Tuesday, December 14, 2021

പള്ളിവേട്ട, പളളിക്കുറുപ്പ് [നാലുകെട്ട് - 352 ] "ഏകാദശി വിളക്ക് " ഗ്രാമവാസികൾക്ക് ആവേശം പകരുന്ന ഒരുത്സവമാണ്. ഊരാണ്മ കുടുംബാംഗങ്ങൾക്ക് ഒത്തിരി ദൈവിക ചടങ്ങുകളുടെ ഒരുത്സവമാണ്. കുട്ടിക്കാലത്ത് ഒരേ കാദശി വിളക്ക് കഴിഞ്ഞാൽ അടുത്തതിനുളള ഒരു വർഷത്തെക്കാത്തിരുപ്പാണ് പൂതൃക്കോവിലപ്പൻ്റെ പ്രസിദ്ധമായ ആറാട്ടിൻ്റെ തലേ ദിവസമാണ് ഏകാദശി വിളക്ക്. എട്ടു ദിവസത്തെ ഉത്സവത്തിൻ്റെ ആലസ്യത്തിൽ അതിൻ്റെ ചടങ്ങുകളിലേക്ക് കടക്കുന്നത് രസകരമാണ്. തന്ത്രവിധിപ്രകാരമുള്ള ചടങ്ങുകൾ കൊണ്ട് ക്ഷേത്രം പൂർണ്ണമായും ശുദ്ധീകരിച്ചു കഴിഞ്ഞാൽ പള്ളിവേട്ട ദിവസം ഭഗവാൻ പരിവാരസമേതം പുറത്തേക്ക് വേട്ടക്കിറങ്ങുന്നു. അർത്ഥ രാത്രിയോടെ പുറത്തെത്തുന്ന ഭഗവാന് മേള ഘോഷങ്ങൾ അവസാനിപ്പിച്ച് നിശബ്ദമായി വേട്ടയുള്ള അവസരം ഒരുക്കുന്നു. പ്രതീകാത്മകമായി ഒരു പന്നിയെ അമ്പെയ്താണ് വേട്ട. പണ്ടു രാജാക്കന്മാരുടെ മൃഗയാ വിനോദം പോലെ മൃഗങ്ങളെ കൊല്ലുകയല്ല പള്ളിവേട്ട കൊണ്ടുദ്ദേശിക്കുന്നത്. ഭഗവാൻ്റെ ചൈതന്യം ദേശവാസികൾക്ക് പകർന്നു നൽകി അവരുടെ ഉള്ളിലുള്ള ആസുര ഭാവത്തേയും, മഗീയവാസനകളേയും അറുതി വരുത്തുക എന്നതാണ് ഈ ചടങ്ങുകൾ കൊണ്ടുദ്ദേശിക്കുന്നത്.ദേശ ശുദ്ധിക്ക് ശേഷം ഭഗവാൻ ക്ഷേത്രത്തിലേയ്ക്ക് മടങ്ങുന്നു. പള്ളിവേട്ടയ്ക്ക് ശേഷം ഭഗവാന് വിശ്രമിക്കാൻ ശയ്യ ഒരുക്കുന്നു. പള്ളിക്കുറുപ്പിനുള്ളമെത്തതയാറാക്കി അതിൽ ഭഗവാനെ ഉറക്കുന്നു. അല്ലങ്കിൽ ഭഗവാൻ്റെ യോഗ നിദ്രക്കുള്ള സൗകര്യം ഒരുക്കുന്നു. മെത്തക്ക് ചുറ്റും മുളപൂജ കഴിഞ്ഞ് വളർന്ന തൈകൾ വച്ചു കണ്ടിട്ടുണ്ട്. പരിപൂർണ്ണ നിശബ്ദമായ അന്തരീക്ഷത്തിൽ ദീപാലങ്കാരങ്ങൾ കുറച്ച് ഭഗവാൻ യോഗ നിദ്രയിൽ ലയിക്കുന്നു.ആറാട്ടു ദിവസം രാവിലെ പള്ളിയുണർത്തൽ. പള്ളിയുണർത്തി അഭിഷേകം ചെയ്ത് ഗോമാ താവിനെ കണി കാണിച്ച് ഭഗവാനെ ശ്രീലകത്തിലേക്ക് ആനയിക്കുന്നു. ഉത്സവാഘോഷങ്ങൾ, ഭക്തിയുടെ നിറവിൽ മനുഷ്യമനസുകൾക്ക് ഉത്സാഹം നൽകുന്ന, ചൈതന്യം നൽകുന്ന ഉപാധി ആയി മാറുന്നതാണ് നമ്മൾ ഇവിടെ കാണുന്നത്.

മുളയിടൽ - മുളപൂജ. [നാലുകെട്ട് - 351]ഞങ്ങളുടെ ഉരാണ്മ ക്ഷേത്രമാണ് കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രം. ഗുരുവായൂർ ഏകാദശിയാണ് പ്രധാന ഉത്സവം.ഏകാദശി വിളക്കി നോടനുബന്ധിച്ച് എട്ട് ദിവസത്തേ ഉത്സവം ഉത്സവത്തിന് പ്രകൃതിയെ പൂജിച്ചാരാധിക്കുന്ന ഒരു ചടങ്ങുണ്ട്. മുളയിടൽ... പിന്നെ എട്ടു ദിവസം മുളപൂജ.കൊടിയേറ്റിന് ശേഷം അമ്പലത്തിനകത്ത് വടക്കുകിഴക്കേ മൂലയ്ക്ക് ഒരു "മുളയറ "ഒരുക്കുന്നു. പന്ത്രണ്ട് ഇനം വിത്തുകളാണ് വിഷ്ണു സങ്കൽപ്പമുള്ള ക്ഷേത്രങ്ങളിൽ. മുളയറയിൽ നാലുവശവും വാഴപ്പിണ്ടി വച്ച് അതിരു കെട്ടി അതിനകത്ത് പന്ത്രണ്ട് പാലികകളിൽ മണ്ണും ചാണകവും നിറച്ചുവയ്ക്കുന്നു. ചെമ്പു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാലികകളാണ് ഉപയോഗിക്കുക. രണ്ടു മൺകലങ്ങൾ അടുത്ത് വച്ചിരിയ്ക്കുo. ഒന്നിൽ വെള്ളവും, ഒന്നിൽ അമൃതിൻ്റെ പ്രതീകമായി പാലും മഞ്ഞളും ഉപയോഗിച്ച് കഴുകിയ വിത്തുകളും നിറക്കുന്നു. മന്ത്രോച്ചാരണത്തോടെ ഈ വിത്തുകൾ പാലികകളിൽ വിതക്കുന്നു. പിന്നീട് വിഷ്ണുവിനും ചന്ദ്രനുമാണ് പൂജ.സൂര്യപ്രകാശം അധികം കിടക്കാത്തിടത്താണ് മുളയറ ഒരുക്കുന്നത്. വെള്ളം കൊണ്ട് നനച്ച് ആദ്യ രണ്ടു ദിവസം വാഴയില കൊണ്ട് മൂടി അമർത്തി വയ്ക്കുന്നു. മുകളിൽ ഒരു കോടി മുണ്ട് വിരിക്കുന്നു. എട്ടു ദിവസവും പൂജയുണ്ട്. വിഷ്ണുവിന് ഞവര, ഉഴുന്ന്, എള്ള്, എവം തുടങ്ങി പന്ത്രണ്ട് ധാന്യങ്ങളാണ് വിതയ്ക്കുക. പ്രകൃതി പൂജയുടെ പ്രതീകമായ ഈ മുളപൂജ ഉത്സവത്തിൻ്റെ ഒരു പ്രധാന ചടങ്ങാണ്.ദേവ ചൈതന്യം മുളയിലേയ്ക്കാവാഹിച്ചാണ് പൂജ. ഉത്സവത്തിന് സമാപനമാകുമ്പഴേയ്ക്കും മുളനാമ്പുകൾ വലുതായിട്ടുണ്ടാവും. അത് അവസാനം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു.അങ്ങിനെ നമ്മുടെ പ്രകൃതിയേ എങ്ങിനെ ദേവ സങ്കൽപ്പവുമായി ബന്ധപ്പെടുത്താം എന്നും കൃഷിക്ക് ഉത്തേജനമായി ഇങ്ങിനെയുള്ള ചടങ്ങുകൾ മാറുന്നു എന്നതും നമ്മേ പഠിപ്പിച്ചുതരുന്നു..

Monday, December 13, 2021

തുളസീവനം [കാനന ക്ഷേത്രം - 20 ]     വളരെ അധികം ഔഷധ ഗുണമുള്ള ഒരു പുണ്യ സസ്യമാണ് തുളസി. ആകെ ഏഴു തരംതുളസിയാണുള്ളത്.ഏററവും പ്രധാനം രാ മ തുളസിയും കൃഷ്ണ തുളസിയും. കാനനക്ഷേത്രത്തിൽ മുല്ലക്കൽ ക്ഷേത്ര മതിൽക്കെട്ടിന് ചേർന്നൊരുക്കിയിരികുന്നിടത്താണ് "തുളസിവനം" വിഭാവനം ചെയ്തിരിക്കുന്നത്.രാമതുളസിയും കൃഷ്ണ തുളസിയും, കർപ്പൂരതുളസിയും ഇടകലർത്തിയാണ് കൃഷി ചെയ്തിരിക്കുന്നത്      ആൻ്റി ബാക്റ്റീരിയൽ, ആൻ്റി ഓക്സിഡൻ്റ്, ആൻഡി ഫംഗൽ, ആൻ്റി സെപ്റ്റിക് ഇങ്ങിനെ ഒരു പാട് ഗുണങ്ങളുള്ള തുളസി ഹിന്ദുവിശ്വാസമനുസരിച്ച് ഒരു പുണ്യ സസ്യമാണ്. തുലനമില്ലാത്തത് എന്നാണിതിൻ്റെ അർത്ഥം. സംസ്കൃതത്തിൽ ഇതിന് "ഭൂത്ഘനി " എന്നും പറയും. കരിനീലത്തണ്ടും ഇരുണ്ട പച്ചയിലയുമുള്ള കൃഷ്ണ തുളസി.പച്ചത്തണ്ടും പച്ചിലകളും ഉള്ള രാ മ തുളസി."ബാസിൽ കാംഫൽ " എന്ന തുളസി യിൽ നിന്നുൽപ്പാദിപ്പിക്കുന്ന സുഗന്ധതൈലം ഒരു ദിവ്യാവു ഷധം കൂടി ആണ്.     പത്മ പുരാണത്തിൽ തുളസിയേപ്പറ്റി ഒരു കഥയുണ്ട്. സരസ്വതീ ശാപത്താൽ ലക്ഷ്മിദേവി തുളസി ആയി ഭൂമിയിൽ അവതരിച്ചു.വൈഷ്ണവാംശമായ ശംഖചൂഡൻ എന്ന അസുരനെ വിവാഹം കഴിച്ചു.അസുര ശല്യം സഹിക്കാതായപ്പോൾ ദേവഗണങ്ങൾ അവനെ ഉൻമൂലനം ചെയ്യാൻ മഹാവിഷ്ണുവിനെ ചുമതലപ്പെടുത്തി. സ്വന്തം ഭാര്യ പതിവ്രത ആയിരിക്കുന്നിടത്തോളം കാലം ശംഖും ചൂഢനെ വധിക്കുക സാദ്ധ്യമല്ല. അങ്ങിനെ ഒരു വരം അവൻസായത്തമാക്കിയിട്ടുണ്ട്. മഹാവിഷ്ണു ശംഖചൂഡ ൻ്റെ രൂപത്തിൽ തുളസിയെ പ്രാപിക്കുന്നു. അങ്ങിനെ പിന്നീട് ശാഖചൂഡൻ വധിക്കപ്പെടുന്നു. പൂർവ്വജന്മം മനസിലാക്കിയ ലക്ഷ്മിദേവി വൈകുണ്ഠത്തിലേക്കു് മടങ്ങുന്നു.ലക്ഷ്മിദേവിയുടെ പൂർവ ശരീരം ഗന്ധ കി നദിയായി രൂപം പ്രാപിക്കുന്നു.ലക്ഷ്മിദേവിയുടെ തലമുടി തുളസിച്ചെടിയായി വളരുന്നു.എന്നു കഥ.        ഔഷധ പ്രധാനമായ തുളസി വിപുലമായി കൃഷി ചെയ്താൽ അതൊരു നല്ല ആദായ മാർഗ്ഗവും ആണ്.

Friday, December 3, 2021

കർണ്ണശപഥത്തിൽ കുന്തി ആയി ശ്രീ .ബാബു നമ്പൂതിരി.... ആസന്നമായ മഹാഭാരത യുദ്ധം. ദുര്യോധന ൻ്റെ വാമഭാഗം ഭാനുമതിയേ സമാധാനിപ്പിച്ച് കർണ്ണൻ ഗംഗാതീരത്തെത്തുന്നു. പതിവ് പ്രാർത്ഥനക്ക്. കർണ്ണൻ്റെ മനസും കലുഷമാണ്.അകാരണമായ ഒരു വിഷാദം."എന്തി ഹ മൻ മാനസേ ...'' വിഷാദ മഗ്ദനായിരിക്കുന്ന കർണ്ണൻ്റെ അടുത്തേക്ക് ദൂരെ നിന്ന് ഒരു സ്ത്രീരൂപം അടുത്ത വരുന്നത് കർണ്ണൻ ശ്രദ്ധിക്കുന്നു... അടുത്തു വന്നപ്പോൾ കർണ്ണന് അത്ഭുതമായി. കുന്തീദേവി. പാണ്ഡവരുടെ അമ്മ. മഹാഭാരതത്തിലെ ഏറ്റവും നാടകീയമായ, ആത്മ സംഘർഷം നിറഞ്ഞ നിമിഷമായി ആസമാഗമം. കൗരവരെ ഉപേക്ഷിച്ച് കർണ്ണൻ യുദ്ധത്തിൽ പാണ്ഡവരുടെ പക്ഷം ചേരണം അതാണ് കുന്തി ദാനമായിആവശ്യപ്പെട്ടത്. തൻ്റെ എല്ലാമെല്ലാമായ ദുര്യോധനനെ ഉപേക്ഷിച്ച് വരില്ലന്നു കർണ്ണൻ തീർത്തു പറഞ്ഞു. അവസാനം കുന്തി ആ സത്യം വെളിപ്പെടുത്തുന്നു. ഇതു വരെ ആരോടും പറയാത്ത ആ രഹസ്യം."ഓതുന്നേൻ ഒരു സത്യംതാതൻ നിനക്കടോ ആദിത്യ ദേവനല്ലോമാതാവ് ഞാനുമത്രേ." കർണ്ണൻഞട്ടിത്തെറിക്കുന്നു. യുദ്ധാനന്തരം അമ്മക്ക് അഞ്ചു പുത്രന്മാർ ജീവനൊടുണ്ടാകും എന്നുറപ്പുകൊടുക്കുന്നു. അർജ്ജുനനെ അല്ലാതെ മററു പാണ്ഡവരെ കൊല്ലില്ലന്നും. കുറിച്ചിത്താനം പൂതൃക്കോവിലിൽ ഏകാദശി വിളക്കിനൊടനുബന്ധിച്ച് കഥകളി.കർണ്ണശപഥം. സർവ്വകലാവല്ലഭനായ ശ്രീ.ബാബു നമ്പൂതിരിയാണ് കുന്തിയുടെ വേഷം ചെയ്യുന്നത് .ഈ ഇടെ കഥകളിയിൽ സജീവമായ അദ്ദേഹത്തിൻ്റെ സ്ത്രീവേഷം ആദ്യമാണ്. ഈ പ്രായത്തിലും അരങ്ങിനോടുള്ള അദ്ദേഹത്തിൻ്റെ അടങ്ങാത്ത അഭിവാഞ്ച അൽഭുതപ്പെടുത്തുന്നു. സിനിമയിലെ അവസരങ്ങൾ പലതും വേണ്ടന്നു വച്ചാണ് അദ്ദേഹം ഇപ്പോൾ കഥകളിയിൽ ശ്രദ്ധിക്കുന്നത്.ആ സമ്പൂർണ്ണ കലാകാരൻ്റെ അർപ്പണ മനോഭാവത്തിന് സാഷ്ട്ടാംഗ നമസ്ക്കാരം.കലാമണ്ഡലം ഭാഗ്യ നാഥുമായുള്ള ആ രംഗത്തിനായി കഥകളി പ്രേമികൾ കാത്തിരിയ്ക്കുന്നു.പി.ഡി.നമ്പൂതിരിയും, കാഞ്ഞിരക്കാട് നാരായണനും, കുറൂരും, മാർഗ്ഗി നാരായണനും ഒക്കെ ഒത്തുചേരുമ്പോൾ ഒരു നല്ല കഥകളി അനുഭവമായി അത് മാറും.

Tuesday, November 23, 2021

ചുളുക്കുറ്റിയും സാക്ഷയും [നാലുകെട്ട് -351] പഴയ നാലുകെട്ടിൻ്റെ വസ്തു പരിശോധിക്കാൻ രസമാണ്.എൻ്റെ വാസസ്ഥലം ഒരു നാലുകെട്ടാണ്. പതിനെട്ട് കതകുകൾ ആയിരുന്നു പുറത്തേയ്ക്ക്.വിജാഗിരിക്കു പകരം " ചുളുക്കുറ്റി "യാണ് കതകുകൾക്ക് .നല്ല കനമുള്ള തടി അർദ്ധവൃത്താകൃതിയിൽ മുറിച്ച് പണിത് ആപ്പ് വച്ച് കട്ടിളയിൽ ഉറപ്പിക്കുന്നു. നല്ല ഘനമുള്ള പല കകളാണ് കതകിന് .മുകൾ ഭാഗത്ത് ഈ ചുളുക്കറിയിൽ കയറി തിരിയാൻ പാകത്തിന് കതക് തുളച്ച് അതിൽ കോർത്ത് ഉറപ്പിക്കുന്നു. രണ്ടു വശവും ഉറപ്പിക്കുന്നു. രണ്ടു പാളിക്കതകിൽ ഒന്നിൻ്റെ ഒരു വശം പൊഴിച്ചെടുക്കും. മറ്റേ ക്കതകിൻ്റെ വശം ഈ പൊഴിയിൽ കൃത്യം കയറാൻ  പാകത്തിന് പ്രൊജക്റ്റ് ചെയ്തു നിൽക്കും. കതക് എയർടൈററായി അടയ്ക്കാൻ ഇത് സഹായിക്കും. കതകിൻ്റെ ചുവട് കട്ടിളയിൽ രണ്ടു അററത്തുംപടിയിൽ തുളച്ച് കതകിൻ്റെ പുഛം അതിൽ കയറി ഉറപ്പിക്കുന്നു. നല്ല വണ്ണം തുറക്കാനും അടയ്ക്കാനും എളുപ്പമാക്കുന്നു.    കതകിൻ്റെ പുറവശം മണി ചിത്രത്താഴും അക വശം സാക്ഷയുമാണ്. ചുവട്ടിലും മുകളിലുമായി രണ്ട് സാക്ഷകൾ വിപരീത ദിശയിൽ ആണ് പണിയുന്നത്. സാക്ഷ രണ്ടും ഇട്ടാൽ നല്ല ഉപ്പുള്ള കതകായി അത് മാറുന്നു.അതു തറക്കുമ്പോൾ ഉള്ള "കറകറ " ശബ്ദം നാലുകെട്ടിൻ്റെ ഉണർത്തുപാട്ടായി അനുഭവപ്പെടും.        മേൽപ്പറഞ്ഞ പതിനെട്ട്കതകിൻ്റെയും കിട്ടിളകൾ മുകളിൽ ഉത്തരത്തിൽ കോർത്ത് ഉറപ്പിച്ചിരിയ്ക്കും. വേറൊരു തരത്തിൽപ്പറഞ്ഞാൽഭിത്തി മുഴുവൻ പൊളിച്ചുമാറ്റിയാലും നാലുകെട്ട് അതേപടി നിൽക്കും.ചെറിയ മാറ്റങ്ങൾ വരുത്തി നാലുകെട്ട് ഇന്നും അതേപടി സംരക്ഷിച്ചിരിക്കുന്നു.

Saturday, November 20, 2021

റഡ് റിബൺ വീക്ക് [അച്ചുവിൻ്റെ ഡയറി-452]       മുത്തശ്ശാo ഒക്ടോബർ 23 മുതൽ 31 വരെ സ്ക്കൂളിൽ റഡ് റിബൺവീക്കാണ്. ആൽക്കഹോളിനും ടുബാക്കൊയ്ക്കും, മററു മയക്കുമരുന്നുകൾക്കും, വയലൻസിനും എതിരെ ഒരു ബോധവൽക്കരണം.       പാച്ചു ആകെ ത്രില്ലിലാണ്. അവൻ ആദ്യമായാണ് ഇതിൽ പങ്കെടുക്കുന്നത്. അതിൻ്റെ ആവേശം മുഴുവൻ ഉണ്ട് ആ മുഖത്ത്.ഒരു ദിവസം പൈജാമാ ഡേ, ഇഷ്ടമുള്ള ഡ്രസ് ധരിക്കാം.പിന്നെ ഡൈഡേ. മുഖത്ത് ചായം പൂശി സ്കൂളിൽ പോകാം.ഒരു ദിവസം ചില പുസ്തകത്തിലെ കഥാപാത്രത്തിൻ്റെ വേഷത്തിൽ. ആകെ രസമാണ്. കുട്ടികൾക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ ഏതു വിഢിവേഷം കെട്ടാനും ഉള്ള അവസരം ഇഷ്ടമാണ്. എന്തിനാണ് ഇങ്ങിനെ ഒരവസരം എന്ന് ഇടയ്ക്കവൻ ചിന്തിക്കും അതവൻ്റെ മനസിൽ കയറും. അതുബാക്കിയുള്ളവരോട് പങ്കുവയ്ക്കും. അതുമതി. വിക്കി ഹെയർ ആൻഡ് സില്ലി സോക്സ്.അവിടെയാണ് കുഴപ്പം പറ്റിയത്.രണ്ടു കളറുള്ള ഷൂസ് ഇട്ട്. സോക്സിട്ട്. അയഞ്ഞ പാൻസിട്ട് വിചിത്രമായ ഹയർസ്റ്റൈയിലോടെ.    അവൻ ഉണ്ണികൃഷ്ണൻ്റെ കൂട്ട് തലമുടി മുകളിൽ കെട്ടിവച്ച്. മയിൽപ്പീലിയും ചൂടി. അടിപൊളി ആയിട്ടുണ്ട്. അവിടെയാണ് കുഴപ്പം ആരംഭിച്ചത്. അവൻ തല മൂടി തൊപ്പി വയ്ക്കാൻ സമ്മതിക്കണില്ല അവൻ്റെ ഹെയർസ്റ്റൈയിൽ പോകുമത്രെ. പുറത്ത് ഭയങ്കര തണുപ്പാണ്. ബസിനടുത്തേക്ക് കുറേ നടക്കണം. തല കവർ ചെയ്യാതെ പോയാൽ അപകടമാണ്. എന്നാൽ അവൻ പറയുന്നതും ശരിയാണ്. തൊപ്പിയും വച്ച് ഓവർക്കോട്ടും ഇട്ടാൽ പിന്നെ എന്തിനാ ഈ വേഷം. അവൻ്റെ വാദം ന്യായമാണ്. എന്താ ചെയ്യാ. അവസാനം അമ്മ കാറിൽ സ്ക്കൂളിൽ ക്കൊണ്ടു വിട്ടു. ഞാനും കൂടെപ്പോയി

Saturday, October 30, 2021

തേൻകൂട് [ കാനന ക്ഷേത്രം - 18]സസ്യങ്ങളുടെ പര പരാഗണത്തിന് തേനീച്ചകളുടെ സേവനം ചിത്രശലഭങ്ങളേക്കാൾ പ്രധാനമാണ്. ഇവിടെ സസ്യങ്ങളും പൂക്കളും നിറഞ്ഞു കഴിഞ്ഞാൽ അടുത്ത പരിപാടി " തേൻ കൂട്; തേനീച്ച വളർത്തൽ. അതിനുള്ള പദ്ധതി തയാറാക്കിക്കഴിഞ്ഞു. " തേൻ കൂട്" എന്ന ഒരനുബന്ധ പ്രോജക്റ്റിനുള്ള തയാറെടുപ്പുകൾ തുടങ്ങി. ആദ്യം ചെറിയ തോതിൽ.ഒരു പതിനഞ്ച് കൂട്. പത്ത് വൻ തേനിനും,അഞ്ച് ചെറുതേനിനും. ഏർപ്പാടാക്കിക്കഴിഞ്ഞു. എൻ്റെ ഒരു സുഹൃത്ത് അതിനു വേണ്ട എല്ലാ സഹായവും വാഗ്നാനം ചെയ്തിട്ടുണ്ട്.ചെറുതേനീച്ചയെ വളർത്താൽ എളുപ്പമാണ്. അതിന് മുള്ളുകളില്ല. അതു കൊണ്ട് കടിയ്ക്കുകയേ ഒള്ളു. വൻ തേനീച്ച അങ്ങിനെ അല്ല. അതിനെ പരിപാലിക്കാൻ നല്ല അധ്വാനം വേണ്ടിവരും. അത് കുത്തിയാൽ അതിൻ്റെ മുള്ള് ശരീരത്തിൽ ആഴ്ന്നിറങ്ങി പഴുക്കാൻ സാദ്ധ്യതയുണ്ട്." എംഗേജ്ഡ് ലൈക്ക് എ ബീ." എന്നു കേട്ടട്ടില്ലേ.? കണ്ടു പടിക്കണ്ടതാണ്. ഒരു നിമിഷം വിശ്രമിക്കില്ല. പൂന്തേനും പൂമ്പൊടിയും തേടി പറന്നു നടക്കുന്നതിനിടെ അങ്ങിനെയുള്ള സ്ഥലം കണ്ടു പിടിച്ചാൽ അങ്ങോട്ട് കൂട്ടുകാരെ ആകർഷിക്കുന്ന രീതി കൗതുകകരമാണ്. നൃത്തരൂപത്തിലാണ് അവർ ബാക്കിയുള്ളവരെ ആകർഷിച്ച് അവിടെ എത്തിക്കുന്നത്. വാഗിൾഡാൻസ്, റൗണ്ട് ഡാൻസ്. ഈ ഡാൻസിനൊപ്പം കൂട്ടുകാരും നൃത്തം ചെയ്ത് മുന്നേറും.അങ്ങിനെ ലക്ഷ്യസ്ഥാനത്തെത്തി തേനും പൂമ്പൊടിയും ശേഖരിക്കും. അവരുടെ രോമാവൃതമായ ശരീരത്തിൽപ്പറ്റിപ്പിടിക്കുന്ന പൂമ്പൊടി പ രപരാഗത്തിനും സഹായിക്കുന്നു.ഇവരുടെ ജീവിത രീതി കണ്ടു പഠിക്കണ്ടതാണ്. ഒരു കൂട്ടിൽ ഒരു റാണിയേ കാണൂ. അതിന് ബാക്കിയുള്ളവർ പ്രത്യേക അറ ഉണ്ടാക്കുന്നു. മിക്കവാറും മുകൾ ഭാഗത്ത്.തൊഴിൽ തേനീച്ചകൾക്ക് വീതിച്ചു നൽകുന്നത് റാണിയാണ്. കൂടുണ്ടാകുന്നതും തേൻ ശേഖരിയ്ക്കുന്നതും എല്ലാം പെൺ തേനീച്ചകളാണ്. മടിയന്മാരായ ഈച്ചകൾ പ്രജനന സഹായി ആയി കൂട്ടിൽത്തന്നെ കൂടുന്നു.. എണ്ണം കൂടുമ്പോൾ ഭാഗം വച്ചു പിരിയുന്നു. വേറേ കൂടുകൂട്ടി മാറുന്നു. അവരുടെ സ്ഥിരോത്സാഹം നമുക്കൊക്കെ മാതൃകയാകണ്ടതാണ്.പൂമ്പൊടിയും തേനും പ്രോട്ടീൻ്റെയും വിററാമിൻ്റെയും കലവറയാണ്. തേൻ പ്രമേഹരോഗികൾക്ക് വരെ ഉപയോഗിക്കാം. വളരെ അധികം ഔഷധ ഗുണമുള്ള തേൻ ശരീരത്തിന് നല്ല പ്രതിരോധ ശക്തി തരുന്നു. ശാസ്ത്രീയമായ പരിപാലനം ദുഷ്ക്കരമാണ്. എന്നാലും ഒരു കൈ നോക്കാം എന്നു തന്നെ വച്ചു.അങ്ങിനെ കാനന ക്ഷേത്രത്തിന് മധുരം പകരാൻ തേൻ കൂടുകൾ ഒരുങ്ങുന്നു.

Friday, October 22, 2021

ഉടുംമ്പ് [കീശക്കഥകൾ -146] കറിയാച്ചനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് പാവം കറിയാച്ച ന് മനസിലായില്ല. കറിയാച്ചൻ്റെ ഭാര്യ മറിയയ്ക്കും മനസിലായില്ല. ഉടുംമ്പിനെ കൊന്ന് കറി വച്ച് കഴിച്ചു. അതാണ് കുറ്റം. വലിയ കുറ്റം. മനുഷ്യന് ജീവൻ നിലനിർത്താനുള്ള ആഹാരമായാണ് മറ്റു ജീവികളെ സൃഷ്ട്ടിച്ചിരിക്കുന്നത് എന്നാണ് കറിയാച്ചൻ പഠിച്ച തത്വശാസ്ത്രം. ഉടുമ്പ് സംരക്ഷിത ജീവിയാണ്. വംശനാശം വരാൻ സാദ്ധ്യതയുള്ള ജീവിയാണത്രേ? അതിനെ കൊല്ലാൻ പാടില്ലത്രേ. കറിയാച്ചൻ്റെ പറമ്പിലും തട്ടിൻ പുറത്തും അടുക്കളയിലും എല്ലാം സ്വ യിരവിഹാരം നടത്തുന്ന അവനേക്കൊണ്ട് പൊറുതിമുട്ടി. അവനോട് ആരോ ഈ നിയമം പറഞ്ഞു കൊടുത്തിട്ടുണ്ട്. അതാണവനിത്ര അഹങ്കാരം. ഒരു ദിവസം പട്ടിണി സഹിയ്ക്കാൻ വയ്യാതെ ഒരുത്തനെ കൊന്നു ശാപ്പിട്ടു. സത്യമാണ്. കോടതിയിൽ ഹാജരാക്കിയപ്പഴും കറിയാച്ച ന് കേസിൻ്റെ ഗൗരവം മനസിലായില്ല." ഉടുംമ്പിനെക്കൊല്ലരുതെന്നറിയില്ലേ?എന്നിട്ടും അതിനെക്കൊന്നു തിന്നു. അല്ലേ' തെറ്റല്ലേ ചെയ്തത്."ജഡ്ജി ചോദിച്ചു."തെറ്റല്ല. ഞങ്ങൾക്ക് വിശക്കുന്നുണ്ടായിരുന്നു. അവയുടെ ശല്യം സഹിയ്ക്കാനും വയ്യായിരുന്നു.അതു കൊണ്ട് ചെയ്തതാണ്.""വിശന്നിട്ടാണ് ചെയ്തതെങ്കിൽ ആറു മാസം ഭക്ഷണം കഴിച്ച് ഇവിടെ ജയിലിൽ സുഖമായിക്കഴിയാം""എന്നെ ജയിലിൽ അടയ്ക്കാൻ പോവുകയാണോ?ജയിലിൽ മൂന്നു നേരം ആഹാരവും കിട്ടുമോ? സമ്മതം"പക്ഷേ കറിയാച്ച നോട് ജഡ്ജിക്ക് ഒരു സ്നേഹം തോന്നി. എത്ര നിഷ്ക്കളങ്കമായിട്ടാണ് മറുപടി"ജയിലിൽ പോകുന്നതിന് മുമ്പ് എന്തെങ്കിലും ആഗ്രഹം ഉണ്ടങ്കിൽ പറഞ്ഞോ. സാധിച്ചു തരാം" കറിയാച്ചൻ ഒന്നാലോചിച്ചു." അങ്ങ് എനിക്കൊരുപകാരം ചെയ്യണം മറിയ വീട്ടിൽ ഒറ്റയ്ക്കാണ്. പാവം പട്ടിണി ആണ് അവളോട് ഞാൻ പറഞ്ഞതായി ഒരു കാര്യം അറിയിക്കുമോ?"" പറഞ്ഞോളൂ... ഞങ്ങളറിയിയ്ക്കാം ""നീ അടുത്ത ഉടുംമ്പിനേയും കറിവച്ചു കഴിച്ചോ' .അങ്ങിനെയാണങ്കിൽ മൂന്നു നേരവും ആഹാരവും കഴിച്ച് ഇവിടെ ക്കഴിയാനുള്ള സഹായം ഒരുക്കിത്തരാമെന്നാണ് ഏമാൻ പറഞ്ഞത് " ഇങ്ങിനെ അവളെ ഒന്നറിയിച്ചാൽ മതി

ഉടുംമ്പ് [കീശക്കഥകൾ -146] കറിയാച്ചനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് പാവം കറിയാച്ച ന് മനസിലായില്ല. കറിയാച്ചൻ്റെ ഭാര്യ മറിയയ്ക്കും മനസിലായില്ല. ഉടുംമ്പിനെ കൊന്ന് കറി വച്ച് കഴിച്ചു. അതാണ് കുറ്റം. വലിയ കുറ്റം. മനുഷ്യന് ജീവൻ നിലനിർത്താനുള്ള ആഹാരമായാണ് മറ്റു ജീവികളെ സൃഷ്ട്ടിച്ചിരിക്കുന്നത് എന്നാണ് കറിയാച്ചൻ പഠിച്ച തത്വശാസ്ത്രം. ഉടുമ്പ് സംരക്ഷിത ജീവിയാണ്. വംശനാശം വരാൻ സാദ്ധ്യതയുള്ള ജീവിയാണത്രേ? അതിനെ കൊല്ലാൻ പാടില്ലത്രേ. കറിയാച്ചൻ്റെ പറമ്പിലും തട്ടിൻ പുറത്തും അടുക്കളയിലും എല്ലാം സ്വ യിരവിഹാരം നടത്തുന്ന അവനേക്കൊണ്ട് പൊറുതിമുട്ടി. അവനോട് ആരോ ഈ നിയമം പറഞ്ഞു കൊടുത്തിട്ടുണ്ട്. അതാണവനിത്ര അഹങ്കാരം. ഒരു ദിവസം പട്ടിണി സഹിയ്ക്കാൻ വയ്യാതെ ഒരുത്തനെ കൊന്നു ശാപ്പിട്ടു. സത്യമാണ്. കോടതിയിൽ ഹാജരാക്കിയപ്പഴും കറിയാച്ച ന് കേസിൻ്റെ ഗൗരവം മനസിലായില്ല." ഉടുംമ്പിനെക്കൊല്ലരുതെന്നറിയില്ലേ?എന്നിട്ടും അതിനെക്കൊന്നു തിന്നു. അല്ലേ' തെറ്റല്ലേ ചെയ്തത്."ജഡ്ജി ചോദിച്ചു."തെറ്റല്ല. ഞങ്ങൾക്ക് വിശക്കുന്നുണ്ടായിരുന്നു. അവയുടെ ശല്യം സഹിയ്ക്കാനും വയ്യായിരുന്നു.അതു കൊണ്ട് ചെയ്തതാണ്.""വിശന്നിട്ടാണ് ചെയ്തതെങ്കിൽ ആറു മാസം ഭക്ഷണം കഴിച്ച് ഇവിടെ ജയിലിൽ സുഖമായിക്കഴിയാം""എന്നെ ജയിലിൽ അടയ്ക്കാൻ പോവുകയാണോ?ജയിലിൽ മൂന്നു നേരം ആഹാരവും കിട്ടുമോ? സമ്മതം"പക്ഷേ കറിയാച്ച നോട് ജഡ്ജിക്ക് ഒരു സ്നേഹം തോന്നി. എത്ര നിഷ്ക്കളങ്കമായിട്ടാണ് മറുപടി"ജയിലിൽ പോകുന്നതിന് മുമ്പ് എന്തെങ്കിലും ആഗ്രഹം ഉണ്ടങ്കിൽ പറഞ്ഞോ. സാധിച്ചു തരാം" കറിയാച്ചൻ ഒന്നാലോചിച്ചു." അങ്ങ് എനിക്കൊരുപകാരം ചെയ്യണം മറിയ വീട്ടിൽ ഒറ്റയ്ക്കാണ്. പാവം പട്ടിണി ആണ് അവളോട് ഞാൻ പറഞ്ഞതായി ഒരു കാര്യം അറിയിക്കുമോ?"" പറഞ്ഞോളൂ... ഞങ്ങളറിയിയ്ക്കാം ""നീ അടുത്ത ഉടുംമ്പിനേയും കറിവച്ചു കഴിച്ചോ' .അങ്ങിനെയാണങ്കിൽ മൂന്നു നേരവും ആഹാരവും കഴിച്ച് ഇവിടെ ക്കഴിയാനുള്ള സഹായം ഒരുക്കിത്തരാമെന്നാണ് ഏമാൻ പറഞ്ഞത് " ഇങ്ങിനെ അവളെ ഒന്നറിയിച്ചാൽ മതി

Wednesday, October 13, 2021

കോഫി ടൈം വിത്ത് പേരൻ്റ്സ് [അച്ചുവിൻ്റെ ഡയറി-451]മുത്തശ്ശാ അച്ചൂ ൻ്റെ സ്ക്കൂളിൽ ഒരു പരിപാടിയുണ്ട്. മാസത്തിലൊരു ദിവസം ടീച്ചേഴ്സ് പേരൻ്റ് സുമായി ഒരു കോഫി ടൈംടോക്ക്. ഓൺലൈൻ ആണ്. പേരൻ്റ്സ് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.കുട്ടികളെ എങ്ങിനെ സെൽഫ് മെയ്ഡ് ആക്കാം, എല്ലാത്തിനും ഗെയ്സൻസ് കൊടുക്കും. അത് കോമൺ ആണ്.ഏതെങ്കിലും ഒരു കുട്ടിയെ പ്പറ്റി അറിയണമെങ്കിൽ അതിനും ടീച്ചർ സമയം കൊടുക്കും. അച്ചൂന് ചെറിയ ഒരു ടൻഷൻ ഉണ്ട്. ടീച്ചർ എന്തൊക്കെയാണോ അച്ചൂനെപ്പററിപ്പറയുക.അതു പോലെ മറിച്ചും. പേരൻ്റ്സ് എന്നു പറഞ്ഞാൽ ടീച്ചർ അമ്മമാരെ ആണ് കൂടുതൽ പ്രിഫർ ചെയ്യുക. അച്ചുവിൻ്റെയും അമ്മയാണ് കോഫി ടൈമിൽ വന്നത്. ഭാഗ്യം അച്ചൂ നെപ്പറ്റി നല്ലതുമാത്രമേ ടീച്ചർ പറഞ്ഞുള്ളു.അമ്മ അച്ചൂ നെ ചീത്ത പറയുമെങ്കിലും വേറൊരാളോട് നല്ലതേ പറയൂ.തെററുകണ്ടാൽ വഴക്ക് പറയുന്നത് അച്ചു നന്നാകാനാണ്. തെറ്റുകൾ തിരുത്താനാണ്.അതച്ചൂനറിയാം. എന്നാലും മുത്തശ്ശാ ചിലപ്പം അച്ചൂന് സങ്കടം വരും. പക്ഷേ അച്ചൂനെ ചീത്ത പറഞ്ഞു കഴിയുമ്പോൾ അമ്മയ്ക്കും സങ്കടാകും അതും അച്ചൂനറിയാം. പക്ഷേ ചിലപ്പം അമ്മ അച്ചൂൻ്റെ ബസ്റ്റ് ഫ്രണ്ടിൻ്റെ കൂട്ടാണ്. എല്ലാ അമ്മമാരും ഇങ്ങിനെ ആയിരിയ്ക്കും. അല്ലേ മുത്തശ്ശാ?

