽ ഫയർ ചെയ്യാനാകുമോ?അതോ പറഞ്ഞു വിടാനോ? തലകറങ്ങുന്ന പോലെ അപ്പഴാണ് സി.യി.ഒ.മുറിക്കുള്ളിൽ എത്തിയത് പഞ്ച പുഛമടക്കി എൻ്റെ ബോസ് കൂടെയുണ്ട്" ഹർഷയല്ലേ. ഞാൻ കേരളത്തിൽ വർക്ക് ചെയ്തതാണ്. മലയാളം നന്നായറിയാം" ഹർഷ കഴിഞ്ഞ ദിവസം ഈ അമേരിക്കയിൽ ഒരു ദോശക്കടയുടെ പേരു പറഞ്ഞില്ലേ? അത് അമേരിക്കയിൽ എവിടെയാണ്." ഈശ്വരാ ഇതു ചോദിക്കാനായിരുന്നോ എന്നെ ഇത്രയും കഷ്ടപ്പെടുത്തിയത്. കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ.
Wednesday, May 13, 2026
അരനൂറ്റാണ്ടിന് ശേഷം കൂട്ടുകാരനെത്തി ഉച്ചമയക്കത്തിൽ കോളിഗ് ബല്ല് കേട്ടാണ് എഴുനേറ്റത്. പുറത്ത് ചിരിച്ചു കൊണ്ടൊരപരിചിതൻ. പക്ഷേ എന്നോ കണ്ടു മറന്ന മുഖം '. "എന്നെ ഓർമ്മയുണ്ടോ? നമ്പൂതിരിക്ക്.ഞാൻ തമ്പി. അന്ന് ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ഒന്നിച്ച്അടിച്ചു പൊളിച്ച സുഹൃത്ത്., " തമ്പി. ഇലഞ്ഞിയിൽ നിന്നു വരുന്ന തമ്പി എൻ്റെ പ്രിയപ്പെട്ട സഹപാഠി. ഞാനിറങ്ങിച്ചെന്ന് തമ്പി യേ കെട്ടിപ്പിടിച്ചു അകത്തേയ്ക്ക് ആനയിച്ചു.അമ്പത്തിനാലു വർഷത്തിനു ശേഷം ആദ്യമായി കാണുകയാണ്. ആകെ മാറ്റം വന്നെങ്കിലും ആകുസൃതിച്ചിരിക്ക് ഒരു മാറ്റവു മില്ല. ആ വാക്ചാതുരിക്ക് ഒരു കുറവുമില്ല. ഞങ്ങൾ അമ്പത്തിനാലു വർഷം മുമ്പുള്ള കലാലയ ജീവിതത്തിലേയ്ക്ക് ഊളിയിട്ടു.കൂട്ടുകാരെപ്പറ്റി, കലുഷമായ കലാലയ രാഷ്ട്രീയത്തെപ്പറ്റി. സമരത്തെപ്പററി, പ്രിയപ്പെട്ട അദ്ധ്യാപകരെപ്പറ്റി എന്തിനേറെ അപ്പാപ്പൻ്റെ കടയിലെ സുഖിയനും പ പരിപ്പുവടയും പങ്കുവയ്ക്കാറുള്ളതിനെപ്പറ്റി. തമ്പി നന്നായി ചിത്രം വരക്കുമായിരുന്നു. അന്ന് കോളേജിലെ ഏറ്റവും നല്ല കയ്യക്ഷരം തമ്പിയുടെ ആയിരുന്നു. മൺമറഞ്ഞു പോയ സുഹൃത്തുക്കളെപ്പറ്റിയുള്ള ഓർമ്മ പെട്ടന്നു ഞങ്ങളെ ദുഃഖത്തിലാഴ്ത്തി. അന്നു പിരിയുമ്പോ ൾ തമ്പി ഓട്ടോഗ്രാഫിൽ കുറിച്ചു" ഇനി അരനൂറ്റാണ്ടിന് ശേഷം നമ്മൾ തമ്മിൽ കാണുമ്പോൾ ബാക്കി." തമ്പി വാക്കുപാലിച്ചു.അമ്പതു വർഷത്തിനു ശേഷം തൻ്റെ പ്രിയ കൂട്ടുകാരനെ തപ്പി തമ്പി എത്തി.
Saturday, May 9, 2026
എൻ്റെ അമ്മയുടെ ശുദ്ധ ഭക്തി [നാലുകെട്ട് - 944] ഈ പരമ്പരയിൽ എൻ്റെ അമ്മയെപ്പററിപ്പണ്ട് സൂചിപ്പിച്ചിട്ടുണ്ട്.. പക്ഷേ അമ്മയുടെ ഭക്തിയേപ്പറ്റി ക്കൂടി പറയാതെ പോവുക വയ്യ. ഒരു നെയ് വിളക്ക് പോലെ വെളിച്ചം പരത്തി ഈ പുരാതന തറവാട്ടിൽ ജ്വലിച്ചസ്തമിച്ച എൻ്റെ അമ്മയുടെ കഥ ഒരു കാലഘട്ടത്തിൻ്റെ കഥയാണ്. പഴയ ഒരു നമ്പൂതിരി കൂട്ടുകുടുംബത്തറവാടിൻ്റെകൂടി കഥയാണിത്. അത് ഒരു വലിയ ഗ്രന്ഥമായി രൂപം പ്രാപിച്ചു വരുന്നു.അതിൽ നിന്നുള്ള ഒരു ചെറിയ ഏടാണിത്. സംസ്കൃതത്തിലും ജ്യോതിഷത്തിലും പാണ്ഡിത്യമുണ്ടായിരുന്ന അമ്മയുടെ ഭക്തി അനുപമമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ശുദ്ധമായ ദൈവഭക്തി.! അതായത് ഭയത്തോടെയുള്ള ദൈവഭക്തിയ്ക്കെതിരായിരുന്നു അമ്മ. എല്ലാവരും ദൈവഭയത്തോടെ വളരണം എന്നു പറയുന്നിടത്താണ് എൻ്റെഅമ്മ ഇങ്ങിനെ മടിയിലിരുത്തിപ്പറഞ്ഞു തന്നത്. ദൈവങ്ങൾ കോപിയ്ക്കില്ല.ശപിയ്ക്കില്ല. അതൊക്കെ അനുസരിപ്പിയ്ക്കാനുള്ള സമൂഹത്തിൻ്റെ ഒരു രീതിയാണ്. എത്ര വലിയ ടൻഷൻ വന്നാലും പരദേവതയുടെ മുമ്പിൽ ഒരു നെയ് വിളക്ക് വച്ച് ചിരിച്ചു കൊണ്ട് തിരിച്ചു വരുന്ന അമ്മ എനിക്കെന്നും കരുത്തായിരുന്നു. ഞാൻ കുട്ടിക്കാലം മുതൽ ദൈവവിശ്വാസമില്ലാത്ത ഒരു നിഷേധി ആയാണ് ഞാൻ അറിയപ്പെട്ടിരുന്നത്. അതിൻ്റെ പേരിൽ ഒത്തിരി ശകാരം കേട്ടിട്ടും ഉണ്ട്. അപ്പഴൊക്കെ അമ്മ ഒപ്പമുണ്ടാകും. തറവാട്ടിൽ അഷ്ടമംഗല പ്രശ്നങ്ങളും പരിഹാരങ്ങളും, കളംപൂജയും മററാചാരങ്ങളും എല്ലാം കുട്ടിക്കാലത്ത് എൻ്റെ മനസിനെ വല്ലാതെ കലുഷമാക്കിയിരുന്നു. അതിനിടെ കൂടോത്രം, കൈവിഷം എന്നൊക്കെപ്പറഞ്ഞ് എൻ്റെ ഭയത്തിന് മുത്തശ്ശിഎണ്ണ പകർന്നിരുന്നു. നീ നിൻ്റെ വിശ്വാസമനുസരിച്ച് മുമ്പോട്ടു പോകൂ. ഞാനിടപെടില്ല. പക്ഷേ ഈ തറവാട്ടിലെ ഉണ്ണിയ്ക്ക് ചില കടമകൾ ഉണ്ട്.അത് മറ്റുള്ളവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതിനെ നിഷേധിക്കാൻ നിനക്കവകാശമില്ല. അതു ചെയ്യാൻ പാടില്ല. അത്രയേ പറയാറുള്ളു. എൻ്റെ വിശ്വാസം എന്തായാലും ഞാനതക്ഷരം പ്രതി പാലിച്ചിട്ടുണ്ട്. തൻ്റെ കളങ്കമില്ലാത്ത ത്യാഗമായിരുന്നു അമ്മയുടെ ഭക്തി എന്നു പലപ്പഴും തോന്നിയിട്ടുണ്ട്. തറവാട്ടിൽ തൻ്റെ സുഖങ്ങൾ മുഴുവൻ ത്യജിച്ച് ബാക്കിയുള്ളവർക്ക് വേണ്ടി എരിഞ്ഞു തീർന്ന എൻ്റെ അമ്മ. പക്ഷേ ആ പ്രതിസന്ധി മുഴുവൻ തരണം ചെയ്തത് ആ ശുദ്ധമായ കലർപ്പില്ലാത്ത ഭക്തി കൊണ്ടാണന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്. എൻ്റെ വാമഭാഗത്തിന് കുറച്ചു കാലമേ എൻ്റെ അമ്മയുടെ സാമിപ്യത്തിന് ഭാഗ്യമുണ്ടായുള്ളു. പക്ഷേ അവളും ഒരു പരിധി വരെ ഈ കാഴ്ച്ചപ്പാടിലേയ്ക്ക് ഉയർന്നിരുന്നു. ഭയമില്ലാതെ സമീപിയ്ക്കാവുന്ന ഗുരുവായും, വഴികാട്ടി ആയും ,സുഹൃത്തായും ദൈവത്തെ കാണാൻ പഠിപ്പിച്ച എൻ്റെ അമ്മയുടെ പാദങ്ങളിൽ ഈമാതൃദിനത്തിൽ സാഷ്ടാംഗം നമസ്ക്കരിയ്ക്കുന്നു
Wednesday, May 6, 2026
കിടക്ക പങ്കിടൽ [കീശക്കഥകൾ - 201] " മൈലോഡ് എൻ്റെ കക്ഷി യോട് പ്രതി അപമര്യാദ ആയി ഒരു പെൺകുട്ടിയോട് ചോദിയ്ക്കാൻ പാടില്ലാത്തതാണ് ചോദിച്ചത്." "വാദി വന്നിട്ടുണ്ടോ? എന്താണവരോട് പറഞ്ഞത്"എൻ്റെ കക്ഷി അന്തസായി ജീവിക്കുന്ന അവിവാഹിത ആയ ഒരു സ്ത്രീ ആണ്.അവരോട് ഇവൻ " കിടക്ക പങ്കിടാൻ തയാറാണോ " എന്നു ചോദിച്ചു.എൻ്റെ കക്ഷി യേ അപമാനിച്ച പ്രതിക്ക് തക്കതായ ശിക്ഷ നൽകണമെന്ന് അപേക്ഷിക്കുന്നു;"വാദി പറയുന്ന കാര്യം ശരിയാണോ? നിങ്ങൾ അങ്ങിനെ ചോദിച്ചോ? " " ചോദിച്ചതാണ് സാർ. സമ്മതം ചോദിക്കുക മാത്രമേ ചെയ്തുള്ളു. ഞാനവരെക്കയറിപ്പിടിച്ചില്ല. ഉപദ്രവിച്ചില്ല.അവർ മാത്രം കേൾക്കാൻ പാകത്തിനാണ് ചോദിച്ചത്. അവർക്ക് സമ്മതമല്ലങ്കിൽ സമ്മതമല്ല എന്നു പറഞ്ഞാൽ പ്പോരേ.തീർന്നില്ലേ.അതിനവരെന്നെ ചീത്ത വിളിച്ച് കണ്ണുപൊട്ടിച്ചു. ആൾക്കാരെ കൂട്ടി തല്ലിച്ചതച്ചു. ഇതൊന്നും പോരാത്തതിന് കോടതിയിൽ കേസും .ഞാൻ ചെയ്തത് അത്ര വലിയ കുറ്റമാണോ സാർ. തെറ്റെങ്കിൽ അതിന് എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണ് സാർ"" ഒരു സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഒരു കാര്യമാണ് നിങ്ങൾ ചെയ്തത്.അവരോട് പരസ്യമായി ഈ കോടതിയിൽ വച്ച് മാപ്പ് പറയണം. ഈ കോടതി പിരിയും വരെ തടവും അനുഭവിക്കണം"ശരി സാർ എനിക്ക് അവരോട് ഒരു ചോദ്യം കൂടി ചോദിയ്ക്കാനുണ്ട് സാർ സമ്മതിക്കുമെങ്കിൽ. എന്നിട്ട് മാപ്പ് പറയാം""ശരി ചോദിക്കൂ, ""നിങ്ങൾക്ക് എന്നെ വിവാഹം കഴിയ്ക്കാൻ സമ്മതമാണോ? ജീവിതകാലം മുഴുവൻ നമുക്ക് ഒന്നിച്ചു കഴിയാം" കൊടതിയിൽ പരിപൂർണ്ണ നിശബ്ദത. ഇനി അവരെന്താണോ പറയാൻ പോകുന്നത്. എല്ലാവരും ആകാംക്ഷയോടെ അവളെ നോക്കി.അവൾ സാവകാശം ഇരിപ്പ ട ത്തിൽ നിന്നെഴുന്നേറ്റു. സാവധാനം സാക്ഷി കൂടി ൻ്റെ അടുത്തുവന്നു. കോടതിയെ നമിച്ച് അവൾ മൊഴിഞ്ഞു. " സമ്മതം"
Monday, May 4, 2026
വെട്ടുമങ്ങാ അച്ചാർ [തനതു പാകം - 72 ] നല്ലതകിടി ഉറച്ച മാങ്ങാ കഴുകിത്തുടച്ച് എടുക്കണം. അത് ചതയാതെ നല്ല മൂർച്ചയുള്ള കത്തി കൊണ്ട് നാലായി മുറിച്ചെടുക്കുക: അതിലെ പരിപ്പ് മാറ്റിക്കളയണം. ഒരു ഉരുളിയിൽ കടുകും, ഉലുവയും തുല്യമായി എടുത്ത് പ്രത്യേകം ചൂടാക്കി പൊടിച്ചു വയ്ക്കണം നല്ലതരി ഉണ്ടാകാൻ പാകത്തിനെ പൊടിക്കാവൂ. അതിൽ പകുതി വീതം കാഷ്മീരി മുളകുപൊടിയും, സാധാരണ മുളക്പൊടിയും തുല്യമായി ചേർക്കുക. കായപ്പൊടിയും, മഞ്ഞൾപ്പൊടിയും ഉപ്പും പാകത്തിന് ചേർത്ത് ഒന്നു ചെറുതായി ചൂടാക്കി മാറ്റി വയ്ക്കണം. അതിലേക്ക് ഈ മാങ്ങാ ചേർത്ത് നന്നായി ഇളക്കണം .നല്ല എള്ളാട്ടിയ എണ്ണ ചൂടാക്കിത്തണുപ്പിച്ച് ഇതിൽ ഒഴിച്ചു കൊടുക്കുക. നന്നായി ഇളക്കി ഭരണിയിലാക്കാം. കടലമുളപ്പിച്ച് ഒന്നു ചൂടാക്കി അതിൽ ചേർക്കാം. അതിനു മുകളിൽ എണ്ണ ശീലയിട്ട് അടച്ചു വയ്ക്കുക
അടച്ചുപിടി - ഒരു പരമ്പരാഗത ഭക്ഷണം [തനതു പാകം 71] പണ്ടുകാലത്ത് തറവാട്ടിലെ ഒരു വിഭവമാണ് " അടച്ചു പിടി " ഉണക്കലരിയും പുഴുക്കലരിയും സമം എടുത്ത് പ്രത്യേകം വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കണം. പിറ്റേ ദിവസം വെള്ളം ഊറ്റിക്കളഞ്ഞ് അതിൽ തിളച്ച വെള്ളം ഒഴിച്ചു വയ്ക്കുക. അത് ഊറ്റി എടുത്ത് പൊട്ടിച്ചെടുക്കണം. ശീലപ്പൊടി ആക്കണ്ട. തരി വരാൻ പാകത്തിന് പൊടിച്ചാൽ മതി. ആ പൊടി ഒരു പാത്രത്തിലിട്ട് കുറച്ച് വെള്ളവുംവെളിച്ചണ്ണയും ഉപ്പും നാളികേരവും [ നന്നായി ചിരകി എടുത്തത് ] കൂട്ടി നന്നായി കുഴയ്ക്കണം. ഒരു ഉരുളി അടുപ്പത്തു വച്ച് അതിനടിയിൽ നന്നായി വെളിച്ചണ്ണ പുരട്ടുക. കുഴച്ച പൊടി ചെറിയ ഉരുളയാക്കി ഉരുളിയിൽ നിരത്തുക. അത് മൂടാൻ പാകത്തിന് വെള്ളം ഒഴിക്കണം. കുറച്ച് നാളികേരപ്പാൽ കൂടി ചേർക്കുന്നത് നല്ലതാണ്. അടച്ചു വച്ച് വേവിക്കുക. പാകമായാൽ ഒന്നു തണുത്തതിന് ശേഷം ഒരോന്ന് എടുത്തു കിണ്ണത്തിൽ നിരത്തി വയ്ക്കൂ.അതിന് നല്ല സ്വാ ദാണ്. അസിഡിറ്റിയോ, ഗ്യാസോ ഒന്നും ബാധിക്കാത്ത സ്വാദിഷ്ടമായ അടച്ചു പിടിറഡി. അതിൽ മിച്ചം വരുന്ന വെള്ളത്തിന് അതിലും സ്വദാണ്.ഉരുളിയുടെ അടിയിൽ പിടിച്ചിരിക്കുന്നത് ചുരണ്ടി തിന്നാൻ കുട്ടിക്കാലത്ത് അടിയുണ്ടാക്കിയത് ഇന്നും ഓർക്കുന്നു.വത്തലുളകും ഉള്ളിയും ചുട്ടെടുത്ത് അരച്ച് വെളിച്ചണ്ണ ചേർത്ത ചമ്മന്തി കൂടിയുണ്ടങ്കിൽ അടച്ചു പിടി അടിപൊളി
