Sunday, February 26, 2017

       ആ വഹ്നിമരം [നാലു കെട്ട് I 13]

അന്നു നാലുകെട്ടിന്റ മൂന്നു മൂലക്കും സർപ്പക്കാവാണ്. കാവിലെ മരങ്ങൾ മുറിക്കാൻ പാടില്ല ചുരുക്കം ചുറ്റും കാട്. അതൊരു അനുഭവമായിരുന്നു. ഒരു വലിയ ജൈവസമ്പത്തിനു നടുവിൽ. വടക്കുവശത്തു നിന്ന ആവഹ്നിമരം ഇന്നും ഓർക്കുന്നു. വഹ്നിഹോമത്തിന് ഉപയോഗിക്കുന്ന ദിവ്യമായ ഒരു ചമതയാണ്. നിറയെ മുള്ളുകളുള്ള ആ മര മുത്തശ്ശി ചാഞ്ഞ് നാലുകെട്ടിന്റെ ഇറയം വരെ എത്തിയിരുന്നു,. അത് വെട്ടാൻ മുത്തശ്ശൻ സമ്മതിക്കില്ല. വല്ലപ്പഴുംകുറുപ്പ് രാമൻ വരും. രാമനുമാത്രം അനുവാദമുണ്ട് അതിന്റെ ശിഖരങ്ങൾ മുറിക്കാൻ. അത് പരിപാവനമായ ഏതോ വൈദിക കർമ്മത്തിനാണന്നു മുത്തശ്ശനറിയാം. കിഴക്കോട്ട് തിരിഞ്ഞു നി ന്ന് അതിന്റെ അനുവാദം വാങ്ങിയെരാമക്കുറുപ്പ് അതിന്റെ ശിഖരത്തിൽ കത്തിവയ്ക്കു. ഈ സസ്യസമ്പത്തിനൊടുള്ള ബഹുമാനം ആദരവ് ആ തെല്ലാം അന്നത്തെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നതാണ്. ഇന്നത്തെ തലമുറക്കതന്യവും.

          കാലം മാറി.നാഗത്താന്മാർക്ക് പത്തു സെന്റ് പതിച്ചു നൽകി. എല്ലാം വെട്ടിത്തെളിച്ചു. ആ അമൂല്യമായ ജൈവസമ്പത്തു മുഴുവൻ നശിപ്പിച്ച് റബർ വച്ചു. അവൻ വളർന്നതോടെ അവന്റെ അടിയിലുള്ള സസ്യജാലങ്ങൾ മുഴുവൻ നശിച്ചു. അതൊന്നും വേണ്ട കാഷ് മാത്രം മതി ജീവി ക്കാൻ എന്നു പുതു തലമുറ തീരുമാനിച്ചു. ആ റബർ മരങ്ങളുടെ ഉഷ്ണക്കൊടുങ്കാറ്റേറ്റ് അങ്ങിനെ ഇരിക്കുമ്പോൾ ആ പഴയ കാലത്തിന്റെ മധുരമായ കുളിർമ്മയുള്ള  ഓർമ്മകളിലേക്ക് ഉണ്ണിയുടെ മനസ് സഞ്ചരി ച്ചു.
   നമ്മളെന്താ ഇങ്ങിനെ......

   ഗവർണ്ണറുടെ നയപ്രഖ്യാപനം. ഭീകരമായ കുടിവെള്ള പ്രശ്നം. വിലക്കയറ്റം... അങ്ങിനെ എന്തല്ലാം ചർച്ച ചെയ്യാനുണ്ട്.ഇവിടെ സെൻസേഷണലായ ന്യൂസ് മാത്രം. അതിൻറെ  ചർച്ച മാത്രം. അതിലൂെടെ മുതലെടുപ്പ് രാഷട്രീയം മാത്രം. ഇരയെ വീണ്ടും വീണ്ടും ചർച്ച ചെയ്തുള്ള പീഢനം. എന്താ നമളിങ്ങനെ...........