Tuesday, October 5, 2021

കുട നന്നാക്കാനുണ്ടോ.... കുട.. [ കീശക്കഥകൾ - 145 ] ആ ഈണത്തിലുള്ള ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. താടിയും മുടിയും നീട്ടി വളർത്തിയ ഒരവധൂതൻ. വരൂ. ഞാൻ കേടുവന്ന കുട അയാളെ ഏൾപ്പിച്ചു. അയാൾ ആ മുറ്റത്ത് പടിഞ്ഞിരുന്നു. ഭാണ്ഡം തുറന്ന് പണി തുടങ്ങി."ഈ ചെറിയ കുട നന്നാക്കിത്തന്നാൽ നിങ്ങൾ രക്ഷപെടുമോ? ഈ നാട് രക്ഷപെടുമോ?" അയാൾ പൊട്ടിച്ചിരിച്ചു. ഞാൻ അന്തം വിട്ടു. ആരാണിങ്ങേര്.എന്താണിങ്ങേര് പറയുന്നത്." ഇതു ഞാൻ നന്നാക്കിത്തരാം എന്നാൽ ജഗന്നിയന്താവ് ഒരു വലിയ കുട നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അതിനു കേടുവന്നു തുടങ്ങി. അതു നന്നാക്കാൻ നിങ്ങളും കൂടെക്കൂടണം." പിന്നേയും ദുരൂഹത .എന്താണിങ്ങേര് പറയുന്നത്. അയാൾ എന്നെ ശ്രദ്ധിക്കാതെ കുടയുടെ പണി തുടങ്ങി. എന്തോ.. ആ കണ്ണുകളിലെ തീഷ്ണത .ആ വാക്കുകളിലെ മൂർച്ച.ആകെ ഒരു പൊരുത്തക്കേട്. "ആരാ അങ്ങ് " എവിടെയോ പരിചയമുള്ള ശബ്ദം."ഞാനാരെന്നതല്ല പ്രശ്നം. ഞാനെന്തു ചെയ്യുന്നു എന്നതാണ് പ്രശ്നം. മനുഷ്യരുടെ അത്യാർത്തി കൊണ്ടും, അതിക്രമം കൊണ്ടും നശിച്ചു കൊണ്ടിരിക്കുന്ന ആ വലിയ കുടനന്നാക്കുന്നതിൻ്റെ അനിവാര്യത പറഞ്ഞു മനസിലാക്കാൻ ഈ പണിയ്ക്കിറങ്ങിയതാണ്." അയാൾ പൊട്ടിച്ചിരിച്ചു.പെട്ടന്ന് ആ മുഖത്ത് ഗൗരവം പടർന്നു."നിങ്ങളുടെ ഒക്കെ അത്യാർത്തി കൊണ്ട്, മനുഷ്യനിർമ്മിതമായ രാസവസ്തുക്കൾ ഭൂമിയിൽ നിറഞ്ഞു. നിങ്ങൾ വനം മുഴുവൻ വെട്ടിനശിപ്പിച്ചു. സൂര്യഭഗവാൻ്റെ ശാപകരണങ്ങൾ ഭൂമിയിൽ പതിച്ചു തുടങ്ങി. അതിനെ തടഞ്ഞു നിർത്തുന്ന കുടക്ക് കേടുവന്നിരിക്കുന്നു. നാടു മുഴുവൻ ചർമ്മാർ ബുദം കൂടി വന്നു. സസ്യജാലങ്ങളുടെ പ്ലവങ്ങൾ നശിച്ച് ഇലകൾ ചെറുതായിരിക്കുന്നു. ആഗോള താപനം കൂടുന്നു. പകർച്ചവ്യാധികൾ പെരുകുന്നു. എന്നിട്ടും പഠിച്ചില്ല.""അത്ഭുതം! അങ്ങ് വെറും ഒരു കുട നന്നാക്കകാരനല്ല ആരാണങ്ങ് "ഞാനദ്ദേഹത്തെ സൂക്ഷിച്ചു നോക്കി.അതെ.. എൻ്റെ സംശയം ശരിയാണ്. സൂര്യൻ മാഷ് ! അതെ ഞങ്ങളുടെ പ്രിയപ്പെട്ട സൂര്യൻ മാഷ്. " ഞാൻ ഞട്ടി എഴുനേറ്റു. പരിസ്ഥിതി പഠനത്തേപ്പറ്റി നമുക്ക് പഠിപ്പിച്ചു തന്ന എൻ്റെ മാഷ്.ഒരു ഭ്രാന്തൻ്റെ കൂട്ട് അന്ന് സ്കൂളിൻ്റെ പടിയിറങ്ങിയ മാഷേ പിന്നെ ആരും കണ്ടിട്ടില്ല. ഇത് മാഷ് തന്നെ. ക്ഷമിക്കൂ... വരൂ അകത്തിരിക്കാം " മാഷ് പൊട്ടിച്ചിരിച്ചു. തൻ്റെ സൂര്യൻ മാഷ് തന്നെ. സൂര്യൻ്റെ ദുഷ്ട കിരണങ്ങളിൽ നിന്ന് രക്ഷപെടാനുള്ള മാർഗ്ഗം ഉപദേശിച്ചതിത് ഭ്രാന്തനെന്ന് പട്ടം നൽകി പടി അടച്ചു പിണ്ഡം വയ്ക്കപ്പെട്ട പഴയ മാഷ് തന്നെ. മാഷ് വീണ്ടും പൊട്ടിച്ചിരിച്ചു."കുട നന്നാക്കാരുണ്ടോ" മാഷ് നീട്ടി വിളിച്ച് നടന്നകന്നു. അനിയൻ തലയാറ്റും പിള്ളി

Friday, September 17, 2021

യഥോകൃഷ്ണ തഥോജയ "മഹാഭാരതത്തിലെ ഇതിഹാസപുരുഷൻ - സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ! ഭാരതത്തിലൊ ലോകത്തു തന്നെയോ ഇത്ര വൈരുദ്ധ്യരൂപമുള്ള ഒരു ആരാധനാ സങ്കൽപ്പം വേറേ ഇല്ല എന്നു തന്നെ പറയാം. കളിക്കഞ്ഞു മുതൽ സർവ്വ ചരാചരങ്ങളുടേയും പരമാത്മാവ് വരെ വ്യാപിച്ചുകിടക്കുന്നു ആ പൂർണ്ണാവതാര സങ്കൽപ്പം. കർമ്മഫലം ആഗ്രഹിക്കാതെക്കാതെ കർമ്മം ചെയ്യൂ കർമ്മഫലം താനേ വന്നു ചേരും. അങ്ങിനെ കർമ്മയോഗവും സംഖ്യായോഗവും മററും കോർത്തിണക്കി യ ഗീതോപദേശം വച്ച് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ പഠിക്കുന്നത്‌ രസാവഹമാണ്. കളിക്കുഞ്ഞായും, കുസൃതിക്കുടുക്കയായും, ഗോപികാ ചോരനായും, കരുത്തനായ പോരാളി ആയും, നയ കോവിദനായും അന്തിമമായി രൂപം പ്രാപിച്ചിട്ടില്ലാത്ത ഒരപൂർവ്വ ദേവ സങ്കൽപ്പം.! മഹാഭാരതത്തിനു മുമ്പ് ജനിച്ച് മഹാഭാരതത്തിൽ പൂർണ്ണരൂപം പ്രാപിച്ച ആ അവതാര സങ്കൽപ്പം അനുപമമാണ്. അവസാനം ശാപഗ്രസ്ഥനായി തൻ്റെ കുലം മുഴുവൻ നശിച്ച് ഒരു വേടനാൽ കൊല്ലപ്പെടുന്ന ഒരു സാധാരണ മനുഷ്യനായി ആദിവ്യ തേജസ് ഭൂമിയിൽ നിന്ന പ്രത്യക്ഷമാകുന്നു. " യഥോ ധർമ്മ യഥോ ജയ. എന്നത് " യഥോ കൃഷ്ണ യഥോ ജയ. എന്നാക്കി മാറ്റുന്നുണ്ട് വ്യാസൻ.മഹാഭാരതത്തിനകത്തും പുറത്തും പറഞ്ഞു പകർന്നു നൽകിയ ഈ "കൃഷ്ണൻ്റെ ചിരി " എന്ന കൃതി ഞാൻ സവിനയം സഹൃദയർക്കായിസമർപ്പിക്കുന്നു. അനിയൻ തലയാറ്റുംപിള്ളി

Thursday, September 16, 2021

.പശുപതിയുടെ പശുക്കൾ. [ കീശക്കഥകൾ-142 ]പശുപതി നമ്പൂതിരിപ്പാടിന് നൂറ് വയസ്.ആ വലിയ തറവാട്ടിൽ അതിലും വലിയ ഒരു ഗോശാലയും പശുക്കളും. ആനയെ മേടിച്ച് മുറ്റത്തു നിർത്താൻ ആസ്തിയുണ്ടായിട്ടും അതു വേണ്ട പശുക്കൾ മതി എന്നു തീരുമാനിച്ച പശു പ തി .പശുക്കളുടെ ഗുണ ഗണങ്ങൾ പറയുമ്പോൾ നമ്പൂതിരിപ്പാടിന് നൂറു നാവാണ്. കുട്ടിക്കാലം മുതൽ കൂടുതൽ സമയം ആ മിണ്ടാപ്രാണികളുടെ കൂടെ.പാലും, തൈരും, മോരും, നെയ്യും എല്ലാം ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്തതു തന്നെ. എന്തിന്! ചാണകവും,ഗോമൂത്രവും വരെ അത്യുത്തമം. മുപ്പത്തിമൂന്ന് ദേവഗണങ്ങൾ പശുവിൽ ലയിച്ചിരിക്കുന്നുവത്രേ? തറവാടിൻ്റെ തറ ചാണകം കൊണ്ടു മെഴുകിയാണ് സൂക്ഷിക്കുന്നത്. സിമിൻ്റും, ടൈലും ഒന്നുമില്ല. വളരെ ഔഷധ ഗുണമുള്ള പഞ്ചഗവ്യം, പശുവിൻ്റെ പാല്, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവ കൊണ്ടാണുണ്ടാക്കുന്നത്. അതിന് മന്ത്ര സിദ്ധി വരുത്തി പൂജിച്ചും കൊടുക്കാറുണ്ട്. ഒരു നല്ല കീടനാശിനി ആയും ജൈവവളമായും പഞ്ചഗവ്യം ഉപയോഗിക്കാറുണ്ട്. വേനൽക്കാലമായാൽ മുറം മുഴുവൻ ചാണകം കലക്കി ഒഴിച്ച് ചൂലുകൊണ്ടടിച്ച് ശുദ്ധിയാക്കും. ചാണകവരളി ഉണക്കി ക്കത്തിയ്ക്കാനും ഉപയോഗിക്കും. ഭസ്മം ഉണ്ടാക്കുന്നത് ചാണകം ഉമ്മിയിൽ ചുട്ടെടുത്താണ്.അതിനിടെയാണ് പശുപതിയ്ക്ക് ഒരു നെഞ്ചുവേദന,. എതിർത്തെങ്കിലും കുട്ടികൾ ബലമായി ആശുപത്രിയിലാക്കി. ഹാർട്ടിൻ്റെ വാൽവ് തകരാറിലാണ്. മാറ്റിവയ്ക്കണം.നമ്പൂതിരിപ്പാട് സമ്മതിച്ചില്ല.അങ്ങിനെ എനിയ്ക്ക് ജീവിയ്ക്കണ്ട .പശുപതി പിടിവാശി തുടർന്നു.അങ്ങിനെയാണ് പ്രസിദ്ധ ഹൃദ്രോഗ വിദഗ്ദ്ധൻ വാര്യർ എത്തിയത്.വാര്യരും പശുപതിയും കളിക്കൂട്ടുകാരാണ്. ഒരു വല്ലാത്ത അടുപ്പം അവർ തമ്മിലുണ്ടായിരുന്നു. കുറേക്കാലമായി അന്യോന്യം സമ്പർക്കമില്ല. അച്ഛനെ നമ്മതിപ്പിയ്ക്കാൻ കുട്ടി കൾ വരുത്തിയതാണ്. അവർ കുറെ അധികം സമയം സംസാരിച്ചു. ആദ്യം സമ്മതിച്ചില്ല. അവസാനം വാര്യർ പറഞ്ഞു."തിരുമേനിയുടെ ഹൃദയവാൽവ് തകരാറിലാണ്. അതു മാറ്റി വച്ചില്ലങ്കിൽ ഏതു സമയത്തും അങ്ങ് മരിക്കും..... പക്ഷേ അങ്ങയെ രക്ഷിക്കാൻ ഒരു മാർഗ്ഗമുണ്ട് ശ്വസിക്കുന്നതും ഉശ്ചസിക്കുന്നതും പ്രാണവായുവാണന്നങ്ങു വിശ്വസിക്കുന്ന ഗോമാതാവ് അങ്ങയുടെ ജീവൻ രക്ഷിക്കും. ആ പശുവിൻ്റെ ഹൃദയ ചർമ്മം കൊണ്ടുള്ള വാൽവിന് അങ്ങയേ രക്ഷിയ്ക്കാൻ പറ്റും."നമ്പൂതിരിപ്പാട് ഒന്നു ഞട്ടി. ആ കണ്ണുകൾ വിടർന്നു. "എൻ്റെ എല്ലാമെല്ലാമായ ഗോമാതാവിൻ്റെ ഹൃദയാംശം എൻ്റെ ഹൃദയത്തിൽ ചേർത്തുവച്ച് എനിയ്ക്ക് ജീവൻ നീട്ടി നൽകുക. ഇതിൽപ്പരം ഒരു ഭാഗ്യം എന്തുണ്ട്. നമ്മതം."ഈ നൂറാം വയസിലും പശുപാലനവുമായി പശുപതി .

Saturday, September 11, 2021

രാശിചക്രം " - ഒരു ഒന്നാന്തരം ക്ലോക്ക് ഞാൻ നക്ഷത്ര വനത്തെയും ,നവഗ്രഹവനത്തേയും, രാശിചക്ര വനത്തേപ്പറ്റിയും എഴുതിയപ്പോൾ വളരെ അധികം പേർ സംശയം ചോദിച്ച് എഴുതിക്കണ്ട് .ഇതു മുഴുവൻ ആധികാരികമായി പ്പറയാനുള്ള പാണ്ഡിത്യമൊന്നുമെനിയ്ക്കില്ല.എനിക്കു മനസിലായത് കറിയ്ക്കാം. തെറ്റുണ്ടങ്കിൽ തിരുത്തിത്തരൂ. സൂര്യചന്ദ്രന്മാരും, നക്ഷത്രങ്ങളും, മറ്റു ഗ്രഹങ്ങളും ഭൂമിയിലുണ്ടാക്കുന്നു സ്വാധീനത്തെപ്പറ്റിപ്പഠിക്കുന്ന ഒരു പുരാതന ശാസ്ത്ര ശാഖയാണ് ജ്യോതിഷം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഇവയുടെ ഒക്കെ സ്ഥാനം നോക്കി ഫലം നിശ്ചയിക്കുന്ന ഒരു ശാസ്ത്രം. ഭാരതീയ ജ്യോതിഷം 12 രാശികൾ, 27 നക്ഷത്രങ്ങൾ, 9ഗ്രഹങ്ങൾ ഇവയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രം. മേടം,ഇടവം, മധു നം, കർക്കിടകം, ചിങ്ങം, കന്നി, തുലാം തുടങ്ങി 12 രാശികൾ.360 നെ 12 കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ഒരു രാശി.വ്യാഴത്തിന് ഒരു രാശി താണ്ടാൻ 12 വർഷം വേണം. അതായതു് ഒരു വ്യാഴവട്ടം. കിഴക്ക് മേടം, ചിങ്ങം, ധനു, തെക്കു്, ഇടവം, കന്നി, മകരം അങ്ങിനെ അതിൻ്റെ ദിക്ക് നിശ്ചയിച്ചിരിക്കുന്നു. രാശിചക്രം ഒരു ഒന്നാന്തരം ക്ലോക്കാണ്. തുടങ്ങുന്നത് കിഴക്കുനിന്ന് പടിഞ്ഞാറോട്ട്.ല ,ഗു ,കു ,സ, ശി, ശു, ച, ര എന്നിങ്ങിനെ കാണിച്ചിരിക്കുന്നത് ഗ്രഹങ്ങളേയും, സൂര്യനെയും, ചന്ദ്രനേയും. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യൻ്റെയും ചന്ദ്രൻ്റെയും സഞ്ചാരപാതയിലുള്ള നക്ഷത്ര സമൂഹത്തിൻ്റെ ആകൃതി അനുസരിച്ച് ഒരോ ചിത്രങ്ങളായാണ് വിവക്ഷിച്ചിരിയുന്നത്. സിംഹം, യുവതി, തുലാസ്, തേൾ, വില്ല്, മകര മത്സ്യം, കുടം, മീൻ, ആട്, കാള, പ്രണയിനികൾ, ഞണ്ട് എന്നിങ്ങനെയുള്ള പല ചിത്രങ്ങളായി.ഈ നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി സമയം, കാലം, എന്നിവ കൃത്യമായി ഗണിയ്ക്കാൻ പററും

Wednesday, September 8, 2021

ആ ചിലങ്ക മണി [കീശക്കഥകൾ - 141 ]ഇന്ന് കുഞ്ഞുമോളുടെ അരങ്ങേറ്റമാണ്.ഭരതനാട്യം മൂന്നു വർഷമായി പഠിക്കുന്നു. പൂർണ്ണത വരാതെ അരങ്ങേറ്റം പാടില്ല. ഇത് വെറും ഒരു കലയല്ല. ദൈവദത്തമായ അനുഗ്രഹമാണ്.ശാസ്ത്രീയ നൃത്തരൂപങ്ങളുടെ മാതാവ്. ഭാവ - രാഗ-താളങ്ങളുടെ ആദ്യക്ഷരങ്ങളോട് നാട്യം ചേർത്താൽ ഭരതനാട്യമായി.ഭരതമുനിയുടെ അഭിനയ ദർപ്പണത്തിൽപ്പറയുന്നതാണ്. ഗുരുവിനെ വന്ദിച്ച് വേദിയിലേയ്ക്ക്.അച്ഛൻ്റെയും അമ്മയുടെയും കാലു തൊട്ടു വന്ദിച്ചു അവൾ. സന്തോഷം കൊണ്ട് എൻ്റെ കണ്ണു നിറഞ്ഞത് അവളറിയാതിരിക്കാൻ പാടുപെട്ടു.സരസ്വതീദേവിയേയും സാക്ഷാൽനടരാജനേയും വേദിയിലേയ്ക്കാ വാഹിച്ചാണ് ആരംഭം.പിന്നെ വേദിയിൽ മറ്റാരും പ്രവേശിക്കാൻ പാടില്ല. ആദ്യം ഗണപതി സ്തുതി. പിന്നെ സരസ്വതീവന്ദനം. അടുത്തത് ശിവസുത്രുതി. അവസാനം ഭൂമീദേവിയോട് മാപ്പ് ചോദിക്കണം.തൻ്റെ പാദ താഡനം കൊണ്ട് നോവിച്ചതിത്.നാലു മണിക്കൂർ നീണ്ട പരിപാടിയാണ്. പാവം.മടുത്തു കാണും. പക്ഷേ അവൾക്ക് ഒരു കൂസലും ഇല്ല .നൃത്തത്തിൽ ലയിച്ച് നടനം തുടർന്നപ്പോൾ പരിസരം മറന്ന പോലെ. ഇനി ശിവതാണ്ഡവമാണ്. ചടുലതാളം. ഞാൻ വേദിക്ക് മുമ്പിൽത്തന്നെ കസേരയി ൽഇരിക്കുന്നുണ്ട്. എൻ്റെ അടുത്ത് അവൾക്ക് വേണ്ടപ്പെട്ടവർ എല്ലാമുണ്ട്.പെട്ടന്ന് അവളുടെ ചിലങ്കയിലെ ഒരു മുത്ത് തെറിച്ച് അവളുടെ കാൽച്ചുവട്ടിൽത്തന്നെ വീണു.അവൾ അറിഞ്ഞില്ല. എൻ്റെ ഉള്ളു പിടച്ചു.അവൾ അതിൽ ചവിട്ടിയാൽ ആ ഇളം കാൽമുറിഞ്ഞതു തന്നെ. ചോര പ്രളയമാകും. അരങ്ങേറ്റം പകുതി വച്ച് അവസാനാപ്പിക്കണ്ടി വരും എൻ്റെ തല കറങ്ങുന്ന പോലെ. എല്ലാവരുടേയും മുഖത്ത് ടൻഷൻ ഉണ്ട് അവളുടെ ചുവടുകൾക്കൊപ്പം ആ ചിലങ്ക മണിയും തെന്നി മാറിക്കൊണ്ടിരുന്നു. വേദിയിൽ കയറി ആരെങ്കിലുമതൊന്നെടുത്തു മാറ്റിയിരുന്നെങ്കിൽ.ഞാൻ അവളുടെ ഗുരുവിനെ സമീപിച്ച് അപേക്ഷിച്ചു." പാടില്ല. ഇത്ര ദിവ്യമായ വേദിയിൽ അരങ്ങേറ സമയത്ത് വേറൊരാൾ കയറാൻ പാടില്ല. ഞാൻ പോലും. ചിലങ്ക കൊണ്ട് നർത്തകിയുടെ കാൽ മുറിഞ്ഞാലും അതു പുണ്യമായി കണ്ടാൽ മതി" ഞാനവളുടെ അമ്മയാണ്. താണ്ഡവനൃത്തത്തിൻ്റെ ചടുലതാളത്തിൽ അവളുടെ കാല് ആ ചിലങ്ക മണിയിൽ ചവിട്ടിയാൽ!. ചിന്തിക്കാൻ കൂടിവയ്യ. അവൾ വേദന കൊണ്ടു പുളയും. അരങ്ങേറ്റം പകുതി വച്ച് നിർത്തണ്ടി വരും. എന്താ ചെയ്യുക. എൻ്റെ തല കറങ്ങുന്നതു പോലെ. അവളുടെ നൃത്തം ആസ്വദിക്കാനുള്ള ആഗ്രഹവും ഉപേക്ഷിക്കണ്ടി വന്നു. അവളുടെ പാദ ചലനങ്ങളും ആ ചിലങ്ക മണിയും. അൽഭുതം തോന്നി അവളുടെ ചടുലതാളത്തിനിടെ ഒരിക്കൽപ്പോലും അവളതിൽച്ച വിട്ടിയില്ല. അവസാനം അവളുടെ ആ ഇളംപാദ ചലനത്തിൽ ആ ചിലങ്കയുടെ മണി തെറിച്ച് എൻ്റെ മടിയിൽ വീണു. ഹാവൂ... ആശ്വാസമായി ..

Tuesday, September 7, 2021

ശ്രീ.മമ്മൂട്ടിയുമായി ഒരിയ്ക്കൽ.... മമ്മൂട്ടി എന്ന മഹാനടന് ഇന്ന് എഴുപത് വയസ്.മുമ്പ് മമ്മൂട്ടിയേ നേരിൽക്കാണാനും, സംസാരിയ്ക്കാനും കിട്ടിയ അവസരം മറക്കില്ല.2007-ൽ ആയിരുന്നു കുറിച്ചിത്താനം പൂതൃക്കോവിലിൽ 25-ാമത് ഭാഗവതസത്രം അരങ്ങേറിയത്.ഏഴു ദിവസത്തെ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾക്ക് ശേഷം സമാപന സമ്മേളനം. സമ്മേളനത്തിൽ മുഖ്യാധിഥി മമ്മൂട്ടി വേണം. മള്ളിയൂരും അന്ന് അതിന് താൽപ്പര്യം പ്രകടിപ്പിച്ചു. ഞാനും ശ്രീ ബാബു നമ്പൂതിരിയും കൂടിയാണ് അദ്ദേഹത്തെ കാണാൻ പോയത്.ഷൂട്ടി സ്ഥലത്തു വന്നാൽ സൗകര്യമാണ് എന്നറിയിച്ചതനുസരിച്ച് അവിടെച്ചെന്നു. ഞങ്ങളെ സ്വീകരിച്ചിരുത്തി "ഇപ്പം വരാം " എന്നു പറഞ്ഞ് ഷൂട്ടി ഗിന് പോയി. പത്തു മിനിട്ടിനകം തിരിച്ചു വന്നു.ബാബു നമ്പൂതിരി വിഷയം അവതരിപ്പിച്ചു. അദ്ദേഹം ഒന്നു ചിരിച്ചു. " ഇത്ര മഹത്തായ ഒരുആത്മീയ വേദിയിൽ ഞാൻ സംസാരിച്ചാൽ പ്രശ്നമാവില്ലല്ലോ?" പിന്നെകുറേ നേരം സംസാരിച്ചിരുന്നു. സത്ര വേദിയിലെ പ്രഭാഷണങ്ങളേപ്പററിയും ഒക്കെ ചോദിച്ചറിഞ്ഞു. പിന്നെ ഹിന്ദു പുരാണത്തിലേയ്ക്കും ഭഗവത് ഗീതയിലേയ്ക്കും സംസാരം നീണ്ടു.അന്ന് ഞട്ടിപ്പോയത് ഞങ്ങളാണ്.ഈ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അവഗാഹം ഞങ്ങളെഞട്ടിച്ചു കളഞ്ഞു. നല്ല വായനയുള്ള അപൂർവ്വം കലാകാരന്മാരിൽ ഒരാളാണദ്ദേഹം. വാക്കു പറഞ്ഞ പോലെ കൃത്യസമയത്ത് അദ്ദേഹം എത്തി. വേദിയിലുണ്ടായിരുന്ന മള്ളിയൂരിൻ്റെ കാലു തൊട്ട് വന്ദിച്ച് അദ്ദേഹം പ്രസംഗം തുടങ്ങി. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരൊന്നാന്തരം ആത്മീയ പ്രഭാഷണത്തിൻ്റെ തലത്തിലേയ്ക്ക് ആ വാക്ചാതുരി ഉയർന്നു. അവസാനം "നന്നായി '' എന്നു പറഞ്ഞ് മള്ളിയൂർ അദ്ദേഹത്തെ മള്ളിയൂർക്ക് ക്ഷണിച്ചതും ഇന്നും ഓർക്കുന്നു. ആ മഹാപ്രതിഭക്ക് പിറന്നാൾ ആശംസകൾ. ....സ്നേഹത്തോടെ...

Monday, September 6, 2021

രാശിചക്രവനം [കാനന ക്ഷേത്രം - 15] കാനനക്ഷേത്രസങ്കൽപ്പത്തിൽ നവഗ്രഹവനത്തിനും ,നക്ഷത്ര വനത്തിനും അടുത്താണ് രാശിചക്ര വനം. നക്ഷത്രരാശികളെ എല്ലാം ചേർത്ത് ഒരു ചക്രരൂപത്തിലാക്കുന്നതാണ് രാശിചക്രം. ഒരു വൃത്തത്തിൻ്റെ ആവൃത്തി മു ണ്ണൂററി അറുപത് ഡിഗ്രി. ആ ചക്രത്തിനെ മുപ്പത് ഡിഗ്രി വീതമുള്ള പന്ത്രണ്ട് തുല്യ ഭാഗങ്ങളായി ത്തിരിക്കുന്നു. ഭൂമി തിരിയുമ്പോൾ മുപ്പത് ദിവസത്തോളം സൂര്യൻ ഈ പന്ത്രണ്ട് രാശികളിൽ ഒന്നിൽ ആയിരിയ്ക്കും. ആ മാസത്തേ നമ്മൾ ആ പേര് നൽകി വിളിക്കുന്നു. രാശിചക്രം വൃത്താകൃതിയിലാണങ്കിലും എളുപ്പത്തിന് ചതുരത്തിൽ ആണ് വരക്കുക.രാശിവനം വൃത്താകൃതിയിൽത്തന്നെയാണ് രൂപകൽപ്പന ചെയ്യുക.ഈ ഒരോ രാശിക്കും ഒരോ വൃക്ഷങ്ങൾ സങ്കൽപ്പിച്ചിട്ടുണ്ട്. അതു ക്രമത്തിൽ വച്ചുപിടിപ്പിക്കുന്നു അതേ രാശിയിൽത്തന്നെ. അതാത് ദിക്കിൽ തന്നെ വച്ചുപിടിപ്പിക്കും. മിയാ വാക്കി, " എന്ന ജപ്പാൻ രീതിയാണ് ഇതിനും ഉപയോഗിക്കുന്നത്. ഒരോ രാശിക്കും സങ്കൽപ്പിച്ചിരിക്കുന്ന വൃക്ഷങ്ങൾ താഴെക്കൊടുക്കാം.മേടം - രക്തചന്ദനം, ഇടവം - ഏഴിലം പാല, മിഥുനം - ദന്തപ്പാല, കർക്കിടകം - പ്ലാശ്. ചിങ്ങം - ഇലന്ത ., കന്നി - മാവ്, തുലാം - ഇലഞ്ഞി, വൃശ്ചികം - കരിങ്ങാലി, ധനു - അരയാൽ, മകരം - കരിവീട്ടി, കുംഭം - വഹ്നി, മീനം -പേരാൽ.

Thursday, September 2, 2021

?മുത്തശ്ശാ അച്ചൂന് സ്ക്കൂൾ തുറന്നു. [അച്ചു ഡയറി 450]ഇവിടെ അമേരിയ്ക്കയിൽ സ്ക്കൂൾ തുറന്നൂ മുത്തശ്ശാ. കൂട്ടുകാരെ മുഴുവൻ കണാൻ കൊതി ആയിത്തുടങ്ങി. എന്നാലും അച്ചൂന് പേടിയുണ്ട്. ഇൻജക്ഷൻകഴിഞ്ഞിട്ട് അധിക ദിവസമായില്ല. പതിനഞ്ചു ദിവസം വരെ ശ്രദ്ധിക്കണംDr. പറഞ്ഞു.ഉത്സാഹത്തോടെ ഓടി സ്ക്കൂളിൽ ചെന്നപ്പോൾ അവിടെ ആർക്കും വലിയ ഉത്സാഹമില്ല. ഹഗ് ചെയ്യില്ല. ഷെയ്ക്ക് ഹാൻൻ്റില്ല, കൂട്ടുകാരേ നോക്കി ഒന്നു ചിരിച്ചാൽപ്പോലും മാസ്ക്ക് കാരണം ആരും അറിയില്ല. ഒരോരുത്തർക്കും പ്രത്യേകം ഇരിപ്പിടമാണ്. അടുത്തിടപഴകാൻ സമ്മതിക്കുന്നില്ല. സമ്മതിച്ചാലും മിക്കവാറും കുട്ടികൾ അതിനു തയാറാകില്ല. ഞങ്ങൾക്ക് കൊറോണയെ നേരിടണ്ടത് എങ്ങിനെ എന്ന് നന്നായറിയാം. ഒരോരുത്തർക്കും പ്രത്യേകം ലോക്കർ ഉണ്ട്. അവനവൻ്റെ സാധനങ്ങൾ സൂക്ഷിക്കാൻ. പേനയും പെൻസിലും ഒന്നും ഷയർ ചെയ്യാൻ പാടില്ല. കോമണായി വച്ചിരുന്ന ഡ്രിങ്കിഗ് വാട്ടർ മാറ്റിയിരികുന്നു.സാനിറ്റൈസർ വച്ചിട്ടുണ്ടങ്കിലും അച്ചൂൻ്റെ ബാഗിൽ സാനിറ്റൈസർ ഉണ്ട്.അച്ചു അതേ ഉപയോഗിക്കൂ.ബസിൽപ്പോരുമ്പോഴാണ് പ്രശ്നം.പാച്ചൂൻ്റെ കാര്യമാ മുത്തശ്ശാ പേടി. അവൻ കൊച്ചു കുട്ടിയല്ലേ.?പോരാത്തതിന് വികൃതിയും മാസ്ക്ക് ശരിക്കു ധരിക്കുന്നുണ്ടോ ആവോ? എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്. സ്ക്കൂളിൽ നിന്ന് വന്നാൽ നല്ല ചൂടുവെള്ളത്തിൽ സോപ്പ് തേച്ച് കുളിച്ചിട്ടേ ആഹാരം കഴിക്കൂ. പാച്ചുവരുമ്പഴേ മാസ്ക് ഊരി ദൂരെ എറിയും. എന്നിട്ട് ഉറക്കെ ഒച്ചയുണ്ടാക്കി ഓടി നടക്കും. പാവം ഇത്രയും സമയം മാസ്ക്ക് വച്ചതിൻ്റെ വിഷമമാ.

Thursday, August 26, 2021

ദശപുഷ്പോദ്യാനം [കാനന ക്ഷേത്രം - 15] കാനന ക്ഷേത്രത്തിൽ ദശപുഷ്പ്പോദ്യാനം ഒരുങ്ങിക്കഴിഞ്ഞു,. പുഷ്പ്പങ്ങൾ എന്നു പറയുമ്പഴും ഇലകൾക്ക് പ്രാധാന്യമുള്ള ഔഷധചെടികളാണ് ദശപുഷ്പ്പങ്ങൾ.കറുക ഒഴിച്ച് എല്ലാം പുഷ്പ്പിക്കും. അതു കൊണ്ടാകാം ഇവയിൽ കറുകയ്ക്കാണ് ശ്രേഷ്ഠ സ്ഥാനം.ഹൈന്ദവാചാരപ്രകാരം വിശേഷ ദിവസങ്ങളിൽ " പത്തൂവ്വ് " ചൂടുക എന്ന ചടങ്ങ് പ്രധാനമാണ്. അഷ്ടമംഗല്യത്തിലും മംഗളകർമ്മങ്ങളിലും ദശപുഷ്പ്പം പ്രധാനമാണ്. വൃത്താകൃതിയിലുള്ള ഒരു തറ കെട്ടി, അതിനെ പത്തുഘണ്ഡങ്ങളായി തിരിച്ച് പത്തു പൂവ് കൃഷി ചെയ്ത ദശപുഷ്പോദ്യാനം പൂർത്തി ആയി .ഒരോന്നിൻ്റെയും പേരും,സംസ്കൃതനാമവും, ദേവ സങ്കൽപ്പവും,ഔഷധ ഗുണവും താഴെക്കൊടുക്കാം1. കറുക. _ ബ്രഹ്മാവ് -ശതപർവ്വിക.- ബുദ്ധിശക്തി, ഓർമ്മശക്തി2 .കൃഷ്ണ ക്രാന്തി - ശ്രീ കൃഷ്ണൻ - ഹരികോന്തിജ-രക്തശുദ്ധി,മുടി വളരാൻ3. തിരുതാളി - ശിവൻ. - ലക്ഷ്മണ - വന്ധ്യത, പിത്തരോഗങ്ങൾ4. നിലപ്പന- കാമദേവൻ -താലപത്രിക - വാജീകരണം, മഞ്ഞപ്പിത്തം5. പൂവ്വാംകുരുന്നില - ശ്രീ ഭഗവതി - സഹദേവി - വിഷഹാരി രക്തശുദ്ധി6. ഉഴിഞ്ഞ - ഇന്ദ്രൻ - ഇന്ദ്രവല്ലി -മുടി കൊഴിച്ചിൽ, വാതം7. മുക്കൂററി - ശ്രീപാർവ്വതി -ജലപുഷ്പ്പം - രക്തശ്രാവം - അർശസ് [ പൈൽസ്)8. കയ്യൂന്നി-വരുണൻ - കേശരാജ_ കാഴ്ച്ച ശക്തി, മുടി വളരാൻ9. ചെറൂള- യമൻ - ഭദ്യക - വൃക്കരോഗം, മൂത്രത്തിൽ കല്ല്, വിഷഹാരി10.മുയൽചെവിയൻ - ശിവൻ - സംഭാരി - നേത്രരോഗങ്ങൾ, ഇ.എൻ.ടി ദേവസങ്കൽപ്പങ്ങൾ ചിലി ട ങ്ങളിൽ വ്യത്യസ്ഥമായിക്കാണാറുണ്ട്. ദശപുഷ്പ്പം അരച്ച് മോരിൽക്കലക്കി കുടകപ്പാലയില കമ്പി ളാക്കി അതിൽ ഇതു പകർന്നു കഴിക്കുന്ന ഒരൗഷധ പ്രയോഗം തന്നെയുണ്ട്. അതൊരാ ചാരത്തിൻ്റെ ഭാഗമായി ചെയ്തു കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും കർക്കിടക മാസത്തിൽ. ഒരോന്നായി പൂർത്തി ആയി വരുന്നു. അടുത്തത് എഴുത്തുപുര [ പർണ്ണശാല ].

Wednesday, August 25, 2021

വനതീർത്ഥം [ കാനനക്ഷേത്രം,,, - 14 ]എൻ്റെ കാനനക്ഷേത്രസങ്കൽപ്പത്തിൽ ഒരു ചെറിയ ജലാശയം കൂടി .കാനന ക്ഷേത്രത്തിൻ്റെ പ്രധാന കവാടത്തിന് വലത്തു വശത്ത് ഒരു ചെറിയ ജലാശയം കൂടി പ്ലാനിലുണ്ട്.പക്ഷിമൃഗാദികൾക്ക് എധേഷ്ട്ടം വന്നു വെള്ളം കുടിയ്ക്കാനുള്ള ഒരിടം.അതു പോലെ ഒരാൾക്ക് ഇറങ്ങിക്കുളിയ്ക്കാനുള്ള സൗകര്യമുള്ള ഒരു ചെറിയ സരസ്സ് ആണ് വിഭാവനം ചെയ്തിരിക്കുന്നത്ഉണ്ടായിരുന്ന ജലാശങ്ങൾ വരെ രൂപമാറ്റം സംഭവിച്ച ഈ കാലത്ത് കി നറുകളും കുളങ്ങളും പുനരുദ്ധരിക്കാനുള്ള പദ്ധതികൾ പലതും കടലാസിലൊതുങ്ങുന്നു. അതിനെതിരേ ഒരു ബോധവൽക്കരണം കൂടി ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.ഒരാമ്പൽപ്പൊയ്കയായി അതു രൂപാന്തിരംപ്രാപിയമ്പൊൾ ഈ കാനനക്ഷേത്രത്തിന് അതൊരു തിലകക്കുറി ആയി മാറുന്നു.

Sunday, August 22, 2021

ഓണവില്ല് [നാലുകെട്ട് - 348] പണ്ട് ഓണാഘോഷത്തിൻ്റെ പ്രധാന വിനോദമാണ് വില്ലുകൊട്ട്. അതുകൊണ്ടാണ് ഈ തന്ത്രി വാദ്യത്തിന് ഓണവില്ല്എന്നു പേരു വന്നത്. അതിൻ്റെ പാത്തി പന കൊണ്ടും, കവുങ്ങു കൊണ്ടും, മഹാഗണി കൊണ്ടും ഉണ്ടാക്കിക്കണ്ടിട്ടുണ്ട്. അതിൻ്റെ ഞാൺ മുളകൊണ്ടാണ്. കേരളത്തിൽ മാത്രം കാണുന്ന ഒരു വാദ്യോപകരണമാണിത്. എടക്കാ കൊട്ടുന്ന പോലെ ഒരു കൈ കൊണ്ടാണ് ഇത് കൊട്ടുക. വില്ല് മാറത്ത് ചേർത്തുവച്ച് വലതു കയ്യിൽ കോലു പിടിച്ചാണ് കൊട്ടുക. പണ്ട് ഓണക്കാലത്ത് വില്ലിൻ്റെ ശബ്ദം കേൾക്കാത്ത വീടുകൾ ഇല്ല തന്നെ. അനന്ത സാദ്ധ്യതയുള്ള ഈ വാദ്യോപകരണം ഒരു ഓണക്കാലവിനോദം മാത്രമായി ഒതുങ്ങി. വില്ലിന്മേൽ തായമ്പക മേളം എന്നിവ ഭംഗിയായി ഇതിൽ കൊട്ടാൻ സാധിക്കും. വില്ലിൽ മേൽ തായമ്പക ഈ കാലത്തും കാണാറുണ്ട്.അതു പോലെ വില്ലടിച്ചാൻ പാട്ട് പലരുകൂടി നടത്തുന്നതും കണ്ടിട്ടുണ്ട്. ഓണവില്ലിൻ്റെ ദൈവിക പ്രാധാന്യത്തിന് ഒരു കഥയുണ്ട്. വാമനൻ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുമ്പോൾ ,ബലി ഭഗവാൻ്റെ അവതാരകഥകൾ അറിയാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. അപ്പോൾത്തന്നെ വിശ്വകർമ്മാവിനെ വരുത്തി അവതാരകഥകൾ കൊത്തിവച്ച ഒരു മനോഹര വില്ല് ബലിക്ക് നൽകുന്നു. ഇന്നും തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണ നാളിൽ ആവില്ലു സമർപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. ആവില്ല് നിർമ്മിക്കാനുള്ള അവകാശം ഒരുകടുംബക്കാർക്കു മാത്രമേ ഒള്ളു. വൈദദ്ധ്യം ഉണ്ടെങ്കിൽ എടക്കാ ഉപയോഗിക്കുന്ന ഏതവസരത്തിലും പകരമായി ഉപയോഗിക്കാൻ പോന്ന ഒരു ഉപകരണമാണിത് ....ഓണാശംസകൾ....

Thursday, August 19, 2021

നമ്പ്യാത്തൻ്റെ അമൃതേത്ത്... പുതിയ പുസ്തകം പണിപ്പുരയിൽ നമ്പൂതിരിമാരുടെ പരമ്പരാഗതമായ ആഹാരരീതി വിവരിക്കുന്ന ഒരു പുസ്തകം തയ്യാറായി വരുന്നു. ഇതൊരാധികാരിക ഗ്രന്ഥം എന്ന അവകാശവാദമില്ല. മുത്തശ്ശനും, മുത്തശ്ശിയും മറ്റു പൂർവ്വസൂരികളും പറഞ്ഞു പകർന്നു കിട്ടിയ അനുഭവങ്ങൾ കോർത്തിണക്കിയ ഒരു രുചിക്കൂട്ട് അവതരിപ്പിക്കാനുള്ള ഒരു ശ്രമമായി മാത്രം ഇതിനെക്കണ്ടാൽ മതി. സസ്യാഹാര രീതിയുടെ ഒരു ഉത്തമ മാതൃകയാണ് നമ്പൂതിരിമാരുടെ പരമ്പരാഗതമായ പാചക രീതി. മനുഷ്യന് മരുന്നിനെക്കാൾ ആവശ്യം സമീകൃതാഹാരമാണ് എന്ന ചിന്തയാണ് ഇങ്ങിനെയുള്ള ഒരു ദ്യമത്തിന് പ്രേരകശക്തി. മാത്രമല്ല മാനസികമായിപ്പോലും സ്വാധീനിയ്ക്കാൻ കെൽപ്പുള്ള ഈ തനതു രീതിയിലേയ്ക്ക് ലോകം മാറി വരുന്ന കാലം വിദൂരമല്ല. ഉദാഹരണത്തിന് നമ്മുടെ ബലിസദ്യ .കുരുമുളക്‌ വെന്ത വെളിച്ചണ്ണ അല്ലങ്കിൽ നെയ്യ്, തവിട് കളയാത്ത ഉണക്കലരിച്ചോറ്, പാലും, പഴവും കട്ട ത്തൈരും, നാടൻ ശർക്കരയിൽ അടപ്രഥമൻ, പഴ പ്രഥമൻ, പഞ്ചാമൃതം, ഇഞ്ചിത്തൈര്ക ദളിപ്പഴം ശർക്കര. അതും തൂശനിലയിൽ ലോകാരോഗ്യ സംഘടന വരെ അംഗീകരിച്ച ഈ ആഹാരരീതി അന്യം നിന്നുപോകാതെ സംരക്ഷിക്കപ്പെടേണ്ടതാണ് പക്ഷേ ഒരത്ഭുതമായി നില നിൽക്കുന്നത് പ്രോട്ടീൻ ധാരാളമായി അടങ്ങിയ പയർവർഗ്ഗങ്ങൾ ആ ആഹാരക്രമത്തിൽ കാണുന്നില്ല എന്നുള്ളതാണ്,.ഈ അവസരത്തിൽ പ്രസിദ്ധ ആയൂർവേദ ഭിഷ ക് ഗ്വരനും, സാഹിത്യകാരനും ആയിരുന്ന മഠം ശ്രീധരൻ നമ്പൂതിരിയുടെ ഒരു കവിതാ ശകലമാണ് ഓർമ്മപരുന്നത്. " പത്ഥ്യമുണ്ടങ്കിൽ രോഗിക്ക് ഫലമെന്തൌഷധത്തിനാൽ പത്ഥ്യമില്ലങ്കിൽ രോഗിക്ക് ഫലമെന്തൗഷധത്തിനാൽ "

Thursday, August 5, 2021

ചോക്ലേറ്റിന് പകരം പ്ലാവിൻ തൈ [ അച്ചു ഡയറി-4 40]മുത്തശ്ശാ അച്ചൂന് ചക്കപ്പഴം നല്ല ഇഷ്ട്ടാ. നാട്ടിലേ തേൻവരിക്ക! വായിൽ വെള്ളം വരുന്നു.അന്ന് എത്രവലിയ ചക്കയാ പറിച്ചു വച്ച് പഴുപ്പിച്ചത്.എന്തു മധുരമാ. ഇന്നും അതിൻ്റെ രുചി നാവിലുണ്ട്. അന്നതിൻ്റെ കരു മുഴുവൻ പാകി മുളപ്പിച്ചു. അമ്പതോളം തൈകൾ. അത് ഒരോന്നും പറിച്ച് കൂട്ടിലാക്കി. അത് വളരുന്നത് അച്ചൂ നൽഭുതമായി. എത്ര പെട്ടന്നാ.നാട്ടിലെ സ്കൂളിൽ മൂന്നു മാസം അച്ചു പോയില്ലേ.അച്ചൂന് ഏറ്റവും ഇഷ്ടമുള്ള കാലമായിരുന്നു. ഉച്ചക്ക് സ്ക്കൂളിൽ എല്ലാവരും വട്ടത്തിലിരുന്ന് ഉപ്പുമാവ് കഴിക്കും.നിലത്തിരുന്ന്. യാതൊരു ടേബിൾ മാനേഴ്സും ഇല്ലാതെ. എൻ്റെ ബർത്ത് ഡേക്ക് കൂട്ടുകാർക്ക് എന്താ കൊടുക്കണ്ടത്. ചോക്ലേറ്റ്? അതു വേണ്ട. നമുക്ക് അവർക്ക് ഒരോ പ്ലാവിൻ തൈ കൊടുത്താലോ? ഇന്നുവരെ ആരും ബർത്ത് ഡേയ്ക്ക് കൂട്ടുകാർക്കു ഇങ്ങിനെ ഒരു സമ്മാനം കൊടുത്തിട്ടുണ്ടാകില്ല.അന്ന് ടീച്ചർ അച്ചുവിനെ കെട്ടിപ്പിടിച്ചു. " മിടുക്കൻ ,കുട്ടികൾ ഇങ്ങിനെ വേണം" സ്കൂളിൽ അന്ന് അസംബ്ലി വിളിച്ചു കൂട്ടി എല്ലാവരുടേയും മുമ്പിൽ വച്ചാണ് അച്ചു എല്ലാവർക്കും ബർത്ത് ഡെ ഗിഫ്റ്റ് കൊടുത്തത്‌. ഇന്ന് ആ കൂട്ടുകാരൊക്കെ നാട്ടിലുണ്ടാവും.അവർ വീട്ടിൽ ആ പ്ലാവ്വ് വച്ചിട്ടുണ്ടാവും. അതു വളർന്നിട്ടുണ്ടാകും. മുത്തശ്ശാ അച്ചൂന് നാട്ടിലേയ്ക്ക് വരാൻ തോന്നണു.

