ദൂബായിലെ ഒരു നാടൻ പച്ചക്കറിച്ചന്ത [ദൂബായ് ഒരത്ഭുതലോകം -60 ]
ലോകത്തിലെ ഏറ്റവും വലിയ ഹൈടെക് രാജ്യം .ഇവിടുത്തെ മോളുകൾ പ്രസിദ്ധമാണ് . ഇവിടുത്തെ അത്യന്താധുനിക സൗകര്യങ്ങൾ ലോകത്തെ ഏതൊരു രാജ്യത്തോടും കടപിടിക്കുന്നതാണ് . ഈ ഹൈടെക് സിറ്റിയിൽ മനം മടുത്തപ്പഴാണ് ആ നാടൻ പച്ചക്കറിച്ചന്തയെ പറ്റി കേട്ടത് .അവിടെ ചെന്നപ്പോൾ അത്ഭുതപ്പെട്ടുപോയി .നമ്മുടെ നാട്ടിലെ തനി നാടൻ പച്ചക്കറിച്ചന്തയെ ഓർമ്മപ്പെടുത്തുന്ന ഒരന്തരീക്ഷം .അവിടെ പഴങ്ങളും പച്ചക്കറികളും മാത്രം വിൽപ്പനക്ക് .ഒരു വലിയ പ്രദേശം മുഴുവൻ ഒരു മേൽപ്പുരക്ക് കീഴിൽ .അവിടെചുറ്റും തുറന്നുകിടക്കുന്നു .ഈ രാജ്യത്തിനാവശ്യമുള്ള പച്ചക്കറികളും പഴവർഗങ്ങളും ഇവിടുന്നാണ് പോകുന്നത് .
പ്രധാനമായും മൊത്തവ്യാപാരമാണ് .ചില്ലറയായും കിട്ടും . ഓരോ കച്ചവടക്കാരും ആളുകളെ ആകർഷിക്കാൻ ഉറക്കെ വിളിക്കുന്നുണ്ട് .ധാരാളം മലയാളികളെയും കണ്ടു .ആ ചന്തയുടെ മനം മടുപ്പിക്കുന്ന മണം പോലും ഇന്ന് ഹൃദ്യമായി തോന്നി .ഒരു വല്ലാതെ ഗൃഹാതുരത്വം. നാടിൻറെ മണമുള്ള ഒരുനാടൻ ചന്ത .നന്നായി വിലപേശിയാൽ വിലകുറഞ്ഞു കിട്ടും .നല്ല ലാഭമാണ് .മൂന്നുനാലുകുടുംബങ്ങൾ ഒന്നിച്ചു പോയി എടുത്താൽ 50 %ത്തോളം വില കുറചുകിട്ടും .മാറ്റുകടകളെ അപേക്ഷിച് .മറ്റിടങ്ങളിൽ വിലപേശാനുള്ള സൗകര്യവും ഇല്ലല്ലോ . വാങ്ങുന്ന സാധനങ്ങൾ കാറിൽ എത്തിക്കാനുള്ള ട്രോളികളുമായും ആൾക്കാർ നമ്മേ പിടികൂടും . ലോകത്തുള്ള സകലയിനം പച്ചക്കറികളും പഴങ്ങളും ഇവിടെ സുലഭം .ഇരുപത്തിനാലുമണിക്കൂറും തുറന്നിരിക്കും .
No comments:
Post a Comment