Thursday, June 29, 2017

     "ലെറ്റ് അസ് വെറ്റ് ടുഗതർ " [ അച്ചു ഡയറി-168]

  "ജെറ്റ് സ്ക്കി "   എന്താണന്നറിയോ മുത്തശ്ശന്. ഒരു വാട്ടർ മോട്ടോർ സൈക്കിൾ. രണ്ടു പേർക്കിരിക്കാം. ആദ്യം കാവസാക്കിയാ ഇതുണ്ടാക്കിയത്.701 - സി സിയാണ്. കടലിൽക്കൂടി നല്ല സ്പീഡിൽ പോകാം. അഡ്വഞ്ചറസ് ആണ്. അച്ചു അത്ര അഡ്വ വഞ്ചറസ് അല്ല. പക്ഷേ അച്ഛന് ഒരു പേടിയുമില്ല. അച്ഛൻ ഒരിക്കൽ ഒരു തയാറെടുപ്പുമില്ലാതെ സ്കൈ ഡൈവ് നടത്തിയതാ. കൂട്ടുകാർ തടഞ്ഞതാ. അച്ഛൻ കേട്ടില്ല. അതു കൊണ്ടൊക്കെ അച്ഛൻ അച്ചുവിന്റെ "റോൾ മോസൽ " ആണ്.അച്ഛൻ കുടെ ഉള്ളപ്പോൾ അച്ചുവിനും പേടിയില്ല. അച്ചു സമ്മതിച്ചു. അമ്മ എതിർത്തതാ. - രണ്ടു പേർക്കിരിക്കാവുന്നതാണ്. അച്ചു പുറകിൽ പിടിച്ചിരുന്നു. ആദ്യം അച്ചു ഒന്നു പേടിച്ചു.പിന്നെ രസമായി. . പക്ഷേ അച്ഛൻ സ്പീഡ്‌ കൂട്ടി ഉയരത്തിൽ ചാടിച്ചു. വളഞ്ഞ് പുളഞ്ഞ് ഇത്ര സ്പീഡിൽ പോയപ്പോ ൾ അച്ചു ഒന്നു പേടിച്ചു.പി ടി വിട്ടു പോകുമെന്നു തോന്നി. പതുക്കെ മതി എന്നു പറയണന്നുണ്ടായിരുന്നു.ഇതിന്റെ ശബദത്തിൽ ഒന്നും കേൾക്കില്ല. അച്ഛനോട് പറഞ്ഞിട്ടു കാര്യവുമില്ല.

      എന്തും വരട്ടെ അച്ഛൻ കൂടെയുണ്ടല്ലോ? അച്ചു പിടിച്ചിരുന്നു. അര മണിക്കൂർ ! കരയെത്തിയപ്പഴാ സമാധാനമായേ. അമ്മ പേടിച്ചരണ്ടിരിക്കുകയാണ്.അമ്മയുടെ മുഖം കണ്ടാലറിയാം. പാച്ചൂ ഏട്ടനെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. അമ്മ വന്നു കെട്ടിപ്പിടിച്ചു. "നമുക്ക് ഒരിക്കലും സാധിക്കില്ല എന്നു തോന്നുന്നത് എന്തായാലും ചെയ്യണം. എന്നാലെ പേടി മാറൂ " അച്ഛനെന്നും പറയും അതു ശരിയാണ്. ഞാൻ പേടിച്ചു കരക്കിരുന്നെങ്കിൽ പിന്നെ ഒരിക്കലും അതിൽക്കയറില്ല. അമ്മയെപ്പോലെ. ഇനി അച്ചൂ ന് പേടിയില്ല.

" ലെറ്റ് അസ് വെറ്റ് ടുഗതർ വൺ സ്മോർ" അച്ചു അങ്ങിനെ പറഞ്ഞപ്പോൾ അച്ഛൻ കെട്ടിപ്പിടിച്ചു

Wednesday, June 28, 2017

    ഒരു പേർഷ്യൻ ചായപ്പാത്രം [നാലു കെട്ട് - 134]

      ആ പാത്രത്തിന്റെ ആകൃതി തന്നെ വിചിത്രമാണ്. സാധാരണ നമ്മുടെ കുടുംബങ്ങളിൽ കാണാത്തതാണിതു്. ഇത് ചേർഷ്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. ടർക്കിഷ് സ്റ്റൈൽവെ സ്സൽ.  മുസ്ലീം വീടുകളിലാണ് ഇതു കാണാറ്. ഇതെങ്ങിനെ ഇവിടെ.ഈ അടുത്ത പ്രദേശത്തൊന്നും ഒരു മുസ്ലീം കുടുംബം ഉണ്ടായിരുന്നതായി അറിയില്ല. 

     പണ്ട് ഒരു മുസ്ലീം അപ്പോത്തിക്കിരി ചികിത്സയുടെ ഭാഗമായി മുത്തശ്ശന് സമ്മാനിച്ചതാണത്രേ. നല്ല ചെമ്പു കൊണ്ടുണ്ടാക്കിയതാണത്. പണ്ടത്തേ പാത്രങ്ങൾ ഈയ്യം പൂശിയിരിക്കും. "ഇയ്യം പൂശാനുണ്ടോ?" എന്നു ചോദിച്ചുപണ്ട് വീടുകളിൽ ആൾക്കാർ വരാറുള്ള തോർക്കുന്നു. ഈ പാത്രം മാത്രം ഇയ്യം ശാൻ മുത്തശൻ സമ്മതിക്കില്ല. ചെമ്പു പാത്രത്തിൽ വെള്ളമെടുക്കുന്നതിന്റെ ഔഷധഗുണം നഷ്ടപ്പെടുമത്രേ. ചായയും കാപ്പിയും എടുത്തു വയ്ക്കാനാണത് പ്രധാനമായും ഉപയോഗിക്കാറ്. ചൂടാറാതെ ചായ കഴിക്കാൻ പറ്റും
      ആയൂർവേദത്തിലും ഇതിന്റെ ഗുണങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ഈ പാത്രത്തിൽ വെള്ളമെടുത്ത് എട്ടു മണിക്കൂറെങ്കിലും വച്ചിരുന്ന് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു് നല്ലതാണത്രേ.തൃദോഷങ്ങൾ [പിത്തം. കഫം, വാതം] സന്തുലിതാവസ്ഥയിൽ നിലനിർത്താൻ ഇതിലെ വെള്ളം സഹായിക്കുന്നു. ദഹനത്തിന് നല്ലതാണ്. അസിഡിറ്റി കുറയും, യവ്വനം നിലനിർത്തും., ഇങ്ങിനെ തുടങ്ങി പന്ത്രണ്ടു ഗുണങ്ങളാണ് 'ചെമ്പു പാത്രത്തിലെ വെള്ളം ഉപയോഗിച്ചാൽ കിട്ടുന്നത്. രാത്രി കിടക്കുമ്പോൾ ഇതിൽ വെള്ളമെടുത്തു വയ്ക്കും. എന്നിട്ട് രാവിലെ വെറും വയറ്റിലെ അതുകൂടിക്കണം. ഇതൊക്കെ മുത്തശ്ശൻ പറഞ്ഞു തന്നതാണ്

       അത് ഉരച്ചു കഴുകരുത്. ചെറുനാരങ്ങയുടെ ഒരു പകുതി എടുത്ത് അതുകൊണ്ട് ഉൾവശം തേച്ച് കുറച്ചു സമയം വയ്ക്കണം. എന്നിട്ട് വെള്ളമൊഴിച്ച് കുലുക്കി കഴുകുക. ചെമ്പു പാത്രത്തിൽ വച്ച വെള്ളത്തിത് ബാക്റ്റീരിയയെ തടയാനുള്ള കഴിവുണ്ടന്നാണ് പുതിയ കണ്ടുപിടുത്തം. പിൽ കാലത്ത് അപ്രത്യക്ഷമായ ചെമ്പു പാത്രങ്ങൾ ഇപ്പോൾ തിരിച്ചു വന്നു തുടങ്ങി. ചെമ്പു കൊണ്ടുള്ള വാട്ടർബോട്ടിൽ ഇപ്പോൾ നാട്ടിൽ സർവ്വസാധാരണമായിരിക്കുന്നു.

          ഈ അത്ഭുത ചായപ്പാത്രം മുത്തശ്ശന് സമ്മാനിച്ച ആ അപ്പോത്തിക്കിരിയോട് നന്ദി പറഞ്ഞ് ആ പാത്രം കയ്യിലെടുത്തു.
ലാസ്റ്റ് എക്സിറ്റ് - ഒരു ഫുഡ്‌ ട്രക്ക് പാർക്ക് [ദൂ ബായി ഒരത്ഭുതലോകം 66..]