വനവൽക്കരണത്തിന് ഒരജ്ഞാത സുഹൃത്തിൻ്റെ കൈത്താങ്ങ്ഫലവൃക്ഷങ്ങൾ ,ഔഷധ സസ്യങ്ങൾ, അപൂർവ്വമായ മറ്റു മരങ്ങൾ ഉൾപ്പടെ ഒരേക്കർ സ്ഥലം വനംപിടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ പ്രതികരണങ്ങൾ പലതരത്തിലായിരുന്നു. പ്രകൃതി സ്നേഹികൾ അഭിനന്ദിച്ചു. ചിലർ കളിയാക്കി, ചിലർ സഹായിച്ചു.ഇന്നലെയാണ് എന്നെ അത്ഭുതപ്പെടുത്തിയ ഒരു ഫോൺ വിളി ."പത്രത്തിലൂടെ അങ്ങയുടെ മഹത്തായ പ്രവർത്തനങ്ങൾ അറിഞ്ഞു. ഒരേക്കർ സ്ഥലത്തിനു ചുറ്റും കയ്യാല വച്ച് അതിനു മുകളിൽ രാമച്ചം വയ്ച്ചുപിടിപ്പിക്കാൻ രാമച്ചം അന്വേഷിക്കുന്നു എന്നറിഞ്ഞു. ആവശ്യമുള്ളത് ഞാനവിടെ എത്തിച്ചു തരാം"രാവിലെ 170 പുവട് രാമച്ചവും, മറ്റ് അപൂർവ്വ ഫലവൃക്ഷത്തൈകളും ഇവിടെ എത്തിച്ചു തന്നു. തോണിപ്പാറ തോമ്മസ്. എനിക്കു മുമ്പ് പരിചയമില്ല. കണ്ടിട്ടില്ല. ഇപ്പഴും കാണാൻ സാധിച്ചില്ല. അത്ഭുതം തോന്നി. മണ്ണിനെ സ്നേഹിക്കുന്ന, പ്രകൃതിയെ ഇഷ്ടപ്പെടുന്ന ജാഢകളില്ലാത്ത ആ അജ്ഞാത സുഹൃത്തിനോടെനിക്കു് ആദരവ് തോന്നി. കാണണം. ഒരിയ്ക്കൽ പോയിക്കാണണം. ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരണം

Saturday, July 24, 2021

ഞങ്ങളുടെ പ്രിയപ്പെട്ടതായൻ.[ നാലുകെട്ട് - 346] ഈ തറവാടിനെപ്പറ്റിപ്പറയുമ്പോൾ ചെമ്പകംപറമ്പിൽ രാമൻ നായർ എന്നതായനെ ഓർക്കാതെ വയ്യ. ഒരു കാലത്ത് ഈ കൂടുംബത്തിലെ എല്ലാമായിരുന്നു തായൻ.സു:ഖങ്ങളിൽ ഒപ്പം നിന്നു.. കൃഷിപ്പണിയുടെ മുഴുവൻ ചുമതല. അന്ന് പാടത്ത് പൂട്ടാൽ കാളകളെ വളർത്തിയിരുന്നു. അതിൻ്റെ പരിപാലന ചുമതല മുഴുവൻ തായനായിരുന്നു. എല്ലാ ദിവസവും പണിക്കാർ എല്ലാവർക്കും ആഹാരം കൊടുക്കണം. പച്ചക്കറി നുറുക്കിത്തരുന്നതു മുതൽ തുടങ്ങും ആ സേവനം. വിശേഷ ദിവസങ്ങളിൽ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പ്രവർത്തനനിരതമാകും. ധാരാളം സംസാരിക്കുന്ന മനസിൽ ഒട്ടും കളങ്കമില്ലാത്തതായൻ ഞങ്ങൾക്ക് ഒരു ജേഷ്ട്ട സഹോദരൻ്റെ കൂട്ടായിരുന്നു. ഒരിക്കൽ പഴുക്കാപറിക്കാൽ അരിവാതോട്ടിയുമായി കമുകിൽക്കയറിയതാണ്. തൊട്ടി പിടിവിട്ട് തായൻ്റെ കയ്യിലെ മസ്സിൽ പിളർത്തിക്കൊണ്ട് താഴെപ്പതിച്ചു.ചൊരയിൽ കുളിച്ച് തായൻ ഒരു വിധം ഉർന്നിറങ്ങി. അന്ന് എല്ലാവരേയും ദുഃഖത്തിലാഴ്ത്തിയ സംഭവം. ഒരു മാസമെടുത്തു പൂർണ്ണമായി സുഖപ്പെടാൻ. ശരിയ്ക്കുമാറുന്നതിന് മുമ്പും അച്ഛൻ വിലക്കിയിട്ടും തായൻ വന്നു പറ്റുന്ന പണികൾ എടുത്തിരുന്നു. തറവാടിൻ്റെ വടക്കുവശത്തുള്ള അറുപത് സെൻ്റ് സ്ഥലം സൗജന്യമായി തായനെഴുതിക്കൊടുത്തപ്പോൾ അച്ഛൻ പറഞ്ഞത് ഇന്നും ഓർക്കുന്നു. ഈ തറവാടിനു വേണ്ടി ജീവിതകാലം മുഴുവൻ പണി എടുത്തതാണ്,നമ്മുടെ കുടുംബത്തിലെ ഒരംഗത്തിനു കൊടുത്ത വീതമായി ഇതുകണക്കാക്കിയാൽ മതിയെന്ന് .അത്ര മാത്രം ഈ തറവാടിന് വേണ്ടി കഷ്ട്ടപ്പെട്ടിട്ടുണ്ട് തായൻ. പിൽക്കാലത്ത് മക്കളെല്ലാം നല്ല നിലയിലെത്തി. സാമ്പത്തികമായി നല്ല ഉയരത്തിലെത്തിയിട്ടും തായനൊരു മാറ്റവുമില്ലായിരുന്നു.പതിവുപോലെ ഈ കുടുംബത്തിൻ്റെ സഹായി ആയിത്തന്നെ തുടർന്നു. അവസാനം അസുഖം വന്ന് വയ്യാണ്ടാകുന്നതുവരെ. അസുഖം ബാധിച്ചു കിടന്ന തായനേ മക്കൾ പരിചരിച്ച രീതി സമാനതകളില്ലാത്തതായിരുന്നു. ഇന്നലെ നമ്മളെ എല്ലാം ദുഖത്തിലാഴ്ത്തി തായൻ നമ്മേ വിട്ടുപിരിഞ്ഞു.ദുഖത്തോടെ പ്രണാമം

Monday, July 19, 2021

മനുഷ്യ രൂപത്തിലൊരു ഔഷധത്തോട്ടം.[ എൻ്റെ കാനന ക്ഷേത്രം - 4 ] എൻ്റെ കാനന ക്ഷേത്രം എന്ന സങ്കൽപ്പം നാല് ഭാഗങ്ങളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. സർപ്പക്കാടും മുല്ലയ്ക്കൽ ക്ഷേത്രവും ഒന്ന്. രണ്ടാമത് നക്ഷത്ര വനം.മൂ ന്ന് നവഗ്രഹോ ദ്യാനം.നാലാമത്തേതാണ് ഈ മനുഷ്യരൂപത്തിലുള്ള ഔഷധോദ്യാനം. ആദ്യമായി നീണ്ടു നിവർന്നു കിടക്കുന്ന ഒരു മനുഷ്യരൂപം രൂപപ്പെടുത്തും. മനുഷ്യൻ്റെ പ്രധാനാവയവങ്ങൾക്കാവശ്യമായ ഔഷധങ്ങൾ യഥാസ്ഥലത്ത് പന്ത്രണ്ട് ഭാഗങ്ങളായി രൂപപ്പെടുത്തും. അത് ഈ ഒരോ അവയവങ്ങളുടെ സ്ഥാനത്തും വച്ചുപിടിപ്പിക്കും.അറുപത് തരം ഔഷധങ്ങൾ വേണം ഇതിന്. ഇത് മുഴുവൻ സംഘടിപ്പി ക്കുന്നതിന് ഒരു ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരും. ശ്രമിച്ചു നോക്കാം. നടക്കും. ഉദാഹരണത്തിന് തലമുടിയുടെ ഭാഗത്ത് മുടി വളർച്ചക്കു'ള്ള നീലയമരി, കൃഷ്ണ തുളസി കയ്യുന്നി. ബുദ്ധിശക്തിക്ക് ബ്രഹ്മി, വയമ്പ്, ശംങ്കുപുഷ്പ്പം. കണ്ണ്, മൂക്ക്, വായ്, ചെവി- നന്ത്യാർവട്ടം ചെറുചിര, കറുക. പല്ലുവേദനക്ക് ചങ്ങലംപരണ്ട. അങ്ങിനെ പോകുമ്പോൾ എല്ലാ അവയവങ്ങളുടെ സ്ഥാനത്തും അത്യാവശ്യമുള്ള ഔഷധസസ്യങ്ങൾ ഉണ്ട്. അവയൊക്കെ ക്കണ്ടു പിടിച്ച് കൃഷി ചെയ്യുമ്പോൾ ഒരു മനുഷ്യരൂപം രൂപപ്പെടും.സാധാരണക്കാർക്കു പോലും ഈ ഔഷധങ്ങൾ എങ്ങിനെ നമുക്ക് പ്രയോജനപ്പെടും എന്നു മനസിലാകും. ഇത് അത്ര എളുപ്പമുള്ള പണി അല്ലന്നറിയാം പക്ഷേ അറിവുള്ളവരുടെ, ഈ ആശയത്തോട് പ്രതിപത്തിയുള്ളവരുടെ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കട്ടെ.ഈ സംരംഭത്തിന് എല്ലാ സഹായവും ചെയ്തു തരാം എന്നേറ്റ ഒരു മഹത് വ്യക്തിയുണ്ട്. കാർഷിക കോളേജിലെ ഹോൾട്ടികൾച്ചർ പ്രഫസർ ആയിരുന്നDr.എ.രാജഗോപാലൻ നായർ. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു..

Saturday, July 17, 2021

അഡ്വഞ്ചർ സ്റേറാറി [കീശക്കഥകൾ - 140]സ്റ്റാർ ഹോട്ടലിലെ ൻ്റെ റോയൽസ്യൂട്ടിൽ വട്ടത്തിലുള്ള മേശക്കു ചുറ്റും ഇരുപത് സീറ്റുകൾ." മുത്തശ്ശാ ഒരു ഫാമിലി ഗെററ് ടുഗതർ വരണം. നീരജിൻ്റെ ഫാമിലിയും ഉണ്ടാകും "മകളുടെ മകളാണ്. പൂജ.കുസൃതിക്കുടുക്ക .ഇന്ന് എന്താണാവോ കറുമ്പ്.ഞങ്ങൾ അവിടെച്ചെല്ലുമ്പോൾ എല്ലാവരും എത്തിയിരുന്നു. ഒരോരുത്തർക്കും സീററ് നിശ്ചയിച്ചിട്ടുണ്ട്. മക്കളും മരുമക്കളുമായി ഇരുപത് പേര്.ഒരു വശത്ത് ഞങ്ങളും മറുവശത്ത് നീരജിൻ്റെ കുടുംബവും. എല്ലാവരും ഇരുന്നു. വിഭവസമൃദ്ധമായ ആഹാരം മേശപ്പുറത്ത് നിരന്നു,. പൂജ എഴുനേറ്റ് എല്ലാവരേയും പരിചയപ്പെടുത്തി.." ഇന്ന് ഒരു പ്രത്യേക കാര്യത്തിനാണ് ഇവിടെ കൂടിയത്. ഞാനും നീരജും വിവാഹിതരാകാൻ തീരുമാനിച്ചു.അനുഗ്രക്കണം." പെട്ടന്ന് ഒരു നിശബ്ദത. ഇങ്ങിനെ ഒരു ട്വിസ്റ്റ് ആരം പ്രതീക്ഷിച്ചില്ല. ആദ്യമൊന്നമ്പരന്നു.പിന്നെ കുട്ടികളുടെ ഇഷ്ടത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. "നിൻ്റെ കുറുമ്പ് ഇത്രയും പ്രതീക്ഷിച്ചില്ല. എന്നാലും നീരജിനെ എനിക്കിഷ്ട്ടപ്പെട്ടു. എല്ലാവരും കയ്യടിച്ചു. സകല ആശീർവാദവും നൽകി."ഞങ്ങൾ രണ്ടു പേരും ഇഷ്ട്ടപ്പെട്ട് തീരുമാനിച്ചതാണ്. ഇഷ്ട്ടം തുറന്നു പറയാനും വേണം ഒരു തൻ്റെടം. ഇല്ലേ മുത്തശ്ശാ. ഇനി ഒരു പഴയ കഥ പറയാം.നീ രജിൻ്റെ മുത്തശ്ശിയും എൻ്റെ മുത്തശ്ശനും ഒരേ കോളേജിലാണ് പഠിച്ചത്. രണ്ടു പേർക്കും അന്യോന്യം ഇഷ്ടവുമായിരുന്നു. സ്മിതയും അനിരുദ്ധനും "പൂജ ഒന്നു നിർത്തി. ഞാൻ സ്മിതയെ നോക്കി. ആകെ മാറിയിരിക്കുന്നു. അവൾ തല കുനിച്ചിരിക്കുകയാണു്. നീണ്ട അമ്പത്തി അഞ്ചു വർഷം. പിന്നെ ആദ്യമാണ് കാണുന്നത്."ഹലോ... ബാക്കി കൂടെ കേൾക്കൂ.അവരത ന്യോന്യം തുറന്നു പറയാതെ അതവിടെ അവസാനിപ്പിച്ചു.പക്ഷേ അവർ അന്ന് ഒരു വിചിത്ര പ്രേമലേഖനം കൈമാറിയിരുന്നു."പൂജ ബാഗിൽ നിന്ന് ഒരു പഴയ പുസ്തകം പുറത്തെടുത്തു. " അഡ്വഞ്ചർ സ്റേറാറി "അലക്സാണ്ടറുടെ കഥയാണ്. അന്നത്തെ പാഠപുസ്തകം. അതിൻ്റെ രണ്ടു പേജിൽ ചുവന്ന മഷി കൊണ്ട് രണ്ടു ഭാഗം അoഡർലൈൻ ചെയ്തിട്ടുണ്ട്. അതു രണ്ടും കൂട്ടി വായിച്ചാൽ ആ ഇഷ്ടം പ്രകടമാകും. അന്ന് നീരജിൻ്റെ മുത്തശ്ശിയ്ക്ക് ഈ പുസ്തകം കൈമാറി. ഒന്നും സംസാരിച്ചില്ല. പക്ഷേ അത് തിരിച്ചു കൊടുത്തപ്പോൾ സോവിയറ്റ് ലാൻഡ് മാസികയുടെ കവർ കൊണ്ട് അത് ഭംഗിയായി പൊതിഞ്ഞിരുന്നു. അതിൽ ഒരു റൗണ്ടിൽ SL എന്നെഴുതിയിരുന്നു. അതിൻ്റെ എംബ്ലം. അതിനോട് ചേർന്ന് അനിരുദ്ധൻ എന്നെഴുതിയാണ് തിരിച്ചു കൊടുത്തത്.. സ്മിത ലൗവ്സ് അനിരുദ്ധൻ. മുത്തശ്ശൻ വായിച്ചതങ്ങിനെയാണ്. പക്ഷേ അന്യോന്യം ഒന്നും സംസാരിക്കാതെ കോളേജ് ജീവിതം അവസാനിച്ചു അവർ പിരിഞ്ഞു. പക്ഷേ ആ പുസ്തകം മുത്തശ്ശൻ പൊന്നുപോലെ സൂക്ഷിച്ചു വച്ചു.പലപ്പഴും മുത്തശ്ശൻ അത് എടുത്തു നോക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം മുത്തശ്ശൻ കാണാതെ ഞാൻ ആ പുസ്തകം എടുത്തു. അതിൽ കോളേജിലെ ഒരു ഗ്രൂപ്പ് ഫോട്ടോയുണ്ടായിരുന്നു. അതിൽ ഒരാളുടെ ഫോട്ടോ റൗണ്ട് ചെയ്തിരുന്നു. ആ അന്വേഷണമാണ് ഇവിടെ എത്തിച്ചത്. ഈ കാര്യം ഞാൻ നീ രജിനോട് പറഞ്ഞാരുന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൻ ഓടി വന്നു. അവൻ്റെ കയ്യിലും അതേ പുസ്തകം. മുത്തശ്ശിയുടെ കളക്ഷനിൽ സൂക്ഷിച്ചു വച്ചിരുന്നതാണ്. അതിലും ഒരു ഗ്രൂപ്പ് ഫോട്ടോ. അവിടെ മുത്തശ്ശനെ റൗണ്ട് ചെയ്തിരിയുന്നു. അതിലും ചുവന്ന മഷിയിൽ അംഡർലൈൻ .പിന്നെയുള്ള അന്വേഷണത്തിലാണ് ഇത്രയും വിവരങ്ങൾ അറിഞ്ഞത്."എന്താ ഈ കുട്ടിയുടെ ഭാവം" സ്മിത തല താഴ്ത്തി ഇരിക്കുകയാണ്. ആകെ നിശ്ശബ്ദത.പെട്ടന്ന് അവൻ്റെ മുത്തശ്ശനും എൻ്റെ മുത്തശ്ശിയും കയ്യടിച്ചു. എല്ലാവരു പൊട്ടിച്ചിരിച്ചു.

Wednesday, July 14, 2021

കാളിയമർദ്ദനം [ ലംബോദരൻമാഷും തിരുമേനിം- 71]" എന്നാലും കിറ്റക്സി നോട് ചെയ്തത് ശരിയായില്ല തിരുമേനി. ""എന്താ ഇന്ന് മാഷ് ധാർമ്മിക രോഷത്തിലാണല്ലോ?""അല്ല വ്യവസായ സൗഹൃദം എന്നു പറഞ്ഞിട്ട് ഒരു നല്ല വ്യവസായിയെ കെട്ടുകെട്ടിച്ചില്ലേ?""മാഷേ നാട്ടിലൊരു നിയമമുണ്ട്. പരിസ്തിതി പ്രശ്നത്തിനും തൊഴിൽ പ്രശ്നത്തിനും എല്ലാം. അതിൽ പരാതി വന്നാൽ അന്വേഷിക്കുന്നത് തെറ്റാണോ? അതിനോട് സഹകരിക്കുകയല്ലേ വേണ്ടത്. കമ്പനാർ മലിനമാക്കാൻ കാരണമായങ്കിൽ അത് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പരിഹാരം കാണണം എന്നു പറയുന്നത് തെറ്റാണോ?""പക്ഷേ ഇത് ഒരു തെറ്റായ സന്ദേശം ലോകത്തിന് കൊടുക്കില്ലെ കേരളത്തെപ്പറ്റി "" കിറ്റക്സ് കൂടുതൽ ആനുകൂല്യം കിട്ടുന്നിടത്തേയ്ക്ക് പോകുന്നതിൽ തെറ്റില്ല.പക്ഷേ അത് സ്വന്തം നാടിനെതിരെ നിരന്തരം വിഷം ചീറ്റിക്കൊണ്ടാകരുത് "" അതിനുള്ള സാഹചര്യം ഉണ്ടായിട്ടാ കം""എന്തു സാഹചര്യം, നമ്മുടെ നാടിന് വേണ്ടി രാഷട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണ്ടതാണ്. കേരളത്തിന് ആനുകൂല്യം ചോദിച്ചു വാങ്ങിത്ത രണ്ടവർ പോലും നിരന്തരം നമ്മുടെ സ്വന്തം നാടിനെതിരേ നിൽക്കുന്നു. കേരളത്തിൻ്റെ വികസനത്തിൻ്റെ കാര്യത്തിലെങ്കിലും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കണ്ടതാണ്. നമ്മൾ അത് തമിഴ്നാടിനെ കണ്ട് പഠിയ്ക്കണമെന്നു തോന്നുന്നു."

Tuesday, July 13, 2021

ദീർഘസുമംഗലീ യോഗം [കീശക്കഥകൾ -139]ഒരു സുന്ദരിക്കുട്ടി. ഇരുപത്തി ഒന്നു വയസു പ്രായം. നല്ല സ്മാർട്ട്. ".ഞാൻ അങ്ങയേ വിളിച്ചിരുന്നു"" ഉവ്വ്.. സ്മിതയല്ലേ... വരു" സ്വീകരണമുറിയിൽക്കയറിയതും അവൾ വാതിൽ അടച്ചു കുറ്റിയിട്ടു." ക്ഷമിക്കണം. എനിയ്ക്ക് രഹസ്യമായി അങ്ങയോട് ഒരു കാര്യം പറയാനുണ്ട്. അങ്ങു പ്രസിദ്ധനായ ഒരു ജ്യോത്സ്യൻ ആണല്ലോ? അങ്ങ് എനിക്കൊരു പകാരം ചെയ്യണം."അവൾ കസേരയിലിരുന്നു." പറയൂ എന്താണ് ഞാൻ ചെയ്തു തരണ്ടത്. "" പ്രസിദ്ധമായ മാളിയക്കൽ വീട്ടിലെ ഏക അവകാശിയാണ് ഹരി.വിദ്യാസമ്പന്നൻ.നല്ല ഒരു ബിസിനസ് കാരൻ .കാണാനും സുമുഖൻ അയാൾ വിവാഹത്തിന് ഒരു പ്രൊപ്പോസലുമായി സമീപിച്ചിരുന്നു""പിന്നെന്താ സംശയം അങ്ങട്ട് സമ്മതിയ്ക്കണം.""അവിടെയാണ് പ്രശ്നം. ഇത്ര സമ്പന്നമായ വീട്ടിൽ എൻ്റെ ഭാവി സുരക്ഷിതമാകില്ല എന്നൊരു തോന്നൽ. അത്ര വലിയ സാമ്പത്തിക അന്തരമുണ്ട് നമ്മൾ തമ്മിൽ .അതിന് എനിക്കൊരു മുൻകരുതൽ എടുക്കണം. അതിനാണ് ഞാൻ വന്നത് ""എനിക്കെന്താണ് ചെയ്യാൻ പറ്റുക.""ജാതകം വീട്ടുകാർക്ക് നിർബ്ബന്ധമാണ്. ജാതക പൊരുത്തമുണ്ടങ്കിലേ നടക്കൂ. എനിക്ക് സമ്മതമാണ്. എന്നാണ് ഞാൻ അങ്ങേരോട് പറഞ്ഞിരിയ്ക്കുന്നത്. ഞങ്ങളുടെ ജാതക പ്പൊരുത്തം അങ്ങ് ഒന്നു നോക്കിപ്പറയണം.""അതിനെന്താ അത് എൻ്റെ തൊഴിലിൻ്റെ ഭാഗമല്ലേ? ജാതകം തന്നുകൊള്ളൂ'"അങ്ങേർക്കും ജ്യോതിഷത്തിൽ വലിയ വിശ്വാസമാണ്.അതു പോലെ ഞാൻ മനസിലാക്കിയിടത്തോളം മരണഭയം ഭയങ്കരമാണ് അദ്ദേഹത്തിന്."" വരട്ടെപൊരുത്തം നോക്കി അറിയിക്കാം" "അതല്ല പ്രശ്നം, അങ്ങ് എൻ്റെ ഭാവിയെക്കരുതി എൻ്റെ അച്ഛൻ്റെ സ്ഥാനത്തു നിന്ന് ഒരു നുണ പറയണം""ഒന്നും മനസിലായില്ല. തെളിച്ചു പറയൂ കുട്ടി" "ഹരിയുടെ ജാതകം നോക്കി അങ്ങേർക്ക് മുപ്പത് വയസു വരയേ ആയുസുളളന്ന് പറയണം.അപ്പോൾ അങ്ങേര് ഭയക്കും പരിഹാരം ചോദിയ്ക്കും.ദീർഘസുമംഗലീ യൊ ഗമുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്താൽ അവൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം അങ്ങേര് മരിയ്ക്കില്ല എന്നു പറയണം. എൻ്റെ ജാതകം കിട്ടിയിട്ടുണ്ടന്നും അതിൽ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ട് എന്നും പറയണം""എന്തൊക്കെയാകുട്ടി പറയുന്നേ? ഈശാസ്ത്രം സത്യമാണ്. അതിൽ നിന്ന് വ്യതിചലിക്കുന്നത് പാപമാണ് ""ഇപ്പഴത്തെ ഗാർഹിക പീഡനത്തെപ്പറ്റിയും സ്ത്രീധന കൊലപാതകത്തെപ്പറ്റിയും എനിക്കു ഭയമുണ്ട്.പുതുമോടി കഴിയുമ്പോൾ..... ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അങ്ങേര് മരിക്കില്ല എന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടാൽ എൻ്റെ കാര്യം രക്ഷപെടും. ഞാൻ മരിക്കാതിരിയ്ക്കാൻ അങ്ങേര് എന്തും ചെയ്യും. എനിക്കൊര സുഖം വരാതെ വരെ ശ്രദ്ധിക്കും. അവിടെ എൻ്റെ ജീവിതം സുരക്ഷിതമാകും. അതിന് വേണ്ടി അങ്ങ് ഈ നിരുപദ്രവമായ കള്ളം പറഞ്ഞാൽ... "" പറയാം. നിൻ്റെ ഭാവിക്ക് വേണ്ടി "സന്തോഷത്തോടെ തൊഴുത് സ്മിത പടിയിറങ്ങ

Monday, July 12, 2021

എല്ലീസ് ഐലൻ്റ് അച്ചൂ നിഷ്ട്ടായി [ അച്ചു ഡയറി-438]മുത്തശ്ശാ അച്ചു സ്റ്റാച്ചു ഓഫ് ലിബർട്ടി കണ്ട് ക്രൂയിസിൽ എല്ലീസ് ഐലൻ്റിൽ ഇറങ്ങി. പണ്ട് അമേരിയ്ക്കയിലേക്ക് ആൾക്കാരെ ഇമി ഗ്രററ്' ചെയ്തിരുന്നത് ഈ ഐലൻ്റിൽ നിന്നായിരുന്നു. ഒരു മില്യൻ ആൾക്കാർ അന്ന് ഇമിഗ്രേറ്റ് ചെയ്തിട്ടുണ്ട്.ഞങ്ങൾ "ഓഡിയോ ടൂർ" ആണ് ഓപ്റ്റ് ചെയ്തത്.മൊബൈൽ പോലെ ഒരു ഉപകരണം നമുക്ക് തരും. ഒരോ സ്ഥലത്തും ചെല്ലുമ്പോൾ അവിടെ എഴുതി വച്ചിരിയ്ക്കുന്ന നമ്പർ ഇതിൽ അമർത്തിയാൽ ഇയർഫോണിൽ കൂടി നല്ല ഇംഗ്ലീഷിൽ അതിൻ്റെ ചരിത്രം വിവരിച്ചു നൽകും.ഗൈഡ് വേണ്ട.27.5 ഏക്കർ വിസ്തീർണ്ണം മാത്രമുള്ള ഒരു ചെറിയ ഐലൻ്റ്. ഇതിന് ഒരു പാട് ഹിസ്റ്ററിയുണ്ട്. അച്ചൂന് ചരിത്രം വലിയ ഇഷ്ട്ടമാണ്. കുടിയേറ്റക്കാരുടെ അഡോപ്റ്റഡ് ഹോം. അതാണ് ഈ ദ്വീപ്. അന്ന് രജിസ്ട്രേഷൻ നടന്ന ഹാളിൽച്ചെന്നപ്പോൾഇമിഗ്രേറ്റ് ചെയ്യാൻ മോഹിച്ച് പണ്ട് ഇവിടെ വന്ന് തിരക്കുകൂട്ടിയവരെ അച്ചു ഓർത്തു. റിക്കാർഡ് ശരിയാകാത്തതിനാൽ കുറേപ്പേരെ തിരിച്ചയച്ചിരുന്നു. ചിലർക്ക് കുടുംബവുമായി പ്പിരിയണ്ടി വന്നു. അച്ചു ന് അവരുടെ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടം വന്നു മുത്തശ്ശാ.അവിടെ തീയ്യേറ്ററും ഗിഫ്റ്റ്ഷോപ്പും കഫേയും ഒക്കെയുണ്ട്.അച്ചൂന് നന്നായി വിശന്നിരുന്നു. കഫേയുടെ മുമ്പിൽ അച്ചു നിന്നു.അമ്മയ്ക്ക് കാര്യം പിടികിട്ടി. അമേരിയ്ക്കയിലെ കാപ്പി പ്രസിദ്ധമാണ്. നല്ല ചായ കിട്ടില്ല. അച്ഛൻ പറഞ്ഞതാ.അച്ചൂന്ഹോർലിക്സാണ് ഇഷ്ടം. ഇനി ലൈബ്രറിയിൽ പോകണം." ബോബ് ഹോപ്പ് ലൈബ്രറി " നല്ല രസമാണ് ഹിസ്റ്ററിക്ക് താൽപ്പര്യമുള്ളവർക്ക് .അച്ചൂന് ഒരു ദിവസം അവിടെ താമസിക്കണന്നു് ഉണ്ടായിരുന്നു.

Saturday, July 10, 2021

എൻ്റെ അമ്മയുടെ ശുദ്ധ ഭക്തി [നാലുകെട്ട് -344]ഈ പരമ്പരയിൽ എൻ്റെ അമ്മയെപ്പററിപ്പണ്ട് സൂചിപ്പിച്ചിട്ടുണ്ട്.. പക്ഷേ അമ്മയുടെ ഭക്തിയേപ്പറ്റി ക്കൂടി പറയാതെ പോവുക വയ്യ. ഒരു നെയ് വിളക്ക് പോലെ വെളിച്ചം പരത്തി ഈ പുരാതന തറവാട്ടിൽ ജ്വലിച്ചസ്തമിച്ച എൻ്റെ അമ്മയുടെ കഥ ഒരു കാലഘട്ടത്തിൻ്റെ കഥയാണ്. പഴയ ഒരു നമ്പൂതിരി കൂട്ടുകുടുംബത്തറവാടിൻ്റെകൂടി കഥയാണിത്. അത് ഒരു വലിയ ഗ്രന്ഥമായി രൂപം പ്രാപിച്ചു വരുന്നു.അതിൽ നിന്നുള്ള ഒരു ചെറിയ ഏടാണിത്.സംസ്കൃതത്തിലും ജ്യോതിഷത്തിലും പാണ്ഡിത്യമുണ്ടായിരുന്ന അമ്മയുടെ ഭക്തി അനുപമമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ശുദ്ധമായ ദൈവഭക്തി.! അതായത് ഭയത്തോടെയുള്ള ദൈവഭക്തിയ്ക്കെതിരായിരുന്നു അമ്മ. എല്ലാവരും ദൈവഭയത്തോടെ വളരണം എന്നു പറയുന്നിടത്താണ് എൻ്റെഅമ്മ ഇങ്ങിനെ മടിയിലിരുത്തിപ്പറഞ്ഞു തന്നത്. ദൈവങ്ങൾ കോപിയ്ക്കില്ല.ശപിയ്ക്കില്ല. അതൊക്കെ അനുസരിപ്പിയ്ക്കാനുള്ള സമൂഹത്തിൻ്റെ ഒരു രീതിയാണ്. എത്ര വലിയ ടൻഷൻ വന്നാലും പരദേവതയുടെ മുമ്പിൽ ഒരു നെയ് വിളക്ക് വച്ച് ചിരിച്ചു കൊണ്ട് തിരിച്ചു വരുന്ന അമ്മ എനിക്കെന്നും കരുത്തായിരുന്നു.ഞാൻ കുട്ടിക്കാലം മുതൽ ദൈവവിശ്വാസമില്ലാത്ത ഒരു നിഷേധി ആയാണ് ഞാൻ അറിയപ്പെട്ടിരുന്നത്. അതിൻ്റെ പേരിൽ ഒത്തിരി ശകാരം കേട്ടിട്ടും ഉണ്ട്. അപ്പഴൊക്കെ അമ്മ ഒപ്പമുണ്ടാകും. തറവാട്ടിൽ അഷ്ടമംഗല പ്രശ്നങ്ങളും പരിഹാരങ്ങളും, കളംപൂജയും മററാചാരങ്ങളും എല്ലാം കുട്ടിക്കാലത്ത് എൻ്റെ മനസിനെ വല്ലാതെ കലുഷമാക്കിയിരുന്നു. അതിനിടെ കൂടോത്രം, കൈവിഷം എന്നൊക്കെപ്പറഞ്ഞ് എൻ്റെ ഭയത്തിന് മുത്തശ്ശിഎണ്ണ പകർന്നിരുന്നു. നീ നിൻ്റെ വിശ്വാസമനുസരിച്ച് മുമ്പോട്ടു പോകൂ. ഞാനിടപെടില്ല. പക്ഷേ ഈ തറവാട്ടിലെ ഉണ്ണിയ്ക്ക് ചില കടമകൾ ഉണ്ട്.അത് മറ്റുള്ളവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതിനെ നിഷേധിക്കാൻ നിനക്കവകാശമില്ല. അതു ചെയ്യാൻ പാടില്ല. അത്രയേ പറയാറുള്ളു. എൻ്റെ വിശ്വാസം എന്തായാലും ഞാനതക്ഷരം പ്രതി പാലിച്ചിട്ടുണ്ട്.തൻ്റെ കളങ്കമില്ലാത്ത ത്യാഗമായിരുന്നു അമ്മയുടെ ഭക്തി എന്നു പലപ്പഴും തോന്നിയിട്ടുണ്ട്. തറവാട്ടിൽ തൻ്റെ സുഖങ്ങൾ മുഴുവൻ ത്യജിച്ച് ബാക്കിയുള്ളവർക്ക് വേണ്ടി എരിഞ്ഞു തീർന്ന എൻ്റെ അമ്മ. പക്ഷേ ആ പ്രതിസന്ധി മുഴുവൻ തരണം ചെയ്തത് ആ ശുദ്ധമായ കലർപ്പില്ലാത്ത ഭക്തി കൊണ്ടാണന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്. എൻ്റെ വാമഭാഗത്തിന് കുറച്ചു കാലമേ എൻ്റെ അമ്മയുടെ സാമിപ്യത്തിന് ഭാഗ്യമുണ്ടായുള്ളു. പക്ഷേ അവളും ഒരു പരിധി വരെ ഈ കാഴ്ച്ചപ്പാടിലേയ്ക്ക് ഉയർന്നിരുന്നു.ഭയമില്ലാതെ സമീപിയ്ക്കാവുന്ന ഗുരുവായും, വഴികാട്ടി ആയും ,സുഹൃത്തായും ദൈവത്തെ കാണാൻ പഠിപ്പിച്ച എൻ്റെ അമ്മയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിയ്ക്കുന്നു.

Friday, July 9, 2021

നേരവകാശികൾ [കീശക്കഥകൾ - 138]അതി മനോഹരി. മാദകമായ ചെഞ്ചുണ്ടുകൾ. ചടുലമായ നീക്കങ്ങൾ.ആരും നോക്കിയിരുന്നു പോകും. ആ തത്തമ്മയ്ക്ക് ഒരു കൂട്ടുകാരൻ കൂടിയുണ്ട്. പയറു കൃഷിക്കുള്ള പന്തലിന് മുകളിൽ വന്നിരിയ്ക്കും. നീണ്ടു കിടക്കുന്ന പയർ പതുക്കെ കാലുകൊണ്ട് താങ്ങിപ്പിടിച്ച് അതിലെ പയർ കൊക്കു കൊണ്ട് അർത്ഥവൃത്താകൃതിയിൽ തൊണ്ട് കീറി കൊറിച്ചെടുത്ത് പയർമണി മാത്രം ഭക്ഷിച്ച് ഒരു മനോഹരമായ മാല പോലെ പയറിൻ്റെ തൊണ്ട് അവശേഷിപ്പിക്കുന്നു. കാണാൻ നല്ല രസം." അവറ്റകളെ ഓടിച്ചു വിടാതെ അതും കണ്ട് രസിച്ചിരിക്കുകയാണോ?""അവരും ഈ ഭൂമിയിലെ അവകാശികൾ അല്ലേ.?""തൊടിയിലെ പൂവൻ കുല മുഴുവൻ പഴുത്ത് പക്ഷികളും അണ്ണാർക്കണ്ണനും തിന്നു തീർത്തു.""അവരുടേയും വിശപ്പ് മാറണ്ടേ?"" കപ്പ മുഴുവൻ എലി തിന്നു പോയി "" വിളവിൻ്റെ പകുതി നമുക്കു കിട്ടുമോ. അതു മതി നമുക്ക്;"" കൊക്കോ മുഴുവൻ അണ്ണാറക്കണ്ണൻ തിന്നു തീർത്തു.""അവൻ്റെ വിശപ്പ് മാറിക്കാണും""റം ബൂട്ടാൻ പഴം മുഴുവൻ വാവൽ കൊണ്ടു പോകുന്നു; ""പഴം: തിന്ന് അതിൻ്റെ വിത്ത് അവൻ രാജ്യം മുഴുവൻ വിതരണം ചെയ്തുകൊള്ളും. നമുക്ക് പറ്റാത്തത് അവൻ ചെയ്യട്ടെ.""ഈ ഭൂമിയിൽ ഉള്ള സകല ചരാചരങ്ങളും മനുഷ്യന് വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്ന തത്വശാസ്ത്രം എനിക്ക് ദഹിക്കില്ല."

Wednesday, July 7, 2021

സൗഹൃദം [കീശക്കഥകൾ - 137 ]"മാഷേ ഒന്നു നിൽക്കുമോ?" അമ്പലത്തിൻ്റെ തിടപ്പള്ളിയുടെ അഴികൾക്കിടയിൽ നിന്ന് ഒരു വിളി. ഞാൻ ഞട്ടിത്തിരിഞ്ഞു നോക്കി."ആ... ഭഗവാനോ? അങ്ങ് ശ്രീകോവിലിൽ നിന്ന് പുറത്ത് ചാടിയോ?കം സ്സൻ്റെ വലിയ തടവറയിൽ നിന്ന് പുറത്തുചാടിയവനല്ലേ.? ഇതൊക്കെ നിസാരം അല്ലേ?""മാഷ് അകത്തേയ്ക്ക് വരൂ കുറച്ചു നേരം സംസാരിച്ചിരിക്കാം "ഞാനകത്തു കടന്നു. തിടപ്പള്ളിയിൽ സാക്ഷാൽ ശ്രീകൃഷ്ണൻ.' ഇപ്പം ആരും വരുന്നില്ല അല്ലെ? നന്നായി ബോറടിയ്ക്കുന്നുണ്ടാകും: പാവം.. മേ ശാന്തീം വാര്യരും കുറുപ്പും. വഴിപാട് പോലെ എല്ലാം തീർത്ത് അവർ വീട്ടിൽ പ്പോകും. അല്ലേ?""ഒരു തരത്തിൽ ആശ്വാസമാണ് മാഷേ. എന്തായിരുന്നു ഇത്രയും കാലം. ഭക്തി ഭ്രാന്തായി മാറിയിരുന്നു എല്ലാവർക്കും. എല്ലാത്തിനും എളുപ്പവഴി ഞാൻ. ഒരു പണീം എടുക്കാൻ കഴിയില്ല. താൻ പാതി. എന്നല്ലേ അതും എന്നേ ഏൾപ്പിച്ചിരിക്കുകയാണ്. എന്തെങ്കിലും കാര്യം സാധിയ്ക്കണമെങ്കിൽ കാണിക്ക സമർപ്പിച്ച് കാര്യം പറയും.പിന്നെ എൻ്റെ ചുമതലയായി നടത്തിക്കൊടുക്കേണ്ടത്. ഇത് വളർന്നു വളർന്ന് ഒരു കൊട്ടേഷൻ തലവൻ്റെ പണി ആയി എനിയ്ക്ക് .ശത്രുസംഹാര പൂജയാണ് കൂടുതൽ. അവരുടെ ശത്രുക്കളെ ഒതുക്കാൻ എനിയ്ക്കുള്ള ഫീസ്.ശത്രുസംഹാരമല്ല ശത്രുതാ സംഹാരമാണെനിയ്ക്കിഷ്ട്ടം. പക്ഷേ സമ്മതിയ്ക്കണ്ടേ? പിന്നെ കട്ട് മുടിച്ച് ഉണ്ടാക്കുന്നതിൻ്റെ ഒരു വിഹിതം കൃത്യമായിത്തരും.ഇന്ന് അതെല്ലാം നിന്നു.മഹാമാരിയേപ്പേടിച്ച് ആരും വരാതായി.അന്ന് പ്രായമായ ഒരു മുത്തശ്ശി വന്നിരുന്നു. കണ്ണു ശരിക്ക് പിടിയ്ക്കില്ല.തൻ്റെ പേരക്കിടാവിനെ എൻ്റെ മുമ്പിൽ നിർത്തീ'' ഇവന് നന്നായി വരണേ എന്ന് എന്നോട് പ്രാർത്ഥിച്ചു. അപ്പഴാണ് അറിഞ്ഞത് കുട്ടി മാറിപ്പോയി എന്ന് .ചീത്ത പറഞ്ഞ് ആ കുട്ടിയെ തള്ളി മാ ററി ശരിക്കുള്ള പേരക്കുട്ടിയെ എൻ്റെ മുമ്പിൽ നിർത്തി. "ഭഗവാൻ ക്ഷമിക്കണം. അവനല്ല നന്നായി വരണ്ടത് ഇവനാണ്. ഇവനെയാണ് അങ്ങ് അനുഗ്രഹിയ്ക്കണ്ടത് "എനിയ്ക്ക് ചിരിയാണ് വന്നത്.ഇപ്പം വഴിപാട് എല്ലാം ഓൺലൈനാണ്. അതുകൊണ്ട് പാൽപ്പായസവും പായസവും തൃമധുരവും ഒന്നും വഴിപാടായി വരുന്നില്ല. അവർക്ക് അത് മേടിയ്ക്കാൻ സൗകര്യമില്ലാത്തതു കൊണ്ടാകാം. ഇപ്പം കൊതി ആയിത്തുടങ്ങി. മാഷോട് പാൽപ്പായസം കഴിക്കണന്നല്ല പറഞ്ഞത്. എന്നോട് ഇന്ന് വരെ ഒന്നും ആവശ്യപ്പെടാത്ത ഭക്തൻ. എനിക്കിതുവരെ കൈക്കൂലി തന്നിട്ടുമില്ല. അതു കൊണ്ട് മാഷ്ക്ക് ഞാനൊരു വരം തരാം. ചോദിച്ചോളൂ.""എനിക്കൊരു വരവും വേണ്ട. ഞാൻ അങ്ങയെ ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളു. എനിയ്ക്ക് ആ ഒരു സൗഹൃദം മാത്രം മതി വരമായിട്ട്. "" അങ്ങിനെയാവട്ടെ "ശ്രീ കോവിലിനു മുമ്പിലുള്ള മണിയടി കേട്ടാണ് ഞട്ടിത്തിരിഞ്ഞത് ശ്രീകോവിലിൻ്റെ അഴികൾക്കിടയിലൂടെ ആ കള്ളത്തിരുമാടിയുടെ ചിരിയ്ക്കുന്ന മുഖം

Monday, July 5, 2021

ഹരിതാഭം [കീശക്കഥ-136]ബാബു ഐററി പ്രൊഫഷണൽ .മലയാളിയുടെ മല്ലുപ്പതിപ്പ്.ശമ്പളം ആറക്കവും കടന്ന് ഏഴക്കത്തിലേയ്ക്ക്. ഇപ്പം നാട്ടിൽ വീട്ടിലിരുന്നു ജോലി.ഈ ഭ്രാന്ത് പിടിച്ച ജോലിയ്ക്കിടയിൽ അച്ഛനോടും അമ്മയോടും സംസാരിയ്ക്കാൻ പോലും സമയമില്ല. അമ്മയുണ്ടാക്കുന്ന സ്വാദിഷ്ട്ടമായ ആഹാരം ആസ്വദിച്ച് കഴിയ്ക്കാൻ പോലും സമയം കിട്ടുന്നില്ല. പ്രശ്നങ്ങൾ ഒന്നു കഴിയുമ്പോൾ മറ്റൊന്ന്.ഭ്രാന്തു പിടിക്കും എന്നായപ്പോഴാണ് ഡോക്ട്ടറെക്കണ്ടത്. ഒരു ദിവസം അര മണിക്കൂർ ഗാർഡനി ഗിനായി മാറ്റി വയ്ക്കുക. ജപ്പാനിലൊക്കെ പരീക്ഷിച്ചു വിജയിച്ച പരിഹാരമാർഗ്ഗം. ആദ്യമൊക്കെ മട്ടപ്പായിരുന്നു.ക്ര മണപച്ചക്കറിത്തോട്ടത്തിനും സമയം കണ്ടെത്തിത്തുടങ്ങി. എന്തോ വല്ലാത്ത മാറ്റം. പൂക്കളും ചെടികളും കിളികളും അണ്ണാറക്കണ്ണനും. ഇതൊക്കെ മുമ്പും കണ്ടിട്ടുണ്ട്. പക്ഷേ ഇന്നത് ആസ്വദിച്ചു തുടങ്ങിയ പോലെ. എനിക്ക് ക്രമേണ മാറ്റം വന്നു തുടങ്ങി. ആഹാരം കഴിയ്ക്കാൻ സമയം കണ്ടെത്തിത്തുടങ്ങി.ബി പി നോർമലായി. മൈഗ്രയിൻ എന്നെ ഉപേക്ഷിച്ചു പോയി.ക്രമേണ കൂടുതൽ സമയം ഭൂമിദേവിയുമായി സല്ലപിയ്ക്കാൻ സമയം കണ്ടെത്തിത്തുടങ്ങി. അതിരാവിലെ എഴുനേക്കാൻ പഠിച്ചു.കാലങ്ങൾക്ക് ശേഷം ഉദയ സൂര്യനെ ദർശിച്ചു തുടങ്ങി. അവിടെയും ഞാൻ അഭ്യസിച്ച പ്രൊഫഷണലിസം ഉണർന്നു . അങ്ങിനെയാണ് ആ വലിയ ഫാം ഹൗസിനെപ്പറ്റിയുള്ള ചിന്ത മനസിലുദിച്ചത്. ഓർഗാനിക്ഫാമിനേപ്പറ്റിയും, മിയാ വാക്കി വനവൽക്കരണത്തെപ്പറ്റിയും പഠിച്ചു.ചുറ്റും ഏക്കർ കണക്കിന് കുടുംബസ്വത്ത് പരന്നു കിടക്കുന്നു.ഫാം ഹൗസും, ഗാർസനി ഗും പിടിപ്പിച്ചു കൊടുക്കുന്ന ഒരു വലിയ പ്രസ്ഥാനം. എൻ്റെ ചിന്തകൾക്ക് തീപിടിച്ചു തുടങ്ങി.അവസാനം സ്വപ്നതുല്യം എന്നു ബാബു. കരുതിയിരുന്ന ജോലി രാജിവച്ചു. പലരും ചീത്ത പറഞ്ഞു. പക്ഷേ ബാബു പിന്മാറിയില്ല.കനിഞ്ഞനുഗ്രഹിച്ചഭൂമീദേവിയും എൻ്റെ പ്രൊഫഷലിസവും കൂടിയപ്പോൾ കൃഷിക്ക് ഒരു നൂതന ഭാവം വന്നു. കൃഷി ക്രമേണ ഒരു വ്യവസായം കൂടി ആയിത്തുടങ്ങി. അതൊരു എണ്ണപ്പെട്ട പ്രസ്ഥാനമായി വളർന്നു. വീണ്ടും ഞാൻ ടൻഷനിലേക്കോ? സംശയം. ഇല്ല. ഇത് ഞാൻ ആസ്വദിച്ചാണ് ചെയ്യുന്നത്. പഴയ പോലെ വേറേ ആർക്കോ വേണ്ടിയുള്ള അടിമപ്പണിയല്ല. ഇന്ന് ബാബുവിൻ്റെ കാൽ മണ്ണിലാണുറപ്പിച്ചിരിക്കുന്നത്.തോൽക്കില്ല ഇന്ന് അവൻ ചിന്തയിലും പ്രവർത്തിയിലും സർവ്വസ്വതന്ത്രൻ. ഏതോ കോർപ്പറേറ്റുകൾക്കു വേണ്ടി നഷ്ടപ്പെടുത്തിയ ആ നാളുകൾ ഓർത്ത് ഇന്ന് ബാബു പരിതപിക്കുന്നു. ഹരിതാഭമായ ആ പുതിയ ജീവിതത്തിൻ്റെ ശീതളിമയിൽ മുങ്ങിക്കളിച്ച് ആ പഴയ മല്ലു.

Thursday, July 1, 2021

മരണസംവാദം.....രാത്രിയിലെ ചാനൽ ചർച്ചകൾ ടെൻഷനും പകയും കൂട്ടാ റെ ഒള്ളു. ഒത്തിരി ചാനൽ ഉള്ളതുകൊണ്ട് മാറ്റിപ്പിടിക്കാം.പക്ഷെ എല്ലാ ചാനലിലും ഒന്നിനേ കുറിച്ചു മാത്രം ചർച്ച വന്നാലോ.?ഇന്നലെ കോ വിഡ് മരണക്കണക്കാണ് ചർച്ച. എല്ലായിടത്തും. ഭരണവും പ്രതിപക്ഷവും ഘോര ഘോരം വാദിച്ചു. അവതാരകൻ എണ്ണ പകർന്നു കൊണ്ടിരുന്നു. വിദദ്ധ പാനലിനെ രo ഗത്തിറക്കി.അതിനിടെ ഒരു പ്രേക്ഷകൻ തൻ്റെ അച്ഛൻ്റെ മരണം കോ വിഡ് കണക്കിൽ പെടുത്താത്തതിൻ്റെ പരിവേദനവുമായെത്തി. പാവം അച്ഛൻ്റെ മരണത്തെക്കാൾ അദ്ദേഹത്തെ ദുഖിപ്പിച്ചത് അതാണന്നു തോന്നിഈ മരണ ചർച്ചകൾ നടത്തുന്നവർ ഒന്നോർത്താൽ കൊള്ളാം കോവിഡ് ബാധിച്ച് മരണഭയത്തോടെ മരിച്ചു ജീവിക്കുന്ന അനവധി പേർ ഈ ചർച്ച കാണുന്നുണ്ടന്നള്ളത്. ഇതൊക്കെ സാങ്കേതിക പ്രശ്നമാണ്. പ്രതിപക്ഷവും ഭരണപക്ഷവും വിദദ്ധരും ഒരു മേശക്കു ചുറ്റുമിരുന്നു ചർച്ച ചെയ്ത് മാനദണ്ഡം ഉണ്ടാക്കണ്ട വിഷയമാണ്. അല്ലാതെ ചാനൽ ചർച്ചയിൽ വിഴുപ്പലക്കപ്പെടേണ്ട ഒരു പ്രശ്നമല്ല.

