Wednesday, September 13, 2017

  മത്ത ക്കൊച്ചി ന്റെ കാളവണ്ടി [നാലു കെട്ട് - 141]

       അന്ന് നാട്ടിലെ ഏക വാഹനം അതാണ്. കാളവണ്ടി. വെളുത്തു കൊഴുത്ത രണ്ടു കാളക്കൂറ്റന്മാർ. മത്തക്കൊച്ചിന് ആ കാളകൾ സ്വന്തം കുട്ടികളെപ്പോലെയാണ്. എന്നും കുളിപ്പിക്കും. ചുവന്ന മൂക്കുകയർ. നീലച്ച രടിൽ ഒരു ശംഖ് നെറ്റിയിൽ. കഴുത്തിൽ മണി. കാലിനടിയിൽ ലാടം തറച്ചിരിക്കും. കാളവണ്ടിയുടെ നുകം കഴുത്തിൽ ബന്ധിക്കും.

അന്ന് വഴി ടാർ ചെയ്തിട്ടില്ല. കുണ്ടും കഴിയും നിറഞ്ഞ വഴി. സ്കൂളിൽ പ്പോകുമ്പോ ൾ ദൂരെ നിന്നു തന്നെ കുടമണിശബ്ദം കേൾക്കാം. ഞങ്ങൾ വഴിയരുകിൽ കാത്തുനിൽക്കും. കാള വണ്ടി കാണാൻ. അതെത്ര പ്രാവശ്യം കണ്ടാലും മതിവരില്ല.അതിന്റെ വലിയ ചക്രങ്ങ. ൾ പെയ്ന്റടിച്ച് മനോഹരമാക്കിയിരിക്കും. അതിന്റെ ചുറ്റും ഇരു മ്പു പട്ട ഉറപ്പിച്ചിരിക്കും. അതിന്റെ അച്ചുതണ്ടിൽ ധാരാളം കുടമണികൾ. ആകിലുകിലാരവം കേൾക്കാൻ നല്ല രസമാണ്. രണ്ടു കാളകളുടേയും ഇടയിൽ മത്തക്കൊച്ച്.കയ്യിൽ ഒരു ചുവന്ന ചാട്ട. അതു വായുവിൽച്ചുഴറ്റുമ്പോൾ വലിയ ശബ്ദം കേൾക്കും. മത്തക്കൊച്ച് നിവർത്തിയുണ്ടങ്കിൽ കാളകളെത്തല്ലില്ല. എങ്കിലും അടിക്കുകയാണന്നു തോന്നും.
   
         വലിയ മോഹമായിരുന്നു അതിലൊന്നുകയറാൻ. ഒരു ദിവസം തരായി.സ്കൂളിൽ കൊണ്ടുവിട്ടു. അതിൽ ചാക്കിൽ വൈക്കോൽ നിറച്ച ഒരു കുഷ്യൻ . വലിയ ഗമയിൽ വണ്ടിയിൽ നിന്നിറങ്ങി കൂട്ടുകാരുടെ അടുത്തേക്ക് പോയത് ഓർക്കുന്നു.

         അന്ന് അതിരംപുഴയിലും, കുറുപ്പന്തറയിലുമാണ് ചന്ത. പച്ചക്കറികളും ഉണക്കു കപ്പയും വണ്ടിയിൽ നിറച്ച് രാത്രിയാണ് യാത്ര. ഒരു റാന്തൽ വിളക്ക് കത്തിച്ച് നടുക്ക് തൂക്കിയിരിക്കും വണ്ടിക്കാരൻ ഉറങ്ങിയാലും കാളകൾ കൃത്യമായി വണ്ടി ചന്തയിൽ എത്തിക്കും.
       ഇന്ന് കാളവണ്ടി ഒന്നു കാണാൻ പോലും കിട്ടില്ല. പഴയ കാലത്തിന്റെ ഓർമ്മക്കായി ആ വണ്ടി ചക്രങ്ങൾ മത്തക്കൊച്ചിൻറെ  വീടിന്റെ അരികിൽ വച്ചിരുന്നു. ഇപ്പോൾ അതും കാണുന്നില്ല...

No comments:

Post a Comment