Saturday, May 2, 2026
ഗായത്രിമന്ത്രം ജപിച്ച് സൂര്യഭഗവാനെ ആവാഹിച്ച്..... കറണ്ടു ചാർജ് അയ്യായിരത്തിനു മുകളിൽ .അപ്പഴാണ് സൗരോർജ പ്ലാൻ്റിനെപ്പറ്റി അറിഞ്ഞത് സോളാർ പാനൽ പിടിപ്പിച്ച് ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെ.എസ്.സി.ബിക്ക് കൊടുക്കും. അതു നമ്മുടെ അക്കൗണ്ടിൽ ക്രഡിററാകും. അപ്പൊൾ വെറുoഇരുനൂറു രൂപക്കുള്ളിലാകും ചാർജ്.മിനിമം ചാർജ്. ഇനി കൂടുതൽ ഉൽപ്പാദിപ്പിക്കാൻ സാധിച്ചാൽ അത് നമ്മുടെ അകൗണ്ടിൽ ക്രഡിറ്റ് ആയിക്കൊണ്ടിരിക്കും. നമ്മുടെ ഓൾട്ടേജ് ക്ഷാമത്തിന് പ്രയോജനമില്ലങ്കിലും സംഗതി ലാഭകരമാണ്. ടാറ്റ ആണ് ചെയ്തു തന്നത് മൂന്ന് ജിബിക്ക് രണ്ടു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപാ ആദ്യം മുടക്കണം. KSEB. ചാർജ് ഉൾപ്പടെ. ഒരു മാസത്തിനകം സെൻട്രൽ ഗവണ്മെൻ്റ് സബ്സിഡി എഴുപത്തി എണ്ണായിരം രൂപ നമ്മുടെ അകൗണ്ടിൽ ക്രഡിററാകും.അതു പോലെ കെ എസ് ബിക്ക് കൊടുത്തതിൻ്റെ നപ്പത് ശതമാനവും അനന്തമായ ഈ ഊർജ്ജ സ്ലോതസിനെ ഉപയോഗപ്പെടുത്തിയാൽ ഭാവിയിലെ നമ്മുടെ ഊർജ്ജ പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരമാകും
Friday, May 1, 2026
മുരിങ്ങ - ജീവൻ്റെ വൃക്ഷം [ കാ ന ന ക്ഷേത്രത്തിലെ ഔഷധങ്ങൾ - 13] ആയൂർവേദത്തിൽ മു ണ്ണൂറോളം അസുഖങ്ങളെ ചെറുക്കാൻ ഉപയോഗിക്കുന്ന മുരിങ്ങ ഒരു സമീകൃതാഹാര o കൂടി ആണ്. നാരുകളും, വൈറ്റമിനുകളും കാൽസ്യയവും ഏറ്റവും അധികമായ മഗ്നീഷ്യവും പൊട്ടാസിയവും ഫോസ്ഫറസും ഇതിൽ കൂടുതൽ എന്നു വേണം ഇതിൻ്റ ഇല പോഷക സമ്പുഷ്ടമാണ്.പാലിനെക്കാൾ ഏഴിരട്ടി കാത്സ്യയം: ദോശമാവിൽ ചേർത്തും തോരനായും ഇത് ഉപയോഗിക്കാം. ഇല ഉണങ്ങിപ്പൊടിയ് വച്ചിരുന്നാൽ അത് എല്ലാക്കാലത്തും പാചകത്തിന് ഉപയോഗിക്കാം. ഇത് വിപുലമായി ഉൽപ്പാദിപ്പിച്ച് ഒരു വലിയ വ്യവസായ ഉൽപ്പന്നമാക്കി ഇതിനെ മാറ്റാം. വിദേശത്ത് ഇതിന് നല്ല ഡിമാൻ്റ് ആണ്. ഇതിൻ്റെ കരുവിൽ നിന്നും നമുക്ക് മുരിങ്ങ എണ്ണ ഉൽപ്പാദിപ്പിക്കാം. അതിൻ്റെ വെയ്സ്റ്റ് ജല ശുദ്ധീകരണത്തിന് ഉത്തമമാണ്.പൊട്ടാസിയവും കാസ്യയവും സമൃദ്ധമായ ഇതിൻ്റെ പൂവ് തോരൻ വയ്ക്കാൻ ഉത്തമമാണ്. മുരിങ്ങക്കായ് നന്നായി മൂക്കുന്നതിന് മുമ്പ് പാചകത്തിന് ഉപയോഗിക്കാം ഇതിൻ്റെ തൊലി വേര് എല്ലാം ഔഷധമൂല്യം ഉള്ളതാണ്. എൻ്റെ കാനന ക്ഷേത്രത്തിലും വിവിധ ഇനം മുരിങ്ങകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. കൈവണ്ണമുള്ള കമ്പ് കുഴിച്ചിട്ട് ഇത് വളർത്താം. കുരു മുളപ്പിച്ചും ഇത് വളർത്തി എടുക്കാം. ഇപ്പൊ ൾ അത്യുൽപ്പാദന ശേഷിയുള്ള മുരിങ്ങകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വളരെ എളുപ്പം കൃഷി ചെയ്തു വളർത്താവുന്ന ഈ കൽപ്പക വൃക്ഷത്തിൻ്റെ പ്രാധാന്യം നമ്മൾ അധികം മനസിലാക്കിയിട്ടില്ല എന്നു തോന്നുന്നു.
Thursday, April 30, 2026
പനിക്കൂർക്ക [ ക ന ന ക്ഷേത്രത്തിലെ ഔഷധങ്ങൾ 12 ] തൊടിയിൽ സമൃദ്ധമായി വളരുന്ന പനിക്കൂർക്കയുടെ ഔഷധമൂല്യം വലുതാണ്. തുള സി യുടെ കുടുംബത്തിൽപ്പെട്ട പനിക്കൂർക്ക ജനിച്ചു വീഴുന്ന നാൾ തൊട്ടു തുടങ്ങും അതിൻ്റെ ഉപയോഗം.ഇത് നമുക്ക് ചട്ടിയിലും വളർത്താം കൂട്ടി കൾക്ക് കഫവും പനിയും വരുമ്പോ ൾ പനിക്കൂർക്ക ഇലവാട്ടി ആവണക്കണ്ണ പുരട്ടി നിറുകയിൽ വച്ചാൽ കഫത്തിനു ശമനം ഉണ്ടാകും പനി മാറുകയും ചെയ്യും. അത് വാട്ടിപ്പിഴിഞ്ഞ നീര് മുലപ്പാലിൽ ചേർത്തു കൊടുക്കുന്നതും കണ്ടിട്ടുണ്ട്. പനിക്കൂർക്കയും ആടലോടകത്തിൻ്റെ ഇലയും വാട്ടിപ്പിഴിഞ്ഞ് അതിൽ കൽക്കണ്ടം ചേർത്തു കഴിച്ചാൽ ചുമ മാറും.മൂക്കടപ്പിന് ആവി പിടിക്കുമ്പോൾ ഇതിൻ്റെ ഇലവെള്ളത്തിൽ ഇട്ട് ആവി പിടിക്കുന്നത് ജലദോഷം ശമിക്കുന്നതിനും മൂക്കടപ്പ് മാറുന്നതിനും നല്ലതാണ് ഇതിൻ്റെ രോഗ പ്രതിരോധശേഷി അപാരമാണ്. ദഹനപ്രശ്നങ്ങൾ, തൊക് രോഗങ്ങൾ എന്തിന് ആർ ത്രറൈ ററി സ് വരെ ഇത് ശമനമുണ്ടാക്കുന്നു. കുട്ടികളുടെ കൃമിശല്യത്തിന് പനിക്കൂർക്ക നീരിൽ തൃഫല ചേർത്തു കൊടുക്കാറുണ്ട്.ഇത് കയ്യിൽ എടുത്തു തിരിമ്മിയാൽ നല്ല സുഗന്ധമാണ്. " കാർവർക്കോൾ " എന്ന രാസവസ്തു ഇതിലടങ്ങിയിട്ടുണ്ട് കാനന ക്ഷേത്രത്തിൽ പനിക്കൂർക്ക തോട്ടം പോലെ വച്ചുപിടിപ്പിച്ചിട്ടുണ്ട്.
Friday, April 24, 2026
വഹ്നി [കാനന ക്ഷേത്രത്തിലെ വൃക്ഷങ്ങൾ - 11 ] കാനനക്ഷേത്രത്തിൽ നവഗ്രഹ വനത്തിൽ പടിഞ്ഞാറുവശത്ത് ശനിദേവനെ പ്രതിനിധീകരിക്കുന്ന വഹ്നി മ രം കാണാം.അതു പോലെ നക്ഷത്ര വനത്തിൽ അവിട്ടം നക്ഷത്രത്തെ ഇത് അടയാളപ്പെടുത്തുന്നു. മ രു വൽക്കരണം തടഞ്ഞ് മരുഭൂമിയിൽ വനവൽക്കരണത്തിന് വഹ്നി ആണ് നടുന്നത്. ഇത് ഒരു നിത്യഹരിത വൃക്ഷമാണ്. മണ്ണിൽ നൈട്രജൻ ഉൽപ്പാദിപ്പിക്കാനുള്ള ഇതിൻ്റെ കഴിവ് അപാരമാണ്.ഇതിൻ്റെ ഇല നല്ല കാലിത്തീററയാണ്.കുരു ഔഷധ ഗുണമുള്ള ഒരു ഭക്ഷ്യവസ്തു ഇതിൽ ആരോഗ്യത്തിന് ആവശ്യമായ പ്രൊട്ടീൻ, നാര്, കാത്സ്യം പൊട്ടാസിയം എന്നിവ അടങ്ങിയിരിക്കുന്നു. ഇതിൻ്റെ തൊലി വാതരോഗത്തിനും ചർമ്മ രോഗത്തിനും ഉത്തമമാണ്. നല്ല ഒരു വിഷഹാരി കൂടെയാണ് ഈ മരം. യാഗത്തിന് വിറകായി ഉപയോഗിച്ചിരുന്നു.മഹാഭാരതത്തിൽ പാണ്ഡവർ അജ്ഞാതവാസത്തിന് പോകുമ്പോൾ തങ്ങളുടെ ദിവ്യാസ്ത്രങ്ങളും ആയുധങ്ങളും ഇതിൻ്റെ പൊത്തിലാണ് സൂക്ഷിച്ചിരുന്നത് എന്നു പറയുന്നു.അവ തിരിച്ചെടുക്കുമ്പോൾ വൃക്ഷ പൂജ നടത്തി ശനിദേവനെ പൂജിച്ച് തൃപ്തിപ്പെടുത്തിയിരുന്നു. ധാരാളം മുള്ളുകളുള്ള ഈ മരത്തിൻ്റെ അടുത്തുകൂടെ പോകുമ്പോൾ സൂക്ഷിക്കണം. നമ്മുടെ രാജസ്ഥാൻ മരുഭൂമിയിലും ഗൾഫ് രാജ്യങ്ങളിലും ഇത് സുലഭമായി കാണപ്പെടുന്നു
Tuesday, April 21, 2026
ഭൂമീദേവിക്കൊരു പുനർജ്ജനീ മന്ത്രവുമായി 'കാ നന ക്ഷേത്രം; ഇന്ന് ഭൗമദിനം;ഭൂമിയലെ എൺമ്പത് ശതമാനം വനങ്ങളും വെട്ടി നശിപ്പിച്ചു. അന്തരീക്ഷത്തിൽ കാർ ബൻഡ യോക്സൈഡിൻ്റെ അളവു കൂടി. ഭൂമിയിലുള്ള ഒരോരുത്തരും അവനവന് പറ്റുന്ന വിധത്തിൽ ഇതിനെതിരെ പ്രതിരോധം തീർക്കണം. ഭൂമിയുടെ സന്ദുലിതാവസ്ഥ പുനസ്ഥാപിക്കാൻ " കാനന ക്ഷേത്രം; എന്ന എൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനവും ഒരു എളിയ ശ്രമo നടത്തി വരുന്നു. അണ്ണാറക്കണ്ണനും തന്നാലായത്: നമുക്ക് ആവശ്യമുള്ള ഫലവൃക്ഷങ്ങളും, ആയൂർവേദ ഔഷധങ്ങളും, മറ്റ് അപൂർവ്വ വൃക്ഷങ്ങളും കൊണ്ട് നമുക്ക് ഒരു ചെറു വനം സൃഷ്ടിക്കാം .ഈ 38° ചൂടിലും ഒരാശ്വാസമാണ് എൻ്റെ കാനന ക്ഷേത്രവും ഈ നാലുകെട്ടും
Saturday, April 18, 2026
സൂര്യ ഘടികാരത്തിൽ നിഴലുകളില്ലാത്ത ദിവസം -കാനന ക്ഷേത്രം വിഷുവിൻ്റെ അന്ന് രാത്രിയും പകലും തുല്യമാണ്. ഉത്തരായന രേഖക്കും ദക്ഷിണായനരേഖക്കും മ ദ്ധ്യേ ഉള്ള സ്ഥലങ്ങളിലാണ് "സീറോ ഷാഡോ ഡേ" അനുഭവപ്പെടുന്നത്.അന്ന് സൂര്യപ്രകാശം ഭൂമിയിൽ കൃത്യം ലംബമായി പതിക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കും പന്ത്രണ്ടര മണിയ്ക്കും ഇടയിലുള്ള ഏതാനും നിമിഷം ഈ നിഴലുകളില്ലാത്ത സമയം നാക്കു കാണാം. സൂര്യ ഘ ടി കാരത്തിന് ഒത്ത നടുക്കുള്ള കമ്പിൻ്റെ [ തങ്കു ] അറ്റത്തിൻ്റെ നിഴൽ നോക്കിയാണ് സമയം നിശ്ചയിക്കുന്നത്.ആ സമയത്ത് നമ്മൾ അതിൻ്റെ നിഴൽ കാണുന്നില്ല. ഏതാനും മിനിട്ടുകൾ മാത്രം ഈ പ്രതിഭാസം നിലനിൽക്കും
Monday, April 13, 2026
"ജനഗണമന: " ആവർത്തിക്കുന്നു. മുമ്പ് " ജനഗണ മന " എന്ന സിനിമ കണ്ടപ്പോൾ ഒന്നു ഞട്ടിയതാണ്.അമിത ഭാവുകത്വമുള്ള സിനിമ .അങ്ങിനെ ഒന്നുണ്ടാകില്ല വല്ലാതെ മുറിപ്പെടുത്തിയ മനസിനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ ഇന്ന് അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജിൽ നടന്ന കാര്യങ്ങൾ കേട്ടപ്പോൾ ഒരു കാര്യം മനസിലായി ഇപ്പഴും ഈ സാംസ്കാരിക സാക്ഷര കേരള ത്തിൽ ഇത്തരം കാടത്തങ്ങൾ അരങ്ങേറുന്നുണ്ട് എന്ന് നിധിൻ രാജിൻ്റെ ആത്മഹത്യ വീണ്ടും മലയാളി മനസാക്ഷിയെ ഞട്ടിച്ചിരിക്കുന്നു. ഇത് ആവർത്തിക്കപ്പെടാതിരിക്കാനുള്ള ഒരു പ്രതിജ്ഞക്കൊപ്പം കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ കിട്ടുമെന്നും പ്രത്യാശിക്കുന്നു. നിധിൻ രാജിന് ദു:ഖത്തോടെ ആദരാജ്ഞലികൾ
Saturday, April 11, 2026
