ഒരു പേർഷ്യൻ ചായപ്പാത്രം [നാലു കെട്ട് - 134]
ആ പാത്രത്തിന്റെ ആകൃതി തന്നെ വിചിത്രമാണ്. സാധാരണ നമ്മുടെ കുടുംബങ്ങളിൽ കാണാത്തതാണിതു്. ഇത് ചേർഷ്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. ടർക്കിഷ് സ്റ്റൈൽവെ സ്സൽ. മുസ്ലീം വീടുകളിലാണ് ഇതു കാണാറ്. ഇതെങ്ങിനെ ഇവിടെ.ഈ അടുത്ത പ്രദേശത്തൊന്നും ഒരു മുസ്ലീം കുടുംബം ഉണ്ടായിരുന്നതായി അറിയില്ല.
പണ്ട് ഒരു മുസ്ലീം അപ്പോത്തിക്കിരി ചികിത്സയുടെ ഭാഗമായി മുത്തശ്ശന് സമ്മാനിച്ചതാണത്രേ. നല്ല ചെമ്പു കൊണ്ടുണ്ടാക്കിയതാണത്. പണ്ടത്തേ പാത്രങ്ങൾ ഈയ്യം പൂശിയിരിക്കും. "ഇയ്യം പൂശാനുണ്ടോ?" എന്നു ചോദിച്ചുപണ്ട് വീടുകളിൽ ആൾക്കാർ വരാറുള്ള തോർക്കുന്നു. ഈ പാത്രം മാത്രം ഇയ്യം ശാൻ മുത്തശൻ സമ്മതിക്കില്ല. ചെമ്പു പാത്രത്തിൽ വെള്ളമെടുക്കുന്നതിന്റെ ഔഷധഗുണം നഷ്ടപ്പെടുമത്രേ. ചായയും കാപ്പിയും എടുത്തു വയ്ക്കാനാണത് പ്രധാനമായും ഉപയോഗിക്കാറ്. ചൂടാറാതെ ചായ കഴിക്കാൻ പറ്റും
ആയൂർവേദത്തിലും ഇതിന്റെ ഗുണങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ഈ പാത്രത്തിൽ വെള്ളമെടുത്ത് എട്ടു മണിക്കൂറെങ്കിലും വച്ചിരുന്ന് ഉപയോഗിക്കുന്നത് ആരോഗ്യത്തിനു് നല്ലതാണത്രേ.തൃദോഷങ്ങൾ [പിത്തം. കഫം, വാതം] സന്തുലിതാവസ്ഥയിൽ നിലനിർത്താൻ ഇതിലെ വെള്ളം സഹായിക്കുന്നു. ദഹനത്തിന് നല്ലതാണ്. അസിഡിറ്റി കുറയും, യവ്വനം നിലനിർത്തും., ഇങ്ങിനെ തുടങ്ങി പന്ത്രണ്ടു ഗുണങ്ങളാണ് 'ചെമ്പു പാത്രത്തിലെ വെള്ളം ഉപയോഗിച്ചാൽ കിട്ടുന്നത്. രാത്രി കിടക്കുമ്പോൾ ഇതിൽ വെള്ളമെടുത്തു വയ്ക്കും. എന്നിട്ട് രാവിലെ വെറും വയറ്റിലെ അതുകൂടിക്കണം. ഇതൊക്കെ മുത്തശ്ശൻ പറഞ്ഞു തന്നതാണ്
അത് ഉരച്ചു കഴുകരുത്. ചെറുനാരങ്ങയുടെ ഒരു പകുതി എടുത്ത് അതുകൊണ്ട് ഉൾവശം തേച്ച് കുറച്ചു സമയം വയ്ക്കണം. എന്നിട്ട് വെള്ളമൊഴിച്ച് കുലുക്കി കഴുകുക. ചെമ്പു പാത്രത്തിൽ വച്ച വെള്ളത്തിത് ബാക്റ്റീരിയയെ തടയാനുള്ള കഴിവുണ്ടന്നാണ് പുതിയ കണ്ടുപിടുത്തം. പിൽ കാലത്ത് അപ്രത്യക്ഷമായ ചെമ്പു പാത്രങ്ങൾ ഇപ്പോൾ തിരിച്ചു വന്നു തുടങ്ങി. ചെമ്പു കൊണ്ടുള്ള വാട്ടർബോട്ടിൽ ഇപ്പോൾ നാട്ടിൽ സർവ്വസാധാരണമായിരിക്കുന്നു.
ഈ അത്ഭുത ചായപ്പാത്രം മുത്തശ്ശന് സമ്മാനിച്ച ആ അപ്പോത്തിക്കിരിയോട് നന്ദി പറഞ്ഞ് ആ പാത്രം കയ്യിലെടുത്തു.

No comments:
Post a Comment