Wednesday, September 6, 2017

   പുന:സംസ്കാരം [നാലു കെട്ട് - 140]

      മരിച്ചാൽ മൂന്നു നാഴികയ്ക്കകം ദഹിപ്പിക്കണം. ആ ശരീരത്തിനു പിന്നെ ഒരു പരിഗണനയുമില്ല.അതിൽ കുടികൊണ്ടിരുന്ന ആത്മാവിനു വേണ്ടിയാണ് മരണാനന്തര ചടങ്ങുകൾ. മുത്തശ്ശൻ പറഞ്ഞതോർക്കുന്നു. ദുർമ്മരണമോ ആത്മഹത്യയോ ആണങ്കിൽ കുഴിച്ചിടാ നേ പാടൂ. ദഹിപ്പിക്കാൻ പാടില്ല. അങ്ങിനെ വരുമ്പോ ൾ ആണ് പുന:സംസ്കാരം. ശരീരത്തിന്റെ ആകൃതിയിൽ കൃത്യമായ കണക്കിൽ ചമത കൊണ്ട് ഒരു ശരീരം ഉണ്ടാക്കുന്നു. ഒരാൾ നീളത്തിലുള്ള ഒരു പ്ലാശിന്റെ കമ്പ് വച്ച് അതിൽ തലയ്ക്കൽനാപ്പത്. കഴുത്തിൽ പത്ത്, മാറത്ത് മുപ്പത്, വയർ ഭാഗത്ത് ഇരുപത് അങ്ങിനെ ഒരു കണക്കുണ്ട്. മുത്തശ്ശൻ പറഞ്ഞു തന്ന ഓർമ്മയാണ്. എന്റെ കുട്ടിക്കാലത്ത് ഇവിടെ ഒരു പുന:സംസ്കാരം നടന്നത് ഓർമ്മയുണ്ട്. ഭയം കൂടാതെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത് അന്നാണ്. 
        മേൽപ്പറഞ്ഞ ചമത കൊണ്ടുണ്ടാക്കിയ രൂപം ജഡമായി സങ്കൽപ്പിച്ചാണ് ക്രിയകൾ. സഞ്ചയനം അല്ലാത്ത ക്രിയകൾ എല്ലാം നടന്നതായാണ് ഓർമ്മ. ഇനി ഒരാളെ കാണാതായി ഒരു പുരുഷായ സു കഴിഞ്ഞാൽ പുനഃസംസ്കാരം നടത്താറുണ്ട്.
      "അതിരാത്രത്തിൽ "പ്രവ ഗ്യമെന്ന [ഘോര ] കർമ്മത്തിനുപയോഗിച്ച സാമഗ്രികൾ കൊണ്ട്  " ഘർമ്മ പുരുഷനെ " ഉണ്ടാക്കുന്ന ചടങ്ങിനേപ്പറ്റി സുപ്രസിദ്ധ വേദജ്ഞൻDr.ശിവകരൻ തോട്ടം പറഞ്ഞതോർക്കുന്നു. അതിനു സമാനമായ ഒരാൾരൂപമാണിതിനും എന്നു തോന്നുന്നു.
       
       ഈ ചടങ്ങുകളുടെ ഒക്കെ പ്രസക്തി യുക്തിക്ക് നിരക്കുന്നില്ലങ്കിലും ഇതൊക്കെ അന്വേഷിക്കാനും പഠിക്കാനും ഉള്ള ഒരഭിനിവേശം എന്നും ഉണ്ടായിരുന്നു...

No comments:

Post a Comment