Friday, March 31, 2017

     അച്ചൂന്റെ വെജിറ്റബിൾ ഗാർഡൻ [ അച്ചു ഡയറി-156]

മുത്തശ്ശാ അമേരിക്കയിൽ മഞ്ഞുകാലം കഴിഞ്ഞു. ഞങ്ങൾ മുറ്റത്ത് വെജിറ്റബിൾ കൃഷി തുടങ്ങി.അതു പോലെ ഗാർഡ നും. ഇവിടെ ഞങ്ങൾ തന്നെയാ എല്ലാം ചെയ്യുക. നമുക്കു പറ്റുന്ന പണി വേറൊരാളോട് ചെയ്യാൻ പറയുന്നത് ഇവിടെ ബാഡ്  തിങ്ങാണ്.
  മുത്തശ്ശനറിയോ ഞങ്ങൾ ഇവിടെ ഒരു കട്ടിൽ ഓർ ഡർ ചെയ്തു. കിട്ടിയത് ഒരു വലിയ പെട്ടി. അതിനകത്ത് കട്ടിലിന്റെ കുറേ കഷ്ണങ്ങൾ. നട്ട്, ബോൾട്ട്, അതിന്റെ ഡയഗ്രം, പിന്നെ ഫിറ്റ് ചെയ്യാനുള്ള ടൂ ൾസും. അതു നോക്കി നമ്മൾ തന്നെ കട്ടില് ഉണ്ടാക്കണം. നാട്ടിലാണങ്കിൽ മുത്തശ്ശൻ ഉടനെ കാർപ്പൻ റ റെ വിളിക്കും. അവിടെ എല്ലാത്തിനും പണി ക്കാരെ വിളിക്കും. ജാതിക്കാ പറിക്കാൻ വരെ. മുത്തശ്ശൻ മടിയനാ. നാട്ടിൽ എല്ലാവരും അങ്ങിനെയാ. അതെന്താ അങ്ങിനെ. ഇവിടെ വീടിനു മുകളിലെ കട്ടി ആയ ഐസ് മാറ്റാൻ മാത്ര മേ പുറമേ നിന്ന് ആളെ വിളിക്കൂ. അതു നമുക്ക് പറ്റില്ല. റിസ്ക്കാണ് താനും.
    മുത്തശ്ശന് ദ്വേഷ്യാ യോ.? അച്ഛൻ പറഞ്ഞു നാട്ടിൽ എല്ലാവർക്കു 'പണിക്കാരെ കിട്ടാനുണ്ട് അതുകൊണ്ടാണ ന്ന്. എന്നാലും നമ്മൾ തന്നെ ചെയ്യുന്നതാ അച്ചു നിഷ്ട്ടം

Tuesday, March 28, 2017

 രാശിപ്പണം - [ നാലു കെട്ട്-1 19]

  ഓർമ്മ വച്ച കാലം മുതൽ തറവാട്ടിൽ ഒരു നിധിപോലെ സൂക്ഷിച്ചിരുന്നതാണ് ആരാശിപ്പണം. അതു കുടുംബത്തിൽ സൂക്ഷിക്കുന്നത് നല്ല രാശി ആണ് എന്നു പറയാറുണ്ട്. ഭാഗ്യദായകം. ആകെ ആറെണ്ണം ആണ് ഇന്നുള്ളത്. ദിവ്യമായ, അമൂല്യമായ ഒരു രത്നത്തിന്റെ സംരക്ഷണം അതിനും നൽകിയിരുന്നു.
    ഇതു പ്രചാരത്തിലുള്ള കാലം എന്നെന്നറിയില്ല. സാമൂതിരിയുടെ കാലത്തിനും മുമ്പാണന്നാണ് വിദദ്ധമതം. പക്ഷേ അന്നും അതു് അപൂർവമായിരുന്നു. സ്വർണ്ണം കൊണ്ടായിരുന്നെങ്കിലും അത്ര മനോഹരമായിരുന്നില്ല രാശി. വളരെ ചെറുതും ആയിരുന്നു. അത് രത്നത്തിൽ പകരം മോതിരത്തിൽ ധരിച്ചിരുന്നു ചിലർ. അതിന് എന്തോ ദിവ്യശക്തിയുണ്ട് എന്ന വിശ്വാസമാണതിനാധാരം. 
രണ്ടു വാലിന്റെ ആകൃതി അതിന് ഒരു വശത്ത് ആലേപനം ചെയ്യിരുന്നു. അതു കൊണ്ടാവാം രാശിപ്പണത്തിന് "ഇരട്ടവാലൻ പണം " എന്നും പറയാറുണ്ടന്ന് കാണിപ്പയൂർ എഴുതിയതു് വായിച്ചതോർക്കുന്നു. 
   അഷടമംഗല പ്രശ്നത്തിന് രാശി വായ്ക്കാൻ ഈ പണം അത്യാവശ്യമാണ്. അതിനു വേണ്ടി ഇന്നും അത് പലരും കൊണ്ടുപോകാറുണ്ട്. അതു കൃത്യമായി തിരിച്ചേൽപ്പിക്കാറും ഉണ്ട്.സ്വർണ്ണത്തിൽ തീർത്ത ആ ചെറിയനാണയങ്ങൾ ഇന്നും തറവാടിന്റെ ഒരു ഭാഗ്യം പോലെ സൂക്ഷിച്ചിട്ടുണ്ട്.

