Saturday, September 30, 2017

വൺ മില്യൻ ഗോളിൽ ഒന്ന് അച്ചുവിന്റെ ..... [അച്ചു ഡയറി-179]
മുത്തശ്ശാ അൺ ഡർ സെവന്റീൻ ലോകകപ്പ് ഫുട്‌ബോൾ ഇൻഡ്യയിലാണല്ലേ.? നമ്മുടെ കൊച്ചിയിലും ഉണ്ട് ഇല്ലേ? ഇൻഡ്യയും അമേരിക്കയും തമ്മിലാ ആദ്യ ദിവസത്തെ കളി. അച്ചു അമേരിക്കയിൽ ആണങ്കിലും ഇൻഡ്യയുടെകൂടെയാ. ഇൻഡ്യ ജയിക്കണം.
കേരളത്തിൽ ഇന്ന് വൈകിട്ട് മൂന്നു മണി മുതൽ മൂന്നു മണിക്കൂർ കൊണ്ട് പത്തുലക്ഷം ഗോളുകൾ അടിക്കണം.ആദ്യ ഗോൾ നമ്മുടെ മുഖ്യമന്ത്രിയാ അടിക്കുകയെന്നറിഞ്ഞു. കേരളം മുഴുവൻ ആ സമയത്ത് ഗോളുകൾ അടിക്കണം. സ്കൂളുകളും കോളേജുകളും എല്ലാവരും കൂടി. ഫുട്ബോളിന് ഇത്രയും പ്രാധാന്യമുള്ള ഇവിടെ, അമേരിക്കയിൽപ്പോലും ഇങ്ങിനെ ഒന്നു കണ്ടിട്ടില്ല. അച്ചൂ നിഷ്ടായി.
അച്ചൂന് അതിരാവിലെ എഴുനേൽക്കണം. ഫ്രണ്ട്സി നോടൊക്കെപ്പറഞ്ഞിട്ടുണ്ട്. അച്ഛനും കുടും. ഗോളിയില്ലാതെ വേണം ഗോളടിക്കാൻ എന്നു പറഞ്ഞിട്ട്കൂട്ടുകാർ അച്ചുവിനെ കളിയാക്കി. അതിന്റെ "സ്പിരിറ്റ് "അവർക്കു മനസ്സിലായില്ല. അച്ചു 7-ാം നമ്പർ ജഴ്സി അണിഞ്ഞാണ് കളിക്കുക. അച്ചൂന് ഏറ്റവും ഇഷ്ടപ്പെട്ട ക്രിസറ്റിയാനോ റൊണാൾ ഡോയുടെ ജഴ്സി നമ്പരാണത്.
നമ്മുടെ കൊച്ചിയിലും കളിക്കുന്നുണ്ട്. എന്തായാലും മുത്തശ്ശൻ കളി കാണണം. അച്ചു അവിടെ ആയിരുന്നെങ്കിൽ കാണാമായിരുന്നു. ഈ " വൺ മില്യൻ ഗോൾ "എന്തായാലും ഗിന്നസ് ബുക്കിൽ വരണം. അവരെ അറിയിച്ചാൽ മതി. അവർ വരും.
എ ഗ്രയ്ററ് സല്യൂട്ട് ടു അവർ ഗവന്മേറ്റ് ഫോർ ദി സ് കളർഫുൾ പ്രോ ഗ്രാം
   അച്ചുവിന്റെ വിദ്യാരംഭം [അച്ചു ഡയറി-180]

      മുത്തശ്ശാ അച്ചൂ നും ഇന്ന് വിദ്യാരംഭം. സരസ്വതീദേവിയുടെ ഫോട്ടോയ്ക്കു മുമ്പിൽ അച്ചുവിന്റെ പുസ്തകവും പൂജിക്കാൻ വച്ചു. പക്ഷേ ഇവിടെ അമേരിക്കയിൽ സ്കൂൾ അവധിയില്ല. പൂജിക്കാൻ വച്ചാലും വായിയ്ക്കണം, പഠിക്കണം. നാട്ടിലാണങ്കിൽ ഇന്ന് വായിയ്ക്കാൻ പാടില്ല. എന്താ ചെയ്യാ. ടീച്ചറോട് പറഞ്ഞു നോക്കിയതാ. ടീച്ചർ സമ്മതിച്ചില്ല. സ്വർണ്ണ oകൊണ്ട് നാവിൽ എഴുതുമ്പോൾ അക്ഷരത്തിന് സ്വർണ്ണത്തിന്റെ വിലയുണ്ടാകും, അരിയിൽ എഴുതുമ്പോൾ ആഹാരത്തി നക്ഷരം വഴി കാണും. ഇതൊക്കെ അമ്മ പറഞ്ഞു തന്നതാ, ഇതൊക്കെക്കേട്ടപ്പോൾ അവർക്കർ ഭൂതം.
    അക്ഷരത്തിനും പഠനത്തിനു മായി ഒരു "ഗോഡസ് " .ടീച്ചർക്ക് അൽഭുതായി. അച്ചു നമ്മുടെ സരസ്വതീദേവിയെപ്പറ്റിപ്പറഞ്ഞു. ലോട്ടസ്സിലാണ് ഇരിക്കുന്നതെന്നും പറഞ്ഞു. ടീച്ചർക്കും കൂട്ടുകാർക്കും ഇൻട്രസ്റ്റായി..
അച്ചു വിസ്തരിച്ച് എല്ലാം പറഞ്ഞു കൊടുത്തു.. അച്ചുവിന്റെ സരസ്വതീ ദേവിയുടെ ഫോട്ടോ കാണിച്ചു കൊടുക്കണ ന്നു പറഞ്ഞിട്ടുണ്ട്. നാളെക്കൊണ്ടു ചെല്ലണം. എല്ലാവരേയും കാണിക്കണം.