         പാതയോര ഭക്ഷണശാലക്കൊരിടം. നമ്മുടെ തട്ടുകട പോലെ. " മീൽസ് ഓൺ വീൽസ് "  .നല്ല ആശയമാണ്. ദൂ ബായിൽ പലിടത്തും ഇത് കാണാം.  പ്രധാനമായും വാഹനയാത്രക്കാർക്കു വേണ്ടി. ഡ്രൈവ് ചെയ്ത് മടുക്കുമ്പോ8ലാസ്റ്റ് എക്സിറ്റിൽ. അവിടെ വണ്ടി പാർക്കു ചെയ്യാം. പെട്രോൾ പമ്പ്, എ ടി എം, ടോയ്ലറ്റ്സ്, വിശ്രമമുറികൾ എല്ലാം അവിടുണ്ടാകും.മറ്റു വിനോദോപാധികൾ ,പ്രത്യേകിച്ചും കുട്ടികൾക്ക്, അവിടെ ഒരുക്കിയിട്ടുണ്ടാവും. -

          വിവിധ തരം ആഹാര സാധനങ്ങൾ അവിടെക്കിട്ടും. ഇതെല്ലാം മനോഹരമായി രൂപകൽപ്പന ചെയ്ത ട്രക്കുകളിൽ ആണന്നു മാത്രം. ഇന്റെ ർനാഷണൽ ബ്രാന്റുകളും ഇവിടെ സുലഭം. ബിഗ്സ്ലോക്ബർഗർ, ഹോട്ട് ഡോഗ്, പൊക്കോ ലോക്കോ, എന്നു വേണ്ട എല്ലാം നല്ല ഫ്രഷായി ചൂടോടെ അപ്പോൾത്തന്നെ പാകം ചെയ്തു തരും. ഈ ട്രക്കുകളുടെ മൂന്നു വശവും തുറക്കാൻ പാകത്തിനാണ്. നമുക്ക് നിന്നു കൊണ്ടു തന്നെ ആഹാരം കഴിക്കാം. ചുരുക്കം ചില താൽപുറത്ത് കസേര ഇട്ടിട്ടുണ്ടാവും. പലരും പാഴ്സലും വാങ്ങിക്കരുതും. നാടൻ സി ഫുഡ് ഇവിടുത്തെ പ്രത്യേകതയാണ്.  അതിന്റെ വിവിധ തരത്തിലുള്ള പാചകരീതി നമ്മളെ അത്ഭുതപ്പെടുത്തും.

   ഭക്ഷണശാല കൂടാതെ" മിനിമാർട്ടും " ഇവിടുണ്ട്. ഒരു ചെറിയ ഷോപ്പിംഗ് മോൾ. ഒരു മനുഷ്യന് അത്യാവശ്യം വേണ്ട തൊക്കെ ഒരു കുടക്കീഴിൽ !. ദൂരെ യാത്രയുടെ വിരസത അകറ്റാൻ, കാത്തിരിക്കാതെ, അനൗപചാരികമായ ഒരു ഭക്ഷണശാല. ''ഫ്രഷ് ആൻഡ്  - ടെയ് സ്റ്റി " അതാണവരുടെ സന്ദേശം. 
  ഈ പാതയൊരാഹാരാ നു ഭ വ ങ്ങളോട് നന്ദി പറഞ്ഞ് നമുക്ക് യാത്ര തുടരാം....




Tuesday, June 27, 2017

അൽ കൂന്ദ്രാ സൈക്ലിഗ് ട്രാക്ക് [ദൂ ബായി ഒരത്ഭുതലോകം - 65]

    മരുഭൂമിക്ക് നടുവിലൂടെ ഒരു മനോഹര പാത. സൈക്ലി ഗിനു വേണ്ടി മാത്രം.. അൽ കന്ദ്രാ സൈക്ലിഗ് ട്രാക്ക്. ലോകത്തിലെ ഏറ്റവും നീളം കൂടിയത്. 87.6 കിലോമീറ്റർ!. അല്ലങ്കിലും ലോകത്തിലെ ഏറ്റവും വലുതെല്ലാം ഇവിടെ ആണല്ലോ. അതിരാവിലെ നാലു മണിക്കു തന്നെ സൈക്ലിഗ് തുടങ്ങാം. സൈക്കിളും അനുബന്ധ സാധനങ്ങളും വാടകയക്കു് കിട്ടും. അവിടെത്തന്നെ കാർ പാർക്കു ചെയ്യാനും സൗകര്യമുണ്ട്. മണിക്കൂറി നാണ് വാടക.കൂടുതൽ പേരുണ്ടെങ്കിൽ നേരത്തേ ബുക്ക ചെയ്യുന്നതാവും നല്ലത്

•            മരുഭൂമിയെ കീറി മുറിച്ചു പോകുന്ന ആ പാത്രയിൽ മറ്റു വാഹനങ്ങൾ പ്രവേശിക്കില്ല. അതുപോലെ കാൽനടയാത്രക്കാരും. ഇടക്ക് ഒട്ടക മോ: ഓറിക് സോവഴിയിൽക്കണ്ടേക്കാം. അതു പദ്രവിക്കില്ല.തമുക്കു് യാത്ര തുടരാം. ഇടക്കിടെ വിശ്രമകേന്ദ്രങ്ങൾ ഉണ്ട്. മരുഭൂമിയിൽ നിന്ന് സൂര്യോ ദയവും വൈകിട്ട് അസ്ത്തമനവും ദർശിക്കാം. 
  പൊതുജനാരോഗ്യത്തിനു വേണ്ടിയാണ് ഇതു പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്. അമേരിക്കയിൽ പലിടത്തും ഇതുപോലെ സൈക്കിൾ പാത കണ്ടിട്ടുണ്ട്. അതു മിക്കവാറും പ്രധാനപാതക്ക് സമാന്തരമായാവും. അവിടെ ഓഫീസിൽ സൈക്ലിൽ പോകുന്നവർക്ക് മുന്തിയ പരിഗണനയാണ് കിട്ടുക. 
      ഇവിടെ എണ്ണൂറ്റി അമ്പതു കിലോമീറ്റർ നീളത്തിൽ ഒരു ബൈക്ക് ട്രാക്കും വിഭാവനം ചെയ്തിട്ടുണ്ട്.ഇവർക്ക് അസാദ്ധ്യമായത് ഒന്നുമില്ല. ഇതും താമസിയാതെ നടപ്പിൽ വരും....

Monday, June 26, 2017

    അൽ കുന്ദ്ര തടാകം [ദൂബായി ഒരത്ഭൂതലോകം - 64]
     മരുഭൂമിയുടെ നടുക്ക് ഒരു രാത്രി. വലിയ മോഹമായിരുന്നു. അങ്ങിനെയാണ് സെയ്ത് അൽസലാം മരുഭൂമിയിൽ എത്തിയത്. അവിടെയാണ് ഭീമാകാരമായ "അൽ കൂന്ദ്ര തടാകം." ഈ തടാകം മനുഷ്യനിർമ്മിതമാണ്. പത്തു ഹെക്റ്റർ ആണതിന്റെ വിസ്തീർണ്ണം. അത് നീണ്ടു നിവർന്നു് ഒരു പുഴ പോലെ, ഇടക്കിടെ തുരുത്തുകളോടുകൂടി അങ്ങിനെ മനസിന് ഹരം പകർന്നു കിടക്കുന്നു.
      ഞങ്ങൾ അവിടെ എത്തിയപ്പോൾ സൂര്യഭഗവാൻ വിടപറയാറായായിരുന്നു. ആയിരക്കണക്കിന് വിവിധ ഇനം പക്ഷികളുടെ സ്വതന്ത്ര വിഹാരം മനസിന് കുളിർമ്മയേകി. രാത്രി ആയതോടെ ഇതുവരെ അനുഭവിച്ച ആ മനോഹാരിത ഭയത്തിന് വഴി മാറി. കൂരാ കൂരിരുട്ട്. അവിടെ എങ്ങും ഒരു ലൈറ്റു പോലു മില്ല. ചന്ദ്രന്റ ചെറിയ പ്രകാശത്തിൽ ആ മനോഹര തടാകം ഭീകരരൂപം പൂണ്ടു. തീരത്തുള്ള മരങ്ങളിൽ പക്ഷികൾ ചേക്കേറുന്നതിന്റെ കലപില ശബ്ദം മാത്രം. ദൂരെ ചെന്നായുടെ ഓരിയിടൽ: ഞങ്ങളുടെ ടെന്റിൽ നിന്നകലയല്ലാതെ വേറെ ടെൻറുകളും കാണാം. തീ പൂട്ടി ആഹാരം പാകം ചെയ്തു് പാട്ടും ഡാൻസുമായി അർമ്മാദിക്കുന്നതു കാണാം. ഏറ്റവും വിഷമുള്ള പാമ്പുകൾ മരുഭുമി യിൽ ആണ്. സൂക്ഷിക്കണം.കൂട്ടുകാരുടെ മുന്നറിയിപ്പ് ഓർത്തു
    ഇവിടെ ഇന്റർനെറ്റില്ല.GPS കിട്ടില്ല. രാത്രിയിൽ തിരിച്ചു പോകാൻ പറ്റില്ല. വഴിതെറ്റിപ്പോയാൽ മരുഭുമിയുടെ ഉള്ളറകളിലാവും എത്തിപ്പെടുക. പിന്നെ അവിടൂ ന്ന് രക്ഷപെടുക വിഷമകരം. അതുപോലെ കൂട്ടം തെറ്റിയാലും.കണ്ടുപിടിക്കുക വിഷമം. കൂട്ടുകാരെ ഉറക്കെ വിളിച്ചു കൊണ്ട് നടക്കുന്നവരേയും കണ്ടു.അങ്ങിനെ പ്രഭാദം നൽകുന്ന സന്തോഷം വീണ്ടും അനുഭവിച്ചു.
    ദൂബായിയുടെ ഈ വ്യത്യസ്ത മുഖത്തിനും ഉണ്ട് ഒരു സൗന്ദര്യം...... ഒരു തരം മാരക സൗന്ദര്യം:

Sunday, June 25, 2017

     ദൂബായ് വാട്ടർ കനാൽ  [ദൂബായ് ഒരത്ഭുത ലോകം -63 ]   


         അസാദ്ധ്യമായതു് സുസാദ്ധ്യമാക്കുന്ന ഒരു സ്വപ്ന പദ്ധതി . ദൂബായിലെ തിരക്കുള്ള പട്ടണ മദ്ധ്യത്തിലൂടെ ഒരു വാട്ടർ കനാൽ. 3.2 കിലോമീറ്റർ നീളം, 80-120 മീറ്റർ വീതി, 6 മീറ്റർ ആഴം.ഇത് സുസാദ്ധ്യമാക്കാൻ പ്രത്യേകിച്ചും ഇത്ര കുറച്ചു സമയം കൊണ്ട്..... അത് ദൂബായി സർക്കാരിന് മാത്രം പറ്റുന്നത്.ഇവിടുത്തെ ഭരണാധികാരികളെ അത്ഭുതാദരങ്ങളോടെ നമിക്കട്ടെ.
                കനാലിനു കുറുകെ ഒരു മനോഹരമായ വെള്ളച്ചാട്ടം.ബോട്ടുകൾ വരുമ്പോൾ അത് സ്വയം നിന്ന് അവക്ക് കവാടമൊരുക്കുന്നു. ജലഗതാഗതത്തിനാണ് പ്രധാനമായും ഈ കനാൽ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ അതിന്റെ ഇരുവശവും അവർ മായാജാലം സൃഷ്ടിച്ചിരിക്കുന്നു. രണ്ടു വശങ്ങളിലും മനോഹരമായ നടപ്പാതകൾ.രണ്ടു കരകളേയും ബന്ധിപ്പിക്കുന്ന പാലങ്ങൾ. ഇടക്ക് ബോട്ട് ജട്ടികൾ, രാത്രി ആയാൽ ആല ക്ത്തിക ദീപങ്ങളാൽ ആ പ്രദേശം മുഴുവൻ വർണ്ണാഭമാകും.
       ഈ പദ്ധതി പൂർണ്ണതയിൽ എത്തുമ്പോൾ ഒരു ഷോപ്പി ഗ് കോപ്ലക്‌സ്, നാലു വൻകിട ഹോട്ടലുകൾ, നാനൂറ്റി അമ്പതോളം റസ്റ്റോറന്റ് കൾ, അത്യാഡoബര താമസ സൗകര്യങ്ങൾ, പന്ത്രണ്ട് കിലോമീറ്ററോളം നീളുന്ന സൈക്കിൾ പാത്ത് എല്ലാം അവർ സമയ ബംന്ധിതമായി പ്ലാൻ ചെയ്തിരിക്കുന്നു,.
         മരുഭുമിയിൽ മലർവാടി വിരിയിച്ച ഈ സ്വപന ഭുമി യിൽ നിന്ന് ഏവർക്കും ഈ ദാ ശംസകൾ...

Saturday, June 24, 2017

വൺ വേൾഡ്  ട്രേഡ് സെന്ററിന് മുകളിലാ അച്ചു -[അച്ചു ഡയറി -167 ]

           മുത്തശ്ശാ അച്ചൂന് കുറേദിവസമായി അച്ഛനെ വല്ലാതെ മിസ് ആകുന്നു .അച്ഛൻറെ തിരക്കും അച്ചൂന്റെ പരീക്ഷയും ഒക്കെ ആയി . അതുകൊണ്ടാ ഞങ്ങൾ ടൂർ പ്ലാൻ ചെയ്തത് . ന്യൂയോർക്കിലേക്ക് . "വൺ വേൾഡ് ട്രേഡ് സെന്റർ "കാണണം ." ഫ്രീഡം ടവർ "എന്നും അതിന് പറയും .വേൾഡ് ട്രേഡ് സെന്റർ തകർത്തുകളഞ്ഞില്ലേ ദുഷ്ട്ടൻമ്മാര്.  എത്രപേരാ മരിച്ചത് .അതിൽ മലയാളികളും ഉണ്ട് .എല്ലാവരുടെയും പേര് അവിടെ എഴുതിവെച്ചിട്ടുണ്ട് . അച്ചൂന് സങ്കടായി .എന്തിനാ മുത്തശ്ശാ ഇങ്ങിനെ ആൾക്കാരെ കൊല്ലുന്നത് .
       പഴയ വേൾഡ്സെ ട്രേഡ് ന്ററിൻറെ അടുത്താ  "വൺ വേൾഡ് ട്രേഡ്  സെന്റർ ". 104 നിലയാണ് . 1776 -അടി പൊക്കം .നൂറാമത്തെ നിലയിൽ ആണ് ഒബ്‌സർവേറ്ററി . അതിൽ കയറുമ്പോൾ മുമ്പിൽ ഒരുവലിയ സ്‌ക്രീനാണ് .അതിൽ എല്ലാം വിവരിച്ചുതരും . പെട്ടന്ന് സ്‌ക്രീൻ ഓഫാകും .ഇത്രയും മുകളിൽ ഓപ്പൺ എയറിൽ നിൽക്കുന്നപോലെ .അച്ചു പേടിച്ചു പോയി . പിന്നെയാണ് മനസിലായത് അതിനു ചുറ്റും ഗ്ളാസ് ആണന്ന് . ചിലിടത്തു ഫ്ളോറിലും ഗ്ളാസ് . ഗ്ളാസ് അവിടെയുണ്ട് എന്നു തോന്നില്ല . വക്കത്തുചെന്നാൽ പേടിച്ചു പോകും . ഈ ടവർ ഉയരം കൊണ്ട് ലോകത്തെ ആറാമത്തെയാണ് . ദൂബായിലെ" ബുർജ് ഖലീഫാ "ഉണ്ടാക്കിയ ആളാണ് ഇതും ഉണ്ടാക്കിയിരിക്കുന്നത് . 
      അവിടെ വലിയ ഒരു ലാപ് ടോപ്പ് ഉണ്ട് . അത് തിരിക്കാവുന്നതാണ് . അത് തിരിച്ചുവക്കുന്ന സ്ഥലത്തെ വിവരങ്ങൾ അതിൽ കാണാം .എല്ലാം പറഞ്ഞുതരും . 
        മുത്തശ്ശാ അച്ചൂന് ക്രിയേഷൻ ആണിഷ്ടം .....ഡിസ്‌ട്രക്ഷൻ ഇഷ്ടല്ല .....
        