Wednesday, March 22, 2017

 അച്ചുവിന്റെ സ്കൂളിൽ വെൾഡ് വാട്ടർ ഡേ. [അച്ചു ഡയറി-155]

    ഇത്ര അധികം നദികൾ ഉള്ള കേരളത്തിലും വെള്ളത്തിന് ക്ഷാമ മോ? മുത്തശ്ശൻ പറഞ്ഞപ്പോൾ അച്ചുവിന് വിശ്വസിക്കാൻ പറ്റുന്നില്ല. ഇതെന്തുകൊണ്ടാണന്ന് അച്ചു സ്കൂളിൽ പഠിച്ചിട്ടുണ്ട്.. മരങ്ങൾ മുഴ വൻ വെട്ടിനശിപ്പിക്കുന്നതാ കൊഴപ്പം. അമേരിക്കയിൽ ഒരു മരം വെട്ടിയാൽ മൂന്നെണ്ണം വയ്ക്കണം. അതുപോലെ റിവർ സംരക്ഷിക്കണം. അച്ചുവിന്റെ സ്കൂളിൽ നിന്ന് പ്രോട്ടോ മാ ക്ക് നദീതീരത്തുകൂടി ഒരു യാത്ര പോയി. അപ്പഴാ ടീച്ചർ എല്ലാം പറഞ്ഞുതന്നെ.. ഒരു ഹെക്റ്റർ വനത്തിന് രണ്ടര ലക്ഷം ജലം സംഭരിക്കാൻ പറ്റും.ഇവിടെ അടുത്താണ് സ്കയ് ലെയിൻ ഡ്രൈയ്വ്. രണ്ടര ലക് ക്ഷ oഹെക്റ്റർ വ ന ഭുമി യാ ണവിടെത്തന്നെ സംരക്ഷിച്ചിരിക്കുന്നത്. അതുപോലെ ധാരാളം ലെയ്ക്കു ക ളും. ഒരിക്കലും അതുമൂടാൻ സമ്മതിക്കില്ല. കേരളത്തിൽ കിട്ടുന്ന മഴ ഇവിടെ കിട്ടുന്നില്ല. എന്നിട്ടും ഇവിടെ വെള്ളം ധാരാളമാണ്. 
   നമ്മുടെ നദിയിലെ വെള്ളം മുഴവൻ കടലിലേക്ക് പോവുകയാണ്. അതു തടഞ്ഞു നിർത്തി ഭുമി യിലേക്ക് ഇറക്കണം. അതുപോലെ നമ്മൾ കപ്പിയിലെ വെള്ളം കുടിക്കുമ്പോൾ വെള്ളത്തിന്റെ ഷോർട്ടേജിനെപ്പറ്റി ഒരു മിനിട്ട് ചിന്തിച്ചിട്ടേ കുടിക്കാവൂ. ഇതൊക്കെ അച്ചു സ്കൂളിൽ പഠിച്ചതാ. അടുത്ത ലോകമഹായുദ്ധം വെള്ളത്തിന് വേണ്ടി ആകും എന്നാ ടീച്ചർ പറഞ്ഞേ.നമ്മൾ കുട്ടികൾ ശ്രദ്ധിച്ച് ഇതിന് ശ്രമിച്ചാൽ നടക്കും. അതു കൊണ്ടാ ഇവിടെ കുട്ടികളെ ഇതൊക്കെപ്പഠിപ്പിക്കുന്നേ.....

