Saturday, October 31, 2020

B +ve [ കീശക്കഥ-189]ശങ്കരപ്പിള്ള രാമുവിൻ്റെ അമ്മാവൻ. മൂക്കത്താണ് ശുണ്ടി. എപ്പഴും കുറ്റം പറഞ്ഞു കൊണ്ടിരിക്കും. എപ്പഴും എങ്ങിനെയാണ് ഒരാളുമായി ശത്രുത ഉണ്ടാക്കാം എന്നാണ് എപ്പഴുംപിള്ളയുടെ ചിന്ത. എന്തുപറഞ്ഞാലും അതിൻ്റെ ദുരർത്ഥമേ കാണൂ. നല്ല ഉദ്ദേശം മനസിലാകില്ല. മനസിലായാലും അംഗീകരിക്കുകയും ഇല്ല.ഒരു ദിവസം പതിവില്ലാതെ ശങ്കരപ്പിള്ള രാമുവിനെ വിളിച്ചു.രാമു അത്ഭു തപ്പെട്ടു. പരീക്ഷണമായ ശബ്ദം. വിളിക്കുമ്പഴേ തട്ടിക്കയറുയുന്ന ഈ അമ്മാവനിതെന്തു പറ്റി. ഒരു വല്ലാത്ത മാറ്റം." അത്യാവശ്യമായി കാണണം,,.. അതും ഉടൻ.," അതാണ് സന്ദേശം. രാമു ഓടി അവിടെ ചെന്നു.. അമ്മാവൻ വിഷണ്ണനായി കസേരയിൽ ഇരിക്കുന്നുണ്ട്. ഇപ്പഴത്തെ മഹാമാരിയാണ് പ്രശ്നം. കൊറോണാ ബാധിച്ച ഒരാളുമായി ബന്ധപ്പെടണ്ടി വന്നു. കൊറോണ പകരാൻ സാദ്ധ്യതയുണ്ട്. ക്വാറൻ്റയിനിൽപ്പോ കണം. കൊറോണാ ടെസ്റ്റ് നടത്തണം. പ്രായമായവർ കൂടുതൽ ശ്രദ്ധിക്കണം.അമ്മാവൻ ഭയന്നു. നന്നായി ഭയന്നു. മുഖത്ത് ആ പരിഭ്രാന്തി കാണാനുണ്ട്. അതിൻ്റെ ടൻഷനും. ശുണ്ടിയും ഒക്കെ മുഖത്തുണ്ട്.രാമു സമാധാനിപ്പിച്ചു. ഒന്നുകൊണ്ടും പേടിക്കണ്ട. നല്ലതേ വരൂ. എന്നു ചിന്തിച്ച് മനസ് ശാന്തമാക്കൂ."ബി. പോസിറ്റീവ് "ഞാനതു പറഞ്ഞതും അമ്മാവൻ ചാടി എഴുനേററ് രാമുവിൻ്റെ കവിളിൽ ഒന്നു പൊട്ടിച്ചു. പോസിറ്റീവായി ഞാൻ ഒന്നു ചത്തുകിട്ടാനാണ് നിൻ്റെ ആഗ്രഹം. അല്ലേ?

Friday, October 30, 2020

സംസ്കതത്തിൽ ഒരു ബർത്ത് ഡേ സോംഗ് [അച്ചു ഡയറി-401 ] മുത്തശ്ശൻ്റെ ബർത്ത് ഡേ ആണ് ഇന്ന് അല്ലേ? അതും സെവൻ്റിയത്ത് ബർത്ത് ഡേ ! ഗ്രയ്റ്റ്.അച്ചു അമേരിക്കയിൽ നിന്ന് ഒരു സ്പെഷ്യൽ ഗ്രീററി ഗ് അയയ്ക്കാം. സംസ്കൃതത്തിൽ. സംസ്കൃതം മുത്തശ്ശനറിയോ .ഇല്ലങ്കിൽ അത് ഇംഗ്ലീഷിൽ ആക്കിത്തരാം. ഈ "ഹാപ്പി ബർത്ത് ഡേ "ഒക്കെ നമുക്ക് നിർത്താം മുത്തശ്ശാ. അതുപോലെ ഈ ദീപം ഊതിക്കെടുത്തുന്ന പരിപാടിയും വേണ്ട. നമുക്ക് ദീപം തെളിയിച്ച് ബർത്ത് ഡേ ആഘോഷിക്കാം. അച്ചുവിൻ്റെ ബർത്ത്ഡേ സോഗ് താഴെക്കൊടുക്കാം. നമുക്ക് നാളെ എല്ലാവർക്കും "സൂം " ഉപയോഗിച്ച് ഒത്തുകൂടിയാലോ? എല്ലാവരേയും സമയം അറിയിച്ച് ഒരു ഗ്രൂപ്പ് മീററി ഗ്. ഗൂഗിൾ മീററിലും ചെയ്യാം.ഒരു സമയം വയ്ക്കൂ. ഇൻഡ്യൻ സമയം വൈകിട്ട് 7 മുതൽ ആണങ്കിൽ നന്നായി. നമുക്ക് രാവിലെ ആണ്.

Wednesday, October 28, 2020

കർണ്ണൻ മുജ്ജന്മത്തിൽ ദുഷ്ടനായ ഒരു രാക്ഷസൻ [ കൃഷ്ണൻ്റെ ചിരി- 80 ]കർണ്ണൻ ശ്റേതായുഗത്തിൽ ദംബോദ്ധാവ് എന്ന ദുഷ്ട്ടനായ ഒരു അസുരനായിരുന്നു. ദംബോദ്ധാവ് സൂര്യദേവനെ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഒരിയ്ക്കലും മരിക്കില്ല എന്ന വരമാണ് ചോദിച്ചത്.എന്നാൽ അങ്ങിനെ ഒരു വരം ആർക്കും കൊടുക്കാൻ പറ്റില്ല എന്ന് സൂര്യഭഗവാൻ പറഞ്ഞു. അവസാനം സൂര്യഭഗവാൻ അവന് ആയിരം കവച കുണ്ഡലങ്ങൾ സമ്മാനിച്ചു. ഇതിൽ ഓരോന്നും തകർക്കണമെങ്കിൽ ഒരാൾ ആയിരം വർഷം തപസ് ചെയ്യണം അല്ലാതെ ആ കവചങ്ങൾ ഭേദിക്കുന്നവൻ മരിയ്ക്കുംഎന്നും വരം കൊടുത്തു.അങ്ങിനെ അവന് സഹസ്രകവചൻ എന്ന പേരു വന്നു.അജയ്യനായ അസുരൻ പിന്നെ നാട്ടിൽ സംഹാര താണ്ഡവമാടുന്നതാണ് കണ്ടത്. അവൻ്റെ ദുഷ്ടത കൊണ്ട് ജനം വലഞ്ഞു. ഈ സമയത്താണ് ദക്ഷ പുത്രി മൂർത്തിയുടെ വിവാഹം ബ്രഹ്മാവിൻ്റെ പുത്രനുമായി നിശ്ചയിച്ചത്. പക്ഷേ മൂർത്തി ഈ ദുഷ്ട്ടനായ സഹപ്രകവചൻ്റെ മരണത്തിന് ഒരു മാർഗം ഉണ്ടാകാതെ ഞാൻ വിവാഹം കഴിക്കില്ല എന്നുറച്ച് മഹാവിഷ്ണുവിനെ തപസ്സു ചെയ്തു.മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു.സഹസ്രകവച ൻ്റെ മരണത്തിന് മാർഗ്ഗം ഉണ്ടാക്കാം എന്നു വാക്കു കൊടുത്തു. മൂർത്തിയുടെ വിവാഹം കഴിഞ്ഞു. നരയും നാരായണനും എന്ന രണ്ടു പുത്രന്മാർജനിച്ചു. അവർ രണ്ടു പേരും മഹാവിഷ്ണുവിൻ്റെ അവതാരമായിരുന്നു.കുട്ടികൾ യവ്വന യുക്തരായി. സഹസ്ര കവചനുമായി യുദ്ധത്തിന് പുറപ്പെട്ടു.നര അവനുമായി നേരിട്ട് യുദ്ധത്തിലേർപ്പെട്ടു.നാരായണൻ തപസിന് പോയി. ആയിരം വർഷം ഘോര തപസ്. തപസിന് ശേഷം നാരായണൻ തിരിച്ചു വന്നു. അപ്പഴേക്കും നരൻ അസുരൻ്റെ ഒരു കവചം തകർത്തു മരിച്ചുവീണു. ആയിരം വർഷം തപസു ചെയ്തവന് മൃതസഞ്ജീവനി മന്ത്രം സ്വായത്തമാകും. അങ്ങനെ നരയേ ജീവിപ്പിച്ചു. പിന്നീടുള്ള യുദ്ധത്തിൽ അവൻ്റെ തൊള്ളായിരത്തി തൊണ്ണൂററി ഒമ്പത് കവചവും തകർത്തു.ജനി രക്ഷയില്ലന്നു കണ്ട അസുരൻ ഓടി സൂര്യഭഗവാനെ അഭയം പ്രാപിച്ചു.നാരായണൻ അസുരനെ വിട്ടുതരണമെന്ന് സൂര്യനോട് ആവശ്യപ്പെട്ടു. പക്ഷേ തൻ്റെ ഭക്തനെ ഉപേക്ഷിക്കാൻ സൂര്യഭഗവാൻ തയ്യാറായില്ല.നാരായണൻ സൂര്യഭഗവാനെ ശപിച്ചു.നിനക്ക് മനുഷ്യനായി ജനിക്കണ്ടി വരട്ടെ എന്ന് സഹസ്ര കവചനൊപ്പം.അങ്ങിനെ സൂര്യപുത്രനായി സഹസ്ര കവചൻ ഭൂമിയിൽ കുന്തീ പുത്രനായി ജന്മമെടുത്തു.ശേഷിച്ച ഒരു കവചവും കുഞ്ഞലവുമായി. അതാണ് കർണ്ണൻ. ദുഷ്ടനായ അസുരൻ്റെ ജന്മമായ തുകൊണ്ട് പാവം കർണ്ണൻ അനുഭവിക്കാത്ത കഷ്ട്ട തകളില്ല.എന്നും അപമാനിതനായി ജീവിയ്ക്കണ്ടി വന്നു. പക്ഷേ ഭഗവാൻ്റെ തേജസ് ഉള്ളതുകൊണ്ട് ധീരനും ദാനശീലനും ആയി വളർന്നു.നരനാരായണന്മാർ അർജുനനും കൃഷ്ണനുമായി ജന്മമെടുത്തു.അങ്ങിനെ കർണ്ണനെ അവർ തന്നെ വധിക്കുന്നു

Tuesday, October 27, 2020

വിദ്യാരംഭത്തിനു മുമ്പുള്ള "വിദ്യാവൃതം " [നാലുകെട്ട് - 332]പണ്ട് നവരാത്രി ആഘോഷം തറവാട്ടിൽ പ്രധാനമാണ്. ഒരാഴ്ച്ച മുമ്പുതന്നെ തയാറെടുപ്പുകൾ തുടങ്ങും.പരദേവതയുടെ ശ്രീകോവിൽ ശുദ്ധി ചെയ്ത്. പൂജാ മുറി വൃത്തിയാക്കി വാഗ്ദേവതയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കും.പൂജാ പാത്രങ്ങൾ ഭസ്മമിട്ട് വിളക്കി തയാറാക്കും.നവരാത്രി ആരംഭ ദിവസം അതിരാവിലെ കുളിച്ചു വന്ന് ചടങ്ങുകൾ തുടങ്ങും. മുത്തശ്ശൻ്റെ ലളിതാസഹസ്രനാമം കെട്ടാണുണരുക. അന്ന് ഞങ്ങൾ കുട്ടികൾ വളരെ ഉത്സാഹത്തിലാണ്. ആ നാളുകളിലെ നൈവേദ്യത്തിൻ്റെ പ്രത്യേകതയാണതിന് ഒരു കാരണം. നെയ്പ്പായസത്തിനു പുറമേ തൃമധുരം, മലർ നിവേദ്യം, ഗുരുതി. നല്ല പൂവ്വൻ പഴമോ, നേന്ത്രപ്പഴമോ ആണ് തൃമധുരത്തിന്. അതു നുറുക്കി ഒരു വെള്ളി ഓടത്തിൽ ഇട്ട് അതിൽ കൽക്കണ്ടവും തേനും ചേർക്കും. അതാണ് സരസ്വതീ ദേവിക്കുള്ള നിവേദ്യം .മലരും ശർക്കരയും ചേർന്ന മലർ നിവേദ്യം ലക്ഷ്മിദേവിയ്ക്കാണ്,.ചുണ്ണാമ്പും മഞ്ഞപ്പൊടിയും, ശർക്കരയും തുളസിയിട്ട തീർത്ഥത്തിൽ കലക്കി യാണ് ഗുരുതിയുണ്ടാക്കുന്നത്. അതുദുർഗ്ഗയ്ക്കാണ്. അത് നല്ല ഒരു വിഷഹാരി കൂടിയാണ്.പിന്നെ നെയ്പ്പായസവും പടച്ചോറും.ഈ നൈയ് വേദ്യങ്ങളുടെ വൈവദ്ധ്യമാണ് അന്ന് ഞങ്ങൾ കുട്ടികളെ ആകർഷിച്ചിരുന്നത്.ഇണക്കൽ അരി വേവിച്ച് ഉള്ള നിവേദ്യം രാവിലെ നല്ല കട്ട തൈരും കാന്താരിമുളകും പൊട്ടിച്ചു കഴിക്കും. അതാണന്നത്തെ ബ്രയ്ക്ക് ഫാസ്റ്റ്. കാപ്പിയും ചായയും ഒന്നുമില്ല.പൂജവയ്പ്പിന് പുസ്തകങ്ങളും, പെൻസിലും പേനയും എന്നു വേണ്ട പഠനോപകരണങ്ങളും വാദ്യോപകരണങ്ങളും പൂജയ്ക്ക് വയ്ക്കും.പിന്നെപൂജ എടുക്കുന്നതു വരെ വായിയ്ക്കാൻ പാടില്ല. എഴുതാൻ പാടില്ല. നല്ല ഒരു വിദ്യാരംഭത്തിന് തുടക്കം കുറിയ്ക്കാൻ ഒരു " വിദ്യാവൃതം ". അതുകൊണ്ടൊക്കെയാണ് കുട്ടികൾക്ക് ആ ദിവസങ്ങൾ ഇഷ്ടമാകുന്നത്.വിജയദശമിയുടെ അന്ന് കളിച്ചു വന്നു് വാണീദേവിയെ വണങ്ങി പൂജയ്ക്കു ശേഷം പൂജ എടുപ്പ്. അതിന് ശേഷം പലകയിട്ട് കിഴക്കോട്ട് തിരിഞ്ഞിരുന്ന്, നിലത്ത് മണൽ വിരിച്ച് അതിൽ ഹരിശ്രീ കുറിക്കും.മണലിൽ അമർത്തി വിരൽത്തുമ്പു കൊണ്ട് ഹരിശ്രീ കുറിക്കുമ്പോൾ അതൊരു വിദ്യു പ്രവാഹമായി നമ്മുടെ ചിന്താമണ്ഡലത്തിൽ വ്യാപിക്കുന്നത് നമ്മൾ അറിയുന്നു. നമ്മുടെ ദേവതാ സങ്കൽപ്പങ്ങളിൽ എനിക്ഷേററവും ഇഷ്ടപ്പെട്ട സങ്കൽപ്പം വിദ്യാദേവി സരസ്വതി തന്നെ. ഏറ്റവും ഇഷ്ടപ്പെട്ട ചടങ്ങ് വിദ്യാരംഭവും.