Thursday, June 22, 2017

ബെഡ്  ആൻഡ് ബ്രേയ്ഫ്ഫാസ്റ്റ്  [ബി ആൻഡ് ബി ]-[ഇംഗ്ലണ്ടിൻറെ ഇടവഴിയിലൂടെ -8 ]

    മലനിരകൾ നിറഞ്ഞ ഭൂമിക ഷെഫീൽഡിൻറെ ഒരു പ്രത്യേകതയാണ് .നോക്കെത്താത്ത ദൂരം മലകളും താഴ്വാരങ്ങളും .അവധിദിവസങ്ങളിൽ അതിലൂടെ ഉള്ള നടത്തം അവരുടെ ഒരു വിനോദമാണ് . അതിനായി ആമലനിരകളിൽ നടപ്പാതകൾ തെളിച്ചിട്ടിട്ടുണ്ട് . അവധി ദിവസങ്ങളിൽ രാവിലേ തുടങ്ങും .നല്ല തണുപ്പാകും .മുട്ടറ്റം ഉള്ള ഷൂസ് . വാക്കിങ് സ്റ്റിക് .പിന്നെ പുറത്ത് തൂക്കാൻ പറ്റുന്ന ഒരു ബാഗ് .അതിൽ ആഹാരവും വെള്ളവും കരുതിയിരിക്കും .മൂന്നാലുകുപ്പി ബിയർ കൂടി ഉണ്ടായാൽ കുശാൽ . 
        അങ്ങിനെ കൂട്ടംകൂട്ടമായി നടക്കാനെത്തുന്നവർ അനവധി .ചിലർ സകുടുംബം ,ചിലർ കൂട്ടുകാരുമൊത്ത് ,കൂട്ടുകാരിയുമൊത്ത് നടക്കുന്ന യുവാക്കളേയും കാണാം . ശുദ്ധ വായു ശ്വസിച്ചു് പ്രകൃതിയെ പ്രണയിച്ചു് കാടും മേടും കടന്ന് അങ്ങിനെ സാവധാനം നടക്കും .ആർക്കും ഒരു ധൃതിയും ഇല്ല .ഇടക്ക് കാട്ടുചോലക്കരുകിൽ വിശ്രമിക്കും .അവർ ആദിവസം അതിനായി മാറ്റിവച്ചിരിക്കുകയാണ് . യാത്രയിൽ ജനമാസ മേഖല വിരളം .ചെമ്മരിയാടുകളെ മേച്ചുനടക്കുന്ന ഇടയന്മ്മാരെ ഇടക്കുകാണാം . വൈകിട്ടോടെ ഒരു ചെറുഗ്രാമത്തിൽ എത്തി .എൻറെ ജീവിതത്തിൽ ഇത്ര അധികം ദൂരം ഇങ്ങനെ ഒറ്റയടിക്ക് നടന്നിട്ടില്ല .എന്നാൽ ക്ഷീണം ഒട്ടും തോന്നിയില്ല .നല്ല തണുത്ത അന്തരീക്ഷവും ,ശുദ്ധവായുവും ആകാം അതിനു കാരണം .ഇരുട്ടായാൽ ഇനി ഈ വഴി അപകടമാണ് രാത്രി അവിടെ തങ്ങി പിറ്റേദിവസം തിരിച്ചുപോകാം .ഡ്രൈവർ ഉണ്ടായിരുന്നെങ്കിൽ വണ്ടി അവിടെ കൊണ്ടുവരാൻ പറഞ്ഞാൽ മതിയായിരുന്നു .അതൊരു കൊച്ചു ഗ്രാമമാണ് .കടുകും ഗോതമ്പും എല്ലാം കൃഷിചെയ്യുന്നു .കൊയ്ത്ത് കഴിഞ്ഞു വൈക്കോൽ റോളാക്കി പ്ലാസ്റ്റിക് ചുറ്റി യാണ് അവർ സൂക്ഷിക്കുന്നത് .കടുകുപാടങ്ങൾ മഞ്ഞ പൂവുകൾ നിറഞ്ഞു കണ്ണിന് കുളിർമ്മയേകുന്നു .
   ഇവിടെ വലിയ ഹോട്ടലുകൾ ഒന്നുമില്ല പക്ഷേ പലവീടിനു മുമ്പിലും ഒരു ബോർഡ് വച്ചിട്ടുണ്ട് ."ബ്രഡ് ആൻഡ് ബ്രേക്‌ഫാസ്റ്  "രാത്രി കിടക്കാനൊരു ബെഡ്ഡും ,രാവിലെ ബ്രേക്‌ഫാസ്റ്റും .തികച്ചും അനൗപചാരികമായ താമസം .എനിക്കിഷ്ടപ്പെട്ടു .പലയിടത്തും വലിയ ഹോട്ടലുകാരും "ബി ആൻഡ്  ബി "നടത്തുന്നുണ്ട് .ജീവിതത്തിൽ ഇത്രയും സുഖമായി ഇതിനുമുമ്പ് ഉറങ്ങിയിട്ടില്ല 

Tuesday, June 20, 2017

  അമ്പിളി അമ്മാവൻ ---[നാലുകെട്ട് -൧൩൩ ]

      തുരുമ്പിച്ച ആ ട്രങ്ക് പെട്ടി നിലവറയുടെ മൂലയിൽ കിടക്കാൻ തുടങ്ങിയിട്ട് കുറേ ആയി .തുരുമ്പിച്ചതുകൊണ്ട് പൂട്ടുതുറക്കാൻ പറ്റില്ലായിരുന്നു കുത്തിത്തുറക്കുകതന്നെ .വല്ലനിധിയും തടഞ്ഞാലോ .അതിൽ നിധിതന്നെയായിരുന്നു!.കുറേ പഴയ മാസികകളും കത്തുകളും . പലതും പഴകി ദ്രവിച്ചിരുന്നു .
അതിലൊന്ന് "അമ്പിളിയമ്മാവൻ  ".കുട്ടികൾക്കുള്ള ആ പഴയ മാസിക .ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി . കുട്ടിക്കാലത്ത് എന്തു ഹരമായിരുന്നു അത് വായിക്കാൻ . പഴയ മുത്തശ്ശിക്കഥകളുടെ ശൈലിയിൽ മനോഹരമായ കഥകൾ . നല്ല നിറങ്ങളിൽ മനോഹരമായ വരയുടെ പിൻബലത്തോടെ .  അത് കയ്യിൽ എടുത്തപ്പോൾ ഒരു വല്ലാത്ത ഗൃഹാതുരത്വം . അന്ന് അപൂർവമായിക്കിട്ടിയിരുന്ന അതിൻറെ കോപ്പികൾ എത്ര ആവർത്തി വായിച്ചിരുന്നു .അന്ന് വലിയവർക്കും അത് വായിക്കാനിഷ്ടമാണ് .അച്ഛനും ,മുത്തശ്ശനും ആവേശത്തോടെ ഇതു വായിച്ചിരുന്നത് ഓർക്കുന്നു . കുട്ടിക്കാലത്തു അക്ഷരം പഠിക്കാൻ മടിയായിരുന്നു .അമ്പിളി അമ്മാവൻ വായിക്കാൻ വേണ്ടിയാണ് അന്ന് അക്ഷരം പഠിച്ചത് തന്നെ .  

       ആദ്യം നാഗറഡിയും,ചക്രപാണിയും കൂടി തെലുങ്കിലാണ് അതുതുടങ്ങിയത് ."ചന്ദാമാമ " 1947 -ൽ .മലയാളം പതിപ്പ് 1952 -ൽ .അമ്പിളിഅമ്മാവൻ എന്ന പേരിൽ .അതിലെ കഥകൾ ഇന്നും മനസിലുണ്ട് ."വിക്രമാദിത്യനും വേതാളവും " അതിനായിത്തന്നെ മനസ്സിൽ ഒരിടമുണ്ടായിരുന്നു . നല്ല സന്ദേശവും ഗുണപാഠവും അന്നത്തെ കഥകളുടെ മുഖമുദ്ര ആയിരുന്നു .. അവസാന പേജിൽ ഒരു ഫോട്ടോ കാണും .അതിനൊരടിക്കുറിപ്പെഴുതണം .നല്ല അടിക്കുറിപ്പിന് സമ്മാനമുണ്ട് . ആ മാസികയിലും ആരോ അടിക്കുറിപ്പിനായി ശ്രമിച്ചതായി തോന്നി . 
     അധികവും പുരാണകഥകൾ ആണ് .യക്ഷിക്കഥകളും ,പഞ്ചതന്ത്രവും ,ജാതകകഥകളും അറബിക്കഥകളും ...എല്ലാം മനസിലൂടെ കടന്നുപോയി . എൻറെ മനസ്സ് ഒരറുപതു വർഷം പിന്നോട്ടുപോയി .  വള്ളിനിക്കറുമിട്ടു ഓടിനടന്ന ആ കുട്ടിയെപ്പോലെ ആ അമ്പിളിഅമ്മാവനും എടുത്ത് ഞാൻ തുള്ളിച്ചാടി .......