Sunday, June 27, 2021

പെനാൽറ്റി [ കീശക്കഥകൾ - 135] ഒരു ബുള്ളററിൻ്റെ കാതടപ്പിക്കുന്ന ശബ്ദം. മുറ്റത്ത് വന്ന് രണ്ടു പേർ കോളിഗ് ബല്ലടിച്ചു. ഞാൻ മാസ്ക് ധരിച്ച് വാതിൽ തുറന്ന പാടെ അവർ അകത്തു കയറി.ഷെയ്ക്ക് ഹാൻ്റിനായി കൈ നീട്ടി. ഞാൻ ഒരു തൊഴു കയ്യോടെ ആ ഉപചാരം നിഷേധിച്ചു. പാവങ്ങളെയും നിർധനരായ രോഗികളേയും സഹായിക്കുന്ന ഒരു സംഘടനയുടെ ആൾക്കാരാണ് ഞങ്ങൾ. ആ രണ്ടു പേർ അവരുടെ ചരിത്രം മുഴുവൻ വിശദമായി സംസാരിച്ചുകൊണ്ടേയിരുന്നു.എന്നിട്ടും എനിയ്ക്ക് അവരുടെ അവതാരോ ന്ദേശം മനസിലായില്ല. ഞങ്ങൾ ഇപ്പോൾ കോവിഡ് രോഗികൾക്കുള്ള ചികിത്സാരംഗത്താണ്. അവർക്ക് പാലിയേറ്റീവ് കെയർ., ആഹാരം, വസ്ത്രം എല്ലാത്തിനും മുമ്പിൽ ഞങ്ങളുണ്ട്. അവർ ഒരു നോട്ടീസും രസീത് ബുക്കും പുറത്തെടുത്തു. അതിന് അങ്ങയേപ്പോലുള്ളവരുടെ കയ്യിൽ നിന്ന് ഒരു സംഭാവന പ്രതീക്ഷിക്കുന്നു. ഞാനൊരു മുവ്വായിരത്തി അഞ്ഞൂറ് രൂപാ തരാനാണ് ഉദ്ദേശിച്ചിരുന്നത്. അവരുടെ കണ്ണുകൾ തിളങ്ങി. പക്ഷേ ഒരു ചെറിയ പെനാൽറ്റി കഴിത്തേ തരൂ. സാമൂഹികാകലം പാലിയ്ക്കാതെ അകത്തു കടന്നതിന് ഒരഞ്ഞൂറ് രൂപാ പിടിക്കും. മാസ്ക്ക് ശരിക്കു ധരിക്കാത്തതിന് ആയിരം രൂപാ മതിയാകും. ഈ കൊറോണക്കാലത്ത് ഷെയ്ക്ക് ഹാൻ്റ് തരാൻ ശ്രമിച്ചതിന് വീണ്ടും ഒരഞ്ഞൂറു രൂപാ. പുറത്തു വച്ചിരിക്കുന്ന സാനിട്ടയിസർ ഉപയോഗിക്കാത്തതിന് വീണ്ടും അഞ്ഞൂറ് രൂപാ. ഷൂസ് ഊരാതെ അകത്തു കയറിയതിന് അഞ്ഞൂറു രു പാ കൂടെ ആകുമ്പോൾ മുവ്വായിരം രൂപാ. ബാക്കി അഞ്ഞൂറ് രൂപയുടെ രസീത് എഴുതിക്കൊള്ളൂ. നിങ്ങളെപ്പോലുള്ളവരുടെ നിസ്വാർദ്ധ സേവനം ഈ സമയത്ത് നാട്ടുകാർക്ക് വളരെ ഉപകാരപ്രദമാണ്. നന്ദി.

Saturday, June 26, 2021

സ്ത്രീ [ കീശക്കഥ-134]അഭിലാഷ് സാവധാനം കണ്ണു തുറന്നു. ചുറ്റുപാടും നോക്കി. ആശുപത്രിയിലെ പേ വാർഡിലാണ്.ബന്ധുക്കൾ ചുററുമുണ്ട്."ഞാനെവിടെയാണ്. ബിന്ദു ?. ഞങ്ങൾ ഒന്നിച്ചാണ് കാറിൽപ്പോയത് വഴിക്കു വച്ച് ആരോ കുറേ പ്പേർ ചേർന്ന് ഞങ്ങളെ ത്തടഞ്ഞു. എന്നെ എന്നോ മണപ്പിച്ച് ബോധം കെടുത്തി. പിന്നെ ഒന്നും ഓർമ്മയില്ല.""നിന്നെ രണ്ടു വഴിപോക്കരാണ് ഇവിടെ എത്തിച്ചത്. ബിന്ദുവിനുള്ള തിരച്ചിൽ നടക്കുന്നുണ്ട് " അഭിലാഷിൻ്റെ കണ്ണിൽ ഒരു തിളക്കം. ഡോക്ട്ടർ വന്ന് അഭിലാഷിൻ്റെ അച്ഛനേയും അമ്മയേയും ഒഴിച്ച് ബാക്കിയുള്ളവരെ ഒക്കെപ്പുറത്താക്കി. അടുത്ത കുറ്റിക്കാട്ടിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയത്രെ. ബിന്ദുവിൻ്റെ ആണ് എന്നു സംശയിക്കുന്നു.' അവർ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. എല്ലാവരും പുറത്തു പോയി .അഭിലാഷിൻ്റെ അച്ഛൻ കതക് കുറ്റിയിട്ടു." അപ്പോൾ നീ പരിപാടി നടപ്പാക്കി അല്ലേ? നന്നായി. അവളുടെ അച്ഛൻ ഇന്ന് പാപ്പരാണ്. ഉള്ളതു മുഴുവൻ നിനക്ക് തന്നില്ലേ.ഇനിയൊന്നും അവിടുന്ന് കിട്ടാനില്ല""എല്ലാം പ്ലാനിംഗ് പോലെ നടന്നു. ഒരു ലക്ഷം രൂപ പോയാലെന്താ. കൊട്ടേഷൻ സംഘം പറഞ്ഞ പോലെ ചെയ്തു. എന്നെ ക്ലോറോഫോം തന്നു മയക്കി അവളെക്കൊന്ന്. കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു. ശല്യം ഒഴിഞ്ഞു. "അഭിലാഷിൻ്റെ മുഖത്ത് ഒരു വല്ലാത്ത ചിരി."എനിക്ക് വല്ലാതെ പേടിയാകുന്നു. നിൻ്റെ പ്ലാനിൽ എന്തെങ്കിലും കുറവ് വന്നെങ്കിൽ നമ്മളൊക്കെ തൂങ്ങിയേനെ?""ഇനിയാണ് ഏറ്റവും ശ്രദ്ധിക്കണ്ടത്. പൊലീസിനും ബന്ധുക്കൾക്കും ഒരു സംശയം പോലും തോന്നാതെ പെരുമാറണം. ആർക്കും സംശയം തോന്നാതിരിയ്ക്കാനാണ് വീട്ടിൽ വച്ച് വേണ്ടന്നു വച്ചത്." അഭിലാഷ് പൊട്ടിച്ചിരിച്ചു."പതുക്കെ... പുറത്തു കേൾക്കും; "വാതിലിൽ ഒരു മുട്ട്. വാതിൽ തുറന്നപ്പോൾ ഒരു പോലീസ് കാരൻ .ഒരു പൊതി അഭിലാഷിൻ്റെ അമ്മയുടെ കയ്യിൽ കൊടുത്തു." ഇത് ബിന്ദുവിൻ്റെ ആണോ എന്നു നോക്കൂ.മുഖം വികൃതമാക്കിയിരുന്നു. തിരിച്ചറിയാൻ പറ്റില്ലാത്ത വിധം ""അയ്യോ ഇതവളുടെ തന്നെ. മഹാപാപം" അവർ ഉറക്കെ ക്കരഞ്ഞു." ബഹളം കൂട്ടണ്ട. മാദ്ധ്യമപ്പട തന്നെ പുറത്തുണ്ട്. വാതിലടച്ച് കറ്റിയിട്ടോളൂ"-വീണ്ടും വാതിൽ കുറ്റിയിട്ടു."ആർക്കും ഇതുവരെ ഒരു സംശയവും തോന്നിയിട്ടില്ല." അഭിലാഷ് ചിരിച്ചു.ഇതിൻ്റെ ബഹളം ഒന്നൊതുങ്ങിയാൽ അമ്മ പറഞ്ഞ കുട്ടിയുമായി വിവാഹം നിശ്ചയിച്ചോളൂ"വീണ്ടും വാതിലിൽ മുട്ട്. വാതിൽ സാവധാനം തുറന്നു. ബിന്ദു സാവധാനം മുറിയിൽ പ്രവേശിച്ചു. അഭിലാഷി ൽ നിന്നും ഒരാർത്ത നാദം. "നീ മരിച്ചില്ലെ?""എന്നെ എൻ്റെ അച്ഛൻ കരാട്ടെയും സ്വയം സംരക്ഷണവും അഭ്യസിപ്പിച്ചിരുന്നു.അതു കൊണ്ട് ഞാൻ രക്ഷപെട്ടു. നിങ്ങൾ അയച്ച വരെ അടിച്ചൊതുക്കി പോലീസിൽ ഏല്പിച്ചിട്ടുണ്ട്. അവർ തത്ത പറയും പോലെ എല്ലാം പറഞ്ഞു കഴിഞ്ഞു. പിന്നെ... ഈ മുറിയിൽ നടന്നത് പോലീസിൻ്റെ ഒരു നാടകം. നിങ്ങളുടെ സന്തോഷവും സംസാരവും എല്ലാം വ്യക്തമായി സി.സി.ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പോലീസുകാരും പുറകേ മാധ്യമപ്പടയും മുറിയിലേയ്ക്ക് ഇരച്ചു കയറി.

Monday, June 14, 2021

പങ്കൻ പിള്ള സ്റ്റാറായി [കീശക്കഥകൾ - 133]നീണ്ടു നിന്ന പതിനെട്ട് മാസം. പുറത്തിറങ്ങിയില്ല. തലമുടി വെട്ടാൻ പോലും സ്വയം പര്യാപ്തത .പഴയ കാലത്തെപ്പോലെ ബൊബൈൽ ബാർബർഷോപ്പുമില്ല.മകൻ സഹായിയ്ക്കും. ഞാനവനെയും .മുടി വല്ലാതെ വളർന്നിരിയ്ക്കുന്നു. ഇന്ന് തന്നെ വെട്ടണം. നാളെ ഒന്നാം തിയതിയാണ്. എൻ്റെ ജന്മമാസത്തിൻ്റെ ആരംഭം. ജന്മമാസത്തിൽ തലമുടി വെട്ടാൻ പാടില്ല. വൈകുന്നേരം അഞ്ചു മണിയ്ക്കാണോർത്തത്.മ കൻ റഡിയായി. അവൻ വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. വലിയ ഒരു കമ്പനിയുടെ നെറ്റവർക്കിഗ് പ്രോജക്റ്റ്. ലോകത്തുള്ള എൺപതോളം രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന പ്രോജക്റ്റ്.അവൻ ഓടി വന്നു. സന്നാഹങ്ങൾ അടുപ്പിച്ചു.തലമുടി വെട്ടി പകുതിയായപ്പോൾ ഹോങ്കോ ഗിൽ നിന്നൊരു കോൾ.. ഇപ്പം വരാം അവൻ ഫോണുമെടുത്ത് കമ്പ്യൂട്ടറിൻ്റെ മുമ്പിലേയ്ക്ക്. ഇനി അവന് സ്ഥലകാലബോധമുണ്ടാകില്ല. കൊച്ചുമോൻ സൂക്ഷിച്ച് നോക്കിക്കളിയാക്കിച്ചിരിക്കുന്നുണ്ട്. ഏഴു നേറ്റ് പോകാനും മേലാ. രാമേശ്വരത്തെ ക്ഷൗരം പോലെ എന്നു കേട്ടിട്ടേയുള്ളു. അവൻ ഒരു വിധം കോള് അവസാനിപ്പിച്ച് ഓടി വന്നു. അച്ചാ ഇപ്പം തീർത്തേക്കാം. മുക്കാൽ ഭാഗവും അവൻ പൂർത്തിയാക്കി. ഇപ്പഴെങ്ങാൻ വീണ്ടും ഫോൺ വന്നാൽ! ഭയപ്പെട്ട പോലെ സംഭവിച്ചു. ഇത്തവണ അമേരിയ്ക്കയിൽ നിന്നാണ്. അവിടെ ഇപ്പോൾ പകലാണ്.അച്ഛൻ ടി.വി. കണ്ടോളൂ. അവൻ നല്ല ഒരു സിനിമ ഇട്ടു തന്നു. കൊച്ചുമോൻ ഫോണാൽക്കളിച്ചുകൊണ്ടിരുന്നു.പതിനൊന്നേമുക്കാലായി.അവൻ വരുന്നില്ല. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പഴേ അവൻ ഓടി എത്തി. ക്ഷമിക്കണം അച്ഛാ. ഇപ്പം ശരിയാക്കിത്തരാം. ഇനിവേണ്ട. പങ്കൻ പിള്ള വിലക്കി. പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ ജന്മമാസമായി.ഇനി ഈ മാസം വെട്ടാൻ പാടില്ല. അയ്യോ ഇത് മഹാ വൃത്തികേടാണല്ലോ? അതു സാരമില്ല. പങ്കൻ പിള്ള എഴുനേറ്റു.പക്ഷേ ഇതിനകം പങ്കൻ പിള്ളയുടെ പുതിയ ഹെയർ സ്റ്റയിലിൻ്റെ വീഡിയോ കൊച്ചുമകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആ പുതിയ ഫാഷൻ വൈറലായി. അത് ഷെയർ ചെയ്ത് ലോകം മുഴുവൻ വ്യാപിച്ചു. ചിലർ അത് യു ട്യൂബിൽ അപ് ലോഡ് ചെയ്തു.ദൃശ്യ മാദ്ധ്യമങ്ങളും പങ്കൻ പിള്ളയെ തേടി എത്തി.അങ്ങിനെ പങ്കൻ പിള്ള സ്റ്റാർ ആയി.ചെറുപ്പക്കാരുടെ ഹരമായി. പങ്കൻ കട്ടി ഗ് ഒരു ബ്രാൻ്റായി.

Friday, June 11, 2021

അച്ചുവിൻ്റെ ഡയറിക്കുള്ള മാർക്ക് [എഴുത്തനുഭവങ്ങൾ - 1 ]എൻ്റെ അച്ചുവിൻ്റെ ഡയറി എന്ന ബാലസാഹിത്യ കൃതി സോഷ്യൽ മീഡിയയിൽ ഒത്തിരി ചർച്ച ചെയ്യപ്പെട്ടതാണ്. അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയും ഓഡിയോബുക്കും തയാറായി വരുന്നത് വായനക്കാരുടെ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് .ആ പുസ്തകത്തെപ്പറ്റി പതിനഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ എങ്ങിനെ ചിന്തിക്കുന്നു എന്നറിയാൻ ഒരു കൗതുകം തോന്നി.ഒരു പതിനഞ്ച് കുട്ടികൾക്ക് ഈ പുസ്തകം കൊടുത്തു.ഇത് വിസ്തരിച്ച് വായിച്ച് ആ പുസ്തകത്തിന് മാർക്കിടാൻ ആവശ്യപ്പെട്ടു.പത്തിലാണ് മാർക്ക് .മൂന്നു ദിവസം സമയം കൊടുത്തു.മൂന്നാം ദിവസം എല്ലാവരും മാർക്കിട്ടു തന്നു. സന്തോഷം തോന്നി എല്ലാം ഒമ്പതിന് മുകളിൽ ഒരു കുട്ടി ഒഴിച്ച്. അവൻ ആ പുസ്തകത്തിനിട്ടതു് പൂജ്യം മാർക്കാണ്. ഞാനവനെ അടുത്തു വിളിച്ചു. ഇത്രയും മാർക്ക് കുറഞ്ഞതിന് അങ്കിളിന് സങ്കടായി എന്നു പറഞ്ഞു."എനിയ്ക്ക് അച്ചൂനോടും മുത്തശ്ശനോടും അസൂയയാണ്. അതുകൊണ്ടാ മാർക്കു കുറച്ചത് "ഞാൻ ഞട്ടിപ്പോയി. പക്ഷേ ഒരു കഥാകൃത്തിന് കിട്ടിയ ഏററവും വലിയ കോബ്ലിമെൻ്റ്.! ആർക്കും അസൂയ ഉണ്ടാക്കുന്ന തരത്തിൽ ആ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം കുട്ടികളുടെ മനസിൽ പതിഞ്ഞു എന്നത് ഒരെഴുത്തുകാരന് അഭിമാനം നൽകുന്നതാണ്.

Monday, June 7, 2021

മിയാവാക്കി "- വനവൽക്കരണത്തിനൊരുങ്ങിഎൻ്റെ സർപ്പക്കാടുകൾ സംരക്ഷിക്കുന്നതോടൊപ്പം അതിനോട് ചേർന്നുള്ള ഒരേക്കർ സ്ഥലം വനംപിടിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് "മിയാ വാക്കി; വനവൽക്കരണത്തെപ്പറ്റി അറിയുന്നത്. ജാപ്പാനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രഫസർ 'അക്കിരമിയാവാക്കി' ആണ് ഈ നൂതന രീതിയുടെ ഉപജ്ഞാതാവ്.നൂറു വർഷം കൊണ്ടുണ്ടാകുന്ന വനം പത്തു വർഷം കൊണ്ട് നമുക്ക് ഉണ്ടാക്കി എടുക്കാൻ ഈ ജപ്പാനീസ് വിദ്യയിലൂടെ സാദ്ധ്യമാകും. ഇവിടുത്തെ കാലാവസ്ഥയിൽ അത്രയും കാലം പോലും വേണ്ട. ജപ്പാനിലെക്കാൾ വളരെ വേഗംമരങ്ങൾ കേരളത്തിൽ വളരും. ഒരോ മണ്ണിനു പറ്റിയ മരങ്ങൾ കണ്ടു പിടിക്കണമെന്നേയുള്ളു. " ഫോറസ്റ്റ് കില്ലർ "ചെടികൾ ഒഴിവാക്കണം.,.ഭൂമിക്ക് താങ്ങും തണലും, ജീവജാലങ്ങൾക്കു് ഭക്ഷണം, നാടിന് ഒരു നല്ല ആവാസവ്യവസ്ത, ശുദ്ധമായ വായൂ പ്രവാഹം ഇത്രയും ഒക്കെയുടെ ചെറിയ ചെറിയ മോഹങ്ങളുമായി ഒരു ചെറിയ സംരഭമായി ഇതിനു തുടക്കം കുറിച്ചു കഴിഞ്ഞു. അറിവുള്ളവരുടെ നിർദ്ദേശങ്ങൾക്ക് സ്വാഗതം

Friday, June 4, 2021

അച്ചൂന് മിന്നാമിന്നി വിളക്ക് [ അച്ചു ഡയറി-436]മുത്തശ്ശാ നാട്ടിൽ ഈ മഴക്കാലം തുടങ്ങുന്നതിന് മുമ്പ് എന്തുമാത്രം മിന്നാമിന്നികളാ. എന്തു ഭംഗി.ചെറിയ എൽ.ഇ.ഡി ബൾബിൻ്റെ വെളിച്ചം ചെറിയ ചെറിയ നക്ഷത്രങ്ങൾ പോലെ പറന്നു നടക്കും. രാത്രിയിൽ മുറിക്കകത്ത് കയറി വരും. മിന്നാമിന്നി അകത്തു കയറിയാൽ കള്ളൻ പുറത്ത്. എന്നു പറഞ്ഞ് ഏട്ടന്മാരു പേടിപ്പിയ്ക്കും. മിന്നാമിന്നിയെ മുറിയിൽ പ്പറന്നു നടക്കുമ്പോൾ അച്ചു സീ ലിഗ് ഫാൻ ഓഫ് ചെയ്യും.ലീഫ് കൊണ്ടാൽ പാവം ചത്തുപോകും.അച്ചൂന് നാട്ടിൽ ഒരാൾ ഒരു ഗിഫ്റ്റ് കൊണ്ടത്തന്നു. ഒരു ബയൻ്റ് പെട്ടി. ഇത് അച്ചൂന് ഉള്ള ഗിഫ്ററ് .രാത്രി ആയാൽ മുറിയിൽക്കയറി ലൈറ്റ് മുഴുവൻ ഓഫ് ചെയ്തിട്ടേ പെട്ടി തുറക്കുകയുള്ളു എന്നു പ്രോമിസ് ചെയ്യിച്ചു. എന്തായിരിയ്ക്കും അതിൽ അച്ചു രാത്രി ആകാൻ കാത്തിരുന്നു.അങ്ങിനെ രാത്രി ആയി. നല്ല ഇരുട്ടായി. ലൈറ്റ് മുഴുവൻ ഓഫ് ചെയ്ത് സാവധാനം ബോക്സ് തുറന്നു.എല്ലാവരും ചുറ്റുമുണ്ട്. ഹാ യി. അതിലൊരു ചില്ലുപാത്രം. അതിനകം മുഴുവൻ മിന്നാമിന്നിയേ നിറച്ചിരിയുന്നു. എന്ന ഭംഗിയാകാണാൻ. ഒരു മിന്നാമിന്നി വിളക്ക്. ഒരോന്നും മിന്നിത്തെളി യുമ്പോൾ ചുറ്റുപാടും ഒരു തരം നീല വെളിച്ചം പരക്കും.അച്ചു എത്ര നേരമാണ് നോക്കിയിരുന്നതെന്നറിയില്ല. എത്ര കണ്ടാലും മതിയാകില്ല. എങ്ങിനെയാ അതിൻ്റെ ശരീരത്തിൽ വെളിച്ചം വരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ അച്ചൂന് സങ്കടായി. പാവം ഇവയെ മുഴവൻ ഇങ്ങിനെ അടച്ചു വച്ചാൽ അവർ എങ്ങിനെ ആഹാരം കഴിക്കും, വെള്ളം കുടിയ്ക്കും. എന്താ ഹാ ര മാണോ കഴിക്കുക. അത് മനസിലായാൽത്തന്നെ എങ്ങിനെയാ കൊടുക്കുക. തുറന്നാൽ എല്ലാം പറന്നു പോവില്ലേ.? അച്ചൂന് ടൻഷൻ ആയിത്തുടങ്ങി. ആകാശത്ത് പാറിപ്പറന്നു നടക്കണ്ടതാണ്. അവരുടെ അച്ഛനും അമ്മയും പുറത്തായിരിക്കും.പാവങ്ങൾ. കൂട്ടിലടയ്ക്കണ്ടായിരുന്നു.എല്ലാവരും ചുറ്റും ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കുകയാ.അച്ചു സാവധാനം ആ കുപ്പി കയ്യിലെടുത്തു. അതിൻ്റെ അടപ്പ് തുറന്നു. എല്ലാം വരി വരി ആയി പുറത്തേക്ക് പറന്നു. ഒരെണ്ണം അച്ചൂൻ്റെ കയ്യിൽ വന്നിരുന്നു. തുറന്നു വിട്ട തിന് അച്ചൂ നോട് ഇഷ്ടായിരിക്കും. പക്ഷേ എല്ലാവരും ചൂടായി. അച്ചൂ നെ വഴക്കു പറഞ്ഞു അടിക്കുമെന്നായപ്പോൾ അന്നു മുത്തശ്ശൻ ഇടപെട്ടില്ലങ്കിൽ തല്ലു കിട്ടിയേനെ.അച്ചു ചെയ്തതാ ശരി അവനെ ആരും കുറ്റപ്പെടുത്തണ്ട. അച്ചു മുത്തശ്ശനെ കെട്ടിപ്പിടിച്ചു.

Thursday, June 3, 2021

മുത്തശ്ശൻ്റെ കളംപൂജ [ അച്ചു ഡയറി-434]രാവിലെ തന്നെ ചെണ്ടയും ചേങ്ങിലയും ഇലത്താളവും ശംഖുമായി കുറുപ്പ് വന്നു. അച്ചു കാത്തിരിക്കുകയായിരുന്നു. അച്ചു പതുക്കെ അടുത്തുചെന്ന് ആ ചെണ്ടയിൽ പതുക്കെ കൊട്ടി. മുറുക്കെ കൊട്ടാൽ തോന്നിയതാ .പിന്നെ ശംഖ് .ശ്രീകൃഷ്ണൻ്റെ കയ്യിൽ കണ്ടിട്ടുണ്ട്. ഇത്ര വലിയ ശംഖ് ആദ്യം കാണുകയാണ്.അച്ചു ഒന്നു തൊട്ടു നോക്കി.കുറുപ്പ് തളത്തിന് മുകളിൽ കുരുത്തോലയും ആലിലയും തൂക്കി അലങ്കരിക്കുന്ന തിരക്കിലാണ്. കുറുപ്പിൻ്റെ വലിയ സഞ്ചിയിൽ നിന്ന് അഞ്ച് പൊതി എടുത്തു തുറന്നു. കറുപ്പ് ,പച്ച ,ചുവപ്പ്, മഞ്ഞ, വെള്ള." പഞ്ചവർണപ്പൊടികൾ. എല്ലാം പ്രകൃതിയിൽ നിന്ന് ഉണ്ടാക്കിയതാണ് മുത്തശ്ശൻ പറഞ്ഞു. ഇത്കൊണ്ട് ഭദ്രകാളിയുടെയും യക്ഷിയുടെയും ശാസ്താവിൻ്റെയും രൂപം വരയ്ക്കും. അച്ചു നോക്കിയിരുന്നു. എന്തു വേഗമാണ് ഈ പൊടികൾ വിതറി രൂപം വരക്കുന്നത്. അച്ചുസുക്ഷിച് നോക്കി അവിടെത്തന്നെയിരുന്നു. നടുക്ക് ഭരകാളിയേ ആണു വരച്ചത്.കയ്യിൽ ദാരികൻ്റെ തലയുണ്ട്. ആ കഥ അച്ചു വായിച്ചിട്ടുണ്ട്. കുറച്ചു സമയം കൊണ്ട് യക്ഷിയും ശാസ്താവും തീർന്നു.രണ്ടു വശത്തുമുള്ള കോൺപല്ലുകൾ വളഞ്ഞ് പുറത്തേക്ക്, തുറിച്ച കണ്ണുകൾ, അഴിഞ്ഞ തലമുടി.അച്ചൂന് പേടി ആയിത്തുടങ്ങി. പക്ഷേ ശാസ്താവിനെ അച്ചൂന് പേടിയില്ല.അച്ചു പതുക്കെ മുത്തശ്ശൻ്റെ അടുത്ത് ചേർന്നിരുന്നു. അച്ചു പേടിയ്ക്കണ്ട. ഇനി ഇവർക്ക് നേദിക്കണം. പൂജ കഴിഞ്ഞാൽ ഇവർക്ക് അച്ചൂ നെ ഇഷ്ട്ടാകും.പൂജ സമയത്ത് കൊട്ടുണ്ട്. എലത്താളവും എല്ലാം കൂടി ബഹളം. മുത്തശ്ശൻ മണി കിലുക്കി ആരതി ഉഴിഞ്ഞ് പൂജ അവസാനിപ്പിച്ചു.പ്രസാദം എല്ലാവർക്കും തന്നു. ഇപ്പം അവർക്ക് അച്ചൂ നെ ഇഷ്ടായിക്കാണും അച്ചൂന് സമാധാനമായി.പക്ഷെ അത്ഭുതം തോന്നി. എത്ര മനോഹരമായാണ് ഈശ്വരന്മാരെ വരച്ചിരിക്കുന്നത്.' 3D ഫോട്ടോ പോലെ കളർഫുൾ. ശംഖ് വിളി കേൾക്കാൻ അച്ചൂന് ഇഷ്ടാണ്. ഒരു പ്രാവശ്യം കൂടി വിളിച്ചെങ്കിൽ .ഇനി സന്ധ്യക്ക്. മുറ്റത്ത് അഞ്ച് വലിയ വാഴപ്പിണ്ടി കുത്തി നിർത്തിയിട്ടുണ്ട്. നടുക്കത്തെ ഉയരം കൂടിയത്.പിന്നെ രണ്ടു വശത്തേക്കും കുറഞ്ഞു കുറഞ്ഞ്. അതിൻ്റെ മുകളിൽ വലിയ പന്തം കുത്തിയിരിക്കുന്നു. വശങ്ങൾ മുഴുവൻ ചെറിയ പന്തങ്ങൾ. വിളക്കും പൂജക്കുള്ളതും ഒരുക്കിയിട്ടുണ്ട് . ശംഖ് വിളിച്ച് പൂജ തുടങ്ങി. പന്തത്തിൽ മുഴുവൻ തീ പകർന്നു.ഇനി പ്രദക്ഷിണം കുത്തു വിളക്കെടത്ത് ഒരാൾ മുമ്പിൽ നടക്കണം അങ്ങിനെ മൂന്നു പ്രദക്ഷിണം. അച്ചുതന്നെ വിളക്കെടുത്തു കൊള്ളു. അച്ചു ആദ്യംമടിച്ചു.പിന്നെ വിളക്ക് എടുത്ത് മുമ്പിൽ നടന്നു.ചെണ്ടയുടെ കാതടപ്പിക്കുന്ന ശബ്ദം. പിന്നെ വീക്കൻ ചെണ്ടയും ഇലത്താളവും.പൂജയുടെ മണിയൊച്ച .അതിനിടെ കർപ്പൂരം നിരയായി കത്തിച്ചതിൻ്റെ ഗന്ധം.ആകെ അച്ചു വേറൊരു ലോകത്തായപോലെ. അച്ചൂന് തല കറങ്ങുന്നതു പോലെ. പക്ഷേ മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി. പൂജ കഴിഞ്ഞു. മേളം നിന്നു.ഇനി വീണ്ടും തളത്തിലേയ്ക്ക്.. കുറുപ്പ് ചെണ്ട നിലത്ത് വച്ച് അതിൽ വിരൽ കൊണ്ട് പതുക്കെക്കൊട്ടി ഒരു പാട്ടുണ്ട്. വളരെ പ്പതുക്കെയാണ് പാടുന്നത്. കുറുപ്പ് പാട്ട് കഴിഞ്ഞ് എഴുനേറ്റു. മുകളിൽ നിന്ന് കുരുത്തോല വലിച്ചെടുത്ത് കളത്തിന് അകത്തു കയറി കളം മായ്ക്കാൻ തുടങ്ങി. അച്ചൂന് സങ്കടം വന്നു.അതു മായ്ക്കണ്ട എന്നു പറയൂ മുത്തശ്ശാ.അച്ചു ഉറക്കെക്കരഞ്ഞു.അമ്മമ്മ അച്ചൂ നെ ചേർത്തുപിടിച്ചു.ഈശ്വരന്മാരെ പൂജിക്കാനും അച്ചൂട്ടന് കാണാനും വേണ്ടി ആവാഹിച്ച് വരുത്തിയതല്ലേ?ഇനി അവർക്ക് തിരിച്ചു പോണം. അവര് പൊയ്ക്കോട്ടെ.

Wednesday, June 2, 2021

അച്ചു കുത്ത്. [നാലു കെട്ട് - 342] നാടാകെ വസൂരി പടർന്ന പിടിച്ച ഒരു കാലമുണ്ടായിരുന്നു നമുക്ക്.അതു വന്നാൽ അന്നത്തെ ക്വാറൻ്റയിൻഭീകരമാണ്. ദൂരെ ഒരു ഓലപ്പുരയിലെയ്ക്ക് രോഗിയെ മാറ്റും. ആരും അടുത്തു ചെല്ലില്ല. ആഹാരം ഒരു വലിയ തോട്ടിയിൽ കെട്ടി ദൂരെ നിന്നു കൊണ്ട് തന്നെ എത്തിച്ചു കൊടുക്കും. അപൂർവമായി ചിലെവെദ്യന്മാർ അടുത്തു പോയി ചികിത്സിക്കാൻ തയാറാകുകയുള്ളു. അങ്ങിനെ നരകിച്ച് മരിയ്ക്കും. അച്ഛൻ പറഞ്ഞതാണ്. അച്ഛൻ്റെ കൈത്തണ്ടയിലെ വട്ടത്തിലുള്ളപാട് അച്ഛൻ കാണിച്ചു തന്നു. അന്ന് വസൂരിക്കെതിരായ കുത്തിവയ്പ്പിൻ്റെ പാടാണ്. ഭഗവതി കോപം കൊണ്ട് വസൂരിയുടെ വിത്തെറിഞ്ഞതാണ് എന്നൊരു വിശ്വാസവും അന്നുണ്ടായിരുന്നു. അന്ന് അച്ചു കുത്ത് സർവ്വസാധാരണമാക്കിയത് തിരുവതാംകൂർ മഹാരാജാവാണ്. വീടുകളിൽപ്പോയി സൗജന്യമായി അച്ചു കുത്ത് നടത്തും.ജനങ്ങളിൽ നിന്ന് കരം പിരിക്കുന്ന സർക്കാരിന് ജനങ്ങളുടെ ആരോഗ്യത്തിലും ഉത്തരവാദിത്വമുണ്ട്. അത് കൊണ്ട് അച്ചു കുത്ത് സൗജന്യമായി എല്ലാവർക്കും നൽകാനുള്ള തീരുമാനംമഹാരാജാവിൻ്റെ കൽപ്പന ആയിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവാണ് അന്ന് ആ മഹത് തീരുമാനം കൈക്കൊണ്ടത് എന്നാണെൻ്റെ ഓർമ്മ. അടി വട്ടത്തിലിരിക്കുന്ന ഒരു പ്രത്യേകതരം സിറിഞ്ചാണ് അന്ന് ഉപയോഗിച്ചിരുന്നത്. അത് മരുന്നിൽ മുക്കി കൈത്തണ്ടയിൽ അമർത്തി ഒരു കറക്കാണ്. രക്തം പൊടിയും. നല്ലവണ്ണം വേദന എടുക്കും. അത് പഴുത്ത് വൃണമാകും. നല്ല പനിയും തലവേദനയും ഉണ്ടാകും. പക്ഷേ ഈ "ഗോവസൂരിപ്രയോഗം "കൊണ്ട് ശരീരത്തിന് പ്രതിരോധ ശക്തി വർദ്ധിക്കുന്നു. പിന്നെ വന്ന ഭരണാധികാരികളും ഈ മാതൃക പിന്തുടർന്നു.അങ്ങിനെ ലോകത്തു നിന്നു തന്നെ വസൂരി അപ്രത്യക്ഷമായി.മഹാരാജാവിൻ്റെ ആകാഴ്ച്ചപ്പാട് ഇന്നത്തെ ഭരണാധികാരികൾക്ക് മാതൃക ആകണ്ടതാണ്. അന്ന് കുട്ടികൾക്ക് അച്ചു കുത്ത് എന്നു കേട്ടാൽ പേടിയാണു്. അച്ചു കുത്തുകാർ വന്നാൽ ഓടി ഒളിയ്ക്കും. പക്ഷേ അന്ന് സ്കൂളിൽ ചേരാൻ കുത്തിവയ്പ്പ് നിർബന്ധമാണ്. പക്ഷേ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട. കയ്യിലെ പാട് കാണിച്ചാൽ മതി. ഒ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസത്തിൽ വസൂരിക്കാലത്തെ വർണ്ണിയ്ക്കുന്ന ഒരേടുണ്ട്. ഭീകരമായ ആ അവസ്ഥ അദ്ദേഹം നല്ല ഒരു വാഗ്മയ ചിത്രമായി അവതരിപ്പിച്ചിട്ടുണ്ട്. ഹൃദയഭേദകം.

Friday, May 28, 2021

മുത്തശ്ശൻ്റെ മന്ത്രപ്പൂട്ട്: [ അച്ചു ഡയറി-432]മുത്തശ്ശാ അമേരിയ്ക്കയിൽ അച്ചൂൻ്റെ വീടിന് ഇൻറർനെറ്റ് ലോക്കാ.അച്ഛൻ രഹസ്യമായി പാസ് വേർഡ് അച്ചൂന് തന്നിട്ടുണ്ട്. ആരോടും ഷയർ ചെയ്യരുത് എന്നു പറഞ്ഞിട്ടുണ്ട്.അച്ചു പറയില്ല. കൂട്ടുകാർ ഒത്തു വന്നാലും അവരെ മാറ്റി നിർത്തിയാ തുറക്കാറ്. പക്ഷേ പാച്ചു അവൻ ഭയങ്കരനാ അവൻ അടുത്ത് വന്നു് ആ നമ്പർ കണ്ടു പിടിച്ചു.അച്ഛനോട് പറയണം.അവൻ കൊച്ചു കുട്ടിയല്ലേ. അവൻ്റെ മനസിൽ ഇരിയ്ക്കില്ല.നാട്ടിലെ മുത്തശ്ശൻ്റെ മന്ത്രപൂട്ടുകളാണ് അച്ചൂന് ഓർമ്മ വന്നത്. ഒന്നു മണിച്ചിത്രത്താഴ് .അത് പൂട്ടിയാലും അതിൽ ഒരു സൂത്രപ്പണിയുണ്ട്.ഒരു ചെറിയ കഷ്ണം അതിൻ്റെ ഓടമ്പലിലേയ്ക്ക് തള്ളിവയ്ക്കാം. അതാരും കണ്ടില്ല. താക്കോലിട്ട് തുറന്നാലും പൂട്ട് തുറക്കാൻ പറ്റില്ല. പക്ഷേ എന്തു വലിയ കീ ആണ് മുത്തശ്ശാ. പിന്നെ കോൽത്താഴ്. അതൊരൽഭുതം തന്നെയാണ്. ചുററുകളുള്ള ഒരു ഇരുമ്പ് കുറ്റി.അതിൽ പുറത്തേക്ക് വളഞ്ഞിരിയ്ക്കുന്ന കമ്പി കോർത്താണ് പൂട്ടുന്നത്.ആ കുറ്റിയ്ക്കടിയിൽ ഒരു ചെറിയ ഹോൾ ഉണ്ട്. അതിൽ.ക്കൂടി "ടി "ആകൃതിയിൽ ഉള്ള ഒരു കമ്പിയിട്ടാണ് തുറക്കുക .അതാണ് അതിൻ്റെ കീ. അച്ചൂന് ഇതൊക്കെ അത്ഭുതമാണ്.അടുത്ത അൽഭുതം മുത്തശ്ശൻ്റെ നിലവറയുടെ താക്കോൽ ആണ്.അതിൽ അഞ്ച് പൂട്ടാണ്. ഒരു താക്കോൽ കൊണ്ട്. അത് വലത്തു വശത്തേക്കും ഇടത്തുവശത്തേയ്ക്കും തിരിച്ച് അകത്തേക്കിറക്കിയാണ് പൂട്ടുക. ഒരോ പൂട്ട് വീഴുംമ്പഴും താക്കോൽ പുറത്തെടുത്ത് ഒരു പ്രത്യേക ക്രമത്തിൽ പ്പുറത്തെടുത്താണ് പൂട്ടുക .ആ ക്രമം ആണതിൻ്റെ സീക്രട്ട്. അതു തെറ റിയാൽ ഒന്നു തുറക്കുമ്പോൾ അടുത്ത പുട്ട് വീഴും. അവസാനം കാതടപ്പിയ്ക്കുന്ന ഒരലാറമുണ്ട്. എൺമ്പത് വയസായ ഒരു മുത്തശ്ശനാണ് ഇതുണ്ടാക്കിത്തരുന്നത്.ഗോദറേജ് കമ്പനി വരെ തോറ്റു പോകും ആ പഴയ ടക്കനോളജിയ്ക്ക് മുമ്പിൽ .പിന്നെ പൂജാമുറിയിലെ നമ്പർ ലോക്കാണ്.ഒരു മലയാളം വാക്കാണ് അതിൻ്റെ പാസ് വേർഡ്. അതു ക്രമത്തിൽ വച്ചാലേ തുറക്കാൻ പറ്റൂ. ആ പാസ് വേർഡും മുത്തശ്ശൻ അച്ചൂന് മാത്രം പറഞ്ഞു തന്നിട്ടുണ്ട്. അതൊന്നും അച്ചു ആരോടും ഷെയർ ചെയ്യില്ല ,എന്നാലും അച്ചു നോട് പറയണ്ടായിരുന്നു. സീക്രട്ട് സൂക്ഷിയ്ക്കാൻ വലിയ പാടാ. ആരോട് എങ്കിലും പറയണന്നു തോന്നും അവസാനം അച്ചു ജോബിനോട് മാത്രം പറഞ്ഞു. അവനിതൊന്നും വിശ്വസിക്കാൻ പറ്റണില്ല.ഇൻഡ്യയിൽ അവൻ ഒരിയ്ക്കലും വരില്ലന്നച്ചൂ ന റിയാം.പിന്നെ നമ്പർ ലോക്കിൻ്റെ പാസ് വേർഡ് മലയാളമല്ലേ.അതവന് ജീവിതത്തിൽ പഠിക്കാൻ പറ്റില്ല എന്നച്ചൂന് ഉറപ്പാ. എന്നാലും പറയണ്ടായിരുന്നു. പറഞ്ഞു പോയിഎന്നു മുത്തശ്ശനോട് പറയണം.അല്ലങ്കിൽ ചീറ്റി ഗ് ആകും.

Tuesday, May 25, 2021

എൻ്റെ തോമ്മസ് സാറും അന്നമ്മ ടീച്ചറും. [ ഗുരുപൂജ 12 ] കുറിച്ചിത്താനം ശ്രീ കൃഷ്ണാ വൊക്കേഷണൽ ഹൈസ്കൂളിലെ എൻ്റെ വിദ്യാഭ്യാസ കാലം. എൻ്റെ ഓപ്പളും അവിടെയാണ് പഠിപ്പിച്ചിരുന്നത്. അതു കൊണ്ടു തന്നെ എല്ലാടീച്ചേഴ്സിൻ്റെയും നോട്ടപ്പുള്ളി.പഠനത്തിൽ വലിയമിടുക്കൊന്നുമില്ലാത്ത എനിയ്ക്ക് പക്ഷേ സയൻസ് ഇഷ്ട്ടമായിരുന്നു.അതു കൊണ്ട് തന്നെ തോമസ് സാറും അന്നമ്മ ടീച്ചറും എനിക്ക് പ്രിയപ്പെട്ടവർ. രണ്ടു പേരും ഇഷ്ട്ടപ്പെട്ടുള്ള ആ വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നു. പുരോഗമനാശയങ്ങളിലൂടെ ഒരു ഇടതു മനസിൻ്റെ ഉടമയായിരുന്ന തോമ്മ സ്സാറുമായി ഞാൻ വല്ലാതെ അടുത്തു .അങ്ങിനെ ടീച്ചറോടും. പഠിയ്ക്കാത്തതിന് കടുത്ത ശിക്ഷ നൽകുമ്പഴും അവരുടെ ഉള്ളിൽ എന്നോട് ഒരു പ്രത്യേക മമത ഉണ്ടായിരുന്നു. അനിയൻ എന്നേ എന്നേ വിളിയ്ക്കാറുള്ളു. കാലം കിടന്നു പോയി. ഞാൻ ലോർഡ് കൃഷ്ണാ ബാങ്കിൽ ജോലി നോക്കുന്നകാലം. ഒരു ദിവസം ടീച്ചർ ബാങ്കിൽ വന്നു. ഇതിനകം സാറിൻ്റെ വിയോഗം ഞാനറിഞ്ഞിരുന്നു. ടീച്ചറെ എങ്ങിനെ അഭിമുഖീകരിക്കും. ടീച്ചർ ഒരക്കൗണ്ട് തുടങ്ങാൻ വന്നതാണ്.ഭീമമായ ഒരു തുകയ്ക്ക് തന്നെ അക്കൗണ്ട് തുടങ്ങി.ഞാൻ ഉടനെ തന്നെ എല്ലാം പൂർത്തിയാക്കി പാസ് ബുക്ക് ഏൾപ്പിച്ചു. എന്നേ ടീച്ചർ അടുത്ത് വിളിച്ചു. കയ്യിൽ ഒരു വലിയ കവർ ഉണ്ട്. അതിൻ്റെ പുറത്ത് എന്തൊക്കെയോ കുത്തി കുറിച്ചിട്ടുണ്ട്. അതെൻ്റെ നേരേ നീട്ടി. ആ കണ്ണുകൾ നിറഞ്ഞിരുന്നു. കരുത്തിൻ്റെ പ്രതീകമായ എൻ്റെ ടീച്ചർ കരയുന്നോ,"ഈ കവറിൽ 28020 രൂപായുണ്ട്. അവസാനമായി തോമസ് സാർ എടുത്തു വച്ചതാണ്. ആ കവറിൻ്റെ പുറത്ത് ഒരു കണക്ക് കുറിച്ചിട്ടുണ്ട്.കൂടെ ഡിനോമിഷനും. അദ്ദേഹത്തിൻ്റെ കയ്യക്ഷരമാണ്. ഇത് ഇതേപടി ബാങ്ക് സെയ്ഫിൽ വയ്ക്കാൻ പറ്റുമോ? ക്യാഷ് അകൗണ്ടിൽ ഇട്ടോളൂ. പക്ഷെ ഒരു കാലത്ത് ആ നോട്ട് തന്നെ തിരിച്ചു തരണം ആ കവർ സഹിതം. ലോക്കറില്ലാത്ത തു കൊണ്ടാണ്. സാങ്കേതികമായി ബാങ്കിൻ്റെ നിയമം അനുവദിക്കുമോ?എങ്കിൽ ചെയ്തു തരൂ."ടീച്ചർ എന്നോട് ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുകയാണ്. ഞാൻ മാനേജരുമായി സംസാരിച്ചു. പ്രത്യേക സാഗ്ഷൻ വേണം. നോക്കട്ടെ." ആ ക്യാഷ് ഞാൻ വാങ്ങി വച്ചു.ഞാൻ അത്രയും ക്യാഷ് ടീച്ചറുടെ അകൗണ്ടിൽ ഇട്ടു. ശരി എന്ന് ടീച്ചറോട് പറഞ്ഞപ്പഴും ആ വിവരം ഞാൻ പറഞ്ഞില്ല.... ടീച്ചർ അമേരിയ്ക്കയ്ക്ക് പോയി.കാലം കഴിഞ്ഞു. ഒരു ദിവസം ടീച്ചർ വന്നിട്ടുണ്ട് ഒന്നവിടം വരെ വരുമോ എന്നു ചോദിച്ചു. ഞാൻ ഉടനെ അവിടെ എത്തി.ഹൃദയഭേദകമായിരുന്നു ആ കാഴ്ച്ച. ശരീരം മുഴുവൻ തളർന്ന് ടീച്ചർ കിടക്കയിൽ.നല്ല ഓർമ്മയുണ്ട്. വലതുകൈ മാത്രംചലിപ്പിയ്ക്കാം. സംസാരിയ്ക്കാൻ വിഷമമില്ല. ആ കവർ തിരിച്ചു തന്നേക്കൂ. ബുദ്ധിമുട്ടിയതിൽ ക്ഷമിക്കണം. ഞാൻ ടീച്ചറുടെ അടുത്തിരുന്നു. ആ കൈ എൻ്റെ മടിയിൽ വച്ചു. ഒത്തിരി നേരം സംസാരിച്ചിരുന്നു. പഴയ കാര്യങ്ങളൊക്കെപ്പങ്കുവച്ചു.വൈകിട്ട് ആ കവർ ഭദ്രമായി മകൻ ജസ്റ്റിനെ ഏൾപ്പിച്ചു. ആ തുകയ്ക്ക് ചെക്കും തന്നു.പിറ്റേ ദിവസം ടീച്ചറേ അമേരിയ്ക്കയ്ക്ക് കൊണ്ടു പോകാനുള്ള ടൻഷനിലായിരുന്നു മക്കൾ. പക്ഷേ വൈകുന്നേരമായപ്പഴേയ്ക്കും ടീച്ചർ ഉഷാറായത്രേ. സ്കൂളിലെ പഴയ ഓർമ്മകൾ ആണ് കാരണം. മക്കൾ നന്ദി പറഞ്ഞു. അങ്ങിനെ ടീച്ചർ പോയി. പിന്നെ ഞാൻ ടീച്ചറെക്കണ്ടിട്ടില്ല.