Monday, October 26, 2020

അച്ചു ഒരു ലൈബ്രറി സെറ്റു ചെയ്തൂ മുത്തശ്ശാ. [ അച്ചുവിൻ്റെ ഡയറി-400]ഇത്തവണ മുത്തശ്ശൻ കൊടുത്ത്അയച്ച എഴുപത്തി അഞ്ച് പുസ്തകങ്ങൾ ഉൾപ്പടെ ഒത്തിരി പുസ്തകങ്ങൾ അച്ചുവിനുണ്ട്.വീടിൻ്റെ പല ഭാഗത്തായി ചിതറിക്കിടക്കുകയാണ്. ഇതൊക്കെ എടുത്ത് ഒന്നടുക്കി വയ്ക്കണം. പലതും ഭാവിയിൽ പാച്ചൂവിന് പ്രയോജനപ്പെടും. പാച്ചുവിന് ബാത്ത് റൂമിൽ പോകാൻ വരെ പുസ്തകം വേണം. ഇതു മുഴുവൻ എടുത്തു കൊണ്ടുവന്ന് ഒരു ഷെൽഫിൽ ആക്കാമെന്ന് വച്ചു. അച്ഛൻ ഒരു നല്ല ബുക്ക് ഷെൽഫ് വാങ്ങിത്തന്നിട്ടുണ്ട്.അച്ചുതന്നെ അത്ഭുതപ്പെട്ടു പോയി. ആയിരത്തോളം പുസ്തകങ്ങൾ ഉണ്ട് മുത്തശ്ശാ..എങ്ങിനെ ഈ ബുക്കുകൾ കാറ്റഗറൈസ് ചെയ്ത് അടുക്കി ഷൽഫിൽ വയ്ക്കാമെന്ന് സ്കൂളിൽ നിന്ന് അച്ചു പഠിച്ചിട്ടുണ്ട്. അദ്യം അച്ചു ബുക്കുകൾ കാറ്റഗറി അനുസരിച്ച് തിരിച്ചു. അച്ചുവിൻ്റെ ലാപ്പ് ടോപ്പിൽ ഒരു സ്റ്റോക്ക് രജിസ്റ്റർ ഉണ്ടാക്കി.ഐഡൻ്റിഫിക്കേഷൻ നമ്പർ കൊടുത്തു. ഒരോ ബുക്കിലും ആ നമ്പർ സ്കച്ച് പെൻ കൊണ്ടെഴുതി. ഒരോ തട്ടിലും അച്ചുവിന് സി ലക്റ്റ് ചെയ്യാൻ പാകത്തിന് അടുക്കി വച്ചു.അപ്പഴാണ് പാച്ചു ബഹളം തുടങ്ങിയത്. അവനും ഷൽഫ് വേണമെന്നു പറഞ്ഞ്. ആകെ അവനു വായിക്കാവുന്ന കുറച്ചു പുസ്തകങ്ങളേ ഒള്ളു. അതിനാണവന് ഒരു ഷെൽഫ്. മുത്തശ്ശാ അവസാനം ഷെൽഫിൻ്റെ അടിയിലത്തെ തട്ട് അവനു കൊടുത്തു. അവിടെ അവൻ്റെ പേരും [ ഈശ്വർ ] എഴുതി വച്ചു.അങ്ങിനെ എങ്കിലും അവൻ അവൻ്റെ പുസ്തകം അവിടെക്കൊണ്ടു വയ്ക്കുമല്ലോ?

" കൃഷ്ണനെത്തല്ലീ കുചേലൻ........."അങ്ങി നേയും വയലാറിൻ്റെ ഒരു കവിത. കുചേലവൃത്തം കഥകളി. കുചേലനായി കുഞ്ഞൻ നായർ.ശ്രീകൃഷ്ണനായി കളി നടത്തിപ്പുകാരൻ കൂടി ആയ ശങ്കുണ്ണി മേനോൻ. ഒരു ദിവസം കഥകളിയുടെ അരങ്ങിൽ വച്ച് തൻ്റെ ഓലക്കുടയുടെ കാലൂരി ദ്വാരകാപാലകൻ ശ്രീകൃഷ്ണനെ പൊതിരെ ത്തല്ലി. പട്ടിണിയും പരിവട്ടവുമായിക്കഴിയുന്ന കുഞ്ഞൻ നായർ കുചേലനായി അരങ്ങു വാണിരുന്ന കാലം.ശങ്കുണ്ണി മേനോനാണ് ശ്രീകൃഷ്ണനായി സ്ഥിരം വേഷം കെട്ടാറ്. അയാൾ കളി നടത്തിപ്പുകാരനുമാണ്. കണക്കു പറഞ്ഞ് അയാൾ വാങ്ങുന്ന കാഷ് മുഴുവൻ അയാളെടുക്കും. ആർക്കും കൊടുക്കില്ല. പട്ടിണി കൊണ്ട് സഹികെട്ടാണയാടളെത്തല്ലിയതു്.സർഗ്ഗധനനായ വയലാറിൻ്റെ കവിതകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. പക്ഷേ ഈ കവിതയിൽ ഒരു കുസൃതിയുണ്ട്. ഒരു കറുത്ത ഹാസ്യമുണ്ട്.ഇതു പോലെ സമസ്ത മേഖലയിലൂടെയും വ്യാപരിക്കുന്നവയലാറിന്നാദരം.മലയാള ഭാഷക്ക് അനേകം വാക്കുകളും, ശൈലിയും പുതിതായി സംഭാവന ചെയ്ത അദ്ദേഹം അമരനാണ്. ആ കവിതകൾ അനശ്വരവും.കുറിച്ചിത്താനം ലൈബ്രറിയിൽ രണ്ടു പ്രാവശ്യം അദ്ദേഹം വന്നിട്ടുണ്ട് സന്ദർശ്ശന ഡയറിയിൽ അന്നദ്ദേഹം കുറിച്ചിട്ട ആ വരികൾ ഈ സരസ്വതീ ക്ഷേത്രത്തിൻ്റെ മൂലമന്ത്രം പോലെ പാവനം. പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ കവിതകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചപ്പോൾ ഇവിടുത്തെ അപൂർവ്വ ( [ മാസികകൾ ] ശേഖരത്തിൽ നിന്ന് പതിനഞ്ചോളം കവിതകൾ കണ്ടെടുത്തു കൊടുത്തിരുന്നു.. അദേഹത്തിൻ്റെ മകൻ ശ്രീ.ശരച്ചന്ദ്രവർമ്മ അത്ത ഇടെ ലൈബ്രറിയുടെ ജൂബിലി പരിപാടിയിൽ വന്നപ്പോൾ അതിൻ്റെ നന്ദി അറിയിച്ചിരുന്നു.മലയാളിയുടെ പ്രിയപ്പെട്ടവയലാറിന് ശത കോടി പ്രണാമം...

Sunday, October 25, 2020

നവരാത്രി - സ്ത്രീ ശാക്തീകരണത്തിൻ്റെ ഒമ്പതുനാൾ...ഭൂമിയിലെ സമസ്ത ഭാവങ്ങളും സ്ത്രീ എന്നു സങ്കൽപ്പിച്ചുള്ള ഈ ആഘോഷം നമുക്ക് മാത്രം സ്വന്തം. ആദ്യ മൂന്നു ദിവസം ശക്തിക്കും: പിന്നെ മൂന്നു ദിവസം ലക് ഷിക്കും, അവസാന മൂന്നു ദിവസം സരസ്വതിയ്ക്കും പ്രധാന്യം നൽകി നമ്മൾ ആരാധിക്കുന്നു.. ശക്തിയും, ധനവും, വിദ്യയും മൂന്നു ദേവതാ സങ്കൽപ്പത്തിൽ.ഈ രീതി ലോകത്ത് എവിടെയും കാണാൻ പറ്റില്ല.ദുർഗ്ഗാ ഷ്ട്ടമി ദിവസം ആയുധപൂജയ്ക്കാണ് പ്രധാനം. വടക്കേ ഇൻഡ്യയിൽ പൊതുവേ ഇതിനാണ് പ്രധാനം. മഹാനവമി ലക്ഷ്മിദേവിയ്ക്കാണ്. ധനവും, സമ്പത്തും ലക്ഷ്മീദേവിയിൽ കുടികൊള്ളുന്നു. വിജയദശമി.വിദ്യാദേവതയായ സരസ്വതീദേവിയ്ക്ക്. നമ്മൾ കേരളീയർക്ക് വിജയദശമിയാണ് പ്രധാനം.വിദ്യക്കൊരു ദേവി, വിദ്യാരംഭത്തിനൊരു ദിവസം. എത്ര ഉദാത്തമായ സങ്കൽപ്പം! പുസ്തകങ്ങളും, പഠനോപകരണങ്ങളും, വാദ്യോപകരണങ്ങളും എല്ലാം നമ്മൾ പൂജയ്ക്ക് വയ്ക്കുന്നു.വിജയദശമി ദിവസം പൂജ എടുപ്പ്. എല്ലാവരും കുളിച്ചു വന്ന് സരസ്വതീദേവിയെ ധ്യാനിച്ച് ആദ്യക്ഷരം കുറിക്കുന്നു.ഈ മൂന്നു ദേവിമാരുടേയും ശക്തിയും സൗന്ദര്യവും ദുർഗ്ഗാദേവിയിൽ ലയിപ്പിക്കുന്നു. അതുപോലെ എല്ലാ ദൈവങ്ങളുടെയും ചൈതന്യം മഹിഷാസുര നിഗ്രഹത്തിനായി ദേവിയിൽ ലയിപ്പിക്കുന്നു. അങ്ങിനെ ശക്തിമയിയായിത്തീർന്ന ദേവി മഹിഷാസുരനെ വധിക്കുന്നു. അതിൻ്റെ ഓർമ്മയിൽ ആണ് ഈ ആഘോഷങ്ങൾ.. :

Saturday, October 24, 2020

ശ്രീകൃഷ്ണൻ ശിശുപാലനെ വധിക്കുന്നു. [ കൃഷ്ണൻ്റെ ചിരി- 79]ചേദി രാജാവിൻ്റെ മകനായി ശിശുപാലൻ ജനിക്കുമ്പോൾ മൂന്നു കണ്ണുകളും നാലു കൈകളും ഉള്ള ഒരു വൃകൃത രൂപമായിരുന്നു. അധികാംഗനായ പുത്രനെക്കൊല്ലാൻ രാജാവ് തീരുമാനിച്ചു. ആ സമയത്ത് ഒരശരീരി ഉണ്ടായത്രേ."ഇവനെ മടിയിലിരുത്തുമ്പോൾ ഇവൻ്റെ അധികാംഗങ്ങൾ പൊഴിഞ്ഞു പോകുന്ന ആളാൽ ഭാവിയിൽ ശിശുപാലൻ വധിക്കപ്പെടും."ഏതായാലും രാജാവ് അവനെ വളർത്താൻ തീരുമാനിച്ചു. നാട്ടിലെ രാജാക്കന്മാരെ എല്ലാവരെയും പലപ്പഴായി കൊട്ടാരത്തിൽ വിളിച്ചു സൽക്കരിച്ചു. ആ സമയം ശിശുപാലനെ അവരുടെ മടിയിൽ വച്ചു കൊടുക്കും.അങ്ങിനെ ഇരിക്കുമ്പഴാണ് ശ്രീകൃഷ്ണനും ബലരാമനും കൊട്ടാരത്തിൽ എത്തുന്നത്. ശ്രീകൃഷ്ണൻ്റെ അച്ഛൻ്റെ സഹോദരിയാണ് ശിശുപാലൻ്റെ അമ്മ. അങ്ങിനെ അവിടെ വന്നു താമസിക്കുന്നതിനിടെ ശിശുപാലനെ ശ്രീകൃഷ്ണൻ്റെ മടിയിൽ വച്ചു കൊടുക്കുന്നു. അത്ഭുതം! അവൻ്റെ അധിക കൈകളും കണ്ണും കൊഴിഞ്ഞ് ഭൂമിയിൽ പതിച്ചു.രാജ്ഞിക്കു സന്തോഷമായി. പക്ഷേ അശരീരി പ്രകാരം ശ്രീകൃഷ്ണൻ തൻ്റെ പുത്രനേക്കൊല്ലും. ശ്രീകൃഷ്ണനോട് തൻ്റെ പുത്രനേ വധിക്കരുതെന്നു പറയുന്നു. ശിശുപാലൻ്റെ നുറ് അപരാധങ്ങൾ വരെ ക്ഷമിക്കും. വീണ്ടും തുടർന്നാൽ മാത്രമേ കൊല്ലുകയുള്ളു എന്ന വാക്കു കൊടുത്തു. ശിശുപാലൻ അതിക്രൂരനായി വളരുന്നു. അവൻ പൂർവ്വജന്മത്തിൽ ഹിരണ്യകശ്യപൂ ആയിരുന്നു. അവൻ്റെ ദുഷ്ടത മുഴുവൻ ശിശുപാലനിലുമുണ്ടായിരുന്നു. ശ്രീകൃഷ്ണനോട് അവന് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. തനിക്ക് വിവാഹം നിശ്ചയിച്ച, താൻ ഇഷ്ട്ടപ്പെട്ട രുഗ്മിണിയെ ശ്രീകൃഷ്ണൻ അപഹരിച്ചു കൊണ്ട് പോയത് അവൻ്റെ പക കൂട്ടി.ഇനി രംഗം യുധിഷ്ടിരൻ്റെ രാജസൂയയാഗം. അവിടെ മഹാ രാജാക്കന്മാർ ഒക്കെ സന്നിഹിതരായിട്ടുണ്ട്. ഭീഷ്മപിതാമഹനും ദ്രോണരും ഉണ്ട്. യാഗത്തിന് ഏറ്റവും യോഗ്യനായ ആളെ വേണം മാന്യ സ്ഥാനത്തിരുത്തി പൂജിക്കണ്ടത്.ശ്രീകൃഷ്ണനാണ് അതിന് ഏറ്റവും യോഗ്യൻ എന്ന് ഭീഷ്മർ പറഞ്ഞു. എല്ലാവരും അനുകൂലിച്ചു.ശിശുപാലൻ എതിർത്തു.ശ്രീകൃഷ്ണനെ മാത്രമല്ല ശ്രീകൃഷ്ണൻ്റെ പേര് നിർദ്ദേശിച്ച ഭീഷ്മരെ വരെ അധിക്ഷേപിച്ചു. യുധിഷ്ടിരനേയും പാണ്ഡവരേയും അപമാനിച്ചു. വന്ന രാജാക്കന്മാരെ പാണ്ഡവരെ ആക്രമിക്കാൻ പ്രോത്സാഹിപ്പിച്ചു.ഭീമനും നകുലനും ശിശുപാലൻ്റെ നേരേ കുതിച്ചു. അപ്പോൾ ശ്രീകൃഷ്ണൻ തടഞ്ഞു.ഇതു ഞങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. ഞാൻ തന്നെ തീർത്തു കൊള്ളാം. വീണ്ടും ശിശുപാലൻ ശ്രീകൃഷ്ണനേ ആക്ഷേപിച്ച് ധൈര്യമുണ്ടങ്കിൽ യുദ്ധം ചെയ്യാൻ വെല്ലുവിളിച്ചു. ശിശുപാലൻ സകല സീമകളും ലംഘിച്ചപ്പോൾ ശ്രീകൃഷണൻ തൻ്റെ ശ്രീചക്രം കയ്യിലെടുത്തു. ശിശുപാലൻ്റെ ശിരസ് ഛേദിച്ചു.