ഹോളി ഡേ ഹൗസ് എക്സ് ച്ചെയ്ഞ്ച് [ യൂറോപ്പ് 202 ] ഞങ്ങൾ ബൽജിയത്തിലേയ്ക്ക് പോകാൻ നെരത്തേ തീരുമാനിച്ചതാണ്. അവിടെ താമസം നല്ല ചെലവേറിയതാണ്'. ഹേ ഗിൽ മോൻ്റെ വീട്ടിലാണ് ഞങ്ങളുടെ താമസം. നതർലൻ്റിൽ ഇപ്പോൾ തുലിപ്പ് സീസനാണ്. ഇങ്ങോട്ടു വരാൻ വിനോദ സഞ്ചാരികൾ അനവധിയാണ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആൾക്കാർ തമ്മിൽ സ്വന്തം വീടുകൾ അന്യോന്യം കൈമാറുന്ന ഒരു പരിപാടി യൂറോപ്പിൽ ഉണ്ട്.ഇതിന് നമ്മൾ രജിസ്റ്റർ ചെയ്യാവുന്ന "ഹോം എക്സ് ചേയ്ഞ്ച് പോലുള്ള പ്ലാറ്റ്ഫോമുകൾ ഇവിടുണ്ട്.ഞങ്ങൾ രജിസ്റ്റർ ചെയ്തു കാത്തിരുന്നു. ബൽജിയത്തിൽ നിന്ന് ഈ സമയത്തു തന്നെ വരുന്ന ഫാമിലിയെ കിട്ടണം. വീടിൻ്റെ വിവരങ്ങൾ, തിയതി, സമയം എത്ര പേർ എന്നള്ളതെല്ലാം നമ്മൾ ആ സൈറ്റിൽ അപ്പലൊഡ് ചെയ്യുന്നു.അങ്ങിനെ ഒരു ഫാമിലി യേ കിട്ടി . ഞങ്ങൾ അവരുടെ ബൽജിയത്തിൽ ഉള്ള വീട് സർവ്വ സ്വാതന്ത്യത്തോടു കൂടി ഉപയോഗിക്കും: ആ സമയത്ത് നമ്മളുടെ വീട് സർവ്വ സ്വാതന്ത്രത്തോടും കൂടി അവർക്ക് വിട്ടുകൊടുക്കും.ഇതിൻ്റെ സാമ്പത്തിക ലാഭം വലുതാണ്.അതു പോലെ അന്യാന്യം ഉള്ള വിശ്വാസത്തിൻ്റെ പുതിയ ഒരു ഏട് ഇവിടെ തുറക്കപ്പെടുന്നു. ഞങ്ങളും വീടിൻ്റെ ഫോട്ടോ ,ലൊക്കേഷൻ ഇവ നമ്മൾ അവരേ അറിയിക്കുന്നു. അന്യോന്യം ആ കാലയളവിൽ തങ്ങളുടെ വാഹനം വരെ നമുക്ക് കൈമാറാവുന്നതാണ്. ഒരാഴ് ച്ചകഴിഞ്ഞു വരുമ്പോ വീട് ഫ്ര ഷ് ആയിരിക്കും.വളരെച്ചിലവു കുറച്ച് യാത്ര ചെയ്യാനുള്ള ഈ സംവിധാനം നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്നതാണ്.
Friday, April 10, 2026
മനസ്സാക്ഷി ഓട്ട് [ കീശകഥകൾ - 200] ശങ്കുപ്പിള്ളയുടെ കൂട്ടുകുടുബമാണ്.മരുമക്കത്തായ സംബ്രദായം ഇന്നും നിലനിൽക്കുന്ന അപൂർവ്വം ഭവനങ്ങളിൽ ഒന്ന്.അറുപതോളം അംഗങ്ങൾ ആ പുരാതന പതിനാറു കെട്ടിൽവാസം .അതിൽ അമ്പതോളം പേർ പ്രായപൂർത്തിയായവർ. ആ വലിയ കെട്ടിടത്തിലും പത്തായപ്പുരയിലുമായി താമസിക്കുന്നു. പൊതുഅടുക്കളയും ഊൺ മുറിയും .വയ്ക്കാനാളുണ്ട്. ഊഴമനുസരിച്ച് സഹായിക്കാൻ ഒരു മാനദണ്ഡം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് എല്ലാവരെയും പൂമുഖത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. സാധാരണ ശനിയാഴ്ച്ചയാണ് പതിവ്. ഇന്നെന്താണോ വിശേഷാൽ യോഗം.? ശങ്കുപ്പിള്ള ചാരുകസേരയിൽ ഇരിക്കുന്നുണ്ട്. കയ്യിൽ രാമച്ച വിശറി. മുറുക്കാൻ ചെല്ലം അടുത്തുണ്ട്." ഞാൻ ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകണം. നുണ പറയരുത്"എല്ലാവരും ഒന്നു പകച്ചു .പലരും പരുങ്ങി.കാർന്നോരെ എല്ലാവർക്കും ഭയമാണ്. അനുസരിച്ചശീലമേ ഉള്ളു." അടുത്ത ദിവസം ഇലക്ഷൻ ആണ്. ഭാരതത്തിലെ ജനാധിപത്യ പ്രക്രിയയുടെ പരിപാവനമായ പ്രക്രിയ. എല്ലാവരേയും കൊണ്ട് ഓട്ട് ചെയ്യിക്കാം എന്നു പറഞ്ഞ് എത്ര പേർ രാഷ്ട്രീയക്കാരിൽ നിന്നും സ്വതന്ത്രരിൽ നിന്നും കാഷ്മേടിച്ചിട്ടുണ്ട്. "എല്ലാവരും ഒന്നു ഞട്ടി. അവർ അന്യോന്യം നോക്കി." വ്യക്തമായ തെളിവ് കിട്ടിയതിന് ശേഷമാണ് ചോദ്യം ആരും ഒളിക്കണ്ട. നിങ്ങൾക്കു് കിട്ടിയ ക്യാഷ് മുഴുവൻ മേശപ്പുറത്തു വയ്ക്കു.അണ െപെസ കുറവില്ലാതെ, " കുറച്ച് സമയത്തെക്ക് ആരും അനങ്ങിയില്ല. ആകെ മൗനം.കാർന്നോരുടെ തീഷ്ണമായ നോട്ടം എല്ലാവരേയും ഭയപ്പെടുത്തി. പഴയ സ്വാതന്ത്ര്യ സമര പോരാളിയാണ് അഴിമതി വച്ചുപൊറുപ്പിക്കില്ല.മൂത്ത മകൻ സാവധാനം അടുത്തുവന്നു.അമ്പതിനായിരം രൂപ മേശവുറത്തു വച്ചു. അടുത്ത വൻനാൽപ്പത്തി അയ്യായിരം. പിന്നെ മുപ്പതിനായിരം.അങ്ങിനെ ഒരു വലിയ തുക മേശപ്പുറത്ത് കമിഞ്ഞു കൂടി."ഇനി സാരി കിട്ടിയവർ മറ്റു സാധനം കിട്ടിയവർ വേഗമാകട്ടെ." എല്ലാവരും പറഞ്ഞതനുസരിച്ചു."നിനക്കെന്താ കിട്ടിയത്.കോളേജിൽ പഠിക്കുന്ന മായയോടാണ്. മുത്തശ്ശൻ എല്ലാം അറിഞ്ഞിരിക്കുന്നു. അവൾ അവളുടെ ബാഗിൽ നിന്നും ഒരു മൊബൈൽ ഫോൺ മുത്തശ്ശനെ ഏൽപ്പിച്ചു."മുത്തശ്ശാ ഇത് ഇന്നലെ ഒരാൾ ഏട്ടനെ ഏൾപ്പിച്ചതാണ്. കൊച്ചുമോൾ രണ്ടു കുപ്പിയുമായി ഓ ടി വന്നു. അവളുടെ കയ്യിൽ നിന്ന് അത് താഴെ വീണ് പൊട്ടി .ബ്രാണ്ടി പൂമുഖത്ത് പടർന്നു. മുത്തശ്ശൻ കോപം കൊണ്ട് ജ്വലിച്ചുഎന്താണോ ശിക്ഷ വിധിക്കാൻ പോകുന്നത്.തെറ്റിന് അവിടെ മാപ്പില്ല. എല്ലാവരും ഭയന്നു."ഇവിടെ അടുത്ത് ഒരു അനാഥാലയം ഉണ്ട് ഇന്ന് നമുക്കെല്ലാം അവിടെ അന്തേവാസികൾക്കൊപ്പമാണ് ഊണ്.ഒരു മാസത്തേക്ക് അവർക്ക് ആഹാരത്തിനുള്ളത് ഏർപ്പാടാക്കിയുണ്ട്. ഈ തുകയും സാധനങ്ങളും അവർക്ക് സംഭാവന ചെയ്യാം. ഇനി എല്ലാവരും കൂടി പൂമുഖം വൃത്തിയാക്കൂ ." നാളെ എല്ലാവരും സ്വതന്ത്രമായി അവനവൻ്റെ മനസാക്ഷി അനുസരിച്ച് തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കൂ
Thursday, April 9, 2026
അടമാങ്ങ [തനതു പാകം - 70] കാനന ക്ഷേത്രത്തിലെ പാണ്ടി മാങ്ങാ നല്ല ദശയുള്ള വലിയ മാങ്ങാ ആണ്. അതിന് പുളിയും കുറവാണ്.പണ്ട് "അടമാങ്ങാ " ഉണ്ടാക്കാൻ അതാണ് ഉപയോഗിക്കുന്നത്. മാങ്ങാ നന്നായി ശുദ്ധജലത്തിൽ കഴുകി എടുക്കണം. നീളത്തിൽ കനം കുറച്ച് പൂളി എടുക്കണം.അത് നന്നായി ഉപ്പ് തിരുമ്മി വെയിലത്ത് വയ്ക്കണം. വലിയ ഒരു വാഴയില വെട്ടി അതിൽ നിരത്തി ഉണങ്ങുന്നതാണ് ഉത്തമം. അതിലെ ജലാംശം മുഴുവൻ വററണം. കാഷ്മീരി മുളകുപൊടിയും അതിൻ്റെ പകുതി സാധാരണ മുളകുപൊടിയും ഇളക്കി യോജിപ്പിച്ച് അതിൽ കായപ്പൊടിയും ഉലുവ പ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മാങ്ങയുടെ അളവ് അനുസരിച്ച് വേണം ഇതെടുക്കാൻ .സ്വൽപ്പം പൊടിയുപ്പ് കൂടിച്ചേർക്കാം. ഒരു വലിയ ഉരുളി അടുപ്പത്തു വച്ച് അതിൽ ഒരു ണ്ട ശർക്കര പൊടിച്ചിട്ട് സ്വൽപ്പം വെള്ളവും ചേർത്ത് ചൂടാക്കുക. ശർക്കരപ്പാ നിറഡി ആയാൽ ഉണങ്ങി വച്ച മാങ്ങാപ്പൂളുകൾ അതിലിടുക നന്നായി ഇളക്കി യോജിപ്പിക്കുക. ശർക്കരപ്പാ നിമാങ്ങാപ്പൂളുകളിൽ നന്നായി പിടിയ്ക്കുന്നു. നമ്മൾ കൂട്ടി വച്ച മുളകുപൊടി മിക്സ് അതിനു മുകളിൽ വിതറി ഇളക്കിക്കൊണ്ടിരിക്കണം. നന്നായി മാങ്ങയിൽ അത് പിടിയ്ക്കുന്നതുവരെ ഉരുളി അടുപ്പിൽ നിന്ന് മാറ്റി ഇളക്കണം. വീണ്ടും വാഴ ഇലയിൽ നിരത്തി അത് വെയിലത്തു വയ്ക്കുക. നാലു ദിവസമെങ്കിലും വെയിലു കൊള്ളിയ്ക്കണ്ടി വരും. ഉണങ്ങിയ അടമാങ്ങാ ഒരു നല്ല ഭരണിയിലാക്കി വയ്ക്കുക.അതിൽ നല്ല എള്ളണ്ണ ഒഴിയ്ക്കണം. മുകളിൽ ഒരു എണ്ണ ശീല കൂടി ഇട്ട് നന്നായി അടച്ചു വയ്ക്കണം: വളരെക്കാലം കെടുകൂടാതെ ഇരിക്കുന്ന സ്വാദിഷ്ടമായ അട മാങ്ങറഡി
Saturday, April 4, 2026
കണ്ണുനീർ ചികിത്സ [കീശക്കഥകൾ - 199] എൻ്റെ കണ്ണിന് ഒരു ഒപ്പറേഷൻ വേണ്ടി വരും എന്നു ഡോക്ടർ പറഞ്ഞപ്പോൾ തുടങ്ങിയതാ എന്നെ കുറ്റപ്പെടുത്താൻ .എല്ലാത്തിനും കുറ്റം കണ്ടു പിടിച്ച് ചീത്ത പറയും. എന്നാണീ മാററത്തിനു കാരണം. അദ്ദേഹത്തിന് എന്തൊരു സ്നേഹമായിരുന്നു എന്നോട്. ഒറ്റക്കിരുന്ന് കരഞ്ഞു കരഞ്ഞ് കണ്ണീർ വറ്റി. ചിലപ്പൊ ൾ തൊന്നും ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പിന്നെ ഞാനെന്തിന് കരയണം. അവസാനം എന്നെ കൂടാതെ മോനേം കൂട്ടി നാട്ടിലേയ്ക്ക് പോയി. എനിക്ക് നിയന്ത്രിക്കാനായില്ല. എത്ര കാലമായി ഞാൻ മോഹിക്കുന്നു. എൻ്റെ മാത്രം ടിക്കറ്റ് ക്യാൻസൽ ചെയ്ത് അവർ പോയി. എനിക്ക് നിയന്ത്രിക്കാനായില്ല. കുറേക്കരഞ്ഞു കഴിയുമ്പൊ ൾ സ്വൽപ്പം ആശ്വാസമാകും. കണ്ണുനീരിന് സ്ട്രസ് ഹൊർമോണുകളെ പുറന്തള്ളാനാകും എന്നു കേട്ടിട്ടുണ്ട്. അങ്ങിനെ ഒരാഴ്ച്ച മകനെ കാണാതെ അദ്ദേഹത്തിൻ്റെ സാമിപ്യം ഇല്ലാതെ ജീവിച്ചു. ഓർത്തൊർത്ത് ഒറ്റക്കിരുന്നു കരയും. കരയില്ല എന്നു റപ്പിച്ചാലും ഒരോ ന്നാലോചിച്ച് കരച്ചിൽ വരും. അങ്ങിനെ അദ്ദേഹം തിരിച്ചു വന്നു. ഞാൻ മോനേ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇത്തവണ സന്തോഷം കൊണ്ടാണ് കരഞ്ഞത്. അദ്ദേഹത്തിനും വലിയ മാറ്റം.ആ പഴയ സ്നേഹവും പരിഗണനയും തിരിച്ചു വന്ന പോലെ. നമുക്ക് കണ്ണിൻ്റെ ഡോക്ടറെ കാണാൻ പോകണ്ടേ?"ഓപ്പറേഷന് തയാറായി അങ്ങോട്ട് ചെന്നാൽ മതി എന്നല്ലേ ഡോക്ടർ അന്നു പറഞ്ഞത്. " നമുക്ക് ഒന്നുകൂടെ ടസ്റ്റ് ചെയ്തിട്ട് തീരുമാനിയ്ക്കാം എന്ന് ഡോക്ടറൊട് പറയാം. രണ്ടു പേരും ഒന്നിച്ചാണ് ഡോക്ടറെക്കണ്ടത്. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ടെസ്റ്റ് കൾ മുഴുവൻ വീണ്ടും ചെയ്തു. റിസൽട്ട് കിട്ടിയാൽ കാണാമെന്നാണ് ഡോക്ടർ പറഞ്ഞത്. ഡോക്ടർ ഞങ്ങളെ വിളിച്ചു. ഡോക്ടറുടെ മുഖത്ത് വല്ലാത്ത അൽഭുതം"നിങ്ങളുടെ കണ്ണിൻ്റെ ഒരസുഖത്തിൻ്റെ ലക്ഷണവും ഇപ്പഴില്ല. ഇതൊരത്ഭുതം തന്നെ. ഇനി ഒരോപ്പറേഷൻ്റെ ആവശ്യമില്ല അസുഖം പൂർണ്ണമായും ഭേദമായിരിക്കുന്നു." അദ്ദേഹം ചിരിച്ചു. എൻ്റെ ഒരു ചികിത്സ ഫലിച്ചു അത്ര മാത്രം. കരഞ്ഞു കരഞ്ഞ് നിൻ്റെ കണ്ണീരുകൊണ്ട് നിൻ്റെ അസുഖം മാറി. പ്രകൃതിദത്തമായ ആൻ്റിബയോട്ടിക്സ് ലൈസൊസൈം എന്ന കണ്ണീരിലെ എൻസൈം ബാക്റ്റീരിയകളെ നശിപ്പിച്ചു. ഇതാണ് നാച്ചു റൊപ്പൊതി. എൻ്റെ കാര്യം തന്നെ എടുക്കാം. എനിക്ക് നടുവേദന വന്നതിൽപ്പിന്നെ കുനിഞ്ഞ് ഒരു സാധനം എടുക്കാൻ പേടി ആയിരുന്നു. നാട്ടിൽ മാമ്പഴക്കാലമാണ്. എനിക്കാണങ്കിൽ മാമ്പഴം വലിയ ഇഷ്ടവും ഒരു നേരം ഒരു നൂറ് മാമ്പഴം എങ്കിലും കുനിഞ്ഞെടുക്കും. അങ്ങിനെ ആ ഭയം മാറി. ഇപ്പോൾ ഒരു നടുവ് വേദനയുമില്ല.അതു പോലെ നിനക്കൊരു കണ്ണുനീർ ചികിത്സ.അത്രയേ ഒള്ളു.
