അച്ചുവിന്റെ വിദ്യാരംഭം [അച്ചു ഡയറി-180]
മുത്തശ്ശാ അച്ചൂ നും ഇന്ന് വിദ്യാരംഭം. സരസ്വതീദേവിയുടെ ഫോട്ടോയ്ക്കു മുമ്പിൽ അച്ചുവിന്റെ പുസ്തകവും പൂജിക്കാൻ വച്ചു. പക്ഷേ ഇവിടെ അമേരിക്കയിൽ സ്കൂൾ അവധിയില്ല. പൂജിക്കാൻ വച്ചാലും വായിയ്ക്കണം, പഠിക്കണം. നാട്ടിലാണങ്കിൽ ഇന്ന് വായിയ്ക്കാൻ പാടില്ല. എന്താ ചെയ്യാ. ടീച്ചറോട് പറഞ്ഞു നോക്കിയതാ. ടീച്ചർ സമ്മതിച്ചില്ല. സ്വർണ്ണ oകൊണ്ട് നാവിൽ എഴുതുമ്പോൾ അക്ഷരത്തിന് സ്വർണ്ണത്തിന്റെ വിലയുണ്ടാകും, അരിയിൽ എഴുതുമ്പോൾ ആഹാരത്തി നക്ഷരം വഴി കാണും. ഇതൊക്കെ അമ്മ പറഞ്ഞു തന്നതാ, ഇതൊക്കെക്കേട്ടപ്പോൾ അവർക്കർ ഭൂതം.
അക്ഷരത്തിനും പഠനത്തിനു മായി ഒരു "ഗോഡസ് " .ടീച്ചർക്ക് അൽഭുതായി. അച്ചു നമ്മുടെ സരസ്വതീദേവിയെപ്പറ്റിപ്പറഞ്ഞു. ലോട്ടസ്സിലാണ് ഇരിക്കുന്നതെന്നും പറഞ്ഞു. ടീച്ചർക്കും കൂട്ടുകാർക്കും ഇൻട്രസ്റ്റായി..

അച്ചു വിസ്തരിച്ച് എല്ലാം പറഞ്ഞു കൊടുത്തു.. അച്ചുവിന്റെ സരസ്വതീ ദേവിയുടെ ഫോട്ടോ കാണിച്ചു കൊടുക്കണ ന്നു പറഞ്ഞിട്ടുണ്ട്. നാളെക്കൊണ്ടു ചെല്ലണം. എല്ലാവരേയും കാണിക്കണം.
. പുസ്തകം മാത്രമല്ല സംഗീതോപകരണങ്ങളും പൂജിക്കാൻ വയ്ക്കും എന്നച്ചു പറഞ്ഞു. പാച്ചുവിനെ ആദ്യമായി എഴുത്തിനിരുത്തും എന്നച്ചു പറഞ്ഞു. ജോബിന്റെ അനിയനേക്കൂടി എഴുത്തിനിരുത്താമോ എന്നവൻ ചൊദിച്ചിട്ടുണ്ട്. അവനെ കൂടി എഴുത്തിനിരുത്താൻ അച്ഛനോട് പറയാം. പക്ഷേ "ഹരിശ്രീ,,.എഴുതിച്ചാൽ എങ്ങിനെയാ ശരിയാകുക. അവന് മലയാളം അറിയില്ല. ഇഗ്ലീഷെ പഠിക്കേണ്ടൂ.ചൊദിച്ചു നോക്കാം..

No comments:
Post a Comment