Friday, October 23, 2020

കൃഷ്ണാർജുന യുദ്ധം [കൃഷ്ണൻ്റെ ചിരി- 78 ]കൃഷ്ണനും അർജുനനും തമ്മിലുള്ള ഒരു യുദ്ധത്തിൻ്റെ കഥ രസമാണ്. ഗയൻ എന്ന ഗന്ധർവ്വൻ. ഇന്ദ്രസദസിലെ ഗായകൻ.ആകാശമാർഗ്ഗേ കുതിരപ്പുറത്ത് ഇന്ദ്രസവിധത്തിലേക്ക് പാഞ്ഞു പോകുന്നു. പെട്ടന്ന് എത്താൻ കുതിരയെ പ്രഹരിക്കുന്നുണ്ട്. കുതിരയുടെ വായിൽ നിന്നു് നുരയും പതയും വരുന്നുണ്ട്. അവൻ്റെ വായിൽ നിന്നുള്ള പതഭൂമിയിൽ പതിക്കുന്നുണ്ട്. ശ്രീകൃഷ്ണൻ സന്ധ്യക്ക് തർപ്പണം ചെയ്യാൻ കൈയിൽ ജലമെടുത്ത് പ്രാർത്ഥിക്കുന്ന ശ്രീകൃഷ്ണൻ്റെ കൈക്കുമ്പിളിൽ ഈ പത വന്നു പതിക്കുന്നു. ജലം അശുദ്ധമായി. കൃഷ്ണന് കൊപം അടക്കാനായില്ല. ഇതിനു കാരണക്കാരനായ ഗയനെക്കൊല്ലും എന്നു പ്രതിജ്ഞ ചെയ്യുന്നു.ഇതറിഞ്ഞ ഗയൻ ഭയചകിതനായി.വേഗത്തിൽ ഇന്ദ്രനെ അഭയം പ്രാപിച്ച് രക്ഷിക്കാനപേക്ഷിച്ചു. മറുവശത്ത് ശ്രീകൃഷ്ണനാണന്നറിഞ്ഞപ്പോൾ ഇന്ദ്രൻ ഒഴിഞ്ഞുമാറി. ഗയൻ ബ്രഹ്മാവിൻ്റെ അടുത്തെത്തി. എന്തിനേറെ എതിരാളി ശ്രീകൃഷ്ണനാണന്നറിഞ്ഞപ്പോൾ ത്രിമൂർത്തികൾ ഒന്നൊന്നായി പിന്മാറി.ഗയൻ തീരുമാനിച്ചു. എൻ്റെ മരണം ഉറപ്പായി. അപ്പോൾ നാരദൻ അവിടെ എത്തി. വിവരങ്ങൾ അന്വേഷിച്ചു. ഇതിൽ നിന്നും നിന്നെ രക്ഷിക്കാൻ ഒരാളേയുള്ളു. അതർജ്ജുനനാണ്. പാണ്ഡവർ കുന്തീസമതനായി വനത്തിലാണ്. അവിടെ ചെല്ലൂ .ആദ്യം രക്ഷിക്കാമെന്നു വാക്കു മേടിക്കണം അതിനു ശേഷമേ ബാക്കി കാര്യങ്ങൾ വിശദീകരിക്കാവൂ.ഗയൻ പാണ്ഡവ സവിധത്തിലെത്തി.അർജുനനോട് രക്ഷിക്കണമെന്നപേക്ഷിച്ചു. നമ്മളെ ശരണം പ്രാപിച്ചവരെ ഉപേക്ഷിക്കരുത്. പാണ്ഡവരുടെ തീരുമാനം അതായിരുന്നു.അർജുനൻ വാക്കു കൊടുത്തതിനു ശേഷം കാര്യങ്ങൾ വിശദീകരിച്ചു.ശ്രീകൃഷ്ണനാണ് എതിരാളി എന്നറിഞ്ഞപ്പോൾ അർജുനൻ തളർന്നു. ആയുധം താഴെവച്ചു. എല്ലാവർക്കം വിഷമമായി. അപ്പോൾ നാരദർ അവിടെ എത്തി.നിങ്ങൾ ഒന്നുകൊണ്ടും ഭയപ്പെടണ്ട ശ്രീ കൃഷ്ഷണൻഒരു കാരണവശാലും അർജുനനെ വധിക്കില്ല. മാത്രമല്ല കൊടുത്ത വാക്കുപാലിച്ചില്ലങ്കിൽ അത് നിങ്ങളുടെ എശസിനെ അതു ബാധിക്കും. യുദ്ധത്തിനു പുറപ്പെടൂ.അവസാനം അർജുനൻ യുദ്ധത്തിന് പുറപ്പെട്ടു.. കൃഷ്ണനെ കണ്ടപ്പോൾ ഗയൻ എൻ്റെ സംരക്ഷണയിലാണ് അവനെ വധിക്കരുത് എന്നു പറഞ്ഞു. ഞാൻ പ്രതിജ്ഞ ചെയ്തതാണ് വധിച്ചേ പറ്റൂ എന്നു കൃഷ്ണനും. ഏതായാലും രണ്ടു പേരും ആയുധമെടുത്തു. പിന്നെ ഭീകരമായ യുദ്ധമാണ് നമ്മൾ കാണുന്നത്. രണ്ടു പേരും തോൽക്കാൻ തയാറല്ലായിരുന്നു. ശ്രീകൃഷ്ണൻ്റെ ചക്രവും,അർജുനൻ്റെ അസ്ത്രവും തമ്മിൽ കൂട്ടിമുട്ടിയുള്ള ഘർഷണത്തിൽ ഭൂമി കുലുങ്ങി.തീ ജ്വാലകൾ ഭൂമിയിൽ ചിതറി വീണു.അങ്ങിനെ ആരും ജയിക്കാതെ യുദ്ധം നീണ്ടു പോയി.ത്രിമൂർത്തികൾ അപകടം മണത്തു. യുദ്ധഭൂമിയിൽ എത്തി. രണ്ടു പേരും പിൻമാറാൻ തയാറില്ലായിരുന്നു. അവസാനം ബ്രഹ്മാവ് അർജുനനോട് സ്വൽപ്പസമയം കണ്ണടച്ചിരിക്കാനാവശ്യപ്പെടുന്നു. ആ സമയം ശ്രീകൃഷ്ണൻഗയനെക്കൊല്ലുന്നു.പക്ഷെ അർജുനൻ കണ്ണു തുറന്നപ്പഴേക്കും ബ്രഹ്മാവ് ഗയനെ ജീവിപ്പിച്ചിരുന്നു.അങ്ങിനെ രണ്ടു പേരുടെയും പ്രതിജ്ഞ പാലിക്കപ്പെട്ടു.സ്വതസിദ്ധമായ ചിരിയോടെ ശ്രീകൃഷ്ണൻ അർജുനനെ ആലിംഗനം ചെയ്തു.

Thursday, October 22, 2020

ഞാൻ വർക്ക് ചെയ്തിരുന്ന ബാങ്കിൽ ജനറൽ മാനേജർ ആയിരുന്ന ശ്രീ.ബാബുരാജൻ സാർ "അച്ചുവിൻ്റെ ഡയറി "വിലയിരുത്തുന്നു. നന്ദി... സാർDear Achu . This Muthachan of 75 is your fan, wishes to be 5 years old and be your friend. Your purity of mind thinking curiosity eagerness and  action make me to feel  like that   What all you conveyed in the dairy like keeping rubber nipple in Pachu's mouth to  make him feel that he will get milk is cheating only , we in India also started doing that  . Probably this may be the starting point of cheating to a newborn. Your love-care for animals birds wish not  to have  barricade with Rasak house ( mental barricade also) , not to tell  lies still  say small lies to save your friend DON from punishment  is more sensible and practical.In this case also you lied not for selfish purpose, sowing sunflower seeds  to spread  happiness everywhere etc are lessons for all, ,Achu you are right not  to buy time from AMMA to take care of PACHU ,it is your duty to look after him being your brother. Your  empathy at times hurt feelings, selfless mind etc are the reflections of a noble hereditary.     You taught me a lot on American system of education  teachers   time outs , no stick,/scolding  school canteens,  school cerebrations , making children independent , national festivals love for motherland ,regards and respect for the army men who safeguard the  motherland  over all cleanliness reduce pollution  American elections so on and so forth . Achu unfortunately you will not feel many of such finer aspects in India still we lead quite unplanned lives. You may be knowing that the US is a land  of migrants. In more than 200 years migrants to that country  knitted a new cultural/social fabric out of what all they brought from their mother lands.       Surprised  you gave  a lot of information, feedback advice to elders like  Obama Care ,preservation of water forest  blood donation , a child's feelings on divorce, adoption etc These. can be  eye opener for elders as they may not realize these finer sentiments  of a child with their egos, selfishness. Wish at least the parents who read you realize their follies American life dominates individualism in, their needs purpose etc, even parents roles and duties are overlooked for individual comforts. , purely a materialistic life  where as our philosophy is live for others including  animates and in animates  LOKA SAMASTHA SUKHINO BHAVANTHU.I agree we also started ignoring these  value system      It is said new born child reflects the divinity in his smiles What all you reflect is the sum total of your genes, reflexes  you  had in mother's womb, Taking birth in a  350 years old house, where more than 10 generations born, lived, did lot of Poojas, Homas Tapas , led life as enshrined in Vedas and Upanishads is the real blessings.. Those fore fathers shadows vibrations still spread in the air in that  surroundings will impact your thinking action caring and sharing etc, that is your  PEDIGREE     At times this Appupan  also has a flashback of 70 years  of  life in  a remote village of Kerala Human relation, comradeship values regards and respect to the elders  were more  in those days. We led a peaceful life of caring and sharing without  the bindings of religion, caste etc A PEACEFUL CO EXISTENCE . In 70 years all those are , replaced by cruelty, greed, cheating, selfishness and what not. Man turned to be worse than animals , If  animals have sense and reasoning they would be ashamed of humans.. The story goes that the MICHAEL ANGELO the renowned painter used the same person to draw JESUS CHRIST when that man was young and JUDAS  when he was in jail, MORAL  When born all are innocent and divine  The Circumstance and society at large make the  changes      Achu  in  the last  60/70 years we of your Muthachan generation  present you a cruel greedy, selfish world . We owe an apology to all Achus born to be born for passing on such  a world/ hereditary. We plead all of you to forget and forgive and build a new world order where humanity is emancipated  animate/inanimate beings co-exist peacefully. Pray that the power of this manifestation gives life to millions of ACHUS  to build a new world.  Your UNNIKRISHNAN may  pave the path and lead the way for achieving a new world order  .         With Thanks And Regards-K Baburajan91-9447116315

ബലരാമനും ഹനുമാനും തമ്മിൽ യുദ്ധം [കൃഷ്ണൻ്റെ ചിരി- 77]ഒരിക്കൽ നാരദൻ ശ്രീകൃഷ്ണൻ്റെ അടുത്തെത്തി. ഗരുഡൻ തന്നെ അപമാനിച്ചു എന്നു പരാതി പറഞ്ഞു. അവൻ്റെ ശക്തിയിൽ വലിയ അഹങ്കാരമാണവന്. അഹങ്കാരികളുടെ ഒക്കെ അഹങ്കാരം നമുക്ക് അവസാനിപ്പിക്കാം. അങ്ങ് സത്യഭാമയുടെ അറയിൽച്ചെന്ന് ഞാൻ വിളിക്കുന്നു ഇങ്ങോട്ടു വരാൻ പറയൂ. നാരദൻ അറയുടെ വാതിക്കൽച്ചെന്ന് പലപ്രാവശ്യം വിളിച്ചു. ഭാമ കേട്ടില്ല. തൻ്റെസൗന്ദര്യത്തെപ്പററി അമിതാഹങ്കാരമുള്ള അവൾ ആടയാഭരണങ്ങൾ അണിയുന്ന തിരക്കിലായിരുന്നു.കൃഷ്ണനോട് നാരദൻ വിവരം പറഞ്ഞു. അങ്ങ് ബലരാമൻ്റെ അടുത്തു പോയി ഞാൻ പറഞ്ഞു നേരിട്ട് കാണാൻ എന്ന്പറഞ്ഞ് കൂട്ടിക്കോണ്ടു വരൂ. നാരദൻ അവിടെച്ചെന്നു. അപ്പോൾ ഞാനാണ് കൃഷ്ണനേക്കാൾ ശക്തൻ. അതു കൊണ്ട് ഇപ്പോൾ രാജ്യ കാര്യങ്ങൾ നോക്കുന്നത് ഞാനാണ്.കൃഷ്ണന് എന്നെക്കാണണമെങ്കിൽ ഇവിടെ വന്നു കാണാൻ പറയൂ. നാരദൻ നിരാശനായി മടങ്ങി. അങ്ങ് ഒരു കാര്യം കൂടി ചെയ്യണം കദളീവനത്തിൽ രാമനാമവും ഉരുവിട്ട് ഹനുമാൻ ധ്യാനത്തിലാണ്. അവിടെ ചെന്ന് ഞാൻപറഞ്ഞു ഇവിടെ വരെ വരാൻ എന്നു പറഞ്ഞ് കൂട്ടിക്കൊണ്ട് വന്ന് കൊട്ടാരത്തിൻ്റെ ഉദ്യാനത്തിൽ എത്തിക്കൂ.നാരദനു വാശി ആയി. ഇതെങ്കിലും നടത്തിക്കൊടുക്കണം.നാരദൻ കദളീവനത്തിൽ എത്തി. കാര്യം പറഞ്ഞു. ഹനുമാൻ കേട്ട ഭാവം നടിച്ചില്ല.അർജുനൻ്റെ തേരിനു മുകളിൽ സ്ഥാനം പിടിച്ചപ്പോൾ ഏതോ ഒരു തേരാളി എന്നേ കൃഷ്ണനെ മനസിലാക്കിയിട്ടുള്ളു എന്നു തോന്നുന്നു. നാരദർ ആടവൊന്നു മാറ്റി. അതിമധുരമായി രാമകഥകൾ പാടി.ഹനുമാൻ പതുക്കെ എഴുനേററു.കൈ കൂപ്പി.നാരദൻ മുമ്പോട്ട് നടന്നു.രാമനാമത്തെ പിൻതുടർന്ന് ഒരു സ്വപ്നാടനം പോലെ ഹനുമാനും നാരദൻ്റെ പുറകേ നടന്നു.അങ്ങിനെ കൊട്ടാരത്തിലെ ഉദ്യാനത്തിലെത്തി.നാരദൻ പാട്ട് നിർത്തി കൃഷ്ണനോട് വിവരം പറഞ്ഞു.:ശ്രീരാമനാമം നിലച്ചപ്പോൾ ഹനുമാൻ കണ്ണു തുറന്നു. താൻ കദളീവനത്തിലല്ലന്നു മനസ്സിലായി. ഹനുമാന് ദേഷ്യം വന്നു. ആ ഉദ്യാനം മുഴുവൻ നശിപ്പിക്കാൻ തുടങ്ങി. ശ്രീകൃഷ്ണൻ ഗരുഡനെ വരുത്തി ആ കുരങ്ങനെപ്പിടിച്ചുകെട്ടി കൊണ്ടുവരാൻ പറഞ്ഞു. ഇത്ര നിസ്സാര ഒരു കാര്യമാണല്ലോ സ്വാമി എന്നെ ഏശപ്പിച്ചതെന്ന വിഷമത്തോടെ ഉദ്യാനത്തിലെത്തി. പിടിച്ചുകെട്ടാൻ പോയ ഗരുഡന് നല്ല ഒരു യുദ്ധം തന്നെ ചെയ്യണ്ടി വന്നു. പക്ഷേ ശക്തനെന്ന ഹങ്കരിച്ച ഗരുഡനെ അടിച്ചവശനാക്കി ദൂരെ വലിച്ചെറിഞ്ഞു.ദ്വാരപാലകർ ഓടി ബലരാമൻ്റെ അടുത്തെത്തി. ഗരുഡനെ തോൽപ്പിച്ചവൻ അത്ര നിസാരക്കാരനല്ല ഞാൻ നേരിട്ട് പോയേക്കാം എന്നു തീരുമാനിച്ച് ഹനുമാനുമായി ഏറ്റുമുട്ടി. ഖോര യുദ്ധം തന്നെ നടന്നു. അവസാനം ബലരാമനെ തോൽപ്പിച്ച് ബന്ധിച്ചു. കൃഷ്ണൻ വിവരമറിഞ്ഞ് നാരദ രോട് പറഞ്ഞു. ഞാൻ ചെന്നാലും ഇതു തന്നെ സ്ഥിതി. ഞാൻ ശ്രീരാമൻ്റെ വേഷത്തിൽച്ചെല്ലാം സത്യഭാമ സീതയുമാകട്ടെ. സത്യഭാമക്ക് സന്തോഷമായി. സർവ്വാഭരണഭൂഷിതയായി കൃഷ്ണസവിധത്തിൽ എത്തി.ഇത് സീത അല്ലന്ന് ഹനുമാൻ ഒറ്റനോട്ടത്തിൽ തിരിച്ചറിയും. അവസാനം രുഖ്മിണിയെ വിളിച്ചു. രുഗ്മിണി ശ്രീകൃഷ്ണൻ്റെ കാലു തൊട്ടു വന്ദിച്ച് അങ്ങയുടെ ആഗ്രഹം പോലെ വരാം എന്നു പറഞ്ഞ് ലളിതമായ വേഷത്തിൽ ശരിക്കും സീതയായി കൃഷ്ണ സവിധത്തിലെത്തി. ശ്രീകൃഷ്ണൻ ശ്രീരാമനുമായി.അവർ ഹനുമാൻ്റെ അടുത്തെത്തി. തൻ്റെ സ്വാമി വന്നതറിഞ്ഞ് കാൽക്കൽ സാഷ്ടാഗ0 നമസ്ക്കരിച്ചു.ശ്രീകൃഷ്ണൻ ഹനുമാനെ പിടിച്ചുയർത്തി കാര്യങ്ങൾ പറഞ്ഞു. ചിലരുടെ അഹങ്കാരം തീർക്കാൻ അങ്ങയെ ഒരു നിമിത്തമാക്കിയതാണ് ക്ഷമിക്കണം.ഹനുമാൻ ശ്രീകൃഷ്ണനോട് മാപ്പപേക്ഷിച്ച് തിരിച്ചുപോയിഗരുഡനും, ബലരാമനും., സത്യഭാമയും തങ്ങളുടെ അഹങ്കാരം തിരിച്ചറിഞ്ഞു.

