Monday, September 18, 2017

   അയ്യർ സാർ - മറക്കാനാവാത്ത എന്റെ ഗുരുഭൂതൻ [നാലുകെട്ട് - 143]

        കുറിച്ചിത്താനം ഹെസ്ക്കൂളിൽ വളരെക്കാലം ഹെഡ്മാസ്റ്റർ ആയിരുന്നു ശ്രീ.  ആർ. ശിവരാമകൃഷ്ണ അയ്യർ.വയ്ക്കം ആണു സ്വാദേശം.ഇവിടെ വന്ന് അദ്ദേഹം ശരിക്കും ഒരു കുറിച്ചിത്താനം കാരനായി. വിദ്യാഭ്യാസ ബില്ലു വരുന്നതിന് മുമ്പ് വളരെ തുഛമായ ശമ്പളത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.സറ് ഞങ്ങളുടെ തറവാടിന്റെയും നാടിന്റെയും ഒരഭിഭാജ്യ ഘടകമായി വളരെപ്പെട്ടന്ന്. അദ്ദേഹം ഹെഡ്മാസ്റ്റർ ആയ ആ നീണ്ട കാലഘട്ടം ഈ സ്ക്കൂളിന്റെ സുവർണ്ണ കാലമായിരുന്നു. 

      എന്റെ കുട്ടിക്കാലം മുതൽ സാറിനെ അറിയാം. സൂര്യനു താഴെയുള്ള ഏതു കാര്യത്തെപ്പററിയും ആധികാരികമായി പറയാൻ കെൽപ്പുള്ള ആൾ. എന്റെ ഗുരുഭൂത ആയിരുന്നു. അദ്ദേഹത്തിന്റെ കണക്കിന്റെയും, ഇഗ്ലീഷിന്റെയും ക്ലാസുകൾ പ്രസിദ്ധമാണ്.താരതമ്യേ നകണക്കിന് മോശമായ എന്റെ വിജയത്തിന് ഞാനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. 

    ഔദ്യോഗിക കാലം അവസാനിച്ച് കുറച്ചു കാലം കഴിഞ്ഞ് അദ്ദേഹം എറണാകുളത്തേക്ക് താമസം മാറ്റി. അവിചാരിതമായാണ് കഴിഞ്ഞ ദിവസംസാറുമായിക്കണ്ടത്.അടുത്ത് കസേരയിൽ പിടിച്ചിരുത്തി.ഞാനദ്ദേഹത്തിനു മുമ്പിൽ ഇങ്ങിനെഇരുന്നിട്ടില്ല. നവതിയുടെ നിറവിലും ആ പഴയ ചുറുച്ചറുക്ക്, അപാരമായ ആ ഓർമ്മശക്തി. കുറിച്ചിത്താനത്തെ എല്ലാവരുടേയും വിവരങ്ങൾ തിരക്കി. സ്കൂളിന്റെ സ്ഥിതി അന്വേഷിച്ചു. ഒരു വല്ലാത്ത ഗൃഹാതുരത്വം കുറിച്ചിത്താനവുമായി അദ്ദേഹം കൊണ്ടു നടന്നിരുന്നു. എനിക്ക് സാറുമായി വേറൊരു കടപ്പാടുകൂടിയുണ്ട്. എനിക്ക് ലോർഡ് കൃഷ്ണാ ബാങ്കിൽ ജോലി വാങ്ങിത്തന്നത് അദ്ദേഹമാണ്. 

      ആ പാദങ്ങളിൽ നമസ്കരിച്ച് എഴുനേറ്റ പ്പോൾ, ഗുരുശിഷ്യബന്ധത്തിന്റെ ഒരു തീർവ്വത ഞാൻ അനുഭവിച്ചറിഞ്ഞു. ഒരു പക്ഷേ ഇന്നത്തെ കുട്ടികൾക്ക് ആ വികാരത്തിന്റെ സാന്ദ്രത പൂർണ്ണമായും മനസിലാകുമോ എന്നറിയില്ല. അത്രമേൽ പാവനമായിരുന്നു ആ ബന്ധം.

         മനസുകൊണ്ട് ഞാൻ വീണ്ടും നമസ്കരിച്ച് മടങ്ങി.

No comments:

Post a Comment