.       പുസ്തകം മാത്രമല്ല സംഗീതോപകരണങ്ങളും പൂജിക്കാൻ വയ്ക്കും എന്നച്ചു പറഞ്ഞു. പാച്ചുവിനെ ആദ്യമായി എഴുത്തിനിരുത്തും എന്നച്ചു പറഞ്ഞു. ജോബിന്റെ അനിയനേക്കൂടി എഴുത്തിനിരുത്താമോ എന്നവൻ ചൊദിച്ചിട്ടുണ്ട്. അവനെ കൂടി എഴുത്തിനിരുത്താൻ അച്ഛനോട് പറയാം. പക്ഷേ "ഹരിശ്രീ,,.എഴുതിച്ചാൽ എങ്ങിനെയാ ശരിയാകുക. അവന് മലയാളം അറിയില്ല. ഇഗ്ലീഷെ പഠിക്കേണ്ടൂ.ചൊദിച്ചു നോക്കാം..

Friday, September 22, 2017

  മഠം ശ്രീധരൻ നമ്പൂതിരി - ഒരു കാലഘട്ടത്തിന്റെ കർമ്മയോഗി [നാലു കെട്ട്-144]

ഈ തറവാടുമായി ചാർച്ച കൊണ്ടും വേഴ്ച കൊണ്ടും

ഇത്രയും അടുപ്പമുണ്ടായിരുന്നവർ വേറേ ഇല്ല തന്നെ. അദ്ദേഹം എന്റെ പേരശ്ശിയെയാണ് വിവാഹം കഴിച്ചിരുന്നത്. അതിപ്രസിദ്ധനായ ഒരു ആയൂർവേദ ആചാര്യൻ ആയിരുന്നു-.അതുല്യനായ ഒരു സാഹിത്യകാരനും. . ചികിത്സ വൈദ്യ ധർമ്മമാണന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പ്രതിഫലം പറ്റാറില്ല. കാൽനടയായി സഞ്ചരിച്ച് ദൂരെ സ്ഥലങ്ങളിലും അദ്ദേഹം ഇങ്ങിനെ സൗജന്യമായി ചികിത്സിച്ചിരുന്നു. അന്ന് അദ്ദേഹം സന്ദർശ്ശിച്ചിരുന്നിടം മുഴുവൻ ഒരു മെഡിക്കൽ ക്യാമ്പാ യി അത് രൂ പാന്തപെട്ടിരുന്നു . ഒത്തിരി കഷ്ടപ്പെട്ട ആ കാലത്തും അദ്ദേഹം ചികിത്സക്ക് പ്രതിഫലം പറ്റിയിരുന്നില്ല. . അധ്യയനം അദ്ദേഹത്തിന് വിദ്യാദാനമായിരുന്നു .
ഉള്ളൂർ മുതലായ കവിത്രയങ്ങളുടെ ഒപ്പം അന്ന് സാഹിത്യത്തിലും അദ്ദേഹത്തിന് ഒരു സമുന്നത സ്ഥാനം ഉണ്ടായിരുന്നു. സംസ്കൃതവും മലയാളവും ഒരു പോലെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. മള്ളിയൂർ മുതൽ പൊൻകുന്നം വർക്കി വരെ-;ധന്വന്തരിയിലെ സി .എൻ .നമ്പൂതിരി മുതൽ ശ്രീധരീയത്തിലെ നെല്ലിയക്കാട് ത്രിവിക്രമൻ നമ്പൂതിരിവരെ .അദ്ദേഹത്തിൻറെ ശിഷ്യഗണത്തിൽ പെട്ടിരുന്നു . മഠം ശരിക്കും ഒരു സർവ്വകലാശാല തന്നെ ആയിരുന്നു എന്നു പറയാം. വടക്കുംകൂറും ,എസ് .ഗുപ്തൻ നായരുമൊക്കെ 'കുറിച്ചിത്താനം കളരി എന്നാണ് ഈ ഗുരുകുലത്തെ വിശേഷിപ്പിച്ചിരുന്നത് .

ചിന്താ ലഹരി, വസന്തോൽത്സവം തുടങ്ങി അനേക കൃതികളുടെ കർത്താവാണദ്ദേഹം. ശാർദ്ദൂലവിക്രീഡിതത്തിലുള്ള " അംബികാ ഷ്ടപ്രാസം" ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. അന്ന് " കവന കൗമുദിയിൽ ഖണ്ഡശ യാ യി അതു് പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ അത് സഹൃദയ ലോകം ശ്രദ്ധിച്ചിരുന്നു .സർദാർ പണിക്കർ മുതൽ പ്രേംജി വരെ ആ കാവ്യം മുഴുവൻ ഹൃദിസ്ഥ മാക്കിയിരുന്നു .നേരിട്ടഭിനന്ദിക്കാൻ കുറിച്ചിത്താനത്തുവന്നിരുന്നു ." ശ്രീധരിയുടെ മനസാക്ഷി "എന്നാണ് വയലാർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് അതു പിൽക്കാലത്ത് പുസ്തകമാക്കിയപ്പോ ൾ അതിൽ ഒരോർമ്മക്കുറിപ്പെഴുതാൻ എനിക്കും ഒരവസരം കിട്ടിയത് ഒരു മഹാഭാഗ്യമായി ഞാൻ കാണുന്നു. ഇപ്പോ ൾ സാഹിത്യത്തിൽ സ്ഥിരപ്രതിഷ്ട നേടിയ എസ്.പി നമ്പൂതിരി അദ്ദേഹത്തിന്റെ മകനാണ്.

Wednesday, September 20, 2017

    അച്ചൂന് ശർക്കര ഉപ്പേരി തിന്നണം [അച്ചു ഡയറി-178]

      മുത്തശ്ശാ ഇവിടെ ഓണാഘോഷം ഇന്നലെ ആയിരുന്നു. വെക്കേഷന് എല്ലാവരും നാട്ടിൽ പ്പൊയതുകൊണ്ടാവൈകിയത്. അച്ചൂന്റെ ഡാൻസുണ്ടായിരുന്നു.മഹാബലി ആകാൻ പറഞ്ഞതാ. പറ്റില്ലന്നു പറഞ്ഞു. കഴിഞ്ഞ തവണ അച്ചു ആയിരുന്നു മഹാബലി .  വേഷം കെട്ടി അതു തീരുന്നതുവരെ അവിടെ ഇരിയ്ക്കണം. കൂട്ടുകാരുടെ കൂടെ കളിക്കാൻ പോലും പറ്റില്ല.