Wednesday, October 21, 2020

എൻ്റെ പ്രിയപ്പെട്ട സ്ക്കറിയാസാർ [ ഗുരുപൂജ - 7 ] ഞാൻ കുറിച്ചിത്താനം സ്കൂളിലേയ്ക്ക് വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ എൻ്റെ സഹോദരി ഈ സ്കൂളിൽ അദ്ധ്യാപകയായിവന്നു.അങ്ങിനെ ഞാൻ എല്ലാ അദ്ധ്യാപകരുടെയും നോട്ടപ്പുള്ളി ആയി. എനിക്ക് മുമ്പിലത്തെ ബഞ്ചിലേയ്ക്ക് സ്ഥാനക്കയറ്റം വിധിച്ചു. സ്ക്കറിയാസാർ എൻ്റെ സഹോദരിയുടെയും ഗുരുഭൂതനാണ്.അതുകൊണ്ട് ഞാൻ പെട്ടന്ന് സാറിൻ്റെ പ്രത്യേക ശ്രദ്ധയിലായി. സത്യത്തിൽ സാറിനെ എല്ലാവർക്കും ആദ്യം ഭയമായിരുന്നു. സാറിൻ്റെ ഒരൊറ്റ നോട്ടം മതി കുട്ടികളെ അടക്കി നിർത്താൻ. ഇത്ര രൂക്ഷമായ കണ്ണുകൾ ഞാൻ മറ്റാർക്കും കണ്ടിട്ടില്ല. പക്ഷേ ഉള്ളു നിറയെ കപടമില്ലാത്ത സ്നേഹവും കൂടുതൽ അടുത്താൽ നല്ല സരസനുമായിരുന്നു അദ്ദേഹം. സ്വദേ ഉഴപ്പനായ ഞാൻ സാറിൻ്റെ ശിക്ഷണത്തിൽ മാറ്റം വന്നു തുടങ്ങി എന്നെ നിക്കു തോന്നി. എൻ്റെ കയ്യക്ഷരം ആയിരുന്നു പ്രധാന വില്ലൻ. ചിലപ്പോൾ എനിക്കു തന്നെ വായിക്കാൻ പറ്റാത്തത്ര ഭീകരം. സാറിനോടുള്ള ഭയമാണ് എനിക്കതിൽ കൂടുതൽ ശ്രദ്ധിക്കണ്ടി വന്നത്. സാറിൻ്റെ ചെരുവിൽ കുടുബവുമായി അച്ഛന് നല്ല ബന്ധമായിരുന്നു. പിൽക്കാലത്ത് സാറ് ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയി. ഞാൻ പത്താം ക്ലാസ് കഴിഞ്ഞ് പിരിഞ്ഞിട്ടും സാറുമായി നല്ല സൗഹൃദമായിരുന്നു. ഞാൻ നാട്ടിൽത്തന്നെ ലോർഡ് കൃഷ്ണാ ബാങ്കിൽ ജോലി ആയി. അന്ന് സാറുമായി നിരന്തരം ബന്ധപ്പെടണ്ടി വന്നിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പൂർവാദ്ധ്യാപകരെ ആദരിക്കുവാൻ ഗുരുപൂജ എന്നൊരു ഗംഭീര പരിപാടി നടത്തിയിരുന്നു. മുമ്പ് ഈ സ്കൂളിൽ പഠിപ്പിച്ചിരുന്ന മിക്കവാറും എല്ലാവരും തന്നെ എത്തി. അത്ര ഹൃദയസ്പൃക്കായിരുന്നുആ പരിപാടി .പ്രൗഢഗംഭീരവുമായിരുന്നു. അന്ന് ആരോഗ്യ കാരണങ്ങളാൽ സ്ക്കറിയാ സാറിന് വരാൻ പറ്റിയില്ല. അത് ഞങ്ങൾക്കൊക്കെ മനപ്രയാസം ഉണ്ടാക്കിയിരുന്നു.

Tuesday, October 20, 2020

പാവയ്ക്കാ അച്ചാർ [തനതു പാകം 43] നല്ല പാവയ്ക്കാ ചെറുതായി അരിഞ്ഞെടുക്കണം. അതിൻ്റെ കുരുവും മററും കളഞ്ഞ് വൃത്തിയാക്കിയിട്ട് വേണം അരിയാൻ. അതിൽ ഉപ്പ്, പഞ്ചസാര, കുരുമുളക് പൊടി, മഞ്ഞപ്പൊടി, കായപ്പൊടി എന്നിവ കൂട്ടി ഇളക്കിയോജിപ്പിക്കൂക.. ഒരു നല്ല സ്റ്റീൽ തളികയിൽ നിരത്തി വെയിലത്ത് വച്ച് വെള്ളം വററിച്ചെടുക്കുക. നല്ല ഉരുളിയിൽ നല്ലണ്ണ ഒഴിക്കുക.വെളിയണ്ണ ആയാലും മതി. കയ്പ്പ് ശമനം കിട്ടാൻ വെളിയണ്ണയാണ് നല്ലത്. എണ്ണ മൂത്തു കഴിഞ്ഞാൽ അതിൽ അരിഞ്ഞുവച്ച കരിവേപ്പിലയും കാന്താരിമുളകും ചേർക്കണം. പാകമായാൽ ജലാംശം വറ്റിയ പാവയ്ക്കാ അതിൽ ചേർക്കണം നന്നായി ഇളക്കണം. നന്നായി ഉലന്നു കഴിഞ്ഞാൽ അതിൽ സ്വൽപ്പം മുളക് പൊടി ചേർത്ത് ഇളക്കണം.തീയണച്ചതിന് ശേഷവും നന്നായി ഇളക്കിക്കൊണ്ടിരിയ്ക്കണം. ചൂടാറിയാൽ ചില്ലു പാത്രത്തിൽ പകർന്ന് അടച്ചു വയ്ക്കണം വളരെക്കാലം ഉപയോഗിക്കാം. നല്ല സ്വാദിഷ്ടമായ പാവയ്ക്കാ അച്ചാർ അങ്ങിനെ ഉണ്ടാക്കി എടുക്കാം.

Monday, October 19, 2020

പരീക്ഷിത്ത് [തിരക്കഥ - 1 ][ ഒരാഡംബര ഭവനത്തിൻ്റെ സ്വീകരണമുറി.അതിൻ്റെ ഒരു വശത്ത് ഒരു പൂജാമുറി ഒരുക്കിയിട്ടുണ്ട്. സുമ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഓടി വരുന്നു. കയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ട്. ഓടിച്ചെന്ന് പൂജാമുറിയിൽ ശ്രീകൃഷ്ണൻ്റെ മുമ്പിൽ പലകയിട്ടിരിക്കുന്നു. അവളുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ കാണാം]സുമ: - എൻ്റെ കൃഷ്ണാ അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേട്ടു .ഞാനൊരമ്മയാകാൻ പോകുന്നു . പത്ത് വർഷമായ കാത്തിരിപ്പ്. അദ്ദേഹത്തോടിതുവരെപ്പറഞ്ഞില്ല. ഓഫീസിൽ നിന്ന് വരുമ്പോൾ ഈ സന്തോഷ വാർത്ത നേരിട്ടറിയിക്കണം.[കോളിഗ്ബൽ ശബ്ദിക്കുന്നു. സൂമ തൊഴുതു വണങ്ങി എഴുനേൽക്കുന്നു. ഓടിച്ചെന്ന് കതക് തുറക്കുന്നു. സുമയുടെ ഭർത്താവ് പ്രതാപ് കയറി വരുന്നു. അവൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നു.പ്രതാപ് അമ്പരന്നു നിൽക്കുന്നു.]പ്രതാപ് :- എന്താ പതിവില്ലാതെ ഒരു സന്തോഷം.ലോട്ടറി അടിച്ചോ?സുമ :- ഒരു തരത്തിൽ അമൂല്യമായ ഒരു ഭാഗ്യം തന്നെ. നമുക്ക് ഒരു കുഞ്ഞു ജനിയ്ക്കാൻ പോകുന്നു.[ പ്രതാപ് സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിക്കുന്നു. അയാളുടെ കൈ സാവധാനം അവളുടെ വയറിൽ സ്പർശിക്കുന്നു.]പ്രതാപ് :- ഈ കശുവണ്ടി എസ്റ്റേററി ലെ ജോലി രാജിവച്ച് നാട്ടിൽപ്പോയി ജീവിക്കാൻ തോന്നുന്നു.അമ്മയുടെയും അച്ഛൻ്റെയും അടുത്ത്.നിനക്ക് ഇപ്പോൾ അമ്മയുടെ സാന്നിദ്ധ്യം ആവശ്യമാണ്.സുമ: എനിക്ക് സന്തോഷം അടക്കാൻ കഴിയണില്ല ഏട്ടാ.കുറച്ചു ദിവസം ലീവെടുക്കൂ. ഒരു കുഞ്ഞിക്കാൽ കാണാൻ എത്ര കാലമായി കാത്തിരിക്കുന്നു.. ഇന്ന് രാത്രി നമുക്ക് സന്തോഷത്തിൻ്റെ ദിവസമാണ്.[സമയം രാവിലെ.പ്രതാപ് ഒരു കസേരയിൽ ഇരിക്കുന്നു. കയ്യിൽ ഒരു പുസ്തകം ഉണ്ട്.പ്രതാപിൻ്റെ മുഖത്ത് ഒരു ദുഖഭാവം സുമ കുളിച്ച് ചന്ദനക്കുറിയിട്ട് സന്തോഷത്തോടെ കാപ്പിയുമായി വരുന്നു.പ്രതാപൻ്റെ ദു:ഖഭാവം അവൾ ശ്രദ്ധിക്കുന്നു. കയ്യിൽ ഒരു പുസ്തകമുണ്ട് .]സുമ :- എന്തു പറ്റി ഒരു സങ്കടം മുഖത്ത്?[ പ്രതാപ് അവളെ നോക്കുന്നു. ആ കണ്ണിൽ കണ്ണീർ പൊടിയുന്നു. സുമ അത്ഭുതത്തോടെ അയാളെ നോക്കുന്നു. ചായ അയാൾക്ക് കൊടുക്കുന്നു ] സുമ:- എന്തു പറ്റി ഏട്ടാ .ഈ സന്തോഷിക്കണ്ട സമയത്ത്.പ്രതാപ്:- നമുക്ക് ഈ കുഞ്ഞിനെ വേണ്ടന്നു വയ്ക്കാം.സുമ: [ഞട്ടിത്തരിക്കുന്നു.] എന്ത്?പ്രതാപ് :- നീ പരീക്ഷിത്തിൻ്റെ കഥ കേട്ടിട്ടില്ലേ? അശ്വ സ്ഥാമാവിൻ്റെ വിഷലിപ്തമായ മാരകാസ്ത്രം ഉത്തരയുടെ ഗർഭത്തിലാണ് പതിച്ചത്. ശ്രീകൃഷ്ണൻ്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പരീക്ഷിത്തിനെ പൂർണ്ണാരോഗ്യവാനായിത്തിരികെ കിട്ടിയത്സുമ :- അങ്ങെന്തൊക്കെയാ പറയുന്നേ? ഏട്ടന് ഭ്രാന്തു പിടിച്ചോ? എനിക്കൊന്നും മനസിലാകുന്നില്ല.[ പ്രതാപിൻ്റെ കയ്യിൽ നിന്ന് ആ പുസ്തകം താഴെ വീഴുന്നു. സുമ അതെടുക്കുന്നു."എൻഡോസൾഫാൻ അടുത്ത തലമുറയുടെ ശാപം"]പ്രതാപ് :നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാൽ ഒരവതാരത്തിനായി കാത്തിരിക്കാം. അന്നു മതി നമുക്ക് ഒരു കുഞ്ഞ്.

Thursday, October 15, 2020

സ്കൂൾ ബസിൽ ലൈബ്രറി ബുക്സ് [ അച്ചു ഡയറി - 399]മുത്തശ്ശാ മുത്തശ്ശൻ കൊടുത്തു വിട്ട പുസ്തകങ്ങൾ കിട്ടി. സന്തോഷായി. എഴുപത്തി അഞ്ചു ബുക്കുകൾ. പകുതി പാച്ചൂന് ആണന്ന് മുത്തശ്ശൻ പറഞ്ഞതാ കുഴപ്പായേ. അവൻ പകുതി വാരി എടുത്ത് ഓടി. അവന് വായിക്കാറായില്ല. പക്ഷേ കഥ വായിച്ചു കൊടുക്കണമെങ്കിൽ ഈ ഏട്ടൻ വേണം.. അതു കൊണ്ട് കുറച്ചു കഴിയുമ്പോൾ പതുക്കെ ബുക്കുമായി അവൻ വരും .ഇവിടെ സ്കൂളിൽ ആഴ്ച്ചയിൽ ഒരുദിവസം ലൈബ്രറിഡേ ആണ്. നമുക്ക് അന്ന് സ്കൂൾ ലൈബ്രറിയിൽപ്പോയി പുസ്തകമെടുത്ത് വായിക്കാം.പിന്നെ അവിടെ രജിസ്റ്ററിൽ ചേർത്ത് വീട്ടിൽ കൊണ്ടു വരാം.ഇപ്പോൾ കൊറോണാ കാരണം സ്കൂളില്ല. അതു കൊണ്ട് എല്ലാ തിങ്കളാഴ്ച്ചയും സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ സ്കൂൾ ബസിൽ ക്കൊണ്ട് ത്തരും. ബസ് നമ്മുടെ സ്റ്റോപ്പിൽ വരുന്ന സമയം നേരത്തേ അറിയിക്കും. അവിടെ ചെന്നാൽ നമ്മുടെ പുസ്തകം തരും. അര മണിക്കൂർ ബസ് അവിടെ നിർത്തിയിടും. അതിനകത്തു കയറി വേറേ ബുക്കുകൾ നമുക്ക് സിലക്റ്റ് ചെയ്യാം. അടുത്ത ആഴ്ച്ച വായിച്ച്തിരിച്ചു കൊടുക്കണം .മുത്തശ്ശാ ഇപ്പം വായിക്കാൻ സമയം കുറവാണ്. ഓൺലൈൻ ക്ലാസ് കഴിഞ്ഞ് സമയം കിട്ടില്ല.പക്ഷെ ഇടക്ക് ടീച്ചർ റീഡിഗ് ടൈം തരും. ബാക്കി രാത്രി വായിക്കും.പഠിത്തത്തിനിടയിൽ നല്ല രസമുള്ള ആക്റ്റിവിറ്റീസ് വേറേയുണ്ട്. അതു രസമാണ്.ഒറ്റ ഇരുപ്പിന് ഇരുന്നു പഠിക്കുന്നത് ബോറാണ്. അതു കൊണ്ട് അച്ചു സ്റ്റാൻഡിഗ് ടേബിൾ വാങ്ങി.ടേബിളിൻ്റെ ഹൈററ് അഡ്ജസ്റ്റ് ചെയ്യാം. അപ്പോൾ മടുക്കുമ്പോൾ നിന്നോണ്ടാണ് പഠിക്കുന്നത്. ഇപ്പം അച്ഛന് വർക്ക് ചെയ്യാനും വേറൊന്നു വാങ്ങി.അച്ചൂൻ്റെ ഡോക്ട്ടർ അങ്കിൾ പറഞ്ഞിട്ടാ അച്ചു ആ ടേബിൾ വാങ്ങിയത്.ഇപ്പോൾ നല്ല ആശ്വാസമാണ്.