Monday, June 19, 2017

   "   കാലഹരണമില്ലാത്ത സ്വപ്‌നങ്ങൾ " 

     വായനാദിനത്തിൽ വായിക്കാനായി നല്ലൊരു പുസ്തകം കിട്ടി . ശ്രീ .എം .പി .പരമേശ്വരൻ എന്ന കർമ്മയോഗിയുടെ ആൽ 
മ്മ കഥ . കാലഹരണമില്ലാത്ത സ്വപ്നങ്ങൾ !. അത് സ്വപ്‌നങ്ങൾ മാത്രമല്ല സ്വപ്‌ന സാക്ഷാൽക്കാരങ്ങൾ ആണ് . ഈ ഒരൊറ്റ ദിനം കൊണ്ട് അത് വായിച്ചു തീർത്തേക്കും .അത്ര മനോഹരമാണത് .വി .ടി .ഭട്ടതിരിപ്പാടിന്റെ "കണ്ണീരും കിനാവിനും " ശേഷം അതുപോലൊരു വായനാനുഭവം ..ആ പാദങ്ങളിൽ ആദരവോടെ നമസ്ക്കരിച്ചുകൊണ്ട് വായന തുടരട്ടെ ..

Sunday, June 18, 2017

 ദൂബായിലെ "ബോർഡ് വാക് " [ദൂബായ് ഒരത്ഭുതലോകം -62 ]

      ദൂബായിലെ ഏറ്റവും വലിയ ജോഗിങ് ട്രാക് . പാം ജമീറയിൽ .ആറു മീറ്റർ വീതിയിൽ പതിനൊന്ന് കിലോമീറ്റർ നീളത്തിൽ കടൽ തീരത്തുകൂടി മനോഹരമായ ഒരു നടപ്പാത .. ജനങ്ങൾക്ക് നടക്കാനായി മാത്രം ഒരു പാത .അവിടെ സൈക്ലിങ് അനുവദിക്കില്ല . പാതയുടെ ഒരുവശം മുഴുവൻ കടലാണ് എത്രകണ്ടാലും മതിവരാത്ത കാറ്റേൽക്കാഴ്ചകൾ ആസ്വദിച്ചു് ഒരുയാത്ര .മനോഹരമായ സൂര്യാസ്തമനം ഇവിടെ ദൃശ്യമാണ് . കടൽത്തീരം മുഴുവൻ സ്റ്റീൽ പൈപ്പുകൊണ്ട് വേലികെട്ടിയിരിക്കുന്നു .പാതയുടെ എതിർവശം മനോഹരമായിഅരയൊപ്പം മതിൽകെട്ടിയിരിക്കുന്നു .ഇടക്ക് ഇരുന്ന് വിശ്രമിക്കാൻപാകത്തിന് .ഈ രാജ വീഥി മുഴുവൻ മനോഹരമായി പലക പാകിയിരിക്കുന്നു .ഹരം പകരുന്ന ഒരു ചുവപ്പുപരവതാനിപോലെ .

         പ്രസിദ്ധമായ അറ്റലാന്റീസ് ഹോട്ടലിനുമുമ്പിലൂടെയാണ് ഈപാത പോകുന്നത് അത് പാംജമീറയെ ചുറ്റിവരുന്നു . പാതയോരങ്ങളിൽ മുപ്പതോളം "ഫുഡ് ട്രക്കുകൾ "ഉണ്ട് .അവയുടെ മുമ്പിൽ കസേരയും മേശയും താൽക്കാലികമായി ഇട്ടാണ് ഫുഡ് കൊടുക്കുന്നത് .എല്ലാത്തരം ഭക്ഷണ  പാനീയങ്ങളും അവിടെകിട്ടും . ഇതിലേക്ക് പ്രവേശിക്കാൻ മുപ്പത്തിയേഴ് കവാടങ്ങൾ .മുന്നൂറ്റിഅമ്പതോളം വാഹനങ്ങൾ ഈ പാതയോരത്തുതന്നെ പാർക്കുചെയ്യാൻ സൗകര്യമുണ്ട് . ഇതിലേ നടന്ന് ആസ്വദിക്കാൻ പറ്റാത്തവർക്ക് സഞ്ചരിക്കാൻ മിനി ടാക്സി കിട്ടും .ചെറിയ തുറന്ന വാഹനം . 

    ലോകത്ത് ഏറ്റവും വലുതും മനോഹരമായതും ദൂബായിക്ക് സ്വന്തം . അതാണവരുടെരീതി . അതിന് എത്ര ക്യാഷ് വേണമെങ്കിലും മുടക്കും . അത് ഭംഗിയായി വിപണനം ചെയ്യാനും അവർക്കറിയാം . ആ വൃത്തിയുള്ള ,മനോഹരമായ രാജപാതയിലൂടെ കടൽക്കാറ്റും ആസ്വദിച്ചു് എത്രസമയം വേണമെങ്കിലും നടക്കാം . 

Saturday, June 17, 2017

         ദൂബായിലെ മലയാളം പഠനക്കളരി  -[ദൂബായ് -61 ]

                             ആ പാദസ്വരങ്ങൾ  കിലുങ്ങട്ടെ ..
                             ആ കാൽച്ചിലമ്പുകൾ ചിലമ്പട്ടെ ...

    ദൂബായിൽ ഒരുനല്ല സൗഹൃദയ കൂട്ടായ്‌മയിൽ പങ്കെടുക്കാനിടയായി . ആമിയുടെ ജന്മദിന പരിപാടി . അവർക്ക് കുട്ടികളെ മലയാളം പഠിപ്പിക്കാനുള്ള ഒരുനല്ല സംരംഭം ഉണ്ട് .മാസത്തിൽ ഒരുമാസം ഒത്തുകൂടും .ഏതെങ്കിലും അംഗങ്ങളുടെ  ജൻമ്മദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടി ഈ മലയാളക്കൂട്ടായ്‌മ്മക്കായി അവർ ഉപയോഗിക്കുന്നു ഈ . പരമ്പരാഗത ആഘോഷങ്ങൾക്ക് അവർ കൊടുക്കുന്ന ഈ നൂതന മുഖം അനുകരണീയമായിത്തോന്നി . 
    കുട്ടികൾക്കായി ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയുടെ ഉൽഘാടനവും അന്ന് നടന്നു  . ആ കൊച്ചു ഗ്രന്ഥശാലയിലേക്ക് എല്ലാവരും പുസ്തകം സംഭാവന ചെയ്യുന്നു ."നോളജ് ഡൊണേഷൻ ". സമ്മാനങ്ങൾ അവർ കഴിവതും . പുസ്തകങ്ങൾ ആക്കുന്നു . അവർ വായിക്കാനായി അംഗങ്ങങ്ങൾക്കിടയിൽ ആ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു . അടുത്തതവണ കൂടുമ്പോൾ അവർ പുസ്‌തകങ്ങൾ കൈമാറുന്നു പുതിയ പുസ്തകസഭാവനകൾ സ്വീകരിക്കുന്നു .അവിടെ കുട്ടികളുടെ മലയാളം ക്ലാസ്സും ;കുട്ടികളുടെ പരിപാടികളും ഉണ്ടാകും . ഏതാണ്ട് അറുപത് പേരോളം പങ്കെടുത്തരുന്നു .
എൻറെ "അച്ചുവിൻറെ ഡയറി' പറ്റിയുള്ള ചർച്ചയായിരുന്നു അന്നത്തെ പ്രധാനപരിപാടി  . അത് ഈ വായനശാലക്കു വേണ്ടി സ്വീകരിക്കുന്ന ഒരു പരിപാടിയും അവർ രൂപപ്പെടുത്തിയിരുന്നു.ഒപ്പം ഒരു സംവാദവും . .