Saturday, March 18, 2017

അറിയപ്പെടുന്ന ഇ.എം.എസ്

     ഇ.എം.എസ്സിന്റെ 19-ാം ചരമദിനം. സ്വന്തം ജീവിതം സന്ദേശമാക്കിയ അപൂർവ്വം ചിലരിൽ ഒരാൾ. കേരള വികസ മാതൃക ക്ക് അതുല്യ സംഭാവന നൽകിയ ധിഷണാശാലി.  മഞ്ഞക്കണ്ണാടി യോ മുൻ വിധിയോ ഇല്ലാതെ ഈ ജ്ഞാന യോഗിയെ കാണാൻ ശ്രമിക്കണം. അദ്ദേഹം  ആത്മകഥ എഴുതിയാലും അതു പ്രസ്ഥാനത്തിന്റെ ചരിത്രമെ ആവൂ. അതു കൊണ്ട് തന്നെ അദ്ദേഹത്തെ അറിയപ്പെടാൻ " അറിയപ്പെടാത്ത ഇ എം.എസ്.എന്ന അതുല്യ കൃതി വേണ്ടിവന്നു പിൻതലമുറക്ക്.

Thursday, March 16, 2017

ബ്ലഡ്‌ ക്യാൻസറിന് ഡൊണേഷൻ.[അച്ചു ഡയറി-154]

മുത്തശ്ശാസ്ക്കൂളിൽ ഒരു പരിപാടിയുണ്ട്. ബ്ലഡ് ക്യാൻസർ വന്ന പാവം കുട്ടികൾക്ക് സഹായം.അമേരിക്കയിൽ മെഡിക്കൽ ഇൻഷ്വറൻസ് ഇല്ലാത്തവരുടെ കാര്യം കഷ്ടാണ്. അവർ ചികിൽത്സ കിട്ടാതെ മരിക്കും. അവരെ സഹായിക്കാനാ. അച്ചൂന് സം ബാദ്യം ഉണ്ട്. ചില്ലറ മുഴുവൻ അച്ചു ഒരു ബോക്സിൽ ഇട്ട വക്കും. അതുപോലെ അച്ചു ഒരു പുസ്തകം  തന്നെ വായിച്ചു തീർത്താൽ അഛൻ ഒരു ഡോളർ തരും. അച്ചു അമ്പതു ബുക്ക് വായിച്ചു തീർത്തു.അമ്പതെണ്ണം തീർത്തപ്പോൾ അമ്മ പത്തു ഡോളർ ബോണസായും തന്നു.അതെല്ലാം അച്ചു സൂക്ഷിച്ചിട്ടുണ്ട്. പാച്ചൂന് ഒരു ടോയി കാർ വാങ്ങണന്നുണ്ടായിരുന്നു. അതിനാ സൂക്ഷിച്ചു വച്ചത്. ഇനി അത് പിന്നീടാകാം.ഇത് സ്കൂളിൽ കൊടുക്കാം. എത്ര ഉണ്ട് എന്ന് നോക്കിയില്ല. എത്ര ആയാലും കൊടുക്കാം.
    മെഡിക്കൽ ഇൻഷ്വറൻസിനുള്ള " ഒബാമാകെയർ "നിർത്താൻ പോകുവാണന്നു കേൾക്കുന്നു. അങ്ങിനെ എങ്കിൽ പ്രോബ്ലം ആകും.ജോബ് പകുതിയേ കൊടുത്തുള്ളു. അവൻ ഭയങ്കരനാ. ബാക്കി ക് ചോക്ലേറ്റ് വാങ്ങി. അച്ചൂനും തന്നു. അച്ചുവേണ്ടന്നു പറഞ്ഞു. അ ച്ചൂന് ചോക്ലേറ്റ് ഇഷ്ടാ... പക്ഷേ വേണ്ട....

Wednesday, March 15, 2017

 അച്ചാറിടുന്ന മുളംകുറ്റി. [നാലുകെട്ട് - 118]

