Sunday, December 31, 2017

   ഉത്തമ ശകുനം.......

   ഇന്ന് ജനുവരി ഒന്ന്. ലംബോദരൻ മാഷുടെ കോടതി വിധി ഇന്നാണ്. ജീവിതം മുഴുവൻ മാറ്റിമറിക്കാവുന്ന വിധി. ഇന്നു പുറത്തിറങ്ങുമ്പോൾ ആദ്യം കാണുന്ന ശകുനം പ്രധാനമാണ്. നല്ല ശകുനമാണങ്കിൽ ഈ വർഷം മുഴുവൻ പൊലിയ്ക്കും. കുളിച്ച് കുറിയിട്ട് പ്രാർത്ഥനക്കു ശേഷം ഇറങ്ങി എതിരേ പ്രൗഢയായ ഒരു സ്ത്രീ ആണ് വരുന്നത്.  അടുത്ത ഫ്ലാറ്റിലാണ് താമസം. പലപ്പഴും കണ്ടിട്ടുണ്ട്. നല്ല തന്റെ ടി ആണന്നു കണ്ടാലറിയാം.  ഇന്നറിയാം ആ ശകുനത്തിന്റെ ഗുണം.

       കേസു ജയിച്ചു. ലംബോദരൻ മാഷ് തുളളിച്ചാടി.തന്റെ ജീവിത ഭാഗ്യങ്ങൾ മുഴുവൻ കൊണ്ടു ത്തന്ന വിധി. ഈ വർഷം മുഴുവൻ ഇങ്ങിനെയാകും. ഒന്നാം തിയതി കണ്ട ശകുനത്തിന്റെ ഗുണം. ആ സ്ത്രീയെ കഴിവതും വേഗം കാണണം. നന്ദി അറിയിയ്ക്കണം. അഭിനന്ദിക്കണം. സന്തോഷത്തിന് എന്തെങ്കിലും സമ്മാനം കൊടുത്താലും കുഴപ്പമില്ല. 
  
   ഫ്ലാറ്റിൽ വന്നപ്പോൾ അവിടെറസിഡൻറ് അസോസിയേഷൻ മീററി ഗ് നടക്കുകയാണ്. അവർ അവിടെ കൂട്ടുകാർക്കൊപ്പം ഉണ്ട്. മാഷ് നേരെ അവരുടെ അടുത്തുചെന്നു.
" ഇന്നെന്റെ എല്ലാക്കാര്യങ്ങളും ഭംഗിയായി നടന്നു. എന്റെ കേസുജയിച്ചു.. ഇനി ഈ വർഷം മുഴുവൻ ഇങ്ങിനെ ആയിരിക്കും. നിങ്ങളെ ശകുനം കണ്ടതിന്റെ ഗുണമാണ്. അത്ര ഉത്തമമായ ശകനമായിരുന്നു. ഒരു സമ്മാനവുമായി വൈകിട്ട് വരാം "

ഇതു പറഞ്ഞു തീർന്നതും ആ സ്ത്രീ ചാടി എഴുനേറ്റു. മാഷുടെ ചെകിടടച്ച് ഒന്നു പൊട്ടിച്ചു.
വേശ്യ സ്ത്രീയാണ് ഏറ്റവും ഉത്തമ ശകുനം എന്ന് പാവം മാഷക്കറിയില്ലായിരുന്നു.

Friday, December 29, 2017

ചിക്കൻപോക്സ്.....

ഈ വയസാംകാലത്ത് വരാൻ കണ്ട ഒരസുഖം.ചിക്കൻപോക്സ്. ഒരു കുഴപ്പവുമില്ല. ഒരു പത്തു ദിവസത്തെമെനക്കെട്. അതു മതിയല്ലൊ. ആരേം കാണാതെ, വേദനയും, പുകച്ചിലും സഹിച്ച് പത്തു ദിവസം.! ആശുപത്രിക്കാരും എടുക്കില്ല. രക്തം ടെസ്റ്റു ചെയ്യാൻ പോലും ആരും അടുക്കില്ല. ആശുപത്രിയിൽ ഒരു ഐസ ലേറ്റ ട് റൂം ഉണ്ട്.ഇതിനായി.ഭാഗ്യത്തിനൊത്തു. ആബുലൻസ് കാർക്ക് മടി. ഡ്രൈവർമാർക്ക് ഭയം.. ഒരു പ്രകാരത്തിൽ എത്തിപ്പെട്ടു.

      ആശുപത്രിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ഭയം. അടുക്കാൻ. അവസാനം ഒരു നഴ്സ് എന്റെ ചുമതല ഏറ്റെടുത്തു. സ്വയം തയാറായതാണത്രേ.
"നിനക്കു ഭയമില്ലേ കുട്ടീ... ഈ അസുഖത്തെ"
"ഇതു ഭയപ്പെടാനൊന്നുമില്ല. ഗൾഫിലൊക്കെ ഇ തൊരു ഭാഗ്യമായാ കണക്കാക്കുന്നേ. നമുക്കിത് അമ്മ വിളയാട്ടം. അനുഗ്രഹമാണ്. ഇതു വന്നു പോയാൽ ഇനി കുറേക്കാലത്തേക്ക് ഒരസുഖവും വരില്ല. ജീവിതകാലം മുഴുവൻ ബാക്കിയുള്ളവരെ പരിചരിച്ചു കഴിയുന്ന ഞങ്ങൾക്ക് വീട്ടുകാരുടെ പരിചരണത്തിൽ കുറച്ചു ദിവസം. അതൊരു മോഹമാണ്. "
"പക്ഷേ നിന്റ്റെ സുന്ദരമായ മുഖത്ത് കലകൾ വന്നാൽ."

   "അതു സാരമില്ല.അതിനു മാർഗ്ഗമുണ്ട്. പിന്നെ സത്യം പറയാമല്ലോ.. ഞാനിതു ചോദിച്ചു വാങ്ങിയതാണ്. എനിക്കീ അസുഖം ഇതു വരെ വന്നിട്ടില്ല. ഒന്നു വന്നുകിട്ടണം അതിനാ "
     ഞാനൽഭുതത്തോടെ അവളെ നോക്കി.
" ഇവർ അത്യാവശ്യത്തിനു പോലും ലീവു തരില്ല. ഇതു വന്നാൽ രക്ഷപെട്ടു.പത്തു ദിവസം ലീവ് ഉറപ്പ്.വീട്ടുകാരുടെ കൂടെ പത്തു ദിവസം. അവരുടെ പരിചരണത്തിൽ. അതിനാണ് ഞാൻ ഇത് സ്വയം ഏറ്റെടുത്തതു്. "
പാവം അവളുടെ തൊണ്ടയിടറുന്നത് ഞാനറിഞ്ഞു.... കണ്ണുനിറയുന്നത് ഞാൻ കണ്ടു

Wednesday, December 27, 2017

ഉണക്ക നാരങ്ങാ [തനതു പാചകം - 10]

      വലിയ മൂത്ത നാരങ്ങ (വടുകപ്പുളി നാരങ്ങാ എന്നാണി വിടങ്ങളിൽ പറയുക] എടുത്ത് നന്നായിക്കഴുകണം. ഒരു ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ചു ചൂടാക്കുക. അതിൽ സ്വൽപ്പം ഉപ്പും പഞ്ചസാരയും ചേർത്തിളക്കണം. ഈ നാരങ്ങാ മുഴുവനോടെ അതിലിടുക. എല്ലാ വശവും ചൂടാവുംവരെ ഇളക്കണം. അതു പുറത്തെടുത്ത് നന്നായി തുടച്ചു വക്കുക.

         ചൂടാറിക്കഴിഞ്ഞാൽ നല്ല മൂർച്ചയുള്ള ഒരു കത്തി കൊണ്ട് മുകളിൽ നിന്നു ചുവട്ടിലേക്ക് ചെറുകനത്തിൽ കീറി എടുക്കണം. അത് ഒരു വലിയ സ്റ്റീൽ കിണ്ണത്തിൽ നിരത്തി വക്കണം. മുളക് പൊടി. കായപ്പൊടി, ഉപ്പ് എന്നിവ ചേർത്തമിസ്രിതം അതിനു മുകളിൽ കട്ടിയിൽ വിതറുക. അത് അതേപടി വെയിലത്തു വയ്ക്കുക. 

    വൈകിട്ട് അതെടുത്ത് ഒരോ ക ഷ്ണവും മറിച്ചിട്ട് അതിലും ആ മുളകുപൊടിമിസ്രിതം വിതറുക. അതു മൂന്നു നാലു ദിവസം വെയിൽ കൊള്ളിക്കണം.അതിലെ ജലാംശം മുഴുവൻ വറ്റുന്നവരെ. നാരങ്ങക്ക് സൂര്യന്റെ ചൂടിൽ ഒരു പ്രത്യേക സ്വാദുണ്ടാകും.ഉണങ്ങിയ നാരങ്ങയിൽ നല്ല എള്ളെണ്ണ ത ളിച്ച് ഭരണിയിൽ കേടുവരാതെ എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാം. ആ ഉണക്ക നാരങ്ങ സ്വാദിഷ്ടമായ ഒരു കറി ആയി ഉപയോഗിക്കാം.
  ഒരു പഴയ പുട്ടുകുറ്റി [നാലു കെട്ട് - 152]

   മുളകൊണ്ടുള്ള പുട്ടുകുറ്റിയാണത്. പഴക്കം കൊണ്ടതിന് ഒരു ക്ഷതവും സംഭവിച്ചിട്ടില്ല. അതിനു നടുഭാഗത്ത് കയർ ചുറ്റി ഉറപ്പിച്ചിട്ടുണ്ട്. കൈ യ്ക്ക് ചൂടു തട്ടാതിരിക്കാനാണത്. നാലുകെട്ടിന്റെ അധികം പഴക്കമില്ലാത്ത കാലഘട്ടത്തിന്റെ പ്രതിനിധി ആയി അതവിടെത്തന്നെയുണ്ട്. ഒരു കണ്ണൽ ചരട്ട രാകി എടുത്ത് അതുകൊണ്ടാണതിന്റെ അടപ്പു നിർമ്മിച്ചിരിക്കുന്നത്. അതുപോലെ ധാരാളം തുള തുളച്ച ഒരു ചിരട്ട അതിന്റെ ചില്ല് ആയും ഉപയോഗിച്ചിരിക്കുന്നു. ഒരു കൂജയുടെ ആകൃതിയിൽ ഉള്ള മൺകലമാണ തിനുപയോഗിച്ചിരുന്നത്. കുറ്റിയുടെ അടിയിൽ തുണി ചുറ്റിയാണ് അത് മൺകലത്തിൽ ഉറപ്പിച്ചിരുന്നത്. 

    പണ്ടുകാലത്ത് മൺപാത്രങ്ങൾ ഇതിനു മാത്രമേ തറവാട്ടിൽ ഉപയോഗിച്ചു കണ്ടിട്ടുള്ളു.കഴുകിയാലും ശുദ്ധമാകില്ലന്നാ മുത്തശ്ശി പറയാറ്. പുട്ടും പഴവും ആണന്നത്തേ കോമ്പിനേഷൻ. കടല ഉപയോഗിച്ചു കണ്ടിട്ടില്ല. മുളയുടെ പാത്രം ഉപയോഗിച്ചാൽ രക്തസമ്മർദ്ദം ഉണ്ടാകില്ലത്രേ. നാലു കുറ്റികൾ ഒന്നിച്ചു വയ്ക്കാവുന്ന ആ കൃതിയിലുള്ള മൺകലങ്ങളും കണ്ടിട്ടുണ്ട്. പ്രകൃതിദത്തമായ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണത്രേ.

       "ഈ യ്യം " പൂശാനുണ്ടോ എന്നു ചോദിച്ച് ആൾക്കാർ വരാറുള്ളത് ഓർക്കുന്നു. പാത്രം ടാക്കി ചളുക്ക് തീർത്ത്, ഇയ്യം ഉരുക്കിപ്പൂശുന്നത് കാണാൻ ഞങ്ങൾ കുട്ടികൾ ചുറ്റും കൂടാറുണ്ട്.....

Sunday, December 24, 2017

അച്ചു  ഫ് ളോറിഡയി ലാ [അച്ചു ഡയറി-190]

     മുത്തശ്ശാഞങ്ങൾ ഒരു ടൂർ പോവുകയാ. പത്തു ദിവസത്തേക്ക്. ഇർമ്മ കൊടും കാറ്റ് തകർത്തു കളഞ്ഞ ഫ്ളോറിഡയിംലക്കാ യാത്ര. അച്ചൂന്റെ ഫ്രണ്ട് ലോഗിൻ അവിടെയാ. പാവം അവന്റെ വീട് കാറ്റ് തകർത്തു കളഞ്ഞിരുന്നു. അവനേയും കാണണം. അവൻ അച്ചൂ ന്റെ "പെൻ ഫ്രണ്ടാ". അച്ചു ഇതുവരെ അവനെക്കണ്ടിട്ടില്ല.

        ഇപ്പോൾ ഇവിടെ എല്ലാം പഴയതുപോലെ ആയി. ഇ രു പ ത് മണിക്കൂർ ഡ്രൈവ് .അവിടെ ഒരു വലിയ വീട് വാടകക്ക് എടുത്തു. അവിടെ ഞങ്ങൾ ഫുഡ് ഉണ്ടാക്കും. ഇവിടുന്ന് കടലിന് നടുക്കുകൂടി ഒരു റോഡുണ്ട്. മണിക്കൂറ° കൾ അതിലൂടെ യാത്ര ചെയ്യാം.അങ്ങേ അറ്റത്ത് എത്തിയപ്പോൾ കടലിനു് നടുക്ക് എത്തിയ പോലെ. ആകൊടും കാറ്റ് വീണ്ടും വന്നാൽ!. ആലോചിച്ചപ്പഴേ അച്ചൂന് പേടി ആയി. ചുറ്റും കടലാണ്. കരയിലേക്ക് ഒരു വഴിമാത്രം. എന്നാലും അച്ചൂ നിഷ്ടായി.

