ബ്ലഡ് ക്യാൻസറിന് ഡൊണേഷൻ.[അച്ചു ഡയറി-154]
മുത്തശ്ശാസ്ക്കൂളിൽ ഒരു പരിപാടിയുണ്ട്. ബ്ലഡ് ക്യാൻസർ വന്ന പാവം കുട്ടികൾക്ക് സഹായം.അമേരിക്കയിൽ മെഡിക്കൽ ഇൻഷ്വറൻസ് ഇല്ലാത്തവരുടെ കാര്യം കഷ്ടാണ്. അവർ ചികിൽത്സ കിട്ടാതെ മരിക്കും. അവരെ സഹായിക്കാനാ. അച്ചൂന് സം ബാദ്യം ഉണ്ട്. ചില്ലറ മുഴുവൻ അച്ചു ഒരു ബോക്സിൽ ഇട്ട വക്കും. അതുപോലെ അച്ചു ഒരു പുസ്തകം തന്നെ വായിച്ചു തീർത്താൽ അഛൻ ഒരു ഡോളർ തരും. അച്ചു അമ്പതു ബുക്ക് വായിച്ചു തീർത്തു.അമ്പതെണ്ണം തീർത്തപ്പോൾ അമ്മ പത്തു ഡോളർ ബോണസായും തന്നു.അതെല്ലാം അച്ചു സൂക്ഷിച്ചിട്ടുണ്ട്. പാച്ചൂന് ഒരു ടോയി കാർ വാങ്ങണന്നുണ്ടായിരുന്നു. അതിനാ സൂക്ഷിച്ചു വച്ചത്. ഇനി അത് പിന്നീടാകാം.ഇത് സ്കൂളിൽ കൊടുക്കാം. എത്ര ഉണ്ട് എന്ന് നോക്കിയില്ല. എത്ര ആയാലും കൊടുക്കാം.
മെഡിക്കൽ ഇൻഷ്വറൻസിനുള്ള " ഒബാമാകെയർ "നിർത്താൻ പോകുവാണന്നു കേൾക്കുന്നു. അങ്ങിനെ എങ്കിൽ പ്രോബ്ലം ആകും.ജോബ് പകുതിയേ കൊടുത്തുള്ളു. അവൻ ഭയങ്കരനാ. ബാക്കി ക് ചോക്ലേറ്റ് വാങ്ങി. അച്ചൂനും തന്നു. അച്ചുവേണ്ടന്നു പറഞ്ഞു. അ ച്ചൂന് ചോക്ലേറ്റ് ഇഷ്ടാ... പക്ഷേ വേണ്ട....

No comments:
Post a Comment