Thursday, February 23, 2017

    അച്ചു ന് ഭീമസേന നെ ഇഷ്ടാ.... [അച്ചു ഡയറി- 151]

          അന്ന് മുത്തശ്ശൻ ഭീമസേന നെ കാണിക്കാമെന്നു പറഞ്ഞല്ലേ ദുര്യോധന വധം കഥകളിക്ക് കൊണ്ടുപോയത്. അച്ചൂന് കഥകളിയിലെ ഭീമനെ ഇഷ്ടായില്ല. എന്തൊരു വേഷം.അതു പോലെ ഒരു ചെറിയ ഗദയും. അച്ചൂന് ബോറടിച്ചു. അതാ അച്ചു എഴുനേറ്റു പോയത്. ഗ്രീൻ റൂം മിൽ പോയി ശരിക്കൊള്ള ഭീമനെ കാണാതായിരുന്നു. അവിടെക്കയറിയപ്പോൾ അച്ചു പേടിച്ചു പോയി.അവർ എന്നെപ്പിടിച്ച കത്തിരുത്തി.ഭീമനിപ്പം വരൂ ട്ടോ? ദുശാസന നെക്കണ്ടിട്ടുണ്ടോ? ദുശാസനൻ അവിടെ നിലത്ത് മലർന്നു കിടക്കുന്നുണ്ട്. മെയ്ക്കപ്പ് ഇടൂ ക യാ ണ്.ദുശാസന്റെച്ചുവപ്പു താടിയും ഒക്കെക്കണ്ടപ്പോൾ അച്ചു പേടിച്ചു പോയി. അവർ എന്നെ നോക്കി ഉറെക്കെ ഉറക്കെച്ചിരിച്ചു.
  ദേ കുട്ടിയുടെ ഭീമൻ വരുന്നു. ഭീ മൻ അച്ചൂന്റെ അടുത്തു വന്നൂ... എന്നെ കാണാനാണോ വന്നത്.? അച്ചൂ നിഷ്ട> യില്ല. അച്ചു അവിടുന്ന് ഇറങ്ങി ഓടി....

Wednesday, February 22, 2017

   ആ  മറവി ആയിരുന്നു എഴുത്തുകാരന്റെ പിറവി.....

മൂന്നു വർഷം മുമ്പ് അച്ചുവിന്റെ ഡയറിയുടെ ആദ്യ ഭാഗം ഫെയ്സ് ബുക്കിൽ ഇട്ടത്.കുറച്ചു കഴിഞ്ഞപ്പോൾ അച്ചുവിനെനെഞ്ചിലേറ്റി, മടിയിലിരുത്തി ലാളിച്ചു., ഒരാഴ്ചയായിക്കണ്ടില്ലങ്കിൽ പരിഭവമായി, പരാതിയായി. എന്തിനേറെ അവന് ഒരു ഫാൻഅസോസിയേഷൻ വരെ ആയി. 
        ക്രമേണ ഞാൻ മുത്തശ്ശനായി. അച്ചുവിന്റെ മുത്തശ്ശൻ മാത്രം. അവിടെ കഥാപാത്രം എഴുത്തുകാര നേക്കാൾ വളർന്നു. വായനക്കാർ എഴുത്തുകാരനെ ഓർക്കാതായി. ഒരു നിമിഷം ഒരു പെരുന്തച്ചൻകോപ്ലക്സ് വരുമോ എന്നു പോലും ഞാൻ ഭയപ്പെട്ടു. അത്രമാത്രം വായനക്കാർ എഴുത്തുകാരനെ മറന്നു. 
  പക്ഷേ ആ മറവി ആയിരിന്നു ഒരെഴുത്തുകാരന്റ  പിറവി എന്നു ഞാൻ ഇന്നു തിരിച്ചറിയുന്നു....

Monday, February 20, 2017

      " ചെപ്പിലെ സാഹിത്യം"

  നന്ദി".അച്ചുവിന്റെ സയറി "നെഞ്ചിലേറ്റി ഇത്ര ഉയരത്തിൽ എത്തിച്ചതിന്... കഴിഞ്ഞ ഒരു മാസമായി ഫെയ്സ് ബുക്കിൽ പ്രചണ്ഡമായ പ്രചാരണം കൊണ്ട് കൊടുംങ്കാറ്റഴിച്ചുവിട്ട എന്റെ പ്രിയപ്പെട്ട ഫെയ്സ് ബുക്ക് സുഹൃത്തുക്കൾക്ക് നന്ദി.. മാധ്യമങ്ങൾക്കും, മാതൃഭൂമി ചാനലിനും നന്ദി.

    നമുക്കിതു കൊണ്ട് നേടാനായത് മറ്റൊന്നു കൂടി ആയിരുന്നു. ഈ മുഖപുസ്തക സാഹിത്യം പ്രോത്സാഹിപ്പിക്കുക അoഗീകരിപ്പിക്കുക. ഈ അവസരം ഞാൻ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഒരു സൈബർ സാഹിത്യ ശാഖ വളർന്നു വരണം. അതിന് അതിസമർദ്ധരായ എഴുത്തുകാരുണ്ട് നമുക്ക്. അന്തസ്സുള്ള ഭാഷയിൽ ഈ "ചെപ്പിലെ സാഹിത്യത്തിന് " നമുക്ക് പുതുജീവൻ നൽകാം.....