          അച്ചൂന് യാത്ര ഇഷ്ടായി. പക്ഷേ കാറിലുള്ള യാത്ര സഹിക്കാൻ വയ്യ. ഇവിടെ കുട്ടികൾക്ക് പ്രത്യേ കസീറ്റാ. സീറ്റ് ബൽറ്റിട്ടുമുറുക്കിയിരിക്കും. അനങ്ങാൻ വയ്യ. മടുത്തപ്പോൾ അമ്മയുടെ മടിയിൽ ഒന്നു കിടക്കാൻ തോന്നി. ഇവിടെ അതു മാത്രം നടക്കില്ല. പാച്ചൂന്റെ കാര്യം അതിലും കഷ്ടം. അവൻ മഹാവികൃതിയാ. അവനേയും കെട്ടിയിട്ടിരിക്കുകയാ. നാട്ടിലായിരുന്നു നല്ലത്. അച്ചൂന് കാറിന്റെ മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യണമെന്നുണ്ട്. ഇവിടെ നടക്കില്ല.

Saturday, December 23, 2017

  ."    ശാലാ ക്യത്തിലെ പരമേശ്വര പർവം"

        ശ്രീധരീയത്തിലെ ആ കാഴ്ചയുടെ തമ്പുരാൻ Dr.എൻ.പി പി .നമ്പൂതിരിയുടെ ഒരു വ്യത്യസ്ഥ ജീവചരിത്ര ഗ്രന്ഥം. ആ മഹാ ജീവിത പർവത്തെ മനോഹരമായി ഒതുക്കി അവതരിപ്പിക്കാൻ എന്റെ പ്രിയപ്പെട്ട മധു നീലകണ്ഠന് സാധിച്ചു. പ്രശംസിനീയമായ കയ്യടക്കത്തോടെ ഡോക്ടറുടെ ജീവിതം പകർത്തിയപ്പോൾ അതൊരു നല്ല വായനാനുഭവമായി. ശ്രീ.എസ്.പി.നമ്പൂതിരിയുടെ അവതാരികയും ഈ ഗ്രന്ഥത്തിനു മാറ്റുകൂട്ടുന്നു. ആയൂർവേദത്തിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത " സ്പെഷ്യലൈസേഷ"ന്റെ ഒരു നേർക്കാഴ്ചകൂടെയാകുന്നത് വായനയിലൂടെ നമ്മൾ അറിയുന്നു.....

Thursday, December 21, 2017

സ്പെഷ്യൽ  കുരുമുളക് രസം [തനതു പാചകം - 2 ]

      ഒരു പെപ്പർ സൂപ്പ് എന്നും പറയാം. ചൂടായ ഉരുളിയിൽ നെയ്യ് ഒഴിക്കുക. കുരുമുളക് ചതച്ച് അതിലിടുക. അത് പകുതി മൂത്തു കഴിഞ്ഞാൽ വെളുത്തുള്ളി അരിഞ്ഞതും, ഇഞ്ചി അരിഞ്ഞതും ചേർക്കണം സ്വൽപ്പം പരിപ്പ് ചേർക്കുന്നത് നന്നായിരിക്കും. പിന്നെ ജീരകവും, കരിവേപ്പിലയും ചേർത്ത്  നന്നായി ഫ റൈ ആയാൽ വാളൻപുളി കുരു കളഞ്ഞത്, തക്കാളി അരിഞ്ഞത് ഇവയും ചേർത്ത് നന്നായി വഴറ്റുക. കുറച്ച് കായപ്പൊടി യും വളരെ കുറച്ചു മുളക് പൊടിയുംകൂടി ചേർത്ത് നന്നായി ഇളക്കണം. തീ കെടുത്തിയാലും കുറേ നേരം ഇളക്കിക്കൊണ്ടിരിക്കണം.

        നന്നായിത്തണുത്തു കഴിഞ്ഞാൽ എല്ലാം കൂടി മിക്സിയിൽ ഇട്ട് അരയക്കൂ ക.ആവശ്യത്തിന് ഉപ്പും മഞ്ഞപ്പൊടിയു ചേർത്ത് അരച്ചാൽ നന്നായിരിക്കും. അത് വെള്ളം ചേർത്ത് ആ ഉരുളിയിൽത്തന്നെ പകരുക.നന്നായി തിളച്ചു കഴിയുമ്പോൾ അതിൽ കൽക്കണ്ടം ചേർക്കുക.
[എല്ലാം കുരുമുളകിന്റെ അളവിന് അനുസരിച്ച്‌ ].
         അത് ഒരു കപ്പിൽപ്പ കർന്നു്സ ബോളയും ,ക്യാരറ്റും ചെറുതായി അരിഞ്ഞതു് ചേർത്ത് കഴിക്കാം...

  വേദനിക്കുന്നവർക്കൊപ്പം ഒരു ക്രിസ്തുമസ്..

   "ഐ.സി യു വിൽ വളരെ സീരിയസ് ആയ ഒരു പേഷ്യന്റ് വന്നിട്ടുണ്ട്.ഒരു വി.ഐ.പി ആണ്. ലീവെടുക്കാൻ പറ്റില്ല. സിസ്റ്റർ തന്നെ അവിടെ വേണം.. ". എന്റെ ചങ്കുതകർന്നു പോയി. ക്രിസ്തുമസ് ആണ്. കാലേകൂട്ടി ലീവ് പാസാക്കി വച്ചതാണ്. അതാണ് മുടങ്ങിയത്.വീട്ടിൽ എല്ലാവരും കാത്തിരിക്കുകയാണ്. ഇതു പറഞ്ഞാൽ അവർക്ക് മനസിലാകില്ല.. ഒരു വി.ഐ.പി. പേഷ്യന്റ് വന്നിട്ടുണ്ടത്രേ.വി.ഐ.പി. ആ യാലും സാധാരണക്കാരായാലും ഞങ്ങൾ നഴ്സുമാർക്ക് ഒരു പോലെയാണ്. ഊണും ഉറക്കവുമുപേക്ഷിച്ച് ഇവിടെ ഈ വേദനയുടെ ലോകത്ത് ജോലി ചെയ്യുമ്പോൾ ശമ്പളത്തെപ്പറ്റിപ്പോലും ഓർക്കാറില്ല. അവരുടെ ജീവൻ നമ്മളുടെ കയ്യിലാണ്... അവരുടെ വേദന ഞങ്ങളുടെ കൂടെ വേദനയാണ്. ഇതൊരു തൊഴിൽ മാത്രമല്ല ദൈവികമായ ഒരു തപസ് കൂടെയാണ്.

       വീട്ടിൽ നിന്ന് മാറി മാറി വിളി വന്നു. ദുഖത്തോടെ അവരെക്കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. ദുഖം മുഴുവൻ ഉള്ളിലൊതുക്കിയാണ് ഐ.സി യു വിൽ എത്തിയത്. അത്യാസന്ന നിലയിലുള്ള ആ പേഷ്യന്റിനെക്കണ്ടപ്പോൾ ഞട്ടിപ്പോയി. എന്റെ പ്രിയപ്പെട്ട വികാരി അച്ചൻ. എന്നെ പഠിപ്പിച്ച് ഈ നിലയിലാക്കിയതദ്ദേഹമാണ്.ഈ ജോലി വാങ്ങിത്തന്നതും. അദ്ദഹം പതുക്കെക്കണ്ണു തുറന്നു. എന്നേ. നൊക്കി." ലിസ്സി യോ.. നീ ക്രിസ്തുമസിന് പോയില്ലേ? എല്ലാവരും കാത്തിരിക്കുകയല്ലേ? ശരീരം മുഴുവൻ തളർന്നെങ്കിലും ഓർമ്മ നശിച്ചിട്ടില്ല. സംസാരിക്കാനും പറ്റും.ഈ ക്രിസ്തുമസിന്റെ അന്നു തന്നെ കർത്താവിൽ വിലയം പ്രാപിച്ചാൽ മതിയായിരുന്നു."
" കൂടെ ആരുമില്ലേ?"
"ആരോടും പറയണ്ടന്നു ഞാനാ പറഞ്ഞേ. അവരുടെ ഒക്കെ ക്രിസ്തുമസിന്റെ സന്തോഷം ഞാനായിട്ട് ഇല്ലാണ്ടാക്കണ്ടല്ലോ? നീയ്യും പൊക്കോളൂ. ഞാൻ ഡോക്ടറോട് പറയാം.
" വേണ്ട അച്ചാ ഈ ത്രിസ്തുമസ് അങ്ങയുടെ ഒപ്പമാണ്. ക്രിസ്തുമസ് വേദനിക്കുന്നവർക്ക് യുള്ള ആഘോഷമായിരിക്കണമെന്ന് അച്ച നല്ലെ എന്നേ പഠിപ്പിച്ചത്. "
"എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ." വിറയാർന്ന ശബ്ദത്തിൽ അത്രയും പറഞ്ഞ് ആ കണ്ണുകൾ തനേ അടഞ്ഞു....

Tuesday, December 19, 2017

  കായ നെല്ലിക്ക [തനതു പാകം - 1 ]

       നെല്ലിക്ക നന്നായിക്കഴുകി ഉപ്പും മഞ്ഞപ്പൊടിയും ചേർത്തിളക്കി വെള്ളമില്ലാതെ കുക്കറിൽ ആവികയ ററു ക. അതു തണുത്തു കഴിഞ്ഞാൽ അടർത്തിക്കുരു വേർതിരിച്ച് മാറ്റി വയ്ക്കുക. ഒരു വലിയ ഉരുളിയിൽ നല്ലെണ്ണ [നെല്ലിക്കയുടെ മുക്കാൽ ഭാഗം ] എടുത്തു ചൂടാക്കുക. നന്നായി ചൂടാകുമ്പോൾ ആ നെല്ലിക്ക അതിലിടുക. നന്നായി ഇളക്കുക. കാന്താരിമുളക് ഒരു പിടി ചതച്ച് അതിലിടാം. ഇനി നമ്മൾ പൊടിച്ചു വച്ച കായം [ രണ്ടു കിലോക്ക് ഒരു പെട്ടിക്കായം] അതിൽച്ചേർത്ത് ഇളക്കൂ ക. നന്നായി ഫ്റൈയി ആകന്നതു വരെ. പൊടിച്ചു വച്ച മുളകുപൊടിയും അതിന്റെ പകുതി മല്ലിപ്പൊടിയും അതിന്റെ പകുതി ഉലുവാപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ആ വ ശ്യത്തിനു് പൊടിയുപ്പ് ചേർക്കണം.
ജലാംശം മുഴുവൻ വററിക്കഴിഞ്ഞാൽ തീ കെടുത്തി അടച്ചു വക്കൂ ക. സ്വാദിഷ്ടമായ കായനെല്ലിക്ക തയാർ. കെടുവരാതെ എത്ര കാലം വേണമെങ്കിലും അതിരിക്കും.
 അപ്പാപ്പന്റെ ചായക്കട.....

     അഞ്ചു വർഷം പഠിച്ച ആ കോളേജിന്റെ പടിയിറങ്ങിയിട്ട് കുറേ ആയി. ഒരു വലിയ കുന്നിൻ മുകളിലുള്ള സെന്റ്.സ്റ്റീഫൻസ് കോളേജ്. അടുത്തെങ്ങും ഒരു വീടു പോലുമില്ല. ഒരു വലിയ കാടിനു നടുക്കാണ്. കോളേജ് കോമ്പൗണ്ടിന്റെ ഒരു മൂലക്കു് ഒരോലപ്പുര. അപ്പാപ്പന്റെ ചായക്കടയാണ്.അന്ന് കോളേജിൽ ക്യാൻറീൻ ഇല്ല. അപ്പാപ്പനാണ് നമ്മളുടെ അന്നദാദാ വ്.സുഖിയൻ, പരിപ്പുവട, ഉഴുന്നുവട, ബോണ്ട, അപൂർവ്വം മുണ്ടൻ കപ്പയും ചമ്മന്തിയും. സമയം കിട്ടുമ്പഴൊക്കെ നമ്മളുടെ താവളം അവിടെയാണ്. 

         അവിടെ മേശപ്പുറത്ത് ഒരു വലിയ പറ്റു ബുക്ക് വച്ചിട്ടുണ്ട്. ഞങ്ങൾ കഴിച്ച് നമ്മളുടെ പറ്റ് സ്വയം അതിലെഴുതിപ്പോരും. പാവം... അപ്പാപ്പനെപ്പററിക്കുന്നവരും ഉണ്ട്. പക്ഷേമാ സാവസാനം പറ്റുതീർക്കുന്നവരാണധികവും. അപ്പാപ്പന് എല്ലാവരോടും സ്നേഹമാണ്., വിശ്വാസമാണ്.പ0നം നിർത്തിപ്പൊന്ന ഒരാഴ്ച അപ്പാപ്പന്റെ കട തുറന്നില്ല. ഞങ്ങളിൽ പലർക്കും യാത്ര പറയാൻ പോലും പറ്റിയില്ല.
            കാലം കുറേക്കഴിഞ്ഞു.ആ കടയേയും അപ്പാപ്പ നേയും മറന്നു. പിന്നേയും കുറേക്കാലം കഴിഞ്ഞ് മോളുടെ അഡ്മിഷനാണ് അവിടെപ്പോയത്.ആദ്യം തിരഞ്ഞത് അപ്പാപ്പന്റെ കടയാണ്. ആ കട ഒരു മാറ്റവുമില്ലാതെ അവിടെത്തന്നെ. അപ്പാപ്പനു വയസായി. കണ്ടപ്പോ ൾ സന്തോഷമായി. സഹായത്തിന് ഒരു പയ്യൻ ഉണ്ട്.
" ആ പഴയ പറ്റു ബുക്ക് ഒന്നു കാണാൻ പറ്റുമോ "? അപ്പാപ്പന് അത്ഭുതമായി. ഒരു പഴയ പെട്ടിയിൽ നിന്ന് ആ ബുക്ക് തപ്പിക്കൊണ്ടുവന്നു തന്നു. പൊടി തട്ടി ഞാൻ അതു് സാവധാനം തുറന്നു. അതിന്റെ 42 - oപേജ് എന്റെയാണ്. ഇനിയും പന്ത്രണ്ടര രൂപാ കൊടുക്കാനുണ്ട്. അഞ്ഞൂറിന്റെ ഒരു നോട്ട് ആ വിറക്കുന്ന കയ്യിൽ വച്ചു കൊടുത്തു. ജീവിതത്തിന്റെ കഷ്ടപ്പാടുകൾ വീഴ്ത്തിയ ആ മുഖത്തെ ചുളിവിൽ കൂടി ഒരിറ്റു കണ്ണീർ ഒഴുകി വരുന്നത് ഞാൻ കണ്ടു...