Wednesday, June 14, 2017

 അച്ചൂന്റെ ഫാമിലി ട്രീ    -[അച്ചുവിൻറെ ഡയറി -166 ]

           മുത്തശ്ശാ സ്കൂളിൽ "യാർഡ്സ്റ്റിക്ക് എക്സ്‌പിരിമെന്റൽ പ്രോഗ്രാം [y e c p ]"  അനുസരിച്ചു് ഒരു പ്രോഗ്രാം ഉണ്ടാക്കിക്കൊണ്ടു ചെല്ലണം .പലക്ലാസിൽ ഉള്ളവർക്ക് പലതരം പ്രൊജക്റ്റ് ചെയ്യാം .അച്ചൂ ഫാമിലി തീം ആണ് സെലക്ട് ചെയ്തത് . ഫാമിലി ട്രീ ഉണ്ടാക്കണം . മുത്തശ്ശന് വല്ലതും മനസിലായോ ?.."ലേണിംഗ് ബൈ ഡൂയിങ് "  അത്രയേ ഉള്ളു .ഏട്ടൻമ്മാർക്ക് വലിയ പ്രൊജക്റ്റ് ആണ് കൊടുക്കുക . S T E A M -എന്നാണതിന് പറയുക .അത് കുറച്ചു ടഫ് ആണ് .ഞങ്ങൾക്ക് ചെറിയ പ്രോഗ്രാം ആണ് കിട്ടുക .അച്ചൂന്റെ ഒരു ഫാമിലി ട്രീ ഉണ്ടാക്കണം .അതിനു വേണ്ട മെറ്റീരിയൽസ് അവർ തരും .ഓവൽ ഷെയ്പ്പിൽ കാട്ടുചെയ്ത ഒരു കട്ടി പേപ്പർ .അത് നല്ല കളർ ഫുൾ ആക്കിയിട്ടുണ്ട് . അതിൽ ഓരോന്നിലും ഫാദർ ,മദർ ,ഗ്രാൻഡ് മദർ ,ഗ്രേറ്റ് ഗ്രാന്റ് മദർ ,ബ്രദർ ,സിസ്റ്റർ എന്നിങ്ങനെ പ്രിന്റ് ചെയ്തിട്ടുണ്ടാവും . അവിടെ ഒക്കെ അവരുടെ ഫോട്ടോ  ക്രമത്തിൽ ഒട്ടിച്ചു അത് ഒരു വലിയ ഷീറ്റിൽ ഉറപ്പിക്കണം .അച്ചൂന് ഗ്രേറ്റ് ഗ്രാൻഡ് മദറിൻറെ ഫോട്ടോ ഇല്ല .മുത്തശ്ശൻ അയച്ചുതരണം . അച്ചൂന് സിസ്റ്റർ ഇല്ല അച്ചൂന് സങ്കടായി .
          അച്ചു അതെന്തിനാ സെലക്ട് ചെയ്തതെന്ന് മുത്തശ്ശനാറിയോ ? അച്ചു അമേരിക്കയിൽ അല്ലേ എല്ലാവരെയും കാണാനാ .അച്ചു പലരെയും കണ്ടത് മറന്നു .അവരെ ഒക്കെ കാണാനാ അച്ചു ഈ ട്രീ ഉണ്ടാക്കുന്നത് .നാട്ടിലായിരുന്നെങ്കിൽ എല്ലാവരേയും നേരിൽ കാണായിരുന്നു 
              ആ കൂവളക്കുടുക്ക -----[നാലുകെട്ട് 132 ]

    അത് കൂവളത്തിന്റെ കുടുക്കയാണ് .കൂവളക്കായ് പാകമായി താഴെവീണാൽ അതിന്റെ പുറംതോൽ കളഞ് വൃത്തിയാക്കുന്നു .അതിന്റെ കണ്ണ് തുളച്ചു് അതിലെ പരിപ്പ് എടുത്തുകളയുന്നു .അതിന് കോർക്കുകൊണ്ട് ഒരടപ്പും ആയാൽ കൂവളക്കുടുക്ക തയ്യാർ .അതിൽ ഭസ്‌മമം ഇട്ടുവക്കാനാണ്‌ സാധാരണ ഉപയോഗിക്കാറ് .നാലുകെട്ടിൻറെ പഴയഓർമ്മകളിലേക്ക് വെളിച്ചം വീശുന്ന ആ കുടുക്ക എന്നെ എൻ്റെ കുട്ടിക്കാലത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത് . 
        അന്ന് അക്ഷരം പഠിക്കാൻ നിലത്തെഴുത്താശാൻറെ അടുത്താണ് പോകാറ് അവിടെ ചാണകം കൊണ്ട് മെഴുകിയ ഒരു ഇറയം ഉണ്ട് അവിടെയാണ് ആശാൻ കളരി . മണലിലാണ് എഴുതിക്കുക . അരിച്ചെടുത്ത് ഉണക്കിയ പഞ്ചാര മണൽ സൂക്ഷിക്കുന്നത് ഈ കുടുക്കയിൽ ആണ് .സാധാരണ പേട്ടുനാളികേരത്തിന്റെ കുടുക്കയാണ് അതിനുപയോഗക്കാറ് . അന്ന് എന്റെ നിര്ബന്ധമാണ് കൂവളക്കുടുക്ക തന്നെവേണമെന്ന് .ചെറുതായതു കൊണ്ട് രണ്ടുമൂന്നെണ്ണം  കരുതും . ഒറ്റമുണ്ടാണ് വേഷം .അന്ന് ഏറ്റവും ആര്ഭാടമായ വള്ളിനിക്കറും ഉണ്ടെനിക്ക് . കൂടെ കാര്യസ്ഥന്റെ മകൻ ശങ്കരനും ഉണ്ടാകും കൂട്ടിന് .കളരിയിൽ ചെന്നാൽ ഇല്ലത്തുനിന്നുള്ളവർക്ക് പ്രത്യേകം ഇരിപ്പടം ആണ് .അന്ന് ശങ്കരന്റെ കൂടെ ഇരുന്നു പഠിക്കാൻ പറ്റാത്തതിന് വിഷമം തോന്നിയിട്ടുണ്ട് . 
    കുടുക്കയിലെ മണൽ നിലത്ത് വിരിച് അതിലാണ് എഴുതുക . അമർത്തി എഴുതുമ്പോൾ നല്ല വേദന എടുക്കും . അന്നന്ന് പഠിച്ചത് ആശാൻ ഓലയിലാണ് എഴുതിത്തരുക .ഓലയുടെ അറ്റം ഒരു പ്രത്യേകരീതിയിൽ മെടഞ്ഞു കെട്ടിയിരിക്കും നാരായം കൊണ്ട് ഓലയിൽ എഴുതുമ്പോൾ ഉള്ള ആ കര കര ""ശബ്ദം ഇന്നും കാതിലുണ്ട് .അതുപോലെ ഉറക്കെപ്പറഞ്ഞു വേണം എഴുതാൻ . ഉച്ചാരണ ശുദ്ധിയും പഠനത്തോടുകൂടി സ്വായത്തമാകും

Tuesday, June 13, 2017

    ലണ്ടൻ ഒളിമ്പിക് -2012   -[ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ -6 ]

    2012 -ൽ ആയിരുന്നു ആ ലണ്ടൻ യാത്ര . ലണ്ടൻ ഒളിമ്പിക് കാണുക എന്ന ഒരസാധ്യ സ്വപ്നവും കൂടെയുണ്ടായിരുന്നു . ഉൽഘാടന ദിവസം തന്നെ ലണ്ടനിൽ കാലുകുത്തി . അടുത്തദിവസമാണ് ഇന്ത്യയുടെ ബാറ്റ്ബിണ്ടൻ മത്സരങ്ങൾ .അതിന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടന്ന് അനൂപ് വിളിച്ചു പറഞ്ഞിരുന്നു .എൻറെ മരുമകൻ അനൂപ് ഒരു നല്ല ഷട്ടിൽ പ്ലേയർ ആണ് .അവൻറെ താൽപ്പര്യം കൂടെ ആയപ്പോൾ ഒളിമ്പിക്സ് കാണാൻ കളമൊരുങ്ങി .          
     "      ദി   എസ് .എസ് ഇ ആരീനാ  വെബ്ലി "  .അവിടെയാണ് കളിനടക്കുന്നത്   . അരീനാ സ്റ്റേഡിയം കണ്ടപ്പഴേ ഹൃദയമിടിപ്പ് കൂടി . ഇന്ത്യയുടെ ,കാശ്യപ് ,ജ്വാലാഘട്ട തുടങ്ങിയ പ്രഗത്ഭരുടെ കളിയുണ്ട് .കൂടെ ചൈനാക്കാരും ജപ്പാൻകാരും .ആ ഒളിമ്പിക് സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ ഇരിക്കുമ്പോൾ ലോകം കീഴടക്കിയ ഒരു പ്രതീതി .ഒരു പുരുഷായുസ്സിൽ സാധിക്കുമെന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസരം . ആദ്യ റൌണ്ട് മത്സരങ്ങൾ ആണ് .എങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല .താൻ തനിക്കുവേണ്ടി മാത്രമല്ല തൻറെ മാതൃ രാജ്യത്തിനുകൂടി വേണ്ടിയാണ് .ആ ചിന്ത അവരുടെ വീര്യം കൂട്ടി . ഓരോ പോയിന്റ് എടുക്കുമ്പഴും അതാത് രാജ്യത്തെ കാണികൾ അവരുടെ ദേശീയ പതാക ഉയർത്തി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു . 

