ദൂബായിലെ "ബോർഡ് വാക് " [ദൂബായ് ഒരത്ഭുതലോകം -62 ]
ദൂബായിലെ ഏറ്റവും വലിയ ജോഗിങ് ട്രാക് . പാം ജമീറയിൽ .ആറു മീറ്റർ വീതിയിൽ പതിനൊന്ന് കിലോമീറ്റർ നീളത്തിൽ കടൽ തീരത്തുകൂടി മനോഹരമായ ഒരു നടപ്പാത .. ജനങ്ങൾക്ക് നടക്കാനായി മാത്രം ഒരു പാത .അവിടെ സൈക്ലിങ് അനുവദിക്കില്ല . പാതയുടെ ഒരുവശം മുഴുവൻ കടലാണ് എത്രകണ്ടാലും മതിവരാത്ത കാറ്റേൽക്കാഴ്ചകൾ ആസ്വദിച്ചു് ഒരുയാത്ര .മനോഹരമായ സൂര്യാസ്തമനം ഇവിടെ ദൃശ്യമാണ് . കടൽത്തീരം മുഴുവൻ സ്റ്റീൽ പൈപ്പുകൊണ്ട് വേലികെട്ടിയിരിക്കുന്നു .പാതയുടെ എതിർവശം മനോഹരമായിഅരയൊപ്പം മതിൽകെട്ടിയിരിക്കുന്നു .ഇടക്ക് ഇരുന്ന് വിശ്രമിക്കാൻപാകത്തിന് .ഈ രാജ വീഥി മുഴുവൻ മനോഹരമായി പലക പാകിയിരിക്കുന്നു .ഹരം പകരുന്ന ഒരു ചുവപ്പുപരവതാനിപോലെ .
പ്രസിദ്ധമായ അറ്റലാന്റീസ് ഹോട്ടലിനുമുമ്പിലൂടെയാണ് ഈപാത പോകുന്നത് അത് പാംജമീറയെ ചുറ്റിവരുന്നു . പാതയോരങ്ങളിൽ മുപ്പതോളം "ഫുഡ് ട്രക്കുകൾ "ഉണ്ട് .അവയുടെ മുമ്പിൽ കസേരയും മേശയും താൽക്കാലികമായി ഇട്ടാണ് ഫുഡ് കൊടുക്കുന്നത് .എല്ലാത്തരം ഭക്ഷണ പാനീയങ്ങളും അവിടെകിട്ടും . ഇതിലേക്ക് പ്രവേശിക്കാൻ മുപ്പത്തിയേഴ് കവാടങ്ങൾ .മുന്നൂറ്റിഅമ്പതോളം വാഹനങ്ങൾ ഈ പാതയോരത്തുതന്നെ പാർക്കുചെയ്യാൻ സൗകര്യമുണ്ട് . ഇതിലേ നടന്ന് ആസ്വദിക്കാൻ പറ്റാത്തവർക്ക് സഞ്ചരിക്കാൻ മിനി ടാക്സി കിട്ടും .ചെറിയ തുറന്ന വാഹനം .
ലോകത്ത് ഏറ്റവും വലുതും മനോഹരമായതും ദൂബായിക്ക് സ്വന്തം . അതാണവരുടെരീതി . അതിന് എത്ര ക്യാഷ് വേണമെങ്കിലും മുടക്കും . അത് ഭംഗിയായി വിപണനം ചെയ്യാനും അവർക്കറിയാം . ആ വൃത്തിയുള്ള ,മനോഹരമായ രാജപാതയിലൂടെ കടൽക്കാറ്റും ആസ്വദിച്ചു് എത്രസമയം വേണമെങ്കിലും നടക്കാം .
No comments:
Post a Comment