     ഒരടി നീളമുള്ള ഒരു മുളം കുറ്റിയാണത്. നിലവറ ത്തറയിൽ അതിന്റെ ഒരറ്റ മേ കണ്ടുള്ളു. പകുതി മണ്ണിൽ പൊതിഞ്ഞതാണ്‌. മറ്റെ അറ്റം ഒരു മരക്കഷ്ണം കൊണ്ട് അടച്ചിരിക്കുന്നു. അടപ്പു തുറന്നു. അകം ശൂന്യം. 
   അതു് ആദിവാസികളുടെ അച്ചാറിടുന്ന പാത്രമാണ്. അച്ഛൻ പറഞ്ഞിരുന്നു. പണ്ട് തിരുനെല്ലിയിൽപ്പോയപ്പോൾ അവരുടെ രീതികൾ അച്ഛൻ മനസിലാക്കിയിരുന്നു. നല്ല പച്ചമുള വെട്ടി എടുക്കും. രണ്ടു മുട്ടുകൾ തമ്മിൽ ഒരടി നീളം ഉണ്ടാകും. അകം പൊള്ള. അതിൽ നല്ല പാകമായ ചെറുനാരങ്ങ അരിഞ്ഞ് കുത്തിനിറക്കുന്നു. പിന്നെ കുറെ കല്ലുപ്പ്. അതിനു മുകളിൽ നല്ല കാന്താരി മുളക് ചതച്ചത് ഇങ്ങിനെ ഇടവിട്ട് ഇട്ട് ഇടിച്ചു നിറക്കുന്നു. മരം കൊണ്ട് നല്ല ഒരു കോർക്ക് ഉണ്ടാക്കി മുകൾഭാഗം ടൈറ്ററായി അടക്കുന്നു.വായൂ പോലും കടക്കാതെ നല്ല മെഴുകു കൊണ്ട് ഉറപ്പിക്കുന്നു. മണ്ണ് നന്നായി കുഴച്ച് ആ മുളം കുറ്റി പൊതിയുന്നു. മണ്ണിനടിയിൽ കുഴിച്ചിടുന്നു. ഒരു പ്രാവശ്യമേ ഒരു കുറ്റി ഉപയോഗിക്കൂ.
    കുറച്ചു കാലം കഴിഞ്ഞ് എടുക്കുമ്പോ8 ആച്ചാറിന്റെ കൂടെ ആ മുളയുടെ സത്തും അലിഞ്ഞു ചേർന്നിരിക്കും. പുട്ട് പോലെ നാരങ്ങാ അച്ചാർ റഡി. അത് സിദ്ധൗഷധമാണത്രേ. നല്ല സ്വാദും. അച്ഛൻ പകർന്നു തന്ന അറിവാണ്. ഇന്ന് പ്ലാസ്റ്റിക്ക് പാത്രത്തിൽ അച്ചാർ സൂക്ഷിക്കുന്ന കാലമാണ്. പാത്രം തന്നെ ഒരച്ചാറിന്റെ കൂട്ട് ആക്കുന്ന ആ വിദ്യ ഉണ്ണിക്ക് ഹൃദ്യമായിത്തോന്നി...

Sunday, March 12, 2017

   " Dr.seuss weak" ആയിരുന്നു സ്കൂളിൽ [അച്ചു ഡയറി-1 53]

     മുത്തശ്ശാDr സൂസ് ആരാണന്നറിയോ മുത്തശ്ശന്. മുത്തശ്ശന്റെ കൂട്ട് ഒരെഴുത്തുകാരനാ. ഒരമേരിക്കൻ ചിൽഡ്രൻ റൈറ്റർ ' നല്ല കാർട്ടൂൺ വരക്കും.കാർട്ടൂണിൽ കൂടി കൂട്ടികൾക്കുള്ള കഥകൾ ഒരു പുതിയ രീതിയിൽ പറഞ്ഞു തരും. ഒരു കുട്ടി ജനലിൽക്കൂടിക്കാണുന്നതെരുവിൽ കൂടി വരുന്ന സ്ട്രയിഞ്ച് ആനിമൽസ് ആണ് കഥാപാത്രങ്ങൾ. സ്വൂസ് നല്ല കാർട്ടുൺ വരച്ച് അവ വിവരിച്ചുതരുന്നു. അച്ചൂന് വലിയ ഇഷ്ടാ.  പക്ഷേ പാവം ഒത്തിരി കഷ്ട്ടപ്പെട്ടു അതൊന്നു പബ്ലീഷ് ചെയ്യാൻ. വർഷങ്ങൾ കാത്തിരുന്നു.. പബ്ലീഷേഴ്സ് അവ കൊള്ളില്ലന്നു പറഞ്ഞു തള്ളിയതാ. ഇന്ന് ലോകം മുഴുവൻ അറിയുന്ന റൈറ്റർ ആണ് സൂസ്. 