"കൊട്ടും ചിരിയും " [ അച്ചു ഡയറി-431]മുത്തശ്ശാ നാട്ടിൽ വരുമ്പഴൊക്കെ മുത്തശ്ശൻ്റെ പരദേവതയ്ക്കും, സർപ്പക്കാവിലും, മുല്ലയ്ക്കൽ തേവർക്കും വിളക്കു വയ്ക്കുന്നതച്ചു ആണ് .ആദ്യമൊക്കെ പേടി ആയിരുന്നു. സർപ്പക്കാവിൽ വിളക്കു വയ്ക്കാനും യക്ഷി യമ്മക്ക് വിളക്കു വയ്ക്കാനും .യക്ഷി ഞങ്ങളുടെ ഒക്കെ രക്തം കുടിയ്ക്കും എന്നൊക്കെപ്പറഞ്ഞ് ആദിയേട്ടൻ പേടിപ്പിച്ചിരുന്നു.അതു പോലെ പാമ്പിൻ കാവിലും. ഇതൊക്കെ അച്ചൂന് ഇപ്പഴും അൽഭുതമാണ്.പക്ഷേ മുല്ലയ്ക്കൽ ഭഗവതിയുടെ മുമ്പിലുള്ള ഒരു വഴിപാട് അച്ചൂന് ഇഷ്ട്ടാ." കൊട്ടും ചിരിയും കഴിക്കുക ". നമുക്ക് എന്തെങ്കിലും ഒരു സാധനം കാണാതെ പോയാൽ അത് കണ്ടെത്താനാണ് "കോട്ടും ചിരിയും "വഴിപാട്.മുല്ലയ്ക്കൽ മുറ്റത്ത് ഒരുരുളിയിൽ ഗുരുതി നിറയ്ക്കുക. മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്ത് അതിൽ വെള്ളമൊഴിച്ചാൽ ചുവപ്പുനിറമുള്ള ഗുരുതി കിട്ടും. ചുറ്റും മൂന്ന് പ്ലാവില വച്ച് അതിൽ ഓടം വച്ച് എണ്ണ ഒഴിച്ച് തിരിതെളിയ്ക്കണം.അതിനു ശേഷം അതിനു ചുറ്റും കൈകൊട്ടി ഉറക്കെ ഉറക്കെ ചിരിച്ചു കൊണ്ട് പ്രദക്ഷിണം വയ്ക്കണം. മൂന്നു പ്രാവശ്യം. അതു കഴിഞ്ഞ് ഉരുളിയും ഓടവും കമിഴ്ത്തിവച്ച് പുറകോട്ട് നോക്കാതെ തിരിച്ചു പോരണം.എന്നിട്ട് ഇവിടെ വന്നു തിരഞ്ഞാൽ നഷ്ട്ടപ്പെട്ടത് കിട്ടുമെന്ന് അമ്മമ്മ പറഞ്ഞു. അമ്മമ്മ ക്ക് പല പ്രാവശ്യം കിട്ടിയിട്ടുണ്ടത്രെ,.ടൻഷൻ കൂടാതെ നോക്കിയാൽ കിട്ടും. കൈ കൊട്ടി ഉറക്കെ ചിരിയ്ക്കുമ്പോൾ നമ്മുടെ ടെൻഷൻ മാറും. അപ്പം തിരയുമ്പോൾ നമുക്കു കിട്ടും. എന്നാ മുത്തശ്ശൻ പറയുന്നേ. പക്ഷേ അച്ചൂന് അമ്മമ്മ പറയുന്നത് വിശ്വസിയ്ക്കാനാ ഇഷ്ട്ടം. ഇങ്ങിനെ രസമുള്ള പരിപാടികൾ അച്ചൂ നിഷ്ട്ടാണ്. പുറകോട്ട് തിരിഞ്ഞു നോക്കാതെ പോരണ ന്നു പറഞ്ഞപ്പോൾ അച്ചൂന് ഒന്നു നോക്കാൻ തോന്നിയതാ .ഭാഗ്യം. അച്ചു നോക്കിയില്ല.

Wednesday, May 19, 2021

?എൻ്റെ ടീച്ചറമ്മ [കീശക്കഥകൾ - 121 ]കർക്കശക്കാരനായ ആ ഹെഡ്മാസ്റ്ററുടെ കീഴിലായിരുന്നു പ്രാധമിക വിദ്യാഭ്യാസം. ചിട്ടയിൽ അണുവിടെ മാറ്റം വരാത്ത അച്ചടക്കത്തിൻ്റെ അപ്പോസ്തലൻ. ഇതു വരെയുള്ളതിൽ നിന്നും സ്ക്കൂളിന് ഒരു ദിശാബോധം വന്നു എന്നുള്ളത് സത്യമാണ്. പക്ഷേ ബുദ്ധിയും ശക്തിയും മാത്രം പോരായിരുന്നു കുട്ടികളുടെ മനസു കീഴടക്കാൻ .ഭയത്തിൻ്റെ നിഴലിൽ പട്ടാളച്ചിട്ടയിൽത്തന്നെ പഠിച്ചു.തെറ്റു ചെയ്യാൽ ഒരു വിട്ടുവീഴ്ച്ചയുമില്ല. ക ഠിനശിക്ഷ. നേരെ നിന്ന് അഭിപ്രായം പറയാൻ പോലും ആർക്കും ധൈര്യമില്ല.അപ്പഴാണ് ഒരു മാലാഖയേപ്പോലെ ടീച്ചറമ്മ എത്തിയത്. എപ്പഴും ശാന്തമായിച്ചിരിക്കുന്ന ടീച്ചറമ്മ. സൗമ്യമായ പെരുമാറ്റം.പെട്ടന്നു തന്നെ കുട്ടികളുടെ ഹൃദയത്തിലേയ്ക്ക് കടന്നു കയറിയത് പോലെ. ആദ്യം ക്ലാസിൽ വന്നപ്പഴേ മേശപ്പുറത്തിരുന്ന വടിഎടുത്തു മാറ്റി. ആയമ്മ ഹൃദയം കൊണ്ടാണ് പഠിപ്പിക്കുന്നതെന്നു തോന്നി. ക്ലാസിലെ പ0ന വിഷയങ്ങളിൽ നിന്നു മാറി ജീവിതരീതി, ആഹാരരീതി എല്ലാം കരിക്കുലത്തിൻ്റെ ഭാഗമാക്കി. ആരോഗ്യ സംരക്ഷണത്തിനും പോഷകാഹാരക്രമത്തിനും ക്ലാസെടുത്ത് കൂടെ നിന്നു. ചോദ്യം ചോദിയുന്നവരേ ചേർത്ത് പിടിച്ച് പ്രതികരിയ്ക്കാൻ പ്രോത്സാഹിപ്പിച്ചു വീട്ടിലേകഷ്ടപ്പാട്ടുകളിലേയ്ക്കും അവർ ഇറങ്ങി വന്നു. പരിഹാരമുണ്ടാക്കി.ഇന്നു ടീച്ചർ നമുക്ക് വെറും അദ്ധ്യാപികയല്ല, അമ്മയാണ്, സഹോദരിയാണു് ദൈവമാണ്. ഈ ഭൂലോകത്തിൻ്റെ ഒരു കോണിലിരുന്ന് തൻ്റെ പ്രത്യേക പ്രവർത്ത രീതി ലോകം മുഴുവൻ അംഗീകരിയ്ക്കുന്ന രീതി വന്നു. അപ്പഴും ഒരു മാറ്റവുമില്ലാതെ ടീച്ചറമ്മ.പെട്ടന്നാണ് ഇടിത്തീ പോലെ ആ ദുരന്ത വാർത്ത. ടീച്ചർ അമ്മയ്ക്ക് ട്രാൻസ്ഫർ. ഉള്ളു നടുങ്ങി.പ്രൊമോഷനാണത്രേ. അത്രയും നല്ല ഒരദ്ധ്യാപികയെ അതിൽ നിന്നു മാറ്റിയാൽ നാടിന് തന്നെ നഷ്ട്ടമാണ്. ഞങ്ങളെല്ലാവരും കൂടിയാണ് ടീച്ചറമ്മയുടെ അടുത്തെിയത്. എല്ലാവരും കരച്ചിലടക്കാൻ പാടുപെടുന്നുണ്ട്. ടീച്ചർ അപ്പഴും ശാന്തമായിത്തന്നെ പ്രതികരിച്ചു. നമ്മളൊക്കെ ഒരു നല്ല സിസ്റ്റത്തിൻ്റെ ഭാഗമായി പ്രവർത്തിയ്ക്കുന്നു എന്നേയുള്ളു. ചിലപ്പോൾ എന്നേക്കാൾ നല്ല ഒരു ടീച്ചറെ നിങ്ങൾക്ക് കിട്ടും.പിന്നെ നിങ്ങളുടെ ജയവും പരാജയവും നിങ്ങളുടെ തന്നെ കയ്യിലാണ്.

Saturday, May 15, 2021

ചാർലി ചാപ്ലിൻ്റെ ഫാനാ അച്ചു [അച്ചു ഡയറി-4 29]മുത്തശ്ശാ ചാർലി ചാപ്ലിനെ അച്ചു നിഷ്ടാണ്.അച്ചു ചാപ്ലിൻ്റെ കട്ട ഫാനാ. സംഭാഷണമില്ലാതെ എങ്ങിനെയാ ഇങ്ങിനെ ചിരിപ്പിക്കുക. മിക്കി മൗസ് പോലെ കണ്ടിരിക്കാം. നിർമ്മാതാവും തിരക്കഥാകൃത്തും നടനും ഒക്കെ ചാപ്ലിനാണ്. ഇത്ര അധികം ആൾക്കാരെ ചിരിപ്പിച്ച ഒരാൾ ലോകത്ത് വേറേ ഉണ്ടാകില്ല മുത്തശ്ശാ.മുത്തശ്ശാ ഇപ്പം ഞാനിതൊക്കെപ്പറയാൻ കാരണമെന്തെന്നറിയോ മുത്തശ്ശന് .ഇന്നലെ ഞാൻ ചാപ്ലിൻ്റെ ആത്മകഥ വായിച്ചു തുടങ്ങി.Sച്ചി ഗ്: കുട്ടിക്കാലത്ത് ഒത്തിരി കഷ്ടപ്പെട്ടു ചാപ്ലിൽ. ചാപ്ലിൻ്റെ പ്രിയപ്പെട്ട അമ്മക്ക് അസുഖമായി ആശുപത്രിയിലായിരുന്നു അന്ന്. ആശുപത്രി മുറിയിൽ വന്നു വാതിലടച്ച് മുഖം പൊത്തിക്കരയും കുറേ നേരം. അതു കഴിഞ്ഞ് കണ്ണു തുടച്ച് ആളുകളെ ചിരിപ്പിയ്ക്കാനായി അടുത്ത വേദിയിലേയ്ക്ക്. അതു വായിക്കണ്ടായിരുന്നു. എപ്പഴും ചിരിപ്പിക്കുന്ന ചാപ്ലിൻ മതിയായിരുന്നു എന്നു തോന്നി അച്ചു ന്.അച്ചൂന് ഏറ്റവും വിഷമമുണ്ടാക്കിയ ഒരു കുറിപ്പുണ്ട് അതിൽ"എനിയ്ക്ക് മഴയത്തു നടക്കാനാണിഷ്ടം കാരണം എൻ്റെ കണ്ണുനീർ ആരും കാണില്ലല്ലോ." അച്ചു ആ പുസ്തകം അവിടെ വച്ചു നിർത്തി. ബാക്കി വെണ്ട: മലയാളത്തിലും ആ ആത്മകഥ ഇറങ്ങിയിട്ടുണ്ട് എന്നച്ഛൻ പറഞ്ഞു. മുത്തശ്ശൻ വായിച്ചിട്ടുണ്ടോ?ഇല്ലങ്കിൽ വേണ്ട മുത്തശ്ശാ.

Friday, May 14, 2021

അച്ചുവും ചക്കിയും [അച്ചുവിൻ്റെ ഡയറി._428]അച്ചു ഡബിൾ ഫിഗറിലേയ്ക്ക്. ബർത്ത് ഡേ സെലിബ്രേഷൻ ചക്കി ചീസിലായിരുന്നു. അവിടെ കൂട്ടുകാർക്കൊപ്പം കളിയ്ക്കാൻ ഒരു പാട് ഗയിംസ് ഉണ്ട്. കൗണ്ടറിൽ അഞ്ചു ഡോളർ കൊടുത്താൽ കുറേ കൂപ്പൺ കിട്ടും. അതു കൊണ്ട് ഇഷ്ടം പോലെഗയിംസ് കളിയ്ക്കാം. ആ കുപ്പൺകൊടുത്ത് ഗെയിംസ് കളിച്ചാൽ ഒത്തിരി പോയിൻ്റ് സമ്പാദിയ്ക്കാം. അവസാനം അവ കൗണ്ടറിൽക്കൊടുത്ത് ഇഷ്ടമുള്ള സമ്മാനങ്ങൾ വാങ്ങാം.കളിയ്ക്കിടെ ചക്കിവരും. ചക്കി ഒരലിയാണ്. കുട്ടികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു കാർട്ടൂൺ കഥാപാത്രം. ചക്കിയുടെ വേഷം കെട്ടിയ ഒരാൾ . അയാൾ കുട്ടികളുടെ കൂടെ ആടും,പാടും, കളിയ്ക്കും. അതു കൊണ്ട് കുട്ടികൾക്ക് അയാളെ വലിയ ഇഷ്ട്ടമാണ്.കൂടെ നിന്ന് അച്ചു ഫോട്ടോ എടുത്തു.ഒരു മണി ആയപ്പോ എല്ലാവരും കഴിയ്ക്കാനിരുന്നു. കേക്ക് കട്ട് ചെയ്ത് എല്ലാവരും ഹാപ്പി ബർത്ത് ഡേ പറഞ്ഞു. ചക്കിയും കൂടെക്കൂടി.പിന്നെ ഫുഡ്.ഇഷ്ട്ടമുള്ളത് വാങ്ങിക്കഴിയ്ക്കാം. അച്ചൂന് ചക്കി ചീസ് പിസയാണിഷ്ടം. ചക്കിയും ഡയിനിഗ്ടേബിളിന് ചുറ്റും നടന്നു് ഡാൻസ് ചെയ്യുന്നുണ്ട്. പാവം അയാളൊന്നും കഴിച്ചിട്ടില്ലല്ലോ.അച്ചു ഒരു പ്ലേറ്റ് അയാളുടെ നേരേ നീട്ടി."നൊ "അയ്യാൾ കയ്യു കൊണ്ട് വിലക്കി. ഈ ഡ്രസിട്ടൊണ്ട് പാവത്തിനു കഴിക്കാൻ പറ്റില്ല. പാവത്തിന് വിശക്കുന്നുണ്ടാകും. മൂന്നു മണി ആയി. എല്ലാവരും പിരിഞ്ഞു.അമ്മയും അച്ഛനും അകൗണ്ട് സെറ്റിൽ ചെയ്യാൻ പോയി. ചക്കിയുടെ വേഷം കെട്ടിയ ആൾ ഒരു മുറിയിലേക്ക് കയറുന്നത്ത് അച്ചു കണ്ടു. അച്ചു ഒരു വലിയ പ്ലെയ്ററിൽ നിറയെ പലതരം ആഹാരവുമായി അയാളുടെ റൂം തുറന്ന് അകത്ത് കയറി. അയാൾ ഡ്രസ് മാറി.വിയർത്തുകളിച്ചിട്ടുണ്ട് ഒരു വലിയ പാത്രത്തിലെ വള്ളം കുടിക്കുന്നു. രാവിലെ മുതൽ ഈ ഡ്രസിൽ വെള്ളം പോലും കുടിയ്ക്കാതെ. പാവം.ഞാൻ പ്ലയ്റ്റ് അയാളുടെ നേരെ നീട്ടി. "അങ്കിൾ ഇതുകഴിയ്ക്കൂ " അയാൾ അൽഭുതത്തോടെ എന്നെ നോക്കി"ഇന്നു വരെ എനിയ്ക്ക് ഇതുപോലെ ആരും തന്നിട്ടില്ല." അയാൾ പ്ലയ്റ്റ് വാങ്ങി ക്കഴിച്ചു തുടങ്ങി.ആ കണ്ണു നനയുന്നതച്ചു കണ്ടു മുത്തശ്ശാ."മോനേപ്പോലെ ഒരു കുട്ടി എനിക്കുണ്ട്. അവനു വേണ്ടിയാ ഞാനീ വേഷം കെട്ടണെ.ഒരു ദിവസം അമ്പത് ഡോളർ കിട്ടും "അച്ചുവേഗം ഹാളിലേക്ക് തിരിച്ചുപോയി. അച്ചൂ ന് കിട്ടിയ സമ്മാനങ്ങൾ അവിടെ അടുക്കി വച്ചിട്ടുണ്ട്. അതിലൊരെണ്ണം എടുത്ത് വീണ്ടും അച്ചു അയാളുടെ അടുത്തെത്തി.ആ സമ്മാനം അയാളുടെ നേരേ നീട്ടി. അങ്കിളിൻ്റെ മോന് കൊടുത്തോളൂ.അച്ചുതരിച്ചു നടന്നു.ഇനി അച്ചൂൻ്റെ പുറന്നാളിന് ഈ പരിപാടി വേണ്ട മുത്തശ്ശാ.

Monday, May 10, 2021

അശ്രുപൂജഒരു വല്ലാത്ത ദുഖത്തോടെയാണ് ആ വാർത്ത കേട്ടത് .മാടമ്പ് കുഞ്ഞി കുട്ടേട്ടൻ നമ്മേ വിട്ടു പിരിഞ്ഞു. അദ്ദേഹവുമൊത്തുള്ള അനേകം ഓർമ്മകൾ ബാക്കി വച്ച് അദ്ദേഹം വിടവാങ്ങി. "അശ്വസ്ഥാമാവ് " എന്ന നോവലാണ് എന്നെ അദ്ദേഹത്തിൻ്റെ അടുത്തെത്തിച്ചത്. പിൽക്കാലത്ത് ഒരു ദിവസം എൻ്റെ "അച്ചുവിൻ്റെ ഡയറി "ക്കൊരവതാരിക്കായിട്ടാണ് കീരാലൂര് എത്തിയത്. മടിച്ച് മടിച്ച് കാര്യം പറഞ്ഞു. പ്രൂഫ് തരൂ ഞാന്നൊന്നു വായിച്ച് നോക്കട്ടെ. അവിടുന്ന് പോന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ അവതാരിക എഴുതി വച്ചിട്ടുണ്ട് എന്നു പറഞ്ഞു വിളിച്ചു. ഞാനന്നു തന്നെ മാടമ്പിലെത്തി. വായിച്ചു നോക്കൂ. എന്നു പറഞ്ഞ് എൻ്റെ കയ്യിൽത്തന്നു.സത്യത്തിൽ അതൊരവാരിക ആയിരുന്നില്ല ഒരനുഗ്രഹമായിരുന്നു. പിന്നീട് അങ്ങോട്ട് എൻ്റെ എഴുത്തിന് ഒരു വഴികാട്ടി ആയിരുന്നു അദ്ദേഹം.യാഗവുമായി ബന്ധപ്പെട്ട "പത്തനാടി; എന്ന എൻ്റെ ചെറുകഥ തിരുത്തലിനായി അദ്ദേഹത്തെ ഏൾപ്പിച്ച ഒരുനുഭവം ഉണ്ടെനിയ്ക്ക്. അതിലെ ചില സാങ്കേതിക പദങ്ങൾ എനിയ്ക്കന്യമായിരുന്നു. തൃശൂരു ഒരു വിവാഹം ച്ചടങ്ങിൽ വച്ചാണ് മടിയോടെ അദ്ദേഹത്തെ ഏൾപ്പിച്ചത്.അതു തുറന്നവിടെ വച്ചുതന്നെ അദ്ദേഹം വായിച്ചു. പേന വാങ്ങി അവിടെ വച്ചുതന്നെ തിരുത്തി എനിയ്ക്ക് തിരിച്ചു തന്നു. നന്നായിട്ടുണ്ട് ..എഴുത്തു തുടരണം.ആ വേദിക് പേഴ്സാണാലിറ്റിയെ ഇതിനകം ഞാൻ എൻ്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നു. ആ പാവനമായ ഓർമ്മയ്ക്ക് മുമ്പിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. അശ്രുപൂജയോടെ...

Sunday, May 9, 2021

അച്ചൂന് വാക്സിൻ [ അച്ചു ഡയറി-4 27]മുത്തശ്ശാ അമേരിക്കയിൽ കൊറോണാ തോറ്റു പിൻ വാങ്ങിത്തുടങ്ങി. അമ്മയും അച്ഛനും വാക്സിൻ എടുത്തു. ഇവിടെ ളപ്പോൾ മാസ്ക്ക് നിർബ്ബന്ധമില്ലന്നാക്കുമെന്ന് കേൾക്കുന്നു. ഇവിടെ ഒറ്റ ഡോസ് മതി .അച്ചൂന് അടുത്ത മാസം വാക്സിൻ കിട്ടും. അച്ചു കാത്തിരിയ്ക്കുകയാ. അത് കഴിഞ്ഞ് ഇവിടെ കൊറോണാ മാറിയിട്ട്വേണം കൂട്ടുകാരുമായി പ്പുറത്തു കളിയ്ക്കാൻ പോകാൻ.,അതുപോലെ സ്ക്കൂളിൽ പോകാൻ കൊതിയാകുന്നു മുത്തശ്ശാ. ഇനി ഞങ്ങൾക്ക് വെക്കേഷനാണ്. മൂന്നു മാസം .അതു കഴിഞ്ഞ് സ്ക്കൂൾ തുറക്കുമ്പോൾ അച്ചൂന് സ്ക്കൂളിൽ പോകാൻ പറ്റുo. അച്ഛൻ പറഞ്ഞിട്ടുണ്ട്.അച്ചു സ്കൂളിലെ കാര്യങ്ങളൊക്കെ മറന്നു തുടങ്ങി മുത്തശ്ശാ.കളിയും, ചിരിയും, ലൈബ്രറി പീരിയഡും, സെമിനാറുകളും, പ്രോജക്റ്റ് കളും എല്ലാം കൂടി എന്തു രസമായിരുന്നു. ജോബ് ഇടക്ക് വിളിയ്ക്കാറുണ്ട്. എല്ലാവരേയും കാണാൻ കൊതിയാകുന്നുഅതിൻ്റെ അടുത്ത മാസം പാച്ചുവിന് വാക്സിനാകും അവൻ സമ്മതിയ്ക്കുന്നില്ല. വാക്സിനേഷൻ എടുക്കാൻ .പുറത്തു പോയി കളിയ്ക്കാം സ്ക്കൂളിൽപ്പോകാം എന്നൊക്കെപ്പറഞ്ഞു നോക്കി.ഒരു രക്ഷയുമില്ല. അവസാനം നാട്ടിൽ പോകണമെങ്കിൽ വാക്സിൻ എടുക്കണമെന്നു പറഞ്ഞപ്പഴാ സമ്മതിച്ചത്.ഞങ്ങൾ നാട്ടിലേയ്ക്കുള്ള ടിക്കറ്റ് ക്യാൻസൽ ചെയ്തു മുത്തശ്ശാ. ആകെ സങ്കടായി. പാച്ചുവിനാഏററവും സങ്കടം. അവന് പറഞ്ഞിട്ട് മനസിലാകുന്നില്ല. ഇപ്പം അവനും കാത്തിരിയ്ക്കുകയാണ് നാട്ടിൽ പോകാൻ. അവൻ വാക്സിൻ എടുക്കാത്തതു കൊണ്ടാ ടിക്കാറ് ക്യാൻസൽ ചെയ്തിരിക്കുന്നത് എന്നാ അവൻ ധരിച്ചിരിയ്ക്കുന്നത്. പാവം.

Friday, May 7, 2021

ഗ്രൂപ്പർ [കീശക്കഥ - 119]തിരഞ്ഞെടുപ്പ് കഴിഞ്ഞു.പാർട്ടി എട്ടുനിലയിൽ പൊട്ടി. എന്തുകൊണ്ടു തോറ്റു. തിരുത്തണം.പാർട്ടിയെ ശക്തിപ്പെടുത്തണം. കൂലംകഷമായ ചർച്ച പരദേശങ്ങളിൽ നിന്നു പോലും പ്രതിനിധികൾ എത്തി. ഇവിടുത്തെ പ്രധാന പാർട്ടിയാണ്. പക്ഷേ പാർട്ടി തന്നെ ഒരൈക്കമുന്നണിയാണ്. നാലു ഗ്രൂപ്പ് ഉണ്ട് പാർട്ടിയിൽ. പിന്നെ ഗ്രൂപ്പില്ലാത്തവരുടെ ഒരു ഗ്രൂപ്പ് വേറേ .തലകളുരുളും. ഒരു ഗ്രൂപ്പിലെ ഒരു ഭാരവാഹിയുടെ തലതെറിച്ചാൽ അത് മററു സ്ഥാനങ്ങളിലേയ്ക്കും പടരും. എല്ലാ ഗ്രൂപ്പിനും നഷ്ടം. ഗ്രൂപ്പില്ലാത്തവനും നഷ്ടം. അപകടം മണത്തു ഗ്രൂപ്പ് യുദ്ധം തത്ക്കാലം നിർത്തിവച്ച് അവർ ഒത്തുകൂടി.ഒത്തുതീർപ്പ് ഫോർമുല തിരക്കി. അവസാനം തീരുമാനമായി.കുറേക്കാലമായി വലിയ ചുമതലയൊന്നുമില്ലാത്ത പാർട്ടിയിലെ സമുന്നതനായ നേതാവ് തോൽവിയുടെ ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുത്തു.അങ്ങേർക്ക് ഒരു നഷ്ട്ടവുമില്ല. ബാക്കിയുള്ളവർ രക്ഷപെട്ടു. ഇനി ചിലപ്പോൾ ഈ വലിയ ത്യാഗത്തിൻ്റെ പേരിൽ ഒരു സ്ഥാനം കിട്ടിയാൽ അതൊരു ബോണസ്.പിറ്റേ ദിവസം മുതൽ പൂർവ്വാധികം ഭംഗിയായി ഗ്രൂപ്പ് പ്രവർത്തനം ഊർജിതമാക്കി പാർട്ടിയെ പരിപോഷിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ ഈ പാർട്ടി നല്ല ശക്തിയോടെ നിലനിൽക്കണ്ടത് രാജ്യത്തിൻ്റെ ആവശ്യമാണ് എന്നാഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തി കൊണ്ട് അന്യോന്യം ചെളി വാരി എറിഞ്ഞ് ഗ്രൂപ്പർ പാർട്ടിയിൽവാണു

Thursday, May 6, 2021

കണിക്കൊന്നയും ഇലഞ്ഞിമരവും [ നാലുകെട്ട് 340]തറവാട്ടിൽ വടക്കു കിഴക്കേ മൂലയ്ക്കാണ് സർപ്പക്കാവ്. പ്രകൃതിസംരക്ഷണത്തിന് പൂർവ്വികരുടെ ഒരു കരുതൽ.കുട്ടിക്കാലം മുതൽ അതിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ഇലഞ്ഞിമരത്തിനോടും, കണിക്കൊന്ന യോടും ഒരു വല്ലാത്ത അടുപ്പമുണ്ടായിരുന്നു. ഓണക്കാലത്തും തിരുവാതിരയും ഊഞ്ഞാൽ കെട്ടിയിരുന്നതതിലാണ്.ഞറളവള്ളിയും, മടക്കടയും ഉപയോഗിച്ച് .വിഷുവിനെ വരവേൽക്കാൻ സ്വർണ്ണവർണ്ണ പൂക്കൾ സമ്മാനിയന്ന കൊന്നമരം.നാട്ടുകാരെല്ലാവരും ഇവിടന്നാണ് പൂ കൊണ്ടു പോവുക. ആയുർവേദ മരുന്നിന് പലരും അതിൻ്റെ തൊലി ചെത്തിക്കൊണ്ടു പോകുമ്പോൾ ദുഖം തോന്നിയിട്ടുണ്ട്. ഇലഞ്ഞിമരം പൂത്തു കഴിഞ്ഞാൽ ചുറ്റുപാട് മുഴുവൻ അതിൻ്റെ ഗന്ധം പരക്കും. അന്ന് ഇലഞ്ഞിപ്പൂപറുക്കിയെടുത്ത് മാലകെട്ടും. അത് കയ്യിൽച്ചുററി ഇടക്കിടെ മണപ്പിച്ചു നോക്കും. എനിക്കേറ്റവും ഇഷ്ടപ്പെട്ട മണം. കുറേ ദിവസത്തേക്ക് കേടുകൂടാതെ ആ മാല ഇരിയ്ക്കും.തൊട്ടടുത്ത് മഞ്ചാടി മരം അതിൻ്റെ കായ്പൊട്ടി മഞ്ചാടിക്കുരു താഴെ വീണ് ചിതറിക്കിടക്കും. ചുവന്ന നിറത്തിലുള്ള മഞ്ചാടിക്കുരു കാണാൻ നല്ല രസമാണ്. സൗന്ദര്യത്തിൽകുന്നിക്കുരു വിനൊപ്പം.. അത് വാരി ചില്ലു പാത്രത്തിലിട്ടുവയ്ക്കും. അതിനടുത്താണ് ആ നെല്ലിമരം. ചെറിയ നെല്ലിയ്ക്കയാണ്.കുട്ടിക്കാലത്ത് അതിൻ്റെ സ്വാദ് അത്ര ഇഷ്ടമില്ലായിരുന്നു. പക്ഷേ അത് തിന്നിട്ട് പച്ചവെള്ളം കുടിച്ചാൽ വെള്ളത്തിന് മധുരമാണ്. അതിനു വേണ്ടി ക്കഴിയ്ക്കാറുള്ളതോർക്കുന്നു. ഈ മരങ്ങൾ എല്ലാം നമ്മുടെ കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ ആയിരുന്നു.കാലങ്ങൾ ഏറെ ആയിട്ടും ഗൃഹാതുരത്വഭാവമുണർത്തി ആ മര മുത്തശ്ശിമാർ പടർന്നു നിന്നിരുന്നു.ഇന്നലെ നടന്ന ഒരത്യാഹിതമാണ് ഇതൊക്കെപ്പിന്നെയും ഓർമ്മിക്കണ്ടി വന്നത്.വായു ഭഗവാൻ്റെ സംഹാര താണ്ഡവം. അഞ്ചു മിനിട്ടിനുള്ളിൽ എല്ലാം കഴിഞ്ഞു. പ്രചണ്ഡമായ ആ ചുഴലിക്കൊടുങ്കാറ്റ് ആവൻമരങ്ങൾനാലിനേയും ചുഴറ്റി എറിഞ്ഞു.മറ്റു നഷ്ടങ്ങളേക്കാൾ ദുഖിപ്പിച്ച പതനം.മഴ മാറി ചെന്നു നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു. ഒരു തേങ്ങൽ പോലെ അതിൻ്റെ തളിരിലകൾ മഴ വെള്ളത്തിൽ ചെറുതായി സ്പന്ദിക്കുന്നതായിത്തോന്നി.ആ ഇലകളിൽ നിന്നു് ഇറ്റുവീണ മഴത്തുള്ളികൾ അവയുടെ കണ്ണുനീർത്തുള്ളികൾ പോലെ തോന്നിച്ചു .ഒരു മാസം മുമ്പ് ഇന്ദ്രധനുസാൽ കരിച്ചു കളഞ്ഞ ആ താന്നിമരത്തിൻ്റെ അസ്ഥിപഞ്ച രം മാത്രം നിലംപൊത്താതെ അവശേഷിച്ചു.ഇന്ദ്രദേവൻ്റെ ഉഛിഷ്ട്ടമായതുകൊണ്ടാവാം അത് വായൂദേവൻ ഉപേക്ഷിച്ചത്

Tuesday, April 27, 2021

ചാമ്പയ്ക്കാ അച്ചാർ [തനതു പാകം. - 47] ഇപ്പോൾ ചാമ്പയ്ക്കയുടെ കാലമാണല്ലോ? ഒരു ചാമ്പയ്ക്കാപിക്കിൾ പരീക്ഷിക്കാം. നല്ല മൂത്ത് പഴുത്ത ചാമ്പയ്ക്കാനിലത്തു വീഴാതെ പറിച്ചെടുത്ത് വെള്ളത്തിൽ ഇട്ടു വയക്കണം. ഉപ്പും മഞ്ഞപ്പൊടിയും ചേർക്കണം. ഒരു മണിക്കൂർ കഴിഞ്ഞ് ചമ്പക്കാ എടുത്തു തുടച്ച് വയ്ക്കണം.അത് രണ്ടായി മുറിച്ച് അതിനുള്ളിലെ കായ്കളയണം.അത് ഒരു പാത്രത്തിൽ പകർന്ന് പൊടിയുപ്പ് തിരുമ്മി വയ്ക്കണം. അടുപ്പത്ത് ഒരു സ്റ്റീൽ ചീനച്ചട്ടി വച്ച് അതിൽ വെളിച്ചണ്ണ പാകത്തിന് ചേർക്കണം.അതിൽ കാന്താരിമുളക് ചതച്ചിടണം.അതിൽ കുറച്ച് കായപ്പൊടി ചേർക്കണം. മുളക് പൊടി ആവശ്യത്തിന് ചേർത്ത് ചൂടാകുമ്പോൾ ചാമ്പയ്ക്കാ അതിലിട്ട് നന്നായി ഇളക്കണം. നന്നായി മിശ്രിതം ചാമ്പയ്ക്കായിൽ പിടിക്കുന്നവരെ ഇളക്കുക. നല്ല പുളിയുള്ള ചാമ്പയ്ക്കാ അച്ചാർ തയാർ.ഇത് കൂടുതൽ കാലം ഇരിയ്ക്കില്ല. അതു കൊണ്ട് ഒരാഴ്ച്ചത്തേക്ക് ഉള്ളത് മാത്രം ഉണ്ടാക്കുക.

Monday, April 26, 2021

അർജുൻ്റെ യാത്ര [ അച്ചു ഡയറി-4 26]മുത്തശ്ശാ അച്ചൂൻ്റെ ഫ്രണ്ട് അർജുൻ ഇന്ന് നാട്ടിലേയ്ക്ക് പോവുകയാണ്. ആകെ സങ്കടായി. എൻ്റെ ക്ലോസ് ഫ്രണ്ടാണവൻ. ഈ കോവിഡ് കാലത്ത് അവനേ ഉണ്ടായിരുന്നൊള്ളു കൂട്ടിന്.അച്ചു നാട്ടിലേയ്ക്ക് വരാൻ മോഹിച്ചിട്ട് കുറേക്കാലമായി .അവനെങ്കിലും സാധിച്ചല്ലോ. നന്നായി. അച്ചൂന് സന്തോഷായി. അവൻ പോയി അടിച്ചു പൊളിയ്ക്കട്ടെ. പക്ഷേ മുത്തശ്ശാ അച്ചൂൻ്റെ ഉള്ളിൽ ഒരു ചെറിയ സങ്കടണ്ട്. അവൻ പോണതിന്.യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പും കഴിഞ്ഞ് ആവർ ഇറങ്ങി. അച്ഛനാണ് അവരെ എയറോഡ്രോമിൽ ആക്കാമെന്ന് ഏറ്റത്.അച്ചും കൂടെപ്പോയി. കാറിൽ അവൻ്റെ അടുത്താ അച്ചു ഇരുന്നത്. അവനൊന്നും മിണ്ടിയില്ല. അവന് വല്ലാത്ത സങ്കടം പോലെ തോന്നി.നാട്ടിൽ പോകുമ്പോൾ സന്തോഷിയ്ക്കുകയല്ലേ വേണ്ടത്.ഞങ്ങൾ വിമാനത്താവളത്തിൽ എത്തി. അവനെൻ്റെ കൈവിട്ടന്നില്ല. ഞങ്ങൾ കാറിൽ നിന്നിറങ്ങി പെട്ടിയുമായി അകത്തു പോയി .സമയം അന്വേഷിച്ചു വരാം എന്നു പറഞ്ഞ് അവൻ്റെ അച്ഛൻ അകത്തേയ്ക്ക് പൊയി. തിരിച്ചു വന്നപ്പോൾ ആകെ ആ മുഖത്തൊരങ്കലാപ്പ്. അവരുടെ ഫ്ലൈറ്റ് ക്യാൻസൽ ആയി. ഇനി പോകാൻ പറ്റില്ല. അവൻ്റെ അമ്മ കരയാൻ തുടങ്ങി. അച്ചൂന് ആകെ വിഷമായി. അവരുടെ സങ്കടം കണ്ടപ്പോൾ. ഇനി എന്നത്തേയ്ക്കാകുമെന്നറിയില്ല. താമസിച്ചാൽ അവൻ്റെ അച്ഛൻ്റെ ജോലി പ്രശ്നമാകും.ഇൻഡ്യയിൽ വിസ സ്റ്റാമ്പ് ചെയ്യാനും താമസം വരും .പാവം അർജുനനും സങ്കടായിക്കാണും എന്നാ അച്ചു വിചാരിച്ചത്. പക്ഷേ അവൻ സന്തോഷത്തോടെ ഓടി വന്ന് അച്ചൂനേ കെട്ടിപ്പിടിച്ചു. എനിയ്ക്കിവിടെയാ ഇഷ്ട്ടം .അവൻ അച്ചുവിൻ്റെ ചെവി യിൽ പറഞ്ഞു.

Wednesday, April 21, 2021

"സോഷ്യൽ ഓഡിററി ഗ്" [ ലംബോദരൻ മാഷും തിരുമേനിം - 65]" മെയ് രണ്ടാകട്ടെ അപ്പഴറിയാം ഭരണവിരുദ്ധ വികാരം "" എന്നാ മാഷേ ഇന്ന് തിരഞ്ഞെടുപ്പ് ഫലമാണോ അജണ്ട "?" തിരുമേനി കണ്ടോ ഇത്തവണത്തെ ജനങ്ങളുടെ വിലയിരുത്തൽ എങ്ങിനെ ആകും എന്നു്. ""അത് പേടിക്കണ്ട മാഷേ.കേരളീയർ നല്ല കാഴ്ച്ചപ്പാടുള്ളവരും സാക്ഷരരും ആണ്. അവർ നാടിൻ്റെ പോക്ക് ഒരോ ഇഞ്ചും ശ്രദ്ധിക്കുന്നുണ്ട്.ഒരു നല്ല സോഷ്യൽ ഓഡിറ്റി ഗ് ലോകത്ത് എവിടെയെക്കായിലും ഇവിടെ നടക്കും.""ഇത്തവണ ത ട ർ ഭരണം ഉണ്ടാകില്ല.ഉറപ്പ് ""രാഷ്ട്രീയം വിടുമാഷേ.. അമിത രാഷ്ട്രീയമില്ലാത്ത ജനങ്ങളാണ് ഇത്തവണ തീരുമാനം എടുക്കുന്നത്. നമ്മൾ തിരഞ്ഞെടുത്ത വിട്ടവർ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ നാടിന് വേണ്ടി എന്തൊക്കെ ച്ചെയ്തു എന്നാണവർ നോക്കുക.അതു പോലെ ആരൊക്കെ ഇടങ്കോലിട്ടു എന്നതും .അതപോലെ ജനപ്രതിനിധികൾ തിരഞ്ഞെടുത്തു വിട്ടവർക്കും ഇതു ബാധകമാണ് "" നമുക്ക് കാണാം തിരുമേനി കണ്ടോ ഇഴിമതിക്കെതിരായ വിലയിരുത്തലാകും""എല്ലാം വിലയിരുത്തുന്ന ജനങ്ങളുടെ ഓഡിററി ഗ് എന്താകും എന്ന് നമുക്കു നോക്കാം. നമ്മുടെ ജനാധിപത്യത്തിൽ എനിയ്ക്ക് പൂർണ വിശ്വാസമാണ് "

Friday, April 16, 2021

കിനോകുനിയ ബുക്ക്സ്റ്റാളിലെ ഭഗവത് ഗീത [ ദൂബായി ഒരൽഭുതലോകം 120 ]അന്ന് ദൂബായിൽ ബുർജ് ഖലീഫാ കാണാൻ പോയപ്പഴാണ് ദുബായ് മോളിലെ ആ ജപ്പാനീസ് ബുക്ക്സ്റ്റാളിൽ എത്തിയത്."കിനോക്കുനിയ " ബുക്ക്സ്റ്റാൾ.ടോക്കിയാ ആണ് ആ ബുക്സ്റ്റാളിൻ്റെ ആസ്ഥാനം.അമേരിയ്ക്കാ, സിംഗപ്പൂർ, ഇൻസോനേഷ്യാ, ദൂബായി തുടങ്ങി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു പുസ്തകശാല. പല ഭാഷകളിലായി അമ്പത് ലക്ഷത്തോളം പുസ്തകങ്ങൾ ഇവിടുണ്ട്.എന്നെ അത്ഭുതപ്പെടുത്തിയതതൊന്നുമല്ല. അവിടെക്കണ്ട നമ്മുടെ "ഭഗവത്ഗീത "യാണ്. നാലായിരത്തി എഴുനൂറ് ദി റംസാണ് അതിൻ്റെ വില. ഏതാണ്ട് തൊണ്ണൂറായിരം രൂപ! എത്ര ഭംഗി ആയാണ് ആ പുണ്യ ഗ്രന്ഥം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിൻ്റെ പുറംചട്ട ഒരു ഇരുമ്പ് സെയ്ഫ് പോലെ ലോക്ക് ചെയ്തു വയ്ക്കാം. ആ ദിവ്യ ഗ്രന്ഥത്തിൻ്റെ ഗഹനമായ ഉള്ളടക്കത്തിനനുസൃതമായ പുറംചട്ട .ലോക്ക് തുറന്നാൽ നമുക്ക് പുറംചട്ട രണ്ടു വശത്തേക്ക് തുറക്കാം. എനിയ്ക്കഭിമാനം തോന്നി. എത്ര സുരക്ഷിതമായാണ് അതു സൂക്ഷിച്ചിരിയ്ക്കുന്നത്. പേജ് കൾ മറിക്കുമ്പോൾ സ്വർണ്ണലിപികളിൽ നമുക്ക് ആ പുസ്തകം വായിച്ചെടുക്കാം.അതിഗഹനമായ ആശയങ്ങൾ അടങ്ങിയ ആ മഹത് ഗ്രന്ഥം ഇതിൽ കൂടുതൽ ഭംഗിയായി സൂക്ഷിക്കാനാവില്ല എന്നു തോന്നി.

