Friday, July 31, 2026
മുത്തശ്ശാ അച്ചു വല്ലാത്ത ഡിലമയിലാ [ അച്ചു ഡയറി - 100 2] മുത്തശ്ശാഞങ്ങൾക്കിപ്പം വെക്കേഷനാണ്.അച്ഛനും അമ്മക്കും ഓഫീസിലും വീട്ടിലുമായി പൊരിഞ്ഞ പണി. എല്ലാവരും ഒന്നിച്ചിരുന്ന് ഒന്നു സംസാരിക്കാൻ പോലും സമയമില്ല.അതിനാണ് എല്ലാവരും കൂടി ഒരാഴ്ച്ചത്തെ ഒരു ടൂർ പ്ലാൻ ചെയ്തത്. രണ്ടു പേരൊടും ഒരാഴ്ച്ച ലീവെടുക്കാൻ പറഞ്ഞു. റിസോർട്ടും ഫ്ളൈറ്റും ബുക്ക് ചെയ്തു. അച്ചു ആ ണ് ടൂ'ർ പ്ലാൻ ചെയ്തത്. ടൂറിൻ്റെ ഒരോ മണിക്കൂറും വിശദമായി പ്ലാൻ ചെയ്ത് ഒരു നല്ല ടൂർ പായ്ക്കേജ് തന്നെ അച്ചു തയാറാക്കിയിരുന്നു. എല്ലാവരും അങ്ങിനെ ത്രില്ലടിച്ചിരിക്കുമ്പഴാണ് അച്ചുവിനൊരസൗകര്യം, അച്ചൂ ന് സ്കൂളിൽ ഓളീബോളിൻ്റെയും ,ബാസ്ക്കറ്റ്ബോളിൻ്റെയും സിലക്ഷൻ ട്രയൽ.അച്ചുവിന് വളരെക്കാലത്തെ ആഗ്രഹമായിരുന്നു സ്ക്കൂൾ ടീമിൽ കയറുക എന്നത്. അത് കൃത്യം ഈ സമയത്തു തന്നെ വന്നു. അച്ചൂന് സങ്കടായി. എല്ലാവർക്കും വിഷമമായി. ടൂർ ക്യാൻസൽ ചെയ്യണോ എന്നു വരെ അവർ ആലൊചിച്ചു.അമ്മക്കാണ് കൂടുതൽ വിഷമം. അച്ചു ഒറ്റക്ക് താമസിക്കുന്നത്, ഇനി സി ലക്ഷൻ കിട്ടാതിരുന്നാലോ അതിനൊക്കെ പുറമേ എന്നെ കൂടാതെ ടൂർ പോകണ്ടി വരുന്നത്. എല്ലാം അമ്മക്ക് പ്രശ്നമാണ്. അവസാനം അച്ചു സിലക്ഷൻ കഴിഞ്ഞാൽ ടൂറിന് നിങ്ങൾ എവിടെ ആയാലും ജോയിൻ ചെയ്തൊളാം എന്നു പറഞ്ഞു സമാധാനിപ്പിച്ചു.അമ്മയ്ക്കും അച്ഛനും ഇങ്ങിനെ ഒരു ചെയ്ഞ്ച് അത്യാവശ്യമാണ് മുത്തശ്ശാ.