Tuesday, October 13, 2020

അർജുനൻ യുധിഷ്ടിരനെ വധിക്കാൻ ശ്രമിക്കുന്നു [ കൃഷ്ണൻ്റെ ചിരി- 73]മഹാഭാരത യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ശത്രുക്കളെപ്പോലെ സ്വന്ത പക്ഷത്തുള്ളവരും മരിച്ചു വീഴുന്നു. അന്നത്തെ യുദ്ധത്തിൽ കർണ്ണൻ യുധിഷ്ടിരനുമായി ഏറ്റുമുട്ടുന്നു. യുധിഷ്ടിരൻ്റെ ശരീരം മുഴുവൻ കർണ്ണൻ്റെ തീഷ്ണാസ്ത്രങ്ങളാൽ മുറിവേൽക്കുന്നു. പാണ്ഡവരിൽ അർജുനനെ മാത്രമേ കൊല്ലൂ എന്ന് കർണ്ണൻ കുന്തീ ദേവിക്ക് വാക്ക് കൊടുത്തിരുന്നു.. യുധിഷ്ടിരനെ വധിക്കാതെ വിടുന്നു.അന്ന് രാത്രി പട കുടീരത്തിൽ യുധിഷ്ടിരൻ അപമാനഭാരത്താലും, ശരീരത്തിലും മനസിലും ഏറ്റിട്ടുള്ള മുറിവിൻ്റെ വേദനയാലും വിലപിക്കുന്നു. അപ്പഴാണ് അർജുനൻ അവിടെ വരുന്നത്,.യുധിഷ്ഠിരൻ അർജുനനെഭത്സിക്കുന്നു. നിനക്ക് കർണ്ണനെ കൊല്ലാനുള്ള കെൽപ്പില്ലങ്കിൽ നിൻ്റെ ഗാണ്ഡീവം വേറേ ആരെ എങ്കിലും എ ൾപ്പിക്ക് എന്നു പറയുന്നു.ഇത് കേട്ട് കോപാക്രാന്തനായി വാളും ഊരിപ്പിടിച്ച് സ്വന്തം ജേഷ്ടനെ കൊല്ലാനായി അടുക്കുന്നു. എൻ്റെ ഗാണ്ഡീവത്തെ താഴെ വയ്ക്കാൻ പറയുന്നവനെ ഞാൻ വധിക്കുമെന്ന് അർജുനൻപ്രതിജ്ഞ ചെയ്തിട്ടുണ്ട്.അപ്പോൾ ശ്രീകൃഷ്ണൻ ഓടി വന്ന് അർജുനനെത്തടയുന്നു.. യുദ്ധസമയത്തെ ഈ പാളയത്തിൽ പട കണ്ട് എന്താണ് പ്രശ്നം എന്നാരായുന്നു. കാര്യങ്ങൾ മനസിലായപ്പോൾ അർജുനന് ആ പ്രതിജ്ഞക്കുള്ള പരിഹാരം നിർദ്ദേശിക്കുന്നു. യുധിഷ്ടിരനെ പരമാവധി അധിക്ഷേപിക്കുക. വ്യക്തിഹത്യ നടത്തുക. തേജോവധം വധത്തിനു തുല്യമാണ്. എന്നിട്ട് ജേഷ്ട നോട് കാലിൽ വീണ് മാപ്പിരക്കുക.യുധിഷ്ടിരൻ അർജുനനെ പിടിച്ചുയർത്തി ആശ്ലേഷിക്കുന്നു. അങ്ങിനെ ആ പ്രശ്നം അവസാനിച്ചു എന്നാണ് കൃഷ്ണൻ വിചാരിച്ചത്എന്നാൽ പാർത്ഥൻ വാളെടുത്ത് സ്വയം കഴുത്തറക്കാൻ തയ്യാറാകുന്നു. അവിടെയും ശ്രീകൃഷ്ണൻ തടഞ്ഞ് കാര്യം അന്വേഷിക്കുന്നു. എൻ്റെ ഗാണ്ഡീവത്തെ പുഛിക്കുന്നവനെ ' വധിക്കാൻ കഴിഞ്ഞില്ലങ്കിൽ ഞാൽ സ്വയം കഴുത്തറത്ത് മരിക്കുന്നതാണന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ള കാര്യം പറയുന്നു. അപ്പോൾ കൃഷ്ണൻ പറഞ്ഞു. അർജുനാ നീ നിൻ്റെ കഴിവുകൾ എണ്ണിപ്പറഞ്ഞ് നിന്നെ സ്വയം പുകൾത്തുക. സ്വയം പുകൾത്തുന്നത് ആത്മഹത്യക്കു തുല്യമാണ്..അങ്ങിനെ ചെയ്താൽ നീ നിൻ്റെ ശപഥത്തിൽ നിന്ന് മുക്തി നേടാം. അങ്ങിനെ ആ ഗൗരവതരമായ സാഹചര്യം ശ്രീകൃഷ്ണൻ തൻ്റെ വാക്ചാതുര്യം കൊണ്ട് രക്ഷപെടുത്തുന്നു..പ്രതിജ്ഞയുടേയും, ശാപത്തിൻ്റെയും, ശാപമോക്ഷത്തിൻ്റെയും.വരത്തിൻ്റെയും, പകയുടേയും, പ്രതികാരത്തിൻ്റെയും കഥയായി മാഹാഭാരതം മാറിമറിയുന്ന കഥയാണ് നമ്മൾ കാണുന്നത്. ലോകത്തെ ഏറ്റവും ഉദാത്തമായ പാത്രസൃഷ്ടി കൊണ്ട് വ്യാസൻ വ്യാസ ഭഗവാനാകുന്നു.

നേന്ത്രക്കായ്ത്തൊണ്ടു കൊണ്ടൊരു തോരൻ [തനതു പാകം - 4 2] ഉപ്പേരി വറക്കാൻ കായ്യ് എടുത്തു കഴിഞ്ഞാൽ അതിൻ്റെ തൊണ്ട് സാധാരണകളയുകയാണ് പതിവ്. അതു കൊണ്ട് സ്വാദിഷ്ടമായ, ഫൈബ്രസായ തോരൻ ഉണ്ടാക്കാം. അഞ്ച് നേന്ത്രക്കായുടെ തൊണ്ട് ചൂടുവെള്ളത്തിൽ ഉപ്പും ,മഞ്ഞൾപ്പൊടിയും ഇട്ട് ഒരു മണിക്കൂർ വയ്ക്കണം.അതിനു ശേഷം ആ തൊണ്ട് ചെറുതായി അരിഞ്ഞെടുക്കണം.അതിൽ ഒരു കപ്പ് പയർ മുളപ്പിച്ചത് ചേർക്കുക. കാന്താരിമുളക് ചതച്ചത്, മഞ്ഞപ്പൊടി, കുരുമുളക് പൊടി ,കരിവേപ്പില അരിഞ്ഞത്, ഉപ്പ് എന്നിവ പാകത്തിന് ചേർക്കുക. സ്വൽപ്പം കായപ്പൊടി ചേർക്കുന്നതു് ഫ്ലേവർ കിട്ടാൻ നല്ലതാണ്.ഇത് കുക്കറിൽ വച്ച് കഷ്ണത്തിൻ്റെ നാലിൽ ഒന്നു ഭാഗം വെള്ളം ചേർത്ത് വേവിക്കുക. മൂന്നു വിസിൽ അടിച്ച് ഉടൻ വാങ്ങി വയ്ക്കുക. ഇനി നല്ല നാളികേരം ഒരു മുറി ചിരകി വത്തൽ മുളകും സ്വൽപ്പം ഉപ്പും ചേർത്ത് അരക്കുക. ഒരു വലിയ ഉരുളി അടുപ്പത്ത് വച്ച് അതിൽ വെളിച്ചണ്ണ ഒഴിച്ച് കടുകും, മുളകും, കരിവേപ്പിലയും ഇട്ട് വറവ് ശരിയാക്കുക.അതിലേക്ക് അരച്ചു വച്ച നാളികേരം ചേർത്ത് ഉലത്തി എടുക്കുക അതിലേക്ക് കുക്കറിൽ വേവിച്ചു വച്ച മിശ്രിതം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.വെള്ളം കൂക്കറിൽ പാകത്തിന് ചേർത്താൽ അതിൽ വെള്ളം കാണില്ല. ഇളക്കി അതിലെ ജലാംശം വറ്റിക്കുക. നല്ല സ്വാദിഷ്ടമായ കായത്തൊണ്ടിൻ്റെ തോരൻ അങ്ങിനെ തയാറാക്കി എടുക്കാം.

Sunday, October 11, 2020

കർണ്ണപുത്രൻ ഋഷകേതു [കൃഷ്ണൻ്റെ ചിരി- 72]മഹാഭാരത യുദ്ധം കഴിഞ്ഞു.യുദ്ധത്തിൽ വീരമർത്യു മരിച്ചവർക്ക് തർപ്പണം ചെയ്യാൻ തുടങ്ങുന്ന യുധിഷ്ടിരനോട് കുന്തി ആദ്യം കർണ്ണനു വേണ്ടി തർപ്പണം ചെയ്യൂ. കർണ്ണൻ നിങ്ങളുടെ മൂത്ത സഹോദരനാണ് എന്നു പറയുന്നു. പാണ്ഡവർ ഞട്ടിപ്പോയി.തങ്ങൾ ഇതുവരെ ശത്രുവായിക്കണ്ട കർണ്ണൻ. യുദ്ധഭൂമിയിൽ ചതിച്ചുകൊന്ന കർണ്ണൻ. പാണ്ഡവർ ദുഖത്തിലമർന്നു. ഇതു വരെ അറിയിക്കാതെ ആ രഹസ്യം ഒളിച്ചു വച്ചതിന് കുന്തിയെപ്പഴിക്കുന്നു. ഇനി മുതൽ സ്ത്രീകർക്ക് രഹസ്യം സൂക്ഷിക്കുവാൻ പറ്റാതെ വരട്ടെ എന്ന് യുധിഷ്ടിരൻ ശപിച്ചു.അപ്പോൾ ശ്രീകൃഷ്ണൻ അവിടെ എത്തി. ഇനി ദുഃഖിച്ചിട്ടിരുന്നിട്ട് കാര്യമില്ല. അതിന് പ്രായശ്ചിത്തം ചെയ്യാൻ നോക്കൂ എന്ന് കൃഷ്ണൻ പറഞ്ഞു. പ്രായശ്ചിത്തം! അവർക്ക് മനസിലായില്ല. കർണ്ണന് ഒമ്പത് പുത്രന്മാരാണ് അതിൽ എട്ടു പേരും യുദ്ധത്തിൽ കൊല്ലപ്പെട്ടു. പക്ഷേ കർണ്ണൻ്റെയും ഋഷാലിയുടേയും ഇളയ പുത്രൻ ഋഷകേതു ഇപ്പഴും ജീവിച്ചിരിക്കുന്നുണ്ട് .അവൻ്റെ സംരക്ഷണം നിങ്ങൾ ഏറ്റെടുക്കണം.അർജുനൻ അവനെ ആയുധാഭ്യാസം ചെയ്യിക്കണം. ശ്രീകൃഷ്ണൻ ഋഷകേതുവിനെ അവരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. കുന്തി അവനെ കെട്ടിപ്പിടിച്ചു.അർജുനൻ അവൻ്റെ ശിക്ഷണം ഏറ്റെടുത്തു. സ്വന്തം അച്ഛൻ്റെ കൂട്ട് അവൻ വലിയ വില്ലാളിവീരൻ ആയി. പാണ്ഡവർ മത്സരിച്ച് അവനെ സ്നേഹിച്ചു. അവസാനം അവനെ കർണ്ണൻ്റെ രാജ്യമായ മാലി, ചബാ പുരി, അംഗ രാജ്യം എന്ന രാജ്യങ്ങളിലെ രാജാവായി അഭിഷേകം ചെയ്തു..ഹസ്തിനപുരം വിപുലപ്പെടുത്താൽ പാണ്ഡവർ ഓരോ ദിക്കിലേക്ക് പുറപ്പെട്ടു.അർജുനൻ്റെ കൂടെ ഋഷകേതുവും കൂടി. അവൻ്റെ യുദ്ധപാടവം ശത്രുക്കളെ അത്ഭുതപ്പെടുത്തി. അങ്ങനെ അവർ ചിത്രാംഗതൻ്റെ രാജ്യത്തെത്തുന്നു. അർജുന പുത്രനാണ് അവിടുത്തെ രാജാവ്. അവൻ ഓടി വന്ന് അച്ഛൻ്റെ കാൽക്കൽ വീണു നമസ്കരിച്ചു. അപ്പോൾ അർജുനൻ അവനെ ശകാരിക്കുന്നു. കാൽക്കൽ വീഴുകയല്ല ക്ഷത്രിയൻ ചെയ്യണ്ടത് തന്നോട് യുദ്ധം ചെയ്യാൻ പറയുന്നു. ആദ്യം അവൻ മടിച്ചു. അവസാനം യുദ്ധത്തിന് തയാറായി. അവൻ അ ബദ്ധത്താൽ അർജുനനേയും ഋഷകേതുവിനേയും വധിക്കുന്നു. അപ്പോൾ അർജുനൻ്റെ വേറൊരു ഭാര്യ ആയ ഉലൂപി അവിടെ എത്തുന്നു. നാഗരാജ്യത്തു നിന്നു കൊണ്ടുവന്ന ഒരു സിദ്ധൗഷധം കൊണ്ട് ഉലൂപി അർജ്ജുനനെ ജീവിപ്പിക്കുന്നു. പക്ഷേ തൻ്റെ പുത്രനെക്കൊന്ന കർണ്ണൻ്റെ പുത്രൻ ഋഷകേതുവിനെ ജീവിപ്പിക്കാൻ ഉലൂപി സമ്മതിച്ചില്ല.അർജുനൻ എത്ര നിർബന്ധിച്ചിട്ടും ഉലൂ പി വഴങ്ങിയില്ല.ഋഷകേതുവിൻ്റെ ഭാര്യ പ്രഭദ്ര. അവരുടെ പുത്രൻ ധർമ്മരാജ രുദ്രൻ രാജ്യാധികാരമേറ്റു.ആനയുമായുള്ള യുദ്ധത്തിന് പേരുകേട്ട ധർമ്മരാജ രുദ്രൻ്റെ പരമ്പര ദില്ലന്മാർ എന്നാണറിയപ്പെടുന്നത്.ഇന്നും ഈ പാരമ്പര്യം അവകാശപ്പെടുന്ന ഒരു വിഭാഗം വടക്കേ ഇൻഡ്യയിൽ ഉണ്ട്. അവരുടെ കുലദൈവം സൂര്യനാരായണനാണ്.