അവാർഡ് [ കീ ശക്കഥകൾ -116]ഔതച്ചേട്ടന് സഹനടനുള്ള ദേശീയവാർഡ്. ഞങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഔതച്ചേട്ടൻ്റെ മലയോര ഗ്രാമത്തിലേയ്ക്ക്.മാധ്യമപ്പട എത്തുന്നതിന് മുമ്പെ ത്തണം.സംവിധായകൻ രാജീവ് ആ കാഞ്ഞിരപ്പള്ളി മലയോര കർഷകൻ്റെ കഥ പറഞ്ഞപ്പഴേ ഞാൻ പറഞ്ഞു. എനിയ്ക്ക് തയാറെടുപ്പു വേണം. അവരുടെ മാനറിസം നേരിട്ട് കണ്ട് പരിചയപ്പെടണം. എന്നാലേ കഥാപാത്രത്തിന് പൂർണ്ണത കൈവരൂ.അങ്ങിനെയാണ് അങ്ങു ദൂരെ മലമടക്കിൽത്താമസിക്കുന്ന ഔ തച്ചേട്ടൻ്റെ അടുത്ത് ത്തിയത്.ബാഹ്യലോകവുമായി ഒരു ബന്ധവും ഇല്ലാത്തൊരിടം. ഞങ്ങൾ ചെന്നപ്പോൾ ഔതച്ചേട്ടൻ പറമ്പിൽപ്പണിയിലാണ്. ആരാ. തല ഒന്നുഉയർത്തി നോക്കി.: ഒരാറര അടിപ്പൊക്കം.ഒത്ത ശരീരം. കുറ്റിത്തല മുടി.ഒറ്റത്തോർത്ത് മാത്രം വേഷം. എഴുപത്തി അഞ്ച് വയസ് പ്രായം കാണും." ഒരാഴ്ച്ച ഔതച്ചേട്ടനൊപ്പം താമസിക്കാനനുവദിയ്ക്കണം" ഔ തച്ചേട്ടൻ ഒന്നു സൂക്ഷിച്ചു നോക്കി." ഒരു പ്രകാരത്തിൽ ആ പച്ച മനുഷ്യൻ സമ്മതിച്ചു.വീട്ടിൽ ഔതയും ഭാര്യ മറിയയും മാത്രം. വീടിൻ്റെ ഒരു മുറി എനിയ്ക്കായി ഒരുക്കിത്തന്നു." ഞങ്ങൾ കഴിയ്ക്കുന്നത് മതിയെങ്കിൽ.... " അതു മതി. അവരുടെ ഭാഷ, .സ്ലാഗ്, ആഹാരം, മാനറിസം എല്ലാം പഠിക്കണം. എന്നാലേ ആ പരുക്കൻ കഥാപാത്രം ചെയ്യാൻ പറ്റൂ. ഇത്രയും സൗകര്യം കുറഞ്ഞിടത്ത് എന്നെ ആക്കിപ്പോകാൻ രാജീവിന് വിഷമമായിരുന്നു. എനിക്ക് വല്ലാത്ത സന്തോഷവും.ഔ തച്ചേട്ടൻ സിനിമാ കണ്ടിട്ടില്ല. അവിടെ കറണ്ടും ടി.വി യും ഒന്നുമില്ല. കാട്ടിലെ കുറേ ഫോട്ടോ എടുക്കാനാണന്നാ പറഞ്ഞിരിക്കുന്നെ. ഞാനൊരു സിനിമാ നടൻ ആണന്നു പോലും അവർക്കറിയില്ല.ഒരാഴ്ച്ച ജീവിതത്തിൽ മറക്കാനാവില്ല. അത്ര പച്ചആയ ജീവിതം. തനിനാടൻ ഭക്ഷണം. ഔതക്കെല്ലാം സ്വയംപര്യാപ്തം. പശൂ, ആട്, കോഴി എല്ലാത്തിനേം വളർത്തുന്നുണ്ട്. കുളത്തിൽ പല തരംമത്സ്യത്തിനേയും വളർത്തുന്നു.കപ്പയും മത്സ്യവും ഔതയുടെ ബലഹീനതയാണ്. ഔ തച്ചേട്ടനെ പഠിക്കാൻ ഒരാഴ്ച്ച പോരാ എന്നു തോന്നി.ആ കളങ്കമില്ലാത്ത മനസു നിറയെ സ്നേഹമാണ്. കഠോരമായ പാറക്കെട്ടിനുള്ളിലെ തെളിനീരുറവ പോലെ.രാജീവ് വന്നപ്പോൾ ഷൂട്ടി ഗ് ഇവിടെത്തന്നെ ആയാലോ എന്നു പറഞ്ഞത് ഞാൻ തന്നെയാണ്.അതു പോലെ കഥയിൽ ഒരു ചെറിയ ട്വിസ്റ്റ് നടത്തി ഔതച്ചേട്ടനേക്കൂടി ഒരു നല്ല കഥാപാത്രം ആക്കിയാലോ? ഔ തച്ചേട്ടനറിയാതെ അത് സാധിയ്ക്കണം. രാജീവിനും സന്തോഷമായി."മൂന്നു മാസത്തേക്ക് ഇവിടെ ഒരു സിനിമാ ഷൂട്ടി ഗിന് സമ്മതിക്കമോ?"മോൻ്റെ ഇഷ്ടം പോലെ "അമ്പതിനായിരം രൂപാ അഡ്വാൻസ് കൊടുത്തപ്പോൾ ഔതഞട്ടി."എനിക്കെന്തിനാ ഇത്രയും ക്യാഷ്.ഇവിടെ സൂക്ഷിയ്ക്കാനും സൗകര്യമില്ല " ഔത ക്യാഷ് തിരികെ ത്തന്നു."എല്ലാവർക്കുമുള്ള തീറ്റ കുടി പറ്റുമെന്ന് തോന്നുന്നില്ല;. " അതൊക്കെ ഞങ്ങളേററു.അങ്ങിനെ ഷൂട്ടി ഗ് തുടങ്ങി. ഔ തച്ചേട്ടതറിയാതെ അനേകം ഷോട്ട്കൾ ക്യാമറാമേൻ ഫിലിമിലാക്കി. ക്യാമറാക്കണ്ണിലൂടെ ഔ തച്ചേട്ടനെ മുഴുവൻ വരച്ചു കാണിയ്ക്കാൻ ബുദ്ധിമുട്ടാ. അത്രയ്ക്ക് ലക്ഷണമൊത്ത ഇമ്മേജ്. വൈകിട്ട് തീറ്റകുടിക്ക് ഔതച്ചേട്ടനും ഭാര്യയും ഉണ്ടാകും. സ്വൽപ്പം അകത്തു ചെന്നാൽ പാട്ടായി കൂത്തായി. ഞങ്ങളുടെ സ്ക്കോച്ചിനെ വെല്ലുന്ന സാധനം ഔത ഉണ്ടാക്കുന്നുണ്ട്. മൂന്നു മാസം കൊണ്ട് സിനിമാപൂർത്തിയാക്കി ഞങ്ങൾ പിരിഞ്ഞതാണ്. ഇനി എഡിറ്റി ഗിലും ഡബ്ബിഗ്ഗിലും ഔതച്ചേട്ടനെ ഒരു പ്രധാന കഥാപാത്രമാക്കി മാറ്റണം.ഇതിനിടെ ഔതക്കേറ്റവും ഇഷ്ടമുള്ള അടുത്തുള്ള അമ്പത്‌സെൻ്റ് സ്ഥലം ഔതയുടെ പേരിൽ വാങ്ങിയിരുന്നു. അതിൻ്റെ ആധാരവും കൊടുക്കണം.അത് ഔത അറിഞ്ഞിട്ടില്ല.ഞങ്ങൾ ഔ തച്ചേട്ടൻ്റെ വീടിനടുത്തെത്തി. പറമ്പിൽപ്പണിയ്ക്കിടയിൽ നിന്ന് ഔത ഓടി വന്നു. "സിനിമാ എടുക്കാൻ സഹായിച്ചതിന് ഔ തച്ചേട്ടത് ഒരു സമ്മാനമുണ്ട്. അഞ്ചു ലക്ഷം രൂപയും കിട്ടും. ഡൽഹിയിൽ പോയി വാങ്ങണം. ഞങ്ങൾ കൊണ്ടു പോകാം.""അതൊന്നും എനിക്കു വേണ്ട. നിങ്ങൾ തന്നെ വാങ്ങിയാൽ മതി"."ഞങ്ങൾ എടുത്ത സിനിമാ കാണണ്ടേ.?""ഓ.. അതൊന്നും വേണ്ട മക്കളേ" ഔ തച്ചേട്ടൻ തൂമ്പാ എടുത്തു പണി തുടങ്ങി. " " എന്നാൽഞങ്ങൾ വേറേ ഒരു സമ്മാനം തരാം" സ്ഥലത്തിൻ്റെ ആധാരം ഔ തച്ചേട്ടൻ്റെ കയ്യിൽ വച്ചു കൊടുത്തു." ഔ തച്ചേട്ടൻ ഏറ്റവും മോഹിച്ച ആ ഭൂമി ഇനി ഔ തച്ചേട്ടന് സ്വന്തം."ഔ തച്ചേട്ടൻ്റെ കൈ വിറച്ചു. ഞങ്ങളെ നോക്കി താണു തൊഴുതു. ആ കണ്ണിൽ കണ്ണീരിൻ്റെ നനവ് ഞാൻ ശ്രദ്ധിച്ചു.

Sunday, April 11, 2021

ക്ഷീര ധൂമം - മൈഗ്രയിന് [ആയൂർവേദ ചികിത്സാനുഭവങ്ങൾ- 16 ]ആയുർവേദത്തിൽ സ്വേദ ചികിത്സയും പ്രധാനമാണ്. മൈഗ്രയിന് എനിയ്ക്കണ്ടായ ഒരു ചികിത്സ പ്രസ്ഥാവ്യമാണ്. ഭീകരമായ തലവേദന. സയിനസൈറ്റിസ്, മൈഗ്രയിൻ ഇവയ്ക്ക് ചികിത്സ പലതു ചെയതു.അങ്ങിനെയാണ് കൂട്ടാലയിലെ ശ്രീധരിയിൽ എത്തിയത്.സൈനസ് ക്യാവിററി യിൽ കഫം നിറഞ്ഞ് കട്ടി പിടിച്ച് ഞരമ്പുകളിൽ മർദ്ദം ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന വേദന. മാറ്റിത്തരാം.അഞ്ചു ദിവസത്തെ കിടത്തിച്ചികിത്സ. ശരീരത്തിനെ ചികിത്സയ്ക്ക് പാകപ്പെടുത്തുന്ന ചികിത്സ രീതികൾ ആദ്യം. പലർക്കും ശരീരപ്രകൃതി അനുസരിച്ച് വിധിക്കുന്ന മരുന്നുകൾ. എനിക്ക് ദ ശമൂലം കഷായത്തിൽ മറ്റെന്തോ മരുന്നുകൾ ചേർത്ത് അത്രയും പാലും ചേർത്ത് തിളപ്പിച്ചാണ് ഉപയോഗിച്ചത് അതിൽ നിന്നു വരുന്ന ആവി മുഖത്ത് പല സ്ഥലത്ത് കൊള്ളിയ്ക്കുകയാണ് ചികിത്സ. അതിന് ആദ്യം അഭ്യംഗം.അതിനു ശേഷം മുഖത്ത് ധാന്വന്തരം തൈലം പുരട്ടുന്നു. അതിൽ നിന്നു വരുന്ന ആവി മുഖത്തടിപ്പിക്കുന്നു. ഒരു നല്ല കമ്പിളി കൊണ്ട് തല മൂടി ആണ് ആവി കൊള്ളിയ്ക്കുന്നത്. കണ്ണ് അടച്ച് വേണം ചെയ്യാൻകുറച്ച് കഴിയുമ്പോൾ കഫം മുഴുവൻ ഇളകുന്നതു് നമുക്കനുഭവപ്പെടും. ചുമച്ചും മൂക്കു ചീററിയും ആ കഫം മുഴുവൻ പുറത്തു കളയണം. നമുക്കത്ഭു തം തോന്നും. ഇതിനു മാത്രം കഫ മോ!? നസ്യം കുറച്ചു കൂടെ രൂക്ഷമാണ്.ഈ ചികിത്സാരീതി കുറച്ചു കൂടി ശാന്തമാണു്. അഞ്ചു ദിവസം ഇതു തുടർന്നു.പിന്നെ ഇന്നുവരെ എന്നെ മൈഗ്രയിൽ ശല്യപ്പെടുത്തിയിട്ടില്ല.

Friday, April 9, 2021

വ്യത്യസ്തമായ ഒരു ഉണക്കു മാങ്ങാ അച്ചാർ [തനത് പാകം - 46] നല്ലവണ്ണം മൂത്ത്തകിടി ഉറച്ച മാങ്ങാ കഴുകി എടുക്കണം. ഉൾക്കാമ്പ് കൂടുതൽ ഉള്ള മാങ്ങാ ഉത്തമം. അതു നല്ല മൂർച്ചയുള്ള വാക്കത്തിക്ക് വെട്ടി അറഞ്ഞെടുക്കണം .അതിൻ്റെ മാങ്ങയണ്ടി ഉൾപ്പടെ മുറിഞ്ഞ് കിട്ടണം. അതിനുള്ളിലെ പരിപ്പ് മാറ്റണം.കല്ലുപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് തിരുമ്മി യോജിപ്പിച്ച് അടച്ചു വയ്ക്കണം. പിറേറദിവസം അതിൽ പകുതി വെള്ളം നിറഞ്ഞിട്ടുണ്ടാകും. ആ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് വെയിലത്ത് വച്ച് ഉണക്കി എടുക്കണം. ഒരു ദിവസത്തെ വെയിൽ മതിയാകും. രണ്ടു കിലോ മാങ്ങയ്ക്ക് 200gm വീതം ഉലുവപ്പൊടി, കടുക് പൊടി, മല്ലിപ്പൊടി, 350 gm മുളക് പൊടി, 50 gm.കുരുമുളക് പൊടി, കുറച്ച് മഞ്ഞപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ കരുതുക. ഒരു ഉരുളി അടുപ്പത്ത് വച്ച് 200gm നല്ലണ്ണ ഒഴിച്ച് ചൂടാക്കുക.അതിൽ അമ്പതു ഗ്രാം കായപ്പൊടി ചേർത്തിളക്കി വാങ്ങി വയ്ക്കണം. ചൂടായിക്കഴിയുമ്പോൾ പൊടികൾ ഒന്നൊന്നായി ചേർത്ത് യോജിപ്പിയ്ക്കണം. അതിലേക്ക് 200gmപൊട്ടുകടലയും പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിയ്ക്കുക. അതിലേയ്ക്ക് ഉണക്കി വെള്ളം വലിഞ്ഞ മാങ്ങ ചേർത്തിളക്കി യോജിപ്പിയ്ക്കണം. അത് ഒരു ഭരണിയിലേയ്ക്ക് പകർന്ന് മുകളിൽ എണ്ണ ശീലയിട്ട് അടച്ചു വയ്ക്കണം. മുകളിൽ തുണി കെട്ടി അടച്ചു വക്കണം. ആറു മാസം കഴിഞ്ഞാൽ വ്യത്യസ്ഥമായ സ്വാദിഷ്ടമായ ഉണക്ക മാങ്ങാ അച്ചാർ പാകപ്പെടും....

Monday, April 5, 2021

മധുപുരാണം [ കീശക്കഥകൾ -115] നന്ദൻ ആ മനോഹരമായ കുപ്പി ഒന്നുകൂടി നോക്കി. മുന്തിയ ഇനം മദ്യമാണ് തറവാടി.ഏഴായിരംരു പയുടെ മുതൽ.നന്ദനും കൂട്ടരും ബാഗ്ലൂ രിൽ ഉന്നത ഐ.ടി ഉദ്യോഗസ്തർ. കൊറോണാ കാരണം വീട്ടുകാരെ നാട്ടിലേയ്ക്കയച്ചു. പുറത്തിറങ്ങാൻ പറ്റില്ല. വീട്ടുതടങ്കൽ. ഒറ്റപ്പെടൽ. ജോലിയുടെ സമ്മർദ്ദം വെറേ. ഭ്രാന്തു പിടിയ്ക്കും.നന്ദനും കൂട്ടുകാരും നാട്ടിലേയ്ക്ക് പോരുകയാണ്. ഒന്ന്റിലാക്സ് ചെയ്യണം. കുറേ ദിവസം ലീവ്. അവിടെ ചെന്നാൽ ക്വാറ ൻ്റയിൻ വേണം. ആറു ദിവസം. ഒരു വലിയ ബഗ്ലാവ് എർപ്പാടാക്കിയിട്ടുണ്ട്. ഇനി ആറ് ദിവസം അടിച്ചു പൊളിയ്ക്കണം.അതിനു കരുതിയതാണ് ആകെ ആറ് കുപ്പി.ചെക്കുപോസ്റ്റിൽ വണ്ടി തടഞ്ഞു.കപ്പി കൊണ്ടു പോകാൻ പറ്റില്ല. കാലിൽ വീണു.ഒരു രക്ഷയുമില്ല. അവസാനം ഒരൊത്തുതീർപ്പ്: ഒരു കപ്പി കൊണ്ടു പോകാം. അതും കുടിച്ചിട്ട് പോകാം.അല്ലങ്കിൽ വീണ്ടും പിടിച്ചാൽ അതും നഷ്ടപ്പെടും. അഞ്ചു കുപ്പിയും ആ ദുഷ്ടൻ പിടിച്ചുവച്ചു. ഒന്ന് തിരിച്ചു തന്നു.അതു കൊണ്ട് യാത്ര തുടർന്നു. ഇനിയും പിടിച്ചാൽ ! കഴിച്ചിട്ട് പോകാം. വണ്ടി വഴി വക്കത്ത് നിർത്തി. നറുക്കിട്ട് വണ്ടി ഓടിയ്ക്കാൻ ഒരാളെ തിരഞ്ഞെടുത്തു. അവൻമദ്യപിയ്ക്കാൻ പാടില്ല. നറുക്ക് വീണത് നന്ദ ന്. ബാക്കിയുള്ളവർ മദ്യം കഴിച്ചു തുടങ്ങി. നന്ദന് ഉള്ളത് ഒരു വാട്ടർബോട്ടിലിൽ പകർന്നു.പെട്ടന്ന് ഒരു പോലീസ് വണ്ടി ചവിട്ടി നിർത്തി. പൊതുനിരത്തിൽ മദ്യപിക്കരുതെന്നറിയില്ല. വീണ്ടും പെനാൽറ്റി, കണിയ്ക്കാ. ഒരു വിധം തടിയൂരി. നന്ദൻ വണ്ടി സ്പീട് കൂട്ടി. അവരുടെ കട്ടിറങ്ങമ്പോൾ അവരേവണ്ടി ഏൾപ്പിച്ച്. ബാക്കി അകത്താക്കണം. ഞാനോടിയ്ക്കാം .എനിക്കൊരു പ്രശ്നവുമില്ല. അവൻ വളയം ഏറ്റെടുത്തു കുറച്ചു വന്നപ്പഴേ ഹൈവേ പെട്രോൾ. അവൻ്റെ മിഷ്യൻ എൻ്റെ കൂട്ടുകാരനെ ഒറ്റിക്കൊടുത്തു. ലൈസൻസ് കട്ടാക്കും .ഏമാൻ്റെ ഭീഷണി. വലിയ ഒരു തക കാണിയ്ക്കിട്ട് പ്രശ്നം അവസാനിപ്പിച്ചു.അതിനിടെ എൻ്റെ വാട്ടർബോട്ടിൽ അവർ കൈക്കലാക്കി.ആഇതാണ് പരിപാടി അല്ലെ? അവനത് റോഡിൽ കമിഴ്ത്തി.വെളുപ്പിന് ബംഗ്ലാവിൽ എത്തി. വീട്ടുകാർ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരോ ദിവസവും ഊഴം വച്ച് വീട്ടുകാർ ഭക്ഷണം എത്തിച്ചു കൊണ്ടിരുന്നു.പുറത്തു കൊണ്ട് വയ്ക്കുകയേ ഒള്ളു. ഇടക്കിടെ ഹെൽത്ത് കാർ ' പോലീസ് കാർ .ആകെ ബോറടച്ചു തുടങ്ങി.ഒരു കുപ്പി കിട്ടിയിരുന്നെങ്കിൽ എന്തും കൊടുക്കമായിരുന്നു. എവിടെ. ആരോട് പറയാൻ.ഇന്ന് നന്ദൻ്റെ വീട്ടുകാരുടെ ഊഴമാണ്.ഒരു ബയൻ്റ് പെട്ടി പോർട്ടിക്കൊവിലിൽ വച്ചിട്ടുണ്ട്. അത് ഡൈനിഗ് ടേബിളിൽ വച്ച് സാവധാനം തുറന്നു. അതിനു മുകളിൽത്തന്നെ നന്ദൻ്റെ ഭാര്യയുടെ ഒരു കത്ത്."ഏട്ടനും കൂട്ടുകാർക്കും ബോറടിച്ചു കാണും അച്ഛൻ്റെ മിലിട്ടറി കോട്ടായിൽ നിന്നു പൊക്കിയ രണ്ടു കുപ്പി കൂടെ വയ്ക്കുന്നു."നന്ദൻ ഞട്ടി. ഞാൻ മദ്യപിക്കുന്നതിൽ ഏററവും വിരോധമുള്ള ഭാര്യ! അവന് അവളോട് സ്നേഹം തോന്നി.നന്ദൻ നാലുപാടും നോക്കി കൂട്ടുകാർ അറിഞ്ഞിട്ടില്ല. വൈകുന്നേരം പാത്രങ്ങൾ പെട്ടിയിൽ നിറച്ച് തിരികെ ഏ8പ്പിക്കമ്പോൾ നന്ദൻ ഒരു കുറിപ്പ് ഭാര്യയ്ക്കായി അതിൽ വച്ചിരുന്നു."നന്ദിയുണ്ട്... ഞാൻ കുടി നിർത്തി. കുപ്പി തിരികെക്കൊടുത്തു വിടുന്നു."

Thursday, April 1, 2021

നമ്പ്യാത്തൻ്റെ അമൃതേത്ത് [ആറാം ദിവസം ]ഇന്ന് നമ്പ്യാത്തന് പഴങ്ങൾ മാത്രം. പഴത്തിൻ്റെ ജ്യൂസ് കുടിയ്ക്കാനും .ഇങ്ങിനെ മാസത്തിൽ ഒരു ദിവസം പതിവുണ്ട്. രാവിലെ ഏത്തപ്പഴം ചുട്ടെടുക്കും.ചെമ്പ് കൊണ്ട് അതിനൊരു കുഴൽ ഉണ്ട്.അത് രണ്ടായി ഊരി എടുക്കാം. എന്നിട്ട് ഏത്തപ്പഴം അതിലിട്ട് അടച്ച് കനലിൽ ഇട്ട് ചുട്ടെടുക്കും. അതിനൊരു പ്രത്യേക സ്വാദാണ് .അതിലെ ജലാംശം പകുതിയിലധികം വറ്റിയിരിയ്ക്കും.ചെറുനാരങ്ങാ തൊണ്ടോടു കൂടി അരച്ച് കാന്താരിമുളകും ഉപ്പും നെല്ലിക്കാ വെള്ളവും ചേർത്ത് കുടിയ്ക്കും .അതിൻ്റെ സ്വാദ് എല്ലാവർക്കും പിടിയ്ക്കില്ല.ആരോഗ്യത്തിന് പറ്റിയ പാനീയമാണ്.നല്ല പഴുത്തു തുടങ്ങിയ മൂവാണ്ടൻ മാങ്ങാ പറിച്ച് വയ്ക്കോലിൽ പൊതിഞ്ഞുവച്ചിട്ടുണ്ടാകും. അത് തൊണ്ടു ചെത്തി പൂളി തിന്നും. പഴുത്ത മാതള നാരങ്ങയുടെ അല്ലി എടുത്ത് വച്ചിരിയ്ക്കും അത് ഇടക്കിടയ്ക്ക് കഴിയ്ക്കും.വടക്കേ തൊടിയിലെ തേൻവരിയ്ക്കാപ്ലാവ് തറവാട്ടിലെ ഇല്ലത്തെ ഒരു അമൂല്യ സമ്പത്താണ്. അതിൻ്റെ ചക്കപ്പഴം പ്രസിദ്ധമാണ്. അത് പറിച്ചു വയ്ച്ച് പഴുപ്പിയ്ക്കും. വലിയ ചുളകളാണ്. ചുവന്നു തുടങ്ങുന്ന തേൻവരിയുടെ ചുള എത്ര കഴിച്ചാലും മതിയാകില്ല. അത്താഴത്തിന് അതാണ്.കൂടെ ഒരു പേരയ്ക്കയും. കിടക്കുന്നതിന് മുമ്പ് രണ്ടു പൂവ്വൻ പഴവും.മാസത്തിൽ രണ്ടു ദിവസം ഉപവാസവും, ഒരു ദിവസം പഴങ്ങൾ മാത്രം കഴിച്ചുള്ള ആഹാരരീതിയും ,ആചാരത്തിൻ്റെ ഭാഗമായി പല ദിവസവും ഒരിയ്ക്കലും [ ദിവസത്തിൽ ഒരു നേരം മാത്രം ആഹാരം] നമ്പ്യാത്തൻ്റെ ആരോഗ്യം നിലനിർത്തുന്ന ഘടകങ്ങൾ ആണ്. കിടക്കുന്നതിന് മുമ്പ് രണ്ട് ഔൺസ് നെല്ലിക്കാരിഷ്ടവും കഴിച്ച് അന്നത്തെ ആഹാരം നമ്പ്യാത്തൻ അവസാനിപ്പിയ്ക്കും.

Sunday, March 28, 2021

നമ്പ്യാത്തൻ നമ്പൂതിരിയുടെ അമൃതേത്ത് [5-ാം ദിവസം ]

ഇന്ന് ഏകാദശിയാണ്. ശുക്ലപക്ഷത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി. അന്ന് ഉപവാസ വൃതം നോറ്റാൽ സ്വർഗ്ഗവാതിൽ തുറന്നു കിട്ടും.നമ്പ്യാത്തൻ അന്ന് ജലപാനം കഴിക്കില്ല. വായിൽ വരുന്ന ഉമിനീര് വരെ തുപ്പിക്കളയും. ഇരുപത്തിനാലു മണിക്കൂർ.ഫലത്തിൽ മുപ്പത്തി ആറ് മണിക്കൂർ.പിറേറദിവസം അതിരാവിലെ കുളിച്ച് അമ്പലത്തിൽ പ്പോയി തീർത്ഥവും മലർ നിവേദ്യവും ഒന്നിച്ചു കഴിച്ച് ഉപവാസം അവസാനിപ്പിക്കും." താരണവീടുക " എന്നാണിതിന് പറയുന്നത്.
അന്നു രാവിലെ പൊടിയരിക്കഞ്ഞിയാണ്. ഉപ്പും ഇന്ദുകാന്തം നെയ്യും ചേർത്താണ് കഞ്ഞി കുടിക്കുക. എന്നും കഞ്ഞിക്ക് ഇന്ദുകാന്തം ചേർത്ത് കഴിയ്ക്കുന്നത് നല്ലതാണ്. കാച്ചിൽ പുഴുക്കാണ് കൂട്ടിന്. വറുത്തുപ്പേരിയും, നാരങ്ങാക്കറിയും.
ഉച്ചക്ക് പരിപ്പും നെയ്യും കൂട്ടിയാണ് ഊണു തുടങ്ങുക. ചക്കക്കുരുവും മാങ്ങയും, മുരിങ്ങക്കായും കൂട്ടി ഒരു കൂട്ടാൻ. കുമ്പളങ്ങ കൊണ്ടൊരു ഓലൻ. അവസാനം മാമ്പഴം പിഴിഞ്ഞു കൂട്ടി ഒരു ഊണ്. ചോറ് നല്ല പുളിച്ചമൊരു കൂട്ടിക്കുഴച്ച് ഇലയിൽ വട്ടത്തിൽ ഒരു ചിറ പോലെ ആക്കും. അതിലേക്ക് കഴുകി മൂക്കുചെത്തി വച്ച മാമ്പഴം ഒന്നൊന്നായി പിഴിയും: വത്തലുമുളക് കനലിൽ ചുട്ടെടുത്തത് ഉടച്ച്ചേർത്ത് കഴിക്കുന്നത് നമ്പ്യാത്തന് ഹരമാണ്. അതു കഴിഞ്ഞ് വിസ്തരിച്ചൊരു മുറുക്ക് .നമ്പ്യാത്തൻ്റെ മുറുക്ക് പ്രസിദ്ധമാണ്. ഒമ്പതു കൂട്ടം ഐറ്റമാണ് താമ്പൂലത്തിന്.വാഴപ്പോളയിൽ പൊതിഞ്ഞുവച്ച തുളസി വെറ്റില മുതൽ ഇടിച്ചുകൂട്ടിയ പുകയില വരെ നീളുന്നു വിഭവങ്ങൾ.ഗ്രാം പൂ, ഏലക്കാ.കൊപ്രാ ക്കഷ്ണം, ഇരട്ടി മധുരം അങ്ങിനെ തങ്കഭസ്മ്മം വരെ.കോളാമ്പിയിലാണ് തുപ്പുക. മുറ്റത്ത് തുപ്പി വൃത്തികേടാക്കില്ല.

വൈകുന്നേരം അത്താഴത്തിന് കൊഴുക്കട്ടയും പഴം നുറുക്കും .അരിപ്പൊടിയും നാളികേരവും ഉപ്പും ചേർത്ത് ഉരുട്ടി വെള്ളത്തിൽ വെവിച്ചെടുക്കും. വെള്ളം വറ്റാറാകുമ്പോൾ നാളികേരപ്പാൽ ചേർക്കണം. കുറുകി ക്കഴിഞ്ഞാൽ വാങ്ങി വയ്ക്കുക. ഉണ്ടപ്പലഹാരവും പഴം നുറുക്കും അത്താഴം. രാത്രി കിടക്കുന്നതിന് മുമ്പ് തൃഫല കഴിക്കും. നിത്യ യവ്വനത്തിന് നല്ലതാണ്. ഈ തൊണ്ണൂറ്റി അഞ്ചാം വയസിലും ഈ ആരോഗ്യത്തിൻ്റെ രഹസ്യം ഇതൊക്കെയ
ാകാം.

.

Saturday, March 20, 2021

ആരോഗ്യദായകമായ പച്ചമഞ്ഞൾ അച്ചാർ [തനതു പാകം - 44] പച്ചമഞ്ഞൾ. ഒരു നല്ല വിഷഹാരി. പ്രതിരോധ ശക്തി കൂട്ടാൻ ഒരൊറ്റമൂലി.സൗന്ദര്യ വർദ്ധക സഹായി... വിശേഷങ്ങൾ അനവധി. നമുക്ക് പച്ച മഞ്ഞൾ കൊണ്ട് ഒരച്ചാർ ഉണ്ടാക്കിയാലോ? ഒരു കിലോ പച്ചമഞ്ഞൾ കഴുകി തൊലി ചെത്തി നീളത്തിൽ കനം കുറച്ച് അരിഞ്ഞുവയ്ക്കണം. ഇഞ്ചി [ മാങ്ങാ ഇഞ്ചി എങ്കിൽ ഉത്തമം], ജാതിക്കായുടെ തൊണ്ട് തൊലി ചെത്തിയത്, കരിവേപ്പില, കാന്താരിമുളക് ഇവയും ചെറുതായി അരിഞ്ഞ് വയ്ക്കുക.ചീനച്ചട്ടി അടുപ്പത്തു വച്ച് അതിൽ നല്ലണ്ണ ഒഴിക്കുക. കടുകും, മുളകും, കരിവേപ്പിലയും ഇട്ട് ഇളക്കണം. കടുക് പൊട്ടിക്കഴിഞ്ഞാൽ പച്ചമുളകും, ഇഞ്ചിയും, ജാതിത്തൊണ്ടും അരിഞ്ഞുവച്ചത്.ഇട്ടിളക്കുക. കുറച്ച്കടുക് പൊടിച്ചതും കായവും ഉപ്പും ചേർത്തിളക്കി വാങ്ങി വയ്ക്കുക. ചൂടാറിക്കഴിഞ്ഞാൽ പച്ചമഞ്ഞൾ അരിഞ്ഞത് അതിൽ ചേർത്തിളക്കണം അതിലേയ്ക്ക് ഒരു മൂന്നു ചെറുനാരങ്ങാ പിഴിഞ്ഞ വെള്ളം ചേർക്കണം. വീട്ടുവളപ്പിൽ സ ർ വ സുഗന്ധി എന്ന ഒരു വൃക്ഷം ഉണ്ട്. നാരകത്തിെൻ്റ ' ഇല പോലുള്ള അതിൻ്റെ ഇല തിരുമ്മി അതിലിടുക. പല തരം സ്പൈസസിൻ്റെ ഗന്ധമുള്ള അത് ഒരു സിദ്ധൗഷധവുമാണ്. നന്നായി ഇളക്കി യോജിപ്പിച്ച് ആരോഗ്യദായകമായ പച്ചമഞ്ഞൾ അച്ചാർ ഉണ്ടാക്കാം

Wednesday, March 10, 2021

പെണ്ണരശ്ശ് [കീശക്കഥകൾ -1 10]ആ മുറിയിൽ വനിതാ പൊലീസ് കാർ എല്ലാം ഒത്തുകൂടിയിട്ടുണ്ട്., എസ് ഐ ചിത്ര അങ്ങോട്ട് വന്നതും എല്ലാവരും സല്യൂട്ടടിയുന്നു." ഇന്ന് വനിതാ ദിനമാണ്. ഇന്ന് മുഴുവൻ ഈ പോലീസ് സ്‌റ്റേഷൻ്റെ പരമാധികാരം നമുക്കാണ്.ഈ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീജനങ്ങൾ അനുഭവിക്കുന്ന സകല പ്രശ്നങ്ങക്കും ഇന്ന് പരിഹാരം കാണാൻ പോവുകയാണ്. ഒറ്റ ദിവസം കൊണ്ട്.ഗാർഹിക പീഡനം, മയക്കുമരുന്ന്, കള്ളവാറ്റ്, പൂപ്പാലശല്യം, മദ്യപിച്ച് വീട്ടിൽ വന്നു ശല്യപ്പെടുത്തൽ അങ്ങിനെ എല്ലാം."എല്ലാവരും ആവേശത്തിലായി.രണ്ടു ദിവസമായി ചിത്ര നല്ല ഹോം വർക്ക് ചെയ്തിരുന്നു. യാതൊരു ദാക്ഷി ന്യവും വിചാരിക്കണ്ട. ഒരു സ്വാധീനത്തിനും വഴിപ്പെടണ്ട. സകലതും കേസ് ചാർജു ചെയ്യണം. ഉച്ച ആയപ്പഴേക്കും ജയിൽ നിറഞ്ഞു. എല്ലാം FIR എഴുതി കേസ് രജിസ്റ്റർ ചെയ്തു. രാഷ്ട്രീയക്കാരുടെ മുതൽമ ററു സഹപ്രവർത്തകരുടെ വരെ ഉള്ള ആവശ്യങ്ങൾ നിരസിക്കപ്പെട്ടു. തെറ്റു ചെയ്തു എന്നുറപ്പുള്ളവരെ നിഷ്ക്കരുണം ജയിലിലാക്കി."ഇനിമരുത്തൻ മലയിലെ കുപ്രസിദ്ധമാ ററു കേന്ദ്രം മാത്രം. അവിടെ കേളപ്പയാണ്. അയാളെ പിടികൂടാൻ പാടാണ്. നല്ല സ്വാധീനമാണ്. പോരാത്തതിന് എന്തിനും പോന്ന ഒരാർമി അവന് കൂടെയുണ്ട്. ""കേളപ്പ! അവൻ്റെ ചാരായം വിൽപ്പന ഏജൻ്റുമാർ സ്ത്രീകളും ഉണ്ട്. ഗതികേടിൻ്റെ പുറത്ത് കൂടെ നിൽക്കുന്നവർ!പുതിയ ഏജൻ്റുമാരെ കൂട്ടിക്കൊണ്ടു ചെല്ലണമെന്ന് പറഞ്ഞിരിക്കുകയാണ്. നമ്മൾ ഏജൻ്റ്മാരായി അവിടെ പോകുന്നു. ഒന്നും പേടിയ്ക്കണ്ട എല്ലാം രഹസ്യമായി പ്ലാൻ ചെയ്തിട്ടുണ്ട്. "ചിത്രയും കൂട്ടരും വേഷം മാറി അവിടെ എത്തിയപ്പോൾ നാലു മണി. കേളപ്പഞങ്ങളെ കൂട്ടിക്കൊണ്ടുചെന്ന സ്ത്രീയോട് എന്തൊക്കെയോ സംസാരിച്ചു. അവസാനം തൃപ്തി വന്ന പോലെ അവരുടെ മുമ്പിൽ എത്തി. താടിയും മുടിയും നീട്ടിയ ഒരു കുറിയ മനുഷ്യൻ.തിളങ്ങുന്ന കണ്ണുകൾ. ഈ ജോലിയുടെ നിബന്ധനകൾ വിസ്തരിച്ച് അയാൾ പറഞ്ഞു. പോലീസ് പിടിച്ചാൽ എങ്ങിനെ രക്ഷപെടും എന്നു വരെ.പോലീസിലും എക്സൈസിലും എനിക്കാനുണ്ട്. പ ടി കൃത്യമായി പറ്റുന്നവർ.അവരനങ്ങിയാൽ ഞാനിവിടെ അറിയും. ചിത്ര ഉള്ളു കൊണ്ട് ചിരിച്ചു.ഇതാരൊക്കെയാണന്നറിഞ്ഞ് അവരെ ഒക്കെ ഒഴിവാക്കി സഹായത്തിന് എക്സൈസിൻ്റെ ഒരു സെൻറർബററാലിയനേയും ഒരുക്കി വച്ചിട്ടാണ് വന്നതെന്നിവ നറിയില്ലല്ലോ? പെട്ടന്ന് ഒരു വലിയ സൈറൻ മുഴങ്ങി.അപകടം മണത്ത കേളപ്പ ഓടാൻ തുടങ്ങിയതാണ്. ഒറ്റച്ചാട്ടത്തിന് ചിത്ര അയാളെ കീഴ്പ്പെടുത്തി തോക്ക് അവൻ്റെ തലയ്ക്ക് ചേർത്തു പിടിച്ചു. "അനങ്ങിയാൽ ഈ ബുള്ളറ്റ് തലയിൽ തുളച്ചു കയറും." കേളപ്പയേയും ചുററു തിന്നും വളഞ്ഞ എക്സൈസ് കാർബന്ധിച്ചു. പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. " കേളപ്പ സഹകരിക്കുന്നില്ല. FIRന് അവൻ്റെ വിവരങ്ങൾ ഒന്നും പറയുന്നില്ല" എസ്.ഐ.ചിത്ര അവൻ്റെ അടുത്തെത്തി. എന്താടാ നിൻ്റെ ശരിക്കുള്ള പേരു് എല്ലാം മണി മണി പോലെ പറഞ്ഞോ അല്ലങ്കിൽ ഞാൻ പറയിപ്പിക്കും. അയാൾ പൊട്ടിച്ചിരിച്ചു. "എൻ്റെ പേര് ഭവാനി. "ഛീ നീ പോലീസുകാരെ കളിയാക്കുന്നോ?""സത്യമാണ് സാർ" എന്നു പറഞ്ഞ് അയാൾ അയാളുടെ മീശയും താടിയും മാറ്റി. ഒരു സ്ത്രീ! എല്ലാവരും ഞട്ടി. എൻ്റെ ഭർത്താവിൻ്റെ ചികിത്സക്കാണീ പണിക്കിറങ്ങിയതു്. പാവം നട്ടല്ല് തകർന്ന് ഒരു വശം തളർന്ന് കിടക്കാൻ തുടങ്ങിയിട്ട് പത്തു വർഷമായി.കള്ളവാറിൻ്റെ വിവരം കസ്റ്റംസിന് കൈമാറിയതിന് വാറ്റുകാരും പോലീസുകാരും കൂടി ഭീകരമായി മർദ്ദിച്ചാണ് ഇങ്ങിനെയാക്കിയത്. ഒരിടത്തും നീതി കിട്ടാതെ വന്നപ്പോൾ ഞാൻ നിയമം കയ്യിലെടുത്തു. വേഷം മാറി.വാറ്റു കേന്ദ്രം സ്വന്തമാക്കി. സാക്ഷാൽ കേളപ്പ യെ കൊന്നു തള്ളി.ഇനിയും എന്തെങ്കിലും വിവരം വേണോ.കഴിഞ്ഞ ദിവസം എൻ്റെ എല്ലാമായിരുന്ന ഭർത്താവ് മരിച്ചു. ഇനി അങ്ങേക്ക് എന്നെ അറസ്റ്റ് ചെയ്യാം. വനിതാ ദിനത്തിൽ ഒരു സമ്മാനം.

Tuesday, March 9, 2021

അമീബ. [കീശക്കഥകൾ -1 11]"ഈ തിരഞ്ഞെടുപ്പിൽ അങ്ങ് സ്ഥാനാർത്ഥി ആണോ?""അതെ "" ഈ തൊണ്ണൂറാം വയസിലും അങ്ങയെ സമ്മതിയ്ക്കണം. എന്നാലും മറ്റു പാർട്ടിക്കാരൊക്കെ ചെറുപ്പക്കാർക്ക് അവസരം കൊടുക്കുമ്പോൾ അങ്ങയുടെ പാർട്ടി മാത്രം.?""എൻ്റെ ചെറിയ പാർട്ടിയാണ്. എൻ്റെ പേരിൻ്റെ ആദ്യത്തെ അക്ഷരമല്ലേ പാർട്ടിയ്ക്കുള്ളത്. അപ്പോ ഞാൻ മത്സരിയ്ക്കണ്ടതല്ലേ.? മുന്നണി ഞങ്ങൾക്ക് ഒരു സീററാണ് തന്നത്. അപ്പം എങ്ങിനെ ചെറുപ്പക്കാരെ പരിഗണിയ്ക്കും?"" പാർട്ടി ചെയർമാനും അങ്ങു തന്നെയല്ലേ?""അതിന് നല്ല പരിചയം ഉള്ളവർ വേണ്ടേ.? അതുകൊണ്ടാണ്. ഒരാൾ മാത്രം പൂരിപക്ഷമുള്ള നിയമസഭയിൽ മന്ത്രി സ്ഥാനം കിട്ടിയതും അങ്ങിനെയാണ്."" അങ്ങയുടെ പാർട്ടിയിലെ അണികൾക്കെതിർപ്പില്ലേ?" "ഒരു വലിയ പാർട്ടി പിളർന്നു പിളർന്ന് അല്ലേ ഈ പാർട്ടി ഉണ്ടായത്. വേറൊരാൾ കൂടെ പാർട്ടിയിൽ ഉണ്ടായാൽ വീണ്ടും പിളർന്നാലോ? അതു കൊണ്ട് പാർട്ടിയിൽ ആർക്കും മെമ്പർഷിപ്പ് കൊടുത്തിട്ടില്ല."