Monday, July 20, 2026
കർപ്പൂര മരം അഥവാ ഹിമവാലുക [ കാനനക്ഷേത്രത്തിലെ ഔഷധികൾ - 82] കാനന ക്ഷേത്രത്തിലെ കർപ്പൂരത്തിന് രണ്ടു വർഷത്തെ വളർച്ചയേ ആയുള്ളു. മുപ്പത് മീറ്ററോളം ഉയരം വയ്ക്കുന്ന ഇതിൻ്റെ തടി സ്വേദനം ചെയ്താണ് കർപ്പൂരം ഉണ്ടാക്കുന്നത്. തടി ചെറു പൂളുകളായി മുറിച്ച് വെള്ളത്തിൽ വലിയ ചൂടിൽ തിളപ്പിക്കുന്നു. അപ്പോൾ ഉണ്ടാകുന്ന നീരാവി തണുപ്പിച്ചാണ് കർപ്പൂരം ഉണ്ടാക്കുന്നത്. അതിൽ നിന്ന് കർപൂരവും കർപ്പൂര എണ്ണയും കിട്ടുന്നു.കർപ്പൂരം കമ്പ്റസ് ചെയ്ത് എണ്ണ നീക്കി അതു് പല രൂപത്തിലും വലിപ്പത്തിലും ആകൃതിപ്പെടുത്തി എടുക്കുന്നു. നല്ല വേദനസംഹാരിയാണിത്.കഫക്കെട്ട്, ശ്വാസകോശ രോഗങ്ങൾ ഇവയൊക്കെ ഇത് ഒരു നല്ല ഔഷധ കൂട്ടായി ഉപയോഗിക്കാറുണ്ട്.ഇതിൻ്റെ കറയും തൈലവും ആയൂർവേദ മരുന്നുകൾ അപയോഗിക്കുന്നു: കർപ്പൂരാദി ചൂർണ്ണം; കർപ്പൂരാദി എണ്ണ എന്നിവ പ്രധാനമാണ്. ഹൈന്ദവർക്ക് ഇത് ഒരു പ്രധാനപ്പെട്ട പൂജാ ദ്രവ്യമാണ്. ഇത് ഒരു നല്ല കീടനാശിനി ആണ് .ഇതിൻ്റെ തടി ഫർണീച്ചർ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്
Saturday, July 18, 2026
9/11 മെമ്മോറിയൽ തടാകങ്ങൾ [ പാച്ചുകണ്ട അമേരിക്ക-9] മുത്തശ്ശാ ന്യൂയോർക്കിൽ ഏററവും സങ്കടകരമായ ഒരു കാഴ്ച്ചയുണ്ട്. അമേരിക്കയുടെ അഭിമാനമായിരുന്ന വേൾഡ് ട്രെയ്ഡ് സെൻ്റർ തീ പ്രവാദികൾ വിമാനം ഇടിച്ചു തകർത്തത് മുത്തശ്ശനറിയില്ലേ അന്ന് മൂവായിരത്തോളം പേരാണ് മരിച്ചുവീണത്.ആകെട്ടിടം നിന്നിടത്ത് ഇന്ന് രണ്ടാം വലിയ തടാകങ്ങൾ തീർത്തു. കണ്ണൂനീർതടാകങ്ങൾ.കണ്ണീരു പൊലെ അതിലേയ് ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടവും മുത്തശ്ശാ ഇവിടെ വരുമ്പോൾ പാച്ചുവിന് ഭയങ്കര സങ്കടാ. ആ തടാകക്കരയിൽ അന്ന് മരിച്ചവരുടെ എല്ലാം പേരെഴുതി വച്ചിട്ടുണ്ട്. അവരുടെ പേരമക്കൾ അവിടെ വന്ന് പൂക്കൾ അർപ്പിച്ചു കരയുന്നത് കാണാം. മുത്തശ്ശാ നമുക്കിവിടെ മാത്രം ഫോട്ടോ എടുക്കണ്ട. അവിടെ പൂക്കളുമായി ഒരു കൊച്ചു കുട്ടി നിൽക്കുന്നത് കണ്ടില്ലേ. അവളുടെ മുത്തശ്ശൻ്റെയും അച്ഛൻ്റെയും അമ്മയുടെയും പേരെഴുതി വച്ചിട്ടുണ്ടാകും മുത്തശ്ശാ ഒരു മിനിട്ട് .