ദൂബായിലെ മലയാളം പഠനക്കളരി -[ദൂബായ് -61 ]
ആ പാദസ്വരങ്ങൾ കിലുങ്ങട്ടെ ..
ആ കാൽച്ചിലമ്പുകൾ ചിലമ്പട്ടെ ...
ദൂബായിൽ ഒരുനല്ല സൗഹൃദയ കൂട്ടായ്‌മയിൽ പങ്കെടുക്കാനിടയായി . ആമിയുടെ ജന്മദിന പരിപാടി . അവർക്ക് കുട്ടികളെ മലയാളം പഠിപ്പിക്കാനുള്ള ഒരുനല്ല സംരംഭം ഉണ്ട് .മാസത്തിൽ ഒരുമാസം ഒത്തുകൂടും .ഏതെങ്കിലും അംഗങ്ങളുടെ ജൻമ്മദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടി ഈ മലയാളക്കൂട്ടായ്‌മ്മക്കായി അവർ ഉപയോഗിക്കുന്നു ഈ . പരമ്പരാഗത ആഘോഷങ്ങൾക്ക് അവർ കൊടുക്കുന്ന ഈ നൂതന മുഖം അനുകരണീയമായിത്തോന്നി .
കുട്ടികൾക്കായി ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയുടെ ഉൽഘാടനവും അന്ന് നടന്നു . ആ കൊച്ചു ഗ്രന്ഥശാലയിലേക്ക് എല്ലാവരും പുസ്തകം സംഭാവന ചെയ്യുന്നു ."നോളജ് ഡൊണേഷൻ ". സമ്മാനങ്ങൾ അവർ കഴിവതും . പുസ്തകങ്ങൾ ആക്കുന്നു . അവർ വായിക്കാനായി അംഗങ്ങങ്ങൾക്കിടയിൽ ആ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു . അടുത്തതവണ കൂടുമ്പോൾ അവർ പുസ്‌തകങ്ങൾ കൈമാറുന്നു പുതിയ പുസ്തകസഭാവനകൾ സ്വീകരിക്കുന്നു .അവിടെ കുട്ടികളുടെ മലയാളം ക്ലാസ്സും ;കുട്ടികളുടെ പരിപാടികളും ഉണ്ടാകും . ഏതാണ്ട് അറുപത് പേരോളം പങ്കെടുത്തരുന്നു .
എൻറെ "അച്ചുവിൻറെ ഡയറി' പറ്റിയുള്ള ചർച്ചയായിരുന്നു അന്നത്തെ പ്രധാനപരിപാടി . അത് ഈ വായനശാലക്കു വേണ്ടി സ്വീകരിക്കുന്ന ഒരു പരിപാടിയും അവർ രൂപപ്പെടുത്തിയിരുന്നു.ഒപ്പം ഒരു സംവാദവും . .
No comments:
Post a Comment