Monday, December 18, 2017

           ട്രങ്ക് പെട്ടി [നാലുകെട്ട് - 151]
    
     കൂടാര മച്ചിന്റെ ഒരു മൂലയിൽ ആ തുരുമ്പിച്ച ഇരുമ്പ് പെട്ടി കണ്ടത് .അതൊരു താഴിട്ട് പൂട്ടിയിട്ടുണ്ട്. എന്താണിതു വരെ അത് ശ്രദ്ധിക്കാത്തത്. കുട്ടിക്കാലത്ത് എനിക്ക് മുത്തശ്ശൻ തന്നതാണ്. എന്റെ വില പിടിപ്പുള്ള സ്വത്തുക്കൾ സംരക്ഷിക്കാൻ. സ്വന്തമായുള്ള പെട്ടി അന്ന് കുടുബത്തിൽ എന്നോട് അസൂയ ഉണ്ടാക്കിയിരുന്നു.

           അതിലെന്തൊക്കെയോ ഉണ്ട്. തുറന്നു നോക്കണം.ആതുരുമ്പിച്ചതാഴ് ഒറ റപ്പിടുത്തത്തിൽ ത്തന്നെ തകർന്നു.. ആകാംക്ഷയോടെ അതു തുറന്നു. കുറെ പഴയ പുസ്തകങ്ങൾ മാസികകൾ. ഒരു പഴയ സിനിമയുടെ ഒരു പാട്ടുപുസ്തകം. ഒരു പൊട്ടിയ സ്ലേററും, കല്ലുപെൻസിലും പിന്നെ എഴുതിത്തീരാ റായ ഒരു ചോക്ക്. പഴയ ഒരു " എഞ്ചുവടി " ഗുണനപ്പട്ടികയും മറ്റും എളുപ്പം പഠിക്കാൻ അന്നുപയോഗിച്ചിരുന്ന ആ എഞ്ചുവടി വല്ലാത്ത ഒരു വികാരമാണുണ്ടാക്കിയത്. അതു്ദ്ര വിച്ച് പോകാറായിരിക്കുന്നു. അതു സാവധാനം തുറന്നു നോക്കി. അതിലൊരു മയിൽപ്പീലി!. ആകാശം കാണാതെ വച്ചാൽ അത് പെറ്റുപെരുകും.കുട്ടിക്കാലത്ത് അതിനായി വച്ചതാണ്. ഒപ്പോളുടെ പുസ്തകത്തിൽ നിന്ന് അടിച്ചുമാറ്റി എന്റെ സ്വാകാര്യ സ്വത്തിലേക്ക് മുതൽക്കൂട്ടിയതാണന്ന്. അന്നത്തെ കൊച്ചു കൊച്ചു മോഹങ്ങളുടെ ആവർണ്ണ പീലി ഞാൻ കയ്യിലെടുത്തു. 
   പിന്നെ ഒരമ്പിളി അമ്മാവൻ മാസിക. പുറത്ത് വിക്രമാദിത്യന്റെ ഒരു ബഹുവർണ്ണ പെയ്ന്റി ഗ്. എന്തൊരാവേശമായിരുന്നു അന്നതു വായിയ്ക്കാൻ. എത്ര ആവർത്തി അതു വായിച്ചിരിക്കുന്നു. പിന്നെ പല വർണ്ണങ്ങളിലുള്ള അഞ്ചാറു ഗോലികൾ. ആ പളുങ്കുകൾ കുട്ടിക്കാലത്തെ തീവ്രമായ ഒരു മത്സരാവേശത്തിന്റെ പ്രതീകമായി അതിന്നും സുരക്ഷിതം

        തീഷ്ണമായ ഒരു ഗൃഹാതുരത്വത്തിന്റെ ഒരു വലിയ നിധി പേടകമായ ആ തുരുമ്പിച്ച ഇരുമ്പ് പെട്ടി [ ട്രങ്ക് പെട്ടി ] എന്നിൽ സമ്മിശ്ര വികാരമാണുണ്ടാക്കിയത്..

Sunday, December 17, 2017

  കൈക്കുമ്പിളിലെ പാൽപ്പായസം.....

      ഒരു കൈക്കുമ്പിളിൽ നിറയെ പാൽപ്പായസം. കൊതിയൂറുന്ന നറുമണം. അതാ സ്വദിച്ച് കഴിക്കണം. അപ്പഴാണ് പെരുവിരലിനിടയിലൂടെ ഒരു തുള്ളി ചോർന്നു പോകുന്നു. പെട്ടന്ന് കൈ തിരിച്ച് ആ ഒഴുകിപ്പോയ പാൽപ്പായസം നക്കിക്കുടിച്ചു.പിന്നെ സംഭവിച്ചതെന്തന്നു പറയണ്ടല്ലോ? കൈക്കുമ്പിളിലെ പാൽപ്പായസം മുഴുവൻ നിലത്തു വീണു..

             അമ്പലങ്ങളിലും പള്ളികളിലും ദൈവത്തെ അന്വേഷിച്ച് നമ്മൾ ഓടി നടക്കുന്നു. സ്വന്തം കൈക്കുമ്പിളിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യം നമ്മൾ അറിയുന്നില്ല. നമ്മുടെ തന്നെ ഉള്ളിലാണ് ദൈവം. നമ്മുടെ മനസാക്ഷിയിലും, ഹൃദയത്തിലും ആണ് ഈശ്വരൻ.നമ്മുടെ നല്ല പ്രവർത്തികളാകണം ഈശ്വരപൂജ. ബാക്കി എല്ലാം ദൈവങ്ങളുമായുള്ള ഉടമ്പടിയാണ്. ദൈവവുമായി ഉപാധികളോടെ ഒരു ടമ്പടി ആവശ്യമില്ല....

Friday, December 15, 2017

   റെപ് ടൈൽസ് ഷോ. [അച്ചു ഡയറി-189]

      അച്ചു സ്കൂളിൽ ആനിമൽസി നേപ്പററിയും, പ്ലാൻറുകളെപ്പററിയും പഠിക്കുന്നുണ്ട്. റെപ് ടൈൽസിനെപ്പറ്റിപ്പഠിക്കാനാണ് അച്ചുവിനിഷ്ടം. പാമ്പ്, പല്ലി മുതലായ വേപ്പററി.അവർ വളരുന്ന രീതി, ആഹാരം, അവ യെ സംരക്ഷിക്കണ്ടതിന്റെ ആവശ്യം എല്ലാം പഠിക്കണം.അതിന്റെ ഭാഗമാണ് ഈ റെപ് ടൈൽസ് ഷോ. സ്കൂളിൽ നമുക്ക് വേണ്ടിയാണിത് സംഘടിപ്പിച്ചിരിക്കുന്നത്.

      അടുത്തുള്ള ഒരു സൂ[Zoo] വിൽ നിന്നാണിവയെ കൊണ്ടുവന്നത്.അതിൽ ഒരു വലിയ പാമ്പുണ്ട്.അച്ചൂ നിഷ്ടായതു് അതാണ്. അച്ചൂന് അതിനെ ഒന്നു തൊടണമെന്നു തോന്നി. ടീച്ചർ സമ്മതിച്ചു. അച്ചു അതിന്റെ പുറത്ത് പതുക്കെ ടച്ച് ചെയ്തു. നല്ല തണുപ്പ്. വഴുവഴുപ്പുമുണ്ട്. അവന്റെ തലയനങ്ങാതെ അവർ പിടിച്ചു വച്ചിരുന്നു. അവന്റെ വാൽ അവൻ അച്ചുവിന്റെ കയ്യിൽ ചുറ്റി. കൂട്ടുകാർ പേടിച്ചു. ടീച്ചറും പേടിച്ചന്നു തോന്നണു.അയ്യൂന് പേടി തോന്നിയില്ല.അച്ചു പതുക്കെ കൈ വലിച്ചെടുത്തു.ഇവയെ ആവശ്യമില്ലാതെ ഭയപ്പെടണ്ട എന്നു കാണിക്കാനാ അച്ചു അങ്ങിനെ ചെയ്തതു്. കുട്ടികളുടെ പേടിയും അറപ്പും മാറാനാഞ് ഈ ഷോ പ്ലാൻ ചെയ്തിട്ടുള്ളത്

        ഈ പാമ്പിനെ ഒരിക്കലും പേടിക്കണ്ട കാര്യമില്ല മുത്തശ്ശാ. ആ പാവങ്ങളെ വെറുതേ മനുഷ്യർ ഉപദ്രവിക്കുകയാ.അച്ചു ടി.വി.യിൽ നാട്ടിലെ വാവാസുരേഷിന്റെ പരിപാടി കണ്ടിട്ടുണ്ട്.അച്ചൂന് വലിയ ഇഷ്ടാ ആ അങ്കിളിനെ. അച്ചു മുത്തശ്ശന്റെ പാമ്പും കാവിൽ വന്നപ്പൊ ൾ അവിടെ ഒരു പാമ്പിനേം കണ്ടില്ല. മുത്തശ്ശനും പാമ്പിനെ പേടിയാ അല്ലേ? അതു കൊണ്ടല്ലേ അതിനെ പൂജിക്കുന്നത്.....

Tuesday, December 12, 2017

  നിറുകം തലയിൽ പാമ്പുകടിച്ചാൽ വിഷം എങ്ങോട്ടാ കേറുന്നേ...........

       2017 ലെ എന്റെ അവസ്ഥ അതായിരുന്നു. എത്ര എത്ര വേണ്ടപ്പെട്ടവരാണ് ഈ കാലയളവിൽ നമ്മേ വിട്ടുപിരിഞ്ഞത്. ആത്മമിത്രങ്ങ ൾ, അടുത്ത ബന്ധുക്കൾ.. പലരുടേയും മറ്റു ദുരന്തങ്ങൾ വേറേയും.
   "സുഖം തന്നെയോ " എന്നു ചോദിച്ചാൽ 'സുഖം തന്നെയും ഞാൻ വേറെയും " എന്നു പറയണ്ട അവസ്ഥ
ഞാനൊരന്ധവിശ്വാസി അല്ല. എന്നിട്ടും ഈ 2017- ഒന്നവസാനിച്ചങ്കിൽ എന്നാഗ്രഹിച്ചു. ഇങ്ങിനെ ആകാം അന്ധവിശ്വാസങ്ങൾ ജനിക്കുന്നത്.  പിന്നീട് ചിന്തിച്ചപ്പോൾ ചിരിയാണ് വന്നത്.  പക്ഷേ എനിക്ക് മനസമാധാനത്തിന് ഒരു തിയതി ആവശ്യമായിരുന്നു.അതു ഞാൻ മനസുകൊണ്ട് സ്വീകരിച്ച് പാവം 2017 നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. 
    പുതുവത്സരാശംസകൾ ഒരു പക്ഷേ ഇതിനൊക്കെ ആയിരിക്കാം. ഒരു പുതിയ പ്രഭാദത്തിനുള്ള കാത്തിരുപ്പ്.... ഒരു നല്ല നാളേക്കു വേണ്ടിയുള്ള പ്രത്യാശ.... മുറിവുകൾ മായ്ക്കാൻ കാലത്തിന്റെ ഒരു നാഴികക്കല്ലിന്റെ പടിവാതുക്കൽ....

എല്ലാവർക്കും കാലേകൂട്ടി പുതുവത്സരാശംസകൾ.......

Friday, December 8, 2017

       ജീവന്റെ വില........

     ആ വലിയ ആശുപത്രിയിലെ പേ വാർ ഡിൽ ആകെ ആശ്വാസം മേനോൻ സാർ ആണ്. ഈ വലിയ ആശൂപത്രിയുടെ ചുമതല മുഴുവൻ അദ്ദേഹത്തിനാണ് വേദനിക്കുന്നവരുടെ അടുത്ത് അദ്ദേഹം ഓടി എത്തും.കിട്ടുന്ന ശമ്പളം മുഴുവൻ നിർധനരായ രോഗികൾക്കായി മാറ്റി വയ്ക്കും. അദ്ദേഹത്തെപ്പറ്റി സംസാരിക്കുമ്പോൾ എല്ലാവർക്കും ആയിരം നാവാണ്. അദ്ദേഹം വന്നേപ്പിന്നെയാണ് ഈ ആശുപത്രി ഇത്ര വലിയ നിലയിലെത്തിയത്.. വരുമ്പോൾ അദ്ദേഹത്തിന് എന്റെ മുറി വളരെ ഇഷ്ടമാണന്നു പറയും നല്ല കാറ്റും, നഗരക്കാഴ്ച്ചകളും. സാഹിത്യ ചർച്ചകളും ഒക്കെയായി അദ്ദേഹത്തിന്റെ കൂടെ ഈ മുറിയിൽ എത്ര സായാന്നങ്ങൾ. അദ്ദേഹത്തിന്റെ സാമിപ്യം കൊണ്ടു തന്നെ എന്റെ അസുഖത്തിന് ശമനമുണ്ടായ ന്നു തോന്നി.

        ഡിസ്ചാർജ്ജ് ചെയ്ത അന്ന് എല്ലാം അടുക്കിപ്പറുക്കി വച്ചപ്പഴാണ് അതു ശ്രദ്ധിച്ചത്. പൈപ്പുകൊണ്ടുള്ള കട്ടിലിന്റെ കാലിൽ ഒരു കടലാസ് ചുരുൾ. ഞാൻസാവധാനം അതെടുത്ത്.ഒരു ചെറിയ കത്ത്. 
"ഒരിക്കലും മാറാത്ത രോഗവുമായി ഞാനിവിടെ വന്നു.പല ആശുപത്രികൾ കയറി ഇറങ്ങി. വിദേശത്തു നിന്ന് ബിസിനസ് അഡ്മിനിസ് ട്രേഷ നിൻ ഉന്നത ബിരുദം നേടി നാട്ടിലെത്തിയപ്പഴാണ് ഈ അസുഖത്തെപ്പറ്റി അറിഞ്ഞത്.ഈ ആശുപത്രിക്കും എന്നെ രക്ഷിക്കാൻ പറ്റും എന്നു തോന്നുന്നില്ല. ഈ കത്തു കിട്ടുന്നയാൾ എന്റെ അമ്മയെ അന്വേഷിക്കണം. സഹായം ചെയ്യണം. അമ്മമാത്രമേ വീട്ടിലുള്ളു. "ചുവട്ടിൽ അഡ്രസ് കൊടുത്തിട്ടുണ്ട്....... ഗൗതം ചന്ദ്ര.
   