      നല്ല ഓണസദ്യ ഉണ്ടായിരുന്നു. ഇവിടെ എങ്ങിനെയാ സദ്യ എന്നു മുത്തശ്ശനറിയോ? ഒരോരുത്തരൂം ഒരോ വിഭവം ഉണ്ടാക്കിക്കൊണ്ടുവരും. സദ്യ കഴിഞ്ഞ് മിച്ചം വരുന്നത് എല്ലാവരും വീതിച്ചു കൊണ്ടു പോകും. ഞങ്ങൾ ഓലനും പുളിഞ്ചിം ഉണ്ടാക്കിക്കൊണ്ടുപോയി. അച്ചൂന് ശർക്കര ഉപ്പേരി നല്ല ഇഷ്ടായി. പക്ഷേ രണ്ടെണ്ണേ കിട്ടിയൂള്ളു. അച്ചൂന്  കുറേ കൂടി വേണമെന്നൂ ണ്ടായിരുന്നു. എടുത്തില്ല. എല്ലാവർക്കും തികഞ്ഞില്ലങ്കിലോ.? കുറച്ചു കൂടെ എടുക്കായിരുന്നു. 

         ശർക്കര ഉപ്പേരി എങ്ങിനെയാ ഉണ്ടാക്കുക. അമ്മക്ക് ഒന്നു പറഞ്ഞു കൊടുക്കണം. അമ്മ ഉണ്ടാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ട് കൂട്ടുകാർക്കും കൊടുക്കാം. അതുപോലെ അച്ചൂന്നാട്ടിലെ ''അട "യും ഇഷ്ടാ. പക്ഷേ അതുണ്ടാക്കാൻ ബനാനാ ലീഫ് വേണം. അതിവിടെ കിട്ടാൻ വിഷമാ. അച്ചൂന്നാട്ടിലെ സദ്യ ഉണ്ണാൻ തോന്നണു. എന്നാണാവോ പറ്റുക. എന്തായാലും;ശർക്കര ഉപ്പേരി ഇവിടെ ഉണ്ടാക്കും....

Monday, September 18, 2017

   അയ്യർ സാർ - മറക്കാനാവാത്ത എന്റെ ഗുരുഭൂതൻ [നാലുകെട്ട് - 143]

        കുറിച്ചിത്താനം ഹെസ്ക്കൂളിൽ വളരെക്കാലം ഹെഡ്മാസ്റ്റർ ആയിരുന്നു ശ്രീ.  ആർ. ശിവരാമകൃഷ്ണ അയ്യർ.വയ്ക്കം ആണു സ്വാദേശം.ഇവിടെ വന്ന് അദ്ദേഹം ശരിക്കും ഒരു കുറിച്ചിത്താനം കാരനായി. വിദ്യാഭ്യാസ ബില്ലു വരുന്നതിന് മുമ്പ് വളരെ തുഛമായ ശമ്പളത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.സറ് ഞങ്ങളുടെ തറവാടിന്റെയും നാടിന്റെയും ഒരഭിഭാജ്യ ഘടകമായി വളരെപ്പെട്ടന്ന്. അദ്ദേഹം ഹെഡ്മാസ്റ്റർ ആയ ആ നീണ്ട കാലഘട്ടം ഈ സ്ക്കൂളിന്റെ സുവർണ്ണ കാലമായിരുന്നു. 

      എന്റെ കുട്ടിക്കാലം മുതൽ സാറിനെ അറിയാം. സൂര്യനു താഴെയുള്ള ഏതു കാര്യത്തെപ്പററിയും ആധികാരികമായി പറയാൻ കെൽപ്പുള്ള ആൾ. എന്റെ ഗുരുഭൂത ആയിരുന്നു. അദ്ദേഹത്തിന്റെ കണക്കിന്റെയും, ഇഗ്ലീഷിന്റെയും ക്ലാസുകൾ പ്രസിദ്ധമാണ്.താരതമ്യേ നകണക്കിന് മോശമായ എന്റെ വിജയത്തിന് ഞാനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. 

    ഔദ്യോഗിക കാലം അവസാനിച്ച് കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹം എറണാകുളത്തേക്ക് താമസം മാറ്റി. അവിചാരിതമായാണ് കഴിഞ്ഞ ദിവസംസാറുമായിക്കണ്ടത്.അടുത്ത് കസേരയിൽ പിടിച്ചിരുത്തി.ഞാനദ്ദേഹത്തിനു മുമ്പിൽ ഇങ്ങിനെഇരുന്നിട്ടില്ല. നവതിയുടെ നിറവിലും ആ പഴയ ചുറുച്ചറുക്ക്, അപാരമായ ആ ഓർമ്മശക്തി. കുറിച്ചിത്താനത്തെ എല്ലാവരുടേയും വിവരങ്ങൾ തിരക്കി. സ്കൂളിന്റെ സ്ഥിതി അന്വേഷിച്ചു. ഒരു വല്ലാത്ത ഗൃഹാതുരത്വം കുറിച്ചിത്താനവുമായി അദ്ദേഹം കൊണ്ടു നടന്നിരുന്നു. എനിക്ക് സാറുമായി വേറൊരു കടപ്പാടുകൂടിയുണ്ട്. എനിക്ക് ലോർഡ് കൃഷ്ണാ ബാങ്കിൽ ജോലി വാങ്ങിത്തന്നത് അദ്ദേഹമാണ്. 