Thursday, April 2, 2026
ഡേ ലൈറ്റ് സേവിഗ് ടൈം [DST] ( യൂറോപ്പ് - 201] ഋതുഭേദങ്ങളുടെ മാറ്റത്തിൻ്റെ സമയത്ത് ഞങ്ങൾ നതർലൻ്റിൽ ഉണ്ടായിരുന്നു. അവിടെ വേനൽക്കാലത്ത് പകൽ സമയം കൂടുതലാണ്. ശൈത്യകാലത്ത് പകൽ കുറവും.ഈ പകൽ സമയം നന്നായി ഉപയോഗിക്കുന്നതിന് അവർ സമയം ഒരു മണിക്കൂർ മുന്നോട്ടാക്കുന്നു. അത് സാധാരണ മാർച്ച് മാസം അവസാന ഞായറാഴ്ചയാണ് ചെയ്യുക. ഏതാണ്ട് യൂറോപ്പ് മുഴുവൻ ആ സമയമാറ്റം അടയാളപ്പെടുത്തുന്നു. അതുപോലെ ശൈത്യകാലത്ത് ഒരു മണിക്കൂർ പുറകോട്ട് ഘടികാരം ക്രമീകരിക്കുന്നു.ഇത് ഒക്ടോബർ മാസം അവസാന ഞായറാഴ്ചയാണ് നടക്കുക.ഇതിന് "ഡേ ലൈറ്റ് സേവിഗ് ടൈം [DST] എന്നു പറയുന്നത്: പുതിയ തരം വാച്ചുകളിലും ക്ലോക്കുകളിലും അത് ഓട്ടോമാറ്റിക്കായി നടക്കും. മറ്റുതരം സമയമാപിനികളിൽ അത് തിരിച്ചു വയ്ക്കണ്ടി വരും. ആ സമയത്ത് അതിൻ്റെ കൺഫ്യൂഷൻ വല്ലാതെ ബാധിക്കാറുണ്ട്. വിമാന സമയവും തീവണ്ടി സമയവും എല്ലാം ശ്രദ്ധിച്ചില്ലങ്കിൽ അബദ്ധം പറ്റാം. പണ്ട് റോമാക്കാർ ഇതിന് ജലഘടികാരങ്ങൾ ആണ് പെയോഗിച്ചിരുന്നത്. സൂര്യഭഗവാൻ കനിഞ്ഞനുഗ്രഹിച്ച ആ സമയം മുഴുവൻനതർലൻ്റിൽ ഉണ്ടാകാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചിരുന്നു. വളരെ വൈകി രാത്രി ആകുന്നതു കൊണ്ട് പകൽ നമുക്ക് ധാരാളം സമയം കിട്ടിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഓട്ടോമാറ്റിക്ക് ആയി സമയം മാറിയത് നോക്കൂ
Monday, March 30, 2026
മണ്ണയ്ക്ക നാട് കാവിൽ ഭഗവതി ക്ഷേത്രത്തിലെ തീയ്യാട്ട് --[ കാനന ക്ഷേത്രങ്ങളിലൂടെ - 70 ] അനിയൻ തലയാ റ്റുംപിള്ളി കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രവും,മണ്ണയ്ക്ക നാട് ജലാധി വാസഗണപതിയും, കാവിൽ ഭഗവതിയും നമ്മുടെ കുംടുംബക്ഷേത്ര പരമ്പരയിൽ പെട്ടതാണ് ദാരികവധം കഴിഞ്ഞ് ശാന്തയായ ബാലഭദ്രയാണ് മണ്ണക്കനാട് കാവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ. .അവിടെ "ദാരു ബിംബം " ആണ് .പ്ലാവിൽ നിന്നും ഒരുഭാഗം മുറിച്ചെടുത്താണ് അതുണ്ടാക്കുന്നത് . മരം ഉണങ്ങാതിരിക്കണം . ഈ ചാന്താട്ടു ബിംബത്തിൽ അഭിഷേകമോ പൂജാദികളോ പതിവില്ല അതിന് മുമ്പിൽ പ്രതിഷ്ഠിച്ച കണ്ണാടി വിഗ്രഹത്തിലാണ്പൂജ ദാരു ബിംബത്തിൽ നിന്ന് കണ്ണാടി വിഗ്രഹത്തിലേക്ക് ദേവിയെ ആവാഹിച്ചിട്ട് പൂജ കഴിഞ്ഞ് തിരിച്ചും . അവിടെ "മുടിയേറ്റ് "പതിവില്ല ."തീയ്യാട്ട് " മാത്രമേ ഉള്ളു. ' ചാന്താട്ടം 'അവിടുത്തെ അപൂർവ വഴിപാടാണ് ഇന്നലെ അവിടെ തീയാട്ട് ആയിരുന്നു.' ദാരിക വധത്തിന് ശേഷം കൊപമടങ്ങാത്ത ഭദ്രകാളിയുടെ ഉഗ്രരൂപത്തെ വർണ്ണിക്കുന്നു. ഭദ്രകാളി പ്രീതിക്കായി നടത്തുന്ന ഒരു അനുഷ്ടാന കലാരൂപമാണ് തീയ്യാട്ട്. തീയ്യാട്ടുണ്ണികൾ കുത്ത ചായം, ഉടുത്തുകെട്ട്, കിരീടം, കയ്യിൽ കരവാൾ എന്നിവയുമായാണ് രംഗത്തു വരുന്നത്.ചടുലമായ അസുര താളത്തിനൊപ്പം തായാട്ടുണ്ണിയുടെ ആട്ടവും ഭയം ജനിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറുന്നു. മുടി അഴിച്ചിട്ട് രണ്ടു കയ്യിലും തീപ്പന്തവുമായി ആചടുല നൃത്തം തുടരുന്നു. പന്തത്തിൽ തെള്ളി എറിഞ്ഞ് വലിയ തീജ്വാലയുടെ നടുക്ക് ഭഗവതി ആവേശിച്ചുള്ള ആ നൃത്തം അതിൻ്റെ ഉച്ചസ്ഥായിയിലേക്കെത്തുന്നു.അവിടെ സൃഷ്ടിക്കപ്പെടുന്ന ആ ഭീകരാന്തരീക്ഷം ഭക്തജനങ്ങൾക്ക് ഉൾക്കിടിലുണ്ടാകുന്നു. അവസാനം ശാന്ത ആയ ഭഗവതി എല്ലാവരെയും അനുഗ്രഹിച്ച് രോഗശാന്തി നേരുന്നു.. ഇങ്ങിനെ ചാന്താട്ട ബിംബം ഉള്ള ദാരുബിംബ പ്രതിഷ്o യുള്ള കാവുകൾ അപൂർവമാണ് .ചെട്ടികുളങ്ങരയും , തിരുവാന്താംകുന്നിലും ഉണ്ടന്നറിയാം .നല്ല മൂത്ത തേക്കിൻ തടി മുറിച്ച് വേവിച്ച് ,അതിൽ നിന്നും വാറ്റിയെടുക്കുന്ന ചാന്ത് ആണ് ആടുന്നത് .ആടിയ ചാന്ത് പ്രസാദമായി കിട്ടും , അത് കുടുംബ ഐശ്വര്യത്തിനും ,നെടുമംഗല്യത്തിനും നല്ലതാണത്രേ . "പോറക്കളത്തിൽ ഗുരുതിയും " അവിടുത്തെ തീയ്യാട്ടുമാണ് കുട്ടിക്കാലത്ത് എന്നെ ഏറെ സ്വാധീനിച്ചിരുന്നത് . അത് രണ്ടിന്റെയും വല്ലാത്ത നിറംപിടിപ്പിച്ച ചായക്കൂട്ടുകൾഎൻ്റെ ഉള്ളിൽ ഭയം ജനിപ്പിച്ചിരുന്നു .മുത്തശ്ശന്റെ കൈ പിടിച്ചു പാതി മറഞ്ഞു നിന്ന് "തെള്ളി "എറിയുന്നതും മറ്റും ഭയത്തോടെ കാണാറുള്ളത് ഓർമ്മയിലുണ്ട്. ചാന്താട്ടം ഈ കാവിലെ ഒരു പ്രധാന വഴിപാടാണ്.
Friday, March 27, 2026
ചന്ത്രക്കാരൻ്റെ ദു:ഖം [ കീശക്കഥകൾ - 191 ] തൊടിയിലെ ചന്ത്രക്കാരന് പ്രായം എത്ര ആയന്നു് ആർക്കും അറിയില്ല. എൻ്റെ ചെറുപ്പകാലത്തും അവ നി തുപൊലെയുണ്ട്: പടർന്നു പന്തലിച്ച് നിൽക്കുന്ന ആ മാവിൻ്റെ മുകളിൽ കയറാൻ അന്ന് ഉലഹന്നാൻ മാപ്പിള മാത്രമേയുള്ളു. ഉലഹന്ന നോട് അന്ന് ഞങ്ങൾകുട്ടികൾക്ക് ഒരു വീരാരാധനയാണ്. ചുള്ളിക്കമ്പുവരെ ക്കയറി മാങ്ങാ താഴെ വീഴാതെ കൊട്ടയിലാക്കി കയറിൽ തൂക്കി ഇറക്കിത്തരും.ഒന്നിരാടൻ വർഷമേ അവൻ കായ്ക്കു .മാം പൂ നിറഞ്ഞു കഴിയുമ്പഴേ ചുവട്ടിൽ തീ കൂട്ടിപ്പുകയ്ക്കും. മാoമ്പൂ പൊഴിയാതിരിക്കാനാണത്. ആ മാവിൻ്റെ ചുവട്ടിൽ അങ്ങിനെ ഇരിക്കുമ്പോൾ ചിന്തകൾ ഒരു എഴുപത് വർഷം പുറകോട്ടു പോയി.മാമ്പഴക്കാലമായാൽ ഇതിൻ്റെ ചുവട്ടിൽ കുട്ടികളുടെ ബഹളമാണ്. കാററത്ത് മാമ്പഴം വീഴുമ്പഴേ ഓടിച്ചെന്നെടുക്കും. മാവിൻ്റെ ചുവട്ടിൽ കല്ലുകൾ കൂട്ടി വച്ച് ഒരോ കൂട്ടുണ്ടാക്കിയിരിക്കും. പറുക്കുന്ന മാമ്പഴം അവരവരുടെ കൂടുകളിൽ സംഭരിക്കും;നല്ല മത്സരമാണ്. ചിലപ്പോൾ കയ്യാംകളി വരെ ഉണ്ടാകും. എന്നാലും അവസാനം അവനവൻ പറുക്കിയ മാമ്പഴം കൂടയിലാക്കി സന്തോഷത്തോടെ പിരിയും.അന്ന് ഏറ്റവും നല്ല കൂട്ട് അണ്ണാറക്കണ്ണനാണ്. അവർ മാവിൻ്റെ ചില്ലയിൽക്കയറിയാൽ മാമ്പഴം ഞെട്ടറ്റ് താഴെ വീഴും. കൂടെ അവൻ പകുതി കടിച്ചതും ഉണ്ടാകും. "അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ ..മാമ്പഴത്തിനായി കുട്ടികൾ അവനൊട് കെഞ്ചും. അവൻ ചെറിയ ചില്ല കളിൽ ചാടി നടന്നു മാമ്പഴം വീഴ്ത്തും. അതിനിടെ നല്ല മാമ്പഴം തിരഞ്ഞെടുത്തു ഞ ട്ട് കടിച്ചു തുപ്പി ഈമ്പിക്കുടിക്കും. അതിൻ്റെ സ്വാദ് ഒന്നു വേറെയാണ്.കയിൽപ്പറ്റിയ മാമ്പഴച്ചാറ് ട്രൗസറിൻ്റെ പുറകിൽ തേയ്ക്കും 'കഴിച്ചിട്ട് മാങ്ങാണ്ടി തൊടിയിലേക്ക് വലിച്ചെറിയും. അവിടെ കിടന്ന് മുളച്ച്അത് ചന്ത്രക്കാരന് അനന്തരാവകാശികളാകണം. അതിൻ്റെ ചന തെറിച്ച് മുഖം പൊള്ളും. അതൊക്കെ ഒരാം കാലം! ഇന്ന് പേരക്കുട്ടികൾ നാട്ടിൽ വന്നിട്ടുണ്ട്. അവർക്ക് മാവിൻ ചുവട്ടിൽ പോകാനോ മാമ്പഴം പറുക്കാനോ താത്പര്യമില്ല." ഇത്രഡർട്ടി ആയി മാമ്പഴം എങ്ങിനെയാ കഴിക്കുന്നെ. നന്നായി ക്കഴുകി തൊലി ചെത്തി പൂളിപ്ലെയിറ്റിൽ വച്ച് കൊടുത്താൽ അവൻ സ്പൂൺ അല്ലങ്കിൽ ഫോർക്ക് ഉപയോഗിച്ചു കഴിയ്ക്കും എന്നാലും അവന് ശുദ്ധമായ ഈ നാടൻ മാമ്പഴത്തിൻ്റെ സ്വാദ് പിടിയ്ക്കില്ല. അതിന് പ്രായോറി ൻ്റെ സ്വാദില്ലത്രേ - ഇന്ന് കുട്ടികളുടെ ആരവമില്ലാത്തതു കൊണ്ട് ചന്ത്രക്കാരനും ദു:ഖിതനാണ്. നമ്മൾ രണ്ടു പേരും തുല്യ ദു:ഖിതർ ആ മര മുത്തശ്ശൻ എന്നോട് മന്ത്രിച്ചു
Monday, March 23, 2026
പുകയില്ലാത്ത അടുപ്പ്. എൽ പി ജി ക്ഷാമം. വീടുകൾ പട്ടിണിയിലേയ്ക്ക്. പക്ഷെ തോൽക്കാൻ മനസില്ലന്നുറച്ചു. അടുക്കളയിൽ നിന്ന് പടി അടച്ച് പിണ്ഡം വച്ച ' അടുപ്പിനെ തിരിച്ചു കൊണ്ടുവരണം. പുകയില്ലാത്ത അടുപ്പ് തന്നെ ആയിക്കോട്ടെ. എല്ലാക്കാര്യത്തിനും ബാക്കി ഉള്ളവരെ ആശ്രയിക്കുന്നത് നിർത്തണം. ലോകത്തിൻ്റെ ഏതെങ്കിലും ഒരു കോണിൽ ഒരു ഭരണാധികാരികോപിച്ചാൽ നമ്മൾ പട്ടിണി ആകുന്ന വ്യവസ്ഥിതി മാറണം. തൊടിയിൽ ധാരാളം വിറകുണ്ട്.കൂലി കൊടുത്ത് ആളെ നിർത്തി കൂട്ടിയിട്ട് തീയിട്ടു. എന്നാലും അടുപ്പ് ഉപയോഗിക്കില്ല. അടുപ്പിനെ അടുക്കളയിൽ നിന്നും പടി അടച്ച് പിണ്ഡം വച്ചിട്ട് കുറെ കാലമായി .എല്ലാത്തിനും ഗ്യാസ്.അവസാനം അവകിട്ടാനില്ലാതായപ്പൊൾ മനസമാധാനം പോയി പട്ടിണി ആയി.: പുകയല്ലാത്ത അടുപ്പിൻ്റെ പണി അടിയന്തിരമായി പൂർത്തിയാക്കി. മൺകലവും ചട്ടിയും വാങ്ങി. പണ്ട് ഇവിടെ അത് നിഷിധമായിരുന്നു. പക്ഷേ അതിൽ വയ്ക്കുന്ന ചൊറിന് നല്ല സ്വാദാണ്.അങ്ങിനെ കാലം പുറകോട്ട് ചലിച്ചപ്പോൾ എന്തൊരു സമാധനം. ഗായത്രി മന്ത്രം ചൊല്ലി സുര്യഭഗവാനെ ആവാഹിക്കുകയാണ് അടുത്ത പരിപാടി.