Wednesday, February 15, 2017

അച്ചൂ നും വേണം " അച്ചൂ വിന്റെ ഡയറി "   [ അച്ചു ഡയറി- 15 O]

   മുത്തശ്ശാ അച്ചുവിന്റഡയറി പുസ്തകമാക്കുകയാണല്ലേ?. അച്ചൂസങ്കടായി വരാൻ പറ്റില്ല. പങ്കെടുക്കണന്നുണ്ടായിരുന്നു. സ്കൈപ്പിൽ ലൈവ് ആയിക്കാണിക്കണം. ഇവിടെ രാത്രിയാണ്. സാരമില്ല. ഞാൻ ഉണർന്നിരുന്ന് കണ്ടു കൊള്ളാം. ഇവിടെ മഞ്ഞുമൂടിക്കിടക്കുകയാ.നല്ല തണുപ്പും, കാറ്റും. അവിടെ വന്ന് നല്ല സൺ ലൈററിൽ ഓടി നടക്കാനച്ചൂ ന് കൊതിയായി. ട്രൗസർ മാത്രമിട്ട് വിയർത്ത് കുളിച്ച് പറമ്പിലൂടെ ഓടി ക്കളിക്കണം. ഒന്നും നടക്കില്ല. എന്റെ ഫ്രണ്സ് ഒക്കെടഷനിലാ.നാട്ടിൽപ്പോയാൽ തിരിച്ചു വരാൻ പറ്റില്ലത്രേ. പുതിയ നിയമങ്ങളാ. ആ നിയമം അച്ചൂ നിഷ്ടായി. അച്ചൂന്നാട്ടിൽ മതി. പക്ഷേ അച്ഛന്റെ ജോലി.അതാ പ്രോബ്ലം. അച്ചൂന് ഒരു പുസ്തകം അയയ്ക്കണം.ആമസോണിൽ ബുക്ക് ചെയ്താൽ കിട്ടാറാക്കണം മുത്തശ്ശാ. ഞാൻ പറഞ്ഞിട്ട് ജോബ് വിശ്വസിച്ചിട്ടില്ല. അച്ചു ലൈപറയുകയാണന്ന വൻ പറഞ്ഞു. അച്ചു നുണ പറയില്ല. അവനെക്കാണിച്ചു കൊടുക്കണം...

Monday, February 13, 2017

      സന്തോഷ് എച്ചിക്കാനം... ഇന്നൊരു ദന്തഗോപുരവാസി......

  ഞാൻ പ്രിന്റഡ് മീഡിയ ഉപേക്ഷിച്ച് സോഷ്യൽ മീഡിയയിൽ വന്നവനാണ്. ഇവിടെ ദന്തഗോപുരവാസികൾ ഇല്ല. എല്ലാവരും ഭുമിയിൽ കാലുറപ്പിച്ച് നിൽക്കുന്നവർ. അവരുടെ രചനകൾക്ക് ജാഡകൾ ഇല്ല.അവകാശവാദങ്ങളും. തുറന്ന എഴുത്ത്.

    പിന്നെ എന്തിന് പുസ്തകമാക്കുന്നു? അദ്ദേഹത്തിന്റെഅടുത്ത ചോദ്യം. എന്റെ "അച്ചുവിന്റെ ഡയറി " പുസ്തകമാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ സൗഹൃദകൂട്ടായ്മയാണ് അതിനിത്രയും പ്രാധാന്യം ഉണ്ടാക്കിത്തന്നത്. അത് ബുക്ക് ആക്കാൻ ധൈര്യം തന്നതും. എനിക്ക് സോഷ്യൽ മീഡിയയിലെ എഴുത്തുകാരോട് ബഹുമാനമാണ്. കടപ്പാടും ഉണ്ട്.ഇതിനൊടകം അവർ തന്ന കമന്റുകൾ തന്നെ പുസ്തകത്തിന്റെ അവതാരികക്കുതകുന്നതാണ്ട്. അത്ര മനോഹരമാണ് ആ കുറിപ്പുകൾ പലതും. ഇവിടെ എന്റെ എഴുത്ത് വായി ക്കപ്പെടുന്നു എന്നെനിക്കറിയാനും പറ്റും. ഞങ്ങൾ പാവങ്ങൾ ജീവിച്ചു പോകട്ടെ.......