      ആ പാദങ്ങളിൽ നമസ്കരിച്ച് എഴുനേറ്റ പ്പോൾ, ഗുരുശിഷ്യബന്ധത്തിന്റെ ഒരു തീർവ്വത ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു പക്ഷേ ഇന്നത്തെ കുട്ടികൾക്ക് ആ വികാരത്തിന്റെ സാന്ദ്രത പൂർണ്ണമായും മനസിലാകുമോ എന്നറിയില്ല. അത്രമേൽ പാവനമായിരുന്നു ആ ബന്ധം.

         മനസുകൊണ്ട് ഞാൻ വീണ്ടും നമസ്കരിച്ച് മടങ്ങി.

Sunday, September 17, 2017

എന്റെ, ശ്രീധരൻ ചേട്ടനും ലീലേടത്തിയും - [ നാലു കെട്ട് - 142]

     എന്റെ തറവാടിന്റെ പരമ്പര തുടരുമ്പോൾ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഗുരു കാരണവന്മാരെ ഓർക്കാതെ മുമ്പോട്ടു പോകാൻ വയ്യ. എന്റെ തറവാട്ടിൽ ഇന്നുള്ളതിൽ ഏറ്റവും പ്രായക്കൂടുതൽ ശ്രീധരൻ ചേട്ടനാണ്. ഇന്ന് ഏടത്തിയുടെ പുറന്നാൾ ആഘോഷത്തിനു പോയിരുന്നു. ക്ഷമിക്കണം.ആഘോഷമല്ല! വല്ലാത്ത ഹൃദയസ്പ്രിക്കായ ഒരു ഒത്തുചേരൽ. അങ്ങിനെ തന്നെ പറയാം. ഒരൗപചാരികതയുമില്ലാതെ , പ്രതികൂല കാലാവസ്ഥയെപ്പോലും വകയ്ക്കാതെ എല്ലാവരും ഒത്തുകൂടി.

         ഏട്ടൻ എല്ലാ അർത്ഥത്തിലും എനിക്ക് ഒരു മാർഗ്ഗദർശി ആയിരുന്നു. വ്യ ക്തി ജീവിതത്തിലും. എന്റെ പൊതു പ്രവർത്തനത്തിലും. ഏതു വഴിക്കും ലക്ഷ്യത്തിൽ ഭംഗിയായി എത്തിക്കുക എന്നതായിരുന്നു എന്റെ രീതി. എന്നാൽ മാർഗ്ഗം ശുദ്ധമാകണം എന്നു നിർബ്ബന്ധമുള്ളതായിരുന്നു ഏട്ടന്റെ ചിന്ത. ആ സാമിപ്യം, ആ നിലപാടുകൾ എന്റെ ചിന്തകളെത്തന്നെ മാറ്റി മറിച്ചു എന്നു തോന്നിയിട്ടുണ്ട്. നെർ. രേഖയിൽ ചിന്തിക്കുക പ്രവർത്തിക്കുക.ലക്ഷ്യത്തേക്കാൾ പ്രാധാന്യം മാർഗ്ഗത്തിനായിരുന്നു ഏട്ടൻ ശ്രദ്ധിച്ചിരുന്നതെന്നു തോന്നിയിട്ടുണ്ട്. പലപ്പഴും ആശയസംഘർഷം ഉണ്ടായിട്ടുണ്ട്. അവസാനം ജയിക്കുന്നത് ഞാനായിരുന്നില്ല. അത്രമാത്രം അനുകരണീയമായ ഒരു സത്യസന്ധത ആ പ്രവർത്തനത്തിൽ ഉടനീളം ഉണ്ടായിരുന്നു.
       വെറും സാമിപ്യം കൊണ്ട് ഒരു വല്ലാത്ത പോസിറ്റീവ് എനർജി നമുക്കു സമ്മാനിക്കുന്നു അവർ രണ്ടു പേരും. തലയിൽ കൈവച്ച് അനുഗ്രഹിക്കുമ്പഴും, കൈ പിടിച്ച്‌ ആ വിറയാർന്ന ശബ്ദത്തിൽ സ്റ്റേഹം പ്രകടിപ്പിക്കുമ്പഴും അതിന്റെ ഊർജം ഒരു വലിയ അളവിൽ നമുക്കനുഭവപ്പെടുന്നു.

      ആ പാദങ്ങളിൽ സഷ്ടാ ഗം നമസ്കരിക്കുന്നു.... നന്ദിയോടെ..സ്നേഹത്തോടെ.... ഒരിക്കൽക്കൂടി....

Wednesday, September 13, 2017

  മത്ത ക്കൊച്ചി ന്റെ കാളവണ്ടി [നാലു കെട്ട് - 141]

       അന്ന് നാട്ടിലെ ഏക വാഹനം അതാണ്. കാളവണ്ടി. വെളുത്തു കൊഴുത്ത രണ്ടു കാളക്കൂറ്റന്മാർ. മത്തക്കൊച്ചിന് ആ കാളകൾ സ്വന്തം കുട്ടികളെപ്പോലെയാണ്. എന്നും കുളിപ്പിക്കും. ചുവന്ന മൂക്കുകയർ. നീലച്ച രടിൽ ഒരു ശംഖ് നെറ്റിയിൽ. കഴുത്തിൽ മണി. കാലിനടിയിൽ ലാടം തറച്ചിരിക്കും. കാളവണ്ടിയുടെ നുകം കഴുത്തിൽ ബന്ധിക്കും.

