Monday, June 26, 2017

    അൽ കുന്ദ്ര തടാകം [ദൂബായി ഒരത്ഭൂതലോകം - 64]
     മരുഭൂമിയുടെ നടുക്ക് ഒരു രാത്രി. വലിയ മോഹമായിരുന്നു. അങ്ങിനെയാണ് സെയ്ത് അൽസലാം മരുഭൂമിയിൽ എത്തിയത്. അവിടെയാണ് ഭീമാകാരമായ "അൽ കൂന്ദ്ര തടാകം." ഈ തടാകം മനുഷ്യനിർമ്മിതമാണ്. പത്തു ഹെക്റ്റർ ആണതിന്റെ വിസ്തീർണ്ണം. അത് നീണ്ടു നിവർന്നു് ഒരു പുഴ പോലെ, ഇടക്കിടെ തുരുത്തുകളോടുകൂടി അങ്ങിനെ മനസിന് ഹരം പകർന്നു കിടക്കുന്നു.
      ഞങ്ങൾ അവിടെ എത്തിയപ്പോൾ സൂര്യഭഗവാൻ വിടപറയാറായായിരുന്നു. ആയിരക്കണക്കിന് വിവിധ ഇനം പക്ഷികളുടെ സ്വതന്ത്ര വിഹാരം മനസിന് കുളിർമ്മയേകി. രാത്രി ആയതോടെ ഇതുവരെ അനുഭവിച്ച ആ മനോഹാരിത ഭയത്തിന് വഴി മാറി. കൂരാ കൂരിരുട്ട്. അവിടെ എങ്ങും ഒരു ലൈറ്റു പോലു മില്ല. ചന്ദ്രന്റ ചെറിയ പ്രകാശത്തിൽ ആ മനോഹര തടാകം ഭീകരരൂപം പൂണ്ടു. തീരത്തുള്ള മരങ്ങളിൽ പക്ഷികൾ ചേക്കേറുന്നതിന്റെ കലപില ശബ്ദം മാത്രം. ദൂരെ ചെന്നായുടെ ഓരിയിടൽ: ഞങ്ങളുടെ ടെന്റിൽ നിന്നകലയല്ലാതെ വേറെ ടെൻറുകളും കാണാം. തീ പൂട്ടി ആഹാരം പാകം ചെയ്തു് പാട്ടും ഡാൻസുമായി അർമ്മാദിക്കുന്നതു കാണാം. ഏറ്റവും വിഷമുള്ള പാമ്പുകൾ മരുഭുമി യിൽ ആണ്. സൂക്ഷിക്കണം.കൂട്ടുകാരുടെ മുന്നറിയിപ്പ് ഓർത്തു
    ഇവിടെ ഇന്റർനെറ്റില്ല.GPS കിട്ടില്ല. രാത്രിയിൽ തിരിച്ചു പോകാൻ പറ്റില്ല. വഴിതെറ്റിപ്പോയാൽ മരുഭുമിയുടെ ഉള്ളറകളിലാവും എത്തിപ്പെടുക. പിന്നെ അവിടൂ ന്ന് രക്ഷപെടുക വിഷമകരം. അതുപോലെ കൂട്ടം തെറ്റിയാലും.കണ്ടുപിടിക്കുക വിഷമം. കൂട്ടുകാരെ ഉറക്കെ വിളിച്ചു കൊണ്ട് നടക്കുന്നവരേയും കണ്ടു.അങ്ങിനെ പ്രഭാദം നൽകുന്ന സന്തോഷം വീണ്ടും അനുഭവിച്ചു.
    ദൂബായിയുടെ ഈ വ്യത്യസ്ത മുഖത്തിനും ഉണ്ട് ഒരു സൗന്ദര്യം...... ഒരു തരം മാരക സൗന്ദര്യം:

No comments:

Post a Comment