     എല്ലാവർഷവും മാർച്ച് രണ്ടാന്തിയ തിമുതൽ ഒരാഴ്ച" Dr. സൂസ് വീക്കാണ്സ്കൂളിൽ. വെയർ ഗ്രീൻ ഡേ, ഹാറ്റ് ഡേ, പൈജാമാ ഡെ അങ്ങിനെ ഏഴു ദിവസവും വ്യത്യസ്ഥ പരിപാടികൾ ആണ്. ഇൻഡ്യൻ സ്കൂളിൽ ഇങ്ങിനെ ഒക്കെ ചെയ്യാറുണ്ടോ?ഇല്ലന്നു തോന്നണു.  ഒരാഴ്ച കൊണ്ട് അച്ചൂന് എഴുത്തുകാരനെപ്പറ്റിയും കഥകളെപ്പറ്റിയും എല്ലാം മനസിലായി. ഇപ്പോൾ അച്ചു Dr. സൂസിന്റെ എല്ലാ കാർട്ടൂണും കാണും. നാട്ടിൽ നമ്മുടെ സ്കൂളിലും ഇങ്ങിനെ ഒക്കെ ആകാമായിരുന്നു. .

Saturday, March 11, 2017

നാരായണൻ മുത്തഫ നെറ് മുറി [നാലുകെട്ട് 117]

  മുത്തശ്ശനു് നാല നിയന്മാരായിരുന്നു. ഞങ്ങൾക്ക് കുട്ടികൾക്ക് ഏറ്റവും ഇഷ്ടം നാരായണൻ മുത്തഫ നെ. കുട്ടികളെ അത്രക്കിഷ്ടമായിരുന്നു മുത്തഫന്. അന്ന് ക്ഷേത്രഭരണം അദ്ദേഹത്തിനായിരുന്നു കുറച്ചു കാലം. അമ്പലത്തിലെ അറയ്ക്കലോട് ചേർന്ന് ചാർത്തി എടുത്ത ഒരു ചെറിയ മുറി. അവിടെയായിരുന്നു അദ്ദേഹത്തിന്റെ വാസം. ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം അമ്പലത്തിലെ വേറൊരു ശ്രീകോവിൽ! . 
   പലപ്പഴും അമ്പലത്തിൽ പോകുന്നതു തന്നെ മുത്തഫ നെക്കാണാനാണ്. കുട്ടി കൾക്കായി തൃ മധുരമോ, ഗണപതി പ്രസാദമോ, ഉഷപ്പായ സമോ എന്തെങ്കിലും കരുതിയിരിക്കും. ഉത്സവക്കാലമായാൽ വച്ചു വാണിഭക്കാരിൽ നിന്നു കളിപ്പാട്ടങ്ങളും. ഇന്നും ആ സ്നേഹത്തിൽ ചാലിച്ചു തരുന്ന ആ നൈവേദ്യത്തിന്റെ രുചിഇന്നും നാവിലുണ്ട്. അതുപോലെ ഇടുങ്ങിയ മുറിയും ആ വലിയ തടി ബഞ്ചും മനസിലുണ്ട്. ഞങ്ങൾക്ക് ആ മുറി അത്ര ഇടുങ്ങിയതായിരുന്നില്ല. വിശ്വ സേന ഹത്തിന്റെ വിശാലമായ ഒരു കൊട്ടാരമായിരുന്നു. 
   ഇന്നാ മുറി ഇ ടി ച്ചു നിരത്തിയിരിക്കുന്നു. കാലത്തിന്റെ അനിവാര്യത ആവാം, സൗന്ദര്യ വൽക്കരണത്തിനാവാം, ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കാനാവാം.. എന്നാലും മനസ്സിനൊരു വിങ്ങൽ.ഉള്ളിൽ നിന്നൊരു തേങ്ങൽ, അത്രക്കിഷ്ടമായിരുന്നു ആ ഇടം. അവിടെ എന്റെ മുത്തഫ നെറ് ആത്മാവ് ഉറങ്ങുന്നുണ്ടായിരുന്നു. ആ ഇ ടി ച്ചു നിരത്തിയ മൺതിട്ടയിൽ ഇരുന്ന പ്പോൾ മനസ്സ് ഉണ്ണിയുടെ ആ നല്ല ഭൂതകാലം തിരയുകയായിരുന്നു.