അന്ന് വഴി ടാർ ചെയ്തിട്ടില്ല. കുണ്ടും കഴിയും നിറഞ്ഞ വഴി. സ്കൂളിൽ പ്പോകുമ്പോ ൾ ദൂരെ നിന്നു തന്നെ കുടമണിശബ്ദം കേൾക്കാം. ഞങ്ങൾ വഴിയരുകിൽ കാത്തുനിൽക്കും. കാള വണ്ടി കാണാൻ. അതെത്ര പ്രാവശ്യം കണ്ടാലും മതിവരില്ല.അതിന്റെ വലിയ ചക്രങ്ങ. ൾ പെയ്ന്റടിച്ച് മനോഹരമാക്കിയിരിക്കും. അതിന്റെ ചുറ്റും ഇരു മ്പു പട്ട ഉറപ്പിച്ചിരിക്കും. അതിന്റെ അച്ചുതണ്ടിൽ ധാരാളം കുടമണികൾ. ആകിലുകിലാരവം കേൾക്കാൻ നല്ല രസമാണ്. രണ്ടു കാളകളുടേയും ഇടയിൽ മത്തക്കൊച്ച്.കയ്യിൽ ഒരു ചുവന്ന ചാട്ട. അതു വായുവിൽച്ചുഴറ്റുമ്പോൾ വലിയ ശബ്ദം കേൾക്കും. മത്തക്കൊച്ച് നിവർത്തിയുണ്ടങ്കിൽ കാളകളെത്തല്ലില്ല. എങ്കിലും അടിക്കുകയാണന്നു തോന്നും.
   
         വലിയ മോഹമായിരുന്നു അതിലൊന്നുകയറാൻ. ഒരു ദിവസം തരായി.സ്കൂളിൽ കൊണ്ടുവിട്ടു. അതിൽ ചാക്കിൽ വൈക്കോൽ നിറച്ച ഒരു കുഷ്യൻ . വലിയ ഗമയിൽ വണ്ടിയിൽ നിന്നിറങ്ങി കൂട്ടുകാരുടെ അടുത്തേക്ക് പോയത് ഓർക്കുന്നു.

         അന്ന് അതിരംപുഴയിലും, കുറുപ്പന്തറയിലുമാണ് ചന്ത. പച്ചക്കറികളും ഉണക്കു കപ്പയും വണ്ടിയിൽ നിറച്ച് രാത്രിയാണ് യാത്ര. ഒരു റാന്തൽ വിളക്ക് കത്തിച്ച് നടുക്ക് തൂക്കിയിരിക്കും വണ്ടിക്കാരൻ ഉറങ്ങിയാലും കാളകൾ കൃത്യമായി വണ്ടി ചന്തയിൽ എത്തിക്കും.
       ഇന്ന് കാളവണ്ടി ഒന്നു കാണാൻ പോലും കിട്ടില്ല. പഴയ കാലത്തിന്റെ ഓർമ്മക്കായി ആ വണ്ടി ചക്രങ്ങൾ മത്തക്കൊച്ചിൻറെ  വീടിന്റെ അരികിൽ വച്ചിരുന്നു. ഇപ്പോൾ അതും കാണുന്നില്ല...
   ഇർമ്മാ കൊടുംകാറ്റ്  [ അച്ചു ഡയറി-177]

അച്ചൂന് പേടിയാകുന്നു മുത്തശ്ശാ. അച്ചൂന്റെ ഒരു പെൻഫ്രണ്ടിന്റെ കാര്യം എഴുതിയിരുന്നല്ലോ? അവനിപ്പോൾ ഫ്ലോറി ഡയിലാ. അവിടെ കൊടുംകാറ്റ് ആഞ്ഞടിക്കാൻ പോകുകയാ. കാറ്റഗറി - 5. അവനോട് അച്ഛനേം അമ്മേം കൂട്ടി ഉടനെ വെർജീനിയക്ക് പോരാൻ പറഞ്ഞതാ.അച്ചുവിന്റെ വീട്ടിൽ താമസിക്കാം. അവർ പുറപ്പെട്ടിരുന്നു. അച്ചു കാത്തിരിക്കുകയായിരുന്നു.

     അപ്പഴാ അവന്റെ അച്ഛന്റെ ഫോൺ. അവർ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി.ഇനിയും ഇരുപതു മണിക്കൂർ ഡ്രൈവുണ്ട്. അവർ കാറ്റിന്റെ ശല്യമില്ലാത്ത ഒരു സ്ഥലത്തേക്ക് പോവുകയാ. രണ്ടു ദിവസത്തേക്കുള്ള ഫുഡ് മാത്രമേ സ്റ്റോക്കുള്ളു. അതു കൊണ്ട് വരുന്നില്ലത്രേ. അച്ചൂന് സങ്കടായി.അവർ തിരിച്ചു പോയാൽ... കൊടും കാറ്റും .വെള്ളപ്പൊക്കോം... അച്ചൂന് ഓർക്കുമ്പോൾ പേടിയാകുന്നു. 
       അച്ചു ടി.വിയുടെ മുമ്പിലാണ്.CNN News. ഇപ്പഴാ അറിഞ്ഞത് കാറ്റിന്റെ ഡയറക്ഷൻ മാറി എന്ന്.ലോഗിൻ താമസിക്കാൻ തീരുമാനിച്ചിടത്തേക്കാ കാറ്റ്. അവനെ വിളിച്ചിട്ടു കിട്ടുന്നില്ല. ലോഗിന് ഒന്നും പറ്റരുതേ. അവൻ എ വിടെ ആയാലും സെയ്ഫായിരുന്നാൽ മതി. അച്ചൂന് ഒന്നും ചെയ്യാൻ പറ്റില്ല.പ്രാർത്ഥിക്കാം. ഉണ്ണികൃഷ്ണനോട് പറയാം. ഉണ്ണികൃഷ്ണന് കാറ്റിനെ തോൽപ്പിക്കാനറിയാം. അച്ചു വായിച്ചിട്ടുണ്ട്. അമ്പത്തി ആറ് ലക്ഷം പേരാ രക്ഷപെട്ട് പോരുന്നത്.ഇവർ എവിടെത്താമസിക്കും. എന്തു കഴിക്കും.
     അച്ചു അയച്ചുകൊടുത്ത മയ്യിൽപ്പീലി അവന്റെ കയ്യിൽ ഉണ്ടാകും. അത് കയ്യിൽപ്പിടിച്ച് പ്രാർത്ഥിച്ചാൽ മതി. അവനെ വിളിച്ചിട്ട് കിട്ടുന്നുമില്ല. ലോഗിന് ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു.