         വെറുതേ ഒരു കൗതുകത്തിനാണ് അഡ്രസ് തപ്പിപ്പോയത്.അദ്ദേഹത്തിന്റെ അമ്മ മരിച്ചിരുന്നു കാടുകയറിയ ഒരു പഴയ വീട്. അയൽക്കാരാണ് അഡ്രസ് തന്നത്.അൽഭുതം.. ഞാൻ കിടന്ന ആശുപത്രിയിൽ തന്നെയാണല്ലോ ജോലി. ഞാൻ ആശുപത്രിയിൽ എത്തി.അങ്ങിനെ ആ വലിയ ക്യാബിന് മുമ്പിൽ എത്തി. അവിടെ ഒരു ബോർഡുണ്ട്.  .ജി.സി.മേനോൻ. ഞാൻ അകത്തു കയറി. ഞട്ടിപ്പോയി. അവിടെ ചിരിച്ചു കൊണ്ട് എന്റെ പ്രിയപ്പെട്ട മേനോൻസാർ.
   ഞാനാ കത്ത് അദ്ദേഹത്തിനു നേരേ നീട്ടി. " കണ്ടു പിടിക്കാൻ ഒത്തിരി കഷ്ടപ്പെട്ടു"

" ഈ ആശുപത്രി എനിക്കു തന്ന ജീവൻ ഇവർക്കു വേണ്ടിത്തന്നെ എന്നു തീരുമാനിച്ചു. " സ്വതസിദ്ധമായ ആ ചിരി

Thursday, December 7, 2017

  ഒരു ലിഫ്റ്റ് ഓപ്പറേറ്ററുടെ കഥ...

         ശങ്കരൻ കുട്ടി ആശുപത്രിയിലെ "പെഷ്യന്റ് ലിഫ്റ്റ് " ഓപ്പറേറ്റർ ആണ്. സുഖദുഖ:ങ്ങളുടെ വാഹകനായി നീണ്ട നാൽപ്പതു വർഷം. ഭൂമിയിൽ നിന്ന് ഇരുപതു നില മുകളിലേയക്കും താഴേക്കും . ഇതിനിടെ എത്ര എത്ര മുഖങ്ങൾ. അഞ്ചാം നിലയിൽ ഐ സി യു വിന്റെ മുമ്പിൽ നിന്നു കയറുന്നവരെ കാണുമ്പോൾ ശങ്കരൻ കുട്ടിയുടെ കണ്ണു നിറയും. .അന്ന് സ്കൂ8 ബസ്സ് ആക്സിഡന്റായി കൊണ്ടുവന്ന കുട്ടികളെ ശങ്കരൻ കുട്ടിയാണ് ഐ.സി.യു വിൽ എത്തിച്ചത്. കൂടുതൽ വിവരങ്ങൾ അറിയാനും സാധിച്ചില്ല.ജോലി സമയമായതുകൊണ്ട് ലിഫ്റ്റിൽത്തന്നെ വേണ്ടി വന്നു. മൂടിപ്പുതപ്പിച്ച ഒരു പിഞ്ചു മൃതദേഹം സ്വന്തം ലിഫ്റ്റിൽത്തന്നെ മാറ്റുമ്പഴും അറിഞ്ഞില്ല അതു തന്റെ പേരക്കുട്ടിയുടെ ആയിരുന്നെന്ന്. പിന്നീടതറിഞ്ഞ തി നു ശേഷവും ഈ ജോലിയിൽത്തന്നെ തുടരണ്ടി വന്നു. 

        പലപ്പഴായിപ്പറഞ്ഞു തീർത്ത ആ കഥകൾ കേൾക്കാനായി ഞാൻ ആ ലിഫ്റ്റിൽത്തന്നെ യാത്ര ചെയ്തു. അതിലെ യാത്ര ശങ്കരൻ കുട്ടിയുടെ ഒരു സൗജന്യമായിരുന്നു. സാധാരണ രോഗികളെ മാത്രമേ അതിൽ ക്കേറ്റൂ. നാലാം നിലയിൽ പ്രസവവാർഡാണ്. അവിടുന്നു കയറുന്നവരെക്കാണുമ്പഴാണ് ശങ്കരൻ കുട്ടിയ്ക്കാശ്വാസം. പിഞ്ചു കുഞ്ഞിനെ തുണിയിൽപ്പൊതിഞ്ഞ് കൊണ്ടു വരുമ്പോൾ അമ്മയുടെയും അച്ഛന്റെയും സന്തോഷം.. ആ നിർവ്വിതി. ഇതാണ് ശങ്കരൻ കുട്ടിക്ക് ജീവിതത്തിൽ ആകെയുള്ള സന്തോഷം. ഇപ്പോ ൾ അറുപതു വയസായി. അടുത്തു തന്നെ അടിത്തൂൺ പറ്റും.ഇന്നാണ് സാറെ എന്റെ അവസാന ദിവസം. ഇനി എന്ത്... ഒന്നമറിയില്ല.ള വിടുന്നു കാട്ടുന്ന വരുമാനമാണ് ആകെ ജീവിതമാർഗ്ഗം .

      അന്ന് ദുഖത്തോടെ, ഒരു ചെറിയ ചിരിയോടെ ആണെന്നെ വരവേറ്റത്. എന്നത്തേയും പോലെ എന്റെ ഇരുപതാം നിലയിലേക്ക്. ലിഫ്ററിന്റെ ഒരു മൂലയിൽ ഒരു സ്റ്റൂളിൽ ശങ്കരൻ കുട്ടി കുനിഞ്ഞി ഒപ്പുണ്ട്. ഒരു നിലയിലും നിർത്താതെ ലിഫ്റ്റ് ഉയർന്നു പോവുകയാണ്.ശങ്കരൻ കുട്ടിക്ക് അനക്കമില്ല.ഞാൻ പുറത്തു കൊട്ടി വിളിച്ചു.ശങ്കരൻ കുട്ടി മറിഞ്ഞു താഴെ വീണു. ഞാൻ ഞട്ടി.ആ  ശരീരം വിറുങ്ങലടിച്ച് തറയിൽക്കിടക്കുന്നു.. അന്ന് ഐ.സി.യു വി ലേക്ക് ലിഫ്റ്റ് ഞാനാണ് നിയന്ത്രിച്ചത്. പക്ഷേവൈകിപ്പോയിരുന്നു.

     "ഇന്നാണു സാറെ എന്റെ അവസാന ദിവസം "
ശങ്കരൻ കുട്ടിയുടെ ആ ശബ്ദം എന്റെ കാതിൽ മുഴങ്ങി

Saturday, December 2, 2017

അച്ചൂന്റെ പ്രോജക്റ്റിന് അംഗീകാരം [അച്ചു ഡയറി-188]

     മുത്തശ്ശാ അച്ചു സ്ക്കൂളിൽ ഒരു പ്രോജക്റ്റിന്റെ തിരക്കിലായിരുന്നു." ബ്രാബ്ലടൻ "ആണ് ഞങ്ങളുടെ സ്ക്കൂൾ ഇരിക്കുന്ന സ്ഥലം. അതിനെപ്പറ്റി മാപ്പ് സഹിതം ഒരു റിപ്പോർട്ട് തയാറാക്കണം. മാപ്പ് ഗൂഗിളിൽ നിന്നു കിട്ടും. പക്ഷേ ഞങ്ങൾ ടൗൺ സെന്ററിൽപ്പോയി. സംസാരിച്ചു. സ്ഥലത്തിന്റെ ഒരു വലിയ മാപ്പ് അവർ തന്നു. എല്ലാ സഹായവും അവർ ചെയ്യാമെന്നേറ്റിട്ടുണ്ട്. 
  ഞങ്ങൾ എല്ലാ സ്ഥലങ്ങളും നേരിട്ട് പോയിക്കണ്ടു. പ്രധാന സ്ഥലങ്ങൾ മാപ്പിൽ അടയാളപ്പെടുത്തി. ആശുപത്രികൾ, സ്ക്കൂളുകൾ ആരാധനാലയങ്ങൾ ജിം. എന്നു വേണ്ട, എല്ലാംഫോൺ നമ്പർ സഹിതം സൂചിപ്പിക്കും. ടീച്ചറും കൂടെപ്പോന്നു.

        ഇന്ന് അച്ചൂന് ഈ സ്ഥലം മുഴുവൻ അറിയാം. സ്ക്കൂൾ, വീട്, സ്കൂളിലേക്ക് ബസു പോകുന്ന വഴി, അച്ഛന്റെ ഓഫീസ്, ഷട്ടിൽ ക്ലബ്, സൂപ്പർമാർക്കറ്റ് എല്ലാം. അച്ചൂ ന് ഒരു സൈക്കിൾ ഉണ്ടെങ്കിൽ വഴി തെറ്റാതെ ഇവിടെല്ലാം പോകാം. സ്കൂളിൽ "പ്രോജക്റ്റ് ബയ്സഡ് ലേണിഗ് " കൊണ്ടുദ്ദേശിച്ചതും അതാണ്.

      പക്ഷേ അച്ചു അവിടെ ഉണ്ടാകണ്ടതു കൂടി ഉൾപ്പെടുത്തി. ലിറ്റിൽ ജിം, സ്വിമ്മി ഗ്പൂൾ, മിനി സ്റ്റേഡിയം, യോഗാ സെന്റർ, ചിൽഡ്രൻസ്പാർക്ക്. അതിനു പറ്റിയ സ്ഥലവും അടയാളപ്പെടുത്തി,ടീച്ചർക്ക് കൊടുത്തു.സ്കൂൾ കമ്മററി അത് ബസ്റ്റ് പ്രോ ഒക്റ്റ് ആയി അപ്രൂവ് ചെയ്ത് കൗണ്ടിയിൽ സബ്മിറ്റ് ചെയ്തു.ബാർ കോഡ്  വച്ച് സെലക്റ്റ് ചെയ്യാൻ പാകത്തിനാക്കിയാണ് കൊടുത്തതു്. അവർ അത് അപ്രൂവ് ചെയ്തു. ലോക്കൽ ചാനലിൽ ബ്രോഡ്കാസ്റ്റ് ചെയ്തു.

     

Thursday, November 23, 2017

   പൂതൃക്കോവിൽ ഏകാദശി വിളക്ക് [നാലു കെട്ട് - 150]

     ഈ തറവാടിന്റെ ഒരഹങ്കാരമാണ് കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രവും അവിടുത്തെ ഏകാദശി വിളക്കും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളുടെ സാമ്യമാകാം ഈ ക്ഷേത്രത്തിന് " തെക്കൻ ഗുരുവായൂർ " എന്നു പേരു വരാൻ കാരണം. 

      അന്ന് ഉത്സവവും, ഏകാദശി വിളക്കും രണ്ട വസരത്തിലായിരുന്നു. ഉത്സവത്തിനു മുമ്പ് " കൊടിമൂളൽ " എന്നൊരു ചടങ്ങുണ്ട്. മേ ശാന്തി തിരുനടയിൽ നിന്ന് ഭഗവാനെ സാക്ഷി ആക്കി  " കൊടിയേറ്റിന് പാണി കൊട്ടിക്കട്ടെ " എന്ന് ഒരോ ഊരാ ണ്മ പ്രതിനിധികളോടും പ്രത്യേകം പ്രത്യേകം ചോദിച്ച് അനുവാദം വാങ്ങുന്നു. കൊടികയറുന്നതു മുതൽ ആറു ദിവസത്തെ ഉത്സവം. എന്നും അമ്പലത്തിൽ വാരസദ്യ, ശീവേലി, വിളക്ക്  കുട്ടികളു മനസിൽ പൂത്തിരി കത്തിച്ച ആ ഉത്സവം ഇന്നും മനസിലുണ്ട്.നാലമ്പലത്തിൽ നിരന്ന് ചമ്രം പടിഞ്ഞിരുന്ന് ആ സ്വദിച്ച ആ സദ്യയുടെ രുചി ഇന്നും നാവിലുണ്ട്. ദിവസവും ശീവേലിക്ക് ആനപ്പുറത്തെഴുന്നള്ളത്ത്.ഒരു ദിവസം ഉത്സവബലി. അന്ന് ശീവേലി ഇല്ല.അതാണന്ന് കുട്ടികൾക്ക് സങ്കടം. കൊടികയറിയാൽ അന്തർജനങ്ങൾക്ക് അമ്പലത്തിൽ പ്രവേശനം ഇല്ല. അന്ന് തറവാട്ടിലേക്ക് ഇറക്കി പൂജ ഉണ്ട്. ഭഗവാൻ പരിവാര സമേതം. അന്നവർക്ക് ഭഗവാനെ നേരിൽക്കണ്ട് തൊഴാനൊരവസരം.

      ഏകാദശി വിളക്കിന് ആഘോഷമാണ് പ്രധാനം.കഥകളിയും, തായമ്പകയും കൂത്തും, കുറത്തിയാട്ടവും. അന്ന് ആനക്കാരോടും, ആനപ്പുറത്തു കയറുന്നവരോടും എന്തിന് 
ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നവരോട് വരെ കുട്ടികൾക്കൊരാരാധനയാണ്. ചിന്തിക്കടകളും, ബലൂൺ കച്ചവടവും, പക്ഷിശാസ്ത്രവും, കിലുക്കി കുത്തും എല്ലാം അന്ന് ഉത്സവാഘോഷത്തിന്റെ ഉന്മാദത്തിൽപ്പെട്ടതാണ്.

        ഇന്ന് ഉത്സവങ്ങൾ ഏറെ മാറിയിരിക്കുന്നു. എങ്കിലും ഏകാദശി വിളക്ക് മനസിൽ ഒരു നെയ് വിളക്ക് പോലെ മാറ്റമില്ലാതെ ഇന്നും തുടരുന്നു.

Wednesday, November 22, 2017

ഒന്നാമത്തെഡോക്ട്ടറുടെ കഥ.....
 