Wednesday, March 8, 2017

ആ ഇലഞ്ഞിമരം [നാലു കെട്ട് - 11 6]

  തറവാടിന്റെ വടക്ക് കിഴക്കേ മൂല. അവിടെയാണ് സർപ്പക്കാട്. മൂല്ലക്കൽ തേവർ അടുത്തു തന്നെ. കൊടും കാടാണവിടം. ആ ജൈവസമ്പത്തിന്റെ നടുവിലാന്ന് ആ ഇലഞ്ഞിമരം, .ഭീകര ഭാവത്തിൽ വലിയ മരങ്ങൾ. ഞ റളയും, അമൃതും കെട്ടുപിണഞ്ഞ വള്ളിക്കെട്ടുകൾ. ചേർന്നൊരു വലിയ കാളിപ്പന. വട യക്ഷിയുടെ അഴിയിട്ട മുടി പോലെ പനങ്കുലകൾ ഞാന്നു കിടക്കുന്നു. വനദുർഗ്ഗയുടെയും യക്ഷിയമ്മയുടെയും പ്രതിഷ്ഠ മുല്ലക്കൽ ഉണ്ട്. അമൃതും. അടപൊതിയനും അമൽപ്പൊരിയും ധാരാളം.ഒ രറ്റത്ത് വള്ളിയിൽ ഒന്നു കാലുടക്കിയാൽ യക്ഷി യമ്മയുടെ ചിലമ്പി ന്റെ നാദം പോലെ ആകാട്ടിലെ ഇലകൾ മുഴുവൻ ചലിച്ച് ശബ്ദമുണ്ടാക്കും. ആകെ പേടിപ്പെടുത്തുന്ന ആ മേഖലയിലേക്കു് പോകാൻ പോയിട്ട് ഒന്നു നോക്കാൻ പോലും പേടിയാണ് പലർക്കും. തറവാട്ടിലെ ഒരു സെയ്ഫ് റൂമാണവിടം. എത്ര വിലപിടിപ്പുള്ള വസ്തുവും അവിടെ വയ്ക്കാം. ആരും എടുക്കാൻ ധൈര്യപ്പെടില്ല.

      ആ ഇലഞ്ഞി മരം അവിടെയാണ്,. മുഖകാന്തിക്കും ദന്ത സംരക്ഷണത്തിനും ഉത്തമ ഔഷധമാണത്. അനിഴം നാളുകാരുടെ വൃക്ഷമാണ്ടതു്. ഒപ്പോളുടെ നാളാണ് അനിഴം.ഒപ്പോളുമൊത്ത് ഇലഞ്ഞിപ്പൂ പറുക്കാറുള്ളത് ഓർക്കുന്നു. ഞങ്ങൾക്ക് അന്ന് ഒരു പേടിയും തോന്നാറില്ല. ഈ ദൈവങ്ങളുമായി ഒരു ചങ്ങാത്തം. അടുപ്പം. അകലം കൂടുമ്പഴാണ് ഭയം. മർദിക്കും തോറും ഗുണം കൂടുന്ന ജലത്തിപ്പൂമാല കോർക്കുന്നത് വാഴനാരിലൊപന നാരിലൊ ആണ്. ആ കാട് ഇന്നും ഭീകരമായി ആയിത്തന്നെ നിലനിൽക്കുന്നു. ഇലഞ്ഞി പൂക്കുന്ന കാലം അതിന്റെ സൗരഭ്യം മാടി വിളിക്കാറുണ്ട്. ഇന്നുകുട്ടികക്ക് ഇലഞ്ഞിപ്പൂമാല വേണ്ട. നല്ല സ്പ്രേ കിട്ടും. ഇലഞ്ഞിപ്പൂവിന്റെ മണമുള്ളത്. പക്ഷേ ഉണ്ണിക്ക് അത് ഒരു ഗത കാല സ്മരണയാണ്.
    ദിവ്യ ബലി .....

"പ്രതിക്കെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?"I കോടതി
" ഉണ്ട്.. ഒന്നാമത് ഞാൻ പ്രതിയല്ല. എന്നെ മാന ഭഗപ്പെടുപ്പെടുത്താൻ വന്ന ആ നരാധമനെ ഞാൻ കുത്തിമലർത്തി. ശരിയാണ്. അവനാണ് പ്രതി. ഇല്ലങ്കിൽ അവനെന്നെ നശിപ്പിച്ചെനെ... അത് മൊബൈൽ പകർത്തി വീണ്ടും വീണ്ടും.എന്നിട്ടും ഞാൻ മുഖം മറച്ചു നടക്കണ്ട സ്ഥിതി. ! വക്കീലന്മാരുടെ വിസ്ഥാര പീഡനം . ചാനലുകാരുടെ ചർച്ച ' ആഘോഷം. സോഷ്യൽ മീഡിയക്ക് ഹരം.രാഷട്രീയക്കാർക്ക് മുതലെടുപ്പ്, അതിന്റെ പേരിൽ ബന്ധുക്കൾക്ക് അപമാനം.. കേസു തീരുന്ന നീണ്ട കാലം ഞാൻ മുഖം മറച്ച് തല കുനിച്ച്.... അതു വേണ്ട ഞാനവനെ കൊന്നു. കോടതിക്കെന്നെ തൂക്കിക്കൊല്ലാം. വെറുതെ വിട്ടാൽ മുഖം മറക്കാതെ അന്തസായി നാട്ടിലിറങ്ങി നടക്കും. ഇനി വിസ താരത്തിന്റെ ആവശ്യമില്ല. ഞാനെന്റെ മാനത്തിനു വേണ്ടി അവനെക്കൊന്നു. എന്റെ സഹോദരിമാർ വേണ്ടി ഒരു ദിവ്യബലി.