Saturday, March 21, 2026
വനദിനത്തിലെ കാനന ക്ഷേത്രത്തിൻ്റെ ജനനം മാർച്ച് 21അന്താരാഷ്ട്ര വന ദിനം അങ്ങിനെ ഒരു വന ദിനത്തിലാണ് കാനന ക്ഷേത്രം എന്ന എൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനം രൂപം കൊണ്ടത്. ഒരോ വർഷവും ലോകത്ത് മുപ്പത്തിരണ്ട് ദശലക്ഷം ഏക്കർ വനം നശിക്കുന്നു. ഏതാണ്ട് ഇംഗ്ലണ്ടിൻ്റെ അകെ വിസ്തീർണ്ണത്തോളം !വനനശീകരണത്തിൻ്റെ ഭീകരത മനസിലാക്കി പരിസ്ഥിതി സംരക്ഷണത്തിന് ലോക രാഷ്ട്രങ്ങൾ ഉണർന്നു.പക്ഷേ ഈ കമ്പോളവൽക്കരണത്തിൻ്റെ കാലത്ത് അത് എന്തുമാത്രം ഫലപ്രദമായി എന്നു സംശയിക്കേണ്ടി വരുന്നു. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ "പച്ചത്തുരുത്തുകൾ " എന്ന വനവൽക്കരണ പദ്ധതി ആരംഭിച്ചു. ഒരു ചെറിയ കാൽവയ്പ്പ്. അത് വനവൽക്കരണ പ്രക്രിയക്ക് ഒരു പുനർവായന ആയായാണ് അനുഭവപ്പെട്ടത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചിന്തയാണ് "കാനന ക്ഷേത്രം " എന്ന എൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൻ്റെ പിറവിക്ക് പ്രേരകമായത്. ലാഭേച്ഛ കൂടാതെ എൻ്റെ രണ്ടേക്കർ സ്ഥലം വനവൽക്കരണത്തിനായി മാറ്റിവച്ചു.അപൂർവ്വ ആയുർവേദ ഔഷധങ്ങളും, ഫലവൃക്ഷങ്ങളും ഒരോ "തീം " ആയി കാനന ക്ഷേത്രത്തിൽ വച്ചുപിടിപ്പിച്ചു. ജോലിക്കാരുടെ ലഭ്യത കുറവും ജലദൗർലഭ്യതയും പരിമിതിയും ആദ്യ കാലത്ത് പ്രവർത്തനത്തിന് തടസമായി. അതിനെ മറികടക്കാൻ നല്ല തുക മുടക്കേണ്ടി വന്നു. കൂടുതൽ കഠിനാധ്വാനവും ആവശ്യമായി . പത്ര ദൃശ്യ മാധ്യമങ്ങളും മറ്റു സ്ഥാപനങ്ങളും അഭ്യുദയകാംക്ഷികളും, ഈ രംഗത്തെ വിദഗ്ദ്ധരും മറ്റും അക മഴിഞ്ഞ് സഹായിച്ചു.പ്രവർത്തനത്തിന് അവർ നൽകിയ പിന്തുണ വലുതായിരുന്നു. വനം വകുപ്പും ഗവണ്മെൻ്റും ഒപ്പം നിന്നു.അതു മൂലം കാനന ക്ഷേത്രം ഒരു ജനകീയ പദ്ധതിയായി പരിവർത്തിക്കപ്പെട്ടു. വനമിത്ര അവാർഡും പരിസ്ഥിതി മിത്ര അവാർഡും ഹരി തരത്ന അവാർഡുകളും പ്രചോദനമായി.ഇതിനിടെ എൻ്റെ ജീവചരിത്ര പുസ്തകo പുറത്തിറങ്ങു കയും പരിസ്ഥിതി സ്നേഹികൾക്ക് അതൊരു പ്രചോദനമാകുകയും ചെയ്തു. ഏറ്റവും ഒടുവിലായി ,കാനന ക്ഷേത്രം അബ്ദുൾ കലാം പഠന കേന്ദ്രത്തിൻ്റെ സഹായത്തോടെ "വിജ്ഞാന കാനനം" എന്നൊരു ബ്രഹത് പദ്ധതിയുടെ പണിപ്പുരയലാണ്. തൊള്ളായിരത്തി അമ്പത്തി അഞ്ചോളം പഞ്ചായത്തുകളും അറുനൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുത്താമെന്ന പ്രതീക്ഷയിൽ ആണ് സംഘാടകർ. ഈ വനവൽക്കരണ പരിപാടിയുടെ രൂപരേഖ തയാറായി വരുന്നു.പദ്ധതി പരിസ്ഥിതി സംരക്ഷണ രംഗത്തെ ഏറ്റവും മികച്ച ഒന്നായി തീരുമെന്ന പ്രത്യാശയിലാണ്.ഇതിൻ്റെ വിജയത്തിന് പ്രിയപ്പെട്ട എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ്.
Sunday, March 15, 2026
ചോര ചിന്താത്ത യുദ്ധം [കീശക്കഥകൾ '189 ] പണ്ടത്തെ അടുക്കള .തറയോട് ചേർന്ന അടുപ്പ്. നനഞ്ഞ വിറക്. ചൂട്ടു കത്തിച്ച് പുകയൂതിത്തളരുന്ന അമ്മയെ ഓർമ്മയുണ്ട്. സമയത്തു് ആഹാരം കാലമായല്ലങ്കിൽ കുറ്റപ്പെടുത്തലും ചീത്ത വിളിയും .വെള്ളം കോരണം.അരയ്ക്കാൻ അമ്മിക്കല്ല് ആട്ടുകല്ല്.പൊടിക്കാൻ ഉരലും തിരികല്ലും. ഇതിനിടയിൽ കിടന്നു നരകിച്ച അമ്മയെ ഇന്നും ഓർമ്മയുണ്ട്. അമ്മ ഇന്നില്ല. ഇന്നത്തെ ഈ സൗഭാഗ്യങ്ങൾ വരുന്നതിനു മുമ്പേ അമ്മ പോയി. ഇന്ന് ഗ്യാ സായി - മിക്സി ആയി, ഗ്രൈയ്ൻ്റർ ആയി. എല്ലാത്തിനും എ ന്ത്രങ്ങൾ ആയി.ഇതിനെല്ലാoവേണ്ട ഇന്ധനത്തിന് ബാക്കി ഉള്ളവരെ ആശ്രയിക്കണ്ടി വരുമെന്നത് നമ്മൾ മറന്നു. സ്വയം പര്യാപ്തത എന്നത് നമ്മുടെ ജീവിതത്തിൽ നിന്ന് മാറിപ്പോയത് നമ്മൾ ഒർത്തില്ല. അപ്പഴാണ് യുദ്ധം: ആയിരക്കണക്കിനകലെയാണ്. നമ്മൾ ടി.വിയുടെ മുമ്പിൽ ചാനലുകൾ മാറി മാറി വച്ച് തൃശൂർപ്പൂരത്തിൻ്റെ വെടിക്കെട്ട് ആസ്വദിക്കുന്ന പോലെ കണ്ടാസ്വദിച്ചു. പിഞ്ചു കുഞ്ഞുങ്ങൾ കൂട്ടത്തോടെ വെന്തുമരിയ്ക്കുന്നത് നിസ്സംഗതയോടെ നോക്കി കണ്ടു. മനസിനെ ബാധിച്ച പക്ഷപാതം ഈ പലക്രൂരതകളെയും ന്യായീകരിച്ചു. മനുഷ്യത്വം മരിച്ചു തുടങ്ങിയിരുന്നു. അങ്ങിനെ ഇതെല്ലാം ആസ്വദിച്ചിരിക്കുന്ന നമ്മളുടെ അടുക്കളയിലേക്ക് മിസൈൽ പതിച്ചു തുടങ്ങി എന്നത് വൈകിയാണറിഞ്ഞത്. ഒരു തുള്ളി ചോര പോലും ചിന്താത്ത യുദ്ധം. ഗ്യാസ് കിട്ടാനില്ല. പെട്രോളിനും മറ്റിന്ധനങ്ങൾക്കും ക്ഷാമം.ഹോട്ടലുകൾ മുഴുവൻ അടച്ചു അമിതമായി ഹോട്ടലുകളെ അശ്രയിക്കുന്ന പുതിയ സംസ്കാരത്തനേറ്റ ആദ്യ തിരിച്ചടി; ഹോസ്റ്റലുകളും ആശുപത്രികളും പൂട്ടിത്തുടങ്ങി.നമ്മൾക്കതിനുള്ള ഇന്ധനങ്ങൾ മുഴുവൻ മറ്റു ലോകരാജ്യങ്ങളുടെ കാരുണ്യത്തിലായിരുന്നു എന്നത് തപ്പഴാണ് മനസ്സിലായത്. നന്നായി വിശന്നപ്പോ ൾ ടി.വി.ഓഫ് ചെയ്തു. പതുക്കെ തൊടിയിലേക്കിറങ്ങി. അവിടെ പണ്ടത്തെ പുക പിടിച്ച അടുപ്പുകല്ലുകൾ മണ്ണുമൂടിക്കിടപ്പുണ്ട്. അത് പറുക്കി എടുത്തു. ഒരു ചെറിയ അടുപ്പുണ്ടാക്കി അതും മുറ്റത്ത്.ലക്ഷങ്ങൾ മുടക്കിയ വീടിന് മങ്ങൽ ഏക്കരുത്. ചൂട്ടു കത്തിച്ച്.വിറക് വച്ച് പുക ഊതി അരിവച്ചു. പഴയ മൺകലത്തൽ. പു ക സ്വാദുള്ള കഞ്ഞികെട്ടിയ ആ ചോറിന് എന്ത് സ്വാദ്. വിശപ്പ്. ഇന്ന് ആ ഒരു മതമേ ഉള്ളു. ഒരു രാഷ്ടീയമേ ഉള്ളൂ. വയറു കാളുന്ന വിശപ്പിന് മുമ്പിൽ മറ്റെല്ലാം മറന്നു. വിറകു കത്തിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ദശ ലക്ഷക്കണക്കിനാളുകൾ ആകാശ സൗധങ്ങളിൽ ഉണ്ട് എന്നത് മറന്നു. ചൂട് ചോറ് വാരി വാരിത്തിന്ന് എന്നെ രക്ഷിച്ചെടുക്കുന്ന തിരക്കിൽ മറ്റെല്ലാം മറന്നു.
