ആ കാർ കേബിൾ കാർ ഒരു ചില്ലുകൊട്ടാരം -[ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ -5 ]
എബ്രഹാം ഹൈറ്സ് ലേക്കുള്ള യാത്ര അവിസ്മരണീയമാക്കിയത് അവിടുത്തെ "വിഞ്ച് "ആണ് . ആ കേബിൾ കാറിൽ നാലുപേർക്ക് സുഖമായി പോകാം . അതിലേക്ക് കയറുന്ന അർദ്ധവൃത്താകൃതിയിൽ ഉള്ള ആ പ്ലാറ്റഫോം മുതൽതുടങ്ങും അതിൻറെ ത്രിൽ .അവിടെ ആൾക്കാർക്ക് കയറാനും ഇറങ്ങാനും കുറച്ചു സമയമേ കിട്ടൂ .അതിനിടെ കയറിയിരിക്കണം .സഹായിക്കാനാളുണ്ട് . അതിൽ കയറി കതക് അടയുമ്പഴേ സമാധാനമാകൂ .ആ കൊടും കാടിനു മുകളിലൂടെ ഉള്ള യാത്ര ഭയം ജനിപ്പിച്ചു. ചുറ്റും ഗ്ളാസാണ് .തൊട്ടുനോക്കിയാലേ ഗ്ളാസ് ഉണ്ടന്നറിയൂ . മരം കോച്ചുന്ന തണുപ്പ് .ഉയരത്തിലേക്ക് പോകും തോറും നെഞ്ചിടിപ്പ് കൂടി .വന്യമായ ആ വനത്തിന്റെ ഓരോ അംശവും നമുക്കുകാണാം . ആസ്വദിക്കാം .മരം കോച്ചുന്ന തണുപ്പാണ് എങ്കിലും എല്ലാവരും ഐസ് ക്രീം നുകരുന്നു . തണുപ്പത്താണ് ഐസ് ക്രീം കഴിക്കണ്ടതത്രേ . ഇപ്പോൾ ഏറെ ഉയരത്തിലാണ് .ഇതെങ്ങാൻ പൊട്ടിത്താഴെ വീണാൽ .ആ കതക് എങ്ങാൻ തുറന്നുപോയാൽ !!.ആലോചിക്കാൻ വയ്യ .
അങ്ങ് ദൂരെ വരെ ഭീകര വനപ്രദേശം .അങ്ങുതാഴെ കെട്ടിടങ്ങൾ കാണാം .ചെറിയ തീപ്പെട്ടികൾപോലെ .ഒരുകേബിളിൽ ഒരേ സ്പീടിൽ ചലിക്കുന്ന വേറെയും യാനങ്ങൾ ഇതിൽ കോർത്തിട്ടുണ്ട് . അവസാനം വിക്ടോറിയ പ്രോസ്‌പെട് ടവറിനടുത്തുകൂടെ .അതിൽ തൊടാമെന്ന് തോന്നി .അതിൻറെ മുകളിൽനിന്ന് ചിലർ കൈവീശീ കാണിക്കുന്നുണ്ട് . അതിൽ നിന്ന് ഇറങ്ങാനും ടൈമിംഗ് പ്രധാനമാണ് .
നമ്മുടെ ശബരിമലയിലും ഈ സംവിധാനം ഉണ്ടാക്കിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി .
No comments:
Post a Comment