Tuesday, March 7, 2017

     അച്ചൂെന്റ "പോക് മോൻ ട്രയ്ഡിഗ് "[അച്ചു ഡയറി- 152]

   മുത്തശ്ശനറി യോ പോക് മോൻ ട്രയ്ഡിഗ്. കാർഡിനെപ്പറ്റി.അറുപതുകാർ ഡുള്ള ബൺ ഡി ലാ അച്ചു വാങ്ങിയത്. അതിനകത്ത് ട്രയിനർ കാർഡ്, എനർജി കാർ
ഡ് എന്നിവയുണ്ട്. നമുക്ക് ഫ്രണ്ട്സ് മായി എക്സ്ച്ചേയ്ജ്ചെയ്യാം. സ്കൂളിൽ ഫ്രൺസിനെല്ലാമുണ്ട്.സ്കൂളിൽ ലിഷർ ടൈമിൽ കളിക്കും. അച്ചുവിന്റെ കാർഡ്കുറെ ബാഗിൽ നിന്ന നഷ്ടപ്പെട്ടു.എങ്ങിനെ ആണോ? അച്ചു ന് വിഷമായി. ഡോൺ എന്റെ ബാഗിൽ നിന്ന് കാർഡ് എടുക്കുന്നത് കണ്ടു എന്നു ജോബ് പറഞ്ഞു. അവനങ്ങിനെ ചെയ്യില്ല. പക്ഷേ ജോബ് ടീച്ചറോട് പറഞ്ഞ് പ്രശ്നമാക്കി. ടീച്ചർ അവന്റെ ബാഗ് പരിശോധിച്ചു.അതിൽ നഷ്ടപ്പെട്ട കാർഡ് ഉണ്ടായിരുന്നു.
    അവൻ കരയാൻ തുടങ്ങി. അച്ചൂന് വിഷമായി. അവന് പണീഷ് മെന്റ് കിട്ടിയതു തന്നെ. സ്ക്കൂളിൽ "തെ ഫ്റ്റ് "സീരിയസ് ക്രൈം ആണ്. 
ടീച്ചർ ചോദിച്ചപ്പോൾ " ആകാർ ഡു കൾ അ ച്ചു കൊടുത്തതാ.. അവൻ എടുത്തതല്ല." അച്ചു നുണ പറയില്ല. പക്ഷേ ഇതു നുണയായിരുന്നു. അവനെ രക്ഷിക്കാനാ മുത്തശ്ശാ..

  ഡോണുമായി ഒരു ബസിലാ പോകാറ്. അവൻ എന്റെ അടുത്തു വന്നിരുന്നു. അവൻ ഇറങ്ങാറായപ്പോൾ   "സോറി.. ഈ കാർഡ് മുഴുവൻ നീയെടുത്തോ? നിനക്കു ള്ളതാ" അവനൊരു പൊതി എനിക്കു തന്നു. പെട്ടന്ന് ഇറങ്ങിപ്പോയി.

Sunday, March 5, 2017

   ഓലപ്പന്ത് - [ നാലുകെട്ട് - 114]