      പ്രായമായി. വിഷമതകൾ പലത് സോക്ട്ടറെ കാണണം. പ്രസിദ്ധനായ ഡോക്ട്ടറെത്തന്നെ ആകട്ടെ.നേരത്തെ ബുക്ക് ചെയ്തു് ടെസ്റ്റ് റിസൽട്ടു കൊണ്ട് ചെല്ലണം. ടെസ്റ്റിന് ചെന്നപ്പോൾ അവിടെ മെഗാ ഓഫർ. ആയിരം രൂപാ ലാഭം. എല്ലാ ടെസ്റ്റും, ആവശ്യമുള്ളതും ഇല്ലാത്തതും. ചെയ്തു. സോക്ട്ടരുടെ അടുത്ത് വലിയ തിരക്കാണ്.ഒരു മണിക്കൂർ കാത്തു നിന്ന് കണ്ടു. ടെസ്റ്റ് റിസൽട്ടിനായി കൈ നീട്ടി. മുഖത്തേക്ക് ഒന്നു നോക്കിയതുപോലുമില്ല. റിസൽട്ട് നോക്കി ഒരോന്നിനും മരുന്ന് കുറിച്ചു. ചില മരുന്നിന്റെ റിയാക്ഷന് വേറേ കുറെ മരുന്നും. അടുത്ത ആളെ വിളിച്ചപ്പോൾ ഇറങ്ങിപ്പോന്നു.
         ഇങ്ങിനെ എങ്കിൽ Dr. എന്തിന്. മരുന്നു കമ്പനിക്കാരും മെഡിക്കൽ സ്റ്റോറി ലെ ഫാർമസിസ്റ്റും പോരേ. ഗ്യൂഗിളിൽ സേർച്ചു ചെയ്താലും മതിയല്ലോ?

രണ്ടാമത്തെ സെക്ടറുടെ കഥ.....

     മരുന്നുകൾ തുടങ്ങുന്നതിന് മുമ്പ് ഒരു രണ്ടാമത് അഭിപ്രായം. അതിനാണ് അടുത്ത Dr. റെക്കണ്ടത്. കാത്തു നിൽക്കണ്ടി വന്നില്ല. അകത്തു കയറി. ഇരിക്കു.അടുത്ത് പിടിച്ചിരുത്തി. ഞാൻ ഭവ്യതയോടെ ടെസ്റ്റ് റിസൽട്ട് കൊടുത്തു. അദ്ദേഹം ഒന്നു ചിരിച്ച് ഒന്നു നോക്കുക പോലും ചെയ്യാതെ തിരിച്ചു തന്നു.നോട്ടത്തിലും. സ്വർശത്തിലും.സാന്ത്വനത്താലും എന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. എല്ലാം വിശദമായി സംസാരിച്ചു. ഇപ്പഴത്തെ വിഷമങ്ങൾ, ആഹാരരീതി, വ്യായാമം, ജീവിത സാഹചര്യം എല്ലാമെല്ലാം......
ഞാൻ പറയുന്ന പോലെ ആഹാരരീതി മാറ്റുക നന്നായി വ്യായാമം ചെയ്യുക. രാത്രി നന്നായി ഉറങ്ങുക, ഒരു മരുന്നും കഴിക്കണ്ട. പതിനഞ്ചു ദിവസം കഴിഞ്ഞും അസുഖങ്ങൾ മാറുന്നില്ലങ്കിൽ മാത്രം വന്നു കാണുക. സ്നേഹത്തോടെ പുറത്തു തട്ടി യാത്ര ആക്കി..
    ഇതിനകം ആ  ഡോക്ട്ടറുമായി ഒരാത്മബന്ധം വന്നിരുന്നു." മരുന്ന് അനിവാര്യമായ സമയത്തു മാത്രം കഴിക്കണ്ടതാണ്, രോഗത്തിനെ അല്ല രോഗിയെ ആണ് ചികിത്സിക്കണ്ടത് " ഇതിനകം ആ ഡോക്ടുമായി ഒരാത്മബന്ധം വന്നിരുന്നു. അര മണിക്കൂർ നീണ്ട ആ സാമിപ്യം കൊണ്ടു തന്നെ എന്റെ അസുഖം പകുതി  കുറഞ്ഞിരുന്നു.

Monday, November 20, 2017

   അച്ചുവിന്റെ പ്രിൻസിപ്പൽ [അച്ചു ഡയറി-187]

    മുത്തശ്ശാ അച്ചുവിന്റെ പ്രിൻസിപ്പൽ അച്ചുവിന്റെ സ്കൂളിൽ നിന്ന് പോയി. അച്ചൂന് സങ്കടായി. അച്ചൂന് ഏറ്റവും ഇഷ്ടായിരുന്നു. ഒരു പരീക്ഷക്ക് അച്ചൂന് മാർക്കു കുറഞ്ഞപ്പോൾ പ്രിൻസിപ്പൽ അച്ചൂ നെഓഫീസിലേക്ക് വിളിപ്പിച്ചു. വഴക്കു പറയാനായിരിയ്ക്കും. പക്ഷേ ചിരിച്ചു കൊണ്ട് അടുത്തിരുത്തി ഒരുപാടു നേരം സംസാരിച്ചു. അച്ചൂന് എന്താ പറ്റിയ തെന്ന് സെനഹത്തോടെമനസിലാക്കിത്തന്നു. അത്ഭുതം തോന്നി എത്ര പെട്ടന്നാണ് അച്ചൂന് കാര്യങ്ങൾ മനസിലായത്.  അമേരിക്കയിൽ എല്ലാവർക്കും എല്ലാവരും "ഗുഡ് മോർണി ഗ് ഫ്രണ്ട്സ് മാത്രമാണ്. അച്ചൂ ന മാത്രം അറ്റാച്ച്മെന്റo സ്നേഹവും കൂടുതലാണന്ന് പ്രിൻസിപ്പൽ ഒരു ദിവസം ക്ലാസിൽ പ്പറഞ്ഞു. 

        സ്കൂളിൽ നിന്ന് പോകുന്ന ദിവസം ഞങ്ങൾ  "ക്ലാപ്പ് ഔട്ട് " കൊടുക്കും. എല്ലാവരും രണ്ടു നി രയായി നിൽക്കും. നടുക്കുകൂടി പ്രിൻസിപ്പൽ നടന്നു വരും. അപ്പോൾ കുട്ടികളുടെ നീട്ടിയ കയ്യിൽ ക്ലാപ്പടിച്ച് കടന്നു പോകും. അച്ചൂന്റെ അടുത്തുവന്നപ്പോൾ അച്ചൂന് കരച്ചിൽ വന്നു. സാറ് പെട്ടന്ന് എന്നെ കൈ പിടിച്ച് ഒപ്പം നടത്തി.പിന്നെ ഒരു വശത്ത് അച്ചുവാണ് ക്ലാപ്പടിച്ചത്. 

        "യു  ആർ എ ലവിഗ് ചാപ്പ് ". എന്ന് പറഞ്ഞ് അച്ചുവിനെ കെട്ടിപ്പിടിച്ചാണ് പ്രിൻസിപ്പൽ കാറിൽ ക്കയറിയതു്.

Thursday, November 16, 2017

അച്ചുവിന്റെ ടീം ജയിക്കണം [അച്ചു ഡയറി-186]

       മുത്തശ്ശാ ഇന്ന് കൊച്ചിയിൽ ഐ.എസ്.എൽ   തുടങ്ങുകയല്ലേ? ഇവിടെ അമേരിക്കയിൽ നമ്മുടെ ഫുട്ബോളിന് സോക്കർ എന്നാ പറയുക. ഇത്തവണ കേരളാ ബാസ്റ്റേഴ്സ് കപ്പ് കൊണ്ടുവരണം. അച്ചു കളി കാണും. നാളെ രാവിലെയാണ് ഇവിടെ കളി കാണാൻ പറ്റുക.

      കാനഡയിൽ നിന്നുള്ള ഹ്യും ബാസ്റ്റേഴ്സിൽ വന്നതു നന്നായി. ബർബറ്റോസും നമ്മുടെ വിനീതും ഉണ്ടങ്കിൽ ഗോളടിക്കും ഉറപ്പ്. അച്ചുവിന്റെ സ്കൂളിൽ സോക്കർ ഭ്രാന്തന്മാരുടെ ഒരു ക്ലബുണ്ട്.അച്ചുവും ഉണ്ടതിൽ.അച്ചുവിന്റെ കൂടെ കോച്ചി ഗിന് ഉണ്ടായിരുന്ന പലരുമുണ്ടതിൽ.അവർക്കു് നമ്മുടെ ഐ.എസ്.എൽ  നെപ്പററി എല്ലാമറിയാം. അവരു പറഞ്ഞാ അച്ചു ഇതൊക്കെപ്പഠിച്ചേ . കൊച്ചിയിലെ ഉൽഘാടന മത്സരത്തെപ്പറ്റിപ്പറഞ്ഞപ്പോൾ അച്ചു പറഞ്ഞു ഇത് അച്ചുവിന്റെ നാടാണന്ന്.
    
       അച്ചു ഐ എസ് എൽ മുമ്പും കാണാറുണ്ട്. എല്ലാക്കാലത്തും നമ്മുടെ ടീമിൽ ഉണ്ടായിരുന്ന സന്ദേശ ജി ഗനെ ക്യാപ്റ്റൻ ആക്കിയത് അച്ചൂ നിഷ്ടായി. നമ്മുടെ സച്ചിന്റെ മഞ്ഞപ്പട അച്ചൂന്റെം ടീമാണ്. 

ജോബ്  കൽക്കട്ടയുടെ കൂടെയാണ് കേരളാ തോക്കുമെന്ന വൻ പറഞ്ഞു. അച്ചൂന് സങ്കടായി.ബറ്റ് വയ്ക്കാൻ അവൻ നിർബ്ബന്ധിക്കുകയാ.അച്ചൂന് ബറ്റു വയ്ക്കുന്നതിഷ്ടല്ല. അതു നല്ല സ്വഭാവമല്ലന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. സഹികെട്ട് അച്ചു ബറ്റ് വച്ചു.കേരളാ രണ്ട് _ ഒന്നിന് ജയിയ്ക്കുമെന്ന്. മുത്തശ്ശാ അച്ചൂന് ജയിക്കണം. അതിന് നമ്മൾ ജയിക്കണം.......

Wednesday, November 15, 2017

കുട്ടികളുടെ സ്വന്തം ചാച്ചാജി....

   കുട്ടിക്കാലത്ത് മനസിനെ ഏറ്റവും ആകർഷിച്ച രാഷ്ട്രീയ നേതാവ് നെഹ്റു ആയിരുന്നു. ഗാന്ധിജിയെയും, സുഭാഷ് ചന്ദ്ര ബോസിനേയും ആരാധിച്ചിരുന്നു.എന്നാലും ചാച്ചാ നെഹറു ആയിരുന്നു ഞങ്ങൾ കുട്ടികളുടെ ഹീറോ. വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ സാധാരണക്കാർക്കൊപ്പം നിന്ന് പടനയിച്ചു. 

       ആ വില കൂടിയ കൊട്ടിന്റെ രണ്ടാമത്തെ ബട്ടൻ ഹോളിൽ ഒരു ചെമ്പനിനീർപ്പൂവുമായ നഹ്റു ആണെന്നും മനസിൽ.ഇൻഡ്യയെ ഇത്ര നന്നായിക്കണ്ടെത്തിയ ഒരു നേതാവ്, ഒരെ ഴുത്തുകാരൻ വേറേ ഉണ്ടന്നു തോന്നുന്നില്ല. കുട്ടികളുടെ മനസിനെ ഇത്രമേൽ കീഴടക്കിയ ഒരു നേതാവും പിന്നീട് ഉണ്ടായിട്ടുമില്ല.

     മതപരമായ ചടങ്ങുകൾ കൂടാതെ ദഹിപ്പിച്ച് ചിതാഭസ്മം ഒരു പിടി തന്റെ കളിത്തൊട്ടിലായ ഗംഗയിലും, ബാക്കി വിമാനത്തിൽ ആകാശത്തു നിന്ന് ഭാരത്തിെൻറ സ്വന്തം കൃഷിഭൂമിയിലും വിതറണമെന്നുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഉദാത്തമായിരുന്നു. 

        അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ക്ലാസിൽ കുട്ടികൾ തേങ്ങി, തേങ്ങിക്കരഞ്ഞത് ഇന്നും മനസിലുണ്ട്.

Sunday, November 12, 2017

      കൽത്തൊട്ടി [നാലുകെട്ട് - 149]

ഇന്നും കാടുമൂടി മണ്ണിൽ പകുതി താന്ന് ഇല്ലപ്പറമ്പിന്റെ ഒരു മൂലയിൽ അതു കാണാം. വലിയ ഒരു കരിങ്കല്ല് അടർത്തി എടുത്ത്, അതു കുഴിച്ചെടുത്ത് മിനുക്കി ഒരു വലിയ പാത്രം പോലെ ആ കല്ലിനെ രൂപാന്തരപ്പെടുത്തിയിരിക്കുന്നു. സിമിന്റ് കണ്ടു പിടിയ്ക്കാത്ത അന്നി തേ മാർഗ്ഗമുള്ളു. 

      പശുക്കൾക്ക് വെള്ളം കൊടുക്കാനാണ് അതു പ്രധാനമായും ഉപയോഗിച്ചിരുന്നതു്. ഇന്നത്തെപ്പോലെ പശുക്കളെ കെട്ടിയിടില്ല. സ്വതന്ത്രമായി അഴിച്ചുവിടും. അതു നാടുനീളെ നടന്ന് തിന്നു മദിച്ച് വൈകിയിട്ട് തന്നെ കൂട്ടിൽ വന്നു കയറിക്കൊള്ളും. ഇടക്കു വന്ന് ഈ കൽത്തൊട്ടിയിൽ നിന്ന് വെള്ളം കുടിക്കും. പശൂക്കൾക്ക് മാത്രമല്ല സകല ജീവജാലങ്ങൾക്കും കുടിവെള്ളത്തിനായാണ് ആ കൽത്തൊട്ടി സ്ഥാപിച്ചിരിക്കുന്നത്.ആദ്യം കോരുന്ന വെള്ളം അതു് നിറച്ചിട്ടേ നമുക്കാവശ്യമുള്ളത് 'കോ രൂ. അതൊരു നിഷ്ട പൊലെ തുടരും. ഇടക്കിടെ വെള്ളം നിറക്കാൻ പണിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇടക്ക് ആനയെ പറമ്പിൽ തളക്കാൻ കൊണ്ടു വരുമ്പോൾ അതിന് വെള്ളം കൊടുക്കുന്നതും അതിൽ നിന്നാണ്. പിൽക്കാലത്ത് അതിൽ മണ്ണു നിറച്ച് അതിൽ ബ്രഹ്മി കൃഷി ചെയ്തത തോർക്കുന്നു. ബുദ്ധി വളരാൻ അഞ്ചു വയസു വരെ കുട്ടികൾക്ക് ബ്രഹ്മിനീരു കൊടുക്കാറുണ്ട്.
            ഗതകാല സംസ്കാരത്തിന്റ ഒരു പ്രതീകമായി ഇന്നും ആ കൽത്തൊട്ടി ഇല്ലപ്പറമ്പിന്റെ ഒരു മൂലയിൽ കാണാം...