Monday, September 11, 2017

അച്ചു ഉണ്ണികൃഷ്ണന്റെ കട്ട ഫാനാ [അച്ചു ഡയറി-176]

      ഇന്ന് ഉണ്ണികൃഷ്ണന്റെ ഹാപ്പി ബർത്ത് ഡേ അല്ലേ? അവിടെ ഉണ്ണികൃഷ്ണന്റെ വേഷം കെട്ടി ശോഭായാത്ര ഉണ്ടാകും അല്ലേ മുത്തശ്ശാ. അമേരിക്കയിൽ ഇതൊന്നുമില്ല. ഇസ്ക്കോണിന്റെ അമ്പലമുണ്ട്. അവിടുത്തെ ഉണ്ണികൃഷ്ണനെ അച്ചൂനിഷ്ടല്ല. നാട്ടിലേയാ നല്ല ഭംഗി. ഒരു പ്രാവശ്യം അ ച്ചു ഉണ്ണികൃഷ്ണന്റെ വേഷം കെട്ടിയിട്ടുണ്ട്. മയിൽപ്പീലി ഒക്കെ തലയിൽ ചൂടി..... നാട്ടിലേക്ക് വരാൻ തോന്നണു. 

      ഉണ്ണികൃഷ്ണന്റെ മുഴുവൻ കഥയും അച്ചു വായിച്ചിട്ടുണ്ട്. കാളിയനെ ഓടിച്ച് കാളിന്ദിയിലെ വിഷം മാറ്റി ശുദ്ധമാക്കിയതാ അച്ചൂന് ഏറ്റവും ഇഷ്ടം. സ്കൂളിൽ എൻ വയർമെന്റ് ഡേയിൽ അച്ചു ഈ കഥ പറഞ്ഞു. എല്ലാവർക്കും ഇഷ്ടായി. അച്ചൂന് ഉണ്ണികൃഷ്ണനേയാ ഏറ്റവും ഇഷ്ടം. ഉണ്ണികൃഷ്ണന്റെ ഒരു കട്ട ഫാനാ അച്ചു. 

  അന്ന് അമ്മമ്മരാവിലെ മുതൽ ഒന്നും കഴിക്കില്ലന്നമ്മ പറഞ്ഞു.ഉമിനീരു പോലും ഇറക്കില്ലത്രെ. മിഡ്നൈറ്റിലാ ഉണ്ണികൃഷ്ണൻ ഉണ്ടായത്. അതു കഴിഞ്ഞേ കഴിക്കൂ. പുറന്നാളിന് ആരെങ്കിലും പട്ടിണി കിടക്വോ? നല്ല സദ്യ ഉണ്ടാക്കി കഴിക്കണ്ടതല്ലേ? .ആരാ പറയുക. മുത്തശ്ശന് ഒന്നു പറഞ്ഞു കൂടേ......
റാലി ഫൊർ റിവേഴ്സ്.... നദീസംരക്ഷണത്തിനൊരു യാത്ര...

     ഇഷാ സിദ്ധ ഗുരുവിന്റെ ഒരു യാത്രയാണിതു്. കന്യാകുമാരിയിൽ നിന്നു തുടങ്ങിയ ഈ യാത്ര മാതൃകാപരമാണ്. ഗുരു തന്നെ നേരിട്ട് യാത്ര നയിയ്ക്കുന്നു. നദികൾ സംരക്ഷിക്കുക.പുനരുദ്ധരിച്ച് പുതുജീവൻ നൽകുക. തീരം മുഴുവൻ മരമറകൾ തീർക്കുക. അങ്ങിനെ അതൊരു വലിയ പ്രസ്ഥാനമായി മാറുന്നു.

       ഇവിടെ ശാസ്ത്രസാഹിത്യ പരിഷത് ചെയ്തിരുന്നതാണ്. ഇന്നും അതു തുടരുന്നു. ആ ആശയം പ്രചരിപ്പിക്കുന്നതിൽ പരിഷത്ത് പൂർണ്ണമായും വിജയിച്ചിരുന്നു. എന്നാൽ പ്രായോഗികതലത്തിൽ അത് പ്രാവർത്തികമാക്കാൻ അവർക്കും കഴിഞ്ഞില്ല. 

      നല്ല അനുയായി വൃന്ദങ്ങൾ ഉള്ള ഇങ്ങിനെയുള്ള പ്രസ്ഥാനങ്ങൾ ഇതിന് മുൻകൈ എടുക്കുന്നത് നല്ലതാണ്.ഇവിടെ രാഷട്രീയപ്പാർട്ടികൾക്കും ഈ മാതൃക സ്വീകരിക്കാവുന്നതാണ്. മീനച്ചിലാർ., വരട്ടാർ തുടങ്ങിയ നദികളുടെ സംരക്ഷണം ഇങ്ങിനെയുള്ള സംഘടനകൾ ഏറ്റെടുക്കുന്നുണ്ടന്നുള്ളത് മറക്കുന്നില്ല. 

    പണ്ട് ഹോ ചി മിൻ ചോദിച്ച ഒരു ചോദ്യമാണ് ഓർമ്മ വരുന്നത് "എന്താണ് നിങ്ങളുടെ തൊഴിൽ " എന്ന് ചോദിച്ചപ്പോൾ" രാഷ്ട്രീയം" എന്നു പറഞ്ഞ രാഷ്ട്രീയക്കാർ ഇവിടെ ലക്ഷക്കണക്കിനാണ് ഇന്ത്യയിൽ. അതിലും പ്രധാനം ഇവരുടെ സമയത്തിന്റെ നല്ല ശതമാനം പ്രസംഗിക്കാൻ വേണ്ടി സ്റ്റേജിൽ കാവലിരുന്ന് കളയുന്നു. ഇങ്ങിനെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾക്കു് ഈ സമയം കൂടി ഉപയോഗിച്ചിരുന്നെങ്കിൽ......

എല്ലാവരും ഒന്നു മാറി ചിന്തിച്ചെങ്കിൽ..........