Monday, March 8, 2021

ആദിത്യപുരം സൂര്യ ക്ഷേത്രം [ഉണ്ണിയുടെ യാത്രകൾ - 14 ] കാനനക്ഷേത്രങ്ങളും ഗ്രാമ ക്ഷേത്രങ്ങളും തേടിയുള്ള യാത്രയിൽ എത്തിപ്പെട്ടത് ആദിത്യപുരം സൂര്യ ക്ഷേത്രത്തിലാണ്.കേരളത്തിലെ ഏക സൂര്യ ക്ഷേത്രം! കോട്ടയം ജില്ലയിൽ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീററർ പോയാൽ ക്ഷേത്രത്തിലെത്താം. രവി [ സൂര്യൻ] കുടികൊള്ളുന്ന സ്ഥലമായതുകൊണ്ടാവാം ഇസ്ഥലത്തിന് ഇരവിമംഗലം എന്ന പേര് വന്നത്. വൃത്താകൃതിയിലുള്ള മനോഹര ശ്രീകോവിൽ. ദർശനം പടിഞ്ഞാട്ട് ആ ഗ്രാമീണ ക്ഷേത്രത്തിൽ ഞങ്ങൾ എത്തുമ്പോൾ സൂര്യഭഗവാൻ തൻ്റെ ചെങ്കതിരുകൾ കൊണ്ട് ഞങ്ങളെത്തഴുകിയിരുന്നു. അവിടുത്തെ അത്യപൂർവമായ സൂര്യ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് ഒരു പ്രത്യേകതരം കല്ലുകൊണ്ടാണ്. അവിടെ എണ്ണ അഭിഷേകം പ്രധാനമാണ്. ഈ കൽ വിഗ്രഹം ഈ എണ്ണ മുഴുവൻ ആഗീരണം ചെയ്യുന്നു. വീണ്ടും ജലം കൊണ്ട് അഭിഷേകം ചെയ്യുമ്പോൾ എണ്ണയുടെ ഒരംശം പോലും ആ വിഗ്രഹത്തിൽ കാണില്ല. ശാസ്ത്രലോകത്തിനു പോലും അൽഭുതമാണ് ഈ പ്രതിഭാസം. ചതൃബാഹുവായ വിഗ്രഹത്തിൻ്റെ പിൻ കൈകളിൽ സുദർശനവും പാഞ്ചജന്യവും. മുൻപിലെ രണ്ടു കൈകൾ തപോ മുദ്രയിലും. ഇവിടെ നവഗ്രഹ പ്രതിഷ്ഠയില്ലന്നുള്ളത് ഒരത്ഭുത്രം.എന്നാൽ നവഗ്രഹ പൂജ വഴിപാടായി ഉണ്ട് താനും. നേത്രരോഗത്തിനും, ത്വക്ക് രോഗങ്ങൾക്കും ഇവിടുത്തെ ഉപാസന കൊണ്ടും വഴിപാടു കൊണ്ടും ശമനമുണ്ടാകും എന്ന് പരിക്ക വിശ്വസിക്കപ്പെടുന്നു. രക്തചന്ദന സമർപ്പണം ഇവിടുത്തെ പ്രധാന വഴിപാടാണ്. കുട്ടികൾ ഇല്ലാത്തവർക്കു് തൊട്ടിൽ സമർപ്പണവും നടന്നു വരുന്നു. രക്തചന്ദനക്കാവടി ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൺകണ്ട ഏക ദൈവം സൂര്യഭഗവാൻ.കുട്ടിക്കാലം മുതൽ ഞാൻ ആരാധിച്ചിരുന്നു. സൂര്യഗായത്രിമന്ത്രം ഒരു ആരോഗ്യദായക മന്ത്രമായി ഞാൻ അഭ്യസിച്ചിരുന്നു. അതിപുരാതനമായ ക്ഷേത്രത്തിൻ്റെ പഴക്കത്തിന് തെളിവൊന്നും ലഭ്യമല്ല. മരങ്ങാട്ടില്ലത്തെ ഉപാസനാമൂർത്തി ആയിരുന്നു സൂര്യഭഗവാൻ. അവരുടെ പുതിയ തലമുറ ഈ ക്ഷേത്രം ഭംഗിയായി നടത്തിപ്പോരുന്നു.എൻ്റെ ഫെയ്സ് ബുക്ക് ഫ്രണ്ട് മങ്ങാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി തന്നെയാണ് ഇവിടുത്തെ മേശാന്തിയും

Monday, March 1, 2021

ചീനഭരണിയിലെ കടുമാങ്ങ . [തനത് പാകം - 41]നാനൂറ് വർഷം പഴക്കമുള്ള ആ ചീനഭരണി കടുമാങ്ങയിടാൻ മാത്രം മാറ്റിവച്ചതാണ്. രണ്ടു പറമാങ്ങ .അതാണ് കണക്ക്.ആ ചീനഭരണിയിൽ കടുമാങ്ങായിട്ടാൽ അഞ്ചു വർഷം വരെ കേടുകൂടാതെ ഇരിയ്ക്കും. പടിഞ്ഞാറെ തൊടിയിൽ ഒരു നല്ല നാട്ടുമാവുണ്ട്. ചന്ത്രക്കാരൻ .അത് കടുമാങ്ങയ്ക്ക് സ്പെഷ്യൽ ആണ്. കടുമാങ്ങാ പ്രായമായാൽ കുലയോടെ പറിച്ചിറക്കും.നിലത്തു വീഴാതെ. നിലത്തു വീണതെടുക്കില്ല. അങ്ങിനെ പറിച്ചെടുത്ത മാങ്ങാ ഒരു സെൻ്റീമീററർ ഞട്ടു നിർത്തി ആണ് മുറിച്ചെടുക്കുക. അത് വലിയ പാത്രത്തിൽ ഇട്ട് നല്ല ശുദ്ധജലത്തിൽ കഴുകി എടുക്കുക. കഴുകി എടുത്ത മാങ്ങ വെള്ളം മുഴുവൻ വലിഞ്ഞു പോകാൻ സമയം കൊടുക്കണംചീനഭരണി നന്നായി ക്കഴുകി ഉണക്കി വച്ചിരിക്കും. കല്ലുപ്പ് വെള്ളത്തിൽ ഒന്നു കഴുകി ഉണക്കി വച്ചിരിയ്ക്കും.ആദ്യംഭരണിയിൽ കുറച്ച് ഉപ്പ് വിതരണം. അതിന് മുകളിൽ കുറച്ച് മാങ്ങാ ഇട്ട് അതിനു മുകളിൽ വീണ്ടും ഉപ്പു വിതറണം. വീണ്ടും മാങ്ങാ.അങ്ങിനെ ഒന്നിടവിട്ട് ഭരണിനിറയ്ക്കണം. മൂന്ന് കിലോ ഉപ്പ് വേണ്ടി വരും. നന്നായി ഭരണി അടച്ച് മെഴുക് ഇട്ട് വയ്ക്കണം. വേറൊരു ചെറിയ ഭരണിയിൽ കുറച്ചു മാങ്ങാ കൂടി ഇതുപോലെ ഇട്ടു വയ്ക്കണം.രണ്ടാഴ്ച്ചകഴിഞ്ഞ് ഭരണി തുറന്നു നോക്കിയാൽ മാങ്ങ മുഴുവൻ ചുക്കിച്ചുളിഞ്ഞ് ഭരണിയിൽ വെള്ളം മുക്കാൽ ഭാഗം നിറഞ്ഞിരിക്കും ഇനി .കൂട്ട് ശരിയാക്കണം.അന്ന് അതു യോജിപ്പിക്കുന്നത് ഒരു വലിയ തടിത്തോണിയിലാണ് [ പാത്തി ].ഭരണിയിലേവെള്ളം ഈ തോണിയിലേക്ക് പകരുക.മൂന്ന് കിലോ മുളക് ഉണക്കി ഞട്ടു കളഞ്ഞ് നന്നായി പ്പൊടിച്ചെടുക്കുക. രണ്ടു കിലോ കഷ്മീരി മുളകും, ഒരു കിലോ സാധാരണ മുളകും ഉപയോഗിയ്ക്കാം. നല്ല നിറം കിട്ടാനും എരിവ് കുറച്ചു കുറയാനും കാഷ്മീരി മുളക് ഉപയോഗിക്കുന്നത് നല്ലതാണ്. അതു് ഈ വെള്ളത്തിൽ നന്നായി ഇളക്കി യോജിപ്പിയ്ക്കണം.അതിലേയ്ക്ക് ഒരു കിലോ കടുക് കഴുകി ഉണക്കിപൊടിച്ചെടുക്കണം. നല്ല പൊടി ആകണ്ട. തരിവേണം. അതും ഈ വെള്ളത്തിൽ ഇട്ട് യോജിപ്പിച്ചെടുക്കണം.അതിൽ ഇരുനൂറ് ഗ്രാം കായം പൊടിച്ച് ചേർക്കണം. പെട്ടിക്കായം ചപ്പാത്തി പോലെ പരത്തി നല്ലണ്ണയിൽ വറുത്തെടുക്കും. അത് പൊടിച്ചെടുക്കണം. അതും ഇതിൽ ച്ചേർക്കണം.നൂറ് ഗ്രാം കുരുമുളക് പൊടിയും, അമ്പതു ഗ്രാം മഞ്ഞൾപ്പൊടിയും ചേർക്കണം. അമ്പതു ഗ്രാം ഇഞ്ചി തൊണ്ട് കളഞ്ഞ് നന്നായി അരച്ച് ചേർക്കുന്നതും നല്ലതാണ്.തോണിയിൽ ഇത് നന്നായി കട്ടവരാതെയോജിപ്പിച്ച് മാങ്ങ അതിൽ ഇട്ട് ഇളക്കി യോജിപ്പിക്കണം. ചെറിയ ഭരണിയിൽ ഇട്ടു വച്ചിരുന്നതും ചേർത്താലേ ഭരണി നിറയൂ .ഇത് ഭരണിയിലേയ്ക്ക് പകരാം . മൂന്ന് പച്ചക്കശുവണ്ടി രണ്ടായി പിളർത്തി അത് മാങ്ങയ്ക്കു മുകളിൽ കമിൾത്തിനിരത്തി വയ്ക്കുക. നല്ല കോട്ടൻ അതിനു മുകളിൽ വിരിക്കണം. കായം വറുക്കാനുപയോഗിച്ച എണ്ണ ഈ കോട്ടനുമുകളിൽ ഒഴിയ്ക്കണം.ഭരണി അടച്ച് നന്നായി മെഴുകിട്ട് അടച്ചു വയ്ക്കുക. മൂന്നു മാസം കഴിഞ്ഞ് തുറന്നു നോക്കിയാൽ കടുമാങ്ങ പാകമായിക്കാണും.ഇത് അടുത്ത മാസം" പഴയിടം രുചിയിൽ " ഇതിൻ്റെ ദൃശ്യാവിഷക്കാരം കാണാം. യദുവി

Sunday, February 28, 2021

പാച്ചുവിൻ്റെ സെഞ്ച്വറി [ അച്ചു ഡയറി-4 23]മുത്തശ്ശാ പാച്ചൂ നെ ഓൺലൈൻ ക്ലാസ്സിൽ പ്പിടിച്ചിരുത്താൻ വലിയ പാടാണ്. അവൻ്റെ പ്രായത്തിലുള്ള കുട്ടികളെ അനുസരിപ്പിക്കാൻ ടീച്ചർമാർ പാടുപെടുകയാണ്. അതിന് ടീച്ചർ ഒരു പരിപാടി ചെയ്യുന്നുണ്ട്. നല്ല കുട്ടികളായിരിക്കുന്നവർക്ക് പോയിൻ്റ് വയ്ക്കും. ശരി ഉത്തരം പറയുന്നവർക്ക്. നന്നായി ന്യൂസ് വായിക്കുന്നവർക്ക്, നല്ലവണ്ണം ബിഹേവ് ചെയ്യുന്നവർക്ക്.. ഒക്കെ പോയിൻ്റ് കൊടുക്കും. ഒരു പോയിൻ്റിന് ഒരു സെൻ്റ് ആണ് കണക്കാക്കുക. ഇത്ര കൂടുതൽ സെൻ്റ് കിട്ടിയാൽ ടീച്ചറുടെ കൂടെ ലഞ്ചു കഴിയ്ക്കാം.കുട്ടികൾക്ക് നല്ല ആവേശമാണ്പാച്ചു സെഞ്ച്വറി അടിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ ഇതൊക്കെ സങ്കൽപ്പമാണ് മുത്തശ്ശാ. അവർക്ക് സെൻ്റും ഡോളറും ഒന്നും കിട്ടില്ല . കണക്കിൽ മാത്രമേ കാണൂ. പക്ഷേ കുട്ടികൾക്ക് നല്ല മോട്ടിവേഷനാണ്. പാച്ചു ഭയങ്കരനാണ് മുത്തശ്ശാ. അവൻ വലിയ ഒരു ടിൻ കമ്പ്യൂട്ടറിന് മുമ്പിൽ വച്ചിട്ടുണ്ട്. അവന് പത്ത് സെൻ്റ് കിട്ടിയാൽ അമ്മയെക്കൊണ്ട് ആ തുക ആ ടിന്നിലിടിയ്ക്കും. അവനെപ്പറ്റിയ്ക്കാൻ പറ്റില്ല. അവനെന്നും ചെക്കു ചെയ്യും.നൂറു സെൻ്റാകാൻ കാത്തിരിക്കുകയാണവൻ. അമ്മ കുറച്ച് ഇൻഡ്യൻ റുപ്പീസും കൂടെ ഇട്ടിട്ടുണ്ട്. അതു ബോണസാണത്രേ.നല്ല ബിഹേവറി നും.പ0നത്തിനും ക്യാഷ് പ്രതിഫലം വയ്ക്കുന്നത് അച്ചൂന് യോജിപ്പില്ല. ഒരു ദിവസം എല്ലാവരും ഇരുന്നപ്പോൾ അച്ചു അത് പറയുകയും ചെയ്തു. പാച്ചൂന് ദേഷ്യം വന്നു. അവനൊന്നും മിണ്ടിയില്ല. പിന്നെ ഒന്നു ചിരിച്ചു. ആ കള്ളച്ചിരി. "ഇതെന്തിനാണന്നു് ഏട്ടറിയോ ഈ ക്യാഷ് ഏട്ടനും പാച്ചൂനും ഐസ്ക്രീം വാങ്ങാനാ. " അവൻ ഏട്ടനെ തോൽപ്പിച്ചു കളഞ്ഞല്ലോ. അങ്ങനെ പറയണ്ടായിരുന്നു.

Tuesday, February 23, 2021

ഉരി "അളക്കാൻ ഒരു പാത്രം [ നാലുകെട്ട് - 337 ] 1962-ൽ ഏപ്രിൽ ഒന്നു മുതൽ അന്താരാഷ്ട്ര ഏക കവ്യവസ്തനിലവിൽ വന്നു. അതിനു മുമ്പ് ഉഴക്ക്, ഉരി, നാഴി, ഇടങ്ങഴി, നാരായം, പറ എന്നിങ്ങനെ ആയിരുന്നു അളവു പാത്രങ്ങൾ. മുളംകുഴൽ, മരം ,പിച്ചള, ഓട് എന്നിവ കൊണ്ടാണ് പണ്ടിത് ഉണ്ടാക്കി കണ്ടിരുന്നത്.രണ്ട് ഉഴക്ക് = ഒരു ഉരി ,രണ്ട് ഉരി =ഒരു നാഴി, നാലു നാഴി = ഒരിടങ്ങഴി, പത്ത് ഇടങ്ങഴി = ഒരു പറ.അതിനിടയിൽ ആറു നാഴി = ഒരു നാരായം എന്നൊരളവു കൂടിയുണ്ട്. നാലുകെട്ടിൽ ഈ പാത്രങ്ങൾ എല്ലാമുണ്ട്. ഓടുകൊണ്ടുള്ള "ഉരി' പഴയ പാത്രങ്ങളുടെ ഇടയിൽ നിന്ന് കണ്ടെടുത്തപ്പോൾ ക്ലാവ് പിടിച്ച് നിറം മങ്ങിയ ഒരു പാത്രം എന്നേ കരുതിയിരുന്നൊള്ളു. അത് ഉപ്പും പുളിയും കലക്കി അതിൽ ഒരു ദിവസം ഇട്ടു വച്ചു. തേച്ചു കഴുകി എടുത്ത് ഉണങ്ങി നന്നായി ബ്രാസോ ഇട്ട് പിടിച്ചപ്പോൾ സ്വർണ്ണം പോലെ വെട്ടിത്തളങ്ങി.ഒരു ഉരി എന്നതിൽ കുറിച്ചതു കണ്ടപ്പഴാണ് അതിൻ്റെ ഉപയോഗം മനസിലായത്,. ഇന്നത്തെ തലമുറ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല.അതു പോലെ തൂക്കത്തിനു പയോഗിച്ചിരുന്ന കഴഞ്ചിക്കോൽ അധവാ വെള്ളിക്കോൽ ഇതൊന്നും പരിചയമുണ്ടാകില്ല. ഉപയോഗമില്ലാത്തതു കൊണ്ട് പലതും നശിച്ചുപോയിട്ടും ഉണ്ട്

Monday, February 22, 2021

കർമ്മകാണ്ഡം - വെൻ്റിലേറററിലായിരുന്നപ്പഴും തുടരുന്ന ശ്രീ.സന്തോഷ് കുളങ്ങര.വെൻ്റിലേറ്ററിൽ കിടന്നു കൊണ്ട് തൻ്റെ പ്രിയപ്പെട്ട സഫാരിചാനൽ ജോലി ചെയ്യുന്ന ശ്രീ.സന്തോഷ് കുളങ്ങര യേക്കണ്ടു. എനിക്കൊരത്ഭുതവും തോന്നിയില്ല. അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കാർക്കും അത്ഭുതം തോന്നില്ല. അർപ്പണബോധത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും ആൾരൂപമാണദ്ദേഹം.തളർന്ന് പാതിമയക്കത്തിലേയ്ക്ക് വീണുപോകുന്ന സമയത്തും ഊർജ്ജം വീണ്ടെടുത്ത് അദ്ദേഹം ചാനലിൻ്റെ പണികൾ പൂർത്തിയാക്കിക്കൊടുത്തു. ആ മനസാന്നിദ്ധ്യത്തിന് ഒരു വലിയ നമസ്ക്കാരം. ലാപ് ടോപ്പ് വെൻ്റിലേറ്റർ ടേബിളിൽ കണക്റ്റ് ചെയ്തു തരാൻ പറഞ്ഞപ്പോൾ ഡോക്ട്ടർമാർ എതിർത്തതാണ്. അവസാനം വഴങ്ങണ്ടി വന്നു.അദ്ദേഹത്തിൻ്റെ ഏറ്റവും തിരക്കുള്ള കാലത്താണ് കുറിച്ചിത്താനം ലൈബ്രറിയിൽ ഒരു ഓഡിറേറാറിയം ഉത്ഘാടനത്തിന് ക്ഷണിച്ചത്."താൻ വായിച്ചു വളർന്ന ലൈബ്രറിക്ക് തൻ്റെ പുസ്തകങ്ങളുടെ റോയൽറ്റി കൊണ്ട് ഒരോ ഡിറ്റോറിയം. ഉദാത്തം. ഞാൻ വരാം. തിയതി നിശ്ചയിച്ചോളൂ. അദ്ദേഹം കൃത്യസമയത്തെത്തി. ആദ്യവസാനം ആ പരിപാടിയിൽ പ്പങ്കെടുത്താണ് തിരിച്ചു പോയത്.പിന്നീട് എൻ്റെ യു എസ് യാത്രവിവരണ ഗ്രന്ഥത്തിന് ഒരവതാരികയും അദ്ദേഹം തന്നു.ജീവിതത്തിൽ ഇത്രയും വാല്യൂസ് സൂക്ഷിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം കഴിവതും വേഗം ആരോഗ്യം വീണ്ടെടുത്ത് തൻ്റെ കർമ്മരംഗത്ത് സജീവമാകട്ടെ. പ്രാർത്ഥിക്കുന്നു.ഹൃദയപൂർവ്വം.

Sunday, February 21, 2021

ഉണർത്തുപാട്ട് [കീശക്കഥകൾ 108 ]കാലത്തിൻ്റെ വികൃതിയാണ് തിരിച്ചെന്നെ തറവാട്ടിലെത്തിച്ചത്.പ്രസിദ്ധമായ ഈ തറവാട്ടിലെ ഏക ആൺതരി. ഏക അവകാശി.വേദമന്ത്രങ്ങളും കഠിനമായ അനുഷ്ടാനങ്ങളും. അന്നൊന്നും അത് ഉൾക്കൊള്ളാനായില്ല."സോമയാജിപ്പാടിന് മകനെ ഇത്ര അധികം പഠിപ്പിക്കണ്ടതില്ലായിരുന്നു എന്നു തോന്നുന്നുണ്ടോ?""അവൻ പഠിയ്ക്കണം. വലിയവനാകണം.'പക്ഷേ അവൻ എത്ര വലിയ ജോലി കിട്ടിപ്പോയാലും ഒരിയ്ക്കൽ ഇവിടെത്തന്നെ വരും.അതവൻ്റെ ചോരയുടെ പാരമ്പര്യത്തിൻ്റെ സത്തയാണ് ".ഇന്നതു പോലെ തന്നെ സംഭവിച്ചു. പഠിച്ച് വളർന്ന് അമേരിയ്ക്കയിൽ എത്തിയപ്പോൾ വേരുകൾ മറന്നു.ഉയരങ്ങൾ ഒന്നൊന്നായി കീഴടക്കിയപ്പോൾ കയറി വന്ന കോവണിപ്പടികൾ മറന്നു. അച്ഛൻ അനേകം യാഗങ്ങൾ നടത്തി.സകല ചരാചരങ്ങളുടേയും നന്മക്കു വേണ്ടി. ചോ മാതിരി ആയി. അമ്മ പത്തനാടി ആയി. അവസാനം യാഗശാലയും അഗ്നിക്ക് സമർപ്പിച്ചു.ആ അഗ്നിശകലം ഇഷ്ടി ചെയ്ത് ജ്വലിപ്പിച്ച് തറവാട്ടിൽ കിടാവിളക്കായി. ജീവിതകാലം മുഴുവൻ അവർ അഗ്നിസാക്ഷിയായി ജീവിച്ചു. എന്നും രണ്ടു നേരം ഹോമം. രണ്ടു പേരും ഒന്നിച്ച് പുറത്തു പോകാൻ പാടില്ല.ലോകനന്മയ്ക്കായി അച്ഛനും അമ്മയും തങ്ങളുടെ ജീവിതം തന്നെ ഹോമിച്ചു എന്നു പറയുന്നതാവും ശരി. അവസാനം ചിതയിലെയ്ക്കെടുക്കുമ്പോൾ ഈ ഹോമകുണ്ഡത്തിൽ നിന്നുള്ള അഗ്നി തന്നെ വേണം ആ ചിതഎരിയാൻ."അച്ഛാ ഞാൻ തിരിച്ചെത്തി. ആധുനിക ലോകത്തിൻ്റെ കാപട്യം ഉൾക്കൊള്ളാനറിയാത്ത അച്ഛൻ്റെ മകൻ തിരിച്ചെത്തി."ചുക്കിച്ചുളിഞ്ഞ് ഋഷി സമാനമായ ആ ശരീരം ഒന്നു ചലിച്ചു. തീഷ്ണമായ ആ കണ്ണുകൾ നനഞ്ഞു." നന്നായി. ഇനി എന്താ തൻ്റെ പരിപാടി?"" അച്ഛനുമമ്മയ്ക്കും ഒപ്പം ബാക്കി കാലം. അന്നു പഠിപ്പിച്ച മന്ത്രങ്ങൾ ഒന്നുകൂടി ഓതിത്തരണം. പരദേവതയുടെ മൂലമന്ത്രവും." ഉണങ്ങിയ വടംക്ഷം പോലെ ആ വൈദിക വ്യക്തിത്വം ഒന്നു സടകുടഞ്ഞെഴുനേറ്റ പോലെ." മനസ്സതിന് പാകപ്പെട്ടങ്കിൽ നന്നായി "തലയിൽ ചമത പോലെ ചുക്കിച്ചുളിഞ്ഞ ആ കൈകൾ വച്ച നുഗ്രഹിച്ചു. വട്ടുക്കിണിയിലെ ഹോമകുണ്ഡത്തിരുമുമ്പിൽ അഗ്നിസാക്ഷിയായി മനസിനെപ്പാകപ്പെടുത്തൂ.ലോകനന്മയ്ക്കായി അനേകം യാഗങ്ങൾ നടത്തിയ ഈ അച്ഛന് സമാധാനമായി "അങ്ങു ദൂരെ അഴകൻ്റെ കുടിൽ. അവിടുത്തെ പൂവൻകോഴിയുടെ ഉണർത്തുപാട്ട് കേൾക്കുന്നില്ലല്ലോ?അവനും മറന്നു കാണും. അന്ന് ഏഴര വെളുപ്പിന് അവൻ്റെ കൂവൽ കേട്ടാണണരാറ്.ഒരനുഷ്ടാനം പോലെ മാലോകരെ ഉണർത്തിയിരുന്ന ആ പാട്ടും നിലച്ചിരിയ്ക്കുന്നു. ഗ്രാമീണ ജീവിതത്തിൻ്റെ പശ്ചാത്തല സംഗീതങ്ങൾ ഒന്നും ഇന്നില്ല. എല്ലാം അന്യം നിന്നുപോയി.തറവാട്ടിൽ അച്ഛനും അമ്മയും ഉത്സാഹത്തിലാണ്. എന്നും വിഷാദഛായയിൽ മാത്രം കണ്ടിരുന്ന അമ്മ ചിരിച്ചു തുടങ്ങി. കുളിച്ച് ഭസ്മവും ചന്ദനവും തൊട്ട്, തററുടുത്ത്, ഉത്തരീയവുമിട്ട് വീണ്ടും തൻ്റെ മകനെക്കണ്ടപ്പോൾ ആ അമ്മ ഒന്നു തേങ്ങി.തൻ്റെ കാൽക്കൽ വീണു നമസ്ക്കരിക്കുന്ന ഉണ്ണിയേ മനസ്സറിഞ്ഞ നുഗ്രഹിച്ചു.അമ്മയുടെ സന്തോഷാശ്രു വിൻ്റെ നനവ് ആ കയ്യിൽ അനുഭവപ്പെട്ടു.''എൻ്റെ ഉണ്ണിയ്ക്കിതൊക്കെപ്പറ്റുമോ.. " ഞാനും ആകെ മാറി. ഭൗതിക ലോകത്തിൻ്റെ അങ്ങേ അറ്റം വരെ എത്തി തിരിച്ചു പോന്നതാണ്. ഇന്ന് മനസ് വേദമന്ത്രങ്ങളിലേയ്ക്ക് തിരിഞ്ഞു.മനസമാധാനത്തിൻ്റെ നിസ്വാർത്ഥതയുടെ ലോകം. മാസം ഒന്നു കഴിഞ്ഞു.അങ്ങു ദൂരെ അഴകൻ്റെ കുടിൽ ഇന്നും പഴയതുപോലെ തന്നെ. പക്ഷേ കൂവാൽ മറന്ന പുവ്വങ്കോഴി ഇന്നുറക്കെ കൂവി.അരുണോദയത്തിൽത്തന്നെ. അവനും വന്നിരിയ്ക്കുന്നു മാറ്റം. ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ആ ഉണർത്തുപാട്ട് ഇന്ന് വീണ്ടും എൻ്റെ ജീവിതത്തെ ചിട്ടപ്പെടുത്തി:

Wednesday, February 17, 2021

മടക്കയാത്ര. [കീശക്കഥകൾ - 107 ]"മഹാനഗരം ഉപേക്ഷിച്ചുള്ള മടക്കം. നന്നായി " അച്ഛനാശ്വാസമായി. കഴിഞ്ഞ പത്തുവർഷം.കാശു കൊണ്ട് എല്ലാം വാങ്ങും. ആഹാരം വലിയ മൾട്ടി കമ്പനികളുടെ ഇഷ്ടത്തിനനുസരിച്ച്.അവരുണ്ടാക്കി നൽകുന്ന ആഹാര സാധനങ്ങളിൽ സായൂജ്യം.മടുത്തു.നാട്ടിൽ ഒരു പഴയ നാലുകെട്ട്.കൃഷിയിടങ്ങൾ .അച്ഛനും കാര്യസ്ഥനും മാത്രം. എല്ലാം ഉപേക്ഷിച്ച് മടങ്ങാൻ തീരുമാനിച്ചു. വർക്ക് അറ്റ് ഹോം.പഴയ പ്രൗഢമായ നാലുകെട്ടിന് ചുറ്റും കൃഷിയാണ്. കളവും കളപ്പുര മാളികയും. തൊഴുത്തും പശുക്കളും.മോന് അതൊരു പുതിയ അനുഭവമായിരുന്നു. ഏറെക്കുറെ എനിയ്ക്കും.."അച്ഛാ ഞാൻ ടൗണിൽ പോയി ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വരാം.അല്ലങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്യാം ""ഒന്നും വേണ്ട നമുക്കു വേണ്ടതെല്ലാം നമ്മളിവിടെ ഉണ്ടാക്കുന്നുണ്ട്. "രാവിലെ എഴുനേറ്റ് കുളത്തിലേക്ക്. നീന്തിക്കുളിയ്ക്കണം. മോനും നല്ല ഉൽസാഹം. കളപ്പുര മാളികയിൽ എല്ലാം ഒരുക്കിയിരിയുന്നു.ഉമിക്കരി കുരുമുളകും, ഗ്രാംപൂവും., ഉപ്പും കൂട്ടിപ്പൊടിച്ച് ചെറിയ പൊതികളാക്കി പച്ച ഈർക്കി ലി കീറി അതിനിടക്ക് വച്ച് അടുക്കി വച്ചിരിയ്ക്കുന്നു. പല്ലു തേയ്ക്കാൻ ബ്രഷും പെയ്സ്റ്റും വേണ്ട. കൊപ്രാ ആട്ടിയ നല്ല വെളിച്ചണ്ണ, നല്ല എള്ളെണ്ണ എല്ലാം ഇവിടെ ഉണ്ടാക്കിയത്. ചെറുപയർ പൊടി, വാകപ്പൊടി, ഇഞ്ച.. സോപ്പിന് പകരം. പിണ്ഡ തൈലവും ധാന്വന്തരം കഴമ്പും അച്ഛനുണ്ടാക്കിയത്. എല്ലാം അവിടുണ്ട്.ഞങ്ങൾ ചെന്നപ്പോൾ അച്ഛൻ പരദേവതയ്ക്ക് പൂജ കഴിച്ച് എത്തിയിരുന്നു. കാപ്പി കുടിയ്ക്കാം. പറമ്പിൽ ഉണ്ടായ കാപ്പി ക്കുരു വറത്തു പൊടിച്ചത്. ചായ പതിവില്ല. ഇഡ്ഡലി, ചട്ണി, പൊടി .എനിക്ക് ദേവിയുടെ നിവേദ്യം. ഉണക്കൽച്ചോറ് .തവിട്കളഞ്ഞിട്ടില്ല.ഇളം റോസ് നിറം. കട്ട ത്തൈരും കാന്താരിമുളകും, കടുമാങ്ങയും ഉപ്പും. കൊതി തോന്നി. എനിക്കും അതുമതി. അച്ഛൻ ചിരിച്ചു.ശുദ്ധവായു, ശുദ്ധജലം, മായമില്ലാത്ത പാല്.തൊഴുത്തിൽ രണ്ടു പശുക്കൾ ഉണ്ട്.പാടത്ത് നെൽകൃഷി. രാസവള മോ, കീടനാശിനിയൊ ഉപയോഗിയ്ക്കില്ല.പിന്നെ എള്ളും, പയറും .കുറച്ച് ഞവരനെല്ലും കൃഷി ചെയ്യും ചാണകവും, ചാരവും ചവറും ഇട്ട് പൂട്ടി ഞവരിയ്ക്കടിച്ചുള്ള കൃഷിരീതി രസമാണ്. നാലുകെട്ടിൽ ഒട്ടുംചൂടില്ല. എ.സി. ആവശ്യമില്ല. കോൺപുരകൾ. നല്ല പ്രൈവസിയുള്ള മുറികൾ. "കറണ്ട് ആവശ്യത്തിന് ഞാൻ ഗായത്രി മന്ത്രം ജപിച്ച് എന്നും അരാധിക്കുന്ന സൂര്യഭഗവാനുണ്ട്. എല്ലാം സോളാർ കൊണ്ട് നടക്കും."ഗോബർ ഗ്യാസ് കൊണ്ട് പാചകം നടക്കും. വിറക് ഇഷ്ടം പോലെ. ഒരു പുകയില്ലാത്ത അടുപ്പും. എല്ലത്തിനും ഇവ ധാരാളം മതി. എൽ.പി.ജി വാങ്ങണ്ട കാര്യമില്ല.കറണ്ടു ചാർജ് അടയ്ക്കണ്ട .ടി .വി.ഇൻ്റർനെറ്റ് എല്ലാ സൗകര്യവും ഉണ്ട്. എൻ്റെ ജോലിയും മോൻ്റെ പഠനവും ഇവിടെത്തന്നെ നടക്കും.ഫാസ്റ്റ്ഫുഡും, ജംഗ് ഫുഡും മാത്രം ശീലിച്ച ഞങ്ങൾക്കു് ഈ മാറ്റം ആദ്യം ചിന്തിക്കാൻ കൂടി വയ്യായിരുന്നു.പ്രത്യേകിച്ചും മോൻ. പക്ഷേ ഇപ്പം അവന്നതിലാണ് കമ്പം. ചക്കയും .മാങ്ങയും വാഴപ്പഴവും, ചുണ്ടും. പിണ്ടിയും എല്ലാം ആഹാരത്തിൻ്റെ ഭാഗം. ഉച്ചയ്ക്ക് നല്ല ചെമ്പാവിൻ്റെ അരി കൊണ്ടുള്ള ചോറ് . കാളൻ, ഓലൻ, അവിയൽ, മൊളോഷ്യം. തീർന്നു.സാമ്പാർ പതിവില്ല. ഉള്ളിയും സബോളയും കിഴങ്ങും ഉപയോഗിയ്ക്കില്ല. കടുമാങ്ങയും, ഉലുമാങ്ങയും ഇഞ്ചിത്തൈരും. ചേനയും കായ്യും മെഴുക്കുപുരട്ടി. ആദ്യം നെയ്യുകൂട്ടി ഒരു ഉരുള. അതിൻ്റെ സ്വാദ് ഒന്നു വേറെ .അതിന് ശേഷം കുഴച്ച ആ കൈമണത്ത് നോക്കുമ്പോൾ ഉള്ള ഗന്ധമാണ് ലോകത്തിലെ ഏററവും വശ്യമായ ഗന്ധം എന്നു തോന്നി. അവസാനം നല്ല കട്ടത്തയിർ, അല്ലങ്കിൽ പുളിച്ച മോര്.ഇതു കൂട്ടി ഊണവസാനിപ്പിക്കും. പപ്പടത്തിന് പകരം കാവറുത്തതാണ്. അതിനു ശേഷം ഒരു പൂവൻപഴം.സുഭിക്ഷം!അങ്ങിനെ പുറത്തു നിന്ന് ഒരു സാധനവും വാങ്ങാതെ ഒരു മാസം. ഉണ്ണിയ്ക്കൽഭുതം തോന്നി.ഇങ്ങിനെയും ജീവിയ്ക്കാമോ.? ഇപ്പോൾ ഗ്യാസില്ല അസിഡിറ്റിയില്ല. തലവേദനയില്ല. ഡോക്ടറെ കാണേണ്ടതേയില്ല." അച്ഛാ ഞാനിനി ഇവിടം വിട്ട് പോകുന്നില്ല ." അച്ഛൻ ചിരിച്ചു. ഒരാശ്വാസത്തിൻ്റെ ചിരി. ആ വൃദ്ധ നേത്രത്തിൽ സന്തോഷത്തിൻ്റെ നനവ്‌." നന്നായി;,,,,,,

Thursday, February 4, 2021

നെൽമണികൾ [കീശക്കഥ-102]ചുരുട്ടിക്കെട്ടിയ നെൽ കറ്റകൾ അടുക്കി വച്ചിട്ട് ഒരാഴ്ച്ച ആയി. മെതിയ്ക്കാൻ ഇന്നു വരും നാളെ വരും മുടുത്തു. പണ്ട് ഇല്ലത്ത് കൊയ്ത്തുമെതി ഒരാഘോഷമായിരുന്നു. ഇന്ന് ജന്മിത്വത്തിൻ്റെ ആ കണ്ണികൾ തേഞ്ഞു തുടങ്ങി. പക്ഷേ അന്നും അവർ അധ്വാനിച്ചുണ്ടാക്കുന്നതിൻ്റെ നല്ലൊരു പങ്ക് അവർക്കു തന്നെ കൊടുത്തിരുന്നു. എന്നാലും ബൂർഷാ ജന്മി എന്ന പട്ടം ചാർത്തിക്കിട്ടിയിരുന്നു.ഇന്നത്തെ സ്ഥിതി കഷ്ട്ടമാണ്. അടുക്കള തേവർക്കം മുല്ലയ്ക്കൽ തേവർക്കും നിവേദ്യം വേണം. നമുക്ക് ഒരു നേരം മുടങ്ങിയാലും അതു മുടങ്ങാൻ പാടില്ല. ഇത് മെതിച്ചു കുത്തിയിട്ടു വേണം അരിയുണ്ടാക്കാൻ. ആരും മെതിയ്ക്കാൻ വരുന്ന ലക്ഷണമില്ല. പഴയ അറ്റാച്ച് ട് ലേബറിൻ്റെ കാലം കഴിഞ്ഞു.കാലത്തിനൊത്ത് ഞാനും ഒരു ജോലി തേടിയിരുന്നു. ബാക്കിയുള്ളവരുടെ ദൃഷ്ടിയിൽ മാന്യമായ ജോലി. പക്ഷേ ജോലി എല്ലാം ഒരു തരം അടിമപ്പണിയാണ് എന്ന് എനിയ്ക്ക് താമസിയാതെ മനസിലായി.മേലുദ്യോഗസ്ഥൻ്റെ ശകാരം,ഉന്നതോദ്യോഗസ്ഥരുടെ കുതിര കയറൽ.ഇങ്ങിനെ ഒന്നും ശീലിച്ചിട്ടില്ലാത്ത ഒരു സംസ്ക്കാരത്തിൻ്റെ കണ്ണി ആയതു കൊണ്ടാവാം എനിയ്ക്കത് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയത്. പക്ഷേ ക്ഷമയും നല്ല പെരുമാറ്റവും ഈ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു.അതു കൊണ്ട് പ്രതികരിയ്ക്കാനില്ല, അല്ലങ്കിൽ നല്ല മാന്യമായേ പ്രതികരിക്കാറുള്ളു.പക്ഷേ മനസ് കലുഷമാണ്.ഈ അടിമപ്പണി ഉപേക്ഷിയ്ക്കണം മനസു പറഞ്ഞു കൊണ്ടിരുന്നു. അടുക്കി വച്ച ആ കറ്റകൾക്ക് തൻ്റെ മേൽ കുതിര കയറിയ മേലാളന്മാരുടെ ഛായ.ഒരു പണിയും അറിയില്ലാത്ത നമ്പൂതിരി തന്നെ ഒന്നു തൊടാൻ പോലും തയാറാകില്ല എന്ന് അടക്കി വച്ച ആ കററ കൾ എന്നെ നോക്കി പ്പരിഹസിക്കുന്നതായി തോന്നി. പെട്ടന്ന് എൻ്റെ ശത്രുക്കൾ എല്ലാം ഒന്നിച്ചു വന്ന് എൻ്റെ മുമ്പിൽ അട്ടിയിട്ട് മതിൽ പണിതതായിത്തോന്നി.ഉണ്ണി ചാടി എഴുന്നേറ്റു. ആ കറ്റകൾ മുഴുവൻവലിച്ചു താഴെയിട്ടു. മുണ്ട് മടക്കി കുത്തി.തോർത്ത് എടുത്ത് തലയിൽ കെട്ടി .ആ നെൽക്കതിർക്കുലകൾ മുഴുവൻ തലങ്ങും വിലങ്ങും ചവിട്ടിക്കൂട്ടി. ഇതു വരെ സഹിച്ച ആ അപമാനം മുഴുവൻ ആ നെൽക്കറ്റയിൽ തീർത്തു.സമയം പോയതറിഞ്ഞില്ല. സ്ഥലകാലബോധം വന്നപ്പോൾ മെതിപൂർത്തി ആയിരിക്കുന്നു. ഐശ്വര്യമുള്ള നെൽമണികൾ ഉണ്ണിയേ നോക്കി നന്ദിയോടെ ചിരിച്ചു. തൻ്റെ നെറ്റിയിൽ നിന്നുതിർന്ന് വാർന്ന വിയർപ്പുകണങ്ങളിലൂടെ ആ നെൽമണികൾ മുത്തുകളായിത്തിളങ്ങി.

Monday, February 1, 2021

"ഐ ഹാവ് എ ഡ്രീം [അച്ചുവിൻ്റെ ഡയറി-4 21]മുത്തശ്ശാ ഇത് മാർട്ടിൻ ലൂതർ കിഗിൻ്റെ ഡ്രീംസാണ്.അച്ചുൻ്റെ അല്ല.പക്ഷേ ആ ഡ്രീം അച്ചുനിഷ്ടാ. മുത്തശ്ശാ അമേരിക്കയിൽ അച്ചൂന് ഏറ്റവും ഇഷ്ടം എബ്രഹാം ലിങ്കനേം ,മാർട്ടിൻ ലൂതർ കിഗിനേം, ഒബാമയേ 'യുമാണ്. ഇപ്പം മാർട്ടിൻ ലൂതർ കിഗിൻ്റെ പ്രസിദ്ധമായ ആ പ്രസംഗം വായിച്ചു കൊണ്ടിരിക്കുകയാണച്ചു. അമേരിക്കക്കാർക്കു വേണ്ടിയുള്ള സ്വപ്നം. റെയ്സൽ ഡിസ്ക്രിമിനേഷനെതിരായുള്ള സമരത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. ബസിൽ വെള്ളക്കാരുടെ സീററിൽ ഇരുന്ന കറുത്ത വർഗ്ഗക്കാരിയെ പോലിസ് അറസ്റ്റു ചെയ്തതിനെതിരായുള്ള സമരം കുറേ നാൾ നീണ്ടുനിന്നു. നമ്മുടെ പ്രിയപ്പെട്ട ഗാന്ധിയുടെ ഒരാരാധകനായിരുന്നു അദ്ദേഹം.വാഷിഗ്ടൻDc യിലെ ലിങ്കൻ മെമ്മോറിയലിനെതിരായുള്ള നാഷണൽ മോളിൽ വച്ചായിരുന്നു ലോക പ്രസിദ്ധമായ ആ പ്രസംഗം. വളരെ സിബിൾ ആയി ആത്മാർദ്ധതയോടെ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു. അമേരിക്കക്കാരുടെ മക്കൾ എല്ലാം ഒരു മേശക്ക് ചുററുമിരിക്കുന്ന കാലത്തേക്കുറിച്ചുള്ള സ്വപ്നം. അച്ചൂ രണ്ട് പ്രാവശ്യം ആ പ്രസംഗം മുഴുവൻവായിച്ചു. വെറുംപതിനേഴ് മിനിട്ട് മാത്രമുള്ള ആ പ്രസംഗത്തിൽ എന്തെല്ലാം കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.പാവപ്പെട്ടവരുടെ കാണപ്പെട്ട ദൈവമായിരുന്നു അദ്ദേഹം. പക്ഷേ പല പ്രാവശ്യം മരണത്തിൽ നിന്നു രക്ഷപെട്ട അദ്ദേഹത്തെ ജയ്സ് എൾഗ എന്നൊരാൾ വെടിവച്ചു കൊന്നു. വായിച്ചപ്പോൾ അച്ചൂന് സങ്കടം വന്നു. ലോക സമാധാനത്തിന് നോബൽ സമ്മാനം കിട്ടിയ അദ്ദേഹത്തിൻ്റെ സ്വപ്നം പിന്നീട് ഒരു പരിധി വരെ യാധാർധ്യമായി അമേരിക്കയിൽ.ഇൻഡ്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു പ്രസിഡൻ്റ് നമുക്കുമുണ്ടായിരുന്നു. ഡോക്ടർ അബ്ദുൾ കലാം. അച്ചൂന് ഏററവും ഇഷ്ടമുള്ള പേഴ്സണാലിറ്റി ആയിരുന്നു അദ്ദേഹത്തിന്. കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിച്ച നമ്മുടെ ഒക്കെ പ്രിയ മുത്തശ്ശൻ. ഇങ്ങിനെ ഉളളവരുടെ ഒക്കെ കഥ വായിയ്ക്കാൻ അച്ചൂന് വലിയ ഇഷ്ടമാ.