Friday, November 10, 2017

 ഇന്ന് സ്കൂളിൽ വെറററൻസ് ഡേ... [അച്ചു ഡയറി-185]
     
          ഇന്ന് സ്കൂൾ അവധി. അമേരിക്കയിൽ ഇന്ന് " ആർമി സ്റ്റിക്ക് ഡേ" ആണ്. മിലിട്ടറി വെറ്ററൻസിനെ ആദരിക്കാനായി ഒരു ദിവസം. നമ്മുടെ രാജ്യത്തിന്റെ രക്ഷക്കായി പ്രവർത്തിക്കുന്ന പട്ടാളക്കാർക്ക് ഞങ്ങൾ കുട്ടികൾ സഘടിപ്പിക്കുന്ന ആഘോഷം.
     
         വേൾഡ് വാർ_I തീർന്ന ദിവസമാണിന്ന്. പതിനൊന്നാം മാസം, പതിനൊന്നാം ദിവസം പതിനൊന്നാം മണി ക്കൂറിൽ  1918-ൽ. അതിന്റെ ഓർമ്മക്കും ലോകസമാധാനത്തിനും വേണ്ടിയാണീ ദിവസം. സ്കൂളിൽ നമ്മൾ, മിലിട്ടറിയിൽ ഉള്ളവരെ സ്വീകരിക്കും. സമ്മാനങ്ങൾ കൊടുക്കും.

      അമേരിക്കൻ ഫ്ലാഗിന്റെ കളറുമായി മാച്ചുചെയ്യുന്ന ഡ്രസ് വേണം ഇടാൻ. നമുക്ക് നമ്മുടെ വീര ജവാന്മാരേയും ഓർക്കാം. നമ്മുടെ ബന്ധുക്കൾ ആർമിയിൽ ഉണ്ടങ്കിൽ അവർക്ക് കത്തുകൾ എഴുതാം. അച്ചുവും എഴുതി കൊടുത്തു. അച്ചൂന്റെ ഒരേട്ടൻ ഇൻഡ്യൻ പട്ടാളത്തിലുണ്ട്.ഏട്ടനാ ഞാൻ കത്തെഴുതിയത്. അത് ബസ്റ്റ് ലറ്റർ ആയി സെലക്റ്റ് ചെയ്തു. സ്ക്കൂളിൽ നിന്നു തന്നെ അതയച്ചു കൊടുക്കും. ഏട്ടൻ "സർപ്രൈ സ്" ആകും.

      ഇൻഡ്യയിൽ നമ്മുടെ സ്കൂളുകളിലും ഇങ്ങിനെ ഒക്കെ വേണമെന്ന് അച്ചൂന് തോന്നണു. ജീവൻ പണയം വച്ചാ അവർ നമ്മേ രക്ഷിക്കുന്നത്. അവരെ ആദരിക്കാൻ കുട്ടികൾക്ക് സ്കൂളിൽ ഒരവസരം. അതുണ്ടാകണം........

Wednesday, November 8, 2017

അഗ്നിപർവ്വതം...

          എന്താണഗ്നി പർവ്വത മേ പൊട്ടാത്തെ?  അകത്ത് ലാവ തിളച്ചു മറിയുമ്പഴും ശാന്തമായി ഉറങ്ങാൻ ശീലിച്ചിരിക്കുന്നു. എന്റെ ഈ നിയന്ത്രണം വിട്ടാൽ ! പൊട്ടിത്തെറിയ്ക്കും. അഗ്നിജ്വാല കൾ സകലതിനേയും ഭസ്മമാക്കും.ഈ പ്രദേശങ്ങൾ മുഴുവൻ പൊടിപടലങ്ങൾ നിറയും. അത് എന്റെ സഹജീവികൾക്കും, എല്ലാ വേണ്ടപ്പെട്ടവർക്കും ഭീഷണി ആകും. അതു കൊണ്ട് ഈ പ്രചണ്ഡമായ അഗ്നി മുഴുവൻ ഞാൻ ഉള്ളിൽത്തന്നെ സംഭരിച്ചിരിക്കുന്നു. യോഗവിദ്യയാൽ സ്ഥo ഭിപ്പിച്ചിരിക്കുന്നു. 

         നിങ്ങൾ തീ തീനി ഭക്ഷികളെപ്പറ്റി കേട്ടിട്ടില്ലേ.? അതിന്റെ ഭക്ഷണം തീയ്യാണത്രേ.തീ തുപ്പുന്ന വ്യാളിയേക്കാൾ ഉദാത്തമാണവയുടെ ജീവിതം.ഒരഗ്നിപർവ്വതം ആണന്ന രീതിയിൽ നിങ്ങൾ എന്നെ സമീപിക്കുമ്പഴേ പ്രശ്നമുള്ളു. ഒരു വലിയ താപോർജ്ജം മുഴുവൻ ഉള്ളിലൊതുക്കി, ശാന്തമായി വൃക്ഷലതാദികൾ ഇളക്കി, എല്ലാവർക്കും കുളിർ കാറ്റേ കി   പറ്റുന്നിടത്തോളം കാലം... അങ്ങിനെ.... അങ്ങിനെ

Saturday, November 4, 2017

പരീക്ഷിത്തിന്റെ ശാപം [അച്ചു ഡയറി-184]

      മുത്തശ്ശാ അമേരിക്കയിൽ ചിന്മയാ മിഷന്റെ ഒരു സ്ക്കൂളുണ്ട്. അച്ചൂന്റെ അടുത്താ. എല്ലാ ശനിയും ഞായറും രണ്ടു മണിക്കൂർ അച്ചു പോകും. അമ്മയും വരും.അച്ചൂന് അവർ പുരാണ കഥകൾ പറഞ്ഞു തരും. അച്ചൂന് കഥകൾ കേൾക്കാൻ വലിയ ഇഷ്ടമാണ്. ആ സമയം അമ്മക്ക് ഗീതാ ക്ലാസ്. 

    പരീക്ഷിത്ത് മഹാരാജാവിന്റെ കഥയാ ഇന്നു പറഞ്ഞു തന്നത്. മുത്തശ്ശനറിയോ? പരീക്ഷിത്ത് വേട്ടയ്ക്കുേപായപ്പോൾ ഒരു യോഗി അവിടെതപ സുചെയ്യൂന്നു. പരീക്ഷിത്ത് ചോദിച്ചതിനൊന്നും മറുപടി പറഞ്ഞില്ല. ദേഷ്യം വന്ന രാജാവ് അവിടെക്കിടന്ന ഒരു ചത്ത പാമ്പിനെ എടുത്ത് മഹർഷിയുടെ കഴുത്തിലിട്ടു.ഇതു കണ്ടു വന്ന മഹർഷിയുടെ മകൻ രാജാവിനെ ശപിച്ചു. ഏഴു ദിവസത്തിനകം രാജാവ് പാമ്പുകടിയേറ്റ് മരിക്കമെന്ന്. അപ്പഴാണ് സ്വാമി ധ്യാനത്തിൽ നിന്നുണർന്നത്. " ഒരു തെറ്റിന് വേറൊരു തെറ്റാണ് നീ ചെയ്തത്. നിന്റെ ശാപം തെറ്റായിപ്പോയി "   അച്ചൂനതിഷ്ടായി. മുത്തശ്ശാ പരീക്ഷിത്തിനെ പാമ്പുകടിച്ചോന്നറിയാൻ ഇനി ഒരാഴ്ച്ച കാത്തിരിക്കണം. അതാ അച്ചൂന് വിഷമം.  

        അച്ചു ഈ കഥകളൊക്കെ ഒരു ബുക്കിൽ എഴുതി വയ്ക്കുന്നുണ്ട്.ഇഗ്ലീഷിലാ. അതു ബുക്കാക്കാൻ മുത്തശ്ശൻ സഹായിക്കണം.

Thursday, November 2, 2017

കൈരളീ വിലാപം.......

   അങ്ങിനെ എന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞു.മലയാള ഭാഷാ ദിനമായും ആചരിച്ചു. പൊള്ളയായ ആശംസകളിൽ ഒതുങ്ങിയ ആഘോഷം.ആ ദിവസമെങ്കിലും എന്റെ പ്രശ്നങ്ങളും എന്റെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളും പരിഹാരമാർഗ്ഗവും ചർച്ച ചെയ്തെങ്കിൽ. എവിടെ....

      രാഷ്ട്രീയപ്പാർട്ടികളുടെ മൂന്നു മഹാ യാത്രകൾ. ഒന്നു കഴിഞ്ഞു. മ ററവ തുടരുന്നു. കോടികൾ മുടക്കിയ ഈ മാമാങ്കത്തിൽ എന്റെ പ്രശ്നങ്ങൾ അപഗ്ര ധി ച്ച് ചർച്ച ചെയ്ത് പരിഹാരം നിർദ്ദേശിച്ചത് എത്ര പേർ. ആരുമില്ല.വെറും രാഷട്രീയ ലക്ഷ്യം വച്ചു കൊണ്ടുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രം. ഇതു കൊണ്ടാർക്കെന്തു പ്രയോജനം. 

     ഇനി മാദ്ധ്യമങ്ങളുടെ കാര്യം
അതിലും കഷ്ടം . രാഷട്രീയക്കാർക്ക് ഓട്ടാണങ്കിൽ മാധ്യമങ്ങൾക്ക് സെൻസേഷണലായ വാർത്തകളാണാവശ്യം. ഒരു പ്രഗൽഭന്റെ പീഢന കഥ പതിനൊന്നു മാസമാണവർ ചർവിത ചർവണം പോലെ ചവച്ചു തുപ്പിയത്.നമ്മുടെ ഉദാത്തമായ സംസ്കാരം മലിനമായ തു മാത്രം മിച്ചം..
     ഇനി എങ്കിലും പരിസ്തിതി സംരക്ഷണത്തിനും മദ്യമാഫിയ വിപത്തുകൾക്കും.സർവോപരി നാടിന്റെ വികസനവും പരിഹാരം പ്രവർത്തിയിലൂടെ ആ ക്കൂ. ഒന്നു മാറി ചിന്തിക്കൂ. ഇപ്പഴും ഈ ദിശയിൽ ചെറിയ ചെറിയ മാറ്റത്തിന്റെ സൂചനക കാണുന്നുണ്ട് അത് ഒറ്റക്കെട്ടായി നിന്ന് ആ ളിക്കത്തിക്കൂ.
       നമുക്ക് ഒന്നിച്ചു പൊരുതാം
       നല്ല നാളേക്കു വേണ്ടി.... അടുത്ത തലമുറക്കുവേണ്ടി.....

Wednesday, November 1, 2017

ഇത്തവണത്തെ" ഹാലോവിൻ ഡെ" പ്രശ്നമായി... [അച്ചു ഡയറി-183]

   ഹാലോവിൻ ഡേയെപ്പറ്റി മുത്തശ്ശനോട് പറഞ്ഞിരുന്നല്ലോ? ഈ വർഷത്തെ ആകെ സ്പോയിലായി. ഞങ്ങളൊക്കെ പേടിപ്പെടുത്തുന്ന വേഷവും ഇട്ട് ബക്കറ്റുമായി ഇറങ്ങും. എല്ലാ വീട്ടിലും പോകും. മുത്തശൻ പറഞ്ഞ പോലെ യക്ഷികളുടെ ദിവസം. എല്ലാ വീട്ടിലും നമ്മളെ ഭയപ്പെടുത്താൻ ഭീകരരൂപങ്ങൾ ഉണ്ടാക്കി വയ്ക്കു.. "ട്രിക്ക് ഓർ ട്രീറ്റ് " എന്നു പറഞ്ഞാൽ ഞങ്ങളെ പേടിപ്പിക്കും. എന്നിട്ട് ചോക്ലേറ്റ് തരും. ബക്കറ്റിൽക്കിട്ടിയ ചോക്ലേറ്റ് ഞങ്ങൾ വീതിച്ചെടുക്കും.

       അങ്ങിനെയാണ് ജോബിന്റെ വീട്ടിൽ എത്തിയത്." കാർ ഗ്യാരേജിൽ ഒരു വലിയ പെട്ടി വച്ചിട്ടുണ്ട് അതിൽ ചോക്ലേറ്റ് വച്ചിട്ടുണ്ട് എടുത്തോളൂ." ജോബിന്റെ അമ്മയാണ് പറഞ്ഞത്. ഞങ്ങൾ അങ്ങോട്ടോടി. അതൊരു ശവപ്പെട്ടി ആയിരുന്നു മുത്തശ്ശാ. അച്ചു അടുത്തേക്ക് പോയില്ല. ഇതു മനസിലാകാതെ കൂട്ടുകാർ ആ പെട്ടി തുറന്നു. അതിൽ ഒരു ശവത്തിനെ ഉണ്ടാക്കി വച്ചിരുന്നു. അതിന്റെ മാറത്ത് ഇഷ്ടo പോലെ ചോക്ലേറ്റ് വിതറിയിരുന്നു.കൂട്ടുകാർ ഉത്സാഹമായി അതു വാരി എടുത്തു - അതു നമുക്കു വേണ്ട... തമാശിന് ചെയ്ത താണങ്കിലും അങ്ങിനെ ചെയ്തത് ശരിയായില്ല. ആ ചോക്ലേറ്റ് നമുക്ക് വേണ്ട. അച്ചു ഉറക്കെപ്പറഞ്ഞു പോയി. ജോബിന്റെ മമ്മിക്ക് വിഷമായി.അങ്ങിനെ പറയണ്ടായിരുന്നു. എന്തോ... അച്ചൂനത്പററില്ല മുത്തശ്ശാ...

