Thursday, June 29, 2017

     "ലെറ്റ് അസ് വെറ്റ് ടുഗതർ " [ അച്ചു ഡയറി-168]

  "ജെറ്റ് സ്ക്കി "   എന്താണന്നറിയോ മുത്തശ്ശന്. ഒരു വാട്ടർ മോട്ടോർ സൈക്കിൾ. രണ്ടു പേർക്കിരിക്കാം. ആദ്യം കാവസാക്കിയാ ഇതുണ്ടാക്കിയത്.701 - സി സിയാണ്. കടലിൽക്കൂടി നല്ല സ്പീഡിൽ പോകാം. അഡ്വഞ്ചറസ് ആണ്. അച്ചു അത്ര അഡ്വ വഞ്ചറസ് അല്ല. പക്ഷേ അച്ഛന് ഒരു പേടിയുമില്ല. അച്ഛൻ ഒരിക്കൽ ഒരു തയാറെടുപ്പുമില്ലാതെ സ്കൈ ഡൈവ് നടത്തിയതാ. കൂട്ടുകാർ തടഞ്ഞതാ. അച്ഛൻ കേട്ടില്ല. അതു കൊണ്ടൊക്കെ അച്ഛൻ അച്ചുവിന്റെ "റോൾ മോസൽ " ആണ്.അച്ഛൻ കുടെ ഉള്ളപ്പോൾ അച്ചുവിനും പേടിയില്ല. അച്ചു സമ്മതിച്ചു. അമ്മ എതിർത്തതാ. - രണ്ടു പേർക്കിരിക്കാവുന്നതാണ്. അച്ചു പുറകിൽ പിടിച്ചിരുന്നു. ആദ്യം അച്ചു ഒന്നു പേടിച്ചു.പിന്നെ രസമായി. . പക്ഷേ അച്ഛൻ സ്പീഡ്‌ കൂട്ടി ഉയരത്തിൽ ചാടിച്ചു. വളഞ്ഞ് പുളഞ്ഞ് ഇത്ര സ്പീഡിൽ പോയപ്പോ ൾ അച്ചു ഒന്നു പേടിച്ചു.പി ടി വിട്ടു പോകുമെന്നു തോന്നി. പതുക്കെ മതി എന്നു പറയണന്നുണ്ടായിരുന്നു.ഇതിന്റെ ശബദത്തിൽ ഒന്നും കേൾക്കില്ല. അച്ഛനോട് പറഞ്ഞിട്ടു കാര്യവുമില്ല.

      എന്തും വരട്ടെ അച്ഛൻ കൂടെയുണ്ടല്ലോ? അച്ചു പിടിച്ചിരുന്നു. അര മണിക്കൂർ ! കരയെത്തിയപ്പഴാ സമാധാനമായേ. അമ്മ പേടിച്ചരണ്ടിരിക്കുകയാണ്.അമ്മയുടെ മുഖം കണ്ടാലറിയാം. പാച്ചൂ ഏട്ടനെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. അമ്മ വന്നു കെട്ടിപ്പിടിച്ചു. "നമുക്ക് ഒരിക്കലും സാധിക്കില്ല എന്നു തോന്നുന്നത് എന്തായാലും ചെയ്യണം. എന്നാലെ പേടി മാറൂ " അച്ഛനെന്നും പറയും അതു ശരിയാണ്. ഞാൻ പേടിച്ചു കരക്കിരുന്നെങ്കിൽ പിന്നെ ഒരിക്കലും അതിൽക്കയറില്ല. അമ്മയെപ്പോലെ. ഇനി അച്ചൂ ന് പേടിയില്ല.

" ലെറ്റ് അസ് വെറ്റ് ടുഗതർ വൺ സ്മോർ" അച്ചു അങ്ങിനെ പറഞ്ഞപ്പോൾ അച്ഛൻ കെട്ടിപ്പിടിച്ചു

No comments:

Post a Comment