      തിരിച്ചിറങ്ങി വന്നപ്പോഴാണ് നമ്മുടെ രാജ്യത്തിൻറെ ബാറ്റ്ബിണ്ടൻ കൊച്ചു് സാക്ഷാൽ ഗോപിചന്ദ് മുമ്പിൽ !. ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഗോപീചന്ദിനെ പരിചയപ്പെട്ടു .കൂടെ നിന്നൊരു ഫോട്ടോയും എടുത്തു . ഇത്രയും വലിയ ഒരു കളിക്കാരൻ ഈ തിരക്കിനിടയിലും നമുക്ക് സ്വൽപ്പം സമയം അനുവദിച്ചു .ആ ലാളിത്യത്തിനും ആ നല്ലമനസ്സിനും ആയിരം വട്ടം നന്ദിപറഞ്ഞാണ് അവിടുന്ന് പോന്നത്   

Sunday, June 11, 2017

            ദൂബായിലെ ഒരു നാടൻ പച്ചക്കറിച്ചന്ത [ദൂബായ് ഒരത്ഭുതലോകം -60 ]

         ലോകത്തിലെ ഏറ്റവും വലിയ ഹൈടെക് രാജ്യം .ഇവിടുത്തെ മോളുകൾ പ്രസിദ്ധമാണ് . ഇവിടുത്തെ അത്യന്താധുനിക സൗകര്യങ്ങൾ  ലോകത്തെ ഏതൊരു രാജ്യത്തോടും കടപിടിക്കുന്നതാണ് . ഈ ഹൈടെക് സിറ്റിയിൽ മനം മടുത്തപ്പഴാണ് ആ നാടൻ പച്ചക്കറിച്ചന്തയെ പറ്റി കേട്ടത് .അവിടെ ചെന്നപ്പോൾ അത്ഭുതപ്പെട്ടുപോയി .നമ്മുടെ നാട്ടിലെ തനി നാടൻ പച്ചക്കറിച്ചന്തയെ ഓർമ്മപ്പെടുത്തുന്ന ഒരന്തരീക്ഷം .അവിടെ പഴങ്ങളും പച്ചക്കറികളും മാത്രം വിൽപ്പനക്ക് .ഒരു വലിയ പ്രദേശം മുഴുവൻ ഒരു മേൽപ്പുരക്ക് കീഴിൽ .അവിടെചുറ്റും തുറന്നുകിടക്കുന്നു .ഈ രാജ്യത്തിനാവശ്യമുള്ള പച്ചക്കറികളും പഴവർഗങ്ങളും ഇവിടുന്നാണ് പോകുന്നത് .
           പ്രധാനമായും മൊത്തവ്യാപാരമാണ് .ചില്ലറയായും കിട്ടും . ഓരോ കച്ചവടക്കാരും ആളുകളെ ആകർഷിക്കാൻ ഉറക്കെ വിളിക്കുന്നുണ്ട് .ധാരാളം മലയാളികളെയും കണ്ടു .ആ ചന്തയുടെ മനം മടുപ്പിക്കുന്ന മണം പോലും ഇന്ന് ഹൃദ്യമായി തോന്നി .ഒരു വല്ലാതെ ഗൃഹാതുരത്വം.  നാടിൻറെ മണമുള്ള ഒരുനാടൻ ചന്ത .നന്നായി വിലപേശിയാൽ വിലകുറഞ്ഞു കിട്ടും .നല്ല ലാഭമാണ് .മൂന്നുനാലുകുടുംബങ്ങൾ ഒന്നിച്ചു പോയി എടുത്താൽ 50 %ത്തോളം വില കുറചുകിട്ടും .മാറ്റുകടകളെ അപേക്ഷിച് .മറ്റിടങ്ങളിൽ വിലപേശാനുള്ള സൗകര്യവും ഇല്ലല്ലോ . വാങ്ങുന്ന സാധനങ്ങൾ കാറിൽ എത്തിക്കാനുള്ള ട്രോളികളുമായും ആൾക്കാർ നമ്മേ പിടികൂടും . ലോകത്തുള്ള സകലയിനം പച്ചക്കറികളും പഴങ്ങളും ഇവിടെ സുലഭം .ഇരുപത്തിനാലുമണിക്കൂറും തുറന്നിരിക്കും .  

Friday, June 9, 2017

        ടീച്ചറുടെ കറൻസി ആൽബം  -[അച്ചു ഡയറി -165 ]

              അച്ചൂന്റെ ടീച്ചർക്ക് കറൻസി കളക്ഷൻ ഉണ്ട് . ലോകത്തുള്ള എല്ലാ രാജ്യത്തിൻ്റെയും കറൻസി ഒരു വലിയ ആൽബത്തിൽ സൂക്ഷിച്ചിരിക്കുന്നു . ഒരു ദിവസം ക്ലാസ്സിൽ കൊണ്ടുവന്ന് കാണിച്ചു . ഇന്ത്യൻ കറൻസി ഉണ്ടോ എന്നുചോദിച്ചതാ കൊഴപ്പായേ . നോക്കിക്കണ്ടുപിടിക്കൂ .ഇത്രയും വലിയ ആൽബത്തിൽ നിന്ന് എങ്ങിനെ കണ്ടുപിടിക്കാൻ . ഒരു സ്പെസിഫിക് ഓർഡറിലാണ് ആൽബം സെറ്റ് ചെയ്തിരിക്കുന്നത് .ശ്രമിച്ചുനോക്കൂ .പെട്ടെന്നാണ് ആൽഫബെറ്റിക് ഓർഡറിലാകും എന്ന് അച്ചൂന് തോന്നിയത് . അച്ചു അതിൽ ഇന്ത്യൻ കറൻസി കണ്ടുപിടിച്ചൂ .

      പക്ഷേ അച്ചൂന് സങ്കടായി . നമ്മുടെ ഗാന്ധിജിയുടെ പടമുള്ള നോട്ട് ആയിരുന്നില്ല അതിലുണ്ടായിരുന്നത് . ആച്ചൂന്റെ കയ്യിൽ ഒരെണ്ണമുണ്ട് .അച്ചു സൂക്ഷിച്ചു വച്ചിരുന്നതാ .അഞ്ഞൂറിൻറെ നോട്ടാ .അത് ടീച്ചർക്ക് കൊടുക്കണം . പിറ്റേ ദിവസം അമ്മയോട് പറഞ്ഞു .അമ്മ സമ്മതിച്ചു . നമ്മുടെ ഗാന്ധിജിയുടെ പടമുള്ള നോട്ട് കൂടി ഇതിൽ വച്ചോളൂ .അച്ചു സൂക്ഷിച്ചുവച്ചിരുന്നതാ . ടീച്ചർ അത്ഭുതത്തോടെ അച്ചുവിനെ സൂക്ഷിച്ചു നോക്കി .അച്ചുവിനൊന്നും മനസിലായില്ല ." ഗ്രേറ്റ്!. താങ്ക്യൂ മൈ ഡിയർ ബോയ് " .ടീച്ചർ ഓടിവന്ന് അച്ചൂനെ കെട്ടിപ്പിടിച്ചു .എന്നേ ടീച്ചറുടെ അടുത്ത് നിർത്തി .കയ്യടിച്ചഭിനന്ദിച്ചു .എല്ലാവരും കയ്യടിച്ചു .അച്ചു വീട്ടിൽ വന്നപ്പോൾ ടീച്ചറുടെ മെയിൽ അച്ഛന് വന്നിരുന്നു .അച്ചൂനെ അപ്രീഷിയേറ്റ്‌ ചെയ്തായിരുന്നു മെയിൽ 

Tuesday, June 6, 2017

     അച്ചു കർപ്പന്റ റാ      --[അച്ചു ഡയറി -164 ]

       അച്ചു ഇപ്പം ഒരു കിഡ്സ് വർക്ഷോപ്പിൽ ജോയിൻ ചെയ്‌തു .മാസത്തിൽ രണ്ടു ദിവസം പോണം .അച്ചൂനിഷ്ട്ടായി .അമേരിക്കയിൽ എന്ത് "ഫർനീച്ചർ " ഓർഡർ ചെയ്താലും അതിൻറെ ഒരു പാർസൽ പീസ് പീസ് ആയി അയച്ചുതരും .കൂടെ ആണിയും നട്ടും ,ബോൾട്ടും ഒക്കെയുണ്ടാകും .അതിൻറെ ഡയഗ്രവും അത്യാവശ്യം പണി ആയുധങ്ങളും .പിന്നെ എല്ലാം നമ്മൾ തന്നെ ചെയ്യണം . നമുക്ക് ചെയ്യാവുന്ന പണിയാണെങ്കിലും നാട്ടിലാണെങ്കിൽ ഒരു കർപ്പന്ററെ കാത്ത് എത്രദിവസം വേണമെങ്കിലും കാത്തിരിക്കും .ഇവിടെ ആ പരിപാടിയില്ല .അവനവന് ചെയ്യാവുന്ന പണി വേറൊരാളെക്കൊണ്ട് ചെയ്യിക്കുന്നത് മോശമാണ് .അതാ അച്ചു വർക്ക് ഷോപ്പിൽ ജോയിൻ ചെയ്തത് .