Tuesday, October 31, 2017

    ഡോക്ട്ടർ ശിവകരൻ നമ്പൂതിരി [നാലു കെട്ട് - 149]

      സാമവേദാചാര്യൻ Dr.ശിവകരൻ ചാർച്ച കൊണ്ടും വേഴ്ച്ച കൊണ്ടും, വല്ലാത്ത ഒരു തരം അടുപ്പം കൊണ്ടും ഈ തറവാടിന്റെ ഒരഭിഭാജ്യഘടകമാണ്. പ്രഗത്ഭനായ ആ യുർവ്വേദാചാര്യൻ, സാമവേദജ്ഞൻ, നല്ല ഒരു സൈക്കോളജിസ്റ്റ്, എഴുത്തുകാരൻ, വാഗ്മി..അങ്ങിനെ ഒരു ബഹുമുഖ പ്രതിഭയാണദ്ദേഹം. സാമവേദം മുഴുവൻ റിക്കാർഡിഗിനും എഡിറ്റി ഗിനുമായിരണ്ടു വർഷത്തോളംഎടുത്തു. മനോരമയുമായി ച്ചേർന്ന് തയാറാക്കിയ പ്രസ്തുത സി.ഡി. ഇന്ന് വിപണിയിൽ ലഭ്യമാണ്. രാഷ്ട്രപതി ഭവനിൽ വച്ച് ഇൻഡ്യൻ പ്രസിഡന്റ് തന്നെയാണ് ഈ സി ഡി റിലീസ് ചെയ്തത്. ശിവകരന്റെ നേതൃത്വത്തിൽ കേരളത്തിനു പുറത്തു വച്ചു നടന്ന യാഗങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു..

      കഴിഞ്ഞ ദിവസം ഹോമ കർമ്മങ്ങൾ കൊണ്ട് അദ്ദേഹം എന്റെ കുട്ടിക്കാലത്തേ നാലുകെട്ടിലെവൈദിക അന്തരീക്ഷത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി എന്നു തന്നെ പറയാം. അന്ന്,  രാവിലെ ഭസ്മവും ചന്ദനവും തൊട്ട് മുത്തശ്ശന്റെ ,തെക്കിണിയിൽ നിന്നുള്ള സഹസ്രനാമജപം, ഗണപതി ഹോമവും ഭഗവതിസേവയും, അതിന്റെ മണിനാദവും, ഓടി നടന്നു പണി എടുക്കുമ്പഴും നാമം ജപിച്ചു കൊണ്ടിരിക്കുന്ന മുത്തശ്ശിയും.അഹോരാത്രം അടുക്കളപ്പണിക്കിടയിലും നാമം ജപിക്കാനും, പ്രാർത്ഥിക്കാനും സമയം കണ്ടെത്തുന്ന അമ്മ, സൂര്യനമസ്കാരത്തിനൊരുങ്ങുന്ന മുത്തഫന്മാർ, എല്ലാം ഓർമ്മയിലൂടെ മിന്നി മറഞ്ഞു.

     ഭഗവതിസേവയും, ഗണപതി ഹോമവും മൃത്യുഞ്ചയഹോമവും ഒക്കെ കൊണ്ട് അദ്ദേഹം ഇവിടെ ഒരു വേദിക്ക് അന്തരീക്ഷംതന്നെ സൃഷ്ടിച്ചു. അങ്ങിനെ മനസുകൊെണ്ടൊരു മടക്കയാത്രക്ക് സഹായിച്ച എന്റെ പ്രിയപ്പെട്ട ശിവകരന് നന്ദി...

Thursday, October 26, 2017

  കൃഷ്ണനെത്തല്ലീ കുചേലൻ....

    പ്രിയപ്പെട്ടവയലാർ നമ്മേ വിട്ടുപിരിഞ്ഞിട്ട് നീണ്ട നാൽപ്പത്തിരണ്ടു വർഷം. " കുചേലൻ കുഞ്ഞൻ നായർ " അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ ഒരു കവിതയാണ്. കളിയരങ്ങിൽ കുചേലവൃത്തം കഥകളി. സ്വന്തം സതീർത്ഥ്യനെ സ്നേഹം കൊണ്ട് കെട്ടിപ്പിടിക്കാൻ വരുന്ന കൃഷ്ണനെ കുചേലൻ ഒന്നു പൊട്ടിച്ചു. ആ മുഖ കമലത്തിനു തന്നെ. ദ്വേഷ്യം തീരാഞ്ഞിട്ട് ഓലക്കുടയുടെ കാല് ഊരി എടുത്തും അടിച്ചു.എല്ലവരും സ്തബ്ദ്ധരായി. മേളം നിന്നു. പാട്ടുനിന്നു.

       വയലാർ മുഴുപ്പട്ടിണിക്കാരനായ കുഞ്ഞൻ നായരീ ലേക്കാണ്‌ പോകുന്നത്‌. പട്ടിണി കൊണ്ടു വശം കെട്ട കഥകളി കലാകാരൻ.വീട്ടിലെ ഒമ്പതു വയറു കൾക്ക് ആഹാരം കൊടുക്കാൻ പറ്റാത്തവൻ. അദ്ദേഹം കുചേലവേഷത്തിൽ ജീവിക്കുകയായിരുന്നു. അനുഭവമാണ് അഭിനയമല്ല.
   കളി നടത്തിപ്പുകാരൻ ശങ്കുണ്ണി മേനോൻ ആണ് ശ്രീകൃഷ്ണൻ.അദ്ദേഹം കാശു മുഴുവൻ വാങ്ങി എടുക്കും. ബാക്കി ആർക്കും ഒന്നും കൊടുക്കില്ല. സഹികെട്ടു. തിരിച്ചു ചെല്ലുമ്പോൾ പതിനെട്ട് കണ്ണുകൾ ആശയോടെ കാത്തിരുപ്പുണ്ട്. അവർക്കാഹാരത്തിനു പോലും.... അങ്ങിനെ മടുത്തിട്ടാണ് ഒന്നു പൊട്ടിച്ചതു്. എത്ര മനോഹരമായാണ് ആ പാവം കലാകാരനെ അദ്ദേഹം വരച്ചുകാണിച്ചത്.

     എന്റെ പ്രിയപ്പെട്ടവയലാറിന് അനന്ത കൊടി പ്രണാമം,....
   ഭൃoഗ സഗീതം........

      രാത്രി ഒറ്റക്കാണ്. പുറത്തു നല്ല മഴ. മൂടിപ്പുതച്ചു കിടന്നുറങ്ങണം. രണ്ടു ദിവസമായി ശരിക്കുറങ്ങിയിട്ട്. അപ്പഴാണ് ചെവിക്കുള്ളിൽ നിന്ന് ഒരു സംഗീതം. തല മൂടിക്കിടന്നപ്പോൾ അവൻ പ്രാണരക്ഷാർത്ഥം ചെവിയിൽക്കയറി യ താ ണ്. പുറത്തിറങ്ങാൻ പറ്റാത്തപ്പോൾ അവൻ സാധകം തുടങ്ങിയതാണ്. ഒന്നുറങ്ങാനും പറ്റുന്നില്ല. എന്തായാലും അവൻ ഉപദ്രവിക്കുന്നില്ല. സംഗീതം മാത്രം. ചിലപ്പോൾ "ജിമിക്കി ക്കമ്മൽ " ഡാൻസും. ഒരു ചെറിയ വണ്ടാണ്. എനിക്കഭിമാനം തോന്നി. പണ്ട് കാളിദാസൻ പറഞ്ഞിട്ടുണ്ട് നല്ല ഭംഗിയുള്ള മുഖത്തിനു ചുറ്റുമെഭൃംഗം വരുകയുള്ളു എന്ന്. അന്നവൻ ശകും ന്തളയുടെ അടുത്തും ചെന്നിരുന്നു.
      
          ഇനി ഇന്ദ്രന്റെ പണിയാണോ?അന്ന് പാവം കർണ്ണനെപ്പറ്റിച്ചതാണ്. എന്തുo വരട്ടെ. ചെവിയിൽ കുറച്ചു വെള്ളമൊഴിക്കാം. അല്ലങ്കിൽ വേണ്ട. ഭാഗവതർ വെള്ളത്തിൽ മുങ്ങിച്ചാകും. ഭാഗവതരെക്കൊല്ലണ്ട. ചെവിത്തോണ്ടി ഉപയോഗിച്ചാലും പ്രശ്നമാണ്. അവൻ പ്രകോപിതൻ ആയാൽ അപകടമാണ്.

       സ്വയം വായും മൂക്കും പൊത്തിപ്പിടിക്കണം. പണ്ട് ഒരു നാട്ടുവൈദ്യൻ പറഞ്ഞു തന്നതാണ്. വായ്യൂവിന്റെ മർദ്ദം വരുമ്പോ ൾ അവൻ തന്നെ പുറത്തുചാടും. പറഞ്ഞ പോലെ സംഭവിച്ചു. അവൻ പുറത്തുചാടി. ഒരു മണിക്കൂർ നേരം എന്നെ വട്ടം കറക്കിയ അവൻ എന്റെ കൺമുമ്പിൽ വന്ന് ഒന്നു നൃത്തം വച്ച് പറന്നകന്നു....

Monday, October 23, 2017

തറവാട്ടിലെ ആദ്യ "ടോർച്ച് "[ നാലുകെട്ട് - 147]

      എന്റെ കുട്ടിക്കാലത്ത് രാത്രിസഞ്ചാരത്തിന് വെളിച്ചത്തിന് ചൂട്ട്  ആണുപയോഗിച്ചിരുന്നത്. ആ ഇടയാണ് അച്ഛന്റെ ഒരു സുഹൃത്ത് ഒരു ടോർച്ച് കൊണ്ടു കൊടുത്തത്.അതിൽ ബാറ്ററിയിട്ട് സ്വിച്ച് അമർത്തിയാൽ നല്ല പ്രകാശത്തോടെ ബൾബ് തെളിയും. അതിന്റെ ബീം ക്രമീകരിക്കാൻ അതിന്റെ മുകളററം തിരിച്ചാൽ മതിയാകും. കറണ്ടു പോലും വരാത്ത അന്നത്തെക്കാലത്ത് അതൊരത്ഭുതമായിരുന്നു.

       " ജീപ്പ് " എന്ന കമ്പനിയുടെ ആയിരുന്നു ആ ടോർച്ച്. അതിന്റെ മുകളറ്റം കുറച്ചു വലുതാണ്. ലോഹം കൊണ്ടാണതുണ്ടാക്കിയിരുന്നത്. പിച്ചള പ്ലെയ്റ്റ് ചെയ്ത് വെള്ളി നിറം ആക്കിയിരുന്നു. ഇന്ന് ചില സ്ഥലങ്ങളിൽ കാലപ്പഴക്കം കൊണ്ട് പിച്ചള തെളിഞ്ഞിരിക്കുന്നു. അന്നും ബാറ്ററി " എവർ റഡി" ആയിരുന്നു എന്നാണ് ഓർമ്മ. അതിന്റെ സൗകര്യവും ഒതുക്കവും വളരെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. അതിൽ രണ്ടു ബാറ്ററി ആണ് ഇട്ടിരുന്നത്. അതിൽ കൂടുതൽ ബാറ്ററിയുള്ള വലിയ ടോർച്ചും ഉണ്ടായിരുന്നു. എങ്കിലും സർവ്വസാധാരണയായി ഈ ചെറിയ ടോർച്ചാണ് കണ്ടുവരാറ്.

     കുട്ടിക്കാലത്ത് അതിന്റെ മൂടി തുറന്ന് ആ ബാറ്ററിയിലും ടോർച്ചിന്റെ വക്കിലും നാക്ക് വച്ച് സ്വിച്ചിട്ടാൽ ചെറിയ ഷോക്കടിക്കും. നാക്കു തരിക്കും. അതു പലപ്പഴും നമ്മൾ കുട്ടികൾ ചെയ്തതോർക്കുന്നു. അന്ന തൊക്കെ അത്ഭുതമാണ്. ഇന്ന് ഒരു വെളിച്ച വിപ്ലവം തന്നെ വന്നെങ്കിൽ .അന്ന് കുറേ അധികം കാലം ഈ ജീപ്പ് കമ്പനിയുടെ തന്നെയാണ് മാറ്റമില്ലാതെ തുടർന്നത്

Thursday, October 19, 2017

മുത്തശ്ശാ പാച്ചു ഡെ കെയറിൽ [അച്ചു ഡയറി-182]

    മുത്തശ്ശാ അവനൊരു ടൻഷനുമില്ല. സ്കൂളിൽപ്പോകാൻ റഡി. പക്ഷേ അവന് ഏട്ടന്റെ കൂട്ടുബാഗ് വേണം.കുട വേണം. വാട്ടർബോട്ടിലും ടിഫിൻ ബോക്സും വേണം. ബാഗ് പുറത്തു തന്നെ തൂക്കണം. എല്ലാം ഏട്ടന്റെ കൂട്ടു വേണം. ടൈ കെട്ടാത്തതു കൊണ്ട് വഴക്കു കൂടി. വലിയ സ്കൂളിൽ പ്പോവുകയാണന്നാ ഭാവം. ആകെ ഒരു മണിക്കൂർ ഡേ കെയറിൽ. അത്രയേ ഉള്ളു. അതിനാണു ഗമ.

        എന്നാലും അച്ചൂന് സന്തോഷായി അവന്റെ ഉത്സാഹം കണ്ടപ്പോൾ. പക്ഷേ സ്കൂളിൽ ചെന്നാൽ വിധം മാറും.ഏട്ടനേം, അമ്മയേം അവനു പിരിഞ്ഞിരിക്കാൻ പറ്റില്ല.ഉറപ്പാ. അവൻ കരയും. പോകണ്ടാന്നു പറഞ്ഞ് ഏട്ടനെ കെട്ടിപ്പിടിച്ചു കരയും. അപ്പൊ ൾ ടീച്ചർ ബലമായി പ്പിടിച്ചു കൊണ്ടു പോകും.അച്ചൂന് സങ്കടായി.വേണ്ടായിരുന്നു. ഇത്ര കൊച്ചി ലേ സ്കൂളിൽ ആക്കണ്ടായിരുന്നു. പക്ഷേ അവൻ ഭയങ്കരനാ മുത്തശ്ശാ. അവിടെച്ചെന്ന് കൂടുകാരും കളിപ്പാട്ടങ്ങളും കണ്ടപ്പൊൾ അവൻ ബൈ പറഞ്ഞ് ഒരു കള്ളച്ചിരിയും ചിരിച്ച് ഒറ്റപ്പൊക്ക്. ഒന്നു തിരിഞ്ഞു നോക്കിയതുപോലുമില്ല.
      അച്ചൂന് സങ്കടം വന്നു.അമ്മക്കും വിഷമായി. പാച്ചുമിടുക്കനല്ലേ. അവൻ കരയണമെന്ന് വിചാരിച്ച നമുക്കല്ലേ തെറ്റുപറ്റിയത് അമ്മേ.. നമ്മളെന്തിനാ വിഷമിക്കുന്നേ. സന്തോഷിക്കുകയല്ലേ വേണ്ടതു്. നമുക്ക് പുറത്ത് കാത്തിരിക്കാം.

