ആ വഹ്നിമരം [നാലു കെട്ട് I 13]
അന്നു നാലുകെട്ടിന്റ മൂന്നു മൂലക്കും സർപ്പക്കാവാണ്. കാവിലെ മരങ്ങൾ മുറിക്കാൻ പാടില്ല ചുരുക്കം ചുറ്റും കാട്. അതൊരു അനുഭവമായിരുന്നു. ഒരു വലിയ ജൈവസമ്പത്തിനു നടുവിൽ. വടക്കുവശത്തു നിന്ന ആവഹ്നിമരം ഇന്നും ഓർക്കുന്നു. വഹ്നിഹോമത്തിന് ഉപയോഗിക്കുന്ന ദിവ്യമായ ഒരു ചമതയാണ്. നിറയെ മുള്ളുകളുള്ള ആ മര മുത്തശ്ശി ചാഞ്ഞ് നാലുകെട്ടിന്റെ ഇറയം വരെ എത്തിയിരുന്നു,. അത് വെട്ടാൻ മുത്തശ്ശൻ സമ്മതിക്കില്ല. വല്ലപ്പഴുംകുറുപ്പ് രാമൻ വരും. രാമനുമാത്രം അനുവാദമുണ്ട് അതിന്റെ ശിഖരങ്ങൾ മുറിക്കാൻ. അത് പരിപാവനമായ ഏതോ വൈദിക കർമ്മത്തിനാണന്നു മുത്തശ്ശനറിയാം. കിഴക്കോട്ട് തിരിഞ്ഞു നി ന്ന് അതിന്റെ അനുവാദം വാങ്ങിയെരാമക്കുറുപ്പ് അതിന്റെ ശിഖരത്തിൽ കത്തിവയ്ക്കു. ഈ സസ്യസമ്പത്തിനൊടുള്ള ബഹുമാനം ആദരവ് ആ തെല്ലാം അന്നത്തെ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നതാണ്. ഇന്നത്തെ തലമുറക്കതന്യവും.
കാലം മാറി.നാഗത്താന്മാർക്ക് പത്തു സെന്റ് പതിച്ചു നൽകി. എല്ലാം വെട്ടിത്തെളിച്ചു. ആ അമൂല്യമായ ജൈവസമ്പത്തു മുഴുവൻ നശിപ്പിച്ച് റബർ വച്ചു. അവൻ വളർന്നതോടെ അവന്റെ അടിയിലുള്ള സസ്യജാലങ്ങൾ മുഴുവൻ നശിച്ചു. അതൊന്നും വേണ്ട കാഷ് മാത്രം മതി ജീവി ക്കാൻ എന്നു പുതു തലമുറ തീരുമാനിച്ചു. ആ റബർ മരങ്ങളുടെ ഉഷ്ണക്കൊടുങ്കാറ്റേറ്റ് അങ്ങിനെ ഇരിക്കുമ്പോൾ ആ പഴയ കാലത്തിന്റെ മധുരമായ കുളിർമ്മയുള്ള ഓർമ്മകളിലേക്ക് ഉണ്ണിയുടെ മനസ് സഞ്ചരി ച്ചു.

No comments:
Post a Comment