മഠം ശ്രീധരൻ നമ്പൂതിരി - ഒരു കാലഘട്ടത്തിന്റെ കർമ്മയോഗി [നാലു കെട്ട്-144]
ഈ തറവാടുമായി ചാർച്ച കൊണ്ടും വേഴ്ച കൊണ്ടും
ഇത്രയും അടുപ്പമുണ്ടായിരുന്നവർ വേറേ ഇല്ല തന്നെ. അദ്ദേഹം എന്റെ പേരശ്ശിയെയാണ് വിവാഹം കഴിച്ചിരുന്നത്. അതിപ്രസിദ്ധനായ ഒരു ആയൂർവേദ ആചാര്യൻ ആയിരുന്നു-.അതുല്യനായ ഒരു സാഹിത്യകാരനും. . ചികിത്സ വൈദ്യ ധർമ്മമാണന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പ്രതിഫലം പറ്റാറില്ല. കാൽനടയായി സഞ്ചരിച്ച് ദൂരെ സ്ഥലങ്ങളിലും അദ്ദേഹം ഇങ്ങിനെ സൗജന്യമായി ചികിത്സിച്ചിരുന്നു. അന്ന് അദ്ദേഹം സന്ദർശ്ശിച്ചിരുന്നിടം മുഴുവൻ ഒരു മെഡിക്കൽ ക്യാമ്പാ യി അത് രൂ പാന്തപെട്ടിരുന്നു . ഒത്തിരി കഷ്ടപ്പെട്ട ആ കാലത്തും അദ്ദേഹം ചികിത്സക്ക് പ്രതിഫലം പറ്റിയിരുന്നില്ല. . അധ്യയനം അദ്ദേഹത്തിന് വിദ്യാദാനമായിരുന്നു .
ഉള്ളൂർ മുതലായ കവിത്രയങ്ങളുടെ ഒപ്പം അന്ന് സാഹിത്യത്തിലും അദ്ദേഹത്തിന് ഒരു സമുന്നത സ്ഥാനം ഉണ്ടായിരുന്നു. സംസ്കൃതവും മലയാളവും ഒരു പോലെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. മള്ളിയൂർ മുതൽ പൊൻകുന്നം വർക്കി വരെ-;ധന്വന്തരിയിലെ സി .എൻ .നമ്പൂതിരി മുതൽ ശ്രീധരീയത്തിലെ നെല്ലിയക്കാട് ത്രിവിക്രമൻ നമ്പൂതിരിവരെ .അദ്ദേഹത്തിൻറെ ശിഷ്യഗണത്തിൽ പെട്ടിരുന്നു . മഠം ശരിക്കും ഒരു സർവ്വകലാശാല തന്നെ ആയിരുന്നു എന്നു പറയാം. വടക്കുംകൂറും ,എസ് .ഗുപ്തൻ നായരുമൊക്കെ 'കുറിച്ചിത്താനം കളരി എന്നാണ് ഈ ഗുരുകുലത്തെ വിശേഷിപ്പിച്ചിരുന്നത് .
ചിന്താ ലഹരി, വസന്തോൽത്സവം തുടങ്ങി അനേക കൃതികളുടെ കർത്താവാണദ്ദേഹം. ശാർദ്ദൂലവിക്രീഡിതത്തിലുള്ള " അംബികാ ഷ്ടപ്രാസം" ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. അന്ന് " കവന കൗമുദിയിൽ ഖണ്ഡശ യാ യി അതു് പ്രസിദ്ധീകരിച്ചപ്പോൾത്തന്ന െ അത് സഹൃദയ ലോകം ശ്രദ്ധിച്ചിരുന്നു .സർദാർ പണിക്കർ മുതൽ പ്രേംജി വരെ ആ കാവ്യം മുഴുവൻ ഹൃദിസ്ഥ മാക്കിയിരുന്നു .നേരിട്ടഭിനന്ദിക്കാൻ കുറിച്ചിത്താനത്തുവന്നിരുന് നു ." ശ്രീധരിയുടെ മനസാക്ഷി "എന്നാണ് വയലാർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് അതു പിൽക്കാലത്ത് പുസ്തകമാക്കിയപ്പോ ൾ അതിൽ ഒരോർമ്മക്കുറിപ്പെഴുതാൻ എനിക്കും ഒരവസരം കിട്ടിയത് ഒരു മഹാഭാഗ്യമായി ഞാൻ കാണുന്നു. ഇപ്പോ ൾ സാഹിത്യത്തിൽ സ്ഥിരപ്രതിഷ്ട നേടിയ എസ്.പി നമ്പൂതിരി അദ്ദേഹത്തിന്റെ മകനാണ്.