Monday, March 9, 2026
ചെറുവനങ്ങൾ " ആയൂർവേദ ഔഷധികൾ ഉപയോഗിച്ച് . [ കാനന ക്ഷേത്രം - 61] സ്ഥല പരിമിതിയുള്ള കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് ചെറുവനങ്ങൾ പരീക്ഷിക്കാവുന്നതാണ്. പണ്ട് നമ്മുടെ പൂർവ്വസൂരികൾ സർപ്പക്കാടുകൾ കൊണ്ടുദ്ദേശിച്ചതതാണ്. ഞാൻ എൻ്റെ കാനനക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. അതിന് ജപ്പാൻ്റെ തനതു രീതി ആയ "മിയാ വാക്കി " രീതിയാണ് അവലംബിക്കണ്ടത്.ഒരു സെൻ്റ് സ്ഥലത്ത് അറുപത് മരം വരെ ഈ രീതിയിൽ വളർത്തി എടുക്കാം. നൂറ്റി ഒമ്പതു വർഷ oകൊണ്ടുള്ള വളർച്ച മുപ്പത് വർഷം കൊണ്ട് കിട്ടും. കാനന ക്ഷേത്രത്തിൽ തെളിയിക്കപ്പെട്ടതാണ്. നാൽപ്പാമരവും, തൃഫലയും മുതൽ വലിയ മരങ്ങൾ ഔട്ടർ റിഗിലും, പിന്നെ ദശമൂലം, ദശപുഷ്പ്പം, തുടങ്ങി മറ്റ് ആയൂർവേദ ഗണങ്ങൾ ക്രമമായി അകത്തും വയ്ക്കാം.ലക്ഷക്കണക്കിന് രൂപ മുടക്കി കോൺക്രീറ്റ് കൊട്ടാരങ്ങൾ പണിതവർ പലരും അവരുടെ വീടിന് സമീപം ഒരു ചെറിയ വനം എന്ന മോഹവുമായി സമീപിക്കുന്നുണ്ട്. ഫ ല വൃക്ഷങ്ങൾ കൊണ്ടും ഇങ്ങിനെ ഒരു വ നം സാദ്ധ്യമാകും
Friday, March 6, 2026
ഒരു മൊട്ടിവേഷൻ ക്ലാസ് [ കീശക്കഥ-187] മൊട്ടി വേഷൻ ക്ലാസിന് ചെന്നതാണ്. പന്ത്രണ്ടാം ക്ലാസിലെ കുട്ടികൾ കൗമാരപ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും .അവർക്ക് ഒരു ദിശാബോധം നൽകണം. പഠനവും തൊഴിലും ഒന്നിച്ചു കൊണ്ടു പോകുന്നതിനെപ്പറ്റി ബോധവൽക്കരിക്കണം. എല്ലാവരെയും പരിചയപ്പെട്ടു.നല്ല സ്മാർട്ട് ആയ കുട്ടികൾ ." രക്ഷകർത്താക്കളുടെ സൗജന്യത്തിൽ മാത്രം പഠനവും മാറ്റാവശ്യങ്ങളും നിറവേറ്റുന്നവർ എത്ര പേർ ഉണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് പണി എടുത്ത് കാശുണ്ടാക്കുന്നവർ ഒന്നു കൈ പൊക്കൂ" ആരും കൈ പൊക്കിയില്ല." ഏറ്റവും ചുരുങ്ങിയത് അച്ഛൻ വാങ്ങിത്തന്ന മൊബൈൽ ചാർജു ചെയ്യാനുള്ള ക്വാഷ് എങ്കിലും പണി എടുത്തുണ്ടാക്കുന്നവർ ?"ആരുമില്ല.എല്ലാവരുoഓമനിച്ചു വളർത്തപ്പെടുന്നവർ കഷ്ടം.ഇപ്പോൾ കാലം മാറി. നമക്കുള്ളത് നമ്മൾ തന്നെ പണി എടുത്തുണ്ടാക്കണം. പറ്റുമെങ്കിൽ അച്ഛനമ്മമാരെയും സഹായിക്കണം. വിദേശ രാജ്യങ്ങളിൽ എല്ലാ ജോലിയും മാന്യമാണ്. അവിടെ പതിനഞ്ചു വയസു കഴിഞ്ഞ കുട്ടികൾ സ്വയം പണി എടുത്ത് ക്യാഷ് ഉണ്ടാക്കിപ്പഠിക്കുന്നു. എത്ര വലിയ കോടീശ്വരൻമ്മാരുടെ മക്കൾ ആയാലും, ആ കുട്ടികളുടെ കണ്ണിൽ തിളക്കം. ഞങ്ങൾ ശ്രമിക്കും സാർ അടുത്തമാസം തുടർ ക്ലാസിനു വരുമ്പോൾ ഞങ്ങളത് തെളിയിച്ചിരിക്കും. മാസം രണ്ടു കഴിഞ്ഞു. വീണ്ടും കുട്ടികളെ അഭിമുഖീകരിക്കണ്ട സമയമായി. ഒരൊ ടേമിലും ഒരോ ക്ലാസ്.അതാണ് പറഞ്ഞിരിക്കുന്ന ത്. ഇത്തവണ അവർ നല്ല ഉത്സാഹത്തിലാണ്. ഒരോരുത്തർ എഴുനേറ്റുനിന്ന് അവർ കാഷ് ഉണ്ടാക്കിയ രീതി വിവരിച്ചു. ചിലർ പെയിൻ്റിഗ്, കാറ്ററി ഗ്, റബർ വെട്ട്, സൂപ്പർമാർക്കറ്റ്, ഹോട്ടലിൽ പാത്രം കഴുകുന്നവർ വരെ. അവരുടെ ആവശ്യം കഴിഞ്ഞു വീട്ടിലും സഹായിക്കുന്നു.അവസാനം ഒരു പെൺകുട്ടി എഴുനേറ്റു."സാർ എനിക്ക് നല്ല സൗന്ദര്യം ഉണ്ട്. ആരോഗ്യവും. ഞാനെൻ്റെ ശരീരം വിറ്റ് കാശുണ്ടാക്കുന്നു. വീട്ടുകാരെയും സഹായിക്കുന്നുണ്ട്. " ഒരു കൂസലുമില്ലാതെ അവളുടെ മറുപടി.എല്ലാവരും സ്തപ്ധരായി.....
ഐരാവതം [ കീശക്കഥകൾ -188] ആനച്ചന്തം ഒന്നു വേറെ .എഴുന്നള്ളത്തിന് അതിൻ്റെ പകിട്ട് അനുപമം.പക്ഷെ മൃഗസ് നേഹികളുടെ എതിർപ്പ്.ആന പിണക്കത്തിൻ്റെ ഭീകരത. ആനപ്പുറത്തിരിക്കുന്നവർക്ക് മാത്രമല്ല ആ ന പിണങ്ങിയാൽ അപകടം. എന്നാൽ ഇത്തവണ ആർട്ടിഫിഷ്യൽ ആനയാകാം: ശരിക്കും ചെവിയാടുന്ന തുമ്പിക്കൈ ഉയർത്തുന്ന ചലിയ്ക്കാൻ സാധിക്കുന്ന ഒരാന സാദ്ധ്യമാണ്. തീററ വേണ്ട: ആനക്കാർ വേണ്ട, എലഫ്റ് സ്ക്വാഡ് വേണ്ട, മദം പൊട്ടുകയുമില്ല. വെടിക്കെട്ടും ആവാം. ഇത്തവണ ഉത്സവത്തിനതാകാം ഓർഡർ ചെയ്തു. ഏറ്റവും വലുത് തന്നെ ആകട്ടെ. ആർട്ടിഫിഷ്യൽ റോബോട്ടിക്ക് ആന വന്നു. എല്ലാവരും ഞട്ടിപ്പോയി. പാമ്പാടി രാജൻ്റെ സൗന്ദര്യം, തെച്ചിക്കാടൻ്റെ തലയെടുപ്പ്. അതിൻ്റെ മുകളിൽ ഒരു സ്വിച്ച് ബോർഡുണ്ട്. അതിനെ ചലിപ്പിക്കാൻ ഓൺ ചെയ്താൽ മതി. അകത്തു പിടിപ്പിക്കുന്ന ഒരു മോട്ടോർ മുഖാന്തിരമാണിത് സാധിയ്ക്കുന്നത് 'റിമോട്ടുപയോഗിച്ചും ആകാം ഉത്സവം തുടങ്ങി. അവനെ തലേകെട്ട് കെട്ടിച്ചു.ആടയാഭരണങ്ങൾ അണിയിച്ചു. ശരിക്കും ഒറിജിനൽ ഗജരാജൻ: തിടമ്പ് കയറ്റി.അതിന് ഗോവണി വേണം കുട, ആലവട്ടം വെഞ്ചാമരം: മേളം മുറുകി ആനചലിക്കാനായി സ്വിച്ചിടണം. സ്വിച്ച്ഓൺ ചെയ്തു .പെട്ടന്ന് തിടമ്പ് പിടിച്ച ആൾക്ക് ഒരു ഞട്ടൽ അയാൾ വിറയ്ക്കാൻ തുടങ്ങി, തിടമ്പ് തെറിച്ച് താഴെ വീണു. ആനയെ ചലിപ്പിക്കാനുള്ള സ്വിച്ചിൽ നിന്ന് ഷോക്കടിച്ചതാണ്.പെട്ടന്നു വീഴാതിരിക്കാൻ കുട എടുത്ത ആൾ അങ്ങേരെ പ്പിടിച്ചു.നാലുപേർക്കും ഷോക്ക് .ഓഫ് ചെയ്യാൻ പറയുന്നുണ്ട്. ആരുകേൾക്കാൻ. നാലുപേരും ഉരുണ്ടുതാഴെ വീണു: ആകെ ബഹളം;ആൾക്കാരും മേളക്കാരും നാലുപാടും ഓടി. ആംബുലൻഡ് വന്നു. അവരെ ആശുപത്രിയിലേക്ക് മാറ്റി. സർക്യൂട്ട്ഷോർട്ടായി.ആനപ്പുറം പുകയാൻ തുടങ്ങി.പക്ഷെ നമ്മുടെ ഗജരാജന് ഒരു കുലുക്കവുമില്ല ഒറ്റനിൽപ്പാണ്.
Saturday, February 28, 2026
എം.പി.പരമേശ്വരൻ എന്ന എൻ്റെ പ്രിയപ്പെട്ട ഉണ്ണിയേട്ടൻ ശ്രീ.എം.പി.പരമേശ്വരൻ. ഒരു ബഹുമുഖപ്രതിഭ. ശാസ്ത്രജ്ഞനാണ്, പരിസ്ഥിതി സ്നേഹിയാണ്, എഴുത്തുകാരനാണ് കൂടാതെ നല്ലൊരു വാഗ്മിയും .വളരെക്കാലത്തെ അടുപ്പമുണ്ട് ഒന്നിച്ച് സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. എൻ്റെ കാനന ക്ഷേത്രം എന്ന പ്രൊജക്റ്ററിന് എൻ്റെ മനസ്സിൽ വിത്തുപാകിയത് അദ്ദേശമാണന്നു പറയാം. ഇന്നലെ അദ്ദേഹത്തിൻ്റെ വാസസ്ഥലത്തു പോയിരുന്നു.പ്രായത്തിൻ്റെ അവശത ഒരു തരത്തിലും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല - ഇപ്പോൾ വീൽചെയറിൽ ആണ്.ഈ തൊണ്ണൂറ്റി ഒന്നാം വയസിലും എഴുത്തും വായനയും പരസഹായത്തോടെ തുടരുന്നു. എൻ്റെ പുസ്തകങ്ങൾ അദ്ദേഹത്തിന് കൊടുത്തു. എല്ലാം മറിച്ചു നോക്കി. എൻ്റെ കാനന ക്ഷേത്രം ഒരുജൈവ വൈവിദ്ധ്യ ഉദ്യാനം" എന്ന പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ കണ്ണുടക്കി. ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന മഹാപ്രസ്ഥാനത്തിൻ്റെ എല്ലാമായിരുന്ന അദ്ദേഹത്തിൻ്റെ വിലയിരുത്തൽ ഒരു വലിയ പ്രോത്സാഹനമായിരുന്നു. പണ്ട് ഇവിടെ വന്ന് താമസിച്ചതും, സ്കൂളിൽ കുട്ടികളുമായി സംവദിച്ചതും, ഗാന്ധി യൂണിവേഴ്സിറ്റിയിൽ ശ്രീ.ഇക്ബാലും ഒത്ത് ഒരു സെമിനാറിൽ പങ്കെടുത്തതും എല്ലാം അദ്ദേഹം ഓർത്തെടുത്തത് എന്നെ അത്ഭുതപ്പെടുത്തി. കുറെ അധികം സമയം ആ സാമിപ്യം അനുഭവിയ്ക്കാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി
Thursday, February 19, 2026
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധം അരക്കിട്ടുറപ്പിച്ച് " ആമേട നാഗരാജ ക്ഷേത്രം " [ കാനനക്ഷേത്രങ്ങളിലൂടെ - 55] നമ്മുടെ നാട്ടിലെ സർപ്പക്കാവുകൾ എല്ലാം ഒരോ ജൈവവൈവിദ്ധ്യ ഉദ്യാനങ്ങൾ ആണ്. പ്രകൃതിസംരക്ഷണത്തിന് ദൈവ സങ്കൽപ്പങ്ങൾ എങ്ങിനെ ഉപയോഗിക്കാം എന്നു പൂർവ്വസൂരികൾ നമുക്ക് പഠിപ്പിച്ചുതരുന്നു ഉദയംപേരൂരിനടുത്ത പ്രസിദ്ധമായ നാഗരാജ ക്ഷേത്രമാണ്ആമേടക്ഷേത്രം.നാഗരാജാവ്.നാഗയക്ഷി, സപ്തമാതൃക്കൾ ഇവയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ: ശൈവ സങ്കൽപ്പത്തിലെ വീരഭദ്രനും, വൈഷണവ സങ്കൽപ്പത്തിലെ വെട്ടത്തു വിഷ്ണുവും ഇവിടുത്തെ മറ്റു പ്രതിഷ്ഠകളാണ്.ഇവിടെ പൂജകൾ ശൈവ സങ്കൽപ്പത്തിലും അലങ്കാരങ്ങൾ വൈഷ്ണവ സങ്കൽപ്പത്തിലുമാണ്. പ്രധാന ശ്രീകോവിലിൽ സപ്തമാതൃക്കൾ ആണ്.അസുര നിഗ്രഹത്തിനായി തങ്ങളുടെ ശക്തി മുഴുവൻ ഏഴു ദേവികൾക്കായി ദേവന്മാർ വീതിച്ചു നൽകുന്നു. ബ്രാഹ്മണി' മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി ,ഇന്ദ്രാണി, ചാമുണ്ഡി എന്നിവരാണ് സപ്തമാതൃക്കൾ: അസുര നിഗ്രഹം കഴിഞ്ഞെത്തുന്ന സപ്തമാതൃക്കളെ അരിയിട്ട് സ്വീകരിക്കുന്ന വഴിപാടാണ് " ആയില്യം ഇടി" കുതിർത്ത ഉണക്കലരി ഉരലിലിട്ട് ചന്ദനം മുട്ടി കൊണ്ട് മേ ശാന്തി ഇടിച്ച് അതുകൊണ്ട് സപ്തമാതൃക്കളെ അഭിഷേകം ചെയ്യുന്ന വഴിപാടാണ് ആയില്യം ഇടി.നൂറുംപാലും, പുറ്റും മുട്ടയും ,നാഗബലി, കിണ്ടി എറിയൽ, പൂവട്ടകമിഴ്ത്തൽ കാർത്തിക പായസംതുടങ്ങി അനവധി വഴിപാടുകൾ ഇവിടുണ്ട്. സർപ്പപ്രീതിയ്ക്കായുള്ള പുള്ളുവൻപാട്ട് ഇന്നും നിലനിൽക്കുന്ന തവിടെയാണ്.അമ്പലത്തിനടുത്ത് അതിനായി പുള്ളുവ കുഡുംബങ്ങൾ താമസിക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നും നാഗദൈവങ്ങളെ ആവാഹിച്ചു കൊണ്ടുവരാനുള്ള അവകാശമുള്ള കടുംബം ആണ് ആമേട: അവിടെ ആവാഹിച്ചു കൊണ്ടുവന്ന നാഗചൈതന്യം അവിടുത്തെ ദേവനിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. വേറെ പ്രതിഷ്ഠയല്ല ഈ അമ്പലത്തിനെപ്പറ്റി ഒരു ഐതിഹ്യം ഉണ്ട്.പണ്ട് പരശുരാമൻ കേരളക്കരയിൽ സഞ്ചരിക്കുന്ന സമയത്ത് വേമ്പനാട്ടു കായലിൽ ഒരു ദിവ്യ തേജസ് കണ്ടുവെന്നും അത് ആമയുടെ പുറത്ത് സഞ്ചരിക്കുന്ന സപ്തമാതൃക്കൾ ആണന്നും പരശുരാമൻ മനസിലാക്കി.തൻ്റെ തപശക്തി കൊണ്ട് അദ്ദേഹം ആ ജലം വററിച്ചു എന്നും അങ്ങിനെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട അവരെ ഒരമ്പലം പണിത് അവിടെ പ്രതിഷ്ടിച്ചു എന്നും ഐതിഹ്യം ആമയുടെ പുറത്തു സഞ്ചരിച്ചതുകൊണ്ട് പിൽക്കാലത്ത് ആമേട എന്നറിയപ്പെട്ടുവത്രെ. അന്നു പരശുരാമൻ ശ്രീകോവിലിൽ കൊളുത്തിയ ആ ദീപം ഇന്നും കെടാവിളക്കായി അവിടെ സംരക്ഷിക്കുന്നുണ്ടത്രെ. അതിലെ എണ്ണ ത്വക്ക് രോഗങ്ങൾക്കുള്ള ഒരു സിദ്ധൗഷധമായി ഭക്തജനങ്ങൾക്ക് ഇന്നും ലഭിക്കുന്നു ഇല്ലത്തോട് ചേർന്ന് വേമ്പനാട് കായലിൻ്റെ തീരത്തുള്ള പ്രകൃതി രമണീയമായ പത്ത് ഏക്കർ ഭൂമിയിലാണ് ഈ മനോഹര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് പ്രകൃതിക്കിണങ്ങിയ രീതിയിൽ രൂപകൽപ്പന ചെയ്യാനുള്ള ഒരു മാസ്റ്റർ പ്ലാൻ അവർ തയാറാക്കി വരുന്നു എന്നത് ശുഭോദർക്കമാണ്. ആ നാഗക്ഷേത്രത്തിൽ നിന്നിറങ്ങിയപ്പോൾ കാറിനു മുമ്പിൽക്കണ്ട ഒരു വലിയ പാമ്പ് കൗതുകമുണർത്തി.