Saturday, October 10, 2020

പാഞ്ചാലി കർണ്ണനേ സ്നേഹിച്ചിരുന്നു [കൃഷ്ണൻ്റെ ചിരി - 71]വനവാസക്കാലത്ത് പാഞ്ചാലി ഒരു മനോഹര വനപ്രദേശത്തെത്തുന്നു.അവിടെ ഒരു മനോഹരമായ ഒരു പഴം കണ്ടു. പാഞ്ചാലി അതു് പറിച്ച് ഭക്ഷിക്കാൻ തുടങ്ങുന്നു. അപ്പോൾ കൃഷ്ണൻ അവിടെ വന്ന് പാഞ്ചാലിയെ തടയുന്നു. ഒരു മഹർഷി അവിടെ തപസു ചെയ്യുന്നുണ്ടന്നും അദ്ദേഹത്തിൻ്റെ ധ്യാനം കഴിഞ്ഞ് ഭക്ഷിക്കാനുള്ളതാണ് ആ ഫലം എന്നും കൃഷ്ണൻ പറയുന്നു.. അദ്ദേഹം ധ്യാനത്തിൽ നിന്നുണരുമ്പോൾ പഴംകണ്ടില്ലങ്കിൽ നിങ്ങളെ എല്ലാം ശപിക്കും എന്നും പറയുന്നു. പാഞ്ചാലി ഭയചകിതയായി. ഇനി എന്തുചെയ്യും. അതു പറിച്ച ആൾക്ക് മാത്രമേ അത് യഥാസ്ഥാനത്ത് വയ്ക്കാൻ പറ്റൂ. പക്ഷേ മനസിൽ എന്തെങ്കിലും മറച്ചു വച്ചിട്ടുള്ളവർ വച്ചാൽ അതു സാധിക്കില്ലന്നും ശ്രീകൃഷ്ണൻ പറഞ്ഞു.ക്ഷമിക്കണം എൻ്റെ ഭർത്താക്കന്മാരോട് പറയാത്ത ഒരു രഹസ്യം എനിക്കുണ്ട്. അത് ഞാൻ അംഗരാജൻ കർണ്ണനെ പ്രേമിച്ചിരുന്നു. ഞാനത് പാണ്ഡവരോട് പറഞ്ഞിട്ടില്ല." അത് അവരോട് തുറന്നു പറയൂ.എന്നിട്ട് ശ്രമിക്കൂ " കൃഷ്ണൻ പറഞ്ഞു.പാഞ്ചാലി പാണ്ഡവരോട് തൻ്റെ ഹൃദയ രഹസ്യം വെളിപ്പെടുത്തുന്നു. പാണ്ഡവർ ഞട്ടിപ്പോയി. ശത്രുവായ കർണ്ണനെ പാഞ്ചാലി സ്നേഹിച്ചിരുന്നു എന്നത് അവർക്ക് വിശ്വസിക്കാനായില്ല. ഏതായാലും അതിനു ശേഷം ആ പഴം അതിൻ്റെ ഞട്ടിൽത്തന്നെ പൂർവ്വസ്ഥാനത്ത് പിടിപ്പിക്കാൻ പാഞ്ചാലിക്ക് പറ്റി.സ്വയംവര സമയത്ത് ശ്രീകൃഷ്ണൻ പാഞ്ചാലിയോട് എങ്ങിനെയുള്ള ഭർത്താവിനെയാണ് നിനക്ക് വേണ്ടതെന്ന് ചോദിക്കുന്നു. പാഞ്ചാലിഅഞ്ചു പ്രധാന ഗുണങ്ങൾ പറഞ്ഞു. ഇതെല്ലാം ഒത്തുചേർന്ന ഒരു പുരുഷനെ ഞാൻ സ്നേഹിക്കുന്നു. എന്നു പറഞ്ഞു.ശ്രീകൃഷ്ണൻ കർണ്ണൻ്റെ ഛായാചിത്രം പാഞ്ചാലിയെക്കാണിക്കുന്നു. ഇദ്ദേഹം തന്നെ." അദ്ദേഹം സൂത പുത്രനായ കർണ്ണനാണ്. ഒരു ക്ഷത്രീയ യുവതി ഒരു സൂത വംശജനെ വിവാഹം കഴിക്കുന്നത് ശരിയല്ല." ശ്രീ കൃഷ്ണൻ പറഞ്ഞു..പിന്നെ ഈ അഞ്ചു ഗുണങ്ങളും ചേർന്നവനെങ്കിൽ നീ അഞ്ചു പേരേ വിവാഹം കഴിക്കണ്ടി വരും.മദ്ധ്യപാണ്ഡവനായ വില്ലാളിവീരൻഅർജുനൻ ബ്രഹ്മണ വേഷത്തിൽ സ്വയംവരത്തിന് വരും. നീ അവനെ വിവാഹം കഴിച്ചു കൊള്ളൂ.അങ്ങിനെ സ്വയംവരത്തിൽ അർജുനൻ ലക്ഷ്യം കണ്ടു.അങ്ങിനെ പാഞ്ചാലി അർജ്ജുനനെ വിവാഹം ചെയ്തു.

Friday, October 9, 2020

ശ്രീകൃഷ്ണൻ ഏകലവ്യനെ വധിക്കുന്നു. [കൃഷ്ണൻ്റെ ചിരി- 70] അർജുനനെക്കാൾ വലിയ ധനുർധാരി ആയി ആരും ഉണ്ടാകാൻ പാടില്ല എന്ന ചിന്തയാണ് ദ്രോണരെ ആ കടുംകൈക്ക് പ്രേരിപ്പിച്ചത്.ഏകലവ്യൻ്റെ പെരുവിരൽ ആവശ്യപ്പെട്ടത്.ഒരു മടിയുമില്ലാതെ ഏകലവ്യൻ പെരുവിരൽ മുറിച്ചുനൽകി. അതു പറഞ്ഞു കേട്ട കഥ. ഇനി ഏകലവ്യൻ്റെ ജന്മ രഹസ്യം. അത് രസകരമാണ്. സത്യത്തിൽ ശ്രീകൃഷ്ണൻ്റെ അർദ്ധ സഹോദരനാണ് ഏകലവ്യൻ. വസുദേവരുടെ സഹോദരൻ ദേവ വൃതൻ്റെ മകനാണ് ഏകലവ്യൻ.ദേവവൃതൻ കാട്ടിൽ വേട്ടക്ക് പോയപ്പോൾ കൊടുംകാട്ടിൽ തൻ്റെ പുത്രനേ നഷ്ടപ്പെടുന്നു. കാട്ടാള രാജാവ് ഹിരണ്യധനുസ് കൂട്ടിയേ എടുത്തു വളർത്തുന്നു. ഏകലവ്യൻ എന്ന കാട്ടാളയോദ്ധാവായി അവൻ വളരുന്നു. ശ്രീകൃഷ്ണൻ തന്നെ ദ്രോണ പർവ്വത്തിൽ അത് സൂചിപ്പിക്കുന്നുണ്ട്. ഏകലവ്യൻ്റെ പെരുവിരൽ ദ്രോണർ ഗുരുദക്ഷിണ ആയി വാങ്ങിയില്ലങ്കിൽ അവൻ സാക്ഷാൽ ഭാർഗ്ഗവരാമന് തുല്യനാകുമായിരുന്നു. അർജുനനേക്കാൾ മികച്ച യോദ്ധാവ് . ഏകലവ്യന് കൃഷ്ണനുമായി ശത്രുത ആയിരുന്നു. ജരാസന്ധനുമായി ആയിരുന്നു ഏകലവ്യൻ്റെ ചങ്ങാത്തം.ജരാസന്ധൻ കൃഷ്ണൻ്റെ ശത്രുവും.ജരാസന്ധ വധത്തിനു ശേഷം ഏകലവ്യൻ ദേഷ്യം മൂത്ത് ശ്രീകൃഷ്ണനെ പോരിനു വിളിക്കുന്നു. ഘോര യുദ്ധത്തിനൊടുവിൽ ശ്രീകൃഷ്ണൻ ഏകലവ്യൻ്റെ കഴുത്തറക്കുന്നു.. ശിശുപാല നേയും, ജരാസന്ധനേയും, ഏകലവ്യനേയും വധിച്ചതിൽ കൃഷ്ണന് കൃഷ്ണൻ്റെതായ ന്യായം ഉണ്ട്. എന്നാൽ പിന്നീട് ഏകലവ്യൻ പുനർജനിച്ച് യുദ്ധത്തിൽ പാണ്ഡവപക്ഷത്തു ചേർന്ന് ദ്രോണവധത്തിന് സഹായിക്കുന്നുണ്ട്.

Thursday, October 8, 2020

ഛായാ മുഖി " എന്ന മാന്ത്രിക ക്കണ്ണാടി [ കൃഷ്ണൻ്റെ ചിരി- 6 9]മഹാഭാരതത്തിൽ ഛായാ മുഖി എന്നൊരു മാന്ത്രിക കണ്ണാടിയെപ്പറ്റി പറയുന്നുണ്ട്. വനത്തിൽ വച്ച് ഹിഡുബി ഭീമസേനന് കൊടുത്തതാണതു്. രണ്ടാം വനവാസകാലത്ത് ഘടോൽക്കചനെ കണ്ടുമുട്ടുകയും വീണ്ടും ഹിടുംബിയുമായി ഭീമസേനൻ കാണുകയും ചെയ്യുന്നു. അപ്പോൾ കൊടുത്തതാണത്.ഭീമനോട് അതിൽ നോക്കാൻ ഹിംഡുംബി ആവശ്യപ്പെടുന്നു. ആ കണ്ണാടിക്ക് ഒരു പ്രത്യേകതയുണ്ട് തൻ്റെ പ്രതിബിംബത്തിന് പകരം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുടെ മുഖമാണ് തെളിഞ്ഞു വരുക.ഭീമൻ നോക്കുമ്പോൾ പാഞ്ചാലിയുടെ മുഖമാണ് കണ്ടത്. ഹിടുംബിക്ക് ദുഖമായി.ഭീമൻ ആ കണ്ണാടി പാഞ്ചാലിക്ക് കൊടുക്കുന്നു. അതിൽ നോക്കാൻ പറഞ്ഞു. കല്യാണ സൗഗന്ധികം കഷ്ടപ്പെട്ടുകൊണ്ടു കൊടുത്തും ഒക്കെ പാഞ്ചാലിക്ക് തന്നോടാണ് കൂടുതൽ ഇഷ്ടം എന്നാണ് ഭീമൻ വിചാരിച്ചത്. പക്ഷേ അതിൽ തെളിഞ്ഞു കണ്ടത് അർജുനൻ്റെ മുഖമാണ്.ഭീമന് ആകെ വിഷമമായി.അജ്ഞാതവാസക്കാലത്ത് ആ കണ്ണാടി സൈരന്ധ്രിയുടെ കയ്യിൽ നിന്ന് വാങ്ങി വിരാട പത്നി നോക്കുമ്പോൾ സത്യത്തിൽ വിരാട രാജാവിനെ അല്ല കാണുന്നത്.പിന്നീട് രാജ്ഞി പറഞ്ഞതനുസരിച്ച് ഈ മാന്ത്രിക ക്കണ്ണാടി കാണണമെന്ന് കീചകൻ ആവശ്യപ്പെടുന്നു. അത്ഭുതം. അതിൽ കീചകൻ ആരേയും കാണുന്നില്ല. താൻ ധാരാളം സ്ത്രീകളെ ബലം പ്രയോഗിച്ച് പ്രാപിച്ചിട്ടുണ്ടങ്കിലും ഇവരാരും തൻ്റെ മനസിൽപ്പതിഞ്ഞിട്ടില്ലന്ന് കീചകൻ തിരിച്ചറിഞ്ഞു. അവിടെ വച്ചാണ് കീചകൻ സൈരന്ധ്രിയേക്കാണുന്നതും അവളിൽ മോഹം തോന്നുന്നതും. വീണ്ടും ആ കണ്ണാടി നോക്കുമ്പോൾ സൈരന്ധ്രിയുടെ മുഖമാണതിൽ തെളിയുന്നത്. തൻ്റെ മനസിനിണങ്ങിയത് ഇവൾ തന്നെ എന്ന് കീചകൻ തീരുമാനിക്കുന്നു.അജ്ഞാതവാസം വിജയകരമായി പൂർത്തിയാക്കി. ഭഗവത് ദൂത് പരാജയപ്പെട്ടു. മഹായുദ്ധം ആസന്നമായി.ആ സമയത്ത് പാഞ്ചാലിയുടെ കയ്യിലുള്ള ഛായാമുഖി എന്ന കണ്ണാടി അർജുനൻ ഗ്രീകൃഷ്ണനെ കാണിക്കുന്നു. അർജുനനുറപ്പായിരുന്നു ശ്രീ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവൻ താനാണന്ന്. എൻ്റെ രൂപമായിരിക്കും അതിൽ കാണുക എന്ന്. അത്ഭുതം! അതിൽ തെളിഞ്ഞു കണ്ടത് ശകുനിയുടെ മുഖമായിരുന്നു. ഇതെന്താണിങ്ങനെ? അങ്ങയുടെ ശത്രു വിൻ്റെ മുഖം? ഇപ്പോൾ ശകുനിയേപ്പറ്റി മാത്രമാണ് എൻ്റെ ചിന്ത. അയാളുടെ കുടില ബുദ്ധി കൊണ്ട് യുദ്ധത്തിൽ എന്തെല്ലാം ചതി അയാൾ രൂപപ്പെടുത്തുന്നുണ്ടന്നറിയണം. എന്നാലേ അതിനെ പ്രതിരോധിക്കാൻ പറ്റൂ. യുദ്ധത്തിൽ നമ്മൾ മിത്രങ്ങളേക്കാൾ ശത്രുക്കളെപ്പറ്റി ചിന്തിക്കുക,.ശ്രീകൃഷ്ണൻ്റെ യുദ്ധതന്ത്രങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്.അതുകൊണ്ടൊക്കെയാണ് ശ്രീകൃഷ്ണൻ അമരനാകുന്നത്.