    ആദ്യദിവസം ക്ലാസ്സ് കഴിഞ് ഹോം വർക്കും കിട്ടി .ഒരു കിറ്റ് തന്നുവിടും . അതിലേ കഷ്ണങ്ങൾ ഡയഗ്രം നോക്കി കൃത്യമായി യോജിപ്പിച്ചു ആണിവയ്ക്കണം .ആണി അടിച്ചപ്പോൾ ചുറ്റിക വിരലിൽ കൊണ്ടു .വേദനയെടുത്തു .അച്ചു. പൂർത്തിയായാൽ അതിൻറെ ഫോട്ടോ എടുത്ത് അയച്ചുകൊടുക്കണം . അത് നമുക്കെടുക്കാം . അച്ചു മുറി അടച്ചിരുന്നാ ചെയ്തത് . അല്ലങ്കിൽ പാച്ചു ശല്യപ്പെടുത്തും . അവൻ ഭയങ്കരനാ എല്ലാം നശിപ്പിക്കും .ഇതത്രഎളുപ്പമല്ല .എങ്കിലും സമയമെടുത്ത് അച്ചു പൂർത്തിയാക്കി .ഒരു മേശയും ,നാലുകസേരയും .ചെറുതാ മുത്തശ്ശാ ഇരിക്കാനൊന്നും പറ്റില്ല .ഷോ കയ്‌സിൽ വക്കാം .ലിവിങ് റൂമിൽ കൊണ്ടുവന്ന് എല്ലാവരെയും കാണിച്ചു .അച്ഛനും അമ്മയ്ക്കും സന്തോഷായി .പാച്ചൂനെ അടിപ്പിച്ചില്ല .അവനെല്ലാം നശിപ്പിക്കും .അവൻ പതുക്കെ പോയി അവൻറെ ബോൾ എടുത്ത് വച്ച് ഒറ്റ അടി .അച്ചൂൻറെ മേശേം കസേരയും ചിതറിപ്പോയി .അവനിട്ട്‌ ഒന്ന് കൊടുക്കാൻ ഓടിച്ചെന്നതാ .പക്ഷേ അവൻ നിന്ന് ചിരിക്കുന്നു .അച്ചൂന് അവനെ ഒന്നും ചെയ്യാൻ മനസ്സുവന്നില്ല .അവൻ കൊച്ചു കുട്ടിയല്ലേ ?

Friday, June 2, 2017

 ആ  കാർ കേബിൾ കാർ ഒരു ചില്ലുകൊട്ടാരം  -[ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ -5 ]

         എബ്രഹാം ഹൈറ്സ് ലേക്കുള്ള യാത്ര അവിസ്മരണീയമാക്കിയത് അവിടുത്തെ "വിഞ്ച് "ആണ് . ആ കേബിൾ കാറിൽ നാലുപേർക്ക് സുഖമായി പോകാം . അതിലേക്ക് കയറുന്ന അർദ്ധവൃത്താകൃതിയിൽ ഉള്ള ആ പ്ലാറ്റഫോം മുതൽതുടങ്ങും അതിൻറെ ത്രിൽ .അവിടെ ആൾക്കാർക്ക് കയറാനും ഇറങ്ങാനും കുറച്ചു സമയമേ കിട്ടൂ .അതിനിടെ കയറിയിരിക്കണം .സഹായിക്കാനാളുണ്ട് . അതിൽ കയറി കതക് അടയുമ്പഴേ സമാധാനമാകൂ .ആ കൊടും കാടിനു മുകളിലൂടെ ഉള്ള യാത്ര  ഭയം ജനിപ്പിച്ചു.  ചുറ്റും ഗ്ളാസാണ് .തൊട്ടുനോക്കിയാലേ ഗ്ളാസ് ഉണ്ടന്നറിയൂ . മരം കോച്ചുന്ന തണുപ്പ് .ഉയരത്തിലേക്ക് പോകും തോറും നെഞ്ചിടിപ്പ്‌ കൂടി .വന്യമായ ആ വനത്തിന്റെ ഓരോ അംശവും നമുക്കുകാണാം . ആസ്വദിക്കാം .മരം കോച്ചുന്ന തണുപ്പാണ് എങ്കിലും എല്ലാവരും ഐസ് ക്രീം നുകരുന്നു . തണുപ്പത്താണ് ഐസ് ക്രീം കഴിക്കണ്ടതത്രേ . ഇപ്പോൾ ഏറെ ഉയരത്തിലാണ് .ഇതെങ്ങാൻ പൊട്ടിത്താഴെ വീണാൽ .ആ കതക് എങ്ങാൻ തുറന്നുപോയാൽ !!.ആലോചിക്കാൻ വയ്യ . 
      അങ്ങ് ദൂരെ വരെ ഭീകര വനപ്രദേശം .അങ്ങുതാഴെ കെട്ടിടങ്ങൾ കാണാം .ചെറിയ തീപ്പെട്ടികൾപോലെ .ഒരുകേബിളിൽ ഒരേ സ്പീടിൽ ചലിക്കുന്ന വേറെയും യാനങ്ങൾ ഇതിൽ കോർത്തിട്ടുണ്ട് . അവസാനം വിക്ടോറിയ പ്രോസ്‌പെട് ടവറിനടുത്തുകൂടെ .അതിൽ തൊടാമെന്ന് തോന്നി .അതിൻറെ മുകളിൽനിന്ന് ചിലർ കൈവീശീ കാണിക്കുന്നുണ്ട് . അതിൽ നിന്ന് ഇറങ്ങാനും ടൈമിംഗ് പ്രധാനമാണ് . 
    നമ്മുടെ ശബരിമലയിലും ഈ സംവിധാനം ഉണ്ടാക്കിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി .
പഞ്ച്  ആൻഡ് ജൂഡി ഷോ --[ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ -4 ]

          നല്ല ചിൽഡ് ബിയർ രുചിച്ചുകൊണ്ട് അങ്ങിനെ നടക്കുമ്പാഴാണ് ആ മണിയടി കേട്ടത് .അവിടെ ഒരു ഷോ  തുടങ്ങാനായി ."പഞ്ച് ആൻഡ് ജൂഡി ഷോ ". അതിനവർ നമ്മെ ക്ഷണിക്കുകയാണ് .അടുത്ത ഷോ യുടെ സമയം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് .ഒരു വലിയ ഹാൾ .അതിൽ അവിടവിടെ കസേര ഇട്ടിട്ടുണ്ട് . ആഹാരം കഴിച്ചുകൊണ്ട് പ്രദർശനം കാണാം .
           മുകളിലായി ഒരു കളിത്തട്ട് കാണാം .ഒരു വലിയ ബോക്സ് .അതിന് മുൻവശം ഒരു ചുവന്ന കർട്ടൻ ഞൊറിഞ്ഞിട്ടിരിക്കുന്നു . അതിനടിയിലേക്ക് നിലത്തുവരെ മുട്ടുന്ന ഒരു നീലകർട്ടനും . പെട്ടന്ന് വിചിത്രമായ വേഷത്തോടെ ഒരാൾ .നമ്മുടെ പഴയനാടകങ്ങളിലെ സൂത്രധാരൻ .അയാൾ ഷോയെ പറ്റി പറഞ്ഞുതരുന്നു .അയാൾ പിൻമാറിയതും പെട്ടന്ന് കർട്ടൻ രണ്ടുവശത്തേക്കും മാറുന്നു .ആ ബോക്സിൽ പഞ്ചും ജൂഡിയും ഉള്ള ഓപ്പറ അരങ്ങേറുകയായി . ഇവിടുത്തെ പാവകളിയുമായി നല്ല സാമ്യമുണ്ട് പക്ഷേ ഇവിടെ നിഴൽ അല്ല  ശരിക്കും പാവകൾ തന്നെ .പക്ഷേ അതിൻറെ സംഗീതം ഹരം പകരും.  ചടുലമായ സംഭാഷണവും അതിൻറെ ടൈമിങ്ങും അപാരം .കാണികൾ അതിൽ ലയിച് ഒപ്പം പാടുന്നു ,നൃത്തം ചെയ്യുന്നു . 
          ഇതിലെ ഇതിവൃത്തവും ,അക്രമവും ,ആസുര താളത്തിലുള്ള സംഗീതവും അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു .അവതാരകൻ പറഞ്ഞപോലെ നമുക്കും സംശയം തോന്നാം .ഇതൊരു "ട്രാജിക്കൽ കോമടിയോ " അതോ  " കോമിക്കൽ ട്രാജെടിയോ "എന്ന്