Sunday, February 15, 2026
വിശ്വസ്തനായ പോക്കറ്റടിക്കാരൻ [കീശക്കഥ-321] വല്ലാത്ത തിരക്കായിരുന്നു ചന്തയിൽ .വീട്ടിലെത്തി.പൊക്കറ്റ് തപ്പിയപ്പോൾ പേഴ്സ് കാണുന്നില്ല .പോക്കറ്റടിച്ചിരിക്കുന്നു. അതിൽ പത്തു പൈസയില്ലകറെക്കാർഡുകൾ മാത്രം. ക്രഡിറ്റ് കാർഡും, ആധാറും, ഡ്രൈവിഗ് ലൈസൻസും.പല ബാങ്കിൻ്റെയും കാർഡുണ്ട്. ഇതെല്ലാം ഉടനേ ബ്ലോക്ക് ചെയ്യുക എളുപ്പമല്ല. എന്തു ചെയ്യും: ആകെ ടൻഷനായി. അപ്പോൾ ഒരു പയ്യൻ ഓടി വന്നു. ടൗണിൽ ആക്രി പറുക്കി നടക്കുന്ന ഒരു പയ്യനാണ്.ഇതിവിടെ തരാൻ പറഞ്ഞു. ഒരു കടലാസ് ചുരുൾ എൻ്റെ നേരേ എറിഞ്ഞ് അവൻ അപ്രത്യക്ഷമായി.ഞാൻ ആ കടലാസ് ചുരുൾ തുറന്നു നോക്കി.അതൊരു കത്താണ്. ഞാൻ ഒരു പാവപ്പെട്ട പോക്കറ്റടിക്കാരനാണ്.അന്നന്നത്തെ ആഹാരത്തിനു വേണ്ടി മാത്രം പോക്കറ്റടിക്കുന്ന ഒരു മാന്യൻ.പക്ഷെ ഇന്നു നിങ്ങളുടെ പോക്കറ്റടിച്ചപ്പോൾ കിട്ടിയത് ഒരു കാലി പേഴ്സ്.അതിൽ കുറേ കാർഡുകൾ മാത്രം. അവയുടെ വില എനിയ്ക്കറിയാം. പക്ഷേ ഈ കാർ ഡു കൾ കൊണ്ട് എൻ്റെ വിശപ്പ് മാറ്റില്ലല്ലോ?അതു കൊണ്ട് ഞാനത് തിരിച്ചു തരാം. ഇന്നത്തെ ആഹാരത്തിനുള്ളതും പിന്നെ ആ കത്തു കൊണ്ടുവന്നപയ്യന് കൊടുത്തതും ഉൾപ്പടെ നാനൂറ്റി എൺപത് രൂപാ തന്നാൽ മതി. പതിനായിരം രൂപ എന്നു പറഞ്ഞാലും നിങ്ങൾ അത് തരും എന്നെനിയ്ക്കറിയാം. നിങ്ങളുടെ വീടിനടുത്ത് ഒരു സർപ്പ കാടുണ്ട്.അതിൽ നിൽക്കുന്ന പ്ലാവിൻ്റെ കിഴക്കുവശത്ത് ഒരു പൊത്തുണ്ട്.അത് കല്ലുകൊണ്ട് അടച്ചു വച്ചിരിയുകയാണ്. ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട് ക്യാഷ് അതിൽ വച്ച് അടച്ചു വയ്ക്കുക. പന്ത്രണ്ട് മണിക്കൂറിനകം നിങ്ങളുടെ പേഴ്സ് അപൊത്തിൽ ഞാൻ കൊണ്ടുവയ്ക്കാം. എന്നെ പിടിക്കാൻ ശ്രമിച്ചാൽ .... എന്നു നിങ്ങളുടെ പാവം പോക്കറ്റടിക്കാരൻ ഞാനൽഭുതപ്പെട്ടു പൊയി. എനിക്കയാളെ വിശ്വസിക്കാനാണ് തോന്നിയത്. അയാൾ പറഞ്ഞ പോലെ പതിനായിരം കൊടുത്തും ഞാനതു തിരിയെടുക്ക മാ യി രുന്നു.ഞാൻ ഒരു പ്ലാസ്റ്റിക് കവറിൽ ആയിരം രൂപാ വയ്ച്ച് അയാൾ പറഞ്ഞ കാട്ടിൽ എത്തി. മരപ്പൊത്ത് കണ്ടു പിടിച്ചു.കല്ലുമാറ്റി അതിൽ കവർ വച്ച് അടച്ചു തിരിച്ചു പോന്നു. അയാൾ അതും എടുത്ത് കടന്നു കളയുമോ?എന്തോഎനിയ്യയാളെ വിശ്വസിക്കാനാണ് തോന്നിയത്. അയാൾ പറഞ്ഞ സമയം കഴിഞ്ഞു. ഞാൻ ടോർച്ചും എടുത്തിറങ്ങി.ആ പൊത്തിൽ എൻ്റെ പെഴ്സ്.കാർഡുകൾ എല്ലാം ഭദ്രം. കൂടാതെ ഒരു അഞ്ഞൂററി ഇരുപത് രൂപയും ' അയാൾ പറഞ്ഞതുക കഴിഞ്ഞ് ബാക്കി തുക
Saturday, February 14, 2026
ട്രയിനിൽ പുസ്തകം വായനയിൽ മുഴുകി [ അമേരിക്ക - 170] ഇന്നത്തെ യാത്ര ട്രയിനിൽ ആക്കാം. എല്ലാ സൗകര്യങ്ങളുമുള്ള ആ യാത്ര ഒരനുഭവമാണ്. എതിർ സീറ്റിൽ ഒരു മുത്തശ്ശിയും മകളും പേരക്കുട്ടിയും. എല്ലാവരും പുസ്തകം വായനയിൽ മുഴുകിയിരിക്കുകയാണ്. ഇടക്ക് പേരക്കുട്ടി താൻ വായിച്ചതിൻ്റെ സംശയം മുത്തശ്ശിയോട് ചോദിക്കുന്നുണ്ട്. അവർ സ്നേഹത്തോടെ ആ കുട്ടിയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നു. എനിക്കൽഭൂതം തോന്നി .മിക്കവാറും യാത്രക്കാർ എല്ലാം പുസ്തകം വായനയിൽ മുഴുകി ഇരിക്കുന്നു. വളരെ കുറച്ചു പേർ മാത്രമേ ഫോൺ ഉപയോഗിയുന്നുള്ളൂ. ഇവിടെ ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കുറച്ചു സമയം കിട്ടിയാൽ ഫോൺ ഓൺ ചെയ്യും.റീൽ കാണും.ഐയിം കളിക്കും കൂട്ടുകാരോട് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. പുസ്തകം വായിക്കന്നവർ ഇല്ലെന്നു തന്നെ പറയാം. പരീക്ഷക്ക് പോകുന്ന കുട്ടികളിൽ മാത്രമേ പുസ്തകം കാണാറുള്ളു. അതൊരു സംസ്ക്കാരത്തിൻ്റെ ഭാഗമാണ്. അമേരിക്കയിൽ ബുക്ക് റീഡിഗ് അവരുടെ കരിക്കുലത്തിൻ്റെ ഭാഗമാണ്.കട്ടിക്കാലത്തു തന്നെ ആ സ്വഭാവം അവരിൽ വളർത്തി എടുക്കുന്നു. രാത്രി കിടക്കുന്നതിന് മുമ്പ് ഒരു പുസ്തകം വായിക്കാനുള്ള സമയം അവർ കണ്ടെത്തണം. സ്കൂളധികൃതരും രക്ഷകർത്താക്കളും അത് പ്രത്യേകം ശ്രദ്ധിച്ചു നടപ്പിൽ വരുത്തും: ഇവിടെയും കുട്ടികളെ വായനയലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. രക്ഷകർത്താക്കളുടെ സഹകരണം അതിന് അത്യന്താപേക്ഷികമാണ്
Monday, February 2, 2026
പിഴിച്ചിലിനൊപ്പം തക്രധാരയുടെ ആലസ്യത്തിൽകഴിഞ്ഞ മുപ്പത് വർഷമായി എല്ലാ വർഷവും പതിനാലു ദിവസം ആയൂർവേദ ചികിത്സക്കായി മാറ്റി വയ്ക്കും. പിഴിച്ചിലും തക്രധാരയും ഇത് അടുപ്പിച്ച് മൂന്നാമത്തെ വർഷമാണ്.ധാരതോണിയിൽ അഭ്യംഗത്തിന് ശേഷം തക്രധാര . നെല്ലിക്കയും മുത്തങ്ങയും മറ്റുമരുന്നുകളും കഷായം വച്ച് മൊരിൽഒറഒഴിച്ച് കലക്കി അരിചെടുക്കും .അതാണ് ധാരക്ക് . നെറ്റിയിൽ പുരികത്തോട് ചേർന്ന് ഒരു തുണികൊണ്ട് ഒരു കേട്ടുകെട്ടും . കണ്ണുരണ്ടും പഞ്ഞിയും തുണിയും ഉപയോഗിച്ച് മൂടുന്നു . മുകളിൽ തൂക്കിയിട്ടിരിക്കുന്ന ധാരപ്പാത്രത്തിൽനിന്ന് ധാരധാര ആയി ഒരു പെണ്ടുലത്തിന്റെ കൃത്യതയോടെ നെറ്റിയിൽ ധാര വിഴ്ത്തുന്നു . പ്രസിദ്ധ ആയുർവേദ ആചാര്യൻ തോട്ടംശിവകരൻ നമ്പൂതിരിയുടെ പതിഞ്ഞസ്വരത്തിലുള്ള നിർദേശങൾ ,പക്ഷികളുടെ കളകൂജനങ്ങൾ ,അങ്ങു ദൂരെനിന്ന് അണ്ണാറാക്ക ണ്ണൻറെ ചിൽ ചിൽ ശബ്ദം ,ദൂരെ ഏതോ അമ്പലത്തിൽ നിന്നുള്ള ശ൦ ഖ നാദം .ബാഗേശ്രീരാഗത്തിലുള്ള സംഗീതം ട്രീറ്റ്മെൻ്റ് റൂമിൽ ചെറിയ ശബ്ദത്തിൽ മുഴങ്ങും..ആ നിശ ബ്ദതയിൽ ഞാൻ അതീന്ദ്ര്യധ്യാ നത്തിൽ എന്നപോലെ ഒരു പുതിയ അനുഭൂതിയിൽ ലയിക്കുന്നു .ധാരയുടെ ഒരു ഭാവതലം അനുഭവിച്ചാലെ അതിൻ്റെ അനുഭൂതി മനസിലാകു. സുഖചികിത്സക്ക് തക്ക്രധാര എൻറെ ആഗ്രഹമായിരുന്നു .അതും ഈ ശാന്ത സുന്ദരമായ ഒരു തപോവന സമാനമായ ഈ ചികിത്സാലയത്തിൽ .എൻറെ സിരാവ്യൂഹം മൂഴുവൻ ഈ ധാരയുടെ തണുപ്പറിഞ്ഞു . സുഖമറിഞ്ഞു .അഷ്ട്ടാന്ഗഹൃദയത്തിലെ ഭാവനാസമ്പന്നമായ ഈ ചികിത്സാരീതി ഒരു കാൽപ്പനികകവിതപോലെ എന്നിൽ ആവേശിച്ചു . by ANIYANTHALAYATTUMPILLIL
Saturday, January 24, 2026
പാച്ചു കുറച്ച് ഗമയിലാണ് മുത്തശ്ശാ [ അച്ചു ഡയറി-698 ] മുത്തശ്ശാ പാച്ചു വലിയ ഗമയിലാ. അവൻ അച്ഛൻ്റെ കൂടെ നാട്ടിലേയ്ക്ക് പോകുന്നു. എനിക്കും അമ്മയ്ക്കും ഇമിഗ്രേഷൻ ഡേറ്റ് കിട്ടിയില്ല. അവൻ അമേരിക്കൽ സിറ്റിസനല്ലേ.അവൻ ഇവിടെ ആണ് ജനിച്ചത്. "നിനക്ക് ഞങ്ങളുടെ ഇൻഡ്യയെപ്പററിപ്പറയാൻ ഒരവകാശവുമില്ല. നീ അമേരിക്കൻ സിറ്റിസനല്ലേ." അവനെ ഞങ്ങൾ എന്നും കളിയാക്കും. അതവന് നന്നായി ഫീൽ ചെയ്യുന്നുണ്ടായിരുന്നു. നമ്മൾ പറയുന്ന തമാശ അവനെ അത്രയും ഹോണ്ട് ചെയ്യുന്നുണ്ടന്നുള്ളത് പിന്നീടാണറിഞ്ഞത്. ഇന്നവൻ അതിന് പകരം വീട്ടുകയാണ്. ഇപ്പം അവനും അച്ഛനും മാത്രമേ ഇൻഡ്യയിലേക്ക് വരാൻ പറ്റൂ. ഞങ്ങൾ പൊന്നാൽ ഉടനെ തിരിച്ചു പോരാൻ പറ്റില്ല. അവ നിപ്പം ശകലം ഗമയിലാണ്." തിരിച്ചു വരുമ്പോൾ ദൂബായിൽ ഇറങ്ങിയാലൊ എന്നു വിചാരിക്കുന്നു. ഏട്ടന് എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി" അവൻ്റെ സൗജന്യം. അവൻ ഗമ കാണിക്കാൻ പറഞ്ഞതാണ്.പിന്നെ എനിക്ക് ഏറ്റവും മോഹമുണ്ടായിരുന്നിട്ടും നടക്കാത്തതിന് അവൻ്റെ ഒരു താങ്ങ്. ഇത്രയും കാലം അവനെ കളിയാക്കിയതിന് അവൻ തിരിച്ചടിക്കുകയാണ് " പാച്ചു .എനിക്ക് പറ്റാത്ത ഭാഗ്യം നിനക്കുണ്ടായല്ലൊ? ഏട്ടന് സന്തോഷായി. നീ ഒന്നും കൊണ്ടുവരണ്ട. നാട്ടിൽപ്പോയി ആഘോഷിച്ച് തിരിച്ചു വന്നാൽ മതി: പാച്ചു ഒന്നു ഞട്ടി. ഇങ്ങിനെ ഒരു പ്രതികരണമല്ല അവൻ പ്രതീക്ഷിച്ചത്."സോറി ഏട്ടാ " അവൻ പിന്നെ ഒന്നും പറഞ്ഞില്ല.