ഭഗവത് ദൂത് - സത്യത്തിൽ കൃഷ്ണൻ്റെ യുദ്ധ സന്നാഹം [കൃഷ്ണൻെറ ചിരി- 68]യുദ്ധം ആസന്നമായപ്പോൾ ധൃതരാഷ്ട്രർ ഭയന്നു. പാണ്ഡവരുടെ ശക്തി ധൃതരാഷ്ട്രർക്ക് അറിയാം. അതുപോലെ കൃഷ്ണൻ്റെ യുദ്ധതന്ത്രവും. സജ്ഞയ നെയാണ് ആദ്യം സമാധാന സന്ദേശത്തി നയക്കുന്നത്.നിർദ്ദേശങ്ങൾ വച്ചു യുദ്ധം ഒഴിവാക്കാൻ. മറുപടി കൃഷ്ണൻ തന്നെ ദൂതുമായി വന്ന് കൗരവ സഭയിൽ അവതരിപ്പിക്കണമെന്നും പറഞ്ഞു.യുദ്ധം ഒഴിവാക്കുന്നതിനേക്കുറിച്ച് കൃഷ്ണൻ പാണ്ഡവരുമായി സംസാരിച്ചു. മനസില്ലാ മനസോടെ ഒരു മഹാ ദുരന്തം ഒഴിവാക്കാൻ ശ്രമിക്കുന്നതിൽ തെറ്റില്ലന്നു പാണ്ഡവർ കഷ്ട്ടിച്ചു സമ്മതിച്ചതായിരുന്നു.. പക്ഷേ കൃഷ്ണ എതിർത്തു.ഈ അഴിച്ചിട്ട മുടി കണ്ടിട്ട് തീരുമാനിയ്ക്കൂ.ഈ അപമാനത്തിന് പ്രതികാരം ചെയ്യണം.അതിന് യുദ്ധമെങ്കിൽ യുദ്ധം തന്നെ വേണം.കൃഷ്ണനോട് പാഞ്ചാലി പറഞ്ഞു. ശരിക്കും പഞ്ചാലിയുടെ ആഗ്രഹം പോലെ നടക്കും എന്ന വാക്കു കൊടുത്തിട്ടാണ് കൃഷ്ണൻ ദൂതിന് പോകുന്നത്.ശ്രീകൃഷ്ണനെ ധൃതരാഷ്ട്രർ സ്വീകരിച്ചു. ഞാൻ വി ദുരരുടെ കൂടെയാണ് രാത്രി തങ്ങുന്നതെന്നും രാവിലെ കൗരവ സഭയിൽ എത്താമെന്നും പറഞ്ഞ് വിദുരഭവനത്തിലേയ്ക്ക് പോയി. പിറേറദിവസം രാവിലെ സഭയിൽ ശ്രീകൃഷ്ണൻ എത്തിയപ്പോൾ മഹാരഥന്മാർ എല്ലാവരും അവിടെ ഉണ്ടായിരുന്നു.നയ കോവിദനായ ശ്രീകൃഷ്ണൻ ദുര്യോധനനെ അവൻ്റെ തെറ്റുകൾ ആവർത്തിച്ച് പ്രകോപിപ്പിച്ചു. അവസാനം പാണ്ഡവർക്ക് അവകാശപ്പെട്ട പാതിരാജ്യം അവർക്കു നൽകി യുദ്ധം ഒഴിവാക്കണമെന്നഭ്യർദ്ധിച്ചു. ദുര്യോധനൻ അതിനെ എതിർത്തു. അവസാനം പാണ്ഡവർക്കു വസിക്കാൻ അഞ്ചു ഗ്രാമമെങ്കിലും കൊടുക്കണമെന്ന് കൃഷ്ണൻ അഭ്യർദ്ധിച്ചു.സൂചി കുത്താനുള്ള ഇടം പോലും നൽകില്ല എന്നും ദുര്യോധനൻ പറഞ്ഞു. മാത്രമല്ല ദൂതുമായി വന്ന കൃഷ്ണനെ ബന്ധിയാക്കി കാരാഗൃഹത്തിൽ അടയ്ക്കാനും ദുര്യോധനൻ കൽപ്പിച്ചു. വലിയ ചങ്ങലയുമായി വന്ന പടയാളികൾ കൃഷ്ണൻ്റെ പ്രഭാവത്താൽ ചങ്ങല ഉയർത്താൻ പോലും സാധിച്ചില്ല. പിന്നെ സഭാ വാസികൾ കാണുന്നത് ശ്രീകൃഷ്ണൻ്റെ വിശ്വരൂപമാണ്.ഒരു വലിയ വ്യക്തിത്വത്തിൻ്റെ പൂർണ്ണരൂപം. സകലരും ആ പ്രഭാവത്തിൽ അസ്ഥ പ്രജ്ഞരായി. ജന്മനാ അന്ധനായ ധൃതരാഷ്ട്രർ പോലും ആ രൂപം അകക്കണ്ണാൽ കണ്ട് നടുങ്ങി.ദുര്യോധനൻ്റെ നിഷേധാത്മക നിലപാടു കൊണ്ട് ഈ കുലം മുഴുവൻ നശിക്കുന്നത് കാണാൻ കാത്തിരുന്നോളൂ എന്ന് ധൃതരാഷ്ട്ര രോട് പറഞ്ഞ് ശ്രീകൃഷ്ണ കുന്തീ മാതാവിനെ കാണാൻ പോയി. കാര്യങ്ങൾ വിശദീകരിച്ചു. യുദ്ധം നടക്കണം. ധർമ്മം വിജയിക്കണം. പക്ഷേ കർണ്ണൻ അവനെൻ്റെ പുത്രനാണ് വാസുദേവാ. ഈ സഹോദരന്മാർ തമ്മിലുള്ള യുദ്ധം നിനക്ക് തടയാൻ ഒരുപായവു മില്ലേ.? അതിന് കർണ്ണൻ്റെ പെറ്റമ്മ തന്നെ വിചാരിക്കണം.രാവിലെ സൂര്യഭഗവാന് തർപ്പണം ചെയ്യുന്ന സമയത്ത് എന്താവശ്യപ്പെട്ടാലും കർണ്ണൻ നൽകും. അവനോട് പാണ്ഡവപക്ഷത്ത് ചേരാൻ ആവശ്യപ്പെടണംഇവിടെ ശ്രീകൃഷ്ണൻ്റെ യുദ്ധതന്ത്രങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഭീഷ്മരുടേയും, ദ്രോണരുടയും മനസ് പാണ്ഡവരുടെ കൂടെയാണ്. ഇനി കർണ്ണനെ നിർവ്വീര്യമാക്കണം. അതിനുള്ള കരുക്കൾ കൃഷ്ണൻ സമർദ്ധമായി നീക്കി.

Wednesday, October 7, 2020

പറയാതിരുന്ന പ്രേമം [കീശക്കഥകൾ - 187]തപാലിൽ വന്ന ആ ചുവന്ന കവർ പ്രത്യേകം ശ്രദ്ധിച്ചു.അതിൽ ഒരു പഴയ പുസ്തകം. ഒരു പഴയ സോവിയറ്റ് ലാൻഡിൻ്റെ കവറിൽപ്പൊതിഞ്ഞ്. " അഡ്വഞ്ചർ സ്റ്റോറി " അലക്സാണ്ടറുടെ കഥയാണ്. ഡിഗ്രിക്ക് പടിച്ചിരുന്നത്. അമ്പത് വർഷം മുമ്പ് പഠിച്ചത്.പെട്ടന്ന് ഞാൻ ബുക്കു തുറന്നു. അതിൻ്റെ ഇരുപത്തി അഞ്ചാം പേജ്. ചുവന്ന മഷി കൊണ്ട് അണ്ടർലൈൻ ചെയ്തവൾക്ക് കൊടുത്തതാണ് അന്ന്. അരുകിൽ ,വെരി ഇമ്പോർ ട്ടൻ്റ് "എന്നും എഴുതി."ഞാൻ നിന്നെ സ്നേഹിക്കുന്നു. പക്ഷേ അതു തുറന്നു പറയാൻ എനിക്ക് ധൈര്യമില്ല "ഏതാണ്ടി അർത്ഥം വരുന്ന വാചകമാണ്. അന്ന് അപ്പു തൻ്റെ പ്രിയപ്പെട്ടവൾക്ക് ആ പുസ്തകം കൊടുത്തതാണ്. സതി.അതാണവളുടെ പേര്.രണ്ടു ദിവസം കഴിഞ്ഞവളത് തിരിച്ചു തന്നു. മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. അവൾ അതു ശ്രദ്ധിച്ചിരുന്നോ? തിരിച്ചു തരുമ്പോൾ അത് സോവിയറ്റ്ലാൻ്റിൻ്റെ കടലാസ് കൊണ്ട് പൊതിഞ്ഞിരുന്നു. ആ കവറിൽ സോവിയറ്റ് ലാൻൻ്റിൻ്റെ എബ്ലം.SL എന്നു വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. അതിനപ്പറംഅപ്പു എന്ന് മനോഹരമായ അവളുടെ കൈപ്പടയിൽ എഴുതിച്ചേർത്തിരിക്കുന്നു. പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത്.എസ് എന്നത് സതി എന്നും ലാൻ്റ് എന്നത് ലൗ എന്നു മാക്കി വായിച്ചപ്പോൾ "സതി ലൗ അപ്പു". അപ്പു കോരിത്തരിച്ചു. അവൾ അതാണോ ഉദ്ദേശിച്ചത്. അറിയില്ല. പിറേറദിവസം കണ്ടപ്പഴും അവൾക്ക് ഒരു ഭാവവ്യത്യാസവുമില്ല.അങ്ങിനെ അദ്ധ്യനത്തിൻ്റെ അവസാന ദിവസമായി.അവൾ ഓടി മുമ്പിൽ വന്നു. ആ പുസ്തകം എനിക്കു തരൂ.അഡ്വഞ്ചർ സ്റ്റോറി. ഞാനതവൾക്ക് കൊടുത്തു. ഒരു ചെറുചിരിയോടെ അവൾ നടന്നകന്നു.ആ പുസ്തകമാണപ്പൂന് കിട്ടിയത്. അതിൻ്റെ കവറും അതേപടി. ഈ അമ്പതു വർഷവും അവൾ ആ പുസ്തകം സൂക്ഷിച്ചു വച്ചിരുന്നു. രണ്ടു പേരും പറയാൻ മടിച്ച ആ പ്രേമം! ആ പുസ്തകം ഞാൻ നെഞ്ചോടമർത്തി.അതു സാവധാനം മറിച്ചു നോക്കി. അതിലൊരു ചെറിയ കുറിപ്പ്. " ഒന്നു കാണാൻ മോഹമുണ്ട്. വരുമല്ലോ?"ഒരു വൃദ്ധസദനത്തിലെ അഡ്രസ് ആണല്ലോ കൊടുത്തിരിക്കുന്നത്. കാറിൽപ്പോയാൽത്തന്നെ പത്തു മണിക്കൂർ.രാവിലെ എട്ടു മണിക്കവിടെ എത്തി. "അപ്പുവല്ലേ? വേഗം അകത്തേക്ക് ചെല്ലൂ." അകത്ത് ഒരു കട്ടിലിൽ താമരത്തണ്ടു പോലെ അവൾ. സതി. ഞാനടുത്തു ചെന്ന് കസേരയിലിരുന്നു. ഞാനവളുടെ കൈ പിടിച്ചു. " അപ്പൂ എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നു " അപ്പു തരിച്ചിരുന്നു പോയി. എനിക്കും. അപ്പുവിൻ്റെ വായിൽ നിന്നതു കേട്ടതും അവളുടെ കണ്ണു നിറഞ്ഞു. സാവധാനം ആ കണ്ണുകൾ അടച്ചു എന്നത്തേക്കു മായി......

Tuesday, October 6, 2020

ജരാസന്ധ വധം [ കൃഷ്ണൻ്റെ ചിരി- 67]രാജസൂയയാഗം നടക്കണമെങ്കിൽ ആദ്യം ജരാസന്ധനെ തോൽപ്പിക്കണം.കൃഷ്ണനും, അർജുനനും, ഭീമനും ബ്രാഹ്മണ വേഷത്തിൽ മഗധയിലേക്ക് പുറപ്പെട്ടു. കൃഷ്ണൻ ജരാസന്ധ ൻ്റെ കഥ അവരെപ്പറഞ്ഞു മനസ്സിലാക്കി. മഗധയിലെ ബൃഹദത്ത രാജാവിന് കുട്ടികൾ ഇല്ലായിരുന്നു. ചണ്ഡ കൗശികൻ എന്ന മുനി രാജാവിന് ഒരു മാമ്പഴം കൊടുത്തൂ. അതു പത്നിക്കു കൊടുക്കാൻ പറഞ്ഞു. രാജാവ്‌ തൻ്റെരണ്ടു ഭാര്യമാർക്കും ആ മാമ്പഴം പതുത്ത് നൽകി. രണ്ടു പേരും ഒരു സമയത്ത് പ്രസവിച്ചു. പക്ഷേ കുട്ടികൾ പകുതി ശരീരവുമായാണ് ജനിച്ചത്.അവയെ കാട്ടിലുപേക്ഷിക്കാൽ രാജാവ് ഏൾപ്പിച്ചു.കാട്ടിൽ നിന്ന് ആ കുട്ടികളെ ജര എന്ന ഒരു രാക്ഷസി കണ്ടു. ആ കുട്ടികളെ യോജിപ്പിച്ചപ്പോൾ അതിന് ജീവൻ വച്ചു.ജര അവനെ രാജധാനിയിൽ എത്തിച്ചു.ജര യോജിപ്പിച്ചതുകൊണ്ട് അവന് ജരാസന്ധൻ എന്നു പേരിട്ടു. അവൻ്റെ പുത്രിമാരെ കംസനു വിവാഹം കഴിച്ചു കൊടുത്തു. കംസനെ കൊന്നതിൻ്റെ പകഎന്നോടുണ്ട്.. കൃഷ്ണൻ പറഞ്ഞു നിർത്തി. ജരാസന്ധൻ ഇതിനകം എഴുപതോളം രാജാക്കന്മാരെ തോൽപ്പിച്ചു തടവിലാക്കി.നൂറു തികയുന്ന ദിവസം അവരെ എല്ലാം ബലി കൊടുക്കാനാണവൻ്റെ പരിപാടി. അതു തടയണം. അവനെക്കൊന്ന് രാജാക്കന്മാരെ മോചിപ്പിക്കണം.അവർ മൂവരും അവിടെ എത്തി. ജരാസന്ധ നോട് ദ്വന്തയുദ്ധം ഭിക്ഷയായിച്ചോദിച്ചു. മല്ലയുദ്ധം ഹരമായ ജരാസന്ധൻ ഭീമനെയാണ് തിരഞ്ഞെടുത്തത്.രണ്ടു പേരും തമ്മിലുള്ള യുദ്ധം തുടങ്ങി. തുല്യശക്തികളുടെ പോരാട്ടം നീണ്ടു പോയി.ഭീമൻ തളർന്നു തുടങ്ങി എന്ന് കൃഷ്ണന് മനസിലായി. കൃഷ്ണൻ ഒരില പറിച്ച് രണ്ടായിക്കീറി രണ്ടു വശത്തേക്കും എറിഞ്ഞു.ഭീമന് കാര്യം മനസിലായി. ഭീമൻ ജരാസന്ധ നെ നിലത്തിട്ട് കാലിൽ പിടിച്ച് രണ്ടായിക്കീറി ദൂരെ എറിഞ്ഞു. പക്ഷേ എന്തൽഭുതം. ആ മുറി രണ്ടും യോജിച്ച് ജരാസന്ധൻ വീണ്ടും ഭീമനുമായി ഏറ്റുമുട്ടി. ഇത്തവണ കൃഷ്ണൻ ഇലകീറി തല തിരിച്ച് രണ്ടു വശത്തേക്കും എറിഞ്ഞു. ഇത്തവണ ഭീമൻ ജരാസന്ധ ൻ്റ് ഒരു കാൽ ചവിട്ടിപ്പിടിച്ച് ജരാസന്ധ നെരണ്ടായി കീറി തല തിരിച്ച് രണ്ടു വശത്തേക്കും എറിഞ്ഞു.അങ്ങിനെ ജരാസന്ധൻ്റ കഥ കഴിഞ്ഞു തടവിലാക്കപ്പെട്ട രാജാക്കന്മാർക്ക് അവരുടെ രാജ്യം തിരിച്ചു കൊടുത്തു.ജരാസന്ധ ൻ്റെ മകനെ മഗഥയുടെ രാജാവാക്കി.രാജ സൂയത്തിന് എല്ലാവരേയും ക്ഷണിച്ച് തിരിച്ചു പോന്നു.

