Sunday, June 25, 2017

     ദൂബായ് വാട്ടർ കനാൽ  [ദൂബായ് ഒരത്ഭുത ലോകം -63 ]   


         അസാദ്ധ്യമായതു് സുസാദ്ധ്യമാക്കുന്ന ഒരു സ്വപ്ന പദ്ധതി . ദൂബായിലെ തിരക്കുള്ള പട്ടണ മദ്ധ്യത്തിലൂടെ ഒരു വാട്ടർ കനാൽ. 3.2 കിലോമീറ്റർ നീളം, 80-120 മീറ്റർ വീതി, 6 മീറ്റർ ആഴം.ഇത് സുസാദ്ധ്യമാക്കാൻ പ്രത്യേകിച്ചും ഇത്ര കുറച്ചു സമയം കൊണ്ട്..... അത് ദൂബായി സർക്കാരിന് മാത്രം പറ്റുന്നത്.ഇവിടുത്തെ ഭരണാധികാരികളെ അത്ഭുതാദരങ്ങളോടെ നമിക്കട്ടെ.
                കനാലിനു കുറുകെ ഒരു മനോഹരമായ വെള്ളച്ചാട്ടം.ബോട്ടുകൾ വരുമ്പോൾ അത് സ്വയം നിന്ന് അവക്ക് കവാടമൊരുക്കുന്നു. ജലഗതാഗതത്തിനാണ് പ്രധാനമായും ഈ കനാൽ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ അതിന്റെ ഇരുവശവും അവർ മായാജാലം സൃഷ്ടിച്ചിരിക്കുന്നു. രണ്ടു വശങ്ങളിലും മനോഹരമായ നടപ്പാതകൾ.രണ്ടു കരകളേയും ബന്ധിപ്പിക്കുന്ന പാലങ്ങൾ. ഇടക്ക് ബോട്ട് ജട്ടികൾ, രാത്രി ആയാൽ ആല ക്ത്തിക ദീപങ്ങളാൽ ആ പ്രദേശം മുഴുവൻ വർണ്ണാഭമാകും.
       ഈ പദ്ധതി പൂർണ്ണതയിൽ എത്തുമ്പോൾ ഒരു ഷോപ്പി ഗ് കോപ്ലക്‌സ്, നാലു വൻകിട ഹോട്ടലുകൾ, നാനൂറ്റി അമ്പതോളം റസ്റ്റോറന്റ് കൾ, അത്യാഡoബര താമസ സൗകര്യങ്ങൾ, പന്ത്രണ്ട് കിലോമീറ്ററോളം നീളുന്ന സൈക്കിൾ പാത്ത് എല്ലാം അവർ സമയ ബംന്ധിതമായി പ്ലാൻ ചെയ്തിരിക്കുന്നു,.
         മരുഭുമിയിൽ മലർവാടി വിരിയിച്ച ഈ സ്വപന ഭുമി യിൽ നിന്ന് ഏവർക്കും ഈ ദാ ശംസകൾ...

No comments:

Post a Comment