Thursday, September 7, 2017

  അച്ചൂന്റെ പെൻഫ്രണ്ട് .[ അച്ചു ഡയറി-175]

        മുത്തശ്ശാ അച്ചൂന് ഇന്നൊരു കത്തു കിട്ടി. ലോഗിൻ അയച്ചതാ. രണ്ടു വർഷം മുമ്പ് ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ. ഒരു ക്ലാസിൽ ആയിരുന്നു. അച്ചൂന്റെ ബസ്റ്റ് ഫ്രണ്ടായിരുന്നു. അവന്റെ അച്ചന് വെറേ ജോലി കിട്ടിയപ്പോൾ അവനും കൂടെപ്പോയി. പിറ്റേ വർഷം ക്ലാസിൽ അവ നില്ല. അച്ചൂന് സങ്കടായി.അവന്റെ കത്താണ്. അച്ചൂ ന ങ്ങട് സന്തോഷായി. അച്ചു ആ ല ററർ ഒരു പത്തു പ്രാവശ്യമെങ്കിലും വായിച്ചു. അവൻ ഒത്തിരി ദൂരെയാണ്.

        അച്ചൂ നെ അത്ഭുതപ്പെടുത്തിയത് അതിൽ ഒരു " കൊയിൻ " കൂടി വച്ചിട്ടുണ്ടായിരുന്നു. ഫ്രണ്ട് ഷിപ്പിന്റെ സിo ബലായി . അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരപൂർവ്വനാണയമാണതു്. അന്ന് കൊയിൻ കളക്ഷന് അതു ഷെയർ ചെയ്യുമോ എന്നു അച്ചു ചോദിച്ചതാ. വേറേ കുറെ കൊയിൻ ഞങ്ങൾ കൈമാറി. അതവൻ തന്നില്ല. അതവനത്രക്കിഷ്ടായിരുന്നു. അതാണവൻ ലറ്ററിന്റെ കൂടെ അയച്ചു തന്നതു്. അച്ചു കരഞ്ഞു പോയി മുത്തശ്ശാ. അവനെ കാണാൻ തോന്നണു.ഇനി "പെൻഫ്രണ്ടാ"യില്ലേ. ഇനി കത്തുകൾ അയക്കണം.ഫ്രണ്ട് ഷിപ്പ് ഡെ ആണിന്ന്. എത്ര എഴുതിയിട്ടും അച്ചു ന് തൃപ്തി ആയില്ല.
               അങ്ങിനെ അവന് മറുപടി അയച്ചു. അവനും അച്ചു ഒരു സമ്മാനം വച്ചിട്ടുണ്ട്. എന്താണന്നറിയോ മുത്തശ്ശന്.  ഒരു മയിൽപ്പീലി!.. അച്ചൂന് ഏറ്റവും ഇഷ്ടപ്പെട്ട മയിൽപ്പീലി...

Wednesday, September 6, 2017

   പുന:സംസ്കാരം [നാലു കെട്ട് - 140]

      മരിച്ചാൽ മൂന്നു നാഴികയ്ക്കകം ദഹിപ്പിക്കണം. ആ ശരീരത്തിനു പിന്നെ ഒരു പരിഗണനയുമില്ല.അതിൽ കുടികൊണ്ടിരുന്ന ആത്മാവിനു വേണ്ടിയാണ് മരണാനന്തര ചടങ്ങുകൾ. മുത്തശ്ശൻ പറഞ്ഞതോർക്കുന്നു. ദുർമ്മരണമോ ആത്മഹത്യയോ ആണങ്കിൽ കുഴിച്ചിടാ നേ പാടൂ. ദഹിപ്പിക്കാൻ പാടില്ല. അങ്ങിനെ വരുമ്പോ ൾ ആണ് പുന:സംസ്കാരം. ശരീരത്തിന്റെ ആകൃതിയിൽ കൃത്യമായ കണക്കിൽ ചമത കൊണ്ട് ഒരു ശരീരം ഉണ്ടാക്കുന്നു. ഒരാൾ നീളത്തിലുള്ള ഒരു പ്ലാശിന്റെ കമ്പ് വച്ച് അതിൽ തലയ്ക്കൽനാപ്പത്. കഴുത്തിൽ പത്ത്, മാറത്ത് മുപ്പത്, വയർ ഭാഗത്ത് ഇരുപത് അങ്ങിനെ ഒരു കണക്കുണ്ട്. മുത്തശ്ശൻ പറഞ്ഞു തന്ന ഓർമ്മയാണ്. എന്റെ കുട്ടിക്കാലത്ത് ഇവിടെ ഒരു പുന:സംസ്കാരം നടന്നത് ഓർമ്മയുണ്ട്. ഭയം കൂടാതെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത് അന്നാണ്. 
        മേൽപ്പറഞ്ഞ ചമത കൊണ്ടുണ്ടാക്കിയ രൂപം ജഡമായി സങ്കൽപ്പിച്ചാണ് ക്രിയകൾ. സഞ്ചയനം അല്ലാത്ത ക്രിയകൾ എല്ലാം നടന്നതായാണ് ഓർമ്മ. ഇനി ഒരാളെ കാണാതായി ഒരു പുരുഷായ സു കഴിഞ്ഞാൽ പുനഃസംസ്കാരം നടത്താറുണ്ട്.
      "അതിരാത്രത്തിൽ "പ്രവ ഗ്യമെന്ന [ഘോര ] കർമ്മത്തിനുപയോഗിച്ച സാമഗ്രികൾ കൊണ്ട്  " ഘർമ്മ പുരുഷനെ " ഉണ്ടാക്കുന്ന ചടങ്ങിനേപ്പറ്റി സുപ്രസിദ്ധ വേദജ്ഞൻDr.ശിവകരൻ തോട്ടം പറഞ്ഞതോർക്കുന്നു. അതിനു സമാനമായ ഒരാൾരൂപമാണിതിനും എന്നു തോന്നുന്നു.
       
