Wednesday, July 15, 2026
ബോധി വൃക്ഷം [ കാനന ക്ഷേത്രത്തിലെ ഔഷധികൾ79] കാനന ക്ഷേത്രത്തിൽ തീർത്ഥകുളത്തിനരുകിൽ ഒരു ബോധി വൃക്ഷം. അതിനു താഴെ ധ്യാന മഗ്നനായി സാക്ഷാൽ ബുദ്ധ ഭഗവാൻ. പണ്ട് ശ്രീ ബുദ്ധൻ ബോധി വൃക്ഷത്തിന് ചുവട്ടിലിരുന്നു തപസ് ചെയ്തപ്പഴാണ് ബോധോദയം ഉണ്ടായത്. ആലിൻ്റെ ജനുസിൽപ്പെട്ട ബോധി വൃക്ഷം വലിയ മരമായി വളരുന്നതാണ്. ഭൂമിയിൽ ഏറ്റവും കൂടുതൽ പ്രാണവായൂ ഉൽപ്പാദിപ്പിക്കുന്നത് ഈ ബോധി വൃക്ഷമാണ്. ബോധ്ഗയയിലുള്ള ഒരു വലിയ അശ്വസ്ഥ വൃക്ഷത്തിനു ചുവട്ടിലിരുന്നാണ് ശ്രീ ബുദ്ധന് ബോധോദയം ഉണ്ടായത്.അതിനു ശേഷമാണ് ഇതിന് ബോധി വൃക്ഷം എന്ന പേരു വന്നത് എന്നു പറയപ്പെടുന്നു. എൻ്റെ കാനന ക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം ഒരു മെഡിറ്റേഷൻ പാർക്ക് ആയി മാറുന്നത് ഈ ബുദ്ധ സന്നിധിയിലാണ്. ആ പ്രദേശം മുഴുവൻ പുല്ലുപിടിപ്പിച്ച് വലിയ മരങ്ങളുടെ തണലിൽ മന്ദമരുത നടിച്ച് പക്ഷികളുടെ കളകൂജനം ശ്രമിച്ച് വെള്ളച്ചാട്ടത്തിൻ്റെ ആരവത്തിനു നടുവിൽ ഒരു പാർക്ക് .ഇവിടെ മെഡിറ്റേഷനുള്ള പ്രകൃതിയോടിണങ്ങിയ ഒരു അന്തരീക്ഷം ഉണ്ടാക്കുക മാത്രമേ ചെയ്യുന്നുള്ളു. മെ ഡി റേറഷനും, യോഗയ്ക്കും യോഗ മാ ററുമായി ഇവിടെ വരുന്നവർ അനവധിയാണ്.
Subscribe to:
Post Comments (Atom)

No comments:
Post a Comment