പാച്ചു ഓടി ആ കുട്ടിയുടെ അടുത്തെത്തി. ആ കുട്ടിക്കൊപ്പം കണ്ണടച്ചു കുറച്ചു നേരം നിന്നു.പിന്നെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവളുടെ ദുഃഖം പങ്കിടാൻ ഒരാളെ കിട്ടിയതിൻ്റെ ആശ്വാസം ആ കുട്ടിയുടെ മുഖത്തുണ്ട്. അവർ ഹഗ് ചെയ്ത് പിരിഞ്ഞു. അവൻ എൻ്റെ അടുത്തെത്തി. മുത്തശ്ശാ അവൾ കരയുകയായിരുന്നു. അവളുടെ പേരൻ്റ്സിന് വേണ്ടി. എല്ലാവരും അന്നു കൊല്ലപ്പെട്ടു.ബന്ധുവീട്ടിലായി കൊണ്ട് അവൾ മാത്രം രക്ഷപെട്ടു. ഇതു പോലെ ഒരോ ദിവസവും ഒരുപാടാളുകൾ വരും പൂക്കളുമായി . വിനോദ സഞ്ചാരികൾ വന്നാലും ഇവിടെ പരിപൂർണ്ണ നിശബ്ദതയാണ്. ആ വെള്ളച്ചാട്ടത്തിൽ അവരുടെ ഒക്കെ കണ്ണുനീർ ഉണ്ട് മുത്തശ്ശാ. അവൻ്റെയും കണ്ണു നനഞ്ഞത് ഞാൻ കണ്ടു
Thursday, July 16, 2026
ഒരു മെസ്സി ഫാൻ ആയ കള്ളൻ്റെ കഥ [ കീശക്കഥ-208] രാത്രി പന്ത്രണ്ട് മണി. ഇന്ന് മെസിയുടെ കളിയുണ്ട്.ഒരു ചായ കുടിച്ചാകാം. അടുക്കളയിൽ ഒരനക്കം. ടോർച്ചടിച്ചപ്പോൾ ഒരാൾ അവിടെ ഇരുന്നു പഴവും ബിസ്ക്കററും അകത്താകുന്നു. ഉണ്ണി അവ നെറ് മുഖത്തേക്ക് ടോർച്ചടിച്ചു."ആരാ നീ. എങ്ങിനെ അകത്തു കയറി ?""ഞാനൊരു പാവം കള്ളനാണ്: ജനൽക്കമ്പിവള ച്ചാണ് അകത്തു കയറിയത്. വിശപ്പു സഹിക്കാൻ വയ്യാതെ കഴിച്ചു പോയതാണ് "കൂസലില്ലാത്ത ആ മറുപടി ഉണ്ണിയെ ഞട്ടിച്ചു" ഒരു ലോകകപ്പ് കാരണം രാത്രിയിൽ ആർക്കും ഉറക്കമില്ല. എൻ്റെ പണിയൊന്നും നടക്കുന്നില്ല. പട്ടിണിയാണ്." അവൻ്റെ രണ്ടു കയ്യും ഉണ്ണിപുറകോട്ട് പിടിച്ചുകെട്ടി. "ഞാൻ പൊലീസിനെ വിളിയ്ക്കാൻ പോവുകയാണ് അവർ നിന്നെ വന്ന് കൊണ്ടു പൊയ്ക്കൊളും ""എനിക്കൊരു റിക്വസ്റ്റ് ഉണ്ട്.ഞാൻ മെസ്സിയുടെ ഒരാരാധകനാണ്. എന്നെ അർജൻ്റീനയുടെ കളി കാണാൻ അനുവദിക്കണം. ബാക്കി ഉള്ളിടത്തൊക്കെ ഒരു പാട് പേർ ഇരുന്നാണ് കളി കാണുന്നത്. അവിടെക്കയറിയാൽ എൻ്റെ പൊടി പോലും കാണില്ല.അതാണിങ്ങോട്ട് പോന്നത്.ഇത് ഒറ്റയ്ക്ക് കാണുന്നതിനെക്കാൾ ഒന്നിച്ചു കാണുന്നതല്ലേ രസം"ഉണ്ണി അവനെ കൗതുകത്തോടെ നോക്കി. "നിന്നെ എങ്ങിനെ വിശ്വസിക്കും. നിന്നെ ഒരു കസേരയിൽ കെട്ടിയിടും അവിടെ ഇരുന്നു കളി കാണാം ""സമ്മതം"ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ മേല. എന്നാലും അവൻ്റെ സത്യസന്ധത ഉണ്ണിയ്ക്കിഷ്ടപ്പെട്ടു. അവൻ മെസ്സിയുടെ ആരാധകനാണന്നും കളി കാണാനാണ് ഇത്രയും സാഹസം കാട്ടിയത് എന്നും പറഞ്ഞപ്പോ ൾ അവനോട് സ്നേഹംതോന്നി.