Sunday, January 31, 2021

എ ബഗർ നിയർ ദി ടെമ്പിൾ. [ അച്ചു ഡയറി - 4 20]മുത്തശ്ശാ അമേരിക്കയിൽ അമ്പലങ്ങൾ ഉണ്ട്.അച്ചു പോകാറുണ്ട്. നാട്ടിലെപ്പോലെ അമ്പലത്തിനോട് ചേർന്ന് ഇവിടെ ബഗേഴ്സിനെ കാണാറില്ല." ഇവിടെ ഒന്നുകിൽ തട്ടിപ്പറിയ്ക്കും അല്ലങ്കിൽ പണി എടുത്ത് ജീവിയ്ക്കും." അച്ഛൻ തമാശായി പറഞ്ഞു.പക്ഷേ നാട്ടിൽ എനിക്കൊരനുഭവമുണ്ടായി. ചോറ്റാനിക്കര അമ്പലത്തിൽ .അവിടെ ബഗേഴ്സ് നിരന്നിരിക്കുന്നു. പക്ഷേ വണ്ടി പാർക്കു ചെയ്യുന്നിടത്ത് ഒരാൾ വന്നു കൈ നീട്ടി. ഇന്നത്തെ ആഹാരത്തിനെന്തെങ്കിലും തരൂ. പാവം ഇന്നൊന്നും കഴിച്ചിട്ടില്ലന്നു തോന്നി. വിശക്കുന്നുണ്ടാകും. അച്ചൂന് കാണിക്കയിടാൻ തന്ന അമ്പത് രൂപാ ആ പാവത്തിനു കൊടുത്തു.പല സ്ഥലത്തിടാനുള്ള അഞ്ച് പത്തു രൂപാ നോട്ടുകൾ. അച്ചു അത്ഭുതപ്പെട്ടു പോയി മുത്തശ്ശാ. അയാൾനാൽപ്പത് രൂപാ തിരിച്ചു തന്നു."എനിക്ക് ഇന്നത്തേക്ക് പത്തു രൂപാ ധാരളം മതി മോനേ " എന്നു പറഞ്ഞ്. മോനെ ദൈവം രക്ഷിയ്ക്കും എന്നും പറഞ്ഞു.മുത്തശ്ശാ അച്ചൂന് മനസിലായില്ല. അയാൾക്ക് വേണമെങ്കിൽ ആ ക്യാഷ് കൊണ്ട് നല്ല ഫുഡ് വാങ്ങിക്കഴിയ്ക്കാമായിരുന്നു. അല്ലങ്കിൽ ബാക്കി നാളേക്ക് സൂക്ഷിച്ചു വയ്ക്കാമായിരുന്നു. അതു രണ്ടും ചെയ്യാതെ ബാക്കി രൂപാ അയാൾ തിരിച്ചു തന്നു. അപ്പോൾ അച്ഛൻ പറഞ്ഞു. അവർ ആകാശത്തിലെ പറവകളുടെ കൂട്ടാണ്. അന്നന്നത്തേക്കുള്ള ആഹാരത്തിനുള്ളത് മതി അവർക്ക് .അവർ ഒട്ടും ഗ്രീഡിയല്ല.. അച്ചൂന് വല്ലതും മനസിലായോ? അച്ചു ബൈബിൾ വായിച്ചിട്ടുണ്ട് അതിൽ "Birds of the sky that they don't sow nither do they reap nor gather into barns," .മാർവലസ് അച്ചു യു ഗോട്ട് ഇററ്.അച്ചൂ അമ്പലത്തിലേയ്ക്ക് നീങ്ങിയപ്പോൾ അയാൾ ആ പത്ത് രൂപയുമായി നടന്നു നീങ്ങുന്നു. ഹോട്ടലിലേയ്ക്ക് ആയിരിക്കും

Thursday, January 28, 2021

അച്ചൂന് ഡിവോഴ്സ് പേടിയാ [അച്ചു ഡയറി-419]കിടന്നിട്ട് ഉറക്കം വരുന്നില്ല മുത്തശ്ശാ.അച്ചുവിൻ്റെ അമേരിയ്ക്കയിലുള്ള ഫ്രണ്ട്സ് പലരുടേയും അച്ഛനമ്മമാർ ഡിവോഴ്സ് ആകുന്നു.ഇത് അമേരിക്കയിൽ കൂടുതലാണന്നു തോന്നുന്നു. അച്ചു അച്ഛനെ കെട്ടിപ്പിടിച്ചു. എന്താ അച്ചൂന് Sൻഷൻ. ഈ ഡിവോഴ്സ് അച്ചൂന് പേടിയാ.അതാടൻഷൻ.അതിന് നീ പേടിയ്ക്കുന്നത് എന്തിനാ?ഇന്ന് ഒരോ നാട്ടിലേം കൾച്ചറിൻ്റെ ഭാഗമാ.അച്ഛൻ്റെയും അമ്മയുടെയും വിവാഹം എങ്ങിനെ ആയിരുന്നു എന്ന ച്ചൂന് അറിയ്യോ? അഗ്നിസാക്ഷിയായാണ് വിവാഹം. നമ്മുടെ എല്ലാ ചടങ്ങുകളും അങ്ങിനെയാണ്. ലോകത്തിലെ ഏറ്റവും വലിയ എനർജി സോഴ്സ് ആണ് ഫയർ. നിലവിളക്ക് കൊളുത്തി വച്ച്.മുമ്പിൽഅഗ്നികുണ്ഡം ഒരുക്കിയിരിക്കും. എല്ലാം വേദമന്ത്രങ്ങളോടെ അഗ്നിക്ക് സമർപ്പിക്കും. നമ്മുടെ നെഗറ്റീവ് എനർജി മുഴുവൻ ഒപ്പം അഗ്നി ദഹിപ്പിക്കുന്നു.ചടങ്ങിനിടെ രണ്ടു പേരും കൂടി മൂന്നു പ്രാവശ്യം അഗ്നിക്ക് വലംവയ്ക്കും. ഒരോ പ്രാവശ്യവും ഒരോ മന്ത്രത്തോടെ ദ്രവ്യങ്ങൾ അഗ്നിയിൽ ഹോമിയ്ക്കും. ആയിരത്തിരി ഉഴിഞ്ഞ് ഞങ്ങളെ രണ്ടു പേരെയും ദുഷിച്ച ചിന്തകളിൽ നിന്നും ശൂദ്ധീകരിക്കും. ആ സമയത്ത് "വേളി ഓത്ത് " ഉണ്ട്. വേദമന്ത്രങ്ങൾ ആണ്. നല്ല അറിവുള്ള മുത്തശ്ശന്മാർ ഒന്നിച്ചിരുന്ന് ഉറക്കെ ച്ചൊല്ലും. അത് മുഴുവൻ ഭാവി ജീവിതത്തിനുള്ള ഉപദേശങ്ങൾ ആണ്.അതു പോലെ "സപ്ത പതി, "യുണ്ട്. ഏഴു ചുവട് രണ്ടു പേരും ഒന്നിച്ച് മന്ത്രം ജപിച്ച് നടക്കണം.ഈ ഒരോ മന്ത്രവും ഒരോ പ്രതിജ്ഞയാണ്.അച്ചൂന് വല്ലതും മനസിലായോ?അങ്ങിനെ നടക്കുന്ന മര്യേജ് കുറേക്കൂടി സ്ട്രോങ് ആകും അല്ലേ.? അതു തന്നെ. അച്ഛൻ അച്ചൂ നെ കെട്ടിപ്പിടിച്ചു.അതു കൊണ്ട് അച്ചു പേടിക്കണ്ട അച്ഛനും അമ്മയും എന്നും അച്ചൂൻ്റെ കൂടെ ഉണ്ടാകും.മുത്തശ്ശാ.അച്ചു അച്ഛനോട് ഒന്നും പറഞ്ഞിരുന്നില്ല പക്ഷേ അച്ഛന് എല്ലാം മനസിലായി.അതാ അച്ചൂ നെ സമാധാനിപ്പിച്ചത്.നമ്മുടെ ഒക്കെ ഹെറിറേറജിന് വലിയ വാല്യൂ ഉണ്ട് ...ഇല്ലേ മുത്തശ്ശാ

Wednesday, January 27, 2021

സുതാര്യം [ കീശക്കഥകൾ - 100] "ഹലോ... നിങ്ങളല്ലെ ലഡുവും ജിലേബിയും ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നത് ""അതെ ആരാണ് നിങ്ങൾ ഈ അശരീരി പോലെ സംസാരിക്കുന്നത്. ""നിങ്ങളുടെ എല്ലാ പ്രവർത്തികളും നിരീക്ഷിക്കുന്ന ഒരു ദൈവം എന്നു വിചാരിച്ചോളൂ. നിങ്ങൾ എന്നെ ഗൂഗിൾ എന്നു വിളിയ്ക്കും ""എന്നിട്ട് ലഡു എവിടെ?""നിങ്ങൾ ഓർഡർ ചെയ്ത ലഡുവിൽ ഷുഗറും കൊഴുപ്പും കൂടുതൽ ആണ്. അത് ഉപയോഗിയ്ക്കണ്ട ""എനിക്ക് ഷുഗറും പ്രഷറും ഉണ്ടന്ന് ആരാ നിങ്ങളോട് പറഞ്ഞത്. "" കഴിഞ്ഞ തവണത്തെ ബ്ലഡ് റിസൽട്ട് മുഴുവൻ എൻ്റെ റിക്കോർഡിൽ ഉണ്ട്"" അതിന് ഞാൻ കൃത്യമായി മരുന്ന് കഴിയ്ക്കുന്നുണ്ടല്ലോ.""ഇല്ല നിങ്ങൾ മരുന്ന് നിർത്തിയിട്ട് പത്ത് ദിവസമായി;." അതു കഴിഞ്ഞ് ഞാൻ മരുന്ന് വാങ്ങിയല്ലോ?" ""നിങ്ങൾ ഓൺലൈനിൽ ബില്ലോട് കൂടിയാണ് വാങ്ങിയതെ ങ്കിൽ ഞാനറിയണ്ടതാണ് .അങ്ങിനെ ഒന്ന് ഉടനേ ഒന്നും നടന്നിട്ടില്ല.'''അതിന് ഞാൻ ക്യാഷ് കൊടുത്താണ് വാങ്ങിയത് "" അടുത്ത ദിവസം ഒന്നും നിങ്ങൾ ബാങ്കിൽ നിന്ന് ക്യാഷ് എടുത്താട്ടില്ലല്ലോ?""എനിക്ക് വേറെ ക്യാഷിനു് മാർഗ്ഗം ഉണ്ട്""അങ്ങിനെ ഒരു ക്യാഷിൻ്റെ മാർഗ്ഗം നിങ്ങൾ ഐ.ടി.റിട്ടേണിൽ കാണിച്ചിട്ടില്ല.""അങ്ങിനെ എല്ലാവരുമാനവും കാണിയ്ക്കാൻ പറ്റില്ല.""അത് വലിയ കുറ്റമാണ്. നിങ്ങളുടെ വരവ് മുഴുവൻ നിങ്ങൾ കാണിയ്ക്കണ്ടതാണ് ""ഞാനിപ്പോൾ ഫുഡ് കട്രോളിൽ ആണ്. മരുന്നു കൂടാതെ അസുഖം നിയന്ത്രിയ്ക്കാം ""നിങ്ങൾ കുറച്ചു ദിവസങ്ങളായി ഓർഡർ ചെയ്തിരിക്കുന്ന ലിസ്റ്റ് കണ്ടാൽ നിങ്ങൾക്ക് ഫുഡ് കൺട്രോൾ ഇല്ലന്നു വ്യക്തമാകും"." അത് എൻ്റെ കുട്ടികൾക്ക് വേണ്ടിയാണ്"" അത്.. അതിലും അപകടം.കഴിഞ്ഞ ദിവസം മോൻ്റെ തൂക്കം പരിശോധിച്ചതിൻ്റെ റിക്കാർഡ് എൻ്റെ വശം എത്തിയിട്ടുണ്ട്. അത് വളരെ കൂടുതലാണ്. ഇങ്ങിനെയുള്ള ജങ്ക് ഫുഡുകൾ കഴിച്ചാൽ ഇനിയും ഒബിസിറ്റി കൂടും. ആപകടമാണ് .മാത്രമല്ല നിങ്ങളുടെ ഭാര്യയും നിങ്ങളുടെ ആഹാരരീതിയെപ്പറ്റി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.""അതെങ്ങിനെ നിങ്ങൾ അറിഞ്ഞു ?""നിങ്ങളുടെ ഭാര്യ അവരുടെ അച്ഛന് കഴിഞ്ഞ ദിവസം ഒരു വാട്സ് അപ്പ്മെസേജ് അയച്ചിരുന്നു. അതിൽ നിന്നറിഞ്ഞതാണ് ""കഷ്ടം.... ഒരു രഹസ്യവും സൂക്ഷിക്കാൻ പറ്റാത്ത ഈ നാട്ടിൽ നിന്ന് ഞങ്ങൾ എങ്ങോട്ടെങ്കിലും പോവുകയാ ശല്യം""നിങ്ങൾക്ക് ഇൻഡ്യ വിട്ട് പോകാൻ പറ്റില്ല നിങ്ങളുടെ പാസ്പോർട്ടിൻ്റെ കാലാവധി കഴിഞ്ഞിട്ട് അഞ്ചു വർഷമായി. ഇതു വരെ പുതുക്കിയിട്ടില്ല. പിന്നെ മകൻ്റെ പാസ്പോർട്ടിൽ ഒരു പ്രശ്നമുണ്ട്. നിങ്ങൾ ആശുപത്രിയിൽ നിന്നു കൊടുത്ത ജനനത്തിയതി അല്ല പാസ്പോർട്ടിൽ കൊടുത്തിരിയ്ക്കുന്നത്‌. ആ പാസ്പോർട്ട് ക്യാൻസൽ ആകാൻ സാദ്ധ്യതയുണ്ട്"" ഛെ..... എൻ്റെ സ്വകാര്യത മുഴുവൻ നശിപ്പിച്ച നിന്നെ ഇന്ന് ഞാൻ കൊല്ലും." ചാടി എഴുനേറ്റത്തും ഉറക്കത്തിൽ കട്ടിലിൽ നിന്ന് താഴെപ്പതിച്ചു."എന്താ പററി ഉറക്കത്തിൽ സ്വപ്നം കണ്ടോ?""അവനെ വിടെ... ആ ദുഷ്ട്ടൻ ഗൂഗിൾ...:ഭാര്യ ക്കൊന്നും മനസിലായില്ല.

Friday, January 15, 2021

സ്റ്റാച്ചു ഓഫ് ലിബർട്ടി . [ അച്ചു ഡയറി-414]മുത്തശ്ശൻ "സ്റ്റാച്ചു ഓഫ് ലിബർട്ടി കണ്ടിട്ടുണ്ടോ.? അമേരിയ്ക്കയിൽ വന്നാൽ വേറൊന്നും കണ്ടില്ലങ്കിലും അതു കാണണം. അത് ലോകത്തിനു നൽകുന്ന മെസേജ് വലുതാണ്.അതാണ് അച്ചുവിൻ്റെ പ്രോജക്റ്റായി അതു തന്നെ തിരഞ്ഞെടുത്തത്.ആദ്യം നമ്മുടെ ടാജ് മഹൽ ആകട്ടെ എന്നാണ് വിചാരിച്ചത്. അവസാനം ഇതുമതി എന്നു വച്ചു.അതിനു മാത്രം അതിനേപ്പറ്റി എഴുതാനുണ്ട്.അച്ചു അവിടെ പോയിട്ടുണ്ട്. ന്യൂയോർക്ക് ഹാർബറിലെ ആ ഐലൻ്റിൽ എത്താൻ ക്രൂയിസിൽ പോകണം.ലിബർട്ടി ക്രൂയിസ് .ബോട്ടിൻ്റെ മുകളിൽ ഇരുന്നാ അച്ചു യാത്ര ചെയ്തത്.അച്ചൂന് ഏറ്റവും ഇഷ്ട്ടപ്പെട്ട യാത്ര. ദൂരെ നിന്ന് തന്നെ ആ വലിയ പ്രതിമ കാണാം. തൊണ്ണൂററി അഞ്ച് മീററർ ഉയരമുണ്ടതിന്. ലിബർട്ടി ഗോഡസിൻ്റെ പ്രതിമ. ലിബർത്തിയാസ് എന്ന ഗ്രീക്ക് ദേവത. വലത്തു കയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ടോർച്ച്. സ്വാതന്ത്ര്യത്തിൻ്റെ വെളിച്ചം ലോകത്തിന് സമ്മാനിച്ച്.ഇടത്തു കയ്യിൽ അമേരിയ്ക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപന ഫലകം. അതിൻ്റെ കാൽക്കീഴിൽ ഒരു ബ്രോക്കൺ ചെയ്ൻ.അബോളിഷൻ ഓഫ് സ്ലെയ് വറിയെ സൂചിപ്പിക്കുന്നത്. വിശ്വസ്വാതന്ത്ര്യത്തിൻ്റെ സിംബലായ ആ കോപ്പർ സ്റ്റാച്ചൂ ഫ്രാൻസിൻ്റെ സമ്മാനമാണ്. ഇമിഗ്രൻസിനെ അമേരിയ്ക്കയിലേയ്ക്ക് ക്ഷണിക്കുന്ന ഒരു സങ്കൽപ്പം കൂടിയുണ്ടതിന്. അതുപോലെ വിമൺ പ്രീഡം. എന്തെല്ലാം സന്ദേശങ്ങളാണ് അവർ ആ ഒറ്റപ്രതിമയിലൂടെ ലോകത്തിന് നൽകുന്നത് ! അച്ചൂന് അത്ഭുതം തോന്നി മുത്തശ്ശാ.ലിബർട്ടി ക്രൂയിസ് ഇടയ്ക്ക് എല്ലീസ് ഐലൻ്റിൽ നിർത്തും. അവിടെ ഇറങ്ങാം. പണ്ട് ലോകത്തിൻ്റെ വിവിധ ഭാഗത്തു നിന്നുള്ള ആളുകൾക്കുള്ള ഒരു ഗയ്റ്റ് വേ ആണ് ആ ഐലൻ്റ്.ഇ മിഗ്രൻസ് ആദ്യം അവിടെ ഇറങ്ങും; അവിടെ ചെക്ക് ചെയ്യ്ത് OK പറഞ്ഞാലേ അമേരിക്കയിലേക്ക് കിടത്തി വിടൂ. അന്നു വന്നവരുടെ ടെൻഷൻ മുഴുവൻ നമുക്ക് മനസിലാക്കാൻ പാകത്തിനാണ് അത് മെയ്ൻ്റയിൽ ചെയ്തിരിക്കുന്നത്. അതൊക്കെ കേട്ടപ്പോൾ അച്ചൂ നും ടൻഷൻ ആയി .ആ പ്രതിമയുടെ ചുവട്ടിൽപ്പോയാൽ നേരേ മുകളിലേയ്ക്ക് നോക്കണം മുഴുവൻ കാണണമെങ്കിൽ. ഇത്ര അധികം മെസ്സേയ്ജസ് ലോകത്തിനു നൽകുന്ന വേറൊരു മോണിമെൻ്റ് ലോകത്തെവിടെയും കാണില്ല. ലസാറൂസ് എന്ന കവിയുടെ ഒരു പോയം അച്ചു വായിച്ചിട്ടുണ്ട്. ആദ്യം വായിച്ചപ്പോൾ അച്ചൂന് ഒന്നും മനസിലായില്ല പിന്നെ ടീച്ചർ പറഞ്ഞു തന്നു. അന്നു തുടങ്ങിയതാണ് ഇവിടെ പ്പോകണം എന്ന അച്ചൂൻ്റെ ആഗ്രഹം.അങ്ങിനെ അച്ചു നല്ല ഒരു പ്രോജക്റ്റ് ഉണ്ടാക്കി സബ്മിറ്റ് ചെയ്തു." ലസാറൂസിൻ്റെ ആ കവിതയുടെ ഒരു ഭാഗം കോട്ട് ചെയ്താണ് അച്ചു ആ പ്രോജക്റ്റ് അവസാനിപ്പിച്ചത്GIVE ME YOUR TIRED YOUR POORYOUR HUDDLED MASSES YEARNING TOBREATHE FREE , THE WRETCHED REFUSE OF YOUR TEAMING SHORE,SEND THESE HOMELESS , TEMPEST TOAST TO MEI LIFT MY  LAMP BESIDE THE GOLDEN DOORS"  

Wednesday, January 13, 2021

സ്വർഗ്ഗാരോഹണം [കൃഷ്ണൻ്റെ ചിരി- 100]അങ്ങിനെ ശ്രീകൃ ഷ്ണൻ തൻ്റെ അവതാരോദ്ദേശം പൂർത്തിയാക്കി. ജനനം മുതൽ കഷ്ടപ്പാടുകളുടെ ഒരു ഘോഷയാത്ര. ബാക്കിയുള്ളവർക്ക് വേണ്ടി ജീവിച്ച്, അതിൻ്റെ പേരിൽ ഏൽക്കണ്ടി വന്ന ശാപത്തിൽ തൻ്റെ കുടുബവും കുലവും മുഴുവൻ നശിക്കുന്നത് കണ്ടു നിൽക്കണ്ടി വന്നു. തൻ്റെ എല്ലാമായിരുന്ന ഏട്ടൻ ബലരാമനും തൻ്റെ കൺമുമ്പിൽ വച്ചു തന്നെ യോഗ നിദ്രയിൽ ശരീരം വെടിഞ്ഞു.മധുരാപുരി പണിയാൻ വരുണ ദേവനോട് കടം വാങ്ങിയ സ്ഥലം വരുണന് തന്നെ തിരിച്ചുനൽകി ആദിവ്യ തേജസ് ഭൂമിയിൽ നിന്ന് അന്തർധാനം ചെയ്തു.മഹർഷിമാരുടെ ശാപത്താൽ ഇരുമ്പുലക്ക പ്രസവിച്ച് അതുകൊണ്ട് യാദവ കുലം മുഴുവൻ നശിക്കുമെന്ന് ഭയന്ന് അവർ അത് രാകിപ്പൊടിച്ച് കടലിൽത്തള്ളി. ബാക്കി വന്ന ഇരുമ്പു കഷ്ണവും കടലിലെറിഞ്ഞു. ആ പൊടി മുഴുവൻ തീരത്തണഞ്ഞ് ഒരു പ്രത്യേകതരം പുല്ലായി വളർന്നു.ആ ഇരുമ്പിൻ കഷ്ണം ഒരു മത്സ്യം വിഴുങ്ങി. അത് ഒരു വേടനു കിട്ടി അതു കൊണ്ട് അവൻ ഒരസ്ത്രം ഉണ്ടാക്കി.ദ്വാരകയിൽ ദുർലക്ഷണങ്ങൾ കണ്ടുതുടങ്ങി. ശ്രീകൃഷ്ണൻ എല്ലാവരോടും പ്രഭാസതീർത്ഥം ലക്ഷ്യമാക്കി നീങ്ങാൻ കൽപ്പിച്ചു. യാദവർ ആഘോഷമായി അവിടേക്ക് പുറപ്പെട്ടു. എല്ലാവരും കയ്യിൽ കഴിവതും മദ്യവും കരുതിയിരുന്നു. അവിടെ ചെന്ന് അവർ തമ്മിൽ കലഹം തുടങ്ങി.സാത്യകിയും കൃ ത വ ർ മ്മാവും തമ്മിലുള്ള വഴക്കിനവസാനം സാത്യകി കൃതവർമ്മാവിനെ വധിച്ചു. ക്രോധം മൂത്ത് കുടിച്ചു മദോന്മത്തരായ അവർ സാത്യകിയേയും കൊന്നു. തീരത്തുവളർന്നു നിൽക്കുന്ന പുല്ലു പറിച്ച് അന്യോന്യം അടിച്ച് എല്ലാ ആൺ പ്രജകളും നശിച്ചു.അതും ശ്രീകൃഷണന് കാണണ്ടി വന്നു. അവസാനം ശ്രീകൃഷ്ണൻ തൻ്റെ സാരഥി വശം അർജ്ജുനനന്ഒരു സന്ദേശം അയച്ചു. ഇവിടെ വന്ന് കൊട്ടാരത്തിലെ സ്ത്രീ ജനങ്ങളെ മുഴുവൻ സുരക്ഷിതമായി ഹസ്തിനപുരത്തെത്തിച്ച് സംരക്ഷിക്കണം എന്നായിരുന്നു സന്ദേശം.ശ്രീകൃഷ്ണൻ ആ കാടിന് നടുക്ക് ഒറ്റക്ക് ഒരു മരത്തിനു ചുവട്ടിൽ ധ്യാന നിമഗ്നനായി ഇരുന്നു. ദൂരെ നിന്ന് ഒരു വേടൻ അതൊരു മാനാണന്നു കരുതി അസ്ത്രം അയച്ച് ശ്രീകൃഷ്ണൻ്റെ കാലിൽ മുറിവേൽപ്പിച്ചു. ജരൻ എന്ന ആവേടൻ വന്നപ്പോൾ കണ്ടത് തൻ്റെ അസ്ത്രത്താൽ മുറിവേറ്റ ഭഗവാനെയാണ്. ആ ഉലക്കയുടെ കഷ്ണം കൊണ്ടുണ്ടാക്കിയ അസ്ത്രമായിരുന്നു അത്.ജരൻ ഭഗവാനോട് മാപ്പ് ചോദിച്ചു. ഭഗവാൻ ജരന് മാപ്പ് കൊടുത്ത് മോക്ഷം നൽകി. ശ്രീ രാമാവതാരത്തിലെ ബാലിയുടെ പുനർജനനമാണ് ജരൻ എന്നൊരു കഥയും ഉണ്ട്. അന്ന് ബാലിയെ ഒളിയമ്പ് എയ്താണല്ലോ കൊന്നത്.അങ്ങിനെ എല്ലാ അവതാരലക്ഷ്യങ്ങളുo പൂർത്തീകരിച്ച് ആ ദിവ്യ തേജസ് ഭൂമിയിൽ നിന്നും അന്തർധാനം ചെയ്തു.ശ്രീകൃഷ്ണൻ്റെ അന്ത്യ മറിഞ്ഞ് അമ്മയും അച്ഛനും ഹൃദയം പൊട്ടി മരിച്ചു.ഭാര്യമാൽ അഗ്നിയിൽച്ചാടി ആത്മാഹൂതി ചെയ്തു.അർജുനൻ ബാക്കി സ്ത്രീജനങ്ങളെ രക്ഷിച്ച് മടങ്ങുന്ന വഴികാട്ടാളന്മാർ ആക്രമിച്ച് അവരെ തട്ടിക്കൊണ്ടുപോയി. ശ്രീകൃഷ്ണൻ്റെ അഭാവത്തിൽ അർജ്ജുനന് ഗാണ്ഡീവം ഉയർത്താനോ അവരെ നേരിടാനോ സാധിച്ചില്ല.സമുദ്രം ദ്വാരകാപുരി മുഴുവൻ വിഴുങ്ങി. അങ്ങിനെ ഒരു വലിയ ഇതിഹാസം അവിടെ അവസാനിച്ചു.

Monday, January 11, 2021

തല പൊതിച്ചിൽ [ആയൂർവേദ ചികിത്സാനുഭവങ്ങൾ - 12 ]ആയുസിൻ്റെ ശാസ്ത്രമായ ആയൂർവേദ ചികിത്സയുടെ അത്ഭുതങ്ങൾ പലതാണ്. അഷ്ടാംഗഹൃദയത്തിലും, ചരകസംഹിതയിലും ഉള്ളതല്ലാത്ത എത്ര എത്ര ചികിത്സകൾ .പ്രസിദ്ധരായ ആയൂർവേദ ഭിഷഗ്വരന്മാർ അവരുടെ നിരന്തരമായ സാധനയുടെ ഫലമായി ത്രിദോഷാടിസ്ഥാനത്തിൽ വികസിപ്പിച്ച അനവധി ചികിത്സകൾ ഉണ്ട്. നിറുകയിൽ തളംവയ്ക്കുന്നത് ആയൂർവേദത്തിൽ ഒരു സാധാരണ ചികിത്സയാണ്. അതിൻ്റെ ഒരു വകഭേദമാണ് "തലപൊതിയൽ " എന്ന ചികിത്സാരീതി. ഉറക്കക്കുറവ്, കഫ ശല്യം തുടങ്ങിയ അസുഖങ്ങൾക്കാണ് ഈ ചികിത്സാരീതി, തലപൊതിയൽ .ആയൂർവേദ ചികിത്സയിൽ കേരളീയ ചികിത്സാ രീതിയിൽ പരീക്ഷിച്ച് വിജയിച്ച ഒരു ചികിത്സാരീതിയാണിത്. ഒരു സുഖചികിത്സ എന്ന രീതിയിലാണത് പരീക്ഷിച്ചത്.തലമുടി പറ്റെ വെട്ടി.ജലദോഷവും പനിയും ഇല്ല എന്നുറപ്പു വരുത്തി. ആദ്യമായി അഭ്യംഗം. അതായത് ശരീരം മുഴുവൻ തൈലം തേച്ച് ഉഴിയുക.നല്ല നെല്ലിയ്ക്ക മോരിൽപ്പുഴുങ്ങി എടുക്കുന്നു. അതിലെ കുരു മാറ്റി ഒരോരുത്തരുടെ ശരീരപ്രകൃതിക്കും, അസുഖത്തിനും ആവശ്യമുള്ള മരുന്നുകൾ ചേർത്ത് നന്നായി അരച്ച് കൊഴമ്പ് പരുവത്തിലാക്കുന്നു. രോഗിയെ ഒരു കസേരയിൽ ഇരുത്തി ഈ മരുന്ന് തലയിൽ പൊത്തുന്നു. ഒരിഞ്ച് ഘനത്തിൽ ഇത് തലയിൽ തേച്ചുപിടിപ്പിക്കുന്നു. എന്നിട്ട് താമരയിലകൊണ്ട് തല പൊതിഞ്ഞു കെട്ടുന്നു. മുപ്പത് മിനുട്ടു മുതൽ നാൽപ്പത്തി അഞ്ച് മിനിട്ടു വരെ ഇതു് തുടരും. അതിനു ശേഷം പൊതിച്ചിൽ അഴിച്ച് മരുന്നു മാറ്റി ചെറുചൂട് വെള്ളത്തിൽ കുളിയ്ക്കണം. നിറുകയിൽ രാസ്നാതി പൊടി തിരുമ്മി ചികിത്സ അവസാനിപ്പിക്കും. അങ്ങിനെ ഏഴു ദിവസം.പല അസുഖങ്ങൾക്കും ഉള്ള ഒരു പരിഹാരമായി ഒരോ ചികിത്സയും മാറുന്ന ഒരൽഭുതമാണ് ആയുർവേദ ചികിത്സ.

Saturday, January 9, 2021

ഗ്രാൻ്റ് മദേഴ്സ് ഡേ [ അച്ചു ഡയറി. 416]മുത്തശ്ശാ സ്ക്കൂളിൽ ഗ്രാൻ്റ് മദേഴ്സ് ഡേ ഉണ്ട്. ഇത്തവണ ഓൺലൈനിൽ ആയിരുന്നു. അവിടെ ഇരുന്ന് വേണമെങ്കിൽ അമ്മമ്മക്ക് പങ്കെടുക്കാമായിരുന്നു. നടന്നില്ല. ഗ്രാൻ്റ് മദർ ഇല്ലാതെ അത് ആഘോഷിച്ചു.അന്നു മുത്തശ്ശൻ അമേരിയ്ക്കയിൽ വന്നപ്പോൾ മുത്തശ്ശനെക്കൂടാതെ അമ്മയും അമ്മമ്മയും മാത്രമായി ഒരു ഹോട്ടലിൽ പോയി. ദോശാ ഗ്രിൽ. ഇൻഡ്യയിൽക്കിട്ടുന്ന എല്ലാത്തരം ദോശയും അവിടെ കിട്ടും. അച്ചൂന് അമ്മയേ വലിയ ഇഷ്ട്ടമാണ്.അതു പോലെ അമ്മയ്ക്കും അമ്മമ്മയോട് നല്ല ഇഷ്ടം കാണും. അതു കാണാനുള്ള രസം കൊണ്ട് അച്ചു നോക്കിയിരുന്നു.അമ്മമ്മയ്ക്ക് അമ്മയേ എന്തിഷ്ട്ടമാണന്നോ?പക്ഷേ തെറ്റ് കണ്ടാൽ കണ്ണുപൊട്ടെ ചീത്ത പറയും.പെട്ടന്ന് പ്രണ്ട്സിൻ്റെ കൂട്ട് കൂട്ടുചേരും. ചില പ്പം രണ്ടു പേരും തമ്മിൽ അടി കൂടും.അച്ചു ന് അത്ഭുതം തോന്നും. പക്ഷെ എത്ര പെട്ടന്നാ കോബ്ര മൈസ് ആകുന്നത്. അച്ചൂന് അത് നോക്കിയിരിയ്ക്കാൻ ഇഷ്ട്ടാ. അമ്മ അച്ചൂ നെ വഴക്കു പറയുമ്പോൾ അച്ചൂന് സങ്കടം വരും. പക്ഷേ അമ്മ എപ്പഴും ചിരിച്ചു കൊണ്ടാ നേരിടുന്നത്. അച്ചൂന് അത്ഭുതമാണത്.ഒരിക്കൽ നാട്ടിൽ വന്നപ്പോൾ അമ്മമ്മയുടെ അമ്മയേക്കാണാൻ പോയി.അച്ചു ആകെ ത്രിൽ ഡായി. അമ്മയുടെ അമ്മമ്മ! വെളുത്ത് ചുരുണ്ട മുടി. നെറ്റിയിൽ കുറിയിട്ടിട്ടുണ്ട്. തലയിൽ പത്തു പൂ ചൂടിയിട്ടുണ്ട്. പത്ത് പൂ എന്തൊക്കെയെന്ന് അന്ന് അച്ചൂന് ആ മുത്തശ്ശി പറഞ്ഞു തന്നു. ഒരോ പൂവും ഒരോ ദൈവത്തിനെ സൂചിപ്പിക്കുന്നതാണത്രേ. എന്തെല്ലാം കാര്യങ്ങളാണ് അന്ന് അച്ചു പഠിച്ചത്.അങ്ങിനെ നാലു തലമുറ ഒന്നിച്ച്.ഇവിടെ ഇതുപോലെ ഒരററാച്ചുമെൻ്റ് കാണാൻ പറ്റില്ല. ഇവിടെ എല്ലാം കുറച്ചു കൂടി ഫോർമൽ ആണന്നു തോന്നുന്നു." ഞാനെൻ്റെ അമ്മയ്ക്കിഷ്ടമുള്ളത് ഓർഡർ ചെയ്യും.നീയോ.?""ഞാനെൻ്റെ അമ്മമ്മക്കിഷ്ട്ടമുള്ളത് ഓർഡർ ചെയ്യും" അച്ചു പറഞ്ഞു. അവർ പൊട്ടിച്ചിരിച്ചു. അമ്മമ്മ എന്നെ കെട്ടിപ്പിടിച്ചു.

Wednesday, January 6, 2021

നൂറ്റൊന്നു വെററില [ നാലുകെട്ട് - 336]എട്ടങ്ങാടിയും തിരുവാതിരയും കഴിഞ്ഞു. പണ്ട് തറവാട്ടിൽ തിരുവാതിരയ്ക്ക് താമ്പൂലം പ്രധാനമാണ്.സ്ത്രീജനങ്ങൾ തിരുവാതിരയ്ക്ക് 101 വെററില മുറുക്കണം. മൂന്നും കൂട്ടുക എന്നാണ് പറയുക.വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും മാത്രം. പുകയില കൂട്ടില്ല. നെടുമംഗല്യത്തിന് വിശേഷമാണത്രേ. എന്നു പറഞ്ഞാൽ ഭർത്താവിൻ്റെ ദീർഘായുസ്സിന് .തുളസി വെറ്റിലയാണ്.അതും മുരിങ്ങയിൽ കയറ്റി വിട്ടത്.അത് വലുതായിപ്പടർന്നു കഴിയുമ്പോൾ ചുവട് ഇളകാതെ വള്ളികൾ അടർത്തി എടുത്ത് മുരിങ്ങയുടെ തടി തുളച്ച് അതിലൂടെ വെററിലക്കൊടിയുടെ തണ്ട് കടത്തി മറുവശത്തുകൂടെ മുരിങ്ങയിൽ കയറ്റി വിടും. അങ്ങിനെ ഉണ്ടാകുന്ന വെററിലയ്ക്ക് എരിവും ഔഷധ ഗുണവും കൂടും.അതുപോലെ ചുണ്ണാമ്പ് ഉണ്ടാക്കുന്നതിനും നിഷ്ക്കർഷയുണ്ട്. നല്ല കക്ക മാത്രം തിരഞ്ഞെടുത്ത് തിളപ്പിച്ച വെള്ളത്തിൽ ഇടുന്നു. അതിൽ നിന്ന് വെളുത്ത പുക ഉയരും. നന്നായി ഇളക്കി കക്ക നീറിക്കഴിയുമ്പോൾ നല്ല ശുദ്ധജലത്തിൽ ചുണ്ണാമ്പ് കലക്കുന്നു. അത് ഒരു തുണിയിൽ അരിച്ച് കരട് നീക്കുന്നു. ചുണ്ണാമ്പ് അടിയിൽ ഊറിക്കഴിയുമ്പോൾ നല്ല വെണ്ണ പോലത്ത ചുണ്ണാമ്പ് കിട്ടും. അത് ശുദ്ധമായ വെളിച്ചണ്ണ സ്വൽപ്പം ചേർത്ത് ഇളക്കിവയ്ക്കും. ഇങ്ങിനെ ഉണ്ടാക്കിയ ചുണ്ണാമ്പ് ഉപയോഗിച്ചാൽ ഒരിയ്ക്കലും വാ പൊട്ടില്ല.കളി അടയ്ക്ക ഉണ്ടാകുന്നതും ഒരു വലിയ പ്രോസസ് ആണ്. പിഞ്ച് അടയ്ക്കാ [ പാക്ക് ] അരിഞ്ഞിട്ട് വെള്ളത്തിൽ ശർക്കര ചേർത്ത് തിളപ്പിയ്ക്കണം. മൺപാത്രത്തിലാണ് പതിവ്.അടയ്ക്ക നന്നായി വെന്തു കഴിഞ്ഞാൽ ഊറ്റിഎടുത്ത് വെയിലത്തുവച്ച് ഉണക്കണം. വൈകിട്ട് വീണ്ടും ഈ തെളിയിൽത്തന്നെ ഇട്ട് വയ്ക്കും. പിറേറദിവസം വീണ്ടും ഉണങ്ങും. അവസാനം ആ കളിയിൽ അയമോദകം, ഏലക്കാ, ഗ്രാംപൂ, കുറച്ച് കുരുമുളക് ഇവ പൊടിച്ച് ആ പൊടി ചേർത്ത് കളി അടക്ക അതിലിട്ട് ഇളക്കണം.അത് ഒരിയ്ക്കൽ കൂടി വെയിലത്ത് വച്ച് അതിലെ അധികജലാംശം വററിക്കണം. കളിയടയ്ക്കാ അങ്ങിനെ നേരത്തേ തയാറാക്കി വച്ചിരിക്കും.ഈ കളി അടയ്ക്കയും, ചുണ്ണാമ്പും, തളിർവെറ്റിലയും കൂട്ടിയാണ് അന്ന് നൂറ്റൊന്നു വെറ്റില പൂർത്തിയാക്കുന്നത്. ഭാര്യയും ഭർത്താവും കൂടി തീർത്താലും മതി എന്നൊരു പാഠഭേദം പിന്നീട് ഉണ്ടായിട്ടുണ്ട്.താംബൂലംകടുതിക്ത മുഷ്ണ മധുരം ക്ഷാരം. കഷായാന്വിതംവാതഘ്നം കൃമിനാശനം കഫ ഹരംകായാഗ്നി സന്ദീപനംസ്ത്രീ സംഭാഷണ ഭൂഷണംരുചികരം ശോകസ്യ വിച്ഛേദനംതാംബൂലസ്യ സഖേ ത്രയോ ദശഗുണാ :സ്വർഗേടപിതേ ദുർലഭാ

Tuesday, January 5, 2021

കിഷൻ്റെ മുത്തശ്ശൻ [ അച്ചുവിൻ്റെ ഡയറി-413]'മുത്തശ്ശാ അച്ചു ആകെ സാഡായി. അച്ചുവിൻ്റെ ബസ്റ്റ് ഫ്രണ്ടാണ് കിഷൻ. അവൻ്റെ മുത്തശ്ശൻ മരിച്ചു പോയി. കൊറോണാ കാരണം നാട്ടിൽ പോകാനും പറ്റിയില്ല. അവന് വലിയ ഇഷ്ടമായിരുന്നു അവൻ്റെ മുത്തശ്ശനെ. ഇവിടെ അമേരിക്കയിൽ വന്നു താമസിച്ചിട്ടുണ്ട്.അച്ചൂനേം വലിയ ഇഷ്ടമായിരുന്നു. എന്തായാലും അവൻ്റെ അടുത്ത് പോകണം. അവനെ സമാധാനിപ്പിക്കണം.ഞങ്ങൾ അവിടെച്ചെന്നപ്പോൾ ആകെ വിഷമിച്ചു പോയി. ഓൺലൈനിൽ നാട്ടിലെ ചടങ്ങുകൾ കാണിച്ചു കൊണ്ടിരിക്കുകയാണ്. വലിയ ടി.വിയിൽ. അവൻ്റെ അമ്മ തേങ്ങിക്കരയുന്നുണ്ട്. അവൻ ഒന്നും മിണ്ടാതെ സെററിയിൽ ഇരിക്കുന്നുണ്ട്. അവൻ ടി.വിയിൽത്തന്നെ നോക്കിയിരിയുകയാണ്.അച്ചു വന്നതവനറിഞ്ഞില്ല. അച്ചു അവൻ്റെ അടുത്ത ചെന്നിരുന്നു. അവൻ്റെ കൈ പിടിച്ച് അച്ചുവിൻ്റെ കയ്യിൽ വച്ചു. അവനെന്നെ നോക്കി. അവൻ്റെ കണ്ണ് നനഞ്ഞിട്ടുണ്ട്.മുത്തശ്ശൻ മുമ്പ് പറഞ്ഞു തന്നത് അച്ചു ഓർത്തു. നമ്മൾ മരിച്ചാൽ ബോഡി വച്ചു കൊണ്ടിരിയ്ക്കില്ല. പെട്ടന്ന് ദഹിപ്പിയ്ക്കും. അതിന് ഒത്തിരി ചടങ്ങുകൾ ഉണ്ട്. അവസാനം മുളകൊണ്ടുണ്ടാക്കിയ ഒരു കോവണിയിൽക്കിടത്തി തുണികൊണ്ട് മൂടും.കിഴ ക്കുവശത്തെ തൊടിയിൽ മാവിൻ്റെ വിറക് അടുക്കിയിട്ടുണ്ടാവും. അവിടെയും ചടങ്ങുകൾ ഉണ്ട്. അവസാനം അതിനു മുകളിൽക്കിടത്തി വിറകു കൊണ്ട് മൂടി ദഹിപ്പിക്കും. നാലാം ദിവസം അസ്ഥി എടുത്ത് ഒരു മൺകടത്തിലിട്ട് അടച്ച് കുഴിച്ചിടും. അവിടെ മുഴുവൻ കിളച്ച് തെങ്ങും വാഴയും വയ്ക്കും. അവിടെ മറ്റു വിത്തുകൾ വിതയ്ക്കും. മനുഷ്യൻ മണ്ണിലേയ്ക്ക്."പഞ്ചഭൂത "ത്തെപ്പറ്റി അച്ചു ചിന്മയായിൽ പഠിച്ചിട്ടുണ്ട് ഇതൊക്കെ അച്ചു അന്ന് സ്കൂളിൽപ്പറഞ്ഞപ്പോൾ കൂട്ടുകാർ എന്നെ കളിയാക്കിയിരുന്നു. ചിലർ അൽഭുതത്തോടെ കേട്ടിരുന്നു. അച്ചു അതൊക്കെ ഓർത്തു പോയി.കി ഷൻ്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് അച്ചു ഞട്ടി ഉണർന്നത്. അവൻ്റെ മുത്തശ്ശനെ ദഹിപ്പിക്കുന്നത് കണ്ടാണവൻ കരഞ്ഞത്. അവനെ ഈ ചടങ്ങ് കാണിയ്ക്കണ്ടായിരുന്നു. അച്ചു അവനെ കെട്ടിപ്പിടിച്ചു.അച്ചൂനും കരച്ചിലു വന്നു മുത്തശ്ശാ .'

Monday, January 4, 2021

Dr. രാമൻ വൈദ്യർ [കീശക്കഥകൾ - 99]ഞാൻ രാമൻ വൈദ്യർ.പാരമ്പര്യമായി വൈദ്യരാണ്. പോര.ഡിഗ്രി വേണം. കിട്ടിയത് വെററിനറി. മതി. ഒരു ഡോക്ട്ടർ ആണല്ലോ. അങ്ങിനെ ഞാൻ മൃഗഡോക്ടറായി. നാട്ടുകാരുടെ ഡോക്ട്ടർ രാമൻ വൈദ്യർ. ഞങ്ങളുടെ ചെറു ഗ്രാമത്തിൽ കാലങ്ങളായി ചികിത്സിച്ചു വരുന്നു.പ്രധാനമായും പശു, എരുമ, ആട്, അപൂർവ്വമായി കോഴി, താറാവ്.അങ്ങിനെ സ്വസ്തമായി പൊയ്ക്കൊണ്ടിരുന്നതാണ് ജീവിതം.അപ്പഴാണ് കൊറോണക്കാലമായത്. പട്ടണപ്രദേശങ്ങളിൽ നിന്ന് ആൾക്കാർ നാട്ടിൻ പ്രദേശത്തേക്ക് കുടിയേറിത്തുടങ്ങി. അവരുടെ തറവാടുകൾ വൃത്തിയാക്കി അച്ഛൻ്റെയും അമ്മയുടെയും അടുത്തെത്തിത്തുടങ്ങി. മിക്കവാറും വലിയ ഐ.ടി പ്രൊഫഷണൽസ്.വീട്ടിലിരുന്ന് പണി എടുക്കാം. കുട്ടികൾക്ക് പഠിക്കാം. കൂട്ടുകാരെക്കാണാതെ, പാർക്കിൽപ്പോകാതെ ,ക്ലബിൽ തല കാണിയ്ക്കാതെ ജീവിതം. ഒരു വല്ലാത്ത അസ്വസ്തത .സ്ട്രസ്. ടെൻഷൻ. അവർപെറ്റ് ബേർഡിനെ വളർത്തിത്തുടങ്ങി. ഇണങ്ങുന്ന മൃഗങ്ങളെ പരിപാലിച്ചു തുടങ്ങി. കുട്ടികളെക്കാൾ പട്ടികളെ പരിപാലിക്കുന്ന സംസ്കാരം ഗ്രാമപ്രദേശത്തെയ്ക്ക് പറിച്ചുനടപ്പെട്ടു. അതൊക്കെ അവരുടെ കാര്യം.പക്ഷേ എന്നേ അത് ബാധിച്ചത് വേറൊരു തരത്തിലാണ്.ഒരു ദിവസം ഒരാ ഫ്രിക്കൻ തത്തയുമായി ഒരുത്തൻ .ചികിത്സ വേണം.നാൽപ്പതിനായിരം രൂപയുടെ ചരക്കാണ്. ആദ്യമായാണ് ഒരു വിദേശിയെ ചികിത്സിക്കുന്നത്. കൈ വിറച്ചു. ഒരു വിധം ഒപ്പിച്ചു പറഞ്ഞു വിട്ടു.പുറകെ ഒരു ബോക്സർ, പാമറേനിയൻ,, അൾസേഷ്യൻ.എല്ലാം മുന്തിയ ഇനം. നല്ല വില കൊടുത്തത്‌. സ്വീകരണമുറിയിലും,ബഡ്റും മിലും എന്തിന് പൂജാമുറിയിൽ വരെ പ്രവേശനമുള്ള ആഡ്യൻ! അവർ പലരും എന്നെ അവരുടെ കുടുംബ ഡോക്ട്ടർ ആയി പ്രഖ്യാപിച്ചു.ഗുരു കാരണവന്മാരെ മനസിൽ ധ്യാനിച്ച് ഞാൻ പിടിച്ചു നിന്നു. എൻ്റെ മനസമാധാനം പോയിത്തുടങ്ങി. ചികിത്സിക്കാൻ വയ്യ എന്നു പറയാൻ പറ്റില്ല. വേറൊരു സ്ഥലത്തേക്ക് റഫർ ചെയ്യാൻ ഈ കുഗ്രാമത്തിൽ എവിടെ പെറ്റ് ക്ലിനിക്ക്.അപ്പഴാണ് മാർക്കോസിൻ്റെ വരവ്. പണ്ട് നാട്ടിൽ നിന്ന് അമേരിയ്ക്കയ്ക്ക് പോയതാണ്. കണ്ടാൽ ഒധോലോക നായകൻ്റെ രൂപം. അവൻ്റെ വില കൂടിയ കാറ് മുറ്റത്തു വന്നു നിന്നു. അവനിറങ്ങി കാറിൻ്റെ ഡോർ തുറന്നതും ഒരു ഭീകരനായ നായ് ഒരൊറ്റച്ചാട്ടം.ഡോബർമാൻ ഫിഞ്ചർ .അടുത്ത വന്ന് എൻ്റെ തൊളിൽ മുൻ കാലുകൾ വച്ചു. അവൻ്റെ വാ തുറന്നു. ഒരു ഡ്രാക്കുള സിനിമ കണ്ട പോലെ ഞാൻ ഭയന്നു." ജിമ്മി.. കം ഓൺ" അവൻ അനുസരിച്ചു.മാർക്കോസ് ചിരിച്ചു. അവൻ്റെ പല്ലിന് ആണസുഖം. ഒരു പഴുപ്പ്. ഡോക്ട്ടർ ഒന്നു നോക്കണം. അവൻ അവൻ്റെ ഭീകരമായ വായ് തുറന്നു.ഞാൻ പരിശോധിക്കാൻ തുടങ്ങിയതും അവൻ വായടച്ചു. എൻ്റെ കൈ അവൻ്റെ വായിൽ കുടുങ്ങി. "നോട്ടീ ബോയ്" മാർക്കോസ് മൊഴിഞ്ഞു. എൻ്റെ തലകറങ്ങി. ഭാഗ്യത്തിന് മുറിവ് പറ്റിയില്ല. ഒരു വിധം അവനെപ്പറഞ്ഞു വിട്ടു.പരീക്ഷണനായി കസേരയിലേയ്ക്ക് ചാഞ്ഞു.