അച്ചൂന് ശർക്കര ഉപ്പേരി തിന്നണം [അച്ചു ഡയറി-178]
മുത്തശ്ശാ ഇവിടെ ഓണാഘോഷം ഇന്നലെ ആയിരുന്നു. വെക്കേഷന് എല്ലാവരും നാട്ടിൽ പ്പൊയതുകൊണ്ടാവൈകിയത്. അച്ചൂന്റെ ഡാൻസുണ്ടായിരുന്നു.മഹാബലി ആകാൻ പറഞ്ഞതാ. പറ്റില്ലന്നു പറഞ്ഞു. കഴിഞ്ഞ തവണ അച്ചു ആയിരുന്നു മഹാബലി . വേഷം കെട്ടി അതു തീരുന്നതുവരെ അവിടെ ഇരിയ്ക്കണം. കൂട്ടുകാരുടെ കൂടെ കളിക്കാൻ പോലും പറ്റില്ല.
നല്ല ഓണസദ്യ ഉണ്ടായിരുന്നു. ഇവിടെ എങ്ങിനെയാ സദ്യ എന്നു മുത്തശ്ശനറിയോ? ഒരോരുത്തരൂം ഒരോ വിഭവം ഉണ്ടാക്കിക്കൊണ്ടുവരും. സദ്യ കഴിഞ്ഞ് മിച്ചം വരുന്നത് എല്ലാവരും വീതിച്ചു കൊണ്ടു പോകും. ഞങ്ങൾ ഓലനും പുളിഞ്ചിം ഉണ്ടാക്കിക്കൊണ്ടുപോയി. അച്ചൂന് ശർക്കര ഉപ്പേരി നല്ല ഇഷ്ടായി. പക്ഷേ രണ്ടെണ്ണേ കിട്ടിയൂള്ളു. അച്ചൂന് കുറേ കൂടി വേണമെന്നൂ ണ്ടായിരുന്നു. എടുത്തില്ല. എല്ലാവർക്കും തികഞ്ഞില്ലങ്കിലോ.? കുറച്ചു കൂടെ എടുക്കായിരുന്നു.
ശർക്കര ഉപ്പേരി എങ്ങിനെയാ ഉണ്ടാക്കുക. അമ്മക്ക് ഒന്നു പറഞ്ഞു കൊടുക്കണം. അമ്മ ഉണ്ടാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ട് കൂട്ടുകാർക്കും കൊടുക്കാം. അതുപോലെ അച്ചൂന്നാട്ടിലെ ''അട "യും ഇഷ്ടാ. പക്ഷേ അതുണ്ടാക്കാൻ ബനാനാ ലീഫ് വേണം. അതിവിടെ കിട്ടാൻ വിഷമാ. അച്ചൂന്നാട്ടിലെ സദ്യ ഉണ്ണാൻ തോന്നണു. എന്നാണാവോ പറ്റുക. എന്തായാലും;ശർക്കര ഉപ്പേരി ഇവിടെ ഉണ്ടാക്കും....

No comments:
Post a Comment