ഉണ്ണി ഇതിനകം പോലീസിനെ അറിയിച്ചിരുന്നു. മാതൃകാ പൊലീസ് സ്റ്റേഷനാണ്. വയോജനങ്ങൾ മാത്രം താമസിക്കന്നിടത്തു നിന്ന് വിളി വന്നാൽ അവർ അപ്പം എത്തുംഉണ്ണി ടി.വി.ഓൺ ചെയ്തു. കളി തുടങ്ങി. അവന് ഒരോ കളിക്കാരനെയും അറിയാം. ആദ്യം മെസ്സി എതിരാളികളെപ്പഠിക്കാൻ കുറച്ചു സമയം എടുക്കും അവസാനം കയറി അടിച്ചു ജയിക്കും സാറ് വിഷമിക്കണ്ട മെസ്സിയുടെ രീതി അങ്ങിനെയാണ്പുറത്ത് പോലീസ്ജിപ്പെത്തി. എസ്.ഐയും രണ്ടു പോലീസുകാരും എത്തി."നീ എന്തിനാടാ ഈ പാതിരാത്രിയില് ."" മെസ്സിയുടെ കളി കാണാനാണ്.ഇവിടെ സാറ് മാത്രമേള ഒള്ളു. ഒരു കൂട്ടിന്.എസ് ഐക്ക് ചിരി വന്നു." ഞാനും മെസ്സിയുടെ ഒരു ഫാനാണ് നമുക്ക് ഒന്നിച്ച് കളി കണ്ട് പോലീസ് സ്റ്റേഷനിലെയ്ക്ക് പോകാം ""താങ്ക് യുവെരി മച്ച് " കള്ളൻ നന്ദി അറിയിച്ചു
Wednesday, July 15, 2026
ബോധി വൃക്ഷം [ കാനന ക്ഷേത്രത്തിലെ ഔഷധികൾ79] കാനന ക്ഷേത്രത്തിൽ തീർത്ഥകുളത്തിനരുകിൽ ഒരു ബോധി വൃക്ഷം. അതിനു താഴെ ധ്യാന മഗ്നനായി സാക്ഷാൽ ബുദ്ധ ഭഗവാൻ. പണ്ട് ശ്രീ ബുദ്ധൻ ബോധി വൃക്ഷത്തിന് ചുവട്ടിലിരുന്നു തപസ് ചെയ്തപ്പഴാണ് ബോധോദയം ഉണ്ടായത്. ആലിൻ്റെ ജനുസിൽപ്പെട്ട ബോധി വൃക്ഷം വലിയ മരമായി വളരുന്നതാണ്. ഭൂമിയിൽ ഏറ്റവും കൂടുതൽ പ്രാണവായൂ ഉൽപ്പാദിപ്പിക്കുന്നത് ഈ ബോധി വൃക്ഷമാണ്. ബോധ്ഗയയിലുള്ള ഒരു വലിയ അശ്വസ്ഥ വൃക്ഷത്തിനു ചുവട്ടിലിരുന്നാണ് ശ്രീ ബുദ്ധന് ബോധോദയം ഉണ്ടായത്.അതിനു ശേഷമാണ് ഇതിന് ബോധി വൃക്ഷം എന്ന പേരു വന്നത് എന്നു പറയപ്പെടുന്നു. എൻ്റെ കാനന ക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം ഒരു മെഡിറ്റേഷൻ പാർക്ക് ആയി മാറുന്നത് ഈ ബുദ്ധ സന്നിധിയിലാണ്. ആ പ്രദേശം മുഴുവൻ പുല്ലുപിടിപ്പിച്ച് വലിയ മരങ്ങളുടെ തണലിൽ മന്ദമരുത നടിച്ച് പക്ഷികളുടെ കളകൂജനം ശ്രമിച്ച് വെള്ളച്ചാട്ടത്തിൻ്റെ ആരവത്തിനു നടുവിൽ ഒരു പാർക്ക് .ഇവിടെ മെഡിറ്റേഷനുള്ള പ്രകൃതിയോടിണങ്ങിയ ഒരു അന്തരീക്ഷം ഉണ്ടാക്കുക മാത്രമേ ചെയ്യുന്നുള്ളു. മെ ഡി റേറഷനും, യോഗയ്ക്കും യോഗ മാ ററുമായി ഇവിടെ വരുന്നവർ അനവധിയാണ്.