       ഈ ചടങ്ങുകളുടെ ഒക്കെ പ്രസക്തി യുക്തിക്ക് നിരക്കുന്നില്ലങ്കിലും ഇതൊക്കെ അന്വേഷിക്കാനും പഠിക്കാനും ഉള്ള ഒരഭിനിവേശം എന്നും ഉണ്ടായിരുന്നു...

Monday, September 4, 2017

  അമ്മ വിളയാട്ടം........

    ചിക്കൻപോക്സ് ഭയപ്പെടാനില്ല. ശ്രദ്ധിച്ചാൽ മതി. അമ്മയുടെ ശിക്ഷയായും രക്ഷയായും ഇതിനെക്കരുതുന്നവരുണ്ട്. തമി ഴ് നാട്ടിലും കേരളത്തിലും ഇതിനോടുള്ള മനോഭാവം വ്യത്യസ്ഥമാണ്.ഗൾഫ് രാജ്യങ്ങളിൽ ഈ അസുഖം ഒരു മഹാഭാഗ്യമായിക്കണക്കാക്കുന്നു. രോഗ പ്രതിരോധ ശക്തി കൂടാൻ ഇതു വരുന്നത് നല്ലതാണത്രേ.

         ഇവിടെ അതല്ല പ്രശ്നം. പെട്ടന്ന് ആശുപത്രിയിൽ എത്തിക്കേണ്ട മറ്റ സുഖങ്ങൾ ഉള്ളവർക്കി തുവന്നാൽ. ! ഒരാശുപത്രിക്കാരും അഡ്മിറ്റ് ചെയ്യില്ല. icu - വിൽപ്പോലും. ഒരു ഡോക്ടറും വന്നു നോക്കില്ല. സോഡിയം പെട്ടന്നു കുറഞ്ഞ ഒരു രോഗിക്ക് ഒരു 'ട്രിപ്പ്, കൊടുക്കാൻ ഓടിയ ഓട്ടം എനിക്കനുഭവമുള്ളതാണ്. ബ്ലഡ് ടെസ്റ്റു ചെയ്യാൻ വീട്ടിൽ വന്നു രക്തമെടുക്കാൻ പോലും തയ്യാറാകുന്നില്ല ആരും. ചുരുക്കം ചില ആശുപത്രികളിൽ ഐസ ലേറ്റ ട് റും ഉണ്ട്. മിക്കവാറും ഒഴിവു കാണില്ല. ഇനി അതു ശരിയായാൽത്തന്നെ അവിടെ എത്തിക്കാൻ ആ ബുലൻസിനും ഇത്തരം രോഗികളെ കയടറ്റാൻ മടിയാണ്.

        സന്നദ്ധ സംഘടനകളും രാഷട്രീയപ്പാർട്ടികളും ഈ പ്രശ്നം ഏറ്റെടുക്കണ്ടതാണ്. പാലിയേറ്റീവ് കെയർ യൂണിറ്റുകളിൽ ഇതിന് മുന്തിയ പരിഗണന കൊടുക്കണ്ടതാണ്. ഇപ്പോ ൾ ഉത്തരവാദിത്വപ്പെട്ട ചില രാഷ്ട്രീയപ്പാർട്ടികൾ നാടു മുഴുവൻ ഈ സംരംഭത്തിന് ആരംഭം കുറിച്ചിട്ടുണ്ടന്നുള്ളത് സ്വാഗതാർഹമാണ്..............

Saturday, September 2, 2017

    അച്ചു സാഡായി മുത്തശ്ശാ.. [അച്ചു ഡയറി 174]

     അച്ചു സാഡായി. അച്ചൂന്റെ കസിൻസ് ഒക്കെപ്പിരിഞ്ഞു. ഒരു മാസമായി എന്തു രസമായിരുന്നു. ആദി ഏട്ടൻ എന്റെ ഹീറോ ആണ്. എന്തെല്ലാം കാര്യങ്ങളാ ഏട്ടൻ പറഞ്ഞു തരുന്നേ. പാട്ടും,കൊട്ടും, സാൻസും, കളികളുമായി സമയം പോയതറിഞ്ഞില്ല. ആമി കുറുമ്പിയാ. പക്ഷേ അവൾ എപ്പഴും ചിരിച്ചു കൊണ്ടാവികൃതി. പാച്ചുവുമായി എപ്പഴും അടിയാ. അവനും വിട്ടു കൊടുക്കില്ല. സ്നേഹം കൂടിയിട്ടാണന്നാ അമ്മ പറഞ്ഞേ.
       പിരിയാൻ നേരം കരഞ്ഞു പോയി.അവർ അകത്തേക്ക് പോകുന്നതിനു മുമ്പ് കെട്ടിപ്പിടിച്ച് കരഞ്ഞു. എല്ലാവർക്കും വിഷമായി. അമ്മയും കരഞ്ഞു.     .പോകണ്ടായിരുന്നു. ഇനി എന്നാ കാണുക. അടുത്ത വർഷം വരുമായിരിക്കും. അല്ലങ്കിൽ ദൂ ബായ്ക്ക് പോകണം. നാട്ടിൽ പോകുമ്പോ ൾ അവിടെ ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞു പോയാൽ മതി എന്ന് പേരശ്ശി പറഞ്ഞു. പക്ഷേ എത്ര നാൾ കാത്തിരിക്കണം. അച്ചൂന് സങ്കടം വരുന്നുണ്ട്.
     യാത്രയാക്കി തിരിച്ചു പോന്നു. നമ്മുടെ വീടിന് മുകളിലൂടെയാ വിമാനം പോകുന്നത്. ആദി യേട്ടൻ താഴേക്കു നോക്കുമ്പോൾ കൈ വീശിക്കാണിക്കാമെന്നു പറഞ്ഞിട്ടുണ്ട്. കുറേക്കാത്തിരുന്നു. വലിയ ശബ്ദത്തോടെ ആ വിമാനം മുകളിൽക്കണ്ടു. അച്ചു കൈ വീശി.ഏട്ടൻ കണ്ടോ ആവോ..