ഈ തറവാടുമായി ചാർച്ച കൊണ്ടും വേഴ്ച കൊണ്ടും
ഇത്രയും അടുപ്പമുണ്ടായിരുന്നവർ വേറേ ഇല്ല തന്നെ. അദ്ദേഹം എന്റെ പേരശ്ശിയെയാണ് വിവാഹം കഴിച്ചിരുന്നത്. അതിപ്രസിദ്ധനായ ഒരു ആയൂർവേദ ആചാര്യൻ ആയിരുന്നു-.അതുല്യനായ ഒരു സാഹിത്യകാരനും. . ചികിത്സ വൈദ്യ ധർമ്മമാണന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പ്രതിഫലം പറ്റാറില്ല. കാൽനടയായി സഞ്ചരിച്ച് ദൂരെ സ്ഥലങ്ങളിലും അദ്ദേഹം ഇങ്ങിനെ സൗജന്യമായി ചികിത്സിച്ചിരുന്നു. അന്ന് അദ്ദേഹം സന്ദർശ്ശിച്ചിരുന്നിടം മുഴുവൻ ഒരു മെഡിക്കൽ ക്യാമ്പാ യി അത് രൂ പാന്തപെട്ടിരുന്നു . ഒത്തിരി കഷ്ടപ്പെട്ട ആ കാലത്തും അദ്ദേഹം ചികിത്സക്ക് പ്രതിഫലം പറ്റിയിരുന്നില്ല. . അധ്യയനം അദ്ദേഹത്തിന് വിദ്യാദാനമായിരുന്നു .
ഉള്ളൂർ മുതലായ കവിത്രയങ്ങളുടെ ഒപ്പം അന്ന് സാഹിത്യത്തിലും അദ്ദേഹത്തിന് ഒരു സമുന്നത സ്ഥാനം ഉണ്ടായിരുന്നു. സംസ്കൃതവും മലയാളവും ഒരു പോലെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. മള്ളിയൂർ മുതൽ പൊൻകുന്നം വർക്കി വരെ-;ധന്വന്തരിയിലെ സി .എൻ .നമ്പൂതിരി മുതൽ ശ്രീധരീയത്തിലെ നെല്ലിയക്കാട് ത്രിവിക്രമൻ നമ്പൂതിരിവരെ .അദ്ദേഹത്തിൻറെ ശിഷ്യഗണത്തിൽ പെട്ടിരുന്നു . മഠം ശരിക്കും ഒരു സർവ്വകലാശാല തന്നെ ആയിരുന്നു എന്നു പറയാം. വടക്കുംകൂറും ,എസ് .ഗുപ്തൻ നായരുമൊക്കെ 'കുറിച്ചിത്താനം കളരി എന്നാണ് ഈ ഗുരുകുലത്തെ വിശേഷിപ്പിച്ചിരുന്നത് .
ചിന്താ ലഹരി, വസന്തോൽത്സവം തുടങ്ങി അനേക കൃതികളുടെ കർത്താവാണദ്ദേഹം. ശാർദ്ദൂലവിക്രീഡിതത്തിലുള്ള
No comments:
Post a Comment