Sunday, January 18, 2026
ഈ കലോത്സവം - സിയഫാത്തിമയ്ക്ക് സ്വന്തം: ആർദ്രതയുടെ സന്ദേശം പകർന്ന് ഒരു കലോത്സവം; "വാസ്ക്കു ലൈറ്റിസ് ' എന്ന മാരക രോഗം ബാധിച്ച് വേദന കടിച്ചമർത്തി ബഹു: വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ ഒരു കത്താണ് ഈച രിത്ര മുഹൂർത്തത്തിലെത്തിച്ചത്. കത്തു കിട്ടിയ ഉടനെ മിന്നൽ വേഗത്തിൽ നമ്മുടെ വിദ്യഭ്യാസ മന്ത്രി ഇടപെട്ടു.മെഡിക്കൽ റിപ്പോർട്ടു തേ ടി. പരിഹാരമുണ്ടാക്കി." ഇനി ഒരു മത്സരത്തിൽ പങ്കെടുക്കാൻ പറ്റുമോ എന്നറിയില്ല;ഇത്തവണ സൗകര്യം ഒരുക്കിത്തരണം" എല്ലാവരുടെയും കണ്ണുന നയിച്ച അപേക്ഷ വളരെ വേഗം പരിഗണിച്ചു.ചരിത്രം തിരുത്തി മാനദണ്ഡങ്ങൾ മാറ്റി വച്ച് ആ കൊച്ചു മിടുക്കിയ്ക്ക് കലോത്സവത്തിൽ അറബിക്ക് പോസ്റ്റർ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.കാസർകോട്ടെ പടന്നയിലെ സ്വന്തം വീട്ടിലിരുന്നു വീഡിയോ കോൺഫറൻസിലൂടെ മത്സരത്തിൽ പങ്കെടുത്തു.എ.ഗ്രയിഡും നേടി പ ആ നിശ്ചയദാർഡ്യത്തിന് സിയക്കഭിനന്ദനം. വിദ്യാഭ്യാസ മന്ത്രിക്കാദരം
കോഫീ ഷോപ്പ് - നെതർലൻ്റിലെ ഒരുനാർക്കോട്ടിക്ക് കഫേ [ യൂറോപ്പ് -158] വൈകിട്ട് നടക്കാനിറങ്ങിയതാണ്.കൂടെ സുഹൃത്തും. അവൻ എന്നെ നതർലൻ്റിലെ പ്രസിദ്ധമായ കോഫീ ഷോപ്പിലെത്തിച്ചു.ഇതിനെപ്പറ്റി ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്. മരിജുവാനയും ഹാസിഷും, കഞ്ചാവും അവിടെക്കിട്ടും നതർലൻ്റിൽ മയക്കുമരുന്ന് നിയമ വിധേയമാണ്. ഇവിടെ വരുന്നവർ ഈ മായിക അനുഭവം നഷ്ടപ്പെടുത്തരുത്. സുഹൃത്തിൻ്റെ ഉപദേശം. ഞങ്ങൾ അകത്തു കയറി. അവിടെ ഡ്രഗ് കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡം ഉണ്ട്.അഞ്ചു ഗ്രാമിൽ കൂടുതൽ ഒരാൾക്ക് കൊടുക്കില്ല. കുട്ടികൾക്ക് കൊടുക്കില്ല. ഡ്രൈവ് ചെയ്യണ്ടവർ അവർ തന്നെ നിയന്ത്രിക്കും. അതവരുടെ ഒരു സംസ്ക്കാരമാണ്.വീട്ടിൽ അഞ്ചു ചെടികൾ വരെ വച്ചുപിടിപ്പിക്കാം. ആ കോഫി ഷോപ്പിൽ സോഫ്റ്റ് ഡ്രഗാണ്കിട്ടുന്നത്. സോഫ്റ്റ് ആണധികവും. മാനസികോല്ലാസത്തിനു വേണ്ടി മാത്രം. ഉറക്കക്കുറുള്ളവർക്ക്, ജീവിതത്തിൽ ടൻഷൻ ഉള്ളവർക്ക് ,ജോലിയുടെ സ്ട്രസ് ഉള്ളവർക്ക് .അതിനൊക്കെ പ്രത്യേക ഡോസാണ്. നതർലൻ്റിൽ വന്നാൽ ഇവരുചിക്കാതെ പോകരുത്. അത് ഒരപൂർവ്വ അനുഭൂതിയാണ് തരുക. അവൻ എന്തൊക്കെയൊ ഓർഡർ ചെയ്തു. "എനിക്ക് വേണ്ട." അവനൽഭുതപ്പെട്ടു പോയി. ഇതു വരെ ഇത് ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കില്ല എന്നത് ഉറച്ച തീരുമാനമായിരുന്നു. വിസ്ക്കിയും ബ്രാണ്ടിയും ബിയറും ഒക്കെ കഴിച്ചിട്ടുണ്ട്. പക്ഷെ ഇത് വേണ്ട."ഈ പറഞ്ഞതൊക്കെ ആരോഗ്യത്തിനെ ബാധിക്കുന്നതാണ്. ഇതൊരു ഇല്യൂഷൻ മാത്രം. മനസിന് ഒരു ഉല്ലാസം മാത്രം അഡിക്റ്റ ആകാതെ നോക്കണം അത്ര മാത്രം; " അവൻ്റെ സാരോപദേശം.പക്ഷേ അവൻ പു കക്കൂന്നത് നോക്കിയിരുന്നു. ചുറ്റുപാടും ആണും പെണ്ണും ഈ മായികാനുഭവം ആസ്വദിച്ച് കിറുങ്ങിയിരിക്കുന്നു. ആകപ്പാടെ ആ കോഫി ഷോപ്പ് എനിക്കിഷ്ടപ്പെട്ടു. അവരുടെ സകല ടൻഷനും മാറി കുറച്ചു സമയം. പക്ഷേ വളരെ ഡിസി പ്ലിൻ്റ് ആയ ഒരു ജനത ഒരിക്കലും വഴി തെറ്റില്ല എന്നെനിക്കു തോന്നി. ജനങ്ങൾഹാർഡ് ഡ്രഗ്ഗിലേയ് പോകാതിരിക്കാനാണത്രെ ഈ സംവിധാനം
ഒരു യൂബർ ഡ്രൈവറുടെ കഥ [ യൂറോപ്പ് -156] ബ്രസ്സൽസി ലേക്ക് പോകണം.വിനോദ സഞ്ചാര മേഘലകൾ സന്ദർശിക്കണം.യൂബർ ടാക്സി വിളിയ്ക്കാം. നതർലൻ്റിൽ ഭാഷ പ്രശ്നമാണ്.ഭൂരിഭാഗത്തിനും ഡച്ചുഭാഷയെ അറിയൂ.പല സ്ഥലങ്ങൾ കാണണ്ടതാണ്. എങ്ങിനെ ഡ്രൈവരുമായി കമ്യൂണിക്കേററ് ചെയ്യും ടാക്സി വന്നു.ആറടി പ്പൊക്കമുള്ള സുന്ദരനായ ഒരു ഡച്ചുകാരനാണ് സാരഥി.ലക്ഷ്യം ഒരു വിധം പറഞ്ഞു മനസിലാക്കി." കുറേ സ്ഥലങ്ങൾ കാണണ്ടതാണ്.ഈപണ്ടാരക്കാല ന് ഡച്ചു ഭാഷ മാത്രമേ അറിയൂ. എന്തു ചെയ്യും" ഞാൻ സുഹൃത്തിനോട് ചോദിച്ചു."നിങ്ങൾ "പണ്ടാരക്കാലൻ " എന്നുപയോഗിച്ചത് ഒരു നെഗറ്റീവ് വേർഡാണന്നു തോന്നുന്നു. നിങ്ങളുടെ ഭാഷയിൽ എന്തു സംസാരിച്ചാലും എനിക്ക് മനസിലാകും.ഏതു ഭാഷയിൽ സംസാരിച്ചാലും എൻ്റെ ഭാഷയിലെയ്ക്ക് ട്രാൻസിലെ ററ് ചെയ്ത് കേൾപ്പിക്കുന്ന ഇയർഫോൺ ആണ് എൻ്റെ ചെവിയിൽ നിങ്ങളുടെ ഭാഷയിൽ മറുപടിയും തരാം" അയാൾ ചിരിച്ചു.ഞങ്ങൾ ഞട്ടിപ്പൊയി. ഈ നാട്ടുകാരെപ്പറ്റി സംസാരിച്ചത് മുഴുവൻ അയാൾ മനസിലാക്കിയിരിയുന്നു. പക്ഷേ സന്തോഷം തോന്നി. ഞാൻ വണ്ടി നിർത്തിച്ച് മുൻ സീറ്റിലേയ്ക്ക് മാറി. അയാളുമായി സംസാരിക്കും തോറും അവനൊടുള്ള ബഹുമാനം കൂടി കൂടി വന്നു. അവൻ എഞ്ചിനീയറിഗ് പോസ്റ്റു ഗ്രാജുവേഷന് പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്.ശനിയും ഞായറും പഠനത്തിനുള്ള ചെലവ് കണ്ടെത്താനാണ് ഈ ജോലി. ബാക്കി ദിവസങ്ങളിൽ അവൻ്റെ അച്ഛൻ വണ്ടി ഓടിക്കും ഞാൻ അവൻ്റെ ഈയർ ഫോണിനെപ്പററിച്ചോദിച്ചു. " അൺടോൾഡ്" എന്ന ഓഡിയൊ ജർണലിസ്റ്റ് ആപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഓഡിയോ ഡ യ റിപ്പോലെ. ഒരു ലാഗ്ങ്വേജ് ട്രാൻസിലേററർ ഇയർഫോൺ . സംസാരിക്കുന്നത് മൈക്രോഫോണിലിലൂടെ കെൾക്കാം.എ.ഐ ഉപയോഗിച്ച് അത് പരിഭാഷപ്പെടുത്തുന്നു. സ്പീക് ടു ടെക്സ് റ്റ് ആക്കി മാറ്റും. തൽസമയം തന്നെ ഫോണിലൂടെ പരിഭാഷപ്പെടുത്തിയത് കേൾക്കാം. ടൈപ്പ് ചെയ്യണ്ട. ഹാൻഡ് ഫ്രിആയി ഉപയോഗിക്കാം. ഡ്രൈവർമാർക്ക് നല്ല സൗകര്യമാണ്. പിന്നെ യാത്രക്കാർ എന്തെങ്കിലും ദേശവിരുദ്ധ പ്രസ്ഥാവന നടത്തിയാൽ ഉടനെ സൈബർ സെല്ലിൽ എത്തിക്കാനുള്ള സംവിധാനവും ഉണ്ട്." ക്ഷമിക്കണം. ഞാനൊരു സഞ്ചാരിയാണ്.സ്ഥലങ്ങൾ കാണാനും കണ്ടെത്താനും ഭാഷ മനസിലാക്കുന്ന ഒരു സാരഥി ആണങ്കിൽ സന്തോഷമാണ്. അതു കൊണ്ടു പറഞ്ഞു പോയതാണ് ""അത് സാരമില്ല ഇനിക്കാര്യങ്ങൾ എനിക്കു വിട്ടേക്കൂ ഞാൻ കാണണ്ട സ്ഥലങ്ങളിൽ കൃത്യമായി നിങ്ങളെ എത്തിയ്ക്കാം. എനിക്കറിയാവുന്നത് വിശദീകരിച്ചും തരാം." ജർമ്മൻകാരുടെ കൂട്ടല്ല വളരെപ്പെട്ട ന്നു സൗഹൃദം സ്ഥാപിക്കുന്നവരാണ് നതർലൻ്റുകാർ
Wednesday, January 14, 2026
ഇന്ന് മില്ലറ്റ് ദോശയാണ് താരം കലാ പൂരത്തിന് പാചകവും ഒരു കലയാണ് എന്ന് ആവർത്തിച്ച് തെളിയിച്ച് ശ്രീ. പഴയിടം മോഹനൻ നമ്പൂതിരി. ഇത്ര അധികം ആളുകൾക്ക് ഒരു പരാതിയുമില്ലാതെ രുചികരമായ ഭക്ഷണം വിളമ്പുന്ന പഴയിടം എന്നും ഒരത്ഭുതമാണ്. ഇന്നത്തെ സ്പെഷ്യൽ "മില്ലറ്റ് ദോശ "യാണ്. നവധാന്യ ദോശ. എവിടെ ഭക്ഷണത്തിൻ്റെ വ്യത്യസ്ഥത കണ്ടാലും അത് പഠിച്ച് പ്രയോഗിക്കുന്നതിൽ മോഹനൻ്റെ കഴിവ് ഒന്നു വേറെയാണ്. മൂന്നു മാസം മുമ്പ് എറണാകുളത്തു ഒരു ഫുഡ് ഫസ്റ്റിവൽ നടന്നു.ഗൗഡസാരസ്വത ബ്രാമണരുടെ ഒരു സാംസ്ക്കാരി പരിപാടികളോട് അനുബന്ധിച്ച് അവരുടെ ഒരു വ്യത്യസ്ഥ ഭക്ഷ്യമേള . അന്ന് ഞാനും മോഹനനും അവിടെ ക്ഷണിതാക്കൾ ആയിരുന്നു. കൊങ്ങിണി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ എൻ്റെ കൃഷ്ണൻ്റെ ചിരി "യുടെ പ്രൊമോഷനും അവിടെ നടന്നു. ആ ഭക്ഷ്യമേള ഉത്ഘാടനം ചെയ്തത് ശ്രീ. പഴയിടം മോഹനനായിരുന്നു. അവിടെ വച്ചാണ് മോഹനൻ ഈ മില്ല്റ്റ് ദോശ ശ്രദ്ധിച്ചത്. നവരാത്രിക്കാലത്ത് ഇതിൽ ഒരോധാന്യവും ഒരോ ദിവസം പൂജിച്ച് അവസാനം അവകൊണ്ട് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്ത് ആ ആഘോഷം അവർ അവസാനിപ്പിക്കുന്നു. അന്നു മോഹനൻ ഉറച്ചതാണ് ഇത്ര നുട്രീഷ്യസ് ആയ സ്വാദിഷ് ടമായ മില്ലററ്ദോശ കുട്ടികൾക്കു കൊടുക്കണമെന്ന് .ഇന്ന് ആ കൗമാര കലാകാരന്മാരുടെ മനസും വയറും നിറച്ച് ആ മില്ലറ്റ് ദോശ താരമായി
Tuesday, January 13, 2026
കാനന ക്ഷേത്രത്തിലെ കൂവ കൃഷി [ആരോ റൂട്ട് ](കാനനക്ഷേത്രം - 52] കൂവയൂടെ വിളവെടുപ്പ് കാലമാണിപ്പോൾ. മഞ്ഞൾ പോലെ വളരുന്ന കുവയുടെ കിഴങ്ങ് എടുത്തു തൊലി കളഞ്ഞ് നന്നായി കഴുകി എടുക്കണം. ചെറുത്തായി അരിഞ്ഞ് നന്നായി അരച്ചെടുക്കണം.അത് നല്ല ഒരു കച്ചത്തോർത്തിൽ ഇട്ട് പിഴിഞ്ഞ് വെള്ളം ഒരു പാത്രത്തിൽ ശേഖരിയ്ക്കുക. നന്നായി അടച്ചു വയ്ക്കുക. ഒരു ഇരുപത്തിനാനാലു മണിക്കൂർ കഴിയുമ്പൊൾ അതിൻ്റെ "നൂറ് "പാത്രത്തിൻ്റെ അടിയിൽ ഊറുന്നു. വെള്ളം ഊററിക്കളഞ്ഞ് അത് വെയിലത്തുവച്ച് ഉണക്കി എടുക്കുന്നു ഉണങ്ങുമ്പോൾ കനം കുറഞ്ഞ വൃത്തിയുള്ള ഒരു തുണികൊണ്ട് മൂടിയിടണം നന്നായി ഉണങ്ങിക്കഴിയുമ്പോൾ നല്ല വെളുത്ത നിറത്തിലുള്ള കൂവപ്പൊടി നമുക്ക് കിട്ടുന്നു. നല്ല ഔഷധ ഗുണമാണതിന്. കാൽസിയം, കാർ ബോഹൈഡ്രേറ്റ്, മനീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിൻ യെമിൻ എന്നിവയുടെ കലവറയാണ് ഈ ആരോ റൂട്ട്.പണ്ട് അമ്പു കൊണ്ടാലുള്ള മുറിവ് ഉണക്കുന്നത് ഇതു കൊണ്ടാണ്. നല്ല ഫൈബർ കണ്ടൻ്റുള്ള ഇത് ആൻ്റി ബാക്റ്റീരിയൽ ഔഷധം കൂടിയാണ്. ശരീരത്തിൻ്റെ താപനില ക്രമീകരിക്കാൻ ഇത് ഉത്തമമാണ്.ഒരു സമ്പൂർണ്ണ എനർജി ഗിവിഗ് ഫുഡ്. നമുക്ക് ഇതുകൊണ്ട് പല തരം വിഭവങ്ങൾ ഉണ്ടാക്കാം. പുതിയ തലമുറക്ക് അന്യം നിന്നുപോകുന്ന ഇങ്ങിനെയുള്ളവ സംരക്ഷിക്കുക കൂടി ആണ് ഈ ജൈവവൈവിധ്യ ഉദ്യാനത്തിൻ്റെ ഉദ്ദേശം
Subscribe to:
Posts (Atom)