     ആരൂഢ ഉത്തരത്തിന്റ മുകളിൽ നിന്നാണ് ആ പഴയ ഓലപ്പന്ത് കിട്ടിയത്. ഈ നാലു കെട്ടിന്റെ ഒരോ മൂലയും അരിച്ചു പറുക്കിയാൽ ഇതുപോലത്ത ഓർമ്മച്ചെപ്പുകൾ അനവധികാണാം. 
    പണ്ട് തലപ്പന്ത് കളിക്കാണ് ഓലപ്പന്ത്. നാലു തെങ്ങോല കൊണ്ട് മെടഞ്ഞുണ്ടാക്കുന്ന ആ പന്ത് ഓർമ്മകളുടെ ഒരു മണിച്ചപ്പ് താന്നെ. ഇന്നത്തെ ക്രിക്കറ്റുകളിയുമായി എവിടേയോ സാമ്യമുള്ള തലപ്പന്തുകളിയിലെ ആവേശം ഇന്നും ഓർക്കുന്നു.  ഒരു കമ്പ്[കൊള്ളി] നാട്ടി അതിന്നു മുമ്പിൽ നിന്ന് പല തരത്തിൽ, ക്രമത്തിൽ പന്ത് അടിച്ച കറ്റുന്നു. എതിർ ടീം അത് പിടിക്കുകയോ, എടുത്തെറിഞ്ഞ് കൊള്ളിയിൽ ക്കൊള്ളിക്കുകയോ ചെയ്താൽ ഔട്ട്.. പിന്നെ അടുത്ത ആൾ. അന്നു സ്കൂൾ വിട്ടു വന്നാൽ കളിയാണ്. ഇന്നത്തെപ്പോലെ ഹോംവർക്കൊമററു സമ്മർദ്ദങ്ങളോ ഇല്ല.
   പന്ത് ഉണങ്ങി കനം കുറഞ്ഞിരിക്കുന്നു. അതിന്റെ ആകൃതിക്ക് മാറ്റമില്ല. അതിലെന്തോ കിലുങ്ങുന്നുണ്ടല്ലോ?പന്തു മെടയുമ്പോൾ പലതും അതിൽ വയ്ക്കാറുണ്ട്. പ്രേമലേഖനം വരെ എത്തിച്ചു കൊടുക്കുന്നത് ഈ പന്തിലൂടെയാണ്. മടിച്ചാണങ്കിലും സാവധാനം അഴിച്ചു നോക്കി. ഓല പഴക്കം കൊണ്ട് പൊടിഞ്ഞു പോകുന്നു. അതിൽ എന്തൊ തിളങ്ങുന്നുണ്ട്. ഒരു ഗോലി യാണത്. മുറ്റത്ത് തുല്യ അകലത്തിൽ മൂന്ന് കുഴികൾ കുത്തി ഗോലി കളിക്കാറുള്ളത് ഇന്നും ഓർക്കുന്നു. തോറ്റാൽ മടക്കി വച്ച കയ്യിൽ ഗോലി കൊണ്ട് നല്ല ഷോട്ട് കിട്ടും.വേദന കൊണ്ട് പുളയും. ചിലപ്പോൾ ചോര പൊടിയും. 
   ഇന്ന് കുട്ടികൾക്ക് കണ്ണിനും കാതിനും വേണ്ടിയാണ് കളി.ടി വി യുടെ മുമ്പിൽ എത്ര വേണമെങ്കിലും ഇരിക്കും. അന്നത് ശരീരത്തിനും ഹൃദയോ ല്ലാസത്തിനും വേണ്ടിയായിരുന്നു. ഉണ്ണി ഓർ ത്തൂ

Wednesday, March 1, 2017

   എ ബി.... ശ്രീകാന്തിന് ഒരു നല്ലതു sക്കം.......

   എ ബി കണ്ടു. ഒരു നല്ല സംവിധായകന്റെ കയ്യടക്കം. വിനീതിന്റെ അത്ഭുതാവഹമായ പകർന്നാട്ടം.  സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയിലെ രൂപഭദ്രത. സങ്കീർണ്ണമായ എഞ്ചിനീയറിഗ് വൈദദ്ധ്യം പ്രതിഭ കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും വെട്ടിപ്പിടിക്കുന്ന ഒരു " എക്ക് സൻട്രിക്കിന്റെ കഥ. സിനിമയുടെ സ്ഥിരം ചായക്കൂട്ടുകൾ ഇല്ലാതെ സ്വസ്തമായൊഴുകുന്ന ഒരു കാട്ട രൂവി പൊലെ മനോഹരം. 

  എബിക്ക് സംസാരശേഷി വീണ്ടു കിട്ടുന്ന രംഗം ഒന്നുകൂടി വിശദീകരിച്ച് കാണിക്കാ മാ യിന്നു. ആദ്യം പറഞ്ഞിയ വിമാനം ജനമദ്ധ്യത്തിൽത്തന്നെ ഇറക്കി ഒരു നല്ല രംഗം കൂടി സൃഷ്ടിക്കാമായിരുന്നു. വളരെക്കാലം കൂടി ഒരു വ്യത്യസ്ഥ സിനിമാനുഭവം. നന്ദി.. ശ്രീകാന്ത്..... ഒരു പാട്.