Monday, October 5, 2020

മുത്തശ്ശന് അച്ചുവിൻ്റെ സമ്മാനം [അച്ചു ഡയറി-398]മുത്തശ്ശാ അച്ചുവിൻ്റെ പേര് മലയാളത്തിൽ എഴുതിത്തരുന്ന ഒരു കമ്പനി അമേരിക്കയിൽ ഉണ്ട്. തടിയിലാണങ്കിൽ കർവ് ചെയ്ത് തരും. അച്ചു മുത്തശ്ശന് സമ്മാനമായി ഒരു പേനാ തന്നില്ലേ.? അതിൻ്റെ തടികൊണ്ടുള്ള കൂടിന് മുകളിൽ "മുത്തശ്ശന് സ്നേഹപൂർവ്വം അച്ചു " എന്നു മലയാളത്തിൽ കർവ് ചെയ്ത് തന്നതവരാണ്.അതു പോലെ പേനയിൽ " അച്ചുവിൻ്റെ ഡയറി " എന്നെഴുതിയതും അവരാണ്. ഇതു കൂടാതെ3D പ്രിൻ്റിഗ് അത്ഭുതം തോന്നും മുത്തശ്ശാ.കമ്പനിയിൽ ഏതു ഭാഷയിലും അവർ എഴുതിത്തരും.വെർജീനിയയിലെ ഗം സ്പ്രി ഗ് ലൈബ്രറിയിൽ ചെന്നപ്പോഴാണ് അച്ചു ഇതറിഞ്ഞത് . അവിടെ നല്ല റീ ഡിഗ്റും ഉണ്ട്.പ്രായമനുസരിച്ച് പ്രത്യേകം പ്രത്യേകം. അച്ചു അവിടുത്തെ മെമ്പർ ആണ്. അവിടെപ്പോയി പുസ്തകങ്ങൾ സിലക്റ്റ് ചെയ്ത് അച്ചുതന്നെ കംപ്യൂട്ടറിൽ മെമ്പർഷിപ്പ് കാർഡ് നമ്പർ അടിച്ച് എൻറർ ചെയ്ത് പുസ്തകങ്ങൾ കൊണ്ട് പോരും. ഈ 'ബക്കുകളും അച്ചു എടുക്കാറുണ്ട്. കുട്ടികൾക്ക് അവിടെ വേറേ ആക്റ്റിവിറ്റികൾ അനവധിയുണ്ട്. .മുത്തശ്ശ ന് തരാവുന്ന എറ്റവും നല്ല സമ്മാനം പേനയാണന്നച്ചൂന് അറിയാം. അതാ അച്ചു പേനാ തന്നെ മുത്തശ്ശന് സമ്മാനമായിത്തന്നത്.അതിൽ മലയാളത്തിൽ എഴുതിക്കിട്ടിയപ്പോൾ മുത്തശ്ശന് സന്തോഷായില്ലേ?

Saturday, October 3, 2020

പൗഡ്രകവാസുദേവൻ -ശ്രീകൃഷ്ണൻ്റെ അപരൻ [കൃഷ്ണൻ്റെ ചിരി-66]കാരൂശത്തിലെ രാജാവാണ് പൗഡ്രകൻ.ജരാസന്ധ ൻ്റെയും, നരകാസുരൻ്റെയും സുഹൃത്ത്. അവരുടെ വധത്തിൽ കൃഷ്ണനോട് തീരാത്ത പകയുണ്ട്. എന്നാൽ ശ്രീകൃഷ്ണൻ്റെ സമൂഹത്തിലുള്ള സ്വീകാര്യത അവനെ അസ്വസ്ഥനാക്കി. അയാൾ സ്വയം വാസുദേവനായി പ്രഖ്യാപിച്ചു. പൗഡ്രകവാസുദേവൻ! ശ്രീകൃഷ്ണൻ്റെ കൂട്ട് മൈൽപ്പീലി ചൂടി, മഞ്ഞപ്പട്ടുടയാട ചാർത്തി, ഗരുഡപതാക പഹിച്ച രഥത്തിൽ ശ്രീചക്രവും ഗദയും ആയുധമാക്കി ജനമദ്ധ്യത്തിലേക്കിറങ്ങി ഞാനാണ് യധാർത്ഥ വിഷ്ണുവിൻ്റെ അവതാരം.ശ്രീകൃഷ്ണൻ കപട കൃഷ്ണനാണ്. അവൻ ആൾക്കാരെപ്പററിക്കുകയാണ് എന്നെല്ലാം പറഞ്ഞു വിശ്വസിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവസരം കിട്ടുമ്പോൾ ഒക്കെ ശ്രീകൃഷ്ണനെ ഇകഴ്ത്തിക്കൊണ്ടിരുന്നു.. ശ്രീകൃഷ്ണൻ ഇതറിയുന്നുണ്ടായിരുന്നു. ഒരു ഭ്രാന്തൻ്റെ ജൽപ്പനം എന്നു കരുതി അത്പൂർണമായും തിരസ്കരിച്ചു.ശ്രീകൃഷ്ണൻ പ്രതികരിക്കുന്നില്ലന്നു കണ്ട പൗഡ്രകൻ മധുരയിലേക്ക് ഒരു സന്ദേശമയച്ചു. നിങ്ങൾ കപട കൃഷ്ണനാണ്. ഞാനാണ് യധാർത്ഥ കൃഷ്ണൻ. അതു കൊണ്ട് ഈ കള്ളക്കളി അവസാനിപ്പിച്ച് എൻ്റെ കാലു പിടിച്ചാൽ നിൻ്റെ ജീവൻ രക്ഷിക്കാം. അല്ലങ്കിൽ യുദ്ധത്തിനു തയാറായിക്കൊള്ളൂ .. ഇതായിരുന്നു സന്ദേശത്തിൻ്റെ ഉള്ളടക്കം .ശൂരസേന രാജാവിന് ഇത് കേട്ടപ്പോൾ ചിരിയാണ് വന്നത്. പക്ഷേ അവൻ കൃഷ്ണനെ യുദ്ധത്തിന് ക്ഷണിച്ചിരിക്കുകയാണ്. സ്വീകരിച്ചില്ലങ്കിൽ അവനിനിയും അപവാദം തുടരുംശ്രീകൃഷ്ണൻ അവനുമായി യുദ്ധത്തിന് പുറപ്പെട്ടു. പൗഡ്രകൻ കാശിയിലെ രാജാവിനോടൊപ്പം ശ്രീകൃഷ്ണനോട് ഏറ്റുമുട്ടി. ശ്രീകൃഷ്ണൻ നിഷ്പ്രയാസം സുദർശനചക്രം കൊണ്ടു തന്നെ അവൻ്റെ തല അറുത്തു.കാശീ രാജാവിൻ്റെ തല അങ്ങ് കാശിരാജധാനിയിലാണ് പതിച്ചത്.

Friday, October 2, 2020

സുപ്രൻ. [ കീശക്കഥകൾ -186 ]സുപ്രന് സങ്കടാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജനിച്ചപ്പം മുതൽ. അവന് മുറിച്ചുണ്ടാണ്. പല്ലു വന്നപ്പോൾ കോന്ത്രൻ പല്ലും. വലുതായപ്പോൾ മീശ കൊണ്ടു മറക്കാമെന്നു വിചാരിച്ചു. മീശയും ചതിച്ചു. അവിടെ മീശ വളർന്നില്ല. അവൻ കണ്ണാടിയുടെ മുമ്പിൽ നിന്നു നോക്കും. കൈ കൊണ്ട് വാ പൊത്തി നോക്കും. ഇതില്ലങ്കിൽ ഈ നാട്ടിലെ ഏറ്റവും സുന്ദരൻ താനാണ്. സുപ്രൻ്റെ ചിന്ത ശരിയാണ്. ഇനി വിവാഹം നടക്കില്ല. ഒരു കുട്ടിയ്ക്കും എന്നെ ഇഷ്ട്ടപ്പെടില്ല. സുപ്രൻ്റെ സങ്കടം ഇരട്ടിച്ചു. എന്നും അവൻ ഭഗവാനോട് പ്രാർത്ഥിക്കും.ഒരു ദിവസം അവനൊരു സ്വപ്നം കണ്ടു. നിൻ്റെ പ്രശ്നത്തിന് ഉടനേ പരിഹാരം ആകും എന്ന്. സുപ്രൻ പ്രതീക്ഷയോടെ കാത്തിരുന്നു..അപ്പഴാണ് സുപ്രനെ സംബന്ധിച്ചിടത്തോളം അനുഗ്രഹമായി ആ മഹാമാരി പടർന്നുപിടിച്ചത്. വായുവിലൂടെ പകരുന്ന ഈ അസുഖത്തിന് ചികിത്സയില്ല. മരുന്ന് ഇതുവരെ ക്കണ്ടു പിടിച്ചിട്ടില്ല.മാസ്ക്ക് ധരിക്കുക മാത്രം മാർഗ്ഗം. അത് ഗവന്മേൻ്റ് നിയമമാക്കി. സുപ്രന് സന്തോഷായി.കാരണം മാസ്ക്ക് തൻ്റെ വൈകല്യം മറച്ചു.ഇന്ന് നാട്ടിലെ ഏറ്റവും സുന്ദരൻ സുപ്രനാണ്.ഇനി ഒരു കല്യാണം കഴിക്കണം. പക്ഷേ പെണ്ണുകാണൽ പ്രോട്ടോക്കോൾ അനുസരിച്ചു മാത്രം.അതിനു് ഒരു വിട്ടുവീഴ്ച്ചയുമില്ല. നാട്ടിലെ നിയമം പാലിക്കണ്ടത് പൗരധർമ്മമാണ്. പെൺ വീട്ടുകാർക്ക് സുപ്ര നോട് ബഹുമാനം തോന്നി. എന്തൊരു സാമൂഹ്യ പ്രതിബന്ധത !. പെൺകുട്ടിയും അങ്ങിനെ തന്നെ ആയിരിക്കും. പെണ്ണുകണ്ടു. പരസ്പ്പരം ഇഷ്ടപ്പെട്ടു.വിവാഹച്ചടങ്ങു വരെ മാസ്ക്ക് ധരിച്ചു വേണം. വിവാഹം നടന്നു. രണ്ടു പേരും മണിയറയിൽ എത്തി. ഇനിമാസ്ക്ക് അഴിച്ചുമാറ്റാം. സുപ്രൻ പറഞ്ഞു. രണ്ടു പേരും മാസ്ക്ക് അഴിച്ചുമാറ്റി.സുപ്രൻഞട്ടിപ്പോയി. അവൾക്ക് ഇരുവശത്തും മുറിച്ചുണ്ട്. രണ്ടു പേരും മുഖത്തോട് മുഖം നോക്കി അന്തം വിട്ടിരിക്കുകയാണ്.പെട്ടന്ന് രണ്ടു പേരും പൊട്ടിച്ചിരിച്ച് കിടക്കയിലേക്ക് മറിഞ്ഞു.

Thursday, October 1, 2020

പ്രദ്യുമ്നൻ - കാമദേവാവതാരം [കൃഷ്ണൻ്റെ ചിരി- 64 ]വിദർഭയിലെ ഭീഷ്മകൻ്റെ പുത്രിയാണ് രുഗ്മിണി.ലക്'ഷമിദേവിക്കൊത്ത സൗന്ദര്യം.കൃഷണനെ ഭർത്താവായിക്കിട്ടാൻ വൃതം നോറ്റു കഴിയുന്നു.. പക്ഷേ രുക്മിണിയുടെ സഹോദരൻ രൂക്മി ചേതി രാജാവായ ശിശുപാലനുമായി രുക്മിണിയുടെ വിവാഹം തീരുമാനിച്ചു. വിവാഹദിവസം ശ്രീകൃഷ്ണൻ ശത്രു പാളയത്തിൽ നിന്ന് രുഗ്മിണിയേ തേരിൽക്കയറ്റി കൊണ്ടു പോരുന്നു. എതിർക്കാൻ വന്നവരെ മുഴുവൻ കൃഷ്ണൻ തോൽപ്പിച്ചു. രുഗ്മിയെ മാത്രം കൊല്ലാതെ വിട്ടു.?ദ്വാരകയിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഒരു ലക്ഷണമൊത്ത പുത്രൻ വേണം എന്ന് രുക്മിണി ശ്രീകൃഷ്ണ നോട് പറയുന്നു. ശ്രീകൃഷ്ണൻ - പരമശിവനെക്കാണാൻ കൈലാസത്തിലെത്തി. ബ്രഹ്മാവും അവിടെ എത്തി. പരമശിവൻ പണ്ട് കാമദേവനെ തൃക്കണ്ണാൽ ദഹിപ്പിച്ചിരുന്നു. കാമദേവന് പുനർജന്മം കൊടുക്കാൻ അവർ തീരുമാനിച്ചു.ശ്രീകൃഷ്ണൻ്റെയും രുക്മിണിയുടേയും പുത്രനായി മന്മഥന് പുനർജന്മം കിട്ടുന്നു.പ്രദ്യുമ്നൻ എന്ന് അവന് നാമകരണം ചെയ്തു.പക്ഷേ ശംബരൻ എന്ന അസുരൻ ഗർഭഗൃഹത്തിൽ നിന്ന് തന്നെ ആ ശിശുവിനെ അപഹരിച്ചു കൊണ്ടുപോയി സമുദ്രത്തിലെറിഞ്ഞു. കാമദേവൻ ജീവിച്ചാൽ തൻ്റെ ജീവൻ അപകടത്തിലാകുമെന്ന് അവന് ഒരു ശാപം കിട്ടിയിരുന്നു. അതു കൊണ്ടാണവൻ ഈ പാതകം ചെയ്തത് പക്ഷേ കുഞ്ഞിനെ ഒരു വലിയ മത്സ്യം വിഴുങ്ങി. ആ മത്സ്യത്തിനെ ഒരു മുക്കുവൻ വലയിലാക്കി. അതിനെ ശംബരാസുരന് കൊണ്ടുപോയിക്കൊടുത്തു.. ശംബരൻ അതിനെപ്പാകം ചെയ്യാൻ ശംബരൻ്റെ പാചകക്കാരി മായാവതി യേ ഏൾപ്പിച്ചു.ഈ മായാവതി കാമദേവൻ്റെ ഭാര്യ ആയിരുന്ന രതിയുടെ പുനർജൻമ്മ മായിരുന്നു.ആ മത്സ്യത്തിനുള്ളിൽ അതിതേജസ്വി ആയ ഒരു കുഞ്ഞിനെ കണ്ട് അവൾ അത്ഭുതപ്പെട്ടു. അവനെ ശംബരൻ അറിയാതെ വളർത്തി വലുതാക്കി.നാരദനിൽ നിന്ന് പൂർവ്വജന്മ രഹസ്യം മനസിലാക്കിയ അവർ വിവാഹിതരാകാൻ തീരുമാനിച്ച. പ്രദ്യുമ്നനെ മായാവിദ്യകൾ മുഴുവൻ പഠിപ്പിച്ചു. ശംബരനേ വധിച്ച് തന്നെ മോചിപ്പിക്കാൻ രതി പ്രദ്യുമ്ന നോട് ആവശ്യപ്പെട്ടു.പ്രദ്യുമ്നൻ ശംബരാസുരനുമായി യുദ്ധം ചെയ്ത് അവനെ വധിച്ചു.പ്രദ്യുമ്നനും രതിയും മധുരാപുരിയിൽ എത്തി. രുക്മിണിക്ക് ആദ്യം ആളെ മനസിലായില്ല. പുത്ര വിയോഗത്തിൽ ദുഖിച്ചു കഴിഞ്ഞിരുന്ന രക്മിണിക്ക് തൻ്റെ മകൻ ആണ് പ്രദ്യുമ്നൻ എന്നു മനസിലായപ്പോൾ സന്തോഷായി. ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അപ്പഴേക്കും ശ്രീകൃഷ്ണനും എത്തി. ശ്രീകഷ്ണൻ്റെയും. കാമദേവൻ്റെയും സൗന്ദര്യം ഒത്തുചേർന്ന പ്രദ്യുമ്നൻ ഹിന്ദു പുരാണത്തിലെ ഏറ്റവും സുന്ദരപുരുഷനായിട്ടാണ് കണക്കാക്കിയിട്ടുള്ളത്