Friday, July 10, 2026
ഭദ്രാക്ഷം [ കാനന ക്ഷേത്രത്തിലെ ഔഷധങ്ങൾ - 77 ] കാനനക്ഷേത്രത്തിലെ ഭദ്രാക്ഷം പടർന്നു പന്തലിച്ചു വലുതായി .അത് പൂത്തുലഞ്ഞു.ഇത്ര പെട്ടന്നവൻ്റെ ഈ വളർച്ച സാദ്ധ്യമായത് മിയാ വാക്കി രീതിയിൽ കൃഷി ചെയ്തതു കൊണ്ടാണ്. രുദ്രാക്ഷത്തേക്കാൾ വലിപ്പം കുറവാണിതിൻ്റെ കായക്ക് .ഇതിന് രുദ്രാക്ഷം പോലെ കടുപ്പമേറിയ വരമ്പുകളും മുഖങ്ങളും വ്യക്തമല്ല. രുദ്രാക്ഷം പോലെ അത്രയും ആദ്ധ്യാത്മിക പരിവേഷം ഭദ്രാക്ഷത്തിനില്ല. രുദ്രാക്ഷം ശിവാരാധന ക്കാണങ്കിൽ ശക്തി ആരാധന ക്കാണ് ഇത് ഉപയോഗിക്കുക. വിഷ്ണു ആരാധനക്കും ഇത് ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ഇതു ധരിച്ചാൽ ശാന്തത, ഐശ്വര്യം, നല്ല ആരോഗ്യം കൂടാതെ നെഗറ്റീവ് ചിന്തകളെ അകറ്റാനും ഇത് ഉപയോഗിയുന്നു. രു ദ്രാക്ഷത്തിൻ്റെ കൂട്ട് ഇതിൻ്റെ മരവും നാപ്പത് മീററർ കൂടുതൽ ഉയരം വയ്ക്കും കുറേ കൂടുതൽ ഇലക്കൊഴുപ്പ് ഇതിനാണ് ആയൂർവേദത്തിൽ ഇതിൻ്റെ വിത്തും തൊലിയും ഔഷധ നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. തക്തസമ്മർദ്ദം കുറയ്ക്കാനും സ്ട്രസ്റിലീഫിനും ഇത് അത്യുത്തമമാണ്.
Monday, July 6, 2026
ഒറ്റയ്ക്ക് [ കീശക്കഥകൾ. 207 ] " അച്ഛനവിടെ ഇങ്ങിനെ ഒറ്റക്ക് താമസിച്ചാൽ ശരിയാകില്ല. ആ ജോലി രാജിവച്ച് വീട്ടിലേയ്ക്ക് വരൂ.അവിടെ അമ്മയും ഒററ ക്കല്ലെ.കഴിഞ്ഞ ദിവസം അച്ഛനൊന്നു വീണു എന്നു കേട്ടു .അവിടെ ആരാ സ്വന്തം പോലെ നോക്കാൻ " ഇൻ്റർനാഷണൽ കോളാണ്. കാനഡയിൽ നിന്ന് മോനാണ്. അവർ രണ്ടു പേരും അവിടെയാണ്.കഴിഞ്ഞ നാപ്പത് വർഷമായി രോഗികളെ ചികിൽസിച്ച് അവരിലൊരാളായി ജീവിച്ചതാണ്. മകൻ പത്ത് ഏക്കറോളം റബർ തോട്ടം വാങ്ങിയിട്ടുണ്ട്. അതിൻ്റെ നടുക്ക് ഒരു നല്ല വീടും. ഞാനും ഭാര്യയുടെ അടുത്തേക്ക് മാറി അവിടെ തന്നെ കൂടണം.കുട്ടികളുടെയും വീട്ടുകാരിയുടേയും ആഗ്രഹമതാണ്. എൻ്റെ ജീവതഞ്ഞിൻ്റെ ഒരു ഭാഗമായ ചികിത്സാരംഗത്തു നിന്ന് വിട. അലോചിക്കാൻ കൂടി വയ്യ. ഇനി ഭാര്യയുടെ കൂടെ സുഖദുഃഖങ്ങൾ പങ്കിട്ട് ഇനിയുള്ള കാലം. ഇനി ഒറ റക്കാവില്ല.ഉറപ്പിച്ചു. ഞാൻ എൻ്റെ ജോലി യുടെ ഭാഗമായി ഓടിനടക്കുമ്പഴും അവളിവിടെ ഒറ്റയ്ക്കായിരുന്നു. അവിടുന്ന് വിട്ട് പോരാൻ അവൾക്ക് മടിയുമായിരുന്നു.അങ്ങിനെ ദിവസങ്ങൾകടന്നു പോയി. എല്ലാം മറന്ന് ഞങ്ങൾ സുഖദുഃഖങ്ങൾ പങ്കുവയ്ച്ച് മുമ്പോട്ടു പോയി. അപ്പഴാണ് ഒരു ദിവസം മോൻ്റെ ഫോൺ .അവൾക്ക്ഡലിവറി അടുത്തു .ഇവിടെ അമ്മയുടെ സാന്നിദ്ധ്യം അനിവാര്യമാണ്. അമ്മയെ ഞങ്ങൾ കാനഡക്ക് കൊണ്ടുപോവുകയാണ്. ടിക്കറ്റ് ബുക്കു ചെയ്തു.കൂടിയാൽ ആറു മാസം .ഞാൻ സ്തംഭിച്ചു പോയി." അപ്പഴും ഞാൻ ഒറ്റക്കാവില്ല."
Subscribe to:
Posts (Atom)