Saturday, October 14, 2017

സി- എം.എസ്സ് കോളേജിലെ സർഗ്ഗോത്സവം
..

    അക്ഷര നഗരിയുടെ ഹൃദയഭാഗത്ത് ചരിത്രം ഉറങ്ങുന്ന സിഎംഎസ്സ് കോളേജ്. അവിടെയാണ് ലൈബ്രറി കൗൺസിലിന്റെ സംസ്ഥാനതല സർഗ്ഗോത്സവം നടക്കുന്നത്. ഇത്ര അധികം " പോസിറ്റീവ് എനർജി "യുള്ള മറ്റൊരു കലാലയാന്തരീക്ഷം ഞാൻ കണ്ടിട്ടില്ല. പഴയ കാല പ്രതാപം വിളിച്ചോതുന്ന ആ പൈതൃക കെട്ടിടങ്ങൾ, വിശാലമായ കലാലയാങ്കണം, തണൽമരങ്ങൾ എല്ലാം കൂടി മനസിന് ഹരം പകരുന്ന പലതും...

       1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റിയാണ് ആദ്യത്തെ ഈ വെസ്റ്റേൺ സ്റ്റൈയിൽ കോളേജ് ആരംഭിച്ചത്. ആ കലാലയാങ്കണത്തിൽ കാലുകുത്തിയപ്പോൾത്തന്നെ അവിടെ പഠിച്ചിറങ്ങിയ ഭാഗ്യവാന്മാരോട് അസൂയ തോന്നി.

      ബാലവേദി പ്രതിഭകളുടെ സർഗോത്സവത്തിന് ഇതിലും നല്ലൊരിടം കിട്ടാനില്ല.  ഒരു ഗ്രന്ഥശാല പ്രവർത്തകൻ എന്ന നിലയിൽ ആ അക്ഷര നഗരിയുടെ ഹൃദയഭാഗത്ത് ചില വഴിച്ചപ്പോൾ ഇനി ഒരു ജന്മമുണ്ടങ്കിൽ ഇവിടെ പ്പഠിക്കാൻ ഭാഗ്യമുണ്ടാകണേ എന്ന ഒറ്റ മോഹമേ ഉണ്ടായിരുന്നുള്ളു..

Sunday, October 8, 2017

    ഒരു ഡയററീഷ്യന്റെ കഥ

ഒരു സമ്പൂർണ്ണ വൈദ്യ പരിശോധന.മക്കൾക്ക് നിർബ്ബന്ധം.ഒരു കുഴപ്പവുമില്ല. കൊളസ്ട്രോൾ സ്വൽപ്പം കൂടുതൽ എന്നു വേണമെങ്കിൽപ്പറയാം. മരുന്നു കഴിക്കില്ലന്നറിയാം. ആഹാരരീതി എങ്കിലും ശ്രദ്ധിക്കണം.അവർ ഒരു ഡയറ്റീഷ്യനെ ഏർപ്പാടാക്കി.അങ്ങിനെ ആഹാരോ പദേശകൻ വന്നു. ദിനചര്യയും ആഹാരവും ശ്രദ്ധിക്കണ്ട രീതി.... ഒരു നീണ്ട പ്രസംഗം. ചിക്കൻ മുതൽ ലിക്കർ വരെ നിയന്ത്രിച്ച് ഉപയോഗിക്കാവൂ എന്നും പറഞ്ഞു. ഞാൻ എല്ലാം ക്ഷമയോടെ കെട്ടു
   
      ഇനി എന്റെ രീതി പറയാം. മാംസാഹാരമോ മദ്യമോ ഉപയോഗിക്കില്ല. രാവിലെ നാലു മണിക്ക് എഴുനേൽക്കും.പ്രഭാദകർമ്മങ്ങൾക്ക് ശേഷം പത്മാസനത്തിലിരുന്ന് നാല്പതു മിനിട്ട് പ്രാണായാമം. തലേ ദിവസം ചുവന്ന തുളസിപ്പൂ ഇട്ട വെള്ളം രണ്ടു ക്ലാസ് കുടിക്കും. പിന്നെപ്പറമ്പും ,പാടവും ചുറ്റി നടന്ന് ഞാൻ നട്ടുവളർത്തിയ സസ്യജാലങ്ങളോടും. പക്ഷികളോടും അണ്ണാറക്കണ്ണനോടും കിന്നാരം. ഒരു മണിക്കൂർ. അതിനെ "മോർണി ഗ് വാക്ക് " എന്നു വിളിച്ചൊളൂ. വിസ്തരിച്ച് തേച്ചു കുളി, പ്രഭാത കർമ്മങ്ങൾ. ഒരു ഗ്ലാസ് ഗ്രീൻ ടീ. പിന്നെ വർത്തമാനപ്പത്രവുമായി മൽപ്പിടുത്തം. നല്ല ചെമ്പാവിന്റെ പൊടിയരിക്കഞ്ഞിയിൽ നാളികേരം ചിരകിയിട്ട് വയറു നിറയെക്കഴിക്കും.പിന്നെ എഴുത്ത് വായന. പതിനൊന്നു മുതൽ വായനശാലയിൽ.
ഉച്ച ഊണിന് ഓലൻ.രാവിലെ തന്നെ ചോറിൽ പാട നീക്കിയ പാലും മോരും ഒഴിച്ചു വച്ചിരിക്കും. ഉച്ചയാകുമ്പഴേക്ക് ചോറിൽ കിടന്ന് ഉറയൂ ടി യി ട്ടു ണ്ടാവും. അതിൽ ഇഞ്ചി അരിഞ്ഞിട്ടിരിയ്ക്കും. ചുട്ട രച്ച ചമ്മന്തിയും ഉണ്ടാകും. നല്ല മോര് നാരങ്ങാനീരും, കാന്താരിമുളകും ചേർത്ത് അതാണ് പാനീയം. ഉച്ചക്ക് അര മണിക്കൂർ ഉറക്കം.തിളപ്പിച്ച് പാട നീക്കിയ പാലിൽ കടുപ്പത്തിൽ ഒരു ചായ. ചെറുപഴം കൂട്ടിന്. പൈതൃക ഭൂമിയെ വല oവച്ച് നടത്തം.അല്ലങ്കിൽ ഷട്ടിൽ കളിക്കും.വൈകിട്ട് ഏഴുമണിക്ക് അത്താഴം. ഒരു ഫ്രൂട്ട് സാലഡ്, അല്ലങ്കിൽ വെജിറ്റബിൾ സാലഡ്. 
     ടി.വി, ന്യൂസ് കാണും. ലോകത്തിന്റെ പല കൊണുകളിൽ വസിക്കുന്ന മക്കളും മക്കളുടെ മക്കളും ആയി ഒരു വീഡിയോ കോൺഫ്രൻസ്. എല്ലാവരും ഒരു മേശക്കു ചുറ്റുമിരിക്കുന്ന പ്രതീതി. പരിവേദനങ്ങൾ പരിഭവങ്ങൾ... എല്ലാം അവിടെ ത്തീരും. പത്തു മണിക്കുറക്കം.

       നമ്മുടെ സയറ്റീഷ്യൻ ഈ ജീവിത രീതികേട്ട് ബോധംകെട്ടുവീണു എന്നു കഥ.

Saturday, October 7, 2017

  മുത്തശ്ശാ നമ്മളു തോറ്റു പോയി.. [ അച്ചു ഡയറി-181]

      സാരമില്ല മുത്തശ്ശാ നമ്മൾ ആദ്യമായല്ലേ വേൾഡ് കപ്പ് കളിക്കുന്നെ. അമേരിക്ക എത്ര കാലമായി. നല്ല എക്സ്പീരിയൻസും സ്റ്റാമിനയും അവർക്കാകൂ ടു തൽ. 

     പക്ഷേ നമ്മൾ നന്നായി ക്കളിച്ചു. രാഹുലിന്റെ കളി ശ്രദ്ധിക്കണമെന്ന് മുത്തശ്ശൻ പറഞ്ഞില്ലേ? നന്നായിക്കളച്ചു. നമ്മുടെ തൃശൂർക്കാരനല്ലേ മുത്തശ്ശാ. പിന്നെങ്ങിനേയാ മോശമാകുക. കോമൽ തട്ടലിനേയും നമ്മുടെ ഗോളിയേയും അച്ചൂ നിഷ്ടായി. അറ്റാക്കിഗ് കുറച്ചു കൂടി ശ്രദ്ധിച്ചാൽ മതി.അച്ചു ഇവിടെ സോക്കർ കോച്ചി ഗിന് പോകുന്നുണ്ട്. ഒരമേരിക്കൻ ക്ലബ്ബിലാ. പന്തു കൈവശം വയ്ക്കാതെ പെട്ടന്നു പാസു ചെയ്യാനാ ഇവിടെ പ്പഠിപ്പിക്കുക. നമ്മൾ നന്നായിക്കളിച്ചു. അതു മതി. നല്ല ടീമായി വരും. 

       അതല്ല അച്ചൂന് സങ്കടായേ. ജോബ് അമേരിക്കയുടെ കൂടെയാ. അവൻ അമേരിക്കക്കാരനാ. അവൻബററ് വയ്ക്കാൻ അച്ചൂ നോട് പറഞ്ഞതാ. "ബററു വയ്ക്കുന്നതും. ആർജൂ ചെയ്യുന്നതും "നല്ലതല്ലന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. അതിനവനെന്നെ കളിയാക്കി. ഇൻഡ്യ ജയിച്ചങ്കിൽ അവന് മറുപടി കൊടുക്കാമായിരുന്നു. 
    സാരമില്ല. ഒരു ദിവസം ഇൻഡ്യ കയറി വരും. അച്ചൂന് ഉറപ്പാ. അന്ന് അവനോട് പറയണം." ഡോൺ ഡ് അണ്ടർ എസ്റ്റിമേറ്റ് ഇൻഡ്യൻസ് " എന്നു്.

Wednesday, October 4, 2017

   ലാട വൈദ്യൻ    [ നാലു കെട്ട് - 146]

       കുട്ടിക്കാലത്ത് തറവാട്ടിൽ അപൂർവ്വമായി വരാള്ള ഒരു ലാട വൈദ്യനെ ഓർക്കുന്നു.  ഭിക്ഷാംദേഹികളായി അവർ വീടുകളിൽ കയറി ഇറങ്ങും. അന്ന സുഖങ്ങൾക്ക് അവർ ചികിത്സ നിശ്ചയിക്കുന്നു. മരുന്നും അവർ തരും..സിദ്ധ ചികിത്സയാണ് പ്രധാനം. പിന്നെ ഒറ്റമൂലികളും. ചിലപ്പോൾ തിരുപ്പതിയിലേക്കും മറ്റും വഴിപാടുകളും സ്വീകരിക്കും.

     മിക്കവാറും ഒറ്റക്കാണ് സഞ്ചരിക്കുക. അവരുടെ വിചിത്രമായ വേഷമാണ് അവരെ ഇന്നും ഓർക്കാൻ കാരണം. നെറ്റിയിൽ ഭസ്മം, ചന്ദനം, സിന്ദൂരം എന്നിവ കൊണ്ട് കുറി ഇട്ടിരിയ്ക്കും. മഞ്ഞയൊ, ചുവപ്പോ നിറത്തിലുള്ള തുണികൊണ്ട് ഒരു വലിയ തലപ്പാവണിഞ്ഞിരിക്കും. തലേക്കെട്ടിൽ വിവിധ വർണ്ണങ്ങളിൽ ഉള്ള പളുങ്ക് മാല കൾചുറ്റി അലങ്കരിച്ചിരിയ്ക്കും.കയിൽ നീളം കൂടിയ ഒരു വടി.ആ വടിയിൽ നിറയെ ചെറിയ അറകളാണ്. അവയിൽ വിവിധ തരം മരുന്നുകളും. രണ്ടു മണികൾ ഒരു ചരടിൽ കെട്ടി കഴുത്തിൽ തൂക്കിയിരിക്കും. കഴുത്തിൽ വലിയ രുദ്രാക്ഷമാല. വർണ്ണപ്പകിട്ടുള്ള വസ്ത്രങ്ങൾ ഒരു പ്രത്യേ കരീതിയിൽ ആണ് ധരിക്കൂ ക. കാലിൽ മെതിയടി. പുറത്ത് ഒരു വലിയ ഭാണ്ഡം തൂക്കിയിരിക്കും. അതിലും പല ചെപ്പുകളിൽ വിവിധ തരം മരുന്നുകൾ.
     പണ്ട് ഇല്ലത്തു വന്നാൽ ആഹാരം ഇവിടുന്നാണ് മുത്തശ്ശന്റെ നിർബ്ബന്ധമാണ്. പുറത്ത് ഇറയത്ത് ചമ്രം പടിഞ്ഞിരിയ്ക്കും. അകത്തുകയറില്ല. ആ വ ശ്യമുള്ളവർക്ക് ചികിത്സ നിശ്ചയിക്കും. മരുന്നു കൊടുക്കും.പല മാറാരോഗങ്ങളും അവർ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ടത്രേ. അന്നത്തെ ഒരു മൊബൈൽ ആശുപത്രി തന്നെയായിരുന്നു ആ ലാട ഗുരു. ഒരു പ്രാവശ്യം വന്നു പോയാൽ പിന്നീട് രണ്ടോ മൂന്നോ മാസം കഴിഞ്ഞേ വരൂ.
   ഒരു വലിയ സിദ്ധന്റെ രൂപഭാവമുള്ള ആ അതികായൻ കുട്ടികളിൽ കൗതുകം ഉണർത്തിയിരുന്നു. ഒരു ചെറിയ ഭയവും."